"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 7, ചൊവ്വാഴ്ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ - 7 : ബൂര്‍ഷ്വാസിയെ അഥവാ മൂലധനത്തെ എങ്ങനെ ഇല്ലാതാക്കാം (അഡ്വ. സോമപ്രസാദിനുള്ള മറുപടി)മാര്‍ക്‌സും ഏംഗത്സും ചേര്‍ന്നെഴുതിയ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യുടെ 'ബൂര്‍ഷ്വാകളും തൊഴിലാളികളും' എന്ന ഒന്നാം അധ്യായത്തിന്റെ അവസാനഭാഗം താഴെ കൊടുക്കുന്നു;
---------------------------------------------------------------------------------------------------------
'ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കു വേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനമാകട്ടെ ബഹുഭൂരിപക്ഷത്തിന്റെ താത്പര്യത്തിനു വേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂര്‍വവുമായ പ്രസ്ഥാനമാണ്. തങ്ങളുടെ മുകളിലുള്ള ഔദ്യോഗിക സമൂഹത്തിന്റെ എല്ലാ അട്ടികളേയും വായുവിലേക്ക് എറിഞ്ഞുകൊണ്ടല്ലാതെ, ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തട്ടായ തൊഴിലാളിവര്‍ഗത്തിന് അനങ്ങനാവില്ല. സ്വയം എഴുന്നേല്ക്കാനാവില്ല.

തൊഴിലാളി വര്‍ഗം ബൂര്‍ഷ്വാസിക്കെതിരായി നടത്തുന്ന സമരം, ഭാവത്തിലല്ലെങ്കിലും രൂപത്തില്‍ ആദ്യം ഒരു ദേശീയ സമരമാണ്. ഓരോ രാജ്യത്തിലേയും തൊഴിലാളി വര്‍ഗത്തിന് ആദ്യമായി സ്വന്തം ബൂര്‍ഷ്വാസിയുമായി കണക്കു തീര്‍ക്കേണ്ടതുണ്ടല്ലോ.

തൊഴിലാളി വര്‍ഗത്തിന്റെ വികാസത്തിലെ ഏറ്റവും സമാന്യമായ ഘടകങ്ങളെ വിവരിക്കുന്ന അവസരത്തില്‍, ഇന്നത്തെ സമൂഹത്തിനകത്ത് നീറിപ്പിടിച്ചുകൊണ്ടിരിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവെച്ചിരിക്കുന്ന തുമായ ആഭ്യന്തരയുദ്ധത്തെ, അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ഘട്ടവരെ, ബൂര്‍ഷ്വാസിയെ ബലാത്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യ ത്തിനുള്ള അടിത്തറയിടുക എന്ന ഘട്ടംവരെ, നാം വരച്ചു കാണിച്ചു കഴിഞ്ഞു.

