"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 5, ബുധനാഴ്‌ച

ആക്രോശ്: ദലിത് - ആദിവാസികള്‍ ചെയ്ത കുറ്റം അവരുടെ ജന്മം തന്നെയാണ്!


🎬 പ്രസിദ്ധ സംവിധായകന്‍ ഗോവിന്ദ് നിഹലാനി 1980 ല്‍ എടുത്ത 'ആക്രോശ്' എന്ന തന്റെ ആദ്യ സിനിമയിലൂടെ, നിരപരാധിക ളായ ദലിതുകള്‍ ക്രിനില്‍ കുറ്റം ഏറ്റെടുക്കണ്ടി വരുന്നതിനിട യാക്കുന്ന ജാതിവ്യവസ്ഥയുടെ ഹീനതകളെ ചോദ്യം ചെയ്യുന്നു. 'നിരപരാധികളായ കുറ്റവാളികളാണ് ദലിതര്‍'. സവര്‍ണര്‍ക്ക് അടിമവേല ചെയ്തുകൊടുക്കുക എന്നതു മാത്രമല്ല ദലിതര്‍ക്കു വിധിക്കപ്പട്ടിട്ടുള്ള ശിക്ഷകള്‍, അവര്‍ ചെയ്യുന്ന ക്രിമിനല്‍ക്കുറ്റം ഏറ്റെടുക്കുന്നതിനുള്ള ചുമതലകൂടി ദലിതുകള്‍ക്കാണ്. ദലിതര്‍ക്കു മേല്‍ സവര്‍ണന്‍ ചെയ്യുന്ന കുറ്റങ്ങളുടെ ഉത്തരവാദിത്വവും ദലിതുകള്‍ ഏറ്റെടുത്തുകൊള്ളണം എന്ന ഈ അലിഖിത


നിയമമാണ് ഏറെ വിചിത്രം! കുറ്റം ചുമത്തപ്പെടുക മാത്രമല്ല, കോടതിയില്‍ നിന്ന് കഠിന ശിക്ഷകള്‍ ദലിതുകള്‍ക്ക് വാങ്ങിക്കൊ ടുക്കുന്നതിലും സവര്‍ണര്‍ ശ്രദ്ധാലുക്കളാണ്. തടവറയില്‍ കഴിയുന്നതുപോലെ തന്നെയാണ് സവര്‍ണന്റെ അടിമപ്പാളയത്തില്‍ കഴിഞ്ഞുപോരുന്നതിനും എന്നതിനാല്‍ ദലിതുകള്‍ക്ക് ജയിലും പുറം ലോകവും തമ്മില്‍ ഒരു വ്യത്യാസവും അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ അവര്‍ ഈ കൊടിയ നീതികേടില്‍ പ്രതിഷേധി ക്കാറുമില്ല. എന്നാല്‍ ഒരു സവര്‍ണന്‍ കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുന്നില്ല അതിന്റെ ഫലമായി സംഭവിക്കുന്ന തെന്താണ്...? ദലിതുകള്‍ കുറ്റവാളികളുടെ സമൂഹമായി ചരിത്ര ത്തില്‍ രേഖപ്പെടുത്താനിടയാകുന്നു!

നിരപരാധികള്‍ ക്രിമിനല്‍ക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതിനു പിന്നില്‍ പതിയിരിക്കുന്ന ജാതിരാഷ്ട്രീയത്തില്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യവിരുദ്ധതയെ തുറന്ന ചര്‍ച്ചക്ക് വിധേയമാക്കിയ സിനിമയാണ് 'ആക്രോശ്.' പേജ് 7 എന്ന പേരിലുള്ള ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്ത യഥാര്‍ത്ഥ സംഭവവികാ സങ്ങളെ ആധാരമാക്കിയാണ് ആക്രോശ് രൂപംകൊണ്ടത്. സമൂഹത്തില്‍ നടമാടുന്ന കുറ്റകൃത്യങ്ങള്‍ക്കെല്ലാം ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് നിരപരാധികളും നിരാശ്രയരുമായ ദലിത് - ആദിവാസി ജനവിഭാഗമാണ്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷനടപ്പാക്കാനാകാത്തവിധം നിസ്സഹായരാകുന്ന നീതിന്യായ സംവിധാനങ്ങളെ രൂക്ഷപരിഹാസത്തിന് വിധേയമാ ക്കുന്നുണ്ട് ആക്രോശ്. 

