"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നവവോത്ഥാനനായകനോ? – കുന്നുകുഴി എസ് മണി

വര്‍ധിച്ചുവരപന്ന ദലിത് പീഢനങ്ങളും പ്രതിഷേധങ്ങളുടെ സമരരാഷ്ട്രീയവും – സൂര്യ മുരുക്കുംപുഴ

പരിവര്‍ത്തനത്തിന്റെ വീരഗാഥകളുമായ് CSDS നാലാം വര്‍ഷത്തിലേയ്ക്ക് കെ. കെ. സുരേഷ്

സ്വാതന്ത്ര്യ സമരത്തിന്റെ മറഞ്ഞു നില്ക്കുന്ന വശം – ഡോ. സുരേഷ് മാനെ

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

For an equal voice


For an equal voice: Popular Dalit bands and artistes will be performing in Delhi on the eve of the march to the Parliament, organised by various Dalit organisations and workers’ associations. Called “Article 14: Stand Up

Telugu films go back to literature


Telugu films go back to literature: Literature has been the backbone of regional cinema for many years. Even recently, films have used literature to convey a movie’s essence, both with referrals and adaptations. The recent film Sriniva

Dalits to launch stir for White Paper on atrocity-related crimes


Dalits to launch stir for White Paper on atrocity-related crimes: On the tenth anniversary of the Khairlanji massacre, in which four members of a Dalit family were murdered — the victims included two women who were raped — Dalit and progressive organisations are joi

കൂടെ നിന്നവരെ കാണുന്നില്ല; അധികാര പങ്കാളിത്തം കൂട്ടുകൂടാന്‍ താല്പര്യമില്ല അകലെ … അകലെ … – ബോസ് വാകത്താനം

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരു മര്‍ദ്ദിത വായന – അഡ്വ. സജി കെ. ചേരമന്‍

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ദലിതരുടെ സ്വാതന്ത്ര്യ പ്രക്ഷോഭം: ഊന നല്‍കുന്ന പാഠം - വിജു കൃഷ്ണന്‍


ചത്ത പശുവിന്റെ തൊലിയുരിച്ചത്തിന്റെ പേരില്‍ ഗുജറാത്തിലെ ഊനയില്‍ നാല് ദളിതരെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുള്ള പ്രക്ഷോഭത്തിന്റെ അരങ്ങിലാണ് നമ്മുടെ രാജ്യം. ദളിതര്‍ക്കെതിരയുള്ള അതിക്രമത്തിനെ തിരെയും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ചരിത്ര സമരമായിരുന്നു. ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഊന ദളിത് അത്യാ ചാര്‍ ലഡ്ത സമിതിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന റാലി. ഒരര്‍ഥത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി, കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലിന്റെ ഇരകളാണ് ദളിതര്‍. അവര്‍ ഭൂരഹിതരായും ദരിദ്രരായും തുടരുമ്പോള്‍ കോപ്പറേറ്റുകള്‍ക്ക് ലക്ഷകണക്കിന് ഏക്കര്‍ ഭൂമി പതിച്ചു കിട്ടി. സബ്കാസത്ത് സബ് കാ വികാസ് (എല്ലാവര്‍ക്കും മൊപ്പം എല്ലാവരുടെയും വികസനം) എന്ന കേന്ദ്ര സര്‍ക്കാര്‍ മുദ്രവാക്യം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ശക്തിപ്പെടുത്തുന്ന ഈ ദളിത് മുന്നേറ്റം.

രാജ്യത്തെ ഏറ്റവും അടിച്ചമര്‍ത്തപ്പെടുന്ന ജനത നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞങ്ങള്‍ 13 -ന് അഹമ്മദാബാദിലെത്തി . അവിടെ നിന്ന് ഊനയിലേക്കുള്ള യാത്രമധ്യേ ഗിര്‍ സോമാനാഥ് ജില്ലയിലെ സാംതെര്‍ ഗ്രാമത്തില്‍ സവര്‍ണ ജാതിക്കാര്‍ ദളിതരുടെ െൈബക്ക് റാലിയെ ആക്രമിച്ചെന്നറിഞ്ഞു വഴിയില്‍ സാം തെറിനു സമീപം ആയുധധാരികളായ ആള്‍ക്കൂട്ടം ഞങ്ങളെയും തടഞ്ഞു. കല്ലുകളിട്ട് റോഡു മുഴുവന്‍ തടസ്സപ്പെടുത്തിയിരുന്നു. വടികളും ആയുധങ്ങളുമേന്തി അവര്‍ ആര്‍ത്തലച്ചുവരുന്നത് ഞങ്ങള്‍ കണ്ടു. ദളിതനായ ഒരു മാധമപ്രവര്‍ത്ത കന്റെ ക്യാമറ തല്ലിത്തകര്‍ത്തു. ദളിത് റാലി തടസപ്പെടുത്താന്‍ ആസൂത്രിതമായി ഈ അക്രമം നടക്കുമ്പോള്‍ പോലീസ് വെറും കാഴ്ചക്കാരായി. മോട്ടോര്‍ സൈക്കിളില്‍ ആയുധസന്നാഹത്തോടെ റോഡുചുറ്റിയായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഞങ്ങളെ സുരക്ഷിതമായ മറ്റൊരു വഴിയിലൂടെ കൊണ്ടുപോയി. പലയിടങ്ങളിലായി അക്രമമുണ്ടായെന്നും ഒട്ടേറെപ്പേര്‍ആസ്പത്രിയിലാണെന്നും അന്നു രാത്രി തന്നെ ഞങ്ങളറിഞ്ഞു. പിറ്റേ ദിവസം പകല്‍ ഞങ്ങള്‍ ഊനയിലെത്തി. അക്രമം അരങ്ങേറുമ്പോഴും സമാന്തരമായ വഴിയിലൂടെ ദളിത് റാലി ഊനയിലെത്തി. ഗോരക്ഷകരുടെ ഭീഷണിയും വിളയാട്ടവും ദളിതരെ പിന്തരിപ്പിച്ചി ല്ല. റാലിക്ക് പിന്തുണയുമായി കുടുതല്‍ പേര്‍ തെരുവിലിറങ്ങിയ തായിരുന്നു അനുഭവം. സമരക്കാരുടെ ക്യാമ്പില്‍ ഞങ്ങളെത്തുമ്പോള്‍ തോളോടു തോള്‍ ചേര്‍ന്ന് അവര്‍ മുന്നോട്ടു നീങ്ങുന്നതായിരുന്നു. ആവേശകരമായ കാഴ്ച. സ്വാതന്ത്ര്യ ദിനത്തില്‍ നടന്ന റാലിയില്‍ അണിചേരാന്‍ മഹാരാഷ്ട്രയില്‍ നിന്നും ദളിത് ശോഷണ്‍ മുക്തിമഞ്ച് പ്രവര്‍ത്തകരെത്തി. തമിഴ്‌നാട്ടില്‍ അയിത്തത്തി നെതിരെ പോരാടുന്നവരെയും പുരോഗമന പക്ഷ എഴുത്തുകാരുമൊക്കെ കൂട്ടത്തില്‍ കാണാനായി. ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെയും മറ്റും വിദ്യാര്‍ത്ഥികളെയും ദളിത് മുന്നേറ്റത്തില്‍ പങ്കെടുക്കുവാന്‍ വന്നു. അംബേദ്കറിന്റെ സ്വപ്നം സഫലമാക്കുമെന്ന് പ്രഖ്യാപിച്ച് റാലിയുടെ നീളം ജയ് ഭീം മുദ്രവാക്യങ്ങളുയര്‍ന്നു. നിങ്ങള്‍ പശുവിന്റെ വാലെടുത്തോളൂ ഞങ്ങളുടെ ഭൂമി തിരിച്ചു തരൂ എന്നതായിരുന്നു ആയിരകണക്കിന് ദളിതരുടെ ആര്‍പ്പുവിളി സ്വാതന്ത്ര്യദിനത്തില്‍ പ്രവഹിച്ചെത്തിയ പതിനാ യിരങ്ങളെ സാക്ഷി നിര്‍ത്തി ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചത്തപശുവിന്റെ തൊലിയുരിയില്ലെന്നുംമനുഷ്യ വിസര്‍ജ്യം വാരുന്ന ജോലികളെടുക്കില്ലെന്നുമായിരുന്നു പ്രതിജ്ഞ. ദളിതര്‍ക്ക് പകരം തൊഴിലും ഓരോ കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമിയും ആവശ്യങ്ങള്‍ക്കായി ഉയര്‍ന്നു. അംഗീകരിച്ചില്ലെങ്കില്‍ റെയില്‍ സ്തംഭിപ്പിക്കുന്ന സമരമെന്നാണ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ്. ദളിതരുടെ അവകാശ പ്രഖ്യാപനം നടന്ന സമ്മേളനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് ഹോദരാബാദില്‍ ആത്മഹത്യ ചെയ്ത രോഹിത് വേമൂലയുടെ അമ്മ രാധികയായിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ജനകീയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ആനന്ദ് പട് വര്‍ധന്‍ തുടങ്ങിയവരുടെ സാന്നിധ്യവും പ്രക്ഷോഭകര്‍ക്ക് ആവേശമായി. ഇങ്ങനെ. രാജ്യമെമ്പാടുമുള്ള സമരനായകരുടെ സംഗമ വേദി കൂടിയായിരുന്നു. ഊനയിലെ ദളിത് റാലി. പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കെതിരെ രൂക്ഷമായ അക്രമമുണ്ടായി. ഞങ്ങള്‍ സാംതേര്‍ ഗ്രാമത്തിലുടെ കടന്നു പോകുമ്പോള്‍ മൂക്കില്‍ കണ്ണീര്‍ വാതകത്തിന്റെ മണമടിച്ചു. ആംബുലന്‍സുകളും പോലീസ് വാഹനങ്ങളും മൂന്നിലുടെ ചീറിപാഞ്ഞു. റാലിയില്‍ പങ്കെടുത്തവരെ ആക്രമിക്കാന്‍ ഗുണ്ടകള്‍ ഞങ്ങളുടെ ബസ്സും തടഞ്ഞെങ്കിലുംപീന്നിട് പോവാനനുവദിച്ചു.

ജാതിയമായ അടിച്ചമര്‍ത്തലില്‍ നിന്നും മാത്രം ഉയിര്‍ത്തെഴുന്നേല്‍ക്ക പ്പെട്ടതല്ല ദളിത് പ്രക്ഷോഭമെന്നാണ് ഊന നല്‍കുന്ന പാഠം. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ് രാജ്യത്ത് വര്‍ഗപരമായും ജാതീയമായുള്ള അടിച്ചമര്‍ത്തലുകള്‍ . ഇത് രണ്ടിനുമെതിരെ ഉയര്‍ന്നു വരുന്ന ചെറുത്ത നില്പുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്.

(കടപ്പാട്: മാതൃഭൂമി)

ഇനിയും വളരാത്ത ഇന്ത്യ - കല്ലാര്‍ രാജന്‍


മാനവികതാ മൂല്യങ്ങളുയൂര്‍ത്തിടാന്‍ -
ഇനിയും വളരേണമിന്ത്യ.......
മാനവര്‍തങ്ങളില്‍, കൊന്നും-
കൊലവിളിനടത്തിയും, രണകാഹളം
മുഴക്കി താനേ നശിക്കുന്നൊരിന്ത്യ..
ഇനിയും വളരാത്തൊരിന്ത്യ ..................... !'
ഇനിയെന്നുവളരുമെന്നിന്ത്യ?!'

മാറാത്ത വ്യാധികള്‍ വന്നു പിടിപെട്ട്
മാനവജീവിതം തകരുന്നൊരിന്ത്യ!'
വര്‍ഗ്ഗീയകേളികള്‍ നടമാടിയും
താനേ നശിക്കുന്നൊരിന്ത്യ?
ഇനിയും വളരാത്ത ഇന്ത്യ ?!'
ഇനിയെന്നു വളരുമെന്നിന്ത്യ?

ജാതിതന്‍ പോരിനെ തുരത്തുവാനായി-
അന്നക്ഷര യുദ്ധപ്പടയൊരുക്കിയൊരു
ദളിതനാം യവത്വത്തിന്‍ കരതലം
ഛേദിച്ചുമാറ്റിയൊരെന്റെ ഇന്ത്യ
ഇനിയും വളരാത്ത ഇന്ത്യ.........
ഇനിയെന്നു വളരുമെന്നിന്ത്യ?

കൂരയിലന്തിയുറങ്ങിയ പിഞ്ചു കിടാങ്ങളെ-
യഗ്‌നിയാല്‍, ചുട്ടുകരിച്ചു,
സവര്‍ണ്ണ മേല്‍ക്കോയ്മ, കൊലവിളി
നടത്തുന്നൊരിന്ത്യ...
ഇനിയെന്നു വളരുമെന്നിന്ത്യ ?

ദളിതരാം സോദരിമാരെ ക്രൂരമാം
പേക്കൂത്തിന്നിരയാക്കി ഞെരിച്ചു കൊന്നി -
ട്ടുടുതുണി തന്നിലായ്.......... കെട്ടിഞ്ഞാത്തിക്കൊ-
ണ്ടട്ടഹാസം മുഴക്കുന്നൊരിന്ത്യ..!!'
ഇനിയും വളരാത്ത ഇന്ത്യ......
ഇനിയെന്നുവളരുമെന്നിന്ത്യ.!'

ഒരു വായന്നത്തിനായ് പോലും
ഗതിയില്ലാ പ്പൈതങ്ങള്‍
തെരുവോരം തന്നിലലയുന്നൊരിന്ത്യ...? !'
ഇനിയും വളരാത്തൊരിന്ത്യ
ഇനി, എന്നു വളരുമെന്നിന്ത്യ
ഇനിയെന്നു വളരുമെന്നിന്ത്യ.??!'' 


കല്ലാര്‍ രാജന്‍ 9847251545

അംബേഡ്കര്‍ പറഞ്ഞു....ഇന്ത്യയുടെ ഭരണഘന അംഗീകാരത്തില്‍ 1949 നവംബര്‍ 25 ന് ഡോ. അംബേഡ്കര്‍ ഇന്ത്യക്കാര്‍ക്കിടയിലെ അനൈക്യത്തിന്റെ ചരിത്രത്തെ വളരെ സ്പഷ്ടമായി ഓര്‍മപ്പെടുത്തുകയും അവസാനതുള്ളി രക്തംവരെയും രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പോരാടാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഡോ. രാധാകൃഷ്ണന്‍ ബാബാസാഹിബിനെ എല്ലാ അര്‍ത്ഥത്തിലും ഒരു ദേശസ്‌നേഹിയായി വിവരിച്ചിട്ടുണ്ട്. ഇത്തരമൊരു വൈജ്ഞാനിക വ്യക്തിത്വത്തിന്റെ കാഴ്ചപ്പാടിനെ എങ്ങനെയാണ് ഷൂരി ഖണ്ഡിക്കാന്‍ പോകുന്നത്? 

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഗുജറാത്തിലെ ദലിത് മുന്നേറ്റം - മൃദുലാദേവി ശശിധരന്‍


ബ്രാഹ്മണന്‍ ലോകത്തിന്റെ സ്രഷ്ടാവും, ശിക്ഷകനും, ഗുരുവും അതുകൊണ്ട് സര്‍വ്വ സൃഷ്ടി ജാലകങ്ങളുടേയും ഉപകാരിയാണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു. അവന് പ്രതികൂലമായി യാതൊന്നും പറയരുത് . അവനോട് പരുഷ വാക്കുകള്‍ ഉപയോഗിക്കയുമരുത്.

ഭൂമിയില്‍ എന്തുണ്ടെങ്കിലും അത് ബ്രഹ്മാണന്റെ സ്വത്താണ്. തന്റെ ഉത്ഭവത്തിന്റെ വൈശിഷ്ട്യം കൊണ്ട്, ബ്രാഹ്മണന്‍ നിശ്ചയമായും അതിനെല്ലാം അവകാശിയാകുന്നു.

