"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂലൈ 31, ഞായറാഴ്‌ച

Urmila Pawar


Ambedkar’s daughters: Literature has always been central to the Dalit movement, but the writing of women in this space has long been overlooked and unrecognised. TEXT AND PHOTOGRAPHS BY INANNA CRAIG-MORSE It’s a humid evening in April when I meet Ashalata Kamble in her suburban Mumbai home, a short distance from the local railway station. A warm…

Kavita Morevaonkar


Ambedkar’s daughters: Literature has always been central to the Dalit movement, but the writing of women in this space has long been overlooked and unrecognised. TEXT AND PHOTOGRAPHS BY INANNA CRAIG-MORSE It’s a humid evening in April when I meet Ashalata Kamble in her suburban Mumbai home, a short distance from the local railway station. A warm…

Shilpa KambleAmbedkar’s daughters: Literature has always been central to the Dalit movement, but the writing of women in this space has long been overlooked and unrecognised. TEXT AND PHOTOGRAPHS BY INANNA CRAIG-MORSE It’s a humid evening in April when I meet Ashalata Kamble in her suburban Mumbai home, a short distance from the local railway station. A warm…

ചങ്ദിയോ ഭാവന്റാവു ഖൈര്‍മോദ് : ജീവിതം അംബേഡ്കര്‍ ജീവചരിത്ര രചനക്ക് സമര്‍പ്പിതം

2016, ജൂലൈ 30, ശനിയാഴ്‌ച

‘Attacks on Dalits in Gujarat, a disgrace to society’


‘Attacks on Dalits in Gujarat, a disgrace to society’: Linguist G.N. Devy has condemned the attack on Dalits in Gujarat terming it “an incident that has brought disgrace to the modern society”.Prof. Devy said propagation of ‘Manu Smruti’, which classified

Dead cows left rotting in Gujarat as Dalit strike continues unabated | ummid.com

Gau rakhsaks or dalit baiters? | The Asian Age


Gau rakhsaks or dalit baiters? | The Asian Age: The BJP could not have won in 2014 without some dalit and OBC support. But after the suicide of ...

സ്വര്‍ണവ്യവസായത്തിന്റെ വളര്‍ച്ചയും സ്വര്‍ണ തൊഴിലാളികളുടെ തകര്‍ച്ചയുടെ നാള്‍വഴികളും - ശശിക്കുട്ടന്‍ വാകത്താനം


മാറി മാറി വരുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരണമായി മാറാന്‍ നിര്‍ബന്ധിതരാവുകയും എന്നാല്‍ മാറാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴില്‍ വിഭാഗമാണ് പൊതുവെ വിശ്വകര്‍മ്മജര്‍. അതില്‍ പ്രാമുഖ്യം ഉള്ളവരാണ് സ്വര്‍ണപ്പണിക്കാര്‍. പരമ്പരാഗത മേഖലയില്‍ പണിയെടുത്തി രുന്ന ഈ വിഭാഗത്തിന് മൂല്യവര്‍ദ്ധിത വസ്തുവിന്റെ പണിക്കാര്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഒരുകാലത്ത് മാന്യത കല്‍പ്പിക്കപ്പെട്ടിരുന്നു. താന്‍ കൈകാര്യം ചെയ്യുന്ന വസ്തുവിന്റെ മൂല്യത്തെക്കുറിച്ചോ കൈമാറ്റ മൂല്യത്തെക്കുറിച്ചോ ഒരു ധാരണപോലും അന്നുണ്ടായിരുന്നില്ല. (ഇന്നും തൊഴിലാളികളെ അതു ബാധിക്കുന്നില്ല)

19-ാം നൂറ്റാണ്ടില്‍ കാറല്‍ മാര്‍ക്‌സിന്റെ കണ്ടെത്തലാണ് ഒരു വസ്തുവിന്റെ മൂല്യത്തെക്കുറിച്ചുള്ള ധാരണതന്നെ ലോകത്തെവിടെയും സൃഷ്ടിച്ചത്. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന മൂല്യം അതില്‍ അന്തര്‍ലീനമായിരിക്കുന്ന അദ്ധ്വാനം തന്നെയാണെന്ന് മാര്‍ക്‌സ് നിര്‍വചിക്കുകയുണ്ടായി. അതോടൊപ്പം അതിന്റെ ഉപയോഗമൂല്യവും കൈമാറ്റമൂല്യവും വര്‍ദ്ധിതമൂല്യവും കച്ചവടത്തില്‍ സൃഷ്ടിക്കുന്ന ലാഭ നഷ്ടങ്ങള്‍ ചര്‍ച്ചക്കു വിധേയമാകുകയും ചെയ്തു. ചരക്കെന്ന നിലയില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിനകത്തു തൊഴിലാളികളുടെ പണിയും കൂടിച്ചേര്‍ന്ന് കച്ചവടക്കാരുടെ കൈകളിലേക്ക് എത്തുന്നതോടെ കൈമാറ്റ മൂല്യവും വര്‍ദ്ധിത മൂല്യവും കച്ചവടക്കാരുടെ ക്രമപ്പെടുത്തലുകള്‍വഴി ലാഭത്തിന്റെ ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും.

സ്വര്‍ണപ്പണിക്കാരെ സംബന്ധിച്ചിടത്തോളം (ഇന്നും) ഒരു ചരക്കെന്ന നിലയിലല്ല അവര്‍ സ്വര്‍ണത്തെ കൈകാര്യം ചെയ്തിരുന്നത്. ദൈവികമായ പരിശുദ്ധിയും വിലക്കൂടുതലുള്ള വസ്തുവും എന്നതിനപ്പുറത്ത് വിപണിയുടെ കയറ്റിറക്കങ്ങള്‍ ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. പണിയാന്‍ കിട്ടുന്ന സ്വര്‍ണം പണിതു കൊടുക്കുകയും അതിനു കൂലി വാങ്ങുകയും ചെയ്യുന്നതിനപ്പുറം ഇവര്‍ക്കിടയില്‍ കൂലിയില്‍ ഏകീകരണംപോലും ഉണ്ടായിരുന്നില്ല. ആദ്യകാലങ്ങളിലെ പണിക്കൂലി പണിക്കുറവു മാത്രമായിരുന്നു. ഒരുപവന്‍ സ്വര്‍ണം പണിതാല്‍ എത്ര പണിക്കുറവുണ്ടാകും എന്നു കച്ചവടക്കാരന് കൃത്യമായും അറിയാമായിരുന്നു. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസിന്റെ ഒരുശംപോലുമാകാന്‍ സ്വര്‍ണത്തൊഴിലാളികള്‍ക്കു കഴിയുന്നുമില്ല. ഇന്നിപ്പോള്‍ പരമ്പരാഗത മേഖലയില്‍ പണിയെടുത്തിരുന്ന ഒരു തൊഴിലാളിയുടെയും ആവശ്യം ഒരു സ്വര്‍ണ്ണക്കടക്കാരനും വേണ്ടാതെ വന്നിരിക്കുന്നു.

സ്വര്‍ണവ്യാപാരികളില്‍നിന്ന് ഒരിക്കലും കൃത്യമായ കണക്കുകള്‍ സര്‍ക്കാരിനു ലഭിക്കാറില്ല. അതുകൊണ്ടുതന്നെ സ്വര്‍ണ കച്ചവടത്തെ സംബന്ധിച്ച് കൃത്യമായ ഒരു കണക്കു പറയാന്‍ സര്‍ക്കാരിനും കഴിയില്ല. കള്ളക്കടത്തു വഴിയും അല്ലാതെയും കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ കണക്കും ഇതേപോലെ ഒരിക്കലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കച്ചവടക്കാരും കള്ളക്കടത്തുകാരും തമ്മില്‍ ബന്ധപ്പെട്ട് ദിവസംപ്രതി എന്നവണ്ണം നടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണ കട്ടികളുടെയും ആഭരണങ്ങളുടെയും വാര്‍ത്തകള്‍ പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്നു. നിശ്ചിത കസ്റ്റംസ് തീരുവ അടച്ചാല്‍ 10 കിലോ സ്വര്‍ണം വരെ ഒരാള്‍ക്ക് കൊണ്ടുവരാം. എന്നിട്ടും കരിപ്പൂര്‍ വിമാനത്താവളം വഴി 30 തിനും 50 നും ഇടില്‍ കിലോ സ്വര്‍ണം ഒരു വര്‍ഷം കേരളത്തില്‍ കള്ളക്കടത്തായി കൊണ്ടുവരുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയാണ് നെടുമ്പാശേരിയിലൂടെ വരുന്നത്. (അനൗദ്യോഗിക കണക്ക്)

കള്ളക്കടത്തായി കേരളത്തിലെത്തുന്ന സ്വര്‍ണം മൂന്ന് ഏജന്‍സികളുടെ കൈകളിലാണെത്തുന്നത്.

1 സ്വര്‍ണം ശുദ്ധിയാക്കുന്നവര്‍
2 കച്ചവടക്കാര്‍
3 മൊത്തക്കച്ചവടക്കാര്‍

സ്വര്‍ണമേഖലയില്‍ ഇന്നു മൊത്തക്കച്ചവടക്കാരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നികുതി വെട്ടിച്ച് പുറത്തുനിന്നു കൊണ്ടുവരുന്ന ആഭരണങ്ങളും ബാറുകളും (bullion) കസ്റ്റംസ് പിടിച്ചാല്‍ തന്നെ നികുതി അടച്ച് അതു വാങ്ങുന്നത് ഈ മൊത്തക്കച്ചവടക്കാരാണ്. അവരാണ് പിന്നെ വിപണണിയിലേക്ക് രഹസ്യമായി സ്വര്‍ണം കൊണ്ടുവരുന്നത്. ടണ്‍ കണക്കിനു സ്വര്‍ണം ഇങ്ങനെ കൊണ്ടുവരുമ്പോഴും കേരളത്തിലെ പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ക്ക് തൊഴിലില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം. സ്വര്‍ണത്തിന്റെ കള്ളക്കടത്തു നിയന്ത്രിക്കാന്‍ പലകാലങ്ങളിലായി സര്‍ക്കാര്‍ പല നിയമങ്ങള്‍ കൊണ്ടുവന്നെങ്കിലും അതെല്ലാം ബാധിച്ചത് തൊഴിലാളികളെയായിരുന്നു.

2016, ജൂലൈ 29, വെള്ളിയാഴ്‌ച

A Bihar school feels the taste of justice


A Bihar school feels the taste of justice: To be a Dalit and a widow could be disastrous. For 36-year-old Urmila Devi, who lost her husband a couple of years ago, the combination led to dismissal from her job as a government school cook in Bi

സ്വര്‍ണ വ്യവസായത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യയിലെ ജനസംഖ്യയില്‍ മൂന്നു ശതമാനം വരുന്നവരാണ് പതിനഞ്ചു ശതമാനം സ്വര്‍ണം ഉപയോഗിക്കുന്നത്. ലോകത്ത് ഒരുവര്‍ഷം ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണത്തിന്റെ 25 ശതമാനവും വാങ്ങുന്നത് ഇന്ത്യയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യയിലെ ജ്വല്ലറികള്‍ക്ക് ഒരു വര്‍ഷം വേണ്ടത് 147.5 ടണ്‍ സ്വര്‍ണമാണ്.

രാജ്യത്ത് 35 കോടിയോളം മധ്യവര്‍ഗ്ഗ കുടുംബങ്ങളാണുള്ളത്. ഇവര്‍ ഓരോ വര്‍ഷവും ഒരു കുടുംബം 25 ഗ്രാം സ്വര്‍ണം വാങ്ങും എന്ന കണക്കു കൂട്ടലാണ് സ്വര്‍ണ കച്ചവടത്തെ നിലനിര്‍ത്തുന്നത്.(ശരാശരി ഇന്ത്യന്‍ കുടുംബം അവരുടെ വരുമാനത്തിന്റെ 8.5 ശതമാനം തുക സ്വര്‍ണം വാങ്ങാന്‍ ചെലവാക്കുന്നു. കുടുംബ ബജറ്റില്‍ 5-ാം സ്ഥാനമാണ് സ്വര്‍ണത്തിനുള്ളത്. അതും കഴിഞ്ഞാണ് വസ്ത്രത്തിനും ചെലവഴിക്കുന്നത്.) സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചില്‍ കാര്‍ഷിക വിളവെടുപ്പുമായാണ് ഒരു കാലത്തു നിലനിന്നിരുന്നത്. കാര്‍ഷിക വിളവെടുപ്പു കാലത്തെ ഉത്സവങ്ങള്‍ വിവാഹങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു സ്വര്‍ണം വാങ്ങിയിരുന്നത്. ഇന്ന് കാര്‍ഷിക വ്യവസായ മേഖലയുടെ സ്തംഭനത്തിലും സ്വര്‍ണകച്ചവടം വന്‍തോതില്‍ നടക്കുകയും സ്വര്‍ണവില കുതിച്ചുകയറുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്വര്‍ണത്തിന്റെ വിലവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വീടുകളിലിരിക്കുന്ന സ്വര്‍ണം എങ്ങനെയും മാര്‍ക്കറ്റിലെത്തിക്കാനുള്ള ശ്രമവും നടന്നു വരുന്നു. ഇന്ത്യാക്കാരുടെ വീടുകളില്‍ 22,000 ടണ്‍സ്വര്‍ണം ഇരിക്കുന്നുണ്ട്. ഇതിന്റെ മൂല്യം ഏതാണ്ട് ഒരു ലക്ഷം കോടി ടോളറാണ്. പണയം വയ്ക്കുമ്പോള്‍ മാര്‍ക്കറ്റുവിലയുടെ അടുത്തുവരുന്ന തുക കൊടുക്കുന്നത് 'ഉരുപ്പടി' സ്വന്തമാക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യയിലെ സ്വകാര്യ സ്വര്‍ണ ഇടപാടു സ്ഥാപനങ്ങളുടെയും സ്വര്‍ണ വ്യാപാരികളുടെയും കൈകളിലായി 20,000 ടണ്‍ സ്വര്‍ണം ഉണ്ടെന്നാണ് ധനമന്ത്രി അരുണ്‍ ജറ്റ്‌ലി പറഞ്ഞത്. (ഇന്ത്യാക്കാരുടെ വിടുകളില്‍ 22000 ടണ്‍ സ്വര്‍ണം ഇരുപ്പുണ്ടെന്നും അതിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളര്‍ ആകുമെന്നും ഇപ്പോഴത്തെ നിരക്കനുസരിച്ച് 62 ലക്ഷം കോടി രൂപവരുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍)

കാര്‍ഷിക കൈത്തൊഴില്‍ മേഖലയിലെ വികാസവും അതുവഴിയുണ്ടായ ഉല്‍പാദന വര്‍ദ്ധനവും പ്രകൃതി വിഭവങ്ങളും കൊണ്ട് ഇന്ത്യ സമൃദ്ധമായിരുന്നു. 18-ാം നൂറ്റാണ്ടുവരെയെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇന്ത്യയായിരുന്നു. പാശ്ചാത്യലോകം വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് വന്‍ കുതിച്ചുചാട്ടം നടത്തുന്നതിനു മുന്‍പ് പൗരസ്ത്യ ദേശത്തെ സാങ്കേതിക വിദ്യകളെയും കുടില്‍ വ്യവസായത്തെയും ശാസ്ത്രത്തേയുമാണ് അവര്‍ ആശ്രയിച്ചിരുന്നത്. ഭീമാകാരമായ ഉരുക്കു സ്തംഭങ്ങളും അത്ഭുതകരമായ കരിങ്കല്‍ ശില്‍പങ്ങളും അടങ്ങിയ വലിയ ക്ഷേത്രങ്ങളും ഇന്ത്യയില്‍ പണിതു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടാകട്ടെ ഇന്ത്യയില്‍നിന്നും ഇറക്കുമതിചെയ്ത അസംസ്‌കൃത വസ്തുക്കള്‍ക്കൊണ്ട് മാത്രം ഉല്‍പാദനം നടത്തി.

