"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

കുസും മേഘ് വാള്‍: In BJP Ruled Rajasthan, Dalit Writer Kusum Meghwal Getting Death Threats

ലൈറ്റ്: മലയാളത്തില്‍ ഒരു ദലിതന്‍ എടുക്കുന്ന ആദ്യത്തെ ദലിത് സിനിമ.


ദേവപ്രസാദ് നാരായണന്‍ 2012 ല്‍ എടുത്ത മലയാളം സിനിമ യാണ് 'ലൈറ്റ്'. ഒരു ദലിതന്‍ എടുക്കന്ന ആദ്യത്തെ 'ദലിത് സിനിമ' എന്ന ഖ്യാതികൂടിയുണ്ട് ലൈറ്റിന്. പിറന്ന മണ്ണില്‍ ഓരോരോ ദലിതനും നയിക്കുന്നത് ജാതിവുരദ്ധസമരമാണ്. അത്തരത്തില്‍പ്പെട്ട വരുടെ ഒരു ഗോത്രവിഭാഗമായ പറയകുലത്തില്‍ ജനിച്ച രാമന്‍ എന്നയാള്‍ നേരിട്ട തിരിച്ചടികളുടേയും മോഹഭംഗങ്ങളുടേയും രേഖപ്പെടുത്തലില്‍ നിന്ന് ദലിത് സമുദായ ചരിത്രം ആവിഷ്‌കരി ക്കുകയാണ് ലൈറ്റ്. അതിനാല്‍ ഈ സിനിമ കാഴ്ചക്കാരന് മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത് സാമൂഹ്യശാസ്ത്ര - ചരിത്ര ചര്‍ച്ചകള്‍ക്കുള്ള വിപുലമായ ഇടങ്ങളാണ്.

അയിത്തം കേവലം സാമൂഹിക പ്രശ്‌നമല്ല; ഏറ്റവും ഉന്നതമായ രാഷ്ട്രീയ പ്രശ്‌നമാണ്....!!!! അംബേഡ്കര്‍ പറഞ്ഞു.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 16, 17)

കഴിഞ്ഞകാലങ്ങളില്‍ അപമാനിതരാകാനും പരമദാരിദ്ര്യമനു ഭവിക്കാനുമായിരുന്നു അസ്പൃശ്യരുടെ വിധി. ഹൈന്ദവസംസ്‌കൃ തിയില്‍കീഴില്‍ സമീപകാലത്തെങ്ങും അവര്‍ക്ക് അതില്‍നിന്ന് മോചനമുണ്ടാകുമെന്നും തോന്നുന്നില്ല. ഇത്തരം അസ്പൃശ്യ സംവിധാനത്തില്‍ അധപ്പതനത്തിന്റേയും ദാരിദ്ര്യത്തിന്റേയും ആഴം എത്രയുണ്ടെന്ന് ഇന്ത്യക്കാര്‍ തന്നെ മനസ്സിലാക്കിയിട്ടു ള്ളതായി തോന്നുന്നില്ല. അധസ്ഥിത വിഭാഗക്കാരുടേയും ആദിവാസികളുടേയും അവശതകളെക്കുറിച്ച് അന്വേഷണം നടത്താന്‍ 1928 ല്‍ ബോംബെ ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ വളരെ പ്രസക്തമാണ്.

ഡോ. അംബേഡ്കര്‍ ചോദിച്ചു. 'ഇതാണോ നിങ്ങളുടെ മതം പഠിപ്പിക്കുന്നത്?

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം. 18. പേജ് 70)

1934 ല്‍ ഡോ. അംബേഡ്കറും സഹപ്രവര്‍ത്തകരും ഒരുല്ലാസയാ ത്രവേളയില്‍, നൈസാമിന്റെ നാട്ടുരാജ്യത്തുള്ള ഡൗളത്താബാദ് കോട്ട സന്ദര്‍ശിച്ചു. അവര്‍ കോട്ടയിലെ പൊടിനിറഞ്ഞ ഭാഗത്തെ ത്തിയപ്പോള്‍ കാലും മുഖവും കഴുകാനായി ഒന്നുമാലോചി ക്കാതെ, ഒരു കുളത്തില്‍ നിന്നും കുറച്ചു വെള്ളമെടുത്തു. ചുറ്റിക്കറങ്ങുന്നതിനുള്ള അനുവാദം വാങ്ങിച്ചുകൊണ്ടിരി ക്കുമ്പോള്‍, പ്രായമുള്ള ഒരു മുഹമ്മദീയന്‍ ഓടിവന്ന് അച്യുച്ച ത്തില്‍ ആക്രോശിച്ചു: 'തൊട്ടുകൂടാത്തവര്‍ കുളം അശുദ്ധമാക്കി'. സാഹചര്യം ഗുരുതരമാവുകയും മുഹമ്മദീയരുടെ മനോഭാവം നിമിത്തം അന്തരീക്ഷം രോഷാകുലമാവുകയും ചെയ്തു. ഡോ. അംബേഡ്കര്‍ ചോദിച്ചു. 'ഇതാണോ നിങ്ങളുടെ മതം പഠിപ്പിക്കു ന്നത്? തൊട്ടുകൂടാത്ത ഒരുവന്‍ ഒരു മുഹമ്മദീയനായിത്തീര്‍ന്നാല്‍, നിങ്ങള്‍ അവനെ വെള്ളമെടുക്കുന്നതില്‍ നിന്നും തടയുമോ?' അത് ജനക്കൂട്ടത്തെ നിശബ്ദരാക്കി. എന്നാല്‍, തൊട്ടുകൂടാത്തവര്‍ മറ്റൊരിടത്തും വെള്ളം 'അശുദ്ധ'മാക്കുന്നില്ലെന്ന് ഉറപ്പുവരുത്തു ന്നതിനു വേണ്ടി ആയുധധാരിയായ ഒരു പട്ടാളക്കാരനോടൊപ്പം കോട്ട ചുറ്റിക്കാണുന്നതിന് മാത്രമേ അവരെ അനുവദിച്ചുള്ളൂ.

2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

2017, ഏപ്രിൽ 26, ബുധനാഴ്‌ച

ക്രിമിനല്‍ വര്‍ഗക്കാര്‍ ആരാണ്...? അംബേഡ്കര്‍ പറഞ്ഞു.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 7, 8, 9)

ക്രിമിനല്‍ വര്‍ഗങ്ങളെ ഒരു കാലത്ത് സംഘടിതമായി കുറ്റകൃത്യ ങ്ങള്‍ ചെയ്യുന്ന പിന്താരികള്‍, തഗ്ഗുകള്‍ എന്നിവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു.

Social reform and the caste system | BrandeisNOW


Social reform and the caste system | BrandeisNOW: Scholars of caste—India’s longstanding, religiously-based system of social hierarchy—will gather at Brandeis to open the third annual conference on social exclusion in South Asia on Friday, April 28. The three-day event begins with a panel discussion featuring Roja Singh of St. John Fisher College, Sukhadeo Thorat, chair of the Indian Council for Social Science Research, and Cornel West of Harvard Divinity School.

നേപ്പാളില്‍ തെരഞ്ഞെടുപ്പ് നേരിടുന്ന ദലിത് വനിതകള്‍....!!!! ; Nepali Times | The Brief » Blog Archive » Women, Dalits in local polls

എങ്ങിനെയാണ് ദലിതരുടെ ഭൂമി അപഹരിക്കപ്പെട്ടത്...!!! ???? ; How Dalit lands were stolen


How Dalit lands were stolen: The British government, on the basis of an 1891 report on the subhuman living conditions of “Pariahs” by James H.A. Tremenheere, Acting Collector of Chengleput, assigned 12 lakh acres of land for distribution to the “depressed classes” of the Madras Presidency to empower them socially and economically. But more than 100 years later, much of this land is in the possession of non-Dalits, and the struggle to reclaim them has seen little progress. An exclusive story on how this tale of usurpation is still being played out. By ILANGOVAN RAJASEKARAN

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

പ്രാകൃത വര്‍ഗക്കാര്‍ (Primitive Tribes) ആരാണ്...? അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 6, 7)പ്രാകൃതമെന്ന പേരുതന്നെ അവരുടെ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. വനങ്ങളില്‍ അവിടവിടെയുള്ള കൊച്ചുമാടങ്ങളില്‍ അവര്‍ വസിക്കുന്നു. കാട്ടുകായ്കനികളും കിഴങ്ങുകളും ഭക്ഷിച്ച് കഴിയുന്നു. ഭക്ഷണത്തിനുവേണ്ടി മീന്‍പിടുത്തവും നായാട്ടും നടത്താറുണ്ട്. അവരുടെ സാമൂഹ്യ - സമ്പദ് വ്യവസ്ഥയില്‍ കൃഷി ചെറിയൊരു പങ്കുമാത്രമേ വഹിക്കുന്നുള്ളൂ. ഭക്ഷണ സാധനങ്ങളുടെ ലഭ്യത വളരെ പരിമിതമായിരുന്നതിനാല്‍ അര്‍ധപ്പട്ടിണിയില്‍ നിന്ന് അവര്‍ക്ക് മോചനമില്ല.

