"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, നവംബർ 30, ബുധനാഴ്‌ച

തനാജി ഖരവ്‌ടേക്കര്‍….!!!!!


👉ഇന്ത്യന്‍ ഭരണഘടനാ ശില്പി ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ച മറ്റൊരു ചരിത്രപുരുഷനാണ് തനാജി ഖരവ്‌ടേക്കര്‍...!!!! അംബേഡ്കറോടൊപ്പം ജീവിച്ചുകൊണ്ട്, തനിക്ക് വെറും 23 വയസ് മാത്രമുള്ള 1940 കളിലാണ് തനാജി ഖരവ്‌ടേക്കര്‍ തന്റെ മഹാസംരംഭത്തിന് തുടക്കമിട്ടത്. 1946 ല്‍ ഇന്നേക്ക് 70 വര്‍ഷം മുന്‍പ് മറാത്തി ഭാഷയിലുള്ള ഈ ജീവചരിത്രം കറാച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചു! ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള അംബേഡകറുടെ ജീവിതമാണ് ഗ്രന്ഥത്തിലെ ഉള്ളടക്കം.
👉തനാജി ഖരവ്‌ടേക്കര്‍….!!!!!

📄Read More;  

Shiriyar GP president stages dharna | Mangalore NYOOOZ


🔥Shiriyar GP president stages dharna | Mangalore NYOOOZ: Jyoti, president of Shiriyar Gram Panchayat, staging a dharna in front of the Zilla Panchayat office in Udupi on Tuesday.
more-inJyoti, president of the Shiriyar Gram Panchayat, staged a dharna in front of the Udupi Zilla Panchayat here on Tuesday alleging that there was a conspiracy to dissolve the gram panchayat and remove her from her post.
The taluk panchayat and zilla panchayat should press for legal action by SEC against the absentee gram panchayat members, she said.
Instead, the Udupi Taluk Panchayat had recommended to the Udupi Zilla Panchayat that the gram panchayat be dissolved, though the matter was not on the agenda of the Taluk Panchayat meeting.
But some gram panchayat members could not digest the fact that a Dalit woman had become the president.

2016, നവംബർ 28, തിങ്കളാഴ്‌ച

കെ സി കാട്ടാക്കട


🔥കേരള സര്‍വകലാശാലയില്‍ നിന്ന് ബി എ ബിരുദവും ബാംഗ്ലൂര്‍ ദക്ഷിണ മേഘല നാഷണല്‍ ഡയറി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഡയറിയില്‍ ഡിപ്ലോമയും നാഷനല്‍ ഡയറി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഡയറി ഇക്കണോമിക്‌സ് മുഖ്യവിഷയമായി എം എസ് സി ബിരുദവും തിരുവനന്തപുരം സിഡളഎസ് ല്‍ നിന്ന് എം ഫിലും നേടി. മൃഗസംരക്ഷണം, ക്ഷീരവികസനം, പരിവര്‍ത്തന ശുപാര്‍ശിത കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ഔദ്യോഗിക ജീവിതം.

🔥കെ സി കാട്ടാക്കട

രാഘവന്‍ അത്തോളി


🔥ആനുകാലികങ്ങളില്‍ ഒട്ടേറെ കവിതകളും ലേഖനങ്ങളും പഠന ക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും എഴുതിയിട്ടുണ്ട്. കല്ലറ സുകുമാരന്റെ കവിതകളെക്കുറിച്ചുള്ള പഠനം ശ്രദ്ധേയങ്ങളില്‍ ഒന്നാണ്.
നോവലുകളടക്കം 29 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അപ്രകാശിത കൃതികളടക്കം 211 പുസ്തകങ്ങള്‍ എഴുതി.

🔥രാഘവന്‍ അത്തോളി

മിശ്രവിവാഹ – ഭോജന നിരോധനങ്ങള്‍ എങ്ങനെയാണ് ജാതിവ്യവസ്ഥയെ സൃഷ്ടിച്ചത്

ജാതിവ്യവസ്ഥ സൃഷ്ടിച്ചതിന് കരണം മിശ്രഭോജന നിരോധനവും

മിശ്രവിവാഹം ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്നത്

സ്വാമി അച്യുതാനന്ദ്: ആത്മീയവഴിയില്‍ ഒരു അംബേഡ്കറൈറ്റ്…!!!!


