"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 15, ശനിയാഴ്‌ച

9 മാര്‍ച്ച് 1921 : പുലയരുടെ വിദ്യാഭ്യാസത്തിന് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കേണ്ട ആവശ്യകത - ശ്രീ അയ്യന്‍കാളി


ശ്രീ അയ്യന്‍കാളി (Member Nominated)

മറ്റു സമുദായക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പകുതി ഫീസാനുകൂല്യം നല്‍കുന്നത് അവര്‍ക്ക് ഗുണകരമാണെന്നതു ശരിയാണ്. എന്നാല്‍ പുലയരുടെ കാര്യത്തിലങ്ങനെയല്ല. അവര്‍ തീരെ പാവങ്ങളായതിനാല്‍ ഗവണ്‍മെന്റവര്‍ക്കു നല്‍കുന്ന ആശ്വാസകരമായ ആനുകൂല്യങ്ങള്‍ മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ അവര്‍ക്കു കരഗതമാകാതെ പോകുന്നു. തല്‍ഫലമായി അവരിലൊരാള്‍ക്കു പോലും ഇ.എസ്.എസ്.എല്‍.സി. (Englsih School leaving certificate) പരീക്ഷ വരെ പോലും പഠനമെത്തിക്കാന്‍ കഴിഞ്ഞി രുന്നില്ല. പുലയ സമുദായക്കാരുടെ ജനസംഖ്യ ഏകദേശ മൂന്നുലക്ഷമാണ്. അവരില്‍ പള്ളിക്കൂടത്തില്‍ പോകുന്നത് 12,381 പേരും, അഞ്ചാംക്ലാസ്സിനു മുകളിലെത്തുന്നവര്‍ കേവലം 136 പേരും മാത്രമാണ്. ഇതുവരെയും ഏകദേശം ആറോ അല്ലെങ്കില്‍ ഏഴോ കുട്ടികള്‍ ഇ.എസ്.എല്‍.സി.ക്ക് പഠിക്കുകയും ആ പരീക്ഷ പാസ്സാകുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ തടസ്സമായി അവര്‍ അഭിമുഖീകരിക്കുന്നത് അവര്‍ അനുഭവിക്കുന്ന കടുത്ത ദാരിദ്ര്യമാണ്. മിക്ക കുട്ടികളും അവരുടെ ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ പോലും നിവൃത്തിയില്ലാത്ത തരത്തില്‍ പരിതാപകരമായ അവസ്ഥയിലുള്ളവരാണ്. ഇക്കാരണങ്ങളാല്‍ അവര്‍ക്കു മുഴുവന്‍ ഫീസാനുകൂല്യങ്ങളുമനു വദിക്കുന്നതു കൂടാതെ ഗവണ്‍മെന്റ് ചെലവില്‍ ഉച്ചഭക്ഷണവും നല്‍കണമെന്ന് ശ്രീ.അയ്യന്‍കാളിയാവശ്യ മുന്നയിച്ചു. കൂടാതെ അദ്ദേഹം ഈ വിഷയത്തില്‍ പ്രത്യേകമായൊരു നിവേദനവും സമര്‍പ്പിക്കുകയുണ്ടായി.

ദിവാന്റെ മറുപടി: താങ്കള്‍ നല്‍കിയ നിവേദനം പ്രത്യേകമായി പരിശോധിക്കുന്നതാണ്.
 
അധ:സ്ഥിതര്‍ക്കു കുറേക്കൂടി വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പ്രായോഗികവും വളരെയെളുപ്പത്തില്‍ ചെയ്യാവുന്നതുമായ കാര്യങ്ങള്‍ ഗവണ്‍മെന്റു നിര്‍വ്വഹിക്കുന്നതാണ്.

ചേരമര്‍ സമുദായക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടു കേന്ദ്രബോര്‍ഡിംഗ്‌സ് സ്‌കൂളുകള്‍ വേണമെന്ന ആവശ്യക്ത.

ശ്രീ.എന്‍.ജെ.ജോസഫ്:- (Member Nominated)

വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തി ക്കുന്ന ചേരമര്‍ സംഘത്തെക്കുറിച്ച് മെമ്പര്‍ ശ്രീ.എന്‍.ജെ.ജോസഫ് വിശദീകരിക്കുകയുണ്ടായി. തങ്ങളുടെ മതവിശ്വാസമേതായാലും ഈ സമുദായക്കാര്‍ക്കു വിഷയമല്ല. അവരുടെ ഉന്നമനമാണു ലക്ഷ്യം. അദ്ദേഹം വളരെ വാചാലമായി തന്നെ ഈ സമുദായത്തിന്റെ ചരിത്രം വിശദീകരിച്ചു. ഒപ്പം സമുദായത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയെപ്പറ്റിയും സംസാരിച്ചു. അതുകൊണ്ടദ്ദേഹം ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. ചേരമര്‍ വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ തന്നെ നിര്‍വ്വഹിക്കണം. തിരുവനന്തപുരത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും 250 പേര്‍ക്ക് പ്രത്യേകം പ്രവേശന നല്‍കി താമസിപ്പിക്കാവുന്ന രണ്ടു ഹോസ്റ്റലുകള്‍ സ്ഥാപിച്ച് ഭക്ഷണവും താമസസൗകര്യവും സൗജന്യമായി അവര്‍ക്കു നല്‍കണം. ഈ ഹോസ്റ്റല്‍ അവര്‍ക്കു മാത്രമായിട്ടുള്ളതായി രിക്കണം. അവിടെ ആണ്‍കുട്ടികളെ കൃഷിയും പെണ്‍കുട്ടികളെ ഗാര്‍ഹികവിഷയങ്ങളെ സംബന്ധിച്ച പഠനവുമൊക്കെ പഠിപ്പിക്കണം. അവസാനമായി അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു മേല്‍പറഞ്ഞ രണ്ടു ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതു കൂടാതെ മേല്‍പറഞ്ഞ കുട്ടികളില്‍ പ്രത്യേകമായ അഭിരുചിയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടാംതരത്തിലുള്ള ഉയര്‍ന്ന സ്‌കൂള്‍ വിദ്യാഭ്യാസവും (Secondary education) കൂടാതെ കോളേജ് വിദ്യാഭ്യാസവും കൂടി സൗജന്യമായി നല്‍കേണ്ടതാണ്.

ദിവാന്‍ :- താങ്കളുടെ സമുദായത്തിന്റെ വലുപ്പം 4,00,000 ഉണ്ടെന്നു താങ്കള്‍ പറയും പക്ഷേ സെന്‍സ് പ്രകാരം അത് 26 മാത്രമാണ്.
 
മെമ്പര്‍:- ആ കണക്ക് തെറ്റാണ്. ഞങ്ങളുടെ സെക്രട്ടറി ശരിയായ കണക്കു തരും. ഞങ്ങളെ ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്താണ് സെന്‍സസില്‍ പറഞ്ഞിരിക്കുന്നത്.

ദിവാന്‍ : - നിങ്ങള്‍ ചേരമരാണെന്നു പറയുമ്പോള്‍ നിങ്ങളെ ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്ന് ഓഫീസറന്മാര്‍ എഴുതിയിരിക്കുന്ന തെന്താണെന്നറി യാന്‍ കഴിയുന്നില്ല.

മെമ്പര്‍:- സെന്‍സസിനു ശേഷമാണ് ചേരമര്‍ എന്ന നാമകരണമുണ്ടാ യിരിക്കുന്നത്. അതുകൊണ്ട് എന്റെ നിവേദനം പരിഗണിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു.

ദിവാന്‍:- ഞാന്‍ പരിഗണിക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