ഇതുവരെയുണ്ടായിട്ടുള്ള സമൂഹത്തിന്റെ എല്ലാ രൂപങ്ങളുടേയും അടിസ്ഥാനം മര്‍ദ്ദകവര്‍ഗവും മര്‍ദ്ദിതവര്‍ഗവും തമ്മിലുള്ള ശത്രുതയാണെന്നും നാം കണ്ടുകഴിഞ്ഞുവല്ലോ. എന്നാല്‍ ഒരു വര്‍ഗത്തെ മര്‍ദ്ദിക്കണമെങ്കില്‍, അടിമയായിട്ടെങ്കിലും ജീവിതം തുടര്‍ന്നു പോകാന്‍ വേണ്ടി ചില ഉപാധികള്‍ അതിന് ഉറപ്പുവരുത്തണം. അടിയായ്മയുടെ കാലഘട്ടത്തില്‍, അടിയാന്‍ നഗരസഭാംഗമായി സ്വയം ഉയര്‍ന്നു. അതുപോലെതന്നെ ഫ്യൂഡല്‍ - സ്വേച്ഛാപ്രഭുത്വത്തിന്റെ നുകത്തിന്‍ കീഴില്‍ പെറ്റിബൂര്‍ഷ്വാക്ക് ബൂര്‍ഷ്വായായി വളരാന്‍ കഴിഞ്ഞു. നേരേമറിച്ച് ഇന്നത്തെ തൊഴിലാളിയാകട്ടെ, വ്യവസായം പുരോഗമിക്കുന്നതോടൊപ്പം ഉയരുന്നതിന് പകരം സ്വന്തം വര്‍ഗത്തിന്റെ ജീവിതസാഹചര്യ ങ്ങളില്‍ നിന്നു പോലും അധികമധികം അധഃപതിക്കുകയാണ് ചെയ്യുന്നത്. അവന്‍ പാപ്പരായിത്തീരുന്നു. ജനസംഖ്യയേക്കാളും സമ്പത്തിനേക്കാളും എത്രയോ കൂടുതല്‍ വേഗത്തില്‍ പാപ്പരത്തം വളരുന്നു. മേലില്‍ സമൂഹത്തിലെ ഭരണവര്‍ഗമായി നിലനില്‍ക്കാനും അതിന്റെ ജീവിതോപാധികളെ ഒരു പരമോന്നത നിയമമെന്നോണം സമൂഹത്തിന്റെ മേല്‍ അടിച്ചേല്പ്പിക്കാനും ബൂര്‍ഷ്വാസിക്ക് യോഗ്യതയില്ലെന്ന് അങ്ങിനെ തെളിയുന്നു. അതിന് ഭരിക്കാന്‍ അര്‍ഹതയില്ല, കാരണം, അതിന്റെ അടിമക്ക് ആ അടിമത്തത്തന്‍ കീഴില്‍പ്പോലും ഉപജീവനത്തിന് ഉറപ്പ് നല്കാന്‍ അതിന് കഴിവില്ല. അടിമ ബൂര്‍ഷ്വാസിയെ തീറ്റിപ്പോറ്റുന്നതിന് പകരം, അടിമയെ തീറ്റിപ്പോറേറണ്ടിവരുന്ന ഗതികേടാണ് ബൂര്‍ഷ്വാസിക്ക് വന്നുചേര്‍ന്നിട്ടുള്ളത്. അത്രയും ആഴത്തിലേക്ക് അവന്‍ ആണ്ടുപോകുന്നതിനെ തടഞ്ഞു നിര്‍ത്താന്‍ ബൂര്‍ഷ്വാസിക്ക് സാധിക്കാതെയിരിക്കുന്നു. ഈ ബൂര്‍ഷ്വാസിയുടെ കീഴില്‍ സമൂഹത്തിനു ജീവിക്കാന്‍ ഇനി സാധ്യമല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതിന്റെ നിലനില്പ്പ്, സമൂഹവുമായി പൊരുത്തപ്പെടാതായിക്കഴിഞ്ഞു.

ബൂര്‍ഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വര്‍ദ്ധനവുമാണ്. മൂലധനത്തിന്റെ ഉപാധിയാകട്ടെ കൂലിവേലയും. കൂലിവേല തൊഴിലാളികള്‍ക്കിടയിലുള്ള മത്സരത്തെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. വ്യവസായത്തിന്റെ മുന്നേറ്റം - ഇതിനെ അറിയാതെ പ്രോത്സാഹിപ്പിക്കുന്നത് ബൂര്‍ഷ്വാസിയാണ് - മത്സരം നിമിത്തമായ തൊഴിലാളികളുടെ തമ്മില്‍ത്തമ്മിലുള്ള അകല്ച്ച യുടെ സ്ഥാനത്ത്, സഹകരണത്തിന്റെ ഫലമായുളവാകുന്ന വിപ്ലവകരമായ കൂട്ടുകെട്ടിനെ കൊണ്ടുവരുന്നു. അതുകൊണ്ട് ബൂര്‍ഷ്വാസി ഉത്പാദിപ്പിക്കുകയും ഉത്പന്നങ്ങള്‍ സ്വായത്തമാക്കു കയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്ത്തന്നെ ആധുനിക വ്യവസായത്തിന്റെ വികാസം തട്ടിമാറ്റുന്നു. അതുകൊണ്ട് ബൂര്‍ഷ്വാസി സൃഷ്ടിക്കുന്നത്, സര്‍വോപരി, അതിന്റെ സ്വന്തം ശവക്കുഴി തോണ്ടുന്നവരെയാണ്. അതിന്റെ പതനവും തൊഴിലാളിവര്‍ഗത്തിന്റെ വിജയവും ഒരുപോലെ അനിവാര്യമാണ്.'
--------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ട വസ്തുതകള്‍;