ഒരു ജന്മിയുടെ കൃഷിപ്പാടത്തെ അടിമപ്പണിക്കാരനാണ് ലഹണ്യ ബിക്കു എന്ന ആദിവാസി യുവാവ്. ഒരു ദിവസം ജന്മിയും കൂട്ടാളികളും ചേര്‍ന്ന് ലഹണ്യ ബിക്കുവിന്റെ പെണ്ണാളായ നാഗി ബിക്കുവിനെ കൂട്ടബസാത്സംഗത്തിനിരയാക്കി. ആ കൊടിയ അപമാനത്തില്‍ നിന്നും രക്ഷനേടുന്നതിനായി, സ്വാഭിമാനിയായ നാഗി ആത്മഹത്യ ചെയ്തു. ജന്മിയും കൂട്ടാളികളും ചേര്‍ന്ന് കുറ്റം ലഹണ്യ ബിക്കുവിനുമേല്‍ കെട്ടിവെച്ചു. അയാള്‍ ഭാര്യയെ പീഢിപ്പിച്ചതു നിമിത്തമാണ് ആത്മഹത്യക്ക് വിധേയയായതെന്ന ജന്മിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലഹണ്യയെ പൊലീസ് അറസ്റ്റു ചെയ്ത് തടവിലാക്കി. കേസ് വിചാണക്കു വന്നപ്പള്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായത് യുവ അഭിഭാഷ കനായ ഭാസ്‌കര്‍ കുല്‍ക്കര്‍ണിയാണ്. വിചാരണ വേളയിലെ ചോദ്യങ്ങളോട് പ്രതികരിക്കാനോ പുറത്തുവെച്ചുള്ള മൊഴിയെ ടുപ്പിലോ ലഹണ്യ യാതൊന്നും ഒരാളോടും തുറന്നു പറഞ്ഞില്ല. അയാളുടെ ശബ്ദം നഷ്ടപ്പെട്ടതുപോലെ, എപ്പോഴും ഒരു തുറിച്ചു നോട്ടം മാത്രം നല്കിക്കൊണ്ടിരുന്നു. എന്നാല്‍ ഭാസ്‌കര്‍ കുല്‍ക്കര്‍ണിക്ക് ലഹണ്യ നിരപരാധിയാണെന്ന കാര്യത്തില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ എന്തെങ്കിലും ഉരിയാടാതെ എങ്ങനെ ഭാസ്‌കറിന് അയാളെ രക്ഷപ്പെടുത്താനാവും? ഭാസ്‌കറിന്റെ സീനിയറും പബ്ലിക് പ്രോസിക്യൂട്ടറുമായ ദൂസന് ഭാസ്‌കറിന്റെ പരിശ്രമങ്ങളോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആശയ സംഘട്ടനം നീതിയും അനീതിയും തമ്മിലുള്ള തുറന്ന സംഘട്ടനത്തിന്റെ നിറം പകര്‍ന്നു. ലഹണ്യ യുടെ നിശബ്ദത അയാളെ മാത്രമല്ല തന്നേയും പരാജയപ്പെടു ത്തുമെന്നും ദൂസന് അത് വിജയമാകുമെന്നുമുള്ള ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിച്ചേര്‍ന്നത് ഭാസ്‌കറെ വല്ലാതെ നിരാശനാക്കി. ഈ വേളയില്‍ പിതാവ് മരിച്ചുപോയതിനാല്‍, ചിതക്ക് തീകൊളു ത്താന്‍ ചുമതലയുണ്ടായിരുന്ന ലഹണ്യക്ക് ആ ചടങ്ങിന് പോകാന്‍ ജാമ്യം അനുവദിച്ചു. ലഹണ്യ ചിതക്ക് തൂകൊളുത്തി നിവരുമ്പോള്‍ കാണുന്നത്, തന്റെ പെണ്ണാളിനെ ബലാത്സംഗം ചെയ്ത ജനിമയുടെ ശിങ്കിടികളിലൊരുത്തന്‍ അടുത്തുതന്നെ നില്ക്കുന്ന തന്റെ പെങ്ങളുടെ ശരീരത്തില്‍ കൊതിക്കണ്ണും നട്ടു നിലക്കുന്നതാണ്. പിന്നെ ഒട്ടും താമസിച്ചില്ല, ലഹണ്യ അടുത്തു നിന്നും ഒരു കോടാലിയെടുത്ത് തന്റെ പെങ്ങളുടെ തല വെട്ടിക്കീറി, അവളെ കൊന്നു! തന്റെ പ്രതികാരം നിറവേറ്റി. അതിനു ശേഷം ലഹണ്യ ബിക്കു നിവര്‍ന്നു നിന്ന് ആകാശത്തേക്കു നോക്കി ആക്രോശിച്ചു.

