"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഓഷോ രജനീഷ് അംബേഡ്കറെ കുറിച്ച്...!!!!
എല്ലാ ഇസങ്ങളിലേയും സാരാംശം ഓഷോ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടുണ്ട്. അംബേഡ്കറെ ഉള്‍ക്കൊണ്ട ഓഷോ ഗാന്ധിയെ തള്ളിക്കളയുന്നതു കാണാം. അതേ സമയം അംബേഡ്കര്‍ തള്ളിക്കളഞ്ഞ പല ഘടകങ്ങളും ഓഷോ ഉള്‍ക്കൊള്ളുന്നതായും കാണാം. അത് ഓഷോയുടെ കാഴ്ചപ്പാട്. നമുക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാം. അംബേഡ്കറെക്കുറിച്ചുള്ള ഓഷോയുടെ കാഴ്ചപ്പാട് വസ്തുനിഷ്ഠമാണ്. ഒരിക്കലും ആത്മനിഷ്ഠമല്ല. അംബേഡ്കര്‍ തന്റെ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ സംഘര്‍ഷമനു ഭവിച്ച കമ്മ്യൂണല്‍ അവാര്‍ഡ് കാലഘട്ടത്തിലാണ് ഓഷഷോയുടേയും ഊന്നലുകള്‍. അവരവരുടെ 'ഇട'ങ്ങളിലിരുന്ന് വിലയിരുത്തുക.... 2016, ഡിസംബർ 29, വ്യാഴാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 10 - പരിഭാഷ വയലാര്‍ ഓമനക്കുട്ടന്‍

 

👉ഭീം റാവു. ആര്‍ അംബേഡ്കര്‍,
എം.എ, പി എച്ച്.ഡി, ഡി എസ് സി, ബാര്‍ അറ്റ് ലോ.,
മെമ്പര്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍,
ഫെല്ലോ, ബോംബെ യൂണിവേഴ്‌സിറ്റി.,
പ്രസിഡന്റ്, അധഃസ്ഥിതവര്‍ഗം, ഇന്സ്റ്റിട്ട്യൂട്ട് ബോംബെ.
പ്രതിനിധി, ഇന്ത്യന്‍ വട്ടമേശ സമ്മേളനം.

ടെലി. അബര്‍കോണ്‍ 2410.
42 ക്ലിഫ് ഗാര്‍ഡന്‍സ്.
ലണ്ടന്‍.
19 - 12 - 1930.

പ്രിയപ്പെട്ട കണ്ണന്,

2016, ഡിസംബർ 27, ചൊവ്വാഴ്ച

2016, ഡിസംബർ 25, ഞായറാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 9 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


C/o തോമസ് & സണ്‍,
ബര്‍ക്കലേ സ്ട്രീറ്റ്,
ലണ്ടണ്‍ വെസ്റ്റ്.

പ്രിയപ്പെട്ട കണ്ണന്,

സ്വതന്ത്ര പത്രത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മുറിച്ച് ഉള്‍ക്കൊള്ളിച്ചിട്ടുള്ള താങ്കളുടെ കത്ത് ഒക്ടോബര്‍ 24 ആം തിയതി കിട്ടി. ആയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.


മനുസ്മൃതി: ശൂദ്രനെ വെറും ദാസ്യവൃത്തിക്കാരനായി കണക്കാക്കണം
👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 198, 199)

