"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഏപ്രിൽ 30, ശനിയാഴ്‌ച

ഹിന്ദുവിന്റെ ജീവിതത്തിന് ഒരു ധര്‍മസംഹിതയുണ്ട്... അംബേഡ്കര്‍ പറഞ്ഞു.....!!!!!
(ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ്. 21)

ഹിന്ദുവിന്റെ ജീവിതത്തിന് ഒരു ധര്‍മസംഹിതയുണ്ട്. അത് അയാളുടെ മതത്തിന്റെ ഭാഗമാണുതാനും. ഈ ധര്‍മസംഹിത ഹിന്ദുക്കള്‍ക്ക് പല പ്രത്യേകാനുകൂല്യങ്ങളും നല്കുന്നു. മനുഷ്യജീവിത പരിശുദ്ധിക്കു നിരക്കാത്ത ധാരാളം വിദ്രോഹങ്ങള്‍ അസ്പൃശ്യര്‍ക്കു മേല്‍ കൂനകൂട്ടാന്‍ ഈ ആനുകൂല്യങ്ങള്‍ സഹായകമാകുന്നു. അവര്‍ക്കിടയില്‍ സ്വാധീനം നേടിയ നവജീവനപ്രസ്ഥാനം വഴി ഇന്ത്യയിലെമ്പാടുമുള്ള അസ്പൃശ്യര്‍ ഹിന്ദുക്കള്‍ മതത്തിന്റെ പേരില്‍ കുന്നുകൂട്ടിയ വിദ്രോഹങ്ങള്‍ക്കെ തിരായി പടവെട്ടുകയാണ്; ഓരോ ഗ്രാമത്തിലും എല്ലാ ദിവസവും ഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ നിരന്തരമായ സമരം നടന്നുകൊണ്ടി രിക്കുന്നു. പക്ഷെ അത് പകല്‍വെളിച്ചം കാണുകയില്ല. ഹിന്ദുക്കളുടെ പത്രങ്ങള്‍ അത് പ്രസിദ്ധീകരിക്കുകയില്ല, ലോക ദൃഷ്ടിയില്‍ അവരുടെ സ്വാതന്ത്ര്യസമര താത്പര്യത്തിനു പോറല്‍ ഏറ്റാലോ!

പാഠം 3; എങ്ങനെ നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം - ഡോ. കെ എം കര്‍മചന്ദ്രന്‍
പന്തടിക്കുന്ന വിധം; പ്രിയപ്പെട്ട കൂട്ടുകാരെ, കാല്‍കൊണ്ട് പന്തടിക്കു മ്പോള്‍ ഒരു കാല്‍ നിലത്തുകുത്തി മറ്റേക്കാല്‍ കൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. നിലത്തൂന്നുന്ന കാലിന്റെ സ്ഥാനം വളരെ പ്രധാനമാണ്. നിലത്തൂന്നുന്ന കാലിന്റെ സ്ഥാനമാണ് പന്തിന്റെ ദിശയും ഉയര്‍ച്ചയും നിയന്ത്രിക്കുന്നത്. പന്ത് ഗ്രൗണ്ടില്‍ നിശ്ചലമായിരിക്കുമ്പോള്‍ അതിന്റെ ഒത്ത നടുക്കുകൂടെ കടന്നു പോകുന്ന ഒരു രേഖ വരക്കുക. ഊന്നുന്ന കാലിന്റെ തള്ളവിരല്‍ പന്തിനടുത്തായി ഈ വരയില്‍ തൊട്ടു നില്‍ക്കണം.

