"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 30, തിങ്കളാഴ്‌ച

നീ തന്നെ നിന്റെ ജാതി സക്ഷ്യപ്പെടുത്തിയിരിക്കുന്നു...

   Image Link

🔥മകനേ,
പടിയിറക്കിവിടുമ്പോള്‍ നീ മാറോടടക്കിപ്പിടിച്ചിരുന്ന ഛായാചിത്രത്തില്‍
നിന്റെ ജാതിയുണ്ട്,
എനിക്കതു മതി. നിന്റെ സഹോദരങ്ങള്‍ക്കും!
നീ തന്നെ നിന്റെ ജാതി സക്ഷ്യപ്പെടുത്തിയിരിക്കുന്നു...
രത്‌നതാരകമേ,
ഒരു നാറിയുടേയും സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല....!!!!! 
2017, ജനുവരി 29, ഞായറാഴ്‌ച

Series of books launched on Dr B R Ambedkar | Aurangabad NYOOOZ


📚Series of books launched on Dr B R Ambedkar | Aurangabad NYOOOZ: We are planning to release 13 more books on different fields to which Ambedkar had made a rich contribution.
'Besides being a legal and a political acumen, Ambedkar had a strong hold in the education sector, economics, water management, internal security and defence matters.
We have tried to capture the monumental work of Ambedkar through these books.
'The authors who have contributed in the series of books on Ambedkar are Y M Pathan, Yashwant Manohar, Bhushan Jorgalwar Shahapurkar, Indrajit Alte, Pradeep Aaglave, Dattatraya Gaikwad, Dnaynraj Gaikwad-Rajwansh, V L Erande, Sambhaji Kharat, Vijay Khare and Vijaykumar Pote.
'Head of department, mass communication and journalism at Dr Babasaheb Ambedkar Marathwada University, Gavhane said, 'Experts from respective fields were roped in for writing the series of books on him.There was no funding from political parties or any other organisation.


2017, ജനുവരി 24, ചൊവ്വാഴ്ച

Sole survivor of Khairlanji Dalit family massacre Bhotmange dead

Sole survivor of Khairlanji Dalit family massacre Bhotmange dead: Bhaiyyalal Bhotmange, the sole survivor in the Dalit family carnage at Khairlanji village in Bhandara district of the state, died
following a massive heart attack here on Friday.

കഥ:ഒലിവര്‍ വാര്‍വിക്ക് - ബിജു രേവമ്മകഥ:
ഒലിവര്‍ വാര്‍വിക്ക്.
ബിജു രേവമ്മ
-------

         🔥 ഗ്രിഗേറിയൻ വർഷം 1730.

          വസന്തം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ധാന്യങ്ങളും ഫലങ്ങളും ധാരാളമായി ശേഖരിക്കാം. അപ്പോള്‍ത്തന്നെ പുറപ്പെടുകയാണെങ്കിൽ തെക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടങ്ങുമ്പൊഴേക്കും ആഫ്രിക്കൻ മുനമ്പു ചുറ്റി മലബാർ തീരത്ത് പെട്ടെന്നെത്താം. കാലചക്രത്തിലെ ഈ പഴുതു മുതലാക്കി യൂറോപ്യൻ നാവികർ അതിവേഗം ഇന്ത്യയിലേക്കെത്തി. ഇക്കാലത്ത് ഏറ്റവും വലിയ കച്ചവട കപ്പൽവ്യൂഹം ഉണ്ടായിരുന്ന ഡച്ചുകാർ തിരുവിതാംകൂറുമായി സ്ഥിരമായ ഒരു കച്ചവടബന്ധം സ്ഥാപിച്ചിരുന്നില്ല. അതൊരു പോരായ്മയായി പലപ്പോഴും സിലോൺ ഗവർണർ ആംസ്റ്റർഡാമിലേക്ക് എഴുതിയിരുന്നു. കുളച്ചലിനടുത്ത് ഒരു പാണ്ടികശാല മാത്രമാണ് അവർ നിലനിർത്തിയിരുന്നത്.

ആൾപ്പെരുമാറ്റം ഇല്ലാതായ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയായിരുന്നു.

***

ആദ്യം ഇതെഴുതുന്നതിന് കാരണമായ ഒരു ചിന്താശകലം വായിക്കാം.

