"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 28, ചൊവ്വാഴ്ച

കുഴലി: ദലിത് വീരാംഗനയുടെ ജാതിസ്വത്വം മറയ്ക്കപ്പെടുമ്പോള്‍


🎥 ആവിഷ്‌കാരരൂപങ്ങളില്‍ ദലിത് ജാതിസ്വത്വം മറച്ചുവെച്ച് അവതരിപ്പികുമ്പോള്‍ ദേശികരായ ഒരു ജനതയാണ് ചരിത്രത്തില്‍ നിന്നും നിഷ്‌കാസിതരാകുന്നത്. വിശേഷിച്ചും ചരിത്രപുരുഷന്മാരെ / വനിതകളെ കേന്ദ്രീകരിക്കുന്ന ആവിഷ്‌കാരങ്ങളില്‍ അതൊരു ദുരന്തമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദലിതുകളുടെ ആവശ്യമോ അല്ലയോ എന്ന വിഷയം തത്കാലം മാറ്റിവെക്കുക, സ്വാതന്ത്ര്യ സമരങ്ങളില്‍ ഏറ്റവുംകൂടിതല്‍ വ്യാപൃതരായവരും ജീവത്യാഗം ചെയ്തവരും ദലിതുകളാണെന്ന വസ്തുത നിഷേധിക്കാനാവില്ല. പക്ഷെ ചരിത്രപുസ്തകങ്ങളില്‍ അവര്‍ക്ക് പ്രവേശനം കിട്ടാതെ പോയി. അതിന്റെ വഫലമോ, ദലിതര്‍ സ്വാതന്ത്ര്യ സമരത്തോട് വിമുഖതയുള്ളവരായിരുന്നുവെന്നും അവര്‍ ബ്രിട്ടീഷ് ചാരന്മാരാ യിരുന്നുവെന്നും കുറ്റപ്പെടുത്തപ്പെട്ടു! 20 വയസ് മാത്രമുള്ളപ്പോള്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് ജീവന്‍ വെടിഞ്ഞ സ്വാതന്ത്ര്യ
സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി വസന്ത കുമാര്‍ ബിശ്വാസ്, 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കടുത്ത് ആദ്യത്തെ രക്തസാക്ഷിയായി മാറിയ മതാദീന്‍ ഭംഗി തുടങ്ങിയവരൊക്കെ അങ്ങനെ ജാതിസ്വത്വം മറയ്ക്കപ്പെട്ടതിനാല്‍ ആവിഷ്‌കാരരൂപങ്ങലില്‍ ഇടംകിട്ടാതെ പോയവരാണ്. 1919 ലെ ജാലിയന്‍വാലാബാഹ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മൈക്കിള്‍ ഒ'ഡ്വെയറെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ എത്തി വധിക്കുന്നതിന് ഉദ്ധം സിംഗ് എന്ന ദലിതനല്ലാതെ മറ്റാര്‍ക്കാണ് ചങ്കൂറ്റമുണ്ടായത്? ദലിത് വനിതകളും പുരുഷന്മാ രേക്കാള്‍ ഒട്ടും പിറകിലായിരുന്നില്ല. ഝല്‍ക്കാരിഭായിയും, ഉദാദേവിയും ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രീട്ടീഷ് സൈന്യവുമായി നേരിട്ട് ഏറ്റുമുട്ടി അടര്‍ക്കളത്തില്‍ വെച്ചുതന്നെ മൃതിയടഞ്ഞ ദലിത് വീരാംഗനമാരാണ്. പക്ഷെ, ഝാന്‍സി റാണിയെ മാത്രമേ ചരിത്ര രചയിതാക്കള്‍ ഉള്‍ക്കൊണ്ടിരുന്നുള്ളൂ. ഝല്‍ക്കാരിബായിയും ഉദാദേവിയും വടക്ക് ദേശത്തെ പോരാട്ടത്തിലൂടെ ചരിത്രവനിതകളായി മാറിയതെങ്കില്‍ ഇങ്ങ് തെക്കുദേശത്ത്, ത്യാഗത്തിലും പദവിയിലും അവരോട് തുല്യതയുള്ള മറ്റൊരു വീരാംഗനായാണ് 'കുഴലി!'

