"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 6, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ 6: ബൂര്‍ഷ്വാസിയും തൊഴിലാളിയും (അഡ്വ. സോമപ്രസാദിനുള്ള മറുപടി)



മാര്‍ക്‌സും എംഗത്സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒന്നാം അധ്യായത്തില്‍-

'മധ്യയുഗത്തിലെ അടിയാളരില്‍ നിന്ന് (ചെറുകിട ജന്മിമാരില്‍ നിന്ന്) ആദ്യത്തെ നഗരങ്ങളിലെ സ്വതന്ത്രരായ നഗരവാസികള്‍ ഉയര്‍ന്നുവന്നു. ഈ നഗരവാസികളില്‍ നിന്നാണ് ബൂര്‍ഷ്വാസിയുടെ ആദ്യ ഘടകങ്ങള്‍ വളര്‍ന്നു വികസിച്ചത്.'
---------------------------------------------------------------------------------------------------------

ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താന്‍ ബൂര്‍ഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഇന്ന് ബൂര്‍ഷ്വാസിയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. 

എന്നാല്‍ സ്വന്തം മരണത്തെ വിളിച്ചുവരുത്താനുള്ള ആയുധങ്ങള്‍ ഊട്ടിയുണ്ടാക്കുക മാത്രമല്ല ബൂര്‍ഷ്വാസി ചെയ്തിരിക്കുന്നത്; ഈ ആയുധങ്ങളെടുത്തു പ്രയോഗിക്കാനുള്ള ആളുകളെക്കൂടി - ആധുനിക തൊഴിലാളി വര്‍ഗത്തെ - അത് സൃഷ്ടിച്ചിട്ടുണ്ട്.

ബൂര്‍ഷ്വാസി - അതായത് - മൂലധനം വികാസം പ്രാപിക്കുന്ന അതേ അനുപാതത്തില്‍ത്തന്നെ ആധുനിക തൊഴിലാളി വര്‍ഗവും വളരുന്നു. ജോലികിട്ടാന്‍ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അധ്വാനം മൂലധനത്തെ വര്‍ദ്ധിപ്പിക്കുന്ന കാലത്തോളം മാത്രം ജോലികിട്ടുകയും ചെയ്യുന്ന പണിക്കാരുടെ ഒരു വര്‍ഗമാണ് തൊഴിലാളിവര്‍ഗം. അല്പാല്പമായി സ്വയം വില്‌ക്കേണ്ടിവരുന്ന ഈ വേലക്കാര്‍ മറ്റേതു വ്യാപാര സാമഗ്രിയേയും പോലെ ഒരു ചരക്കാണ്; തല്ഫലമായി, മത്സരത്തിന്റെ എല്ലാ ഗതികള്‍ക്കും കമ്പോളത്തിലെ എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കും അവര്‍ ഇരയായിത്തീരുന്നു. 

