"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഡിസംബർ 31, ഞായറാഴ്‌ച

അസ്പൃശ്യരുടെ രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിക്കപ്പെടേണ്ടതുണ്ട്.അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള സഹജമായ ശത്രുത തെളിയിക്കാന്‍ ജാതിവ്യവസ്ഥ ഒന്നുമാത്രം മതി. ഈ ശത്രുത നിലവിലിരിക്കെ, ബ്രിട്ടീഷുകാരില്‍നിന്ന് ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യവും സ്വാശ്രയത്വവും ലഭിക്കുമ്പോള്‍ അവരെ ആശ്രയിക്കണ മെന്നും അവര്‍ നീതികാട്ടുമെന്ന് വിശ്വസിക്കണമെന്നും അസ്പൃശ്യരോട് ആവശ്യപ്പെടാന്‍ സാധ്യമല്ല. ഹിന്ദുക്കളെ വിശ്വസിക്കാന്‍ പറ്റില്ലെന്നു ആര്‍ക്കു പറയാന്‍ കഴിയും? ഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്ക് യൂറോപ്യന്മാരെപ്പോലെ അന്യരാണ്. അതിലും കൂടുതല്‍ മോശമായ ഒന്നുകൂടിയുണ്ട്. യൂറോപ്യനായ അന്യന്‍ നിഷ്പക്ഷനാണ്. എന്നാല്‍ ഹിന്ദുക്കള്‍ ലജ്ജാകരമാം വിധം തന്റെ വര്‍ഗത്തോട് പക്ഷപാതവും അസ്പൃശ്യരോട് ശത്രുതയും പുലര്‍ത്തുന്നവരാണ്. ഹിന്ദുക്കള്‍ ഇക്കാലമത്രയും അസ്പൃശ്യരെ, അവര്‍ അധിക്ഷേപാര്‍ഹവും വ്യത്യസ്തവുമായ ഒരു സാമൂഹിക സ്തരത്തില്‍പ്പെട്ടവരാണെന്ന മട്ടില്‍, മറ്റൊരു വംശജരായിട്ടല്ലെങ്കില്‍, അവഗണിക്കുകയും വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുകയായിരുന്നു. ഹിന്ദുക്കളുടെ പെരുമാറ്റച്ചട്ടം തന്നെ നോക്കൂ. അവര്‍ പെരുമാറുന്നതും ഏറ്റവും കൂടുതല്‍ ഒഴിഞ്ഞുമാറിക്കഴിയുന്ന ഒരു വര്‍ഗമെന്ന മട്ടിലാണ്. അവര്‍ സ്വന്തം മുന്‍വിധികളില്‍ മുഴുകി നില്ക്കുന്നു. തങ്ങള്‍ക്കു വേണ്ടാത്തവരും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നവരുമായ അസ്പൃശ്യരുടെ ആശയാഭിലാഷങ്ങള്‍ പങ്കുവെക്കാന്‍ അവര്‍ ഒരിക്കലും ഒരുക്കമല്ല. അത്തരം ആളുകളെ അസ്പൃശ്യര്‍ സ്വന്തം ജീവിതം വിശ്വസിച്ചേല്‍പ്പിക്കുന്നതെങ്ങനെ? ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എതിര്‍ നില്ക്കുന്നവരും അസ്പൃശ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജീവനശക്തികളോട് അനുതപിക്കാത്തവരും, സ്വന്തമായ ഇല്ലായ്മകളില്‍ നിന്നും ആസക്തികളില്‍ നിന്നും ആഗ്രഹങ്ങളില്‍ നിന്നും ഉത്തേജിതരാകാത്തവരും, തങ്ങളുടെ ആഗ്രഹങ്ങളോട് ശത്രുത പുലര്‍ത്തുകയും നീതിനിഷേധിക്കുകയും വിവേചനം കാട്ടുകയും ഏതുതരം മനുഷ്യത്വഹീനത പ്രവര്‍ത്തിക്കുന്നതിനും ലജ്ജ തോന്നാതിരിക്കുകയും ചെയ്യുന്നവരുമായ ആളുകളുടെ കൈകളില്‍ അസ്പൃശ്യരുടെ താത്പര്യങ്ങള്‍ എറിഞ്ഞുകൊടുക്കാന്‍ അവരോട് നിയമാനുസൃതമായി ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? അത്തരമാളുകളില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗം ഹിന്ദു ഭൂരിപക്ഷത്തിന്റെ മര്‍ദ്ദനമുറകള്‍ക്കെതിരായ സുരക്ഷയെന്ന നിലയില്‍ അവര്‍ണര്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയാവകാശങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിക്കപ്പെടുക എന്നതാണ്. ഈ സുരക്ഷ അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത് അതിരുകടന്ന നടപടിയാണോ?


2017, ഡിസംബർ 30, ശനിയാഴ്‌ച

പതനത്തിനു കാരണം ബ്രാഹ്മണിസംഇന്ത്യയിലെ ഭരണവര്‍ഗത്തിലെ അധികാരശക്തമായ ഒരു ഘടകം ബ്രാഹ്മണരാണ്. അവരില്‍ നിന്നുതന്നെ തുടങ്ങാം. ഹിന്ദുജനസംഖ്യയുടെ 80-90 ശതമാനം വരുന്ന അടിമവര്‍ഗങ്ങളുടെ (ശൂദ്രരും അയിത്തജാതിക്കാരുമടക്കം) ചരിത്രപരമായിത്തന്നെ അടിയുറച്ച ശത്രുക്കളാണ് ബ്രാഹ്മണര്‍. ഇന്ത്യയിലെ അടിമവര്‍ഗങ്ങളില്‍പ്പെട്ട സാധാരണമനുഷ്യര്‍ ഇത്രത്തോളം പതിതരും ഇത്രത്തോളം തരംതാഴ്ന്നവരും ഇത്രത്തോളം ഹതാശരും ആയിരിക്കുന്നതിന്റെ കാരണം പൂര്‍ണമായും ബ്രാഹ്മണരും അവരുടെ ദര്‍ശനവുമാണ്. ബ്രാഹ്മണമതത്തിന്റെ അടിസ്ഥാനപരമായ ദാര്‍ശനിക തത്വങ്ങള്‍ ഇവയാണ്. 1) വിവിധവര്‍ഗങ്ങള്‍ക്കുതമ്മില്‍ ഗണവത്കൃതമായ അസമത്വം. 2) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും സമ്പൂര്‍ണമായ നിരായുധവത്കരണം. 3) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും പൂര്‍ണമായ വിദ്യാഭ്യാസ വിലക്ക്. 4) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും അധികാരസ്ഥാനമേല്ക്കുന്നതിന് വിലക്ക്. 5) ശൂദ്രര്‍ക്കും അയിത്തജാതിക്കാര്‍ക്കും ധനാര്‍ജനത്തിനുള്ള പൂര്‍ണമായ വിലക്ക്. 6) സ്ത്രീകളുടെ പൂര്‍ണമായ വിധേയത്വവും അടിച്ചമര്‍ത്തലും, അസമത്വം എന്നതാണ് ബ്രാഹ്മണമതത്തിന്റെ ഔദ്യോഗിക തത്വം. കീഴാളവര്‍ഗങ്ങള്‍ സമത്വത്തിനായി ആഗ്രഹിച്ചുപോയാല്‍ അവരെ നിര്‍ദ്ദയം അടിച്ചമര്‍ത്തുകയെന്നത് തങ്ങളുടെ പ്രതിബദ്ധമായ കര്‍ത്തവ്യമായി കരുതി നടപ്പാക്കുകയാണവര്‍. വിദ്യാഭ്യാസം ഒരുപിടി ആളുകളില്‍ നിന്ന് വ്യാപകമാക്കാത്ത രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയെന്ന ഒറ്റരാജ്യത്തു മാത്രമാണ് ബ്രാഹ്മണര്‍ എന്ന ബുദ്ധിജീവിവര്‍ഗം വിദ്യാഭ്യാസത്തെ തങ്ങളുടെ കുത്തകയാക്കിയതുകൂടാതെ കീഴാളവര്‍ഗം വിദ്യാഭ്യാസം ചെയ്യുന്നതു ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസം ചെയ്യുന്ന കീഴാളരുടെ നാവുമുറിച്ചുകളയുക, ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുക മുതലായവയായിരുന്നു ശിക്ഷാവിധികള്‍.അസ്പൃശ്യരുടെ ഇച്ഛാശക്തിയില്ലായ്മ...!


അയിത്തജാതിക്കാര്‍ക്ക് പത്രങ്ങളില്ല. കോണ്‍ഗ്രസ് പത്രങ്ങള്‍ അവരുടെ മുമ്പില്‍ കോട്ടിയടക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി പത്രം നടത്താന്‍ അവര്‍ക്കു കഴിവില്ലതാനും. കാരണം വ്യക്തമാണ്. പരസ്യങ്ങളുടെ വരുമാനമില്ലാതെ ഒരു പത്രത്തിനും നിലനില്ക്കാനാവില്ല. പരസ്യവരുമാനം കിട്ടേണ്ടത് ബിസിനസ്സുകാരില്‍ നിന്നുമാണ്. ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും കോണ്‍ഗ്രസി നോടാണ് ബന്ധം. അവ ഒരു കോണ്‍ഗ്രസിതര സംഘടനയേയും അനുകൂലിക്കുകയില്ല. ഇന്ത്യയിലെ പ്രമുഖ വാര്‍ത്താവിതരണ സ്ഥാപനമായ 'അസോഷ്യേറ്റഡ് പ്രസ് ഓഫ് ഇന്ത്യ'യിലെ സ്റ്റാഫംഗങ്ങള്‍ മുച്ചൂടും ബ്രാഹ്മണരാണ്. ഇന്ത്യയൊട്ടുക്കുള്ള പത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പിടിയിലാണ്. അവയെല്ലാം പ്രഖ്യാത കാരണങ്ങളാല്‍ കോണ്‍ഗ്രസ് അനുകൂലികളാണ്. കോണ്‍ഗ്രസിനെതിരായ ഒരു വാര്‍ത്താശകലം പോലും പ്രസിദ്ധപ്പെടുത്താന്‍ അവര്‍ അനുവദിക്കുകയില്ല. ഇതെല്ലാം അയിത്തജാതിക്കാരുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാണ്. 

എങ്കിലും പ്രചാരണരംഗത്തെ അസ്പൃശ്യരുടെ പരാജയത്തിനു കാരണം, വലിയൊരളവോളം പ്രചാരണം നടത്തുന്നകാര്യത്തില്‍ അവര്‍ക്കുള്ള ഇച്ഛാശക്തിയി ല്ലായ്മയാണ്. ഇച്ഛാശക്തിയുടെ അഭാവം ഉറവെടുക്കുന്നത് ബാഹ്യലോകദൃഷ്ടിയില്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായേക്കാവുന്ന ഒന്നും ചെയ്യരുതെന്ന ദേശാഭിമാനബോധത്തില്‍ നിന്നാണ്. 


വര്‍ഗവ്യവസ്ഥയും വര്‍ണവ്യവസ്ഥയും തമ്മിലുള്ള വ്യത്യാസംഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗവ്യവസ്ഥക്കും വ്യത്യാസ മില്ലെന്ന് അവര്‍ പറയുന്നു. ഇത് തീര്‍ച്ചയായും അയഥാര്‍ഥമാണ്. ജാതിവ്യവസ്ഥ യെപ്പറ്റിയും വര്‍ഗവ്യവസ്ഥയെപ്പറ്റിയുമുള്ള തികഞ്ഞ അജ്ഞതയുടെ വിളംബരം കൂടിയാണിത്. ഒറ്റപ്പെടുത്തലിന്റെ വിഷവീര്യം കുത്തിനിറക്കപ്പെട്ട ഒരു വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥ. അത് യഥാര്‍ത്ഥത്തില്‍ ഒരു ജാതിയെ മറ്റൊന്നില്‍ നിന്ന് ഒറ്റപ്പെടുത്തുന്നത് ഒരു സല്‍ക്കര്‍മമാണെന്ന് വരുത്തിത്തീര്‍ക്കു ന്നതുമാണ്. വര്‍ഗവ്യവസ്ഥയിലുമുണ്ട് ഒറ്റപ്പെടുത്തല്‍. എന്നാല്‍ ആ ഒറ്റപ്പെടുത്തല്‍ ഒരു സല്‍ക്കര്‍മമായി കണക്കാക്കപ്പെടുന്നില്ല. അത് സാമൂഹിക സംസര്‍ഗത്തെ നിരോധിക്കുന്നില്ലതാനും. വര്‍ഗവ്യവസ്ഥ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു എന്നത് നേരാണ്. എന്നാല്‍ അവ ജാതിഗ്രൂപ്പുകള്‍ മാത്രമാണ്. അതേ സമയം വര്‍ണവ്യവസ്ഥയിലെ ജാതികള്‍ അവരുടെ അന്യോന്യബന്ധത്തില്‍ വ്യക്തമായും നിയതമായും സാമൂഹ്യവിരുദ്ധമാണ്. (വാല്യം 17. പേജ് 25)


2017, ഡിസംബർ 29, വെള്ളിയാഴ്‌ച

ന്യൂട്ടന്‍: ചുമതലാബോധം സംരക്ഷിച്ചത് ഇന്ത്യന്‍ ഭരണഘടനയെ...!


അമിത് മസൂര്‍ക്കര്‍ സംവിധാനംചെയ്ത്, 2017 ല്‍ പുറത്തിറങ്ങിയ ബോളീവുഡ് സിനിമ 'ന്യൂട്ടന്‍' വ്യത്യസ്ഥനായ ദലിത് നായകനെ അവതരിപ്പിക്കുന്നുവെന്ന ഖ്യാതി ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. ഈ നിരീക്ഷണത്തെ അപ്പാടെ തള്ളിക്കളയാനാവില്ലെങ്കിലും 'കാര്യക്ഷമത' (ചുമതലാബോധം) എന്ന അനുഭവവേദ്യമായ ഒരു അദൃശ്യകഥാപത്രവും അപരിചിതവത്കരിക്കപ്പെട്ട ഈ ദലിത് നായകനോടൊപ്പം സമാന്തരമായി സഞ്ചരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യവും ന്യൂട്ടന്‍ ഉള്‍ക്കൊള്ളുന്നുവെന്നത് മറ്റൊരു വസ്തുതയാണ്.

കളക്ടറേറ്റില്‍ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്കാണ് ന്യൂട്ടന്‍ കുമാര്‍ എന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍. ഒരു പൊതു തെരഞ്ഞെടുപ്പില്‍ അയാള്‍ക്ക്, ഝാര്‍ക്കണ്ടിലെ വനാന്തരിത്തിലുള്ള ബൂത്തിലേക്ക് പ്രിസൈഡിംങ് ഓഫീസറായി നിയമനം ലഭിക്കുന്നു. 70 ല്‍ ചില്വാനും വോട്ടര്‍മാര്‍ മാത്രമുള്ള ഒരു ആദിവാസി ഊരാണ് പോളിങ് സ്‌റ്റേഷന്‍. മാവോയിസ്റ്റ് എന്നു വിളിക്കപ്പെടുന്ന വിമതരുടെ നിരന്തരമായ ആക്രമണത്തിന് വിധേയമാകുന്ന സ്ഥലംകൂടിയാണ് അവിടം. ഒരു സംഘം സായുധരായ പട്ടാളക്കാരോടൊപ്പം ന്യൂട്ടന്റെ പോളിംങ് ടീം സ്ഥലത്തെത്തി. സമീപവാസിയും ബ്ലോക്ക് ലവല്‍ ഓഫീസറുമായ ഒരു ആദിവാസി യുവതിയും അവരോടൊപ്പം പോളിംങ് ജോലിക്കായി ബൂത്തില്‍ ഹാജരാകുന്നു.

എന്നാല്‍, ആദിവാസി ഊര് സമീപത്തായിരുന്നിട്ടും ഉച്ചവരേക്കും ആരുംതന്നെ വോട്ടുചെയ്യാനായി എത്തുന്നില്ല. ഉച്ച തിരിഞ്ഞപ്പോള്‍ കമാന്ററുടെ നേതൃത്വത്തില്‍ പട്ടാള ഉദ്യോഗസ്ഥന്മാര്‍ ഊരില്‍ച്ചെന്ന് ആദിവാസി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും അവിടെനിന്ന് തുരത്തി ബൂത്തിലെത്തിക്കുന്നു. രേഖകള്‍ പരിശോധിച്ചശേഷം ന്യൂട്ടന്‍ അവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചെങ്കിലും ഇലക്ട്രോണിക് വോട്ടിംങ് മെഷീന്റെ അടുത്തുവന്ന അവര്‍ പകച്ചു നില്ക്കുന്നു. അവര്‍ക്ക് ഇവിഎം ല്‍ വോട്ടുചെയ്യാന്‍ വശമില്ലെന്നു മനസ്സിലാക്കുന്ന ന്യൂട്ടന്‍, വോട്ടര്‍മാരെ വിളിച്ചുകൂട്ടി, ബൂത്തിനു സമീപത്തുവെച്ച് ഇവിഎം ല്‍ എങ്ങനെയാണ് വോട്ടുചെയ്യേണ്ടതെന്നതിനെക്കുറിച്ച് അവരെ ബോധവത്കരിക്കുന്നു. ന്യൂട്ടന്റെ ശ്രമം ഫലംകാണുന്നില്ലെന്നുകണ്ട് കമാന്റര്‍, ന്യൂട്ടന്റെ അധികാരപരിധി ലംഘിച്ചുകൊണ്ട്, ആദിവാസികളോട് ബുത്തില്‍ കയറി വോട്ടുചെയ്യാന്‍ ആജ്ഞാപിക്കുന്നു. 

ഉച്ചഭക്ഷണ സമയത്ത് എവിടെനിന്നോ വെടിയൊച്ചകേള്‍ക്കുമ്പോള്‍ സുരക്ഷയുടെ ചുമതലയുള്ള പട്ടാള ഉദ്യോഗസ്ഥന്മാര്‍ തലങ്ങും വിലങ്ങും പായുന്നു. ഈ സമയം ഈവിഎം എടുത്തുകൊണ്ട് രക്ഷപ്പെടാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് കമാന്റര്‍ നിര്‍ദ്ദേശം നല്കുന്നു. അതുപ്രകാരം, ന്യൂട്ടനും ടീം അംഗങ്ങളും ചില പട്ടാളക്കാരോടൊപ്പം വനത്തിലൂടെ കുറേനേരം ഓടുന്നു. അതിനിടെ, ഒറ്റുക്ക് ഊരിലേക്ക് പൊയ്‌ക്കൊള്ളാമെന്ന ധൈര്യം പ്രകടിപ്പിച്ച ബിഎല്‍ഒ ആയ പെണ്‍കുട്ടി അവരെ വിട്ടുപിരിയുന്നു. കുറേദൂരംകൂടി മുമ്പോട്ടുപോകുന്ന ന്യൂട്ടന്, എന്താണ് സംഭവിച്ചതെന്ന് പട്ടാളക്കാരില്‍ നിന്നും മനസ്സിലാക്കാനാവുന്നില്ല. വോട്ടിംങ് സമയം പൂര്‍ത്തിയായിരുന്നുമില്ല. അതിനാല്‍ തിരികെപ്പോയി തെരഞ്ഞെടുപ്പുജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ന്യൂട്ടന്‍ ഒരുമ്പെടുന്നു. 

ന്യൂട്ടന്റെ ഈ നടപടിയെ കാവല്‍പ്പട്ടാള ഉദ്യോഗസ്ഥന്മാര്‍ ചെറുക്കുന്നു. അവര്‍ കായികബലം പ്രയോഗിച്ചുകൊണ്ടുതന്നെ ന്യൂട്ടനെ കീഴടക്കുന്നു. അതിനിടെ, അവരില്‍ നിന്നും ഒരു നിറതോക്ക് തട്ടിയെടുക്കുന്ന ന്യൂട്ടന്‍ മേധാവിക്കുനേരേ ചൂണ്ടി ആജ്ഞാപിച്ച്, മറ്റ് പട്ടാളക്കാരെക്കൊണ്ട് ആയുധങ്ങള്‍ താഴെവെപ്പിക്കുന്നു. അവിടെവെച്ചുതന്നെ, പൊടുന്നനെ വന്നെത്തിയ നാല് ആദിവാസി വോട്ടര്‍മാരെക്കൊണ്ട് ഇവിഎമ്മില്‍ത്ത ന്നെ വോട്ട് ചെയ്യിപ്പിക്കുന്നു. പോളിങ്‌സമയം കഴിഞ്ഞ ഉടനെ തോക്ക് താഴെയിടുന്ന ന്യൂട്ടനെ പട്ടാളക്കാരെല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നു.