നിങ്ങള്‍ വലതുകാല്‍കൊണ്ടാണ് അടിക്കുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇടതുകാല്‍, മേല്‍ വിവരിച്ച വിധത്തില്‍ ഊന്നിയ ശേഷം വലതുകാല്‍ മുട്ട് ശ്രദ്ധയോടെ പുറകിലേക്ക് മടക്കിയ ശേഷം ഉടനെ വലതുകാല്‍പ്പാ ദത്തിന്റെ മുന്‍ഭാഗം കൊണ്ട് പന്തടിക്കുക. പന്തു നീങ്ങുന്നതിനനുസരിച്ച് വലതുകാല്‍പ്പാദം പന്തിനെ സാധിക്കുന്നിടത്തോളം പിന്‍തുടരണം. കാല്‍കൊണ്ട് അടിക്കുമ്പോള്‍ അതിന്റെ തള്ളവിരല്‍ തറയില്‍ ഇടിക്കാ തിരിക്കുവാന്‍ ശ്ര്ദ്ധിക്കണം. ഈ സമയം മുഴുവന്‍ ഊന്നുകാല്‍ നിലത്തുതന്നെ ഉണ്ടായിരിക്കണം.

കാല്‍കൊണ്ടുള്ള കിക്ക് പലതവണ ഇപ്രകാരം ആവര്‍ത്തിക്കുക. ഓരോ തവണയും കിക്കുചെയ്യുന്നതിന്റെ ശക്തി വര്‍ധിപ്പിക്കുക.

ഇനി വലതുകാല്‍ നിലത്തൂന്നി ഇടതുകാല്‍കൊണ്ട് കിക്കുചെയ്തു ശീലിക്കുക. വലതുകാലും ഇടതുകാലും ഉപയോഗിച്ച് ആവശ്യാനുസരണം പന്തടിക്കുവാന്‍ കഴിയുന്നവര്‍ക്കേ നല്ല കളിക്കാരനാകാനാകൂ എന്നത് ഓര്‍ക്കണം.

ചലനാവസ്ഥയിലുള്ള പന്തടിക്കണമെങ്കില്‍ ഊന്നുകാല്‍ ശ്രദ്ധാപൂര്‍വം വേഗത്തില്‍ അഡ്ജസ്റ്റ് ചെയ്ത് ഊന്നിയശേഷം മറ്റേകാല്‍കൊണ്ട് വേഗംത ന്നെ കിക്ക് ചെയ്യണം. അല്ലാത്തപക്ഷം ബലന്‍സുതെറ്റി നിങ്ങള്‍ നിലത്തു വീഴാനിടയാകും.


കലാഭവന്‍ മണി; വിവാദം ഒരു ജീവിതം, സഫലം ഒരു പോരാട്ടം - കണ്ണന്‍ മേലോത്ത്
കലാഭവന്‍ മണിയെ പോലെ ജീവിതവും മരണവും ഒരേപോലെ വിവാദങ്ങളാല്‍ വേട്ടയാടപ്പെട്ട മറ്റൊരാളില്ല. ജാതിനിര്‍മിത ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ സത്യസന്ധനാകാന്‍ ശ്രമിച്ചതുമൂലമുണ്ടായ ദുരന്തമാണ് മണി നേരിട്ട വിവാദങ്ങള്‍ എന്നു കാണാം.

ആ വിവാദങ്ങളില്‍ ഏറ്റവും ചൂടുപിടിച്ചതും ദേശീയ തലംവരെ വ്യാപിച്ചതുമായ ഒന്ന് , 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നിരസിക്കപ്പെട്ടതാണ്. വിനയന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മണി അവതരിപ്പിച്ചത് ഒരു അന്ധഗായകനെയാണ്. ആ സിനിമ കണ്ടവരെല്ലാം മണിയുടെ അഭിനയത്തെ ഇങ്ങനെ വിലയിരുത്തി - 'ഒന്നാംതരം!' പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ അവാര്‍ഡ് നേടിയത് 'വാനപ്രസ്ഥം' എന്ന സിനിമയിലെ അഭിനയത്തിന് മോഹന്‍ലാലാണ്! എന്നാല്‍ ആ വര്‍ഷത്തെ അവാര്‍ഡു കമ്മിറ്റി മണിയെ പാടെ തഴഞ്ഞതുമില്ല; സാന്ത്വനമെന്ന നിലയില്‍ 'സ്‌പെഷ്യല്‍' അവാര്‍ഡ് ഒരെണ്ണം കൊടുക്കുകയും ചെയ്തു!