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

സംവരണം അമേരി ക്കക്കാര്‍ 'നിയന്ത്രണ സന്തുല നങ്ങള്‍' എന്നു വിളിക്കുന്ന സമ്പ്രദാ യത്തിന്റെ മറ്റൊരു പേരാണ്...! അംബേഡ്കര്‍ പറഞ്ഞു....


അടിമവര്‍ഗങ്ങള്‍ സംവരണം ആവശ്യപ്പെടുന്നത് ഭരണോപാധികള്‍ നിയന്ത്രിക്കുന്ന ഭരണവര്‍ഗത്തിന്റെ അധികാരത്തിന് പരിധി നിശ്ചയിക്കാന്‍ വേണ്ടിയാണ്. സംവരണത്തിന് ദുഷ്‌കീര്‍ത്തിയുണ്ടാക്കാനാണ് ഭരണവര്‍ഗം ശ്രമിക്കുന്നത്. സംവരണവാദികളെ തൂക്കിലേറ്റാന്‍ പ്രാപ്തിനേടുകയാണ് അവരുടെ ലക്ഷ്യം. സംവരണം യഥാര്‍ത്ഥത്തില്‍ അമേരിക്കക്കാര്‍ 'നിയന്ത്രണ സന്തുലനങ്ങള്‍' എന്നു വിളിക്കുന്ന സമ്പ്രദായത്തിന്റെ മറ്റൊരു പേരാണ്.

ഈ നിയന്ത്രണ സന്തുലനങ്ങല്‍ എല്ലാ ഭരണഘടനക്കും ആവശ്യമാണ്. ജനാധിപത്യത്തെ അതിന്റെ ശത്രുക്കള്‍ കീഴ്‌പെടുത്താതിരിക്കാന്‍ ഇത് അനിവാര്യമാണ്.

അടിമവര്‍ഗങ്ങള്‍ ആവശ്യപ്പെടുന്ന സംവരണങ്ങള്‍ അമേരിക്കന്‍ രീതിയി ലുള്ള നിയന്ത്രണ സന്തുലനങ്ങളില്‍ നിന്നു രൂപത്തില്‍ വ്യത്യാസമാണെ ന്നതുകൊണ്ട് അവയുടെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. നിയന്ത്രണ സന്തുലനങ്ങളുടെ രൂപങ്ങള്‍ നിര്‍ണയിക്കേണ്ടത് രണ്ട് പരിഗണനകള്‍ വെച്ചുകൊണ്ടു വേണം. ഒന്ന;് ജനാധിപത്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഭരണഘടനക്കും സാമൂഹിക സംസഥകള്‍ക്കും തമ്മില്‍ ഒരു സഹബന്ധം ആവശ്യമാണ്. സാമൂഹിക സംസ്ഥകള്‍ ഓരോ രാജ്യത്തും രൂപപരമായി വ്യത്യാസമായതിനാല്‍ രാഷ്ട്രീയ ഭരണഘടനകളിയെ നിയന്ത്രണ സന്തുലനങ്ങളും വ്യത്യസ്തമായിരിക്കണം. ഉദാഹരണത്തിന് ജാതിവ്യവസ്ഥ രൂഢമൂലമായ ഒരു രാജ്യത്തിനാവശ്യമായ നിയന്ത്രണ സന്തുലനങ്ങള്‍ സാമൂഹിക ജനാധിപത്യത്തിന്റെ ചൈതന്യം തുടിക്കുന്ന ഒരു രാജ്യത്തിനാ വശ്യമായ നിയന്ത്രണ സന്തുലനങ്ങളില്‍ നിന്നു വ്യത്യസ്തമാകാതെ വയ്യ. രണ്ട്: അധികാരശക്തമായ ഭരണവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലിനെതിരായി അടിമവര്‍ഗങ്ങള്‍ക്ക് ഉറച്ച ഒരു നിലപാടുതറ നല്‌കേണ്ടത് ആവശ്യമാണ്. ചില രാജ്യങ്ങളില്‍ ഭരണവര്‍ഗത്തിനെതിരായി അടിമവര്‍ഗങ്ങള്‍ക്കു നിലയുറപ്പിക്കാന്‍ പ്രായപൂര്‍ത്തി വോട്ടവകാശം പര്യാപ്തമായെന്നു വരാം. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി തികച്ചും ഭിന്നമാണ്. ഇന്ത്യയില്‍ ഭരണവര്‍ഗ ങ്ങള്‍ സവര്‍വശക്തരും സര്‍വവ്യാപികളുമാണ്. അതിനാല്‍ അടിമവര്‍ഗങ്ങള്‍ക്ക് ഭരണവര്‍ഗങ്ങളില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ പോന്ന ശക്തിനല്കാന്‍ പ്രായപൂര്‍ത്തി വോട്ടവകാശം കൂടാതെ മറ്റ് പരിഹാരമാര്‍ഗങ്ങളും ആവശ്യമാണ്. ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, അടിമവര്‍ഗങ്ങള്‍ ആവശ്യപ്പെടുന്ന സംവരണങ്ങള്‍, അവ അമേരിക്കന്‍ ഭരണഘടനയില്‍ മൂര്‍ത്തമാക്കപ്പെട്ട നിയന്ത്രണ സന്തുലനങ്ങലില്‍ നിന്ന് രൂപപരമായി വ്യത്യസ്തമാണെങ്കിലും മൗലികമായി നിയന്ത്രണ സന്തുലനങ്ങള്‍ തന്നെയാണെന്ന് കാണാം, എതിരഭിപ്രായം രൂപവത്കരിക്കുന്നതിന് മുമ്പായി.

ഇന്ത്യയിലേയും മറ്റു രാജ്യങ്ങളി ലേയും ഭരണവര്‍ഗ ങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസം....! ഡോ. അംബേഡ്കര്‍ പറഞ്ഞു....


ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ സ്ഥാനം ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ ഭരണവര്‍ഗങ്ങള്‍ക്കുള്ള സ്ഥാനത്തില്‍ നിന്നു വ്യത്യസ്തമാണ്. ഈ വ്യത്യാസം എളുപ്പച്ചില്‍ മനസിലാക്കാന്‍ പറ്റുന്നതല്ല. അനായാസം അഭിവ്യഞ്ജിപ്പിക്കാ നും കഴിയുകയില്ല. ഒരു പക്ഷെ ഒരു വരയും ഹൈഫനും ഈ വ്യത്യാസത്തെ പ്പറ്റി വ്യക്തമായ ഒരാശയം നല്കാന്‍ സഹായകമാകും. വരയും ഹൈഫനും തമ്മിലുള്ള വ്യത്യാസം ആരും തെറ്റായി ധരിക്കുകയില്ലല്ലോ. വര വിഭജിക്കുന്നു എന്നാല്‍ കണ്ണിചേര്‍ക്കുന്നില്ല. ഹൈഫന്‍ വിഭജിക്കുകയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഭരണവര്‍ഗവും ഭരണവര്‍ഗവും അടിമവര്‍ഗങ്ങളും ഒരു വരകൊണ്ടു വിഭജിക്കപ്പെടുന്നു.