മനു എഴുതിവച്ച എത്രയോ ഭോഷ്‌ക്കുകളില്‍ ചിലതു മാത്രമാണിത് എല്ലാത്തിലും അധീശത്വം നേടി, സമ സ്ത മേഖലകളും കയ്യടക്കി വച്ച്, ബ്രാഹ്മണ ശാപം കിട്ടും എന്ന് ഭയപ്പെടുത്തി ഇന്ത്യന്‍ മനസുകളിലെ അന്ധവിശ്വാസങ്ങളുടെ മറപിടിച്ച് ജൈത്രയാത്ര നടത്തുമ്പോഴാണ്. ഗുജറാത്തില്‍ തികച്ചു വ്യത്യസ്തമായ സമര ശൈലിയുമായി കാല്‍ ചുവട്ടിലെ മണ്ണു നഷ്ടപ്പെട്ടര്‍ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ അസ്തിത്വം നഷ്ടപ്പെടുമെന്നുറപ്പായ ദേശീയജനത തിരിച്ചടിച്ചത്. ഒരു ജനതയെ എക്കാലവും ചവിട്ടിത്താഴ്ത്താമെന്നും, അവര്‍ക്ക് അധികാരങ്ങള്‍ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ സഹിച്ചുകൊള്ളും എന്നുമുള്ള കൂപമണ്ഡൂക വിശ്വാസത്തിനാണ് അടിത്തറ ഇളകിയിരിക്കുന്നത്.

മാധ്യമങ്ങള്‍, അമര്‍ചിത്ര കഥകള്‍ തുടങ്ങിയ വഴി രാജരക്തമുള്ള ക്ഷത്രിയനേ പോരാട്ട വീര്യമുള്ളൂ എന്ന വിശ്വാസമാണ് തകര്‍ത്തെറിയപ്പെട്ടിരിക്കുന്നത്.

ജനശ്രദ്ധ പിടിച്ചു പറ്റിയ കലാപങ്ങള്‍ എന്നും എപ്പോഴും ബുദ്ധി ജീവികള്‍ നയിച്ചതായിരുന്നില്ല. സി.കെ.ജാനു, ളാഹ ഗോപാലന്‍ എന്നിവരാരും ബുദ്ധിജീവികളായിരുന്നില്ല എന്നാല്‍ സമൂഹനന്മയ്ക്കായി സമാന്തരമായി ചിന്തിച്ചവരാണവര്‍. സൈദ്ധാന്തിക ഭാഷണങ്ങള്‍ പറഞ്ഞ് മാളങ്ങളില്‍ ഒളിച്ചല്ല അവര്‍ സമര മുഖങ്ങളിലെത്തിയത്.

ഗുജറാത്തിലും അതുതന്നെയാണുണ്ടായത്. India is a soveriegn Secular Democratic Country എന്നു വാദി ക്കുമ്പോള്‍തന്നെ ഈ നാട്ടില്‍ യാതൊരു വിധ്വംസക പ്രവര്‍ത്തനവും ചെയ്യാത്ത ജനതയുടെ പ്രതിനിധിക്കളായ ചെറുപ്പക്കാര്‍ പശുവിന്റെ തോല്‍ ഉരിഞ്ഞു എന്ന കാരണത്താല്‍ വര്‍ഗ്ഗീയ വെറി പൂണ്ട് നാല്‍ക്കാലി സംരക്ഷണത്തിനായുള്ള 'പശു രാഷ്ട്രീയത്തിനു'വേണ്ടി അവരെ നിരത്തി നിര്‍ത്തി മര്‍ദ്ദിച്ചു. ആ ദൃശ്യങ്ങള്‍ Online Media യില്‍ വൈറല്‍ ആക്കിയത് ഭരണകൂട ഭീകരത അല്ലെന്ന് ആര്‍ക്ക് പറയാന്‍ പറ്റും? ഭരണകൂടത്തെയോ, ജൂഡീഷറിയെയോ ഭയമുണ്ടായിരുന്നെങ്കില്‍, അധഃസ്ഥിത വിഭാഗത്തെ സഹോദരങ്ങളായി കരുതിയിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഇന്ത്യയില്‍ നടക്കില്ലായിരുന്നു. ഒരു സാംസ്‌കാരിക നായകന്‍മാരും അതിന് ചെറുവിരല്‍ പോലുമനക്കിയില്ല. ഒച്ചയുണ്ടായില്ല, ഒരനക്കവുമുണ്ടായില്ല എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന മഹാശ്വേതാദേവി അധഃസ്ഥിതര്‍ക്കു വേണ്ടി നിലകൊണ്ട ആ പ്രതിഭയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന തിരക്കില്‍, അടികൊണ്ട അധഃസ്ഥിതരെ എല്ലാവരും വിസ്മരിച്ചു. സത്യമായും ആ മഹദ്‌വനിത നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു.

ഗുജറാത്തിലെ ബഹുജനപ്രക്ഷോഭം ഇന്ത്യ യെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചു. സ്വന്തം പത്രമോ, ചാനലോ, ഇല്ലാതെ നിരാലംബരായ ജനത Your mother you take of it എന്ന ശക്തമായ താക്കീതുമായി ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നിരത്തിലിറങ്ങിയത്. ഭരണകൂടം കണ്ടില്ലെന്നു നടിച്ച ആ പ്രക്ഷോഭം ഓണ്‍ലൈന്‍ മീഡിയ ഏറ്റെടുത്ത് ജനങ്ങളില്‍ എത്തിച്ചു. ഉന ദലിത് അത്യചാര്‍ ലഡ്തായി സമിതിയുടെ ആഭിമുഖ്യത്തില്‍ ദലിത് ആക്ടവിസ്റ്റ് ജിഗ്നേഷ് മേവാനി ഗുജറാത്തിലെ ഉനയില്‍ 2016 ആഗസ്റ്റ് 15 ന് നടത്തിയ സ്വതന്ത്ര്യ പ്രഖ്യാപന റാലി ആവേശോജ്വലമായി ജനം നെഞ്ചിലേറ്റി. പട്ടികവിഭാഗക്കാരുടെ നേട്ടത്തെ സവര്‍ണന്റെ ലോബിയില്‍ കെട്ടാന്‍ കനയ്യയുടെ പാക്കിസ്ഥാന്‍ യാത്ര പറഞ്ഞ്, മുസ്ലീം അവിശുദ്ധ ബന്ധത്തിന്റെ ഉപ ഉത്പന്നം എന്ന് പറഞ്ഞ് ഈ ജനകീയ മുന്നേറ്റത്തെ തള്ളിക്കളയുന്നവരോട് ഒന്നേ പറയാനുള്ളു. ഇലക്ട്രിസിറ്റി വന്നതുകൊണ്ട് നിന്നുപോയ സംബന്ധത്തിന്റെയും ചൂട്ടുകറ്റപ്രയോഗത്തിന്റെയും ബാക്കിപാത്രക്കാര്‍ക്ക് ഇങ്ങനെ പറയാനേ അറിയൂ. ഇത് പറഞ്ഞതല്ല, പറയിച്ചാണ്

ബഹുജനപ്രക്ഷോഭങ്ങള്‍ രൂപീകരിക്കുക
സംവാദങ്ങള്‍ വഴി ജനങ്ങളെ പ്രബുദ്ധരാക്കുക
ദളിത് സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമം
മുന്നോട്ട് കൊണ്ടുപോകുക

ഇത് യഥാര്‍ത്ഥ സമയമാണ്. ഇപ്പോള്‍ തിരിച്ചു പിടിച്ചില്ലെങ്കില്‍ ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല. 

അയ്യന്‍കാളിയുടെ പ്രത്യയശാസ്ത്രം


സാധുജന ജീവിതത്തെയും ജീവിത സംരക്ഷണത്തെയുമാണ് അയ്യന്‍കാളി സ്വന്തം മതമായി സ്വീകരിച്ചിരുന്നത്. ഈ മത ആചാരങ്ങളുടെ തീവ്രമായ പാലനംകൊണ്ടു സ്ഫുടം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അയ്യന്‍കാളിയുടെ ജീവിതം പ്രത്യയ ശാസ്ത്രം എന്നു പറയാതെതന്നെ ഒരു പ്രത്യയശാസ്ത്രം ഇവിടെ അവശേഷിപ്പിക്കുന്നു. അത് തിരിച്ചറിവിന്റെ പ്രത്യയ ശാസ്ത്രം ആണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളും അറിയപ്പെടുന്നത് അതാതിന്റെ ഉപജ്ഞാതാക്കളുടെ പേരിനോടു ചേര്‍ത്തുകൊണ്ടാണ്. അയ്യന്‍കാളി അവശേഷിപ്പിച്ചു പോയ അലിഖിതമായ പ്രത്യയശാസ്ത്രത്തെ അതുകൊണ്ടു തന്നെ അയ്യനിസം എന്നു പേരിട്ടു വിളിക്കാം.

ജീവിതവും ജീവിത സംരക്ഷണവും അടങ്ങിയതാണ് അയ്യനിസം. ആത്മാഭിമാനവും സ്വാശ്രയത്വവുമാണ് അതിന്റെ ശക്തി സ്രോതസ്സുകള്‍. ഭീരുത്വത്തിന്റെ ജീര്‍ണ്ണതയായ വിധേയത്വം അതില്‍ വിലക്കപ്പെട്ടതാകുന്നു. ദാസ്യഭാവവും യാചനയും അതിന്റെ അരുതായ്മകളാകുന്നു . സ്വന്തം ജീവിതത്തെ എന്നപോലെ അന്യരുടെ ജീവിതത്തെയും മാനിക്കുക. അവസര സമത്വവും, അനുഭവ സമത്വവും സംരക്ഷിക്കുക. യാതൊരാളിന്റെയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാതിരിക്കുക. സഹാനഭൂതി, സമഭാവന, സഹവര്‍ത്തിത്വം, സാമൂഹിക ഇരകളുടെയും ചട്ടുകങ്ങളുടെയും വിമോചനം ഇതെല്ലാം അയ്യനിസത്തിന്റെ മാനുഷിക മുഖങ്ങളാണ്.

ജാതി വ്യവസ്ഥയിലെ ഗുണഭോക്താക്കളുടെയും ഇരകളുടെയും തുല്യത. തകര്‍ത്തവരുടെ മേലുള്ളതകര്‍ക്കപ്പെട്ടവരുടെ വിജയം. കവര്‍ച്ചക്കാരുടെ മേലുള്ള കവര്‍ച്ച ചെയ്യപ്പെട്ടവരുടെ വിജയം. പതിതജനത്തിന്റെ ഉത്ഥാനവും മുന്നേറ്റവും. ഇതിനായുള്ള കര്‍മ്മ പരിപാടികള്‍ സദാചാരമൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചുകൊണ്ട് മാനവ നന്മയ്ക്കായി സത്യസന്ധമായി നടപ്പാക്കുക. അതാണ് അയ്യനിസത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം.

ലക്ഷ്യങ്ങളെ മുന്‍കൂട്ടി കണ്ടറിയുക. അവയ്ക്ക് പ്രാധാന്യമനുസരിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കുക. ഒരു ലക്ഷ്യം നേടാനുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക. അതിനായുള്ള സംഘാടനവും പരിശീലനവുംനല്‍കുക. അതുനേടിയെടുത്ത ശേഷം അടുത്ത ലക്ഷ്യത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. അതു നേടിയെടുത്തുകൊണ്ട് അതിനടുത്തതിലേക്ക്. ഓരോ ലക്ഷ്യത്തിന്റേയും അനിവാര്യതയും വ്യക്തതയും അണികളുടെ മനസ്സില്‍ ആഴത്തില്‍ പതിയിക്കുക. ലക്ഷ്യങ്ങളെകൂട്ടിക്കുഴച്ച് അവ്യക്തത സൃഷ്ടിക്കാതിരിക്കുക. ദീര്‍ഘകാലം കൊണ്ടു നേടേണ്ട ലക്ഷ്യങ്ങള്‍ക്ക് ഘട്ടങ്ങള്‍ നിശ്ചയിക്കുക. അതുസമയബന്ധിതമായി പൂര്‍ത്തിയാക്കുക. അതിനായുള്ള സ്വയം സമര്‍പ്പണം ,പ്രവര്‍ത്തനം അതാണ് അയ്യനിസത്തിന്റെ രീതി ശാസ്ത്രം.

ശത്രുസൈന്യം അധീനതയിലാക്കിയ സ്വന്തം ദ്വീപിനെ വിമോചിപ്പിക്കുവാന്‍ യോദ്ധാക്കളുമായെത്തിയ പടനായകന്‍ തങ്ങളെക്കാളേറെ അംഗബലമുണ്ടായിരുന്ന ശത്രുസൈന്യത്തെ കണ്ട് ജീവനുംകൊണ്ടു മടങ്ങിപ്പോരുവാന്‍ തര്‍ക്കംപാര്‍ക്കുന്ന തന്റെ പടയാളികളോടായി അവര്‍ സഞ്ചരിച്ച ബോട്ടുകളിലേക്കു വിരല്‍ ചൂണ്ടി ഉഗ്ര സ്വരത്തില്‍ ആജ്ഞാപിച്ചു. നമ്മളുടെബോട്ടുകളെല്ലാം കത്തിച്ചു കളയൂ. ആജ്ഞ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരായ പടയാളികള്‍ അവര്‍ വന്ന ബോട്ടുകളെല്ലാം ക്ഷണ നേരം കൊണ്ട് അഗ്നിക്കിരയാക്കി. ബോട്ടുകളിലല്ലാതെ അവിടെ നിന്നും തന്റെ പടയാളികള്‍ക്ക് പേടിച്ചോടി രക്ഷപ്പെടാന്‍ കഴിയില്ലെന്നറിയാമായിരുന്ന സേനാനായകന്‍ അവരുടെ രക്ഷാമാര്‍ഗ്ഗം പഴുതുകളില്ലാതെ അടയ്ക്കുകയായിരുന്നു ആ കല്പനയിലൂടെ. ഇനി എന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍, നാട്ടില്‍ തിരിച്ചെത്തണമെങ്കില്‍ ശത്രുസൈന്യത്തെ പരാജയപ്പെടുത്തണം. അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കണം. അതിനായി വിജയംമാത്രം മുന്നില്‍ കണ്ടുകൊണ്ട് അവര്‍ പോരാടും.

ശത്രുസൈന്യത്തിന്റെ അംഗബലം അവര്‍ വിസ്മരിക്കും. ആത്മധൈര്യം കൈവിടാതെ വര്‍ദ്ധിത വീര്യത്തോടെ അവര്‍ ശത്രുക്കളെ പരാജയപ്പെടുത്തും. പ്രതിയോഗിയുടെ കരുത്തിനെപറ്റിയുള്ള ചിന്ത അവരെ ദുര്‍ബലപ്പെടുത്തുകയില്ല. ചഞ്ചലമാനസരാകുകയില്ല.

അതിജീവനത്തിനായുള്ള പോരാട്ടങ്ങളില്‍ നിന്നും ഭീരുത്വംമൂലം ഒളിച്ചോടുന്നവര്‍ രക്ഷപ്പെടുകയല്ല., നാശത്തില്‍ പതിക്കുകയാണ് അത് ആരെയും ഓര്‍മ്മിപ്പിക്കുന്ന കല്പനയാണ്‌ബേണ്‍ ദി ബോട്ട് ഇത് അനുസ്മരിച്ചുകൊണ്ട് സാമൂഹ്യ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന യാതൊരാളും സ്വീകരിച്ചിരിക്കുന്ന തത്വമാണ് ബേണ്‍ ദി ബോട്ട് തീയറി. ഇതു തന്നെയാണ് അയ്യനിസത്തിന്റെ പ്രവര്‍ത്തനതത്വം. സംഖ്യാബലവും സാമ്പത്തികശേഷിയും ആയുധബലവും സാമ്പത്തികശേഷിയും ആയുധ ബലവും ഏറെയുണ്ടായിരുന്ന ജാതിഹിന്ദുക്കളുടെമേല്‍ വിജയം നേടാന്‍ അയ്യന്‍കാളി സ്വീകരിച്ച പ്രവര്‍ത്തന തത്വം. അയ്യന്‍കാളി പ്രയോഗത്തില്‍ വരുത്തിയതു Burn the Boat Theory ആണ്. ഈ തിയറിയ്ക്ക് ഇന്നും പ്രസക്തിയുണ്ട്.