അവാര്‍ഡ് പ്രഖ്യാപനം ദൃശ്യമാധ്യമത്തിലൂടെ കേട്ട മണി, തനിക്ക് അവാര്‍ഡ് ഇല്ല എന്നറിഞ്ഞ് ബോധംകെട്ടു വീണു. മണിയെ ഉടനെ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ശാരീരികമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ഉടനെ തന്നെ ആശുപത്രി വിടുകയും ചെയ്തു.

ഈ സംഭവങ്ങള്‍ അനല്പമായ വിവാദത്തിന് വഴിതെളിച്ചു. അന്ന് കേരളം ഭരിച്ചിരുന്നത് മുഖ്യമന്ത്രി ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷമായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നുള്ള വിമര്‍ശനം 'മണി കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കേണ്ടിയിരുന്നു' (തലകറങ്ങി വീഴരുതായിരുന്നു) എന്നാണ്. 'ആ പാവത്തിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്' എന്ന് മുഖ്യമന്ത്രി നേരിട്ടും ഒരു അഭിപ്രായം കാച്ചി. എല്ലാ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തം; മറ്റാര്‍ക്കോ വേണ്ടി നീക്കിവെക്കപ്പെട്ടിരുന്ന അവാര്‍ഡ് മണി വെറുതേ മോഹിക്കുകയായിരുന്നുവെന്ന്!

ദളിത് അവസ്ഥയിലെ സത്യങ്ങള്‍ - ജയന്‍ കോട്ടമുറി
ളിതരുടെ മുഖ്യധാരാ പ്രവേശന ത്തിന് മുഖ്യ തടസ്സം ദളിതര്‍ തന്നയോ, ദളിത് മനോഭാവമോ ആണെന്നത് തര്‍ക്കരഹി തമായ യാഥാര്‍ത്ഥ്യമാണ്. എസ്.സി, എസ്.റ്റി വിഭാഗങ്ങളുടെ ഉയര്‍ച്ച അതിനുമുകളിലുള്ള മറ്റൊരു ജാതി സമൂഹങ്ങളും ആഗ്രഹിക്കുന്നില്ല എന്നത് വസ്തുതയാണ്. സവര്‍ണ്ണ-പിന്നോക്ക ജാതികളില്‍ ചെറിയൊരു ശതമാനം നല്ല മനുഷ്യരും, പുരോഗ മനകാരികളും ഉണ്ടെന്നുള്ള സത്യം കൂടി അംഗീകരിച്ചു കൊണ്ടാണ് താഴെയുള്ള നിഗമനങ്ങള്‍ സമര്‍ത്ഥിക്കപ്പെട്ടിരിക്കുന്നത്.

പൊതു ലക്ഷ്യത്തില്‍ സംഘടനകളും, സമുദായങ്ങളും ഒന്നിക്കാത്തതെന്തുകൊണ്ട്?
15 ലക്ഷത്തിലധികം അംഗങ്ങള്‍ ഉള്ള KPMS, PRDS, CSDS, AKCHMS, KSS, KCS, KHSS, SMS, VPMS, KDP, kn²-\À skmsskän, ]mWÀ alm-k-`, KDP, തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ഒരു ടേബിളിന് ചുറ്റുമിരുന്ന് ....ചര്‍ച്ച ചെയ്ത്.... പൊതുതീരുമാനങ്ങള്‍ എടുത്ത് ശക്തമായ നിലപാടുകളിലുറച്ച്...അണികളെ സജ്ജരാക്കി...സാമൂഹിക മാറ്റത്തിനും, സാമ്പത്തിക മുന്നേറ്റത്തിനും, രാഷ്ട്രീയാധികാരത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും, ശബ്ദിക്കുകയും, ഇടപെടുകയും ചെയ്താല്‍ ഇവിടുത്തെ സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, കക്ഷി-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാനും, ദളിത് മുന്നേറ്റത്തില്‍ കലാശിപ്പിക്കുവാനും കഴിയുമെന്നിരിക്കെ...എന്തുകൊണ്ടാണ്...ഈ നേതാക്കള്‍ക്ക് ഒരു ഐക്യത്തില്‍ വരുവാന്‍ കഴിയാത്തത്?

