"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍; ഒരു നിഷേധി വരച്ച ഭൂപടം🎬 മനീഷ് ഝാ 2004 ല്‍ ടെുത്ത 'മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍' എന്ന സനിമ, ദേശീയതയെ വികലമായി നിര്‍വചിക്കുന്ന കപടശാസ്ത്രങ്ങളുടെ ദുഷിച്ച നിലാപാടു കള്‍ക്കെതിരായ രാഷ്ട്രീയ ഇച്ഛാശക്തിയെ ഈടുവെക്കുന്നു. ജാതിവിവേചനം, പെണ്‍ശിശു ഹത്യ, സ്ത്രീപീഢനം തുടങ്ങിയ ദേശീയ ദുരന്തങ്ങള്‍ക്ക് പ്രത്യയ ശാസ്ത്രങ്ങളുടെ പിന്‍ബലം നിരന്തരം നല്കിക്കൊണ്ടിരി ക്കുന്ന മതാധികാരസ്ഥാപനങ്ങളുടെ മാനവവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനായി രൂപകല്പന ചെയ്ത 'മാതൃഭൂമി - എ നേഷന്‍ വിത്തൗട്ട് വുമണ്‍' മുന്നോട്ടുവെക്കുന്ന കാഴ്ചയുടെ വിനിമയവ്യവസ്ഥകള്‍ എഴുത്ത് / ആവിഷ്‌കാരാധികാരങ്ങളേയും വര്‍ധിച്ച തോതില്‍ താക്കീത് ചെയ്യുന്നു. അകൃത്രിമമായ കാഴ്ചയൊരുക്കങ്ങളിലൂടെ അപരിചിതമായ അനുഭവങ്ങളെ കൈമാറ്റം ചെയ്യുന്നതിനായി മനീഷ് ഝാ അവലംബിച്ച നവീന രീതിമാതൃകകള്‍ വന്‍ വിജയമായതും സിനിമയെ ശ്രദ്ധേയമാ ക്കിയ ഘടകമാണ്.

'ജൂലിയറ്റ് വില്‍ഹം സാന്റി' - വി കെ നാരായണന്‍📹 'ജൂലിയറ്റ് വില്‍ഹം സാന്റി' - വി കെ നാരായണന്‍ സ്വന്തം കഥ പാരായണം ചെയ്യുന്നു.

ചിത്രലേഖ🎤ചിത്രലേഖ ലോണ്‍ എടുത്തു വാങ്ങിയ ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു കളഞ്ഞശേഷം, ഉപജീവനത്തിനായി ഓട്ടോ റിക്ഷ വാടകക്ക് എടുത്ത് ജോലിചെയ്യുന്നതിനായി യുക്തിവാദി കളും പുരോഗമന ചിന്താഗതിക്കാരും ചേര്‍ന്ന് സഹായിച്ചു. പതിനൊന്നു വര്‍ഷം മുമ്പ് (26.3.2006) കണ്ണൂര്‍ പിലാത്തറയില്‍ ഈ സംരംഭം ഉത്ഘാടനം ചെയ്തത് പ്രസിദ്ധ കണ്ടല്‍ കര്‍ഷക നായിരുന്ന കല്ലേന്‍ പൊക്കുടനാണ്. 'പിതൃഭൂമി' മാസികക്കു വേണ്ടി കണ്ണന്‍ മേലോത്തും എന്‍ ആര്‍ സന്തോഷും ചേര്‍ന്ന് ചിത്രലേഖയെ ഇന്റര്‍വ്യൂ ചെയ്യുന്നതാണ് വീഡിയോ. (ഒന്നാം ഭാഗം)

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

രവി എന്ന ദലിതന്‍...!!!!📹 രവി എന്ന ദലിതന് തന്റെ ഭാര്യ രത്‌നമ്മ അന്തരിച്ചപ്പോള്‍ മൃതശരീരം വീടിന്റെ അടുക്കള പൊളിച്ച് അടക്കം ചെയ്യേണ്ടി വന്ന ഗതികേടിനെ കുറിച്ച് 2008 ല്‍ ഇന്‍ഡ്യാവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ട്. 'സൗജന്യങ്ങളുടെ സൗഭാഗ്യമുള്ള ഒരു ദലിതനായി അടുത്ത ജന്മം ജനിച്ചാല്‍ മതിയെന്ന് ഒരു അത്യാധുനിക സാഹിത്യകാരന്‍ പ്രസ്താവിച്ച ഉടനെയാണ് രവിയുടെ ഈ ദുരവസ്ഥ !' എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വി കെ നാരായണന്‍ - മാജിക്കിലൂടെ ബോധനം 3📹

