"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

ടിന്‍ ഡ്രം: കാഴ്ചയുടെ രാഷ്ട്രീയമൂല്യം പുതുക്കി നിശ്ചയിക്കുമ്പോള്‍


ഗുന്തര്‍ ഗ്രാസിന്റെ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നോബല്‍ സമ്മാനം നേടുകയും ചെയ്ത 'ടിന്‍ ഡ്രം' എന്ന നോവലാണ് 1979 ല്‍ വോള്‍ക്കര്‍ സ്‌ക്ലോണ്ടോര്‍ഫ് സാക്ഷാത്മരിച്ച ഇതേ പേരിലുള്ള ജര്‍മന്‍ സിനിമക്ക് ആധാരം. കാനില്‍ അതേവര്‍ഷം ഈ സിനിമ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ 'അപ്പോക്കാലിപ്‌സ് നൗ' വുമായി ഗോള്‍ഡന്‍ പാം പങ്കുവെക്കുകയും 1980 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുകയും ചെയ്തു. 1959 ല്‍ എഴുതിത്തുടങ്ങി 67 ല്‍ പൂര്‍ത്തിയാക്കിയ ടിന്‍ ഡ്രം നോബല്‍ സമ്മാനത്തിന് പരിഗണിക്കുന്നത് 1999 ലാണ്. ബഹുമതികളോടൊപ്പം ഏല്‌ക്കേണ്ടി വന്നിട്ടുള്ള അവമതികള്‍ കൊണ്ടും ഈസിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

മത്സെരാഥ് കുടുംബത്തിലെ ആള്‍ഫ്രഡ് - ആഗ്നസ് ദമ്പതികളുടെ മകനായ ഓസ്‌കാര്‍, വലിയവരുടെ ലോകത്തിലെ കാപട്യങ്ങളും നാഗരികരുടെ ലോകത്തിലെ നാട്യങ്ങളും കണ്ടുമടുത്ത് തന്റെ മൂന്നാമത്തെ വയസുമുതല്‍ ഇനിയങ്ങോട്ട് വളരേണ്ടതില്ലാ എന്ന് തീരുമാനിക്കുന്നു. പിറന്നാളാഘോഷം നടക്കുന്ന വേളയില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഓസ്‌കാര്‍ സ്വയം ഒരു കോണിപ്പടി യുടെ മുകളില്‍ നിന്ന് താഴേക്കുരുണ്ടുവീണ് എന്നെന്നേക്കുമായി തന്റെ വളര്‍ച്ചയെ തടഞ്ഞു. ഓസ്‌കാറിന്റെ ജീവിതത്തെ സംബന്ധിച്ച്, ശേഷമുള്ള കാഴ്ചകളുടെ സഞ്ചാരം അദ്ദേഹത്തി ന്റെ മരണത്തിലവസാനിക്കുന്നതിനു മുമ്പ് സാമ്പ്രദായിക ദൃശ്യഭാഷക്ക് അപരവും അതിയഥാര്‍ത്ഥ കല്പനകള്‍ക്ക് അപരിചിതവുമായ ഒരുപാട് മേഖലകളെ പിന്നിടുന്നുണ്ട്.

1920 മുതല്‍ക്ക് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലംവരെ പോളണ്ടിലെ ഡാന്‍സിംഗ് എന്ന ചെറുപട്ടണത്തില്‍ - പഴയ പ്രഷ്യയുടെ കിഴക്കന്‍ പ്രദേശത്ത് - നാസികളുടെ ചുമലിലേറി പ്രൊട്ടസ്റ്റന്റുകാര്‍ ജൂതന്മാര്‍ക്കുമേല്‍ അഴിഞ്ഞാടിയ ക്രൂര വിളയാട്ടങ്ങള്‍ക്കും സാമ്രാജ്യത്വ മോഹികളുടെ ഹിംസാ ത്മകമായ എല്ലാത്തരം നിഷ്ഠുര തന്ത്രങ്ങള്‍ക്കുമെതിരേ രൂപപ്പെടുത്തിയതാണ് ഈ സിനിമയുടെ ദൃശ്യകല്പനകള്‍. കര്‍തൃത്വപരമായ നീക്കങ്ങളൊക്കെയും അധികാരം ഉരുക്കുമറ കൊണ്ട് തടയിട്ടപ്പോള്‍ അതിനെ പിളര്‍ക്കാന്‍ അന്യാപദേശ രൂപമാതൃകയിലുള്ള ആയുധം തീര്‍ക്കുകയായിരുന്നു ഗുന്തര്‍ ഗ്രാസ് എന്ന് പരക്കെ പഠിക്കപ്പെട്ട വസ്തുതയാണ്.

കറുത്ത നര്‍മത്തില്‍ കുറുക്കിയെഴുതിയ അതിയഥാര്‍ത്ഥ ഭാഷയുടെ പദാനുവര്‍ത്തനവും അതിനിശിത ദൃശ്യതയുടെ സാകല്യവുമായ ഈ സിനിമയെ സ്വീകരിച്ചവരോടൊപ്പം വെറുത്തവരുമുണ്ടായി. ഈ അടുത്തകാലത്ത്, 1998 ല്‍ അമേരിക്കയിലെ ഓക്ലഹോമ സംസ്ഥാനത്ത് ബാല - അശ്ലീല ലൈംഗികതയുടെ അതിപ്രസര മുണ്ടെന്ന് ആരോപിച്ചുകൊണ്ട് ഈ ചിത്രത്തിന്റെ ഏതുവിധേന യുമുള്ള പ്രദര്‍ശനം നിരോധിക്കുകയുണ്ടായി. നായകനായ ഓസ്‌കാര്‍ മത്സെരാഥിനെ അവതരിപ്പിച്ചത് ഡേവിഡ് ബെന്നറ്റ് എന്ന ബാല നടനായിരുന്നു. ഓസ്‌കാറിനാകട്ടെ ശരീരത്തിന്റെ വളര്‍ച്ചയേ നിരോധിക്കാന്‍ കഴിഞ്ഞുള്ളൂ താനും. തന്റെ അമ്മയുടെ മരണശേഷം ആയയായി വന്നെത്തുന്ന അന്നത്തെ ഇരുപതുകാരിയുമായി യുവാവിന്റെ മാനസികവളര്‍ച്ചയെത്തിയ ഓസ്‌കാര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യശകലിത ങ്ങളുണ്ട് സിനിമയില്‍. ഇതര സാക്ഷാത്കാര സങ്കേതങ്ങളെ യൊന്നും ആശ്രയിക്കാതെയുള്ള, ബാലകനും യുവതിയും തമ്മിലുള്ള ലൈംഗിക കേളിയുടെ നേര്‍ചിത്ര സങ്കലനം കാഴ്ചയുടെ ശീലങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലപ്പു റമായിരുന്നു. ഇഗോര്‍ ലുഥറാണ് പടം പകര്‍ത്തിയത്. എന്നാല്‍ ബാലനടനു പകരം ഉയരക്കുറവുള്ള ഒരു നടനെ ഉള്‍പ്പെടുത്തിയി രുന്നുവെങ്കില്‍ സ്ലോണ്ടോര്‍ഫിന് ആരോപണത്തെ മറികടക്കാന്‍ കഴിയുമയിരുന്നു.

കേരളത്തിലെ ഫിലിം സൊസൈറ്റികളിലൂടെ ഈ സിനിമ ഇവിടെ പ്രദര്‍ശനത്തിന് വീണ്ടുമെത്തുമ്പോള്‍ ആധാനമായ നോവലിനേയും സാക്ഷാത്കാരത്തേയും അനിവാര്യമാക്കിത്തീര്‍ത്ത അരാജക രാഷ്ട്രീയ സാഹചര്യം ഇന്നു നിലനില്ക്കുന്നുണ്ടോ എന്നും ദേശികമായ ഏതെങ്കിലും പ്രതിസന്ധികള്‍ മറികടക്കുന്നതിനുള്ള സമരസംരംഭത്തിന് സിനിമയുള്‍ക്കൊള്ളുന്ന ദൃശ്യതയുടെ രാഷ്ട്രീയം പുതിയതായി എന്തെങ്കിലും സംഭാവന നല്കുന്നുണ്ടോ എന്നും പരിശോധിക്കാവുന്നതാണ്. ലോകമെമ്പാടുമുല്‌ള പുറത്താക്കപ്പെട്ട ജനതകളായ റെഡ് ഇന്ത്യര്‍, കറുത്തവര്‍, ജൂതര്‍, ദലിതര്‍, ആദിവാസികള്‍, ലൈംഗികത്തൊഴിലാളികള്‍, സമലൈംഗി കര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കുമേല്‍ നാസികളും അവരുടെ ആഗോളവ്യാപകമായ വാര്‍പ്പുമാതൃകാ പരിപാടികള്‍ പഴയ രൂപത്തിലല്ല നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. രചനാസങ്കേതങ്ങളുടെ നിലവിലുള്ള പ്രതിരോധശേഷി ചോദ്യം ചെയ്യപ്പെട്ടിരുന്ന അക്കാലത്ത് നാസി ഭീകരതക്കെതിരേ ഗുന്തര്‍ ഗ്രാസ് രൂപപ്പെടു ത്തിയ അന്യാപദേശ കല്പനകള്‍ക്ക് ഏതായാലും പരിധികള്‍ ലംഘിച്ച് മുന്നേറുവാന്‍ സാധിച്ചിരുന്നു. ഇന്ന് പുറത്താക്കപ്പെട്ട വര്‍ക്ക് മേലുള്ള പീഢനവ്യവസ്ഥകള്‍ നാസിസം പോലെയുള്ള അതിന്റെ പിതൃശാസന അടിത്തറയില്‍ വെച്ച് പുതുക്കിയ പാഠ്യപദ്ധതികള്‍ക്കനു സൃതമായാണ് പുരോഗമിക്കുന്നത്. അധികാരത്തിലേക്ക് പുറത്താക്കപ്പെട്ടവരുടെ ആഗമനം തടയാന്‍ ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും വിഭവങ്ങളിന്മേല്‍ അവര്‍ക്കുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴും നാസികളുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വികസനമാതൃകകള്‍ വളരെ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പ്രഹരശേഷി യുള്ള ദൃശ്യതയുടെ / വചനങ്ങളുടെ ആധാര കേന്ദ്രമായ നോവല്‍ / സിനിമ ആ കാലഘട്ടത്തില്‍മാത്രം ഒതുക്കി നിര്‍ത്തി വായിച്ച് / കണ്ട് ഒഴിവാക്കുന്നതിന് പഴയ രാഷ്ട്രീയ കാലാവസ്ഥയുടെ ക്രൂരമാതൃകയുടെ പുന്‍വിന്യാസം അഥവാ വികസിത രൂപത്തിലുള്ള അതിന്റെ പരിണിത അവസ്ഥ തടസമാകുന്നുണ്ട്. അന്യാപദേശ ദൃശ്യതക്കുള്ള രൂപമാതൃകകളുടെ പൂര്‍വപീഠിക എന്ന നിലക്കു മാത്രമല്ല പുറത്താക്കപ്പെടുന്നവര്‍ക്കെതിരായ എല്ലാത്തരം ഉന്മൂലന പദ്ധതികള്‍ക്കുമുള്ള പ്രതിരോധ തന്ത്രങ്ങള്‍ മികച്ച സൂചകമായി നിലനില്ക്കുന്ന 'ടിന്‍ ഡ്രം' കാഴ്ചയുടെ ഭൂമികയില്‍ വെച്ച് പുതുക്കി നിശ്ചയിക്കപ്പെട്ട ജ്ഞാനവ്യവസ്ഥ കള്‍ക്ക് അനുസൃതമായാണ് സ്വീകരിക്കപ്പെടുന്നത്.

കേരളത്തിലെ പ്രേക്ഷകര്‍ക്ക് അപരിചിതനല്ലാത്ത വോള്‍ക്കര്‍ സ്‌ക്ലോണ്ടോര്‍ഫിന്റെ 'സ്വാന്‍ ഇന്‍ ലൗ (1984)' ദൂരദര്‍ശന്‍ പാതിരാപ്പടമെന്ന പ്രത്യേക കാഴ്ചക്കൂടിലിട്ട് സംപ്രേക്ഷണം ചെയ്തതും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് വന്നതും ലൈംഗിക ദൃശ്യതക്ക് ഇവിടെയുള്ള കമ്പോളയുക്തിയുടെ അടിസ്ഥാനത്തി ലായിരുന്നു. മലീമസമായ അത്തരം പ്രവണതകളെ ഉച്ചാടനം ചെയ്യുന്നതിന് തൊട്ടുമുമ്പിറങ്ങിയ, അതിനേക്കാള്‍ പരുക്കനായ പ്രതലത്തില്‍ ലൈംഗികതയെ എഴുതിയ ടിന്‍ ഡ്രം ന് കഴിയുന്നതും സ്വീകാര്യതയില്‍ വന്ന കാല വിപര്യയമായി അടയാളപ്പെടുത്താവുന്നതാണ്. ബെര്‍ത്തോള്‍ഡ് ബ്രഹ്റ്റിന്റെ ബാല്‍ - നെ ആധാരമാക്കുന്ന 1969 ലെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മറ്റൊരു ജര്‍മന്‍ ചലച്ചിത്രേതി ഹാസമായ റെയ്‌നര്‍ വെര്‍ണര്‍ ഫാസ്ബിന്ദറാണ്. ക്ലൂഗ് വെന്‍ഡേഴ്‌സ്, ഹെര്‍സോഗ് വെര്‍ണര്‍ എന്നിവരുടെ സമശീര്‍ഷക ത്വമുള്ള സ്‌ക്ലോണ്ടോര്‍ഫിന് ശേഷം ജര്‍മനിയിലേക്ക് വീണ്ടും ഓസ്‌കാര്‍ അവാര്‍ഡ് വരുന്നത് ഈ വര്‍ഷം (2003) കരോലിന്‍ ലിങ്ക് രചിച്ച 'നോവേര്‍ ഇന്‍ ആഫ്രിക്ക'യിലൂടെയാണ്. എല്ലാ മികച്ച സംവിധായകരേയും പോലെ അമേരിക്കന്‍ പ്രവാസവും പ്രതിവാസവും സ്‌ക്ലോണ്ടോര്‍ഫിന്റെ കരിയറിലുമുണ്ട്.

* പടവുകള്‍. 2003 സെപ്തംബര്‍.

കറുപ്പുകൊണ്ട് കലാപം കൂട്ടുക, കലാപരിപാടികൊണ്ടെന്ത്?പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിയായ പി എസ് ജയ 125 ദിവസങ്ങളായി അവതരിപ്പിച്ചുവന്ന കലാപരിപാടി, 2016 ജൂണ്‍ 6 ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ വെച്ച് സമാപിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്നും എംഎഫ്എ ബിരുദം നേടിയിട്ടുള്ള ജയ ഇപ്പോള്‍ തൃപ്പൂണിത്തുറ യിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. 

വെളുത്ത തൊലിനിറമുള്ള ഈ കലാകാരി തന്റെ ശരീരത്തില്‍ കറുത്ത ചായം തേച്ച് പൊതുവിടങ്ങളില്‍ സാധാരണ പോലെ സഞ്ചരിച്ചാണ് ഈ കലാപരിപാടി അവതരിപ്പിച്ചത്. 2016 ഡോ. ബി ആര്‍ അംബേഡ്കറുടെ 125 ആം ജന്മവാര്‍ഷിക മായതിനാലാണ് 125 ദിവസം ഈ പരിപാടി അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. (വാസ്തവത്തില്‍ ജൂണ്‍ 6 ന് 130 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. 2016 ജനുവരി 27 ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍, കടുത്ത ജാതിപീഢയേറ്റ് ആത്മഹത്യക്ക് വിധേയനാകേണ്ടിവന്ന രോഹിത് വെമുല എന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പാണ് ഇങ്ങനെ ഒരു കലാപരിപാടി നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കലാകാരി തുറന്നു പറഞ്ഞു. കറുത്ത തൊലിനിറം പ്രതിനിധാനമാകുന്ന രോഹിത് വെമുലയുടെ സമുദായങ്ങളോടുള്ള അനുകമ്പാപൂര്‍ണ മായ സമീപനമല്ല തന്റെ കലാപരിപാടിയുടെ പിന്നിലുള്ളതെന്നും ഇതൊരു ഇസ്റ്റലേഷന്‍ ആര്‍ട്ട് മാത്രമാണെന്നും പി എസ് ജയ പ്രഖ്യാപിച്ചു. എല്ലാത്തരം കലാപരിപാടികളും കലാപ പരിപാടികളാണല്ലോ എന്ന ചോദ്യത്തിന് ഒരു മന്ദഹാസം മടക്കി ഈ കലാകാരി ആ വസ്തുതയെ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ തന്നെ ജയയുടെ ആര്‍ട്ട് വര്‍ക്കിനെ കലാപ പരിപാടിയായി അംഗീകരിച്ചുകൊണ്ടാണ് വിമര്‍ശകരും ആസ്വാദകരും അതിനെ സമീപിച്ചത്.

കറുത്ത തൊലിനിറം

കറുത്ത തൊലിനിറം മാത്രമല്ല, ജാതിപീഢ യേല്‍ക്കുന്നതിനുള്ള കാരണം. അതൊരു ഘടകം മാത്രമാണ്. കറുപ്പു കാരണം ജാതിപീഢ യേല്‍ക്കുന്നവരോട് സമരൈക്യപ്പെടാന്‍ ഒരു പക്ഷെ വെളുത്ത തൊലിനിറമുള്ളവര്‍ക്ക് തങ്ങളുടെ മേനിയില്‍ കറുത്ത ചായം തേച്ചാല്‍ മതി എന്ന എന്ന അവരുടെ കാഴ്ചപ്പാട് വാദത്തിനു വേണ്ടി അംഗീകരിക്കാം. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ കറുത്ത തൊലിനിറമുള്ള ആളായിരുന്നു; ജാതിപീഢയേല്‍ക്കുന്ന സമുദായക്കാരനും. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിഭവനില്‍ പതാകഉയര്‍ത്താന്‍ ചരടുവലിക്കുന്ന കെ ആര്‍ നാരായണന്റെ ദൃശ്യം രാജ്യമെമ്പാടും മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഈ ദൃശ്യം കണ്ട, അദ്ദേഹത്തിന്റെ ജന്മനാടുള്‍ക്കൊള്ളുന്ന സംസ്ഥാനമായ കേരളത്തിലെ പൊതു സമൂഹം രാഷ്ട്രപതിയെ അവഹേളിച്ചത് 'രാഷ്ട്രപതി തെങ്ങില്‍ കയറുകയാണ്' എന്ന് പരിഹസിച്ചു കൊണ്ടാണ്! ഇത് ഒരുതരം ജാതിപീഢ അഥവാ ഹിംസയാണ്. കെ ആര്‍ നാരായണന്‍ കറുത്ത തൊലിനിറക്കാരനാ യിരുന്നതിനാല്‍ അക്കാരണം കൊണ്ട് മാത്രം ജാതിപീഢ യേറ്റിരുന്നില്ല. പീഢിപ്പിക്കുന്നവരിലും കറുത്ത തൊലിനിറക്കാര്‍ ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ കെ ആര്‍ നാരായണനോട് സമരൈക്യപ്പെടാന്‍ വെളുത്ത തൊലിനിറക്കാ രിലാരും സ്വശരീരത്തില്‍ കറുത്ത ചായം തേച്ച് നടന്നില്ല! മറിച്ച് തെങ്ങുകയറ്റക്കാരന്‍ എന്ന പരിഹാസത്താല്‍ ജാതിപീഢയേറ്റ കെ ആര്‍ നാരായണനോട് സമരൈക്യം പ്രകടിപ്പിക്കാന്‍ തെങ്ങുകയറ്റ ക്കാരല്ലാത്ത സവര്‍ണ സമുദായത്തിലെ വളുത്ത തൊലിനിറമുള്ള വിപ്ലവകാരികളിലാരും തെങ്ങുകയറാന്‍ തയാറാകാതിരുന്ന തെന്തേ?