2017, ജനുവരി 19, വ്യാഴാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 1 മാര്‍ച്ച് 1921പുതുവല്‍ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടുന്നതിന് അധ:സഥിത സമുദായക്കാരനുഭവിക്കേണ്ടവരുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ കുറുമ്പന്‍ ദൈവത്താന്‍ (Member Nominated) പുതുവല്‍ ഭൂമി പതിച്ചു നല്‍കുന്നകാര്യത്തില്‍ തന്റെ സൗജന്യങ്ങള്‍ സ്മരിച്ചുകൊണ്ട് മഹാരാജാവ് തിരുമനസ്സിന്റെ ഗവണ്‍മെന്റിനു നന്ദിയറിയിച്ചു. പക്ഷേ ഒരു കാര്യം ശ്രീ മെമ്പര്‍ ഉത്‌ബോധിപ്പിച്ചു. കഴിഞ്ഞ അസംബ്ലിയില്‍ പറഞ്ഞതുപോലെ തന്നെ 'പുതുവല്‍ ഭൂമി പതിച്ചുകൊടുക്കുന്നതുകൊണ്ട് ഗവണ്‍മെന്റിനുള്ള സദുദ്ദേശം സഫലമാകുന്നതേയില്ല'. പുലയര്‍, തലൂക്കാഫീസറന്മാര്‍ക്ക് നല്‍കിയ 'പുതുവല്‍ അപേക്ഷകള്‍' ചവറുകടലാസ്സുകളായി ഇപ്പോഴുമവശേഷിക്കുന്നു. കൊട്ടാരക്കരയിലെയും, പത്തനംതിട്ടയിലെയും പകുതികളില്‍ സംഭവിച്ച കാര്യങ്ങള്‍ മെമ്പര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. പുതുവല്‍ഭൂമി ലഭിച്ചത് അതു 


2017, ജനുവരി 15, ഞായറാഴ്‌ച

കെ പി ജയന്‍: വിജയിച്ച പ്രതിഭയും തകര്‍ന്നടിഞ്ഞ ജീവിതവും


🎥ഇടുക്കി ജില്ലയിലെ പീരുമേട്ടിലുള്ള മേലേപ്പെരുന്തറയില്‍ പാപ്പിയുടേയും തങ്കമ്മയുടേയും മകനായി 1946 ലാണ് കെ പി ജയന്‍ ജനിച്ചത്. അച്ചന്‍ പാപ്പി പാര്‍ക്കിന്‍സ് തേയിലക്കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. മേലേപ്പെരുന്തറയിലെ ഏലപ്പാറക്കടുത്തുള്ള ബോണാമി എസ്‌റ്റേറ്റ് വക സ്‌കൂളിലായിരുന്നു ജയന്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. അതിനു ശേഷം കോട്ടയത്തു വന്ന് ഹോളി ഫാമിലി സ്‌കൂളില്‍ ചേര്‍ന്നു. എംഎല്‍എ ആയിരുന്ന പി എം മാര്‍ക്കോസിന്റെ മകന്‍ ജോണ്‍ മാര്‍ക്കോസ് അവിടെ ജയന്റെ ചങ്ങാതിയിരുന്നു. ഒട്ടാകെ 8 സ്‌കൂളുകളില്‍ ജയന്‍ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. കോട്ടയത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി അവിടെ ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്നു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടായിരുന്ന എന്‍ സി സുരേന്ദ്രന്‍ കെ പി ജയന്റെ അമ്മാവനായിരുന്നു (അച്ഛന്റെ മച്ചുനന്‍). എന്‍ സി സുരേന്ദ്രന്‍ പിന്നീട് ഐഎഎസ് നേടി. തുടര്‍ന്ന് മുണ്ടക്കയം ചോറ്റി സ്‌കൂളിലും പഠിച്ചു. 


അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍:1 മാര്‍ച്ച് 1921 - പുലയര്‍ താമസകാര്യത്തില്‍ അനുഭവിക്കുന്ന വിഷമതകള്‍


ഇടത്തട്ടുകാര്‍ക്ക് മുതലാളിമാരോട് മത്സരിച്ച് ഭൂമി സ്വന്തമാക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിന്ന് അവരെ രക്ഷിക്കാനും, അവര്‍ക്ക് ഭൂമി ലഭ്യത കൈവരിക്കാനുമുള്ള ഉപാധി മെമ്പര്‍ മുമ്പോട്ടു വയ്ക്കുന്നു. ഭൂമിക്കു വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍, ആദ്യമാദ്യം നല്‍കുന്ന അപേക്ഷകര്‍ക്കു പ്രാധാന്യം നല്‍കുന്ന പഴയ രീതി പ്രയോജനപ്രദമാണ്. വസ്തുക്കള്‍ക്കു തറവിലയിടുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത (unreserved) മരങ്ങളുടെ വില ഉള്‍പ്പെടുത്താന്‍ പാടില്ല. ഇത്തരം മരങ്ങള്‍ അതായത് കത്തിക്കുന്നതിനുമാത്രം ഉപകരിക്കുന്നവയും, കെട്ടിട നിര്‍മ്മാണത്തിനു ആവശ്യമില്ലാത്തതുമായവ, നില്ക്കുന്ന വസ്തുക്കള്‍ മദ്ധ്യതാലൂക്കുകളില്‍ കിഴക്കുഭാഗങ്ങളിലും, കിഴക്കുള്ള താലൂക്കുകളിലുമാണുള്ളത്. അതായത് കമ്പോളത്തില്‍ നിന്ന് ദൂരം കൂടിയതിനാല്‍ ഇവിടങ്ങളില്‍ ക്രയവിക്രയവും സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു പോകലുമൊക്കെ 


അസ്പൃശ്യന്റെ അടിയാളത്തത്തിന് കാരണം ഹിന്ദുമതം!


👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 3)

കീഴാളര്‍ എന്ന് വാര്‍ഡ് വിളിക്കുന്ന തരത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. റോമക്കാര്‍ക്ക് അടിമകള്‍; സ്പാര്‍ട്ടക്കാര്‍ക്ക് ഹെലോട്ടുകള്‍; ബ്രിട്ടീഷുകാര്‍ക്ക് വില്ലെനുകള്‍; അമേരിക്കക്കാര്‍ക്കു നീഗ്രോകള്‍; ജര്‍മന്‍കാര്‍ക്ക് യഹൂദര്‍ അതുപോലെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് അസ്പൃശ്യര്‍. എന്നാല്‍ അസ്പൃശ്യര്‍ നേരിടുന്ന മാതിരി ഒരു ദുര്‍വിധി മറ്റാര്‍ക്കുമുണ്ടായിട്ടില്ല. അടിമത്തവും അടിയാള ത്തവും വില്പനയും അപ്രത്യക്ഷമായി. എന്നാല്‍ അസ്പൃശ്യത ഇന്നും
2017, ജനുവരി 14, ശനിയാഴ്‌ച

പി ജി സദാനന്ദന്‍
ജനനം: 24 - 11 - 1954.
അച്ഛന്‍: കെ പി ഉമാപ്രസാദ്, അമ്മ: കെ പി ഗൗരി.

ദൃശ്യ - ശ്രാവ്യ മാധ്യമങ്ങള്‍ക്കുവേണ്ടി ഒട്ടനവധി പരിപാടികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എസ് എല്‍ പുരം സദാനന്ദന്‍, പാറപ്പുറത്ത് എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ശ്രദ്ധേയം. ടെലിസീരിയലുകള്‍, ഡോക്യുമെന്ററികള്‍, റേഡിയോ നാടകങ്ങള്‍ എന്നിവ. ഏറെ അമേറ്റര്‍ - പ്രൊഫണല്‍ നാടകങ്ങളുടെ സംവിധായകനും നടനും ഗാനരചയിതാവും. പി ആര്‍ ശ്യാമള: വ്യക്തിയും സാഹിത്യകാരിയും എന്ന ഗ്രന്ഥത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാള്‍. മിശ്രവിവാഹസമിതി സില്‍വര്‍ ജൂബിലി സൂവനീര്‍ - 2012, ചീഫ് എഡിറ്റര്‍. ഇപ്പോള്‍ മലയാളസാഹിതി ഡോട്ട് കോം വെബ്‌പോര്‍ട്ടല്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍.
പൊതുസേവനത്തുറകളില്‍ കാര്യക്ഷമത വേണം പക്ഷേ, വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കപ്പെട്ടവരിലോ...??? - അംബേഡ്കര്‍

   ▶Visit Page

(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍ വാല്യം 17. പേജ് 18, 19)

👉കാര്യക്ഷമതയുടേയും മത്സരപ്പരീക്ഷയുടേയും കാര്യം പറഞ്ഞ് ഹിന്ദുക്കള്‍ അസ്പൃശ്യരുടെ ആവശ്യങ്ങള്‍ക്കെതിരായ നിലപാടിന് നീതിയുക്തമെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയും വാദഗതി വസ്തുതയുടെ പാര്‍ശ്വവര്‍ത്തിയാണ്. പൊതുസേവനത്തുറകളില്‍ കടക്കാന്‍ പറ്റുമോ എന്നതാണ് പ്രശ്‌നം. അത് രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ആശ്രയിച്ചിരിക്കും. അത് വേണ്ടത്ര ജനാധിപത്യപരമാണോ? വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടത്ര വ്യാപകമായിട്ടുണ്ടോ/ എല്ലാ ജാതിമതക്കാര്‍ക്കും മത്സരത്തിനെത്താന്‍ പാകത്തില്‍ പ്രവേശനം നല്കപ്പെടുന്നുണ്ടോ? 
മകരജ്യോതിസ് തട്ടിപ്പും പൊന്നമ്പലമേട്ടിലെ പൊലീസ് മര്‍ദ്ദനവും - കല്ലിയൂര്‍ പ്രസന്നരാജ്രണ്ടാമത്തെ സംഘം