👆സ്വാമിജിയുടെ നാടകങ്ങളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് 'രാം രാജ്യ് ന്യായ്'ഉം 'മായാനന്ദ് ബലിദാന്‍' ഉം ആണ്. യഥാക്രമം 1926, 27 എന്നീ വര്‍ഷങ്ങളിലാണ് ഇവ രചിക്കപ്പെട്ടത്. ഹിന്ദിയില്‍ 'ദലിത് തിയേറ്റര്‍' സംരംഭം പ്രോത്ഘാടനം ചെയ്യപ്പെട്ടത് സ്വമിജിയുടെ നാടകങ്ങലുടെ വരവോടെയാണ്. രാം രാജ്യ് ന്യായ് എന്ന നാടകം ശൂദ്ര സന്യാസിയായ ശംബൂകനെ നിഷ്ഠൂരമായി വധിച്ച രാമന്റെ അനീതിയെ ചോദ്യം ചെയ്യുന്നു. ബ്രാഹ്മണി ക്കല്‍ സാംസ്‌കാരിക സാമ്രാജ്യത്വത്തിലെ ഹിംസാത്മകതയെ ചോദ്യം ചെയ്യുന്ന നാടകമാണ് സാധൂ മായാനന്ദ്. എ ഡി 1300 ല്‍ ഗുജറാത്തിലെ വിക്രം സംവത് ല്‍, മഴക്കുവേണ്ടി ബ്രാഹ്മണര്‍ നടത്തിയ ഒരു യാഗത്തില്‍ മായാനന്ദ് എന്ന അസ്പൃശ്യനായ സാധുവിനെ അവര്‍ യാഗാഗ്നിയില്‍ ഹോമിക്കുക യുണ്ടായി. ആ ചരിത്ര സംഭവത്തെ ആധാരമാക്കിയാണ് സാധു മായാനന്ദ് രചിച്ചത്.
സ്വാമി അച്യുതാനന്ദ്: ആത്മീയവഴിയില്‍ ഒരു അംബേഡ്കറൈറ്റ്…!!!!

ജാതിവ്യവസ്ഥ സാമൂഹ്യവിരുദ്ധമാണ്….

വര്‍ണത്തെ ജാതിയാക്കി മാറ്റിയതുകൊണ്ടുണ്ടായ ദോഷം..

ബ്രാഹ്മണര്‍ വര്‍ണത്തെ ജാതിയാക്കി മാറ്റിയതെന്തിന് ?

മേനോന്‍ പിടിച്ച പുലിവാല് – കല്ലറ സുകുമാരന്‍

പൗരോഹിത്യത്തിന്റെ സ്വാധീനം – കല്ലറ സുകുമാരന്‍

2016, നവംബർ 24, വ്യാഴാഴ്‌ച

ജാതിനശീകരണത്തിന് അംബേഡ്കറുടെ കാഴ്ചപ്പാട് – കെ എന്‍ കുട്ടന്‍

👉ജാതി നശീകരണത്തിന് യഥാര്‍ത്ഥ പ്രതിവിധി വിജാതീയ വിവാഹമാണെന്ന് അംബേഡ്കര്‍ നിര്‍ദ്ദേശിച്ചു. രക്തസങ്കലനം കൊണ്ടുമാത്രമേ ബന്ധുക്കളും ഉറ്റവരുമെന്ന ഒരു വികാരം സൃഷ്ടിക്കുവാന്‍ സാധിക്കൂ. ഈ വികാരം പ്രമുഖമായിത്തീരാത്തിടത്തോളം ജാതിചിന്ത സൃഷ്ടിച്ച വിഭാഗീയത അപ്രത്യക്ഷമാവുകയില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഇത് സാധിക്കണ മെങ്കില്‍ ജാതി എന്ന സങ്കല്പം മനസില്‍ നിലനിര്‍ത്തുന്ന മതമാണ് തെറ്റായിട്ടു ള്ളതെന്നും ഈ മതത്തെ അഭ്യസിപ്പിക്കുന്ന യഥാര്‍ത്ഥ ശത്രു ശാസ്ത്രങ്ങളാ ണെന്നും തന്മൂലം ഈ ശാസ്ത്രങ്ങളുടെ അഥവാ വേദഗ്രന്ഥങ്ങളുടെ അലംഘനീയതയിലുള്ള വിശ്വാസത്തെ നശിപ്പിക്കേണ്ടതാണെന്നും അംബേഡ്കര്‍ ശക്തിയായി വാദിച്ചു.
👉ജാതിനശീകരണത്തിന് അംബേഡ്കറുടെ കാഴ്ചപ്പാട് – കെ എന്‍ കുട്ടന്‍