പഴയകാലത്ത് വിദ്യാഭ്യാസത്തിന് പകരമായിരുന്നു വേദാധ്യയനം. എന്നിട്ടും വേദാധ്യയനം അവകാശത്തിന്റെ പ്രശ്‌നമല്ലെന്നും വിശേഷാവകാശത്തിന്റെ പ്രശ്‌നമാണെന്നുമാണ് മനു പ്രഖ്യാപിക്കുന്നത്. വേദാധ്യയനത്തിനുള്ള അവകാശം അദ്ദേഹം ശൂദ്രനില്‍നിന്ന് തട്ടിപ്പറിച്ച് മൂന്ന് ഉയര്‍ന്ന വര്‍ഗങ്ങളുടെ വിശേഷാവകാശ മാക്കി. അദ്ദേഹം ശൂദ്രന് വേദാധ്യയനത്തില്‍ വിലക്ക് കല്പിച്ചുവെന്ന് മാത്രമല്ല, വേദജ്ഞാനം നേടാന്‍ ശൂദ്രനെ സഹായിക്കുന്നവര്‍ക്ക് ശിക്ഷയേര്‍പ്പെടുത്തുകയും ചെയ്തു. വേദാധ്യയനത്തിന് വിശേഷാവകാശമുള്ള വ്യക്തിയോട് മനു കല്പിക്കുന്നു;

IV.99. അവന്‍ ശൂദ്രന്റെ സാന്നിധ്യത്തില്‍ ഒരിക്കലും..... വേദാധ്യയനം ചെയ്യാന്‍ പാടില്ല.

Why Dr. Ambedkar Left Hinduism And Chose Buddhism


👉Why Dr. Ambedkar Left Hinduism And Chose Buddhism: Ambedkar’s conversion was not impulsive. It was as much an endorsement of a new way of life for Dalits, as it was a total rejection of Hinduism.


അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 23 ഫെബ്രുവരി 1917

തിരുവിതാംകൂറിലെ പുലയരുടെ അവശതകള്‍

ശ്രീ അയ്യന്‍കാളി (Memebr Nominated)

1917 ഫെബ്രുവരി 23-ാം തീയതിയിലെ പ്രജാസഭാ സമ്മേളനത്തില്‍ ശ്രീ.അയ്യന്‍കാളി ഇപ്രകാരം തന്റെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുണ്ടായി.


2016, ഡിസംബർ 24, ശനിയാഴ്‌ച

രാമചന്ദ്ര ധൊന്ദിബ ബണ്ഡാരെ; ആര്‍പിഐ വിട്ടിട്ടും അംബേഡ്കറൈറ്റായി തുടര്‍ന്ന ബുദ്ധോപാസകന്‍
മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ വിതയില്‍ 1916 ഏപ്രില്‍ 11 നാണ് ആര്‍ ഡി ബണ്ഡാരെ ജനിച്ചത്. അച്ഛന്റെ പേരാണ് ധൊന്ദിബ ബണ്ഡാരെ. ഇവരുടെ സമുദായം മഹര്‍ ജാതിയില്‍ പെടുന്നു. കുടുംബം പിന്നീട് ബോംബെയിലേക്ക് താമസം മാറ്റുകയായിരുന്നു. ആര്‍ ഡി ബണ്ഡാരെയുടെ പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ നോര്‍ത്ത് വരലി പ്രൈമറി സ്‌കൂളിലായിരുന്നു. മിഡില്‍ സ്‌കൂള്‍ ബോംബെയിലെത്തി യശേഷം കൊലബവാടി മിഡില്‍ സ്‌കൂളിലും മഹാരാഷ്ട്ര ഹൈസ്‌കൂള്‍ ബോംബെയിലും ആയിരുന്നു. തുടര്‍ന്ന് എല്‍ഫിസ്റ്റണ്‍ കോളേജില്‍ നിന്ന് ബി എ യും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും എല്‍എല്‍ബിയും കരസ്ഥമാക്കി.

ഊക്കോട് ഗോപാലന്‍
1950 ജനുവരി 6 ന് ജനനം. അച്ഛന്‍ യശശ്ശരീരനായ നല്ല തമ്പി. അമ്മ യശശ്ശരീരയായ ശാരദ. പുലയ സമുദായാംഗം. വിദ്യാഭ്യാസം പ്രീ - ഡിഗ്രി. മാതാപിതാക്കള്‍ കര്‍ഷകത്തൊഴിലാളികള്‍. ഏഴംഗ കുടുംബത്തില്‍ രണ്ടാമന്‍. MSC LPS ഊക്കോട്, UPS ശാന്തിവിള, VHS നേമം, ഇന്റര്‍മീഡിയറ്റ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