ആദ്യത്തെ സംഘം പുറപ്പെട്ട് 15 മിനിറ്റ് കഴിഞ്ഞാണ് ഞാനുള്‍പ്പെട്ട രണ്ടാമത്തെ സംഘം പൊന്നമ്പലമേട്ടിലേക്ക് യാത്രയായത്. 10 പേരടങ്ങുന്ന ഒരു ചെറുസംഘമാണ് ഞങ്ങളുടേത്. കാനനഭംഗി ആസ്വദിച്ചും തമാശകള്‍ പറഞ്ഞും വളരെ സാവധാനത്തിലായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്. ജീപ്പ്‌റോഡ് കഴിഞ്ഞ് പൊന്നമ്പലമേട്ടിലേക്ക് തിരിയുന്ന ഭാഗത്തെത്തിയപ്പോള്‍ അവിടെ നേരത്തേ പോന്നിരുന്ന നാല് പൊലീസ് ജീപ്പുകളും കിടന്നിരുന്നു. അതില്‍ ഒരെണ്ണത്തില്‍ രണ്ട് പൊലീസുകാര്‍ ഇരിപ്പുണ്ടായിരുന്നു. അവിടെ അല്പം നേരം നിന്ന് ആ ജീപ്പുകളുടെ നമ്പര്‍ കുറിച്ചെടുത്തശേഷം പുല്‍മേടിലൂടെ മുകളിലേക്കു നടന്നു. മകരജ്യോതിസ് കത്തിക്കുന്നതിന് അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 2 മാര്‍ച്ച് 1920ശ്രീ.വി.കുഞ്ഞുകൃഷ്ണന്‍പിള്ള (Member TIC, Attingal)

മദ്ധ്യതിരുവിതാംകൂറില്‍ കുറഞ്ഞപക്ഷം ഒരു സെക്കന്റ്‌ഗ്രേഡ് കോളേജുകൂടി ആവശ്യമാണെന്ന് ശ്രീ.വി.കുഞ്ഞുകൃഷ്ണന്‍പിള്ള വാദിച്ചു. സെക്കന്റ്ഗ്രൂപ്പ് സ്ഥാപിക്കുക, ആര്‍ട്ട്‌സ് കോളേജില്‍ ഫിലോസഫി ചെയര്‍ പുന:സ്ഥാപിക്കുക വനിതാ കോളേജില്‍ ബി.എ.ബിരുദക്ലാസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.

താഴെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തുടര്‍ന്നു നിര്‍ദ്ദേശിക്കുകയുണ്ടായി.
1) സംസ്ഥാനത്തിന്റെ നാലു ഡിവിഷനുകളില്‍ ഓരോന്നിലും ഒരു മെഡിക്കല്‍സ്‌കൂളും ഒരു ആയുര്‍വേദിക്ക് സ്‌കൂളും അനുവദിക്കുക.
2) ഒരു വ്യവസായ സ്‌കൂള്‍ സ്ഥാപിക്കുക.
3) ആറ്റിങ്ങലില്‍ ഒരു പെണ്‍പള്ളിക്കൂടം സ്ഥാപിക്കുക.
4) അര്‍ഹമായ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതാ 


2017, ജനുവരി 12, വ്യാഴാഴ്‌ച

പട്ടിക്കും പൂച്ചക്കും അന്യായമായി കൊടുക്കുന്ന ഔദാര്യമല്ല സംവരണം

 

👉തത്വവും ചരിത്രവും

വര്‍ഗീയതയുടെ പേരില്‍ അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്ന അതേ സംവരണ സമ്പ്രദായത്തിലൂ ടെയാണ് ഭരണവര്‍ഗം പരമാധികാരം നേടിയെടുത്തത്. ഈ പ്രസ്താവത്തിന്റെ സത്യം സ്വീകരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാകും. സംശയമുള്ളവര്‍ ഹിന്ദുക്കളുടെ ബൈബിള്‍ ആയ മനുസ്മൃതി വായിച്ചു നോക്കിയാല്‍ മതി. അതില്‍ എന്താണ് കണ്ടെത്തുക? അവര്‍ ഞെട്ടലോടെ കണ്ടെത്തുന്ന ഒരു നഗ്നസത്യം ഭരണവര്‍ഗത്തിലെ പ്രമുഖവും നായകഘടകവുമായ ബ്രാഹ്മണര്‍ രാഷ്ട്രീയാധികാരം നേടിയെടുത്തത് ബുദ്ധിശക്തിയിലൂടെയല്ല - ബുദ്ധിശക്തി ആരുടേയും കുത്തകയല്ല - കേവലം സാമുദായികത്വത്തിലൂടെയാണ് എന്നതത്രെ. മനുസ്മൃതിയുടെ നിയമമനുസരിച്ച് രാജാവിന്റെ കുലഗുരു, പ്രധാന ന്യായാധിപന്‍, ഹൈക്കോടതി ജഡ്ജിമാര്‍, രാജാവിന്റെ മന്ത്രിമാര്‍ എന്നീ പദവികളെല്ലാം ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സര്‍വസൈന്യാധിപന്റെ സ്ഥാനം പോലും ബ്രാഹ്മണര്‍ക്ക് അനുയോജ്യമാണെന്ന് ശുപാര്‍ശ ചെയ്യപ്പെടുന്നു.- അത് അവര്‍ക്കുവേണ്ടി 


