"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, മാർച്ച് 31, വ്യാഴാഴ്‌ച

അംബേഡ്കര്‍ പറഞ്ഞു……,

നാഗ്രാജ് മഞ്ജുളെ....!!!!

'ഫ്രാണ്ഡി' എന്ന ദലിത് സിനിമയുടെ ഡയറക്ടറാണ് മഞ്ജുളെ. യഥാര്‍ത്ഥ കലയുടെ സത്ത ദലിതരോടൊ പ്പമാണെന്ന് ഈയിടെ തുറന്നടിച്ചു, ദേശീയ അന്തര്‍ദേശീയ അവാര്‍ഡ് ജേതാവായ ഈ സംവിധായകന്‍. എന്നാല്‍ നാഗ്രാജ് മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ നിന്നുള്ള അന്തരാള (കര്‍മാള) സമുദായത്തില്‍ പെട്ടയാ ളാണ്. 'ഹിന്ദി സിനിമയിലെ ദലിത് ആദിവാസി വ്യവഹാരങ്ങള്‍' എന്ന വിഷയത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ഹിന്ദി വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണ് നാഗ്രാജ് ഇങ്ങനെ അഭിപ്രായ പ്പെട്ടത്. ഹിന്ദി സിനിമാ രംഗത്ത് ദലിതരായ പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമില്ല, എന്നിട്ടും അവിടെ നിന്ന് ദലിത് സിനിമകള്‍ മാത്രം ഉണ്ടാകുന്നില്ല! ഇപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്ന 'തമാശ' 'ലാവണി' തുടങ്ങിയ നാടന്‍ കലാരൂപങ്ങള്‍ പോലും ചരിത്രപരമായി ദലിതരു ടേതാണ്. ഒരു ദലിത് സ്ത്രീയുടെ ജീവിതം പോലും സാധാരണ ദലിതരില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന വസ്തുത ശ്രദ്ധേയമാണെന്നും നാഗ്രാജ് അഭിപ്രായപ്പെട്ടു. ദലിത് പ്രതിഭകളുടെ ബാഹുല്യം ഉള്‍ക്കൊള്ളി ക്കുന്നതിന് രാജ്യത്ത് എഠകക മാത്രം പോരെന്നും ചലച്ചിത്രവിദ്യാഭ്യാസം അവര്‍ക്ക് ലഭ്യമാക്കുന്നതിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണ മെന്നും നാഗ്രാജ് ആവശ്യപ്പെട്ടു. നാഗ്രാജ് മഞ്ജുളെക്ക് നന്ദി....!!!! ആദരവ്....!!!! ദലിതര്‍ ഒറ്റ ദിവസം കൊണ്ട് റോമാ നഗരം തീര്‍ക്കുമെന്നത് അവര്‍ സ്വയം പറയുന്നതല്ല..!!!!!

നീരു....!!!!

ഗുജറാത്തില്‍ നിന്നുള്ള 22 കാരി ദലിത് പെണ്‍കുട്ടി. വീട്ടിലെ 12 പെണ്‍ മക്കളുള്ളതില്‍ ഇളയവളും! ജാതിഹിന്ദുവായ ജന്മിയുടെ വയലില്‍ പണിക്കുചെല്ലാന്‍ വിസമ്മതിച്ചതിന് ആ ക്രൂരന്‍ നീരുവിന്റെ കൈകള്‍ തല്ലി പ്പൊട്ടിച്ചു. വിദേശ വനിതയായ ജെസീക്ക മെയ്ബറി നടത്തുന്ന കമ്മ്യൂണിറ്റി വീഡിയോ യൂണിറ്റ് നീരുവിന്റെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് മറ്റ് 150 പേരോടൊപ്പം വീഡിയോ വാളണ്ടിയേഴ്‌സില്‍ ഉള്‍പ്പെടുത്തി, വീഡിയോ നിര്‍മാണത്തില്‍ പരിശീലനം കൊടുത്തു. ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വീഡിയോ വില്‍ പകര്‍ത്തി അവ ഗ്രാമീണരെ ബോധ വത്കരിക്കു ന്നതിനു വേണ്ടി പ്രദര്‍ശി പ്പിക്കുകയും പങ്കു വെക്കുകയും ചെയ്യുന്ന ഒരു വാളണ്ടറി ഗ്രൂപ്പാണ് CVU. നിരവധി രാപകലു കള്‍ യൂണിറ്റി നൊപ്പം ചെലവഴിച്ച് ഫിലിം നിര്‍മാണം വശത്താക്കിയ നീരു സ്വയം തയാറാക്കിയ നിരവധി ചിത്രങ്ങള്‍ ഗ്രാമീ ണര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ബോധ വത്കരണ ക്ലാസുകള്‍ നയിച്ചു. 300 ഓളം വരുന്ന ഗ്രാമീണരെ, സര്‍ക്കാര്‍ അവര്‍ക്കു വേണ്ടി നീക്കി വെച്ചിട്ടുള്ള വികസന പദ്ധതികള്‍ ഫല പ്രദമായി വിനിയോഗിക്കു ന്നതിനായി, ഓഫീസുകളില്‍ അവരുടെ കൂടെ ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു....!!! CVU വിലെ ഒരു ചെറുപ്പ ക്കാരനെ നീരു വിവാഹം ചെയ്തു (ചിത്രത്തില്‍ നീരുവി നൊപ്പം) അഭിവാദ്യങ്ങള്‍...!!!! ജയ്ഭീം...!!!

അംബേഡ്കര്‍ പാഠങ്ങള്‍…

Audio: Part V: Waiting for a Visa: Autobiography of Dr. B R Ambedkar

ശിവറാം മോഗ......!!!!!

മുതിര്‍ന്ന ദലിത് വിമോ ചക പ്ര വര്‍ ത്ത കനും ഡോ. അംബേഡ് കറുടെ പിന്‍തു ടര്‍ച്ചക്കാ രനുമാ യിരുന്ന ശിവറാം മോഗ അന്തരി ച്ചു (17.10.15). കര്‍ണാ ടക സ്വദേശി യും റിപ്പബ്ലി ക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ യുടെ വര്‍ക്കിങ് പ്രസിഡ ന്റു മായിരു ന്നു. ഹൈദരാ ബാദ്, കര്‍ണാ ടക പ്രദേശ ങ്ങളില്‍ അ സ്പൃ ശ്യത ക്കെതിരായ പോരാ ട്ടത്തിന് നേതൃത്വം കൊടു ത്തത് മോഗ യായി രുന്നു. കര്‍ണാ ടക ഗവണ്‍മെ ന്റിന്റെ രാജ്യോ ത്സവ അവാര്‍ ഡും ഡോ. ബി ആര്‍ അം ബേ ഡ്കര്‍ അവാ ര്‍ഡും ലഭിച്ചി ട്ടുണ്ട്. ഗുല്‍ബ ര്‍ഗ യൂണി വേഴ്‌സിറ്റി ഓണററി ഡോക്ട റേറ്റും നല്കി ആദരി ച്ചു. 6 പെണ്‍ മക്കളും ഒരു മക നും ഒട്ടേറെ പേരക്കു ട്ടികളും മോഗ ക്കുണ്ട്. മരിക്കു മ്പോള്‍ 84 വയസാ യിരുന്നു. ..... ആദരാ ഞ്ജലി കള്‍. ....!!!!!