പതിനെട്ടാം നൂറ്റാണ്ടില്‍ ലോകത്തെമ്പാടുമുണ്ടായ മാറ്റം ഫ്രഞ്ചുവിപ്ലവവു മായി(1789) ബന്ധപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ലോകത്തിലുണ്ടായ വികാസത്തെ മാര്‍ക്‌സ് വിശകലനംചെയ്യുന്നത് ഇങ്ങനെയാണ്. ''മനുഷ്യന്‍ പലപ്പോഴും അടിമകളുടെ രൂപത്തില്‍ മനുഷ്യനെത്തന്നെ പണത്തിന്റെ പ്രാകൃത രൂപമെന്ന നിലയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭൂമിയെ ഒരിക്കലും അവന്‍ അതിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. വളര്‍ച്ചയെ ത്തിക്കഴിഞ്ഞ ഒരു ബൂര്‍ഷ്വാ സമുദായത്തില്‍ മാത്രമേ അത്തരം ഒരാശയം പൊട്ടിമുളക്കാന്‍ കഴിയുകയുകയുള്ളു. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തെ മൂന്നു ദശാബ്ദങ്ങളിലാണ് അത് ആരംഭിച്ചത്. ദേശവ്യാപകമായതോതില്‍ അതു നടപ്പില്‍വരുത്താനുള്ള ആദ്യത്തെ ശ്രമം നടന്നത് ഒരു നൂറ്റാണ്ടിനു ശേഷം ഫ്രഞ്ചു ബൂര്‍ഷ്വാ വിപ്ലവത്തിന്റെ കാലഘട്ടത്തിലുമാണ്.''(മാര്‍ക്‌സ് 1968:144)

ചരക്കെന്ന നിലയില്‍ മാത്രമല്ല പണമാകുന്ന ചരക്കെന്ന നിലയിലും ആഡംബര വസ്തു എന്ന നിലയിലും സാങ്കേതിക വിദ്യകളിലും ഉപയോഗ പ്പെടുത്തുന്ന ഉപയോഗമൂല്യവും സ്വര്‍ണത്തിനുണ്ട്.മറ്റു ചരക്കുകള്‍ക്കില്ലാത്ത പ്രത്യേകതയാണിത്.

2016, ജൂലൈ 28, വ്യാഴാഴ്‌ച

Dalit couple hacked to death in UP for Rs. 15


Dalit couple hacked to death in UP for Rs. 15: In a shocking incident, a Dalit couple was on Thursday hacked to death in Uttar Pradesh’s Mainpuri district for allegedly being unable to pay back a paltry sum of Rs 15. Mainpuri is Samajwadi Party s

Bezwada Wilson: For him, the battle continues


Bezwada Wilson: For him, the battle continues: Fifty-year-old Bezwada Wilson, national convenor of the Safai Karmachari Andolan (SKA), was declared one of the six recipients of the 2016 Ramon Magsaysay Award by the Philippines-based award foundat

Babasaheb and Bhagat Singh to fire up students' imagination

gulftoday.ae | BRP Bhaskar: Hindutva faces Dalit fury

സ്വര്‍ണം സൂക്ഷിക്കുന്നത് അഭികാമ്യമോ? - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണം പഴകുംതോറും നല്ലതാണെന്ന വിശ്വാസക്കാരാണധികവും. എത്രപഴകിയാലും സ്വര്‍ണത്തിന് മാറ്റിലോ അളവിലോ കുറവു വരുന്നില്ലെന്നതും അതിന്റെ പ്രത്യേകതയാണ്. സ്വര്‍ണം ഇരിക്കുന്നിടത്ത് ഐശ്വര്യം ഉണ്ടാകും എന്ന വിശ്വാസവും സ്വര്‍ണം സൂക്ഷിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ സൂക്ഷിക്കുന്ന സ്വര്‍ണം ഉപയോഗിച്ചു പഴകിയത ല്ലെന്നതാണ് വസ്തുത. പെട്ടിക്കുള്ളില്‍ നിധിപോലെ നൂറ്റാണ്ടുകളായി സൂക്ഷിക്കുകയും തലമുറകളിലൂടെ കൈമാറിപ്പോരുകയും ചെയ്ത സ്വര്‍ണമാണിത്. പാരമ്പര്യമായി കിട്ടുന്ന ഈ ആഭരണങ്ങള്‍ ഒരിക്കലും 'ഔട്ടോഫ് ഫാഷന്‍'ആകുന്നുമില്ല. ഇത് ഏത് പുതിയ ഫാഷനെയും വെല്ലുന്നതുമായിരിക്കും.

വളരെ വേഗം കൈമാറ്റംചെയ്യാം എന്നതാണ് സ്വര്‍ണ നിക്ഷേപത്തിന്റെ ഏക ആകര്‍ഷണം. വിലകൂടുമ്പോള്‍ വാങ്ങാനും വിലകൂടുമ്പോള്‍ വില്‍ക്കാനും കഴിയും എന്നതും മറ്റൊരാകര്‍ഷണമാണ്. സ്വര്‍ണത്തിനു വിലകൂടുന്നത് രാജ്യാന്തര കാരണങ്ങളാലാണ്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഡോളര്‍ ചാഞ്ചാടിക്കളിച്ചുകൊണ്ടിരുന്നു. ഡോളറില്‍ പണം നിക്ഷേപിക്കുന്നത് അഭികാമ്യമല്ലെന്നു കണ്ട് പണം കയ്യിലുണ്ടായിരുന്നവരെല്ലാം ഡോളര്‍ വിറ്റൊഴിച്ച് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. അങ്ങനെയാണ് പവന് 23,000രൂപവരെ വില വന്നത്.

1 പ്രത്യുല്‍പാദനപരമല്ലെങ്കില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് അഭികാമ്യമല്ല. കയ്യില്‍ അധികമുള്ള പണം കൃഷിക്കോ വ്യവസായത്തിനോ മുടക്കിയാല്‍ രാജ്യത്തിന് അതിനനുസരണമായ പുരോഗതി ഉണ്ടാകും.
2 സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണം വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വന്‍ നഷ്ടം സംഭവിക്കുന്നു. 2011 സെപ്തംബറില്‍ 21,000 രൂപയില്‍ എത്തിയ സ്വര്‍ണവില ഒക്‌ടോബറില്‍ 19,800 ലേക്കു താഴ്ന്നു. 2016ല്‍ 20,000 ത്തിലേക്കു താഴുമ്പോഴും നഷ്ടംതന്നെ.
3 കള്ളക്കടത്തായി സ്വര്‍ണം വരുന്നതിനാല്‍ സര്‍ക്കാരിനു ഭീമമായനഷ്ടം ഉണ്ടാകുന്നു.
4 സ്വര്‍ണ വ്യവസായ രംഗത്തു 90 ശതമാനവും നടക്കുന്നത് ബില്ലില്ലാതെയുള്ള കച്ചവടമാണ്. ഇതുമൂലം വന്‍തോതില്‍ നികുതിവെട്ടിപ്പു നടക്കുന്നുസ്വര്‍ണം കണക്കില്‍ പെടുത്താതെ വരുന്നതുകൊണ്ട് ലഡ്ജറില്‍ കറാതെ വരുന്നു. വാങ്ങുന്ന സ്വര്‍ണത്തിന് ബില്ലു കൊടുക്കാതിരിക്കുമ്പോഴും കണക്കില്‍ വരുന്നില്ല. ഇരട്ട ലഡ്ജര്‍ വച്ച് പരിശോധകരെ കബളിപ്പിക്കുന്നതു മൂലം പരിശോധനക്കു വരുമ്പോള്‍ സ്റ്റോക്കുംകണക്കും കൃത്യമായിരിക്കും. 9 കാരറ്റു സ്വര്‍ണത്തിന്റെ സ്റ്റോക്കില്‍ തന്നെ 22 കാരറ്റും ഉള്‍പ്പെടുത്തി നികുതി വകുപ്പിനെ കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെടലിന്റെ ഇരയാകുന്നത് ഉപഭോക്താവാണ്. ലാഭം കച്ചവടക്കാരനും. അതിനുവേണ്ടി യാണല്ലോ കച്ചവടം തുടങ്ങുന്നതുതന്നെ. എന്നാല്‍ മറ്റുകച്ചവടത്തില്‍ ഇത്രയും നെറികേടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 100 കിലോ സ്വര്‍ണം വിറ്റാല്‍ 80 കിലോയും കണക്കില്‍ കാണില്ല.

Vitthal Umap: A versatile folk artist who will be remembered for his enthusiasm | TwoCircles.net

Ranjona Banerji: Cast(e)ing a shadow on the nation

R S Gavai: An icon of Dalit politics, architect of Deekshabhoomi


R S Gavai: An icon of Dalit politics, architect of Deekshabhoomi: R S Gavai: An icon of Dalit politics, architect of Deekshabhoomi

2016, ജൂലൈ 27, ബുധനാഴ്‌ച

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്വര്‍ണ്ണത്തിന്റെ സ്വാധീനം - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സ്വര്‍ണത്തിന്റെ  സ്വാധീനം താഴെപ്പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

1. സ്വര്‍ണത്തിന്റെ വര്‍ദ്ധിച്ച ഇറക്കുമതി.
ഇതിലൂടെ ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുന്നു.
2. ഇറക്കുമതി ചെലവ് വ്യാപാരശിഷ്ട പ്രതിസന്ധിക്കു കാരണമാകുന്നു. ഇതുമൂലം വിദേശനാണയത്തിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളെയും വിദേശ നിക്ഷേപകരേയും ആശ്രയിക്കേണ്ടതായി വരുന്നു.
3. ജനക്ഷേമത്തിനായി ഉപയോഗിക്കേണ്ടിവരുന്ന സമ്പാദ്യം ഉല്‍പാദനക്ഷമമല്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപിക്കേണ്ടിവരുന്നു. ഇത് സമ്പന്നനെ സമ്പന്നനാക്കാനേ ഉപകരിക്കൂ.
4. സ്വര്‍ണത്തിന്റെ വിലവര്‍ദ്ധനവിനനുസരിച്ച് പൊതുനിലവാരം വര്‍ദ്ധിക്കുന്നു.
5. സ്വര്‍ണത്തിന്മേലുള്ള ഏതു നിയന്ത്രണവും സ്വര്‍ണക്കള്ളക്കടത്ത് വര്‍ദ്ധിപ്പിക്കുന്നു.
6. കള്ളപ്പണവും കുഴല്‍പ്പണവും വര്‍ദ്ധിക്കുന്നതിന് സ്വര്‍ണം കാരണമാകുന്നു.
7. രാജ്യത്തിന്റെ ഉല്പാദന മാന്ദ്യത്തിനു സ്വര്‍ണം കാരണമാകുന്നു.
8. സ്ത്രീധനത്തിന്റെ പേരിലുള്ള കലഹങ്ങള്‍ വര്‍ദ്ധമാനമാകുന്നു.
9. അന്ധവിശ്വാസ പ്രചരണങ്ങള്‍, ആചാരവിശ്വാസങ്ങള്‍ ഇവ അടിച്ചേല്‍പ്പിക്കുക വഴി ജനങ്ങളെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിലേക്ക് നയിക്കുന്നു.

സ്വര്‍ണ ഇറക്കുമതി

കള്ളക്കടത്തെന്ന വില്ലന്‍

നെടുമ്പാശേരിയില്‍ കഴിഞ്ഞമാസം പിടിച്ചസ്വര്‍ണം 150 കിലോ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 194 കിലോ. ചെന്നെയില്‍ മലയാളിയുടെ കയ്യില്‍നിന്നും 15കിലോ സ്വര്‍ണം പിടിച്ചു എന്നുള്ള വാര്‍ത്തകള്‍ക്ക് ഇന്നു പുതുമയൊന്നുമില്ല. ദിനംപ്രതി കള്ളക്കടത്തായി കിലോക്കണക്കിനു സ്വര്‍ണം കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു

അതില്‍ ഒരു ശതമാനംപോലും പിടിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. അതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍നിന്നും ആഭരണങ്ങളും ഇത്തരത്തില്‍ വന്‍തോതില്‍ കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. പ്രതിവര്‍ഷം 10 ടണ്‍ മുതല്‍ 217 ടണ്‍ വരെ സ്വര്‍ണം കള്ളക്കടത്തായി എത്തുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ തന്നെ ഏകദേശ കണക്ക്. 2012ല്‍ 250 ടണ്‍ സ്വര്‍ണമാണ് കള്ളക്കടത്തായി വന്നത്. 2014- 15ല്‍ 1000 കോടി രൂപ മൂല്യമുള്ള 3500കിലോ സ്വര്‍ണമാണ് കള്ളക്കടത്തു നടത്തുന്നതിനിടയില്‍ പിടികൂടിയത്. കള്ളക്കടത്തുവഴി ഓരോ കിലോ സ്വര്‍ണത്തിനും 3 ലക്ഷം രൂപവരെ ലാഭം ഉണ്ടാകുന്നു. കള്ളക്കടത്തു തടയുന്നതിനുവേണ്ടി പലപ്പോഴായി നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നെങ്കിലും നാളിതുവരെ അതു ഫലപ്രദമാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞിട്ടില്ല

ഇന്ത്യ പ്രതിവര്‍ഷം 1000 ടണില്‍ അധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. GDA യുടെ 3 ശതമാനമാണ് സ്വര്‍ണ ഇറക്കുമതി. 2012ലെവ്യവസായ കമ്മിയെ തുടര്‍ന്ന് സ്വര്‍ണ ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. കസ്റ്റംസ് ഡ്യൂട്ടി വരുമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ സ്വര്‍ണ ഇറക്കുമതി നിയന്ത്രണാതീതമായി.

ഇന്ത്യ വലിയ ഉപഭോഗരാജ്യമായി മാറുമ്പോള്‍ കയറ്റുമതിയെക്കാള്‍ 1,47, 609 മില്യന്‍ ഡോളര്‍ കൂടുതലായിരുന്നു ഇറക്കുമതി. ആകെ ഇറക്കുമതിയില്‍ സ്വര്‍ണത്തിനും വെള്ളിക്കുമായി 2010-11 ല്‍ 11.5 ശതമാനവും 2011-12 ല്‍ 12.6 ശതമാനവും 2012-13 ല്‍ 11.4 ശതമാനവും തുകയാണ് ഇന്ത്യ ചെലവഴിച്ചത്.