പട്ടികവിഭാഗം ജനത സാമൂഹ്യ പുരോഗതി കൈവരിക്കണമെങ്കില്‍ അവര്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വിധേയത്വമാകുന്ന ബോട്ടുകള്‍, ഭീരുത്വത്തിന്റെ ബോട്ടുകള്‍ , അജ്ഞതയുടെ ബോട്ടുകള്‍ ഇവ കത്തിച്ചു നശിപ്പിക്കണം. ആത്മാഭിമാനത്തിന്റെ ബോട്ടുകള്‍, ധീരതയുടെ ബോട്ടുകള്‍, വിജ്ഞാനത്തിന്റെ ബോട്ടുകള്‍ ഇവയെല്ലാം കരഗതമാക്കണം. ആയിപ്പോയ ചട്ടുകങ്ങള്‍ അല്ലാതാകണം. വിജയം മാത്രം ലക്ഷ്യമാക്കണം കര്‍മ്മ പഥത്തിലെ പ്രതിബന്ധങ്ങളോ ശത്രുവിന്റെ കരുത്തോ കണ്ട് ഭീരുക്കളെപ്പോലെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍, പിന്നിലെ ആഴക്കടലില്‍ പതിച്ച് സര്‍വ്വനാശം സംഭവിക്കുമെന്നു തിരിച്ചറിഞ്ഞ് പൊരുതുക, വിജയിക്കുക, മുന്നേറുക, ബേണ്‍ ദി ബോട്ട് അതായിരിക്കട്ടെ പ്രവര്‍ത്തന തത്വം.

അയ്യന്‍കാളിയുടെ പ്രത്യയശാസ്ത്രത്തിന്റെ ചലനാത്മകത (Dynamism of Ayyanism)

SCSP, TSP പദ്ധതികള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച്..

ശ്രീ ................................................
ബഹുമാന്യ ......................................................

സര്‍,

പട്ടികജാതി-വിഭാഗക്കാരും പട്ടികേതര വിഭാഗക്കാരും തമ്മില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അന്തരം അവസാനിപ്പിക്കുവാനായി പട്ടികവിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിനുവേണ്ടി 1978 മുതല്‍ പ്ലാനിംഗ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കിവരുന്ന പദ്ധതികളാണ് Scheduled Castes Sub Plan (SCSP), Tribal Sub Plan (TSP) എന്നിവ. ഇതുപ്രകാരം പട്ടികവിഭാഗങ്ങളുടെ ജനസംഖ്യാനു പാതികമായ തുക പഞ്ചവല്‍സര പദ്ധതികളിലും ഓരോ വാര്‍ഷികബജറ്റിലും പ്ലാന്‍ഫണ്ടില്‍ മാറ്റിവയ്ക്കുകയും വിനിയോഗിക്കുകയും ചെയ്തുപോന്നു. എന്നാല്‍ 2014 ല്‍ പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കുകയും അതിലൂടെ പഞ്ചവസരപദ്ധതികള്‍ അവസാനിക്കുകയും ചെയ്തിട്ടുണ്ട്. പകരം സംവിധാനമായി 2015 ജനുവരി 1 മുതല്‍ നിലവില്‍ വന്ന നിതി ആയോഗിലൂടെ National Institute for Transforming India (NITI Aayog) പതിനഞ്ചു വര്‍ഷ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കുകയും പഞ്ചവല്‍സര പദ്ധതികള്‍ അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ പട്ടികവിഭാഗങ്ങളുടെ സാമ്പത്തിക വികസനത്തിനായി പ്ലാനിംഗ് കമ്മീഷന്‍ ആവിഷ്‌ക്കരിച്ച Scheduled Castes Sub Plan (SCSP), Tribal Sub Plan (TSP) എന്നിവ തുടര്‍ന്നും നിലനില്‍ക്കുമോ എന്ന ആശങ്ക ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞിരി ക്കുകയാണ്. (പേപ്പര്‍കട്ടിംഗ് ഇതോടൊപ്പം വയ്ക്കുന്നു) ഈ സംവിധാനം അവസാനിച്ചാല്‍ പട്ടികവിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതിക്കായി ജനസംഖ്യാനുപാതികമായ തുക വകയിരുത്തപ്പെടാത്തസാഹചര്യം നിലവില്‍വരികയും അത് പട്ടികവിഭാഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് പട്ടികവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്.

പട്ടികജാതി വര്‍ഗക്കാരുടെ സാമ്പത്തിക വികസനത്തിനായി പ്ലാനിംഗ് കമ്മീഷന്‍ വിഭാവനം ചെയ്ത SCSP, TSP പദ്ധതികള്‍ നിതി ആയോഗിലും തുടരുമെന്നും അതിന്റെ നിര്‍വഹണത്തിനായി രൂപകല്‍പ്പനചെയ്ത ഉത്തരവുകളും മാര്‍ഗരേഖകളും നിതി ആയോഗിലും പ്രാബല്യത്തിലുണ്ടാവുമെന്നും ഉറപ്പ് ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ അങ്ങ് ഈ വിഷയത്തിലിടപെടുകയും അവസാനത്തെ പഞ്ചവല്‍സര പദ്ധതിയായ 12-ാം പദ്ധതി (2012-17) അവസാനിക്കാന്‍ 6 മാസം മാത്രം അവശേഷിക്കുന്ന ഈ വേളയില്‍ അത്തരമൊരു ഉറപ്പ് ജനങ്ങള്‍ക്ക് ലഭിക്കുവാന്‍ ഇന്ത്യയുടെ പരമോന്നത സഭകളിലൊന്നായ രാജ്യസഭയില്‍ ഈ വിഷയം ഉന്നയിച്ച് ബന്ധപ്പെട്ട മന്ത്രിമാരില്‍ നിന്നും അത്തരമൊരു ഉറപ്പ് നേടിയെടുക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ
യു.പി. അനില്‍കുമാര്‍Scheduled Castes Sub Plan (SCSP), Tribal Sub Plan (TSP) എന്നിവ 2017-18
കാലയളവുമുതല്‍ മുന്‍കാലത്തെപ്പോലെ തുടരുന്നതു സംബന്ധിച്ച്

*ബഹുമാനപ്പെട്ട ധനകാര്യ/ആസൂത്രണ/സാമൂഹ്യനീതി വകുപ്പു മന്ത്രി മറുപടി നല്‍കുമോ?

എ) പട്ടികജാതി-വര്‍ഗക്കാരുടെ സാമ്പത്തിക വികസനത്തിനായി ജനസംഖ്യാനുപാ തികമായി പദ്ധതിവിഹിതം എല്ലാബജറ്റിലും മാറ്റിവയ്ക്കുന്ന Scheduled Castes Sub Plan (SCSP), Tribal Sub Plan (TSP) എന്നിവ പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി പകരം നിലവില്‍ വന്ന നിതി ആയോഗിലൂടെ രൂപീകരിക്കുന്ന വാര്‍ഷിക പദ്ധതികളിലും 2017-18 കാലയളവുമുതല്‍ തുടരുമോ?

ബി) SCSP, TSP വഴിയുള്ള പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കി വന്നിരുന്ന പ്രത്യേക കേന്ദ്രസഹായമായ Special Central Assistance to SCSP & TSP 2017-18 മുതലുള്ള കാലയളവില്‍ നിതി ആയോഗിലൂ ടെയും തുടര്‍ന്ന് നടപ്പിലാക്കപ്പെടുമോ?

സി) SCSP, TSP വഴിയുള്ള പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിനായി കാലാകാലങ്ങളില്‍ വിവിധ മന്ത്രിമാരും ഗവണ്‍മെന്റ് സെക്രട്ടറിമാരും പ്ലാനിംഗ് കമ്മീഷനും പുറപ്പെടുവിച്ച ഉത്തരവുകള്‍, മാര്‍ഗരേഖകള്‍ തുടങ്ങിയവ 2017-18 കാലയളവുമുതല്‍ നിതി ആയോഗും പിന്‍തുടരുമോ?

ഡി) SCSP, TSP വഴിയുള്ള പദ്ധതികളുടെ ഫലപ്രദമായ നിര്‍വഹണത്തിനും മേല്‍നോട്ടത്തിനുമായി നിലവില്‍ നിതി ആയോഗിനുകീഴില്‍ സര്‍ക്കാര്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദമാക്കാമോ? ഇല്ലെങ്കില്‍ അത്തരമൊരു സംവിധാനം ആവിഷ്‌ക്കരിക്കുമോ? അംബേഡ്കര്‍ പറഞ്ഞു......'റാനഡെ - ഗാന്ധി - ജിന്ന' എന്ന പുസ്തകത്തിന്റെ ആഭിമുഖ്യത്തില്‍ ജിന്നയുടേയും ഗാന്ധിയുടേയും പാപ്പരായ നേതൃത്വത്തെ അധികരിച്ച് ഡോ. അംബേഡ്കര്‍ വളരെ ദൃഢമായി പറയുന്നു; 'ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയെ നിശ്ചലാവസ്ഥയിലെത്തിച്ച ഗാന്ധിയെയും ജിന്നയെയും വിമര്‍ശിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പശ്ചാത്താപവുമില്ല... ഞാന്‍ മി. ഗാന്ധിയെയും ജിന്നയെയും വറുക്കുകയാണെങ്കില്‍ - ഞാന്‍ അവരെ ഇഷ്ടപ്പെടുന്നില്ല - ഞാന്‍ അവരെ വെറുക്കരുതേ എന്ന് നിര്‍ബന്ധം പിടിക്കുന്നു, കാരണം ഞാന്‍ ഇന്ത്യയെ കൂടുതല്‍ സ്‌നേഹിക്കുന്നു. ഇത് ഒരു ദേശസ്‌നേഹിയുടെ സത്യവിശ്വാസമാണ്. വ്യക്തികളേക്കാള്‍ മഹത്തരമാണ് രാഷ്ട്രമെന്നും, ഗാന്ധിയെയും ജിന്നയെയും ആരാധിക്കുന്നതും ഇന്ത്യയെ സേവിക്കുന്നതും വളരെ വ്യത്യസ്തവും, ഒരുപക്ഷെ ഇവരണ്ടും വൈരുധ്യാത്മകവുമാണെന്ന് എന്റെ ജനത ഒരുനാള്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' 

2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എം എല്‍ എ ക്ക് അയച്ച കത്തുകള്‍: 7 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍ഭീംറാവു അംബേഡ്കര്‍,
MA, PhD, DSc, Bar - At - Law,
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍.

11 ഒക്ടോബര്‍ 1930
11 AM
PRO.S.N.Co
SS. VICEROY OF INDIA

പ്രിയപ്പെട്ട കണ്ണന്,

4 ആം തിയതി ബോംബെയില്‍ നിന്നും തിരിക്കുന്നതിന് മുമ്പ് ഒരു സന്ദേശം താങ്കള്‍ക്ക് അയക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ ഞാന്‍ ഖോദിക്കുന്നു. ശ്വാസംവിടാന്‍ പോലും പറ്റാത്തത്ര തിരക്കായിരുന്നതിനാല്‍ എനിക്കൊന്നിലും ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല എന്നു പറയാം.

എന്റെയും എന്റെ സഹയാത്രികനായ റാവുബഹദൂര്‍ രെട്ടാമലൈ ശ്രീനിവാസന്റേയും ആരോഗ്യം നല്ലനിലയില്‍ത്തന്നെയാണ്. ഞാന്‍ അദ്ദേഹത്തോട് ഇതിനോടകം തന്നെ അധസ്ഥിത വര്‍ഗത്തിനുവേണ്ടി അവരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ രണ്ടുപേരും വട്ടമേശ സമ്മേളനത്തില്‍ എന്തു മനോഭാവം കൈക്കൊള്ളണമെന്നതിനെക്കുറിച്ച് ഒന്നുരണ്ടുവട്ടം സംസാരിച്ചിരുന്നു. എന്റെ വീക്ഷണകോണിലേക്ക് അദ്ദേഹത്തെ ഒരു വലിയപരിധിവരെ എത്തിക്കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. നല്ല ചങ്ങാതിമാരായിരിക്കാന്‍ കഴിയാത്ത വിധം ഞങ്ങളുടെ പ്രായങ്ങള്‍ക്ക് തമ്മില്‍ അന്തരമുണ്ടെന്നത് ഒരു വലിയ പ്രശ്‌നമാണ്. എന്നിരുന്നാലും അദ്ദേഹത്തോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുവാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

വട്ടമേശ സമ്മേളനത്തിലെ പ്രതിനിധികള്‍ എല്ലാ ദിവസവും സാമുദായിക പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ ഒന്നിച്ചു കൂടുന്നുണ്ട്. അതോടൊപ്പം നമ്മുടെ ആവശ്യങ്ങളോട് അവര്‍ അനുകമ്പാപൂര്‍ണമായ മനോഭാവം കാണിക്കുന്നുണ്ട് എന്ന വിവരം താങ്കളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ബോംബെ വിടുന്നതിന് മുമ്പ് ഞാന്‍ നമ്മുടെ സംഭാവനയോടൊപ്പം ടൈപ്പ്‌റൈറ്ററിന്റെ വിലയായും 200 രൂപ റാവു സാഹിബിനും വി ഐ മുനിസ്വാമി പിള്ളൈക്കും അയച്ചുകൊടുത്തിട്ടുണ്ട്. അതിനാല്‍ താങ്കള്‍ക്ക് താങ്കളുടെ ജോലി തുടരാവുന്നതാണ്. മധ്യമേഖലാ പ്രവിശ്യകളിലെ നമ്മുടെ ആള്‍ക്കാരും അവരുടെ വിഹിതം താങ്കള്‍ക്ക് അയച്ചുതരുന്നതായിരിക്കും. ഇന്ത്യയില്‍ തുടരുന്ന നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളെപ്പറ്റിയും താങ്കള്‍ എന്നെ എഴുതിയറിയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എന്ന്,
അത്യധികം സന്തോഷത്തോടെ താങ്കളുടെ
ബി ആര്‍ അംബേഡ്കര്‍. 

അമ്മിണി പീറ്റര്‍: ദലിത് വിമോചനപ്പോരാട്ടത്തിലെ ഇതിഹാസ നായിക


കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമൂഹ്യ വിപ്ലവകാരിയായ കല്ലറ സുകുമാരന്റെ ജീവിക്കുന്ന പതിപ്പാണ് അമ്മിണി പീറ്റര്‍ എന്ന എഴുപത് വയസുകാരി. കല്ലറ സുകുമാരന്റെ കൈപിടിച്ച് ദലിത് വിമോചന സമരരംഗത്തെത്തിയ അമ്മിണി യുടെ ജീവിതം ഒറ്റവാക്കിലുള്ള ഒരു വിശേഷണം കൊണ്ട് ഒതുക്കാനാവില്ല. ആയിരത്തിലേറെ കവിതകള്‍, ലേഖനങ്ങള്‍ എഴുതിയിട്ടുള്ള, എഴുത്തു തുടരുന്ന ഈ ദലിത് വിമോചനപ്പോരാളിവനിത മറ്റൊരു ലോകാത്ഭുതമാണ്! വിപുലമായ ഗ്രന്ഥശേഖരത്തിന് ഉടമയായിരുന്നു. 'ഇപ്പൊത്തരാമെന്നു' പറഞ്ഞ് പുസ്തകം കടംവാങ്ങിപ്പോയവരെല്ലാം തരികെ കൊണ്ടുവന്നേല്പ്പിച്ചില്ല. കവിതകള്‍ പുസ്തകമാക്കുന്നതിനായി സംശോധനം നടത്താന്‍ തയാറാണെന്നു പറഞ്ഞ് ഏറ്റെടുത്തവര്‍ ആ കവിതകള്‍ സ്വന്തം പേരില്‍ പുസ്തകമാക്കി അടിച്ചിറക്കി! എന്നിട്ട് അമ്മിണി പീറ്ററിനു തന്നെ അതിന്റെ പ്രതി വിറ്റു! താനെഴുതിയ കവിതകള്‍ മറ്റൊരാളുടെ പേരില്‍ അച്ചടിച്ച പുസ്തകം വിലകൊടുത്തുവാങ്ങേണ്ടി വന്ന ഗതികേടും ലോകത്ത് മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്.