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

മഞ്ഝി; പര്‍വതാകാരന്‍ എന്ന ലോക മഹാത്ഭുതം!🎬 ദലിതന് ജീവിതമില്ല. അവന് ചെറുത്തു നില്പുകളും തിരിച്ചടികളുമേയുള്ളൂ. അപ്പോള്‍ ദലിതരില്‍ ദലിതരായ മഞ്ഝികള്‍ക്കോ? ഒരിക്കലും മറുപടി കിട്ടാനിയില്ലാത്ത ചോദ്യമാണിത്. ജീവിതകാലമത്രയും ഒറ്റക്കു ചെറുത്തുനിന്ന് ഈ പ്രഹേളികക്ക് ഒരു മറുപടി നല്കി കടന്നുപോയ 'ദശരഥ് മഞ്ഝി' എന്ന ദലിതന്റെ പോരാട്ടവഴികളുടെ ചരിത്രം പുനരാവിഷ്‌കരിച്ച സിനിമയാണ് കേതന്‍ മേത്ത സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ 'മാഝി: ദി മൗണ്ടന്‍ മാന്‍ !'

ഉറുമ്പുകള്‍ സന്ദേശം കൈമാറുന്നതും ചരക്കുകള്‍ നീക്കം ചെയ്യുന്നതും...!!!!!

വേലായുധന്‍..!!!!

വി കെ നാരായണന്‍ - കുതിരകള്‍ വ്യായാമം ചെയ്യുന്നു.📹

2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ലക്ഷ്മി രാമന്‍📹

അമ്മിണി പീറ്റര്‍📹

വി കെ നാരായണന്‍: മാജിക്കിലൂടെ ബോധനം 2📹

ചന്ദീദാസ്: ജാതിവിരുദ്ധ പോരാട്ടത്തിലെ ആത്മീയവഴികളുടെ ചരിത്രം.!🎬 ഇരുപതാം നൂറ്റാണിന്റെ മൂന്നാം ദശകം ജാതിവിരുദ്ധ സമരങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. അക്കാലത്തുണ്ടായ കലാരൂപങ്ങള്‍ ഈ സമരചോദനകളെ പ്രതിഭലിക്കുന്നവയായത് സ്വാഭാവികതയാണ്. ലാഹോറിലെ 'ജഠ് - പഠ് - തോടക് മണ്ഡലി'ന്റെ വാര്‍ഷിക പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് 'ജാതി ഉന്മൂലനം' എന്ന പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട ഡോ. ബി ആര്‍ അംബേഡ്കര്‍ ജാതിവാദികളുടെ കടുത്ത എതിര്‍പ്പുമൂലം പിന്‍വാങ്ങേണ്ടിവന്ന (സമ്മേളനം തന്നെ റദ്ദ് ചെയ്തു) സാഹചര്യമുണ്ടായ 1936 ല്‍ത്തന്നെ ഹിമാംശു റായ് സംവിധാനം ചെയ്ത ഹിന്ദി സനിമ 'അച്ചുത് കന്യ' യിലൂടെ കലാരംഗം ഈ സമരത്തിലെ അതിന്റെ ഭാഗധേയത്വം നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ 1932 ല്‍ ബംഗാളിയില്‍ 

വി കെ നാരായണന്‍: 'അംബേഡ്കര്‍ കാവ്യശില്പം'📹 വി കെ നാരായണന്‍ രചിച്ച 'അംബേഡ്കര്‍ കാവ്യശിലപം' ആകാശവാണി സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(വീഡിയോ കാണുക)

ഐ ശാന്തകുമാര്‍ - സ്വാമി വിവേകാനന്ദന്‍; യഥാര്‍ത്ഥ വസ്തുതകള്‍📹

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വി കെ നാരായണന്‍: മാജിക്കിലൂടെ ബോധനം I📹