ഇറക്കുമതിക്കാരുടെയും കയറ്റുമതിക്കാരുടെയും വരുമാനത്തിന്റെ ഒഴുക്ക് നിര്‍ണയിക്കുന്നതും സ്വര്‍ണ ഇറക്കുമതിയാണ്. വിദേശത്തു നിന്നുള്ള കള്ളപ്പണം ഇന്ത്യയിലേക്കെത്തുന്നത് സ്വര്‍ണ ഇറക്കുമതിയിലൂടെയാണ്. ഇത്തരത്തില്‍ ഭരണകൂടത്തിനു നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള 'അഴിഞ്ഞാട്ട' മാണ് സ്വര്‍ണമേഖലയില്‍നിലനില്‍ക്കുന്നത്. സമ്പന്നന്റെയും കള്ളക്കടത്തുകാരന്റെയും കയ്യില്‍നിന്നും വന്‍കിട മാഫിയയുടെ കൈകളിലേക്കാണ് സ്വര്‍ണവ്യാപാരം മാറിക്കൊണ്ടിരിക്കുന്നത്. മറ്റേതൊരു വ്യവസായത്തെക്കാളുമേറെ ഭീഷണമായ അന്തരീക്ഷമാണ് സ്വര്‍ണത്തി ളക്കത്തിനിടയിലൂടെ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.


‘Ambedkar’s role in nation building has been forgotten’‘Ambedkar’s role in nation building has been forgotten’: “While everybody talks about Dr Ambedkar’s contribution towards the upliftment of Dalits and his work in framing the constitution of India, his monumental efforts towards nation building have gone unn

Getting candid with Pa Ranjith, the maker of Kabali


Getting candid with Pa Ranjith, the maker of Kabali: Pa. Ranjith, the director of , agrees to an interview just a day after the movie’srelease. Instead of an impatient voice, I hear a friendly and composed one. I ask tentatively about the mixed respons

Dalit writer to return Gujarat award to protest Una atrocity


Dalit writer to return Gujarat award to protest Una atrocity: ‘Anguished and pained’“I am anguished and pained by the incident of Dalits being flogged mercilessly. It only shows that Dalits continue to be at the receiving end in the society,” Mr. Makwana told “T

2016, ജൂലൈ 26, ചൊവ്വാഴ്ച

അന്നൈ മീനാംബാള്‍: ആദ്യത്തെ ദലിത് വിമോചനപ്പോരാളി വനിതഅന്നൈ മീനാംബാള്‍ 1904 ഡിസംബര്‍ 26 ന് ബര്‍മയിലെ റങ്കൂണിലാണ് ജനിച്ചത്. തമിഴിനാട്ടിലെ വെല്ലൂരാണ് പൂര്‍വിക ഭൂമി. കപ്പല്‍ വ്യവസായി യായിരുന്ന പി എം മദുരൈ പിള്ളൈയുടെ മകന്‍ വി ജി വാസുദേവ പിള്ളൈയാണ് മീനാംബാളുടെ അച്ഛന്‍. അമ്മ മീനാക്ഷി. അതിസന്നരാ യിരുന്നിട്ടും ദലിതരായതിനാല്‍ ജാതിവ്യവസ്ഥയേല്പിക്കുന്ന പീഢകളില്‍ നിന്ന് ഒഴുഞ്ഞു നില്ക്കുന്നതിനായാണ് കുടുംബം റങ്കൂണില്‍ താമസമാ ക്കിയിരുന്നത്.

താത്കാലികമെങ്കിലും കുടുംബത്തിന്റെ ഈ പ്രവാസം മീനാംബാളുടെ ജീവിതത്തിന് പ്രയോജനകരമായിരുന്നു. ബര്‍മയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാം ചെയ്ത് വളര്‍ന്ന് 1917 ല്‍ റങ്കൂണ്‍ കോളേജില്‍ നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ബാച്ചെലര്‍ ബിരുദം (ബിഎഫ്എ) നേടി. അതിനു ശേഷം മദ്രാസിലേക്ക് കുടുംബത്തോടൊപ്പം തിരിച്ചു വന്നു. കുടുംബത്തിന്റെ പൂര്‍വിക ഭൂമിയില്‍ എത്തിയപ്പോഴാണ് തങ്ങളുടെ സമുദായത്തിന്റെ സാമൂഹ്യ പദവി എന്തെന്ന് മീനാംബാള്‍ തിരിച്ചറിയുന്നത്. ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ പദവിയെ നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തായിരുന്നെങ്കില്‍ മീനാംബാളുടെ കുടുംബത്തിന് മുന്തിയ പരിഗണന ലഭിക്കേണ്ടതാണല്ലോ. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കപ്പല്‍ വ്യവസായി കളുടേതാണല്ലോ മീനാംബാളുടെ കുടുംബം. ഇന്ത്യയില്‍ വ്യക്തിയുടെ സാമൂഹിക പദവി നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകം സമ്പത്തല്ല, അവന്റെ ജാതിയാണ്! മീനാംബാളിന്റെ ജാതി പറയ (പിന്നീട് ആദി - ദ്രാവിഡ എന്നു പ്രസ്ഥാനമായി രൂപപ്പെടുത്തി) ആയതില്‍ അത് സാമൂഹിക അംഗീകാരത്തിന് പുറത്തുമായിരുന്നു. ഈ അനീതിക്കെതിരേ പോരാടന്‍ മീനാംബാള്‍ നാട്ടിലെത്തിയ കാലത്തുതന്നെ ഉറച്ച തീരുമാന മെടുത്തു. അതിന് പിന്‍ബലമേകിയത് മീനാംബാള്‍ നേടിയ വിദ്യാഭ്യാ സമാണ്.

മീനാംബാളുടെ അച്ഛന്‍ വി ജി വാസുദേവ പിള്ളൈ ആദി - ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്നു. മദ്രാസ് കോര്‍പ്പറേ ഷനിലേക്ക് അധകൃത വര്‍ഗക്കാരില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞ ടുക്കപ്പെടുന്ന ആദ്യത്തെയാളും വാസുദേവ പിള്ളൈയായിരുന്നു. ദീര്‍ഘകാലം തമിഴ്‌നാട് നിയമ സഭയിലും അംഗമായിരുന്നു. അച്ഛനെ പിന്‍തുടര്‍ന്ന് മീനാംബാള്‍ ദലിത് വിമോചന രാഷ്ടിയത്തില്‍ എത്തിച്ചേര്‍ന്നു.

1928 ല്‍ മദ്രാസില്‍ വെച്ച് സൈമണ്‍കമ്മീഷനെ വരവേറ്റുകൊണ്ട് ചെയ്ത പ്രസംഗമാണ് മീനാംബാളെ പ്രസിദ്ധിയിലേക്കു യര്‍ത്തിയത്. ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് എതിരാണ് സൈമണ്‍ കമ്മീഷന്‍ എന്ന മുടന്തന്‍ ന്യായം പറഞ്ഞ് സവര്‍ണര്‍ ഈ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. 1930 വരെ തമിഴിനാട്ടിലെങ്ങും അംബേഡ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് മീനാംബാള്‍ ദലിത് വിമോചന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മുഴുകി.

ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറുടെ വലംകയ്യായി വര്‍ത്തിച്ചി രുന്ന എന്‍ ശിവരാജാണ് മീനാംബാളെ വിവാഹം ചെയ്തത്. അതോടെ 'മീനാംബാള്‍ ശിവരാജാ'യി അറിയപ്പെട്ടു. പിന്നീട് രണ്ടുപേരും ഒരുമിച്ചായി വിമോചന പ്രവര്‍ത്തനങ്ങള്‍. 1942 ജൂലൈ 17 മുതല്‍ 20 വരെ നാഗ്പൂരില്‍ വെച്ചു നടന്ന പട്ടിക വിഭാഗക്കാരുടെ ഒരു സമ്മേളനത്തില്‍ വെച്ച് അംബേഡ്കര്‍ സ്ഥാപിച്ച ദലിതരുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ 'ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷ' (എഐഎസ് സിഎഫ്) ന്റെ പ്രഥമ പ്രസിഡന്റും റാവു ബഹാദൂര്‍ എന്‍ ശിവരാജായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്റിലും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ പാര്‍ലമെന്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് സി എഫ് ന്റെ തെക്കേ ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് മീനാംബാളായിരുന്നു.

സ്വര്‍ണവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും - ശശിക്കുട്ടന്‍ വാകത്താനം


വാണിജ്യത്തിലെ പ്രധാനപ്പെട്ട ഘടകം കയറ്റുമതിയും ഇറക്കുമതിയുമാണ്. കയറ്റുമതി കൂടുകയും ഇറക്കുമതി കുറയുകയും ചെയ്യുമ്പോള്‍ വ്യാപാരമിച്ചവും തിരിച്ചായാല്‍ വ്യാപാര കമ്മിയും അനുഭവപ്പെടും. ഇത് വ്യാപാരത്തെ സംബന്ധിച്ച ലളിതമായ കണക്കാണ്. സ്വര്‍ണം, ക്രൂഡോയില്‍ ഇവയുടെ വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം, പണപ്പെരുപ്പം, ഡോളറിന്റെ ഉയര്‍ച്ച-താഴ്ച ഇവ വ്യാപാരത്തെ ബാധിക്കുന്ന ഘടകങ്ങളാകുന്നതോടെ മുകളില്‍ പറഞ്ഞ ലളിത സമവാക്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. 2014 ഏപ്രില്‍ മധ്യത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണം അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തില്‍ അയവു വന്നതാണ്. സ്വര്‍ണത്തിന്റെയും ക്രൂഡോയിലിന്റെയും വിലയില്‍ കുറവു വന്നതോടെ ഡോളര്‍ കരുത്താര്‍ജ്ജിച്ചു. അതോടെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ അവിടെ നിന്നും പിന്‍വലിഞ്ഞതാണ് സ്വര്‍ണവിലയില്‍ കുറവുണ്ടാകാന്‍ കാരണം.

സ്വര്‍ണവില 2014 ഏപ്രില്‍ 10 മുതല്‍ 18 വരെ

2014 ഏപ്രില്‍ 10- പവന് 22,040 രൂപ
2014 ഏപ്രില്‍ 11- പവന് 21,840 രൂപ
2014 ഏപ്രില്‍ 12- പവന് 21,760 രൂപ
2014 ഏപ്രില്‍ 13- പവന് 21,200 രൂപ
2014 ഏപ്രില്‍ 14- പവന് 19,720 രൂപ
2015 ഏപ്രില്‍ 15- പവന് 20,000 രൂപ

സ്വര്‍ണ വാണിജ്യരംഗം ഇന്ത്യന്‍ സമ്പദ്ഘടനയെ കാര്യമായി ബാധിക്കുന്നു എന്നത് അനുഭവപാഠമാണ്. ഒരു പവന്‍ സ്വര്‍ണം പോലും ഉല്പാദിപ്പിക്കാത്ത രാജ്യമായ ഇന്ത്യയിലെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിലായി ലോകത്താകെയുള്ള ഉല്പാദനത്തിന്റെ ആറില്‍ ഒന്നു സ്വര്‍ണമുണ്ട്. (ലോകത്താകെ സ്വര്‍ണ ഉല്‍പാദനം 1,7,300 ടണ്‍. ഇന്ത്യയില്‍ പലരുടെ കൈകളിലായി 25,000 ടണ്‍). ഇങ്ങനെ സ്വര്‍ണത്തിന്റെ വലിയൊരു ശേഖരം ഉള്ളപ്പോഴും വീണ്ടും സ്വര്‍ണം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു എന്ന ദുരന്തമാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തി ലാണ് 2013ല്‍ സ്വര്‍ണ ഉപഭോഗം കുറക്കണമെന്ന് ധനമന്ത്രി ചിതംബരം അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ വ്യാപാര ശിഷ്ട പ്രതിസന്ധിക്ക് പ്രധാന കാരണം സ്വര്‍ണ ഇറക്കുമതിയാണ്. 2013-14ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുതി 3,18,607 മില്യന്‍ ഡോളര്‍ ആയിരുന്നപ്പോള്‍ ഇറക്കുമതി 4,66,216 മില്യന്‍ ഡോളര്‍ ആയിരുന്നു. കയറ്റുമതിയേക്കാള്‍ 1,47,609 മില്യന്‍ ഡോള്‍ കൂടുതലായിരുന്നു ഇറക്കുമതി. ഇതുമൂലം ഇന്ത്യയുടെ വിദേശ നാണയ കമ്മി 5 ശതമാനത്തി ലേറെയായി. ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ വികസനത്തിനായി ഉപയോഗിക്കേണ്ടിവരുന്ന ധനം കുറെ ധനവാന്‍മാര്‍ക്കു മാത്രമായി വിനിയോഗിക്കുന്നതാണ് നാം ഇവിടെ കാണുന്നത്.


ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തെക്കുറിച്ചും സ്വര്‍ണം സൂക്ഷിച്ചുവച്ചിരി ക്കുന്നതിനെക്കുറിച്ചും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആശങ്ക രേഖപ്പെടു ത്തുന്നു. ഇന്ത്യയിലെ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം 25,000 ടണ്‍ ആണ്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 62 ലക്ഷം കോടി രൂപ വരും. ഇതിന്റെ ഒരു ശതമാനം പണമാക്കിയാല്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറക്കാനാ വുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പഴയ സ്വര്‍ണം സംസ്‌കരിച്ച് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലും ഇന്ത്യാക്കാര്‍ പിന്നിലാണ്. 987 ടണ്‍ സ്വര്‍ണം വാര്‍ഷിക ആവശ്യമുള്ളപ്പോള്‍ സംസ്‌കരി ക്കപ്പെടുന്നത് 102 ടണ്‍ മാത്രമാണ്. 210 ടണ്‍ ഉപഭോഗമുള്ള അമേരിക്കയില്‍ 335.9 ടണ്‍ സ്വര്‍ണമാണ് ഉല്‍പാദിപ്പിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന പട്ടിക ഇന്ത്യയുടെ സ്വര്‍ണ ആവശ്യത്തിന്റെ വര്‍ദ്ധന ഇരട്ടിയില്‍ അധികമാണെന്നു കാണിക്കുന്നു.


കേരളത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ആകെ സ്വര്‍ണ നിക്ഷേപം 207 ടണ്‍ ആണ്. (ഇതില്‍ എത്രയോ കൂടുതലായിരിക്കും യഥാര്‍ത്ഥ കണക്ക്.) ഡന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ബ്രസീല്‍, കുവൈത്ത്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സ്വര്‍ണ കരുതല്‍ ശേഖരണത്തെക്കാള്‍ ഇരട്ടിയില്‍ അധികം വരുമിത്. കരുതല്‍ സ്വര്‍ണശേഖരത്തില്‍ 11-10 സ്ഥാനമുള്ള ഇന്ത്യയുടെ കരുതല്‍ ശേഖരണം 557.7 ടണ്‍ ആണ്. കേരളത്തിലെ മൂന്നു പണമിടപാടു സ്ഥാപനത്തിലേതു മാത്രം 207 ടണ്‍ വരും. കേരളത്തിലെ മൊത്തം കണക്കെടുത്തു മാത്രം പരിശോധിച്ചാല്‍ ഇന്ത്യാ രാജ്യത്തെ തൂക്കിവാങ്ങാന്‍ കേരളത്തിലെ രണ്ടോ മൂന്നോ സ്വര്‍ണ വ്യാപാരികള്‍ക്കു മാത്രം കഴിയും.

India: BJP Under Fire Amid Atrocities Against DalitsIndia: BJP Under Fire Amid Atrocities Against Dalits: String of attacks on lower-caste community may hurt Hindu nationalist party’s chances in upcoming state elections, experts say.

