"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 28, ചൊവ്വാഴ്ച

ധൗലി: ജാതിവ്യവസ്ഥക്കെതിരേ നേപ്പാളില്‍ നിന്നും ഒരു സമരാഹ്വാനം


🎬 ഹിന്ദുക്കള്‍ വ്യാപിച്ചിടത്തെല്ലാം അവര്‍ തങ്ങള്‍ക്കുവേണ്ട ജോലികള്‍ ചെയ്തുകിട്ടുന്നതിനായി അടിമവേലക്കാരുടെ ഒരു വിഭാഗത്തെ നിലനിര്‍ത്തുന്നു. ലോകത്തെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ ദലിതര്‍ നിലനില്ക്കുന്നതും ഈ ഹിന്ദുത്വ അജണ്ടയുടെ പ്രവര്‍ത്തനഫലമായാണ്. 2011 ലെ സെന്‍സസ് പ്രകാരം നേപ്പാളില്‍ 13. 6 % ദലിതരുണ്ട്. (3.6 മില്യണ്‍) എന്നാല്‍ ഗവേഷകരും ദലിത് വിമോചകപ്രവര്‍ത്തകരും കണ്ടെത്തുന്ന യാഥാര്‍ത്ഥ്യം നേപ്പാളിലെ ജനസംഖ്യയുടെ 20 % ദലിതരാണെ ന്നാണ്. ദലിത് സ്ത്രീകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയാണ് 


പുരുഷന്മാരായ ദലിതരുടേതിനേക്കാള്‍ ഏറെ കഷ്ടം. അടിമവേ ലക്കു പുറമേ ലൈംഗികത്തൊഴിലിലേക്കും വലിച്ചിഴക്കപ്പെടുന്നത് നേപ്പാളി ദലിത് വനിതകള്‍ നേരിടുന്ന ഇരട്ട ദുരന്തമാണ്. ഇതില്‍ ദലിത് ഉപജാതിയായ ബാദികളാണ് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആണ്‍പെണ്‍ ഭേദമില്ലാതെ കാര്‍ഷികരംഗത്തെ അടിമവേലക്കാരുടെ എണ്ണം 300,000 ല്‍ ഏറെ വരും! മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ദലിതരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേപ്പാളി ദലിതരുടെ രാഷ്ട്രീയ പങ്കാളിത്തം തുലോം തുച്ഛമാണ്. സിവില്‍ സര്‍വീസിലെ 80.000 ല്‍ പേരില്‍ ദലിത് പ്രാതിനിധ്യം വെറും 0.8 % മാത്രമാണ്!

ഇതാണ് നേപ്പാളി ദലിതരുടെ രാഷ്ട്രീയ ഭൂമിക. 2015 ല്‍ നേപ്പാളില്‍ ഇറങ്ങിയ ദലിത് സിനിമയാണ് 'ധൗലി'. ദലിത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും ജാതീയ വിവേചനങ്ങള്‍ക്കുമെതിരേ പൊതുബോധമുയര്‍ത്തുന്നതിന് സിനിമാ സങ്കേതത്തെ പ്രയോജനപ്പെടുത്തക എന്നുള്ളതായിരുന്നു 'ധൗലി'യുടെ ശിപ്ലികളുടെ ഉദ്ദേശ്യം. എന്നാല്‍ ഒരു ദലിത് സ്ത്രീയുടെ പതനത്തിന്റെ കഥയായിരുന്നിട്ടും രചനയിലെ ഇരുത്തമില്ലായ്മയും സംവിധാനത്തിലെ പാളിച്ചകളും നിമിത്തം ഈ സിനിമ ശ്രദ്ധിക്കപ്പെടാതെപോയി എന്നാണ് വിലയിരുത്ത ലുകള്‍. രേഖീയമായ കഥാഘടനയിലെ സ്ഥലകാലബന്ധമില്ലായ്മ സിനിമയുടെ വലിയൊരു പോരായ്മയാണ്.