കാരണങ്ങള്‍ വ്യക്തം.....പലരുടെയും വ്യക്തി താല്‍പ്പര്യങ്ങളും, സങ്കുചിത മനോഭാവവും, സവര്‍ണ്ണ തമ്പുരാന്‍ വിഭാഗങ്ങളോടുള്ള ഭയവും/രാഷ്ട്രീയ തമ്പുരാക്കന്മാരോടുള്ള വിധേയത്വവും കാരണം അതില്‍ നിന്നവരെ പിന്‍തിരിപ്പിക്കുന്നു.

രോഹിത് എന്ന ആത്മാഭിമാന പോരാളി

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

പ്രദ്യുമ്‌ന കുമാര്‍ മഹാനന്ദ്യ…..!!!!

രാമചന്ദ്ര ബാബാജി മോറെ: 'ബാബാസാഹിബ്' എന്ന് അംബേഡ്കറെ ആദ്യമായി സംബോധന ചെയ്ത കമ്മ്യൂണിസ്റ്റ്കാരന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും സമുന്നതരായ ദലിത് നേതാക്കളുണ്ടായിരുന്നു. ആദ്യമായി ഡോ. അംബേഡ്കറെ 'ബാബാസാഹിബ്' സംബോധ ചെയ്യുകയും, ചരിത്രപ്രസക്തമായ മഹദ് സത്യാഗ്രഹം ആസൂത്രണം ചെയ്യുകയും അംബേഡ്കറോടൊപ്പം അതില്‍ പങ്കടുക്കുകയും ചെയ്ത രാമചന്ദ്ര ബാബാജി മോറെയാണ് അത്തരത്തില്‍ ഉള്ള ഒരു നേതാവ്. മഹദ് സത്യാഗ്രഹ കാലഘട്ടത്തിന് ശേഷം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച മോറെ പാര്‍ട്ടി പിളര്‍ന്നതിന് ശേഷം സിപിഐ (എം) ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സമുന്നതനായ ഒരു ദേശീയ നേതൃത്വമായിരുന്നിട്ടും മോറെ പോളിറ്റ് ബ്യൂറോ പോലെയുള്ള ഉന്നതാധികാര സമിതിയിലേക്കൊന്നും തെരഞ്ഞെടുക്കപ്പെട്ടില്ല. അംബേഡ്കറിസം എന്നു വിട്ടുവോ അന്നുമുതല്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മോറെ അംഗീകാരം നേടുകയുണ്ടായില്ല. കാരണം ദലിത് സമുദായമായ മഹര്‍ ജാതിയിലുള്ള പിറവി തന്നെ! പ്രത്യയശാസ്ത്ര വൈരുധ്യമോ, അടിസ്ഥാനപരമായ മറ്റെന്തെങ്കിലും കാരണമോ അംബേഡ്കറില്‍ നിന്ന് വിട്ടുപോയതിനുള്ള കാരണമായി മോറെയില്‍ ആരോപിക്കാനില്ല എന്ന വസ്തുത വിചിത്രമായി തോന്നാം. 

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മഹദ് താലൂക്കിലെ ദാസ്ഗൗണില്‍ മഹര്‍ ജാതിയില്‍ പെട്ട കര്‍ഷകത്തൊഴിലാളികളായ ബാബാജി മോറെയുടേയും രമാബായിയുടേയും മകനായി 1902 ജൂണ്‍ 10 ന് രാമചന്ദ്ര ജനിച്ചു. അച്ഛന്റെ പേരുകൂടി ചേര്‍ത്ത് രാമചന്ദ്ര ബാബാജി മോറെയായി അറിയപ്പെട്ടു. ദലിതനായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിന് നിരോധനം നിലനില്ക്കുന്ന കാലം. തന്റെ സ്‌കൂള്‍ പ്രവേശനം നിരോധിക്കപ്പെടതിനാല്‍, സ്‌കൂളധികാരികള്‍ക്കുള്ള ഗ്രാന്റ് ഇല്ലായ്മ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 11 ആം വയസില്‍ത്തന്നെ ഗവണ്മെന്റിന് കത്തെഴുതിക്കൊണ്ട് രാമചന്ദ്ര ബാബാജി മോറെ ഒരു ദലിത് വിപ്ലവകാരിയുടെ വരവറിയിച്ചു. 