കോട്ടയം ജില്ലയിലെ കണ്ണന്‍ചിറയില്‍ വി ജെ ജോസഫിന്റേയും മറിയാമ്മയുടേയും മകളായി 1947 ആഗസ്റ്റ് 17 ന് അമ്മിണി ജനിച്ചു.

1966 മുതല്‍ സാമൂഹ്യ വിപ്ലവകാരിയായിരുന്ന കല്ലറ സുകുമാരനോടൊപ്പം ദലിത് വിമോചന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 1948 ല്‍ വനിതാ വിമോചന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. 1990 ല്‍ ഒരു സ്ത്രീവിമോചന സംഘത്തിന് രൂപം നല്കി. 1989 ല്‍ ന്യൂഡെല്‍ഹിയില്‍ നിന്നും ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേഡ്കര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. കേരളത്തില്‍ നിന്നും ആദ്യമായി ഒരു വ്യക്തിക്ക് ലഭിക്കുന്ന ഫെല്ലോഷിപ്പാണ് ഇത്. തുടര്‍ന്ന് കേരളത്തില്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമിക്ക് രൂപം നല്കുകയും പ്രസിഡന്റായി ചുമതല നിര്‍വഹിക്കുകയും ചെയ്തു. 1990 മുതല്‍ അക്കാദമിയുടെ സതേണ്‍ സ്റ്റേറ്റ്‌സ് ഓര്‍ഗനൈസിങ് കോ ഓര്‍ഡിനേറ്ററായി. 1992 ല്‍ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ന്യൂഡെല്‍ഹിയുടെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളും നാഷനല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായിത്തീര്‍ന്നു. 1999 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. അതേവര്‍ഷം തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തി.

ഈ കാലയളവില്‍ മറ്റുപല സംഘടനകള്‍ക്കും രൂപം നല്കി പ്രവര്‍ത്തിച്ചു പോന്നു. 1995 ല്‍ ദലിത് എംപ്ലോയ്‌സ് ആന്റ് അണ്‍എംപ്ലോയ്‌സ് ഓര്‍ഗനൈസേഷനു രൂപം നല്കി. സംഘടന നടത്തിയ സമരത്തിന്റെ ഫലമായി എസ് സി / എസ് ടി, ഒബിസി, ഒഇസി എന്നിവരിലെ 1996 വരെയുള്ള സിനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് താത്കാലികമായും പിന്നീട് സ്ഥിരമായും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. 1984 മുതല്‍ ആരോഗ്യവകുപ്പില്‍ എഎന്‍എം മാരിലും ഫീല്‍ഡില്‍ സേവനമനുഷ്ഠിച്ചവരിലും പെട്ട പ്രായം കവിഞ്ഞുപോയവരുള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുകയുണ്ടായിരുന്നില്ല. 1997 ല്‍ അത്തരത്തില്‍ പെട്ടവര്‍ക്ക് ഓണറേറിയവും 100 രൂപ മുതല്‍ 500 രൂപവരെയുള്ള തുക പെന്‍ഷനായി ലഭ്യമാക്കുന്നതിനുള്ള നടപടി എടുക്കുന്നതിന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി വിജയിപ്പിച്ചു.. 1998 ല്‍ കേരളത്തിലെ അന്ധര്‍ക്കുവേണ്ടി ഒരു സംഘടനക്ക് രൂപം കൊടുക്കുകയും അതുവഴി ആദ്യമായി അന്ധര്‍ക്ക് റെയില്‍വെ കണ്‍സെഷന്‍ അനുവദിച്ചുകിട്ടുകയും ചെയ്തു. 1992 ല്‍ കൊല്ലം ജില്ലയിലെ കിളിമാനൂരില്‍ വേട്ടുവ മഹാസഭക്ക്, രണ്ടര ഏക്കര്‍ സ്ഥലം ശ്മശാനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അനുവദിച്ചു കിട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇത് അനുവദിച്ചുകൊണ്ടുള്ള രേഖ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, വേട്ടുവ മഹാസഭ പ്രസിഡന്റായിരുന്ന ഇളമാട് ചെല്ലപ്പന് കൈമാറി.

തുടര്‍ന്ന് ദലിത് ജനതയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അനേകം കേസുകള്‍ നടത്തിയും നിവേദനങ്ങള്‍ സമര്‍പ്പിച്ചും ദലിത് ജനതക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് അവരുടെ ഇടയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ഇടുക്കി ജില്ലയിലെ ചപ്പാത്തിലെ 90 വയസുള്ള ഒരു ദലിത് സ്ത്രീയുടെ ഒരേക്കര്‍ സ്ഥലം കയ്യേറിയവരില്‍ നിന്നും സമരവും നിയമയുദ്ധം ചെയ്ത് തിരികെ വാങ്ങിക്കൊടുത്തതാണ്. റോഡുപുറംപോക്കുകളിലെ ദലിതരുടെ കുടിലുകള്‍ പൊളിച്ചു മാറ്റുന്നതിനെതിരെ കോടതിയിലും മറ്റ് ഉന്നത കേന്ദ്രങ്ങളിലും നേരിട്ടു ചെന്നും പരാതികൊടുത്തും ഇടപെടലുകള്‍ നടത്തി വിജയിപ്പിച്ചു.

സ്ത്രീപീഢനങ്ങള്‍ക്കെതിരെ അനേക കേസുകള്‍ കൈകാര്യം ചെയ്തു. അതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്ന്, സര്‍വീസിലിരിക്കുമ്പോള്‍ തന്റെ മേലുദ്യാഗസ്ഥരാല്‍ പീഢിപ്പിക്കപ്പെട്ട ഒരു കുട്ടിയെ സംരക്ഷിക്കാത്തതിനെതിരെ സമരം ചെയ്ത് വിജയിപ്പിച്ചതാണ്. കേന്ദ്രത്തില്‍ നടത്തിയ സമരത്തിന്റെ വിജയഫലമായി, കേരളത്തില്‍ നിന്നുള്ള ദലിതാളുകള്‍ക്ക് റെയില്‍വെയില്‍ കണ്‍സെഷനോടുകൂടി യാത്രചെയ്ത് ദലിത് സാഹിത്യ അക്കാദമിയുടെ നാഷനല്‍ കോണ്‍ഫ്രന്‍സില്‍ പങ്കടുക്കാന്‍ അവസരമൊരുക്കി. അതില്‍ 21 നാഷനല്‍ എക്‌സിക്യുട്ടീവുകളില്‍ ആകെ ഒരു സ്ത്രീമാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മറ്റാരുമായിരുന്നില്ല എന്ന് ഊഹിക്കാമല്ലോ.

ജസ്റ്റിസ് ഡോ. ചിന്നപ്പ റെഡ്ഡി അംബേഡ്കറെ കുറിച്ച്....അംബേഡ്കറുടെ മഹത്വത്തിന്റേയും ദര്‍ശനത്തിന്റേയും ജീവിക്കുന്ന തെളിവാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടന നിലനില്ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ പേരും നിലനില്ക്കും. ഇന്ത്യന്‍ ഭരണഃഘടനയെന്ന സൗധത്തിന്റെ മുഖ്യശില്പിയാണ് ഡോ. അംബേഡ്കര്‍.

- ജസ്റ്റിസ് ഡോ. ഒ ചിന്നപ്പ റെഡ്ഡി
മുന്‍ സുപ്രീം കോടതി ജഡ്ജി 

2016, സെപ്റ്റംബർ 25, ഞായറാഴ്‌ച

വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യം തദ്ദേശീയ ജനതകളോടാവശ്യപ്പെടുന്നത് - വി.സി. സുനില്‍


ഇന്ത്യന്‍ സമൂഹത്തിന്റെ ആന്തരികഘടന അതീവ ഗുരുതരമായ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുയാണ്. സവര്‍ണ്ണാധിപത്യം വീണ്ടും ഇന്ത്യന്‍ ജനതയുടെ മേല്‍ മൃഗിയമായ തേര്‍വാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ദിനംപ്രതി രാജ്യത്തരങ്ങേറുന്നത്. ബ്രാഹ്മണാധിപത്യത്തിന്റെ മനുനിയമങ്ങള്‍ കരിനിയമങ്ങളായി ജനാധിപത്യ സ്വതന്ത്ര ഇന്ത്യയില്‍ അടിച്ചേല്പിക്കാനുള്ള ആസൂത്രിത പദ്ധതികളും ഭരണ ഘടന അട്ടിമറിശ്രമങ്ങളുമാണ് നടപ്പാക്കപ്പെടുന്നത്. മോദി ഗവണ്‍മെന്റ് അധികാരമേറ്റ നാള്‍ മുതലുള്ള ആസൂത്രണങ്ങള്‍ ശക്തിയാര്‍ജ്ജിച്ച് ഇന്ത്യയെ വീണ്ടും അന്ത ഛിദ്രത്തിലേക്കും , വിഭജനത്തിലേക്കും, ആരാജകത്വത്തിലേക്കും നയിക്കാനുള്ള പരിപാടികളാണ് ആവിഷ്‌ക്കരിക്കുന്നത്. കലാഹവും, കലാപങ്ങളും അതിക്രമങ്ങളും സ്വാതന്ത്ര്യ ലബ്ദിയുടെ കാലത്തെപോലെ പടര്‍ത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. ഹൈന്ദവ ഫാസിസ്റ്റുകളുടെ പശുരാഷ്ട്രീയം ദലിത് - പിന്നോക്ക - ന്യൂനപക്ഷങ്ങളോയും പുരോഗമനകാരികളേയും തകര്‍ക്കാനുപയോഗിക്കുന്ന കൃത്യമായ ഫാസിസ്റ്റു രാഷ്ട്രീയ അജണ്ടയാണ്.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുന്നത്. ഈ സാഹചര്യം സവര്‍ണ്ണാധിപത്യ മൂല്യമുള്ള സംഘപരിവാരത്തെ ഏകാധിപത്യ പ്രവണതയുള്ള ഫാസിസ്റ്റ് പ്രസ്ഥാനമാക്കി മാറ്റിത്തീര്‍ക്കുന്നു. നരേന്ദ്രമോദിയുടെ പ്രതിച്ഛായ ഉപയോഗിച്ചു വിജയിച്ചശേഷം സംഘപരിവാരം സ്വന്തം അജണ്ട നടപ്പാക്കുകയാണ് ചെയ്യുന്നത്. ദലിതരെ ആക്രമിക്കാതെ എന്നെ ആക്രമിക്കൂ എന്ന് നരേന്ദ്രമോദി പറയുന്നത്. കഴിവു കേടിന്റെ വിലാപമാണ് . കോണ്‍ഗ്രസ്സിന്റെ ദേശീയമായ തകര്‍ച്ച മതേതര പ്രസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റു പ്രസ്ഥാനം മത ആശയങ്ങളേയും , ചിഹ്നങ്ങളേയും , രൂപങ്ങളേയും ഉപയോഗിച്ച് മതേതര കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് പരിഹാസ്യമാണ്. ശ്രീ കൃഷ്ണജയന്തിയും, യോഗയും, രക്ഷാബന്ധന്‍, വസ്ത്രധാരണവുമൊക്കെ കമ്മ്യൂണിസത്തെ പരിഹാസ്യമാക്കുന്നു. സാംസ്‌കാരികമായി ഹിന്ദു ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന ദ്വിമുഖതന്ത്രം കമ്മ്യൂണിസ്റ്റുകളുടെ കപടതയാണ് . മേമ്പൊടിയായി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബി.ജെ.പി ഫാസിസ്റ്റു പ്രവണതയുള്ള പ്രസ്ഥാനമല്ല എന്ന വിലയിരുത്തല്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുമാണ്. 

ഇത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തിലാരംഭിച്ച് ഇന്ത്യയിലേമ്പാടും വളര്‍ന്നു വികസിക്കുന്ന ദലിത് പ്രക്ഷോഭങ്ങളെ കാണേണ്ടത്. ബ്രാഹ്മണാധിപത്യ കോര്‍പറേറ്റ് ആശയങ്ങള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും ഇരയായി മാറ്റപ്പെടുന്ന ഇന്ത്യയിലെ തദ്ദേശീയ പാര്‍ശ്വവത്കൃതര്‍ ഡോ.ബാബാസാഹിബിനെ കേന്ദ്രമാക്കി സംഘടിതരാകാനും, യഥാര്‍ത്ഥ ബദല്‍ - പ്രതിപക്ഷ പ്രസ്ഥാനം വികസിപ്പാക്കാനും തയ്യാറാവുന്നത് സവര്‍ണ്ണരെ ഭയചികിതരാക്കുന്നു. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും, ഗുജറാത്തിലെ ജിഗ്‌നേഷ് മേവാനിയുമൊക്കെ ദേശീയമായി നേതൃത്വം നല്കുന്ന പ്രക്ഷോഭണ രാഷ്ട്രീയം തദ്ദേശീയ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്, ദലിത് പ്രക്ഷോഭങ്ങളുടെ പ്ര2തിരോധ രാഷ്ട്രീയമാണ് മതേതരത്വത്തിനും, സാമൂഹ്യ നീതിക്കും, അവസര സമത്വത്തിനുമായുള്ള പോരാട്ടങ്ങള്‍ക്ക് ഭാവിയില്‍ കരുത്തുപകരാന്‍ പോകുന്നത്. അതായത് യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണ മനുവാദ ഭീകരതയ്‌ക്കെതിരെ തദ്ദേശീയരുടെ മതേതര രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാകുന്ന ബദലുകളുടെ മഹാറാലികളായി ഇന്ത്യയിലെ പാര്‍ശ്വവത്കൃതതരുടെ വിമോചന രാഷ്ട്രീയം പുതിയ അജണ്ട നിശ്ചയിച്ച് പൊതുമണ്ഡലത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നു. ഇന്ത്യന്‍ ബ്രഹ്മാണാധിപത്യത്തിനും കോര്‍പ്പറേറ്റിസത്തിനുമെതിരെ പുതിയ പ്രതിക്ഷ രാഷ്ട്രീയം അറബ് വസന്തത്തിന്റെ മുല്ലപ്പൂ വിപ്ലവം പോലെ പടരുന്നു.കൃത്യമായ വംശീയ ഉള്ളടക്കത്തോടെ പുരോഗമന മൂല്യങ്ങളിലധിഷ്ഠിതമായി പ്രതിരോധ - പ്രക്ഷോഭണ രാഷ്ട്രീയത്തിന്റെ മാനവികതാ മൂല്യങ്ങള്‍ അംബേദ്കര്‍ ആശയങ്ങളിലൂടെ വികസിപ്പിക്കുന്നു. ഈ തിരിച്ചറിവിന്റെ രാഷ്ട്രീയത്തെ തടയുവാനോ, പ്രതിരോധിക്കുവാനോ ശേഷിയില്ലാതെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ പകച്ചു നില്‍ക്കുന്നു. മഹാറാലികളുടെ പ്രളയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. അംബേദ്ക്കര്‍ ചിന്തകള്‍ക്കനുസൃതമായ പരിവര്‍ത്തന രാഷ്ട്രീയത്തിന്റെ ദിശാബോധമായാണ് ഈ മഹാറാലികളും പ്രക്ഷോഭണങ്ങളും മാറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മലം ചുമക്കുന്നതും, പശുവിനെ കുഴിച്ചിടുന്ന ജോലിയും തങ്ങള്‍ക്കിനി സാദ്ധ്യമല്ല എന്ന പ്രഖ്യാപനം അന്തസ്സായ സാമൂഹ്യ മാനവിക ജീവിതത്തിനു വേണ്ടിയാണ്. പകരം 5 ഏക്കര്‍ ഭൂമി വീതം വേണമെന്നും തൊഴില്‍ വേണമെന്നുമുള്ള ആവശ്യം ഇന്ത്യന്‍ ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശ നിര്‍ണ്ണയിക്കും. കേരളത്തിലാരംഭിച്ച ദലിത് - ആദിവാസി ഭൂപ്രക്ഷോഭണങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ഏറ്റെടുക്കുന്നു. എന്നത് പരിവര്‍ത്തന രാഷ്ട്രീയത്തിന്റെ പുതിയ പോരാട്ട മുഖം ദേശീയമായി വികസിക്കുന്നതിന്റെ ആദ്യ പടിയാണ്.