നേപ്പാളി നാട്ടിന്‍പുറമാണ് കഥാപരിസരം. ധൗലി എന്ന ദലിത് സ്ത്രീ സവര്‍ണനായ ബദാ ബായുടെ വീട്ടുവേലകള്‍ ചെയ്തുകൊണ്ട് അവരുടെ കൂടെയാണ് കഴിഞ്ഞുകൂടുന്നത്. അവളടെ ഭര്‍ത്താവ് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ കണ്ടെത്തുന്നതിനായി വിദേശത്തെങ്ങോ പോയി ജോലിചെയ്യു കയാണ്. ധൗലിക്ക് ബിര്‍ എന്നു പേരായ ഒരു മകനുമുണ്ട്. ദീര്‍ഘകാലം ഭര്‍ത്താവ് മടങ്ങിവരാതായ സാഹചര്യത്തില്‍, ബദാ ബായുടെ സഹോദരന്‍ കാഞ്ചോ സാഹു ധൗലിയെ വശീകരിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. കാഞ്ചോയില്‍ നിന്ന് ധൗലി ഗര്‍ഭം ധരിച്ചു എന്നുള്ള വിവരമറിയുന്ന ബദാ ബാ അവളെ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ധൗലിയില്‍ നിന്നും അകറ്റുന്നതിനായി ബദാ ബാ കാഞ്ചോ സാഹുവിനെ നഗരത്തി ലേക്ക് പറഞ്ഞയക്കുന്നു. ധൗലിയെ ബലാത്കാരമായി നാടുകട ത്തുകയും ചെയ്യുന്നു. പിന്നീട് 20 വര്‍ഷങ്ങള്‍ കടന്നുപോകുന്നു. ഇതിനിടയില്‍ എന്തൊക്കെ നടന്നു എന്നത് ഊഹിക്കാനേ നിവൃത്തിയുള്ളൂ. 

ആദ്യ പകുതിയില്‍ കഥ രേഖീയമാണ്. രണ്ടാംപാതിയില്‍ എന്തൊക്കെയോ തട്ടിക്കൂട്ടി ഒപ്പിച്ചു. ആകെയുള്ള ആശ്വാസം, വിജയിച്ച ബിസിനസുകാരനായി തിരിച്ചുവരുന്ന ധൗലിയുടെ മകന്‍ ബിര്‍, ഉയര്‍ന്ന ജാതിയില്‍പ്പെട്ട അഞ്ജന എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊണ്ട് ജാതിവ്യവസ്ഥ കെട്ടിയുയര്‍ത്തിയ കോട്ടകളെ പിളര്‍ക്കുന്നതാണ്. ഭര്‍ത്താവിനെ ക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും ആ കഥപാത്രം പ്രത്യക്ഷത്തി ലില്ലാത്തതിനാല്‍ അത് ഒരു പ്രശ്‌നമാകുന്നില്ല. ധൗലി നേരിടുന്ന തിരിച്ചടികളെല്ലാം അവള്‍ ഒരു ദലിതായതുകൊണ്ട് സംഭവിക്കു ന്നതാണ്. ഈ ആശയം കൈമാറാന്‍ സംവിധായകന്റെ കയ്യില്‍ ശക്തമായ ഒരു ഭാഷ ഇല്ലാതെ പോയതാണ് സിനിമയുടെ മൊത്തത്തിലുള്ള പരാജയത്തിന് കാരണം. അല്ലായിരുന്നുവെങ്കില്‍ ജാതിവ്യവസ്ഥക്കെതിരെ പൊരുതാനുള്ള ശക്തമായ ഒരു സമരായുധമായി ഈ സിനിമ മാറിയേനെ. 

നാളേറെയായി നേപ്പാളി സിനിമാവ്യവസായ രംഗത്തെ അവി ഭാജ്യഘടകമായി തുടരുന്ന ഗീത അധികാരിയാണ് ധൗലിയെ അവതരിപ്പിക്കുന്നത്. നേപ്പാളിലെ ഇളം എന്ന സ്ഥലത്ത് ജനിച്ച ഗീത അധികാരി അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. ബിര്‍നെ ഗജിത് ബിസ്തയും അഞ്ജനയെ അനു ഷായും അവതരിപ്പിക്കുന്നു. ബദാ ബായായി പ്രകാഷ് ഖൈമിറും കാഞ്ചോയായി ബിഷ്ണു ഗൗതമും വേഷമിടുന്നു.

സംവിധായകന്‍ ഘനശ്യാം ലാമിച്ചന്റെ ആദ്യത്തെ സിനിമയാണ് ധൗലി. സംഗീത ആല്‍ബങ്ങളും ടെലിവിഷന്‍ പരിപാടികളും സംവിധാനം ചെയ്ത മുന്‍പരിചയം ഘനശ്യാമിനുണ്ട്. ശംഭു താപയും സന്തോഷ് ആത്രയയും സംയുക്തമായാണ് കഥയും സംഭാഷണവും രചിച്ചത്. ഛായാഗ്രഹണം ദിവ്യ സുബേദിയു ടേതാണ്. ഖാബെല്‍ ഖത്രിയും ബന്‍സാര സപ്‌കോത്തയും ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചു. ധൗലിയുടെ ആദ്യപ്രദര്‍ശനം നേപ്പാളിലെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ സിറ്റിയായ പൊഖ്‌റായിലാണ് നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