പ്രസിദ്ധ നാടകകാരന്‍ വിജയ് ടെണ്ടൂല്‍ക്കര്‍ രചിച്ച കഥയാണ് ആക്രോശിന് ആധാരം. കഥയിലും നാടകത്തിലും മറ്റ് വ്യവഹാര രൂപങ്ങളിലായാലും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങലാണ് വിജയ് ടെണ്ടൂല്‍ക്കര്‍ തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പോലും സാമൂഹ്യപ്രശ്‌നങ്ങളെ ഉരുവാക്കുന്നതിന് പിന്നിലെ താത്വികശാ സനകളെ ചോദ്യം ചെയ്യുന്ന ഒരു സമരനായകന്റെ കര്‍തൃത്വമാണ് തന്റെ രചനകളിലൂടെ ടെണ്ടൂല്‍ക്കര്‍ ഏറ്റെടുക്കുന്നതെന്ന് കാണാം. സരളമായ ഭാഷയില്‍ തീവ്രമായ വിപ്‌ളവാശയം സന്നിവേശിപ്പി ക്കാനുള്ള ടെണ്ടൂല്‍ക്കറുടെ കഴിവ് അന്യാദൃശമാണ്. ടെണ്ടൂല്‍ക്കര്‍ നിഷ്പാദിപ്പിച്ച ഈ സവിശേഷ രചനാസങ്കേതത്തെ മറ്റൊരു വ്യവഹാരരൂപത്തിലേക്ക് മാറ്റിമറിക്കുക എന്നത് എളുപ്പമല്ല. ടെണ്ടൂല്‍ക്കറുടെ കഥയെ ഉപജീവിച്ചപ്പോള്‍ ഗോവിന്ദ് നിഹിലാനി ഒരു വലിയ പരിധിക്കപ്പും ഈ പരിമിതികളെ മറികടന്നുവെന്ന തിനുള്ള സാക്ഷ്യമാണ് ആദ്യ സിനിമയായ 'ആക്രോശ്.' ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ടെണ്ടൂല്‍ക്കര്‍ എഴുതിയ മൂന്ന് കഥളുടെ ഒരു പരമ്പരയിലെ രണ്ടാമത്തേതാണ് 'ആക്രോശ്.' ആദ്യത്തേത് ശ്യാം ബെനഗലിന്റെ 1974 ലെ 'നിഷാന്ത്'ന് ആഥാരമായ കഥയും മൂന്നാമത്തേത് ഗോവിന്ദ് നിഹിലാനിയുടെ തന്നെ ഏറെ പ്രസിദ്ധമായ 1983 ലെ 'അര്‍ദ്ധ് സത്യ'യുമാണ്. 