Finding Babasaheb Ambedkar's smile - Life and style

2017, ജനുവരി 11, ബുധനാഴ്‌ച

നിശബ്ദതയുടെ ഉറക്കം - ബിജു രേവമ്മ


:::നിശബ്ദതയുടെ ഉറക്കം :::

🔥വിരിഞ്ഞാടിയ വാല്, വിശറി, വാലായ്മകള്‍
ഒന്നൊന്നായ്‌ ഒതുക്കിക്കെട്ടി, അക്കമിട്ടു ലിസ്റ്റാക്കി
അച്ചടിച്ച് അടുക്കി റബ്ബറിട്ട് വച്ചിട്ടും,
വോട്ടെന്ത്രത്തിലേക്ക് പോകുംവഴി അത്
വാലും തലയും കുരിശും കുന്നായ്മയുമായി
വേര്‍പിരിഞ്ഞു.

നാലാംനാള്‍ വോട്ടെണ്ണി ഫലമിറങ്ങി;
ചട്ടമ്പികള്‍ ഒത്തുകൂടി ചുറ്റുമിരുന്നു ചേര്‍ച്ചനോക്കി,
ക്രിസ്ത്യാനി വോട്ട് എയ്ക്ക്, മുസ്ലീംവോട്ട് ബിയ്ക്ക്
നായരോട്ടും, ഈഴവനോട്ടും സിയ്ക്ക്,
ഡി എങ്ങനാ ജയിച്ചേ.

ശരി, വീണ്ടും എണ്ണൂ,
ക്രിസ്ത്യാനി വോട്ടെല്ലാം എയ്ക്ക് കിട്ടിയില്ലേ,
ബിയ്ക്ക് പത്തില്‍പ്പത്ത് സീറ്റ് കിട്ടിയില്ലേ
അത് മാപ്പളേടെ വോട്ടല്ലേ അവരുടെ ബിയല്ലേ.
നായരോട്ടും, ഈഴവനോട്ടും വാങ്ങി,
സിയുടെ വോട്ട് അതാ അവിടവിടെ ഇരട്ടി മുക്കിച്ചില്ലേ.
പിന്നെ ഡി എങ്ങനെ ജയിച്ചു.

ബാ, പോകാന്‍ വരട്ടെ, ആ യന്ത്രം ഒന്നൂടെ കുടഞ്ഞിട്,
ക്രിസ്ത്യാനി-ഒക്കെ, ന്യൂനപക്ഷം-ഒക്കെ,
നായര് ഈഴവപക്ഷം-ഒക്കെ.
കോപ്പ്!
ആ കുന്ത്രം ഒറ്റത്തവണ ഒന്നൂടെ കുടഞ്ഞിട്.
ക്രിസ്ത്യാനി,മുസ്ലീം,നായര്,ഈഴവന്...
വീണ്ടും കുടഞ്ഞിട്ടു.
ക്രിസ്ത്യാനി,മുസ്ലീം,നായര്,ഈഴവന്...

ഇരുട്ടായി, ആളുറങ്ങി, രണ്ടുവെളുപ്പാകും വരെ,
പേശിഉരുട്ടി മുണ്ടുതെറുത്ത് തലങ്ങും വിലങ്ങും
ചട്ടമ്പികള്‍ നിന്ന്‍ മറിച്ചും തിരിച്ചും വോട്ടു ചിക്കിപ്പെറുക്കി.
അല്ലപിന്നെ, പേരില്ലാതെ വോട്ടുചെയ്ത
ആ നാറികളുടെ പെരെങ്ങും വരരുത്.
ക്കി..ക്കി..ക്കി..ക്കി..
ഏഴരവെളുപ്പിലെ കിളിക്കൂട് ചിലച്ചത് എന്നുകേട്ട്,
ആശാരി,മൂശാരി,അണ്ടന്‍,അടകോടന്‍,ചെമ്മാന്‍,

ചെരുപ്പുകുത്തി, പൊലെനും പറേനും തിരിഞ്ഞുകിടന്ന് ഉറങ്ങി.

2017, ജനുവരി 10, ചൊവ്വാഴ്ച

ജാതിയുടെ മൂലകാരണം ഗോത്രബാഹ്യവിവാഹനിരോധനം തന്നെ.