അപരിചിതനായ ദലിത് ഹീറോ എന്ന ന്യൂട്ടനുള്ള വിശേഷണം മറ്റു ദലിത് സിനിമകളിലെ നായകന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപപ്പെടുന്ന താണല്ലോ. മറ്റ് സിനിമകളിലെ ദലിത് നായകന്മാരെല്ലാം ഒന്നുകില്‍ അടിയാന്‍, അല്ലെങ്കില്‍ വിദ്യാസമ്പന്നനായ മടയന്‍, കാര്യക്ഷമതയില്ലാത്തവന്‍, ലോകത്തുള്ള സകലമാന ക്രൂരതകളുടേയും നീചത്വത്തിന്റേയും പ്രതീകം, വൃത്തിഹീനന്‍, അതിവിനീത വിധേയന്‍ എന്നിങ്ങനെയുള്ള ഉപരിവര്‍ഗ കല്പനകളുടെ തടവറയില്‍ നിന്നും മോചിതരാകാത്തവരാണ്. ന്യൂട്ടന്‍ എന്ന ദലിതനേക്കാള്‍ ഉപരിയായി 'കാര്യക്ഷമത'യാണ് സിനിമയിലെ മുഖ്യകഥാപാത്രം എന്നു സൂചിപ്പിച്ചുവല്ലോ. കാര്യക്ഷമത ഇല്ലാത്തവര്‍ എന്ന മുന്‍വിധികല്പിക്കപ്പെട്ട ജനസമുദായത്തിലാണ് ന്യൂട്ടന്റെ പിറവി. ഈ വിധികല്പനകള്‍ പുറപ്പെടുവിച്ചവരുടെ മാത്രം കുത്തകയാണ് കാര്യക്ഷമതയെന്നും അവര്‍ കരുതുന്നു. സംവരണം കാര്യക്ഷമതയെ കുറക്കുമെന്ന നിഗമനത്തിലെത്തിച്ചേരാന്‍ വരേണ്യവര്‍ഗത്തെ പ്രേരിപ്പിച്ച ഘടകവും ഈ ശാസനകളല്ലാതെ മറ്റൊന്നുമല്ല. സംവരണത്തിനെതിരായ നീക്കത്തെ സ്വജീവിതംകൊണ്ട് ചെറുത്ത ഡോ. അംബേഡ്കര്‍ 'കാര്യക്ഷമതയിലുള്ള വാശി അനാവശ്യമാണ്. അജ്ഞരായ ആളുകള്‍ അവര്‍ അസ്പൃശ്യരായതുകൊണ്ടുമാത്രം മന്ത്രിമാരാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. അസ്പൃശ്യര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കിയാല്‍ അവര്‍ക്കിടയിലെ ഏറ്റവും കാര്യക്ഷമതയുള്ളവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടും' എന്നു പ്രഖ്യാപിക്കുകകൂടി ചെയ്തു. ന്യൂട്ടനെപ്പോലെയുള്ളവര്‍ കാര്യക്ഷമതയുള്ളവരാണെന്നുവന്നാല്‍ വരേണ്യവര്‍ഗം മുന്നോട്ടുവെച്ചിട്ടുള്ള മുന്‍വിധികള്‍ തകര്‍ന്നുതരിപ്പണമാകും. അതിനാല്‍ ന്യൂട്ടനെ കൃത്യവിലോപം വരുത്തിയ ഉദ്യോഗസ്ഥനായി സമൂഹത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. പക്ഷെ ന്യൂട്ടന്‍ അവരുടെ ഇംഗിതത്തിന് വഴങ്ങുന്നില്ല. അദ്ദേഹം അംബേഡ്കറുടെ പുത്രനാണ്. ചുമതലാബോധ ത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനുവേണ്ടിയുള്ളതല്ല, അംബേഡ്കര്‍ അദ്ദേഹത്തിന് പകര്‍ന്നുകൊടുത്തിട്ടുള്ള പാഠങ്ങള്‍. 

അംബേഡ്കര്‍ പാഠങ്ങളുടെ പിന്തുടര്‍ച്ച ന്യൂട്ടനെ ഔദ്യോഗികജീവിതത്തില്‍ വിജയിയാക്കുന്നത് നാം കാണുന്നു. ബിഎല്‍ഒ ആയ ആദിവാസി പെണ്‍കുട്ടി സിനിമയുടെ അവസാന ദൃശ്യങ്ങളിലൊന്നില്‍, കളക്ടറേറ്റില്‍ വരുന്നവേളയില്‍ ന്യൂട്ടനെ കാണാനെത്തുന്നുണ്ട്. ജോലിസമയം തീരാന്‍ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴും ന്യൂട്ടന്‍ തന്റെ ഇരിപ്പിടത്തിലിരുന്ന് ജോലി തുടരുകയാണ്. ന്യൂട്ടന്റെ തൊട്ടുപിന്നി ലിരിക്കുന്ന മറ്റൊരുദ്യോഗസ്ഥനാകട്ടെ ഔദ്യോഗികസ്ഥനത്തിരുന്ന് ജോലിചെയ്യാതെ വര്‍ത്തമാനപത്രം വായിക്കുകയാണ്! മറ്റ് ഉദ്യോഗസ്ഥരുടേയും ദലിത് ഉദ്യോഗസ്ഥ രുടേയും കാര്യക്ഷമതയിലുള്ള വ്യത്യാസം കണ്ടുമനസ്സിലാക്കുന്നതിനുള്ള അവസരം സംവിധായകന്‍ തുറന്നുതരികയാണിവിടെ. അതിനിടെ, ഏറ്റവും കൃത്യനിഷ്ഠയുള്ള ഉദ്യോഗസ്ഥന് നല്‍കാറുള്ള ബഹുമതി തനിക്ക് ലഭിച്ചുവെന്നു പറഞ്ഞുകൊണ്ട് ന്യൂട്ടന്‍ അതിന്റെ അംഗീകാരപത്രം പെണ്‍കുട്ടിയെ കാണിക്കുന്നു. 'മാനസികമായ ദ്വിമൂര്‍ത്തിത്വമോ ബഹുമൂര്‍ത്തിത്വമോ ഉണ്ടെന്നു സങ്കല്പിച്ചുകൊണ്ട്, ഒരു കാര്യം ചെയ്യാന്‍ ജനിച്ചവരെന്നും, അതുപോലെ തന്നെ ആജ്ഞാപിക്കാന്‍ (യജമാനന്മാ രാകാന്‍) ജനിച്ചവരെന്നും അനുസരിക്കാന്‍ (അടിമകളാകാന്‍) ജനിച്ചവരെന്നും മനുഷ്യനെ വേര്‍തിരിക്കുന്നത് തെറ്റാണ്. ഒരു പ്രത്യേക വ്യക്തിക്ക് ചില ഗുണങ്ങളുണ്ടെന്നും മറ്റു ചില ഗുണങ്ങളില്ലെന്നും സങ്കല്പിക്കുന്നതും തെറ്റാണ്. നേരെമറിച്ച്, ഓരോ വ്യക്തിക്കും എല്ലാ ഗുണങ്ങളുമുണ്ടെന്നതാണ് സത്യം.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 7 പേജ് 210) എന്ന അംബേഡ്കര്‍ നിരീക്ഷണം ഇവിടെ സ്മര്‍ത്തവ്യമാണ്.

കാര്യക്ഷമതയില്‍ ന്യൂട്ടനുള്‍പ്പെടുന്ന സമുദായത്തിനുള്ള ശേഷിവൈശിഷ്ട്യങ്ങള്‍ക്ക് മറ്റൊരുദാഹരണം സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. പ്രശ്‌നബാധിത പ്രദേശത്തേക്കുള്ള ഈ തെരഞ്ഞെടുപ്പ് ജോലി വാസ്തവത്തില്‍ ന്യൂട്ടനുവേണ്ടി നീക്കിവെച്ചിരുന്നതല്ല. ആ സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടയാള്‍ പ്രശ്‌നബാധിത പ്രദേശമാണെന്നറിയുമ്പോള്‍, ഹൃദ്രോഗത്തിന്റെ പേരുപറഞ്ഞ് വിടുതല്‍ നേടുന്നു. ആ സ്ഥാനത്തേക്കാണ് ന്യൂട്ടനെ ചുമതപ്പെടുത്തുന്നത്. ഹെലിക്കോപ്റ്ററിലും പിന്നീട് വാഹനത്തിലും, സഞ്ചാരയോഗ്യമല്ലാത്ത വനഭൂമിയിലൂടെ സാധനസാമഗ്രികളും വഹിച്ചുകൊണ്ട് സംഘത്തോടൊപ്പം കാല്‍നടയായി മുന്നേറിയും ന്യൂട്ടന്‍ ബൂത്തിലെത്തുന്നു. ചുമതലാബോധമുള്ളയാള്‍ ഏതുപ്രതികൂല സാഹചര്യത്തേയും മറികടക്കാന്‍ ബാധ്യസ്ഥനാണെന്നുകൂടി ന്യൂട്ടന്‍ ഓര്‍മ്മപ്പെടുത്തുന്നു.

യഥാര്‍ത്തില്‍ കൃത്യവിലോപം ഒദ്യോഗിക സേനയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നതാണ്. മാവോയിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്നവരെ അമര്‍ച്ചചെയ്യുന്നതിന് വേണ്ടിയാണ് സേനയെ നിയോഗിച്ചിട്ടുള്ളത്. അവര്‍ ആ ചുമതല നിര്‍വഹിക്കാതെ, അലസമായി ചുറ്റിനടന്നും, ഊരിലെ ആദിവാസികളെ കൊള്ളയടിച്ചും കഴിഞ്ഞുപോരുകയാണ്. അതെന്തുമാകട്ടെ, തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് ഭംഗിയായി ജോലിചെയ്യുന്നതിന് വേണ്ട അനുകൂല പരിസരമൊരുക്കിക്കൊടുക്കേണ്ടത് ഇവരുടെ ചുമതലയില്‍പ്പെട്ട കാര്യവുമാണ്. കാര്യക്ഷമതയില്‍ വിമുഖരായ അത്തരക്കാരുടെ ഇടയില്‍ വന്നുപെട്ടതിനാല്‍ ന്യൂട്ടന് തന്റെ ശേഷിയുടെ അങ്ങയറ്റം വിനിയോഗി ക്കേണ്ടിവരുന്നുണ്ട്. ഇത് വലിയ പ്രതിബന്ധമായിത്തീരുമ്പോള്‍ ന്യൂട്ടന് മര്‍ദ്ദനം സഹിക്കേണ്ടതായിവരുന്നു. ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാനം നിമിത്തം ന്യൂട്ടന് ഏല്‍ക്കുന്ന മര്‍ദ്ദനം അസഹനീയമാകുന്നില്ല. ഈവിഎം മാറോടടുക്കി പിടിച്ചുകൊണ്ട് ഒരുസംഘം സായുധരായ പട്ടാളക്കാരില്‍ നിന്നും രക്ഷനേടാന്‍ കുതറിയോടുന്ന ന്യൂട്ടന്‍, ഭരണഘടന മാറോടടുക്കിയ ബോബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറെ അനുസ്മരിപ്പിച്ചു. പട്ടാളക്കാരുടെ വളഞ്ഞുപിടിത്തത്തില്‍ നിന്നു ഭരണഘടനയുമായി രക്ഷപ്പെടാന്‍ ഓടുന്ന ന്യൂട്ടന്‍ ഒരു സരസിന്റെ തീരത്തെത്തി വഴിമുട്ടുന്നു. ചെകുത്താനും കടലിനും ഇടക്ക്! ഈ ഘട്ടത്തിലാണ് ന്യൂട്ടനെ പട്ടാളക്കാര്‍ കീഴ്‌പ്പെടുത്തുന്നത്.

ദലിത് - ബ്രാഹ്മണ സംഘര്‍ഷവും ഭരണഘടനയോട് വരേണ്യര്‍ വെച്ചുപുലര്‍ത്തുന്ന നിഷേധാത്മക സമീപനവുമാണ് സിനിമയിലെ അന്തര്‍ധാര എന്നയാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതിന് സംവിധായകന്‍ അമിത് മസൂര്‍ക്കര്‍ ചെലുത്തുന്ന സാങ്കേതിക പ്രയോഗങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണ്. ന്യൂട്ടന്റെ ദലിത് സ്വത്വം വെളിപ്പെടുത്തുന്നതിനുള്ള ടെക്‌നിക്കാണ്, തെരഞ്ഞെടുപ്പു ജോലികള്‍ക്കുപോകുന്ന തിന്റെ തലേദിവസം രാത്രി ആലോചനാനിമഗ്നനായിരിക്കുന്ന ന്യൂട്ടന്റെ പഠനമുറിയിലിയെ ചുമരില്‍ തൂക്കിയ ഡോ അംബേഡ്കറുടെ ചിത്രത്തിന്റെ ഞൊടിയിട നേരത്തെ കാഴ്ച. പ്രതിയോഗിയായ പട്ടാള മേലുദ്യാഗസ്ഥന്റെ ബ്രാഹ്മണ സ്വത്വം വെളിപ്പെടുത്തുവാന്‍ അയാള്‍ ധരിച്ചിട്ടുള്ള പൂണൂലിന്റെ കാഴ്ച ധാരളമാണ്. രാത്രികാലത്ത് അയാള്‍ ധരിച്ചിട്ടുള്ള ബനിയന്റെ കഴുത്തിനിടയിലൂടെ അല്പമാത്രമായ കാഴ്ചയിലൂടെയാണ് ഇക്കാര്യം സാധ്യമാക്കിയത്. പിന്നീട് എല്ലായ്‌പ്പോഴും ഇദ്ദേഹത്തെ പട്ടാളവസ്ത്രത്തില്‍ തന്നെയാണ് കാണിക്കുന്നത് എന്ന കാര്യം ശ്രദ്ധേിക്കേണ്ടതുണ്ട്. പക്ഷെ ആദിവാസിയുടെ സ്വത്വം? അതിന് വാചികഭാഷ തന്നെ ഉപയോഗിക്കുന്നു. ബുത്തില്‍വെച്ച് തന്നെ പരിചയപ്പെടുത്തുന്ന രൂപത്തിലാണ് പെണ്‍കുട്ടി താനൊരു ആദിവാസിയാണെന്ന് വെളിപ്പെടുത്തുന്നത്.

ദലിത് നായകന്റെ അപരിചിതത്വത്തെ കുറിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് ന്യൂട്ടന്‍ എന്ന പേരുതന്നെയാണ്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചൊല്ല് സാര്‍വലൗകികമായി പ്രചാരത്തിലുണ്ട്. എന്നാല്‍ പേരില്‍ പലതുമുണ്ട് എന്ന നഗ്നയാഥാര്‍ത്ഥ്യമാണ് ജാതിവ്യവസ്ഥയുടെ ഇന്ത്യയിലെ ചരിത്രവും വര്‍ത്തമാനവും പേറുന്നത്. 'മറ്റു രാജ്യങ്ങളില്‍ സമൂഹ്യ വിഭാഗങ്ങള്‍ക്ക് പേരുകള്‍ നല്കിയില്ല; ഇന്ത്യയില്‍ അവര്‍ക്ക് പേരുകള്‍ നല്കി. ഒരു ജാതി വഹിക്കുന്ന പേരാണ് അതിന്റെ സ്ഥിരതയും നൈരന്തര്യവും വ്യക്തിത്വവും നല്കുന്നത്. ജാതിയുടെ പേരാണ് അതിലെ അംഗങ്ങള്‍ ആരാണെന്ന് നിര്‍വചിക്കുന്നത്; ഒട്ടുമിക്ക ഉദാഹരണങ്ങളിലും ഒരു ജാതിയില്‍ ജനിച്ച ഒരു വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഒരു ഭാഗം ആ ജാതിയുടെ പേരായിരിക്കും. മാത്രമല്ല, ജാതിക്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധപൂര്‍വം നടപ്പിലാക്കുക സുകരമാക്കിത്തീര്‍ക്കുന്നതും പേരാണ്. രണ്ടുവിധത്തിലാണ് അത് സുകരമാക്കുന്നത്. ഒന്നാമത് വ്യക്തിയുടെ ഇരട്ടപ്പേരിന്റെ ഭാഗമായ ജാതിപ്പേര് അയാള്‍ മറ്റൊരു ജാതിയിലെ അംഗമാണെന്ന് ഭാവിക്കുന്നതിനും അങ്ങനെ സ്വജാതിയുടെ അധികാര പരിധിയില്‍ നിന്നു രക്ഷപ്പെടുന്നതിനും പ്രതിബ്‌നധം സൃഷ്ടിക്കുന്നു. രണ്ടാമത്, ജാതിനിയമങ്ങള്‍ ലംഘിച്ച വ്യക്തിയെ തിരിച്ചറിയാനും അയാള്‍ ഏതുജാതിയുടെ അധികാരത്തില്‍ പെട്ടവനാണെന്ന് മനസിലാക്കാനും അത് സഹായിക്കുന്നു; അപ്പോള്‍ അയാളെ പിടികൂടുന്നതും ശിക്ഷിക്കുന്നതും എളുപ്പമാണല്ലോ'. (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണ കൃതികള്‍. വാല്യം 6. പേജ് 183, 184) ഇതത്രെ, പേരിനെ സംബന്ധിച്ച അംബേഡ്കര്‍ ചിന്തകള്‍. ന്യൂട്ടന്‍ എന്ന പേര് ഇവിടെ അയാളുടെ ജാതിസ്വത്വം വെളിപ്പെടുത്തുന്നില്ല. അത് വെളിപ്പെടാത്തിടത്തോളം കാലം ജാതിവ്യവസ്ഥ യാതൊരു തത്വദീക്ഷയുമില്ലാതെ, ഒരു ദേശിക ജനതയുടെ നേര്‍ക്ക് വെച്ചുപുലര്‍ത്തുന്ന മുന്‍വിധിയനുസരിച്ച് ന്യൂട്ടന്റെ കാര്യക്ഷമത നിര്‍ണയിക്കാ നാവുന്നില്ല! ന്യൂട്ടന്റെ പേരിന്റെ രണ്ടാംഭാഗം അയിത്തജാതിക്കാരന്റേ തായിരുന്നുവെങ്കില്‍ 'കാര്യക്ഷമതയില്ലാത്തവന്‍' എന്ന് എളുപ്പത്തില്‍ മറ്റുള്ളവര്‍ക്കു വിലയിരുത്താന്‍ കഴിയുമായിരുന്നു. ഇത് ഒരു കുഴക്കുന്നപ്രശ്‌നമായി, ഇലക്ഷന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലാസെടുക്കുന്നയാള്‍ നേരിടുന്നുണ്ട്. ക്ലാസില്‍വെച്ച് ഒരുസംശയം ഉന്നയിക്കുന്ന ന്യൂട്ടനോട് അയാള്‍ പേരുചോദിച്ചു. 'ന്യൂട്ടന്‍' എന്നു മറുപടി കൊടുത്തപ്പോള്‍ ചോദിച്ചയാള്‍ 'സാക്ഷാല്‍ ആപ്പിള്‍ ന്യൂട്ടനാണോ' എന്ന് പരിഹസിക്കുന്നുണ്ട്. പേരിന്റെ രണ്ടാം ഭാഗം അറിയാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഇവിടെ ന്യൂട്ടന്‍ സവര്‍ണനോ അവര്‍ണനോ എന്ന് നിശ്ചയിക്കാന്‍ ആ ഇന്‍സ്ട്രക്ടര്‍ക്കാവുന്നില്ല. അവര്‍ണനാമാവാണെങ്കില്‍ കാര്യക്ഷമതയില്ലാത്തവനെന്നും സവര്‍ണനാമാവാണെങ്കില്‍ കാര്യക്ഷമതയുടെ കുത്തകമുതലാളിയെന്നും മറ്റുമുള്ള മുന്‍വിധിയില്‍ ന്യൂട്ടനെ വിലയിരുത്താമായിരുന്നു. എന്നാല്‍ ഇവിടെ അതിബുദ്ധിമാനായ, ലോകൈക ശാസ്ത്രജ്ഞന്റെ പേരുമായാമല്ലോ ഒരാള്‍ മുന്നില്‍ നില്ക്കുന്നത്!

