"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍; ഒരു നിഷേധി വരച്ച ഭൂപടം🎬 മനീഷ് ഝാ 2004 ല്‍ ടെുത്ത 'മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍' എന്ന സനിമ, ദേശീയതയെ വികലമായി നിര്‍വചിക്കുന്ന കപടശാസ്ത്രങ്ങളുടെ ദുഷിച്ച നിലാപാടു കള്‍ക്കെതിരായ രാഷ്ട്രീയ ഇച്ഛാശക്തിയെ ഈടുവെക്കുന്നു. ജാതിവിവേചനം, പെണ്‍ശിശു ഹത്യ, സ്ത്രീപീഢനം തുടങ്ങിയ ദേശീയ ദുരന്തങ്ങള്‍ക്ക് പ്രത്യയ ശാസ്ത്രങ്ങളുടെ പിന്‍ബലം നിരന്തരം നല്കിക്കൊണ്ടിരി ക്കുന്ന മതാധികാരസ്ഥാപനങ്ങളുടെ മാനവവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനായി രൂപകല്പന ചെയ്ത 'മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍' മുന്നോട്ടുവെക്കുന്ന കാഴ്ചയുടെ വിനിമയവ്യവസ്ഥകള്‍ എഴുത്ത് / ആവിഷ്‌കാരാധികാരങ്ങളേയും വര്‍ധിച്ച തോതില്‍ താക്കീത് ചെയ്യുന്നു. അകൃത്രിമമായ കാഴ്ചയൊരുക്കങ്ങളിലൂടെ അപരിചിതമായ അനുഭവങ്ങളെ കൈമാറ്റം ചെയ്യുന്നതിനായി മനീഷ് ഝാ അവലംബിച്ച നവീന രീതിമാതൃകകള്‍ വന്‍ വിജയമായതും സിനിമയെ ശ്രദ്ധേയമാ ക്കിയ ഘടകമാണ്.