തദ്ദേശീയ ജനവിഭാഗങ്ങളുടെ ജനകീയമായ വംശീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിന് ദേശമായി കളമൊരുങ്ങുന്ന ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ കേരളത്തിലെ തദ്ദേശീയ മുന്നേറ്റ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയമായി ഐക്യപ്പെട്ട് എല്‍ഡിഎഫ് - യുഡിഎഫ് - ബിജെപി പ്രസ്ഥാനങ്ങള്‍ക്ക് ബദലായി പുതിയ പ്രതിപക്ഷ രാഷ്ട്രീയ മുന്നേറ്റ പ്രസ്ഥാനമായി പരിവര്‍ത്തനപ്പെടേണ്ട സാഹചര്യത്തിലേക്കാണ് എത്തപ്പെടുന്നതെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് യാഥാര്‍ത്ഥ്യ ബോധത്തോടെ സാമൂഹ് നന്മയ്ക്ക് ഗുണപരമായി രാഷ്ട്രീയമായി സ്വയം ഉപയോഗപ്പെടാന്‍ കേരളത്തിലെ തദ്ദേശീയ പ്രസ്ഥാനങ്ങള്‍ക്കും, നേതൃത്വങ്ങള്‍ക്കും, ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഉത്തരവാദിത്വമുണ്ട്. ചരിത്രത്തെ മാറ്റിത്തീര്‍ക്കുന്ന ഈ സാമൂഹിക പരവര്‍ത്തനത്തന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഓരോരുത്തരായി, സാമൂഹികമായി മുന്നോട്ടു വരിക... ഈ നൂറ്റാണ്ട് നമ്മുടേതാണ്... നാം ശരിയായ അര്‍ത്ഥത്തില്‍ അത് തിരിച്ചറിഞ്ഞ് സത്യസന്ധമായി പ്രവര്‍ത്തനസജ്ജരാക്കണം. ഒരു വസന്തത്തിന്റെ ഇടിമുഴക്കത്തിനുവേണ്ടി...

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍

ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സ് - രാജന്‍ വളഞ്ഞവട്ടം


എറണാകുളം : നാഷണല്‍ അലയന്‍സ് ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സ് (NADO) കേരള ചാപ്റ്റര്‍ രൂപീകരണവും ദലിത് മാനിഫെസ്റ്റോ പ്രഖ്യാപനവും 2016 ജൂലൈ 31 ഞായറാഴ്ച എറണാകുളം 'ജി' ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ത്യാ റിപ്പബ്ലിക്കിന്റെ ശില്പിയും ആധുനിക ജനാധിപത്യ ത്തിന്റെ പിതാവും സാമ്പത്തിക ശാസ്ത്രജ്ഞനും തത്വചിന്ത്കനും സര്‍വ്വോപരി ഇന്ത്യയിലെ ദലിത് ജനതയുടെ വിമോചനത്തിനും ഏകീകരണത്തിനും വികസനത്തിനും മാര്‍ഗ്ഗ ദര്‍ശകനുമായ ബാബാ സാഹേബ് ഡോ.-B.R.അംബേദ്ക്കറെയും അദ്ദേഹത്തിന്റെ ജ്ഞാന ലോകത്തെയും അടിത്തറയായി സ്വീകരിച്ചു കൊണ്ട് ദലിത് ശാക്തീകരണത്തിനായി ദേശീയ തലത്തില്‍ രൂപം കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന പൊതുവേദിയാണ് NADO അംബേദ്ക്ക റിസം വികസന-വിമോചന ധാരയായി അംഗീകരിക്കുന്ന എല്ലാവര്‍ക്കും, അവരവരുടെ വ്യതിരിക്തത നിലനിര്‍ത്തികൊണ്ട് ഒത്തുചേരുവാനും ചിന്തയും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വിനിമയം ചെയ്യുവാനും ഐക്യവും സാഹോദര്യവും നിര്‍മ്മിച്ചെടുക്കുവാനുമുള്ള കാഴ്ചപ്പാടും ആത്മാര്‍ത്ഥതയുമാണ് -NADO യുടെ മൂലധനം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒത്തുചേര്‍ന്ന ദലിത് സമുദായ പ്രവര്‍ത്തകര്‍, സംഘടനാ നേതാക്കള്‍, അക്കാദമിഷ്യന്‍മാര്‍, അംബേദ്ക്കറൈറ്റുകള്‍, ജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, കലാ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സ്ത്രീ പ്രവര്‍ത്തകര്‍ തുടങ്ങി, വലിയൊരു നിരയുടെ 2007 മുതലുണ്ടായ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ശേഷമാണ് -NADO എന്ന പൊതുവേദി രൂപം കൊണ്ടത്.

-NADO കേരള ചാപ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് 2015 സെപ്റ്റംബര്‍ മുതല്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നു വരികയായിരുന്നു. ഉത്തര-മദ്ധ്യ-ദക്ഷിണ മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുകയും വിവിധ സമ്മേളനങ്ങളും പര്യാലോചനാ യോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് കേരള ചാപ്റ്റര്‍ രൂപീകരിക്കുന്നതിനും ദലിത് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതിനും തീരുമാനമായത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. സംഘാടക സമതി കണ്‍വീനര്‍മാരായിരുന്ന P.K.രാധാകൃഷ്ണന്‍, P.K. സന്തോഷ് കുമാര്‍ എന്നിവരായിരുന്ന പ്രസീഡിയം. -NADO നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ചാള്‍സ് വെസ്‌ലി മീസ ദലിത് മാനിഫെസ്റ്റോ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഫെസിലിറ്റേറ്റര്‍ -K. അംബുജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംഘാടക സമതി ചെയര്‍മാന്‍ -T.K. മോഹന്‍ദാസ് ദലിത് മാനിഫെസ്റ്റോ അവതരിപ്പിച്ചു. A. വിനോദ് ആദിതമിഴന്‍ പ്രൊഫ.വിമല കടിക്കിനേനി തെലങ്കാന, P. ഭരതന്‍ കോഴിക്കോട്, പ്രൊഫ. P.K.സതീഷ് കുമാര്‍, N.P.കുട്ടപ്പന്‍ പാലക്കാട്, പ്രകാശന്‍ പനയാല്‍, P.R.രാജുമോന്‍ കോട്ടയം, K.K.ജിന്‍ഷു, ശശി പന്തളം, K.K.രവീന്ദ്രനാഥന്‍ സുരേന്ദ്രന്‍ കരിപ്പുഴ, അനുഭായി തങ്കമ്മ, അഡ്വ.K.K.പ്രീത, രാജന്‍ വളഞ്ഞവട്ടം, ജ്യോതിവാസ് പറവൂര്‍, ബിനു കുറുമ്പകര, സാജന്‍ വണ്ടിത്തടം എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. പ്രതിനിധികള്‍ ദലിത് മാനിഫെസ്റ്റോ സംബന്ധിച്ച ചര്‍ച്ചയില്‍ സംബന്ധിച്ചു. സംഘാടക സമതി ജനറല്‍ കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ തകഴി സ്വാഗതവും കണ്‍വീനര്‍ P.R.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ചഅഉഛ കേരള ചാപ്റ്റര്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. P.K.രാധാകൃഷ്ണന്‍ (വയനാട്) ചെയര്‍മാനും, -T.K. മോഹന്‍ദാസ് (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍ P.K. സന്തോഷ് കുമാര്‍, എറണാകുളം, P.R. സുരേഷ്‌കുമാര്‍ ഇടുക്കി (വെസ് ചെയര്‍മാന്‍മാര്‍), ഉണ്ണികൃഷ്ണന്‍ തകഴി, P.R.രാജുമോന്‍ കോട്ടയം (സെക്രട്ടറിമാര്‍) പ്രകാശന്‍ പനയാല്‍, കണ്ണൂര്‍ ട്രഷറാര്‍. എക്‌സിക്യുട്ടീവ് അംഗങ്ങള്‍: -P. ഭരതന്‍ കോഴിക്കോട്, N.P.കുട്ടപ്പന്‍ പാലക്കാട്, പ്രൊഫ. P.K.സതീഷ് കുമാര്‍, തിരുവന ന്തപുരം, -K. കരുണാകരന്‍ കാസര്‍ഗോഡ്, K.K.രവീന്ദ്രനാഥന്‍, ചങ്ങനാശ്ശേരി, K.K.ജിന്‍ഷു (തൊടുപുഴ), ബിനു കുറുപ്പങ്കര ചെങ്ങന്നൂര്‍, ആശാഭായി തങ്കമ്മ, തിരുവനന്തപുരം, അഡ്വ. K.K.പ്രീത, എറണാകുളം, C.D. സൗമ്യാദേവി കൂത്താട്ടുകുളം, സജി പാമ്പാടി കോട്ടയം, രാജന്‍ വളഞ്ഞവട്ടം തിരുവല്ല.

രാജന്‍ വളഞ്ഞവട്ടം
9995390048

ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ആചാര്യന്‍ നന്തന്‍കോട് സുകുമാരന്‍


കേരളത്തില്‍ ദലിത് കുട്ടികള്‍ക്കു വേണ്ടിയുള്ള ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ആചാര്യപെരുമ നേടിയ ഒരാളാണ് നന്തന്‍കോട് സുകുമാരന്‍. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളു മായി കഴിയുമ്പോഴാണ് 81-ാം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ നന്തന്‍കോട് സുകുമാരന്‍ നിര്യാതനായത്.

അറുപതുകളില്‍ ദലിതരില്‍ സംഘടനാബോധവുംവിദ്യാഭ്യാസ മുന്നേറ്റവുമൊക്കെ ചിന്താധാരയിലെത്തിയ കാലം . മുന്‍ മന്ത്രിയും മലബാറിലെ ദലിത് സമുദായ നേതാവുമായ ഒ.കോരന്‍ മാസ്റ്റര്‍ കേരളത്തിലെ എല്ലാ പട്ടികജാതിക്കാരേയും ഒത്തൊരുമിച്ച് ഒറ്റ കൊടിക്കീഴില്‍ അണി നിരത്തുകയെന്ന ലക്ഷ്യബോധത്തോടെ സ്ഥാപിച്ച കേരള ഹരിജന്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കേരള തലസ്ഥാനത്തെത്തി. ഇവിടെയും കേരള ഹരിജന്‍ സമുദായത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി നന്തന്‍കോട് സുകുമാരനെപോലുള്ള യുവാക്കന്മാരെ സംഘടി പ്പിച്ചു പ്രവര്‍ത്തനം നടത്തി പോന്നിരുന്നു. 1965 ഓടെ നന്തന്‍കോട് സുകുമാരന്‍ കേരള ഹരിജന്‍ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയായി. അന്ന് സമാജത്തിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് പഴയ ഗ്യാസ് ഹൗസ് ജംഗ്ഷനിലെ (ഇന്നത്തെ ഏ.കെ.ജി സെന്റര്‍ ജംഗ്ഷന്‍) ഒരു ഇരുനില കെട്ടിടത്തിലായിരുന്നു. 

ഈ കാലത്ത് അച്ഛന്റെ ബന്ധു കൂടിയായ നന്തന്‍കോട് സുകുമാരന്‍ സമാജത്തിന്റെ മാസപ്പടി പിരിക്കാന്‍ രസീതു ബുക്കുമായി വീട്ടില്‍ വരുമാനമായിരുന്നു. അന്നു ഞാന്‍ എസ്.എസ്.എല്‍.സി കഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നെ കൂടി ഓഫീസ് പ്രവര്‍ത്തനത്തിന് അച്ഛനോട് അനുവാദം വാങ്ങി കൊണ്ടു പോയിരുന്നു. 

1966 ല്‍ ഹരിജന്‍ സമാജം സ്റ്റേറ്റ് കമ്മിറ്റി ഒ.കോരന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതികുട്ടികള്‍ക്കായി ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കു ന്നതിനാല്‍ സ്റ്റേറ്റ് കമ്മറ്റി ഓഫീസ് ഗ്യാസ് ഹൗസ് ജംഗ്ഷനില്‍ നിന്നും തിരുവനന്തപുരം ആയുര്‍വേദകോളേജിന് സമീപം സൗകര്യങ്ങള്‍ ഏറെയുള്ള പ്രജാ സഭാ മെമ്പറായിരുന്ന ആചാരി സാറിന്റെ കെട്ടിടത്തിന്റെ മുകള്‍ നില വാടകയ്ക്ക് എടുത്തു. സ്‌കൂള്‍ ഇടാനും സൗകര്യമുണ്ടായിരുന്നു.

തുടര്‍ന്ന് ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സ്‌കൂളിനൊരു പേരും, പ്രോസ്‌പെറ്റക്‌സും നിയമാവലികളും തയ്യാറാക്കുവാന്‍ പ്രശസ്ത കവി കൂടിയായ കല്ലട ശശി സാറിനെ കൂട്ടി കൊണ്ടു വന്നു. അങ്ങിനെയാണ് ഇന്ത്യന്‍ ഭരണഘടനാ ശില്പിയും ഇന്ത്യയിലെ പട്ടികജാതിക്കാരുടെ അനിഷേധ്യ നേതാവുമായിരുന്ന ഡോ.അംബേദ്കറുടെ പേരു തന്നെ സ്‌കൂളിന് ഇടുവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങിനെ 'ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട'് പിറന്നു വീണു. ഞാനും ഇതിനെല്ലാം സാക്ഷികളായി കൂടെ ഉണ്ടായിരുന്നു.

സ്‌കൂള്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ കുട്ടികളെ കൊണ്ടു വരുന്നതിനായി സ്റ്റാച്യുവിന് സമീപത്തെ ചിറക്കുളം കോളനിയില്‍ നിന്നും വണ്ടിക്കാരന്റെ മകള്‍ ഗൗരി വള്ളക്കടവില്‍ നിന്നുള്ള നായര്‍ സമുദായാംഗം ശാന്തകുമാരി അമ്മ, പുളിമൂട്ടിലുള്ള മറ്റൊരു നായര്‍ സമുദായാംഗം പത്മകുമാരി തുടങ്ങിയ യുവതികളെ കൊണ്ടു വന്നു. ഇവരോടൊപ്പം ഞാനും നോട്ടീസുമായി നഗരത്തിലെ പ്രധാന ചേരി പ്രദേശങ്ങളായചെങ്കല്‍ചൂള, പൗണ്ട്കുളം കോളനി, ബാര്‍ട്ടണ്‍ഹില്‍ കോളനി, ശിങ്കാരതോപ്പ് കോളനി എന്നിവിടങ്ങ ളിലെ പുതിയതായി സ്ഥാപിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് ചേരാന്‍ കുട്ടികളെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ ഏതാണ്ട് ഒരു മാസത്തോളം പ്രവര്‍ത്തിച്ചതിന്റെ ഫലമായി കുറെ കുട്ടികള്‍ എത്തുകയും ജൂണ്‍ മാസത്തോടെ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ആദ്യമൊക്കെ ബയന്റിംഗ് ക്ലാസ്സുകളും, തയ്യല്‍ ക്ലാസ്സുകളുമാണ് തുടങ്ങാനായത്. ആവശ്യമായ അദ്ധ്യാപകരെയും നിയമനം നടത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പളായി നന്തന്‍കോട് സുകുമാരന്‍ തന്നെയായിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ സുകുമാരന്‍ തുളസി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. 