ന്യൂട്ടന്‍ എന്ന പേര്, വിവാഹാലോചന നടത്തുന്ന വധുവിന്റെ വീട്ടില്‍വെച്ചും അവരുടെ ബന്ധുക്കളെ കുഴക്കി. വധുവന്റെ വീട്ടുകാര്‍ ബ്രാഹ്മണരായിരുന്നു. പേരു ചേദിച്ചപ്പോള്‍ നായകന്‍ 'ന്യൂട്ടന്‍ കുമാര്‍' എന്നു മറുപടി കൊടുത്തു. ഏതെങ്കിലും ബ്രാഹ്മണ ജാതിയുടേതാകും പേരിന്റെ രണ്ടാം ഭാഗം എന്നു വിചാരിച്ചിരുന്ന വധുവിന്റെ വീട്ടുകാര്‍ 'കുമാര്‍' എന്ന പേരിന്റെ രണ്ടാംഭാഗം ബ്രാഹ്മണജാതിസ്വ ത്വത്തെ വെളിപ്പെടുത്താത്തിനാല്‍ അത് അവരെ സന്ദേഹത്തിലാഴ്ന്നു. എന്തായാലും ന്യൂട്ടനുതന്നെ ആ വിവാഹത്തോട് താത്പര്യമില്ലാതിരുന്നതുകൊണ്ട് ആ ആലോചന മുറുകിയില്ല. ബസ്സില്‍ തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹമാലോചിച്ചതിന്റെ പേരില്‍ അച്ഛനോട് കലഹിച്ച് ന്യൂട്ടന്‍ സീറ്റ് മാറിയിരി ക്കുന്നുണ്ട്. പേരിന്റെ രാഷ്ട്രീയത്തില്‍ തനിക്കുള്ള എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് സംവിധായകന്‍ പ്രയോഗിച്ച സാങ്കേതികവിദ്യയാണ് ഈ ദൃശ്യങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയത്. 

അമിത് മസൂര്‍ക്കറും മയങ്ക് തിവാരിയും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. 2014 ല്‍ എടുത്ത 'സുലൈമാനി കീദ' യാണ് മസൂര്‍ക്കറിന്റെ ആദ്യത്തെ സിനിമ. സ്വന്തം കഥതന്നെയാണ് ഈ സിനിമക്കും മസൂര്‍ക്കര്‍ ആധാരമാക്കുന്നത്. മനീഷ് മുന്ദ്രയാണ് സിനിമ നിര്‍മിച്ചത്.

ഹരിയാനയിലെ ഗുര്‍ഗാവോണിലുള്ള ഒരു ആഹിര്‍വാള്‍ കുടുംബത്തില്‍ ജനിച്ച രാജ്കുമാര്‍ റാവുവാണ് ന്യൂട്ടന്‍ കുമാറിനെ അവതരിപ്പിക്കുന്നത്. ന്യൂ ഡെല്‍ഹി കേന്ദമാക്കി ഇപ്പോള്‍ തിയേറ്റര്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്കുമാര്‍ റാവു, ഫൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഭിനയകലയില്‍ ബിരുദം നേടിയിട്ടുണ്ട്. 2010 ല്‍ ദിബാകര്‍ ബാനര്‍ജിയുടെ 'ലൗ സെക്‌സ് ഔര്‍ ധോഖ' യില്‍ അഭിനയിച്ചതാണ് സിനിമാരംഗത്തെ ശ്രദ്ധേയമായ തുടക്കം. 2013 ലെ പ്രസിദ്ധമായ 'ശഹീദ്' എന്ന സിനിമയിലെ ശഹീദ് ആസ്മി എന്ന പാത്രാവതരണത്തിന് മികച്ച നടനുള്ള ദേശീയാംഗീകാരം രാജ്കുമാറിന് നേടിക്കൊടുത്തു. അതോടൊപ്പം മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡും രാജ്കുമാര്‍ നേടി. 

സിനിമാരംഗത്തും തിയേറ്റര്‍ കലാരംഗത്തും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ അഭിനേത്രിയായ അഞ്ജലി പാട്ടീലാണ് ആദിവാസി പെണ്‍കുട്ടിയായ മാല്‍ക്കോയെ അവതരിപ്പിക്കുന്നത്. പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഭിനയകലയില്‍ സ്വര്‍ണമെഡലോടെ ബുരുദമെടുത്ത നടിയാണ് മഹാരാഷ്ട്ര സ്വദേശിയായ അഞ്ജലി പാട്ടീല്‍. പ്രസിദ്ധ ശ്രീലങ്കന്‍ സംവിധായമന്‍ പ്രസന്ന വിതനാഗെയുടെ 'വിത്ത് യു വിത്തൗട്ട് യു' എന്ന സിനിമയില്‍ പങ്കടുത്തതാണ് അഞ്ജലി പാട്ടീലിനെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയാക്കിയ മറ്റൊരു സംരംഭം. ഈ സിനിമയിലെ അഭിനയ മികവിന് 2012 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സുവര്‍ണമയൂരം അവാര്‍ഡ് അഞ്ജലിയെ തേടിയെത്തി. പട്ടാള മേധാവിയായ ആത്മ സിംഗിനെ നടന്‍ പങ്കജ് ത്രിപതി അവതരിപ്പിക്കുന്നു. ആദിവാസികളുടേയും, സാമ്പ്രദായിക നടന്മാരും അല്ലാത്തവരുമായ മറ്റാളുകളുടേയും വന്‍ പങ്കാളിത്തം ന്യൂട്ടനെ മികവുറ്റ കലാസൃഷ്ടി യാക്കിയതിന് സഹായകമായിട്ടുണ്ട്.

മികച്ച വിദേശഭാഷാ സനിമക്കുള്ള 90 ആമത്തെ അക്കാദമി അവാര്‍ഡിനായി ഇന്ത്യയില്‍ നിന്നും തെരഞെഞടുത്ത സിനിമയാണ് 'ന്യൂട്ടന്‍'. 


സംവരണം വസ്തുതയെന്ത്?അടിമവര്‍ഗങ്ങള്‍ ആവശ്യപ്പെടുന്ന സംവരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭരണവര്‍ഗത്തിന്റെ അധികാരത്തിന്മേലുള്ള നിയന്ത്രണമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍പ്പോലും സമൂഹത്തിലെ ചില വര്‍ഗങ്ങളുടെ അധികാരം നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഉത്പാദകരും വിതരണക്കാരും പണം വായ്പനല്കുന്നവരും, ഭൂപ്രഭുക്കളും നിയന്ത്രണവിധേയരാണ്. ഏകജാതീയതയും അനന്യതയും കൂടുതലുള്ള രാജ്യങ്ങളില്‍ ചില വര്‍ഗങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യമാണെന്ന് അംഗീകരിക്കപ്പെട്ടാല്‍, അത് ഇന്ത്യയില്‍ ഏറ്റവുമധികം ആവശ്യമാണെന്ന് ഒരു വിദേശിക്കു മനസ്സിലാക്കാന്‍ കഴിയും. രാഷ്ട്രീയാധികാരം ഭരണവര്‍ഗത്തിന്റെ കൈകളില്‍ നിപതിക്കുന്നതു തടയാന്‍ സാമൂഹിക സംസ്ഥകളോട് ഭരണഘടനയെ ബന്ധപ്പെടുത്തുക എന്നതില്‍ കൂടുതലൊന്നും സംവരണംകൊണ്ട് ചെയ്യുന്നില്ല. (വാല്യം 16. പേജ് 218)


2017, ഡിസംബർ 28, വ്യാഴാഴ്‌ച

എന്താണ് സൈമണ്‍ കമ്മീഷന്‍? വട്ടമേശ സമ്മേളനത്തിനുള്ള കാരണം എന്താണ്?


'1919 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ടില്‍, പത്തുവര്‍ഷം തികയുമ്പോള്‍ ഭരണഘടനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും അത്യാവശ്യമെന്നു കരുതുന്ന മാറ്റങ്ങളെക്കുറിച്ച് നിര്‍ദ്ദേശിക്കുന്നതിനുമായി ഒരു റോയല്‍ കമ്മീഷനെ നിയമിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്നതിനുമായി ഒരു വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് 1928 ല്‍ സര്‍. ജോണ്‍ സൈമണ്‍ ചെയര്‍മാനായി ഒരു റോയല്‍ കമ്മീഷന്‍ നിയമിക്കപ്പെട്ടു. കമ്മീഷനിലെ ഉദ്യോഗസ്ഥരില്‍ ബ്രിട്ടീഷുകാരും ഒപ്പം ഇന്ത്യക്കാരുമുണ്ടാകുമെന്നാണ് ഇന്ത്യക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ത്യക്കുവേണ്ടിയുള്ള അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ബിര്‍ക്കന്‍ ഹെഡ് പ്രഭു, കമ്മീഷനില്‍ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തുന്നതിന് എതിരായിരുന്നു. കമ്മീഷന്‍, ഒരു പാര്‍ലമെന്ററി കമ്മീഷന്‍ മാത്രമായിരിക്കണമെന്ന് അദ്ദേഹം ശഠിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും മിതവാദികളും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുകയും, അത് ഒരു അപമാനമായി കണക്കാക്കുകയും ചെയ്തു. അവര്‍ കമ്മീഷനെ ബഹിഷ്‌കരിക്കുകയും അതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഈ എതിരഭിപ്രായം ലഘൂകരിക്കാന്‍വേണ്ടി, കമ്മീഷന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായശേഷം ഇന്ത്യക്കുവേണ്ടിയുള്ള പുതിയ ഭരണഘടന നിശ്ചയിക്കുന്നതിനുമുമ്പായി ഇന്ത്യന്‍ പ്രതിനിധികളുടെ ഒരു യോഗം വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനപ്രകാരം, ബ്രിട്ടീഷ് സര്‍ക്കാരിന്റേയും പാര്‍ലമെന്റിന്റേയും പ്രതിനിധികളുമായി ചര്‍ച്ചനടത്തുന്നതിനായി ഇന്ത്യന്‍ പ്രതിനിധികളെ ഒരു വട്ടമേശസമ്മേളനത്തിനായി ലണ്ടനിലേക്ക് ക്ഷണിച്ചു.' (രചനകളും പ്രഭാഷണങ്ങളും. വാല്യം 9. പുറം 40)
(വാല്യം 35. പേജ് 65)2017, ഡിസംബർ 27, ബുധനാഴ്‌ച

ഹിന്ദു കൊളോണിയലിസവും ഫാസിസവും - ജെ രഘുആമുഖം: (നാലാം ഭാഗം)

സഭാ പ്രവേശവും മായാശത്രുക്കളും

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം സൂക്ഷ്മമായി വിശകലനം ചെയ്താല്‍, 2011-നെ അപേക്ഷിച്ചു ബി.ജെ.പി ക്കുണ്ടായ അത്ഭുതകരമായ വളര്‍ച്ച വ്യക്തമാകും. 2011-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 6.07 ശതമാനം വോട്ടു ലഭിച്ചപ്പോള്‍, 2016-ല്‍ എന്‍.ഡി.എയ്ക്ക് അതു 14.7 ശതമാനം ആയി വര്‍ധിക്കുകയാണുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളുടെ 65 ശതമാനം ആയ 91 സീറ്റുകള്‍ നേടിയ എല്‍.ഡി.എഫിനു മൊത്തം വോട്ടിന്റെ 43.1 ശതമാനം മാത്രം. അതായത് 7.1 ശതമാനം വോട്ടിന്റെ കുറവ്! ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണ്?

മതേതര മുന്നണികളായ എല്‍.ഡി.എഫിനും യു.ഡി.എഫിനും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിലവിലുള്ള ജനപിന്തുണയിലും ഗണ്യമായ ചോര്‍ച്ച ഉണ്ടായിരിക്കുന്നു. 2011 വരെ കേരളത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയരംഗത്ത് ഒരു നിസ്സാര സാന്നിദ്ധ്യം മാത്രമായിരുന്നു ബി.ജെ.പി ജനകീയാടിത്തറ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും നിയമസഭയില്‍ ഒരു സീറ്റ് നേടുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, 2011 വരെ ശരാശരി 5000 വോട്ടുകള്‍ മാത്രം ലഭിച്ചിരുന്ന ബി.ജെ.പിക്കു 2016-ല്‍ 125-ഓളം മാണ്ഡലങ്ങളില്‍ 10,000-ത്തിലധികവും 25-എണ്ണത്തില്‍ 30,000 -ത്തിലധികവും മൂന്നിടത്ത് 50,000-ത്തിലധികവും വോട്ടുകള്‍ ലഭിച്ചു. ബി.ഡി.ജെ.എസ്സുമാ യുള്ള സഖ്യം തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയുടെ വളര്‍ച്ച, ജനാധിപത്യ- മതേതര കേരളത്തിന്‍രെ ഭാവിയുടെ സൂചകമാണ്.

അതിന്റെ പ്രതിനിധി ചരിത്രത്തിലാദ്യമായി നിയമസഭയിലെത്തുകയാണ്! ഏക ബി.ജെ.പി. എം.എല്‍.എയെ ഒരു രാഷ്ട്രീയ സൂചകമായി കാണാന്‍ കഴിയണമെങ്കില്‍ കേരളത്തില്‍ ഹിന്ദുത്വവംശീയ ഫാസിസത്തിനുണ്ടായ വമ്പിച്ച വളര്‍ച്ചയെ സാധ്യമാക്കിയ മൂന്നുപാധികളെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്.

1951-ല്‍ ജനസംഘം രൂപീകരിച്ചതിനുശേഷം കാല്‍നൂറ്റാണ്ടുകാലം ആര്‍.എസ്.എസ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ യാതൊരു താല്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. വിശ്വാസികളായ സാധാരണ ഹിന്ദുക്കളെ, വിവിധ ജാതിക്കാരായ സാധാരണ ഹിന്ദുക്കളെ, അവരുടെ സ്വകാര്യ ജീവിത മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ട് ഒരു അഖണ്ഡ ഹിന്ദുത്വത്തിലേക്കു ക്രമേണ പരിവര്‍ത്തിപ്പിക്കുന്ന അടിസ്ഥാനതല പ്രവര്‍ത്തന രീതിയാണ് ആര്‍.എസ്.എസ്. അവലംബിച്ചത്. ബാലഗോകുലം, മഹിളാമോര്‍ച്ച, വനവാസികല്യാണ്‍, സ്വദേശി കോണ്‍ഗ്രസ്, ക്ഷേത്രസംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷത്ത്, യോഗ സംസ്ഥാന്‍, ഹിന്ദു മസ്ദൂര്‍ യൂണിയന്‍, എന്‍.ജി.ഒ സംഘ് എന്നിങ്ങനെ അനവധി സംഘടനകളുടെ അഖിലേന്ത്യാ ശൃംഖലയിലൂടെ പ്രാദേശികവും ജാതീയവുമായ അതിര്‍വരമ്പുകളെ അപ്രസക്തമാക്കുന്ന ഒരു ഭാരതീയനെയും ഒരു ഹിന്ദുവിനെയും സൃഷ്ടിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍.എസ്.എസ്. അതിന്റെ ഊര്‍ജ്ജവും സമയവും വിനിയോഗിച്ചത്.


തെരഞ്ഞെടുപ്പിനെയും അധികാരത്തെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മതേതര പ്രാദേശിക പാര്‍ട്ടികളുടെ ശ്രദ്ധ പതിയാത്ത, അഥവാ അവര്‍ക്കു താല്പര്യമില്ലാത്ത ജീവിതമേഖലകളെയും സാമൂഹ്യവിഭാഗങ്ങളെയും തെരഞ്ഞെടുത്ത ആര്‍.എസ്.എസ്സിന് അതുകൊണ്ടുതന്നെ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ കാര്യമായ പ്രതിരോധങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. ഈ മേഖലകളില്‍ സജീവ സാന്നിദ്ധ്യമുറപ്പിച്ച ആര്‍.എസ്.എസ്സിനു നിസ്തന്ദ്രമായ ആശയപ്രചരണത്തിലൂടെ ഗണ്യമായ സാമൂഹ്യ വിഭാഗങ്ങളെ മസ്തിഷ്‌ക്കപ്രക്ഷാളനത്തിനു വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

സൃഷ്ടിച്ചെടുത്ത മായാശത്രുക്കള്‍

പ്രകടമായ ജാതി ഉച്ചനീചത്വവും സവര്‍ണാധിപത്യവും നില നില്‍ക്കുന്ന ഉത്തര - പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലവിരിച്ച ആര്‍.എസ്.എസ്സിനു സവര്‍ണ മര്‍ദ്ദനത്തിനിരയാകുന്ന ദളിത് ജനവിഭാഗങ്ങളുടെ പ്രതിഷേധ - പ്രതിരോധങ്ങളെ, ആത്മാഭിമാനത്തെ, സ്ഥാനാന്തരം *** ചെയ്യാനും ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. മര്‍ദ്ദകനെയും മര്‍ദ്ദിതനെയും ഒരുപോലെ വിഴുങ്ങാന്‍ തയാറായി നില്‍ക്കുന്ന ഒരു മായാത്രു (fantom enemy) വിനെ നിര്‍വ്വചിക്കുകയും ക്രമേണ ഈ ശത്രുഭീതിയെ മുസ്‌ലിങ്ങള്‍ക്കെതിരെ തിരിച്ചുവിടുകയും ചെയ്യുന്ന രീതിയാണ് ആര്‍.എസ്.എസ്. പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരമായും മതപരമായും വിശ്വാസപരമായും സാംസ്‌കാരികമായും അന്യമായ മുസ്‌ലിം ശത്രിവിനെക്കുറിച്ചുള്ള ഭീതി വര്‍ദ്ധിക്കുന്നതനുസരിച്ച്, മേല്‍-കീഴ് ജാതികളില്‍ ഏകീകൃതവും തദ്ദേശീയവുമായ ഒരു മത - വിശ്വാസ - സാംസ്‌കാരിക - സാഹോദര്യം രൂപപ്പെടുത്തുകയും ക്രമേണ ഇവര്‍ നമ്മള്‍ ഹിന്ദുക്കള്‍ (us-hindus)എന്നും അവര്‍ മുസ്‌ലിങ്ങള്‍ (them muslims) എന്നുമുള്ള ബോധത്തിലേക്കു പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. അവരും അന്യരും വിദേശികളുമായതിനാല്‍, മുസ്‌ലിങ്ങളുമായുള്ള ബന്ധം ആത്യന്തികമായി ശത്രുതയുടേതാണെന്ന അപായകരമായ തിരിച്ചറിവിലേക്കു വിവിധ ജാതിവിഭാഗങ്ങളെ എത്തിക്കുന്നതിന് ആര്‍.എസ്.എസ്സിനു കഴിഞ്ഞിട്ടുണ്ട്.

നിത്യജീവിതത്തിലെ സവര്‍ണാധിപത്യത്തിന് എതിരായ സഹജമായ ജാഗ്രതയെ, സഹജമായ പ്രതിരോധത്തെ ഇസ്‌ലാം വിരുദ്ധ ജാഗ്രതയായും പ്രതിരോധവുമായും മാറ്റിയെടുത്തുകൊണ്ടാണു സവര്‍ണ - ദളിത് വൈരുദ്ധ്യത്തെ ആര്‍.എസ്.എസ്. നിര്‍വീര്യമാക്കുന്നത്.