പെണ്‍പ്രജകളെയെല്ലാം ജനിച്ചയുടെനെ തന്നെ കൊന്നുകളയുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമമാണ് 'മാതൃഭൂമി'. പുരോഹിത - ജ്യോത്സ്യ പരമ്പരയില്‍ പെട്ട ഒരു ഉപരിവര്‍ഗ ബ്രാഹ്മണ കുടുംബമാണ് കഥാപശ്ചാത്തലം. പ്രത്യയശാസ്ത്രശാസനകള്‍ മുന്നോട്ടുവെക്കുന്ന സാമൂഹ്യ ദുരന്തങ്ങളില്‍ ഒന്നായ പെണ്‍ശിശു ഹത്യയുടെ കാഴ്ചകള്‍ മുന്‍നിര്‍ത്തി തുടങ്ങുന്ന ആഖ്യാനഗതി കെട്ടുറപ്പുള്ള കഥാഗാത്രത്തിലേക്ക് പ്രവേശിക്കുന്നു. അച്ഛനും അഞ്ച് ആണ്‍മക്കളും അമ്മാവനും മാത്രമടങ്ങുന്ന ആണ്‍പ്രജകളു ടേതു മാത്രമായ ആ കുടുംബത്തിലെ മൂത്ത പുത്രന് വിവാഹം ചെയ്യണമെന്ന ആവശ്യമുയര്‍ന്നു വന്നപ്പോഴാണ്, വിശ്വാസപ്രമാ ണങ്ങളെ പിന്തുടര്‍ന്ന് തങ്ങളെത്തിപ്പെട്ടിരിക്കുന്ന ദുരന്തഭൂമിയുടെ ദൂരവ്യാപ്തിയെപ്പറ്റി അവര്‍ ബോധവാന്മാരാകുന്നത്. പറഞ്ഞുറ പ്പിച്ച സ്ത്രീധനം എണ്ണിത്തിട്ടപ്പെടുത്തി വാങ്ങി മൂത്തമകന് ഒരു വിവാഹം തരപ്പെടുത്തിയെങ്കിലും വിവാഹച്ചടങ്ങിനിടെ വധു പെണ്‍കുട്ടിയായി വേഷം മാറിയ ആണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ അത് മുടങ്ങി. ദൂരെ ഒരു ഗ്രാമത്തില്‍ ഒരു വാല്യക്കാരന്‍ ഒളിപ്പിച്ചു വളര്‍ത്തിയിരുന്ന കല്‍ക്കി എന്ന പെണ്‍കുട്ടിയെ പണംകൊടുത്തു വാങ്ങിക്കൊണ്ടുവന്ന് അച്ഛനും മക്കളും ചേര്‍ന്ന് വിവാഹം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങലില്‍ അച്ഛനും മക്കളും അമ്മാവനും ചേര്‍ന്ന് അവളെ മൃഗീയമായ ലൈംഗിക പീഢകള്‍ക്ക് വിധേയമാക്കുന്നു. ഇളയ മകനൊഴിച്ചുള്ള ആണുങ്ങളെ സംബന്ധിച്ചിടത്തോളം കല്‍ക്കിയുടെ ശരീരത്തെ ഭീകരലൈഗികതയുടെ വിളയാട്ടഭൂമിയാക്കുക എന്നതില്‍ കവിഞ്ഞ യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നു. ഭോഗവെറിയന്മാരുടെ നിരന്തരമായ ആക്രമണത്തില്‍ പരിക്കേറ്റ കല്‍ക്കിയുടെ ശരീരത്തെ ഏറ്റവും ഇളയമകന്‍ പ്രേമംകൊണ്ട് പരിചരിച്ച് സഹോദരന്മാരും അച്ഛനും ചേര്‍ന്നാചാരിക്കുന്ന കൊടും ക്രൂരതകള്‍ക്ക് പ്രായശ്ചി ത്തം ചെയ്യുന്നു. ഇതറിയുന്ന മറ്റ് സഹോദരന്മാര്‍ അച്ഛന്റെ നിര്‍ദ്ദേശപ്രകാരം അവനെ അപകടപ്പെടുത്തി കൊന്നുകളയുന്നു! ഇതോടെ ആ വീട്ടിലെ തന്റെ നില പരിങ്ങലിലാകുമെന്നു കണ്ട കല്‍ക്കി വേലക്കാരന്‍ പയ്യനായ രഘുവിനോട് തന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുചെന്നാക്കണമെന്ന് ആവശ്യപ്പെടുന്നു. അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ, സഹോദരന്മാ രുടെ പിടിയിലകപ്പെട്ട രഘുവിനെ അവര്‍ തെരുവിലിട്ട് വെടിവെച്ചു കൊല്ലുന്നു. കല്‍ക്കിയെ തിരികെ പിടിച്ചുകൊണ്ടു വന്ന് കാലിത്തൊഴുത്തില്‍ ചങ്ങലക്കിടുന്നു. പിന്നീട് അവളുടെ ശരീരത്തിന്മേലുള്ള ഭീകരവിളയാട്ടം അവര്‍ മാത്രമായല്ല മുന്നോട്ടു കൊണ്ടുപോകുന്നത്, ആഗ്രാമത്തിലുള്ള സകലമാന തെമ്മാടിക ളേയും അവര്‍ തൊഴുത്തിലേക്ക് കടത്തിവിടുന്നു. ഒടുവില്‍ കല്‍ക്കി ഗര്‍ഭിണിയാകുന്നു. കുഞ്ഞു പിറക്കുമെന്നായപ്പോള്‍ ഗ്രാമത്തിലുള്ളവരൊരുത്തരും അതിന്റെ പിതൃത്വം അവകാശ പ്പെടുന്നു. അതിനുവേണ്ടിയുള്ള തര്‍ക്കം ഒരു വന്‍കലാപത്തില്‍ കലാശിക്കുന്നു. ഗ്രാമീണരെല്ലാവരും ചേര്‍ന്ന് തെരുവിലവിടവിടെ യായി അച്ഛനേയും മക്കളേയും വെട്ടിനുറുക്കിയിട്ടു. 

സ്ത്രീപീഢനത്തിന് എതിരായ ഒരു സിനിമയാണ് 'മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍' എന്നത് ഉപരിപ്ലവമായ കാഴ്ചപ്പാ ടാണ്. സ്ത്രീപീഢനം ഉള്‍പ്പെടെ ചരിത്രപരവും ദേശപരവുമായ എല്ലാത്തരം ദുരന്തങ്ങള്‍ക്കും മൂലകാരണമായി വര്‍ത്തിക്കുന്ന ജാതിവ്യവസ്ഥയുടെ ഹീനമായ മാര്‍ഗങ്ങളെ ഈ സിനിമ തുറന്നുകാണിക്കുന്നുണ്ട്. പുരുഷനിര്‍മിത സങ്കല്പങ്ങളുടെ കീഴ് വഴക്കമനുസരിച്ചു മാത്രമാണ് പീഢനങ്ങള്‍ നിര്‍ബാധം തുടരുന്നുപോരുന്നതെന്നുള്ള ചില നിരീക്ഷണങ്ങളെ അപ്പാടെ ഈ സിനിമ സ്വീകരിക്കുന്നില്ല. ജാതിവ്യവസ്ഥയുടെ അടിസ്ഥാനപ്രമാ ണങ്ങള്‍ മുന്നോട്ടുവെക്കുന്ന ഹിസംകള്‍ കൃത്യമായി പ്രവര്‍ത്തി ക്കുന്നതിലൂടെയാണ് പീഢിപ്പിക്കുന്നതിനുള്ള 'അവകാശങ്ങള്‍' പുരുഷന്‍ സ്ഥാപിക്കുന്നത് എന്ന സന്ദേശമാണ് ഈ സിനിമ ആദ്യന്തം നല്കുന്നത്.