👉(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 8,9)

ജാതിയുടെ വിവിധ ലക്ഷണങ്ങളെപ്പറ്റിയുള്ള വിമര്‍ശനപരമായ വിലയിരുത്തലില്‍ നിന്ന് സംശയാതീതമായി വെളിപ്പെടുന്ന ഒരു വസ്തുതയാണിത്: ഗോത്രബാഹ്യവിവാഹത്തിന്റെ നിരോധനം അഥവാ അഭാവം മാത്രമാണ് ജാതിയുടെ അന്തഃസത്ത. എന്നാല്‍ നരവംശശാസ്ത്ര ത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനെ ചിലരെങ്കിലും നിഷേധിച്ചേക്കും. ജാതിയുടെ പ്രശ്‌നങ്ങളില്ലാത്ത,


1983 ലെ മകരജ്യോതിസും പൊലീസ് മര്‍ദ്ദനവും: 2 - കല്ലിയൂര്‍ പ്രസന്നരാജ്ജനുവരി 14 വെള്ളി

രാവിലെ എണീറ്റ് ചൂടുകാപ്പി കുടിച്ചെങ്കിലും തണുപ്പു മാറിയില്ല. പത്തുമണിയോടുകൂടി പമ്പയില്‍ നിന്നും കുളിച്ചു, ഉച്ചവരെ വിശ്രമം തന്നെയായിരുന്നു. കൊച്ചുപമ്പയില്‍ നിന്നും പൊന്നമ്പലമേട്ടിലേക്കു പോകുന്ന വഴിക്കുവെച്ച് ഒരു പക്ഷെ ഞങ്ങളെ പൊലീസ് തടഞ്ഞേക്കാമെന്ന സംശയം ഉണ്ടായിരുന്നതിനാല്‍ പൊലീസ് എത്തുന്നതിന് മുമ്പായി ഉച്ചയൂണുകഴിഞ്ഞാലുടന്‍ തന്നെ പൊന്നമ്പലമേട്ടിലേക്ക് പുറപ്പെടണമെന്നാ യിരുന്നു ഇന്നലെ രാത്രിതന്നെ തീരുമാനിച്ചിരുന്നത്.

2017, ജനുവരി 9, തിങ്കളാഴ്‌ച

ജാതിയുടെ ലക്ഷണമായി ഫ്രഞ്ച് പണ്ഡിതന്‍ മി. സെനാര്‍ട് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിനുള്ള മറുപടി.(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 7, 8)

'സൈദ്ധാന്തികമായി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ കെട്ടുറപ്പുള്ള ഒരു സമിതി; കാലാകാലങ്ങളില്‍ പൂര്‍ണ സമ്മേളനം നടത്തുന്ന കാര്യാലോചനാ സമിതിയും ഒരു തലവനുമുള്ള സ്വതന്ത്ര സംഘടന; തൊഴിലുകൊണ്ട് പരസ്പരബദ്ധരും വിവാഹവേളകളിലും ആചാര ഭക്ഷണപ്രശ്‌നങ്ങളിലും മറ്റും ഒന്നിക്കുന്ന അംഗങ്ങളുടെ സംഘടന......'- മി. സെനാര്‍ട്ട്.

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 24 ഫെബ്രുവരി 1919 - ഫീസെടുക്കുന്നതില്‍ നിന്ന് കണിയാര്‍ സമുദായക്കാരെ ഒഴിവാക്കല്‍


ശ്രീ എന്‍.പത്മനാഭന്‍ വൈദ്യന്‍ (Member Nominated)

കണിയാര്‍ സമുദായക്കാരുടെ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം പകുതി ഫീസ് സൗജന്യമനുവദിച്ചതിന് ശ്രീ എന്‍.പത്മനാഭവൈദ്യന്‍ മഹാരാജാവ് തിരുമനസ്സിന്റെ ഗവണ്‍മെന്റിനോട് നന്ദി പ്രകടിപ്പിച്ചു. എന്നിരുന്നാലും തന്റെ സമുദായത്തിന്റെ ദാരിദ്ര്യം, ഇംഗ്ലീഷു വിദ്യാഭ്യാസത്തിന്റെ കുറവ്, വിദ്യാഭ്യാസത്തിനു നിലവില്‍ വേണ്ടി വരുന്ന ഭാരിച്ച ചെലവ് ഇവയൊക്കെ കണക്കാക്കി അവരെ ഫീസ് ഒടുക്കുന്നതില്‍ നിന്നൊഴിവാക്കിത്തരണമെന്നദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ദിവാന്റെ മറുപടി:-എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കിട്ടാനുള്ള ഫീസ് ഉപേക്ഷിക്കാന്‍ ഗവണ്‍മെന്റ് ഒരു സമുദായക്കാരെയും അനുവദിക്കുകയില്ല.