വിജയ് ടെണ്ടൂല്‍ക്കറൈറ്റ് സൗന്ദര്യശാസ്ത്ര രീതികളില്‍ അപരിചിതത്വം ദീക്ഷിക്കുന്നവര്‍ക്ക് അതിലെ വൈരുദ്ധ്യം ആസ്വാദ്യകരമായിരിക്കുകയില്ല. ഈ പരിമിതി മറികടക്കുന്നതിന് പ്രേക്ഷകര്‍ ദൃശ്യങ്ങള്‍ക്കപ്പുറത്ത് ഈ സിനിമയെ കാണേണ്ടതുണ്ട്. കോടാലിയെടുത്ത് ജന്മിയുടെ ശിങ്കിടിയെ വെട്ടുന്നതിന് പകരം സ്വന്തം പെങ്ങളെ വെട്ടിക്കൊല്ലുന്നത് എങ്ങനെയാണ് അയാളോ ടുള്ള പ്രതികാരമാകുന്നത്? ഇവിടെ കുറ്റവാളി ലഹണ്യ ബിക്കു എന്ന ആദിവാസിയാണ്. അയാളുടെ പെണ്ണാളിനെ ബലാത്സം ചെയ്തുകൊന്ന ജന്മിയും കൂട്ടാളികളും നിരപരാധികളും! ലഹണ്യ ബിക്കു ഉള്‍പ്പെടെയുള്ള ദലിത് - ആദിവാസി വിഭാഗങ്ങളുടെ ജന്മം തന്നെയാണ് അവര്‍ ചെയ്ത കുറ്റവും. (ഇതുതന്നെയാണ് 2016 ജനുവരിയില്‍ കൊലചെയ്യപ്പെട്ട ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണവിദ്യാര്‍ത്ഥി രോഹിത് വെമുല തന്റെ മരണക്കുറിപ്പില്‍ എഴുതിവെച്ചിരുന്നത്.) ലഹണ്യയുടെ പെങ്ങളും പെണ്ണാളുമുള്‍പ്പെടെയുള്ള സ്ത്രീജന സമൂഹം സവര്‍ണ ജന്മിമാര്‍ക്ക് ബലാത്സംഗം ചെയ്ത് കൊന്നുതള്ളാനുള്ള വിനോദോപാധികളാണ്. തന്റെ പെങ്ങളെ കൊന്നതിലൂടെ ലഹണ്യ ജന്മിമാരുടെ സ്വാതന്ത്ര്യ ലഹരിയെയാണ് ഇല്ലായ്മ ചെയ്തത്. ജന്മനാ കുറ്റവാളിയായ ലഹണ്യക്ക് അതില്‍പ്പരം വേറൊരുകുറ്റം ചെയ്തതിന് അതിനേക്കാള്‍ വലിയൊരു ശിക്ഷയും ലഭിക്കാന്‍ പോകുന്നില്ല. മുന്‍പ് ചെയ്ത കുറ്റത്തിന് തടവില്‍ കഴിയുന്ന ലഹണ്യയെ ഇപ്പോള്‍ ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്യേണ്ടതുമില്ല. തങ്ങളുടെ സ്ത്രീജനങ്ങള്‍ പാടേ ഇല്ലാതാകുമ്പോള്‍ നീയൊക്കെ ആരെ ഭോഗിക്കും; സ്വന്തം അമ്മയേയും പെങ്ങളേയുമോ? ഇങ്ങനെയാണ് ലഹണ്യ ബിക്കു തന്റെ പ്രതികാരം നിര്‍വഹിച്ചത്.