സുകൃത റാണി..!!!!!

തമിഴ്‌ നാട്ടിലെ ദലിത്‌ ഫെമിനിസ്റ്റ് എഴുത്തു കാരി..!! തമിഴ് ഭാഷാ - സാഹിത്യ ത്തില്‍ എം എ, എം ഫില്‍, ബി എഡ് നേടി റാണി പേട്ടിലെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലി ചെയ്യുന്നു. ശ്രീലങ്ക യിലെ തമിഴ് വംശജര്‍ക്കു നേരേ യുള്ള അതിക്ര മങ്ങള്‍ ക്കെതി രേ കവികളുടെ പ്രതിരോ ധനിര തീര്‍ത്ത തില്‍ മുന്‍ കയ്യെ ടുത്തത് സുകൃത റാണി യാണ്. 'കൈപ്പത്രി യെന്‍ കനവ് കേള്‍' തുട ങ്ങി നാല് കവിതാ സമാഹാര ങ്ങള്‍ പ്രസിദ്ധീ കരിച്ചു. താന്‍ എങ്ങ നെ ഒരു ദലിത് ഫെമിനി സ്റ്റായി സ്വയം നിര്‍ണ യിക്കപ്പെട്ടു എന്നതി നെക്കുറിച്ച് ഒരു നോവലും പ്രസിദ്ധീ കരിച്ചി ട്ടുണ്ട്. 'സുന്ദര രാമസ്വാമി വിരുതു അവാര്‍ഡ് ലഭിച്ചി ട്ടുണ്ട്...' പോരാട്ടം തുടരുന്ന ടീച്ചര്‍ക്ക് അഭിവാ ദ്യങ്ങള്‍...!!!! ജയ് ഭീം...!!!!

അംബേഡ്കര്‍ പാഠങ്ങള്‍…….

2016, മാർച്ച് 29, ചൊവ്വാഴ്ച

Audio: Chapter-XI-Empowerment of powerless Ambedkar’s constitutional discourse

അടിസ്ഥാന ജനതയുടെ ഭക്ഷണക്രമത്തില്‍ മാറ്റം ഉണ്ടായതെങ്ങനെ? – സജി വള്ളോത്ത്യാമല

പ്രന്ധ്യ പവാര്‍....!!!!!

പ്രസിദ്ധ മറാത്തി ദലിത് എഴുത്തു കാരിയും ദലിത് ഫെമി നിസ്റ്റ് ആക്ടി വിസ്റ്റു മായ ദയ പ്രന്ധ്യ പവാറും തനിക്ക് ഇതു വരെ കിട്ടി യിട്ടു ള്ള അവാര്‍ ഡുകളും അ വാര്‍ ഡ് തുകയും സ്റ്റേറ്റ് ഗവണ്‍ മെന്റി ന് മടക്കി ഏല്‍പ്പി ക്കുക യാണ്! സാംസ്‌കാ രിക ഫാസിസ ത്തിനെ തിരായി എഴുത്തു കാര്‍ നടത്തു ന്ന പ്രതി ഷേധ സമര ത്തില്‍ പങ്കു ചേര്‍ന്നു കൊണ്ടാണ് പ്രന്ധ്യ പവാ റിന്റെ ഈ തീരുമാനം. 25 വര്‍ഷത്തെ എഴുത്തു ജീവിത ത്തിനിടയില്‍ സ്റ്റേറ്റ് ഗവണ്‍മെന്റില്‍ നിന്നും 5 അവാര്‍ഡുകളാണ് കിട്ടി യിട്ടുള്ളത്. ഇതില്‍ കവി കേശവന്ത് അവാര്‍ഡും ഇന്ദിര സന്ത് അവാര്‍ ഡും ബാല്‍കവി അവാര്‍ഡും ഉള്‍പ്പെടുന്നു. ഇതോടൊപ്പം 1,13,000 രൂപ യും മടക്കി നല്കും. പ്രസിദ്ധ മറാത്തി എഴുത്തുകാരനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ദയാ പവാറിന്റെ മകളാണ് പ്രന്ധ്യ പവാര്‍...!!!! ജയ് ഭീം...!!!!

രഹ്നമോള്‍ പി ആര്‍.....!!!!!

പൗരാവകാശ സമര ത്തിലെ രക്ത സാക്ഷി കുറിച്ചി ശ്രീധരന്റെ സചി വോ ത്തമപുരം കോളനിയില്‍ നിന്നും ആദ്യമാ യി അമേരി ക്കക്ക് പറന്ന ദലിത് പെണ്‍ കുട്ടി! ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേ ഡ്കര്‍ ദലിത് വിമോചന സമര ത്തിന് വേണ്ട ഊര്‍ജം സംഭരി ച്ച സാക്ഷാല്‍ കൊളംബി യ യൂണി വേഴ്‌സി റ്റിയില്‍ രഹ്നമോള്‍ പ്രബ ന്ധം അവത രിപ്പിച്ചു. SSLC ഡിസ് റ്റിംങ് ഷനോടെ പാസായ രഹ്ന മോള്‍ അതേ മികവ് ആവര്‍ത്തിച്ച് എം എയും എം ഫില്‍ ഉം സെറ്റും നേടി JNU hnല്‍ PhD ക്ക് ശ്രമിക്കുന്ന തിനിടെയാണ് കൊളംബിയ യൂണി വേഴ് സിറ്റി യിലേക്ക് പ്രബന്ധം അവതരി പ്പിക്കാന്‍ ക്ഷണം ലഭിച്ചത്. ഇന്റര്‍ നാഷനല്‍ പൊളിറ്റിക്‌സാണ് ഐഛിക വിഷയം. റെയില്‍ വേ യില്‍ ഉദ്യോഗ സ്ഥനായ അച്ഛനും അമ്മയും ഗ്രാജുവേറ്റായ മുത്ത സഹോ ദരിയും അടങ്ങുന്ന താണ് രഹ്നമോളുടെ കുടുംബം. അഭിവാദ്യങ്ങള്‍...!!!! വിജയാശംസകള്‍....!!! ജയ്ഭീം...!!!!!

സാഗര്‍ ഷെന്‍ഡെ....!!!!

2010 സെപ്തംബറില്‍ ജനീവയിലെ യുനൈറ്റഡ് നേഷന്‍സ് ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ 15ആം സെഷനില്‍, ക്ഷണം സ്വീകരിച്ചെത്തി, ഇന്ത്യയിലെ 168 മില്യണ്‍ വരുന്ന ദലിത് ജനത ജാതി ഹിന്ദുക്കളില്‍ നിന്നും നേരിടുന്ന ഉന്മൂലന പ്രക്രി യകളെ ക്കുറിച്ചും കൊടിയ അനീ തി കളെ ക്കുറിച്ചും, പ്രസ്താവന നടത്തിയ ദലിത് വിദ്യാര്‍ത്ഥി യാണ് സാഗര്‍ ഷെന്‍ഡെ. ലുഡ് യൂണി വേഴ്‌സി റ്റിയില്‍ അപ്ലൈഡ് ഇന്റര്‍ നാഷനല്‍ ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദ ത്തിന് പഠിക്കുക യായിരുന്നു സാ ഗര്‍ അപ്പോള്‍..... അഭിവാദ്യ ങ്ങള്‍....!!!! ജയ്ഭീം...!!!!