Assaulted Dalit seeks police protection in Hassan


Assaulted Dalit seeks police protection in Hassan: One of the five Dalits of Shantipura in Koppa taluk who was assaulted by Hindutva activists for “stealing and slaughtering a cow,” has sought police protection. “Our people had bought a bull from one

Beef is part of our diet, say Shantipura Dalits


Beef is part of our diet, say Shantipura Dalits: “If they are Hindus, what are we then,” asked a young man, who was part of a group gathered outside the house of Balaraj, one of the five Dalits attacked on July 10, allegedly by a Hindutva group on t

സ്വര്‍ണം; മാസക്കുറിയും സ്വര്‍ണവായ്പ്പയും - ശശിക്കുട്ടന്‍ വാകത്താനംസ്വര്‍ണം സമ്പാദിക്കാനുള്ള മനുഷ്യന്റെ ആര്‍ത്തി പലപ്പോഴും കൂടുതല്‍ അപകടത്തിലേക്കാണ് അവരെ കൊണ്ടെത്തിക്കുക. സ്വര്‍ണാഭരണ ശാലയിലെ മാസക്കുറിയില്‍ ചേര്‍ന്ന് സ്വര്‍ണ്ണം സമ്പാദിക്കുകയാണ് ഒരു മാര്‍ഗ്ഗം. ഇങ്ങനെ പലരും അടക്കുന്ന പണമാണ് സ്ഥാപനങ്ങളുടെ ക്യാപ്പിറ്റലായി മാറുന്നത്. ചെയിന്‍പോലെ വന്നുചേരുന്ന ഈ പദ്ധതിയില്‍ ആദ്യംചേരുന്നവര്‍ക്ക് സ്വര്‍ണം നല്‍കുന്നതിന് സ്ഥാപന ഉടമക്ക് ഒരു രൂപ പോലും മുടക്കു വരുന്നില്ല. കുറിയില്‍ ചേര്‍ന്നു സ്വര്‍ണം വാങ്ങുന്നവര്‍ക്കു ലഭിക്കുന്നത് പലപ്പോഴും താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണമായിരിക്കും.

സ്വര്‍ണക്കടകളില്‍ നിന്നും സ്വര്‍ണം കടം വാങ്ങുന്ന ഒരു പരിപാടിയും ഇപ്പോള്‍ നിലവിലുണ്ട്. കല്യാണത്തിനും മറ്റും യാതൊരു ഈടുമില്ലാതെ സ്വര്‍ണം കടംകൊടുക്കും. ആറു മാസമോ ഒരു വര്‍ഷമോ കഴിഞ്ഞ് കഴിഞ്ഞ് പണം കൊടുത്താല്‍ മതിയാകും. പലിശയും കൂട്ടുപലിശയും കണക്കാക്കി തിരികെ പ്പിടിക്കാം എന്നുള്ള ഉരപ്പാണ് കച്ചവടക്കാരന്‍ ഇത്തരം പദ്ധതിക്കു തയ്യാറാവുന്നത്. പറഞ്ഞ കാലാവധിക്ക് പണം കിട്ടിയില്ലെങ്കില്‍ കയ്യേറ്റത്തിലൂടെ പണം കരസ്ഥമാക്കുകയാണു ചെയ്യുന്നത്.

മണി ചെയിന്‍ രൂപത്തിലോ ഇന്‍സ്റ്റാള്‍മന്റായോ ഉല്‍പ്പന്നം വില്‍ക്കാന്‍ ഒരു വ്യാപാര സ്ഥാപനത്തിനും പണവിനിമയ ചട്ടം അനുമതി നല്‍കുന്നില്ല. ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരം നടത്തണമെങ്കില്‍ മണിലെന്‍ഡേഴ്‌സ് എടുക്കണം. അല്ലെങ്കില്‍ ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കണം. 

2016, ജൂലൈ 25, തിങ്കളാഴ്‌ച

കുറവര്‍; കാക്കാരു കളിയുടെ ഉപജ്ഞാതാക്കള്‍ - കുന്നുകുഴി എസ് മണി


നാടന്‍കലാരൂപമായ കാക്കാരുകളിയുടെ ജനയിതാക്കള്‍ കുറവര്‍ സമുദായക്കാരാണ്. ഇവരില്‍ നിന്നാണ് പില്ക്കാലത്ത് പുലയര്‍ തുടങ്ങിയ സമുദായക്കാര്‍ ഈ കലാരൂപം പഠിച്ചെടുത്ത് രംഗത്ത് അവതരിപ്പിച്ചത്. ഇന്ന് ഈ കലാരൂപം സവര്‍ണരീകരിക്കുന്നു. മാത്രമല്ല, സവര്‍ണര്‍ മാറ്റങ്ങള്‍ വരുത്തി കാക്കാരുകളിയെ നാശോന്മുഖമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു കേരളീയ കലാരൂപമാണ് കാക്കാരു കളിയെന്ന കാക്കാരശ്ശി നാടകം.

ശിവന്റെ നാല്പത്തിനാല് ലീലകളില്‍ നിന്നാണ് ഈ നാടന്‍ കലാരൂപം ഉരുത്തിരിഞ്ഞതെന്നാണ് വെയ്പ്. ശിവന്റെ താണ്ഡവനൃത്തം വളരെ പ്രസിദ്ധമാണല്ലോ. ഈ കലാശച്ചുവടുകളില്‍ നിന്നും രൂപം പൂണ്ടതാണ് കാക്കാരുകളി. കായികാഭ്യാസം, കഥകളി, തിരുവാതിരക്കളി, നൃത്തം, നടനം തുടങ്ങിയ ഭാരതീയ കലകളുടെയെല്ലാം ഉറവിടം ശിവതാണ്ഡവ നൃത്ത ത്തില്‍ നിന്നാണ്. അതുപോലെ ശിവന്റെ ഉടുക്കില്‍ (ഡമരുവില്‍) നിന്നും രാഗധ്വനികളും സപ്തസ്വരങ്ങളും താളലയങ്ങളും ഉണ്ടായി എന്നാണ് വെയ്പ്.

കാക്കാരുകളിയുടെ ആസ്ഥാനം ദക്ഷിണ മധുരയാണ്. കുലശേഖരപാണ്ഡ്യ ന്റെ പിന്‍ഗാമിയായ മാളവ്യധ്വജന് കുഞ്ഞുങ്ങളില്ലാതെ രാജാവും പത്‌നി കാഞ്ചനമാലയും ദുഃഖിച്ചു കഴിയുന്ന കാലത്ത് ദേവര്‍ഷി നാരദന്‍ മധുരാ രാജ്യത്തെത്തി. അവിടത്തെ രാജകൊട്ടാരത്തില്‍ എത്തി മാളവ്യധ്വജ ന്റെയെും ഭാര്യ കാഞ്ചനയുടേയും മനോവേദന നേരില്‍കണ്ടു. തുടര്‍ന്ന് കൈലാസത്തു പോയി ശിവനോട് നേരിട്ട് കാര്യങ്ങള്‍ നാരദന്‍ അറിയിച്ചു. നാരദനില്‍ നിന്ന് വിവരം കേട്ട ശിവനും പാര്‍വതിയും കുറവന്റേയും കുറത്തിയുടേയും വേഷം ധരിച്ച് മധുരയിലെത്തി. ശിവന്‍ പാമ്പാട്ടിയുടെ വേഷത്തില്‍ മകുടി ഊതി പാമ്പിനെ വരുത്തി കളിപ്പിച്ചുകൊണ്ടി രിക്കുമ്പോള്‍, പാമ്പുകടിയേറ്റ് പാമ്പാട്ടി മയങ്ങി വീണു. കാട്ടില്‍ ഔഷധങ്ങള്‍ തേടിനടന്ന അഴകേശനെന്ന കാക്കാക്കുറവന്റെ ഔഷധ പ്രയോഗത്താല്‍ മൃതപ്രായനായ പാമ്പാട്ടിയെ ജീവിപ്പിച്ചു. പാര്‍വതി ചികീന്തല്‍ തണ്ടുകൊണ്ട് മെടഞ്ഞ വട്ടിയും കയ്യിലേന്തി കൈനോട്ടക്കാരിയായി ഗ്രാമവാസികളുടെ ഭാവിഫലങ്ങള്‍ പ്രവചിച്ചു വരവേ മാളവ്യധ്വജന്റേയും കാഞ്ചനമാലയു ടേയും ദുഃഖം മനസിലാക്കിയ പാര്‍വതി മളവ്യധ്വജന്റെ രേഖാഫലങ്ങള്‍ പ്രവചിച്ചു. മാളവ്യധ്വജന് കിരീടാവകാശിയായി ഒരു പെണ്‍സന്താനം ജനിക്കാന്‍ യോഗമുണ്ടെന്നും, അവള്‍ യുദ്ധ കലകള്‍ അഭ്യസിച്ച് അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാരേയും യുദ്ധത്തില്‍ തോല്പിച്ച് കീഴടക്കുമെന്നും അവളുടെ കീര്‍ത്തി കൈലാസത്തോളം എത്തുമെന്നും പ്രവചിച്ചു.Cow Vigilantism As Terror

Shiv Visvanathan writes: The charge of the cow brigade


Shiv Visvanathan writes: The charge of the cow brigade: One of my friends, who is an anthropologist, argues that the middle class Indian does not need to be psychoanalysed on a couch. “A crowd,” he claims, “is a better method of analysing Indian repressio

U.P., Bihar lead in crimes against Dalits


U.P., Bihar lead in crimes against Dalits: With 20 per cent of India's Dalit population, U.P. accounts for 17 per cent of the crimes against them. The numbers — ranging from 7078 to 8946 from 2013 to 2015 — are high, but so is the population o

മിന്നുന്നതെല്ലാം പൊന്നല്ല - ശശിക്കുട്ടന്‍ വാകത്താനം


'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചൊല്ല് മലയാളിയുടെ മനസ്സില്‍ നിരവധി അര്‍ത്ഥകല്പനകള്‍ സൃഷ്ടിക്കുന്നുണ്ട്. ജനിച്ചുവീഴുന്ന കുഞ്ഞിനു സ്വര്‍ണം തേനില്‍ ഉരച്ച് നാവില്‍ പുരട്ടിക്കൊടുക്കുമ്പോള്‍ ജീവിതം തേന്‍പോലെ മധുരിക്കുകയും സ്വര്‍ണം പോലെ തിളങ്ങുകയും ചെയ്യണമെന്ന വിചാരമാണ് മാതാപിതാക്കളുടെ ഉള്ളിലുള്ളത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതിനു വലിയ പ്രാധാന്യവും ഉണ്ട്. ദൈവത്തിനു സമാനമായ ഔന്നത്യമാണ് സ്വര്‍ണത്തിനു വിശ്വാസികള്‍ കല്പിക്കുന്നത്. പരിശുദ്ധമായ സ്വര്‍ണം ഇരിക്കുന്ന വീട്ടില്‍ ഐശ്വര്യം ഉണ്ടാകും എന്നാണ് സ്വര്‍ണത്തിന്റെ ആരാധകരുടെ മറ്റൊരു വിശ്വാസം. സ്വര്‍ണത്തിന്റെ അപൂര്‍വ്വതയും അതിന്റെ തിളക്കവും മറ്റു വസ്തുക്കളെക്കാള്‍ കൂടിയ വിലയുമാണ് അതിനെ ആരാധനാവസ്തുവാക്കിയത്.

ഇത്തരത്തില്‍ ആരാധനാവസ്തുവായും ദൈവികമായും സ്വര്‍ണത്തെ കണ്ടിരുന്നതിനാല്‍ സമൂഹത്തില്‍ താഴേത്തട്ടിലുണ്ടായിരുന്നവര്‍ക്ക് സ്വര്‍ണം ധരിക്കാന്‍ അവകാശമില്ലായിരുന്നു. സാമ്പത്തികമായി മൂന്നോക്കം നിന്ന ചില ജാതിക്കാര്‍ക്ക് മേനിപ്പൊന്ന് എന്ന കരം അടച്ചാല്‍ സ്വര്‍ണം ധരിക്കാമായിരുന്നു. പിന്നോക്കജാതിക്കാര്‍ക്ക് അതും അനുവദിച്ചിരുന്നില്ല. അതിന്റെ പേരില്‍ നിരവധി കലാപങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്ക് മാറുമറക്കുന്നതിനോ മുട്ടിനു താഴെ മുണ്ടുടുക്കു ന്നതിനോ അനുവാദമില്ലായിരുന്നു. ആഭരണമായി അടിമത്വത്തിന്റെ ചിഹ്നമായ കല്ലയും മാലയും ആണു ധരിക്കേണ്ടത്(ഒരുതരം ചെടിയുടെ കായ്‌കോര്‍ത്തുകെട്ടിയത്) അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനം കൊല്ലം ജില്ലയില്‍ വ്യാപിച്ചതിന്റെ ഫലമായി കല്ലമാല ബഹിഷ്‌ക്കരണത്തിന് പ്രേരണ നല്‍കിക്കൊണ്ട് ഗോപാലദാസിന്റെ പ്രചരണം മഹാസമരമായി മാറി. നാട്ടിലെ പ്രമാണിമാര്‍ ഇതിനെ ശക്തമായി നേരിടുകയും പിന്നീടത് ഒരു വലിയ കലാപമായി പൊട്ടിപ്പുറപ്പെടുകയും ചെയ്തു. (ഓര്‍ണ കൃഷ്ണന്‍കുട്ടി-കേരള ശബ്ദം 2014 നവംബര്‍16)

ആഭരണം ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കലാപമായിരുന്നു മൂക്കൂത്തിലഹള. ചാന്നാര്‍ സ്ര്തീകള്‍ മൂക്കൂത്തി ധരിക്കുന്നതിനെതിരെ നായര്‍ പ്രമാണിമാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ആറാട്ടുപുഴ വേലായുധന്‍ ഒരു കൊട്ടനിറയെ മൂക്കൂത്തിയുമായി കായംകുളത്തുവന്ന് ചാന്നാര്‍ സ്ത്രീകളെ മൂക്കൂത്തി ധരിപ്പിച്ചു.

സ്വര്‍ണം ഉപയോഗിച്ച് ശരീരത്തെ അലങ്കരിക്കുന്ന കാര്യത്തില്‍ ഭാരതീയര്‍ മുന്‍പന്തിയിലായിരുന്നു. അര്‍ദ്ധനഗ്നരാണെങ്കിലും സ്വര്‍ണം നിഷേധിച്ചി രുന്ന കാലത്തും കാതിലും കഴുത്തിലും വിരലുകളിലും കൈത്തണ്ടയിലും പാദത്തിലും മുത്തുകളും പ്രത്യേകതരം കായ്കളും നാരുകളും ഓടുകൊണ്ടു ള്ളതുമായ ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. ഈ ഭ്രമം ക്രമേണ ആരാധന യിലേക്കും വ്യാപിച്ചു. മുഴുവനായി സ്വര്‍ണം കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്. ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ത്തിന്റെ കണക്കുകള്‍ ടണ്‍ കണക്കിനുള്ള താണ്. (തിരുപ്പതിക്ഷേത്രത്തിലെ അഞ്ചര ടണ്‍ സ്വര്‍ണവും മുംബയിലെ ഷിര്‍ദ്ദിസായി ക്ഷേത്രത്തിലെ 200 കിലോ സ്വര്‍ണവും പ്രധാനമന്ത്രിയുടെ സ്വര്‍ണ നിക്ഷേപ പദ്ധ തിയിലേക്ക് എന്നു- വാര്‍ത്ത) ഇതോടൊപ്പം മൂല്യവ്യവസ്ഥയിലെ പ്രധാന വസ്തുവായി സ്വര്‍ണം മാറിയതോടെ സ്വര്‍ണം സമ്പാദിക്കാന്‍ മുഴുവന്‍പേരും താല്‍പര്യപ്പെട്ടു. 

