"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 1, ശനിയാഴ്‌ച

ഗുഡ: പരോക്ഷഹിംസകള്‍ പതിയിരിക്കുന്നിടം.

🎬 കേരളത്തില്‍ സമാന്തര സിനിമയെടുക്കുന്നവര്‍ രണ്ടുവഴി കളിലൂടെ മാത്രമാണ് കടന്നുപോകുന്നത്. ഒന്ന്; നക്‌സലൈറ്റ് ഗൃഹാതുരത യില്‍ ഉള്ളുരുകുന്ന നമ്പൂതിരി - നായര്‍ തറവാടുകളുടെ തകര്‍ച്ചകള്‍ ഫ്യൂഡല്‍ കാല്പനികതയുടേയും കടന്നുകയറ്റത്തിന്റേ തുമായ ഹിന്ദുത്വ മുദ്രകളുടെ അതിലാള നകരമായ ദൃശ്യപരിചര ണത്തിലൂടെ ചിട്ടപ്പെടുത്തിയെടു ത്തുകൊണ്ട്. രണ്ട്; ആദിവാസി കളുടെ അനുഷ്ഠാനപരവും ആചാരപരവുമായ ഏര്‍പ്പാടുകള്‍ അലിവേതുമില്ലാതെ കെട്ടിയെഴു ന്നെള്ളിച്ചുകൊണ്ട്, അടിപ്പെട്ടു പോയവരെ കൈപിടിച്ചുയര്‍ത്താന്‍ ചുമതല ഏറ്റെടുത്തിട്ടുള്ള വരെന്ന മട്ടില്‍ അവര്‍ക്കുമേലുള്ള പരോക്ഷ ഹിംസകളുടെ നെറികെട്ട പ്രവര്‍ത്തനം തടസംകൂടാതെ നടത്തിക്കൊണ്ടു  പോകുന്നതിനുള്ള ഏര്‍പ്പാടെന്ന നിലയില്‍. ഈ രണ്ടുവഴികളും വെട്ടിത്തുറന്ന കൂട്ടര്‍ ദേശികന് തടയപ്പെടുന്ന മനുഷ്യാവകാശ ങ്ങള്‍ക്കെതിരേ ക്രൂരമായ മൗനമാചരിച്ചുകൊണ്ട് വഴിമാറിനട ക്കുകയാണ്. ഇക്കൂട്ടര്‍ മാധ്യമത്തെ സമീപിക്കുന്നത്, അതിനെ ദേശികനുമേലുള്ള ഹിംസാത്മകതയില്‍ തങ്ങള്‍ക്കുള്ള അധികാരം അരക്കിട്ടുറപ്പിക്കുന്നതിനായി കൊണ്ടുനടത്താന്‍ പറ്റിയ ഏറ്റവും മെച്ചപ്പെട്ട ഉപകരണം എന്ന നിലയിലാണ്. ഇപ്പോള്‍ പുറത്തിറ ക്കിയിട്ടുള്ള സിനിമകളില്‍ ആദ്യത്തെക്കൂട്ടരുടേതിന് ഉദാഹരണം രാജീവ് വിജയരാഘവന്റെ 'മാര്‍ഗ'വും രണ്ടാമത്തെക്കൂട്ടരുടേതിന് കെ ജെ ബോബിയുടെ 'ഗുഡ'യുമാണ്. 