Audio: Part 3: Waiting for a Visa; Autobiography of Dr. Ambedkar

അംബേഡ്കര്‍ പാഠങ്ങള്‍…..

2016, മാർച്ച് 28, തിങ്കളാഴ്‌ച

വാല്മീകി സഹോദരന്മാര്‍....!!!!

2015 ജൂണില്‍ ബെല്‍ജിയ ത്തില്‍ വെച്ചു നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ പോളണ്ടി നെതിരേ സെമി ഫൈനലില്‍ ഇന്ത്യ വിജയം നേടിയ ത് (3-0) ഈ ദലിത് സഹോദ രന്മാരുടെ കരുത്തി ലാണ്. ആന്‍ വെര്‍ പില്‍ നടന്ന മത്സര ത്തില്‍ 23 ആം മിനിറ്റില്‍ യുവരാജ് വാല്മീ കിയും (ചിത്രത്തി ല്‍ വലത്ത്) 52 ആം മിനിറ്റില്‍ ദേവീന്ദര്‍ വാല്മീ കിയും ഗോള്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ 41 ആം മിനിറ്റില്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ് നേടിയ താണ്. ഉന്നത കുലജാ തര്‍ക്ക് വിദേശ ങ്ങളില്‍ പോയി പൊതുമുതല്‍ ധൂര്‍ത്തടിക്കുന്നതിനുള്ള വിനോദ പരിപാടി എന്ന നിലയില്‍ നിന്ന് സ്‌പോര്‍ ട്ട്‌സ് ദലിതരിലേക്ക് വരട്ടെ, കാണാം രാജ്യത്തിന്റെ യശസ്സു യര്‍ത്തുന്ന കൂടുതല്‍ 'വിജയ'ങ്ങള്‍....!!!!! വാല്മീകി സഹോദരന്മാര്‍ക്ക് അഭിന ന്ദനങ്ങള്‍..!!!! ഒരു റോമാ നഗരം തീര്‍ക്കാന്‍ ദലിതര്‍ക്ക് ഒറ്റ ദിവസം മതി...!!!!

Audio: Part 2: Waiting for a Visa; Autobiography of Dr. Ambedkar

അംബേഡ്കര്‍ പാഠങ്ങള്‍…..

സംഘപാലി അരുണ ലോഹിതാക്ഷി....!!!!

ദലിത് സ്ത്രീ വിമോചന പ്രവര്‍ത്ത നത്തിന് ജീവിതം ഉഴിഞ്ഞു വെച്ച മറ്റൊരു പോരാളി..! സ്വന്തം അച്ഛന്റെ പാത പിന്‍തു ടര്‍ന്നാണ് സംഘപാലി പോരാട്ട നിരയിലെ ത്തുന്നത്. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ സംഘപാലി ഒരു മാര്‍ക്ക റ്റിംഗ് കമ്പനിയില്‍ ജോലിക്ക് അപേക്ഷിച്ചു. ഇന്റര്‍വ്യൂവിലെ മികവ് പരിഗണിച്ച ഇന്റര്‍വ്യൂവര്‍ സംഘപാലിക്ക് ആ ജോലി വാഗ്ദാ നം ചെയ്തു. വിവരവും വിദ്യാ ഭ്യാസവും സൗന്ദര്യവും അദലിതരുടെ മാത്രം യോഗ്യത യാണെന്ന സവര്‍ണ ബോധം വെച്ചു പുലര്‍ത്തിയിരുന്ന ആ ഇന്റര്‍വ്യൂവര്‍ അവസാ നമാണ് സംഘപാലിയുടെ ജാതി ചോദിച്ചത്. താന്‍ ദലിത് സമുദാ യത്തില്‍ പെടുന്നയാളാണെന്ന് സംഘപാലി അഭിമാനത്തോടെ പറഞ്ഞു. അത് കേട്ട ഉടനെ ഇന്റര്‍വ്യൂവര്‍ തന്റെ വാഗ്ദാനം പിന്‍വലിച്ചു.!!!!!????? യോഗ്യ തകളില്‍ മികച്ചു നിന്നിട്ടും അത് ജോലി നേടുന്നതിനുള്ള അംഗീകാ രമാകാത്തത് എന്തുകാരണം കൊണ്ടാണോ അതിനെ വിളിക്കുന്ന പേരാണ് 'ജാതിവ്യവസ്ഥ' !!! സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തി ക്കുന്ന 'ജയ്ഭീം ഇന്റര്‍ നാഷനലി'ല്‍ ഉള്‍പ്പെട്ട സംഘപാലി, ദലിത് സ്ത്രീകള്‍ ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവര ങ്ങള്‍ ജനീവയില്‍ വെച്ചു നടന്ന അന്താരാഷ്ട ഹ്യൂമണ്‍റൈറ്റസ് കൗണ്‍സി ലില്‍ അവതരിപ്പിച്ചു. JNU വില്‍ PhD ക്ക് പരിശ്രമിക്കുകയും ചെയ്യുന്നു. അഭിവാദ്യങ്ങള്‍....!!! ജയ് ഭീം....!!!!

2016, മാർച്ച് 27, ഞായറാഴ്‌ച

Audio: Part I : Waiting for a Visa; Autobiography of Dr. Ambedkar

സുഷമ അന്ഥാരേ....!!!!

എഴുത്തുകാരിയും പ്രസംഗകയും അംബേഡ്കറൈറ്റ് ആക്ടിവിസ്റ്റു മായ പ്രൊഫ: സുഷമ മുംബൈയി ലെ ഉപജാതി വിവാഹിതരായ ദലിത് ദമ്പതികളുടെ മകളാണ്. ഏവരേയും പോലെ പള്ളിക്കൂട ത്തില്‍ വെച്ച്, ജാതി ഹിന്ദുക്കളില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന വിവേച ങ്ങളാണ് സുഷമയേയും അംബേ ഡ്കറില്‍ എത്തിച്ചത്. സോഷ്യോള ജിയില്‍ എം എയും പിഎച്ച് ഡി യും എടുക്കുന്നതിനിടെ ജാതി ഹിന്ദുക്കളില്‍ നിന്നുള്ള നിരവധി വധശ്രമത്തെ അതിജീവിച്ചു! ബജ്‌റംഗാ ദള്‍ ഒരിക്കല്‍ കഴുത്തില്‍ കത്തിവെച്ച് വധിക്കാന്‍ ശ്രമിച്ചു. കല്ലെറിഞ്ഞും കത്തിക്കാന്‍ ശ്രമിച്ചും ഇല്ലായ്മചെയ്യാന്‍ നോക്കി! അംബേഡ്കര്‍ കൃതി കളുടെ പാരായണം അതിനെയെല്ലാം അതിജീവിക്കുന്നതിനുള്ള ഊര്‍ജം സുഷമക്ക് പകര്‍ന്നു കൊടുത്തു. ദലിത് സ്ത്രീകള്‍ 3 തരം വിവേചന ങ്ങള്‍ക്കിരയാകുന്നു എന്ന നിരീക്ഷണം ജാതിസഹിത സമൂഹത്തില്‍ മുന്നോട്ടുവെച്ചവരില്‍ പ്രമുഖയാണ് സുഷമ അന്ഥാരേ. സ്ത്രീയെന്ന നിലയിലും ദലിത് എന്ന നിലയിലും ദലിത് സ്ത്രീ എന്ന നിലയിലയിലും ദലിത് ത്രീകള്‍ വിവേചനം നേരിടുന്നു. പ്രൊഫസറുടെ ലേഖനങ്ങള്‍ക്ക് മലയാളത്തില്‍ പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്... ആശംസകള്‍...!!!!! ആദര വ്...!!!! ജയ് ഭീം....!!!!