ആദ്യത്തെ 'മനുഷ്യബോംബ്' ആയി അറിയപ്പെടുന്നത് വീരാംഗന കുഴലിയാണ്. 18 ആം നൂറ്റാണ്ടിലെ തമിഴ്‌നാട്ടില്‍ രാംനാട് എന്നും അറിയപ്പെടുന്ന രാമനാഥപുരത്തെ ശിവഗംഗ എസ്റ്റേറ്റ് വാണിരുന്ന വേലു നായിക്കര്‍ (1730 - 1796) റാണിയുടെ ദളപതി (വിംഗ് കമാന്റര്‍) ആയിരുന്നു കുഴലി. ബ്രിട്ടീഷ് സൈന്യത്തോട് പൊരുതുന്ന ആദ്യത്തെ വനിതയാണ് വേലു നായിക്കര്‍. തന്റെ ഭര്‍ത്താവ് ശിവഗംഗൈ രാജാവായിരുന്ന മുതുവടുഗണതപെരിയ ഉദൈയതേവര്‍ ബ്രിട്ടീഷ് സൈനികരാല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് വേലു നായിക്കര്‍ തന്റെ സൈന്യത്തിന്റെ മൊത്തം ചുമതല ഏറ്റെടുത്തു. ഗോപാല നായിക്കരോടും ഹൈദര്‍ ആലിയോടും ചേര്‍ന്ന് വേലു നായിക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തി. തന്റെ സൈന്യത്തില്‍ 'ഉടൈയാള്‍' എന്ന ഒരു വനിതാ വിഭാഗത്തേയും വേലു നായിക്കര്‍ രൂപപ്പെടുത്തി യിരുന്നു. ആ വിഭാഗത്തിന്റെ കമാന്ററായിരുന്ന കുഴലി വേലു നായിക്കരുടെ ആജ്ഞയനുസരിച്ച്, തന്റെ ദേഹമാസകലം എണ്ണ പുരട്ടി സ്വയം തീകൊളുത്തിക്കൊണ്ട്, ഇരച്ചുകയറി ബ്രിട്ടീഷ് സൈനികത്താവളമാകെ ഭസ്മീകരിച്ചുകൊണ്ട് ജീവത്യാഗം ചെയ്തു. 1780 ലാണ് കുഴലിയുടെ സ്വജീവന്‍ അര്‍പ്പിച്ച ഈ ആക്രമണം അരങ്ങേറിയത്. അതോടെ ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധം ജയിച്ച വേലു നായിക്കര്‍ 1796 ഡിസംബര്‍ 25 ന് അന്തരിക്കുന്നതു വരെ നാടുവാണു.

അക്കാലത്തെ മദ്രാസ് പ്രസിഡന്‍സി തമിഴ്‌നാട് മാത്രമായിരുന്നില്ല. തിരുവിതാംകൂറും മഹാരാഷ്ടയുമൊഴികെ ഇന്നത്തെ കിഴക്കന്‍ സംസ്ഥാനങ്ങളും വടക്ക് ബീഹാറിന്റെ ചില ഭാഗങ്ങളും ആ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്നു. പറയര്‍, പള്ളര്‍, അരുന്ധ തിയാര്‍ തുടങ്ങിയവരായിരുന്നു പ്രബല സമുദായങ്ങള്‍. ഈ സമുദായങ്ങളൊക്കെയും ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ സജീവ പങ്കാളികളായിരുന്നു. കുഴലിയാകട്ടെ അരുന്ധതിയാര്‍ സമുദായക്കാരിയായിരുന്നു.