കലാപരിപാടി

പി എസ് ജയയുടെ പ്രവൃത്തി കേവലം ഒരു സമരപരിപാടിയല്ല കലാസൃഷ്ടികര്‍മം മാത്രമാണെന്നും കലാകാരിതന്നെ പറയുമ്പോള്‍ പോലും രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പ് പ്രേരണയായതിലും 125 ദിവസം തെരഞ്ഞടുത്തതിലും വിപ്ലവ പ്രവര്‍ത്തനങ്ങളുടെ അടരുകളുണ്ട്. ശരീരം തന്നെ ക്യാന്‍വാസാ ക്കി മാറ്റിയതാണ് ഈ കലയുടെ സൃഷ്ടിവൈഭവം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കലാകാരിതന്നെ സൃഷ്ടിയായി മാറുന്ന ചിത്രകലയിലെ ഒരു സവിശേഷ രീതി. കൃത്യമായ ഇടത്ത് (ശരീരം) വ്യക്തമായ സമയത്ത് (125 ദിവസം) സൃഷ്ടിച്ച ഒരു ഇന്‍സ്റ്റലേഷന്‍ ആര്‍ട്ട്. രോഹിത് വെമുല നേരിട്ട അനീതികളോട് പ്രതികരിക്കാനും അതില്‍ അംബേഡ്കറുടെ നാമധേയം സ്വീകരിക്കാനും ഒരു കലാകാരിക്ക് അവകാശമുണ്ട്. ഇത്തരം അവകാശങ്ങള്‍ വിനിയോഗിക്കാ തിരിക്കുന്നത് ധാര്‍മികമായ വഞ്ചനയാണ്. മറുവശത്ത് ആസ്വാദകനും ഇത്തം അവകാശങ്ങ ളുണ്ടെന്നതും പരിഗണിക്കേണ്ടതുണ്ട്. കലാകാരി ധാര്‍മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ ആസ്വാദകന്റെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നത്. അതിനാല്‍ത്തെ തങ്ങള്‍ക്കുള്ള അവകാശ ലംഘനത്തിനെതിരേ ആസ്വാദകന്‍ ശബ്ദമുയര്‍ത്തുക സ്വാഭാവികം.

ജാനു, ചിത്രലേഖ

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

യുദ്ധം: സൗന്ദര്യശാസ്ത്രവും സാമൂഹ്യപാഠവും


അധിനിവേശാര്‍ത്ഥം ചെയ്യുന്ന അന്താരാഷ്ട്രീയ യുദ്ധവും അധികാരസംസ്ഥാപനാര്‍ത്ഥം നടത്തപ്പെടുന്ന ആഭ്യന്തരയുദ്ധവും ജനായതയെ ഉന്മൂലനം ചെയ്യുന്നത് ഒരേ പ്രകാരത്തിലാണ്. സംജ്ഞയില്‍ ദ്വന്ദവും നിര്‍മാര്‍ജന പ്രക്രിയയുടെ കാര്യമെടുത്താല്‍ ഏകസാകല്യവുമാണ് മാനവതയുടെ എതിര്‍പക്ഷത്തുള്ള യുദ്ധനിലപാടുകളുടെ ഉള്ളടക്കം. ആഭ്യന്തരയുദ്ധം അടിച്ചേല്പി ക്കുന്ന ജനായത്ത വ്യവഹാര വിഛേദനങ്ങളെ സിനിമയുടെ മാധ്യമിക ഭൂമികയില്‍ വെച്ച് വിമര്‍ശന വിധേയമാക്കുകയാണ് അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് എന്ന റഷ്യന്‍ ചലച്ചിത്രകാരന്‍. 'ദി കമ്മിസാര്‍' എന്ന തന്റെ രചനയിലൂടെ മധ്യകാല റഷ്യന്‍ സിനിമകള്‍ മുഴുവനായും അധിനിവേശയുദ്ധങ്ങള്‍ വിതച്ച ദുരന്തങ്ങളുടെ ദുഃഖസ്മൃതികള്‍ ആചിത്രണം ചെയ്യുന്നതിനുള്ള രാഷ്ട്രീയ പരിപാടികള്‍ മാത്രമായിരുന്നപ്പോള്‍ ദി കമ്മിസ്സാറാകട്ടെ ആഭ്യന്തരയുദ്ധങ്ങളുടെ അടിയൊഴുക്കുകള്‍ക്കെതിരേ പൊരുതിയ സമരചിന്തയുടെ ദൃശ്യരേഖയായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. 

1962 ലാണ് അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. അന്ന് റഷ്യയിലെ ഒരു സ്റ്റുഡിയോയില്‍ വെച്ച് ഇതിന്റെ ആദ്യ പ്രദര്‍ശനം നടന്നു. പിന്നീട് സംവിധായകനറിഞ്ഞത് അതിന്റെ പ്രതി കത്തിച്ചുകളഞ്ഞു വെന്നാണ്! അതിന്റെ കാരണം ലോകത്തെ ഒരു വിശ്വാസപ്രമാണ ത്തിനും നിരക്കാത്ത അതിവിചിത്രമായ ഒന്നായിരുന്നു, അതായത് അസ്‌കോല്‍ദോവിന് സിനിമ പിടിക്കാന്‍ അറിയില്ലത്രെ! ഒരു കലാകാരന് തന്റെ സൃഷ്ടിയെ കുറ്റമറ്റരീതിയില്‍ പുറത്തിറക്കാന്‍ കഴിഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ സംശോധകര്‍ അത് നശിപ്പിച്ചു കളയുന്നുവെങ്കില്‍ അതിനവരെ പ്രേരിപ്പിച്ചത്, അവര്‍ക്ക് ആ കലാസൃഷ്ടി വരുത്തിവെച്ചേക്കാവുന്ന അപകടത്തെ ഭയന്നിട്ടാണെന്ന വസ്തുത അവിതര്‍ക്കിതമാണല്ലോ. അതോടെ അസ്‌കോല്‍ദോവ് ഗോര്‍ക്കി സ്റ്റുഡിയോവില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടു പോന്നു. 1987 ലെ മോസ്‌കോ ഫിലിം ഫെസ്റ്റിവെലില്‍ അനൗപചാരിക വേദിയില്‍, പെടുന്നനെ ഈ സിനിമ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴേക്കും സോവിയറ്റു യൂണിയനിലെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് തുടക്കമായിരുന്നു. അജ്ഞാത സ്ഥാനത്തായിരുന്ന ഈ സിനിമ അക്കാലത്തെ പുതിയ സിനിമകളെ പിന്മാറ്റി പുരസ്‌കാരങ്ങളേറെ നല്കിക്കൊണ്ടാണ് കാഴ്ചയുടെ ലോകം വീണ്ടെടുത്തത്. പിന്നീട്, ജൂത സിനിമകള്‍ക്കായുള്ള പ്രത്യേക മേളകളില്‍ അദ്വിതീയ സ്ഥാനം തന്നെ നേടിയാണ് ദി കമ്മിസ്സാര്‍ ആദരിക്കപ്പെട്ടത്!

റഷ്യയുടെ തെക്കുഭാഗത്തുള്ള ഒരു ചെറുപട്ടണത്തെ വൈറ്റ്ഗാര്‍ഡ് സേനയുടെ ആധിപത്യത്തില്‍ നിന്ന് വീണ്ടെടുത്ത ശേഷവും അവരുമായി യുദ്ധം തുടരുന്ന ചെമ്പടയില്‍ നിന്ന് കമ്മിസ്സാറായ ക്ലാവ്ഡിയ വാവിലോവ എന്ന വനിത പ്രസവകാലം സമാഗതമായിരിക്കുന്നതിനാല്‍ മുന്നണിവിട്ട് തകരപ്പാത്രപ്പണി ക്കാരനായ യെഫിം മാഗസനിക് എന്ന ജൂതന്റെ ചാളയില്‍ ഒളിച്ചുതാമസിക്കുവാനെത്തുന്നു. അവിടെ യെഫിമിനെ കൂടാതെ അമ്മയും ഭാര്യ മരിയയും ആറ് കുട്ടികളുമുണ്ട്. സൈനിക രംഗത്തുനിന്നും ജൂതന്മാരുടെ ഈ പ്രാന്തസ്ഥല പാര്‍പ്പിടത്തി ലേക്കുള്ള മാറിത്താമസം കമ്മിസ്സാര്‍ വാവിലോവക്ക് കൂടുതല്‍ ദുസ്സഹമായി അനുഭവപ്പെട്ടതിനാല്‍ ലഭിക്കുവാന്‍ പോകുന്ന മാതൃത്വമെന്ന അനര്‍ഘസൗഭാഗ്യം തന്റെ സൈനിക ജീവിതത്തിന് വിലങ്ങുതടിയാകുമെന്ന് അവര്‍ ഭയപ്പെട്ടു. അല്പകാലത്തിനകം വൈറ്റാ ഗാര്‍ഡ് ചെറുപട്ടണം തിരിച്ചുപിടിക്കുകയും ചെമ്പട പിന്‍വാങ്ങുകയും ചെയ്തു. ഈ അവസരത്തില്‍ ഒരു കുഞ്ഞിനു ജന്മം നല്കിയതിനാല്‍ സാഗര - സാത്താനമധ്യത്തിലായിത്തീര്‍ന്ന വാവിലോവയെ അഭിമുഖീകരിക്കുന്ന പ്രശ്‌നം, ചെമ്പടയോടൊപ്പം മടങ്ങണമോ, ജൂതന്മാരുടെ കൂടെ ഒരമ്മയായി തങ്ങണമോ എന്നതായിരുന്നു. എന്നാല്‍ തന്റെ ഓരോ അണുവിലും ഒരു യോദ്ധാവിന്റെ ധാര്‍ഷ്ട്യങ്ങള്‍ പേറിയിരുന്ന കമ്മിസ്സാല്‍ വാവിലോവ തന്റെ കുഞ്ഞിനെ വിട്ട് ചെമ്പടയിലേക്ക് തിരിച്ചു പോയി. യെഫിമിനേയും കുടുംബത്തേയും ഉടുത്തിരുന്ന വസ്ത്രങ്ങളോടെ തന്നെ ട്രക്കില്‍ പിടിച്ചുകയറ്റിക്കൊണ്ടുപോയി. 

ബാബര്‍, ഗോര്‍ക്കി തുടങ്ങിയ പ്രഖ്യാപിത സോവിയറ്റ് സാഹിത്യകാരന്മാര്‍ പുകഴ്ത്തിപ്പറഞ്ഞ 'ലൈഫ് ആന്റ് ഫെയ്റ്റ്' തുടങ്ങിയ കഥകളുടെ കര്‍ത്താവായ വാസിലി ഗ്രോസ്മാന്റെ 'ഇന്‍ ദി ടൗണ്‍ ഓഫ് ബെല്‍ഡിച്ചേവ്' എന്ന കഥയാണ് കമ്മിസ്സാറിന് ആധാരം. 1967 ല്‍ ഇത് പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ജൂതന്മാരെ എതിര്‍ക്കുന്ന കാര്യത്തില്‍ സോവിയറ്റ് പ്രചരണ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി യിരുന്നതിനാ ലാവണം ജൂതവിഷയം പ്രമേയവത്കരിച്ച കമ്മിസ്സാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ടത്. സോവിയറ്റ് സംശോധകര്‍ ഈ സിനിമയെ വിലയിരുത്തിയത്, ഒരേ സമയം സെമിറ്റിക് വിരുദ്ധവും സോവിയറ്റ് വിരുദ്ധവുമായ ഒന്നായാണ്. അത് സോവിയറ്റ് കലാ - സാംസ്‌കാരിക നയങ്ങള്‍ക്ക് കടകവിരുദ്ധവു മായിരുന്നു.

അസ്‌കോല്‍ദോവിനെ സംബന്ധിച്ചിടത്തോളം സിനിമ, അനുഭ വങ്ങള്‍ പങ്കുവെക്കാന്‍ പാകത്തിന് യഥാര്‍ത്ഥ ചോരയുടെ കരുത്തു നല്കി നിര്‍മിച്ചവയാകണം. കമ്മിസ്സാറിന്റെ ചിത്രസന്ധികളില്‍ പലയിടത്തും അസ്‌കോല്‍ദോവിന്റെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നുകയറിയിട്ടുണ്ടെന്നു കാണാം. 1937 ല്‍ സ്റ്റാലിന്‍ ഭരണത്തിന്റെ പ്രതാപകാലത്ത് അസ്‌കോല്‍ദോവും കുടുംബവും കീവി (Keiv) ലാണ് താമസിച്ചിരുന്നത്. ഭീതിദമായ ഭരണീയാന്തരീക്ഷമുള്ള അക്കാലത്ത് ഇരുള്‍വീണ ഒരു മെയ്മാസ സായാഹ്നനേരത്ത് അസ്‌കോല്‍ദോവ് തെരുവിലൂടെ നടന്നു പോവുകയായിരുന്നു. പെട്ടെന്ന് ജൂതന്മാരുടെ ഒരു ഗെറ്റോ കണ്ടിട്ട് അസ്‌കോല്‍ദോവ് അങ്ങോട്ടു കയറിച്ചെന്നു. ഇത് മണത്തറിഞ്ഞ് കെജിബിക്കാര്‍ എത്തിയെങ്കിലും ജൂതകുടുംബം ഒളിപ്പിച്ചു കാത്തതിനാല്‍ അസ്‌കോല്‍ദോവിനെ പിടിക്കാന്‍ കഴിഞ്ഞില്ല. പകരം കെജിബിക്കാര്‍ അസ്‌കോല്‍ദോവിന്റെ മാതാപിതാക്കളെ പിടിച്ചുകൊണ്ടുപോയി. എന്തു കുറ്റം ചെയ്തിട്ടെന്നറിവില്ല, പിന്നീട് അച്ഛനെ അവര്‍ കൊന്നുകളഞ്ഞുവെന്നറിഞ്ഞു. ഈ ദുരനുഭവങ്ങള്‍ പ്രേരണ ചെലുത്തിയാണ് കമ്മിസ്സാര്‍ നിര്‍മിക്കു ന്നതിലേക്ക് അസ്‌കോല്‍ദോവിനെ കൊണ്ടുചെന്നെത്തിച്ചത്. അന്നു തന്നെ കാത്തുരക്ഷിച്ച ജൂതകുടുംബത്തോടുള്ള ആദരസ്മരണിക എന്ന നിലയിലാണ് യെഫിമും കുടുംബവും ദി കമ്മിസ്സാറില്‍ ഇടംകൊള്ളുന്നത്. എന്നാല്‍ ശ്രദ്ധിക്കേണ്ട വസ്തുതയിതാണ്, അലക്‌സാണ്ടര്‍ അസ്‌കോല്‍ദോവ് സ്വയം ഒരു ജൂതനല്ല!

ദൃശ്യതന്ത്ര രാഷ്ട്രീയത്തില്‍ അസ്‌കോല്‍ദോവിനുള്ള പരിചയ സമ്പത്ത് സാക്ഷാല്‍ ആേ്രന്ദ തര്‍ക്കോവ്‌സ്‌കിയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്. സ്റ്റാലിന്‍ ഭീകരതയെ വിസ്തരിക്കുന്നതിന്, 1938 ലെ കടുത്ത വേനല്ക്കാലത്തെ കരിഞ്ഞുണങ്ങിയ രൂപങ്ങള്‍ പകര്‍ത്തിച്ചേര്‍ത്തു കൊണ്ടാണ് ഈ ദൃശ്യതന്ത്രം തര്‍ക്കോവ്‌സ്‌കി തന്റെ 'മിററി'ല്‍ പ്രയോഗിച്ചത്. തനിക്കേറെ ഇഷ്ടപ്പെട്ട ദൃശ്യ നിര്‍മിതി ഇതായിരുന്നുവെന്ന് ഒരിക്കല്‍ നേരിട്ടു കണ്ടപ്പോള്‍ അസ്‌കോല്‍ദോവ് തര്‍ക്കോവ്‌സ്‌കിയെ അറിയിക്കുകയുണ്ടായി. പിന്നെ പറഞ്ഞു ഒരിക്കല്‍ താനും തന്റെ 'മിറര്‍' നിര്‍മിക്കുമെന്ന്. അത്രേ ദി 'കമ്മിസ്സാര്‍'!

വിശ്വകര്‍മ്മജര്‍; ജാതി ഉപജാതി വിഭാഗങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനംകേരളത്തിലെ വിശ്വകര്‍മ്മ വിഭാഗങ്ങള്‍ പൊതുവെ അഞ്ച് എന്നാണ് അറിയപ്പെടുന്നത്. ഇവരോടൊപ്പം തൊഴിലെടുക്കുന്ന വരോ അനുബന്ധതൊഴില്‍ ചെയ്യുന്നവരോ ആയി മറ്റു നിരവധി വിഭാഗങ്ങള്‍ കൂടിയുണ്ട്. ഗോത്രത്തില്‍നിന്നു പുറത്തുപോയവരോ മിശ്രഗോത്രത്തില്‍ പെട്ടവരോ ഒരേതരം തൊഴില്‍ ചെയ്യുന്നവരോ, കുടിയേറിയവരോ എന്ന നിലയിലുള്ള ചില വ്യത്യാസങ്ങള്‍ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ജാതിവ്യവസ്ഥയിലെ മേല്‍ക്കീഴുബന്ധം മറ്റു സമൂഹത്തിലെന്നപോലെ ഇവിടെ നിലനില്‍ക്കുന്നു. 

കല്ലന്‍ 

ശിലാശില്‍പങ്ങള്‍, വിഗ്രഹങ്ങള്‍, ക്ഷേത്രങ്ങള്‍, ഇവയുടെ നിര്‍മ്മാണം നടത്തിയിരുന്ന വിഭാഗമാണ് കല്ലന്മാര്‍. കല്ലന്‍, കല്‍തച്ചന്‍, കക്കോട്ടി, കല്ലാശാരി എന്നിങ്ങനെ ഈ വിഭാഗം അറിയപ്പെടുന്നു. ദക്ഷിണേന്ത്യന്‍ ശില്‍പകലയുടെ കേന്ദമായ തഞ്ചാവൂരാണ് ഇവരുടെ ജന്മദേശമായി പലരും പറയുന്നത്. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും ചിറക്കല്‍ രാജാവ് കൊണ്ടുവന്നവരാണെന്നും മറ്റു ചിലര്‍ അഭിപ്രാപ്പെടുന്നുണ്ട്. ഏഴിമലയിലെ കുതിരക്കല്ല് എന്ന സ്ഥലത്ത് കക്കാം പാറ കക്കോട്ടികളുടെ പ്രദേശമാണ്. കല്ല്, കരിങ്കല്ല് എന്നിവയില്‍ പണിയെടുക്കുന്ന ഇവരെ 'ശ്രീപീഠം തന്ത്രികള്‍' എന്നു വിളിച്ചുകൊണ്ടാണ് തെയ്യം കക്കോട്ടികളെ അനുഗ്രഹിക്കുന്നത്. കോട്ടയത്ത് ബ്രഹ്മമംഗലവും ആലപ്പുഴയില്‍ ചെങ്ങന്നൂരുമാണ് ഇവരുടെ കേന്ദ്രങ്ങള്‍

മണിയാണി

മണിയാണി, കോലായന്‍, മൂവാരികള്‍, എരുവാന്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ചെങ്കല്ലുപണിക്കാര്‍. മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും ഇവരെ കാണാനില്ല. പകരം കല്ലാശാരിമാര്‍ എന്നൊരു വിഭാഗമാണ് ചെങ്കല്‍പണി ചെയ്യുന്നത്. കല്യോട്ട് മുളവന്നൂര്‍ കഴകങ്ങളുടെ ഉല്‍പത്തിക്കഥ ഈ ഗോത്രവിഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാടായിലുള്ള തരിയടുപ്പമുള്ള ചെങ്കല്ലില്‍ ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്ന മൂവാരികളാണ് ഇവരില്‍ പ്രധാനികള്‍.

കൊല്ലന്‍

കേരളത്തിലെ കാര്‍ഷിക സംസ്‌കൃതിയെ വികസിപ്പിക്കുന്നതില്‍ ഇരുമ്പുപകരണങ്ങളുടെ സാന്നിദ്ധ്യം വലിയ പങ്കുവഹിച്ചിരുന്നു. ഇരുമ്പുപണിക്ക് നവീനശിലായുഗത്തോളം പഴക്കമുണ്ട്. ഇരുമ്പുപണി ചെയ്തിരുന്നവരെയാണ് കൊല്ലന്മാര്‍ എന്നു വിളിച്ചിരുന്നത്. കൊല്ലനെന്നാല്‍ കൈത്തൊഴില്‍ ചെയ്യുന്നവര്‍ എന്ന അര്‍ത്ഥംമാത്രമാണുള്ളത്. കരിങ്കൊല്ലന്‍, കടച്ചില്‍കൊല്ലന്‍, തോല്‍കൊല്ലന്‍, പലിശകൊല്ലന്‍, പൂഴിക്കൊല്ലന്‍, പെരുംകൊല്ലന്‍, കരുവാന്‍ എന്നിങ്ങനെ കൊല്ലന്മാര്‍ നിരവധിയാണ്. ഇതില്‍കരുവാനും പെരുകൊല്ലനും മാത്രമാണ് ഇരുമ്പില്‍ പണിയെടുക്കുന്നത്. കാര്‍ഷികമേഖലയില്‍ എന്നതുപോലെ യുദ്ധാപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നതിവരാണ്. ചേരമാന്‍ പെരുംകൊല്ലന്‍ എന്ന സ്ഥാനപ്പേരുള്ള പെരുകൊല്ലന്റെ താമസസ്ഥലമാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍പറമ്പ്. കേരളത്തില്‍ എവിടെയും കേള്‍ക്കാന്‍ കഴിയുന്ന കൊല്ലന്‍പറമ്പ് കൊല്ലന്മാരുടെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. (ഇന്നവിടങ്ങളില്‍ കൊല്ലന്മാര്‍ താമസിക്കുന്നില്ലെങ്കിലും.)