ജന്മിമാരുടെ കൃഷിഭൂമിയിലെ അടിമവേലക്കാരനായിരുന്നെങ്കിലും ബാബാജി മോറെ മിച്ചം പിടിച്ചു സമ്പാദിച്ച തുക മുടക്കി കുറച്ചു ഭൂമി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ജന്മിമാരുടെ കുടിലതന്ത്രത്തിന് ഇരയായ മോറേ കുടുംബത്തിന്, പട്ടയത്തിലെ 'ഭാഷ്യം' (Khot) നിമിത്തം വാങ്ങിയ ഭൂമിയില്‍ യാതൊരു അവകാശവുമില്ലാത്ത അവസ്ഥവന്നു! ജീവിതകാലമത്രയും കഠിനാമായി അധ്വാനിച്ചു സമ്പാദിച്ച സ്വത്തിന്മേല്‍ തനിക്കും തന്റെ കുടുംബത്തിനും യാതൊരു അവകാശവുല്ലെന്നറിയുന്ന മനോവേദനയും അവശതയും അധികമായതു നിമിത്തം 1914 ല്‍ ബാബാജി മോറെ മരണമടഞ്ഞു. രാമചന്ദ്രക്ക് അപ്പോള്‍ 12 വയസുമാത്രമേ പ്രായമായിരുന്നുള്ളൂ. 

അച്ഛനെ നഷ്ടപ്പെട്ട്, നിരാലംബരായിത്തീര്‍ന്ന രാമചന്ദ്രയും അമ്മയും മഹദില്‍ത്ത ന്നെയുള്ള ലദ്വാലിയിലെ അമ്മാവന്റെ വീട്ടില്‍ ചെന്ന് താമസമാക്കി. മഹദിലുള്ള ആംഗ്ലോ - വെര്‍ണാക്കുലര്‍ സ്‌കൂളില്‍ രാമചന്ദ്ര ബാബാജി മോറെ പഠിക്കാന്‍ ചേര്‍ന്നു. കടുത്ത ദാരിദ്ര്യം മൂലം അവിടെ രാമചന്ദ്രക്ക് പഠനം തുടര്‍ന്നുകൊണ്ടുപൊകാനായില്ല. പിന്നീട് ബോംബെയിലും പൂനെയിലുമെത്തി നഗരത്തിലെ കൂലിപ്പണിയെടുത്ത് ജീവിച്ചു. ബോംബെയില്‍ വെച്ചാണ് അംബേഡ്കറേയും മറ്റ് ദലിത് വിമോചക പ്രവര്‍ത്തകരേയും കണ്ടുമുട്ടുന്നത്. ബോംബെ പ്രവാസം, തന്റെ ആളുകളുടെ ശോചനീയാവസ്ഥ എന്തെന്ന് കൂടുതല്‍ മനസിലാക്കാനും അവരുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കാനുമുള്ള തീരുമാനമെടുക്കാനും ആ സമ്പര്‍ക്കം ആര്‍ ബി മോറെയില്‍ പ്രേരണ ചെലുത്തി.