സൗത്ത് ആഫ്രിക്കയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം
👉ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ 125 ആം ജന്മദിനാഘോഷം 2016 ഏപ്രില്‍ 14 ന്, ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രിട്ടോറിയയിലെ എറസ്മിയയില്‍ അമൈറ്റി ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ വെച്ച് നടന്നു. ഹൈക്കമ്മീ ഷന്റെ ആദ്യ സെക്രട്ടറി ഹിതേശ് രാജ്പാല്‍ മുഖ്യ അതിഥിയായിരുന്നു. പ്രിന്‍സിപ്പാളും അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 200 ല്‍ ഏറെ പേര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. 

മനുസ്മൃതി ആവിഷ്‌കരിച്ചത് ബ്രാഹ്മണര്‍ക്ക് ഭൗതികനേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി - ഡോ. അംബേഡ്കര്‍👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 163, 164)

മനു നിര്‍ദ്ദേശിച്ചിട്ടുള്ള പ്രയശ്ചിത്തങ്ങള്‍ നിരവധിയാണ്. കൂടുതലറിയാന്‍ താത്പര്യമുള്ളവര്‍ നേരിട്ട് മനുസ്മൃതി വായിച്ചു നോക്കിയാല്‍ അവയെന്തൊക്കെയാ ണെന്ന് മനസ്സിലാകും. ഏതായാലും ഈ പ്രായശ്ചിത്തങ്ങളില്‍ വിശേഷിച്ചും ശ്രദ്ധാര്‍ഹമായ ഒരു സംഗതി, ബ്രാഹ്മണര്‍ക്ക് ഭൗതികനേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി മനഃപൂര്‍വം ആവിഷ്‌കരിച്ചിട്ടുള്ളവയാണ് എന്നതാണ്. ചില പ്രായശ്ചിത്തങ്ങള്‍ ബ്രാഹ്മണര്‍ക്ക് ദാനം നല്കല്‍ മാത്രമാണ്. മറ്റുചില പ്രായശ്ചിത്തങ്ങളില്‍ മതപരമായ ചില ചടങ്ങുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. പക്ഷെ, ബ്രാഹ്മണനൊഴികെ മറ്റാര്‍ക്കും മതപരമായ ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതുകൊണ്ടും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് പ്രതിഫലം നല്‌കേണ്ടതുകൊണ്ടും ദാനം എന്ന ഏര്‍പ്പാ ടിന്റെ ഗുണഭോക്താവാകാന്‍ ബ്രാഹ്മണന് മാത്രമേ കഴിയൂ.


2016, ഡിസംബർ 23, വെള്ളിയാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാ സഭാ പ്രസംഗങ്ങള്‍ ;13 ഫെബ്രുവരി 1917 - പുലയര്‍ക്ക് പതിച്ചു നല്‍കിയ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ നടപടി വേണംശ്രീ അയ്യന്‍കാളി (Member Nominated)

1917 ഫെബ്രുവരി മാസം 13-ാം തീയതി കൂടിയ അസംബ്ലി സമ്മേളനത്തില്‍ ഭൂമി പതിച്ചു കിട്ടാന്‍ പുലയരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ശ്രീ. അയ്യന്‍കാളി വളരെ വാചാലമായി സംസാരിച്ച് അദ്ദേഹം ഒരു കാര്യം അധികൃതരെ ഗൗരവതരമായി ഓര്‍മ്മിപ്പിച്ചു. വിളപ്പില്‍ പകുതിയില്‍ പുലയര്‍ക്കു പതിച്ചു നല്‍കാന്‍ ഗവണ്‍മെന്റനുവദിച്ച ഭൂമിയില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് കാട്ടുന്ന കാലതാമസം നിമിത്തം പ്രസ്തുത ഭൂമി സമീപഭാവിയിലൊരിക്കലും പുലയരുടെ കൈവശമാകാനിടയില്ല. അതിനാലവരുടെ ഈ വിഷയത്തിലുള്ള ബുദ്ധിമുട്ടുകളും സങ്കടങ്ങളുമകറ്റാന്‍ ഗവണ്‍മെന്റ് അനുകൂല2016, ഡിസംബർ 18, ഞായറാഴ്‌ച