മൂശാരി

കേരളത്തില്‍ വാണിജ്യത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന വിഭാഗമാണ് മൂശാരിമാര്‍. വിദേശങ്ങളില്‍നിന്നും കൊണ്ടുവന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, ഈയം, കര്‍പ്പൂരം, രസം ഇവ ഉപയോഗിച്ച് കൂട്ടുലോഹങ്ങളായ പിച്ചളയും ഓടും പഞ്ചലോഹങ്ങളും കൊണ്ട് പാത്രങ്ങളും വാദ്യോപകരണങ്ങളും വിഗ്രഹങ്ങളും നിര്‍മ്മിക്കുന്ന വിഭാഗമാണ് മൂശാരിമാര്‍. ദേവശില്‍പികള്‍ എന്നാണിവര്‍ അറിയപ്പെടുന്നത്. ഇവരുടെ ഓരോ നിര്‍മ്മിതിയുടെയും തുടക്കംമുതല്‍ മൂശയുണ്ടാക്കാനുള്ള മണ്ണരക്കുന്നതും മെഴുകുണ്ടാക്കുന്നതും മുതല്‍ ആ വസ്തുവിന്റെ പണി തീരുന്നതുവരെ സംഘര്‍ഷാത്മകമായ അവസ്ഥയിലൂടെയാണിവര്‍ കടന്നുപോകുന്നത്. കന്നാന്‍, കഞ്ചാരന്‍ എന്നും ഇവര്‍ അറിയപ്പെടുന്നുണ്ട്. ഓട്ടുവിളക്കും നാലും ആറും കൊഴകളുള്ള വാര്‍പ്പുകളും ഇവരാണുണ്ടാക്കുന്നത്. കേരളത്തിലെ മൂശാരിമാരുടെ പഴക്കംചെന്ന പ്രദേശമാണ് ഏഴിമലയിലെ കുഞ്ഞിമംഗലത്തെ മൂശാരികൊവ്വല്‍. തൊട്ടടുത്ത് ശില്‍പികളുടെ താഴ്‌വരയുമുണ്ട്.

ചെമ്പോട്ടി

കേരളത്തില്‍ ഒരുകാലത്ത് വ്യാപകമായി ചെമ്പുപണിചെയ്തു കൊണ്ടിരുന്ന ചെമ്പോട്ടി എന്ന വിഭാഗം ഇന്നില്ല. ചെമ്പുപാത്ര ങ്ങളുടെ നിര്‍മ്മാണം മുതല്‍ ക്ഷേത്രങ്ങളുടെ മേല്‍കൂരകള്‍ക്കു ചെമ്പുമേയുന്നതുവരെയുള്ള പണികള്‍ ചെയ്തുവന്ന വിഭാഗമായിരുന്നിത്. 

കേരളത്തില്‍ ആദ്യമായി ചെമ്പെത്തിയിരുന്നത് ചൈനയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ജര്‍മ്മനിയില്‍നിന്നും വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു. കുരുമുളകിനു വിലതാഴ്ച നേരിട്ടപ്പോള്‍ ചൈനയില്‍നിന്നുള്ള ചെമ്പുവരവു കുറഞ്ഞു. 16-ാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ 4000 ക്വിന്റല്‍ ചെമ്പാണ് ജര്‍മ്മന്‍ ഇടനിലക്കാര്‍വഴി കേരളത്തില്‍ എത്തിയത്. ഇത് അടുത്ത പതിറ്റാണ്ടില്‍ 6000 ക്വിന്റലായി വര്‍ദ്ധിച്ചു. ഇത്തരത്തില്‍ ചെമ്പിന്റെ ഉപപയോഗം വര്‍ദ്ധിക്കുകയുണ്ടായി.

ആശാരി

കാര്‍ഷികോപകരണങ്ങള്‍ ഗൃഹോപകരണങ്ങള്‍, കൊട്ടാരം, കോവിലകം, വീടുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ തനതു ശൈലി സ്വീകരിച്ചു മരത്തില്‍ പണിയെടുത്തിരുന്ന വിഭാഗമാണ് ആശാരിമാര്‍. ഐക്കുടികമ്മാളരെ പൊതുവേ ആശാരിമാര്‍ എന്നാണു പറയുന്നതെങ്കിലും ആശാരി എന്ന വിളിപ്പേര്‍ പൊതുവേ വന്നുചേര്‍ന്നത് മരപ്പണിക്കാര്‍ക്കാണ്. ദാരുശില്‍പ നിര്‍മ്മിതിയിലും അലങ്കാരപ്പണിയിലും വൈദഗ്ധ്യം തെളിയിച്ച ഈ വിഭാഗത്തിന്റെ കയ്യില്‍ വാസ്തുവിദ്യ എന്നപേരിലുള്ള അതി സങ്കീര്‍ണമായ ഒരു സാങ്കേതിക വിദ്യകൈവശമുണ്ട്. അവര്‍ പ്രയോഗിക്കുന്നവിദ്യയെ ശാസ്ത്രീയമായി വിശകലനം ചെയ്യാന്‍ ആരും തയ്യാറായിട്ടില്ല എന്നൊരു വസ്തുതയും നിലനില്‍ക്കു ന്നുണ്ട്. ഭൂമിശാസ്തും കാലാവസ്ഥ ഇവയില്‍ ശ്രദ്ധിച്ചുകൊണ്ടുള്ള കേരളീയ ശൈലിതന്നെ ഇതിന്റെ പ്രത്യേകതയാണ്. ക്ഷേത്രങ്ങള്‍, കൂത്തമ്പലങ്ങള്‍ ഇവയുടെ നിര്‍മ്മിതിലും അവര്‍ ചെലുത്തിയ പ്രാഗത്ഭ്യം അവസ്മരണീയമാണ്. ഇതൊന്നും പരിഗണിക്കാ തെയാണ് തന്ത്രസമുച്ചയത്തിന്റെ ഗ്രന്ഥാവകാശം നമ്പൂതിരിയില്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

ഓടന്മാര്‍

12-ാം നൂറ്റാണ്ടോടുകൂടി ഉണ്ടായ 'വാസ്തുവിദ്യ'യെന്ന കേരളീയ വാസ്തുവിദ്യാ ഗ്രന്ഥത്തിന്റെ 16-ാം അദ്ധ്യായത്തില്‍ ലോഷ്ടവിധി എന്നപേരില്‍ ഓടിന്റെ നിര്‍മ്മാണത്തെക്കുറിച്ചു പറഞ്ഞിരി ക്കുന്നു. നീളന്‍, കൂരന്‍, മടക്ക് എന്നിങ്ങനെ മൂന്നു തരത്തില്‍ ഓടിനെ വേര്‍തിരിച്ചിരിക്കുന്നു. ഓടുനിര്‍മ്മിച്ച് ചൂളയില്‍വച്ചു പാകപ്പെടുത്തി എടുക്കുന്നവരെ യാണ് ഓടന്മാര്‍ എന്നു വിളിച്ചിരുന്നത്. കേരളത്തില്‍നിന്നും പൂര്‍ണ്ണമായും ഈ വിഭാഗം അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഓടുനിര്‍മ്മാണംകേരളത്തില്‍ തുടങ്ങിയത് ബാസല്‍മിഷന്‍ ആണെന്നാണ് പല ചരിത്രകാരന്മാരും പറയുന്നത്.

ഓടായികള്‍

ഓടങ്ങള്‍ (വള്ളങ്ങള്‍)നിര്‍മ്മിക്കുന്നവരെയാണ് ഓടായികള്‍ എന്നു വിളിക്കുന്നത്. മരക്കലം എന്നും ഓടങ്ങളെ വിളിക്കുന്നതിനാല്‍ മരക്കലം പണിക്കാര്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. ഉരുക്കളുടെ നിര്‍മ്മാണം നടക്കുന്ന കോഴിക്കോട്ടാണ് ഇവര്‍ കേന്ദ്രീകരിച്ചി രിക്കുന്നത്. 

തട്ടാന്‍ 

ഒരുപവന്‍ സ്വര്‍ണംപോലും ഉല്‍പാദിപ്പിക്കാത്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ ലോകത്തിലുല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും വാങ്ങുന്നത് ഇന്ത്യാക്കാരാണ്. ഇന്ത്യക്കാരുടെ വീടുകളില്‍ 20,000 ടണ്‍സ്വര്‍ണം ഉണ്ടെന്നാണ് കണക്കാക്കിയിരി ക്കുന്നത് റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്തയിലെ സ്വര്‍ണാഭരണ കടക്കാര്‍ക്ക് ഒരുവര്‍ 147ടണ്‍ സ്വര്‍ണം വേണം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ സ്വര്‍ണത്തോ ടുള്ള ആര്‍ത്തി നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. വിദേശിയര്‍ ഇന്ത്യയിലേക്കു വന്നുകൊണ്ടിരുന്നകാലം മുതല്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിയിരുന്നു. സ്വര്‍ണം കട്ടികളായും തകിടായും കൊണ്ടുവന്നതിനെ ആഭരണങ്ങളാക്കി മാറ്റുന്നതില്‍ വിദഗ്ധന്മാരായിരുന്നു കേരളത്തിലെ തട്ടാന്മാര്‍. വ്യത്യസ്ഥ ഡിസൈനുകളില്‍ ആകര്‍ഷണീയമായി അവര്‍ നിര്‍മ്മിച്ചിരുന്ന ആഭരണങ്ങള്‍ക്ക് ഇന്നും വിദേശ മാര്‍ക്കറ്റുകളില്‍ വലിയ പ്രിയമുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മുഖ്യസംഭാവ നകള്‍ നല്‍കികൊണ്ടിരുന്ന ഈ വിഭാഗം പുതിയ യന്ത്രസംവി ധാനം വന്നതോടെയും സ്വര്‍ണകച്ചവടക്കാരുടെ അമിത ആര്‍ത്തി മൂലവും ഈ തൊഴിലില്‍നിന്നും പുറത്തായിക്കൊണ്ടിരിക്കുന്നു. 

വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ പടുത്തുയര്‍ത്തിയ പുത്തന്‍ ജീവിതക്രമം - കുന്നുകുഴി എസ് മണിവിദ്യകൊണ്ട് പ്രബുദ്ധരായെങ്കില്‍ മാത്രമേ അയിത്ത ജാതിശ്രേണിയില്‍ പെട്ടുഴലുന്ന തന്റെ സമുദായത്തിന് എന്തെങ്കിലും ഉന്നതി ജീവിതത്തില്‍ സംഭവിക്കുകയുള്ളൂവെന്ന് ധീഷണാശാലിയായ അയ്യന്‍കാളി അന്തര്‍ നേത്രങ്ങള്‍ കൊണ്ട് കണ്ടിരുന്നു. സാമൂഹ്യ പരിവര്‍ത്തനം സുസാദ്ധ്യമാക്കിത്തീര്‍ക്ക ണമെങ്കില്‍ വിദ്യാഭ്യാസം ഒന്നു കൊണ്ടേ സാദ്ധ്യമാകൂ. നിരക്ഷരനായ അയ്യന്‍കാളിയില്‍ ഇത്തരമൊരു ആശയ സന്നിവേഷത്തിനു കാരണമായതും സ്വന്തം ജീവിതം തന്നെയായി രുന്നു. തനിക്കു ലഭിക്കാത്ത വിദ്യാഭ്യാസം തന്റെ അടുത്ത തലമുറ സ്വായത്തമാക്കുന്നത് കാണുവാനുള്ള അധമ്യമായ അഭിവാഞ്ഛ അയ്യന്‍കാളിയില്‍ ആ കാലത്ത് ദര്‍ശ്യമായിരു ന്നതായി സന്തതസഹചാരികളായിരുന്ന തോമസ് വാദ്യാരും ,കേശവന്‍ റൈട്ടറും പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

തുടക്കം മുതല്‍ക്കു തന്നെ നിരക്ഷരനായ അയ്യന്‍കാളി വിദ്യാ ഭ്യാസ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. പ്രജാസഭയിലെ തന്റെ 22 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വാദിച്ചതും ആവശ്യപ്പെട്ടതും തന്റെ ജനതയ്ക്ക് വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം സൃഷ്ടിക്കു ന്നതിനെ സംബന്ധിച്ചായിരുന്നു. അതൊരു പോരാട്ട ചരിത്രമായി രുന്നു. ആ ചരിത്രത്തില്‍ നിന്നാണ് കീഴാള വിദ്യാഭ്യാസം ഇന്നത്തെ നിലയിലെത്തിയത്. നൂറ്റാണ്ടുകളായി തന്റെ ജനതയ്ക്ക് നിഷേധിക്കപ്പെട്ടിരുന്ന വിദ്യാഭ്യാസം നേടുവാന്‍ എന്തും ചെയ്യുവാന്‍ അയ്യന്‍കാളി തയ്യാറായിരുന്നു. അയ്യന്‍കാളി പ്രജാസഭയില്‍ അവസാനമായി ചെയ്ത പ്രസംഗത്തില്‍ പോലും ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ആ പ്രജാസഭ പ്രസംഗം ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി അയ്യന്‍കാളിയും സംഘവും തിരുവനന്തപുരത്തെത്തിയാല്‍ കുന്നുകുഴി തമ്പുരാന്‍ മുക്കിനു സമീപത്തെ മുടുമ്പില്‍ അയ്യന്‍ മാനേജരുടെ വീട്ടിലാവും തങ്ങുന്നത്. അയ്യന്‍കാളി മുടുമ്പില്‍ വീട്ടിലുണ്ടെന്നു കേട്ടാല്‍ അവിടെ ഒരു ഉല്‍സവപ്രതീതിയാണ്. കാര്യങ്ങള്‍ പറയാനും അയ്യന്‍കാളിയെ കാണാനും വന്‍ജനത്തിര ക്കായിരുന്നുവെന്നാണ് മുടുമ്പില്‍ അയ്യന്‍ മാനേജരുടെ അനന്തിരവനായ കുന്നുകുഴി മണിയുടെ പിതാവ് ജി.ശങ്കു ആശാന്‍ പറഞ്ഞിട്ടുള്ളത്. കുന്നുകുഴിയിലെ പൗരപ്രമാണിയും സാമ്പത്തികമായി മെച്ചപ്പെട്ടവനുമായിരുന്നു അയ്യന്‍മാനേജര്‍. അയ്യന്‍മാനേജരുമായി നേരത്തെ അയ്യന്‍കാളി പരിചയക്കാരാ യിരുന്നു. സാധുജനപരിപാലന സംഘത്തിന്റെ കുന്നുകുഴി ശാഖ മാനേജരായിരുന്നു ആദ്യകാലത്ത് അയ്യന്‍. പിന്നീടാണ് അയ്യന്‍ പരമു ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. സാധുജനപരിപാലന സംഘത്തിന്റെ അവസാനകാലം വരേയ്ക്കും എ.പരമു തന്നെ മാനേജരായിരുന്നത്. അയ്യന്‍കാളിയുടെ തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്നത് അയ്യന്‍ മാനേജരായിരുന്നു. അമ്മാവനായ അയ്യന്‍ മാനേജരുടെ മകള്‍ പാച്ചിയെയാണ് മണിയുടെ പിതാവ് ആദ്യം വിവാഹം കഴിച്ചത്. പക്ഷെ വളരെക്കാലം ആ ബന്ധം നീണ്ടു നിന്നില്ല. ഒടുവില്‍ വിവാഹബന്ധം വിടര്‍ത്തുകയും വട്ടിയൂര്‍ക്കാവ് കൈപ്പരിക്കോണത്തു നിന്നും മണിയുടെ പിതാവ് രണ്ടാമതൊരു വിവാഹം കഴിച്ചു. അവരുടെ പേരും പാച്ചിയെന്നു തന്നെ. ആ ബന്ധത്തില്‍ ജനിച്ചതാണ് മണി. 'അയ്യന്‍ മാനേജരുമായുള്ള അയ്യന്‍കാളിയുടെ ബന്ധം മൂലമാണ് മുടുമ്പില്‍ വീടിനു തൊട്ടടുത്തായി അയ്യന്‍കാളിയുടെ ഇളയ മകന്‍ ശിവതാണു വന്ന് താമസിക്കാന്‍ കാരണമായതെന്നാണ് കേശവന്‍ റൈട്ടറില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.' 1

പ്രജാസഭ പ്രവര്‍ത്തനത്തോടൊപ്പം തന്നെ നാട്ടിലെ സാമൂഹ്യകാര്യ ങ്ങളിലും അയ്യന്‍കാളി ഇറങ്ങി പ്രവര്‍ത്തിച്ചിരുന്നു. ആ കാലത്ത് പുലയര്‍ തുടങ്ങിയ ജനങ്ങളുടെ സ്ഥിതി ഏറെ ശോചനീയമാ യിരുന്നു. ജന്മിമാരുടെ പാടത്തും പറമ്പിലും രാപകല്‍ ഭേദമന്യേ ജോലി ചെയ്താല്‍ പോലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യത്തെ കൃഷി കഴിഞ്ഞാല്‍ പിന്നെ ജീവിക്കണമെങ്കില്‍ ജന്മിമാരുടെ പറമ്പിലെ ജോലിയാണ്. അതും എല്ലാദിവസവും കാണുകയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മീന്‍ പിടിക്കാനോ മറ്റോ പോയിട്ടു വേണംസ്വന്തം കുടിയിലെ അടുപ്പു പുകയാന്‍ അങ്ങിനെ വിശപ്പും ദാഹവും കൊണ്ട് ജന്മിയുടെ രണ്ട് തേങ്ങയോ ഒരു കമ്പ് മരച്ചീനിയോ എടുത്താല്‍ അവനെ കള്ളനായി മുദ്ര കുത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് പോലീസില്‍ ഏല്പിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം ആ കാലത്തുണ്ടായി. 'വലിയറത്തല പുത്തന്‍വീട്ടിലെ ജന്മിയുടെ പുരയിടത്തില്‍ നിന്നും ചക്രിയെന്ന പുലയന്‍ ഒരു മൂടു മരച്ചീനി എടുത്തു. ചക്രിയെ നേരില്‍ എതിര്‍ക്കാന്‍ ജന്മിക്ക് പേടിയായി രുന്നു. മറ്റൊരു ദിവസം ചക്രി ജന്മിയുടെ ഒരു കോഴിയെ കട്ടെടുത്ത് കറിവെച്ച് മരച്ചീനിയും വേവിച്ച് തിന്നാന്‍ സമയമായപ്പോള്‍ ജന്മി നേമം പോലീസിന് പരാതി നല്‍കി. രണ്ടു പോലീസുകാരെ ചക്രിയുടെ വീടായ വെങ്ങാന്നൂരിലേക്ക് അയച്ചു. പോലീസുകാരെത്തി ചക്രിയെ പിടികൂടുകയും കോഴിക്കറി വെച്ച മണ്‍ചട്ടി ചൂടോടെ ചക്രിയുടെ തലയില്‍ വച്ച് പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിക്കൊണ്ടുപോയി. 

2016, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വിടപറയല്‍ കവിത - മനോജ് ബ്ലിസ്ഇവിടെ ജനിച്ചവരാരും തന്നെ ജീവനോടെ പുറത്തു കടക്കാറില്ല! പക്ഷെ, ജീവിച്ചിരിക്കുന്നവരില്‍ ആര്‍ക്കുംതന്നെ ഈ കാര്യം അറിയില്ല എന്നു തോന്നും അവര്‍ കാട്ടിക്കൂട്ടിയ വലിയ സാഹസങ്ങള്‍ കണ്ടാല്‍... വമ്പന്‍ പദ്ധതികള്‍, വമ്പന്‍ റാലികള്‍, വമ്പന്‍ ആശയങ്ങള്‍... എല്ലാം കൊണ്ടും ഒരു മെഗാ ഷോയുടെ പ്രതീതി. ഇതെല്ലാം കാട്ടിക്കൂട്ടുന്നതോ - അനശ്വരത - എന്ന മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യത്തിനു വേണ്ടി. താന്‍ മരിച്ചാലും തന്റെ പേര്, കുടുംബമഹിമ തുടങ്ങിയവ നിലനിര്‍ത്തുക - അത് എന്തുവിലകൊടുത്തും. ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നവരായതു കൊണ്ടാകാം ഇത്രവലിയ തുകയും സന്നാഹങ്ങളുമായി യുദ്ധങ്ങള്‍ക്ക് ഒരുമ്പെടുന്നത്.