സുജാത: 'എന്റെ മകളെ പോലെയാണ് !'🎬 'എക്കാലവും ഇന്ത്യയുടെ വിധിയായ പരാജയത്തിന് കാരണം ജാതി വ്യവസ്ഥയാണ്. ജാതി പൊതുവായി സംഘടിക്കലിനേയും സംഘടിപ്പിക്കലിനേയും തടഞ്ഞു.' - ഡോ. ബി ആര്‍ അംബേഡ്ക റുടെ നിരീക്ഷണമാണ്. വിഭജിക്കപ്പെടുകയും പൊതുവായി സംഘടിക്കലിന് വിലക്കുകളേര്‍പ്പെടുത്തുകയും ചെയ്ത ജാതിവ്യവസ്ഥ സമൂഹ്യമായ അസമത്വവും മതപരമായ അസമത്വവും നടപ്പില്‍ വരുത്തി. മതപരമായ അസമത്വം വരുത്തിവെച്ച ജാതിവ്യവസ്ഥയുടെ അര്‍ത്ഥരാഹിത്യത്തെ വിമര്‍ശന വിധേയമാക്കിയ സിനിമയാണ്, ബംഗാളി ചെറുകഥയെ ആധാരമാക്കി പ്രസിദ്ധ സംവിധായകന്‍ ബിമല്‍ റോയി 1956 ല്‍ ഹിന്ദിയിലെടുത്ത 'സുജാത'

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

രൂപാന്തര്‍; ഏകലവ്യന്മാര്‍ പെരുവിരല്‍ ഉപയോഗിക്കാറില്ല..!?


🎥 ബംഗ്ലാദേശി സംവിധായകന്‍ അബു സയ്ദ് 2008 ല്‍ എടുത്ത സനിമയാണ് 'രൂപാന്തര്‍'. മഹാഭാരതത്തിലെ ഏകലവ്യ ഉപാഖ്യാനത്തെ ചൂഴ്ന്നാണ് കഥ രചിക്കപ്പെട്ടതെങ്കിലും രൂപാന്തര്‍ ഒരു സിനിമാ സംവിധായകന്‍ നേരിടുന്ന അന്തഃസംഘര്‍ഷങ്ങളില്‍ ഊന്നിനില്ക്കുന്നു. സിനിമാ നിര്‍മാണം പാതിവഴിയിലെത്തി യപ്പോള്‍ തിരക്കഥ മാറ്റി എഴുതേണ്ട ഘട്ടത്തിലേക്ക് ആ സംഘര്‍ഷം പരിണമിച്ചു!2017, ഫെബ്രുവരി 19, ഞായറാഴ്‌ച

സാവിത്രി.... !!!!


📹 ഇപ്പോള്‍ 89 വയസായി. ഗുരുദേവകീര്‍ത്തനങ്ങള്‍ ഉച്ചാരണ ശുദ്ധി യോടെ ചൊല്ലുന്നു. തുകലകവിടെ വ്യാഖ്യാനിക്കുന്നു. 80 വര്‍ഷങ്ങള്‍ക്കു മുമ്പു പഠിച്ച സംസ്‌കൃത ശ്ലോകങ്ങള്‍ ഇന്നും തെറ്റാതെ ചൊല്ലും. ഇപ്പോഴും അതിവിദഗ്ധമായിത്തന്നെ വെറുംകൈക്ക് കയറ് പിരക്കുന്നു...!!!! ആദരവ്....!!!!!