എന്താണ് മതം? മനുസ്മൃതി മതഗ്രന്ഥമാകുന്നത് എന്തുകൊണ്ട്?(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 227)

👉മതം ഒരു ചാലകശക്തിയെന്ന നിലയില്‍ ധാര്‍മിക മനോഭാവത്തെ പല രീതികളില്‍ ദൃഢീകരിക്കുന്നു. ചിലപ്പോള്‍ അത് മരണാനന്തരം ലഭിക്കുന്ന പ്രതിഫലങ്ങളുടേയും ശിക്ഷകളുടേയും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് സദാചാര നിയമത്തിന്റെ രൂപമാര്‍ജി ക്കുന്നു; ചിലപ്പോള്‍ അത് ധാര്‍മികതയുടെ നിയമങ്ങള്‍ ദൈവകല്പനകളാണെന്ന് വരുത്തിത്തീര്‍ക്കുന്നു; ചിലപ്പോള്‍ അത് ആ നിയമങ്ങള്‍ക്ക് അലംഘനീയത കല്പിച്ച് അവയോടുള്ള അനുസരണ മനോഭാവത്തെ തട്ടിയുണര്‍ത്തുന്നു. പക്ഷെ, ഇവയെല്ലാം മതം സൃഷ്ടിച്ച ചാലകശക്തി ധാര്‍മിക ജീവിതത്തെ പ്രവര്‍ത്തനത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യത്യസ്ത രീതികള്‍ മാത്രമാണ്.


In EFLU, five Dalit students 'defamed' a professor. How? By speaking against oppression | TwoCircles.net