കുഴലി എന്നാല്‍ വിനയമുള്ളവള്‍, സൗന്ദര്യമുള്ളവര്‍, ധൈര്യ മുള്ളവര്‍ എന്നൊക്കെയാണ് അര്‍ത്ഥം. കുഴലി വളരെ മുമ്പുതന്നെ 'കുയിലി'യായി അട്ടിമറിക്കപ്പെട്ടുവെന്ന് ചരിത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 2015 ല്‍ തമിഴില്‍ ഇറങ്ങിയ 'പുറമ്പോക്ക് എങ്കിര പുതുവടമൈ' എന്ന സിനിമയില്‍ കുഴലി ഒരു കഥാപാത്രമാണ്. എസ് പി ജനനാഥന്‍ സംവിധാനം നിര്‍വഹിച്ച ഈ സിനിമയുടെ പേര് പിന്നീട് 'പുറമ്പോക്ക്' എന്നു മാത്രമായി ചുരുക്കി. എന്നാല്‍ പുറമ്പോക്കിന് ചരിത്രവുമായി ബന്ധമൊ ത്തുമില്ലാത്ത തല്ലിക്കൂട്ടിയുണ്ടാക്കിയ ആരു കഥയാണ് ആധാരമാ കുന്നത്. ചരിത്രപുരുഷന്മാരെ ഈ സിനിമ പ്രതീകവത്കരി ച്ചിട്ടുണ്ടെന്ന് ചില വിലയിരുത്തലുകളുണ്ട്. പൊലീസ് പിടിയി ലായ വിപ്ലവകാരി ബാലുസ്വാമി വിധ്വംസക പ്രവര്‍ത്തനക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെടുന്നു. ജയിലറായ മെക്കാളെ ആരാച്ചാരായ യമലിംഗത്തെ ബാലുസ്വാമിയെ തൂക്കിക്കൊല്ലുന്നതിനായി ചുമതലപ്പെടുത്തുന്നു. എന്നാല്‍ ആരാച്ചാര്‍മാരുടെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വരുന്ന യമലിംഗം, തന്റെ കുട്ടിക്കാലത്ത് നിരപരാധിയായ ഒരാളെ തൂക്കിലേറ്റിയതു നേരിട്ടു കണ്ടതില്‍ നിന്നുണ്ടായ മാനസികാഘാതം നിമിത്തം ആ തൊഴിലില്‍ നിന്ന് വിട്ടുനില്ക്കുയായിരുന്നു. മെക്കാളെയുടെ ഗൂഢോദ്ദേശ്യം മണത്തറിയുന്ന കുയിലി, തന്റെ സഖാക്കളുമായി ചേര്‍ന്ന് യമലിംഗത്തെ വകവരുത്താന്‍ പദ്ധതിയിട്ടു. എന്നാല്‍ യമലിംഗത്തിന് ബാലുവിനെ കഴിവിലേ റ്റുന്ന കാര്യത്തില്‍ ഒട്ടും താത്പര്യമില്ലെന്ന് തക്കസമയത്ത് തിരിച്ചറിയുന്ന കുയിലി അയാളുടെ സഹായത്തോടെ ബാലുസ്വാമിയെ ജയിലില്‍ നിന്നും കടത്തിക്കൊണ്ടു പോരുന്നു.

ഭഗത് സിംഗിന്റെ പ്രതിരൂപമാണ് ബാലുസ്വാമി എന്നാണ് സിനിമയുടെ വക്താക്കള്‍ അവകാശപ്പെടുന്നത്. മെക്കാളെയും കുയിലിയും അതാത് ചരിത്ര പുരുഷ - വനിതകളുടെ പ്രതിനിധാനങ്ങളാണ്. യമലിംഗം കാലന്‍ അഥവാ ആരാച്ചാര്‍ തന്നെ. 

കുയിലിയെ അവതരിപ്പിക്കുന്നത് കാര്‍ത്തിക നായരാണ്. കുയിലിയായി വേഷമിട്ടതില്‍ തനിക്കേറെ അഭിമാനമുണ്ടെന്ന് കാര്‍ത്തിക നായര്‍ പ്രസ്താവിക്കുകയുണ്ടായി. താരസഹോദ രിമാരായ അംബിക - രാധികമാരില്‍ രാധികയുടെ മകളാണ് കാര്‍ത്തിക നായര്‍. ജാതിവാല്‍ ഇല്ലാതിരുന്ന അമ്മയുടെ മകള്‍ അമ്മയുടെ അതേ തൊഴില്‍ പാരമ്പര്യത്തില്‍ ജാതിവാലോടെ എത്തുമ്പോള്‍ രാജ്യത്തെ സവിശേഷ സാമൂഹ്യ സാഹചര്യങ്ങളില്‍ ഊന്നിയ ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ദേഹമാസകലം കരിപൂശി നടന്ന ഒരു ചിത്രകാരിയോട് പ്രമുഖ ദലിത് ആക്ടിവിസ്റ്റായ മൃദുലാദേവി ശശിധരന്‍ ചോദിച്ച ചോദ്യം ഇവിയെടും പ്രസക്തമാണ്. കറുപ്പ് മേലെ അണിയുമ്പോള്‍, ഒരു കറുത്ത തൊലിനിറമുള്ള ഒരാളെ വിവാഹം ചെയ്ത് അവന്റെ കറുത്തകുട്ടിയെ പ്രസവിച്ചുകൊണ്ട് കറുപ്പിനെ ആത്മാവില്‍ അണിയാമോ എന്നാണ് മൂദുലാദേവി ചോദിച്ചത്. അത് തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞ് ആ ചിത്രകാരി രക്ഷപ്പെട്ടുവെങ്കിലും മൃദുലാദേവി ഉന്നയിച്ച ചോദ്യത്തിന്റെ പ്രസക്തി നിലനില്ക്കു ന്നു. ഇവിടെ കാര്‍ത്തിക നായര്‍ക്ക് ദലിത് കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കാം. എന്നാല്‍ ദലിതായി ജീവിക്കാന്‍ തയാറുണ്ടോ?

