"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

പ്രത്യയ ശാസ്ത്രത്തെ തിരിച്ചറിയുക - സജി വള്ളോത്യാമല


നമ്മുടെ പ്രത്യയ ശാസ്ത്രത്തെ തിരിച്ചറിയുവാന്‍ കഴിയുന്നില്ല എന്നുള്ളതാണ് നമ്മുടെ ഒന്നാമത്തെ പരാജയം, ടൊക്കനിസം, (ടൊക്കനിസം) പ്രൗധനിസം, സൈപ്പറ്റേറ്റിസം മാര്‍ക്‌സിസം, ഗാന്ധിസം, അംബേദ്ക്കറിസം തുടങ്ങിയ പേരുകളില്‍ ഇവിടുത്തെ ജനതകളെ പാര്‍ശ്വവര്‍ത്തികളാക്കപ്പെടുന്നുണ്ടെങ്കിലും ചേരാത്ത കുപ്പായമിട്ടു നടക്കേണ്ടുന്ന ദുരവസ്ഥയിലാണ് അടിസ്ഥാനജനത. ഈ ഇസങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മൂല കാരണം. ടൊക്കനിസവും പ്രൗധനിസവും സൈപ്പറ്റേറ്റിസവും ലക്ഷ്യത്തെ ക്കാളധികമായി മാര്‍ഗ്ഗത്തെ സാധൂകരിക്കുമ്പോള്‍ മാര്‍ക്‌സിസവും, ഗാന്ധിസവും, അംബേദ്ക്കറിസവും ലക്ഷ്യവും മാര്‍ഗ്ഗവും ഒരു പോലെ സാധൂകരിക്കുന്നുണ്ടെന്നുള്ളതാണ് സത്യം. ടൊക്കനിസം എന്നുള്ളത് ഭരണകൂടം അടിസ്ഥാനവിഭാഗത്തിനു നല്‍കപ്പെടുന്ന സഹായസംവിധാനങ്ങള്‍ അവരുടെ ആത്യന്തിക വിമോചനത്തിനു വേണ്ടിയുള്ളതല്ലാതാക്കപ്പെടുമ്പോള്‍ ഇതു നയം മാത്രമാവുന്നു. ഈ അവസ്ഥയില്‍ മാത്രമായും തുടരാം വേണമെങ്കില്‍ എന്നാല്‍ മറ്റൊരു ഇസത്തിലേയ്ക്കു മാറ്റപ്പെടാം. ഉദാഹരണമായി മര്‍ദിതജനവിഭാഗത്തിന്റെ അടിസ്ഥാന പരമായുള്ള ആവശ്യം പഞ്ചായത്തില്‍ നിന്ന് 10 കോഴിക്കുഞ്ഞിനെ കിട്ടുന്നതും പുതിയ വീടിനു ലോണ്‍ കിട്ടുന്നതുമാണെന്നു പറയുന്നതു പോലെ വലിയ ആവശ്യങ്ങളുന്നയിക്കപ്പെടുമ്പോള്‍ ചെറിയ ഇരയെക്കൊരുത്ത് വലിയ ആവശ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് ഈ ഇസത്തിന്റെ പ്രത്യേകത. പിയെന്‍ ജോസഫ് പ്രൗധന്‍ (1809-1865) ഇടത്തരക്കാരന്‍, വ്യവസായികള്‍, മാസശമ്പളക്കാര്‍, അഭിഭാഷകര്‍, കച്ചവടക്കാര്‍ തുടങ്ങിയവരെ കൂട്ടുപിടിച്ച് സഹകരണ പ്രസ്ഥാനങ്ങളിലൂടെ മുതലാളിത്ത്വത്തെ തകര്‍ക്കാമെന്നുള്ള ആശയത്തെയാണ് പ്രൗധനിസമെന്നെറിയപ്പെടുന്നത്. ഇതും ഒരു മാര്‍ഗ്ഗം മാത്രമാണ്. ഡോ. അംബേദ്കര്‍ ജാതി നിര്‍മൂലനം എന്ന ആശയത്തിനു വേണ്ടി ആയുധമാക്കുകയും എന്നാല്‍ ഈ മാര്‍ഗ്ഗത്തെ സവര്‍ണ്ണമേധാവിത്ത്വത്തിലൂടെ തുച്ച്ചികരിക്ക പ്പെടുകയും പിന്നീട് എം. കെ. ഗാന്ധി ബോധപൂര്‍വ്വം ബ്രിട്ടീഷുകാര്‍ക്കെ തിരെ ആയുധമായി ഉപയോഗിക്കുകയും ചെയ്ത വേറിട്ടു നില്‍ക്കുന്ന അവസ്ഥയാണ് സൈപ്പറ്റെറ്റിസം. ടൊക്കാനിസം ഗാന്ധിസത്തെയും പ്രൗധനിസം മാര്‍ക്‌സിസത്തേയും സൈപ്പറ്റൈറ്റിസം അംബേദ്ക്കറിസത്തിലേയ്ക്കും ചായ്‌വ് പ്രകടിപ്പിച്ചാണ് നിലനില്‍ക്കപ്പെടുന്നത്. മുന്‍പറഞ്ഞ ഇസങ്ങളെല്ലാം തന്നെ (സെപ്പറ്റേറ്റിസം ഒഴിച്ച്) ആര്യമേധാവിത്ത്വത്തെ വളര്‍ത്തി ക്കൊണ്ട് ചൂഷണത്തിനു വഴിയൊരുക്കപ്പെടുകയാണ് ഇന്‍ഡ്യന്‍ സാമൂഹിക ക്രമത്തില്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 