നല്ല ഗവണ്മെ ന്റിന് ഭരണ വര്‍ഗത്തി ന്റെ കഴിവും കാര്യക്ഷ മതയും മാത്രം മതിയാ വുകയില്ല....! ഡോ. അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 70, 71)

പരമാധികാരത്തിന്റെ വിനിയോഗത്തിന് ആഭ്യന്തരമായ ഒരു പരിധിയുണ്ട്. ഒരു സ്വേച്ഛാധിപതിപോലും തന്റെ അധികാരം വിനിയോഗിക്കുന്നത് അയാളുടെ സ്വഭാവത്തിന് അനുസൃതമായിട്ടായിരിക്കും. ആ സ്വഭാവം രൂപപ്പെടുത്തുന്നത് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റേയും സമൂഹത്തിന്റേയും ധാര്‍മികബോധമുള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ്. സുല്‍ത്താന് ആഗ്രഹമുണ്ടായാലും മുഹമ്മദന്‍ ലോകത്തിന്റെ മതത്തിനു മാറ്റം വരുത്താന്‍ കഴിയുകയില്ല. അതിനു കഴിയണമെങ്കില്‍ മതാധ്യക്ഷന്‍ അത് പിഴുതെറിയാന്‍ തയാറാവണം. അത് ഒരിക്കലും സംഭവ്യമല്ല. സുല്‍ത്താന്റെ അധികാരപ്രമേയത്തിന്മേലുള്ള ആഭ്യന്തരപരിമിതി കുറഞ്ഞപക്ഷം ബാഹ്യമായ പരിമിതികളോളം ശക്തമാണ്. മാര്‍പ്പാപ്പ ആ പരിഷ്‌കാരം നടപ്പാക്കുന്നതെന്തിന്, ഈ പരിഷ്‌കാരം നടപ്പാക്കാത്തതെന്ത് എന്നൊക്കെ നിരര്‍ത്ഥകമായ ചോദ്യങ്ങള്‍ ചോദിക്കപ്പെടാറുണ്ട്. മാര്‍പാപ്പ യായിത്തീരുന്ന വ്യക്തി ഒരു വിപ്ലവകാരിയല്ല. മാര്‍പാപ്പയായിത്തീരുന്ന മനുഷ്യന് വിപ്ലവകാരിയാകാന്‍ ആഗ്രഹമില്ലതാനും....

2017, ഏപ്രിൽ 23, ഞായറാഴ്‌ച

Life of Bhima Bhoi on screen


Life of Bhima Bhoi on screen: BBalangir, April 15:/B A docudrama, based on the life and philosophy of saint poet Bhima Bhoi, will be released shortly at Khaliapali of Sonepur district and Bhubaneswar.

ഉത്സവ്: ജാതിവുരുദ്ധ പോരാട്ടം തമസ്‌കരിക്കപ്പെട്ട ആവിഷ്‌കാരരൂപം!


പ്രാക്തന ഇന്ത്യയിലെ ആദ്യത്തെ നാടകകൃത്തായി പരിഗണിക്കുന്നത് മഹാകവി ഭാസനെയാണ്. ഭാസന്‍ പാഷണ്ഡനായ ആര്യനായിരുന്നു. വേദങ്ങളെ അംഗീകരിക്കാത്ത യുക്തിവാദികളെയാണ് (നിരീശ്വരന്മാര്‍) പാഷണ്ഡന്മാര്‍ എന്ന് വിളിച്ചിരുന്നത്. പാഷണ്ഡന്മാരെ ദലിതരോടൊപ്പമാണ് ദലിതരോടൊപ്പമാണ് കണക്കാക്കിയിരുന്നത്. പാഷണ്ഡരുടേയും പഞ്ചമരുടേയും (ദലിതരുടേയും) വാസസ്ഥാനങ്ങള്‍ ശ്മശാനത്തിന് സമീപമായിരിക്കണമെന്ന് ചാണക്യന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അവര്‍ ആര്യന്മാര്‍ തന്നെയായിരുന്നതിനാല്‍ വൈദികബ്രാഹ്മണര്‍ പാഷണ്ഡന്മാര്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിച്ചിരുന്നില്ല. പില്ക്കാലത്ത് അവര്‍ ലോകായതന്മാര്‍, ചാര്‍വാകന്മാര്‍ എന്നീ പേരുകളിലും അറിയപ്പെട്ടു. ആ പാരമ്പര്യം പിന്തുടര്‍ന്ന ഒരു അനാര്യനായിരുന്നു ഗൗതമബുദ്ധന്‍.

സംവരണവിരുദ്ധ വാദത്തിന്റെ സാധുതയും അതിന്റെ പ്രയോക്താക്കളുടെ ആത്മാര്‍ത്ഥയും...! ഡോ. അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 67)

അടിമവര്‍ഗങ്ങളുടെ സംവരണാവശ്യത്തെ എതിര്‍ക്കാന്‍ ഭരണവര്‍ഗം ഉപയോഗപ്പെടുത്തിയത് കാര്യക്ഷമതാതത്വത്തില്‍ അധിഷ്ഠിതമായ ഒരു വാദഗതിയാണ്. അതിന് ദേശാഭിമാനബോധത്തിന്റെ നിറം പകരാനും അവര്‍ മടിച്ചില്ല. ഇന്ത്യക്കാരുടെ ലക്ഷ്യം കാര്യക്ഷമമായ ഒരു ഭരണസംവിധാ നമാണ്. ഇത് സ്ധ്യമാകണമെങ്കില്‍ ഓരോ അധികാരസ്ഥാനത്തും ലഭ്യമായ ഏറ്റവും മികച്ച വ്യക്തിയെ അവരോധിക്കണം. ഈ വാദത്തില്‍ വിദേശി കള്‍ക്കു മതിപ്പുതോന്നാം. അതിനാല്‍ അവര്‍ സംവരണവാദത്തിന്റെ വിമര്‍ശകരായെന്നുവരാം, ശത്രുക്കളായില്ലെങ്കില്‍. അതിനാല്‍ ഈ വാദഗതിയുടെ സാധുതയും അതിന്റെ പ്രയോക്താക്കളുടെ ആത്മാര്‍ത്ഥത യും പരിശോധിക്കേണ്ടിയിരിക്കുന്നു.

Buddha Bhavan, hub of Dalit education, celebrates 60 yrs of service


Buddha Bhavan, hub of Dalit education, celebrates 60 yrs of service: Established 60 years ago with an objective to unite dalits and educate local youth, ‘Buddha Bhavan’ has served as an education centre for communists in the district.

ചരിത്രത്തില്‍ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ പരോപജീവിവര്‍ഗം ബനിയന്മാരാണ്.... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 64)

ചരിത്രത്തില്‍ അറിയപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ പരോപജീവിവര്‍ഗം ബനിയന്മാരാണ്. ഒരു ബനിയനിലെ ധനാര്‍ജനപരമായ തിന്മ ദൂരീകരിക്കാന്‍ ഒരു സംസ്‌കാരത്തിനും മനസ്സാക്കിക്കും കഴിയുകയില്ല. സാംക്രികരോഗക്കാലത്ത് സമ്പത്സമൃദ്ധി കൊയ്‌തെടുക്കുന്ന പ്രേതകര്‍മ നിര്‍വാഹകനെ പ്പോലെയാണയാള്‍. എന്നാല്‍ ബനിയനും പ്രേതകര്‍മനിര്‍വാ ഹകനും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പ്രേതകാര്‍മികന്‍ സാംക്രമികരോഗം സൃഷ്ടിക്കുന്നില്ല. ബനിയന്‍ അതു ചെയ്യുന്നു.

2017, ഏപ്രിൽ 21, വെള്ളിയാഴ്‌ച

ഇന്ത്യയിലെ ഭരണവര്‍ഗം ഇറുക്കിയടക്കപ്പെട്ട ഒന്നാണ്.....!!!! അംബേഡ്കര്‍ പറഞ്ഞു... (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 64, 65)


എല്ലാ രാജ്യത്തുമുണ്ട് ഓരോ ഭരണവര്‍ഗം. എന്നാല്‍ ഇന്ത്യയിലുള്ളതുപോലെ സ്വാര്‍ത്ഥവും രോഗഗ്രസ്ഥവും അപായകരവും തലതിരിഞ്ഞതുമായ മനോഭാവമുള്ളതും, സ്വന്തം വര്‍ഗത്തിന്റെ അധികാരവും മഹത്വവും നിലനിര്‍ത്താന്‍ അടിമവര്‍ഗങ്ങളെ അടിച്ചമര്‍ത്തണമെന്നു വാദിക്കുന്ന നീചവും നിന്ദ്യവുമായ ജീവിതദര്‍ശനമുള്ളതുമായ ഒരു ഭരണവര്‍ഗം മറ്റെവിടെയെങ്കിലുമുണ്ടോ? ഉള്ളതായി അറിവില്ല. മറ്റു രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ സ്വന്തം വര്‍ഗക്കാരല്ലാത്തവര്‍ക്ക് അവരുടെ അവരുടെ സമൂഹത്തിലേക്ക് അത്ര പെട്ടെന്ന പ്രവേശനം അനുവദിക്കുകയില്ല. എന്നാല്‍ അവരുടെ നിലവാരത്തിലേക്കുയര്‍ന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുകയില്ല. എന്നാല്‍ ഇന്ത്യയിലെ ഭരണവര്‍ഗം ഇറുക്കിയടക്കപ്പെട്ട ഒന്നാണ്. ഭരണവര്‍ഗത്തിന്റെ നിലവാരത്തിലേക്ക് അടിമവര്‍ഗങ്ങള്‍ ഉയരുന്നതു തടയാന്‍ ഏതുമാര്‍ഗം സ്വീകരിക്കാനും അവര്‍ തയാറാണ്.