മനു വര്‍ണത്തെ ജാതിയാക്കി മാറ്റിയതെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു…


👉ഉപനയനം നടത്തുന്ന കാര്യത്തില്‍ കുട്ടിയുടെ ഗുരുവിനുണ്ടായിരുന്ന അധികാരം കുട്ടിയുടെ പിതാവില്‍ നിക്ഷേപിച്ചുവെന്നതാണ് ബ്രാഹ്മണമതം നടപ്പില്‍ വരുത്തിയ മുഖ്യമായ മാറ്റം. അതിന്റെ ഫലമാകട്ടെ, സ്വന്തം കുട്ടിയുടെ ഉപനയനം നടത്താന്‍ അവകാശം ലഭിച്ച പിതാവ് സ്വന്തം വര്‍ണം കുട്ടിക്കു നല്കി വര്‍ണത്തെ പരമ്പരാഗതമാക്കിയെന്നതായിരുന്നു.
👉മനു വര്‍ണത്തെ ജാതിയാക്കി മാറ്റിയതെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു…


2016, നവംബർ 23, ബുധനാഴ്‌ച

ചൈനയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം…..!!!


👍പീക്കിംഗ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ നേതൃത്വത്തില്‍ 2016 ഏപ്രില്‍ 14 ന് രാജ്യതലസ്ഥാനമായ ബെയ്ജിംഗിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്. അംബാസ്സഡര്‍ വിജയ് ഗോഖലെ, അഹിംസാമാര്‍ത്തിലൂടെ സാമൂഹ്യ സമത്വത്തിനുവേണ്ടി ഭരണഘടനയിലൂടേയും നിയമനിര്‍മാണത്തിലൂടേയും പോരാടിയ മഹാനായിരുന്നുവെന്ന് ഡോ. അംബേഡ്കറെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു....!!!!
👍ചൈനയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം…..!!!

വര്‍ണത്തെ ജാതിയായി രൂപാന്തരപ്പെടുത്തിയത് മനു!


👉'മനസിലാക്കപ്പെടുകയെന്നാല്‍, കണ്ടുപിടിക്കുക'യെന്നാണര്‍ത്ഥമെന്ന് ഓസ്‌കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ട്. കണ്ടുപിടിക്കപ്പെടുക എന്ന ആഗ്രഹം മനുവിനില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ലക്ഷ്യങ്ങളേയും മാര്‍ഗങ്ങളേയും കുറിച്ച് മൗനം പാലിക്കുന്നു. അദ്ദേഹം അവ ജനങ്ങളുടെ സങ്കല്പത്തിന് വിട്ടിരിക്കുകയാണ്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അളവറ്റ പ്രാധാന്യമുള്ള വിഷയമാണിത്.
👉വര്‍ണത്തെ ജാതിയായി രൂപാന്തരപ്പെടു ത്തിയത് മനു!   

ഭരണഭാഷ: പ്രശ്‌നം, പരിഹാരരഹിതം ? – വി കെ നാരായണന്‍


📝ശിലാഫലകങ്ങളിലെ ലിഖിതം മലയാളത്തിലും വേണമെന്ന് 1973 ഏപ്രില്‍ ഉത്തരവ്; അത് നടപ്പാക്കണമെന്ന് രണ്ട് പതിറ്റാണ്ടിനു ശേഷം 1993 നവംബറില്‍ സര്‍ക്കുലര്‍! മലയാള ദിനപത്രങ്ങളിലെ പരസ്യം മലയാളത്തിലായിരിക്കണമെന്ന് 1983 ജൂലായില്‍ ഉത്തരവ്. അത് അനുസ്മരിപ്പിക്കുന്ന സര്‍ക്കുലര്‍ അതേവര്‍ഷം നവംബറിലും പിന്നീട് പത്തുവര്‍ഷത്തിനു ശേഷം 1993 നവംബറിലും! 