എല്ലാം സ്വകാര്യതയാണെന്ന് പറഞ്ഞ് ഈ ചോദ്യത്തെ ഉത്തരം നല്കാതെ ഒഴിവാക്കാം. ദലിതുകള്‍ക്ക് ചെറുത്തു നില്ക്കാനേ അവകാശമുള്ളൂ... ആ ചെറുത്തുനില്പിനേയും 'ജീവിത'മെന്നാണ് വിശേഷിപ്പിക്കുന്നത്. ആ ദലിത് ജീവിതം കലാരൂപങ്ങളില്‍ ആവിഷ്‌കരിക്കാനുള്ള അവകാശം അവനില്ല. അത് ഉന്നതകു ലജാതരുടെ കുത്തകാധികാരമാണ്. ഒരു ദലിതനായി അഭിനയി ക്കാന്‍ ഇക്കൂട്ടര്‍ തയാറാണ്. എന്നാല്‍ ഒരു ദലിതനെ വിവാഹം കഴിച്ച് ഒരു ദലിത് ജീവിതം നയിക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. അത്തരത്തിലെ ഇരട്ടത്താപ്പുകളുടേതാണ് സവിശേഷ ഇന്ത്യന്‍ സാഹചര്യത്തിലെ കലാ - സാംസ്‌കാരിക ഭൂമിക നിര്‍ണയിക്ക പ്പെടുന്നത്. ഇത്തരം ആവിഷ്‌കാരാധികാരം നടപ്പാക്കുന്നതും ദലിത് സ്വത്വങ്ങള്‍ക്കുമേലുള്ള തമസ്‌കരണിയാണ്. ആവിഷ്‌കാരാധി കാരവും ദലിതരുടെ കൈവശാവകാശമായിരുന്നാല്‍ മാത്രമേ തമസ്‌കരണങ്ങളെ ചെറുക്കാനാവൂ എന്ന വസ്തുതയും തിരിച്ചറിയേണ്ടതുണ്ട്.

കാര്‍ത്തിക നായര്‍ക്ക് കുയിലിയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ആ വീരാംഗനയുടെ ദലിത് സ്വത്വം മറയ്ക്കപ്പെട്ടതുകൊണ്ടാണ്. രാജ്യത്തിനുവേണ്ടിയാണ് കുയിലി സ്വയം വെന്തുവെണ്ണീറാ യതെങ്കില്‍ രാജ്യദ്രോഹികള്‍ ചുട്ടെരിച്ച 44 ദലിതരുടെ ദുരന്ത കഥയും തമിഴ്‌നാടിന് പറയാനുണ്ട്. എന്തുകൊണ്ട് ആ ദലിതരെ ആവിഷ്‌കരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല? ഉത്തരം, ആ 44 പേരുടെ സ്വത്വം ദലിത് ആണെന്നത് വിജ്ഞാതമാണ്! സ്വയം കത്തിയമരുന്നതുവരെയേ ദലിതന് ജീവിതമുള്ളൂ, ആവിഷ്‌കാര രൂപങ്ങളില്‍ അവന്റെ ജീവിതത്തിന് ഒരു പുനര്‍ജനിയുണ്ടെങ്കില്‍ അത് അവതരിപ്പിക്കാനുള്ള അധികാരം മാത്രം ജീവിച്ചിരിക്കുന്ന അവന്റെ അവകാശികള്‍ക്കില്ല. അതിനുള്ള 'കഴിവ്' ദലിതര്‍ക്കി ല്ലെന്ന് ആവിഷ്‌കാരാധികാരികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു. ജീവിക്കാമെങ്കില്‍ ആവിഷ്‌കരിക്കാനുള്ള 'കഴിവും' ദളിതര്‍ക്കു ണ്ടെന്ന് ഇവിടെ ബോധ്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