ഫ്രഞ്ച് ചലച്ചിത്രകാരനായ ഗോദാര്‍ദിന്റെ സിനിമയില്‍ എഴുത്തുകാരനായ ഒരാളോട് അയാളുടെ ജീവിതാഭിലാഷത്തെ ക്കുറിച്ച് ചോദിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഉത്തരം 'ആദ്യം അനശ്വരനാകുക, എന്നിട്ട് മരിക്കുക' എന്നതാണ്.

മരണം തൊട്ടു മുമ്പില്‍ വന്നുകഴിയുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രതീക്ഷകളും, ആശങ്കകളും എല്ലാം തന്നെ സാംഗത്യമില്ലാത്തതാ യിരുന്നുവെന്നാണ് നമുക്ക് ബോധ്യം വരിക. നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അയാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ആ 'യാഥാര്‍ത്ഥ്യങ്ങളെ'യെല്ലാം തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നും നാം ആ നിമിഷം തിരിച്ചറിയുന്നു. ബുദ്ധന്റെ പ്രശസ്തമായ ഒരു ഉപമയുണ്ട്.

ഒരു മനുഷ്യന്‍ വനത്തിലൂടെ യാത്രചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കടുവ അയാളുടെ നേര്‍ക്ക് ചാടിവീണു. അയാള്‍ ഓടി; കടുവ പിന്നാലേയും.

ഓട്ടത്തില്‍ അയാള്‍ അഗാധമായ ഒരു കിടങ്ങിലേക്ക് പതിച്ചു. പക്ഷെ കിടങ്ങിലേക്ക് ചാഞ്ഞ് വളര്‍ന്ന് നിന്നിരുന്ന വള്ളികളിലൊന്നില്‍ പിടികിട്ടിയതിനാല്‍ അയാള്‍ താഴെ വീണില്ല.

മുകളിലേക്കു നോക്കിയപ്പോള്‍ കടുവ ആക്രമണ സന്നദ്ധനായി അലറുന്നതാണ് കണ്ടത്. പേടിച്ചരണ്ട് താഴേക്കു നോക്കിയപ്പോള്‍ മറ്റൊരു കടുവ, അയാളെ വിഴുങ്ങുവാന്‍ പാകത്തില്‍ കിടങ്ങിനടിയില്‍ നില്ക്കുന്നതു കണ്ടു! വള്ളികളിലെ പിടിത്തം മാത്രമായിരുന്നു അയാളുടെ ഏക അവലംബം. ആ നിമിഷം രണ്ട് എലികള്‍ (ഒന്ന് കറുപ്പും ഒന്ന് വെളുപ്പും) അയാള്‍ പിടിച്ചു തൂങ്ങിയിരുന്ന വള്ളി കുറേശ്ശെയായി കരളുവാന്‍ തുടങ്ങി. വള്ളിപൊട്ടി അയാള്‍ താഴെ വീഴുമെന്ന നിലയിലായി.

അപ്പോഴാണ് ആ വള്ളിയില്‍ അത്യന്തം ആസ്വാദ്യകരമായ പഴങ്ങള്‍ ഉണ്ടെന്ന കാര്യം അയാളുടെ ശ്രദ്ധയില്‍ പെട്ടത്.

അയാള്‍ ഒരു കൈകൊണ്ട് വള്ളിയില്‍ തൂങ്ങിനിന്ന് മറ്റേ കൈകൊണ്ട് ഒരു പഴം പറിച്ചെടുത്ത് വായിലേക്കിട്ടു.

'ഹാ! എന്ത് സ്വാദ്!'

ബോധോദയം പ്രാപിച്ചവനെ സംബന്ധിച്ച് ജീവിതം എന്നത് ക്ഷണനേരം മാത്രം നിലനില്ക്കുന്ന ഒരു മിന്നല്‍ പിണര്‍ പോലെയാണ്. അജ്ഞാനി പകച്ചു നില്ക്കുന്നു. ജ്ഞാനി ആ നിമിഷനേരത്തെ വെളിച്ചംകൊണ്ട് തന്റെ പാത തിരിച്ചറിയുന്നു.

ജീവിക്കുന്നതിനുവേണ്ടി നമ്മള്‍ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. എന്നാല്‍ മരണത്തിനോ? നമ്മള്‍ അതേക്കുറിച്ച് ആലോചിക്കാറേയില്ല. അത് മറ്റാര്‍ക്കോ, എവിടെയോ സംഭവിക്കുന്നതായാണ് നമ്മുടെ സങ്കല്പം. ഈയിടെ നിര്യാതനായ പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ മരണത്തെക്കുറിച്ച് ഒരല്പം ചിന്തിച്ചാല്‍ മതി കാര്യങ്ങള്‍ മനസിലാക്കാം. പണം, പ്രശസ്തി, പദവി എന്നിവക്ക് യാതൊരു കുറവുമില്ലാത്ത ആ മനുഷ്യന്‍ പക്ഷെ മരണസമയത്ത്, ആഴ്ചകളോളം നരകത്തില്‍ കഴിയുന്നു; ഭയന്ന് അലറി മരിക്കുന്നു. സ്വയം തിരിച്ചറിയാത്ത വന്റെ മരണം ഇതുപോലെ തന്നെ. മരണം അടുക്കുമ്പോള്‍ അയാള്‍ക്ക് ജീവിക്കാനുള്ള ആവേശം കൂടുന്നു. ജീവിച്ചിരിക്കു മ്പോള്‍ രണ്ടു കണ്ണുകളും അടച്ച് മരണതുല്യമായ ജീവിതം നയിക്കുന്നു.

പീഡാനുഭവങ്ങളുടെ തീവെളിച്ചം: ദി പിയാനിസ്റ്റ്2002 ലെ വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ പരമോന്നത ബഹുമതിയായ 'പാം ഡി ഓര്‍' (ഗോള്‍ഡന്‍ പാം) പുരസ്‌കാരം നേടിയെടുത്തത് പ്രസിദ്ധ പോളിഷ് സംവിധായകന്‍ റൊമാന്‍ പൊളാന്‍സ്‌കി രചിച്ച 'ദി പിയാനിസ്റ്റ്' എന്ന സിനിമയാണ്. രണ്ടാലോക മഹായുദ്ധക്കാലത്തെ നാസികള്‍ അധിനിവേശിച്ച പോളണ്ടില്‍ പിയാനോ വായനയിലുള്ള സമാര്‍ത്ഥ്യവുമായി പീഡനകാലത്തെ അതിജീവിച്ച വ്‌ലാഡിസ്ലാവ് സ്പീല്‍മാന്‍ എന്നയാളുടെ ഇതേപേരിലുള്ള ആത്മകഥയെ ആധാരമാക്കിയാണ് ദി പിയാനിസ്റ്റ് രചിച്ചിട്ടുള്ളത്. രണ്ടാലോക മഹായുദ്ധകാലത്തെ സംബന്ധിച്ചുള്ള ക്രൂരരേഖകള്‍ സൂചകങ്ങളായി സ്വീകരിച്ച് നിര്‍മിക്കപ്പെട്ട അനേകം സിനിമകള്‍ വേറെയുണ്ട്. ആ ശൃംഖലയിലേക്ക് ആധുനികകാലത്തിന്റെ ദൃശ്യാവലി ചിഹ്നങ്ങള്‍ പേറുന്ന ഒന്നുകൂടി എന്ന നിലയിലല്ല ഈ സിനിമ ശ്രദ്ധേയമാ കുന്നത്. ഒരു നൂറ്റാണ്ടുകാലത്തെ പിന്‍ചരിതമുള്ള സിനിമാ രൂപകങ്ങള്‍ക്ക് അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി നിലകൊള്ളു ന്നത് ഇപ്പോഴും ക്ലാസിക് രചയിതാക്കളുടെ സൃഷ്ടികള്‍ തന്നെയാണ് എന്നുള്ളതാണ്.

പീഡാനുഭവങ്ങളുടേയും യുദ്ധസംഭവ ക്രൂരതകളുടേയും ശിലൈകരൂപിയായ നിര്‍മിതിയാണ് റൊമാന്‍ പൊളാന്‍സ്‌കി എന്ന ചലച്ചിത്രകാരന്‍. അദ്ദേഹത്തിന്റെ എല്ലാ രചനകളുടേയും അന്തസാരം ദുരന്തങ്ങളുടെ അനുഭവസഞ്ചികയില്‍ നിന്ന് രൂപാന്തരം കൊള്ളുന്നവയാണ്. സമാന പീഡിതനായ വ്‌ലാഡിസ്ലാവ് സ്പീല്‍മാനേയും റോമാന്‍ പൊളാന്‍സ്‌കിയേയും തമ്മില്‍ വേര്‍തിരിക്കാനാവത്ത വിധം കൂട്ടിപ്പിരിച്ചതാണ് കഥാതന്തു എന്നതിനാല്‍ ദി പിയാനിസ്റ്റ് ഒരേ സമയം ആത്മകഥാപരവും ജീവചരിത്രപരവുമാണെന്നു പറയാം. 

1933 ല്‍ പാരീസിലാണ് പൊളാന്‍സ്‌കി ജനിച്ചത്. മുഴുവന്‍ പേര് റെയ്മണ്ട് പൊളാന്‍സ്‌കി. അച്ഛന്‍ ജൂതനും അമ്മ അര്‍ദ്ധജൂതയു മായിരുന്നു. നന്നേ ചെറുപ്പത്തില്‍ അച്ഛന്റെ നാടായ പോളണ്ടിലെ കാര്‍കോവ് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അച്ഛന്‍ പ്ലാസ്റ്റിക് ബിസിനസു കാരനായിരുന്നുവെങ്കിലും സാമ്പത്തികനില അത്ര ഭദ്രമായിരുന്നില്ല. നാസികളുണ്ടാക്കിയ യുദ്ധത്തിന്റെ ഭയകലുഷിത കാലാവസ്ഥയില്‍ ജീവിച്ചു പോവുക പ്രയാസം. പൊളാന്‍സ്‌കി യും കുടുംബവും താമസിച്ചിരുന്ന കാര്‍ക്കോവിലെ വസതി മതിലുകെട്ടി വേര്‍തിരിക്കപ്പെട്ടു. അപ്പോള്‍ മാത്രമാണ് താനൊരു ജൂതനാണെന്ന് പൊളാന്‍സ്‌കി തിരിച്ചറിയുന്നത്. അതിനിടെ മാതാപിതാക്കളെ നാസി ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടു പോയി. അമ്മ പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. 1969 ല്‍ എട്ടുമാസം ഗര്‍ഭിണിയായിരിക്കെ ഭാര്യയും നടിയുമായ കാതറീന്‍ കെയ്റ്റ് ഭീകരപ്രവര്‍ത്തകരായ ചാള്‍സ് മാന്‍സന്‍ പ്രസ്ഥാനക്കാരാല്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. അതിനുഷേശമെടുത്തതാണ് ഷേക്‌സ്പീരിയന്‍ ട്രാജഡിയായ 'മാക്‌ബെത്ത്'. ആ സിനിമ അതിലെ നിഷ്ഠൂര ദൃശ്യതകൊണ്ട് കുപ്രസിദ്ധമായത് ഈ ദാരുണസംഭവത്തോടുള്ള പ്രതികാര നിര്‍വഹണതത്തിന്റെ ഫലമാണെന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെടുന്നു. പൊളാന്‍സ്‌കി അത് നിഷേധിച്ചിട്ടുണ്ട്. 1977 ല്‍ ലോസാഞ്ചലസില്‍ വെച്ച് ബസാത്സംഗക്കുറ്റം ആരോപിച്ച് പൊളാന്‍സ്‌കി പിടിക്ക പ്പെട്ടു. 42 ദിവസം ജയിലിനുള്ളില്‍ മനോരോഗ നിരീക്ഷണത്തിന് വിധേയനായക്കപ്പെട്ട ശേഷം പൊളാന്‍സ്‌കി അമേരിക്കയില്‍ നിന്ന് പലായനം ചെയ്തു.

ഒരു യുദ്ധ പീഡിതന്റെ അനുഭവതീവ്രത ചായംപകര്‍ന്ന ഛായകള്‍ ചേര്‍ന്ന് എങ്ങനെ ചരിത്രവസ്തുതകളുടെ പുനരവ തരണം നിര്‍വഹിക്കുന്നു എന്നതിന് ഉദാഹരണങ്ങളായ പൊളാന്‍സ്‌കിയുടെ രചനകള്‍ കാഴ്ചക്കാരനെ യുദ്ധാത്മാക്കളുടെ അപമാനവകരങ്ങളായ എല്ലാത്തരം പ്രതിക്രമ പദ്ധതികള്‍ക്കു മെതിരേ മാനവവാദികളുടെ പക്ഷത്ത് അണിചേര്‍ക്കും. അതുകൊണ്ടാണ് ആസ്‌ത്രേലിയക്കാരനായ ചലച്ചിത്ര നിരൂപകന്‍ അഡ്രിയന്‍ മാര്‍ട്ടിന്‍ പൊളാന്‍സ്‌കിയെ ലോകസിനിമയുടെ പൗരപ്രമുഖനായി വിശേഷിപ്പിക്കുന്നത്. വിവിധരാജ്യങ്ങളിലും ഭാഷകളിലുമായി വ്യതിരിക്ത മാനങ്ങളിലുള്ള ശൈലിയിലും ഘടനയിലും കലാകാരനും കഥാകാരനും വിനോദോപാധി നിര്‍മാതാവും സര്‍വോപരി നടനുമായി അരങ്ങുകളിലെ ലോകോത്തര സ്ഥാനങ്ങള്‍ അടക്കിവാണുകൊണ്ട് സങ്കുചിതതയുടെ ദേശ - കാല അതിര്‍ത്തികള്‍ മായ്ച്ചുകളയാന്‍ പര്യാപ്തമായ ശക്തിസാന്ദ്രമായ പ്രതിഭക്കുടമയാണ് അദ്ദേഹം. ആന്ദ്രെ വൈദ, ഴാങ് ലൂ ഗോദാര്‍ദ് തുടങ്ങിയവരുമായി സഹവര്‍ത്തിക്കുകയും ജാക്ക് നിക്കോള്‍സന്‍, ഹാരിസന്‍ ഫോര്‍ഡ്, ബെന്‍ കിങ്സ്ലി തുടങ്ങിയവരെയൊക്കെ സഹകരിപ്പിച്ചുകൊണ്ട് പോളണ്ടില്‍ നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് സിനിമാ ലോകത്തെ വ്യാപിപ്പിച്ച റൊമാന്‍ പൊളാന്‍സ്‌കിയെ സംബന്ധിച്ച അതിശയോക്തിയല്ല അഡ്രിയന്‍ മാര്‍ട്ടിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്.

എങ്ങനെ ഒരു നല്ല ഫുട്‌ബോള്‍ കളിക്കാരനാകാം? പാഠം : 13 - ഡോ. കെ എം കര്‍മചന്ദ്രന്‍ഫീന്റിങ് (കളിക്കളത്തിലെ നാട്യങ്ങളും മറ്റും);

ഫുട്‌ബോള്‍ കളിക്കിടെ നിങ്ങള്‍ പന്തുമായി മുന്നേറുമ്പോള്‍ എതിരാളി പന്തു തട്ടിയെടുക്കാതിരിക്കുവാന്‍ ചില മുന്‍കരുത ലുകള്‍ ആവശ്യമാണ്. നിങ്ങളുടെ ശരീര ചനലങ്ങള്‍ എതിരാളിക്ക് അപ്രതീക്ഷിതമായിരിക്കണം. നിങ്ങള്‍ എങ്ങോട്ടാണ് പന്തുമായി പോവുകയെന്നതും പന്തിന്റെ ചലനവും ദിശയും എതിരാളി തെറ്റിദ്ധരിക്കത്തക്ക രീതിയിലായിരിക്കണം നിങ്ങളുടെ ചലനങ്ങള്‍. ഇത് വര്‍ഷങ്ങളായുള്ള പരിശീലനം കൊണ്ടേ സ്വായത്തമാകുക യുള്ളൂ. നാട്ടിന്‍ പുറങ്ങളില്‍ കുട്ടികള്‍ വിനോദത്തിനായി ചെയ്യുന്ന ഓടിക്കളിയിലും (പുറകേ ഓടുന്നയാള്‍ തന്റെ ശരീരത്തില്‍ തൊടാതിരിക്കുവാന്‍ നടത്തുന്ന ഞെളിയല്‍ അടവുകളുള്‍പ്പെടെ) മറ്റും ഫീന്റിങ്ങിനെ സഹായിക്കുന്ന പരിശീലനങ്ങളാണ്.

എതിരെ വരുന്ന എതിരാളിയുടെ ശരീരത്തിന്റെ ഒരു വശത്തുകൂടി പന്തു തള്ളിയിട്ടു അയാളുടെ മറുവശത്തുകൂടി ചെന്നു പന്തു തട്ടുന്ന രീതി വിദഗ്ധരായ കളിക്കാര്‍ അനുവര്‍ത്തിക്കുന്നു. ബ്രസീലുകാര്‍ ഇതിനെ 'ഹാറ്റ്' രീതി എന്നാണ് വിളിക്കുന്നത്. കൂടാതെ എതിരാളിയുടെ തലക്കു മീതെകൂടി പന്തു തട്ടിയിട്ടു അപ്പുറത്തെത്തുന്ന പന്ത് ഓടി എടുക്കുന്ന രീതിയും വളരെ വൈദഗ്ധ്യം ആവശ്യമായ ഒന്നാണ്. (ഇത് 'കൗ' എന്ന് അറിയപ്പെടുന്നു).

എതിരാളി നിങ്ങളുടെ ഇടതുവശത്താണെങ്കില്‍ പന്തു നിങ്ങളുടെ വലതു കാല്‍ഭാഗത്തേക്കു മാറ്റി നിയന്ത്രിച്ചു കൊണ്ടുപോകണം. എതിരാളി നിങ്ങളുടെ വലതുവശത്താണെങ്കില്‍ പന്തു നിങ്ങളുടെ ഇടതുകാല്‍ഭാഗത്തേക്കു മാറ്റണം. ഇങ്ങനെ ചെയ്താല്‍ എതിരാളി ക്കു കാല്‍നീട്ടിയാലും പന്തില്‍ തൊടുവാന്‍ സാധിക്കുകയില്ല. അയാള്‍ക്കു പന്തുകിട്ടണമെങ്കില്‍ നിങ്ങളെ ഫൗള്‍ ചെയ്യേണ്ടതായി വരുകയും നിങ്ങളുടെ ടീമിന് അനുകൂലമായി ഫൗള്‍ കിക്ക് ലഭിക്കുകയും ചെയ്യും.