2016, മാർച്ച് 26, ശനിയാഴ്‌ച

അംബേഡ്കര്‍ പാഠങ്ങള്‍…..

Audio:10 Chapter-X Dr Ambedkar’s Developmenat Model & Constitution

ആംഗലേയ ശബ്ദങ്ങള്‍ 16: ഡോ. കെ എം കര്‍മചന്ദ്രന്‍

മനീഷ മഷാല്‍....!!!!

സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ പോലും ജാതി വിവേചനം വെച്ചുപുലര്‍ത്തുന്ന സാമൂഹ്യ തിന്മയെ ഉന്മൂലനം ചെയ്യുന്നതിന് പ്രതിരോധ സമരനിര തീര്‍ക്കുക യാണ് ആസാമില്‍ നിന്നുള്ള ഈ ദലിത് വിമോചന പ്രവര്‍ത്തക!. 5 വയസുള്ള കാലത്ത് ഒന്നാം ക്ലാസില്‍ വെച്ചുതന്നെ അധ്യാപകര്‍ ജീതി വിളിച്ച് അധിക്ഷേപിച്ചു. അസ്പൃശ്യയായ തന്റെ നോട്ട് ബുക്ക് തുറന്നു നോക്കാന്‍ പോലും അധ്യാപകര്‍ തയാറായില്ല. 16 വയസായപ്പോള്‍, സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ തേടി ദലിത് പ്രസ്ഥാനത്തില്‍ സജീവമായി പങ്കടുത്തു തുടങ്ങി. 2011 ലെ സെന്‍സസ് പ്രകാരം 100 മില്യണ്‍ ദലിത് സ്ത്രീകളുള്ളതില്‍ ഏറിയ കൂറും ശാരീരിക പീഡകള്‍ നേരിടുന്നതായും 46% പേര്‍ ലൈംഗിക അവമതികള്‍ ക്കിരയാകുന്നതായും 20% പേര്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായും ചഇഉഒഞ ന്റെ പഠനത്തില്‍ നിന്നും മനീഷ കണ്ടെത്തി. ദലിത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമ ങ്ങള്‍ക്കെ തിരെ പൊതു ബോധ മുയര്‍ത്താന്‍ നോര്‍ത്ത് അമേരിക്കയില്‍ സംഘടി പ്പിക്കപ്പെട്ട സമര പരിപാടികളില്‍ മനീഷ സജീവമായി. ആള്‍ ഇന്ത്യ ദലിത് വുമണ്‍ റൈറ്റ്‌സ് ഫോറം രൂപീകരിച്ച് മനീഷ ഇപ്പോള്‍ പോരാട്ടം തുടരുന്നു.... അഭിവാദ്യങ്ങള്‍....!!!! ജയ് ഭീം...!!!!

അംബേഡ്കര്‍ പാഠങ്ങള്‍…….

2016, മാർച്ച് 25, വെള്ളിയാഴ്‌ച

Audio: Chapter-IX Ambedkar’s Quest for Gender Equality

വെട്ടിയാര്‍ പ്രേംനാഥ്......!!!!!!

ആദ്യത്തെ സാമൂഹ്യ ചരിത്ര കാരനും, ഭരണ ഘടന യേയും അംബേ ഡ്കറേയും കുറിച്ച് സാമാന്യ ജനങ്ങളില്‍ അറിവു പകരുകയും ചെയ്ത പ്രമുഖ നുമാണ് മാവേലി ക്കരക്ക് അടുത്ത് വെട്ടിയാ റില്‍ ജനിച്ച പ്രേംനാഥ്. നാടന്‍ പാട്ടുക ളുടെ സമ്പാദകന്‍ എന്ന നിലക്ക് പ്രേംനാഥ് കുറച്ചൊ ക്കെ അറിയ പ്പെട്ടിരുന്നു. പക്ഷെ, നിരവധി ഗ്രന്ഥങ്ങ ളുടെ കര്‍ത്താ വു കൂടിയാണ് അദ്ദേഹ മെന്ന വസ്തുത ശര്ദ്ധിക്ക പ്പെടാതെ പോയി. കേരള ത്തിലെ അടിമ സമുദായ ങ്ങളെക്കു റിച്ചും ജാതിഘട നയെ ക്കുറി ച്ചും പ്രേംനാഥ് നല്കിയ അന്വേഷ ണാത്മക അറിയിപ്പുകള്‍ വിലമതിക്കാ നാവാത്തവയാണ്. ആദ്യകാല ദലിത് സാഹിത്യകാരന്മാരുടെ കൂട്ടത്തിലാണ് കവിയൂര്‍ മുരളി തന്റെ 'ദലിത് സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ പ്രേംനാ ഥിനെ പരിചയ പ്പെടുത്തുന്നത്. ഇതൊന്നു മാത്രമാണ് ആ സാഹസിക സഞ്ചാര സാഹിത്യ കാരനെക്കുറിച്ച് അച്ചടിച്ചു വന്നിട്ടുള്ള ഏക ലിഖിത രേഖ. (ഡോ. ജോര്‍ജ് കെ അലക്‌സും എലിസബത്ത് ജോണും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടു് ) ശാരീരിക അസുഖങ്ങള്‍ ഏറിയിരുന്ന ജീവിത സായാഹ്നത്തില്‍ വെട്ടിയാര്‍ പ്രേംനാഥിനെ നേരിട്ട് പോയി കാണാന്‍ കഴിയാത്തതിലുള്ള ഖേദം കവിയൂര്‍ മുരളി മറച്ചു വെക്കുന്നില്ല. 2003 ല്‍ അന്തരിച്ച കവിയൂര്‍ മുരളി 2000 ല്‍ ഇറങ്ങിയ 'ദലിത് സാഹിത്യ'ത്തില്‍ ഇങ്ങനെ വിലപിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്, 8 - 9 - 1972 ല്‍ വെട്ടിയാര്‍ പ്രേംനാഥ് അന്തരിച്ച വിവരം അറിഞ്ഞിരുന്നില്ല.....!!! വെട്ടിയാര്‍ പ്രേനാഥിനു ആദരസ്മരണകള്‍.....!!!!

വെങ്കിടേഷ് എം....!!!