ജസ്റ്റിസ് കെ സുബ്ബ റാവു അംബേഡ്കറെ കുറിച്ച്....ഡോ. അംബേഡ്കറുടെ സംശയാതീതമായ കഴിവുകള്‍ പരിപൂര്‍ണമായി രാഷ്ട്രം ഉപയോഗപ്പെടുത്തിയിട്ടില്ല. ഈ വീഴ്ചമൂലം രാഷ്ട്രം ഒരു ദയനീയാവസ്ഥയിലായിരുന്നു. മേധാശക്തിയെ അവഗണിക്കുകയും, അപ്രധാനമായതിനെ പരിപോഷിപ്പിക്കുകയും, ബുദ്ധിപരമായ സത്യസന്ധതയെയും ദൃഢവിശ്വാസത്തെയും നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം മുഖസ്തുതിക്കാരേയും ഏറാന്‍മൂളികളേയും പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്ന ഒരു രാഷ്ട്രം നാശോന്മുഖമാകും. അദ്ദേഹത്തെ പ്പോലെ സ്വഭാവദാര്‍ഢ്യമുള്ള ചിലരാണ് നമ്മുടെ രാജ്യത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്തിരുന്നതെങ്കില്‍ ഇന്ത്യയുടെ മുഖം എത്ര വ്യത്യസ്തമാകുമായിരുന്നു!

- ജസ്റ്റിസ് കെ സുബ്ബ റാവു,
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

'ആരാണ് ഹിന്ദു ' - പുസ്തക ചര്‍ച്ച


ശശിക്കുട്ടന്‍ വാകത്താനം രചിച്ച 'ആരാണ് ഹിന്ദു' എന്ന പുസ്തകത്തെ സംബന്ധിച്ച ചര്‍ച്ച 24.9.2016 ന് വാകത്താനം ലൈബ്രറിയില്‍ വെച്ച് നടന്നു. ശബ്ദരേഖ കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.2016, സെപ്റ്റംബർ 24, ശനിയാഴ്‌ച

അമ്മിണി പീറ്റര്‍ ; ദലിത് സംഘികളോടും 'ചട്ടുക'ങ്ങളോടും...Fight for RIGHT


Fight for RIGHT: Gandhiji believed in passive resistance. The Satyagraha movement had many followers. In his fight for Independence Gandhiji undertook 17 fasts and three were fasts-unto-death. He had been jailed from

അംബേഡ്കറെക്കുറിച്ച് ജസ്റ്റിസ് രംഗനാഥ മിശ്ര...നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. അംബേഡ്കര്‍. അധസ്ഥിത വിഭാഗത്തിന്റെ വിമോചകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ അയിത്ത നിര്‍മാര്‍ജനം സാക്ഷാത്കരിച്ചു. അദ്ദേഹത്തിന് ബഹുമുഖമായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. ഇന്ത്യ അദ്ദേഹത്തില്‍ മഹാനായ ഒരു നേതാവിനെ കണ്ടെത്തി.

- ജസ്റ്റിസ് രംഗനാഥ മിശ്ര
ഇന്ത്യയുടെ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.

2016, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

‘Ambedkar more than just a Dalit liberator’‘Ambedkar more than just a Dalit liberator’: Rajya Sabha member and economist Narendra Jadhav on Thursday described Dr. B.R. Ambedkar as a great champion of women’s rights and gender equality.While delivering a lecture on Dr. Ambedkar’s contribu


Una Dalit leader Jignesh Mewani interview: Material issues are at the heart of Dalit politics


Una Dalit leader Jignesh Mewani interview: Material issues are at the heart of Dalit politics: Jignesh Mewani has become the face of Dalit assertion in Gujarat after leading the protests following the Una incident last July, in which a group of Dalits were brutally assaulted by cow protection

ഒന്നാം വട്ടമേശ സമ്മേളനത്തിന് ശേഷം നടന്ന ഗാന്ധി - അംബേഡ്കര്‍ സംഭാഷണം
ഒന്നാം വട്ടമേശ സമ്മേളനത്തിന് ശേഷം അംബേഡ്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി; പഴയതുപോലെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ വ്യാപൃതനായി. ഈ കാലയളവില്‍, ബോംബെയിലെ മലബാര്‍ ഹില്ലിലെ മണിഭവനില്‍ കഴിഞ്ഞിരുന്ന ഗാന്ധി, അംബേഡ്കറുടെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിച്ചു. 1931 ആഗസ്റ്റ് 14 ന് ഉച്ചക്ക് 2 മണിക്ക് ഗാന്ധിയെ കാണാന്‍ അംബേഡ്കര്‍ മണിഭവനിലേക്ക് പോയി. അദ്ദേഹ ത്തിന്റെ ഒരു സംഘം അനുയായികളും അദ്ദേഹത്തെ അനുഗ മിച്ചു. ഗാന്ധിയുടെ മുറിയിലേക്ക് ആനയിക്കപ്പെട്ട അംബേഡ്കറും സംഘവും ഗാന്ധിയെ നമിച്ച് മുന്നില്‍ വിരിച്ചിരുന്ന വിരിപ്പില്‍ ഇരുന്നു. മുസ്ലീങ്ങളും യൂറോപ്യന്മാരുമല്ലാത്ത നേതാക്കന്മാരോടും പ്രതിനിധികളോടുമുള്ള ഗാന്ധിയുടെ സ്വതസിദ്ധമായ സമീപനരീതി യനുസരിച്ച് ആദ്യം അല്പനേരത്തേക്ക് അംബേഡ്കറെ ശ്രദ്ധിക്കാതെ മിസ് ജെയ്ഡും മറ്റുള്ളവരുമായി ഗാന്ധി സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. കുറച്ചു നേരത്തെ ഉദാസീനതക്കു ശേഷം ഗാന്ധി അംബേഡ്കറുടെ നേരെ തിരിഞ്ഞു. ഉപചാരവാക്കുകള്‍ക്കു ശേഷം, പ്രധാന പ്രശ്‌നത്തില്‍, അംബേഡ്കറുടെ അഭിപ്രായം എന്താണെന്ന് ചോദിച്ചു. ഗാന്ധിയുടെ അഭിപ്രായം കേള്‍ക്കാനാണ് താന്‍ വന്നിരിക്കുന്ന തെന്നും ആകയാല്‍ ആ അഭിപ്രായം ദയവായി പറയണമെന്നും അംബേഡ്കര്‍ അഭ്യര്‍ത്ഥിച്ചു. 

ഗാന്ധി: (അംബേഡ്കറെ തുറിച്ചു നോക്കിക്കൊണ്ട്) എനിക്കും കോണ്‍ഗ്രസിനുമെതിരായി താങ്കള്‍ക്കു ചില പരാതികളുണ്ടെന്നു ഞാന്‍ മനസിലാക്കുന്നു. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസ കാലംതൊട്ടേ - അന്ന് താങ്കള്‍ ജനിച്ചിട്ടില്ലായിരുന്നു - ഞാന്‍ അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ചിരുന്നു എന്നു പറയട്ടെ. കോണ്‍ഗ്രസ് പരിപാടിയിലെ ഒരു പ്രശ്‌നവും കോണ്‍ഗ്രസ് പ്രസംഗവേദിയിലെ ഒരു ഇനവുമാക്കി ഈ പ്രശ്‌നത്തെ ഉള്‍ക്കൊള്ളിക്കുന്നതിന് ഞാന്‍ എത്ര ബൃഹത്തായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് താങ്കള്‍ക്കു പക്ഷെ, അറിവുണ്ടാ യിരിക്കാം. അതൊരു മതപരവും സാമൂഹികവുമായ പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നങ്ങളുമായി കൂട്ടിക്കുഴക്കരുതെന്നുമുള്ള ന്യായത്തിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ എതിര്‍ത്തു. ഇതുമാത്രമല്ല, അയിത്തജാതി ക്കാരുടെ ഉന്നതിക്കുവേണ്ടി കോണ്‍ഗ്‌സ് ഇരുപത് (20) ലക്ഷം ഉറുപ്പികയില്‍ കുറയാത്ത തുക ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും താങ്കളെ പോലെയുള്ള ആളുകള്‍ എനിക്കും കോണ്‍ഗ്രസിനു മെതിരായി പ്രവര്‍ത്തിക്കുന്നു എന്നത് തികച്ചും വിസ്മയകരമാ യിരിക്കുന്നു. താങ്കളുടെ നിലപാട് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അങ്ങനെ ചെയ്യാം.

ജസ്റ്റ്‌സ് ടി ടി കൃഷ്ണമാചാരി അംബേഡ്കറെ കുറിച്ച്.... നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ട 7 അംഗങ്ങളില്‍ ഒരാള്‍ രാജിവെക്കുകയും തത്സ്ഥാനം നികത്തപ്പെടാതെ കിടക്കുകയും ചെയ്തതാണെന്ന് സഭക്ക് ബോധ്യമുണ്ട്. ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് തത്സ്ഥാനവും ഒഴിഞ്ഞുകിടന്നു. ഒരാള്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ ആ സ്ഥാനവും ഒഴിഞ്ഞു കിടന്നു. മറ്റൊരാള്‍ രാഷ്ട്രകാര്യങ്ങളില്‍ വ്യാപൃതനായതിനാല്‍ അവിടെയും ഒഴിവുവന്നു. ഒന്നുരണ്ടുപേര്‍ ശാരീരിക അസുഖം മൂലം പലപ്പോഴും ഡെല്‍ഹിയില്‍ നിന്ന് അകലെയായതിനാല്‍ ഇവരും സഭയില്‍ സന്നിഹിതരായിരുന്നില്ല. അതുകൊണ്ട് ഭരണഘടന തയാറാക്കുന്നതിന്റെ ഭാരം ആത്യന്തികമായി അംബേഡ്കറില്‍ നിക്ഷിപ്തമായി. സ്തുത്യര്‍ഹമായ രീതിയില്‍ ഈ ഉദ്യമം പൂര്‍ത്തീകരിച്ച അദ്ദേഹത്തോട് നമ്മള്‍ കൃതജ്ഞതയുള്ളവരാണ് എന്നതില്‍ സംശയമില്ല.

ജസ്റ്റിസ് ടി ടി കൃഷ്ണമാചാരി
നിയമനിര്‍മാണ സഭയിലെ മുഖ്യ അംഗം

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

'കമ്മ്യൂണല്‍ അവാര്‍ഡും' 'പൂനാ പാക്ടും' ഗാന്ധി ദലിതരോട് ചെയ്ത ചതിയുംഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി റംസെ മക്‌ഡോണാള്‍ഡ് പ്രസിദ്ധമായ 'കമ്മ്യൂണല്‍ അവാര്‍ഡ്' 1932 ആഗസ്റ്റ് 13 പ്രഖ്യാപിച്ചു. അതനുസരിച്ച്, മുഹമ്മദീയര്‍ക്കും യൂറോപ്യന്മാര്‍ക്കും സിക്കുകാര്‍ക്കും പ്രത്യേക നിയോജക മണ്ഡലങ്ങള്‍ അനുവദിച്ചു. എന്നാല്‍ 10 വര്‍ഷത്തിനു ശേഷം ഈ സംവിധാനം ഏതൊരു സമുദായങ്ങളെയാണോ പ്രതികൂലമായി ബാധിക്കുന്നത്, അവരുടെ സമ്മതിയോടുകൂടി പുതുക്കുന്നതാണ് എന്ന് വ്യവസ്ഥ ചെയ്തിരുന്നു (ഖണ്ഡിക 6)

പ്രസ്തുത അവാര്‍ഡിലെ ഖണ്ഡിക 9 പ്രകാരം, അധസ്ഥിത വിഭാഗങ്ങളിലെ വോട്ടുചെയ്യാന്‍ യോഗ്യതയുള്ള അംഗങ്ങള്‍ പൊതു നിയോജകമണ്ഡലങ്ങളില്‍ വോട്ടു ചെയ്യേണ്ടതാണ്. ഈ ഒരു സംവിധാനം കൊണ്ടുമാത്രം, ഈ വിഭാഗത്തിലെ ആളുകള്‍ക്ക് ഒരു ഗണ്യമായ കാലത്തേക്ക് നിയമനിര്‍മാണ സഭകളില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാനിടയില്ല എന്ന വസ്തുത കണക്കിലെടുത്ത്, അവര്‍ക്ക് നിശ്ചിതമായ പ്രത്യേക സീറ്റുകള്‍ വേര്‍തിരിച്ചു നല്കുന്നതാണ്. സമ്മതിദാനത്തിന് യോഗ്യത നേടിയിട്ടുള്ള 'അധസ്ഥിത വിഭാഗങ്ങ'ളിലെ അംഗങ്ങള്‍ മാത്രം വോട്ടു രേഖപ്പെടുത്തി പ്രത്യേക നിയോജകമണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെയായിരിക്കും സീറ്റുകള്‍ പൂരിപ്പിക്കുന്നത്. പ്രത്യേക നിയോജകമണ്ഡലത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന ഏതൊരാള്‍ക്കും മുകളില്‍ പ്രസ്താവിച്ചതു പോലെ, പൊതു നിയോജകമണ്ഡലത്തില്‍ വോട്ടു ചെയ്യാനും അര്‍ഹതയുണ്ടായിരിക്കും. ഈ നിയോജകമണ്ഡലങ്ങള്‍ അധസ്ഥിത വിഭാഗങ്ങള്‍ വളരെ കൂടുതലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ രൂപീകരിക്കാനും, മദ്രാസ് ഒഴികെ, മറ്റൊരു പ്രവിശ്യയുടേയും മുഴുവന്‍ പ്രദേശവും ഉള്‍പ്പെടുന്നതല്ലെന്നും ഉദ്ദേശിക്കപ്പെട്ടിരുന്നു.

ചക്രവര്‍ത്തി തിരുമേനിയുടെ ഗവണ്മെന്റ് അധസ്ഥിത വിഭാഗങ്ങള്‍ക്കുള്ള പ്രത്യേഗ നിയോജകമണ്ഡലങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സമ്മതിദാനം പുതുക്കുന്നതിനുള്ള പൊതുവായ അധികാരങ്ങള്‍ അനുസരിച്ച് അതിന് മുമ്പേതന്നെ അവ നിര്‍ത്തലാക്കാത്ത പക്ഷം, അവ 20 വര്‍ഷത്തിന് ശേഷം അവസാനിക്കുന്നതാണെന്ന് ഭരണഘടന പ്രകാരം വ്യവസ്ഥ ചെയ്യാനും അവര്‍ ഉദ്ദേശിക്കുന്നു.

രണ്ടാം വട്ടമേശ സമ്മേളനത്തിനു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗാന്ധി ഗത്യന്തരമില്ലാതെ നിയമലംഘന പ്രസ്ഥാനം വീണ്ടും ആരംഭിച്ചു. ഇതിനോടകം തന്നെ ലോകത്തെ മുഴുവന്‍ ഗ്രസിച്ചുകഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിന്റെ സ്വാഭാവിക പരിണാമമെന്ന നിലയില്‍, ഇന്ത്യയിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവവേദ്യമായി. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിയുകയും ഭൂനികുതിയുടേയും പാട്ടത്തിന്റേയും ഭാരം കര്‍ഷകരെ ഞെരിച്ചമര്‍ത്തുകയും ചെയ്തു. തല്ഭലമായി കര്‍ഷകര്‍ അസ്വസ്ഥരാകുകയും അത് വ്യാപകമായ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്തു. 1932 ജനുവരി 4 ന് ഗാന്ധിയേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ് സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. 

