"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 15, ബുധനാഴ്‌ച

'സംവരണം' മുഖ്യ കഥാപാത്രമാകുന്ന സിനിമ 'ശരണം ഗച്ഛാമി' തടവറയില്‍!എഴുത്തുകാരനായ പെരുമാള്‍ മുരുകന്റെ പിന്‍വാങ്ങലിനെ 'സര്‍ഗമൃത്യു' എന്നാണ് പലരും വിശേഷിപ്പിച്ചത്. എനുമുല പ്രേം രാജിന്റെ തെലുഗു സിനിമയായ 'ശരണം ഗച്ഛാമി'യുടെ നിരോധനത്തെ 'സര്‍ഗക്കൊലപാതകം' എന്നും വിശേഷിപ്പിക്കാം!
തെലുഗു സിനിമാ സംവിധായകന്‍ എനുമുല പ്രേം രാജ് തന്റെ ദലിത് സ്വത്വവും താന്‍ പുലര്‍ത്തുന്ന ഇടതുപക്ഷ ചിന്താഗതിയും മറച്ചുവെക്കാതെതന്നെയാണ്, പകുതിയിലേറേയും ഉന്നതകുലജാതരുടെ കുത്തകയായ തെലുഗു മുഖ്യധാരാ സിനിമാരംഗത്ത് തന്റെതായ ഇടം സ്വന്തമാക്കിയതും അവിടെ വിജയപതാക പാറിച്ചതും! വാണിജ്യ സിനിമകളുടെ സാമ്പത്തിക വിജയത്തിന് അനിവാര്യ ഘടകമായി മാറിയ പ്രേം രാജിനെ ഏതാണ്ട് പൂര്‍ണമായും ആശ്രയിച്ചാണ് 'ടാഗോര്‍' തുടങ്ങിയ സിനമകളുടെ പെരുമ നിര്‍ണയിക്കപ്പെട്ടത്. അത്തരം ഒരു സംവിധായകന്റെ ഏറ്റവും പുതിയ സിനിമയായ 'ശരണം ഗച്ഛാമി'ക്ക് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. 


ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതും അവമതിക്കപ്പെട്ടിട്ടുള്ളതുമായ 'സംവരണം' മുഖ്യ കഥാപാത്രമായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ശരണം ഗച്ഛാമിയുടെ നിരാസത്തിന് കാരണമായിട്ടുള്ളത്. തന്റെ സിനിമയില്‍ നിന്ന് സെന്‍സര്‍ നിയമങ്ങള്‍ക്ക് നിരക്കാത്ത ഏത് ഭാഗമുണ്ടെങ്കിലും അത് മുറിച്ചുമാറ്റാന്‍ തയാറാണെന്ന് അറിയിച്ചിട്ടും അധികൃതര്‍ പറയുന്നത്, സിനിമ മുഴുവനായും സെന്‍സര്‍ നിയമങ്ങള്‍ക്ക് നിരക്കാത്തതായതിനാല്‍ പ്രദര്‍ശനാനുമതി നല്കാനാവില്ലെന്നാണ

2017 ജനുവരി ആദ്യവാരം തന്നെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍സിന്റെ ഹൈദരാബാദ് റീജിയണല്‍ ഓഫീസില്‍ സെന്‍സര്‍ഷിപ്പിന് വേണ്ടി സിനിമ സമര്‍പ്പിച്ചിരുന്നു. ജനുവരി 12 ന് സിനിമ പരിശോധിച്ച അധികൃതര്‍ പ്രദര്‍ശനാനുമതി നല്കാനാവില്ലെന്ന് പ്രേം രാജിനെ അറിയിച്ചു.

സംവരണവും ജാതിരാഷ്ട്രീയവും മുഖ്യ പ്രമേയങ്ങളാകുന്ന സിനിമകള്‍ ഇതിനിു മുമ്പും സെന്‍സര്‍ ബോര്‍ഡിന്റെ മുമ്പോകെ പ്രദര്‍ശനാനുമതി തേടിയെത്തിയിട്ടുണ്ട്. അവയില്‍ പ്രമുഖം അമിതാഭ് ബച്ചനും സയ്ഫ് ആലി ഖാനും ദീപിക പഡുകോണും താരങ്ങളായ 2011 ലെ ബോളിവുഡ് സിനിമ 'ആരക്ഷണ്‍' ആണ്. ആ സിനിമക്ക് സെന്‍സര്‍ബോര്‍ പ്രദര്‍ശനാനുമതി കൊടുത്തിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നും ചില എതില്‍പ്പുകള്‍ നേരിട്ടപ്പോള്‍ സുപ്രീം കോടതി ഇടപെട്ട് ചില മുറിച്ചുമാറ്റലുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന് ശേഷമാണ് ആരക്ഷണ്‍ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാനായത്.