ബാംഗ്ലൂരിലെ ദലിത് ബഹുജന്‍ മൂവ്‌മെ ന്റിന്റെ സ്ഥാപക നേതൃത്വ മാണ് വെങ്കിടേഷ് എം എന്ന അഭ്യസ്ത വിദ്യന്‍! ദലിതര്‍ ക്കായി ബജറ്റില്‍ വിഹിതം ഉള്‍ക്കൊ ള്ളിച്ചാല്‍ മാത്രം പോരാ, അത് വേണ്ട വിധം വിനിയോ ഗിക്കുന്ന തിന് അവര്‍ക്ക് അക്കാര്യ ത്തില്‍ വിദ്യാ ഭ്യാസവും ലഭ്യമാ ക്കണമെ ന്നെ കാഴ്ചപ്പാടോടു കൂടി സംഘടനാ പ്രവര്‍ത്തനം മുന്നോട്ടു നയിക്കു കയാണ് വെങ്കിടേഷ് എം. വെങ്കിടേഷ് പറയുന്നത് ഈ ബജറ്ററി വിന്റെ അഭാവം കൊണ്ടാണ് SCP/TSP ഫണ്ടുകള്‍ വകുപ്പുമാറ്റി റോഡു കളും പാലങ്ങളും, തുമ്മിയാല്‍ തെറിക്കുന്ന 'ദലിത് ഭവന'ങ്ങളും ഉണ്ടാ ക്കുന്നതിലൂടെ ദലിത് ഉന്നമനം സാധ്യമാകാതെ പോകുന്നതെന്നാണ്. കേരള ത്തില്‍ യു പി അനില്‍കുമാറും പി ആനന്ദന്‍ മാഷുമൊക്കെ ഇതേ 'വിദ്യാ ഭ്യാസ പരിപാടി' ഇപ്പോള്‍ മുന്നോട്ടു നയിക്കുന്നുണ്ട്. ദലിത് വിമോ ചനത്തിന് ഈ മാര്‍ഗം തെരഞ്ഞെടുത്ത വെങ്കിടേഷിന് ഐക്യ ദാര്‍ഢ്യം.....!!!!!

വന്ദന.....!!!

ലക്‌നൗ വിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2008 ലെ ബാച്ചില്‍ ടോപ് സ്‌കോററായ ദലിത് പെണ്‍പകുട്ടി. സ്ഥാപനത്തിന്റെ 100 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഒരു ദലിത് പെണ്‍കുട്ടി ഈ നേട്ട ത്തിനുടമയാകുന്നത്! 17 ഓളം സ്വര്‍ണമെഡലുകളും ഈ ഡോക്ടര്‍ വാരിക്കൂട്ടി. ഇതില്‍ ഹേവെറ്റ് ഗോള്‍ഡ് മെഡലും ചാന്‍സലേഷ് ഗോള്‍ഡ് മെഡലും പ്രതിവര്‍ഷം കൊടുക്കുന്നതല്ല. മികവുള്ളവര്‍ക്കു മാത്രമേ അത് നേടാനാവൂ....!!! വന്ദനയുടെ അച്ഛന്‍ ഹരീഷ് ചന്ദ്ര റാം ജണഉ ജൂനിയര്‍ എഞ്ചിനീയറാണ്. 3 മക്കളില്‍ ഇളയ മകളാണ് വന്ദന... ആശംസകള്‍.....!!!

അംബേഡ്കര്‍ പാഠങ്ങള്‍…..

2016, മാർച്ച് 24, വ്യാഴാഴ്‌ച

Audio: Chapter VIII DIRECTIVE PRINICPLES OF STATE POLICY ; DR. AMBEDKAR’S PERSPECTIVE

തേവലക്കര ചെല്ലപ്പന്‍.....!!!!

കഴിവുറ്റ ചലച്ചിത്ര സംവിധായ കനായി പ്രസിദ്ധിയിലേക്ക് ഉയരവേ കാലം അപഹരിച്ച ദലിത് പ്രതിഭ! ചെല്ലപ്പന്‍ പ്രശാന്തന്‍ എന്ന പേരി ലും അറിയപ്പെട്ടിരുന്ന ഈ പ്രതിഭ യെ വാര്‍ത്തെടുക്കുന്നതില്‍ കലൂര്‍ ഡെന്നീസ് വലിയ പങ്ക് വഹിച്ചി ട്ടുണ്ട്. ജോഷി, പി ജി വിശ്വംഭരന്‍ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തി ച്ചശേഷം മമ്മൂട്ടി നായക നായ ആളൊരുങ്ങി അരങ്ങൊ രുങ്ങി, അതിനുമപ്പുറം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. തുടര്‍ന്ന് സംവിധാനം നിര്‍വഹിച്ച വൈസ് ചാന്‍സലര്‍, കള്ളന്‍ കപ്പലില്‍ത്തന്നെ, മിസ് പമീല, നഗരത്തില്‍ സംസാരവിഷയം തുടങ്ങിയ സിനിമകളും സാമ്പത്തിക വിജയങ്ങളാ യിരുന്നു. തേവലക്കര ചെല്ലപ്പന് ആദരസ്മരണകള്‍...!!!!! ജയ് ഭീം...!!!!

ടാരാ ടെങ്.......!!!!!!

സൗത്ത് ഏഷ്യന്‍ വംശജയായ കനേഡിയന്‍ സുന്ദരിയും ദലിത് വിമോചന പ്രവര്‍ത്തന ത്തില്‍....!!!! നന്നേ ചെറുപ്പത്തില്‍ തന്നെ, ലോക ത്തെമ്പാടും അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗ ങ്ങളുടെ വിമോചനപ്പോരാട്ടത്തില്‍ മുന്ന ണിപ്പോരാളിയായി സ്വയമേവ കടന്നുവന്നു. ഒരു നോര്‍ത്ത് അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് ദലിത് വിമോചന പോരാട്ടത്തി നായി ജീവിതം സമര്‍പ്പിച്ചു. കമ്പോഡിയ, തായ്‌ലന്റ് ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങ ളില്‍ സന്ദര്‍ശിച്ച് അവിടത്തെ പള്ളിക്കൂട ങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മനുഷ്യാവ കാശ വിഷയത്തില്‍ ക്ലസുകള്‍ എടുത്തു. കാതലൈന്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യ പ്പെട്ടു....!!!!! ടാരാ ടെങ്ങിന് അഭിവാദ്യങ്ങള്‍....!!!!!! വിജയാശംസകള്‍.....!!!!!

സുനില്‍ ജാഥവ്..!!!!