📝ഭരണഭാഷ: പ്രശ്‌നം, പരിഹാരരഹിതം ? – വി കെ നാരായണന്‍പുഷ്യമിത്രന്‍ ബുദ്ധമതത്തിനെതിരായി നടത്തിയ പീഢനം..


👉ഇതേപ്പറ്റി ഡോ. ഹരിപ്രസാദ് ശാസ്ത്രി പറയുന്നു;

'യാഥാസ്ഥിതികരും മതഭാഭ്രാന്തന്മാരുമായ സംഗന്മാരുടെ സാമ്രാജ്യാധിപത്യ ത്തിന്‍ കീഴില്‍ ബുദ്ധമതാനുയായികളുടെ സ്ഥിതി എന്തായിരുന്നുവെന്ന് വിവരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ സങ്കല്പിക്കാന്‍ കഴിയും. ചൈനയിലെ ഒട്ടേറെ ബുദ്ധമതാനുയായികള്‍ ഇന്നും ശപിച്ചുകൊണ്ടല്ലാതെ പുഷ്യമിത്രന്റെ പേര് ഉച്ചരിക്കുകയില്ലെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.'
👉പുഷ്യമിത്രന്‍ ബുദ്ധമതത്തിനെതിരായി നടത്തിയ പീഢനം.. 

ഗ്വാട്ടിമാലയില്‍ അംബേഡ്കര്‍ ജയന്തി

2016, നവംബർ 22, ചൊവ്വാഴ്ച

ആര്യന്മാരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി…. അംബേഡ്കര്‍ പറഞ്ഞു..

👉വെളിമ്പദേശത്തുവെച്ചും മറ്റു ജനങ്ങള്‍ കാണ്‍കെയും സ്ത്രീകളുമായി വേഴ്ച നടത്താന്‍ ആര്യന്മാര്‍ക്ക് കൂസലില്ലായിരുന്നു. ഋഷിമാര്‍ വന്ദേവ്യവ്രതം എന്നറിയപ്പെടുന്ന മതപരമായ ചടങ്ങുകള്‍ നടത്താറുണ്ടായിരുന്നു. യജ്ഞഭൂമിയല്‍ വെച്ചാണ് ഇത് നടത്തിയിരുന്നത് ....
👉ആര്യന്മാരുടെ ലൈംഗിക അരാജകത്വത്തെപ്പറ്റി…. അംബേഡ്കര്‍ പറഞ്ഞു..

മലയാളം ഭരണഭാഷ ആദിപാഠത്തിലൂടെ – വി കെ നാരായണന്‍


ആവിഷ്‌കരിക്കാനുദ്ദേശിക്കുന്ന സംഗതി സംബന്ധിച്ച് സന്ദേശകര്‍ത്താവിന് ബൗദ്ധികസ്ഫുടതയുണ്ടെങ്കില്‍ ആവിഷ്‌കൃതഭാഷ സുതാര്യമാവും. നേരേ മറിച്ചു പറഞ്ഞാല്‍, മലയാളഭാഷയുടെ അപര്യാപ്തതയെ പഴിക്കുന്നവര്‍ സ്വന്തം കഴിവുകേടിനെയാണ് വിളിച്ചറിയിക്കുന്നത്. മലയാളം മോശമെന്ന് ഞാന്‍ പറയുന്നെങ്കില്‍, മലയാളി എന്ന നിലയില്‍ ഞാന്‍ സംസ്‌കാര ശൂന്യ നാണെ ന്നാണ് വിവേകശാലികള്‍ മനസിലാക്കുക.
📄മലയാളം ഭരണഭാഷ ആദിപാഠത്തിലൂടെ – വി കെ നാരായണന്‍

സി ആര്‍ നീലകണ്ഠന്‍


📢സാമ്പത്തിക ആടിയന്തിരാവസ്ഥക്കെതിരെ പീപ്പിള്‍ ഫോറം നവംബര്‍ 15 ന് തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തില്‍ സി ആര്‍ നീലകണ്ഠന്‍ സംസാരിക്കുന്നു. ശബ്ദരേഖ കേള്‍ക്കുക 

വീരാംഗനി ഝല്‍ക്കാരി ബായ്....!!!! ഹേം രാജ് ഫോന്‍സ


👉Dalit Vision: Veerangini Jhalkari Bai Kori, Story of courageous ...:                        This is the story of a courageous woman who came from a humble background but rose to the occasion to fight fo...