2016, ഡിസംബർ 17, ശനിയാഴ്‌ച

അംഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിക്കുവേണ്ടിയുളള പോരാട്ടം കെ.എന്‍ രാമചന്ദ്രന്‍
🌐ബ്രിട്ടീഷ് ഭരണകാലത്ത് കോളനി അധികാരികളുടെ നിര്‍ദ്ദേശപ്രകാരം മദ്രാസ് പ്രവിശ്യ സര്‍ക്കാരും തിരുവിതാംകൂറിലെയും കൊച്ചിയിലേയും നാടുവാഴികളും തോട്ടങ്ങളുണ്ടാക്കാന്‍ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ വനഭൂമിയാണ് കണ്ണന്‍ദേവനും ഹാരിസണും ഉള്‍പ്പെടെയുളള കമ്പനികള്‍ക്ക് 99 വര്‍ഷം വരെ ലീസില്‍ കൈമാറ്റം ചെയ്തത്. ഇതിലേറെ ഭൂമികളും കമ്പനികള്‍ കൈവശപ്പെടുത്തിയിരുന്നു. 1950-കള്‍ ആകുമ്പോഴേക്കും ലീസിന്റെ കാലാവധി തീര്‍ന്ന് ഇവ തിരിച്ച് 1947-ലെ കാശ്മീരിലെ ഏകപോംവഴി ദേശീയ സ്വയം നിര്‍ണയത്തിലധിഷ്ഠിതമായ രാഷ്ട്രീയ പരിഹാരം
💡ഡസന്‍ കണക്കിനു മനുഷ്യരെ കശാപ്പു ചെയ്തും 'പെല്ലറ്റ്ഗണ്‍' ഉപയോഗിച്ച് നൂറുകണക്കിനാളുകളെ ഗുരുതരമായി പരിക്കേല്പിച്ചും സ്ത്രീകളെ മാനഭംഗം ചെയ്തും ഇന്ത്യന്‍ സൈനിക - പോലീസ് സംവിധാനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ കാശ്മീറിലെ ജനങ്ങളുടെ രോഷം അനുദിനം ആളിക്കത്തുന്നതിനാണ് കാരണമായിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാക്കിസ്ഥാന്‍ നടത്തുന്ന
സാമ്രാജ്യത്വ കോര്‍പ്പറേറ്റ് സേവക്കായി ഇടതു മുഖംമൂടി അഴിച്ചുമാറ്റുന്ന പിണറായി ഭരണം
🚐സ്വന്തം പ്രതിച്ഛായയില്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയെന്നത് മൂലധനത്തിന്റെ അടിസ്ഥാന സ്വഭാവമാണെന്ന് മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നിരന്തരമായ പ്രത്യയശാസ്ത്ര - രാഷ്ട്രീയ സമരങ്ങളിലൂടെ ഫിനാന്‍സ് - കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥക്കെതിരെ രാഷ്ട്രീയ ബദല്‍ മുന്നോട്ടുവെച്ചുകൊണ്ട് അതിനെ മറികടക്കാന്‍ ശ്രമിക്കാത്ത പ്രസ്ഥാനങ്ങളെയും സംഘടനകളെയും മൂലധനവ്യവസ്ഥ യുമായി ഉദ്ഗ്രഥിച്ച് സ്വന്തം മുഖച്ഛായയില്‍ മാറ്റിത്തീര്‍ക്കുകയെന്നതാണ് മൂലധന പിണറായി വിജയന് അഭിനവ 'ഗീതോപദേശം'
📄തീവ്രവലതു സാമ്പത്തിക നയങ്ങളുടെ വക്താവും പ്രയോക്താവും അമേരിക്കന്‍ ഫെഡറല്‍ ബാങ്കിന്റെ ഉപദേഷ്ടാവും ജി - 20 രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മോദി സര്‍ക്കാരിന്റെ ഉപദേശകയുമായ ഹാര്‍വാര്‍ഡ് സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി അഞ്ചു വര്‍ഷക്കാലത്തേക്ക് നിയമിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ എടുത്ത തീരുമാനം വാര്‍ത്താപ്രാധാന്യം കൈവരിക്കുന്നത് ഇപ്പോഴും അതു ഇടതുവേഷം കെട്ടാന്‍ അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍:29 ഫെബ്രുവരി 1916; വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാര്‍ പുലയരോട് കൂടുതല്‍ കരുണ കാണിക്കണംപൊതുവിദ്യാഭ്യാസത്തോടൊപ്പം സ്‌കോളര്‍ഷിപ്പു നല്‍കി കൃഷിയും വ്യവസായവും കൂടി പരിശീലിപ്പിക്കുകയാണെങ്കില്‍ അങ്ങനെ പരിശീലനം ലഭിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതനിലനില്പിന് അതു സഹായകകരമായിരിക്കും. ഓരോ താലൂക്കിലും ഒരു വിദ്യാര്‍ത്ഥിക്ക് എന്ന തരത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാം. തിരുവല്ല താലൂക്കില്‍ മാറം കുളത്ത് ഇത്തരത്തില്‍ ഒരു പ്രാഥമിക പള്ളിക്കൂടം ആരംഭിക്കാവുന്നതാണെന്ന പൊതുവായൊരാവശ്യം ആവശ്യം ഉയര്‍ന്നുവന്നു.