മൗത്ത് ഓര്‍ഗണ്‍ - സുധാകരന്‍ ചാര്‍വാകന്‍


അച്ചുത് കന്യ: ജാതിപ്രശ്‌നം വെള്ളിത്തിരയില്‍ ഉന്നയിച്ച ആദ്യത്തെ ഇന്ത്യന്‍ സിനിമ🎬 1936 ല്‍ ഇറങ്ങിയ 'അച്ചുത് കന്യ' യായിരിക്കണം ജാതിപ്രശ്‌നം വെള്ളിത്തിരയില്‍ ചര്‍ച്ചക്ക് വിധേയമാക്കിയ ആദ്യത്തെ ഇന്ത്യന്‍ സിനിമ. ജാതിവ്യവസ്ഥക്കെതിരേ പൊതുബോധം രൂപപ്പെടുകയും പോരാട്ടങ്ങള്‍ നയിക്കപ്പെടുകയും ചെയ്തിരുന്ന ആ സവിശേഷ കാലഘട്ടമാണ് ഇത്തരമൊരു സനിമയുടെ നിര്‍മാണത്തിന് അനുകൂലമായ സാഹചര്യമൊ രുക്കിയത്. അഖിലേന്ത്യാ തലത്തില്‍, ഡോ. അംബേഡ്കറുടെ നേതൃത്വത്തില്‍ 1930 ല്‍ നടന്ന, നാസിക്കിലെ കലാറാം ക്ഷേത്ര സത്യാഗ്രഹവും 1930 - 32 ലെ വട്ടമേശസമ്മേളനത്തില്‍ നടത്തിയ അവകാശപ്പോരാട്ടങ്ങളും 1936 ലെ തന്നെ ഇന്‍ഡിപ്പെന്റ് ലേബര്‍ പാര്‍ട്ടി രൂപീകരണവും 'ജാതി ഉന്മൂലനം' എന്ന പ്രബന്ധത്തിന്റെ രചനയും, കേരളത്തില്‍ 1931 - 32 ല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് ഇടയാക്കിയ പോരാട്ടങ്ങളും ജാതിവ്യവ സ്ഥക്കെതിരായി പൊതുബോധമുണര്‍ന്നതിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. അക്കാലത്ത് നിശബ്ദരായിരിക്കാന്‍ തങ്ങള്‍ക്ക വകാശമില്ല എന്നു ചിന്തിച്ച ഒരുകൂട്ടം ഉത്പതിഷ്ണുക്കളുടെ കൂട്ടായ പരിശ്രമ ത്തിന്റെ ഫലമായി പിറവികൊണ്ട സിനിമയാണ് 'അച്ചുത് കന്യ'.

2017, ഫെബ്രുവരി 18, ശനിയാഴ്‌ച

ലാച്ചോ ഡ്രോം: വംശചരിത്രം വിളിച്ചോതുന്ന സംഗീതശില്പംഇന്ത്യന്‍ ദലിതരും യൂറോപ്യന്‍ ജിപ്‌സികളും അതാതിടങ്ങളിലെ സമൂഹ്യ സാഹചര്യങ്ങളില്‍ വിവേചനം നേരിടുന്നു എന്ന കാര്യത്തില്‍ മാത്രമേ സാദൃശ്യമുള്ളൂ എന്നാണ് ഈ അടുത്തകാലം വരെ സാമൂഹ്യ ശസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ 2012 ഡിസംബറില്‍ അമേരിക്കന്‍ ശ്‌സ്ത്രവിജ്ഞാന പത്രികയായ 'ജേര്‍ണല്‍' ചൂണ്ടിക്കാട്ടുന്നത് ഇവര്‍ക്കുതമ്മില്‍ സാമൂഹ്യനില യിലെ സാദൃശ്യം മാത്രമല്ല, രക്തബന്ധമുണ്ടെന്നാണ്! പ്രൊഫ. ജ്ഞാനേശ്വര്‍ ചൗബിയുടെ നേതൃത്വത്തില്‍ എസ്‌തോണിയയിലെ ടാര്‍ട്ടു യൂണിവേഴ്‌സിറ്രിയും ഡോ. കുമാരസ്വാമി തങ്കരാജിന്റെ നേതൃത്വത്തില്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളേക്കുലര്‍ ബയോളജി (CCMB) യും സ്വിറ്റ്‌സര്‍ലണ്ടിലെ ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. 205 എത്‌നിക് ഗ്രൂപ്പുകളില്‍ പെടുന്ന 7000 പുരുഷന്മാരുള്‍പ്പെടെ ലോകത്താക മാനമുള്ള മറ്റ് 1000 പുരുഷന്മാരില്‍ നടത്തിയ DNA പരിശോധന യുടെ അടിസ്ഥാനത്തിലാണ് ഈ ശാസ്ത്രസത്യം കണ്ടെത്തിയത്.