മുംബൈ കോര്‍പ്പറേഷനിലെ മാനു വല്‍ സ്‌കാവെഞ്ചറായ സുനില്‍ ജാഥവ്. പക്ഷെ സുനില്‍ യാദവി ന്റെ കയ്യില്‍ നാല് ഡിഗ്രി യുണ്ട്! അതില്‍ ഒന്ന് ടാറ്റ ഇന്‍സ്റ്റിട്ട്യൂ്ടില്‍ നിന്ന് സോഷ്യോളജിയില്‍ നേടിയ മാസ്‌റ്റേഴ്‌സ് ഡിഗ്രിയാണ്! വെണ്ണ യും പാലും കഴിച്ചു വളര്‍ന്ന ജവഹര്‍ ചൗധരിയുടെ മക്കളെ പോലെയല്ല സുനില്‍ ജാഥവ് വളര്‍ന്നത്. ഈവക പോയിട്ട് സാധാരണ ആഹാരം പോലും കഴിക്കാനില്ലാതെ, പഠിക്കുന്നതിനൊപ്പം നിന്ദ്യവും നീചവുമായ നിരോധി ക്കപ്പെട്ടതുമായ മാനുവല്‍ സ്‌കാവെഞ്ചിങ് പോലെയുള്ള ജോലി (?) ചെയ്തു കൊണ്ടുകൂടിയാണ്. അതിനാല്‍ത്തന്നെ ജവഹര്‍ ചൗധരിയുടെ മകനേക്കാള്‍ പതിനായിരം ഇരട്ടി തിളക്കമുണ്ട് സുനില്‍ യാദവിന്റെ വിജയത്തിന്! എന്നിട്ട് അവര്‍ ചെയ്യുന്നതോ, ഗുരുതരമല്ലാത്ത ഒരു പേരിടീല്‍ കുറ്റമായി ചുമത്തി ദലിത് ബാല്യങ്ങളെ അതി ക്രൂരമായി കൊന്നു തള്ളുകയും ചെയ്യുന്നു. നാളെ തങ്ങളുടെ തീട്ടം കോരാന്‍ ആളെ അവശേഷിപ്പിക്കണം എന്നു വിചാരിച്ചെങ്കിലും സവര്‍ണ ഹിന്ദുവിന് ദലിതനെ കൊല്ലാതെ വിട്ടുകൂടെ? അതെങ്ങനെ തീട്ടംവാരിയാണെങ്കില്‍ പോലും ദലിതന്‍ നാലല്ല, അതിലേറെ ഡിഗ്രി സമ്പാദിക്കുമെന്ന് സവര്‍ണ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് നന്നായറിയാം. ബിബിസി പുറത്തു വിടുന്നതു വരെ ഈ വാര്‍ത്ത ലോകം അറിഞ്ഞില്ല!!!! ബിബിസിക്ക് നന്ദി..!!! സുനില്‍ ജാഥവിന് അഭിവാദ്യങ്ങള്‍..!!! ജയ്ഭീം...!!!!

സുനില്‍....!!!!!

പാറ്റ്‌നയിലെ ദലിത് കുടിയില്‍ ജനിച്ച എഞ്ചിനീയര്‍! ബിബിസി വേള്‍ഡ് സര്‍വീസിനുവേി രൂപാ ഝാ എടുത്ത 3 ഭാഗങ്ങളുള്ള 'ലിവിങ് ഇന്ത്യ' എന്ന ഡോക്യു മെന്ററിയിലാണ് സുനിലിന്റെ പ്രസ്താവനയുള്ളത്. 'വിദ്യാഭ്യാ സമാണ് ഞങ്ങളുടെ രക്ഷ' എന്ന് സുനില്‍ ആവര്‍ത്തിച്ചു. തീരെ പാവപ്പെട്ട തന്റെ വീട്ടുകാര്‍ മാത്രമല്ല, ഗ്രാമം ഒന്നാകെയുള്ള പ്രതീക്ഷയും സുനില്‍ എന്ന ദലിത് പയ്യനിലാണ് അര്‍പ്പിച്ചിരുന്നത്. 2004 ല്‍ രൂപാ ഝാ കാണുമ്പോള്‍ സുനിലിന് 18 വയസുണ്ട്. ഗ്രാമീണരുടെ പ്രതീക്ഷ നിറവേറ്റാന്‍ സൗജന്യ മായി എഞ്ചിനീയറിങ് കോച്ചിങ് കിട്ടുന്ന സെന്ററുകളില്‍ പോവുകയാ യിരുന്നു സുനില്‍ അപ്പോള്‍! അതിനു ശേഷം, 50 മണിക്കൂര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിച്ച് കോഴിക്കോട് വന്നാണ് സുനില്‍ തന്റെ എഞ്ചിനീയറിങ് ഡിഗ്രി സമ്പാദിച്ചത്! (അത് REC ആണെന്ന് കരുതുന്നു. സുനിലിന്റെ കൂടെ പഠിച്ചവര്‍ ഈ പോസ്റ്റ് വായിക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു) സുനിലിന്റെ വിവരണം കേട്ട് അത്ഭുതപ്പെട്ട രൂപാ ഝായോട് ഇങ്ങനെ പറഞ്ഞു '50 മണിക്കൂര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ യാത്ര, അത് ഞങ്ങളെ അലട്ടാറില്ല, ജീവിതത്തിലൊരിടത്തും സുഖം എന്തെന്ന് ഞങ്ങള്‍ അറിഞ്ഞിട്ടില്ല! '.......... ..!!!!! രൂപാ ഝാക്ക് നന്ദി രേഖപ്പെടുത്തുന്നു. സുനിലിന് വിജയാശം സകള്‍....!!!! അതെ നമ്മള്‍ തീര്‍ക്കും ഒറ്റക്ക്... ഒരു ദിവസംകൊണ്ട് റോമാ നഗരം......!!!!!

സോനു നിഗം...!!!!

പ്രശസ്ത ഗയകന്‍. ദലിതന്‍ മാത്ര മല്ല, അംബേഡ്കറൈറ്റു കൂടിയാണ്. മലയാള സിനിമയിലും ഗാനങ്ങള്‍ ആലപിച്ചു. '8:20' എന്ന മലയാളം സിനിമയില്‍ എങ്ങണ്ടി യൂര്‍ ചന്ദ്ര ശേഖരന്റെ വരികള്‍ ആലപിച്ചത് സോനു നിഗമാണ്. ചമാര്‍ എന്ന ദലിത് നരവംശത്തില്‍ പെട്ട അഗം കുമാര്‍ നിഗമിന്റേയും ഷോഭാ നിഗമിന്റേയും പുത്രനായി 1973 ജൂലൈ 30 ഫരീദാബാദിലാണ് സോനു നിഗം ജനിച്ചത്...!!! ജയ് ഭീം...!!!!

2016, മാർച്ച് 23, ബുധനാഴ്‌ച

Audio:CHAPTER-VII REBUILDING INDIA- DR. AMBEDKAR’S EFFORTS – Suresh Mane

അസ്പൃശ്യത മനുസ്മൃതിയുടെ കാഴ്ചപ്പാടില്‍ – സജി വള്ളോത്യാമല

ഗുര്‍പ്രീത് സിങ്....!!!!!