കെ ജെ ബേബിയുടെ അരാഷ്ട്രീയ നിഗൂഢതകളിലെ നെറികെട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഗുഡ എന്ന സിനിമക്ക് പരിസരമൊരുക്കിയിട്ടുള്ളത്. ഒട്ടും പുരോഗമനപരമല്ലാത്ത നിലപാടുകളില്‍ ഉറച്ചുനില്ക്കുന്ന കപടവ്യക്തിത്വത്തിന് ഉടമയായതിനാല്‍ ബേബി 'ഗുഡ'യിലൂടെ ആദിവാസി ജനതയെ മനുഷ്യത്വഹീനരായ ഇറച്ചിക്കോലങ്ങള്‍ മാത്രമായി ഉയര്‍ത്തി ക്കാട്ടുകയും ചരിത്രപരമായി അവര്‍ അടിപ്പെട്ടു പോയതിന് അരുനിന്ന കുടിയേറ്റമെന്ന പ്രതിരാഷ്ട്രീയപ്രവര്‍ത്തനത്തിലെ ചതിക്കുഴികളെ തൊട്ടുകാണിക്കാതെ പടച്ചിറക്കിയ ഗുഡ ഫാസിസത്തിന്റെ മറ്റൊരു കേരളാ മോഡലായി മാറുന്നുണ്ട്. കേരളത്തിലെ ആദിവാസികള്‍ ആചാരപരമായി ലോകോത്ത രനിലവാരമുള്ള കനത്ത സാംസ്‌കാരികസ്വത്തിന് ഉടമകളാണെന്ന് വരുത്തിത്തീര്‍ക്കാനായി മാത്രം ബേബി നടത്തിയ കൊണ്ടുപിടിച്ച നീക്കങ്ങള്‍ സിനിമ എന്ന മാധ്യമത്തിന്റെ നേര്‍മയെ ദുഷിപ്പിക്കു കകൂടി ചെയ്യുന്നു.

ബേബി ഗുഡയിലുന്നയിക്കുന്ന ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഇവയാണ്; ഒന്ന്, കല്യാണം കഴിക്കാത്തവരും ചെറുകിടാത്തി കളുമായ ആദിവാസി അമ്മമാര്‍ തങ്ങള്‍ പെറ്റ കുഞ്ഞിന്റെ, അനാദിവാസിയും സവര്‍ണജാതിക്കാരനുമായ അച്ഛന്‍ ആരെന്ന റിയാന്‍ തേടിയലഞ്ഞ് കഷ്ടപ്പെടുന്നത്. രണ്ട്, തീണ്ടാരിയാകുന്ന പെമ്പിള്ളേര്‍ കൂട്ടത്തില്‍ നിന്ന് വിട്ടകന്ന് ഒറ്റക്കു താമസിക്കേണ്ടി വരുന്നത്. മൂന്ന്, അന്യന്റെ പറമ്പില്‍ കയറി തൂറിയ കുറ്റത്തിന് ആട്ടിപ്പായിക്കപ്പെടുന്നത്. നാല്, വിളിക്കാത്ത കല്യാണ സദ്യക്ക് ഇരന്നു തിന്നാനെത്തുമ്പോള്‍ നാറ്റിച്ചു വിടുന്നത്....!

ഇതില്‍ ആദ്യത്തേതിന് പരിഹാരമായി ബേബി രണ്ടുകാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു - സവര്‍ണനായ തന്റെ പ്രതിപുരുഷനിലൂടെ. അതിലൊന്നാമത്തേത് കുഞ്ഞിന്റെ അച്ഛനാരെന്നറിയണമെങ്കില്‍ ആദിവാസിപ്പെണ്ണ് നേരിട്ട്, തന്നെ പിഴപ്പിച്ച സവര്‍ണന്റെ മനഃസാക്ഷിക്കുവേണ്ടി യാചിക്കുക. രണ്ട്, അയാള്‍ക്കെതരിെ കേസുകൊടുക്കുക. ഇതുരണ്ടും നടക്കാത്ത കാര്യമാണെന്ന് സവര്‍ണക്രിസ്ത്യാനിയായ ബേബിക്ക് നന്നായിട്ടറിയാം. അതിനു വേണ്ടി, ക്രിസ്തീയ കുടിയേറ്റക്കാരെ തുണക്കുന്ന പള്ളീലച്ചന്മാര്‍ മുന്നിട്ടിറക്കിയിട്ടുള്ള അപ്പോസ്‌തോലനാണ് കെ ജെ ബേബിയെന്ന കാര്യം നാട്ടുകാര്‍ക്കുമറിയാം. ഒന്നും അറിയില്ലാത്തത് ആദിവാ സികള്‍ക്കാണ്. ഇന്നുവരേയും ഒരു സവര്‍ണക്രിസ്ത്യാനിയും താന്‍ പിഴപ്പിച്ച ആദിവാസിപ്പെണ്ണിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടു ള്ള ചരിത്രം ഉണ്ടായിട്ടില്ലെന്ന വസ്തുത അവര്‍ക്കറിയില്ല. ബേബി അവരെ അങ്ങിനെയാണ് മാറ്റിയെടുത്തിട്ടുള്ളത്.