തങ്ങളെ പരമ്പരാഗതമായി പാര്‍ശ്വവല്‍ക്കരിച്ചത് ആര്, തങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചത് ആര്, തങ്ങള്‍ക്കു വിദ്യാഭ്യാസ അവകാശം നിഷേധിച്ചത് ആര്, തങ്ങള്‍ക്കു മനുഷ്യാവകാശം നിഷേധിച്ചതാര്, തങ്ങള്‍ക്കു സമത്വവും നീതിയും നിഷേധിച്ചത് ആര് തുടങ്ങിയ ചോദ്യങ്ങള്‍ ദളിത് ജനയുടെ ചിന്തയില്‍നിന്ന് അപ്രത്യക്ഷമാകുകയും അവര്‍ 'ആസന്നവും സമീപസ്ഥവുമായ ഇസ്ലാമിക വിപ'ത്തിന്റെ 'ഇരബോധ'ത്തിനു വിധേയരാകുകയും ചെയ്യുന്നു. ഈ ഇരബോധത്തെ വേട്ടബോധത്തിന്റെ ഹിംസാത്മകതയിലേക്കു വിജ്രംഭിതമാക്കുന്ന തരത്തില്‍ ഉത്തര-പശ്ചിമേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയവും വംശീയവുമായ ലഹളകള്‍ ആസൂത്രണം ചെയ്യാനും പരസ്പരം വെറുത്തിരിക്കുന്ന ജനവിഭാഗങ്ങളെ ഒരു ഏകീകൃത ഹിന്ദു സൈന്യമാക്കി പുനഃസംഘടിപ്പിക്കാനും മുസ്‌ലിം ഹത്യകളിലേക്കു മാര്‍ച്ചു ചെയ്യിക്കാനും ആര്‍.എസ്.എസ്സിനു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഏറ്റവും വിജയകരമായ പ്രയോഗമാണ് 2002-ല്‍ ഗുജറാത്തില്‍ നടന്നത്. സാമൂഹ്യ രാഷ്ട്രീയ-ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന ദളിത് - ഗോത്രവിഭാഗങ്ങളെയാണു നരഹത്യയുടെ നടത്തിപ്പുകാരായി ഉപയോഗിച്ചത്. ഗുജറാത്തിലെ ദളിതരുടെയും ഗോത്രവിഭാങ്ങളുചെ.#ു#ം നിത്യജീവിതവുമായി കാര്യമായ ബന്ധമില്ലാതിരുന്ന മുസ്‌ലിങ്ങളെ ശത്രുക്കളായി കാണുന്നവരും അവരെ കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരായും ഇവരെ മാറ്റി നിര്‍ത്തിയെടുക്കുന്നതിലൂടെ ആര്‍.എസ്.എസ്. ലക്ഷ്യമാക്കിയത് ഒരുതരം ധാര്‍മ്മിക നിര്‍ബോധന (moral disengagement) മായിരുന്നു. ധാര്‍മ്മിക വിച്ഛേധനത്തിനു വിധേയരാകുന്ന ഒരു ജനവിഭാഗം സ്വയം ചിന്തിക്കാനോ സ്വന്തം ഭൂതകാലത്തെ വിമര്‍ശനമായി വിലയിരുത്താനോ കഴിവില്ലാത്ത വെറുമൊരു മനുഷ്യപറ്റായി മാറുന്നു. ഇങ്ങനെയുള്ള ഒരു മനുഷ്യപറ്റത്തിന്റെ നിര്‍മ്മിതിയാണു കേരളത്തിലെ ബി.ഡി.ജെ.എസ്. എന്ന സംഘടനയിലൂടെ ആര്‍.എസ്.എസ്. നിര്‍വ്വഹിച്ചത്. ബി.ഡി.ജെ.എസ്സിനു പിന്നില്‍ അണിനിരക്കുന്ന ഈഴവ-ദളിത് ജാതിവിഭാഗങ്ങളെ ഇതര സവര്‍ണവിഭാഗങ്ങളുമായുള്ള പരമ്പരാഗതമായ സാമൂഹ്യ ഉച്ഛനീചബന്ധങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെതന്നെ അഖണ്ഡഹിന്ദുവിന്റെ വാഹകരും യോദ്ധാക്കളുമാക്കി മാറ്റാനും ആര്‍.എസ്.എസ്സിനു കഴിഞ്ഞിരിക്കുന്നു.

1980-ല്‍ ബി.ജെ.പിയുടെ രൂപീകരണം വന്നതോടെയാണു കേന്ദ്രത്തില്‍ അധികാരം പിടിക്കുക എന്ന ആര്‍.എസ്.എസ്. ലക്ഷ്യം വെളിപ്പെടുത്തപ്പെട്ടത്. 1977-ല്‍ ജനതാപാര്‍ട്ടിയുമായുള്ള സഖ്യവും തുടര്‍ന്നു കേന്ദ്രഗവണ്‍മെന്റിലെ പങ്കാളിത്തവും ആര്‍.എസ്.എസ്സിന് അതിന്റെ വംശീയ - ഫാസിസ്റ്റ് മുഖം മറച്ചുവെയ്ക്കാനുംമറ്റേതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന പ്രതിച്ഛായ ആര്‍ജ്ജിക്കാനും കഴിഞ്ഞു. ആര്‍.എസ്.എസ്സിന് ഇങ്ങനെയൊരു രാഷ്ട്രീയ സാധൂകരണം നല്‍കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നു ജനതാപാര്‍ട്ടിക്ക് ഒഴിയാനാകില്ല.

അടിയന്തരാവസ്ഥ എന്ന അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍, കോണ്‍ഗ്രസ്സ് അതിന്റെ ജനാധിപത്യ പാരമ്പര്യം പൂര്‍ണമായി ബലികഴിച്ചിട്ടില്ല എന്നതു വിസ്മരിക്കാനാവില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി തന്നെയാണ്, 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയെ ഒരു മതേതര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥയില്‍പോലും തന്റെ അമിതാധികാരത്തിന് ഭൂരിപക്ഷസമ്മതി ആര്‍ജ്ജിക്കുന്നതിനുവേണ്ടി ഭരണകൂടസ്ഥാപനങ്ങളെ ഹിന്ദുവല്‍ക്കരിക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചിട്ടില്ല. 1925-ല്‍ രൂപംകൊണ്ട ആര്‍.എസ്.എസ്സിന് 1975 വരെയുള്ള അരനൂറ്റാണ്ടുകാലം ഇന്ത്യയുടെ മതേതര രാഷ്ട്രീയ മുഖ്യധാരയില്‍ കാര്യമായ സാന്നിദ്ധ്യമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ആധുനികപൂര്‍വ്വവും ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവും അക്രമാസക്തവുമായ ഒരു സവര്‍ണ വംശീയ തീവ്രവാദത്തിന്റെ ഹിംസാത്മകരൂപം എന്ന പ്രതിച്ഛായയില്‍നിന്നു സ്വതന്ത്രമാകാനും കഴിഞ്ഞിരുന്നില്ല. ഒരു വിപത്താണ് ആര്‍.എസ്.എസ് എന്ന മുഖ്യധാരാ ബോധം പ്രബലമായിക്കൊണ്ടിരുന്ന ഒരു ചരിത്രസന്ധിയിലാണ്, ജനാധിപത്യ-മതേതര പ്രതിപക്ഷ ധാരയിലേക്ക് അവര്‍ സ്വാഗതം ചെയ്യപ്പെട്ടത്. ഇതു കോണ്‍ഗ്രസ്സിനെതിരായ ഒരു അഖിലേന്ത്യാബദല്‍ എന്ന മാന്യപദവിയിലേക്ക് ആര്‍.എസ്.എസ്സിനെ ഉയര്‍ത്തുകയാണുണ്ടായത്. ക്രമേണ, ജനതാപാര്‍ട്ടി ഛിന്നഭിന്നമാകുകയും പ്രാദേശിക പാര്‍ട്ടികളായി ചുരുങ്ങുകയും ചെയ്തതോടെ, കോണ്‍ഗ്രസ്സിനു ബദലായ ഏക അഖിലേന്ത്യാപാര്‍ട്ടി എന്ന സാധൂകരണം ബി.ജെ.പിക്കു ലഭിക്കുകയും ചെയ്തു.


പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥപട്ടികജാതിക്കാരുടെ അവകാശം അംഗീകരിക്കുന്നതിലുണ്ടായ ഈ കാലതാമസം അതിന്റെ സദ്ഗുണം നഷ്ടപ്പെടുത്തിയെന്ന് പറയേണ്ടിയിരിക്കുന്നു. ഈ സങ്കടം പരിഹരിക്കപ്പെട്ടിട്ടില്ല. മന്ത്രിസഭയില്‍ തങ്ങളുടെ പ്രാതിനിധ്യം തീരെ കുറവാണെന്ന് പട്ടികജാതിക്കാര്‍ കരുതുന്നു. പതിനഞ്ചംഗ മന്ത്രിസഭയില്‍ പട്ടികജാതിക്കാര്‍ ഒരാളേയുള്ളൂ. അതേസമയം, മുസ്ലീങ്ങള്‍ മൂന്നുപേരുണ്ട്. വിവിധ സമുദായങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രാതിനിധ്യവും അവരുടെ ആവശ്യങ്ങളും അംഗസംഖ്യയും തമ്മിലുള്ള വലിയ അന്തരമാണ് ആവലാതികള്‍ക്ക് കാരണം. ജനസംഖ്യമാത്രമായിരുന്നു മാനദണ്ഡമെങ്കില്‍, പട്ടികജാതിക്കാര്‍ അക്കാര്യത്തില്‍ മുസ്ലീങ്ങളോട് തൊട്ടടുത്തു നില്ക്കുന്നു. പതിനഞ്ചംഗ മന്ത്രിസഭയില്‍ മുസ്ലീങ്ങള്‍ക്ക് മൂന്നുപേര്‍ ആകാമെങ്കില്‍, പട്ടികജാതിക്കാര്‍ക്ക് കുറഞ്ഞത് രണ്ട് പേരെങ്കിലും ഉണ്ടായിരിക്കണമെന്നു പറയുന്നത് ന്യായം മാത്രമാണ്. ഇന്നത്തെ അവസ്ഥയില്‍ മന്ത്രിസഭയിലെ സാമുദായിക രൂപീകരണം യാതൊരു തത്വത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലെന്നാണ് തോന്നുന്നത്. ഏതാനും ലക്ഷങ്ങള്‍ മാത്രം വരുന്ന സിക്കുകാരെയും നാലുകോടിവരുന്ന പട്ടികജാതിക്കാരെയും ഒരേ നിലയിലാണ് കണക്കാക്കിയിരിക്കുന്നത്. (വാല്യം 19. പേജ് 9)2017, ഡിസംബർ 26, ചൊവ്വാഴ്ച

ഹിന്ദു - മുസ്ലീം ഐക്യം...!ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ എന്തെല്ലാം കലഹങ്ങള്‍ ഉണ്ടായാലും, അധികാരത്തിന്റെ ആനുകൂല്യങ്ങളും ആദായങ്ങളും തങ്ങളില്‍ത്തന്നെ വിതരണം ചെയ്യുന്നതിനും പട്ടികജാതിക്കാര്‍ക്ക് ന്യായമായി കിട്ടേണ്ട വിഹിതം കിട്ടുന്നതില്‍നിന്ന് അവരെ ഒഴിവാക്കുന്നതിനും ഇരുകൂട്ടര്‍ക്കും ഐക്യപ്പെടാന്‍ കഴിയും. ഇന്നുവരെ പട്ടികജാതിയില്‍പ്പെട്ട ഒറ്റ ഉദ്യോഗാര്‍ത്ഥിപോലും യോഗ്യനാണെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിലും പട്ടികജാതിക്കാരോട് കമ്മീഷന്‍ അന്യായം കാണിച്ചു എന്ന് തെളിയിക്കാന്‍ വിഷമമാണ്. ഒരു കമ്മീഷനേയും പക്ഷപാതിത്വത്തിന് കുറവു ചുമത്താനാവില്ല. കാരണം അനുയോജ്യമല്ലാത്ത എന്ന പദം ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്ന പദമാണ്. ഇതിന്റെ തണലില്‍ ഓരോ കമ്മീഷനും അഭയം തേടാവുന്നതാണ്. വിശദീകരണം നല്കാന്‍ സാധ്യമല്ലാത്ത ഈ പദം അനവധി പാപങ്ങളെ മൂടിവെക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ പട്ടികജാതിക്കാര്‍ക്ക് പ്രാതിനിധ്യം ലഭിക്കുക എന്നത് അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ് - നീതി മാത്രമാണ്. (വാല്യം 19. പേജ് 23)ഗാന്ധി അംബേഡ്കര്‍ കൂടിക്കാഴ്ച


1931 ഓഗസ്റ്റ് 14 ന് ഗാന്ധി താമസിച്ചിരുന്ന മണിഭവനില്‍ വെച്ച്.

അംബേഡ്കര്‍: മുസ്ലീങ്ങളും സിഖുകാരും സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും അയിത്തജാതി സമുദായങ്ങളേക്കാള്‍ ഏറെ പുരോഗതി നേടിയവരാണെന്ന് എല്ലാവര്‍ക്കുമറിയാം. വട്ടമേശ സമ്മേളനത്തിന്റെ പ്രഥമയോഗം മുസ്ലീങ്ങളുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയാംഗീകാരം നല്കുകയും അവര്‍ക്ക് രാഷ്ട്രീയ അംഗീകാരം നല്കണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസും അവരുടെ ആവശ്യങ്ങള്‍ സമ്മതിച്ചു. സമ്മേളനത്തിന്റെ ആദ്യയോഗം അധഃകൃതവര്‍ഗങ്ങളുടേയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്കുകയും അവര്‍ക്ക് രാഷ്ട്രീയ സംരക്ഷണവും മതിയായ പ്രാതിനിധ്യവും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇത് അധഃകൃതവര്‍ഗങ്ങള്‍ക്ക് പ്രയോജനകരമാണ്. താങ്കളുടെ അഭിപ്രായം എന്താണ്? 

ഗാന്ധി: അയിത്തജാതിക്കാരെ ഹിന്ദുക്കളില്‍ നിന്നും രാഷ്ട്രീയമായി വേര്‍തിരിക്കുന്നതിന് ഞാന്‍ എതിരാണ്. അത് തീര്‍ച്ചയായും ആത്മഹത്യാപരമാണ്.

അംബേഡ്കര്‍: (എഴുന്നേറ്റുകൊണ്ട്) താങ്കളുടെ തുറന്ന അഭിപ്രായത്തിന് ഞാന്‍ നന്ദി പറയുന്നു. ഈ നിര്‍ണായകപ്രശ്‌നത്തില്‍ ഞങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കിയത് നല്ലതുതന്നെ. ഞാന്‍ താങ്കളോട് യാത്രപറയുന്നു (നവയുഗ് - അംബേഡ്കര്‍ പ്രത്യേക പതിപ്പ് 3 ഏപ്രില്‍ 1947)

എന്നാല്‍ അംബേഡ്കര്‍ ഒരു ഹരിജനല്ലെന്നാണ് ഗാന്ധി വിചാരിച്ചിരുന്നത് എന്ന് കാണുന്നത് അതിശയകരമാണ്. ലണ്ടനില്‍ പോകുന്നതുവരെ അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഡോ. അംബേഡ്കര്‍ ഹരിജനങ്ങളുടെ കാര്യത്തില്‍ ഗഹനമായ താത്പര്യമുള്ള, ഏതോ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഒരാളാണെന്നും അതുകൊണ്ടാണ് ആത്മനിയന്ത്രണമില്ലാതെ സംസാരിച്ചതെന്നുമാണ്. (മഹാദേവദേശായിയുടെ ഡയറി. വാല്യം 1. നവജീവന്‍ പബ്ലിഷിംങ് ഹൗസ്, പേജ് 32)
(വാല്യം 35. പേജ് 56,57)2017, ഡിസംബർ 25, തിങ്കളാഴ്‌ച

എനിക്ക് സ്വരാജ്യമില്ല....! ഡോ. അംബേഡ്കര്‍ ഗാന്ധിയോട്....


അംബേഡ്കര്‍ (ഗാന്ധിയോട്): 'എനിക്ക് ഒരു രാജ്യമുണ്ടെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ എനിക്ക് അങ്ങനെയൊന്നില്ലെന്ന് ഞാന്‍ വീണ്ടും പറയുന്നു. കുടിക്കാന്‍ വെള്ളംപോലും കിട്ടാത്തവിധം ഞങ്ങളോട് പട്ടികളോടും പൂച്ചകളോടും എന്നതിനേക്കാള്‍ മോശമായി പെരുമാറുമ്പോള്‍ ഈ നാടിനെ സ്വന്തം മാതൃഭൂമിയെന്നും ഈ മതത്തെ സ്വന്തം മതമെന്നും വിളിക്കാന്‍ എനിക്കെങ്ങനെ കഴിയും? ആത്മാഭിമാനമുള്ള ഒരു അയിത്തജാതിക്കാരനും ഈ നാടിനെക്കുറിച്ച് അഭിമാനം കൊള്ളുവാന്‍ കഴിയുകയില്ല. ഈ നാട് ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ച അനീതിയും യാതനകളും അത്രക്ക് ഭീകരമാണ്. അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ ഈ രാജ്യത്തിനോട് കൂറില്ലാത്തവരായിത്തീരു കയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഴുവനെയും ഈ രാജ്യത്തിന് തന്നെയായിരിക്കും. ഒരു രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെട്ടതില്‍ എനിക്ക് ഖേദമില്ല. കാരണം ഞങ്ങളുടെ പ്രവൃത്തിക്കുള്ള ഉത്തരവാദിത്വം എന്നെ ഒരു രാജ്യദ്രോഹി എന്നു വിളിക്കുന്ന നാടിനുതന്നെയാണ്. ദേശാഭിമാനഭരിതമായ ലക്ഷ്യത്തിനുവേണ്ടി താങ്കള്‍ പറയുന്നതുപോലെ ഞാന്‍ ഉപയോഗപ്രദമോ, ഗുണകരമോ ആയ ദേശസ്‌നേഹം ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ അത് എന്നിലുള്ള എന്തെങ്കിലും ദേശസ്‌നേഹവികാര ങ്ങള്‍മൂലമല്ല. എന്റെ തെളിഞ്ഞ മനസ്സാക്ഷിമൂലമാണ്. ഈ രാജ്യത്ത് നൂറ്റാണ്ടുകളായി ചവിട്ടിത്താഴ്ത്തപ്പെട്ട എന്റെ ജനങ്ങള്‍ക്ക് മനുഷ്യാവകാശം നേടിയെടുക്കാനുള്ള എന്റെ യത്‌നത്തില്‍ ഈ രാജ്യത്തിന് ഞാന്‍ ഏതെങ്കിലും അപ്രകാരം ചെയ്തുപോയിട്ടുണ്ടെങ്കില്‍ അത് ഒരു പാപമല്ല. എന്റെ പ്രവര്‍ത്തനംവഴിയായി ഈ രാജ്യത്തിന് ഉപദ്രവമൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ അത് എന്റെ മനസ്സാക്ഷി കാരണമായിരിക്കാം. എന്റെ മനസ്സാക്ഷിയുടെ പ്രേരണകള്‍ക്കനുസരിച്ച് ഈ രാജ്യത്തിന് എന്തെങ്കിലും ദ്രോഹം ചെയ്യുകയോ ദ്രോഹം ചെയ്യാന്‍ ഉദ്ദേശിക്കുകയോ ചെയ്യാതെ എന്റെ ജനതക്ക് മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുവാനാണ് ഞാന്‍ പ്രയത്‌നിച്ചത്.' (വാല്യം 35. പേജ് 56)