Bal with bubbly - News

രാംചന്ദ് പാകിസ്ഥാനി: ഒരു ദലിത് സിനിമ?അതിര്‍ത്തിവേലിയുടെ പിന്തിരിപ്പന്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളെ വിശകലനവിധേയമാക്കുന്ന നിരവധി സനിമകള്‍ പിറവി കൊണ്ടിട്ടുണ്ട്. മണ്ണുകൊണ്ടും മനസുകൊണ്ടും ഒന്നായ ഒരേ ദേശക്കാര്‍, ഒരേ ഭാഷ സംസാരിക്കുകയും വസ്ത്രം, ആഹാരം എന്നിവയില്‍ ഒരേ സാംസ്‌കാരികപാരമ്പര്യം പങ്കുവെക്കുന്ന വരുമായ ഒരു ജനത പൊടുന്നനെ ഒരു ദിവസം മറ്റാരാലോ സ്ഥാപിക്കപ്പെടുന്ന അതിര്‍ത്തിവേലികൊണ്ട് പരസ്പരം അന്യരാ ക്കപ്പെടുന്നു! ഇത്തരം സിനിമകളൊക്കെയും അതിര്‍ത്തിവേലിയുടെ ജീര്‍ണിച്ച രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന രചനകളായാണ് കാലത്തില്‍ കൊത്തിവെക്കപ്പെട്ടിട്ടുള്ളത്. അക്കൂട്ടത്തില്‍ പെടുന്ന സിനിമയാണ് 2008 ല്‍ പാകിസ്ഥാനില്‍ പിറവികൊണ്ട 'രാംചന്ദ് പാകിസ്ഥാനി.' പ്രസിദ്ധ ഷോര്‍ട്ട് ഫിലിം / ടി വി പ്രോഗ്രാം നിര്‍മാതാവായ പാകിസ്ഥാനി വനിത മഹ്‌റീന്‍ ജബ്ബാറിന്റെ ആദ്യത്തെ മുഴുനീള സിനിമയാണിത്.


2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

കപൂര്‍ ബകാറാം മോട്ഘരെ


Senior Republican leader Kapoor Motghare passes away: Nagpur: The senior leader of Dr Babasaheb Ambedkar Movement and Namantar Andolan Kapoor Bakaram Motghare passed away on Friday (September 16) after a brief illness.
Motghare was also the core leader of Republican Movement and former President of Bezonbagh Housing Cooperative Society.
The funeral procession will start from his Bezonbagh, Kamptee Road residence at 10 am on Saturday and the last rites will be performed at Vaishali Nagar Crematorium.

2017, ഫെബ്രുവരി 15, ബുധനാഴ്‌ച

'സംവരണം' മുഖ്യ കഥാപാത്രമാകുന്ന സിനിമ 'ശരണം ഗച്ഛാമി' തടവറയില്‍!എഴുത്തുകാരനായ പെരുമാള്‍ മുരുകന്റെ പിന്‍വാങ്ങലിനെ 'സര്‍ഗമൃത്യു' എന്നാണ് പലരും വിശേഷിപ്പിച്ചത്. എനുമുല പ്രേം രാജിന്റെ തെലുഗു സിനിമയായ 'ശരണം ഗച്ഛാമി'യുടെ നിരോധനത്തെ 'സര്‍ഗക്കൊലപാതകം' എന്നും വിശേഷിപ്പിക്കാം!
തെലുഗു സിനിമാ സംവിധായകന്‍ എനുമുല പ്രേം രാജ് തന്റെ ദലിത് സ്വത്വവും താന്‍ പുലര്‍ത്തുന്ന ഇടതുപക്ഷ ചിന്താഗതിയും മറച്ചുവെക്കാതെതന്നെയാണ്, പകുതിയിലേറേയും ഉന്നതകുലജാതരുടെ കുത്തകയായ തെലുഗു മുഖ്യധാരാ സിനിമാരംഗത്ത് തന്റെതായ ഇടം സ്വന്തമാക്കിയതും അവിടെ വിജയപതാക പാറിച്ചതും! വാണിജ്യ സിനിമകളുടെ സാമ്പത്തിക വിജയത്തിന് അനിവാര്യ ഘടകമായി മാറിയ പ്രേം രാജിനെ ഏതാണ്ട് പൂര്‍ണമായും ആശ്രയിച്ചാണ് 'ടാഗോര്‍' തുടങ്ങിയ സിനമകളുടെ പെരുമ നിര്‍ണയിക്കപ്പെട്ടത്. അത്തരം ഒരു സംവിധായകന്റെ ഏറ്റവും പുതിയ സിനിമയായ 'ശരണം ഗച്ഛാമി'ക്ക് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. 