സന്ത് റാം : ജഠ്-പഠ് തോഡക് മണ്ഡല്‍ സ്ഥാപകനായ ദലിത് വിമോചനപ്പോരാളി
1887 ഫെബ്രുവരി 14 ന് പഞ്ചാബിലെ ഹോസിയാപൂര്‍ ജില്ലയിലെ പുരാണി ബസ്സിയിലാണ് സന്ത് റാം ജനിച്ചത്. രാംദാസ് ഗോഹലും മാലിനീ ദേവിയുമായിരുന്നു അച്ഛനമ്മമാര്‍. മേഘവംശി (Megh) എന്നറിയപ്പെടുന്ന ദലിത് സമുദായത്തില്‍ പെട്ടതാണ് ഇവരുടെ കുടുംബം. ബി എ ഡിഗ്രി സമ്പാദിച്ചതിനുശേഷം സന്ത് റാം ദലിത് വിമോചന പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ടി എ പരമന്‍: മജിസ്‌ട്രേറ്റായ ദലിതന്‍, മുന്‍ എംഎല്‍എ, ആകാശവാണി അനൗണ്‍സര്‍, അധ്യാപകന്‍
കൈവെച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ വ്യക്തിമുദ്രപതിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു 1924 ആഗസ്റ്റ് 24 ന് എറണാകുളം ജില്ലയില്‍ കൊച്ചി താലൂക്കില്‍ എടവനക്കാട് വില്ലേജില്‍ തിട്ടയില്‍ കുഞ്ഞന്റേയും കാളിയുടേയും മകനായി ജനിച്ച ടി എ പരമന്‍ എക്‌സ് എം എല്‍ എ.


https://www.facebook.com/idaneram/

അഭിഭാഷക -പോലീസ് വിളയാട്ടം അടഞ്ഞ അധ്യായമായി കണക്കാക്കാതെ ജനകീയ വിചാരണക്കു വിധേയമാക്കണം👌കേരളജനതക്ക് ഒരു തരത്തിലും അവഗണിക്കാനോ പൊറുക്കാനോ കഴിയാത്തവിധം കൊച്ചിയിലും തിരുവനന്തപുരത്തും സ്ത്രീകള്‍ ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ ഗുണ്ടാവിളയാട്ടം നടത്തിയ വക്കീല്‍ വേഷധാരികള്‍ക്കെതിരെ ങ്ങള്‍ക്കെതിരെ താമസ്സം വിനാ കേസ്സെടുത്തു വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍കൈ 


പൊതുനിരത്തുകള്‍ വില്പനക്കു വെയ്ക്കുമ്പോള്‍ - നാമൂസ്നീണ്ട നൂറ്റാണ്ടുകളുടെ അടിമത്വത്തില്‍ നിന്നും പതിറ്റാണ്ടുകളിലൂടെ തുടര്‍ന്നു വന്ന സമരങ്ങളിലൂടെയാണ് കഴിഞ്ഞകാല കേരളം നാമിന്നനുഭവിക്കുന്ന പല അവകാശ ങ്ങളും നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടമെന്നറി യപ്പെടുന്ന അക്കാലയളവില്‍ ജനതയെ ബോധവല്‍ക്കരിക്കുകയും കൃത്യമായ ഇടപെടലൂകളിലൂടെ കേരളത്തെ നയിക്കുകയും ചെയ്ത വിശാല ഇടതുപക്ഷ മനസും ബോധവും ആ സമരങ്ങള്‍ക്ക് അമരത്ത്വം നല്‍കിക്കൊണ്ടിരുന്നു. ഒരേ സമയം സ്വാമി സഹജാനന്ദ: ആത്മീയമാര്‍ഗത്തിലെ ദലിത് വിമോചനപ്പോരാളി
തമിഴ്‌നാട്ടിലെ അരണിക്കടുത്ത് പുതുപക്കത്തുള്ള മുനുസ്വാമിയുടെ മകനായി 1890 ലാണ് സഹജാനന്ദ ജനിച്ചത്. തിണ്ടിവനത്തുള്ള ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ പഠിക്കാനെത്തിയിരുന്ന വിദ്യാര്‍ത്ഥികളെ ക്രിസതുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്ന് മനസിലാക്കിയ സഹജാനന്ദ സ്‌കൂള്‍ വിട്ട് ഒളിച്ചോടി. സ്‌കൂളില്‍ നിന്ന് ഭക്ഷണച്ചെലവിനത്തില്‍ പറ്റിയിരുന്ന തുക മടക്കി കൊടുക്കേണ്ടി വന്നതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും ഇതേത്തുടര്‍ന്ന് പിന്നീടുണ്ടായില്ല. സ്പാര്‍ട്ടക്കസും അംബേഡ്കറും; അടിമയില്‍ നിന്നും വ്യത്യസ്തനാണ് അസ്പൃശ്യന്‍👉ക്രിസ്തുവിന്റെ അതേകാലത്ത് റോമില്‍ ജീവിച്ചിരുന്ന സ്പാര്‍ട്ടക്കസ് യൂറോപ്യന്‍ അടിമയായിരുന്നു. എന്നാല്‍ അടിമവിമോചനപ്പോരാളിയായിരുന്നുവോ എന്ന വസ്തുത വിലയിരുത്തപ്പെടേണ്ടതാണ്. അസ്പൃശ്യനായ ഡോ. ബി ആര്‍ അംബേഡ്കറേയും സ്പാര്‍ട്ടക്കസിനേയും താരതമ്യപ്പെടുത്തി പരിശോധിച്ചാല്‍ അടിമയും അസപൃശ്യനും തമ്മില്‍ വ്യത്യസ്തരാണെന്ന് കണ്ടെത്താന്‍ സാധിക്കും. 