2017, ഡിസംബർ 24, ഞായറാഴ്‌ച

'രാഷ്ട്രത്തിന്റെ നിസ്സാരത'യും 'വികസന നായകത്വ'വുംരാഷ്ട്രത്തിന്റെ നിസ്സാരത (banality of the nation) യുടെ അഴുക്കുചാലില്‍ പിറവിയെടുത്ത ഒരു പ്രതിഭാസമാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ച 'വികസന നായകത്വം'. അതിന് ആഴമോ സമൃദ്ധിയോ സൗന്ദര്യമോ ഇല്ല. 2002 - ലെ ഗുജറാത്തില്‍ നടന്ന വംശഹത്യം. പിന്നീട് 2014-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വികസന നായകത്വത്തിനു സമ്മതി നല്‍കാന്‍ ഇന്ത്യന്‍ ജനതയുടെ ഭൂരിപക്ഷത്തിനു എങ്ങനെ കഴിഞ്ഞുവെന്നതു ലളിതനിര്‍ദ്ധാരണത്തിനു വഴങ്ങുന്ന ഒരു സമസ്യ അല്ല. വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തെയും സാങ്കേതിക വിദഗ്ദ്ധരെയും മാധ്യമങ്ങളെയും മൂലധനശക്തികളെയും രാഷ്ട്രത്തിന്റെ നിസ്സാരതയുടെ പ്രലോഭനങ്ങളിലേക്കു ആകര്‍ഷിക്കുന്ന ഘടകമെന്താണ് ? ഈ ഫാസിസ്റ്റു പ്രലോഭനത്തിന്റെ അവതാരമൂര്‍ത്തി, നരകത്തില്‍നിന്നു അവരോഹണം ചെയ്ത ഒരു ചെകുത്താനല്ല, ക്ഷുദ്രനും വായാടിയും നിസ്സാരനുമായ ഒരു 'അവികസിത വ്യക്തിത്വ'മാണ്. സാധാരണ മനുഷ്യരില്‍ ഈ മനുഷ്യന്റെ നിസ്സാരത ഉണര്‍ത്തേണ്ടത് ജുഗുപ്‌സയും ഓക്കാനവുമാണ്. ഈ മനുഷ്യനില്‍ ഇന്ത്യുടെ രക്ഷകനെ ദര്‍ശിക്കുന്ന ഭൂരിപക്ഷം, അപ്പോള്‍ സാധാരണ മനുഷ്യര്‍ അല്ലെന്നു വരുമോ? പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്കു വോട്ടുചെയ്യാനുള്ള അവകാശമുണ്ടെന്നതു ശരിയാണ്. പക്ഷേ, ഈ അവകാശത്തെ നിര്‍ണയിക്കുന്നതിലും വിനിയോഗി ക്കുന്നതിലും ചില സാര്‍വത്രിക മൂല്യങ്ങളും സാര്‍വത്രിക തത്ത്വങ്ങളും അടങ്ങിയിട്ടുണ്ട്. മറിച്ചുള്ള അവകാശനിര്‍ണയനവും വിനിയോഗവും അപക്വവും അവികസിതവും അതിനാല്‍, ജനാധിപത്യ ധ്വംസനവുമാകുന്നു. ഇതു വോട്ടവകാശം തന്നെ റദ്ദാക്കപ്പെടുന്ന 'ഹിന്ദുരാഷ്ട്ര'ത്തിന്റെ അന്ധകാരത്തിലേക്കാണു നയിക്കുകയെന്നു ഈ ഭൂരിപക്ഷ വോര്‍ട്ടര്‍മാര്‍ മനസ്സിലാക്കുന്നില്ല. 'രാഷ്ട്രത്തിന്റെ നിസ്സാരത'യുടെ ആള്‍രൂപമായ വികസനനായകനു വോട്ടുചെയ്യുന്ന ഒരു 'ശരാശരി ഹിന്ദു'വിനെ അതിനാല്‍, ഒരു പൗരനായി കാണാനാവില്ല. 'പൗരത്വ'മെന്ന രാഷ്ട്രീയ തത്ത്വത്തെ റദ്ദാക്കിക്കൊണ്ടുമാത്രമേ, ഹിന്ദുത്വത്തിനു നിലനില്‍ക്കാനാവുകയുള്ളൂ. ഇന്ത്യയിലെ ഭൂരിപക്ഷ വോട്ടര്‍മാരുടെ അവകാശത്തിന്റെ മൂല്യപരമായ സാധൂകരണം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒരര്‍ത്ഥത്തില്‍ ഈ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹതയില്ലാത്തവരായി മാറുന്നു ! ഇവരുടെ ബൗദ്ധിക - മൂല്യ ശിക്ഷണവും ജനാധിപത്യവും തമ്മിലുള്ള അഗാധമായ അന്തരത്തിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന വിചാരമോ വിദ്യാഭ്യാസമോ വിവേകമോ ഇല്ലാത്ത ഒരു ജനതതന്നെയാണ് ഫാസിസത്തിന് ഉത്തരവാദികള്‍.

മൗലികമായ ഗുണങ്ങളൊന്നും തീണ്ടിയില്ലാഞ്ഞിട്ടും മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ച ഈ വികസന നായകത്വം, വാസ്തവത്തില്‍ അതിനിസ്സാരവും ശുഷ്‌കവും ക്ഷുദ്രവുമാണ്. പക്ഷേ, അയാളെ നിസ്തുലനാക്കുന്നതു ഏതു നൃസംശനീയതയും മഹാപാതകവും യാതൊരു 'മനസ്സാക്ഷിക്കുത്തു'മില്ലാതെ അനുഷ്ഠിക്കാനുള്ള കഴിവാണ്. ചെകുത്താന്റെ ഗാംഭീര്യവും പ്രൗഢിയും അയാളില്‍ കാണുന്നതു പോലും പരിഹാസ്യമാണ്!

'വൈദ്യശാസ്ത്രമാനദണ്ഡ'ങ്ങളനുസരിച്ചു 'ഭ്രാന്തന'ല്ലെങ്കിലും അയാള്‍ക്കു ആത്മപ്രതിഫലനശേഷിയോ ചിന്താശേഷിയോ ഇല്ല. അയാളുടെ ആത്മഭാഷണവും വാചാടോപവും രോഗാതുരണമാണ്. അയാളുടെ വാഴ്ച നമ്മുടെ മനസ്സാക്ഷിയെ നിശ്ശബ്ദമായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വന്തം മനസ്സാക്ഷിയോടു പ്രതിബദ്ധരായ മനുഷ്യരെ 'രാജ്യദ്രോഹി'കള്‍ എന്നു മുദ്രകുത്തുന്നു ! ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞതുപോലെ, ഈ മനുഷ്യന്റെ 'നിസ്സാരമായ കൗശലം' ജുഗുപ്‌സാവഹം മാത്രമല്ല, ജയനീയവുമാണ്. 

ജന്മസിദ്ധമായ
ധാര്‍മിക വികാരങ്ങള്‍


എല്ലാ ജീവജാലങ്ങളും ജനിക്കുന്നതു ചില 'ലീനശേഷി' യുമായിട്ടാണ്. എന്നാല്‍, പരിസ്ഥിതിയുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ അവ യഥാര്‍ത്ഥശേഷി (ദനര്‍ന്‍ദവയര്‍യഫറ) കളാവുകയുള്ളു. മനുഷ്യന്റെ പരിസ്ഥിതിഭൗതികവും സാമൂഹ്യ - സാംസ്‌കാരികവുമാണ്. അതിനാല്‍, സാമൂഹ്യ, സാംസ്‌കാരിക പരിസ്ഥിതിക്കു, മനുഷ്യന്റെ 'ലീനശേഷി'കളെ യഥാര്‍ത്ഥ ശേഷികള്‍ പ്രകടമാവുന്നത് 'മനശ്ശാസ്ത്രപരമായ സവിശേഷത'കളുടെ രൂപത്തിലാണ്. അപ്പോള്‍ സമകാലീന ഇന്ത്യയിലെ ഒരു 'ശരാശരി ഹിന്ദു'വിന്റെ മനോലക്ഷണങ്ങളെ അപഗ്രഥിക്ക ണമെങ്കില്‍, ഒരു ജീവി എന്ന നിലയ്ക്കുള്ള ഹിന്ദുവിന്റെ പരിണാമചരിത്രം അറിയേണ്ടതുണ്ട് ഈ ജീവിക്ക് ഇന്നത്തെ രീതിയിലുള്ള ഒരു ഹിന്ദുവായി പരിണമിക്കാന്‍ സാധ്യമായ ഭൗതിക, ജൈവ - സാംസ്‌കാരിക പരിസ്ഥിതിയുടെ പ്രത്യേകതകള്‍ എന്തായിരുന്നു? ജൈവ - സാംസ്‌കാരിക പരിസ്ഥിതിയുമായുള്ള മനുഷ്യന്റെ സമ്പര്‍ക്കത്തിലെ മുഖ്യഘടകം അപരമനുഷ്യരുമായുള്ള ബന്ധമാണ്. 'അപരമനുഷ്യ'ന്റെ വേദനയോടും അവരെ പീഡിപ്പിക്കുന്നതിനോടും ഓരോ മനുഷ്യനും തോന്നുന്ന 'വെറുപ്പ്' ജൈവസിദ്ധമാണ്. എന്നാല്‍, ഈ സഹജവാസനയെ, അപരന്റെ ദുഃഖം കാണുന്നത് ആഹ്ലാദമായോ അപരന്റെ നിലവിളിയോട് 'വൈരാഗ്യ'മോ തോന്നുന്ന മനോഭാവമോ ആക്കിമാറ്റാന്‍ പരിസ്ഥിതിക്കു കഴിയും. മനുഷ്യസഹജമല്ലാത്ത ഈ നിസ്സംഗതയെയാണ് പരിത്യാഗിയുടെ വൈരാഗ്യമായി വേദങ്ങളും ഉപനിഷത്തുക്കളും ഉദാത്തീകരിച്ചത്. 'സന്ന്യാസി', 'പരിത്യാഗി', 'വൈരാഗി', 'സ്ഥിതപ്രജ്ഞന്‍', 'ജീവന്‍മുക്തന്‍', 'പരമഹംസന്‍' എന്നൊക്കെയുള്ള പദവികള്‍, ജന്മസിദ്ധമായ അനുകമ്പയുടെ അവസാന തുള്ളിയും വറ്റിപ്പോയ 'മനുഷ്യരൂപ'ങ്ങള്‍ ക്കുമാത്രം ചേര്‍ന്നതാണ്. അനുകമ്പ ചോര്‍ന്നു പോയ മനുഷ്യരാണ്, ജീവന്‍ശാസ്ത്രപര മായി പറഞ്ഞാല്‍ 'കുറ്റവാളികള്‍' അപ്പോള്‍, ഹിന്ദുസംസ്‌കാരത്തിന്റെ വിശുദ്ധ സ്ഥാപകരും വൈരാഗികളുമായിരുന്ന 'ഋഷി'മാരെ മുന്‍കാലപ്രാബല്യത്തോടെ കുറ്റവാളികള്‍ എന്നു വിധിക്കാവുന്നതാണ്.

മനുഷ്യന്റെ ജന്തുമാത്രമായ സാമൂഹ്യ ജീവിതത്തിനാവശ്യമായ അനുകമ്പയും ധാര്‍മികതയും പരിണാമപ്രക്രിയതന്നെ മനുഷ്യര്‍ക്കു നല്‍കിയിട്ടുണ്ട്. രക്തബന്ധു ക്കളുടെ പരസ്പരസ്‌നേഹം, ശശിപരിപാലനം, മാതൃ-പിതൃസ്‌നേഹം, സ്വഗോത്രമമത, സ്വകുടുംബ മമത, സ്വജാതിപ്രേമം, സ്വദേശഭക്തി, സ്വരാജ്യസ്‌നേഹം എന്നിവ യൊക്കെ ഒരു സ്പീഷിസ് എന്ന നിലയ്ക്കു പരിണാമം അഥവാ പ്രകൃതിതന്നെ മനുഷ്യരില്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഒരു ജീവിയെന്ന നിലയ്ക്കു മനുഷ്യന്റെ അതിജീവനവും പ്രത്യുല്പാദനവും ആവശ്യപ്പെടുന്ന ജൈവശേഷികള്‍ ഇത്രമാത്രമാണ്. ജൈവപരിണാമത്തിന് ഇതില്‍ക്കൂടുതല്‍ ആവശ്യവുമില്ല. 'കൂട്ടത്തില്‍പ്പെട്ടവരും' 'കൂട്ടത്തില്‍പ്പെടാത്തവരും' ആരൊക്കെ, 'കൂട്ടത്തില്‍പ്പെട്ടവരോട്' മമത. 'കൂട്ടത്തില്‍പ്പെടാത്തവരോട്' ഭയവും വെറുപ്പും തുടങ്ങിയ 'ധാര്‍മികവികാരങ്ങള്‍' ജന്മസിദ്ധമാണ്. സ്വകുടുംബത്തിനുവേണ്ടി, സ്വജാതിക്കുവേണ്ടി. സ്വമതത്തിനുവേണ്ടി സ്വരാജ്യത്തിനുവേണ്ടി, ആത്മത്യാഗംപോലും അനുഷ്ഠിക്കാന്‍ തയാറാകുന്ന ഒരു മനുഷ്യന് അയല്‍വാസിയെ, അപരമതത്തെ, അപരരാജ്യത്തെ ഭയക്കാനും വെറുക്കാനും ചിലപ്പോള്‍ നശിപ്പിക്കാനും യാതൊരു മടിയുമില്ലാതെ വന്നേക്കാം ! ഈ വിശ്വാസാവിശ്വാസങ്ങള്‍, സ്‌നേഹം, വിദ്വേഷങ്ങള്‍ ഒന്നും തന്നെ ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പല്ല, മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രകാശനവുമല്ല. ഒരു ''ജന്തു സ്പീഷീസിലെ' ഏതൊരംഗ്തിനും 'മുടക്കുമുതലി'ല്ലാതെ സൗജന്യമായി ലഭിക്കുന്നതാണ് ഈ 'ധാര്‍മികവാസനകള്‍'.

പരിണാമപരമായ അവശിഷ്ടം

'ധാര്‍മികവാസന'യും 'മനസാക്ഷി'യും തികച്ചും വ്യത്യസ്തമായ മനോഭാവങ്ങളാണ്. ആദ്യത്തേതു ജന്തുസഹജമായ 'മനോവാസന'യാണെങ്കില്‍ മനസാക്ഷിയാകട്ടെ, മൂര്‍ത്തവ്യക്തിക്കുമാത്രം സാധ്യമായ സൃഷ്ടിയാണ്. മനുഷ്യനു രണ്ട് അസ്തിത്വ രൂപങ്ങളുണ്ട്. ഹോമോസാപ്പിയന്‍സിലെ ഒരം അംഗം എന്ന 'അസ്തിത്വ'രൂപവും വ്യക്തി എന്ന 'അസ്തിത്വരൂപ'വും, ആദ്യത്തേതു. പ്രകൃതിദത്ത അസ്തിത്വമാണ്. രണ്ടാമത്തേത് ബോധപൂര്‍മായ ചിന്തയുടെയും പ്രവൃത്തിയുടെയും ഉല്പന്നമാണ്. ഇവയെ സഹജാസ്തിത്വരൂപമെന്നും ചരിത്രാസ്തിത്വരൂപമെന്നും നിര്‍വചിക്കാം. ചരിത്രസ്തിത്വ രൂപമാര്‍ജിക്കുന്ന മനുഷ്യവ്യക്തികള്‍ക്കു മാത്രമെ, മനസ്സാക്ഷി ഉണ്ടാവുകയുള്ളു. അഥവാ, വ്യക്തിത്വവല്‍ക്കരണത്തിന്റെ ഭാഗമായിമാത്രമേ മനസ്സാക്ഷി രൂപംകൊള്ളുകയും വികസിക്കുകയുമുള്ളു. 'സഹജാസ്തിത്വ'ത്തിനും സംഘാസ്തിത്വ ത്തിനും പ്രാമുഖ്യമുള്ള സമൂഹങ്ങളില്‍ മനുഷ്യര്‍ക്കു വ്യക്തികളായി വികസിക്കാനാവില്ല. അതിനാല്‍ അത്തരം സമൂഹങ്ങളില്‍ 'മനസ്സാക്ഷി'ക്ക് ആവിര്‍ഭവിക്കാനുമാവില്ല. സംഘാസ്തിത്വത്തിന്റെ മുന്‍ഗണനകള്‍ കുടുംബം, കുലം, ഗോത്രം, ജാതി, മതം, പാര്‍ട്ടി, ദേശം എന്നീ 'സ്ഥൂലത'കളാണ്. ഈ സംഘസ്ഥൂല തകള്‍ ആവശ്യപ്പെടുന്ന പെരുമാറ്റവിധങ്ങള്‍ ധാര്‍മികവിധി നിഷേധങ്ങള്‍ ധാര്‍മികവിധി നിഷേധങ്ങള്‍ എന്നിവയാണ് അത്തരം സമൂഹങ്ങളിലെ അംഗങ്ങള്‍ ആന്തരികവല്‍ക്കരിക്കുന്നത്. ഇങ്ങനെ ആന്തരികവല്‍ക്കരിക്കപ്പെട്ട ധാര്‍മിക സംഹിതകളുടെ ബാഹ്യപ്രകാശന ങ്ങളാണ് 'ദേശക്കൂറും' 'രാജ്യസ്‌നേഹ'വും. ഇന്ത്യയിലെ ഒരു 'ശരാശരി ഹിന്ദു' രാജ്യസ്‌നേഹിയാണ് എന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഈ ശരാശരി ഹിന്ദു ഒരു മൂര്‍ത്തവ്യക്തി അല്ലാ എന്നാണ്.

സ്വന്തം 'ഭൂദേശ' (territory) ത്തോടു ചില ജന്തുക്കള്‍ക്കു തോന്നുന്ന 'മമത'യുടെ പില്‍ക്കാല രൂപം മാത്രമാണ് 'രാജ്യസ്‌നേഹം'. രാജ്യസ്‌നേഹം യഥാര്‍ത്ഥത്തില്‍ 'ഭൂദേശക്കൂറാ' (terrotproa; omstomct) ണ്. അപ്പോള്‍ 'രാജ്യസ്‌നേഹി 'ഹോമോസാപ്പിയന്‍സ് സാപ്പിയന്‍സി'ന്റെ പരിണാമത്തിന്റെ ഏതോ ഘട്ടത്തില്‍ സംഭവിച്ച ഒരു 'അപചയ സ്പീഷീസാ'ണ്. ചിന്തയുടെയും ഭാഷയുടെയും യുക്തിയുടെയും ശാസ്ത്രത്തിന്റെയും ആവിര്‍ഭാവം, യഥാര്‍ത്ഥത്തില്‍ 'ഭൂദേശക്കൂറി'നെ 'പരിണാമ പരമായ ഒരു അവശിഷ്ട'(ല്ീഹൗശേീിമൃ്യ ്‌ലേെശഴല) മാക്കി മാറ്റുകയാണുണ്ടായത്. പരിണാമത്തിന്റെ ഒരു ഘട്ടത്തില്‍ 'അപ്പന്റിക്‌സ്' എന്ന അവയവത്തിനും, പുല്ലും പച്ചിലയും ദഹിപ്പിക്കുകയെന്ന ശരീരശാസ്ത്രപരമായ പ്രയോജനമുണ്ടായിരുന്നു. എന്നാല്‍ പരിണാമത്തിന്റെ ഉയര്‍ന്നഘട്ടത്തിലെത്തിയ മനുഷ്യര്‍ക്ക് ഈ അവയവത്തിന്റെ ആവശ്യമില്ല. 'ജഡാവസ്ഥ'യിലാണെങ്കിലും ഈ അവയവം ഇപ്പോഴും നമ്മുടെ ശരീരത്തില്‍ നിലനില്‍ക്കുന്നു. എന്നുമാത്രം. 'രാജ്യസ്‌നേഹം' അതുപോലെയൊരു 'സാംസ്‌കാരികാവയവ'മാണ്. സംസാരിക്കുന്ന, എഴുതുന്ന, ചിത്രംവരയ്ക്കുന്ന, പാട്ടുപാടുന്ന, കവിതയെഴുതുന്ന, പഠിക്കുന്ന, പഠിപ്പിക്കുന്നു, ഗുരുത്വാകര്‍ഷണബലത്തിന്റെ സമവാക്യം നിര്‍മിക്കുന്ന, പ്രകൃതിനിര്‍ധാരണം വിശദീകരിക്കുന്ന, സ്ഥലകാല സമസ്യ നിര്‍ധാരണം ചെയ്യുന്ന, അനിശ്ചിതത്ത്വ സിദ്ധാന്തം ആവിഷ്‌കരിക്കുന്ന, ജനിതക രഹസ്യം കണ്ടെത്തുന്ന, മനുഷ്യജീനോം പദ്ധതി രൂപകല്പന ചെയ്യുന്ന, ക്ലോണിങ് നടത്തുന്ന, പരിണാമ പ്രക്രിയയുടെ വാഹകസ്ഥാനത്തുനിന്നും 'യജമാനസ്ഥാന'ത്തേക്കുയരുന്ന, 'മാനവികത'യെ സാക്ഷാത്കരിക്കുന്ന, 'കോസ്‌മോ പോളിറ്റനിസ'ത്തെ സ്വപ്നംകാണുന്ന, ജന്തുക്കള്‍ക്കു അവകാശങ്ങള്‍ നല്‍കുന്ന, 'മൃഗപീഡന'ത്തിനു ശിക്ഷനല്‍കുന്ന - മനുഷ്യവ്യക്തിയെ സംബന്ധിച്ചിടത്തോളം 'രാജ്യസ്‌നേഹം', സ്വന്തം ശരീരത്തിലെ 'അപ്പന്റിക്‌സ്' പോലെ ഒരവയവം മാത്രമാകുന്നു. എന്നാല്‍ 'അപ്പെന്റിക്‌സ്' ആവശ്യമുള്ള 'മനുഷ്യജന്തു ക്കള്‍ക്കു, രാജ്യസ്‌നേഹമില്ലാതെ ജീവിക്കാനാവില്ല! രാജ്യസ്‌നേഹികള്‍ അതിനാല്‍ മനുഷ്യസ്പീഷിസിന്റെ 'പരിണാമപരമായ ലുപ്താവയവ'ങ്ങളാകുന്നു. അങ്ങനെയൊരു 'ലുപ്താവയവ വംശ'മാണ് ദൗര്‍ഭാഗ്യവശാല്‍ സമകാലീന ഇന്ത്യയുടെ ഭരണം പിടിച്ചെടുത്തിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഇത്രകാലം 'നിഷ്‌ക്രിയ'വും നിര്‍ദോഷവുമായിരുന്ന 'രാജ്യസ്‌നേഹം' ചില വ്യക്തികള്‍ക്കു പ്രയോജനകരമായി തുടങ്ങിയിരിക്കുന്നു! മനുഷ്യവ്യക്തിക്കു, സ്വന്തം അപ്പന്റിക്‌സ് നിര്‍ദോഷമാണെങ്കിലും അതിന്റെ ദൃശ്യം ജുഗുപ്‌സാവഹവും ശ്രവണം ദുര്‍ഗന്ധപൂരിതവുമായിരിക്കും. സമകാലീന ഇന്ത്യ, അതിന്റെ നിര്‍ദോഷ അപ്പന്റിക്‌സിന്റെ ജുഗുപ്‌സയും ദുര്‍ഗന്ധവുമാണ് അനുഭവിക്കുന്നത്. നമുക്കു കണ്ണടയ്ക്കുകയും ചെവി പൊത്തുകയും ചെയ്യാം. എന്നാല്‍ ഈ 'ലുപ്താവയവം' പഴയതുപോലെ നിര്‍ദേശമായി പിന്‍വാങ്ങണമെന്നില്ല.

