"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 9, വ്യാഴാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍: 10 എല്ലാവരും സ്വതന്ത്രരായി വളരുന്ന ഒരു സമൂഹം എങ്ങനെ ലഭ്യമാകും ? . അഡ്വ. സോമപ്രസാദിനുള്ള മറുപടികള്‍


കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ താഴിലാളികളും കമ്മ്യൂണിസ്റ്റു കാരും എന്ന രണ്ടാം അധ്യായത്തില്‍ ഏംഗത്സ് ഇങ്ങനെ അക്കമിട്ട് തിരത്തുന്നു;

---------------------------------------------------------------------------------------------------------
...ഏറ്റവും പുരോഗമിച്ചിട്ടുള്ള രാജ്യങ്ങളില്‍ താഴെ കൊടുക്കുന്ന നടപടികള്‍ ഏറെക്കുറെ സാമാന്യമായി ബാധകമാകുന്നതാണ്;

1. ഭൂമിയിലെ സ്വകാര്യ സ്വത്ത് ഇല്ലാതാക്കുകയും ഭൂമിയില്‍ നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതു ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്യുക.

2. അനുക്രമം വര്‍ധിച്ചുവരുന്ന കനത്ത ആദായ നികുതി.

3. എല്ലാ പിന്തുടര്‍ച്ചാവകാശവും റദ്ദാക്കുക.

4. അന്യരാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരും കലാപകാരികളുമായ എല്ലാവരുടേയും സ്വത്ത് കണ്ടുകെട്ടുക.

5. സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂര്‍ണമായ കുത്തകയിന്‍കീഴില്‍ ഉള്ളതുമായ ഒരു ദേശീയ ബാങ്കുമുഖേന വായ്പാവ്യവസ്ഥ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക.

6. ഗതാഗതത്തിന്റേയും വാര്‍ത്താവിനിമയത്തിന്റേയും ഉപാധികള്‍ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക.

7. സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉത്പാദനോപകരണങ്ങലും വിപുലീകരിക്കുക. ഒരു പൊതുപദ്ധതിയനുസരിച്ച് തരിശുനില ങ്ങള്‍ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവില്‍ മണ്ണിന്റെ ഗുണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.

8. പണിയെടുക്കാന്‍ എല്ലാവര്‍ക്കും തുല്യമായ ബാധ്യത. വ്യവസായികോത്പാദനത്തിനും, വിശേഷിച്ച് കൃഷിക്ക് തൊഴില്‍പ്പടകള്‍ ഏര്‍പ്പെടുത്തുക. 

9. കാര്‍ഷികോത്പാദനത്തെ വ്യാവസായികോത്പാദനവുമായി കൂട്ടിയണക്കുക. രാജ്യത്തിലെ ജനസംഖ്യാവിതരണം കുറേക്കൂടി വിപുലീകരിച്ചിട്ട് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക.

10. പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി വിദ്യാഭ്യാസം നല്കുക. ഇന്നത്തെ രൂപത്തില്‍ കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് നിര്‍ത്തുക. വ്യവസായോത്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക മുതലായവ,

ഈ വികാസഗതിയില്‍ വര്‍ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുല സമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളില്‍ ഉത്പാദനമെല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍, ഭരണാധികാരത്തിന് അതിന്റെ രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെടും. രാഷ്ട്രീയാധികാരം, ശരിയായി പറഞ്ഞാല്‍, മറ്റൊരു വര്‍ഗത്തെ മര്‍ദ്ദിക്കാനുള്ള ഒരു വര്‍ഗത്തിന്റെ സംഘടിതശക്തി മാത്രമാണ്. ബൂര്‍ഷ്വാസിയുമായുള്ള പോരാട്ടത്തിനിടയില്‍, പരിതസ്ഥിതികളുടെ നിര്‍ബന്ധംകൊണ്ട് തൊഴിലാളി വര്‍ഗത്തിന് ഒരു വര്‍ഗമെന്ന നിലക്ക് സ്വയം സംഘടിക്കേണ്ടിവരുന്നുണ്ടെങ്കില്‍, ഒരു വിപ്ലവം മൂലം അത് ഭരണാധികാരിവര്‍ഗമായിത്തീരുകയും ആ നിലക്ക് ഉത്പാദനത്തിന്റെ പഴയ ബന്ധങ്ങളെ ബലംപ്രയോ ഗിച്ചു തുടച്ചുനീക്കുകയും ചെയ്യുന്നുവെങ്കില്‍, ഈ ബന്ധങ്ങളോ ടൊപ്പം വര്‍ഗവൈരങ്ങളുടേയും പൊതുവില്‍ വര്‍ഗങ്ങളുടേയും നിലനില്പിനുള്ള സാഹചര്യങ്ങളേയും അത് തുടച്ചുനീക്കുന്നതാ യിരിക്കും. അങ്ങനെ ഒരു വര്‍ഗമെന്ന നിലക്കുള്ള സ്വന്തം ആധിപത്യത്തേയും അത് അവസാനിപ്പിക്കുന്നതായിരിക്കും. 