2016, ജൂലൈ 24, ഞായറാഴ്‌ച

കുറവര്‍; തൊഴിലും ജീവിതമാര്‍ഗങ്ങളും - കുന്നുകുഴി എസ് മണി


ജീവസന്ധാരണത്തിന് ഇവര്‍ ആദ്യകാലത്ത് കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. സംഘകാലത്ത് ഇവര്‍ ചാമ, തിന, വരക്, എള്ള്, കരിമ്പ്, ചെന്നെല്ല് മുതലായ ധാന്യങ്ങള്‍ കൃഷി ചെയ്യുന്നതിന് കുറിഞ്ഞി നിലങ്ങള്‍ ഉപയോഗിച്ചിരുന്നു. കാലക്രമേണ മറ്റു ചില തൊഴിലുകളിലും കുറവര്‍ ഏര്‍പ്പെട്ടു. എങ്കിലും മറ്റ് ജനവിഭാഗങ്ങളോടൊപ്പം കുറവരില്‍ ഒരു വിഭാഗം കൃഷിപ്പണിയില്‍ തന്നെ ഉറച്ചു നിന്നു. കൃഷിയുടെ ആചാര്യന്മാരായ പുലയരോടൊപ്പം നെല്‍കൃഷി യില്‍ നൈപുണ്യം നേടിയ കുറവ കര്‍ഷകര്‍ ഏറെയാണെന്നു കാണാം.

കാലാന്തരത്തില്‍ ഹസ്ത രേഖയിലും മുഖലക്ഷണ ശാസ്ത്രത്തിലുമെല്ലാം കുറവരിലെ വിദ്യാ സമ്പന്നര്‍ കടന്നുവന്നു. ഇവരിലെ സ്ത്രീകളും രേഖാശാസ്ത്രം, അംഗലക്ഷണം, മുഖലക്ഷണം, പക്ഷിശാസ്ത്രം എന്നിവയില്‍ നിപുണരായി മാറി. ജ്യോതിശാസ്ത്രത്തിന്റെ ഉത്പത്തിയും ആദിദ്രാവിഡ കുലജാതരായ കുറവരില്‍ നിന്നുമാണ്. ഇവരുടെ കുലഗുരുവായ മുരുകദേവനില്‍ നിന്നും ദേവലോകവാസികളായ കുറവസ്ത്രീകള്‍ മനസിലാക്കി ഭാവിഫലങ്ങള്‍ പ്രവചിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് ആ വിദ്യ പുരുഷന്മാര്‍ക്കും പകര്‍ന്നു കിട്ടിയത് എന്നാണ് 'വള്ളിയൂര്‍ പുരാണത്തില്‍' കാണുന്നത്. കുറവസ്ത്രീകളുടെ പാണ്ഡിത്യ ദര്‍ശനത്തെക്കുറിച്ച് സംഘകാലകൃതികളിലും വ്യക്തമാണ്. ഹസ്തരേഖാ ശാസ്ത്രത്തിലുപരി സാഹിത്യ കലകളിലും സംഗീതകലയിലും നാട്യകല യിലും കുറവര്‍ പ്രശസ്തിനേടിയിരുന്നുവെന്നാണ് 'പുറനാനൂറ്' പറയുന്നത്.

ഹസ്തരേഖാ ശാസ്ത്രപ്രവചനത്തില്‍ കൈരേഖകള്‍ കൂടാതെ കയ്യുടെ ആകൃതി, ത്വക്ക്, നിറം, കറുത്തും വെളുത്തതുമായ മറുകുകള്‍, (പുള്ളികള്‍) പാടുകള്‍, നഖം എന്നിവയെല്ലാം നോക്കി ഫലം പ്രവചിക്കാന്‍ കുറവര്‍ അതിസമര്‍ത്ഥരാണ്. ഇവരെ വെല്ലാന്‍ മറ്റൊരു ജാതിക്കാര്‍ക്കും കഴിയില്ല. ജ്യോതിഷത്തെപ്പോലെ 12 രാശികളും 9 ഗ്രഹങ്ങളും (ഇപ്പോള്‍ ഗ്രഹങ്ങള്‍ കൂടുതലുണ്ട്) അവയുടെ ഫലങ്ങളുമെല്ലാം പരിശോധിച്ചാണ് രേഖാശാസ്ത്ര പ്രവചനം ഇവര്‍ നടത്തിയിരുന്നത്. അത് അവരുടെ തൊഴിലും ജീവിത മാര്‍ഗവുമായിരുന്നു. ഇന്നതെല്ലാം മറ്റ് ജാതിക്കാര്‍ കൊണ്ടുപോയി. പക്ഷെ ഫലപ്രഖ്യാപനത്തിലെ അസന്തുലിതാവസ്ഥ നിലനില്ക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. 

റോമന്‍ നാണയങ്ങളും മുദ്രാങ്കിത നാണയങ്ങളും - ശശിക്കുട്ടന്‍ വാകത്താനം


ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ അഞ്ച് നൂറ്റാണ്ടുകള്‍ കേരളത്തിന്റെ ആദ്യ ചരിത്ര കാലഘട്ടത്തില്‍ വരുന്നതും ദക്ഷിണേന്ത്യയുലെ സംഘകാലവുമായി ചേര്‍ന്നു പോകുന്നതുമാണ്. കേരളതീരത്ത് പശ്ചിമേഷ്യയുമായി ഗ്രീസുമായും റോമസാമ്രാജ്യവമായും വ്യാപരബന്ധമുണ്ടായിരുന്നതായി സംഘസാഹിത്യത്തില്‍ പരാമര്‍ശമുണ്ട്. ഓറി എന്നറിയപ്പെടുന്ന റോമന്‍ സ്വര്‍ണ നാണയങ്ങളും ദിനാരി എന്നറിയപ്പെടുന്ന റോമന്‍ വെള്ളിനാണ യങ്ങളും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള നാണയ നിധികളില്‍ ലഭിച്ചിട്ടുണ്ട്. പ്രസ്തുത നിധികളില്‍ നിന്നുതന്നെ കിട്ടിയിട്ടുള്ള മുദ്രാങ്കിത നാണയങ്ങള്‍ ആദ്യ ചരിത്രകാലഘട്ടത്തില്‍ കേരളത്തിന് വടക്കേ ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാരബന്ധത്തിന് തെളിവു നല്‍കുന്നു. വര്‍ ജന്മിമാരായി വളര്‍ന്നുവന്നു. നാട്ടുകച്ചവടക്കാര്‍ എന്ന നിലയില്‍ സ്വാധീനം ഉണ്ടായിരുന്നത് നസ്രാണി സമൂഹത്തിനാ യിരുന്നു. വാണിജ്യവുമായി ബന്ധപ്പെട്ട് കൃഷിയേയും കാലിവളര്‍ത്തലി നേയുമായിരുന്നു ഇവര്‍ ആശ്രയിച്ചിരുന്നത്. അതായത് ഭൂ സ്വത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് ഘടനയാണ് മുന്നോട്ടു കൊണ്ടുപോയത്. ഭൂ സ്വത്തുമായി ബന്ധപ്പെട്ടാണ് വ്യവസായവും വാണിജ്യവും വികസിക്കു ന്നത്. അതുവഴി ആധിപത്യത്തിലേക്കും അധികാരത്തിലേക്കും വരാന്‍ കഴിയും.

നാടുവാഴി സ്വരൂപങ്ങളുടെ കമ്മട്ടങ്ങളില്‍നിന്നും പണം അടിക്കുന്നതിന് ചെമ്പും വെള്ളിയും സ്വര്‍ണവും എത്തിച്ചിരുന്നത് തരകന്മാരായിരുന്നു. കച്ചവടക്കാരുടെ കൈകളില്‍നിന്നും പണം ചെന്നിരുന്നത് കാരായ്മക്കാരുടെ കൈകളിലായിരുന്നു. അവരില്‍നിന്നു ജന്മിമാര്‍ പലിശക്കു കടം എടുത്തിരുന്നു. തെക്കു പാറായിത്തരകന്റെ കയ്യില്‍നിന്നും വേണാട്ടടി കള്‍പോലും കടം വാങ്ങിയിരുന്നതായിപ്പറയുന്ന കരണങ്ങളുണ്ട്. ഇങ്ങനെ വേണാട്ടില്‍ ചില നസ്രാണികുടുംബങ്ങളും മലബാറില്‍ ചില മാപ്പിള കുടുംബങ്ങളും സ്ഥാനികളായിത്തീര്‍ന്നു. നെടിയിരിപ്പു സ്വരൂപവും (തലസ്ഥാനം കോഴിക്കോട്) ജന്മിത്വത്തെ പ്രോത്സാഹിപ്പിച്ചിരുന്നവരാണ്. നെടിയിരിപ്പു സ്വരൂപത്തിന്റെ കീഴില്‍ ഏറാള്‍പ്പാട്, മൂന്നാള്‍പ്പാട് ഉള്‍പ്പെടുന്ന ഒരു വകുപ്പുണ്ടായിരുന്നു. നാണയം അടിക്കാനുള്ള കേന്ദ്രമായ അക്ഷശാലയിലേക്ക് കൊടുത്തിരുന്ന പൊന്നിന്റെയും വെള്ളിയുടെയും മറ്റും തൂക്കം നോക്കുന്നത് ഇവരായിരുന്നു.

കേരളത്തിലെ പെരുമാക്കന്‍മാരും നാടുവാഴികളും കച്ചവടക്കാരും ക്ഷേത്രത്തിലേക്ക് സ്വര്‍ണ്ണം സംഭാവനയായി കൊടുത്തിരുന്നതായി രേഖകളുണ്ട്. ബ്രാഹ്മണരെ ഊട്ടുന്നതിനായി ചേരനാട്ടുചെട്ടിയാര്‍ 36 കഴഞ്ചു സ്വര്‍ണം കൊടുത്തതാടി ചോക്കൂര്‍ ലിഖിതത്തില്‍ (എ ഡി 898)രേഖപ്പെടു ത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളും പള്ളികളും സ്വര്‍ണ്ണം പലിശക്കു കൊടുത്തി രുന്നു. പലിശ എണ്ണയായും നെല്ലായും സ്വീകരിച്ചു. സ്വര്‍ണം പണയത്തി നെടുക്കുമ്പോള്‍ ഭൂമി ക്ഷേത്രത്തിനു പണയപ്പെടുത്തണ മായിരുന്നു. 

2016, ജൂലൈ 23, ശനിയാഴ്‌ച

രെട്ടാമലൈ ശ്രീനിവാസന്‍


വിദേശത്തുപോയി പഠിച്ച് ബിരുദം നേടുന്ന ആദ്യത്ത ദലിതന്‍ രെട്ടാമലൈ ശ്രീനിവാസനാണ്. അംബേഡ്കര്‍ക്ക് മുമ്പ് ഇന്ത്യയിലെ ദലിതരുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുവേണ്ടി വാമൊഴിയായും വരമൊഴിയായും അതിശക്ത മായ പോരാട്ടം തന്നെ ശ്രീനിവാസന്‍ തുടങ്ങിവെച്ചു. ലണ്ടനില്‍ വെച്ചു നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളില്‍ അംബേഡ്കറോടൊപ്പം പ്രതിനിധി യായി പങ്കെടുത്ത മറ്റൊരു ദലിതനും രെട്ടാമലൈ ശ്രീനിവാസനാണ്.

അദ്ദേഹം ബോധനം നല്കി: 'നമ്മള്‍ ഈ മണ്ണിന്റെ മക്കളാണ്. അതിപ്രാചീന മായ ഒരു സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. പക്ഷെ അധിനിവേശ ശക്തികളുടെ കൈകളില്‍ നമ്മുടെ രാഷ്ട്രീയവകാശം എത്തിപ്പെട്ടു. നമ്മള്‍ അത് വിട്ടുകൊടുത്തതല്ല. വെട്ടിപ്പിടിച്ചും അടിച്ചമര്‍ത്തിയും അവര്‍ അത് കൈക്കലാക്കുക യാണുണ്ടായത്. നമ്മുടെ ഭാവി തലമുറക്കുവേണ്ടി നമ്മള്‍ നമ്മുടെ രാഷ്ട്രീയവകാശങ്ങള്‍ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.'

1859 ജൂലൈ 7 ന് തമിഴ്‌നാട്ടിലെ മദ്രാസ് പ്രെസിഡന്‍സിയിലെ ചെങ്ങല്‍പ്പേട്ട ജില്ലയിലെ കോഴിയാളത്ത് പാവപ്പെട്ടൊരു പറയ കുടുംബത്തിലാണ് ശ്രീനിവാസന്‍ ജനിച്ചത്. രെട്ടാമലൈ എന്നത് അച്ഛന്റെ പേരാണ്. പ്രസിദ്ധ ദലിത് വിമോചക പ്രവര്‍ത്തകനും ബുദ്ധമത പ്രചാരകനും വിഹാര സംസ്ഥാപകനുമായിരുന്ന അയോത്തീദാസ പണ്ഡിതരുടെ അളിയനുമാണ് രെട്ടാമലൈ ശ്രീനിവാസന്‍.

ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ ശ്രീനിവാസന് ഇംഗ്ലണ്ടില്‍ പോയി പഠനം തുടരാനാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, മോഹന്‍ദാസ് കര്‍മ ചന്ദ്ര ഗാന്ധി സൗത്ത് ആഫ്രിക്കയിലായിരുന്ന കാലത്ത് രെട്ടാമലൈ ശ്രീനിവാസനും അവിടെ കോടതിയില്‍ പരിഭാഷകനായി ജോലി നോക്കാന്‍ എത്തപ്പെടുകയാണുണ്ടായത്. ശ്രീനിവാസനില്‍ നിന്നാണ് എം കെ ഗാന്ധി തമിഴ് ഭാഷ പഠിച്ചതും തിരുക്കുറളിനെക്കുറിച്ച് അറിഞ്ഞതും. അവിടെ നിന്നും തിരിച്ചെത്തിയ ശ്രീനിവാസന്‍ 1923 ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെടുകയും 1945 മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

1891 ല്‍ 'പറയര്‍ മഹാജന സഭ' തമിഴ്‌നാട്ടില്‍ രൂപീകരിച്ചത് ശ്രീനിവാസന്റെ നേതൃത്വത്തിലാണ്. പിന്നീട് സംഘടന 'ആദി - ദ്രാവിഡ മഹാജന സഭ'യായി വികസിപ്പിച്ചു. 1893 ഒക്ടോബറില്‍, നാലണ വിലയില്‍ നാലുപേജുകളുള്ള 'പറയന്‍' എന്ന പേരിലൊരു വര്‍ത്തമാനപ്പത്രവും സംഘടന പുറത്തിറക്കി. ആ പത്രം ഒരുപാട് പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് പുറത്തിറക്കിയി രുന്നത്. അക്കാലത്ത് സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളിലും ശ്രീനിവാസന്‍ സജീവമായിരുന്നു. ദേശീയവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായി 1896 ല്‍ ശ്രീനിവാസന്റെ പത്രത്തിനെതിരായി കേസ് ഫയല്‍ ചെയ്യപ്പെട്ടു. 100 രൂപ പിഴശിക്ഷയും വിധിക്കപ്പെട്ടു.