പന്തു നിങ്ങളുടെ വലതുകാലില്‍ നിയന്ത്രിച്ചു മുന്നോട്ടു പോകു മ്പോള്‍ എതിരാളി ഇടതുവശത്തുകൂടി അല്പം പിന്നിലായി അതിവേഗം പിന്തുടരുന്നുണ്ടെങ്കില്‍ വേഗത്തില്‍ പന്തിന്റെ ദിശമാറ്റി അല്പം വലത്തേക്കായി അതിവേഗം നിങ്ങള്‍ നീങ്ങുക യാണെങ്കില്‍ ഒരു സെക്കന്റ് നേരംകൊണ്ട് നിങ്ങള്‍ ഏകദേശം എട്ട് മീറ്ററോളം ദൂരം ഓടാന്‍ കഴിയുകയും അപ്പോഴേക്കും നിങ്ങളും എതിരാളികളും തമ്മിലുള്ള അകലം ആദ്യമുണ്ടായിരു ന്നതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ടാവുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ എതിരാളി തെറ്റായ ആദ്യത്തെ ദിശയില്‍ത്ത ന്നെ പെട്ടു പോവുകയും പെട്ടെന്ന ഗതിമാറ്റാന്‍ സാധിക്കാതെ എതിരാളിക്ക് പന്ത് ഓടിയെടുക്കാന്‍ പറ്റാതെ വരുകയും ചെയ്യും.വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം: ജാതിവ്യവസ്ഥ - ശശിക്കുട്ടന്‍ വാകത്താനം


ജാതിസമ്പ്രദായത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ജന്മിത്വം ഭൂമിക്കുമേലുള്ള അധികാരമായിരുന്നു. ഈ അധികാരമാണ് സര്‍വ്വത്തിനെയും നിയന്ത്രിച്ചത്. ജാതിവ്യവസ്ഥയെ സ്ഥാപിക്കുകവഴി ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിനെ വിഭജിച്ചു. വര്‍ണ്ണവ്യവസ്ഥ നിലനില്‍ക്കാത്ത കേരളത്തില്‍ ജാതിക്കായിരുന്നു പ്രാമുഖ്യം. നമ്പൂതിരിമാര്‍ അവരുടെ കുടിയേറ്റത്തിലൂടെ കേരളത്തിനു സംഭാവന ചെയ്തതായിരുന്നു ഇത്. സവര്‍ണ്ണത്വത്തിന്റെ അടിസ്ഥാന പ്രമാണമായ മനുസ്മൃതി അനുസരിച്ചുള്ള ക്രമങ്ങളാണ് അവര്‍ സ്വീകരിച്ചുപോന്നത്. അത് ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിനെ വേര്‍തിരിച്ചു.(തൊഴിലാണു ജാതിക്കു കാരണമായതെന്ന തെറ്റായ വ്യാഖ്യാനമാണ് ഇന്നും നിലനില്‍ക്കുന്നത്) ഇങ്ങനെ ജാതിയുടെ അടിസ്ഥാനത്തില്‍ അടി അകലങ്ങള്‍ കല്‍പിച്ചു. നമ്പൂതിരിക്കു വേലചെയ്യുന്ന നായര്‍ 8 അടി അകലം പാലിക്കണമായിരുന്നെങ്കില്‍ കൃഷിക്കാരായ പുലയരും പറയരും 64 അടി അകലം പാലിക്കണമായിരുന്നു. അതിനിടയില്‍വരുന്ന വിശ്വകര്‍മ്മജര്‍ 12 അടിയും ഈഴവര്‍24 അടിയും അകലമാണ് പാലിക്കേണ്ടിയിരുന്നത്. ജാതിവ്യവസ്ഥ ശ്രേണീപരമായിരുന്നതിനാല്‍ അതെല്ലാ ജാതിസമൂഹങ്ങളെയും ബാധിച്ചിരുന്നു. എല്ലാവിഭാഗങ്ങള്‍ക്കിടയിലും സവര്‍ണത്വം നിലനിന്നിന്നു. അതുകൊണ്ടുതന്നെ അതു ചോദ്യം ചെയ്യാതെ നിലനില്‍ക്കുകയും ചെയ്തു. അത് കേരളത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സാംസ്‌ക്കാരിക ഘടനയെ വളരെ പിന്നോട്ടടിച്ചു. 

കോളനിഭരണത്തോടെ കൊളോണിയന്‍ മൂലധനത്തിന്റെ സ്വാധീനം കൈത്തൊഴില്‍ മേഖലകളെ യന്ത്രവല്‍ക്കരണത്തിലേക്കെത്തിച്ചു. 1859 ല്‍ ആലപ്പുഴ കടല്‍പ്പുറത്തു സ്ഥാപിച്ച കയര്‍ ഫാക്ടറി, 1881 ല്‍ ഒരു അമേരിക്കക്കാരന്‍ കൊല്ലത്തു സ്ഥാപിച്ച തുണിമില്‍, 1883 ല്‍ കുളച്ചിലില്‍ ഒരു ഡച്ചുകുടുംബം സ്ഥാപിച്ച നീലം നിര്‍മ്മിക്കുന്ന ഫാക്ടറി തുടങ്ങി പരമ്പരാഗത മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ പുതിയ പ്രതിസന്ധികള്‍ രൂപം കൊള്ളാന്‍ തുടങ്ങി. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, വിലവര്‍ദ്ധനവ്, വിപണിയുടെ അസ്ഥിരത, ഇതുമൂലം ഈ മേഖലകളെല്ലാം തകര്‍ച്ചയെ നേരിട്ടതൊന്നും പരിഗണിക്കാതെ കൂലിവര്‍ദ്ധനവിന്റെ പേരില്‍ നടത്തിയ സമരമാണ് പരമ്പരാഗത വ്യവസായ ശാലകള്‍ അടച്ചുപോയതെന്ന് പ്രചരിപ്പിക്കുന്നതില്‍ നവമുതലാളിമാരും അവരെ പിന്‍പറ്റുന്ന രാഷ്ട്രീയപാര്‍ട്ടിക്കാരും ആവുന്ന വിധത്തില്‍ പ്രചരണം നടത്തി. ആദ്യകാലത്തു വ്യവസായശാലകള്‍ എല്ലാം തന്നെ വിദേശിയരുടേതായിരുന്നു. ഇതൊന്നും നഷ്ടത്തിലായിരുന്നില്ല. അതോടൊപ്പം വിദേശിയര്‍ നടത്തിയ മലഞ്ചരക്കിന്റെയും തോട്ടം മേഖലയുടെയും ഓഹരി 1920 ല്‍ 80 ശതമാനത്തില്‍ നിന്ന് 1945 ല്‍ 85 ശതമാനമായി ഉയര്‍ന്നുരുന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ബേപ്പൂര്‍, പരപ്പനങ്ങാടി, പൊന്നാനി, തിരൂരങ്ങാടി, തിക്കൊടി, കൊയിലാണ്ടി എന്നിവിടങ്ങള്‍ കയര്‍ ഉല്‍പന്നങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളായിരുന്നു. യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയര്‍ കയറ്റി അയച്ചിരുന്നു. കോഴിക്കോട്ടു നിന്നും കല്ലായില്‍ നിന്നും തടികയറ്റി അയച്ചിരുന്നു. ബാസല്‍ മിഷന്‍ സ്ഥാപിച്ച ഓട്ടുഫാക്ടറികളില്‍ നിന്നും ബര്‍മ്മ, സിലോണ്‍, സിങ്കപ്പൂര്‍, ആസ്‌ട്രേലിയ എന്നിവടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇത്തരത്തില്‍ വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ കയറ്റി അയച്ചിരുന്ന പ്പോഴും കുറഞ്ഞ കൂലിക്കായിരുന്നു (പട്ടിണിവേതനം) തൊഴിലാളികള്‍ പണിയെടുത്തിരുന്നത്. ഈ വ്യവസായങ്ങള്‍ തുടര്‍ന്നുകൊണ്ട് പോകുന്നതിന് വിദേശത്തുള്ള ഉടമകള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. 'സ്‌കിലു'ള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനോ വ്യവസായ വളര്‍ച്ചക്കാവശ്യമായ യന്ത്രങ്ങളുടെ നിര്‍മ്മാണത്തിനോ അവയുടെ റിപ്പയറിങ്ങിന് ആവശ്യമായ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനോ ശ്രമങ്ങള്‍ നടത്തിയിരുന്നില്ല. 

ബ്രിട്ടീഷുകാരുടെ ഭരണകാലത്തും അതിനുശേഷവും വിശ്വകര്‍മ്മ ജരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതില്‍ പിന്നോട്ടായിരുന്നു. 1948 ല്‍ കിറൗേെൃശഹ ജീഹശര്യ ഞലീെഹൗശേീി എന്ന വ്യവസായ വികസന രേഖ ആസൂത്രണബോര്‍ഡ് അവതരിപ്പിച്ചപ്പോഴും 1956, 1970, 1973, 1980, 1991 എന്നീവര്‍ഷങ്ങളില്‍ വ്യത്യസ്ഥങ്ങളായ വ്യവസായ നയങ്ങള്‍ ആവിഷ്‌ക്കരിച്ചപ്പോഴും നിലവിലുണ്ടായിരുന്ന കൈത്തൊഴിലാളികളെ പരിഗണിച്ചില്ല. ആസൂത്രണ വികസന പദ്ധതികളിലൂടെ വ്യവസായങ്ങള്‍ നിര്‍ണ്ണായക വളര്‍ച്ച നേടിയപ്പോള്‍ കേരളം വളരെ പിന്നോട്ടുപോയി. കേരളമോഡല്‍ എന്നപേരില്‍ പേരുകേട്ടിരുന്ന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രകൃതി വിഭവശേഷി, കൈത്തൊഴില്‍ ഇവയെല്ലാം തന്നെ താഴേക്കുപോയി. 

ഭൂരഹിതര്‍ക്ക് പുതുവല്‍ ഭൂമി പതിച്ചുകിട്ടാന്‍ പ്രജാസഭയില്‍ നടത്തിയ പോരാട്ടങ്ങള്‍ - കുന്നുകുഴി എസ് മണികേരളത്തിലെ അടിസ്ഥാന വിഭാഗമായ പുലയര്‍ തുടങ്ങിയ സാധുജനങ്ങള്‍ക്ക് ചരിത്രത്തില്‍ ആദ്യമായി പുതുവല്‍ഭൂമികള്‍ പതിച്ചുകിട്ടാന്‍ ശ്രമം തുടങ്ങിയതും ലഭ്യമാക്കിയതും അയ്യന്‍കാളിയാണ്. സാധുജനപരിപാലനസംഘം വഴിയും, പ്രജാസഭ മെമ്പറായ ശേഷം പ്രജാസഭ വഴിയായും നിരവധി അപേക്ഷകള്‍ ദിവാനും ഗവണ്‍മെന്റിനും സമര്‍പ്പിച്ചതിന്റെ ഫലമായിട്ടാണ് പുതുവല്‍ ഭൂമികള്‍ ഭൂരഹിതരായ സാധുജനങ്ങള്‍ക്കായി പതിച്ചു നല്‍കാന്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സര്‍ക്കാര്‍ തയ്യാറായത്. അത്തരത്തില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് അയ്യന്‍കാളിയുടെ പേരില്‍ സാധുജനങ്ങള്‍ക്കായി പതിച്ചുകൊടുത്തത്. പക്ഷെ ഇന്നവയില്‍ ഒട്ടുമുക്കാലും കൈവശാവകാശങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും വിധേയമായിരിക്കുന്നു. അത്തരം പുതുവല്‍ഭൂമികളെ സംബന്ധിച്ച രേഖകളും അവയുടെ പട്ടയങ്ങളും വരെ അധികൃതസ്ഥാനങ്ങളില്‍ നിന്നും അന്തര്‍ദ്ദാനം ചെയ്തിരിക്കുന്നു.

ബ്രാഹ്മണകുടിയേറ്റവും കൂടി ഉറപ്പിക്കലും സംഭവിച്ചതോടെ മണ്ണില്‍ അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു ജനതയുടെ ജീവിതമാകെ ചൂഷണവിധേയമായി മാറി. ബ്രാഹ്മണര്‍ക്ക് മണ്ണില്‍ അധ്വാനിക്കാതെ സുഖഭോഗം അനുഭവിച്ച് ഉണ്ട് ഉറങ്ങുവാന്‍ അടിസ്ഥാനവിഭാഗങ്ങളുടെ അധ്വാനത്തേയും മണ്ണിലെ പ്രവര്‍ത്തനത്തേയും നിയന്ത്രിച്ച് സ്വന്തമാക്കുവാന്‍ സാധിച്ചിരുന്നു. കാലാന്തരത്തില്‍ അടിസ്ഥാനവിഭാഗം ചൂഷണവിഭാഗമായി അധ:പതിച്ചു. 'ചതുര്‍വര്‍ണ്യം ശക്തിപ്പെട്ടുവരുന്ന കാലത്ത് ചേറിലും ചെളിയിലുമെല്ലാം പണിയെടുക്കുന്നത് മാന്യമല്ലാത്ത തൊഴിലായിതീര്‍ന്നു. അങ്ങനെ വയല്‍കൃഷിക്കാര്‍ പഞ്ചമരായി താഴ്ത്തപ്പെട്ടു. തൊഴിലാളികള്‍ കൃഷിക്കാര്‍ എന്നൊക്കെയുള്ള തൊഴിലിന്‍ പേരില്‍അറിയപ്പെട്ടിരുന്ന ജനവിഭാഗത്തിന് പുലയന്‍ എന്ന ജാതിപേരു നല്‍കപ്പെട്ടു. എന്നാല്‍ അയിത്തമുള്ളവരായി വ്യവഹരിക്കപ്പെട്ടുവന്നതും അവരുടെ സാമൂഹ്യനില ശോചനീയമാവുകയും അവര്‍ അടിമകളാക്കുകയും ചെയ്തത് എ.ഡി.14-ാം ശതകത്തിനുമേലായിരുന്നു. ആ നിലയില്‍ പുലയന്‍ എന്ന പദം എ.ഡി. 955-ല്‍ ഉപയോഗിച്ചിരുന്നത് ഒരു ജാതിപേരിലോ അയിത്തമുള്ളവന്‍ എന്ന അര്‍ത്ഥത്തിലോ ആയിരുന്നില്ല. മറിച്ച് പുലത്തിന്റെ ഉടമസ്ഥന്‍ നിലം സൂക്ഷിപ്പുകാരന്‍ എന്ന അര്‍ത്ഥത്തിലായിരുന്നു. ബ്രാഹ്മണര്‍ ജന്മിയാകുന്നതിനു മുന്‍പ് ഭൂസ്വത്തില്‍ വലിയൊരു ഭാഗം പുലയന്മാരുടേയും മറ്റും കൈവശമായിരുന്നു എന്ന വസ്തുത പ്രാചീന കര്‍ണാടക ചരിത്രത്തില്‍ നിന്നുഗ്രഹിക്കാം.'

ബ്രാഹ്മണപ്രഭാവത്തോടൊപ്പമാണ് ഭൂമിയില്‍ മേലുള്ള പുലയരുടെ അധീശത്വം എന്നത്തേയ്ക്കുമായി നഷ്ടപ്പെടുന്നത് പിന്നീടവര്‍ ജന്മി- കുടിയാന്‍ വ്യവസ്ഥയ്ക്ക് അടിപ്പെടുകയും ജീവിതത്തില്‍ ഭൂമിയില്ലാത്തവരായി മാറുകയും ചെയ്യുന്നു. ഈ സ്ഥിതി നൂറ്റാണ്ടുകളായി തന്നെ തുടര്‍ന്നിരുന്നു, ഈയൊരു അവസ്ഥയ്ക്ക് സമൂലമായ മാറ്റം സംഭവിച്ചത് 1912-ല്‍ അയ്യന്‍കാളി അവരുടെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയില്‍ പ്രവേശിച്ചതോടെയാണ്. അയ്യന്‍കാളിയുടെ പ്രജാസഭയിലെ ആദ്യപ്രസംഗം തന്നെ പുതുവല്‍ഭൂമികള്‍ പുലയന്മാരുടെ പേരില്‍ പതിച്ചുകൊടുക്കു ന്നതിനെ സംബന്ധിച്ചായിരുന്നു. അയ്യന്‍കാളി പ്രജാസഭ മെമ്പറാകും മുന്‍പേ തന്നെ ഭൂമിയില്ലാത്ത അശരണരായ പുലയര്‍ തുടങ്ങിയവര്‍ക്ക് പുതുവല്‍ഭൂമികള്‍ പതിച്ചുകൊടുക്കുന്നതിന് സാധുജനപരിപാലനസംഘം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അയ്യന്‍കാളി പല നിവേദനങ്ങളും തിരുവിതാംകൂര്‍ ദിവാന് നല്‍കിപോന്നിരുന്നു. അത്തരം നിവേദനങ്ങളെത്തുടര്‍ന്ന് 1911-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ എരുമേലി ക്കടുത്ത് 'മുന്നൂറാംവയല്‍' എന്ന സ്ഥലത്ത് മുന്നൂറേക്കര്‍ സ്ഥലം പുലയര്‍ക്ക് പതിച്ചു നല്‍കാന്‍ കല്പനയായി. അത്തരത്തില്‍ എഴുപതോളം പേര്‍ക്കായി 200 ഏക്കര്‍ പുതുവല്‍ഭൂമി പതിച്ചുകൊടുത്തിരുന്നു.

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

യുദ്ധത്തിന്റെ തത്വശാസ്ത്രവും വെടിയുണ്ടയുടെ ശരീരഭാഷയുംയുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴെല്ലാം മരിച്ചുവീഴുന്നവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കുകകളും ഉദ്ധരിച്ച് നിരാശരായിപ്പോകുന്നവരുടെ ദൈന്യത നിരത്തി നിറച്ച് മാധ്യമങ്ങളില്‍ നിന്നൊക്കെ കാവ്യഭാഷയില്‍ വിലാപങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാറുള്ളത് പതിവായിട്ടുണ്ട്. മനുഷ്യന്‍ മനുഷ്യനെ കൊല്ലുകയെന്ന പ്രതിസംസ്‌കാരപരവും അമാനവകരവുമായ ഈ ഉന്മൂലനപ്രക്രിയക്ക് ആലങ്കാരികമായ ചില നിര്‍വചനങ്ങള്‍ നല്കാമെന്നല്ലാതെ, യുദ്ധത്തെ നിരോധിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഈവക വിലാപങ്ങള്‍ മുന്നോട്ടു വെക്കുന്നില്ല.

ഭരണകൂടത്തെ സജീവമായി നിലനിര്‍ത്തുന്ന യുദ്ധമെന്ന ശ്വാസോഛ്വാസ വ്യവസ്ഥയിലെ ജീവാണുക്കളായി സൈനികരെ ഇന്ന് വളരെയധികം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവരെ മനുഷ്യരെന്ന നിലയില്‍ നിന്നുകൊണ്ട് നിരീക്ഷിക്കുമ്പോഴാണ് കവനകലാ കോവിദന്മാര്‍ക്ക് യുദ്ധനിര്‍വചനങ്ങളില്‍ പിഴവു പറ്റുന്നത്. പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് അമാനവീകരിക്കപ്പെട്ട ശേഷമാണ് മനുഷ്യന്‍ യോദ്ധാവായി മാറുന്നത്. യുദ്ധസന്നദ്ധനായി ക്കഴിയുമ്പോഴേക്കും അവന്‍ - ആ യോദ്ധാവ് എല്ലാത്തരം മാനവ മൂല്യങ്ങളിലും അധിഷ്ഠിതമായ പൂര്‍വ ജന്മത്തില്‍ നിന്ന് അകന്ന് ക്രൂരതയുടെ മറ്റൊരു നൃശംസ്യ മണ്ഡലത്തില്‍ പ്രവേശിക്കുന്നു. അവിടെ അവന്റെ ധാര്‍മിക പ്രവൃത്തി യുദ്ധം ചെയ്യുക എന്നതു മാത്രമാണ്. ഹൈന്ദവ മതാചാര്യ സ്ഥാനത്തേക്ക് പ്രവേശിക്കുന്ന ആള്‍ തന്റെ ആശ്രമപൂര്‍വ ബന്ധങ്ങളെയെല്ലാം ഉപേക്ഷിക്കുകയും ജീവിച്ചിരിക്കുന്ന അച്ഛനമ്മമാര്‍ക്കു പോലും ബലിയര്‍പ്പിക്കയും ചെയ്യുന്നു. ഇപ്പോള്‍ അവന് ലഭിച്ചിരിക്കുന്നത് പുതിയ ജന്മമാണ്. അവിടെ അവന് ബന്ധുജന - വര്‍ഗ - ലിംഗ ഭേദമില്ല. മനുഷ്യന്‍ യോദ്ധാവായി പരിശീലിപ്പിക്കപ്പെട്ടു കഴിയുമ്പോഴും ഇത്തരം ഒരു വിപരിണാമം സംഭവിക്കുന്നു. അതായത് ഒരുവന്‍ യോദ്ധാവ് / പൊലീസ് / പട്ടാളമായി മാറിക്കഴിയുമ്പോള്‍ അവനേയും അമ്മയെന്നോ, പെങ്ങളെന്നോ ഒക്കെയുള്ള ഭേദചിന്ത തീണ്ടാറില്ല. അതുകൊണ്ടാണ് അവന് മാതൃതുല്യയായ സ്ത്രീകളുടെ അമ്മിഞ്ഞകള്‍ പിടിച്ചു ഞെരിക്കുമ്പോഴും കൗതുകത്തോടെ ഇതു നോക്കിക്കാണുന്ന പിഞ്ചു കുഞ്ഞിന്റെ തലയില്‍ ലാത്തികൊണ്ടടി ക്കുമ്പോഴും അതെല്ലാം ക്രൂരമായ പ്രവൃത്തിയാണെന്ന് തോന്നാത്തത്. പരിശീലന കേന്ദ്രത്തില്‍ വെച്ച് അവന്‍ ഹൃദിസ്ഥമാക്കിയിട്ടുള്ള സൈനിക പാഠങ്ങളാണ് അവനെ നിഷ്ഠൂരതകളുടെ പര്യായമായി പരിവര്‍ത്തിപ്പിച്ചെടുത്തത്. മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഏകവും ഉദാത്തവുമായ 'പുഞ്ചിരി' എന്ന ഗുണം ഒരു പൊലീസുകാരനിലും / പട്ടാളക്കാരനിലും കാണാന്‍ കഴിയാത്തത് പരിശീലന കേന്ദ്രത്തില്‍ വെച്ച് മനുഷ്യത്വം അവനില്‍ നിന്ന് ചോര്‍ത്തപ്പെട്ടു പോയതുകൊണ്ടാണ്.