ഫ്രാന്‍സില്‍ ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് ഒരു ഭരണവര്‍മുണ്ടായിരുന്നു. ജപ്പാനിലുമുണ്ടായിരുന്നു ഒരു ഭരണവര്‍ഗം; ജപ്പാന്‍ അതിന്റെ ഭരണഘടന ആധുനികവത്കരിക്കാന്‍ തീരുമാനിച്ച പത്തൊമ്പതാം ശതകത്തിലെ എഴുപതുകള്‍ക്കുമുമ്പ്. ഇരുരാജ്യങ്ങളിലും ഭരണവര്‍ഗങ്ങള്‍ അതു ദേശീയപ്രതിസന്ധിയുടെ സമയമാണെന്നു മനസിലാക്കുകയും പ്രഭുഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റം സുഗമമാക്കാന്‍ വേണ്ടി അവരുടെ പുരാതനമായ അവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളും കുടഞ്ഞെറിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 

ഗദ്ദര്‍: Balladeer Gaddar goes down memory lane


Balladeer Gaddar goes down memory lane: Walking down the memory lane Balladeer Gaddar has shared his experiences and the problems being faced by him in Osmania University.

പി ശിവകാമി: ‘Weaker sections under constant fear’


‘Weaker sections under constant fear’: Though many factors contributed to discrimination against Dalits and other minorities, weak governance was the biggest encouragement for law offenders and dominant forces to indulge in violence against weaker sections and humiliate them.
more-inWeaker sections of society were under constant fear as crimes against Dalits in different forms were on the rise, said former IAS officer and Samooga Samathuva Padai president P. Sivakami here on Wednesday.
Due to poverty, many Dalit families sent their children to work, but ‘brokers’ sold them as bonded labourers.
Later, members of the two organisations and PUCL convenor R. Murali addressed a seminar on Ambedkar at Gandhi Museum.
More than the police or others, it was the absence of a powerful government that appeared to be encouraging the offenders.

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

Drought sinks farmers into debt bondage


Drought sinks farmers into debt bondage: Villages across southern states of Kerala, Karnataka, Tamil Nadu and Andhra Pradesh have been declared drought affected by the government, following the failure of the 2016 monsoon rains.

ബ്രാഹ്മണര്‍ കീഴാളവര്‍ഗങ്ങള്‍ക്ക് അന്യര്‍ മാത്രമല്ല ശത്രുവും കൂടിയാണ്....!!!!! അംബേഡ്കര്‍ പറഞ്ഞൂ.....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 63. 64)

ശൂദ്രരുടേയും അയിത്തജാതിക്കാരുടേയും നിയമദാദാക്കളെന്ന നിലയിലുള്ള ബ്രാഹ്മണരുടെ പ്രവര്‍ത്തനചരിത്രം ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ ബുദ്ധിജീവിവര്‍ഗത്തിന്റെ ചരിത്രവുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും ഇരുണ്ടതാണ്. ബ്രാഹ്മണര്‍ ഇന്ത്യയില്‍ ചെയ്തതുപോലെ ഒരു ബുദ്ധിജീവി വര്‍ഗവും തന്റെ രാജ്യത്തെ അനഭ്യസ്ഥവിദ്യരെ അജ്ഞതയിലും ദാരിദ്ര്യത്തിലും തളച്ചിടാന്‍ തത്വദര്‍ശനം കണ്ടുപിടിക്കുന്നതിന് സ്വന്തം ബുദ്ധിശക്തിയെ വ്യഭിചരിച്ചിട്ടില്ല. ഇന്നത്തെ ഓരോ ബ്രാഹ്മണനും വിശ്വസിക്കുന്നത് അവരുടെ പൂര്‍വികര്‍ നിര്‍ദേശിച്ചു നല്കിയ ബ്ര്ഹ്മണ്യ ത്തിന്റെ തത്വദര്‍ശനമാണ് ഇതെന്ന്. ബ്രാഹ്മണര്‍ ഹിന്ദുസമൂഹത്തില്‍ ഒരു അന്യനാണ്. ബ്രാഹ്മണരും അവരെ എതിര്‍ക്കുന്ന ശൂദ്രരും അയിത്ത ജാതിക്കാരും ജര്‍മന്‍കാര്‍ ഫ്രഞ്ചുകാര്‍ക്കെന്ന പോലെയും ജൂതന്മാര്‍ അവിശ്വാസികള്‍ക്കെന്നപോലെയും, അഥവാ വെള്ളക്കാര്‍ നീഗ്രോ കള്‍ക്കെന്ന പോലെയും വിദേശികളാണ്. ബ്രാഹ്മണര്‍ക്കും അയിത്തജാതി ക്കാര്‍ക്കും ശൂദ്രര്‍ക്കുമിടയില്‍ യഥാര്‍ത്ഥത്തില്‍ ഒരു ഉള്‍ക്കടലുണ്ട്. ബ്രാഹ്മണര്‍ കീഴാളവര്‍ഗങ്ങള്‍ക്ക് അന്യര്‍ മാത്രമല്ല ശത്രുവും കൂടിയാണ്. അയാള്‍ക്ക് അവരോടുള്ള ബന്ധത്തില്‍ മനസ്സാക്ഷിക്കു സ്ഥാനമില്ല. നീതിയുടെ ഉള്‍വിളിക്കിടവുമില്ല.

2017, ഏപ്രിൽ 19, ബുധനാഴ്‌ച

സ്ത്രീകള്‍ ബ്രാഹ്മണരില്‍ നിന്നും നേരിടുന്ന ക്രൂരതകള്‍....! ഡോ. അംബേഡ്കര്‍ പറഞ്ഞൂ.....
ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 63)

ലോകത്തിന്റെ മറ്റേതൊരു ഭാഗത്തും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ളതിനേ ക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ ബ്രാഹ്മണര്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കു നല്കി. ഇന്ത്യയില്‍ വിധവകള്‍ 'സതി' എന്ന പേരില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ടു. അതിന് ബ്രാഹ്മണര്‍ പൂര്‍ണ പിന്തുണ നല്കി. വിധവകളെ പുനര്‍വിവാഹത്തിന് അനുവദിച്ചിരുന്നില്ല. അതിനെ നീതിമത്കരിക്കാന്‍ ബ്രാഹ്മണര്‍ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. പെണ്‍കുട്ടികള്‍ 8 വയസ് തികയുന്നതിന് മുമ്പ് വിവാഹിത രാകാന്‍ നിര്‍ബന്ധിതരായിരുന്നു. അതിനുശേഷം എന്നുവേണമെങ്കിലും ദാമ്പത്യജീവിതം തുടങ്ങാം. വധു പ്രായപൂര്‍ത്തിയിലെത്തിയോ ഇല്ലയോ എന്നതു പ്രശ്‌നമല്ല. ശൈശവവിവാഹത്തിനു ബ്രാഹ്മണര്‍ ശക്തമായ പിന്തുണ നല്കിയിരുന്നു.