1930 ലും 1931 ലും ലണ്ടനില്‍ വെച്ചു നടന്ന ഒന്നും രണ്ടും വട്ടമേശ സമ്മേളന ങ്ങളിലും രെട്ടാമലൈ ശ്രീനിവാസന്‍ ഡോ. അംബേഡ്കറോടൊപ്പം ദലിതരുടെ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഒന്നാം വട്ടമേശ സമ്മേളനം അധകൃത വര്‍ഗക്കാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്ക പ്പെടുന്നതാണ്. സമ്മേളനം നടന്ന വിഡ്‌സര്‍ കാസില്‍ റോയല്‍ പാലസിലേക്ക് ജോര്‍ജ് അഞ്ചാമന്‍ കടന്നുവന്നത്, പ്രതിനിധികള്‍ക്കെല്ലാം ഹസ്തദാനം നല്കിക്കൊണ്ടായിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ മാത്രം ജോര്‍ജ് അഞ്ചാമന് ഹസ്തദാനം നല്കാന്‍ വിസമ്മതിച്ചു. അതിന്റെ കാരണം, ജോര്‍ജ് അഞ്ചാമന്‍ ഇന്ത്യയിലെ ചക്രവര്‍ത്തിയാണ്, ശ്രീനിവാസനാകട്ടെ അടിമകളില്‍ അടിമയും! അതിലുപരി ഒരു അസ്പൃശ്യനും! ഇത് മനസിലാക്കിയ ജോര്‍ജ് അഞ്ചാമന്‍ അപ്പോഴാണ് അസ്പൃശ്യര്‍ ആരെന്ന് അറിയുന്നതും അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാന്‍ തുടങ്ങുന്നതും.

1932 ല്‍ എം കെ ഗാന്ധി ആരംഭിച്ച സര്‍വന്റ്‌സ് ഓഫ് അണ്‍ടച്ചബിള്‍ സൊസൈറ്റിയില്‍ ഡോ. ബി ആര്‍ അംബേഡ്കറോടും എം സി രാജയോടും ഒപ്പം ചേര്‍ന്ന് ശ്രീനിവാസനും പ്രവര്‍ത്തിച്ചുവെങ്കിലും വൈകാതെ മൂവരും ആ പ്രസ്ഥാനം വിട്ടു. 1939 ല്‍ അംബേഡ്കറുടെ പിന്തുണയോടെ 'മദ്രാസ് പ്രൊവീന്‍സ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍' ശ്രീനിവാസന്‍ സ്ഥാപിച്ചു.

അംബേഡ്കറോടൊപ്പം നിലയുറച്ചു നിന്നെങ്കിലും അസ്പൃശ്യര്‍ മതം മാറുന്ന കാര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ അഭിപ്രായ വ്യത്യാസമുണ്ടായി. 1935 ലെ യോള (Yeola) കോണ്‍ഫെറന്‍സില്‍ വെച്ച് അംബേഡ്കര്‍ പ്രഖ്യാപിച്ചു 'ഞാനൊരു ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഞാനൊരു ഹിന്ദുവായി മരിക്കില്ല എന്ന കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു.' ശ്രീനിവാസന്‍ പറഞ്ഞു; 'അധകൃത വര്‍ഗം ഹിന്ദുവിന്റെ ഭാഗമല്ല. അതില്‍ നിന്നും വ്യത്യസ്തമായ ദ്രാവിഡ വര്‍ഗത്തോടാണ് അവരുടെ രക്തബന്ധം'. ദ്രാവിഡര്‍ ഹിന്ദുക്കളല്ലാത്ത തിനാല്‍ മറ്റൊരു മതവും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ശ്രീനിവാസന്‍ കരുതിയിരിക്കണം. എന്നാല്‍ ബ്രിട്ടീഷ് ഭരണമാണ് അസ്പൃശ്യന് സ്വാതന്ത്ര്യം നലികിയതെന്ന് രെട്ടാമലൈ ശ്രീനിവാസനും സുഹൃത്തുക്കളെ ഓര്‍മപ്പെടു ത്തുമായിരുന്നു.

ശ്രീനിവാസന്റെ ആത്മകഥാ കുറിപ്പുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പ്പറ്റി കൂടുതല്‍ അറിയാനുള്ള സാധ്യതകള്‍ ഒന്നുംതന്നെ യില്ലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം തലവനുമായിരുന്നു റിട്ടയര്‍ ചെയ്ത ഡോ. ജി തങ്കവേലു അഭിപ്രായപ്പെടുന്നു. അംരംഗനായകിയായിരുന്നു ശ്രീനിവാസന്റെ ജീവിതപങ്കാളി. ശ്രീനിവാസനേക്കാള്‍ മുമ്പേ ആ മഹിള അന്തരിച്ചു. മരണ ശയ്യയില്‍ കിടന്ന്, ശ്രീനിവാസന്‍ അസ്പൃശ്യര്‍ക്കു വേണ്ടി നേടിയെടുത്ത മൗലികാവകാശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കല്ലറയില്‍ രേഖപ്പെടുത്തി വെക്കണമെന്ന് അന്ത്യാഭിലാഷമായി അവര്‍ ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഒട്ടേരിയിലുള്ള അരംഗനായകിയുടെ ശവക്കല്ലറയില്‍ ആര്‍ക്കും വായിക്കാവുന്ന തരത്തില്‍ ഇപ്പോഴും അത് രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് പുസ്തകം റിവ്യൂ ചെയ്ത ബി കോലപ്പന്‍ 'ദി ഹിന്ദു' വില്‍ എഴുതുന്നു.

1945 സെപ്തംബര്‍ 18 ന് തന്റെ 86 ആറാം വയസില്‍ മദ്രാസ് പ്രൊവീന്‍സില്‍ വെച്ചുതന്നെ ശ്രീനിവാസന്‍ അന്തരിച്ചു. ചെന്നൈയിലെ ഗാന്ധിമണ്ഡപ ത്തില്‍ രെട്ടാമലൈ ശ്രീനിവാസന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ജന്മദിനമായ ജൂലൈ 7 ന് ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട് 2011 ജൂലൈ 6 ന് പ്രധാനമന്ത്രി ജെ ജയലളിത ഉത്തരവിട്ടു.

'ദ്രാവിഡ മണി' ദിവാന്‍ ബഹാദൂര്‍ രെട്ടാമലൈ ശ്രീനിവാസന്‍ എന്ന് ബഹുമതിക്കപ്പെട്ടു.

ഡോ. ജി തങ്കവേലു രചിച്ച ജീവചരിത്ര ഗ്രന്ഥം 'റാവു ബഹദൂര്‍ രെട്ടാമലൈ ശ്രീനിവാസന്‍ - ദി ചാമ്പ്യന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ഓഫ് ദലിത് ഇന്‍ തമിള്‍നാട്' എന്ന പേരിലുള്ളതാണ്. ന്യൂ സെഞ്ച്വറി ബുക്ക് ഹൗസ് ചെന്നൈ ആണ് പ്രസാധകര്‍. വില 150 രൂപ.

ജി ശശി മധുരവേലി


കോട്ടയം ജില്ലയില്‍ കടുത്തുരുത്തിക്ക് അടുത്ത് മധുരവേലിയില്‍ 1959 ഡിസംബര്‍ 15 നു ജനിച്ചു.

അച്ഛന്‍: ഗോപാലന്‍, അമ്മ: കുട്ടിപ്പെണ്ണ്. ഇവരുടെ നാലാമത്തെ മകനാണ് ശശി.

സ്‌കൂള്‍ ജീവിതം മധുരവേലിയില്‍ത്തന്നെ. കോട്ടയം ബസേലിയസ് കോളേജില്‍ പ്രീ-ഡിഗ്രി പൂര്‍ത്തിയാക്കാതെ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

1980 കളില്‍ കോളേജ് മാസികകള്‍ തൊട്ട് എഴുതിത്തുടങ്ങി.

എഴുതിയിട്ടുള്ള മാസികകള്‍: സീഡിയന്‍ മാസിക, ഡൈനാമിക് ആക്ഷന്‍, സൂക്ഷ്മദര്‍ശനം, സൈന്ധവമൊഴി, സമതാളം സാംസ്‌കാരിക മാസിക, അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, സമകാലീന കവിത, പട്ടികജാതി വികസന വകുപ്പ് ബുള്ളറ്റിന്‍, യുക്തിരേഖ, മനോരാജ്യം, കാനറാ ബാങ്ക് ബുള്ളറ്റിന്‍ തുടങ്ങി പല പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്.

നാടകം, നോവല്‍, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകം: 'ബലിക്കാക്കകള്‍' (കവിതാസമാഹാരം)

ബലിക്കാക്കകളുടെ അവതാരികയില്‍ കെ. സച്ചിദാനന്ദന്‍ ഇങ്ങനെ കുറിച്ചു: 'വര്‍ഗ വ്യവസ്ഥയില്‍ ധൂളിയാക്കപ്പെടുന്ന ദലിത് ജീവിതങ്ങളുടെ നെടുവീര്‍പ്പും രോഷവും ഏറ്റുവാങ്ങാനായി ഒരു പുതിയ ഭാഷ തിരയുന്നുവെന്നതാണ് ഈ കവിതകളുടെ മഹത്വം. ഈ ഉത്കണ്ഠകള്‍ നമുക്കും പങ്കുവെക്കാം.'

പഠനത്തില്‍ സണ്ണി എം കപിക്കാട് ഇങ്ങനെ കുറിച്ചു: 'മലയാള കവിതയെ സംബന്ധിച്ചിടത്തോളം എണ്‍പതുകള്‍ കുമ്പസാരങ്ങളുടേയും ആത്മഭാഷ ണങ്ങളുടേയും ജീര്‍ണ ഭാഷ മലയാള കവിതയെ മതാത്മകമായൊരു അനുഭവ മണ്ഡലത്തിലേക്ക് നയിച്ചപ്പോള്‍ കവിതയെ ഭൂമിയിലെ നഗ്നജീവിതത്തിലുറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച കവിയായിരുന്നു ജി ശശി.'

ആമുഖത്തില്‍ ജി ശശി കുറിച്ചു: 'എന്റെ കവിതകളെ ചരിത്രപരമായോ വൈയക്തികമായ പ്രശ്‌നങ്ങളായോ വര്‍ഗപരമായോ വംശപരമായോ നീതിന്യായയുക്തിപരമോ ആയി വ്യാഖ്യാനിക്കുകയാണെങ്കില്‍ അവരിലൊരാളായി എനിക്ക് ഒരു നിമിഷം അലിഞ്ഞ് ചേരാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യമാണുള്ളത്'

വിലാസം: അനന്തകുളത്തില്‍, ആയാംകുടി പി ഒ, മധുരവേലി, കോട്ടയം. 686 613.

മറ്റൊരു ഡിസംബറില്‍ (2003) ജി ശശി മധുരവേലി ജീവിതം സ്വയം അവസാനിപ്പിച്ചു. കുറവര്‍; ഭരണാധികാരികളും യോദ്ധാക്കളം രാജാക്കന്മാരും - കുന്നുകുഴി എസ് മണി


മലയര്‍, കാടര്‍ എന്നീ വര്‍ഗക്കാരുടെ ആചാര്യന്മാരാണ് കുറവര്‍ എന്നാണ് ബുക്കാനന്‍ എന്ന വിദേശ ചരിത്രകാരന്‍ വെളിപ്പെടുത്തുന്നത്. സംഘകാലകൃതികളായ പുറനാനൂറ്, പത്തുപാട്ട് എന്നിവയില്‍ കുറവരുടെ യുദ്ധ സാമര്‍ത്ഥ്യത്തേയും അവരുടെ കോട്ട കൊത്തളങ്ങളേയും രാജാക്കന്മാരേയും പറ്റിയുള്ള വിവരങ്ങള്‍ കാണാം. ആ കാലത്ത് കുറവര്‍ നല്ല നിലയിലായിരുന്നു. വന്‍മാടങ്ങളിലും ഏഴുനിലക്കെട്ടിടങ്ങലിലും അവര്‍ താമസിച്ചിരുന്നു. നഞ്ചക്കുറവന്‍ എന്ന രാജാവ് നഞ്ചനാട് ഭരിച്ചിരുന്നു. എ ഡി 1117 ല്‍ തിരുവിതാംകൂര്‍ രാജാവ് അദ്ദേഹത്തെ തോല്പിച്ച് ഓടിച്ചതായും തിരുവിതാംകൂര്‍ ചരിത്രം പറയുന്നുണ്ട്. മറ്റൊരു കുറവ രാജാവിനെ ഒരു നമ്പ്യാര്‍ കുടുംബത്തോടൊപ്പം വധിക്കുകയും ആ കുറവരാജ്യവും രാജധാനിയും കൈക്കലാക്കിയതായും വാമൊഴിയായും കേള്‍ക്കുന്നുണ്ട്.

നഞ്ചനാട്ടിലെ ആ കുറവരാജാവിനെ സംബന്ധിച്ച് പുരുഷോത്തം ചോന്‍ തന്റെ ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു; 'കൊനാന്‍ഗി എന്ന കുറവനും അയാളുടെ രണ്ടു ഭാര്യമാരും കുട്ടികളും കുട്ട നെയ്യാനുള്ള ഓലക്കു വേണ്ടി കാട്ടില്‍ തിരയുകയായിരുന്നു. ഒരു ഈത്തപ്പനയുടെ കട അരിവാള്‍ കൊണ്ടു വെട്ടിയപ്പോള്‍ അരിവാള്‍ സ്വര്‍ണ നിറമായി മാറിയത്രെ. ചുറ്റും നോക്കിയപ്പോള്‍ അവിടെ ഒരു പഴയ കിണറും കണ്ടു. ആ കിണറ്റില്‍ ഇരുമ്പുകൊണ്ടുള്ള എന്തു മുക്കിയാലും സ്വര്‍ണമായി മാറിയിരുന്നുവത്രെ. (അയാള്‍ ഒരു വലിയ നിധി കണ്ടെത്തി എന്നുമാത്രം ഇതിന് അര്‍ത്ഥം കല്പിച്ചാല്‍മതി). കൊനന്‍ഗി കുറവന്‍ ധനവാനായി. ക്രമേണ ചുറ്റുള്ള ഗ്രാമങ്ങളെല്ലാം തന്റെ അധീനത്തിലാക്കി. നികുതിയായി ഇരുമ്പു കൊണ്ടുള്ള സാമഗ്രികള്‍ മാത്രമേ വാങ്ങിയിരുന്നുള്ളൂ. നല്ല ഭരണമായിരുന്നു. കൊനന്‍ഗി കുറവന്‍ 35 കൊല്ലം ഭരിച്ചു. ശേഷം മകന്‍ ബോമയ്യ രാജാവായി. പതിനായിരം കാലാള്‍പ്പടയും നൂറ് ആനകളും ഉണ്ടായിരുന്നു. അതിനുശേഷം നന്‍ജിക്കുറവന്‍ രാജാവായി. ഏഴ് പ്രാവശ്യം വിവാഹം കഴിച്ചു. ഒരു മകന്‍ പിറക്കാന്‍ വേണ്ടി. മകന്‍ ഉണ്ടായപ്പോള്‍ ജനങ്ങള്‍ക്കു മുഴുന്‍ വിഭവങ്ങളും സമ്മാനങ്ങളും കൊടുത്തു. അവരോട് നാട്ടു വിശേഷങ്ങള്‍ ചോദിച്ചറി യുമ്പോഴാണ് നാട്ടില്‍ പല ജാതി വിഭാഗക്കാരുണ്ടെന്നും അവരില്‍ വെള്ളാളരാണ് ( വേള്‍ + ആളര്‍ = വേളാളര്‍) ഏറ്റവും ഉയര്‍ന്നവര്‍ എന്നും. രാജാവ് വെള്ളാളരോട് തന്റെ കൊച്ചുമകനു ഭാര്യയായി ഒരു കുട്ടിയെ അവരുടെ ജാതിയില്‍ നിന്നും കൊടുക്കുവാനായി അപേക്ഷിക്കുന്നു. പലരും ഈ അപേക്ഷയില്‍ മിണ്ടാതിരുന്നു. പെരിയവീട്ടുമുതലി എന്ന വെള്ളാളന്‍ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാമെന്നു സമ്മതിച്ചു. പെരിയ വീട്ടില്‍ മുതലിയെ തന്റെ മന്ത്രിയുമാക്കി. ഇതിനു ശേഷം വെള്ളാളര്‍ എല്ലാം സൂത്രത്തില്‍ സഭകൂടി ഈ കുറവരാജനെ നിഷ്‌കാസനം ചെയ്യാനുള്ള പരിപാടി തയാറാക്കി.....'1 ഒടുവില്‍ വിവാഹം നടക്കുമ്പോള്‍ ചതിയില്‍ പ്പെടുത്തി കുറവരാജാവിനേയും കുടുംബത്തേയും വധിക്കുകയും രാജഭരണം പെരിയവീട്ടു മുതലി എന്ന വെള്ളാളന്‍ കൈക്കലാക്കുകയും ചെയ്തു. ഇതൊരു മിത്താണെങ്കിലും അതില്‍ ചരിത്രാംശങ്ങളും ചേര്‍ന്നു കിടപ്പുണ്ട്. വെള്ളാളര്‍ ചതിയന്മാരാണെന്നും ഇക്കഥ നമ്മെ ഓര്‍മപ്പെടു ത്തുന്നു.