വ്യവസായ സംരംഭകനായി വിജയിച്ച ദലിത് സിഖ് യുവാവ്.. ..!!!!! അച്ഛന്റെ ഗ്രാമമായ, പഞ്ചാ ബിലെ ഭജൗളിയിലുള്ള രണ്ട് ഗുരുദ്വാരകളില്‍ ഒന്നില്‍ എന്തു കൊണ്ടാണ് കയറാന്‍ വിലക്കുക ളുള്ളത് എന്ന് ബാലനായ ഗുര്‍പ്രീതി ന്റെ സംശയത്തിന് പക്ഷെ, മുത്തച്ചന്‍ മറുപടി കൊടുത്തില്ല...!!!! ആ പ്രായത്തില്‍ തന്നെ ഗുര്‍പ്രീത് തന്റെ ജാതി തിരിച്ചറിഞ്ഞു...!!!!! ജാതിവെറിയുടെ ഇരയാകുമ്പോഴും ഭദ്ദാളിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഗുര്‍പ്രീത് സിങ് ബിടെക് എടുത്തു. തുടര്‍ന്ന് മൊഹാലിയിലുള്ള DELL ല്‍ലും അവിടത്തെ 'ആദ്യത്തെ എയര്‍കണ്ടീഷന്‍ ബസ്സ്റ്റാന്റ്' ലും ജോലി നോക്കിയെങ്കിലും തന്റെ അഭിരുചികളുമായി ഒത്തു പോകാത്തതിനാല്‍ ഗുര്‍പ്രീത് സ്വയമേവ അവിടങ്ങള്‍ വിട്ടു. വ്യവസായ സംരംഭം ആരംഭിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കെട്ടിട നിര്‍മ്മാണത്തിന് സാധാരണ ഇഷ്ടികകളേക്കാള്‍ ഫലപ്രദം ഫ്‌ളൈ ആഷ് കൊണ്ടു നിര്‍മിക്കുന്ന ഇഷ്ടികകളാണെന്ന് ഗുര്‍പ്രീത് മനസിലാക്കി. അത്തരം ഇഷ്ടികകള്‍ നിര്‍മിക്കുന്ന ഒരു സംരംഭം തുടങ്ങുന്നതിന് 18.2 കോടി വേണം..!!! ലോണിന് അപേക്ഷിച്ചപ്പോള്‍ ജാതിവ്യവസ്ഥ അവി ടെയും ഗുര്‍പ്രീതിനെ വേട്ടയാടി....!!!!! ദലിതന്‍ വ്യവസായം തുടങ്ങുകയോ? അത് വര്‍ണവ്യവസ്ഥയുടെ ലംഘനമല്ലേ? ഒരു ബാങ്കുകാരും ലോണ്‍ കൊടുക്കാന്‍ തയാറായില്ല. ഗവണ്‍മെന്റ് എഞ്ചിനീയറായ ഹര്‍പ്രീതിന്റെ അച്ഛന്‍ തന്റെ സ്വത്തുക്കളെല്ലാം വിറ്റ് 4 കോടി സംഘടിപ്പിച്ച് ഗുര്‍പ്രീതിന്റെ വ്യവസായ സംരംഭത്തിന് മുതല്‍ മുടക്കാന്‍ തയാറായി. ഒടുവില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര 4.7 കോടി ലോണ്‍ അനുവദിച്ചു. വി സി ഫണ്ട് 8.5 കോടിയും അനുവദിച്ചു. അങ്ങനെ 20013 ല്‍ ഗുര്‍പ്രീ തിന്റെ ഉടമസ്ഥതയില്‍ 'എംജിഎം ഇന്‍ഫ്രാ ഡെവലപ്‌മെന്റ് സൊല്യൂ ഷന്‍സ് പ്രൈ. ലിമിറ്റഡ്' ആരംഭിച്ചു.....!!!!! ആ സ്ഥാപനത്തിന്റെ CEO ആണ് ഇന്ന് ഗുര്‍പ്രീത് സിങ് എന്ന 30 കാരന്‍ ദലിതന്‍...!!!! (ചിത്രത്തില്‍ ടര്‍ബന്‍ ധരിച്ചയാള്‍)അതെ, ഗുര്‍പ്രീത് ഒറ്റദിവസം കൊണ്ട് ഒരു റോമാ നഗരം തീര്‍ക്കാനുള്ള ശേഷി ദലിതനേയുള്ളൂ...!!!! ഈ ഭീംപുത്രന് അഭിവാദ്യങ്ങള്‍....!!!! ജയ്ഭീം...!!!!!

Courtesy:indianexpress.com

2016, മാർച്ച് 22, ചൊവ്വാഴ്ച

ഭീംറാവു അംബേഡ്കര്‍...!!!!!

ബാബാസാഹിബ് അംബേഡ്കറുടെ കൊച്ചുമകനാണ്..!! ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഇതുതന്നെ. 'റാംജി' ഇല്ലന്നെയുള്ളൂ. ഭീംറാവു ഇപ്പോള്‍ ഭാരതീയ ബുദ്ധ മഹാ സഭയുടെ പ്രസിഡന്റാണ്. ഈയിടെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നടിച്ചു. ബീഫ് കഴിക്കണോ വേണ്ടയോ എന്ന് ജനങ്ങള്‍ സ്വയം തീരുമാനിക്കട്ടെ, അത് അവരുടെ ഇഷ്ടത്തിന് വിടുക; രാജ്യത്തെ മുന്‍നിര യിലുള്ള നാല് മാട്ടിറച്ചി കയറ്റുമതി കമ്പനികള്‍ ഹിന്ദുക്കളുടെ ഉടമസ്ഥ തയിലുള്ളതാണ്, രണ്ടെണ്ണം മാത്രമേ മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളൂ; മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടുവരുന്നത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്; ഘര്‍വാപ്‌സി ഒരു രാഷ്ട്രീയ ഗ്രിമ്മിക് മാത്രമാണ്; എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുക; രോഹിത് വെമുല ദലിത് അല്ലെന്ന് സ്ഥാപിച്ചാലേ ഇപ്പോള്‍ ഗവണ്‍മെന്റിന് മുഖം രക്ഷിക്കാനാകൂ, അയാള്‍ ദലിതല്ലെങ്കില്‍ പിന്നെ എങ്ങനെ ദലിതര്‍ക്കുള്ള അവകാശങ്ങളോടെ പിഎച്ച് ഡി ക്ക് പ്രവേശനം ലഭിച്ചു? തുടങ്ങി, കാലികമായ എല്ലാ രാഷ്ട്രീയ സന്ധികളിലും 'അംബേഡ്കറൈറ്റ്' നിലപാട് ഭീംറാവു വ്യക്തമാ ക്കി. നിലപാടുകളിലെ ഈ ധീരതയേയും അതിന്റെ പാരമ്പ്ര്യത്തേയും ആദരവോടെയും അഭിമാനത്തോടെയും സ്വാംശീകരിക്കുന്നു....!!!! അഭിവാദ്യങ്ങള്‍...!!!! ജയ്ഭീം...!!!!!!

അശോക് ദാസ്.....!!!!