1928 ജനുവരി 6 ന് മഹാരാഷ്ടയിലെ കോലാപൂരില്‍ ജനിച്ച വിജയ് ദൊന്ദോപന്ത് ടെണ്ടൂല്‍ക്കര്‍ 2008 മെയ് 19 ന് അന്തരിച്ചു. നാടകം, തിരക്കഥ, എന്നിവക്കു പുറമേ നോവലുകളും ചെറുകഥ കളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉപന്യാസകാരനും രാഷ്ട്രീയ കാര്യ ലേഖകനുമായിരുന്നു. 1947 ല്‍ എഴുതിയ 'ഗൃഹസ്ഥ'യാണ് ആദ്യത്തെ നാടകം. 1972 ല്‍ എഴുതിയ 'ശാന്ത! കോര്‍ട്ട് ചാലൂ ആഹെ' (നിശബ്ദത പാലിക്കുക! കോടതി നടക്കുകയാണ്) യാണ് ആദ്യത്തെ തിരക്കഥ. സംഗീതനാടക അക്കാദമി, കാളിദാസ സമ്മാന്‍, പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

1980 ലെ ഏറ്റവും മികച്ച സിനിമക്കുള്ള ദേശീയ അവാര്‍ഡ് 'ആക്രോശ്' നേടി. 1981 ല്‍ നടന്ന ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഏറ്റവും മികച്ച സിനിമക്കുള്ള 'ഗോള്‍ഡന്‍ പീക്കോക്ക്' അവാര്‍ഡും 'ആക്രോശ്' നേടി. നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടുകയുണ്ടായി. 

ആറ് തവണ ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ഗോവിന്ദ് നിഹലാനി അഞ്ച് തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടി. 1940 ല്‍ കറാച്ചിയിലെ ഹിന്ദി പ്രിശ്യയില്‍ ജനിച്ച നിഹലാനി വിഭജനാന്തരം കുടുംബത്തോടൊപ്പം ഇന്ത്യയില്‍ താമസമാക്കി. ബാംഗ്ലൂരുള്ള ഗവണ്മെന്റ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ (അന്ന് ശ്രീ ജയ കര്‍മജേന്ദ്ര പോളിടെക്‌നിക്) നിന്നും സിനിമാട്ടോഗ്രാഫിയില്‍ ബിരുദമെടുത്തു. സിനിമാട്ടോ ഗ്രാഫിയിലെ ലെജണ്ടായ വി കെ മൂര്‍ത്തിയുടെ അസിസ്റ്റന്റായി സിനിമാ ജീവിതമാരംഭിച്ച നിഹലാനി പ്രസിദ്ധ സംവിധായകന്‍ ശ്യാം ബനഗലിന്റെ ആദ്യകാല സിനിമകള്‍ക്കുവേണ്ടി ഛായ പകര്‍ത്തി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഓര്‍സ്‌കാറുകള്‍ നേടിയ ''ഗാന്ധി''യുടെ ഛായാഗ്രഹണം നിര്‍വഹിച്ചതാണ് നിഹലാനിയുടെ പ്രസിദ്ധമായ മറ്റൊരു കാലാസംരംഭം. 1974 ല്‍ ഭീഷ്മ സാഹ്നി രചിച്ച 'തമസ്' എന്ന നോവലിന് നിഹലാനി കൊടുത്ത ടി വി ആവിഷ്‌കാരവും ഏറെ പ്രസിദ്ധി നേടിയ ഒന്നാണ്.

ഭാസ്‌കര്‍ കുല്‍ക്കര്‍ണിയെ നസീറുദ്ദീന്‍ ഷായും ലഹണ്യ ബിക്കുവിനെ ഓം പുരിയും അവതരിപ്പിച്ചു. നസീറുദ്ദീന്‍ ഷാ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയപ്പോള്‍ ഓം പുരി മികച്ച സഹനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. നാഗി ബിക്കുവായി സ്മിതാ പാട്ടീലും ദൂസനായി അമരീഷ് പുരിയും വേഷമിട്ടു. ഛായാഗ്രഹണം ഗോവിന്ദ് നിഹലാനിയുടേതു തന്നെയാണ്. വസന്ത് ദേവ് ഗാനരചനയും അജിത് വര്‍മന്‍ സംഗീതം പകരുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