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

മനുഷ്യര്‍ മനുഷ്യരോടുകാട്ടുന്ന മനുഷ്യത്വഹീനതയാണ് ബ്രാഹ്മണ മതം....!!! അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 17. പേജ് 63)

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ മൊത്തമായി നിരായുധീകരിച്ചുകൊണ്ടാണ് ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ പരാതിപ്പെടുന്നു. എന്നാല്‍ ശൂദ്രരുടേയും അയിത്തജാതിക്കാരുടേയും സമ്പൂര്‍ണ നിരായുധീകരണ മായിരുന്നു ബ്രാഹ്മണര്‍ പ്രഖ്യാപിച്ച നിയമവാഴ്ച എന്നത് അവര്‍ വിസ്മരിക്കു ന്നു. ശൂദ്രരേയും അയിത്തജാതിക്കാരേയും നിരായുധീകരിക്കുന്നതില്‍ ബ്രാഹ്മണര്‍ ദൃഢമായി വിശ്വസിച്ചിരുന്നു. ബ്രാഹ്മണര്‍ സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ സ്വയം ആയുധവത്കരിക്കുന്നതിന് നിയമം പരിഷ്‌കരി ച്ചപ്പോഴും ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കുമെതിരായ വിലക്കുകള്‍ പഴയ കാര്‍ക്കശ്യത്തോടെ നിലനിര്‍ത്തുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷണ്ഡന്മാരും ചൈതന്യശൂന്യരും പൗരുഷ വിഹീനരും ആയിട്ടുണ്ടെങ്കില്‍ അത് അവരെ യുഗങ്ങളായി സമ്പൂര്‍ണ നിരായുധീകരണത്തിനിരയാക്കിയ ബ്രാഹ്മണനയത്തിന്റെ ഫലമാണ്. ബ്രാഹ്മണരുടെ പിന്തുണയില്ലാതെ ഒരു തിന്മയുമില്ല; സാമൂഹികമായ ഒരു തെറ്റുമില്ല. ജാതിബോധം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, അപ്രാപ്യത തുടങ്ങിയ മനുഷ്യന്‍ മനുഷ്യനോടുകാട്ടുന്ന മനുഷ്യത്വ ഹീനതയാണ് അവരുടെ മതം. 

ശൂദ്രരും അയിത്തജാതിക്കാരുമടക്കമുള്ള അടിമവര്‍ഗങ്ങളുടെ, ചരിത്രപരമായി അടിയുറച്ച ശത്രുക്കളാണ് ബ്രാഹ്മണര്‍....!!! അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 62)

ഇന്ത്യയിലെ ഭരണവര്‍ഗത്തിലെ അധികാരശക്തമായ ഒരു ഘടകം ബ്രാഹ്മണരാണ്. അവരില്‍നിന്നു തന്നെ തുടങ്ങാം. ഹിന്ദു ജനസംഖ്യയുടെ 80 - 90 ശതാമാനം വരുന്ന അടിമവര്‍ഗങ്ങളുടെ (ശൂദ്രരും അയിത്തജാതിക്കാരു മടക്കം) ചരിത്രപരമായിത്തന്നെ അടിയുറച്ച ശത്രുക്കളാണ് ബ്രാഹ്മണര്‍. ഇന്ത്യയിലെ അടിമവര്‍ഗങ്ങളില്‍പ്പെട്ട സാധാരണമനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം താഴ്ന്നവരും ഇത്രത്തോളം ഹതാശരും ആയിരിക്കു ന്നതിന്റെ കാരണം പൂര്‍ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്.

2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

ബ്രാഹ്മണര്‍ ദലിതരെ വശത്താക്കുന്നതെന്തിന്...???? അംബേഡ്കര്‍ പറഞ്ഞൂ.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ്. 52)

ബ്രാഹ്മണര്‍ക്ക് അംഗസംഖ്യ കുറവായതിനാല്‍ ഒരു സഖ്യകക്ഷിയുടെ സഹായം കൂടാതെ ഭരണവര്‍ഗമെന്ന നിലയില്‍ അവരുടെ അധീശത്വം നിലനിര്‍ത്താന്‍ സാധ്യമല്ല. തത്ഫലമായി ചരിത്രം സാക്ഷ്യപ്പെടുത്തു ന്നതുപോലെ ബ്രാഹ്മണര്‍ക്കു സഖ്യത്തിനായി മറ്റു വര്‍ഗക്കാര്‍ എന്നുമുണ്ടാ യിരുന്നു. പങ്കാളികള്‍ക്കു ഭരണപദവി നല്കാന്‍ അവര്‍ സന്നദ്ധരായിരുന്നു താനും. അവര്‍ തങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കണമെന്നുമാത്രം! പുരാതന - മധ്യകാലഘട്ടങ്ങളില്‍ അവര്‍ യോദ്ധാക്കളുടെ വര്‍ഗമായ ക്ഷത്രിയരുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇരുകൂട്ടരും ചേര്‍ന്ന് ജനങ്ങളെ ഭരിച്ചു; അവരെ ധൂളിപ്രായത്തിലേക്കു ചവിട്ടിയരച്ചു - ബ്രാഹ്മണന്‍ തൂലികകൊണ്ടും ക്ഷത്രിയര്‍ പടവാളുകൊണ്ടും. 

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ഹിന്ദുമതവും അതിന്റെ ജാതിവ്യവസ്ഥയും നിലനില്ക്കണമെന്നാണ് മി. ഗാന്ധി ആഗ്രഹിച്ചത്..! അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 33)

മി. ഗാന്ധി ഹരിജനങ്ങളുടെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ ഹരിജന്‍ സേവാസംഘത്തിന്റെ ഉദ്ദേശ്യമെന്താണ്? ഹിന്ദു യജമാനന്മാരില്‍ നിന്നും മുക്തരാകാന്‍ ഹരിജനങ്ങളെ സജ്ജരാക്കുകയാ ണോ? അവരെ രാഷ്ട്രീയമായും സാമൂഹികമായും സമന്മാരാക്കുകയാണോ? അത്തരമൊരു ലക്ഷ്യവും മി. ഗാന്ധിയുടെ മുന്നില്‍ ഉണ്ടായിരുന്നിട്ടില്ല. അങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഒരിക്കല്‍പ്പോലും അദ്ദേഹം ആഗ്രഹിച്ചിട്ടു മില്ല. അദ്ദേഹത്തിന് അത് കഴിയുകയില്ലെന്ന് ഞാന്‍ പറയുന്നു. അതാണ് ഒരു ജനാധിപത്യവാദിയുടേയും വിപ്ലവവാദിയുടേയും ജോലി. മി. ഗാന്ധി ഒരു ജനാധിപത്യവാദിയല്ല, വിപ്ലവവാദിയുമല്ല.

പുസ്തകം: ചാവൊലി - പി എ ഉത്തമന്‍കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലാണ് ചാവൊലി. നെടുമങ്ങാടന്‍ ഭാഷ കൈകാര്യം ചെയ്യുന്നു. അവസാന പേജുകളില്‍ പദാവലികളുടെ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. ചിന്താ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ദേശാഭിമാനി ബുക്ക് ഹൗസാണ് വിതരണം ചെയ്യുന്നത്. വില 145 രൂപ.
echinthapublidhers@gmail.com
www.chinthapublishers.com
Ph. 0471 - 2303026, 6063026. 

ദാമൂല്‍ : അസ്പൃശ്യനെ അടിമയായി നിലനിര്‍ത്തുന്നതിന് പിന്നിലെ ഹീനതന്ത്രം


🎬 പ്രകാശ് ഝാ 1985 ല്‍ എടുത്ത സിനിമയാണ് 'ദാമുല്‍'. അസ്പൃശ്യരായ ദലിതരെ എക്കാലവും തങ്ങളുടെ അടിമകളാക്കി നിലനിര്‍ത്തുന്നതിന് സവര്‍ണ ഹിന്ദുക്കള്‍ പ്രയോഗിക്കുന്ന ഹീനതന്ത്രളുടെ ദൃശ്യാവിഷ്‌കാരമാണ് 'ദാമുല്‍'. ബീഹാര്‍ പശ്ചാത്തലമാക്കി ഷയ്വാള്‍ എഴുതിയ 'കാലസൂത്ര' എന്ന കഥയെ ആധാരമാക്കുന്നുവെങ്കിലും, ദാമൂല്‍ കാലദേശഭേദമന്യേ ദലിതര്‍ സവര്‍ണ ഹിന്ദുക്കളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന മൃഗീയപീഢനങ്ങളുടെ നേര്‍പകര്‍പ്പുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു സമുന്നത സ്ഥാനമര്‍ഹിക്കുന്നുണ്ട്. ദലിത് സാമൂഹ്യാവസ്ഥയെ വിശകലന വിധേയമാക്കുന്ന സിനിമകള്‍ കുറച്ചെണ്ണുണ്ടെങ്കിലും 'ദലിത് ഉന്മൂലന'ത്തെ ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയില്‍ 'ദാമൂല്‍' വേറിട്ടു നില്ക്കുന്നു.