അങ്ങനെ ഗാന്ധിജി പൂനയിലെ യെര്‍വാദ ജയിലില്‍ കഴിയുമ്പോഴാണ് 'കമ്മ്യൂണല്‍ അവാര്‍ഡ്' പ്രഖ്യാപിച്ചത്. പ്രസ്തുത അവാര്‍ഡു പ്രകാരം അയിത്ത ജാതിക്കാര്‍ക്കു നല്കിയ പ്രത്യേകാവശ്യങ്ങള്‍ പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ മരണംവരെ നിരാഹാരം അനുഷ്ഠിക്കുമെന്നും ഗാന്ധി പ്രഖ്യാപിച്ചു. അത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചാലല്ലാതെ അധസ്ഥിത വര്‍ഗങ്ങള്‍ക്കു മോചനമുണ്ടാവില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി റംസെ മക്‌ഡൊണ്‍ള്‍ഡ് ഗാന്ധിയുടെ മര്‍ക്കടമുഷ്ടിക്കു മുമ്പില്‍ കീഴടങ്ങാന്‍ തയാറായില്ല. തന്മൂലം ഗാന്ധി 1932 സെപ്തംബര്‍ 20 ന് മരണം വരെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അതോടെ അന്തരീക്ഷം ചൂടുപിടിച്ചു. ഗാന്ധിയുടെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടി തിരക്കിട്ട കൂടിയാലോചനകള്‍ ബോംബെയിലും പൂനയിലുമായി നടന്നു. എല്ലാവരുടേയും ശ്രദ്ധാകേന്ദ്രം അംബേഡ്കറായിരുന്നു. ഒരു പക്ഷെ, ആ കലയളവില്‍ അദ്ദേഹം അനുഭവിക്കാനിടയായ മാനസികവ്യഥയും സംഘര്‍ഷവും മറ്റൊരു പൊതുപ്രവര്‍ത്തകനും അനുഭവിച്ചിരി ക്കാനിടയില്ല! അദ്ദേഹം ഘനീഭുതമായ ദഃഖത്തോടുകൂടി ചോദിച്ചു: എന്തുകൊണ്ട് മഹാത്മജി ഈ നിലപാട് വട്ടമേശ സമ്മേളനത്തില്‍ സ്വീകരിച്ചില്ല? എന്തുകൊണ്ടാണ് ന്യൂനപക്ഷ പ്രശ്‌നത്തിന് തീര്‍പ്പുകല്പിക്കുന്നതിലേക്കായി അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വിട്ടുകൊടുക്കുന്നതിന് സമ്മതിച്ചത്? തുറന്ന മനസോടെ ആയിരുന്നില്ലെങ്കില്‍ എന്തിനാണ് ആ അധികാര പത്രത്തില്‍ ഗാന്ധി ഒപ്പുവെച്ചത്? 'അന്നദ്ദേഹം ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍, അദ്ദേഹത്തിന് ഇതുപോലുള്ള ഒരു പരീക്ഷണത്തിന് വിധേയനാകേണ്ടി വരുമായിരുന്നില്ലല്ലോ', അംബേഡ്കര്‍ തീക്ഷ്ണമായ ദുഃഖത്തോടെ പ്രതികരിച്ചു. ജീവിതത്തിനും മരണത്തിനുമിടയില്‍, അത്യഗാധമായ ഒരു ഗര്‍ത്തത്തിനു മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഒരു നൂല്പ്പാല ത്തിലൂടെ, പാലത്തിനക്കരെ പര്‍വത മുനമ്പുകളിലെവിടെയോ സ്ഥിതിചെയ്യുന്ന വാഗ്ദത്ത ഭൂമിയെ ലക്ഷ്യമാക്കി വ്യാമഗ്ന ഹൃദയരായി നടന്നു നീങ്ങുന്ന തന്റെ ജനതതിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസിനെ എന്നും നൊമ്പരപ്പെടുത്തിക്കൊ ണ്ടിരുന്നു. അദ്ദേഹം തന്റെ എതിരാളികളോടു പറഞ്ഞു: വേണമെങ്കില്‍ നിങ്ങള്‍ അടുത്തുകാണുന്ന വിളക്കുകാലില്‍ എന്നെ തൂക്കിക്കൊന്നോളൂ; പക്ഷെ, എന്റെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ ബലികഴിക്കാന്‍ ഞാന്‍ തയാറല്ല. ഏതായാലും, അവസാനം മഹാത്മജിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അംബേഡ്കര്‍ വിട്ടുവീഴ്ചക്ക് തയാറായി. അങ്ങനെ 'പൂനാ ഉടമ്പടി' ഒപ്പു വെക്കപ്പെട്ടു. ഈ ഉടമ്പടിപ്രകാരം കമ്മ്യൂണല്‍ അവാര്‍ഡിലൂടെ ലഭ്യമായ 78 സംവരണ സീറ്റുകള്‍ 148 ആയി ഉയര്‍ന്നു എന്നത് സത്യം തന്നെ. (അപ്പോള്‍ ഇരട്ട വോട്ട് എന്ന സമ്പദായം നഷ്ടമായി!) പക്ഷെ, അയിത്തജാതിക്കാരുടെ ദീനരോദനങ്ങള്‍ ഹൃദയസ്പൃക്കായി നിയമസഭാവേദികളില്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ള അയിത്തജാതിയില്‍ പെട്ട പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അതിനു പകരം രാഷ്ട്രീയപാര്‍ട്ടി കളുടെ 'ചട്ടുക'ങ്ങളെ മനസില്ലാ മനസോടെ സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

കടപ്പാട്: ഡോ. അംബേഡ്കറും മഹാത്മജിയും - കെ എന്‍ കുട്ടന്‍


ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എ ക്ക് അയച്ച കത്തുകള്‍: 6 - പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍


ഭീംറാവു അംബേഡ്കര്‍,
MA, PhD, DSc, Bar - At - Law,
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍.
ദാമോദര്‍ ഹാള്‍,
പരേല്‍, ബോംബെ - 12,
1930 ആഗസ്റ്റ് - 17.

പ്രിയ കണ്ണന്,

26 ആറാം തിയതി താങ്കളുടെ കത്തു കിട്ടിയ അന്നുതന്നെ ഞാന്‍ മറുപടിയും അയച്ചിരുന്നു. അതില്‍ താങ്കള്‍ക്ക് ഇതുവരെ എഴുതാന്‍ കഴിയാതിരുന്നതെന്തുകൊണ്ടാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം താങ്കളത് കണ്ടിരിക്കുമെന്ന് ഞാന്‍ കരുതട്ടെ.

എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് താങ്കള്‍ എത്രമാത്രം ഉത്കണ്ഠാകുലനാണെന്ന കാര്യം എനിക്ക് നന്നായറിയാം. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കുന്ന നമ്മുടെ പ്രതിനിധികളെ കുറിച്ച് നമ്മുടെ ആളുകളുടെ ഇടയില്‍ ചില ആശങ്കകള്‍ നിലനില്ക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. മി. ശിവതര്‍ക്കര്‍ താങ്കളുടെ കത്തുവായിച്ചിട്ട് തമാശ രൂപേണ എന്നോട് പറഞ്ഞത്; നമ്മുടെ ആളുകള്‍ ഇവിടെയുള്ള മഹാരാഷ്ട്രക്കാരാണ്, ഞങ്ങളെ സ്വയം രക്ഷിക്കേണ്ടതെങ്ങിനെ യെന്ന് ഞങ്ങള്‍ക്കറിയാം എന്നാണ്. അവരുടെ പൗരുഷവും ഈ അടുത്തകാലത്തുള്ള അവരുടെ ആവേശവും എന്തെന്ന് താങ്കളും നേരിട്ട് മനസിലാക്കിയിട്ടുള്ളതാണല്ലോ. അതില്‍ താങ്കളുടെ പങ്ക് പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. എന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഇനി താങ്കള്‍ വേവലാതിപ്പെടാതിരിക്കുക. എന്റെ ദൗത്യം ഏറെ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതും ലക്ഷ്യം ബൃഹത്തുമാണ്. അതിനാല്‍ നമ്മളൊരിടത്തും പരാജയപ്പെടുകയില്ലെന്നറിയുക. ഇവിടെ, ബോംബെയിലെ നമ്മുടെ ആളുകളുടെ ശേഷി എന്തമാത്രമെന്ന് നന്നായറിയാവുന്നതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഇത് കുറിക്കുന്നത്. അവരുടെ ശക്തിയില്‍ ഞാനും താങ്കളും സുരക്ഷിതരാണ്.

ഞാന്‍ ഇന്ത്യയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഏല്‍ക്കേണ്ടിവരുന്നതെന്നുള്ള കാര്യവും എനിക്ക് നന്നായറിയാം. ദൈനംദിന കാര്യങ്ങളുമായി ഞാന്‍ താങ്കളെ ബന്ധപ്പെടുത്തി നിര്‍ത്തുന്നതായിരിക്കും. നിങ്ങള്‍ വളരെയധികം ജാഗ്രതയോടെയിരിക്കണം. വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള എന്റെ യാത്രയില്‍ ഞാന്‍ പൂര്‍ണ തൃപ്തനല്ല. കാരണം അക്കൂട്ടത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഉള്ളതുകൊണ്ടു മാത്രമല്ല, ഹിന്ദുമഹാസഭയുടെ സാന്നിധ്യം കൂടി ഉള്ളതുകൊണ്ടാണ്. അവര്‍ ഇന്ത്യയിലെ നമ്മുടെ ജനതയെ വിഭജിക്കുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. താങ്കള്‍ ശ്രദ്ധപതിപ്പിക്കേണ്ടത് ഇത്തരം കാര്യങ്ങളിലായിരിക്കണം. നമ്മുടെ എല്ലാ പ്രവിശ്യകളിലുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രധാന നേതാക്കന്മാരെല്ലാം നമ്മുടെ നാഗ്പൂര്‍ സമ്മേളനത്തോട് ചേര്‍ന്ന് നില്ക്കുന്നവരും, സമ്മേളനത്തില്‍ ഞാനെടുത്ത തീരുമാനങ്ങളോട് പൂര്‍ണ പിന്തുണ നല്കുന്നവരുമാണെന്നുള്ള വസ്തുത താങ്കള്‍ മനസിലാക്കേണ്ടതാണ്.

കഴിഞ്ഞ എന്റെ കത്തില്‍, താങ്കള്‍ മി. പിള്ളൈയുമൊരുമിച്ച് റാവുബഹദൂര്‍ ശ്രീനിവാസനെ കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം യാത്രതിരിക്കുന്നതിനു മുമ്പ് ദയവായി, നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അദ്ദേഹത്തെ ചെന്നു കാണണമെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ബി ആര്‍ അംബേഡ്കര്‍


അംബേഡ്കറെ കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു.....നമ്മുടെ ഭരണഘടനയുടെ ശില്പികളിലൊരാളായി അദ്ദേഹം പൊതുവേ കരുതപ്പെടുന്നു. ഭരണഘടനാ നിര്‍മാണത്തില്‍ ഡോ. അംബേഡ്കര്‍ എടുത്തതിലുമധികം ശ്രദ്ധയും ക്ലേശവും മറ്റാരുമെടുത്തിട്ടില്ല എന്നതില്‍ യാതൊരു സംശയവുമില്ല.

- ജവഹര്‍ലാന്‍ നെഹ്‌റു,

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി


2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ക്രിപ്സ് മിഷന്‍ മുമ്പാകെ അംബേഡ്കര്‍ പറഞ്ഞു.......സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ വികസനത്തിനും എതിരല്ല താനെന്നും, പക്ഷെ ഗവണ്മെന്റ് ന്യൂനപക്ഷ സമൂഹങ്ങളെക്കൂടി സംരക്ഷിക്കേണ്ടതുണ്ടെന്നും 1946 ഏപ്രില്‍ 5 ആം തിയതി ഡോ. അംബേഡ്കര്‍ ക്രിപ്‌സ് മിഷന്‍ മുമ്പോകെ വ്യക്തമാക്കി. സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭ പോലും ക്രിപ്‌സ് മിഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളേയും എതിര്‍ത്തിട്ടില്ല. ഷെഡ്യൂള്‍ഡ്കാസ്റ്റ് ഫെഡറേഷന്‍ അതിന്റെ പ്രമേയത്തില്‍ ആദ്യമേതന്നെ ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കല്ലട ശശി: ദലിത് സാഹിത്യത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം


സാഹിത്യത്തില്‍ വയലാര്‍ രാമവര്‍മക്കും ഒഎന്‍വി കുറുപ്പിനും കലാരംഗത്ത് വി. സാംബശിവനും സമശീര്‍ഷനാണ് കല്ലട ശശി. കവി - കലാകാരന്‍, തൊഴിലാളിവര്‍ഗ സംഘടനാപ്രവര്‍ത്തകന്‍, സമുദായോദ്ധാരകന്‍, ഉദ്യോഗസ്ഥപ്രമുഖന്‍ എന്നീ മേഖലകളി ലെല്ലാം 'കഴിവ്' കൊണ്ട് മികച്ചുനിന്ന കല്ലട ശശി കേരളീയ സാമൂഹ്യ ചരിത്രത്തിലും സമകാലിക സാഹചര്യങ്ങളിലും പരാമൃഷ്ടരെപ്പോലെ അനുസ്മരിക്കപ്പെടുന്നില്ല. കല്ലട ശശിയുടെ സാമൂഹ്യ പദവി നിര്‍ണയിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശേഷികളല്ല പരിഗണിക്കപ്പെടുന്നത്, മറിച്ച് ഹീനജാതിയിലുള്ള അദ്ദേഹത്തിന്റെ പിറവിയാണ്. ശേഷികളാണ് പരിഗണിക്ക പ്പെട്ടതെങ്കില്‍ കവിയായ് പിറവികൊള്ളുന്ന 24 ആം വയസില്‍ തന്നെ മികച്ച കവിത കുറിച്ച ശശിക്ക് സാഹിത്യ ചരിത്രത്തി ലെന്നല്ല സാമൂഹിക ചരിത്രത്തിലും മികച്ച ഇടം തന്നെ ലഭ്യമാകുമായിരുന്നു. കീഴ്ജാതിയിലുള്ള പിറവി അദ്ദേഹം ചെയ്ത കുറ്റവും കൂടിയാണെന്ന് സാമൂഹിക ചരിത്രത്തിലു ടനീളവും സമീപകാലത്തും നമ്മള്‍ തിരിച്ചറിയുന്നു. 2016 ജനുവരി 16 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കടുത്ത ജാതിപീഢയേറ്റ് ആത്മഹത്യക്ക് വിധേയനായ രോഹിത് വെമുല എന്ന മാലാ സമുദായത്തില്‍ പെട്ട ദലിത് ഗവേഷണവിദ്യാര്‍ത്ഥി, 'എന്റെ ജന്മം തന്നെയാണ് ഞാന്‍ ചെയ്ത കുറ്റവും' എന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത് ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതാണ്. മികച്ച ഒരു കവിക്ക് 'ഉന്നതകുലജാതര്‍' എന്ന് അഹങ്കരിക്കുന്ന മറ്റ് കവികളുടെ ഇടയില്‍ ഇടംകിട്ടാതെ പോയതിനു പിന്നിലും പതിയിരുന്നു പ്രവര്‍ത്തിക്കുന്നത് ഹീനജാതിയിലുള്ള പിറവി എന്ന ഹിംസയാണ്.

കഴിവുകൊണ്ട് മികച്ചു നിന്നാലും പിറവി താണജാതിയിലാ ണെങ്കില്‍ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ ഒരാളുടെ പദവി സ്ഥാനപ്പെടുത്തുന്നത് കഴിവുകെട്ടവരുടെ ഇടയിലാണ് എന്നതാണ് ഇക്കാര്യത്തില്‍ നിലനിന്നുകാണുന്ന ഏറ്റവും വിചിത്രമായ വസ്തുത. ഈ പദവി നിര്‍ണയിക്കുന്നതിനുള്ള അധികാരം ഉന്നതകുലജാതരെന്ന് അഹങ്കരിക്കുന്നവരില്‍ മാത്രം നിക്ഷിപ്ത മായിരിക്കുന്നു എന്നത് അതിലെ ഏറ്റവും നൃശംസ്യമായ ഘടകവുമാണ്. വസ്തുതാപരമായ ഇത്തരം സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ടുവേണം കല്ലട ശശിയെ പോലെയുള്ളവരുടെ അനുസ്മരണക്കുറിപ്പ് ആംരംഭിക്കേണ്ടത്.

കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ ദലിത് സാഹിത്യകാരന്മാരെ കുറിച്ചുള്ള അധ്യായത്തില്‍ കല്ലട ശശിക്ക് സമുന്നത സ്ഥാനം ന്‌ലകി ആദരിക്കുന്നുണ്ട്. കവി എന്ന നിലക്ക് കല്ലട ശശിയുടെ മികവ് വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചെറു പ്രായം പരിഗണിക്കണമെന്ന് കവിയൂര്‍ മുരളി എടുത്തു പറയുന്നു. ഡോ. ജോര്‍ജ് കെ അലക്‌സും ഡോ. എലിസബത്ത് ജോണും ചേര്‍ന്നെഴുതിയ ദലിത് സാഹിത്യകാരന്മാ രെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തിലും കല്ലട ശശിയെ കുറിച്ച് എഴുതിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ കിഴക്കേ കല്ലടയില്‍ പൊയ്കയില്‍ വീട്ടില്‍ കേശവന്റേയും വെളുത്തകുഞ്ഞിന്റേയും മൂത്തമകനായി 1932 ജനുവരി 13 ന് തേവലക്കരയില്‍ ജനിച്ച കെ ശശിധരനാണ് കല്ലട ശശിയായി അറിയപ്പെട്ടത്.