1) '...ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടേതോ, ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കു വേണ്ടിയുള്ളതോ ആയ പ്രസ്ഥാനങ്ങളായിരുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനമാകട്ടെ ബഹുഭൂരിപക്ഷത്തിന്റെ താത്പര്യത്തിനു വേണ്ടിയുള്ള, ബഹുഭൂരിപക്ഷത്തിന്റെ സ്വതന്ത്രവും ബോധപൂര്‍വവുമായ പ്രസ്ഥാനമാണ്.....' താങ്കള്‍ ഈ നിരീക്ഷണം അംഗീകരിക്കുന്നുവെങ്കില്‍ കര്‍ഷകത്തൊഴിലാളികളുടെ ഒപ്പമാണ് നില്‌ക്കേണ്ടത്. അവര്‍ കൊയ്ത വയലുകള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ടതാക്കുന്ന പ്രക്രിയ (മൂലധനത്തെ ഇല്ലാതാക്കല്‍) അസാധ്യമാണെന്ന് പ്രഖ്യാക്കുമ്പോള്‍ താങ്കള്‍ നില്ക്കുന്നത് ബൂര്‍ഷ്വാസിക്ക് ഒപ്പവും മൂലധനത്തിന് അനുകൂലവുമായാണ്!

2) '...ഇന്നത്തെ സമൂഹത്തിനകത്ത് നീറിപ്പിടിച്ചുകൊണ്ടി രിക്കുന്നതും ഏറിയ തോതിലോ കുറഞ്ഞ തോതിലോ മൂടിവെച്ചിരിക്കുന്നതുമായ ആഭ്യന്തരയുദ്ധത്തെ, അതൊരു തുറന്ന വിപ്ലവമായി പൊട്ടിപ്പുറപ്പെടുന്ന ഘട്ടവരെ, ബൂര്‍ഷ്വാസിയെ ബലാത്കാരേണ അട്ടിമറിക്കുന്നതിലൂടെ തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യത്തിനുള്ള അടിത്തറയിടുക....' ഒരു സമരത്തിലൂടെ മാത്രമേ കര്‍ഷകത്തൊഴിലാളിക്ക് അവന്‍ കൊയ്ത വയലുകള്‍ അവന്റേതുകൂടിയാകുന്ന പ്രക്രിയ സാധ്യമാകൂ എന്ന് മാര്‍ക്‌സും എംഗത്സും മുന്നോട്ടുവെക്കുന്ന ഈ നിര്‍ദ്ദേശം താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?

3) '...ബൂര്‍ഷ്വാസിയുടെ നിലനില്പിനും ആധിപത്യത്തിനുമുള്ള അനുപേക്ഷണീയമായ ഉപാധി മൂലധനത്തിന്റെ രൂപീകരണവും വര്‍ദ്ധനവുമാണ്. മൂലധനത്തിന്റെ ഉപാധിയാകട്ടെ കൂലിവേല യും...' - അപ്പോള്‍ ജന്മിയെയും അവന്റെ സ്വകാര്യ സ്വത്തിനേയും നിലനിര്‍ത്തുന്നതും കര്‍ഷകത്തൊഴിലാളിയും അവന്റെ കൂലിവേലയുമാണെന്ന് വ്യക്തം! ഈ നില തുടരണമെന്നാണോ ഒരു കമ്മ്യൂണിസ്റ്റ്കാരനായ താങ്കള്‍ ആഗ്രഹിക്കുന്നത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