അതിനു ശസ്ത്രക്രിയതന്നെ വേണ്ടി വന്നേക്കാം. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. മനുഷ്യരാശിയുടെ പൊതുവായ പ്രശ്‌നമാണ്. 'ഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന അനീതി', മുഴുവന്‍ മനുഷ്യരാശിക്കുമെതിരായ അനീതിയാണെന്ന കാന്റിയന്‍ തത്ത്വത്തോടു പ്രതിബന്ധതയുള്ള 'ലോകമനസ്സാക്ഷി' തന്നെയാണ് ഈ ശസ്ത്രക്രിയ നിര്‍വഹിക്കേണ്ടത്. ഈ ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഏതു ഉപകരണവും- ഉപദേശം, ശാസന, മുന്നറിയിപ്പ്, ബഹിഷ്‌കരണം, ഉപരോധം, ബലപ്രയോഗം - സാധൂകരിക്കപ്പെടുന്നു.


മനുസ്മൃതി കത്തിച്ച സംഭവം....


1927 ഡിസംബര്‍ 25 ആം തിയതി ഡോ. അംബേഡ്കറും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് മനുസ്മൃതി കത്തിച്ച സംഭവം ഈ കാലഘട്ടം പ്രതീക്ഷിച്ചതുതന്നെ. 1938 ല്‍ ടി വി പര്‍വതേയുമായി നടന്ന ഒരു അഭിമുഖത്തില്‍ മനുസ്മൃതി കത്തിച്ചതിനെക്കുറിച്ച് സംസാരിക്കവെ ഡോ. അംബേഡ്കര്‍ ഇങ്ങനെ പറഞ്ഞു: 'മനുസ്മൃതി കത്തിച്ചത് തികച്ചും കരുതിക്കൂട്ടിത്തന്നെയാണ്. ഞങ്ങള്‍ മനുസ്മൃതി കത്തിക്കാന്‍ കാരണം നൂറ്റാണ്ടുകളായി ഞങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന അനീതിയുടെ ഒരു പ്രതീകമായി അതിനെ ഞങ്ങള്‍ കാണുന്നതുകൊണ്ടാണ്. ആ ഗ്രന്ഥത്തിലെ അനുശാസനത്തിന്റെ ഫലമായിട്ടാണ് നിന്ദ്യമായ ദാരിദ്ര്യത്തിലേക്ക് ഞങ്ങള്‍ താഴ്ത്തപ്പെട്ടത്. അതുകൊണ്ടാണ് എല്ലാം പണയപ്പെടുത്തി സ്വന്തം ജീവന്‍ കയ്യില്‍ പന്താടി ഞങ്ങള്‍ സംഘര്‍ഷമുണ്ടാക്കി ആ പ്രവൃത്തി ചെയ്തത്.'

കളക്ടറും പൊലീസ് സൂപ്രണ്ടും 100 സായുധ പൊലീസും സ്ഥലത്തുണ്ടായിരുന്നു. അയിത്തജാതിക്കാരനായ ഒരാള്‍ രചിച്ചതും ബ്രാഹ്മണരെ പ്രഹരിക്കുന്നതുമായ 'ഹരികീര്‍ത്തനം' എല്ലാവരും ചേര്‍ന്ന് രാത്രിയില്‍ ഉത്സാഹപൂര്‍വം ആലപിച്ചു.

ഒരു സവര്‍ണഹിന്ദുവായ ഡി വി പ്രധാനും മനുസ്മൃതി കത്തിക്കുന്നതിനെ പിന്തുണച്ചു സംസാരിച്ചു.
(വാല്യം 35. പേജ് 25,26)2017, ഡിസംബർ 23, ശനിയാഴ്‌ച

പുസ്തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും (3) - ജെ രഘു


എക്കാലത്തെയും ഫാസിസം ഒരു പ്രായോഗികപ്രസ്ഥാനമാണ്. ദേശഭക്തി, വംശീയമഹിമ, സംസ്‌കാരശുദ്ധി തുടങ്ങിയ ശുഷ്‌ക ക്ഷുദ്ര മുദ്രാവാക്യങ്ങള്‍മാത്രമാണ് എല്ലായിടത്തും ഫാസിസത്തെ പ്രവര്‍ത്തനനിരതമാക്കിയിട്ടുള്ളത്. ഉന്നതവും അമൂര്‍ത്തവുമായ ആശയങ്ങളോ സിദ്ധാന്തങ്ങളോ ഫാസിസ്റ്റുകള്‍ക്കാവശ്യമില്ല. ഹിറ്റ്‌ലറും മുസ്സോളിനിയും വെറും ശരാശരിക്കാര്‍ മാത്രമായിരുന്നു. ഹിറ്റ്‌ലറുടെ മാസ്റ്റര്‍പീസായ 'മെയ്ന്‍കാംപി'ല്‍ ആശയങ്ങളുടെയോ സിദ്ധാന്തങ്ങളുടെയോ വിദൂരസ്പര്‍ശം പോലുമില്ല. അതിലുള്ളത് ചോരയുടെ മണവും വരാന്‍പോകുന്ന മഹാഹിംസകളുടെ സൂചനകളുമാണ്. ആര്‍.എസ്സ്.എസ്സ്. ആചാര്യനായ ഗോള്‍വാള്‍ക്കറുടെ കൃതിയില്‍ മുഴങ്ങുന്ന ഹിന്ദുസാംസ്‌കാരമഹിമയും മുസ്ലീംവിദ്വേഷവും തിളക്കുന്ന മനസ്സുകളില്‍ ആശയങ്ങള്‍ ജനിക്കുകയില്ല. ആയുധങ്ങള്‍ മാത്രമേ അത്തരം മനസ്സുകളില്‍ ജനിക്കുകയുള്ളു. ഗോള്‍വാള്‍ക്കറുടെ കൃതി മുസ്ലീങ്ങള്‍ക്കും മതേതരവാദികള്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും കലയ്ക്കും സാഹിത്യത്തിനും യുക്തിയ്ക്കും ശാസ്ത്രത്തിനുമെതിരെയുള്ള മാരകായുധവിന്യാസമുറകള്‍ പ്രതിപാദിക്കുന്ന ഒരു 'കൈപുസ്തക'മാണ്. ആര്‍.എസ്സ്.എസ്സ്. ശാഖകളില്‍ വേവിച്ചെടുക്കുന്ന ഹിന്ദുഫാസിസ്റ്റു ശരീരങ്ങള്‍ക്ക് ഈ കൈപുസ്തകം ഒരു 'മഹാഗ്രന്ഥ'മായിതോന്നുന്നതിന് കാരണം, വലിയ ആശയങ്ങളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളാനോ താങ്ങാനോ ഉള്ള ശേഷി, ഇവരുടെ മസ്തിഷ്‌ക്കങ്ങള്‍ ആര്‍ജിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ചെറുപ്രായത്തില്‍ ഈ ശാഖകളിലെത്തുന്നവരെ കുറുവടി പ്രയോഗവും മസ്തിഷ്‌കപ്രക്ഷാളനവും വഴി ബുദ്ധിശക്തി ആവശ്യമില്ലാത്തവരാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഗോള്‍വാള്‍ക്കറുടെ കൈപുസ്തകമുറകള്‍ നടപ്പാക്കുന്നതിന് മസ്തിഷ്‌കം തന്നെആവശ്യമില്ല.

ഫാസിസത്തിന്റെ സാര്‍വത്രികമുദ്രാവാക്യം, ''ദേശജീവിതമല്ലാതെ, മനുഷ്യവ്യക്തിക്കകുമറ്റൊന്നുമില്ല'എന്നതാണ്. മനുഷ്യവ്യക്തിയുടെ അസ്തിത്വത്തെ ഫാസിസം ദേശീയാസ്തിത്വമായി ന്യൂനീകരിക്കുന്നു. ദേശത്തെ അസ്തിത്വപരമായ മാനങ്ങളിലേക്കുയര്‍ത്തുന്ന ഫാസിസ്റ്റുകള്‍, വ്യക്തിയുടെ മൂര്‍ത്തമായ അസ്തിത്വത്തെ ദേശീയാസ്തിത്വത്തിന്റെ അനുബന്ധഘടകമാക്കിചുരുക്കുകയാണ് ചെയ്യുന്നത്. മൂര്‍ത്തമനുഷ്യവ്യക്തികളില്‍നിന്ന് അവരുടെ ജീവിതമെന്ന യാഥാര്‍ത്ഥ്യത്തെ അടര്‍ത്തിമാറ്റുകയും അത് ദേശത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന 'ദേശമിത്ത്' ശുദ്ധമായ 'ശൂന്യതാവാദാത്തെയാണ് അന്തര്‍വഹിക്കുന്നത്. വ്യക്തിയുടെ ജീവിതത്തെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന ആത്യന്തികതത്വം 'ദേശ'മാണ്! ഈയര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍, ഹിന്ദുഭീകരവാദികള്‍ സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രം, ഇന്ത്യയിലെ യഥാര്‍ത്ഥമനുഷ്യവ്യക്തികളുടെ ശവപ്പറമ്പാണ്. ഹിന്ദുരാഷ്ട്രത്തിന്റെ സമകാലീന ജനപ്രിയനേതാവ്, ഈ ശവപ്പറമ്പിലെ കാവല്‍ക്കാരനാണ്. മനുഷ്യാജഢങ്ങളുടെ 'ദൃശ്യവിസ്മയം' ആസ്വദിക്കുന്നവനുമാത്രമേ, ശവപ്പറമ്പിന്റെ കാവല്‍ക്കാരനാകാന്‍ കഴിയൂ! 2002-ല്‍ ഗുജറാത്തിലെ തെരുവുകളില്‍ ആയിരക്കണക്കിന് മനുഷ്യജഡങ്ങളുടെ 'വിസ്മയക്കാഴ്ചകള്‍' കണ്ട് മനംകുതിര്‍ന്ന ഒരു നേതാവിനെയായിരിക്കും ഈ കാവല്‍ക്കാരന്റെ ഒഴിവ് കാത്തിരിക്കുന്നത്!

ഹിന്ദുപാസിസത്തെ കഴിഞ്ഞകാലങ്ങളിലെ ക്ലാസിക്കല്‍ ഫാസിസ്റ്റുപ്രസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്ന പ്രധാനഘടകം, അത് ഭരണകൂടത്തെക്കാള്‍ പ്രധാന്യം നല്‍കുന്നത് ദേശ-രാഷ്ട്രപ്രത്യയശാസ്ത്രത്തിനാകുന്നു എന്നതാണ്. ഹിന്ദുരാഷ്ട്രത്തിന്റെ വംശീയ -സാംസ്‌കാരികാധിപത്യസ്ഥാപനത്തിനുള്ള ഒരു ഉപകരണം മാത്രമാണവര്‍ക്ക്, ഭരണകൂടം ഇന്ത്യയില്‍ നിലനില്‍ക്കുന്ന പാര്‍ലമെന്ററി ഭരണകൂടത്തിനു മേല്‍ ഹിന്ദു രാഷ്ട്ര സാംസ്‌കാരീകാധിശത്വം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഹിന്ദുഫാസിസത്തിന് സമാനതകളുള്ളത്. അതിനാല്‍; നാസിസത്തോടാണ്. സ്വയം നിര്‍ണാധികാരമുള്ള വ്യക്തിയെ സാധ്യമാക്കുന്ന ആധുനികജനാധിപത്യ മൂല്യങ്ങളെ ദേശ - രാഷ്ട്രത്തിന്റെ സ്ഥൂലതയ്ക്കു കീഴ്‌പ്പെടുത്താനാഗ്രഹിക്കുന്നതിലൂടെ വര്‍ണാശ്രമവ്യവസ്ഥയുടെ സനാതനതത്വത്തെ സാക്ഷാത്കരിക്കാമെന്നാണ് ഹിന്ദുഫാസിസ്റ്റുപ്രത്യയശാസ്ത്രം വിഭാവന ചെയ്യുന്നത്. ദേശരാഷ്ട്രമെന്ന സമുദ്രത്തില്‍ ലയിക്കേണ്ട ജലകണങ്ങളുടെ പ്രാധാന്യം മാത്രമാണ,് ഈ പ്രത്യയശാസ്ത്രം വ്യക്തിയുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും കല്‍പ്പിച്ചിട്ടുള്ളത്. വ്യക്തികള്‍ ദേശ-രാഷ്ട്രത്തിന്റെ വ്യുല്‍പ്പന്നങ്ങള്‍മാത്രമാണെന്നു കണക്കാക്കുന്ന ഹിന്ദുഫാസിസം, അതിനാല്‍ മുന്‍കാലഫാസിസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയമണ്ഡലത്തെ അരാഷ്ട്രീയ വല്‍ക്കരിക്കാനും രാഷ്ട്രീയത്തെ 'ദേശ'ത്തിനു കീഴ്‌പ്പെടുത്താനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ക്ലാസിക്കല്‍ ഫാസിസ്റ്റുപ്രസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ഹിന്ദുഫാസിസ്റ്റുകള്‍ ഒരു സമഗ്രാധിപത്യഭരണകൂടം സൃഷ്ടിക്കാന്‍ ഒരു പക്ഷേ ശ്രമിക്കണമെന്നില്ല. മറിച്ച് സമഗ്രാധിപത്യസ്വഭാവമുള്ള ഒരു ദേശ-രാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ദൈവങ്ങളും സന്യാസിമാരും ആള്‍ദൈവങ്ങളും സനാതനധര്‍മസഭകളും പശുക്കളും യജ്ഞങ്ങളും ശാഖകളും അമ്പലങ്ങളുമായിരിക്കും ഹിന്ദുഫാസിസത്തിന്റെ കൂലിപട്ടാളങ്ങള്‍. ഉയര്‍ന്നവിദ്യാഭ്യാസമോ ആധുനിക ജനാധിപത്യസംസ്‌കാരത്തിന്റെ ഉദാരമൂല്യങ്ങളോ ഭാവുകത്വമോ ഇല്ലാത്ത മോഡിയ്ക്കുമാത്രമേ ഇത്തരമൊരു പ്രാകൃത ഫാസിസത്തിനു നായകത്വം വഹിക്കാനാവൂ. ഉയര്‍ന്ന താന്വികപരിചയത്തിന്റെയോ ഉദാത്തമായ ആദര്‍ശത്തിന്റെയോ ഭാരങ്ങളില്ലാത്ത മോഡിയുടെ ശീലങ്ങള്‍ ഗുജറാത്തിലെ തെരുവുശീലങ്ങളാണ്. അദ്ദേഹത്തിന്റെ പൊള്ളയായ വാചോടാപം നമ്മെ ഓര്‍മിപ്പിക്കുന്നത് തെരുവിലെ ആക്രോശങ്ങളെയാണ്. ദേശഭക്തിയെ ആന്തരികവല്‍ക്കരിച്ച 'മീഡിക്കയോക്കര്‍' ഹിന്ദുവിന്റെ ശുഷ്‌കമനസ്സിനെയാണ് മോഡി തന്റെ വാചോടാപങ്ങളിലൂടെ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത- ജാതി- ഹിന്ദുയിസത്തിന്റെ ഇരുണ്ടസാംസ്‌കാരിക അധോലോകത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടാണ്, മോഡിയെപ്പോലെ ഒരു അസംസ്‌കൃതന് ഇത്രയേറെ ജനപ്രീതി ലഭിച്ചത്.