രണ്ടാമതായി, നിരവധിയായ ഡോക്യുമെന്ററികളിലൂടെയും മറ്റും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ആചാരപരമായ ആദിവാസിക്കാഴ്ചകള്‍ ബേബി ഏറ്റുകാണിക്കുന്നതിനു പിന്നിലും, മുമ്പുസൂചിപ്പിച്ചതു പോലെ ആദിവാസികളനുഭവിക്കുന്ന പീഢനങ്ങളുടെ യാഥാര്‍ത്ഥ്യ ങ്ങളില്‍ നിന്ന് ബഹുജനങ്ങളുടെ കണ്ണുതെറ്റിക്കാന്‍ വേണ്ടിയുള്ള സാംസ്‌കാരിക ഫാസിസത്തിന്റെ സവര്‍ണവര്‍ഗ നിഗൂഢതകളെ ആവര്‍ത്തിക്കലാണ്. ആദിവാസി ഊരുകളിലേക്ക് കള്ളും കള്ളക്കനവുകളുമായി എത്തിയ കുടിയേറ്റക്കാരുടെ ആദ്യ തലമുറ അവരുടെ ഭൂമി കയ്യടക്കി. പിന്നാലെ ക്യാമറയുമായെത്തിയ സവര്‍ണക്കുട്ടികളുടെ രണ്ടാം തലമുറ, ആദിവാസിപ്പെണ്ണുങ്ങളുടെ മെയ്യളവുകളെപ്പറ്റിയും എളുപ്പത്തില്‍ വശീകരിക്കാനുതകുന്ന അവരുടെ അറിവില്ലായ്മയെപ്പറ്റിയും നാട്ടില്‍ നിന്ന് ഇനിയും വരാനിരിക്കുന്നവരുടെ ഇടയില്‍ വന്‍പ്രചരണം അഴിച്ചുവിട്ടു. ആചാരക്കാഴ്ചകളെ 'ഗുഡ'യില്‍ ആവര്‍ത്തിക്കുന്ന ബേബി ആദ്യക്കാരെ അപേക്ഷിച്ച് അനുചരന്മാര്‍ക്ക് അധികമായി എത്തിച്ചുകൊടുക്കുന്ന മുന്നറിയിപ്പ്, മെനക്കേടൊഴിവാക്ക ണമെങ്കില്‍ ആദിവാസിപ്പെണ്‍കുട്ടികള്‍ തീണ്ടാരിയാകുന്ന നേരവും കാലവും നോക്കി എത്തണമെന്നാണ്! അതിനുവേണ്ട ഒരുക്കള്‍ നടത്തുന്നതിനായി സവര്‍ണനുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന നിലക്ക് മലീമസമായ അനവധി കാഴ്ചകള്‍ 'ഗുഡ'യില്‍ നിരത്തിയിട്ടുണ്ട്.

മൂന്നാമത്തെ കാര്യം, ആദിവാസിക്കിടാത്തന്മാര്‍ തമ്പുരാന്റെ പറമ്പില്‍ കയറി തൂറിയത്, അയാളുടെ കൃഷിയിടം നാറ്റിക്കണ മെന്നു കരുതിയായിരുന്നില്ല. അവര്‍ക്ക് സ്വന്തമായിരുന്ന ഭൂമിയില്‍ ഇപ്പോള്‍ ഒരു തുണ്ടു ഭൂമിപോലും കൈവശമില്ലാത്തിനാലാണ് അത് കയ്യേറിയവരുടെ ഭൂമിയില്‍ അവര്‍ കയറിയത്. ബേബിക്ക് ആദിവാസികളോടുള്ള സമീപനം വളഞ്ഞതല്ലായിരുന്നുവെങ്കില്‍ അയാള്‍ കൂടുതല്‍ വാചാലനാകേണ്ടത് ഇവിടെയായിരുന്നില്ല. ക്രിസ്തീയ കുടിയേറ്റക്കാര്‍ക്കെതിരേ തന്റേതായ ഇടത്ത് ബേബിയുടെ രോഷം അണപൊട്ടാതിരുന്നതെന്തേ? അക്കാദമിക് നിരൂപകരും എഴുത്തധികാരമാളുന്നവരുമായ സവര്‍ണപക്ഷ വ്യാഖ്യാതാക്കള്‍ ദലിത് സാഹിത്യമെന്ന് കൊട്ടിഘോഷിച്ച, ബേബിയുടെ 'മാവേലി മന്റ'ത്തില്‍ ഒരു വാക്കുകൊണ്ടുപോലും ആദിവാസിഭൂമി അന്യാധീനപ്പെടുന്നതിന് കാരണമായ ക്രിസ്തീ യകുടിയേറ്റമെന്ന പ്രതിസംസ്‌കാരവ്യവഹാരത്തെ തൊട്ടുനോക്കുക പോലും ചെയ്തിട്ടില്ല! അതില്‍ അധികമായി യാതൊരു വിപ്ലവ നീക്കവും 'ഗുഡ'യില്‍ ഇല്ല.