മാനവനെ സൈനിക വത്കരിക്കുന്നതിലൂടെ ഭരണകൂടം അഭംഗുരം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അമാനവവത്കരണ പരിപാടിയിലെ ഹീനതകളേയും പരിശീലന തന്ത്രങ്ങളേയും അതിന്റെ പാഠ്യപദ്ധതികളേയും വിമര്‍ശന വിധേയമാക്കുന്ന ഒരു സിനിമ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. സൈദ്ധാന്തിക വിവക്ഷകളില്‍ കുരുക്കിയിടാന്‍ കഴിയാത്ത ധിഷണാശാലികളില്‍ പ്രമുഖനായ സ്റ്റാന്‍ലി കുബ്രിക് 1987 ല്‍ എടുത്ത 'ഫുള്‍ മെറ്റല്‍ ജാക്കറ്റ്' ആണ് ആ സിനിമ. സൈനികവത്കരണത്തിലൂടെ എപ്രകാരമാണ് മാനവനെ അമാനവവത്കരിക്കുന്നതെന്ന് വിശദമായി കാണിച്ചുതരുന്നു ഈ സിനിമ. 

വിതച്ചതു കൊയ്തവന്റെ ദുരന്തഫലം അനുഭവിച്ചയാളാണ് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്‍. 1988 ല്‍ വടക്കന്‍ ഇറാഖിലെ ആയിരക്കണക്കിന് വരുന്ന കുര്‍ദ്ദുകളെ കൂട്ടക്കുരു തിക്ക് വിധേയരാക്കിയപ്പോള്‍ പാരിതോഷികമായി സദ്ദാമിന് ലഭിച്ചത് രാസായുധം നിര്‍മിക്കുന്നതിനുള്ള കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ സഹായമാണ്. അതേ രാസായുധ ങ്ങളുടെ പേരില്‍ അമേരിക്കന്‍ സേന ഇറാഖികളെ കൊന്നൊടു ക്കിയപ്പോള്‍ അന്നു കുര്‍ദ്ദുകളെ കൊന്നുകൊണ്ട് താന്‍ വിതച്ച വിത്തുകളിപ്പോള്‍ തന്റെ പാവം ജനത കൊയ്‌തെടുക്കാന്‍ വിധിക്കപ്പെടുക യായിരുന്നുവെന്ന് സദ്ദാം മറന്നുപോയി. കാരണം, അടിസ്ഥാനപരമായി സദ്ദാം ഒരു പട്ടാളക്കാരനാണ്. കുര്‍ദ്ദുകള്‍ അന്നു നേരിട്ട ദുരന്തം തന്റെ ജനത എന്നെങ്കിലും അനുഭവി ക്കേണ്ടി വന്നാലുള്ള ഫലം എന്തായിരുക്കുമെന്നു ചിന്തിക്കുന്ന തിനുള്ള ശേഷി പട്ടാളക്കുപ്പായത്തിനുള്ളിലെ സദ്ദാമിന് തീരെ ഇല്ലായിരുന്നു. കുഴപ്പം ആ കുപ്പായത്തിന്റേതാണ്. അത് അണിയുന്നവന്‍ മാനവികതയില്‍ നിന്ന് അകന്നു മാറുന്നു. അത്തരം പട്ടാളക്കുപ്പായങ്ങളുടെ അരാഷ്ട്രീയ വ്യവസ്ഥകളെ ചൂഴ്ന്നാണ് സ്റ്റാന്‍ലി കുബ്രിക് 'ഫുള്‍ മെറ്റല്‍ ജാക്കറ്റ്' കാഴ്ചയൊരുക്കിയത്.

ശൂന്യതയുടെ നിറവ് - മനോജ് ബ്ലിസ്


ചൈനയിലെ ചക്രവര്‍ത്തിയായ സുസോങ് സെന്‍ ഗുരുവായ ഹുയു ചോങ്ങിനെ ആത്മീയ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സന്ദര്‍ശിച്ചു. രാജാവ് പല ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചെങ്കിലും ഗുരു രാജാവിനെ കണ്ടതായി പോലും നടിച്ചില്ല. ഇതുകണ്ട് കലി കയറിയ ചക്രവര്‍ത്തി ഗുരു തന്നെ അവഗണിക്കുന്നു എന്നു പറഞ്ഞ് ശകാരിച്ചു. സൗമ്യമായി ഗുരു ആകാശത്തേക്ക് ചൂണ്ടി ചോദിച്ചു 'ചക്രവര്‍ത്തീ, ആ ശൂന്യതയെ കാണുന്നില്ലേ ?' രാജാവ് മറുപടി പറഞ്ഞു; 'ശൂന്യത എന്നെങ്കിലും അങ്ങയുടെ സാന്നിധ്യം കണ്ട് കണ്ണ് ചിമ്മിയിട്ടുണ്ടോ?' ബുദ്ധമാര്‍ഗത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് അഥവാ ഉള്‍ക്കാഴ്ച ശൂന്യതയുടേതത്രേ! ബുദ്ധമാര്‍ഗത്തിലെ ഓരോ ഗുരുവും തന്റെ ശിഷ്യനെ കൊണ്ടെത്തിക്കുന്നത് ശൂന്യതയുടെ സാന്നിധ്യത്തില്‍ത്തന്നെ! താന്‍ ഉള്‍പ്പെടെയുള്ള പ്രപഞ്ചം അത്രയും ശൂന്യത തന്നെ! സ്വന്തമായ അസ്തിത്വം അഥവാ അഹം ഒരു ജീവിക്കോ, എന്തിന് പ്രപഞ്ചത്തിനോ ഇല്ല. ബോധോദയം ലഭിച്ച ബുദ്ധന്‍ മനസിലാക്കി ലളിതമായ സത്യം. സ്വന്തം ശരീരത്തേയും മനസിനേയും ധ്യാനത്തിന് വിധേയമാക്കി ലഭിച്ച ഉള്‍ക്കാഴ്ച തനിക്കോ, പ്രപഞ്ചത്തിനോ ശാശ്വതമായ ഒരു നിലനില്‌പോ അടിസ്ഥാനമോ ഇല്ല എന്ന സത്യം! ശൂന്യതയുടെ നിറവ്.

നിത്യജീവിതത്തിലും നാമെല്ലാവരും ഈ ശൂന്യതയെ പലപ്പോഴായി നേരിടേണ്ടി വരുന്നുണ്ട്. ഒന്നും കയ്യിലൊതു ങ്ങാത്തതു പോലെ! പക്ഷെ എപ്പോഴെല്ലാം നാം ആ ശൂന്യതയെ അഭിമുഖീകരിക്കുന്നുവോ അപ്പോഴെല്ലാം നാം തിടുക്കം കൂട്ടി അതിനെ കാണാത്ത മട്ടില്‍, അഹങ്കാരത്തെ ഒന്നുകൂടി മുറുകെ പിടിച്ച് മുന്നോട്ടു പായുന്നു. സമയം, കാലം മുതലായ ആശയങ്ങള്‍ കൊണ്ട് ശൂന്യതക്ക് രൂപം നല്കി മെരുക്കാന്‍ ശ്രമിക്കുന്നു. ആത്യന്തികമായി ശൂന്യതയെക്കുറിച്ച് അവബോധ മില്ലാത്തവന് ജീവിതം ദുരന്തമാകുന്നു. ദാര്‍ശനികന്മാരും ശാസ്ത്രജ്ഞനും ശൂന്യതയുടെ മുമ്പില്‍ അന്തം വിട്ടു നില്ക്കുന്നു. ശൂന്യതക്ക് ഒരു മുഖം നല്കാനുള്ള ശ്രമം - മനുഷ്യ ചരിത്ര ത്തിന്റെ ആകെ തുക - നിഷ്ഫലമായ ഈ ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ബുദ്ധമാര്‍ഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട സത്യം ശൂന്യതതന്നെ. ബോധോദയം ലഭിച്ചവനെ സംബന്ധിച്ച് ശൂന്യത പീഢനം അല്ല. മറിച്ച് സ്വാതന്ത്ര്യത്തിലേക്കുള്ള ലക്ഷ്യങ്ങളില്ലാത്ത പാതയാണ്. ധ്യാനത്തിലൂടെ തന്നില്‍ത്തന്നെ, തന്റെ ശരീരത്തിന്റേയും മനസിന്റേയും പരിധിയില്‍, സത്യം കണ്ടെത്തി ബോധോദയ ത്തിലേക്ക് ഉണര്‍ന്ന ബുദ്ധനു കിട്ടിയ ഉള്‍ക്കാഴ്ചയിലേക്ക് നമുക്ക് പോകാം. ഈ പ്രപഞ്ചവും അതിലെ എല്ലാ വസ്തുക്കള്‍ക്കും അടിസ്ഥാനപരമായി മൂന്ന് സ്വഭാവഗുണങ്ങളാണുള്ളത്. ഒന്ന്, അനിത്യത (impermanence) അഥവാ പ്രപഞ്ചത്തിലെ താനുള്‍പ്പെടെ യുള്ള ഒരു വസ്തുവും സ്ഥായിയല്ല, എല്ലാം ഓരോ നിമിഷവും ഓരോ അണുവിലും മാറ്റത്തിന് വിഷയമാണ് എന്ന വസ്തുത. ഒരു ബോധിസത്വനെ സംബന്ധിച്ച് തന്റെ ശരീരത്തേയും മനസിനേയും ധ്യനത്തിന് വിധേയമാക്കുമ്പോള്‍ തെളിഞ്ഞുകിട്ടുന്ന അനുഭവം ആണ് ഇത്. നിരന്തരമായി മാറ്റത്തിന് വിധേയമാക്കുന്ന ശരീരവും മനസും. ധ്യാനത്തില്‍ ശരീരത്തിന് അകവും പുറവും ഉണ്ടാകുന്ന മാറ്റങ്ങള്‍ തെളിഞ്ഞുകിട്ടുന്നതാണ്. അതുപോലെതന്നെ മനസിന്റെ കാര്യവും. ഏതൊരു ഭ്രാന്തന്റെ ജല്പനങ്ങളേയും വെല്ലുന്ന വികാര വിചാരങ്ങള്‍ ആണ് മനസിലൂടെ പാഞ്ഞു മറയുന്നത്. ബുദ്ധമാര്‍ഗത്തില്‍ ഈ മനസിനെ 'കുരങ്ങ് മനസ്' എന്നു വിളിക്കുന്നു. ഒരു ചില്ലയില്‍ നിന്നും മറ്റൊരു ചില്ലയി ലേക്ക് നിരന്തരം ചിലച്ചുകൊണ്ട് ചാടിക്കളിക്കുന്ന കുരങ്ങ്. നമ്മള്‍ ഇന്ന് 'നാഗരികത' എന്ന് പേരിട്ടു വിളിക്കുന്ന നമ്മുടെ ഈ സാമൂഹ്യ ഘടന ഈ കുരങ്ങ് മനസിന്റെ ഉത്പന്നമാണ് എന്നത് ആശ്ചര്യം തന്നെ! (ബോധോദയത്തിന്റെ സന്തതിയല്ല ഈ നാഗരികതയും അതിലെ ഏര്‍പ്പാടുകളും) എല്ലാ വസ്തുക്കളും ഭൗതികമോ, മാനസികമോ എല്ലാം തന്നെ, ഉണ്ടാക്കുന്ന (Arise) മറയുന്നു (passing) ഇതാണ് പ്രപഞ്ച യാഥാര്‍ത്ഥ്യം!

അന്യമായതിനെ നിത്യമെന്ന് ധരിച്ച് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന പൊല്ലാപ്പ് പറയാതെതന്നെ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. പ്രപഞ്ചത്തിലെ ഒരു വസ്തുവും, നമുക്ക് തൃപ്തിനല്കുന്നില്ല എന്നുള്ള വസ്തുതതന്നെ! അത് അകത്തേക്ക് തിരിഞ്ഞാലും, പുറത്തേക്ക് തരിഞ്ഞാലും. അതൃപ്തിയുടെ സന്താനമായ ദുഃഖം പിറന്നു കഴിഞ്ഞു! എല്ലാത്തിനേയും തന്റെ പരിധിക്കു നിര്‍ത്തി, നിയന്ത്രണാതീതമാക്കുക എന്ന മനുഷ്യന്റെ അടിസ്ഥാനമായ ത്വര അനിത്യത എന്ന സത്യത്തിന് മുമ്പില്‍ തകര്‍ന്നടിയുന്നു. 

അക്കാദമിക് പ്രഷര്‍

'കല്ലുമാല' സമരത്തിലൂടെ ചരിത്രത്തിലെത്തിയ കൊല്ലം പെരിനാട് കലാപം - കുന്നുകുഴി എസ മണി


'അയ്യനവര്‍' എം.എന്‍.ചോലയില്‍ ലഘുചരിത്രം പേജ് 59-66, 1984.


'കല്ലുമാല' സമരത്തിലൂടെ ചരിത്രത്തിലെത്തിയ കൊല്ലം പെരിനാട് കലാപം

നൂറ്റാണ്ടുകളായി സമൂഹത്തിലെ സമ്പന്ന - സവര്‍ണവിഭാഗങ്ങള്‍ രാജ്യത്തെ അയിത്ത ജനങ്ങളുടെ മേല്‍ പല ദുരാചാരങ്ങളും അടിച്ചേല്‍പ്പിച്ചിരുന്നു. ഇത്തരം ദുരാചാരങ്ങള്‍ അനുസരിക്ക യല്ലാതെ എതിര്‍ക്കാന്‍ പാടില്ലയെന്നായിരുന്നു അലിഖിതനിയമം. ഈ അലിഖിത നിയമത്തെ സാധൂകരിക്കുന്നതായിരുന്നു ഭരണകൂടത്തിന്റെ ഇടപെടലുകളും. ഇത്തരമൊരു ദുരാചാര മായിരുന്നു അവര്‍ണസ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല എന്നത്. പകരം കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല ധരിക്കാമെന്നതും. ഈ ദുരാചാരത്തില്‍ പൊറുതിമുട്ടി എതിര്‍ക്കാന്‍ മുതിര്‍ന്നവരെ രാജകിങ്കരന്‍മാരുടെ ഒത്താശയോടെ അടിച്ചൊതുക്കാനും സവര്‍ണമാടമ്പിമാര്‍ തയ്യാറായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ സവര്‍ണരുടെ കുത്തകയായിരുന്നു. സ്വര്‍ണവും, വെള്ളിയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന നാഗപടത്താലി, ഉള്‍ക്കെട്ട്, കണ്ഠസാരം, നാലുപന്തി എന്നീ കണ്ഠാഭരണങ്ങളും കാതിലിടുന്ന ഓലയും, തക്കയും കാലില്‍ ധരിക്കുന്ന പാദസ്വരവും, വിഞ്ചിയും എളിയില്‍ ധരിക്കുന്ന അരഞ്ഞാണവുമെല്ലാം സവര്‍ണസ്ത്രീ കള്‍ക്കേ പാടുണ്ടായിരുന്നുള്ളൂ. അവര്‍ണസ്ത്രീകള്‍ക്ക് ഇതൊക്കെ നിഷിദ്ധ വസ്തുക്കളായിരുന്നു. പകരം മിനുസമാര്‍ന്ന കുപ്പിച്ചില്ലും, പളുങ്കു കോര്‍ത്തുണ്ടാക്കിയ ഒരു തരം കല്ലമാലയായിരുന്നു അവര്‍ണസ്ത്രീകള്‍ കഴുത്ത് നിറയെ ചുറ്റിയിരുന്നത്. അവര്‍ മാറിടത്തിലെ നഗ്നത മറച്ചിരുന്നതും ഇത്തരം നിരവധി കല്ലമാലകള്‍ ഇട്ടിട്ടാണ്. കല്ലമാലകള്‍ കൂടാതെ കാതില്‍ ഇരുമ്പ് വളച്ചുണ്ടാക്കിയ കുണുക്കുകളും, കൈയ്യില്‍ ഇരുമ്പ് വളകളുമാണ് ധരിച്ചിരുന്നത്. അരയില്‍ നിന്നും മുട്ടുവരെ കഷ്ടിച്ചെത്തുന്ന ഒരു തോര്‍ത്തുപോലത്തെ മുണ്ടായിരുന്നു സ്ത്രീകളും പുരുഷന്‍മാരും ധരിച്ചിരുന്ന വസ്ത്രം. അടിവസ്ത്ര ങ്ങള്‍ പോലും ധരിക്കാന്‍ പാടില്ലെന്നായിരുന്നു ചട്ടം. പണ്ടുകാലത്ത് കീഴാളന്‍ ഒരു പുത്തന്‍മുണ്ടുവാങ്ങിയാല്‍ പോലും അത് ചെളിയില്‍ പുരട്ടിയേ ഉടുക്കാവൂ. സവര്‍ണനെന്ന ഹൈന്ദവന്റെ നീതിശാസ്ത്രമായിരുന്നു ഇതൊക്കെയെങ്കിലും ഹിന്ദുവിന്റെ ഏത് നീതിശാസ്ത്രത്തിലാണ് ഈ ദുരാചാരങ്ങളെ കുറിച്ച് പറയുന്നത്?

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ഒരു നീതിശാസ്ത്ര വുമില്ലാതെയാണ് ആര്യബ്രാഹ്മണകൂട്ടങ്ങള്‍ ഹിന്ദു എന്ന മതത്തെ പൊക്കികൊണ്ടുവന്നത്. ഹിന്ദുമതം ഇന്ത്യാമഹാരാജ്യത്ത് ആരും സ്ഥാപിച്ചതായി ഒരു ചരിത്രരേഖയുമില്ല. ഇന്ത്യക്കാരെ പൊതുവില്‍ ഹിന്ദുക്കള്‍ എന്നാണ് വിദേശീയര്‍ വിളിച്ചുപോ ന്നിരുന്നത്. ആ വിളിയില്‍ നിന്നാണ് ഹിന്ദു ഒരു മതമായി മേലാള വൈതാളികന്മാര്‍ ചിട്ടപ്പെടുത്തിതട്ടികൂട്ടിയത്. കാലാന്തര ത്തില്‍ ഇന്ത്യയിലെ ദ്രാവിഡ വൈജ്ഞാനികന്മാര്‍ രചിച്ച വേദങ്ങളും സൂത്രങ്ങളും, ആഗമങ്ങളും എല്ലാം ഹിന്ദുമതത്തിന്റെ ഭാഗമായി ആര്യബ്രാഹ്മണര്‍ വിളക്കിച്ചേര്‍ക്കപ്പെട്ടു. കാലിമേച്ചും ആഹാരം തേടിയും മദ്ധേഷ്യയില്‍ നിന്നെത്തിയ ആര്യന്മാര്‍ക്ക് വേദങ്ങളും ഇതിഹാസങ്ങളും രചിക്കാനുള്ള വിജ്ഞാനവും സംസ്‌കൃതഭാഷക്കും എവിടെനിന്ന് ഏത് സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ജ്ജിതമായി എന്ന് ചിന്തിക്കാനുള്ള സാമാന്യവിചാരം പോലും ഇവിടത്തെ ആദിമജനതയ്ക്ക് ഇല്ലാതെപോയി. ആര്യബ്രാഹ്മണര്‍ ഇന്ത്യയിലെത്തുമ്പോള്‍ സ്വയാര്‍ജ്ജിതമായ ഒരു മഹാസംസ്‌കാരം ദ്രാവിഡര്‍ ഹാരപ്പയിലും മോഹന്‍ജൊദാരോ യിലും കെട്ടിപ്പടുത്തു കഴിഞ്ഞിരുന്നു. ഈ സംസ്‌കാര പൈതൃകത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് വൈതാളികന്മാര്‍ ഒരു ജനപഥത്തെ മുഴുവന്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കായി ചവിട്ടി അരച്ച് താഴ്ത്തി കളഞ്ഞത്. ആ താഴ്ചയുടെ പ്രതിഫലനമാ യിരുന്നു മലയാളക്കരയിലും സംഭവിച്ച സാമൂഹ്യ അസന്തുലിതാ വസ്ഥയും അരാജകത്വവും. ഇത്രയും അപരിഷ്‌കൃതമായ വേഷഭൂഷാധികള്‍ ഒരു ജനതയുടെ മേല്‍ മറ്റൊരു ജനത അടിച്ചേല്‍പ്പിച്ച സമ്പ്രദായം ഭൂമിയില്‍ മറ്റെവിടെയെങ്കിലും കാണാന്‍ ഇടയില്ല. ബ്രാഹ്മണന്‍ അവന്റെ എല്ലാ പ്രഭാവങ്ങ ളോടും ഉറഞ്ഞാടിയ മണ്ണായിരുന്നു മലയാളക്കരയെന്ന കേരളം. താണ ജാതിക്കാരായ പുലയര്‍, പറയന്‍, കുറവന്‍ തുടങ്ങിയവര്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും ആഭരണങ്ങള്‍ അണിയാന്‍ പാടില്ലെന്ന് വിലക്കിക്കൊണ്ട് നൂറ്റിതൊണ്ണൂറ്റി ഒന്ന് വര്‍ഷം മുന്‍പ് 1818- ല്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഒരു രാജകീയവിളംബരം തന്നെ പുറപ്പെടുവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാറുമറ യ്ക്കാന്‍ പാടില്ലെന്നും കല്ലമാലയേ ധരിക്കാന്‍ പാടുള്ളൂവെന്നും സവര്‍ണര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ അവരുടെ ലൈംഗീകാസ്വാദന തൃഷ്ണകൂടി പ്രകടമാണ്. ലൈംഗീകചൂഷണം കൂടി ലക്ഷ്യംവെച്ചാണ് ഇത്തരം ദുരാചാരങ്ങള്‍ക്ക് സവര്‍ണര്‍ തയ്യാറായത്. സ്വന്തം അമ്മപെങ്ങന്മാര്‍ക്കു പോലും ഇത്തരം വേഷപ്പകര്‍ച്ചകള്‍ നടപ്പാക്കിയിരുന്നു ഇവറ്റകള്‍. പണ്ട് നായര്‍ സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ പാടുണ്ടായിരുന്നില്ല.