വികസനത്തിന്റെ പേരില്‍ ആഗോളസാമ്പത്തിക ക്രമവുമായി ഇന്ത്യന്‍ സമ്പദ്ഘടനയെ കൂടുതല്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ, സാര്‍വലൗകികമായ മതേതര ശാസ്ത്രീയമൂല്യങ്ങളെ തികഞ്ഞ അവജ്ഞയോടെയാണ് ഹിന്ദുഫാസിസ്റ്റുകള്‍ വീക്ഷിക്കുന്നത്. ഹിന്ദു വിമാനശാസ്ത്രത്തെക്കുറിച്ചും പ്ലാസ്റ്റിക്‌സര്‍ജറിയെക്കുറിച്ചുമുള്ള പ്രസ്താവനകള്‍, ആധുനകശാസ്ത്രത്തെക്കുറിച്ചുള്ള ഹിന്ദുഫാസിസ്റ്റു സമീപനം വ്യക്തമാക്കുന്നു. പ്രയോജനകരമായ ഉല്പന്നങ്ങളുണ്ടാ ക്കാനുള്ള ഒരു ഉപകരണമായിമാത്രം ആധുനിക ശാസ്ത്രത്തെ മനസ്സിലാക്കുന്ന ഹിന്ദുഫാസിസ്റ്റുകള്‍ ഒരു ചിന്താരീതിയും ലോകബോധവുമെന്ന നിലയ്ക്കുള്ള ശാസ്ത്രത്തിന്റെ പ്രസക്തിയെ നിരാകരിക്കുന്നു. ഐസക് ന്യൂട്ടനെയും ഡാര്‍വിനെയും ഐന്‍സ്റ്റൈനെയുംകാള്‍ വലിയശാസ്ത്രജ്ഞരാണ,് ഹിന്ദുഫാസിസ്റ്റുകള്‍ക്ക് ഹനുമാനും ഗണപതിയും. ഇത് വ്യക്തമാക്കുന്നതെന്താണ്? ജൈവപരിണാമചരിത്ര ത്തില്‍ മനുഷ്യര്‍ എന്ന ജീവിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പുണ്ടായിരുന്ന ഒരു സ്പീഷീസിലെ അംഗമാണ് ഹനുമാന്‍. ഗണപതിയാകട്ടെ, യാദൃച്ഛികവും അപകടകരവുമായ ഒരു ഉല്‍പ്പരിവര്‍ത്തനത്തില്‍ സംഭവിച്ചേക്കാവുന്ന ഒരു ജൈവവിലക്ഷണതയും! പരിണാമത്തിലെ പൂര്‍വമാതൃകകളെയും വിലക്ഷണതക ളെയും ആദര്‍ശവല്‍ക്കരിക്കുന്നിടത്തോളം മാത്രമേ ഹിന്ദുഫാസിസ്റ്റുകളുടെ ആശയവിശ്വാസലോകങ്ങള്‍ വളര്‍ന്നിട്ടുള്ളു! അതിപ്രാകൃതമായ ഒരു സാമൂഹ്യക്രമം സ്ഥാപിക്കാനാഗ്രഹിക്കുകയും എന്നാല്‍ അത്യാനുധികമായ സാങ്കേതികവിദ്യ അതിനായി ഉപയോഗിക്കുകയും ചെയ്യുന്ന 'ഐ.എസ്സ് ഭീകരവാദി'കളുടെ മനസ്സുതന്നെയാണ് ഹിന്ദുഭീകരവാദികള്‍ക്കുമുള്ളത്. ആധുനികതയെ താത്വികമായി വെറുക്കുകയും എന്നാല്‍, പ്രായോഗികമായി ഉപേക്ഷിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ, ഇന്ത്യയില്‍ ഒരു ദേശീയ-സാംസ്‌കാരിക അധോലോകത്തെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ആധുനികലോകത്തിനു മുമ്പില്‍ ആപകര്‍ഷത അനുഭവിക്കുന്ന ഹിന്ദുഫാസിസ്റ്റുകള്‍ അത് മറച്ചുവയ്ക്കുന്നത്, ആധുനികലോകത്തോടുള്ള രഹസ്യവിദ്വേഷത്തിലൂടെയാണ്. അന്താരാഷ്ട്ര സാമ്പത്തിക-രാഷ്ട്രീയ സമ്മേളന ങ്ങളിലും ലോകരാഷ്ട്രനേതാക്കളുമായുള്ള സന്ദര്‍ശനങ്ങളിലും മോഡി നടത്തുന്ന പ്രസംഗങ്ങള്‍, ആത്മാപഹര്‍ഷത്തിന്റെയും പരപുച്ഛത്തിന്റെയും പ്രകാശനങ്ങളാണ്. മൂലധനത്തിനും സാങ്കേതികവിദ്യയ്ക്കും വേണ്ടി വികസിതരാജ്യങ്ങള്‍ക്കുമുമ്പില്‍ നിവേദനങ്ങളുമായി എത്തുമ്പോഴും ഇന്ത്യയുടെ ഭൂതകാലമേനി യെക്കുറിച്ച് പ്രസംഗിക്കാന്‍ മോഡിയ്ക്ക് യാതൊരു മടിയുമില്ല. മറ്റുലോകനാഗരികതകളെക്കാള്‍ ശ്രേഷ്ടമായിരുന്നുവെന്ന് നിരന്തരം വാഴ്ത്തപ്പെടുന്ന ഒരു ഹിന്ദു ഭൂതകാലത്തെ ക്കുറിച്ചുള്ള സ്വപ്നത്തില്‍ ജീവിക്കാനാണ് ഹിന്ദുഫാസിസ്റ്റുകള്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിരപുരാതനമായ ഭൂതകാലനേട്ടങ്ങളെക്കുറിച്ചുള്ള മിത്തുകള്‍മാത്രമാണ് ഇവര്‍ക്ക് ലോകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്. ഭാരതീയസംസ്‌കാരം, ഋഷിസംസ്‌കാരം, ഹിന്ദുസംസ്‌കാരം, സനാതനധര്‍മം, ഉപനിഷത്ത,് വേദാന്തം തുടങ്ങിയ കുറെ ശുഷ്‌കമിത്തുകള്‍ മാത്രമാണ് ഹിന്ദുഫാസിസം ഉല്‍ഘോഷിക്കുന്ന ദേശത്തിന്റെ ചരിത്രം. പിന്നിലേക്കുമാത്രം നോക്കുന്ന ഈ മനോഭാവം, സവിശേഷമായ ഒരു 'ഹിന്ദുരോഗാതുരത'യാണ്. വര്‍ത്തമാനത്തെക്കുറിച്ചുള്ള അഭിമാനവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും ഇല്ലാതാകുമ്പോഴാണ്, ഭൂതകാലത്തിന്‍ അഭിരമിക്കുന്നത്. രോഗഗ്രസ്തമായ ഈ 'ഭൂതകാലരതിയാണ്' ഹിന്ദുഫാസിസത്തിന്റെ മുഖമുദ്ര. ദേശീയപ്രസ്ഥാനകാലത്തു തന്നെ രൂപംകൊണ്ട ഈ ഹൈന്ദവ - സാംസ്‌കാരിക അധോലോകം, ജനാധിപത്യ ഉപരിലോകത്തെ അധോലോകവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് നാമിന്ന് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, കല, സാഹിത്യം, യുക്തി, ശാസ്ത്രം, ചിന്ത, തുടങ്ങിയ ആധുനികജീവിതമൂല്യങ്ങളെ നിരമാര്‍ജനം ചെയ്യുന്നതിലൂടെ ഇന്ത്യയെ ഒരു ഹിന്ദു - സാംസ്‌കാരിക അധോലോകമാക്കിമാറ്റാമെന്നതാണ് ഇവരുടെ പദ്ധതി. അതുകൊണ്ടാണ,് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന മനുഷ്യര്‍ ഹിന്ദുഫാസിസ്റ്റുകളുടെ ശത്രുക്കളാകുന്നത്.

'ശക്തമായ ഇന്ത്യ' എന്ന ഹിന്ദുദേശീയമുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിന് 'ശക്തനായ ഒരു നേതാവ്' എന്ന ആള്‍ക്കൂട്ടാഭിലാഷമാണ് മോഡിയിലൂടെ പ്രകാശിതമാവുന്നത്. ബി.ജെ.പി.യിലെ തന്നെ ഇതര നേതാക്കളില്‍ നിന്ന് മോഡിയെ വ്യത്യസ്തനാക്കുന്ന സവിശേഷതകള്‍ എന്താണ്? വിദ്യാഭ്യാസം, അറിവ്, പരിഷ്‌കൃതമായ ഭാവുകത്വം തുടങ്ങിയഗുണങ്ങളല്ലെന്ന് വ്യക്തം. ബി.ജെ.പി.യിലെ മറ്റേതൊരു നേതാവില്‍ നിന്നും മോഡിയെ വ്യത്യസ്തനാക്കുന്നത് 2002-ലെ ഗുജറാത്തിലെ വംശഹത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍, ഏറ്റവും ദൃശംസനീയമായ ഒരു കൂട്ടക്കുരുതി സൂക്ഷ്മവും കാര്യക്ഷമവുമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍ പ്രകടിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പാടവമാണ് മോഡിയെ കരുത്തനായ നേതാവിന്റെ പദവിയിലേക്കുയര്‍ത്തിയത്! ജീവനുവേണ്ടിയുള്ള ഇരകളുടെ നിലവിളികള്‍ക്കും ആര്‍ത്തനാദങ്ങള്‍ക്കും മുമ്പില്‍ കരളലിയാത്ത ഒരു ശിലാഹൃദയനുമാത്രമേ, ഹിന്ദുദേശീയഫാസിസത്തെ നയിക്കാനാവൂ. ഒരു പക്ഷേ, സര്‍ദാര്‍ വല്ലഭായ്പട്ടേലി നെപ്പോലെയുള്ള ഒരു ഉരുക്കുമനുഷ്യനെക്കുറിച്ചുള്ള ഹിന്ദുദേശീയസ്വപ്നമാകാം മോഡിയുലൂടെ സാക്ഷാത്കരിക്കപ്പെട്ടത്! 'ശക്തമായ ഒരു ഇന്ത്യ'യുടെ 'ആദ്യന്തരശത്രു'ക്കളുടെ മരണത്തെ, കാറിനുമുന്നില്‍പ്പെട്ട് ചതഞ്ഞരയുന്ന 'പട്ടിക്കുഞ്ഞി'ന്റെ മരണത്തെപ്പോലെ 'നിസ്സാര'മായി കാണാന്‍കഴിയുന്ന മനസ്സിന്റെ ഉടമ തീര്‍ച്ചയായും ഹിന്ദുഫാസിസ്റ്റ് ആള്‍ക്കൂട്ടത്തിനുമുമ്പില്‍ വ്യത്യസ്തനാണ്! എല്‍.കെ.അദ്വാനിയെപ്പോലുള്ളവരുടെ സുദീര്‍ഘപാരമ്പര്യവും പാര്‍ലമെന്ററി പ്രതിച്ഛായയും ശക്തമായ ഇന്ത്യയ്ക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ ആര്‍.എസ്സ്.എസ്സ്. താരതമ്യേന ജൂനിയറായ മോഡിയെ തിരഞ്ഞെടുത്തത് ഇക്കാരണത്താലാണ്. ശക്തമായ ഇന്ത്യയ്ക്കാവശ്യം, മനുഷ്യസഹജമായ കുറ്റബോധ- പശ്ചാത്താപവികാരങ്ങളെ നശിപ്പിക്കാനും ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും അവഗണിക്കാനും പൂര്‍വനിശ്ചിതമായ ഫാസിസ്റ്റുപദ്ധതിളില്‍ നിന്നും വ്യതിചലിക്കാതിരിക്കാനുമുള്ള നിര്‍ലജ്ജത്വമാണ്. ഹിന്ദു സംസ്‌കാരിക അധോലോകത്തിന്റെ അസംസ്‌കൃതമായ ഭാവുകത്വമാണ് മോഡിയുടെ വ്യക്തിപ്രഭാവം പ്രകാശിപ്പിക്കുന്നത്.

മോഡിയുടെ ഉദയത്തിനുമുമ്പ് സംഘപരിവാര്‍ വ്യവഹാരം, മുഖ്യമായും ഹിന്ദുരാഷ്ടസങ്കല്പത്തിലധിഷ്ഠിതമായിരുന്നു. സമീപകാലത്തുമാത്രമാണ്, ശക്തനായ നേതാവിന്റെ പ്രത്യയശാസ്ത്രം ഉന്നയിക്കുന്നത്. ഹിന്ദുപ്രത്യയശാസ്ത്രത്തിന്റെ നിര്‍വഹണത്തിനാവശ്യമായ ഫാസിസ്റ്റു ബഹുജനപ്രസ്ഥാനമായി തങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്നും എന്നാല്‍ പ്രസ്തുത പ്രത്യയശാസ്ത്രവുമായി ഫാസിസ്റ്റ് ആള്‍ക്കൂട്ടത്തിന് താദാത്മ്യപ്പെടാവുന്ന ഒരു നേതാവിന്റെ അഭാവമുണ്ടെന്നും സംഘപരിവാര്‍ മനസ്സിലാക്കിയെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. ഈ 'അഭാവം' പരിചഹരിക്കാനും അത്തരമൊരു നേതാവിനെ നിര്‍മിക്കാനുമുള്ള 'പരീക്ഷ'യായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. ഈ ഫാസിസ്റ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയത് മോഡിയായിരുന്നു. മോഡിയെ ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പരീക്ഷിക്കുകയാണ് ഹിന്ദുഭീകരവാദികള്‍.

യുക്തിസഹവും ഔപചാരികവുമായ പാര്‍ലമെന്ററി തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയത്തിന് ശക്തരായ നേതാക്കളുടെ വ്യക്തിപ്രഭാവം ആവശ്യമില്ല. നേതാവിന്റെ വ്യക്തിപ്രഭാവത്തെക്കാള്‍, ജനാധിപത്യത്തിന്റെ പ്രധാനം നിയമപരവും ജനാധിപത്യപരവുമായ തത്വങ്ങളും സ്ഥാപനങ്ങളുമാണ്. ജനകീയ ഇച്ഛയും താല്പര്യങ്ങളും ഇത്തരം നിയമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയുമാണ് പ്രകാശിതമാവുന്നത്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ വ്യക്തിപ്രഭാവമുള്ള നേതാവിന്റെ ആവിര്‍ഭാവം വളരെ അപൂര്‍വമായ ഒരു പ്രതിഭാസമാണ്. ഈ പ്രതിഭാസം ആരോഗ്യകരവും യുക്തിസഹവുമായ ജനാധിപത്യത്തന് തികച്ചും അപകടകരവുമാണ്. എന്നാല്‍, ഫാസിസ്റ്റുപ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും യുക്തിയേയോ നിയാമകതത്വങ്ങളെയോ ആസ്പദമാക്കിയല്ല. വ്യാജമായി നിര്‍മിക്കുന്ന ആശങ്കകള്‍, ഭീതികള്‍, വിദ്വേഷങ്ങള്‍, ശത്രുക്കള്‍, മിത്തുകള്‍ തുടങ്ങിയ യുക്തിരാഹിത്യങ്ങളെയാണ് ഫാസിസം അടിസ്ഥാനമാക്കുന്നത്. ഇത്തരം യുക്തിരാഹിത്യങ്ങളെയും മിത്തുകളെയും അഭിസംബോധനചെയ്യാനോ സംഘടിപ്പിക്കാനോ ജനാധിപത്യത്തിന്റെ ഔപചാരികതത്വങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സാധ്യമല്ല. വ്യക്തി പ്രഭാവം ചാര്‍ത്തെപ്പടുന്ന ഒരു നേതാവിന്റെ മിത്തിക്കല്‍ വ്യക്തിത്വത്തിനുമാത്രമേ, ഫാസിസ്റ്റു അയുക്തികളെ പ്രതിനിധീകരി ക്കാനാവു. പൊള്ളയായ ഈ മിത്തിക്കന്‍ വ്യക്തിത്വമാണ് എല്‍.കെ. അദ്വാനിയെപ്പോ ലെയുള്ളവരെ തഴയാനും മോഡിയെ നേതൃത്വത്തിലേക്കു യര്‍ത്താനും സംഘപരിവാറിനെ പ്രേരിപ്പിച്ചത്.

യൂറോപ്പിലെ ക്ലാസിക്കല്‍ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയിരുന്നതുപോലെ, 'നവമാനവന്‍' 'നവചേതന' 'നവസംസ്‌കാരം' 'നവലോകം' എന്നിങ്ങനെ ഉദാത്തപരിവേഷമുള്ള ആശയങ്ങളൊന്നുമല്ല മോഡിക്ക് പ്രിയം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ചില പോരായ്മകളെയും സോണിയാഗാന്ധിയുടെ വൈദേശികതയെ കുറിച്ചും 'ശക്തമായൊരു ഇന്ത്യ'യെക്കുറിച്ചുള്ള ശരാശരി ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ പരാതികളും ആശങ്കകളും പ്രതീക്ഷകളുമാണ് മോഡി പെരുപ്പിച്ചത്. മോഡിയിലൂടെ പ്രകാശിതമാക്കപ്പെട്ട ഇത്തരം ഭീതികളെയും സ്വപ്നങ്ങളെയും അപഗ്രഥിക്കുന്നതിന് ഈറ്റ് വെല്‍ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ആവിഷ്‌ക്കരിച്ച 'ഫാസിസ്റ്റ് ഭൂമിക' (Fascist matrix) എന്ന ആശയം ഫലപ്രദമാണ്. ആധുനികത, സാര്‍വലൗകികത, മതേതരത്വം, ശാസ്ത്രം എന്നിവയോട് ദീര്‍ഘകാലമായി ഹിന്ദുസാംസ്‌കാരിക അധോലോകം പുലര്‍ത്തിപ്പോന്ന വിദ്വേഷം, അവജ്ഞ, ആശങ്ക തുടങ്ങിയ വികാരങ്ങള്‍ മേല്‍പ്പറഞ്ഞ ഫാസിസ്റ്റ് ഭൂമികയില്‍ ഒരു ഉല്‍പ്പരിവര്‍ത്തനത്തിനു വിധേയമാവുന്നു. സനാതനവര്‍ണമാശ്രമധര്‍മത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തില്‍ ആശങ്കാകുലരായ സംഘപരിവാറിന്, ശരാശരി ഹിന്ദു ആള്‍ക്കൂട്ടത്തിന്റെ ക്ഷുദ്രവികാരങ്ങളെയും ശുഷ്‌കമോഹങ്ങളെയും ഫാസിസ്റ്റ് ഭൂമികയിലേക്ക് ആകര്‍ഷിക്കാനും ഒരു ജനപ്രിയ 'അതിദേശീയത'യായി പരിവര്‍ത്തിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ഹിന്ദുഫാസിസത്തെ സാധ്യമാക്കിയത്. മനുഷ്യഹൃദയത്തിന്റെ അഗാധതയില്‍ നുരയുന്ന 'നിന്ദ്യതയോടുള്ള അഭിനിവേശ'('The fascination of the abomination)ത്തെ കുറിച്ച് ജോസഫ് കോണ്‍റാഡ് സൂചിപ്പിച്ചിട്ടുണ്ട്. ശരാശരി ഹിന്ദുആള്‍ക്കൂട്ടത്തിന് മോഡി ആരാധനാമൂര്‍ത്തിയായതിനുകാരണം. അവരുടെ ഉള്ളിലെ ഈ അഭിനിവേശമാണ്. സമകാലിന ഇന്ത്യയുടെ രാഷ്ട്രീയ - സാമ്പത്തിക സമസ്യകളെ ഇത്രത്തോളം ഭീകരമാംവിധം നിസ്സാരവല്‍ക്കരിക്കുന്നതിനു മോഡി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സാമര്‍ത്ഥ്യവും 'പ്രശംസനീയ'മാണ്. ഉയര്‍ന്ന ചിന്തയോടും ആശയത്തോടും അഭിരിചുയുണ്ടെന്ന് ഭാവിക്കുകപോലും ചെയ്യാത്ത മോഡിയുടെ ശൈലി എല്ലാകാര്യങ്ങളെയും ആള്‍ക്കൂട്ടമുദ്രാവാക്യങ്ങളായും മന്ത്രങ്ങളായും ലളിതവല്‍ക്കരിക്കുക എന്നതുമാത്രമാണ്. എന്നാല്‍ താന്‍ ഒരു 'Man of Mission' ആണെന്ന പ്രതീതി സൃഷ്ടിക്കാനും മോഡിയുടെ ശുഷ്‌കമായ വാചോടാപത്തിനു കഴിയുന്നു.
'Memoirs of Extraordinary popular delusions and the madness of crowds' എന്ന കൃതിയില്‍ റൈലി നിരീക്ഷിക്കുന്നു. 'മനുഷ്യര്‍ ആള്‍ക്കൂട്ടങ്ങളില്‍ ചിന്തിക്കുന്നു. ആള്‍ക്കൂട്ടങ്ങളില്‍ ഭ്രാന്തരാകുന്നു. വളരെ സാവധാനം മാത്രമെ അവര്‍ക്കു സ്വബുദ്ധി വീണ്ടെടുക്കാന്‍ കഴിയുകയുള്ളു'. സ്വബുദ്ധി നഷ്ടപ്പെട്ട് ഭ്രാന്തിനടിപ്പെട്ട മനുഷ്യശരീരങ്ങളുടെ ഒരു ആള്‍ക്കൂട്ടമാണ് ഹിന്ദുഫാസിസം. ഈ ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തിനെ തന്നിലേക്കാവാഹിച്ച ഒരു ഇടയനാണ് മോഡി. ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമെതിരെ കൊലവിളി നടത്തുന്ന ആശക്കൂട്ട ഭ്രാന്തിനെ നമുക്ക് 'ഹിന്ദുഫാസിസ'മെന്ന് നാമകരണം ചെയ്യാം. (തുടരും....)