നാലാമതായി, വിളിക്കാത്ത കല്യാണസദ്യക്ക് ആദിവാസിക്കി ടാങ്ങള്‍ ഇരന്നുണ്ണാനെത്തുമ്പോള്‍ കളിയാക്കി ഓടിക്കുന്നിടത്ത്, കൂടുതല്‍ പരുങ്ങലിലായ ആദിവാസി ജീവിതത്തിന്റെ നേര്‍പടം വരച്ചുകാട്ടുന്നുവെന്ന തോന്നലുളവാക്കാന്‍ കിണഞ്ഞുശ്രമിച്ചു കൊണ്ട് ഭക്ഷ്യവിനിയോഗത്തെ സംബന്ധിച്ച ഇന്ത്യന്‍ കാഴ്ചപ്പാ ടിന്റെ ദോഷവശത്തോട് കൂടുതല്‍ അടുത്തുനില്ക്കുകയാണ് ബേബി. ഭക്ഷ്യോത്പാദകരായ അടിസ്ഥാനവര്‍ഗം വിശപ്പടക്കുന്ന തിന് ഉപഭോഗികളായ മേലാളന്റെ മുമ്പില്‍ യാചിച്ചു നില്‌ക്കേ ണ്ടിവരുന്നത്, ജാതിവ്യവസ്ഥ മുന്നോട്ടുവെച്ച പ്രത്യയശാസ്ത്ര ങ്ങളിലെ സവര്‍ണാനുകൂല നിലപാടുകള്‍ ചരിത്രത്തിലുടനീളം ദലിത് - ആദിവാസികളുടെ മേല്‍ വിധ്വംസാത്മകമായി പ്രവര്‍ത്തി ച്ചുവരുന്നതിനാലാണ്. ജാതി ഗുണാനുരൂപമായ വര്‍ഗീകരണമല്ല, മറിച്ച് സവര്‍ണനിര്‍മിത തടസങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയേ ണ്ടതുണ്ട്. ഭക്ഷ്യോത്പാദകര്‍ ഭക്ഷ്യയാചകരായി മാറുന്നതിന് പിന്നില്‍ കൃത്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജാതിവ്യവ സ്ഥയെ അളവറ്റു താലോലിക്കാന്‍ തുനിയുന്നത് ആദിവാസികളുടെ നേര്‍ക്കുള്ള പോരക്ഷഹിസംകളുടെ തുടര്‍ച്ചയാണ്. 