മൃഗത്തിനും സവര്‍ണനുമിടയിലുള്ള ചാണകത്തറയില്‍ സ്ത്രീശരീ രത്തെ സ്ഥാനപ്പെടുന്നുന്നതിന് നിര്‍ദ്ദേശം നല്കുന്ന പ്രത്യയശാസ്ത്ര നിഗൂഢതകളെക്കുറിച്ച് മനീഷ് ഝാ മുന്നറിയിപ്പ് നല്കുന്നുണ്ട്. സഹോദരന്മാരും അച്ഛനും ചേര്‍ന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ചിത്രീകരിച്ചത്, സ്ത്രീകള്‍ തീരെ ഇല്ലാതാകുന്ന കാലത്ത് സംഭവിച്ചേക്കാവുന്ന കെടുതികളില്‍ നിന്നോ, അതുമല്ലെ ങ്കില്‍ പുരാണപ്രസിദ്ധമായ ഏതെങ്കിലും കഥാസന്ദര്‍ഭത്തിലെ യുക്തിഹീനതയെ വിമര്‍ശിക്കണമെന്ന ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി യോ അല്ല. മറിച്ച് പ്രത്യയശാസ്ത്ര നിഗൂഢതകളുടെ ചരിത്രപാര മ്പര്യത്തില്‍ സ്ത്രീ എത്രമാത്രം അപമാനിക്കപ്പെട്ടിരുന്നുവെന്നു തുറന്നു കാണിക്കുന്നതിനു വേണ്ടിയാണ്. 'സ്ത്രീകളുടെ കാര്യ ത്തില്‍ ഒരുതരം 'കമ്മ്യൂണിസം' ഉണ്ടായിരുന്നു. പല പുരുഷന്മാര്‍ ഒരു സ്ത്രീയുടെ പങ്കാളിയാവുക, അതേ സമയം അവരിലാര്‍ക്കും അവളില്‍ സ്വകാര്യ സ്വത്തോ, അവളുടെ മേല്‍ പരിപൂര്‍ണ അവകാശമോ ഇല്ലാതിരിക്കുക എന്നുള്ള ഒരു ലഘു കമ്മ്യൂണി സമായിരുന്നു അത്. അത്തരം ഒരു കമ്മ്യൂണിസത്തില്‍ സ്ത്രീ അറിയപ്പെട്ടിരുന്നത് 'ഗണിക - പലര്‍ക്കവകാശപ്പെട്ടവള്‍' എന്നായി രുന്നു. ആ സ്ത്രീ ഒരു സംഘം ആളുകള്‍ക്കിടയില്‍ പങ്കുവെക്ക പ്പെട്ടിരുന്നു; എന്നാല്‍ ഓരോ പുരുഷന്റേയും ദിവസം നിശ്ചയിക്ക പ്പെട്ടിരുന്നു; ആ സ്ത്രീ അറിയപ്പെട്ടിരുന്നത് 'വാരാംഗന - ദിവസ ങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നവള്‍' എന്നാണ് - ഡോ. ബി ആര്‍ അംബേഡ്കര്‍. 

ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലാത്ത വാരാംഗനമാരുടെ ജീവിതം എത്രമാത്രം ഭീകരമാണെന്ന് മറ്റൊരു ഇന്ത്യന്‍ സിനിമ യിലൂടെയും ഇത്രക്ക് കൃത്യമായി പകര്‍ത്തിയിട്ടില്ല. ഇങ്ങനെ മലീമസമാക്കപ്പെട്ട ശരീരികളായ വാരാംഗനമാരെ 'വീരാംഗന'മാ രായി മാറ്റിമറിക്കുകയും, വാഴ്ത്തുകയും, കൊണ്ടാടുകയും ചെയ്യുമ്പോഴും ആ ദുരന്തം വരുത്തിവെക്കുന്നതിന് പിന്നിലെ നിഗൂഢതകള്‍ ജാതിവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ശാസനകളാ ണെന്ന വസ്തുത തിരിച്ചറിയപ്പെടാതെ പോകുന്നു. 

