"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

കേരളത്തിന്റെ സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ തദ്ദേശീയര്‍ തങ്ങളുടെ സ്ഥാനവും, പദവിയും, ആധിപത്യവും സ്വന്തമായി സ്ഥാപിക്കണം

കേരള സമൂഹത്തിന്റെ അധികാരഘടനയില്‍ അടിസ്ഥാ നപരമായ പൊളിച്ചെഴുത്ത് നടക്കുന്ന കാലയള വാണ് സമാഗതമാകുന്നത്. കേരളത്തിന്റെ സാമൂഹ്യമാറ്റ ചരിത്ര ത്തിന് നിര്‍ണ്ണായകമായ സംഭാവന നല്‍കിയ മിഷ്യനറിമാരില്‍ തുടങ്ങി ജന്മിത്വവും രാജഭരണവും അവസാനിപ്പിച്ച് നവോ ത്ഥാന പരിഷ്‌കരണങ്ങള്‍ക്ക് ജാതി സാമുദായിക അടിത്തറ സൃഷ്ടിച്ച് വിപുലമായ സാമുദായിക ധ്രൂവീകരണത്തിന്റെ രൂപവത്ക്കരണത്തിന് നേതൃത്വം നല്‍കിയ നവോത്ഥാന നായ കരും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സും, സോഷ്യലിസ്റ്റുകളും, തുടര്‍ന്ന് കമ്മ്യൂണിസ്റ്റുകളും ഒക്കെ തങ്ങളു ടേതായ സംഭാവന നല്‍കി വളര്‍ത്തിയ കേരള സമൂഹം, വിവിധ ങ്ങളായ മെമ്മോറിയലുകള്‍ക്കും പ്രക്ഷോഭണ ങ്ങള്‍ക്കും വിപ്ലവ കരമായ പോരാട്ടങ്ങള്‍ക്കും ശേഷം ജനാധിപത്യ യുഗത്തില്‍ മത, രാഷ്ട്രീയ, സാമുദായിക, സാമ്പത്തിക അച്ചുതണ്ടിനെ കേന്ദ്രമാക്കി രൂപം പ്രാപിച്ച മുന്നണി ഭരണ രാഷ്ട്രീയത്തിന്റെ യുമൊക്കെ ചേരുവയ്ക്ക് കാതലായ ദിശാമാറ്റം സംഭവിക്കുന്ന ഒരു സാമുദായിക രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലിപ്പോ ഴുമുളളത്. കേരളത്തിലെ ദ്വിപക്ഷ മുന്നണി സംവിധാനത്തില്‍ നാല് പ്രബല സമുദായമാണ് ഉണ്ടായിരുന്നത്. നായര്‍, ക്രി സ്ത്യന്‍, മുസ്ലീം, ഈഴവ എന്നാല്‍ മൂന്ന് സമുദായങ്ങള്‍ക്കുളള അപ്രമാദിത്വം അംഗീകരിച്ചു കൊടുക്കാന്‍ കഴിയാതെ ഈഴവ സമുദായ നേതൃത്വത്തില്‍ ദലിതരേയും ഇതര പിന്നോക്കക്കാ രെയും മുന്നോക്കക്കാരിലെ അസംതൃപ്തരേയും ഉപയോഗിച്ച് ബി. ജെ. പി. സഹായത്തോടെ ഒരു മൂന്നാം ബദല്‍ സൃഷ്ടി ക്കുന്ന കേരളമാണിപ്പോള്‍ ചര്‍ച്ചാ വിഷയം. കേരള ചരിത്ര ത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ശക്തിയായി മൂന്നാം ബദല്‍ മാറാന്‍ സാധ്യതയുണ്ട്.

90 കളോടെ മതാത്മക ഹിന്ദുത്വം പുതിയ രൂപഭാവങ്ങളില്‍ ശക്തമാകാന്‍ തുടങ്ങുന്നത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയ, സാമ്പത്തിക ഉളളടക്കത്തിലൂടെ ആയിരുന്നു. തുടര്‍ന്ന് ദലിത്, പിന്നോക്ക രാഷ്ട്രീയം ദേശീയതലത്തില്‍ ശക്തിപ്രാപി ക്കുകയും വരേണ്യ പ്രസ്ഥാനങ്ങളായ കോണ്‍ ഗ്രസ്, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം ശക്തിക്ഷയിക്കുകയും ചെയ്തിരുന്നു. ദലിത്, പിന്നോക്ക രാഷ്ട്രീയത്തിന്റെ മറുപടിയായി സവര്‍ണ്ണ ഹിന്ദുരാഷ്ട്രീയം സംഘപരിവാര ശക്തികളിലൂടെ വികാസം പ്രാപിച്ചു കൊണ്ടിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം ദലിത് പിന്നോക്ക ധ്രൂവീകരണത്തില്‍ ചിന്നഭിന്നമായി. ദേശീയ രാഷ്ട്രീയം സവര്‍ണ്ണ, അവര്‍ണ്ണ ധ്രൂവീകരണ ത്തിന്റെ രണ്ട് പതിറ്റാണ്ടാണ് പിന്നിട്ടത്.