കൊറെവൈ എന്ന യുദ്ധ ദേവതയെയും കുറവര്‍ ആരാധിക്കുന്നവരാണ്. യുദ്ധ നിപുണന്മാരായിരുന്നു കുറവര്‍. മഹാഭാരതത്തിലെ കുരുവംശ ക്കാരാണ് ഇന്നത്തെ കുറവ ജനതയെന്ന് കുറ്റിക്കാട്ട് പുരുഷോത്തമ ചോന്‍ തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെ ഭരണം തമിഴകത്തു നിലനിന്നിരുന്ന കാലത്ത് അവരുടെ അനേകം സാമന്ത രാജാക്കന്മാരുണ്ടായിരുന്നു. അവരെ കുറുനില മന്നന്‍ എന്നാണ് വിളിച്ചിരുന്നത്. പഴനില, പറമ്പുമല, കോടൈമല, പൊതിയമല (അഗസ്ത്യാകൂടം), തിരുക്കുറ്റാമല, കൊല്ലിമല, കോട്ടിമല, കുതിരമല, മുതിരമല, വിന്ധ്യാചലം, അശമ്പുമല, പാവനാശം, ഇമയമല, മഹേന്ദ്രഗിരി, വേളിമല, നമ്പിമല, നാഞ്ചില്‍നാട്, വള്ളിയൂര്, ഭൂതപിണ്ടി തുടങ്ങിയ മലകളുടെ അധിപന്മാരും ഭരണാധികാരികളു മായിരുന്നു ഒരു കാലത്ത് കുറവര്‍.2 നെഗ്രിറ്റോ വംശത്തില്‍ പെട്ട കുറവര്‍ പാശ്ചാത്യ നാട്ടില്‍ നിന്നും ഇന്ത്യയില്‍ കുടിയേറിപ്പാര്‍ത്ത വരാണെന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി യിട്ടുള്ളത് ശരിയല്ല. മലനിരകളില്‍ നിന്നും പുനര്‍ജനിച്ച് നാട്ടിലെത്തിയവരാണ് കുറവര്‍. 

എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം ? പാഠം 12 - ഡോ. കെ എം കര്‍മചന്ദ്രന്‍


വീഴുവാനും പഠിക്കണം;

ഫുഡ്‌ബോള്‍ കളിയുടേയും പരിശീലനത്തിന്റേയും സമയത്ത് കളിക്കാര്‍ ശരീരത്തിന്റെ ബാലന്‍സുതെറ്റി വീഴാറുണ്ട്. വീഴുന്നതെങ്ങിനെയെന്നുള്ള പരിശീലനം ഇല്ലെങ്കില്‍ ശരീരത്തിന് പരിക്കും മറ്റു കേടുപാടുകളും സംഭവിക്കും.

ഒരു കളിക്കാരന്‍ നിലതെറ്റി വീഴുമ്പോള്‍ ശരീരഭാഗങ്ങളായ തല, നെഞ്ച്, അരക്കെട്ട് എന്നിവ ശക്തിയായി നിലത്തടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിനായി ആദ്യം വേണ്ടത് വീഴുമ്പോള്‍ പരിഭ്രമിക്കാതിരിക്കുകയും വീഴുന്നു എന്ന യാഥാര്‍ത്ഥ്യം മനസില്‍ ഉള്‍ക്കൊള്ളുകയുമാണ്. ഉടനെതന്നെ കൈകള്‍ പരമാവധി നീട്ടിക്കൊണ്ട് മുഷ്ടി ചുരുട്ടിപ്പിടിക്കണം. ഏതുഭാഗത്തേക്കാണ് ചരിഞ്ഞു വീഴുന്നത് ആ ഭാഗത്തെ കയ്യുടെ മുഷ്ടി ചുരുട്ടിപ്പിടിച്ചുകൊണ്ട് നിലത്ത് സ്പര്‍ശിക്കുകയും ഉടന്‍തന്നെ ചുരുട്ടിയ കയ്യുടെ ബലം വര്‍ധിപ്പിച്ച് വീഴ്ചയുടെ ആഘാതം കുറക്കുകയും തലയും നെഞ്ചും അരക്കെട്ടും നിലത്തടിക്കാതെ സൂക്ഷിക്കുകയും ചെയ്യുക. ഇതിനുവേണ്ടി സാധ്യമായ കാലും ആവശ്യാനുസരണം നീട്ടി നിലം തൊടാവുന്നതാണ്.

നേരേ മുന്‍ഭാഗത്തേക്കാണ് വീഴ്ചയെങ്കില്‍ രണ്ടു മുഷ്ടികളും ചുരുട്ടിപ്പിടിച്ചു കൊണ്ട് ഒരേസമയം നിലം തൊടണം. കടുത്ത ഗ്രൗണ്ടാണെങ്കില്‍പ്പോലും കൈപ്പത്തിയുടെ അരികില്‍ മാത്രമേപരിക്കു പറ്റുകയുള്ളൂ. ഇവിടെ പരിക്കു പറ്റിയാല്‍ പോലും ഭേദമാകാന്‍ എളുപ്പമാണ് എന്നു മാത്രമല്ല ഈ പരിക്കു കളിയെ ബാധിക്കുകയുമില്ല.

പുറകോട്ടു മലര്‍ന്നുള്ള വീഴ്ച ഒഴിവാക്കേണ്ടതും, എന്തെങ്കിലും കാരണവശാല്‍ അങ്ങനെ സംഭവിച്ചാല്‍ പെട്ടെന്നുതന്നെ ഒരു വശം ചരിഞ്ഞു ആ ഭാഗത്തെ മുഷ്ടി ചുരുട്ടിക്കൊണ്ട് ലാന്റ് ചെയ്യാവുന്നതാണ്.

ഗോള്‍കീപ്പര്‍ ഡൈവുചെയ്യുന്നത് വശങ്ങളിലേക്കായതുകൊണ്ട് ഒരു വശം ചരിഞ്ഞുള്ള വീഴ്ചയാണ് അയാള്‍ പരിശീലിക്കേണ്ടത്. കൂട്ടുകാരന്‍ എറിയുന്ന പന്ത് ഗോളി നിലത്തു കുന്തിച്ചിരുന്നു കൊണ്ട് പിടിച്ചു ശീലിക്കുക. വീണ്ടും എറിയുമ്പോള്‍ കുന്തിച്ചിരിക്കുന്നതിന്റെ ഒരു വശം നിലത്തു ലാന്റു ചെയ്യുകയും ചെയ്യുക. മറുവശത്തേക്കും എറിയിപ്പിച്ചു പിടിച്ചു ലാന്റ് ചെയ്യുക. തുടര്‍ച്ചയായ പരിശീലനം കൊണ്ടു മുഴുനീള ഡൈവുകള്‍ക്കു നിങ്ങള്‍ പ്രാപ്തനാകുക.

ശരിയായ പരിശീലനം കൊണ്ട് വീഴ്ചയോടുള്ള ഭയവും ഇല്ലാതാക്കുക. 

Una incident: Martin Macwan on Dalit wave of anger in GujaratUna incident: Martin Macwan on Dalit wave of anger in Gujarat: Dalit human rights activist Martin Macwan, who founded the Gujarat-based organisation Navsarjan Trust, in an interaction with highlighted the rampant discrimination against the Scheduled Caste commu

സ്വര്‍ണമെന്ന കാല്‍പ്പനിക വസ്തു - ശശിക്കുട്ടന്‍ വാകത്താനം


സ്വര്‍ണം ഉപയോഗം വ്യാപകമാകുന്നതിനു മുന്‍പുതന്നെ കേരളത്തിലെ പലരാജാക്കന്മാര്‍ക്കും സ്വര്‍ണത്തോട് ഒരു കാല്‍പ്പനികാഭിനിവേശം തന്നെയുണ്ടായിരുന്നു. സംഘകാലകൃതികള്‍ ഇതിനുദാഹരണമാണ്. യവന ക്കപ്പലുകളില്‍ കൊണ്ടുവന്ന തണുപ്പും വാസനയുമുള്ള മധു മനോഹരമായ സ്വര്‍ണക്കോപ്പകളില്‍ ഭംഗിയുള്ള വളകളണിഞ്ഞ സുന്ദരിമാര്‍ രാജാക്കന്‍മാര്‍ക്കു പകര്‍ന്നു കൊടുത്തിരുന്നതായി പുറംനാനൂറിലും (പുറം-50) പെരിയാറില്‍ വെണ്‍നുരകള്‍ കലക്കിക്കൊണ്ട് കപ്പല്‍ നിറയെ പൊന്നുമായി വന്ന് കുരുമുളകുമായി യവനര്‍ മുചരി(കൊടുങ്ങല്ലൂര്‍) പട്ടണത്തില്‍നിന്നും മടങ്ങിപ്പോയതായി അകംനാനൂറിലും (അകം-149) പരാമര്‍ശമുണ്ട്. സ്വര്‍ണത്തെ കാല്‍പ്പനികതയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോള്‍ കേരളത്തിലോ തമിഴ്‌നാട്ടിലോ സ്വര്‍ണം വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. പതിറ്റുപ്പത്തില്‍ പ്പറയുന്ന ചേര രാജാക്കന്മാരില്‍ പ്രധാനിയായിരുന്ന നാര്‍മുടി ചേരന്‍ പനനാരുകൊണ്ടുള്ള കിരീടമാണ് ധരിച്ചിരുന്നത്.

റോമന്‍ വ്യാപാരബന്ധങ്ങള്‍ കേരളത്തില്‍ വികസിച്ചിരുന്നതിന്റെ തെളിവായി കേരളത്തില്‍ പലയിടങ്ങളില്‍ നിന്നും റോമന്‍ സ്വര്‍ണ നാണയങ്ങള്‍ ധാരാളം ലഭിച്ചിരുന്നു. വയനാട്, കീഴൂര്‍, എയ്യാല്‍, നിരണം, വള്ളുവള്ളി, പനങ്ങാട്, പൂഞ്ഞാര്‍, പാല, നെടുകണ്ടം, ഇടുക്കിയിലെ ഹൈറേഞ്ച് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിച്ചിരുന്നു. 1851ല്‍ വയനാട്ടില്‍നിന്ന് അഞ്ചു തലച്ചുമടില്‍ കുറയാത്ത റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ലഭിച്ചിരുന്നതായി പറയുന്നു. കേരളത്തിന്റെ കാര്‍ഷിക ബന്ധങ്ങളിലും ഭൂ ബന്ധങ്ങളിലും വാണിജ്യത്തിലും സ്വര്‍ണ നാണയങ്ങളുടെ ഉപയോഗം പ്രചാരത്തിലു ണ്ടായിരുന്നു എന്നാണിതു തെളിയിക്കുന്നത്. സ്വര്‍ണത്തിന്റെ ഈ കടന്നുവരവ് അക്കാലത്ത് ആഭരണ ഭ്രമത്തിലേക്ക് എത്തിയിരുന്നില്ല.

സ്വര്‍ണം വ്യാപകമായി നാണയവ്യവസ്ഥയില്‍ എത്തിയ കാലത്ത് നാണയങ്ങളുടെ വലുപ്പം വളരെ ചെറുതായിരുന്നു. (കായംകുളം കൊട്ടാരത്തില്‍ ഇത്തരത്തിലുള്ള ചെറിയ നാണയങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്). ആരോമല്‍ ചേകവരുടെ പാട്ടുകഥകളില്‍ 'അഴുവന്‍ കൊണ്ടഞ്ഞാഴി പ്പണമെടുത്ത്' എന്നുകാണുന്നു. പണം എണ്ണിക്കൊടുക്കുന്നതിനുപകരം അളന്നെടുക്കുകയായിരുന്നു. പണം അളന്നെടുക്കാന്‍ അനേകം കുഴികളോടുകൂടിയ മരപ്പലകയാണുപയോഗിച്ചിരുന്നത്. മരപ്പലകയിലെ കുഴിയില്‍ നിറക്കുന്നതായിരുന്നു കണക്ക്.

തുലാപുരുഷദാനം

വന്‍തോതില്‍ സ്വര്‍ണ ദാനം നടന്നിരുന്നത് തുലാപുരുഷദാനം, ഹിരണ്യ ഗര്‍ഭം എന്നീ പേരില്‍ നടത്തിയിരുന്ന രാജകീയ നടപടികളായിരുന്നു. 1758-59ല്‍ സ്ഥാനാരോഹണം നടത്തിയ മാത്താണ്ഡവര്‍മ്മയുടെ കാലം മുതല്‍ ഈ ചടങ്ങുകള്‍ മുടക്കം കൂടാതെ നടത്തിയിരുന്നു. രാജാവിനു തുല്യതൂക്കം സ്വര്‍ണം മറുതട്ടില്‍ വയ്ക്കുന്നതാണ് തുലാപുരുഷദാനം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി വ്യാസവുമുള്ള താമര സ്വര്‍ണം കൊണ്ടുനിര്‍മ്മിക്കുന്നു. ഇതിലുള്ള തീര്‍ത്ഥത്തില്‍ രാജാവു മുങ്ങിക്കുളി ക്കുന്നു. ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഈ സ്വര്‍ണമെല്ലാം ബ്രാഹ്മണര്‍ക്കു ദാനം ചെയ്യും. 1850ല്‍ തുലാപുരുഷ ദാനത്തിന്റെ കണക്ക് (പി. ശങ്കുണ്ണിമേനോന്‍ 1988: 63) ആകെ ചെലവഴിച്ച സ്വര്‍ണം 22924 കഴഞ്ച്. ഈ സ്വര്‍ണം കണക്കു പ്രകാരം ദാനം ചെയ്തിട്ടും 84 കഴഞ്ച് മിച്ചം വന്നു. ദാനം ചെയ്തതത്രയും ബ്രാഹ്മണര്‍ക്കായിരുന്നു.