ഹിന്ദുക്കളുടെ അഭിപ്രായത്തില്‍ അസ്പൃശ്യര്‍ക്ക് ഒരു അവകാശത്തിനും അര്‍ഹതയില്ല....!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 29,30)

ഐക്യ അയര്‍ലണ്ടിനുവേണ്ടി നടത്തിയ ഗൂഢാലോചനയില്‍ റെഡ്‌മോണ്ടി നോട് കഴ്‌സണ്‍ പറഞ്ഞതെന്താണെന്ന് ഹിന്ദുക്കള്‍ക്ക് അറിവില്ലെന്നു തോന്നുന്നു. ആ സംഭവം സ്മരണാര്‍ഹമാണ്. കഴ്‌സണോട് റെഡ്മണ്ട് പറഞ്ഞു: 'ആള്‍സ്റ്ററിലെ പ്രൊട്ടസ്റ്റന്റ് ന്യൂനപക്ഷത്തിനുവേണ്ടി എന്തു പരിരക്ഷക്കു വേണമെങ്കിലും ചോദിച്ചോളൂ, തരാന്‍ തയാറാണ്. എന്നാല്‍ ഒരു ഭരണഘടന യുടെ കീഴില്‍ ഒരു ഐക്യ അയര്‍ലണ്ട് ഉണ്ടാക്കാം.' കഴ്‌സന്റെ മറുപടി ഹ്രസ്വവും മൃഗീയവുമായിരുന്നു. വാഗ്ദാനത്തെപ്പറ്റി പരിഗണിക്കാന്‍ സമയം ആവശ്യപ്പെടാതെ അദ്ദേഹം പറഞ്ഞു : 'പോയിത്തുലയട്ടെ നിങ്ങളുടെ പരിരക്ഷകള്‍. നിങ്ങളുടെ ഭരണം എനിക്കാവശ്യമില്ല.' കഴ്‌സണ്‍ സ്വീകരിച്ച നിലപാട് അസ്പൃശ്യര്‍ സ്വീകരിച്ചിട്ടില്ല എന്നതില്‍ അവരോട് ഹിന്ദുക്കള്‍ നന്ദിയുള്ളവരായിരിക്കേണ്ടതാണ്.

ഷാജി കടാതി: സിജു രാജാക്കാടിന്റെ 'പിതൃത്വ സര്‍ട്ടിഫിക്കറ്റ്' എന്ന കഥാസമാഹാരത്തെക്കുറിച്ച്

Sher Gajda (Full Song) | Ginni Mahi | ബാബാസാഹേബിന് ഗിന്നി മാഹിയുടെ പിറന്നാള്‍ ആശംസാഗീതം...!!!! ജയ് ഭീം....!!!!
2017, ഏപ്രിൽ 15, ശനിയാഴ്‌ച

ഹിന്ദുക്കളോടും അവരുടെ സുഹൃത്തുക്കളോടും ചില ചോദ്യങ്ങള്‍...! അംബേഡ്കര്‍ പറഞ്ഞു.... (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 28)


ഇന്ത്യയില്‍ രാഷ്ട്രീയ പരിരക്ഷകള്‍ വേണമെന്നു പറയുന്നത് അസ്പൃശ്യര്‍ മാത്രമല്ല. അവരെപ്പോലെ മുസ്ലീങ്ങളും സിഖുകാരും ഒരര്‍ത്ഥത്തിലും നിസ്സഹായരായ ന്യൂന പക്ഷമല്ല. മറിച്ച് അവര്‍ ഇന്ത്യയിലെ ഏറ്റവും പ്രബലമായ രണ്ടു സമുദായങ്ങളാണ്. അവര്‍ വിദ്യാഭ്യാസപരമായി പുരോഗമിച്ചവരും സാമ്പത്തികമായി നല്ല നിലയിലെത്തിയവരുമാണ്. സാമൂഹിക തലത്തില്‍ അവര്‍ ഹിന്ദുക്കളോളം ഉന്നതരുമാണ്. അവരുടെ സംഘടന കെട്ടുറപ്പുള്ളതാണ്. അവരോട് അസ്വാതന്ത്ര്യം കാട്ടാനോ അവര്‍ക്കെന്തെങ്കിലും ഉപദ്രവമുണ്ടാക്കാനോ ഒറ്റ ഹിന്ദുവും ധൈര്യപ്പെടു കയില്ല.

ജനാധിപത്യവും ജനാധിപത്യപരമായ ജീവിത ശൈലിയും നീതിബോധവും മനസ്സാക്ഷിയുമെല്ലാം ഹിന്ദുമനസ്സിന് അന്യമാണ്..! അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 34)

പണ്ഡിറ്റ ജവഹര്‍ലാലിലേക്ക് തിരിയാം. അദ്ദേഹം പ്രചോദനം തേടുന്നത് ജെഫേഴ്‌സണ്‍ പ്രഖ്യാപനത്തില്‍ നിന്നാണ്. എങ്കിലും 60 ദശലക്ഷം അസ്പൃശ്യരുടെ സ്ഥിതിയെപ്പറ്റി അദ്ദേഹം ലജ്ജയോ പശ്ചാത്താപമോ പ്രകടിപ്പിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു നിര്‍ഗളിക്കുന്ന സാഹിത്യപ്രവാഹത്തില്‍ എവിടെയെങ്കിലും അവരെപ്പറ്റി പരാമര്‍ശിച്ചിട്ടു ണ്ടോ? വേണമെങ്കില്‍ ഇന്ത്യയിലെ യുവജനങ്ങളെ സമീപിക്കൂ. സര്‍വകലാ ശാലകളെ നിറക്കുകയും പണ്ഡിറ്റിന്റെ നേതൃത്വം പിന്തുടരുകയും ചെയ്യുന്ന യുവാക്കള്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യയുടെ രാഷ്ട്രീയ സമരം നടത്താന്‍ സദാ സന്നദ്ധരാണ്. എന്നാല്‍ ഹിന്ദുക്കളിലെ സമ്പന്നവര്‍ഗ ത്തിന്റെ ഈ സന്തതികള്‍ സ്വന്തം പിതാമഹന്മാര്‍ അസ്പൃശ്യരോടു കാട്ടിയ തെറ്റുകള്‍ പരിഹരിക്കാന്‍ എന്താണ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയ പ്രചാരണ ത്തില്‍ പങ്കുചേരാന്‍ ആയിരക്കണക്കില്‍ യുവാക്കളെ കിട്ടും. എന്നാല്‍ ജാതിവ്യവസ്ഥ തകര്‍ക്കാനോ അയിത്തം ഇല്ലാതാക്കാനോ ഒറ്റ യുവാവിനെ പ്പോലും കിട്ടുകയില്ല. ജനാധിപത്യ തത്വങ്ങളിലുള്ള വിശ്വാസത്താല്‍ പരിരക്ഷിക്കപ്പെടുന്ന ജനാധിപത്യവും ജനാധിപത്യപരമായ ജീവിത ശൈലിയും നീതിബോധവും മനസ്സാക്ഷിയുമെല്ലാം ഹിന്ദുമനസ്സിന് അന്യമാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും അത്തരം 'ടോറിക്കൈകളില്‍' ഏല്പിച്ചുകൊടുക്കുക എന്നത് ജനാധിപത്യവിശ്വാസികള്‍ക്കു ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും വലിയ അപരാധമായിരിക്കും.