തുടര്‍ന്ന് സവര്‍ണ്ണ പക്ഷ രാഷ്ട്രീയം അധികാരത്തി ലെത്താന്‍ ദേശീയമായി വികസിപ്പിച്ചെടുത്ത പ്രായോഗിക മത, കേന്ദ്രീകൃത രാഷ്ട്രീയ അജണ്ടയായി രുന്നു വിശാലഹിന്ദു ഐക്യം. വിശാല ഹിന്ദു ഐക്യത്തില്‍ ദലിതരും, പിന്നോക്ക ക്കാരും അണി ചേര്‍ന്ന രാഷ്ട്രീയ സാഹചര്യമാണ് നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത്. സവര്‍ണ്ണ ഹിന്ദു രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബി. ജെ. പി.യുടെ രാഷ്ട്രീയ അജണ്ടയുടെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറായി വെളളാപ്പളളി നടേശനെ ഉപയോഗപ്പെടുത്താനാണ് കേരള ത്തിലെ വിശാല ഹിന്ദു ഐക്യമെന്ന രാഷ്ട്രീയ അജണ്ടയിലൂടെ ശ്രമിക്കുന്നത്. ദലിതനും, പിന്നോക്കക്കാരനും മുന്നോക്ക ക്കാരനു മെല്ലാമുളള സമത്വമുന്നേറ്റം എവിടെ വരെ പോകും എന്നു കാത്തിരുന്നു കാണേണ്ടതാണ്.

ഇടതുവലതു പക്ഷങ്ങള്‍ക്ക് എതിരെയുളള മൂന്നാം ബദല്‍ കേരള സമൂഹം കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യമായ തിനാല്‍ ആ ചിന്തയ്ക്ക് ഒരു പൊതുസ്വീകാര്യത ഉണ്ടായിരുന്നു. കേരളത്തില്‍ ഇതിനു മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന മൂന്നാം ബദല്‍ പുരോഗമന പരവുമായിരുന്നു. കേരളം കാലങ്ങളായി ആഗ്രഹിച്ച മൂന്നാം ബദലിനെ ഹൈന്ദവ ഏകീകരണത്തി ലൊതുക്കി മലിമസമാക്കി ബി. ജെ. പി. സഹായത്തോടെ അട്ടി മറിക്കുകയാണ് വളളാപ്പളളി നടേശന്‍ ചെയ്തത്. ഈ മുന്നേറ്റ ത്തിന് ചില മാറ്റങ്ങള്‍ കേരള സാമൂഹ്യ, രാഷ്ട്രീയ ഘടനയില്‍ വികസിപ്പിക്കാന്‍ കഴിയും എന്നത് സമകാലിക കേരള സാഹ ചര്യത്തെ രാഷ്ട്രീയമായ വിലയിരുത്തുന്നവര്‍ക്ക് നിരീക്ഷി ക്കാന്‍ കഴിയും. കേരളം ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. അതു കേവലം മതാത്മക ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട യിലായിരുന്നില്ല. ജനകീയ പ്രശ്‌നങ്ങളിലൂന്നി ഭൂമി, വിദ്യ, തൊഴില്‍, പൊതുമേഖലയെയും പാരിസ്ഥിതിക പ്രശ്‌നങ്ങ ളെയും പാര്‍ശ്വവത്കൃതരേയും അടിസ്ഥാന മാക്കിയായിരുന്നു. സമത്വം എന്ന ആശയം തൊട്ടു തീണ്ടിയിട്ടില്ലാത്ത ചാതുര്‍ വര്‍ണ്ണ്യ ഹിന്ദുത്വത്തില്‍ എങ്ങിനെയാണ് സമത്വം സ്ഥാപിക്കാന്‍ കഴിയുക? വെളളാപ്പളളി നടേശന്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന സമത്വവും ഒരു സവര്‍ണ്ണ മനോഭാവത്തി ലൂടെ യാണെ ന്നുളളത് വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയും. 