ശരണം ഗച്ഛാമി മുന്നോട്ടുവെക്കുന്ന സംവരണത്തിന്റെ രാഷ്ട്രീയം പൊതു സമൂഹം ചര്‍ച്ചചെയ്യേണ്ട താണ്. സംവരണത്തിന്മേലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാകണമെങ്കില്‍ ഇത്തരം സിനിമകള്‍ പൊതുസമൂഹത്തിന് കാണാനുള്ള അവസരമുണ്ടാകേണ്ടതുണ്ട്. ജാതി നിര്‍മിത ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥ അസമത്വങ്ങളുടേതാണ്. കുറച്ചുപേര്‍ക്കുമാത്രം വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അധികാരം അവരില്‍ നിക്ഷിപ്തമാക്കുകയും മറ്റുള്ളവര്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണെന്ന് വ്യവസ്ഥാപിക്കുകയും ചെയ്യുന്നത് സമത്വമല്ല, അസമത്വമാണെന്ന് വ്യക്തമാണല്ലോ. ആ അസമത്വത്തെ ഇല്ലായ്മ ചെയ്യുന്ന സാമൂഹ്യ പരിവര്‍ത്തന പ്രക്രിയയാണ് 'സംവരണം!' സംവരണമേര്‍പ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് ജനസംഖ്യാനുപാതികമായി അതിനുള്ള അവസരം ലഭിക്കുന്നു. അങ്ങനെ വിദ്യാഭ്യാസം നേടുന്നവരും പരമ്പരയാ വിദ്യാഭ്യാസാധികാരം കയ്യടക്കിവെച്ചവരോടൊപ്പം സമൂഹത്തില്‍ സമത്വം നേടുന്നു. ഒരുവിഭാഗം മാത്രം വിദ്യാഭ്യാസം ചെയ്താല്‍ മതി എന്നു ശഠിക്കുന്നത് പിന്തിരിപ്പനും ജനാധിപത്യ വിരുദ്ധവുമാണ്. അതിനെ പിളര്‍ക്കുകയാണ് സംവരണം ചെയ്യുകയെന്നത് വ്യക്തമാണല്ലോ. വിദ്യാധികാരമുള്‍പ്പെടെ എല്ലാ അവകാശങ്ങളും എല്ലാ പൗരന്മാര്‍ക്കും തുല്യമാകുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍ സംവരണം ആവശ്യമില്ല.

ശരണം ഗച്ഛാമി കേവലം സംവരണത്തിനുവേണ്ടി വാദിക്കുന്ന ഒരു ചവറ് സിനിമയല്ലെന്നും സംവരണത്തെ അനിവാര്യമാക്കിത്തീര്‍ത്ത സാമൂഹ്യസാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണ് എന്നും ഇതിനോടകം വിലയിരുത്തപ്പെട്ടു കഴിഞ്ഞു. എന്നിട്ടും എന്തുകൊണ്ട് പ്രദര്‍ശനാനുമതി തടഞ്ഞുവെക്കുന്നു എന്നുള്ളതിന് മറുപടിയായി പ്രേം രാജ് മൂന്നു വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്, ഇപ്പോള്‍ ഉയര്‍ന്നുവരുന്ന തെലങ്കാനയുടെ കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റത്തില്‍ ആന്ധ്രക്ക് സ്വാഭാവികമാുണ്ടാകുന്ന അസഹിഷ്ണുത. രണ്ട്, തീര്‍ത്തും ബ്രാഹ്മണിക്ക ലായതും ഉയര്‍ന്ന ജാതിക്കാര്‍ കാലാകാലങ്ങളായി വെച്ചുപുലര്‍ത്തുന്നതുമായ ധാര്‍ഷ്ട്യങ്ങളെ ചോദ്യം ചെയ്യുന്നത്. മൂന്ന്, ദലിത് ശേഷികള്‍ക്കു നേരെയുള്ള അവമതിയും അസൂയയും!