തൊണ്ണൂറാംമാണ്ട് ലഹളബാധിതകാലത്ത് നെയ്യാറ്റിന്‍കര താലൂക്കിലാകമാനം ലഹള രൂക്ഷമായിരുന്നു. നായന്‍മാരായിരുന്നു ഈ ലഹളകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് ഇതേ കാലത്താണ് കല്ലമാല അണിയാത്തതിന്റെ പേരില്‍ കൊല്ലം താലൂക്കില്‍ പെരിനാട്ടും പരിസരത്തും ലഹളകള്‍ നടന്നത്. പെരിനാട്ട് ലഹളയുടെ പിന്നിലും സവര്‍ണരായ നായര്‍ തേര്‍വാഴ്ചയായിരുന്നു. അവര്‍ നാടെങ്ങുമുള്ള പുലയരെ മര്‍ദ്ദിച്ചു. അവരെ പറ്റെ ലൈംഗീകവേഴ്ചയ്ക്ക് വിധേയരാക്കി. ആയിരക്കണക്കിന് കുടിലുകള്‍ കത്തിച്ചു. അയിത്തജാതിക്കാരുടെ ജീവനും സ്വത്തിനും നിലനില്‍പ്പില്ലാതെയായി. പക്ഷേ ഭരണകൂടം അനങ്ങിയില്ല. കൊല്ലം പെരിനാട്കലാപത്തിന് ഒരു നൂറ്റാണ്ടു മുന്‍പുതന്നെ തെക്കന്‍തിരുവിതാംകൂറില്‍ മറ്റൊരു സമരം നടന്നിരുന്നു. പ്രസിദ്ധമായ ചാന്നാര്‍ലഹളയായിരുന്നു അത്. ചാന്നാര്‍ ( നാടാര്‍) സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അവകാശമില്ലായിരുന്നു. ഇതിനെതിരെ നീണ്ട മുപ്പത്തായാറു വര്‍ഷം സവര്‍ണരുമായി നടന്ന കലാപമാണ് തെക്കന്‍തിരുവിതാം കൂറിലെ മാറുമറയ്ക്കല്‍സമരം. ഈ സമരത്തെക്കുറിച്ച് പറയാതെ കൊല്ലം പെരിനാട് ലഹള വിവരിക്കാന്‍ കഴിയില്ല. 

വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം; നാട്, കുടിയേറ്റങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനംകുടി, പറമ്പ്, ഇടം, കുന്ന്, കാട് എല്ലാം കൂടിച്ചേര്‍ന്ന ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയെ നാട് എന്നു പറയുന്നു. മദ്ധ്യകാലത്തോടെയാണ് നാട് പ്രസക്തമായിത്തീരുന്നത്. ക്രിസ്തു 1347 ല്‍ 12 നാടുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. കോലത്തുനാട്, പുറകിഴാനാട്, ഏറാനാട്, വള്ളുവനാട്, നെടുംപുറയൂര്‍നാട്, പെരുംപടപ്പ്, കാക്കരനാട്, വെമ്പൊലിനാട്, കുട്ടനാട്, തിരുവാറ്റുവായ്‌നാട്, ഓടനാട്, വേണാട് എന്നിങ്ങനെയുള്ള നാടുകളിലെ ഭരണാധികാരികളെ നാടുവാഴികള്‍, നാടുവാഴി സ്വരൂപങ്ങള്‍ എന്നിങ്ങനെ വിളിച്ചുപോന്നു. കേരളത്തിലെ പല നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെയും - ക്ഷേത്രങ്ങള്‍, കോവിലകങ്ങള്‍, കൊട്ടാരങ്ങള്‍, പള്ളികള്‍, അങ്ങാടികള്‍ ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും വികസിച്ചതും ഈ കാലത്തായിരുന്നു. 

കുടിയേറ്റങ്ങള്‍

കുടിയേറ്റങ്ങള്‍ കേവലമായ ഒരു മാറ്റിപ്പാര്‍പ്പു മാത്രമല്ല. അത് പുനരുല്‍പാദനവും പുനര്‍ നിര്‍മ്മാണവുമാണ്.തദ്ദേശവാസികളുമായുള്ള സാംസ്‌ക്കാരികവും സാമൂഹികവുമായ സമന്വയം പുതിയ ദിശാബോധം സൃഷ്ടിക്കുന്നു. ജ്ഞാനരൂപങ്ങള്‍ക്ക് പുതിയ ഭാഷ്യങ്ങള്‍ ഉണ്ടാകുന്നു. ഉല്‍പാദനപ്രവര്‍ത്തനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ആരാധനയും വിശ്വാസവും പരിവര്‍ത്തിക്കപ്പെടുന്നു. അതുവഴി പുതിയൊരു സമൂഹം രൂപപ്പെടുന്നു. 

ഈജിപ്ത്, റോം, സിറിയ, അറബിനാടുകള്‍ ഇവിടങ്ങളില്‍നിന്നും കച്ചവടക്കാര്‍ കേരളത്തില്‍ വരികയും വനവിഭവങ്ങളും കുരുമുളകും മറ്റുല്‍പാദിതവസ്തുക്കളും അസംസ്‌കൃത വിഭവങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കച്ചവടക്കാരോടൊപ്പം വന്ന മിഷനറിമാരാണ് ജൂതന്മാരെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇവിടെ കൊണ്ടുവന്നത്. ആരാധനാസമ്പ്രദായത്തിന് പ്രാമുഖ്യമില്ലാതിരുന്നിടത്തേക്ക് അരാധനാസമ്പ്രദായത്തെ സ്ഥാപിച്ചടത് ഈ വിഭാഗങ്ങളായിരുന്നു. പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളെ ഇവിടോക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്തു. കച്ചവടസംഘങ്ങളുമായുള്ള ഇവരുടെ ബാന്ധവം പാശ്ചാത്യ വാണിജ്യബന്ധങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കാനിടയായി

കേരളത്തിലെ ഭരണാധികാരികള്‍ക്കോ സാധാരണ തൊഴിലാളികള്‍ക്കോവാണിജ്യത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. വാണിജ്യത്തിലൂടെ സമ്പത്തുണ്ടാക്കാമെന്നോ അത് നാടിന്റെ അഭിവൃദ്ധിക്ക് ഉപയോഗിക്കാമെന്നോ കരുതുന്ന രാജാക്കന്മാരും കേരളത്തിലുണ്ടായിരുന്നില്ല. രാജാവിനെ പ്രീണിപ്പിക്കുന്ന കച്ചവടക്കാര്‍ക്ക് രാജകീയപദവിയും ഭൂമിയും കൊടുത്തിരുന്നു. കച്ചവടക്കാര്‍ സമ്പത്തു സ്വരുക്കൂട്ടുകയും അധികാരികളായി മാറുകയും ചെയ്തു. ക്രൈസ്തവ കച്ചവടക്കാര്‍ക്കു കൊടുത്ത അധികാരം പോര്‍ട്ടുഗീസ് വാഴ്ചയിലേക്കാണ് കേരളത്തെ കൊണ്ടുപോയത്. 15-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ സാമൂതിരി പെരുമ്പടമ്പു രാജാവിനെ തുരത്തിയപ്പോള്‍ പെരുമ്പടപ്പിനു തിരിച്ചുവരാന്‍ വ്യവസ്ഥവച്ചത് കുരുമുളകു കച്ചവടത്തില്‍നിന്ന് നസ്രാണികളെ മാറ്റി നിര്‍ത്തണമെന്നും തല്‍സ്ഥാനത്ത് മുസ്ലീംകച്ചവടക്കാരെ വെയ്ക്കണമെന്നുമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ കച്ചവരംഗത്തെ മുസ്ലീം ആധിപത്യം തകര്‍ക്കുകയായിരുന്നു അവര്‍ ലക്ഷ്യംവച്ചത്.

18-ാം നൂറ്റാണ്ടുവരെയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലേക്കുള്ള വാണിജ്യപാത കണ്ടെത്തുന്നതിന് വിദേശിയര്‍ മത്സരിച്ചുകൊണ്ടിരുന്നു. 1492 മുതല്‍ 1930 വരെയുള്ള ലോകത്തിലെ സ്വര്‍ണ്ണ ഉല്‍പാദനത്തിന്റെ 14 ശതമാനവും ഇന്ത്യയില്‍ എത്തിയിരുന്നു എന്നാണ് ബാങ്ക് ഫോര്‍ ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ് കണക്കാക്കിയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ഈ കടന്നു വരവ് കേരളത്തിന്റെ സാമ്പത്തിക നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. കാര്‍ഷിക - കൈത്തൊഴില്‍ മേഖലയിലെ വികാസവും അതുവഴിയുണ്ടായ ഉല്‍പാദന വര്‍ദ്ധനവും പ്രകൃതി വിഭവങ്ങളും കൊണ്ട് ഇന്ത്യ സമൃദ്ധമായിരുന്നു. കച്ചവടസംഘങ്ങള്‍ കേരളത്തില്‍ തമ്പടിക്കാന്‍ ഇടയാക്കിയ പശ്ചാത്തലവും ഇതായിരുന്നു. കച്ചവടസംഘങ്ങള്‍ക്ക് രാജകീയപദവിയും ഭൂമിയും തൊഴിലാളികളെ അടിമയായും കൊടുത്തിരുന്നു. ഇതിന്റെ രേഖകളാണ് നരാസാപ്പള്ളിപട്ടയം (849) വിരരാഘവപ്പട്ടയം (1225) എന്നിവ. കേരളത്തിന്റെ തെക്കേ അറ്റംവരെയുള്ള കച്ചവടസംഘങ്ങളെക്കുറിച്ചും ചാത്തന്‍ വടുകന്‍, ഇരവിചാത്തന്‍ എന്നീ കച്ചവടസംഘത്തലവന്മാരെക്കുറിച്ചും കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കച്ചവടസംഘങ്ങള്‍ വഴിയാണ് കേരളത്തില്‍ ലോഹങ്ങള്‍ വന്നുചേര്‍ന്നത്. വിശ്വകര്‍മ്മര്‍ എന്നു വിളിക്കപ്പെടുന്ന മൂശാരി, തട്ടാന്‍ എന്നീ വിഭാഗങ്ങള്‍ക്കും ചെമ്പുകൊട്ടി എന്നിവര്‍ക്കും തൊഴില്‍ സാധ്യത സൃഷ്ടിച്ചത് കച്ചവടത്തിലൂടെയായിരുന്നു. വാസ്തുവിദ്യ, ശില്‍പവിദ്യ പുരോഗമിച്ചതിന്റെ പിന്നിലും വിദേശബന്ധങ്ങളെ തള്ളിക്കളയാന്‍ കഴിയില്ല.

സി എസ് മുരളികേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്ത് മൂന്ന് ദശകക്കാലത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന സി എസ് മുരളി വൈപ്പിന്‍ നായരമ്പലം ചിരട്ടപ്പുരക്കല്‍ ശങ്കരന്‍ കുഞ്ഞിന്റേയും കായംകുളം പറത്തൂര്‍ പടീറ്റതില്‍ ലക്ഷ്മിക്കുട്ടി യുടേയും മൂത്ത മകനായി 1965 മെയ് ഒന്നാം തിയതി കായംകുളം ജനറല്‍ ആശുപത്രിയില്‍ ജനിച്ചു. 5 വയസുമുതല്‍ പഠിച്ചതും വളര്‍ന്നതും അച്ഛന്റെ നാടായ നായരമ്പലത്ത് ആയിരുന്നു. പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം നായര മ്പലം ദേവീ വിലാസം സ്‌കൂളില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നായരമ്പലം ഭഗവതിവിലാസം ഹൈസ്‌കൂളിലായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ നായരമ്പലം ഗ്രാമീണ വായന ശാലയുടെ ലൈബ്രറേറിയന്‍, സെക്രട്ടറി എന്നീ നിലകളില്‍ പൊതുപ്രവര്‍ത്തന രംഗത്തു വന്ന സി എസ് മുരളി, 1982 ലെ വൈപ്പിന്‍ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണ വായനശാല സെക്രട്ടറിയായിരുന്ന കെ ബി ഗുഹന്‍ വഴി വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 83 - 85 കാലയളവില്‍ മാല്യങ്കര എസ് എന്‍ എം കോളേജില്‍ ടി സി സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ വിപ്ലവവിദ്യാര്‍ത്ഥി സംഘടന (RSO) പ്രവര്‍ത്തനം. 85 - 87 കാലയളവില്‍ പി എസ് രാജഗോപാലന്റെ നേതൃത്വ ത്തില്‍ ഉണ്ടായിരുന്ന യുവജനവേദി എറണാകുളം ജില്ലാ സംഘാടക കമ്മിറ്റിയംഗം. 87 ലെ പാര്‍ട്ടി പിളര്‍പ്പിനു ശേഷം കെ വേണു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന CRC, CPI (ML) എന്ന സംഘടനയുടെ വൈപ്പിന്‍ ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയുണ്ടായി. 91 ല്‍ കളമശേരിയില്‍ ലോകബാങ്ക് പ്രസിഡന്റിനെ ഉപരോധിച്ച സമരത്തിന് നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി ജയിലില്‍ അടക്കപ്പെട്ടു.

കേരളത്തിലെ വിപ്ലവ ദലിത് പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച അധസ്ഥിത നവോത്ഥാന മുന്നണിയുടെ എറണാകുളം ജില്ലാ കണ്‍വീനര്‍, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയുണ്ടായി. 1989 ല്‍ വൈക്കത്ത് മനുസ്മൃതി കത്തിക്കല്‍ സമരം, 1992 ല്‍ എറണാകുളത്ത് പുത്രകാമേഷ്ടി യാഗം മുടക്കല്‍ സമരം എന്നിവക്കു കെ എം സലിംകുമാറി നൊപ്പം നേതൃത്വപരമായ പങ്കുവഹിച്ചു.

മേല്‍ സൂചിപ്പിച്ച പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും നടത്തിയ നിരവധി വിദ്യാര്‍ത്ഥി, യുവജന, ട്രേഡ് യൂണിയന്‍, സാമുദായിക സമരങ്ങള്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കുകയുണ്ടായി. മാത്രമല്ല സി ടി സുകുമാരന്‍ IAS ന്റെ കൊലപാതകം CBI അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തിയ വി കെ ബാബു MLA നേതൃത്വം നല്കിയ ആക്ഷന്‍ കൗണ്‍സിലിന്റെ ജോയിന്റ് കണ്‍വീനര്‍ എന്ന നിലയില്‍ 1993 ഡിസംബര്‍ 14 മുതല്‍ ജനുവരി 1 ആം തിയതി വരെ സി ടി സുകുമാരന്‍ IAS ന്റെ കൊലപാതകം CBI അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ 16 ദിവസം നടത്തിയ അനിശ്ചിതകാല നിരാഹാര സമരം ഏറെ ബഹുജന ശ്രദ്ധ പിടിച്ചുപറ്റി. CRC, CPI (ML) പിരിച്ചുവിട്ടതിനെ തുടര്‍ന്ന് മുഴുവന്‍ സമയ ദലിത് സംഘടനാ പ്രവര്‍ത്തകനായി മാറി. ദലിത് പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്‍ സമരം നടത്തിയ, ഡോ. എം എ കുട്ടപ്പന്‍ MLA നേതൃത്വം നലികിയ ആക്ഷന്‍ കൗണ്‍സിലിന്റെ ജോയിന്റ് കണ്‍വീനര്‍ എന്ന നിലയില്‍ സമരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതും സി എസ് മുരളിയായിരുന്നു.

തൊണ്ണൂറുകളില്‍ വൈപ്പില്‍ കാര്‍ഷിക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ വൈപ്പിന്‍ കരയില്‍ കാര്‍ഷിക തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തു. വൈപ്പിന്‍ കരയിലെ പൊക്കാളിപ്പാടങ്ങള്‍ തരിശിട്ടു ചെമ്മീന്‍ വാറ്റു കേന്ദ്രങ്ങളായി മാറ്റുന്നതിനെതിരെ, പറവൂര്‍ ടൗണ്‍ഹാളില്‍ പൊക്കാളി നിലവികസന അതോറിട്ടി ഉത്ഘാടനം ചെയ്യാനെത്തിയ കൃഷിവകുപ്പു മന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലിനെതിരെ സ്റ്റേജില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ചു പ്രതിഷേധി ച്ചപ്പോള്‍ വീണ്ടും കസ്റ്റഡി മര്‍ദ്ദനം ഏറ്റു. വൈപ്പിന്‍ കരയിലെ പൊക്കാളിപ്പാടങ്ങള്‍ തരിശിടുന്നതിനെതിരെ അഡ്വ. കെ എസ് മധുസൂദനന്റെ സഹായത്തോടുകൂടി ഹൈക്കോടതി, കേരള ലാന്റ് ട്രൈബ്യൂണല്‍ തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടത്തിയ വ്യവഹാരങ്ങളില്‍ വിജയം. ആയിരക്കണക്കിന് ഏക്കര്‍ വരുന്ന അനധികൃത ചെമ്മീന്‍ വാറ്റു കേന്ദ്രങ്ങളില്‍ 'വിളവെടുപ്പു ത്സവ സമരം' നടത്തിയതിന്റെ പേരില്‍ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടു.


എറണാകുളം അംബേഡ്കര്‍ സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളം സെ. തെരേസാസ് കോളേജില്‍ ദലിത് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ജാതിവിവേചനം (പ്രത്യേകം ഡോര്‍മെറ്ററികള്‍ സ്ഥാപിച്ച് ദലിത് വിദ്യാര്‍ത്ഥിനികളെ മാറ്റിപ്പാര്‍പ്പിച്ച സംഭവം) ഉണ്ടായപ്പോള്‍ പ്രക്ഷോഭം സംഘടി പ്പിച്ചു. 2003 ല്‍ കൊച്ചി താലൂക്കിലെ കണക്കന്‍ / വേട്ടുവന്‍ വിവാദം പരിഹരിക്കാന്‍ പ്രക്ഷോഭം സംഘടിപ്പിച്ചു വിജയിച്ചു. തുടര്‍ന്ന് 2003 മുതല്‍കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ കൊച്ചി താലൂക്ക് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. എം എ കുട്ടപ്പന്‍ MLA യുടെയും വിവിധ സാമുദായിക സംഘടനാ നേതാക്കളുടേയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറിയായി 5 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. വ്യക്തിപരവും സംഘടനാപരവു മായ കാരണങ്ങളാല്‍ ആ ബന്ധം ഉപേക്ഷിച്ച് സാമുദായിക സംഘടനാ പ്രവര്‍ത്തന രംഗത്തേക്കു തന്നെ മടങ്ങിവന്നു. 2009 മുതല്‍ കേരള ദലിത് മഹാസഭ എറണാകുളം ജില്ലാ പ്രസിഡന്റാ യും, 2012 മുതല്‍ കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റാ യും പ്രവര്‍ത്തിക്കുന്നു.