1927 മാര്‍ച്ച് 19, 20 തിയതികളില്‍ അംബേഡ്കറുടെ നേതൃത്വത്തില്‍ മഹദില്‍ ചേര്‍ന്ന കൊലബ ജില്ലാ ഡിപ്രസ്ഡ് ക്ലാസസ് കോണ്‍ഫറന്‍സ് നടത്താനുള്ള ചുമതല സംഭാജി തുക്കാറാം ഗെയ്ക്ക്വാദ്, സുബേദാര്‍ സാവര്‍ക്കര്‍ എന്നിവരോടൊപ്പം ആര്‍ ബി മോറേക്കായിരുന്നു. തുടര്‍ന്നു നടന്ന ചരിത്രപ്രസക്തമായ മഹദ് സത്യാഗ്രഹത്തിലെ വിജയ ഘടകം ആര്‍ ബി മോറെയുടെ പ്രവര്‍ത്തനങ്ങളാണ്. വിമോചനപ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ട അവബോധം ദലിതരില്‍ സൃഷ്ടിക്കുന്നതിനായി കൊലബ ജില്ലയില്‍ ഉടനീളം ക്ലാസുകളും മീറ്റിംഗുകളും മോറെ സംഘടിപ്പിച്ചു. കര്‍ഷകത്തൊഴിലാളികളേയും ചറുകിട കര്‍ഷകരേയും വിളിച്ചു ചേര്‍ത്ത് കൊലബ പെസന്‍സ് യൂണിയന്‍ എന്ന പേരില്‍ ഒരു സഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവന്നു. എന്നാല്‍ ഗവണ്മെന്റ് ആര്‍ ബി മോറെയുടെ ഈ സംഘടനയെ നിരോധിച്ചു.

തന്റെ സംഘടന നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് മോറെ, ജഗന്നാഥ് അധികാരി തുടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്കിവന്നിരുന്ന തരുണ്‍ മസ്ദൂര്‍ സംഘില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ആയിടെ 'അവ്ഹാന്‍' (Avhan) എന്ന പേരില്‍ ഒരു വാരികയുടെ പ്രസിദ്ധീകരണവും മോറെ ആരംഭിച്ചു. എന്നാല്‍ അധികനാള്‍ അത് തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയാതെവന്നു. 1932 ല്‍ മോറേയും മറ്റു നേതാക്കളും ചേര്‍ന്ന് Lalbavata Girani Kamgar Union എന്ന പേരില്‍ ഒരു തൊഴിലാളി വര്‍ഗ പ്രസ്ഥാനം രൂപീകരിക്കുകയുണ്ടായി. 1933 ല്‍ സംഘടനയുടെ നിര്‍ദ്ദേശമനുസരിച്ച് മോറെയുടെ നേതൃത്വത്തില്‍ ബോംബെയില്‍ പണിമുടക്കു നടന്നു. അതിന്റെ പേരില്‍ അറസ്റ്റ്‌ചെയ്യപ്പെട്ട മോറെ ഒന്നര മാസക്കാലം ജയില്‍ ശിക്ഷയും അനുഭവിച്ചു. 1937 ല്‍ കൊലബ ജില്ലയിലെ ചാരിയില്‍ ജന്മിമാരുടെ ഭരണ നടപടിയായ ഖോട്ട് (Khot) നെതിരെ മോറെയുടെ നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനായി അന്ന് ബോംബെ ഗവണ്മെന്റില്‍ മന്ത്രിയും പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിത്തീര്‍ന്ന മൊറാര്‍ജി ദേശായി നേരിട്ട് ഇടപെട്ടു.

രണ്ടാം ലോകമഹായുദ്ധം നടമാടിയ 1940 മുതല്‍ 1943 വരെയുള്ള കാലഘട്ടത്തില്‍ തനിക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നതിനാല്‍ മോറെ ഒളിവിലാണ് പ്രവര്‍ത്തിച്ചത്. യുദ്ധം അവസാനിച്ചശേഷം, 1946 ല്‍ പാരീസില്‍ വെച്ച് നടന്ന ഇന്റര്‍ നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര കോണ്‍ഫെറന്‍സില്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പ്രതിനിധീകരിച്ച് എന്‍ എം ജോഷിയോടൊപ്പം മോറെയും പങ്കെടുത്തു.

അയിത്തത്തിനും ജാതിവ്യവസ്ഥക്കുമെതിരേ മാത്രമല്ല, ജന്മിമാര്‍ക്കും മുതലാളിത്ത ത്തിനുമെതിരേ കൂടി പോരാടി വിജയം നേടിയാലേ സാമൂഹ്യ പുരോഗതി സാധ്യമാകൂ എന്ന ചിന്താഗതിയാണ് മോറെയെ നയിച്ചിരുന്നത്. അതിനായി മോറെ, ദലിതരും അദലിതരുമായ തൊഴിലാളി - കര്‍ഷകരുടെ ഒരു ഐക്യസമിതി രൂപീകരിക്കാന്‍ ശ്രമിച്ചു. പക്ഷെ അതില്‍ മോറെ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.