9 മാര്‍ച്ച് 1921 : പുലയരുടെ വിദ്യാഭ്യാസത്തിന് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കേണ്ട ആവശ്യകത - ശ്രീ അയ്യന്‍കാളി


ശ്രീ അയ്യന്‍കാളി (Member Nominated)

മറ്റു സമുദായക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പകുതി ഫീസാനുകൂല്യം നല്‍കുന്നത് അവര്‍ക്ക് ഗുണകരമാണെന്നതു ശരിയാണ്. എന്നാല്‍ പുലയരുടെ കാര്യത്തിലങ്ങനെയല്ല. അവര്‍ തീരെ പാവങ്ങളായതിനാല്‍ ഗവണ്‍മെന്റവര്‍ക്കു നല്‍കുന്ന ആശ്വാസകരമായ ആനുകൂല്യങ്ങള്‍ മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ അവര്‍ക്കു കരഗതമാകാതെ പോകുന്നു. തല്‍ഫലമായി അവരിലൊരാള്‍ക്കു പോലും ഇ.എസ്.എസ്.എല്‍.സി. (Englsih School leaving certificate) പരീക്ഷ വരെ പോലും പഠനമെത്തിക്കാന്‍ കഴിഞ്ഞി രുന്നില്ല. പുലയ സമുദായക്കാരുടെ ജനസംഖ്യ ഏകദേശ മൂന്നുലക്ഷമാണ്. അവരില്‍ പള്ളിക്കൂടത്തില്‍ പോകുന്നത് 12,381 പേരും, അഞ്ചാംക്ലാസ്സിനു മുകളിലെത്തുന്നവര്‍ കേവലം 136 പേരും മാത്രമാണ്. ഇതുവരെയും ഏകദേശം ആറോ അല്ലെങ്കില്‍ ഏഴോ കുട്ടികള്‍ ഇ.എസ്.എല്‍.സി.ക്ക് പഠിക്കുകയും ആ പരീക്ഷ പാസ്സാകുകയും ചെയ്തിട്ടുണ്ട്.

സിജു രാജാക്കാട്📹

മഞ്ജുഷ മനോജ്: പിതാമഹര്‍📹

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം....!!!! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 31)

ഹിന്ദുക്കള്‍ക്ക് സഹജവും രൂഢമൂലവുമായ ഒരു യാഥാസ്ഥിതികതയുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുമായി, അതായത് ജനാധിപത്യവുമായി, സഹവര്‍ത്തിത്വം സാധ്യമല്ലാതാക്കിത്തീര്‍ക്കുന്ന ഒരു മതമുണ്ട്. അസമത്വം ലോകത്തെല്ലായിടത്തുമുണ്ട്. അത് ഏറിയകൂറും സ്ഥിതിഗതികളും സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ അതിന് മതത്തിന്റെ പിന്തുണ ഉണ്ടായിട്ടില്ല. ഹിന്ദുക്കളുടെ കാര്യം വ്യത്യസ്തമാണ്. ഹിന്ദുസമൂഹത്തില്‍ അസമത്വമുണ്ടെന്നു മാത്രമല്ല, ഹിന്ദുമതത്തിന്റെ ഔദ്യോഗിക സിദ്ധാന്തം തന്നെയാണ് അസമത്വം.

ബെസ്വാഡ വില്‍സന്‍....!!!!: The Dalit identity dilemma


The Dalit identity dilemma: Interview with Bezwada Wilson, national president of the Safai Karmachari Andolan. By AKSHAY DESHMANE

ഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്ക് യൂറോപ്യന്മാരെപ്പോലെ അന്യരാണ്....!!! അംബേഡ്കര്‍ പറഞ്ഞു....(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 26)

ഹിന്ദുക്കള്‍ അസപൃശ്യര്‍ക്ക് യൂറോപ്യന്മാരെപ്പോലെ അന്യരാണ്. അതിലും കൂടുതല്‍ മോശമായ ഒന്നുകൂടിയുണ്ട്. യൂറോപ്യനായ അന്യന്‍ നിഷ്പക്ഷനാണ്. എന്നാല്‍ ഹിന്ദുക്കള്‍ ലജ്ജാകരമാംവിധം തന്റെ വര്‍ഗത്തോട് പക്ഷപാതവും അസ്പൃശ്യരോട് ശത്രുതയും പുലര്‍ത്തുന്നവരാണ്. ഹിന്ദുക്കള്‍ ഇക്കാലമത്രയും അസ്പൃശ്യരെ, അവര്‍ അധിക്ഷേപാര്‍ഹവും വ്യത്യസ്തവുമായ ഒരു സാമൂഹിക സ്തരത്തില്‍പ്പെട്ടവരാണെന്ന മട്ടില്‍, മറ്റൊരു വംശജരായിട്ടല്ലെങ്കില്‍, അവഗണിക്കുകയും വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുകയായിരുന്നു. ഹിന്ദുക്കളുടെ പെരുമാറ്റച്ചട്ടം തന്നെ നോക്കൂ. അവര്‍ പെരുമാറുന്നതു ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുമാറിക്കഴിയുന്ന ഒരു വര്‍ഗമെന്ന മട്ടിലാണ്. അവര്‍ സ്വന്തം മുന്‍വിധികളില്‍ മുഴുകി നില്ക്കുന്നു. തങ്ങള്‍ക്ക് വേണ്ടാത്തവരും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിര്‍ നില്ക്കുന്നവരുമായ അസ്പൃശ്യരുടെ ആശയാ ഭിലാഷങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ഒരിക്കലും ഒരുക്കമല്ല.

സജീവന്‍ പ്രദീപ്: അരങ്ങിലെ അഗ്നിയും വാക്കുകളിലെ വിപ്ലവവും


തിയേറ്റര്‍ ആര്‍ട്ടിലെ ദലിത് ലെജണ്ടാണ് സജീവന്‍ പ്രദീപ്. വിമോചന സമരായുധമായി കവിതയെ മാറ്റിമറിച്ചതിലും സജീവനിലെ പ്രതിഭ വേറിട്ടു നില്‍ക്കുന്നു. സംസ്ഥാന തല കേരള സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഒന്നാം സ്ഥാനവും മൂന്നാമത്തെ വര്‍ഷം രണ്ടാസ്ഥാനവും കരസ്ഥമാക്കിയത്, സജീവന്‍ പ്രതീപ് തയ്യാറാക്കിയ നാടകങ്ങളാണ്. ഹയര്‍ സെക്കന്ററി സംസ്ഥാന കലോത്സവത്തിലും തുടര്‍ച്ചയായി രണ്ടു വര്‍ഷം ഒന്നാം സ്ഥാനം നേടിയ നാടകങ്ങളും സജീവന്‍ പ്രദീപ് രചന നിര്‍വഹിച്ച നാടകങ്ങളാണ്.

2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

ലണ്ടനില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

നൈജീരിയയിലെ അബുജയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

ബഹറിനില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

കസാക്കിസ്ഥാനിലെ അസ്റ്റാനയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

മഡഗാസ്‌കറിലെ അന്റനാനാറിവോയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

സൗത്ത് കൊറിയയിലെ പ്രോങ്യാങില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

ജപ്പാനിലെ ഒസാക്കയിലുള്ള കോയാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!

ഇന്ത്യന്‍ ഭരണഘടനയില്‍ സാമുദായിക പദ്ധതിക്ക് സ്ഥാനം നല്‌കേണ്ടതിന്റെ ആവശ്യകത. അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 26)

ഇന്ത്യന്‍ ഭരണഘടനയില്‍ സാമുദായിക പദ്ധതിക്ക് സ്ഥാനം നല്‌കേണ്ട തിന്റെ ആവശ്യകതയെന്താണെന്ന് അസ്പൃശ്യര്‍ക്കു വേണ്ടിയുള്ള പൊതുസേവനത്തുറകള്‍ വ്യക്തമാക്കുകയും അവ അവരുടെ പ്രത്യേക ഉടമസ്ഥതയിലേക്ക് നീക്കിവെക്കേണ്ടതെന്തിനാണെന്നുമുള്ള പ്രശ്‌നം. ഈ ആവശ്യങ്ങളുടെ നീതിമത്കരണം അനായാസവും വ്യക്തവുമാണ്. ഇത് ഉത്ഭവിക്കുന്നത് ഹിന്ദുക്കളില്‍ നിന്ന് അസ്പൃശ്യരെ വിഭജിച്ച് നിര്‍ത്തുന്നത് അവശ്യഘടകങ്ങളുടെ അന്തരമല്ലെന്ന അനിഷേധ്യവസ്തുതയില്‍ നിന്നാണ്. അത് മൗലികമായ ശത്രുതയുടേയും അനുതാപരാഹിത്യത്തിന്റേയും കാര്യമാണ്. ഇതിന് പ്രത്യേക തെളിവൊന്നും ആവശ്യമില്ല. അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള സഹജമായ ശത്രുത തെളിയിക്കാന്‍ ജാതിവ്യവസ്ഥ ഒന്നുമാത്രം മതി. ഈ ശത്രുത നിലവിലിരിക്കെ, ബ്രിട്ടീഷുകാരില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും ലഭിക്കുവാന്‍ അവരെ ആശ്രയിക്കണമെന്നും അവര്‍ നീതികാട്ടുമെന്നു വിശ്വസിക്കണമെന്നും അസ്പൃശ്യരോട് ആവശ്യപ്പെടാന്‍ സാധ്യമല്ല. ഹിന്ദുക്കളെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് അസ്പൃശ്യര്‍ പറയുന്നത് ശരിയല്ലെന്ന് ആര്‍ക്ക് പറയാന്‍ കഴിയും?