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍, മുസ്ലീംങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടകളിലൂടെ മതാത്മക രാഷ്ട്രീയം കാലങ്ങളായി കൈ കാര്യം ചെയ്യുന്നവരാണ്. കോണ്‍ഗ്രസി ന്റെയും കമ്മ്യൂണിസ്റ്റുക ളുടെയും രീതി മൃദു ഹിന്ദുത്വത്തെ തലോടുന്ന തായിരുന്നു. ഹിന്ദുത്വ ലോബിയെ പ്രത്യേകമായ ഒരു ബാലന്‍സിംഗിലൂടെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും കേരള കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റു കളും ഉപയോഗപ്പെടുത്തുകയായിരുന്നു. ഹിന്ദുത്വ രാഷ്ടീയത്തിന്റെ മൊത്ത കച്ചവടക്കാരായി ആര്‍.എസ്.എസ്. നേതൃത്വം നല്‍കുന്ന സംഘ പരിവാരശക്തി കള്‍ ദേശീയമായി ഉയിര്‍ത്തെഴുന്നേറ്റതോടെയാണ് മൃദുഹിന്ദുത്വക്കാര്‍ക്ക് ഓരോ മേഖലയിലും തിരിച്ചടി കിട്ടി തുടങ്ങിയത്. കേരളത്തില്‍ ബി.ജെ.പി. മാത്രം വിചാരിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ കഴിയില്ല എന്ന് തന്ത്രപൂര്‍വ്വം മനസ്സിലാക്കിയ സംഘപരിവാരം വെളളാ പ്പളളി നടേശന് ആ ചുമതല കൈമാറുകയായിരുന്നു. ദേശീയമായി പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഷോക്ക് നല്‍കിയ കാന്‍ഷിറാ മിനോ, മായാവതിക്കോ, കേജ് രിവാളിനോ, കേരളത്തില്‍ സാധിക്കാന്‍ കഴിയാ ത്തത് വെളളാപ്പള്ളി നടേശന് കഴിയും എന്ന രാഷ്ട്രീയ ചാണക്യതന്ത്രം സംഘപരിവാരം വെളളാപ്പളളി നടേശനിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി ഇടതു വലതു പ്രസ്ഥാനങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചവരെല്ലാം പുത്തന്‍ സാഹചര്യത്തില്‍ നിശ്ശബ്ദ രായി മാറുന്നണ്ട് എന്നത് ഗൗരവമാണ്.

ഇതുവരെ ജാതിയും സമുദായവും പറഞ്ഞു നടന്നവര്‍ രാഷ്ട്രീയ നേതാക്ക ന്മാരായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നത്. കേരളത്തിലെ ഒരു കേജ്‌രിവാളാകാന്‍ വെളളാ പ്പളളി നടേശന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷ യോടെ നോക്കി കാണുന്ന കാര്യം. എന്തുതന്നെയായാലും കേരളത്തിലെ അധികാര സമവാക്യങ്ങളില്‍ ക്രമാനുഗതമായ മാറ്റം ഉണ്ടാക്കാന്‍ ഈ മുന്നേറ്റത്തിനു കഴിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഈ മൂന്നാം ബദല്‍ മുന്നേറ്റം നടത്തുന്ന സമകാലിക സാഹചര്യത്തില്‍ തന്നെ ശരിയായ അര്‍ത്ഥത്തില്‍ കേരള ത്തിലെ പരമ്പരാഗത പോരാട്ട ശക്തികള്‍-ജാതിരഹിത, മതേ തര, സ്ഥിതിസമത്വ അതിജീവന രാഷ്ട്രീയ വക്താക്കള്‍ ഈ മൂന്നുപക്ഷങ്ങളേയും പ്രതിരോധിക്കുന്ന ഒരു നാലാം പക്ഷ രാഷ്ട്രീയ ബദല്‍ പുരോഗമന രാഷ്ട്രീയ നിലപാടോടെ കോര്‍പ്പറേ റ്റുകള്‍ക്കും, മാഫിയകള്‍ക്കുമെതിരെ തദ്ദേശീയ പാര്‍ ശ്വവത്കൃതരെ കേന്ദ്രമാക്കി പൊതു പുരോഗമന പ്രസ്ഥാ നങ്ങളുടെയും പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെയും പൗര ബോധത്തിന്റെ മാനവിക ദര്‍ശനങ്ങളിലൂടെ സഹജീവി സ്‌നേ ഹത്തിന്റെ മൂല്യപരമായ സംഘാടനത്തിലൂടെ അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നി ഉരുത്തിരിയിച്ചുകൊണ്ടു വരിക എന്നുളളത് ചിന്താശേഷിയുളള ഓരോ കേരളീയന്റെയും അടിയന്തിര ഉത്തരവാദി ത്വമാണ്.

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