സ്പാര്‍ട്ടക്കസ് യോറോപ്യന്‍ അടിമയായിരുന്നു. അംബേഡ്കര്‍ ഇന്ത്യയിലെ അസ്പൃശ്യനും. യൂറോപ്യന്‍ അടിമ, പിറവികൊണ്ടതിന് ശേഷമാണ് അടിമയാകുന്നത്. എന്നാല്‍ അസ്പൃശ്യന്‍ ജനിക്കുന്നതുതന്നെ അവന്റെ വംശത്തിന് കല്പിക്കപ്പെട്ടിരിക്കുന്ന അസ്പൃശ്യനായാണ്. അടിമക്ക് സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നു.

വിജയം നേടിയ ബ്രാഹ്മണമതം പിന്നീടെന്ത് ചെയ്തു?

 
👉(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 7. പേജ് 153, 154)

പുഷ്യമിത്രസംഗന്‍ നടപ്പിലാക്കിയ വിപ്ലവം ബ്രാഹ്മണരുടെ പാതയില്‍ പ്രാംരംഭവൈഷമ്യം സൃഷ്ടിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ഈ വിപ്ലവുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. പൊതുജനങ്ങളുടെ അമര്‍ഷം ബാണന്‍ എന്ന കവി (ഹര്‍ഷചരിതം - സ്മിത്തിന്റെ ഉദ്ധരണി - 1924, പുറം 208) എന്ന കവി ശരിക്കും 


നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്കെതിരായ കോപ്പറേറ്റ് ഭീകരാക്രമണം - പി.ജെ ജെയിംസ്ആമുഖം


തീവ്രവലതുവാദികളും കോര്‍പ്പറേറ്റ് അനുകൂലികളുമായ ഹിന്ദുത്വവാദികള്‍ നിയന്ത്രിക്കുന്ന മോദിഭരണം രാജ്യത്തിന്റെ ദീര്‍കാലചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത ഒരു കടന്നാക്രമണമാണ് നോട്ട് നിരോധനം എന്ന പേരില്‍ ജനങ്ങള്‍ക്ക് മേല്‍ നടത്തിയിരിക്കുന്നത്. കള്ളപ്പണം കള്ളനോട്ട്, ഭീകരവാദം എന്നിവയെല്ലാം കോര്‍ത്തിണക്കി അവക്കെതിരായ ഒരു 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന നിലയില്‍ അവതരിപ്പിച്ച 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള നടപടി തികച്ചും നാടകീയം കൂടിയായിരുന്നു. റിസര്‍വ്വ് ബാങ്കിന്റെയോ ധനവകുപ്പ് സെക്രട്ടറിയുടെയോ പ്രസ്താവനയിലൂടെ അവതരിപ്പിക്കാമായിരുന്നു ഇക്കാര്യം മോദി സ്വയം ഏറ്റെടുത്ത് നടപ്പാക്കിയത് പാക്കിസ്ഥാന്‍ വിരോധത്തിന്റേയും