തുളസി ഹെലന്‍: സ്വാതന്ത്ര്യത്തിലേക്ക് ഇടിച്ചു കയറിയ ദലിത് പെണ്ണാള്‍...!


🎬 പ്രപിതാമഹന്മാരായ വീരേതിഹാസ സമരനായകരുടേയും കലാകായിക പ്രതിഭകളുടേയും ജാതിസ്വത്വം മറയ്ക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന ദുരന്തം, സമൂഹത്തില്‍ അത്തരമൊരു ജനതയുടെ അസാന്നിധ്യമാണ്. എല്ലാ കഴിവുകളും എല്ലാ വര്‍ഗങ്ങളിലും പെട്ട ജനങ്ങളില്‍ തുല്യമായിരിക്കുമെന്ന് അംബേഡ്കര്‍ നിരീക്ഷിച്ചു. ആ നിലക്ക് എല്ലാ ജനവര്‍ഗങ്ങള്‍ക്കും സമൂഹത്തില്‍ തുല്യ പദവിയാണ് ലഭ്യമാകേണ്ടത്. ഒരു വിഭാഗം ജനത മാത്രം അദൃശ്യരാകുമ്പോള്‍ അവരുടെ ശേഷികള്‍ എന്തെന്ന് പൊതു സമൂഹത്തിന് അജ്ഞാതമായിത്തീരുകയും അതിലൂടെ അവരുടെ സാമൂഹ്യ പദവി നിര്‍ണയിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യുന്നു ! തുല്യ ശേഷികളുള്ളവരെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുത്താല്‍ ആ ജനവര്‍ഗത്തിന്റെ മറയ്ക്കപ്പെട്ട ജാതിസ്വത്വം വെളിപ്പെടുത്തേണ്ടതുണ്ട്. 

അംബേഡ്കര്‍ ജയന്തി....!!!!! പോസ്റ്ററുകളും ഉദ്ധരണികളും....!!!!!


Dr. B. R. Ambedkar Jayanti Images HD Wallpapers| Bhim Jayanthi Photos 3D Pics Free Download: Here are the latest collection of 14th April Ambedkar Jayanthi Bhim Jayanthi HD Images, Wallpapers, Photos with quotes free download.

Youth advised to follow Ambedkar’s ideology


Youth advised to follow Ambedkar’s ideology: The Prakasam district in-charge Collector Dr M Hari Jawaharlal said that everyone should follow the ideology of the writer of the constitution, Dr BR Ambedkar.He flagged off the Ambedkar Ideology Run in Ongole on Wednesday morning. Hari Jawaharlal paid rich tributes to the Ambedkar by garlanding his statue opposite HCM College.

Attacks on dalits on the rise since TRS came to power: Manda Krishna Madiga


Attacks on dalits on the rise since TRS came to power: Manda Krishna Madiga: Atrocities on dalits in Telangana have increased ever since the TRS government came to power, alleged Madiga Reservation Porata Samithi (MRPS) president Manda Krishna Madiga.

ദുബായില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

ലാവോസില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

യുഎസ്എയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

2017, ഏപ്രിൽ 12, ബുധനാഴ്‌ച

സിംബാബ്വെയിലെ ഹരാരെയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

കുവൈറ്റിലെ സഫാത്തില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

ഹിന്ദു സമൂഹത്തില്‍ ജാതിവ്യവസ്ഥ നിര്‍ത്തലാക്കാന്‍ കഴിയില്ല! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 25)

ഹിന്ദുസമൂഹത്തിന്റെ ജാതിയധിഷ്ഠാനമാണ് അതിന്റെ രാഷ്ട്രീയഘടന സാമൂഹിക ഘടനക്ക് അനുയോജ്യമായിരിക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. ഇത് അംഗീകരിക്കുന്നവരുണ്ട്. അവര്‍ വാദിക്കുന്നത് ഹിന്ദു സമൂഹത്തില്‍ ജാതിവ്യവസ്ഥ നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ്. ഈ വാദം ഞാന്‍ നിഷേധിക്കുന്നു. അത്തരമൊരു വാദത്തിന്റെ വക്കാലത്തുകാര്‍ കരുതുന്നത് ജാതിയെന്നത് ഒരു ക്ലബ്ബുപോലെയോ മുനിസിപ്പാലിറ്റി പോലെയോ കൗണ്ടി കൗണ്‍സില്‍ പോലെയോ ഒരു സ്ഥാപനമാണെന്നാണ്. ഭീമമായൊരു തെറ്റാണിത്. ജാതിയെന്നതു മതമാണ്. മതമെന്നത് എന്തായാലും ഒരു സ്ഥാപനമാകയില്ല. അതിനെ സ്ഥാപനവത്കരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിന്റെ മൂര്‍ത്തീകരണായ അതേ സ്ഥാപനമായിരിക്കയില്ല. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കൂടിയിരുന്ന് അയാളുടെ സ്വഭാവം രൂപപ്പെടുത്തുകയും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിര്‍ണയിക്കുകയും ചെയ്യുന്ന സ്വാധീനതയോ ശക്തിയോ ആണ് മതം.

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

സാംബിയയിലെ ലുസാക്കയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

ബ്രസീലിലെ സാവോ പോളോയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

നൈജറിലെ നിയാമിയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

റീയൂണിയന്‍ ഐലന്റില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

കെനിയയിലെ നെയ്‌റോബിയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

ഇംഗ്ലണ്ടിലെ ബെര്‍മിംങ്ഹാമില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!

ഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗ വ്യവസ്ഥക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല....! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 25)

ഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗവ്യവസ്ഥക്കും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ പറയുന്നു. ഇത് തീര്‍ച്ചയായും അയഥാര്‍ത്ഥ്യമാണ്. ജാതിവ്യവസ്ഥയെപ്പറ്റിയും വര്‍ഗവ്യവസ്ഥയെ പ്പറ്റിയുമുള്ള തികഞ്ഞ അജ്ഞതയുടെ വിളംബരം കൂടിയാണിത്. ഒറ്റപ്പെടുത്തലിന്റെ വിഷവീര്യം കുത്തിനിറയ്ക്കപ്പെട്ട ഒരു വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥ. അത് യഥാര്‍ത്ഥ്യത്തില്‍ ഒരു ജാതിയെ മറ്റൊന്നില്‍ നിന്ന് ഒറ്റപ്പെടുത്തുന്നത് ഒരു സല്കര്‍മമാണെന്ന് വരുത്തിത്തീര്‍ക്കുന്നതുമാണ്. വര്‍ഗവ്യവസ്ഥയിലുമുണ്ട് ഒറ്റപ്പെടുത്തല്‍. എന്നാല്‍ ആ ഒറ്റപ്പെടുത്തല്‍ ഒരു സല്കര്‍മമായി കണക്കാക്കപ്പെടുന്നില്ല. അത് സാമൂഹിക സംസര്‍ഗത്തെ നിരോധിക്കുന്നില്ലതാനും. വര്‍ഗവ്യവസ്ഥ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു എന്നത് നേരാണ്. എന്നാല്‍ അവ ജാതിഗ്രൂപ്പുകള്‍ മാത്രമാണ്. അതേ സമയം വര്‍ണവ്യവസ്ഥയിലെ ജാതികള്‍ അവരുടെ അന്യോന്യ ബന്ധത്തില്‍ വ്യക്തമായും നിയതമായും സമൂഹവിരുദ്ധമാണ്.

ആത്മഹത്യ ജാതിവിവേചനത്തിന് ഒരു പരിഹാരമല്ലെന്ന് അറിയുമ്പോഴും......?????

2017, ഏപ്രിൽ 10, തിങ്കളാഴ്‌ച

അസര്‍ബെയ്ജാനില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

ആസ്ത്രിയയിലെ വിയന്നയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം....!!!!!

ഐസ് ലാന്റില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

സൗത്ത് സുഡാനില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!

ടാന്‍സാനിയയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!