പരാജയമല്ല, താഴ്ന്ന ലക്ഷ്യമാണ് അപകടകരം


ജാതിവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ തൊട്ടുകൂടായ്മമാത്രം ഉന്മൂലനം ചെയ്താല്‍ ഇത് നടപ്പാക്കാന്‍ കഴിയുമെന്ന് ചിലര്‍ പറഞ്ഞേക്കാം. ജാതിവ്യവസ്ഥയില്‍ അന്തര്‍ലീനമായ അസമത്വങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കാതെ തൊട്ടുകൂടായ്മമാത്രം ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം വളരെ താഴ്ന്ന ഒരു ലക്ഷ്യമാണ്. നമ്മള്‍ ഓര്‍മിക്കേണ്ടത് 'പരാജയമല്ല, താഴ്ന്ന ലക്ഷ്യമാണ് അപരാധം' എന്നതത്രെ. ഈ ദുരാചാരത്തിന്റെ വേരുകളെത്തന്നെ ചുഴിഞ്ഞു പരിശോധിക്കുകയാണ് നാം ചെയ്യേണ്ടത്; നമ്മുടെ വേദനക്ക് കേവലം താത്കാലിക ശമനം വരുത്തി തൃപ്തിപ്പെടുകയല്ല വേണ്ടത്. രോഗം കൃത്യമായി നിര്‍ണയിക്കാത്തപക്ഷം പരിഹാരം നിഷ്പ്രയോജനകരവും രോഗശമനം നീണ്ടുപോകുന്നതുമാകും. (വാല്യം 35. പേജ് 23)


2017, ഡിസംബർ 22, വെള്ളിയാഴ്‌ചഅനാശാസ്യമായ വേര്‍തിരിവുകളും അനാശാസ്യമായ ആജ്ഞകളും നിറഞ്ഞ ഇന്നത്തെ ജാതിവ്യവസ്ഥയാണ് നമ്മുടെ സാമുദായികവും ദേശീയവുമായ ദൗര്‍ബല്യെത്തിന്റെ ഏറ്റവും മുഖ്യമായ കാരണങ്ങളിലൊന്ന്. നമ്മുടെ പ്രസ്ഥാനം ശക്തിക്കും ഐക്യദാര്‍ഢ്യ ത്തിനും വേണ്ടിയും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവക്കുവേണ്ടിയും നിലകൊള്ളുന്നു. കഴിയുന്നിടത്തോളം സമാധാനപരമായി നമ്മുടെ ശ്രമത്തെ മുന്നോട്ടു കൊണ്ടുപോകുവാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ അക്രമരഹിതമായി നിലകൊള്ളുവാനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യം വലിയൊരളവോളം നമ്മുടെ പ്രതിയോഗികളുടെ നിലപാടിനേയും ആശ്രയിച്ചിരിക്കും. നമ്മള്‍ അക്രമകാരികളല്ല. തലമുറകളായി നമ്മെ പീഢിപ്പിച്ചുകൊണ്ടിരിക്കുന്ന കൂട്ടര്‍, നമ്മളാണ് അക്രമികള്‍ എന്ന് ആരോപിക്കുന്നത് വിചിത്രമായ ഒരു സംഗതിതന്നെ. അന്ധകാരയുഗങ്ങളില്‍ രചിക്കപ്പെട്ട ശാസ്ത്രങ്ങളും സ്മൃതികളും നമ്മെ നിയന്ത്രിക്കുന്നതിനേയും അവ നമുക്ക് ബാധകമാക്കുന്നതിനേയും നാം എതിര്‍ക്കും. നമ്മുടെ അവകാശവാദങ്ങള്‍ നീതിയിലും മാനവികതയിലും അധിഷിതമാണ്. (വാല്യം 35. പേജ്. 24,25)


പുസ്തകം: ഹിന്ദു കൊളോണിയലിസവും ഫാസിസവും (2) - ജെ രഘു.


ആമുഖം: നിന്ദ്യതയോടുള്ള അഭിനിവേശവും ഫാസിസവും (ഭാഗം രണ്ട്)

ആത്മീയതയേയും കൈക്കരുത്തിനെയും ആയുധബലത്തെയും ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ ഹിന്ദുഫാസിസ്റ്റുകള്‍ ഒളിയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഹിന്ദുഫാസിസ്റ്റുകള്‍ വിശുദ്ധമെന്നു കരുതുന്ന ദൈവങ്ങളെയും വിശ്വാസങ്ങളെയും കൃതികളെയും ആള്‍ദൈവങ്ങളെയും വിമര്‍ശിക്കുന്നതിന,് വിമര്‍ശകര്‍ നല്‍കേണ്ടിവരുന്നവില സ്വന്തം ജീവന്‍തന്നെയെന്ന 'അപായസന്ദേശം' ഇതിനകം അവര്‍ നല്‍കികഴിഞ്ഞിരിക്കുന്നു. ഹിന്ദുഫാസിസ്റ്റുകളുടെ വിശ്വാസങ്ങളെയും ദൈവങ്ങളെയും വിമര്‍ശിക്കുന്നവരെ വകവരുത്തുമെന്നതിനര്‍ത്ഥം എന്താണ്? ഹിന്ദുഫാസിസ്റ്റുകളുടെ വിശ്വാസങ്ങളെ അംഗീകരിക്കുക എന്നതിനര്‍ത്ഥം എല്ലാവരും ഹിന്ദുക്കളാവുക എന്നതാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ 'ഫത്‌വ' പ്രഖ്യാപിക്കുന്ന ഇസ്ലാമികതീവ്രവാദികളും ഇതേരീതിയാണ് പിന്തുടരുന്നത്. ഏകദൈവത്തില്‍ വിശ്വസിക്കുക, മുഹമ്മദ് അദ്ദേഹത്തിന്റെ പ്രവാചകനാണെന്ന് അംഗീകരിക്കുകയെന്നതിന്റെയും ദൈവത്തിന്റെയോ പ്രവാചകന്റെയോ ചിത്രങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതിന്റെയുമര്‍ത്ഥം ഒരാള്‍ മുസ്ലീം ആവുക എന്നാണ്. എന്നാല്‍, മുസ്ലീം അല്ലാത്ത ഒരു വ്യക്തി മുഹമ്മദിന്റെ പ്രവാചകത്വത്തെ അംഗീകരിക്കേണ്ടതുണ്ടോ? മുഹമ്മദിനെ മനുഷ്യരൂപത്തില്‍ ഭാവനചെയ്യുന്നതിനും അത് ആലേഖനം ചെയ്യുന്നതിനും ഒരു അമുസ്ലീമിന് സ്വാതന്ത്ര്യമില്ലേ? എന്നാല്‍, ഇസ്ലാമിക തീവ്രവാദികളുടെ തീര്‍പ്പ്, 'പാടില്ല' എന്നാണ്. ലോകത്തിലെ മുസ്ലീംങ്ങളല്ലാത്തവരും മുസ്ലീംങ്ങളെപ്പോലെ പ്രവാചകനെ ബഹുമാനിക്കണ മെന്നാണ് ഇതിനര്‍ത്ഥം. പ്രവാചകനെ ബഹുമാനിക്കാന്‍ ഒരു മുസ്ലീമിനു മാത്രമെ ബാധ്യതയുള്ളു. അപ്പോള്‍ എല്ലാവരും മുസ്ലീംങ്ങള്‍ ആയിക്കൊള്ളണമെന്നാണ്, സാല്‍മന്‍ റുഷ്ദിയ്ക്കും, തസ്ലീമാനസ്‌റീനും മറ്റനവധിയാളുകള്‍ക്കുമെതിരായ ഫത്‌വകളിലൂടെ നല്‍കുന്ന പരോക്ഷഭീഷണി. ഇതുതന്നെയാണ് ഇപ്പോള്‍, ഹിന്ദുഫാസിസ്റ്റുകള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുഫാസിസ്റ്റുകള്‍ക്ക് അനഭിമതമായ ഒന്നും ചിന്തിക്കപ്പെടരുത്, പറയപ്പെടരുത്, എഴുതപ്പെടരുത്! കല്‍ബുല്‍ഗിയ്ക്ക് നേരെ ഉതിര്‍ത്ത വെടിയുണ്ട സ്വതന്ത്രമായ ചിന്തയ്ക്കും വാക്കിനുമെതിരായ വെടിയുണ്ടയാണ്. സ്വതന്ത്രവും നിര്‍ഭയവുമായ ചിന്ത മരവിക്കുമ്പോള്‍ മാത്രമേ, ഹിന്ദുഫാസിസത്തിന്റെ മാരകവൈറസുകള്‍ക്ക്, ഇന്ത്യന്‍മനസുകളിലേക്ക് അധിനിവേശം നടത്താനാവൂ. ഒരിക്കല്‍ അധിനിവേശം നടത്തികഴിഞ്ഞാല്‍, ദശലക്ഷങ്ങളായി പെരുകുന്ന ഈ മാരകവൈറസുകള്‍ ഇന്ത്യയുടെ ജനാധിപത്യ - മതേതരത്വഘടനയെ പൂര്‍ണമായി ഗ്രസിക്കും. അത്തരമൊരു ഹിന്ദു ഫാസിസ്റ്റുവൈറസ്ബാധയില്‍നിന്ന്, പിന്നെ, ജനാധിപത്യത്തെ രക്ഷിക്കാന്‍ ഒരു വൈദ്യശ്‌സാത്രത്തിനുമാവില്ല. അതിനാല്‍, മോദിയുഗം വരാന്‍ പോകുന്ന ഹിന്ദുഫാസിസ്റ്റുമഹാവ്യാധിയുടെ തുടക്കമാണെന്ന് നാം തിരിച്ചറിയണം. മോദിയുഗം ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വൈറസുകളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു മതേതരപ്രതിരോധ വ്യവസ്ഥയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, ഇന്ത്യയെന്ന ഭൂപ്രദേശത്ത് ജീവിക്കുന്ന, വൈറസ് ബാധിതരല്ലാത്ത ഓരോഇന്ത്യക്കാരന്റെയും കാരിയുടെയും ഉത്തരവാദിത്വമാണ്.

ദേശീയപ്രസ്ഥാനം അതിന്റെ ആദ്യനാളുകളില്‍ തന്നെ യൂറോപ്പിന്റെ 'ആധുനിക മതേതരദേശീയത'യെന്ന ആശയത്തെ നിരാകരിക്കുകയും പ്രാചീനകാലത്തെ സുവര്‍ണ ഗ്രാമാധിഷ്ഠിത സമൂഹത്തോടുള്ള രോഗാതുരമായ ഗൃഹാതുരത വച്ചുപുലര്‍ത്തു കയും ചെയ്തിരുന്നു. ഈ രോഗാതുരഗൃഹാതുരതയുടെ പ്രതീകവല്‍ക്കരണമാണ് ഗാന്ധിജിയുടെ അര്‍ധനഗ്നശരീരവും ചര്‍ക്കയും. ആധുനികതയേയും വ്യവസായത്തെയും 'നാഗരികതാരോഗ' മായിട്ടാണ് ഗാന്ധിജി വിലയിരുത്തിയത്. ഗ്രാമീണഇന്ത്യയുടെ 'നിഷ്‌കളങ്കത'യലിലേക്കുള്ള മടക്കം എന്ന 'അസാധ്യസ്വപ്ന'മായിരുന്നു അദ്ദേഹത്തെ നയിച്ചത്. ഈ അസാധ്യസ്വപ്നവും തിരിച്ചുപോക്കില്ലാത്ത ആധുനികതയും തമ്മിലുള്ള വൈരുദ്ധ്യം, സ്വതന്ത്ര്യഇന്ത്യയെ ആധുനികോല്പന്നങ്ങളുടെ ഉപഭോക്താവ് മാത്രമായി ചുരുക്കി. ഗാന്ധിയുടെ അസാധ്യസ്വപ്നം സൃഷ്ടിച്ച ഗൃഹാതുരത, ആധുനികതയുടെ ശാസ്ത്ര - മതേതരമനസ്സിനെ ഉപേക്ഷിക്കാനും ഇന്ത്യയെ നിര്‍ബന്ധിതമാക്കി. ബ്രിട്ടീഷ് വാഴ്ചയില്‍ മോഹഭംഗംവന്ന വിദ്യാസമ്പന്ന സവര്‍ണവിഭാഗങ്ങള്‍ നയിച്ച ദേശീയ പ്രസ്ഥാനം, ഇന്ത്യയില്‍ ആധുനികശാസ്ത്രീയ മനസിന്റെ വികാസത്തെ അസാദ്ധ്യമാക്കുക യായിരുന്നു.

ഫാസിസത്തെ ജനപ്രിയമാക്കുന്നത് മിത്തുകളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും യുക്തിവിദ്വേഷത്തിലൂടെയുമാണ്. 'സ്വന്തം ഭാഗധേയം' നിര്‍ണയിക്കാനൊരുങ്ങുന്ന ഒരു ജനതയെ ആവേശഭരിതരാക്കാന്‍ മിത്തുകള്‍ക്കുമാത്രമേ കഴിയൂ എന്ന് 1922-ല്‍ തന്നെ മുസ്സോളിനി പ്രഖ്യാപിച്ചിട്ടുണ്ട്. (Emilio Gentile, The struggle for Modernity: Nationalism, Futurism and Fascism) യുക്തിചന്തയേയും ശാസ്ത്രജ്ഞാനത്തെയും പാര്‍ശ്വവല്‍ക്കരിക്കുകയും ആള്‍ക്കൂട്ടങ്ങളുടെ യുക്തിരാഹിത്യങ്ങളെയും അന്ധവിശ്വാസ ങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടുമാണ് ഫാസിസം വളരുന്നത്. പ്രാചീന ഇന്ത്യയില്‍ വിമാനവും പ്ലാസ്റ്റിക്‌സര്‍ജറിയുമുണ്ടായിരുന്നുവെന്ന അയുക്തികപ്രസ്താവന ജനസഞ്ചയങ്ങളുടെ സഹജമായ യുക്തിരാഹിത്യത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു നേതാവിന്റെ വ്യക്തിപ്രഭാവത്തിനും ഇച്ഛയ്ക്കും അടിമകളാ കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരെയാണ് Gustave Le Bon എന്ന ചിന്തകന്‍ ജനസഞ്ചയമെന്ന് വിശേഷിപ്പിച്ചത്. അനുസരണയേയും മാനസികഅടിമത്തത്തെയും ആന്തരികവല്‍ക്കരിക്കുന്ന ജനസഞ്ചയങ്ങളെ, അന്ധവിശ്വാസ-മിത്തുകളാല്‍ ഭരിക്കപ്പെടുന്ന ഫാസിസ്റ്റു ബഹുജനപ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കാന്‍ എളുപ്പമാണ് 'ശക്തമായ ഇന്ത്യ' 'ഇന്ത്യയില്‍ നിര്‍മിക്കുക' 'ശക്തനായനേതാവ്' തുടങ്ങിയമിത്തുകള്‍ നാഗരീകമധ്യവര്‍ഗങ്ങളെ വന്‍തോതില്‍ വശീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. ഇങ്ങനെ വശീകരിക്കപ്പെടുന്ന നാഗരീകജന സഞ്ചയങ്ങളെ, ശക്തനായ ഇടയനാല്‍ നയിക്കപ്പെടുന്ന ആട്ടില്‍പ്പറ്റമായി മാറ്റിയെടുക്കുന്നധര്‍മമാണ് മോഡി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആറ്റിന്‍പറ്റങളുടെ ഒരു സവിശേഷത, ഔപചാരികവും യുക്തിസഹജവുമായ രാഷ്ട്രീയ തത്വങ്ങളോടുള്ള അവജ്ഞയും 'ആക്ടിവിസ'ത്തോടുള്ള ആരാധനയുമാണ്. 'പ്രത്യയശാസ്ത്രവിരുദ്ധമായ പ്രത്യയശാസ്ത്ര' ത്തെയാണ് മോഡി പ്രതിനിധാനം ചെയ്യുന്നത്. കാരണം, മോഡിയുടെ വിചാരശൂന്യമായ വാചകക്കസര്‍ത്തും വികസനവാദാത്മകതയും, ആട്ടിന്‍പറ്റമായി മാറിയ ജനസഞ്ചയങ്ങളുടെ ബൗദ്ധികതാവിദ്വേഷത്തെ പ്രകമ്പനംകൊള്ളിക്കാന്‍ പര്യാപ്തമാണ്. മോദിയുഗത്തിനു ചുക്കാന്‍ പിടിക്കുന്ന ആര്‍.എസ്സ്.എസ്സ്. എന്ന ഭീകരവാദസംഘടന തന്നെ ആശയശൂന്യരും കായികപ്രേമികളുമായ മനുഷ്യരുടെ ഒരു സംഘമാണ്. അവര്‍ക്ക് ആശയലോകം എന്ന ഒന്നുണ്ടെങ്കില്‍, അത് ദേശത്തോടുള്ള മതഭക്തിമാത്രമാണ്. ക്ഷുദ്രമായ ദേശഭക്തിയുടെ കുത്തക അവകാശപ്പെടുന്ന ഈ ഭീകരവാദപ്രസ്ഥാനം, അഴിമതി നിയന്ത്രിക്കുന്നതില്‍ ജനാധിപത്യ ഗവണ്‍മെന്റിനു ണ്ടായ പരാജയത്തിനു ബദല്‍, മതേതരഭരണകൂടത്തിനുമേല്‍, ദേശരാഷ്ട്രത്തെ സ്ഥാപിക്കുകയാണെന്നു പ്രചരിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥയുടെ അടിസ്ഥാനഘടനയെ നിര്‍വചിക്കുന്ന മതേതരതത്വത്തിന്റെ സ്ഥാനത്ത്, 'ഹിന്ദുദൈവശാസ്ത്രം' സ്ഥാപിതമാവും. അത്തരമൊരു ദൈവശാസ്ത്രത്തിനാ വശ്യം ഉദാരജനാധിപത്യാശയങ്ങളും മൂല്യങ്ങളുമല്ല, മറിച്ച്, 'ഹിന്ദുതിയോക്രസി'യുടെ കല്പനകള്‍ അയവില്ലാതെ നടപ്പിലാക്കുന്ന ഒരു 'സ്വേച്ഛാധിപതി'യെയാണ്. ഈ തിയോളജിക്കല്‍ തത്വങ്ങളോട് വിയോജിക്കുന്നമനുഷ്യരെയും ആശയങ്ങളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും ദേശത്തിന്റെ ശത്രുക്കളായി മുദ്രയടിക്കാനെളു പ്പമാണ്. അഥവാ ഹിന്ദു തിയോക്രസിക്കു വിധേയരാകാന്‍ വിസമ്മതിക്കുന്നവര്‍ ഒന്നുകില്‍ കൊല്ലപ്പെടും. അല്ലെങ്കില്‍, ഇന്ത്യയില്‍ തന്നെ, സാംസ്‌കാരികപ്രവാസി കളായി മാറും. നഗ്നമായ ഉന്‍മൂലനവും ബഹിഷ്‌കരണവുമാണ് ഇപ്പോള്‍ ഹിന്ദുഭീകരവാദികള്‍ അനുവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നത്. കല്‍ബുര്‍ഗിയെപ്പോലുള്ള സ്വതന്ത്രഎഴുത്തുകാരെ വധിക്കുന്നു. മറ്റുചിലര്‍ക്കെതിരെ കൊലവിളിനടത്തുന്നു. സാംസ്‌കാരികസ്ഥാപനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ അക്കാദമികളില്‍ നിന്നും കലാകാരന്മാരെയും ചിന്തകരെയും ശാസ്ത്രജ്ഞരെയും പുറത്താക്കുകയും ഹിന്ദു തിയോക്രസിയുടെ അജ്ഞാനുവര്‍ത്തികളെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യുന്നു. വിമര്‍ശനങ്ങള്‍ക്കും സ്വതന്ത്രചിന്തയ്ക്കുമെതിരെ ചിലപ്പോള്‍ ക്ഷമാപണരഹിതമായ ഹിംസഅഴിച്ചുവിടുന്നു. മറ്റുചിലപ്പോള്‍, ഐക്യത്തിന്റയും സഹിഷ്ണുതയുടെയും മാലാഖമാരായി അഭിനയിക്കുന്നു, ഗോമാംസത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീമിനെ ഹിന്ദുഭീകരവാദികള്‍ ക്രൂരമായി കൊലപ്പെടു ത്തിയത്. ബീഹാര്‍ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തുംവരെ ഇക്കാര്യത്തില്‍ നിശബ്ദതപാലിച്ച മോഡി, പെട്ടെന്ന് ''ഹിന്ദുക്കളും മുസ്ലീംങളും തമ്മിലടിക്കരുത്' എന്ന പ്രസ്താവനയിലൂടെ മതസഹിഷ്ണുതയുടെ മാലാഖയാവുന്നു. ഹിന്ദു ഫാസിസത്തിന്റെ ധിഷണാശൂന്യതയുടെ, അവസരവാദത്തിന്റെ, പ്രയോജനവാദത്തിന്റെ, ഏറ്റവും നല്ല ഉദാഹരണമാണിത്.