follow us on facebook

2017, ജനുവരി 8, ഞായറാഴ്‌ച

1983 ലെ മകരജ്യോതിസും പൊലീസ് മര്‍ദ്ദനവും - കല്ലിയൂര്‍ പ്രസന്നരാജ്


📄മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തികച്ചും അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളാണ് ഇക്കൊല്ലം പൊന്നമ്പലമേട്ടില്‍ അരങ്ങേറിയത്. നൂറ്റി അമ്പതോളം യുക്തിവാദികള്‍ ഇക്കൊല്ലം പൊന്നമ്പലമേട്ടില്‍ ചെല്ലുകയു ണ്ടായി. അവരില്‍ പലരേയും പൊലീസ് അടിക്കുകയും ഇടിക്കുകയും ബൂട്ട്‌സ് ഇട്ട് ചവിട്ടുകയും മറ്റും ചെയ്തു. പൊലീസിന്റെ മര്‍ദ്ദനമേറ്റ് ചിലര്‍ തീരെ അവശരാവുകയുണ്ടായി. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ കര്‍പ്പൂരം കത്തിച്ച് കാണിച്ച് മകരജ്യോതിസെന്ന തട്ടിപ്പു നടത്തുകയും ചെയ്തു. പൊലീസ് മര്‍ദ്ദനത്തേയും തുടര്‍ന്നു നടന്ന മകരജ്യോതിസ് തട്ടിപ്പിനേയും സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാനുള്ള വായനക്കാരുടെ താത്പര്യ ത്തെ പരിഗണിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു.


Follow us on Facebook

ജാതിയുടെ ഉത്പത്തിയുടെ വിശദീകരണം


അംബേഡ്കര്‍ പറഞ്ഞു...
(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1 പേജ് 6)

👉പ്രസിദ്ധരായ നരവംശശാസ്തരജ്ഞന്മാരുടെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ ആര്യന്മാരുടേയും ദ്രാവിഡരുടേയും മംഗോളിയരുടേയും സ്‌കിത്തിയരുടേയും സങ്കരമാണ്. ഇച്ചൊന്ന ജനവര്‍ഗങ്ങളെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ്, അവര്‍ ഗോത്രങ്ങളായിരുന്ന ഘട്ടത്തില്‍, പലപല ദിക്കുകളില്‍ നിന്ന് വിവിധ സംസ്‌കാരങ്ങളുമായി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നവരാണ്. അവരെല്ലാം ഊഴമനുസരിച്ച് മുന്‍ഗാമികളുമായി യുദ്ധം ചെയ്ത് രാജ്യത്തിനകത്ത് ഞെരുങ്ങിക്കടന്നുവരുകയും ആദ്യത്തെ വിദ്വേഷത്തിനു ശേഷം ശാന്തരായ അയല്‍ക്കാരായി അധിവാസമുറപ്പി ക്കുകയും ചെയ്തു. നിരന്തര സമ്പര്‍ക്കത്തിലൂടെയും പരസ്പര സംസര്‍ഗത്തി2017, ജനുവരി 7, ശനിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 24 ഫെബ്രുവരി 1919 - പുലയക്കുട്ടികളെ സമ്പൂര്‍ണമായും ഫീസ് നല്കുന്നതില്‍ നിന്ന് ഒഴിവാക്കണംഇംഗ്ലീഷ് സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസ്സുകള്‍ നടത്തണമെന്ന ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവരെ അതില്‍ നിന്ന് മോചിക്കേണ്ടതിന്റെ ആവശ്യകത.
ശ്രീ.വി.കെ.ഗോവിന്ദപ്പിള്ള (Member T.I.C.Neyyattinkara)

1919 ഫെബ്രുവരി 24 ന് സഭയില്‍ ഇങ്ങനെ ബോധിപ്പിച്ചു. ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അനുവദിച്ചു കിട്ടുന്നതിനു മുമ്പായി ആവശ്യമായ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുക. അതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കുക. അതു കൂടാതെ പതിനായിരം രൂപ ഡിപ്പോസിറ്റ് നല്‍കുക എന്നീ കാര്യങ്ങള്‍ നെയ്യാറ്റിന്‍കരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുകയാണ്. ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റ് സ്‌കൂളുകള്‍ക്ക് കേവലം 33,300 രൂപ മാത്രമേ ചെലവഴിച്ചിരുന്നുള്ളൂ. അത് വിദ്യാഭ്യാസത്തിനു ചെലവിടുന്ന മൊത്തം
'ഹരിജന്‍' സംബോധന ദലിതര്‍ക്കുമേലുള്ള സവര്‍ണഹിംസ; ഡോ. അംബേഡ്കറുടെ പ്രതിരോധങ്ങളും


👉1930 കളില്‍ എം കെ ഗാന്ധി അസ്പൃശ്യരെ സംബോധന ചെയ്യാനായി ഉപയോഗിച്ച വാക്കാണ് 'ഹരിജന്‍'. അതിന് ആ മഹാത്മാ കല്പിച്ചു തന്ന അര്‍ത്ഥം 'ദൈവത്തിന്റെ മക്കള്‍' എന്നത്രെ. 1932 ഫെബ്രുവരി 11 ന് യര്‍വാദ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുമ്പോള്‍ ഗാന്ധി 'ഹരിജന്‍' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം പുറത്തിറക്കിയിരുന്നു. ഇതാകട്ടെ 1911 ല്‍ ആരംഭിച്ച 'യംഗ് ഇന്ത്യ' എന്ന പത്രത്തിന്റെ പേരുമാറ്റിയതാണ്. 1948 വരെ ഈ പത്രത്തിന്റെ പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു. അതോടൊപ്പം ഗുജറാത്തി ഭാഷയില്‍ 'ഹരിജന്‍ ബന്ധു' എന്ന പത്രവും ഹിന്ദി ഭാഷയില്‍ 'ഹരിജന്‍ സേവക്' എന്ന പത്രവും ഗാന്ധി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.