Maya’s dream of Dalit-Muslim unity soars on BJP ‘vision’ to ban slaughterhouses🔗Maya’s dream of Dalit-Muslim unity soars on BJP ‘vision’ to ban slaughterhouses: More than 3 cr people, mostly Muslim and Dalit, employed in slaughter trade, related industries

2017, ഫെബ്രുവരി 12, ഞായറാഴ്‌ച

മീന കന്ദസാമിയുടെ ആദ്യത്തെ നോവല്‍ 'ദി ജിപ്‌സി ഗോഡസ്'നെ കുറിച്ച് അറിയുക.


📚Her Story, I Told You So: Spare, incandescently passionate, straining conventions, Meena Kandasamy reignites the Kilvenmany massacre

കേന്ദ്ര ബജറ്റ് ദലിതുകളെ അവഗണിച്ചതെങ്ങനെ?


Union Budget: Token gestures for women: When the budget came out last year, we wondered what exactly Arun Jaitley and his Finance Ministry thought they were doing.
They had quite happily decided to ignore maternal mortality, primary education,

ദലിത് ഗ്രാമാധ്യക്ഷന് ഇരിപ്പിടം വെറും നിലം..!!???


This Dalit Leader Has To Sit On The Floor When Visiting Upper-Caste Voters In UP: Rajvir Diler's father has been an MP and an MLA. Yet he has to sit on the floor when visiting upper-caste voters and has to carry a separate glass.

2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

എൻറെ ഗ്രാമത്തിലൂടെ - മൈഥിലി സായിമീരഎൻറെ ഗ്രാമത്തിൽ കണ്ണീർ ഒഴുക്കി ഒരു പുഴ നാവ് വരണ്ട് കിടപ്പുണ്ട്. പണ്ട് ചിരിച്ചും കരഞ്ഞും വെള്ളിക്കൊലുസിട്ട് തുള്ളി ഒഴുകിയ അവളെ ആരോ " ദേവിയാറെ " ന്ന് വിളിച്ചു.
ആർത്ത് പെയ്ത പെരുമഴക്കാലത്ത് അവൾ പലപ്പോഴും കണ്ണ് ചുവപ്പിച്ച് ഉറഞ്ഞുതുള്ളി പലരെയും വലിച്ചിഴച്ച് കൊണ്ട് പോയിട്ടുണ്ട്. ഇന്ന്; പാതി തളർന്ന് പകൽ മയക്കത്തിലെന്നപോലെ കുതിക്കാതെ കിതക്കാതങ്ങനെ..!2017, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കഴിവ്..., സംവരണം... ചിലവിശദീകരണങ്ങള്‍
എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ്. ഇവിടെ ചില സമുദായങ്ങള്‍ ജനിക്കുന്നതുതന്നെ കഴിവോടുകൂടിയാണ് എന്ന് സങ്കലിപിച്ചാണ് ജാതിവ്യവസ്ഥ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അവരാണ് കഴിവ് എല്ലാവരിലും തുല്യമല്ല എന്ന് തീര്‍പ്പ് കല്പിക്കുന്നത്.


2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സലീന പ്രക്കാനം....!!!!


ചലോ തിരുവനന്തപുരം മാര്‍ച്ച് ഉത്ഘാടനവേളയില്‍ ചെയ്ത പ്രസംഗം. ദലിത് ക്യാമറ ഇപ്പോള്‍ അപ് ലോഡ് ചെയ്ത പ്രസംഗം. 


Dawa Sherpa: Institutional discrimination in JNU

Cutting off a helping hand


👉Cutting off a helping hand: A charity that fights caste bias is under attack

2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി
ചലോ തിരുവനന്തപുരം മാര്‍ച്ച് ഉത്ഘാടനത്തിന് ചെയ്ത പ്രസംഗം. യു ട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ദലിത് ക്യാമറയാണ് അപ് ലോഡ് ചെയ്തത്. ഈ ചാനല്‍ പലവട്ടം തടസപ്പെട്ടേക്കാം. ഉടന്‍ ഡൗണ്‍ലോഡ് ചെയ്യുക.