വര്‍ഗങ്ങളും വര്‍ഗവൈരങ്ങളുമുള്ള പഴയ ബൂര്‍ഷ്വാ സമൂഹത്തിന്റെ സ്ഥാനത്ത്, ഓരോരുത്തതും സ്വതന്ത്രമായി വളര്‍ന്നുവന്നാല്‍ മാത്രം എല്ലാവര്‍ക്കും സ്വതന്ത്രമായി വളരുന്ന ഒരു സമൂഹം നമുക്ക് ലഭിക്കുന്നതായിരിക്കും.

------------------------------------------------------------------------------------------------------------

അഡ്വ. സോമപ്രസാദ് ശ്രദ്ധിക്കേണ്ട വസ്തുത;

'പട്ടികജാതിക്കാര്‍ കൊയ്ത വയലുകള്‍ അവര്‍ സ്വന്തമാക്കണമെന്ന് ആവശ്യപ്പെടുന്നത് കശുവണ്ടി ഫാക്ടറി സ്വന്തമായി വേണമെന്ന് കശുവണ്ടിത്തൊഴിലാളികള്‍ അവകാശപ്പെടുന്നതു പോലെയാണ്' എന്ന അര്‍ത്ഥത്തിലുള്ള താങ്കളുടെ പ്രസ്താവന ഒരേ സമയം കമ്മ്യൂണിസ്റ്റ് വിരുദ്ധവും പട്ടികജാതി വിരുദ്ധവുമാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ശ്രദ്ധിച്ചുവല്ലോ; ഭൂമിയിലെ സ്വകാര്യ സ്വത്ത് ഇല്ലാതാക്കുകയാണ് കമ്മ്യൂണിസം. എന്നാല്‍ അത് സ്‌റ്റേറ്റിന്റെ പൊതു സ്വത്തായിത്തീരുന്നു. താങ്കള്‍ കൃഷിഭൂമി യോട് ഉപമിച്ചിട്ടുള്ള കശുവണ്ടി ഫാക്ടറി ഒരു വ്യവസായ സ്ഥാപനമാണ്. കാര്‍ഷികോത്പാദനത്തെ വ്യാവസായി കോത്പാദനവുമായി കൂട്ടിയിണക്കണമെന്ന് ഏംഗത്സ് പറയു മ്പോള്‍ കശുവണ്ടി ഫാക്ടറിപോലും സ്‌റ്റേറ്റിന്റെ പൊതു സ്വത്തായിത്തീരുന്നുവെന്ന് താങ്കള്‍ അറിയേണ്ടതുണ്ട്. സ്റ്റേറ്റിന്റെ പൊതുസ്വത്തില്‍ കര്‍ഷകത്തൊഴിലാളിയും ജന്മിയുമില്ല. കശുവണ്ടിത്തൊഴിലാളിയും കശുവണ്ടി ഫാക്ടറിയുടമയുമില്ല! 'പണിയെടുക്കാന്‍ എല്ലാവര്‍ക്കും തുല്യമായ ബാധ്യത' എന്ന് എംഗത്സ് അടിവരയിട്ട് പറഞ്ഞത് ശ്രദ്ധിക്കുക. അതുകൊണ്ട് കര്‍ഷകത്തൊഴിലാളികള്‍ കൊയ്ത വയലുകളും കശുവണ്ടി ത്തൊഴി ലാളികളുടെ ഫാക്ടറിയും അവര്‍ക്ക് അവകാശ പ്പെടാനാവില്ലെന്നു ശഠിക്കുമ്പോള്‍ താങ്കളും സ്വകാര്യസ്വത്തിന്റെ ഭാഗത്താണ് നിലയുറപ്പിക്കുന്നതെന്ന വസ്തുത പ്രത്യോകം ഓര്‍ക്കുക; അത് കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലേ?

ഇനി കമ്മ്യൂണിസത്തിന്റെ കാര്യം വിടുക. താങ്കള്‍ ഒരു പട്ടിക ജാതിക്കാരനാണല്ലോ. അതായത് 'പട്ടികജാതി ക്ഷേമ സമിതി'യുടെ വക്താവ്. ആ നിലക്ക് താങ്കള്‍ പട്ടികജാതിക്കാരുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളുന്നയാളാണ്. പട്ടികജാതിക്കാര്‍ക്ക് അവര്‍ കൊയ്ത വയലുകള്‍ അവകാശപ്പെടാനാവില്ല എന്നു പ്രസ്താ വിക്കുമ്പോള്‍ താങ്കള്‍ ജന്മിമാരുടെ ഒപ്പമാണല്ലോ നിലയുറപ്പിക്കു ന്നത്. ഇതാണോ താങ്കള്‍ അവരോട് ചെയ്യുന്ന ക്ഷേമപ്രവര്‍ത്തനം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