2016, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ഊരുട്ടമ്പലം സ്‌കൂള്‍ പ്രവേശനപ്രക്ഷോഭം തൊന്നൂറാമാണ്ട് ലഹളയായി നാടെങ്ങും കത്തിക്കയറി - കുന്നുകുഴി എസ് മണി


അയ്യന്‍കാളി പ്രജാസഭയില്‍ മെമ്പറായതോടെ സാധുജനങ്ങളുടെ സങ്കടങ്ങളും അവശതകളും കഷ്ടതകളും പ്രജാസഭ തലത്തില്‍ ഉന്നയിക്കുകയും ദിവാന്റെ മറുപടിയിലൂടെ ചിലതിനെങ്കിലും പരിഹാരം കണ്ടെത്താന്‍ സാധിക്കുകയും ചെയ്തിരുന്നു. അയ്യന്‍കാളി നിരക്ഷരനായിരുന്നുവെങ്കിലും വിദ്യാഭ്യാസം നേടുന്നതിലേയ്ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രക്ഷോഭം മുഴുവന്‍. വിദ്യ കൊണ്ടേ എന്തും നേടാനാവു എന്ന ചിന്താഗതി അയ്യന്‍കാളിയെ കേരളത്തിലെ വിദ്യാഭ്യാസ പ്രക്ഷോഭകനാക്കി തീര്‍ത്തിരുന്നു. നീണ്ട മൂന്നു വര്‍ഷത്തെ കര്‍ഷകത്തൊഴിലാളി പണിമുടക്കു സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരമാ യിരുന്നു 1907-ല്‍ ആദ്യമായി അയിത്ത ജാതികുട്ടികള്‍ക്കുള്ള വിദ്യാലയ പ്രവേശന ഉത്തരവ്. ഇത് നടപ്പാക്കാന്‍ കഴിയാത്തതു കൊണ്ടാണ് അയ്യന്‍കാളി ദിവാനും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിവേദനം നല്‍കി G.O.No. 2249, dated 19 th November 1909-ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മിച്ചല്‍ സായ്പിനെക്കൊണ്ട് വിദ്യാഭ്യാസ കോഡ് പരിഷ്‌ക്കരിക്കുകയും കോഡിന്റെ 7-ാം അദ്ധ്യായം 69-ാം റൂള്‍ പ്രകാരം 'വല്ലവിഭാഗത്തിലോ ജാതിയിലോ മതത്തിലോപ്പെടുന്നു എന്ന കാരണത്താല്‍ ഒരു കുട്ടിക്കും ഒരു സ്‌കൂളിലും പ്രവേശനം നിഷേധിക്കരുത്' എന്ന ചട്ടം നിയമമാക്കിയത്. ആ 69-ാം റൂള്‍ ഇങ്ങനെയാണ്. 'No Pupil shall be refused admission to any school on the ground that the belongs to any class, or caste, or religion. The Director, however, may with the approval of Government, sanction, in the case of any school, or of any class of schools, such restriction admission, as he may consider reasonable' ഈ ഉത്തരവോടെയാണ് വീണ്ടും 1910-ല്‍ അയിത്ത ജാതിക്കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശന ഉത്തരവ് വീണ്ടും സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖ്യ പ്രസംഗം വന്നത്. ഇതില്‍ നിന്നും ഊര്‍ജ്ജം സ്വരൂപിച്ച സവര്‍ണര്‍ പുലക്കുട്ടികളുടെ വിദ്യാലയ പ്രവേശനത്തെ ശക്തിയുക്തം പ്രതിരോധിക്കാന്‍ തയ്യാറായി രംഗത്തെത്തുകയായിരുന്നു.

സവര്‍ണകുട്ടികളെയും പുലയകുട്ടികളെയും സ്‌കൂളില്‍ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുമ്പോലെയാണെന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മുഖപ്രസംഗം സവര്‍ണരുടെ മനോഗതിയെ വീണ്ടും അവര്‍ണ്ണര്‍ക്കെതിരെ തിരിയാന്‍ കാരണമാക്കിയ ഒന്നായിരുന്നു. ആ മുഖപ്രസംഗം രാമകൃഷ്ണപിള്ള എഴുതിയില്ലായിരുന്നുവെങ്കില്‍ സ്‌കൂള്‍ പ്രവേശനം 1910നു ശേഷം നടക്കേണ്ടതായിരുന്നുവെന്നാണ് ആ കാലത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നത്. 1910-ലെ വിദ്യാലയ പ്രവേശന ഉത്തരവും സവര്‍ണ്ണര്‍ പാലിക്കപ്പെടാത്തതുകൊണ്ട് സ്‌കൂള്‍ പ്രവേശനം അനുവദിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെ തിരെ ശിക്ഷണനടപടികള്‍ ഉള്‍ക്കൊള്ളിച്ച് ഗവണ്‍മെന്റ് 1914- ല്‍ മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ഫെബ്രുവരി പത്താം തീയതി ചേര്‍ന്ന ശ്രീമൂലം പ്രജാസഭയുടെ പത്താം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിദ്യാലയ പ്രവേശന കാര്യത്തെ സംബന്ധിച്ച് അയ്യന്‍കാളി ഇങ്ങനെ ആവശ്യപ്പെട്ടു.

''താണ ജാതിയില്‍പ്പെട്ട കുട്ടികളോടെ അദ്ധ്യാപകര്‍ നിന്ദ്യമായി പെരുമാറുകയും അവഹേളിക്കുകയും അടിക്കുകയും ചെയ്യുന്നതുമൂലം സ്‌കൂളില്‍ പോകുവാന്‍ പ്രയാസമായിരിക്കുന്നു. ചിലപള്ളിക്കൂടങ്ങളില്‍ പുലയക്കുട്ടികളെ ചേര്‍ക്കുവാന്‍ അദ്ധ്യാപകര്‍ തയ്യാറാകുന്നില്ല. പള്ളിക്കൂടത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ ഒന്നും പഠിപ്പിക്കാതെ ഇരിക്കുകയും ചെയ്യുന്നു. തിരുവല്ല, പുല്ലാട്, കോട്ടയം, മാവേലിക്കര, മുതലായ സ്ഥലങ്ങളില്‍ താണ ജാതിക്കാരായ കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അവരെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായെങ്കിലും വിദ്യാലയ അധികൃതര്‍കുട്ടികളെ ചേര്‍ക്കുന്നില്ല. താണ ജാതിക്കാരുടെ വിദ്യാഭ്യാസം സംസ്ഥാന ത്തുടനീളം നിര്‍ബന്ധമാക്കണം. കുട്ടികളെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ മടിക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കു മാറാകണം. നിത്യാഹാരത്തിന് മാര്‍ഗ്ഗവും തൊഴിലും ഇല്ലാതെ പട്ടിണിയും ദുരിതവും അനുഭവിച്ചു കഴിയുന്ന താണജാതിക്കാരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണം'' 1

1914 ഫെബ്രുവരി 26ന് വീണ്ടും പ്രജാസഭയില്‍ വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയ്യന്‍കാളി ശക്തമായ ഭാഷയില്‍ വീണ്ടും ആവശ്യമുന്നയിച്ചു പ്രസംഗിച്ചു.''സര്‍ക്കാര്‍ പാഠശാലകളില്‍ പുലയക്കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മുമ്പുതന്നെ ഉത്തരവ് കൊടുത്തിട്ടുള്ള വകയ്ക്കായി ഞാന്‍ വന്ദനം പറഞ്ഞു കൊള്ളുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും ചില പാഠശാലകളിലെ അധികൃതര്‍ വല്ല നിസ്സാര കാരണവും പറഞ്ഞ് അവര്‍ക്ക് പ്രവേശനം കൊടുക്കുന്നില്ല എന്നത് സങ്കടമായിരി ക്കുന്നു.പുലയക്കുട്ടികള്‍ക്ക് ഒരിക്കല്‍ പ്രവേശനം കൊടുത്തിട്ടുള്ള സ്ഥലങ്ങളില്‍മേലാല്‍ യാതൊരു ഉപദ്രവുമില്ല. നെയ്യാറ്റിന്‍കര, വെങ്ങാന്നൂര്‍, പുല്ലാട് ഈ സ്ഥലങ്ങളിലുള്ള ഇപ്പോഴത്തെ സ്ഥിതി എന്റെ വാക്കുകളെ ദൃഷ്ടാന്തീകരിക്കും. ഈ ഉപദ്രവത്തിന് അടിസ്ഥാനമായുള്ളത് ചില പാഠശാലകളിലെ വാധ്യാന്മാരാണ്. ജനങ്ങളല്ല എന്ന് എനിക്കറിയാം. അതുകൊണ്ട് മുമ്പുതന്നെ കൊടുത്തിട്ടുള്ള ഗവണ്‍മെന്റ് ഉത്തരവുകളെ നടത്തിക്കുന്നതിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പാഠശാല ഇന്‍സ്‌പെക്ടര്‍ക്കും നിഷ്‌കര്‍ശനമായ ഉത്തരവുകള്‍ കൊടുക്കണം എന്നപേക്ഷിക്കുന്നു.'' 2

വ്യവസ്ഥാപിത ജീവിതത്തിലേക്കുള്ള തുടക്കം; സ്ഥലനാമങ്ങള്‍ - ശശിക്കുട്ടന്‍ വാകത്താനം


കേരളത്തിലെ ഗ്രാമവ്യവസ്ഥ രൂപപ്പെടുത്തിയത് കേരളത്തിന്റെ ഭൂമിശാസ്ത്രഘടനയും അസംസ്‌കൃത വിഭങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ സമൂഹങ്ങളുംനിലവില്‍ വന്നു കഴിഞ്ഞിരുന്നു. തോടുകള്‍ നദികള്‍ ജലാശയങ്ങള്‍ ഇവകളാല്‍ വേര്‍തിരിക്കപ്പെട്ട പ്രദേശങ്ങളെ 'അക്കര', 'ഇക്കര'. 'മുട്ടം', 'വക്കം' ഇതുപോലെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതാണ്. മുട്ടത്തുകര, പാത്താമുട്ടം, തേട്ടുവക്കം ഇവ ഓരോഗ്രാമത്തിന്റെയും അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതാണ ്. കുന്ന്, കാട്, കുഴി, ചിറ എന്നിവയും ഓരോ അധിവാസമാത്രയോടൊപ്പം വരുന്നവയാണ്. 

ഓരോ അധിവാസമാത്രയും നാടോടി സംസ്‌കൃതിയില്‍ നിന്നും സ്ഥിരവാസത്തിലെത്തുന്നതോടെ രൂപം കൊണ്ടതാണ്. കൃഷിക്കനു യോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതോടെയാണ് ആ പ്രദേശത്ത് താമസം തുടങ്ങുന്നത്. കാടുവെട്ടിച്ചുട്ട് കൃഷി നടത്തുകയും വിളവെടുപ്പുകഴിയുന്നതോടെ അവിടെനിന്നും മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്യുന്ന രീതി (പുനം കൃഷി)ഒരു സാമൂഹ്യ വിതരണ ക്രമത്തേയും അതില്‍ ചില ആചാരരീതികളെയും നിക്ഷേപിക്കുന്നതായി കാണാം. ഇത്തരം ജീവിതരീതി ഒരിക്കല്‍ ഉപേക്ഷിച്ചിടത്തേക്കു തന്നെ തിരിച്ചെ ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചില ചിഹ്നങ്ങള്‍ അവര്‍ സ്ഥാപിക്കപ്പെടുന്നു. അതില്‍ ഒന്നാണ് ശവസംസ്‌കാരം. ഇത്തരം നാടോടി സംസ്‌കൃതിയുടെ അവസാനമാണ് കുടിയിലേ ക്കെത്തിയത്. കുടി, ചിറ, കുന്ന്, കാട്, കുഴി, കരി, പറമ്പ്, പുരയിടം എന്നിങ്ങനെ കേരളത്തിന്റെ ഭൂമിശാസ്ത്രവുമായി തൊട്ടുനില്‍ക്കുന്ന സ്ഥലനാമങ്ങള്‍ ചരിത്രത്തിലേക്കുള്ള വാതിലു കളാണ്. ഇതു പ്രധാനമായും തൊഴില്‍കൂട്ടായ്മയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് നമ്പൂതിരിയുടെ ആധിപത്യ ത്തെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ തൊഴില്‍കൂട്ടായ്മയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് മറന്നുപോവുകയാണ്. ഇവരുടെ ആവാസകേന്ദ്രങ്ങളില്‍ അവരുടെ ആരാധനാസ്ഥലങ്ങളും അവര്‍ക്ക് ആരാധനാവിഗ്രഹങ്ങളും ഉണ്ടായിരുന്നു. മുത്തപ്പന്‍, മുത്തിയമ്മ, മാതേവന്‍, കണ്ഠാകര്‍ണന്‍, ചാത്തന്‍, ചാമുണ്ടി, ചിത്തന്‍, അരത്തന്‍, ശാസ്താവ്, സുബ്രഹ്മണ്യന്‍, ഒറ്റമുലച്ചി, പേച്ചിയമ്മ, മറുത, ഭദ്രകാളി തുടങ്ങി ഓരോ ഗോത്രത്തിനും ഓരോ ദൈവങ്ങളും അവര്‍ക്ക് അവരുടെ കുടിക്കുള്ളില്‍ കാവുകളോ 'മടപ്പുര'കളോ 'കോട്ട'ങ്ങളോ ഉണ്ടായിരുന്നു. ഇവയൊക്കെത്ത ന്നെയാണ് ബ്രാഹ്മണാധിപത്യത്തോടെയും ക്രൈസ്തവ വല്‍ക്കര ണത്തോടെയും അവരുടെ കേന്ദ്രങ്ങളായി മാറിയത്. ഇന്നും പ്രശസ്തമായ പലക്ഷേത്രങ്ങളുടെയും പള്ളികളുടെയും സമീപത്ത് ഇത്തരം ചെറു ക്ഷേത്രങ്ങളും കാണാം. കണ്ണൂരിലെ മുത്തപ്പന്‍ പോലെ മലയാറ്റൂരുണ്ടായിരുന്ന മുത്തപ്പന്‍ സ്ഥാനമാകാം ഇന്നത്തെ മലയാറ്റൂരിലേത്. വൈക്കം ക്ഷേത്രത്തിനു വടക്കുവ ശത്തായി (കാലായ്ക്കല്‍ ക്ഷേത്രം. ഇവിടെ തടിനേരുക എന്ന വിശിഷ്ഠമായ ഒരു നേര്‍ച്ചയുണ്ട്) ഇപ്പോഴും ഉള്ളാടന്മാരുടെ 'വലിയച്ഛ'ന്റെ ഒരു ആരാധനാലയമുണ്ട്. തെക്കുവശത്തായി ഒരു ഭദ്രകാളീ ക്ഷേത്രവുമുണ്ട്. ഇത്തരം ആരാധനാലയങ്ങളിലെ വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചിലതെല്ലാം നീറ്റില്‍ ഒഴുക്കുകയും ചെയ്തിട്ടുണ്ട്. അവ കണ്ടെത്തി അതെല്ലാം ബുദ്ധവിഗ്രഹ മാണെന്നു പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിനൊരു ബുദ്ധമത പാരമ്പര്യമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. 

കേരളത്തിലെ സാമൂഹ്യ ഘടന രൂപംകൊള്ളുന്നതിന്റെ ആദ്യരൂപ മായി തറയെ കണക്കാക്കുന്നവരുണ്ട്. ഗോത്രവര്‍ഗ്ഗ ത്തിന്റെ അടിസ്ഥാന ഘടനയായ 'തറ'യില്‍നിന്നുള്ള വേര്‍തിരി യലാണ് കുടി എന്നുപറയുമ്പോള്‍ തറയുമായി ബന്ധപ്പെട്ട തറവാടുകള്‍ സമൂഹത്തിലെ സവര്‍ണരുടെയാ കുന്നതെങ്ങനെ യെന്നൊരുസംശയവും നിവില്‍വരും. അതുപോലെതന്നെ തറക്കൂട്ടങ്ങള്‍ ആരുടേതാണ്. ക്ഷേത്രങ്ങളില്‍നിന്നും ചില പള്ളികളില്‍നിന്നും ആഢ്യഗൃഹങ്ങളില്‍നിന്നും തറയവകാശം എന്നപേരില്‍ ഇവിടുത്തെ ചില ജാതിസമൂഹങ്ങള്‍ക്ക് ചില ആനുകൂല്യങ്ങള്‍ പണ്ടു ലഭിച്ചിരുന്നു.

കുടി
കുലഗോത്രഘടനയില്‍ നിന്നും ഗ്രാമീണ സംസ്‌കൃതിയിലേക്കുള്ള പരിവര്‍ത്തനമാണ് 'കുടി' രൂപപ്പെടുത്തിയത്. ഒരേതരം തൊഴിലെടുത്തു ജീവിക്കുന്നവര്‍ ഒത്തുചേരുന്ന പ്രദേശത്തെയാണ് കുടി എന്നു വിളിച്ചിരുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയായിരുന്നു ഇത്തരത്തിലുള്ള കേന്ദ്രീകരണത്തില്‍ കൊണ്ടെത്തിച്ചത്. കലം മെനയാന്‍ അനുയോജ്യമായ മണ്ണ് ലഭിക്കുന്നിടത്താണ് കുശവന്മാര്‍ കുടിവെയ്ക്കുന്നത്. മൂശക്ക് അനുയോജ്യമായ മണ്ണുലഭിക്കുന്നിടത്തായിരിക്കും മൂശാരിക്കുടി ഉണ്ടാവുക. കുടിക്കുപകരം കൊവ്വലാണ് ഉത്തരകേരളത്തില്‍ (മൂശാരി കൊവ്വല്‍) ഇരുമ്പയിരിന്റെ സാന്നിദ്ധ്യമുള്ള സ്ഥല ങ്ങളോ, ഇരുമ്പയിര് കൊണ്ടുവരാന്‍ സൗകര്യമുള്ള സ്ഥലങ്ങളോ ആയിരിക്കും കൊല്ലക്കുടിയുടേത്. പുതിയ ക്ഷേത്രം പണി ആരംഭിക്കുന്നിടത്താണ് കല്ലന്മാരും ആശാരിമാരും താമസിക്കുന്നത്. അവിടം പിന്നീട് കല്ലക്കുടിയും ആശാരിക്കുടിയുമായി. തട്ടാന്മാ രുടേത് തട്ടാക്കുടി. ചെമ്പുപണി കേരളത്തില്‍ ഒരു കാലത്ത് വ്യാപകമായിരുന്നെങ്കിലും ഇതില്‍ പാരമ്പര്യാവകാശം ഇല്ലാതിരുന്നതിനാല്‍ 'ചെമ്പോട്ടിക്കുടി' എന്നൊന്ന് ഇല്ലായിരുന്നു. മൂശാരിമാരും കല്ലന്മാരും സ്വര്‍ണ്ണപ്പണി ചെയ്യുന്നതുപോലെ ഇവര്‍ തന്നെ ചെമ്പുപണിയും ചെയ്തിരുന്നു. കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ ചെമ്പോട്ടിക്കുന്ന് ഇരുമ്പുസംസ്‌കൃതിയുടെ പ്രധാന കേന്ദ്രമായിരുന്നു. ഏഴിമലയിലെ കുതിരക്കല്ല് എന്ന സ്ഥലത്തെ കക്കാംപാറ കക്കോട്ടികളുടെ പ്രദേശമാണ്. കല്ല് കരിങ്കല്ല് എന്നിവയില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നവരായിരുന്നു ഇവര്‍. ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ തൊഴില്‍ കൂട്ടായ്മ കളെക്കൊണ്ട് ആവശ്യമുള്ളതിനാല്‍ ഇവര്‍ക്ക് പ്രാധാന്യമു ണ്ടായി.രുന്നു. പുതിയ ഗ്രാമങ്ങള്‍ രൂപം കൊള്ളുമ്പോള്‍ മാത്രമാണ് ഈ തൊഴില്‍ വിഭാഗങ്ങളെ പറിച്ചു നടുന്നത്. (തരിസാപ്പള്ളി പട്ടയം)സാങ്കേതിക വൈദഗ്ധ്യം ഏറെ വേണ്ടി വരുന്ന തൊഴില്‍ ആയതിനാല്‍ പാരമ്പര്യം പ്രധാന ഘടകമായി തീര്‍ന്നു. കുശവക്കുടി, കൊല്ലക്കുടി, ആശാരിക്കുടി, മൂശാരിക്കുടി, തട്ടാക്കുടി, കല്ലക്കുടി തുടങ്ങിയ കുടികള്‍ കേരളത്തിന്റെ സാമൂഹിക - സാമ്പത്തിക - സാംസ്‌കാരിക ചരിത്രത്തിലെ പ്രധാന ഘടകമായി നിലനില്‍ക്കുന്നു. തരിസാപ്പള്ളിപട്ടയത്തില്‍ പുന്നത്തലപ്പതിയും പൂളക്കുടിപ്പതിയും എന്നു പരാമര്‍ശിക്കുന്ന രണ്ടു കച്ചവട സംഘങ്ങളുണ്ട്. കുടികളിലെ ദൈവങ്ങളെ കുടിപതി എന്നു വിളിച്ചിരുന്നു.

പറമ്പ്, പുരയിടം