'ഗുണവും കര്‍മ്മവും ജന്മസിദ്ധമാണ്' എന്നാണ് ഗാന്ധി വിശ്വസി ച്ചിരുന്നത്. (Gunna and Karma are in inherited by birth M. K. Gandhi 24-11-1927 Young India) 

'കീഴ്ജാതിയില്‍ ജനിച്ചയാള്‍ക്ക് നന്‍മ ചെയ്യുവാന്‍ ഒരിക്കലും കഴിയുകയില്ല. എന്നായിരുന്ന ഗാന്ധിജിയുടെ വിശ്വാസം അതുകൊണ്ടാണ് ഗാന്ധി തന്റെ നിലപാടുകളെ ആവര്‍ത്തിക്കു ന്നതെന്ന് ഡോ. അംബേദ്കര്‍ വിശദീകരിക്കുകയുണ്ടായി. 

(The reason why the mahathma is alway's supporting caste and Varna is because he is afraid that if he opposed then he will lose his placed in politics. Dr. Ambadkar - Annihilation of Caste P-129)

കര്‍മ്മ ഫലസിദ്ധാന്തത്തില്‍ ആശ്രയിക്കുന്ന ഗാന്ധിസം വര്‍ണ്ണവ്യവസ്ഥയിലാണ് അടിസ്ഥാനമിട്ടിരിക്കുന്നതെന്ന് ഇതില്‍ നിന്നു നമുക്കു മനസ്സിലാക്കാം.

തോമസ് മൂറില്‍ നിന്നും കിട്ടിയ (ഉട്ടോപ്യാ) ആശയവും റോബര്‍ട്ട് ഓവന്‍ (Robert Owen 1771-1888) സാന്‍ഡി മോര്‍ (1760-1825) എന്നിവരുടെ ആശയവുമായി കൂട്ടിയോജിപ്പിച്ചു കമ്മ്യൂണിസം നടപ്പിലാക്കിയപ്പോള്‍ അതു തൊഴിലാളി മുതലാളി വര്‍ഗ്ഗസമരം മാത്രമായി മാറ്റപ്പെട്ടു. ഇന്‍ഡ്യയില്‍ അതുവര്‍ണ്ണ വ്യവസ്ഥയില്‍ പുനസൃഷ്ടിക്കപ്പെട്ടപ്പോള്‍ അടിസ്ഥാനജനതയെ വളരെ ബോധപൂര്‍വ്വം ചതിക്കപ്പെടുത്തുകയാണ് ഇതിന്റെ തലപ്പത്തുള്ളവര്‍ ചെയ്തത്. എന്നാല്‍ സൈപ്പറ്റൈറ്റിസ ത്തിലാടിസ്ഥാ നമിട്ട് ജനസംഖ്യാനുപാതികമായുള്ള പ്രാതിനിധ്യ ത്തോടെ അടിസ്ഥാന ജനതയുടെ അധികാരപങ്കാളിത്തംവിഭാവനം ചെയ്യപ്പെടുന്ന അംബേദ്ക്കറിസം മാത്രമെ നമുക്കൊരു രക്ഷാ മാര്‍ഗ്ഗമായി നമ്മുടെ മുന്നിലുള്ളൂ എന്ന സത്യം മനസ്സിലാക്കാന്‍ ഇവിടുത്തെ ദലിതര്‍ വൈകിപ്പോയി എന്നുള്ളതാണ് യഥാര്‍ത്ഥ്യം.

പല സമുദായ (അടിസ്ഥാനജനതയുടെ) സംഘടനകളും അംബേദ്ക്ക റിസം വിഭാവനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിലെ അംഗങ്ങളും നേതാക്കന്മാരും ബ്രാഹ്മണിസത്തില്‍ അടിസ്ഥാനമിട്ടുറപ്പിച്ച (ഗാന്ധിസം, മാര്‍ക്‌സിസം) രാഷ്ട്രീയപാര്‍ട്ടികളില്‍ വിശ്വസിക്കുക യും ഇവ തമ്മിലുള്ള ആശയപരമായ വ്യത്യാസം സമുദായ സംഘടനകളെ ബാധിച്ച് ടൊക്കനിസത്തിലേയ്ക്കു വഴിമാറി സംഘടനകള്‍ തകരുകയോ, രാഷ്ട്രീയ പാര്‍ട്ടിയുടെ വാലായി മാറുന്ന കാഴ്ചയാണ് നാമിന്നുവരെ കണ്ടുവരുന്നത്. 

ആദ്യമായ നാം തിരിച്ചറിയേണ്ടുന്ന വസ്തുത അംബേദ്ക്കറി സമാണ് നമ്മുടെ പ്രത്യയ ശാസ്ത്രമെന്നുള്ളതാണ്. ഒരു പ്രത്യയ ശാസ്ത്രമില്ലാതെ ലോകത്തില്‍ ഒന്നു നിലനില്‍ക്കുന്നതല്ല എന്ന പരമ പ്രധാനമായ സത്യവും.