2017, ജനുവരി 6, വെള്ളിയാഴ്‌ച

1982 ലെ മകരജ്യോതിസ് - കല്ലിയൂര്‍ പ്രസന്നരാജ്

ധനുവച്ചപുരം സുകുമാരന്‍
1982 ലെ മകരജ്യോതിസ് (അവലംബം: ധനുവച്ചപുരം സുകുമാരന്‍ 'രണരേഖ' മാസികയില്‍ എഴുതിയ ലേഖനം) കാണിക്കേണ്ടതിന്റെ തലേദിവസം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും ധനുവച്ചപുരം സുകുമാരന്റെ നേതൃത്വത്തില്‍ 16 പേരടങ്ങുന്ന ഒരു സംഘം പൊന്നമ്പലമേട്ടിലെത്തുകയും 6. 45 ആയപ്പോള്‍ കാട്ടുചുള്ളികളും മറ്റും ആ പാറമേല്‍ കൂട്ടിവെച്ച് തീകത്തിക്കുകയും തുടര്‍ന്ന് 3 എലിവാണം കൊളുത്തി വിടുകയും ചെയ്തു. ഈ സമയം ഉച്ചഭാഷിണിയിലൂടെ ഇതൊരു കൃത്രിമ മകരജ്യോതിസാണെന്ന് ശബരിമലയില്‍ അനൗണ്‍സ് ചെയ്യുകയുണ്ടായെന്ന് അവിടെ അപ്പോഴുണ്ടാ യിരുന്ന ഭക്തന്മാരില്‍ നിന്ന് പിന്നീടറിഞ്ഞു.അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍; 18 ഫെബ്രുവരി 1919 - പുതുവല്‍ഭൂമി പതിച്ചു നല്‍കുന്നതില്‍ പുലയരും മറ്റു അധസ്ഥിതരുമനുഭവിക്കുന്ന സങ്കടങ്ങള്‍
പത്തനംതിട്ട താലൂക്ക് രൂപീകരണത്തെ തുടര്‍ന്ന് ചില പ്രദേശങ്ങള്‍ നീക്കം ചെയ്തത് പരിഹരിക്കാനായി മറ്റു ചില താലൂക്കുകളിലെ ഏതാനും പകുതികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കുന്നത്തൂര്‍ താലൂക്ക് പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ആവശ്യകത


2017, ജനുവരി 5, വ്യാഴാഴ്‌ച

1981 ലെ മകരജ്യോതിസ് - കല്ലിയൂര്‍ പ്രസന്നരാജ്ദേവസ്വംബോര്‍ഡിന്റേയും അയ്യപ്പസേവാസംഘത്തിന്റേയും നേതൃത്വത്തില്‍ പൊന്നമ്പലമേട്ടിലെ ആ പാറയുടെ മുകളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഡ്രൈവറായ ഗോപിനാഥന്‍ എന്നൊരാള്‍ പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ചുയര്‍ത്തിക്കാണിക്കുന്നതാണ് ദിവ്യാത്ഭുതമെന്നു അയ്യപ്പഭക്തന്മാര്‍ കൊട്ടിഘോഷിക്കുന്ന മകരജ്യോതിസ് എന്ന് മാസികകളിലും മറ്റും ചിലര്‍ എഴുതിയതില്‍ നിന്നും മനസ്സിലായതോടെ യുക്തിവാദി കളുടെ ചെറിയസംഘങ്ങള്‍ ഏതാനും വര്‍ഷങ്ങലായി അവിടെ പോവുകയും നേരിട്ട് കണ്ട് ബോധ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ മകരജ്യോതിസ് എന്ന ഈ തട്ടിപ്പിന് പൊതുജനങ്ങളുടെ ഇടയില്‍ അപ്പോഴും വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് 1981 ലെ മകരജ്യോതിസ് കാണിക്കുന്ന ദിവസം യുക്തിവാദികള്‍ സംഘടിതമായി പൊന്നമ്പലമേട്ടിലെത്തിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ല്‍ പരം യുക്തിവാദികള്‍ അന്ന് പൊന്നമ്പലമേട്ടിലെത്തു കയുണ്ടായി.