"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 3, ബുധനാഴ്‌ച

അരുണ്‍ കാംബ്ലെ: ദലിത് പദം നിഷ്പാദിപ്പിച്ച വിമോചനപ്പോരാളി

അസ്പൃശ്യരും അഭ്യസ്ത വിദ്യരുമായ നാംദിയോ ദാസലും ജെ വി പവാറും ഒരിക്കല്‍ ബോംബെയില്‍ വെച്ച് കണ്ടുമുട്ടാ നിടയായപ്പോള്‍, വിവിധ ഉപജാതി കളിലായി വിഘടിച്ചു കഴിയുന്ന അസ്പൃശ്യരെ ഒരുമിച്ചു ചേര്‍ത്ത് വിമോചന പ്രവര്‍ത്തന ങ്ങള്‍ക്കു തുടക്കം കുറിക്കുന്ന തിനെക്കുറിച്ച് ഒരു ആലോചന നടത്തി. ഈ സംഘത്തിലേക്ക് പിന്നീട് രാജ ധാലെയും അരുണ്‍ കാംബ്ലെയും വന്നു ചേര്‍ന്നു. ഒരുമിച്ചു ചേര്‍ക്കപ്പെടുന്ന അസ്പൃശ്യരെ ഒരു പൊതു പേരില്‍ വിശേഷിപ്പിക്ക ണമെന്ന അഭിപ്രായം പൊന്തി വന്നപ്പോള്‍ അരുണ്‍ കാംബ്ലെയാണ് 'ദലിത്' എന്ന പദം നിര്‍ദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. Broken People എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് സമാന മായ പദം കണ്ടെത്തണമെന്ന ആലോചനാ യോഗത്തിന്‍റെ അഭിപ്രായത്തെ മാനിച്ചാണ് അരുണ്‍ കാംബ്ലെ 'ദലിത്' പദം നിഷ്പാദിപ്പിച്ചത്.

ഇവരുടെ സംഘത്തിലേക്ക് അവിനാഷ് മഹതേക്കറും ലത്തീഫ് ഖടികും ബാബുറാവു ബാഗുലും ഭായ് സംഗരേയുമൊക്കെ വന്നു ചേര്‍ന്നു. എല്ലാവരും ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം തൊഴിലന്വേഷിച്ചു നടക്കുന്ന കാലമായിരുന്നു അത്. ഏതാണ്ട് മുഴുവന്‍ പേരും കവികളും കലാകാരന്മാരും എന്ന നിലയില്‍ അക്കാലത്തു തന്നെ പ്രസിദ്ധരുമായിരുന്നു. രാജ ധാലെയാകട്ടെ 'വിരോധ്' എന്ന പേരില്‍ ഒരു ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു മുണ്ടായിരുന്നു. 1972 മെയ് 29 ന് ബോംബെയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വെച്ചാണ്, അസ്പൃശ്യരെ ഉപജാതി വ്യത്യാസ ങ്ങളില്ലാതെ പൊതുവായി വിശേഷിപ്പി ക്കുന്നതിന് ദലിത് എന്ന പദം ആദ്യമായി പ്രയോഗിച്ചത്. അന്ന് രൂപീകരിച്ച സംഘടനയുടെ പേരാണ് 'ദലിത് പാന്തേഴ്‌സ്' എന്നത്.