ജനാധിപത്യത്തിനായുള്ള പോരാട്ടത്തിനിടെ, ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യേണ്ട ഘട്ടത്തില്‍ പ്രായേണ മൃദുലവും അതി കാല്പനികവും അപ്രായോഗികവുമായ 'സമവായം' എന്ന ആശയമാണ് മുന്നോട്ടു വെക്കപ്പെടുന്നത്. ഇതിനെ മറികടന്ന്, മുറിവേല്പിച്ചവരുടെ തന്നെ ആയുധങ്ങള്‍ പിടിച്ചുവാങ്ങി, തിരിച്ച് പ്രയോഗിക്കണമെന്ന് മനീഷ് ഝാ നിര്‍ദ്ദേശിക്കുന്നു. അഥവാ അനിവാര്യമായ വിമോചന സമരത്തിനുള്ള ആവര്‍ത്തി ക്കുന്ന പ്രഖ്യാപനമായി ഈ സിനിമയുടെ സീനുകള്‍ കണ്ണിചേര്‍ക്കപ്പെടുന്നു. 

ജാതിവ്യവസ്ഥയെ വിച്ഛേദിക്കുന്നതിനായ മനീഷ് ഝാ നിഷ്പാദി പ്പിച്ച അപരിചിത ഭാഷ അതിന്റെ വിധ്വംസകശേഷി മുഴുവന്‍ പുറത്തെടുത്തുകൊണ്ട് സാമ്പ്രദായികവും വിനിമയവിരുദ്ധവുമായ ചലച്ചിത്രശാസ്ത്ര പരികല്പനകളെ മൊത്തം അപനിര്‍മിക്കുന്നു. ബീഹാറിലെ ഒരു ബ്രാഹ്മണ കുടുംബംത്തില്‍ 1978 ലാണ് മനിഷ് ഝാ ജനിച്ചത്. സിനിമയില്‍ മനീഷ് ഝാ വരച്ചുകാണിക്കുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്ക് മൂലകാരണമായി വര്‍ത്തിക്കുന്നത് ബ്രഹ്മണിത്ത മൂല്യവ്യവസ്ഥയുടെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങ ളാണെന്ന നിരീക്ഷണം പ്രസക്തമാണ്. ആ മൂല്യവ്യസ്ഥയുടെ നിരാസത്തെ ഈ സിനിമ ഉന്നംവെക്കുന്നു. 

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ബിരുദമെടുത്തിട്ടുള്ള മനീഷ് ഝാ ചരിത്രകാരന ല്ലെങ്കിലും ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥകളിലെ അരാഷ്ട്രീയതയെ ക്കുറിച്ച് നല്ല അവബോധമുള്ളയാളാണ്. കിടപ്പാടമില്ലാത്ത ഒരു ബീഹാറുകാരി ലംഗികത്തൊഴില്‍ ചെയ്തു ജീവിക്കേണ്ടിവന്ന തിലെ അരാഷ്ട്രീയ നിലപാടുകളെ വിമര്‍ശന വിധേയമാക്കിയ ഷോര്‍ട്ട് ഫിലിം 'എ വെരി വെരി സൈലന്റ് ഫിലിം' 2002 ലെ കാന്‍ ഫെസ്റ്റിവെലില്‍ വെച്ച് ജൂറി പ്രൈസ് പങ്കിടുകയുണ്ടായി. 23 ആം വയസില്‍ ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാ രനായിരുന്നിട്ടും മാധ്യമങ്ങള്‍ ഈക്കാര്യം പരാമര്‍ശിക്കുക യുണ്ടായില്ല. ആദ്യ സിനിമയായ 'മാതൃഭൂമി - എ നേഷന്‍ വിത്തൊട്ട് വുമണ്‍' നെ ക്കുറിച്ച്, വിദേശത്തു നിന്നുമിറങ്ങുന്ന 'ടൈം' മാഗസിന്‍ വിശദമായ പഠനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കു കയുണ്ടായി.

മലയാളിയായ വേണുവിന്റേതാണ് സിനിമയുടെ ഛായാഗ്രഹണം. സിനിമയുടെ ആദ്യ ഷോട്ടില്‍, നവജാതയായ പെണ്‍ശിശുവിനെ കുട്ടകത്തില്‍ നിറച്ചുവെച്ച പാലില്‍ മുക്കിക്കൊല്ലുന്ന ദൃശ്യം കണ്ണില്‍ പെടുത്താതെ ക്യാമറ ഭൂമിയോളം താഴ്ത്തി പകര്‍ത്തിയ വേണുവിന്റെ ചിത്രണപാടവം പ്രശംസനീയമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