പത്രാധിപരായ ദലിത് യുവാവ്...!!! ഒരു ലക്ഷത്തിലേറെ വായനക്കാ രുള്ള 'ദലിത് ദസ്തക്' ആണ് IIMC യില്‍ നിന്നും മാസ്റ്റര്‍ ബിരുദമെടു ത്തിട്ടുള്ള അശോക് ദാസ് വിജയി പ്പിച്ച സംരംഭം....!!!! അംബേഡ്ക റിസത്തിലുള്ള ഇച്ഛാശക്തി ഒന്നു മാത്രം കൊണ്ട് ഒരു സംരംഭം വിജയപഥത്തിലെത്തിക്കാം എന്ന പാഠമാണ് അശോക് ദാസ് എന്ന 31 കാരന്‍ സഹജീവികള്‍ക്ക് നല്കുന്നത്. അശോക് ദാസിന്റെ ഈ വിജയ ത്തിനു പിന്നിലും ജാതിവെറിയുടേയും പീഢനങ്ങളുടേയും പുറത്താക്ക ലുകളുടേയും ദുരനുഭവങ്ങളേറെയുണ്ട്. പഠനം കഴിഞ്ഞ് 2006 ല്‍ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു ഹിന്ദി പത്രത്തില്‍ ജോലി നോക്കി. അവിടെ 'ദാസ്' എന്ന തന്റെ ജാതി നാമം മാറ്റി 'കുമാര്‍' എന്നാക്കി. തന്റെ രചനകളില്‍ ദലിത് വിമോചനത്തിനു വേണ്ടിയുള്ള മാര്‍ഗരേഖകള്‍ ഉള്ളടങ്ങുന്നു എന്ന വിവരം പത്രമുടമ മനസിലാക്കിയതോടെ അശോക് ദാസിന്റെ ജാതി തിരിച്ചറിയപ്പെടുകയും അതിന്റെ ഫലമായി അവിടത്തെ ജോലി നഷ്ടമാകുകയും ചെയ്തു. പിന്നീട് അശോക് ദാസ് യു പിയിലെ ഒരു ഹിന്ദി പത്രത്തില്‍ ചേര്‍ന്നു. അവിടെ സഹപ്രവര്‍ത്തകരെല്ലാം ഉന്നത കുലജാതരായിരുന്നു. ദലിത് അട്രോസിറ്റി വാര്‍ത്തകളൊന്നും പ്രസിദ്ധീകരി ക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനുവേണ്ടി നിലകൊ ള്ളുന്ന അശോക് ദാസിനെ അവര്‍ വെച്ചു പൊറുപ്പിച്ചതുമില്ല...!!!!! 2012 ലാണ് 'ദലിത് ദസ്തക്' തുടങ്ങിയത്....!!!! ദലിത് പ്രസിദ്ധീകരണങ്ങള്‍ക്ക് പരസ്യങ്ങള്‍ നല്‍കാന്‍ ആരും മുന്നോട്ടു വരില്ലല്ലോ? ദലിതരില്‍ നിന്നുള്ള സംഭാവനകള്‍ സമാഹരിച്ചുകൊണ്ടാണ് അശോക് ദാസ് ആ പരിമിതിയെ തരണം ചെയ്തത്..!!! രോഹിത് വെമുലയെ കുറിച്ച് രണ്ട് ആര്‍ട്ടിക്കിളു കള്‍ ദലിത് ദസ്തകില്‍ പ്രസിദ്ധീകരിച്ചു...!!!! അതില്‍ ഒന്ന് 'ഞങ്ങള്‍ക്കി നിയും ഒരു ഏകലവ്യനെ വേണ്ടാ..!' എന്നതാണ്. സമപ്രായക്കാരായ ദലിത് യുവാക്കളില്‍ അശോകിന് വന്‍ പ്രതീക്ഷയുണ്ട്...!!! അതെ, ഒറ്റ ദിവസംകൊണ്ട് ഒരു റോമാ നഗരം തീര്‍ക്കാന്‍ ഒറ്റക്കു പോലും ഒരു ദലിതനേ കഴിയൂ എന്ന പ്രപഞ്ച സത്യവാചകത്തിന് അശോക് ദാസും അടിവരയിടുന്നു....!!!! ഈ ഭീംപുത്രന് അഭിവാദ്യങ്ങള്‍...!!!! ജയ്ഭീം...!!!!

Audio: Chapter-VI Indian Village System and Constitution

ബാല്‍ ഗംഗാധര്‍ ബാഗി....!!!!!

കവിതാരചനയിലൂടെയും ആലാപനത്തി  ലൂടെയും ദലിത് വിമോചന ത്തിനായി പൊരുതുന്ന 26 കാരനായ ദലിത് യുവാവ്....!!! ഉത്തര്‍ പ്രദേശിലെ ബസ്തി ജില്ലയില്‍ നിന്നും വരുന്ന ബാല്‍ ഗംഗാധര്‍ ഇപ്പോള്‍ ജെ എന്‍ യു വില്‍ ഗവേ ഷണ വിദ്യാര്‍ത്ഥിയുമാണ്. ദലിത് കവികളുടെ ശബ്ദം പൊതു സമൂഹത്തെ കേള്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ബഹുജന്‍ പോയട്രി ഫോറം' സ്ഥാപിച്ച് പ്രവര്‍ത്തി ക്കുന്നു. 2015 നവംബറില്‍ ഡെല്‍ഹിയിലെ തല്‍ക്ക ത്തോറ സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന 'ഏക് ശാം ബാബാ സാഹിബ് കെ നാം' എന്ന പരിപാടിയില്‍ പങ്കെടുത്ത 20,000 കേള്‍വിക്കാരിലേക്ക് ബാല്‍ ഗംഗാധര്‍ ബാഗി തന്റെ ദലിത് സ്വാതന്ത്ര്യഗീതം പകര്‍ന്നു...!!!! ദലിത് സംഘടനകള്‍ ഒരുക്കുന്ന വേദികളിലേക്ക് സ്ഥിരം ക്ഷണിതാവായി മാറി ബാല്‍ ഗംഗാധര്‍....!!!! ബുദ്ധിസ്റ്റ് ദലിത് സംഘടനകളുടെ നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുള്ള ബാല്‍ ഗംഗാധര്‍ രണ്ടു പുസ്തക ങ്ങളും ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. തന്റെ ഗ്രാമത്തില്‍ ദലി തര്‍ക്കു മേല്‍ ഇന്നും തുടരുന്ന അതിക്രമങ്ങള്‍ക്കെതിരേ പൊരുതുന്ന തിനുള്ള ആയുധമായി വഴക്കിയെടുത്തതാണ് കവിതയും ആലാപന വും...!!!! ബാല്‍ ഗംഗാധറിന്റെ പേരിനോട് ചേര്‍ത്തിട്ടുള്ള 'ബാഗി' എന്ന വാക്കിന് അര്‍ത്ഥം 'റിബല്‍' എന്നാണ്. ജെഎന്‍യുവിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെക്കുറിച്ച് ബാല്‍ ഗംഗാധര്‍ നിരീക്ഷിച്ച വസ്തുതകള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു; കനയ്യയല്ല അവിടത്തെ പ്രശ്‌നം രോഹിത് വെമുല യാണ്..!!! രോഹിത് വെമുലയെ മറയ്ക്കാന്‍ ബിജെപിയും കോണ്‍ഗ്ര സും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്നുള്ള ഒത്തുകളി മാത്രമാണ് കനയ്യ യെന്നും ബാല്‍ ഗംഗാധര്‍ തുറന്നടിക്കുന്നു.....!!!!! ഈ ഭീം പുത്രന് ശതകോടി അഭിവാദ്യങ്ങള്‍....!!!! ജയ് ഭീം...!!!!!

Courtesy: Hindustan Times

2016, മാർച്ച് 20, ഞായറാഴ്‌ച

ശശികാന്ത് സെന്തില്‍ ഐ എ എസ്....!!!!

2008 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒമ്പതാം റാങ്ക്! മെയിന്‍ പേപ്പറിന് ഒന്നാം റാങ്ക്! അതെ, എല്ലാ കഴിവു കളും എല്ലാവരിലും തുല്യമായിരി ക്കെ പോലും, ദലിതന് മാത്രമേ ഒറ്റ ദിവസം കൊണ്ട് ഒരു റോമാ നഗരം തീര്‍ക്കാനാകൂ... പോഷകാഹാരം പോയിട്ട് സാധാരണ ആഹാരം പോലും ലഭ്യമല്ലാത്ത സാഹചര്യത്തി ലും വിധിക്കപ്പെട്ട, മനുഷ്യ മാലിന്യ ങ്ങള്‍ നീക്കുന്ന ജോലികള്‍ വരെ ചെയ്യ്ത് പൊരുതി മുന്നേറുന്നതിനി ടയില്‍ വികാസം കൊള്ളുന്നതാണ് അവന്റെ ബുദ്ധി....!! ആദരവ്...!!!