നാണയ വ്യവസ്ഥ

2016, ജൂലൈ 22, വെള്ളിയാഴ്‌ച

കുറവരുടെ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും - കുന്നുകുഴി എസ് മണി
കുറവര്‍ സമുദായത്തില്‍ സ്ത്രീ ദേവതകളെ ഉപാസിക്കുന്നവരാണ് ഏറേയും. ഭാരതീയ സങ്കല്പം തന്നെ അമ്മദൈവമാണല്ലോ. ഹാരപ്പ, മോഹന്‍ജൊദാരോ എന്നിവിടങ്ങളില്‍ നിന്നും ഖനനം ചെയ്തപ്പോള്‍ കിട്ടിയതും അമ്മദൈവ ത്തെയാണ്. ആദിദ്രാവിഡ സംസ്‌കാരമാണ് ഇവിടെ നിന്നും ഖനനം ചെയ്‌തെടുത്തവ. പഞ്ചപാണ്ഡവന്മാരുടെ പത്‌നിയായ പാഞ്ചാലി ഇവരുടെ സ്ത്രീ ദേവതയാണെങ്കിലും മുരുകനെ ഇവര്‍ കുലഗുരുവായി കരുതുന്നു. ഇതുസംബന്ധിച്ച നിരവധി മിത്തുകളും ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. മിത്തുകള്‍ ചരിത്രമല്ലാത്തതു കൊണ്ടുതന്നെ ഇവിടെ പ്രസക്തവുമല്ല. മറ്റൊരു സവിശേഷത ബ്രാഹ്മണരെപ്പോലെ മന്ത്രതന്ത്രാദികളോടല്ല കുറവര്‍ ദേവപ്രതിഷ്ഠ നടത്തി ആരാധിക്കുന്നത്. ബ്രാഹ്മണ പ്രഭാവം സംഭവിക്കുന്ന തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ കുറവര്‍ യാതൊരു മന്ത്രതന്ത്ര അകമ്പടിയും കൂടാതെ ദേവന്മാരെ / ദേവതകളെ പ്രതിഷ്ഠിച്ച് ആരാധന നടത്തിപ്പോന്നിരുന്നു. കുറവരുടെ ക്ഷേത്രങ്ങളിലെ പൂജാരിമാരെ 'ഊരാളിമാര്‍' എന്നാണ് വിളിക്കുന്നത്. ഇവരും കുറവരില്‍ പെട്ടവര്‍ തന്നെ.

പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന 'കല്ലേലി അപ്പൂപ്പന്‍ ക്ഷേത്രം' കുറവരുടെ പ്രധാന ദേവനാണ്. കല്ലേലി അപ്പൂപ്പനെന്നത് സാക്ഷാല്‍ ശിവന്‍ തന്നെയാണ്. ശിവന്റെ സവര്‍ണപ്പേരാണ് മഹാദേവന്‍. അതുപോലെ കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കുന്നത്തൂരുള്ള 'പെരു ഉരുത്തി മലനട'യും കുറവരുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. പില്ക്കാലത്ത് ബ്രഹ്മണപ്രഭാവമുണ്ടായ കാലത്ത് ഈ ക്ഷേത്രത്തില്‍ ദുര്യോധന പ്രതിഷ്ഠ നടത്തിയത് ബ്രാഹ്മണിക് കടന്നുകയറ്റത്തിന്റെ സംഭാവനയായിരുന്നു. അങ്ങനെയാണ് ദുര്യോധനന്റെ കാല്പാടുകള്‍ ഇവിടെ പൂജിക്കുവാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആദിദ്രാവിഡ ഗോത്രത്തില്‍പ്പെട്ട കുറവര്‍ ബ്രാഹ്മണിക്കല്‍ മന്ത്രതന്ത്രാദികള്‍ കൂടാതെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ കള്ള്, ചാരായം, താംബൂലം, കോഴിയിറച്ചി എന്നിവയാണ് നിവേദ്യങ്ങളായി സമര്‍പ്പിച്ചിരുന്നത്. പെരു ഉരുത്തി മലനട ക്ഷേത്രത്തിലും പണ്ട് കുറവര്‍ നിവേദ്യം അര്‍പ്പിച്ചിരുന്നത് കള്ളും കോഴിയിറച്ചിയുമായിരുന്നു. കംഭമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച തുടങ്ങി രണ്ടാമത്തെ വെള്ളിയാഴ്ച ഇവിടത്തെ ഉത്സവം സമാപിക്കും. ഈ ഉത്സവത്തിന് 'മലക്കൊട' എന്നു പറഞ്ഞുവരുന്നു.

ഈ മലക്കൊടയോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് പുലയരുടെ ക്ഷേത്രമായ മണ്ടക്കാട്ട് 'കൊട'. ഇവിടേക്ക് പുലയരോടൊപ്പം തന്നെ കുറവരിലെ സ്ത്രീകളും പുരുഷന്മാരും ഭക്ത്യാദരവോടെ ഇരുമുടിക്കെട്ടു മായി ശരണംവിളികളോടെ കാല്‌നടയായി പോകുന്ന പാരമ്പര്യം ഇന്നും അന്യം നിന്നിട്ടില്ല. മണ്ടക്കാട് ക്ഷേത്രോത്സവത്തിന് എത്തുന്നവരില്‍ ഏറെയും കീഴാളരാണ്.

കാവുകളും ക്ഷേത്രങ്ങളും നിര്‍മിച്ച് കുറവര്‍ പ്രതിഷ്ഠ നടത്തിവന്ന പല കാവുകളും ക്ഷേത്രങ്ങളും ബ്രാഹ്മണ പ്രഭാവത്തോടെ എല്ലാം അവരുടെ കൈപ്പിടിയിലൊതുക്കുകയും അവിടെയെല്ലാം സവര്‍ണ ദേവന്മാരെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഒടുവില്‍ കുറവരുടെ ക്ഷേത്രങ്ങളുടേയോ കാവുകളുടേയോ നാലയലത്തു ചെല്ലാന്‍ പോലും കഴിയാത്തവണ്ണം അശുദ്ധി കല്പിക്കപ്പെട്ടു. കഴുനാട്ടു മലയില്‍ കുറവര്‍ സ്ഥാപിച്ച 'ഇങ്ങളയപ്പന്‍' ക്ഷേത്രവും ഇങ്ങനെ അന്യാധീനപ്പെട്ടുപോയി. അതുപോലെ കാവും കളവുമുള്ള 'വെളിയം' എന്ന സ്ഥലങ്ങളും. കുറവര്‍ സമുദായത്തിന്റെ പരദേവതകളെ പ്രതിഷ്ഠിച്ചിരുന്ന സ്ഥലങ്ങള്‍ക്ക് 'നാരായണമംഗലം' എന്നും പേരുണ്ടായിരുന്നു. ഇത്തരത്തില്‍ മംഗലം എന്നു പോരുള്ള സ്ഥലനാമങ്ങള്‍ വേറെയുമുണ്ട്. ചടയമംഗലം, ചെല്ലമംഗലം, പൊന്നുമംഗലം എന്നൊക്കെ. പണ്ടുകാലത്ത് വെളിച്ചപ്പാട് തുള്ളുന്ന ഏര്‍പ്പാട് കുറവര്‍ക്കുണ്ടായിരുന്നു. അങ്ങിനെയാണ് കാവുകളും ക്ഷേത്രങ്ങളും ഉടലെടുത്തത്. പഞ്ചിയമ്മക്കാ വും കല്ലയത്തു മൂപ്പനും മിത്തുകളില്‍ തളച്ചിടാവുന്നതല്ല. പഞ്ചിയമ്മക്കാ വുകള്‍ നാട്ടില്‍ പരക്കെ ഉണ്ടായിരുന്നു. ബ്രാഹ്മണ കുടിയേറ്റത്തോടെ അതെല്ലാം ബ്രാഹ്മണരുടെ സ്വന്തമായി.

ചേരവംശ രാജാക്കന്മാരുടെ ഭരണാന്ത്യത്തിന് മുമ്പ് ഇടുക്കി ജില്ലയിലെ 'കുറവര്‍ കണ്ട മല'യില്‍ നിന്നും കുറവന്‍ സമുദായത്തിലെ മൂന്ന് സിദ്ധ പുരുഷന്മാര്‍ തെക്കോട്ട് യാത്രയായി. ഒരാള്‍ ആറ്റിങ്ങല്‍ വാവം ചന്തക്കു സമീപം സമാധിയായി. മറ്റൊരാള്‍ പുലയനാര്‍ കോട്ടയിലെത്തി സമാധി യായി. ഈ മലവാഴി മൂപ്പന്മാരെ ആറ്റിങ്ങലും പുലയനാര്‍കോട്ടയിലും ആരാധിച്ചുപോരുന്നു. എന്നാല്‍ മൂന്നാമന്‍ എവിടെയാണെന്ന് വിവരമൊ ന്നുമില്ലെങ്കിലും, ഇദ്ദേഹം ഒരു നായര്‍ തറവാട്ടില്‍ എത്തിയെന്നും വളരെ വര്‍ഷം അവരോടൊപ്പം അവിടെ കഴിഞ്ഞുവെന്നും കരുതപ്പെടുന്നു. ആഹാരത്തിനു പകരം കുറേ അരിയും വാങ്ങി അടുത്തുള്ള പാറപ്പുറത്തു പോയി അവിടെവെച്ച് അരിവേവിച്ച് അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. അരിവേവിക്കാ നുപയോഗിക്കുന്ന കലം ആ പാറയില്‍ത്ത ന്നെ അടിച്ചു കളയുമായിരുന്നു. പില്ക്കാലത്ത് ആ പാറക്ക് 'കലമുടച്ചോന്‍ പാറ' എന്ന പേരുണ്ടായി. പിന്നീട് സിദ്ധനെ കാണാതായി. ഇദ്ദേഹത്തെ കല്ലയത്തു മൂപ്പനെന്നാണ് അറിയപ്പെടുന്നത്. 

Pa. Ranjith on Kabali
Pa. Ranjith on Kabali: , were raw and realistic. It’s tough to place a Rajinikanth film in that continuum. Was it difficult to balance your vision with the necessities of a Superstar film? This was a concern I had right

Amarinder questions Modi’s ‘silence’ on anti-Dalit violenceAmarinder questions Modi’s ‘silence’ on anti-Dalit violence: Punjab Congress chief Amarinder Singh on Thursday condemned the incidents of violence on Dalits in the country and questioned Prime Minister Narendra Modi’s “silence” over the issue.“There appears to

Kejriwal slams “anti-Dalit” BJP governmentsKejriwal slams “anti-Dalit” BJP governments: Lashing out at the Centre on Thursday, Chief Minister Arvind Kejriwal asked all community members to unite in the fight against the “anti-Dalit” Bharatiya Janata Party governments at the Centre and in

എങ്ങനെ നല്ലൊരു ഫുഡ്‌ബോള്‍ കളിക്കാരനാകാം? പാഠം; 11 - ഡോ. കെ എം കര്‍മചന്ദ്രന്‍


പന്തുസ്വീകരിക്കുന്നതിലെ തന്ത്രങ്ങള്‍;

പന്തുനിയന്ത്രണവും സ്വീകരണവും യഥാവിധി പരിശീലിച്ച ഒരു കളിക്കാരനു പോലും യഥാര്‍ത്ഥ ഗെയിമില്‍ തന്ത്രങ്ങള്‍ അറിയാത്തതു മൂലം പന്തു കൈവശപ്പെടുത്താനാകാതെ വരാം. ഇതൊഴിവാക്കണമെങ്കില്‍ പന്തിന്റെ സ്ഥാനം, വേഗത, ഗതി എന്നിവയും സ്വന്തം സ്ഥാനവും വേഗതയും ഗതിയും ശശീരസ്ഥിതിയും മനസിലാക്കി വേണ്ട ക്രമീകരണങ്ങള്‍ കളിയുടെ തന്ത്രങ്ങളാക്കി പ്രയോഗിക്കണം.

കളിക്കിടയില്‍ അതിവേഗതയില്‍ വരുന്ന പന്ത് നിങ്ങള്‍ നിലകൊള്ളുന്നിടത്തു വെച്ചു തന്നെ നിങ്ങള്‍ക്കു വേഗത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ കുറഞ്ഞ വേഗതയോടെ നിങ്ങളെ സമീപിക്കുന്ന പന്തിനെ എതിര്‍കളിക്കാര്‍ക്കു ഓടിവന്നു തട്ടിയെടുക്കുവാന്‍ എളുപ്പമാണ്. (ഒരു ശരാശരി ഫുഡ്‌ബോള്‍ കളിക്കാരന് സെക്കന്റില്‍ എട്ട് മീറ്റര്‍ വീതം എന്ന വേഗതയില്‍ ഓടുവാന്‍ കഴിയും)

ഉദാഹരണമായി 7 മീറ്റര്‍ അകലെ നിന്നാണ് പന്ത് സെക്കന്റില്‍ 8 മീറ്റര്‍ വേഗതയില്‍ നിങ്ങളെ ലക്ഷ്യമാക്കി വരുന്നതെന്നു കരുതുക. അതു നിങ്ങളുടെ കാല്ക്കല്‍ എത്തുവാന്‍ ഏകദേശം ഒരു സെക്കന്റ് സമയം എടുക്കും. എതിര്‍ കളിക്കാരന്‍ 7 മീറ്റര്‍ അകലെയാണെങ്കില്‍ അയാള്‍ക്കു ഓടിവന്നു നിങ്ങളേക്കാള്‍ മുമ്പായിത്തന്നെ പന്തു തട്ടിയെടുക്കുവാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ പന്തിന്റെ നേരേ വേഗം ഓടിയടുത്താല്‍ പന്തെത്തിച്ചേ രുവാനുള്ള സമയം ഒരു സെക്കന്റില്‍ നിന്നും അര സെക്കന്റാ യി കുറച്ചുകൊണ്ട് നിങ്ങള്‍ക്കുതന്നെ പന്തു നിയന്ത്രിക്കുവാന്‍ സാധിക്കും. അതായത് നിങ്ങള്‍ ലാഭിക്കുന്ന / നഷ്ടപ്പെടുത്തുന്ന അര സെക്കന്റ് സമയം പോലും ഫുഡ്‌ബോള്‍ കളിയില്‍ നിര്‍ണായകമാണ്.

ഈ തന്ത്രം പൊതുവില്‍ പ്രയോഗിക്കാതെ കളിച്ചാല്‍ എത്ര മികച്ച കളിക്കാരനായാലും നിങ്ങളുടെ ടീം തോല്ക്കുവാന്‍ ഇടയാകും. ഈ തന്ത്രം മറികടക്കണമെങ്കില്‍ അതിവേഗതയുള്ള പാസ്സുകളും മികച്ച പന്തടക്കവും കൊണ്ടുമാത്രമേ കഴിയുക യുള്ളൂ. എന്നാല്‍ അതിവേഗതയിലുള്ള പാസ്സുകള്‍ നിങ്ങങള്‍ക്കു ശ്രദ്ധയോടെ അല്പം പിന്നോട്ടാഞ്ഞു സ്വീകരിക്കാവുന്നതാണ്. അതായത് കൃത്യതയും വേഗതയും ഉള്ള പാസ്സുകള്‍ ശീലിച്ച ഒരു ടീമിന് ശാരീരികാധ്വാനം ഒരു പരിധിവരെ കുറക്കുവാന്‍ സാധിക്കും.