ആദിവാസിക്ഷേമത്തിനെന്നപേരില്‍ ബേബിയുടെ നടത്തിപ്പുകളില്‍ അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന 'കനവ്' എന്ന പേരില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഒരു ഏര്‍പ്പാട് പരോക്ഷഹിംസ കളുടെ തുടര്‍നടപടിയാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ആദിവാസി കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിന് ബദലുകള്‍ വേണ്ടിവരു ന്നത് എന്തുകൊണ്ടാണെന്ന് ബേബി ഒരിടത്തും വ്യക്തമാക്കുന്നില്ല. ആ നടപടികള്‍ എന്തുകൊണ്ട് സവര്‍ണര്‍ക്ക് ബാധകമാകുന്നില്ല? 'വിദ്യാഭ്യാസത്തിനുള്ള മനുഷ്യന്റെ അവകാശം അവന്റെ സ്വാതന്ത്ര്യത്തിന് അത്യന്താപേക്ഷിതമായിത്തീരുന്നു. ഒരു മനുഷ്യന് അറിവ് നല്കാതിരിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്, അവനെ അനിവാര്യമായും അവനേക്കാള്‍ ഭാഗ്യമുള്ളവരുടെ അടിമയാക്കി ത്തീര്‍ക്കുകയാണ്. അറിവ് നല്കാതിരിക്കുകയെന്നാല്‍ മഹത് ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വാതന്ത്യം ഉപയോഗിക്കാനുള്ള അധികാരം നിഷേധിക്കുക എന്നാണര്‍ത്ഥം' (ഡോ. അംബേഡ്കര്‍. സമ്പൂര്‍ണ കൃതി കള്‍. വാല്യം 6. പേജ് 46) സ്വാതന്ത്ര്യം വിനിയോഗി ക്കാനുള്ള അധികാരം കനവിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ നിന്ന് ഏതെങ്കിലും ആദിവാസിക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ടോ? ഉണ്ടായിരുന്നുവെങ്കില്‍ ആദ്യാക്ഷരമറിഞ്ഞ ആദിവാസിതന്നെ തന്റെ ഭൂമി കയ്യടക്കിവെച്ചിരിക്കുന്ന കുടിയേറ്റക്കാരനില്‍ നിന്ന് അത് പിടിച്ചുവാങ്ങുന്നതിനുള്ള അധികാരം ഉപയോഗിക്കുമാ യിരുന്നു. ആ സമരബോധം ആര്‍ജിക്കുന്നതില്‍ നിന്ന് അവനെ തടഞ്ഞുകൊണ്ട് അവരേക്കാള്‍ ഭാഗ്യം ലഭിച്ച കെ ജെ ബേബി അവരെ തന്റെ അടിമകളാക്കുക എന്ന ഗൂഢപ്രവൃത്തിയാണ് കനവിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 

ഏറ്റവും പ്രാഥമികമായ ഭൂമിപ്രശ്‌നത്തില്‍ നിന്ന് ബഹുജന ശ്രദ്ധയെ പിന്‍തിരിപ്പിക്കുന്നതിനായി, അച്ഛനാരെന്നറിയാതെ ഉഴലുന്ന ആദിവാസിപ്പെണ്ണിനെക്കൊണ്ട് മറയിടുവിക്കുകയാണ് 'ഗുഡ'യിലൂടെ കെ ജെ ബേബി. തന്തയാരെന്നറിഞ്ഞാല്‍ നിന്റെ പ്രശ്‌നം തീരുമെങ്കില്‍ ഞാനാണ് നിന്റെ തന്ത എന്നറിഞ്ഞാലും എന്ന് ബേബി ഒരുത്തനെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. കഴിഞ്ഞു കൂടാന്‍ ഭൂമിയില്ലാത്തതാണ് നിന്റെ പ്രശ്‌നമെങ്കില്‍ ഞാനാണ് നിന്റെ ഭൂമി കയ്യേറിയത്....! - അതൊരു സമാധാനമാവി ല്ലെങ്കില്‍പ്പോലും അങ്ങനെ ഒരു കുടിയേറ്റക്കാരനെക്കൊണ്ട് പറയിപ്പിക്കാനുള്ള ചങ്കൂറ്റം കെ ജെ ബേബിക്ക് ഇല്ല.

ആദിവാസികളുടെ സാംസ്‌കാരിക സവിശേഷതകളുടെ പകര്‍ത്തി യെടുപ്പിലപ്പുറം അവരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കു വേണ്ടി യാതൊരു നിര്‍ദ്ദേശവും മുന്നോട്ടുവെക്കാത്തതിനാല്‍ സൃഷ്ടിപര മെന്ന നിലയിലുള്ള വിലയിരുത്തലിന് 'ഗുഡ' യില്‍ ഒരു സാധ്യതയുമില്ല. 

(11-9-2004 ല്‍ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