ചക്രവര്‍ത്തി അശോകന്റെ ബുദ്ധരാഷ്ട്രത്തില്‍ ബ്രാഹ്മണരുടെ അവസ്ഥ..!!!!


👉അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വിവിധ മതങ്ങളില്‍ ഒന്നായി മാത്രമല്ല അത് നിലനിന്നത്. അശോകന്‍ അതിനെ ഭരണകൂടത്തിന്റെ മതമാക്കി. തീര്‍ച്ചയായും ഇത് ബ്രാഹ്മണ മതത്തിനേറ്റ എറ്റവും കനത്ത പ്രഹരമായിരുന്നു. ബ്രാഹ്മണര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ രക്ഷാധികര്‍തൃ ത്വവും നഷ്ടപ്പെട്ടു. അശോകന്റെ സാമ്രാജ്യത്തില്‍ അവര്‍ രണ്ടാംകിടക്കാ രായി അവഗണിക്കപ്പെട്ടു. തീര്‍ച്ചയായും, ബ്രാഹ്മണമതത്തെ അടിച്ചമര്‍ത്തു കയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ചക്രവര്‍ത്തി അശോകന്റെ ബുദ്ധരാഷ്ട്രത്തില്‍ ബ്രാഹ്മണരുടെ അവസ്ഥ..!!!!

ഐസ്‌ലാന്റില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം….!!!!


👍യൂറോപ്യന്‍ ദ്വീപരാഷ്ട്രമായ നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ ഐസ്‌ലാന്റില്‍ 2016 ഏപ്രില്‍ 14 ന് നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം. ഐസ്‌ലാന്റില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം….!!!!

2016, നവംബർ 21, തിങ്കളാഴ്‌ച

വട്ടമേശ സമ്മേളനം: അംബേഡ്കറുടെ നിലപാട് – കെ എന്‍ കുട്ടന്‍


👉വേണമെങ്കില്‍ നിങ്ങള്‍ അടുത്തുകാണുന്ന വിളക്കുകാലില്‍ എന്നെ തൂക്കിക്കൊന്നോളൂ; പക്ഷെ, എന്റെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. വട്ടമേശ സമ്മേളനം: അംബേഡ്കറുടെ നിലപാട് – കെ എന്‍ കുട്ടന്‍

പാന്‍അമയില്‍ നടന്ന അംബേഡ്കര്‍ ജയന്തി ആഘോഷം

നാഗന്മാരും അശോകന്റെ സാമ്രാജ്യവും

ഇന്തോനേഷ്യയില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം…

ആര്യന്‍ ആക്രമണവും നാഗജനതയും…

2016, നവംബർ 20, ഞായറാഴ്‌ച

മാലി ദ്വീപിലെ അംബേഡ്കര്‍ ജയന്ത്രി ആഘൂഷം

വട്ടമേശ സമ്മേളനത്തില്‍ ഗാന്ധി സ്വീകരിച്ച നിലപാട് – കെ എന്‍ കുട്ടന്‍

യജ്ഞങ്ങള്‍ നിരപരാധികളായ മൃഗങ്ങളുടെ കൂട്ട സംഹാരം – അംബേഡ്കര്‍ പറഞ്ഞു…

കനവ് – വിനീതാ വിജയന്‍

സി പി എം ബന്ധു നിയമന വിവാദവും ഇ പി ജയരാജന്റെ രാജിയും – വിനോദ്കുമാര്‍ രാമന്തളി

ജര്‍മനിയില്‍ അംബേദ്‌കര്‍ ജയന്തി ആഘോഷം

'Aaradi' exposes the vestiges of caste in the society


🎬'Aaradi' exposes the vestiges of caste in the society: For some people, life itself can be the biggest scourge and it ends only with death. However dark and ominous it may sound, that is the plight of many people living on the margins and for some, the