1933 ഏപ്രില്‍ 14 ന് ഡോ. ബി ആര്‍ അംബേഡ്കറുടെ ജന്മദിനം ബോംബെയിലെ ദിലിദെ റോഡിലുള്ള വസതിയില്‍ വെച്ച് അനുയായികള്‍ ചേര്‍ന്ന് ആഘോഷിക്കുക യുണ്ടായി. ആ വേളയില്‍ രാമചന്ദ്ര ബാബാജി മോറെയാണ് ആദ്യമായി ഡോ. അംബേഡ്കറെ 'ബാബാസാഹിബ്' എന്ന് സംബേധന ചെയ്തത്. അന്നുമുതല്‍ക്കാണ് മറ്റുള്ളവര്‍ ഡോ. അംബേഡ്കറെ പേരിനോടൊപ്പം ബാബാസാഹിബ് എന്ന് ചേര്‍ത്ത് സംബോധന ചെയ്യാന്‍ തുടങ്ങിയത്.

ബുദ്ധമതത്തോടും ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കുന്നതിനോടും ബാബാജി മോറെ പരിപൂര്‍ണമായി യോജിച്ചു. ബുദ്ധമതം സ്വീകരിക്കുന്നവരെ നവബുദ്ധിസ്റ്റുകള്‍ എന്നു വിളിക്കുന്നതിന് പകരം നവദീക്ഷിത് ബുദ്ധിസ്റ്റുകള്‍ എന്ന് വിളിക്കണമെന്ന ഒരു നിര്‍ദ്ദശം മോറെ മുന്നോട്ടു വെക്കുകകൂടി ചെയ്തു. ദൈവികതയിലും ആത്മാവിലും നരകത്തിലും തീരെ വിശ്വാസമില്ലാത്ത ബുദ്ധമതത്തെ അകമഴിഞ്ഞ സംതൃപ്തിയോ ടെയാണ് മോറെ ഉള്‍ക്കൊണ്ടിരുന്നത്.

1972 മെയ് 11 ന് ബോംബെയിലെ ഗോറഗണില്‍ വെച്ച് തന്റെ 70 ആം വയസില്‍ രാമചന്ദ്ര ബാബാജി മോറെ പരിനിര്‍വാണം പ്രാപിച്ചു. ദാസ്ഗാവോണിലെ ഒരു സ്‌കൂള്‍ രാമചന്ദ്ര ബാബാജി മോറെ സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. ചെറുമകനായ സുബോധ് മോറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്.

👉രാമചന്ദ്ര ബാബാജി മോറെ…..!!!!

കൂനല്‍ ദുഗല്‍……!!!!!!

2016, ഏപ്രിൽ 23, ശനിയാഴ്‌ച

ലോക സിനിമയുടെ വേറിട്ട വീക്ഷണം – ശ്യാമള എസ്

പാഠം 2; എങ്ങനെ നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം – ഡോ. കെ എം കര്‍മചന്ദ്രന്‍

2016, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ശ്രീലങ്കയിലെ അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍…!!!!

ജപ്പാനിലെ അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍…..!!!!!

കെനിയയിലെ അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍…!!!!

Plea to UN to declare Ambedkar Jayanti ‘World Equality Day’

ദ്രാവിഡ പ്രസ്ഥാനം: അധസ്ഥിത വിമോചനം കാലഘട്ടത്തിന്റെ ആവശ്യം അനുരാജ് തിരുമേനി

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ഫുഡ്‌ബോള്‍ പാഠങ്ങള്‍ I : എങ്ങനെ ഒരു നല്ല ഫുഡ്‌ബോള്‍ കളിക്കാരനാകാം – ഡോ. കെ എം കര്‍മചന്ദ്രന്‍

മണിമാരന്‍, മകിഴിനി….!!!!