സ്വദേശത്തും കോട്ടയത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയത്തു പഠിക്കുന്ന കാലത്ത് ഹാസസാഹിത്യത്തിലെ ഇതിഹാസമായി മാറിയ വേളൂര്‍ കൃഷ്ണന്‍കുട്ടി സതീര്‍ത്ഥ്യനാ യിരുന്നു. കൊല്ലം എസ് എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1947 ല്‍ കൊല്ലത്തുനിന്നും ആരംഭിച്ച 'ജനയുഗം'വാരികയില്‍ ശശി എഴുതിയ തുണ്ടുകവിതകള്‍ പ്രസിദ്ധീകരിച്ചുവന്നു. ജനയുഗം പിന്നീട് സിപിഐയുടെ മുഖപത്രമായും ദിനപത്രമായും പ്രസിദ്ധീകരണം തുടര്‍ന്നു. ശശി എഴുതുന്ന കാലത്ത് തന്നെ വയലാര്‍ രാമവര്‍മ, ഒഎന്‍വി കുറുപ്പ്, വി. സാംബശിവന്‍, പുതുശ്ശേരി രാമചന്ദ്രന്‍, കാമ്പിശ്ശേരി കരുണാകരന്‍, തോപ്പില്‍ ഭാസി, പോറ്റിസാര്‍, കെ ജി പിള്ള എന്നിവരുമായി സമ്പര്‍ക്കം സ്ഥാപിച്ചു. വയലാറും കല്ലടയും ഒഎന്‍വിയും ഒരേ നിലവാരത്തില്‍ എഴുതുന്നവരായി വിലയിരുത്തപ്പെട്ടു. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മകള്‍' എന്ന ആത്മകഥയില്‍ ഇക്കാര്യം പ്രസ്താവിക്കുമ്പോള്‍ കല്ലട ശശിയെ അനുസ്മരിച്ചി ട്ടുണ്ട്. കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന 'കൗമുദി' വാരികയിലും ശശിയുടെ കവിതകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്.

അംബേഡ്കര്‍ പറഞ്ഞു.....


വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ തൊഴില്‍ മന്ത്രിയായിരുന്ന സമയത്ത് ഡോ. അംബേഡ്കര്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ടെന്നിസ് വാലി കോര്‍പ്പറേഷനെ മാതൃകയാക്കി ലോകപ്രശസ്തമായ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ പദ്ധതിക്ക് രൂപരേഖ തയാറാക്കി. ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി അദ്ദേഹം പഞ്ചാബിലെ ചീഫ് എഞ്ചിനീയറായ മി. എ എന്‍ കോസലയെ നിയമിച്ചു. ജാതിഹിന്ദുക്കളുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും അംബേഡ്കര്‍ വിരുദ്ധ പ്രചരണത്തില്‍ കുടുങ്ങിപ്പോയ മി. കോസല, ഡോ. അംബേഡ്കറുടെ കീഴില്‍ ജോലിചെയ്യാന്‍ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ വിസമ്മത ത്തെക്കുറിച്ച് അംബേഡ്കര്‍ പറയുന്നു, 'മി. കോസല, ഈ ഒരു ജോലി ചെയ്യാന്‍ എനിക്ക് ഒരു ഇംഗ്ലീഷ് കാരനെയോ അമേരിക്കക്കാരനെയോ കിട്ടുമായിരുന്നു. പക്ഷെ എനിക്ക് ഇതിനുവേണ്ടി ഒരു ഇന്ത്യക്കാരനായ എഞ്ചിനീയറെയാണ്, കാരണം ഇന്ത്യക്കാരും അവരെപ്പോലെ പ്രഗത്ഭരാണെന്ന് തെളിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.' ഡോ. അംബേഡ്കര്‍ കൗണ്‍സിലില്‍ ആയിരുന്നെങ്കില്‍ പോലും അച്യുത് പട്വര്‍ധനെ പ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡെല്‍ഹിയിലെ തന്റെ വസതിയില്‍ അഭയംകൊടുക്കാനുള്ള ധൈര്യം അദ്ദേഹം കാണിച്ചിരുന്നു എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

ഡോ. അംബേഡ്കറെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ഇന്ത്യയിലെ മുഖ്യ നിയമ വ്യവസ്ഥകള്‍ക്കു മേല്‍ അദ്ദേഹം അഗാധമായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു എന്നത് പലപ്പോഴും അറിയപ്പെടാത്ത ഒന്നാണ്. നെഹ്‌റുവിന്റെ നിയമസഭയില്‍, നിയമമന്ത്രി എന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ സൃഷ്ടാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അതിലുപരി, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിനും രാഷ്ട്രത്തെ കൂടുതല്‍ വിമോചനാത്മകവും മാനവികവുമായ ഘടനയിലേക്ക് എത്തിക്കുന്നതിന് ഉതകുന്നതുമായ 'ഹിന്ദു കോഡ്'ന്റെ മുഖ്യ ശില്പിയും കൂടിയായിരുന്നു അദ്ദേഹം.

- ദി ന്യൂയോര്‍ക്ക് ടൈംസ്
ഇന്റര്‍നാഷനല്‍ എഡിഷന്‍, ഡിസംബര്‍ 8 1956.

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

A champion of Dalit rights


A champion of Dalit rights: “Antarvedi is a small coastal village in East Godavari district, where the Godavari confluences into the Bay of Bengal. I spent my childhood there and finished primary education despite several odds,”

കാര്‍ത്തികേയന്‍ പടിയത്ത്: വിസ്മൃതിയില്‍ ഒരു വിമോചക നാടകപ്രവര്‍ത്തകന്‍ഒരര്‍ത്ഥത്തില്‍ കാര്‍ത്തികേയന്‍ പടിയത്ത് ദലിത് വിമോചക പ്രവര്‍ത്തകനാണെന്ന് പറയാനാവില്ല. ദലിതര്‍ കഴിവുകളില്ലാ ത്തവരാണ്, അവരോടുള്ള സഹതാപം കൊണ്ട് നല്‍കപ്പെടുന്ന ഔദാര്യമാണ് 'സംവരണം' എന്ന് അതിനെ അവമതിക്കപ്പെടു ന്നകാലത്ത് 'കഴിവ്'കൊണ്ട് ഉത്തുംഗശൃഗത്തിലെത്തിയ ഈ ദലിതന്‍ 'എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ്' എന്ന അംബേഡ്കര്‍ നിരീക്ഷണത്തിന് അടിവരയിടുകയാണ് തന്റെ കലാ - സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതകാലമത്രയും ചെയ്തത്. നാടക രചനയും രംഗാവതരണവുമാണ് കാര്‍ത്തികേ യന്‍ പടിയത്ത് 'കഴിവ്' തെളിയിക്കാന്‍ തെരഞ്ഞെടുത്ത മേഖല. എഴുപതുകളിലേയും എണ്‍പതുകളിലേയും അമേച്വര്‍ നാടകസമിതിക്കാര്‍ സല്‌പ്പേരെടുത്തതിനും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിനതും കാര്‍ത്തികേയന്‍ പടിയത്തിന്റെ നാടകങ്ങള്‍ക്കുള്ള സ്ഥാനം വിപുലമാണ്. സാഹിത്യശാഖയില്‍ നാടകരചനയില്‍ മികവു പുലര്‍ത്തിയ കാര്‍ത്തികേയന്‍ പടിയത്ത് ആ രംഗത്തെ ലെജണ്ടായും വിശേഷിപ്പിക്കപ്പെട്ടു.

പ്രാദേശിക സമിതികളെ ഉന്നം വെച്ച് കാര്‍ത്തികേയന്‍ എഴുതിയ നാടകങ്ങളില്‍ ഏറെയും ഏകാങ്കങ്ങളായിരുന്നു. സമുച്ചയം (1980 വിതരണം; നാഷനല്‍ ബുക്സ്റ്റാള്‍), ആറ് ഏകാംഗങ്ങള്‍, തരംഗം (1990 - ജനതാ ബുക്‌സറ്റാള്‍), തുയിലുണര്‍ത്തിന്റെ ശ്രുതികള്‍ (1986 - പ്രഭാത് ബുക്ഹൗസ്), വിഷാദയോഗം (1985 - വിതരണം; നാഷനല്‍ ബുക്‌സറ്റാള്‍) എന്നിവ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. ഇതില്‍ വിഷാദയോഗവും തുയുലുണര്‍ത്തിയ ശ്രുതികളും ബഹുരങ്ക നാടകങ്ങളാണ്. പരിണാമം എന്നൊരു ഏകാങ്കനാടക സമാഹാരം ലഭ്യമായെങ്കിലും അതിന്റെ പിന്‍ പേജുകള്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുച്ചയം എന്ന ആദ്യകൃതിയിലെ ആദ്യ നാടകമാണ് 'ശവംതീനികള്‍'. 1974 ലാണ് കാര്‍ത്തികേയന്‍ പടിയത്ത് ഈ നാടകമെഴുതുന്നത്. 2000 ല്‍ പ്രഭാത് ബുക്ഹൗസ് സമുച്ചയം എന്ന നാടകസമാഹാരം 'ശവംതീനികള്‍' എന്ന പേരില്‍ പുനഃപ്രസിദ്ധീകരിച്ചു.

ശവംതീനികള്‍ എന്ന നാടകമാണ് കാര്‍ത്തികേയന്‍ പടിയത്തിന് പെരുമ നേടിക്കൊടുത്തത്. അതോടൊപ്പം വിവാദവും. ഈ നാടകം 1992 ല്‍ ഷാര്‍ജയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് അവിടത്തെ ഗവണ്മെന്റ് 10 കലാകാരന്മാരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ശിക്ഷ പിന്നീട് 6 വര്‍ഷം കഠിനതടവും 500 ദിര്‍ഹം പിഴയും നാടുകടത്തലുമാക്കി. ഈ വിധി നാടകകൃത്തിനും ബാധകമാക്കിയിരുന്നു. 1974 ല്‍ എഴുതിയ നാടകത്തിന്റെ രംഗാവതരണം 18 വര്‍ഷത്തിന് ശേഷം വിവാദമായി! എഴുതിയ ആദ്യനാടകം വര്‍ഷങ്ങള്‍ക്കു ശേഷം വിവാദമാകുന്ന ആദ്യത്തെ എഴുത്തുകാരനായിരിക്കാം കാര്‍ത്തികേയന്‍ എന്നത് അവിടെ നില്കട്ടെ.

'ശവംതീനികള്‍' 1975 ലെ കോഴിക്കോട് സര്‍വകലാശാലയുടെ നാടകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. അതേവര്‍ഷം തന്നെ ആര്‍ട്ട്‌സ് കേരള നടത്തിയ മത്സരത്തിലും എറണാകുളത്തെ കേരള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി നടത്തിയ മത്സരത്തിലും നാടകം ഒന്നാം സമ്മാനം നേടുകയുണ്ടായി. 1979 ല്‍ എസ്എന്‍ ഡിപി യോഗം വജ്‌റജൂബിലിയോടനുബന്ധിച്ച് നടത്തിയ മത്സരത്തിലും ശവംതീനികള്‍ ട്രോഫി നേടുകയുണ്ടായി. സമുച്ചയം ശാന്തിപര്‍വം എന്നീ നാടകങ്ങളും ഇതേരീതിയില്‍ വിജയമാഘോ ഷിച്ചവയാണ്. കോഴിക്കോട് റീജിയനല്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കൊലചെയ്യപ്പെട്ട പി രാജന്‍ പൊലീസിന്റെ പിടിയിലാകുന്നത് ശംവംതീനികള്‍ അവതരിപ്പിച്ച് മടങ്ങിവരവേയാണ്. 

അടിയന്ത്രാവസ്ഥയെ പ്രതിരോധിക്കാന്‍ ധിഷണാശാലിയായ ഒരു നാടകകൃത്ത് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്ളടങ്ങുന്നതാ യിരുന്നില്ല ശംവംതീനികള്‍. സംഘടിത മതങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളിലും വന്നുഭിവിച്ചിട്ടുള്ള ധാര്‍മികച്യുതിയെ വിശകലനവിധേയമാക്കുക എന്ന ചുമതല മാത്രമേ ശംവംതീനികള്‍ നിര്‍വഹിക്കുന്നുള്ളൂ. രംഗമധ്യത്തില്‍ ശവപ്പെട്ടിയുമായിരിക്കുന്ന വൃദ്ധന്‍. ക്രിസ്ത്യാനി കടന്നു വരുമ്പോള്‍ ക്രിസ്തുവിനെ ശവപ്പെട്ടിയില്‍ കാണുന്നു. മുസ്ലീം കടന്നുവരുമ്പോള്‍ നബിയെ ശവപ്പെട്ടിയില്‍ കാണുന്നു. മാര്‍ക്‌സിസ്റ്റുകാരന്‍ കടന്നുവരുമ്പോള്‍ ശവപ്പെട്ടിയില്‍ കാറല്‍ മാര്‍ക്‌സിനെ കാണുന്നു. മൂവരും താന്താങ്ങളുടെ ഈശ്വരനെ / നേതൃത്വത്തെ ഭക്ഷിച്ചു തീര്‍ക്കുന്നു. നന്മകള്‍ വിതക്കേണ്ട മത / പ്രസ്ഥാനങ്ങളെ അതുകൊണ്ടുനടത്തുന്നവര്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു! ഈ ധാര്‍മിക അധപതനത്തില്‍ തനിക്കുള്ള രോഷം നാടകകൃത്ത് പങ്കുവെക്കുന്നുണ്ട്. 

അംബേഡ്കര്‍ പറഞ്ഞു.....ബോംബെയിലെ വാഗ്ലെ ഹാളില്‍ 1942 ഫെബ്രുവരി മാസം 'പാകിസ്ഥാനെക്കുറിച്ചുള്ള ചിന്തകള്‍' (Thoughts on Pakistan) എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് അംബേഡ്കര്‍ എടുത്തുപറഞ്ഞു, 'എനിക്ക് ജാതിഹിന്ദുക്കളുമായി ചിലകാര്യ ങ്ങളില്‍ ഭിന്നതയുണ്ട്... പക്ഷെ നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ എന്റെ ജീവന്‍ നല്കുമെന്ന് നിങ്ങള്‍ക്കു മുമ്പാകെ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.' ഡോ. ബാബാസാബിബ് 'പാകിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം' (Pakistan or the partition of India) എന്ന ഗ്രന്ഥം എഴുതിയത് പാകിസ്ഥാന്റെ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വശങ്ങളും വിശദീകരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആയിരുന്നെന്നും അല്ലാതെ അതിനുവേണ്ടിയുള്ള ഒരു വാദമായി രുന്നില്ല അതെന്നുമുള്ള വസ്തുത ഈ സന്ദര്‍ഭത്തില്‍ മനസിലാ ക്കേണ്ടതുണ്ട്. 1946 ഒക്ടോബര്‍ 26 ന് ലണ്ടനില്‍വെച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുകയുണ്ടായി. 'ഇന്ത്യയുടെ വിഭജനത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. ഇന്ത്യ വിഭജിക്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 'പാകിസ്ഥാന്‍ അനിവാര്യമോ' എന്ന അധ്യായത്തില്‍ ഞാനെന്താണോ ചെയ്യാന്‍ ആഗ്രഹിച്ചത്; അത് പറയാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ അവര്‍ ഇതിനെ അപ്രധാനമായി കാണുകയും മറ്റെന്തിനോക്കെയോ പ്രാധാന്യം നല്കുകയാണ് ചെയ്തത്. ഇത് വളരെ ദുഃഖകര മാണ്.'