വിപുലമായ തോതില്‍ യന്ത്രങ്ങല്‍ ഉപയോഗിക്കുന്നതുകൊണ്ടും തൊഴില്‍ വിഭജനം നിമിത്തവും തൊഴിലാളികളുടെ വേലക്ക് എല്ലാ വ്യക്തിത്വവും, തത്ഫലമായി തൊഴിലാളിയെ സംബന്ധി ച്ചിടത്തോളം എല്ലാ ആകര്‍ഷകത്വവും നശിച്ചിരിക്കുന്നു. അവര്‍ യന്ത്രത്തിന്റെ വെരുമൊരു അനുബന്ധമായിത്തീരുന്നു. ഏറ്റവും ലളിതവും ഏറ്റവും മുഷിപ്പനും ഏറ്റവും എളുപ്പത്തില്‍ നേടാവുന്നതുമായ സാമര്‍ത്ഥ്യം മാത്രം അവനുണ്ടായാല്‍ മതി. അതുകൊണ്ട്, ഒരു തൊഴിലാളിയുടെ ഉത്പാദനച്ചെലവ് അവന്റെ നിലനില്പ്പിനും വംശവര്‍ദ്ധനവിനും വേണ്ട ഉപജീവനമാര്‍ഗങ്ങള്‍ ഒട്ടുമുക്കാലും പൂര്‍ണമായി ഒതുങ്ങിനില്ക്കുന്നു. പക്ഷെ, ഒരു ചരക്കിന്റെ വിലയും അതുകൊണ്ട് അധ്വാനത്തിന്റെ വിലയും അതിന്റെ ഉത്പാദനച്ചെലവിന് സമമാണല്ലോ. അപ്പോള്‍ തൊഴിലിന്റെ അനാകര്‍ഷകത്വം എത്രത്തോളം വര്‍ധിക്കുന്നുവോ, അതേതോതില്‍ കൂലി കുറയുന്നു. മാത്രമല്ല, യന്ത്രങ്ങളുടെ ഉപയോഗവും തൊഴില്‍ വിഭജനവും വര്‍ധിക്കുന്ന തോതില്‍ത്ത ന്നെ അധ്വാനത്തിന്റെ ഭാരവും കൂടിവരുന്നു - ഒന്നുകില്‍ തൊഴില്‍ സമയം നീട്ടിയിട്ട്, അല്ലെങ്കില്‍ നിശ്ചിത സമയത്തിനു ള്ളില്‍ ഈടാക്കുന്ന അധ്വാനം വര്‍ദ്ധിപ്പിച്ചിട്ട്, അതുമല്ലെങ്കില്‍ യന്ത്രങ്ങളുടെ വേഗത കൂട്ടിയിട്ട്, മറ്റു തരത്തിലും
---------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് മനസിലാക്കേണ്ടത്;

മധ്യയുഗത്തിലെ അടിയാളരില്‍ (ചെറുകിട ജന്മികളില്‍ നിന്ന്) നിന്നാണ് ബൂര്‍ഷ്വാസി ഉടലെടുത്തതെന്ന് മാര്‍ക്‌സും എംഗത്സും ചൂണ്ടിക്കാട്ടുന്നു. അതായത് കര്‍ഷകത്തൊഴിലാളികള്‍ (കൊയ്ത്തിലൂടെ) അധ്വാനം കൈമാറ്റം ചെയ്ത ചെറുകിട ജന്മിമാരാണ് (അടിയാളര്‍) ബൂര്‍ഷ്വാസികളായി വികസിച്ചത് എന്നര്‍ത്ഥം. ബൂര്‍ഷ്വാസി എന്നാല്‍ മൂലധനം തന്നെയെന്നും ചൂണ്ടിക്കാട്ടി! ഈ മൂലധനത്തെ (സ്വകാര്യ സ്വത്തിനെ) ഇല്ലാതാക്കലാണല്ലോ കമ്മ്യൂണിസം? എങ്ങനെയാണ് സ്വകാര്യസ്വത്ത് ഇല്ലാതാകുന്നത്? കര്‍ഷകത്തൊഴിലാളികള്‍ കൊയ്ത ചെറുകിട ജന്മിമാരുടെ വയലുകള്‍ (സ്വകാര്യ സ്വത്ത് അഥവാ മൂലധനം) അവന്റേതുകൂടിയാകണം. 

'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ....' എന്നത് കേവലം വാഗ്ദാനമോ സ്വപ്‌നമോ അല്ല. കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട തൊഴിലാളിവര്‍ഗ വിമോചന സിദ്ധാന്ത മാണത് - 'കമ്മ്യൂണിസം' എന്ന സിദ്ധാന്തം! കര്‍ഷകത്തൊഴിലാളി കൊയ്യുന്ന വയലുകളെല്ലാം അവന്റേതുകൂടിയായി മാറിക്കൊണ്ട് മൂലധനത്തെ ഇല്ലായ്മ ചെയ്യുമ്പോള്‍ ആ സിദ്ധാന്തം പ്രാവര്‍ത്തി കമാകുന്നു എന്ന് അഡ്വ. സോമപ്രസാദ് തിരിച്ചറിയുക!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