പ്രിയ രോഹിത്, ദലിത് വിദ്യാര്‍ത്ഥികളുടെ കാമ്പസ് സംഘടനാ പ്രവര്‍ത്തനത്തില്‍ ബദല്‍ സാധ്യമാണ് – യു പി അനില്‍കുമാര്‍

2016, ഏപ്രിൽ 20, ബുധനാഴ്‌ച

USA യിലെ കാലിഫോര്‍ണിയയില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം…..!!!!!

സൗദി അറേബ്യയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം…..!!!!!

അംബേഡ്കര്‍ അറിവിടങ്ങള്‍……!!!!!

2016, ഏപ്രിൽ 19, ചൊവ്വാഴ്ച

സിക്കിമിലെ അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍…..!!!!

വിജില ചിറപ്പാട്…..!!!!!

അംബേഡ്കര്‍ അറിവിടങ്ങള്‍…..

പാകിസ്ഥാനില്‍ അംബേഡ്കര്‍ ജയന്തി ആഘോഷം….!!!!

ബംഗ്ലാദേശിലെ അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍…..!!!!!

ജമൈക്ക (വെസ്റ്റ് ഇന്‍ഡീസ്) യിലെ അംബേഡ്കര്‍ ജയന്തി ആഘോഷം…!!!!

ബോട്‌സ്വാന (ആഫ്രിക്കന്‍ രാജ്യം) യിലെ അംബേഡ്കര്‍ ജയന്തി ആഘോഷം….!!!!

2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

നേപ്പാളിലെ അംബേഡ്കര്‍ ജയന്തി ആഘോഷം….!!!!

സൗത്ത് ആഫ്രിക്കയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം...!!!!!

യു എന്‍ ലെ അംബേഡ്കര്‍ ജയന്തി ആഘോഷം……!!!!!

ഹംഗറിയിലെ അംബേഡ്കര്‍ ജയന്തി ആഘോഷം…!!!!

ബാബാസാഹേബ് അംബേദ്ക്കര്‍: ഇന്ത്യയുടെ മഹാനായ വിജ്ഞാനപുരുഷന്‍ – യു പി അനില്‍കുമാര്‍

അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍ യു കെ യിലെ ബെഡ്‌ഫോര്‍ഡ്ഷയറില്‍…!!!!!

അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍ ഘാനയില്‍….!!!!

അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍ മസ്‌ക്കറ്റില്‍…!!!!!

അംബേഡ്കര്‍ ജയന്തി ആഘോഷങ്ങള്‍ ലണ്ടനില്‍….!!!!!

2016, ഏപ്രിൽ 15, വെള്ളിയാഴ്‌ച

സുങ്കണ്ണ വെല്പുല…..!!!!! കണ്ണീരിന്റേയും ചിരിയുടേയും വിവേചനങ്ങളുടേയും ദലിത് ജീവിതം

അംബേഡ്കര്‍ പറഞ്ഞു…

അംബേഡ്കര്‍ അറിവിടങ്ങള്‍…..!!!!

അംബേഡ്കര്‍ പറഞ്ഞു….

2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

സെമിനാര്‍: സംവരണത്തിന്റെ രാഷ്ട്രീയം – എന്‍ ആര്‍ സന്തോഷ്‌

14.4.2016 ന് എടവന ക്കാട് സഭാ സ്‌കൂ ളില്‍ വെച്ച് പട്ടിക ജാതി ഏകോ പന സമിതി യുടെ ആഭി മുഖ്യ ത്തില്‍ അംബേ ഡ്കര്‍ ജയ ന്തി ആഘോ ഷവും 'സംവര ണത്തി ന്റെ രാഷ്ട്രീയം' എന്ന വിഷ യത്തില്‍ സെമിനാറും നടന്നു. സം സ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ സന്തോഷ് പ്രബന്ധ മവതരി പ്പിച്ചു. ശബ്ദരേഖ....


സെമിനാര്‍: സംവരണത്തിന്റെ രാഷ്ട്രീയം – എന്‍ ആര്‍ സന്തോഷ്‌

അംബേഡ്കര്‍ പറഞ്ഞു….