മാനസ് എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ ചെറുത്തുനില്പിന്റെ കഥയാണ് ശരണം ഗച്ഛാമി. ഇദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞടുത്തിട്ടുള്ള വിഷയമാണ് 'സംവരണം'. സംവരണത്തിലൂടെ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം ലഭിച്ച മറ്റൊരു ദലിത് വിദ്യാര്‍ത്ഥി, സര്‍ക്കാര്‍ ജോലി ലഭിക്കാതെ വന്നതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവം നേരിട്ടറിയാനിടയായപ്പോഴാണ് സംവരണത്തിന്റെ സാംഗത്യവും പ്രയോഗവും എന്തെന്ന് മാനസിന് ബോധ്യമാകുന്നത്. എങ്കിലും സംവരണത്തിലൂടെ അര്‍ഹരായ ചെറിയൊരു വിഭാഗത്തിനു മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂവെന്നം വലിയൊരു വിഭാഗം ഇപ്പോഴും അതിന് വെളിയിലാണെന്നും മാനസ് തിരിച്ചറിയുന്നു.

സിനിമ ഉപജീവിക്കുന്ന ഈ കഥയില്‍ അഥവാ കഥ മുന്നോട്ടുവെക്കുന്ന യഥാര്‍ത്ഥ വസ്തുതകളില്‍ ഹിതകരമല്ലാത്തത് യാതൊന്നുംതന്നെയില്ല. സിനിമയുടെ പോസ്റ്ററില്‍ ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ തെളിഞ്ഞുവരുന്ന ചിത്രം ഉള്‍പ്പെടുത്തിയതും, 2017 ജനുവരി 17 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കടുത്ത ജാതിപീഡയേറ്റ് ആത്മഹത്യക്ക് വിധേയനാകേണ്ടിവന്ന ദലിത് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുമായി സിനിമ അഗാധ ബന്ധം പുലര്‍ത്തുന്നതും അധികാരികളെ ചൊടിപ്പിച്ചിട്ടുണ്ട്. അംബേഡ്കറുടേതുള്‍പ്പെടെ നിരവധിയായ പുസ്തകങ്ങളിലൂടെയും നവമാധ്യമങ്ങലിലൂടെയും പൊതുസമൂഹം സംവരണം എന്ന വിഷയം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതാകട്ടെ ഭരണഘടനയിലുള്‍പ്പെട്ടതും ഗവണ്മെന്റുകള്‍ തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ സാമൂഹ്യപരിവര്‍ത്തന പ്രക്രിയയുമാണ്. സാധാരണ ജനങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ സ്വാധീനം ചെലുത്തുന്ന സിനിമ എന്ന മാധ്യമം ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ എന്ത് അപകടമാണ് പതിയിരിക്കുന്നത്?

സിമിമാക്കഥകളെ വെല്ലുന്ന സംഭവബാഹുല്യങ്ങള്‍ കൊണ്ട് നിറക്കപ്പെട്ടതാണ് എനുമുല പ്രേം രാജ് എന്ന ദലിതന്‍ ഇന്നുവരെ നയിച്ചിട്ടുള്ള സ്വന്തം ജീവിതം! തെലങ്കാനയിലെ വാരന്‍ഗലില്‍ ഒരു പാവപ്പെട്ട ദലിത്കുടുംബത്തില്‍ ജനിച്ച് ബാല്യത്തിലേ അച്ഛനെ നഷ്ടപ്പെട്ട അനാഥത്വവും പേറി, പഠനം തുടരാനാവാതെ വീടുവിട്ട് ചെന്നൈയിലെത്തി സിനിമാരംഗത്ത് വിജയക്കൊടി പാറിക്കാനായത് പ്രേം രാജിലെ പ്രതിഭയുെ കരുത്ത് ഒന്നുകൊണ്ടുമാത്രമാണ്; ഒപ്പം കഠിനാധ്വാനവും. രാജ്യത്തിന് കരുത്തുപകരേണ്ട ഒരു പ്രതിഭയെ നഷ്ടപ്പെടുത്തുമ്പോള്‍ അതിലൂടെ മൊത്തത്തിലുള്ള ദലിത് വിമോചന മാര്‍ഗങ്ങളും തടയപ്പെടുകയാണ്. പ്രേം രാജിനെ പോലെയുള്ള പ്രതിഭകള്‍ തിരോഭവിക്കുന്ന അവസ്ഥയില്‍ ദേശികരായ ദലിത് സമൂഹം 'കഴിവ്' ഇല്ലാത്തവരാണെന്ന് മുദ്രകുത്താന്‍ എതിരാളികള്‍ക്ക് എളുപ്പം സാധിക്കുന്നു. കഴിവില്ലാത്തവരെ ഭരണത്തിലോ അധികാരത്തിലോ പങ്കാളികളാക്കേണ്ടതില്ലല്ലോ!  
courtesy for source; hindustantimes
essencial writing of b r ambedkar

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