ദലിത് എന്ന പദം ഒരു ജാതിയെ കുറിക്കുന്ന പദമായല്ല, നിഷ്പാദിപ്പി ക്കപ്പെട്ടത്. മറിച്ച്, ഒരു വര്‍ഗ (Race) ത്തെ കുറിക്കുന്ന പദമായാണ് പ്രയോഗിക്കപ്പെട്ടത് ദലിത് പാന്തേഴ്‌സ് രൂപീകരിച്ച കാലം തൊട്ട് അത് ലക്ഷ്യമിട്ടിരുന്നത് ഇന്ത്യയിലെ ദേശിക ജനതയായ ദലിത് 'വര്‍ഗ'ത്തെ ഹിന്ദു വിശ്വാസികളുടെ അടിയായ്മയില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു. സംഘടനയുടെ താത്വിക ആധാരം അംബേഡ്കറിസ മായിരുന്നു. ഡോ. അംബേഡ്കര്‍ തന്റെ പഠനം ഒരു കൃതിയിലൂടെ ചൂണ്ടിക്കാണി ക്കുന്നത്, 'അസ്പൃശ്യര്‍ ഹിന്ദുക്കളല്ല ഒരു വിഭിന്ന വിഭാഗമാണ്' എന്നത്രെ.

ആദ്യ മുണ്ടായിരുന്ന നാലു പേരില്‍ ഇപ്പോള്‍ രണ്ടുപേര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. 1953 മാര്‍ച്ച് 14 ന് ജനിച്ച അരുണ്‍ കാംബ്ലെ 2009 ഡിസംബറില്‍ പരിനിര്‍വാണം പ്രാപിക്കുക യുണ്ടായി. 1949 ഫെബ്രുവരി 15 ന് ജനിച്ച നാംദിയോ ദാസല്‍ 2014 ജനുവരി 15 നും പരിനിര്‍വാണം പ്രാപിച്ചു.

മഹര്‍ എന്ന ദലിത് സമുദായത്തില്‍ പെട്ട കൃഷ്ണാജി കാംബ്ലെയുടേയും സന്താബായ് കാംബ്ലെയുടേയും മകനായി മഹാരാഷ്ട്ര യിലെ സംഗ്ലിക്ക് അടുത്തുള്ള അട്പദിയിലെ കര്‍ഗാനി ഗ്രാമത്തിലാണ് അരുണ്‍ ജനിച്ചത്. അച്ഛനും അമ്മയും സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഹെഡ്മിസ്ട്‌സു മായിരുന്നു. രണ്ടു പേരും ആത്മകഥകള്‍ എഴുതിയിട്ടുണ്ട്. 1983 ലാണ് സന്താഭായ് കാംബ്ലെയുടെ ആത്മകഥ The Kaleidoscopic Story of My Life പ്രസിദ്ധീകരി ക്കപ്പെട്ടത്. ആദ്യം ഈ കൃതി പൂര്‍വ എന്ന മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീ കരിച്ചിരുന്നു. ഈ കൃതിക്ക് ഫ്രെഞ്ചില്‍ മൊഴിമാറ്റ വുമുണ്ട്. 1990 ല്‍ മുംബൈ ദൂരദര്‍ശന്‍ 'നജുക' എന്ന പേരില്‍ ഈ കൃതിയുടെ ദൃശ്യാവിഷ്‌കാരം സംപ്രേക്ഷണവും ചെയ്തു. കൃഷ്ണാജി കാംബ്ലെ അതിനോടകം എഴുത്തു കാരനെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു.

അട്പദിയിലുള്ള സ്‌കൂളിലായിരുന്നു അരുണിന്റെ പ്രാഥമിക വിദ്യാ ഭ്യാസം. 1974 ല്‍ ഡെക്കാണ്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ സംഗ്ലിയി ലുള്ള വില്ലിംടണ്‍ കോളേജില്‍ നിന്നും ബി എ (honours) പാസായി. 1976 ല്‍ സിദ്ധാര്‍ത്ഥ കോളേജില്‍ നിന്നും എം എ ഡിസ്റ്റിംങ്ഷനോടു കൂടി പാസായി. ദലിത് സാഹിത്യവും അംബേഡ്കറിസവുമാണ് അരുണിന് ഏറെ താത്പര്യ മുണ്ടായിരുന്ന വിഷയങ്ങള്‍..

1976 മുതല്‍ 75 വരെ മുംബെയിലെ വദലയിലുള്ള ഡോ. അംബേഡ്കര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് എക്കണോമിക്‌സില്‍ മറാത്തി ഭാഷയില്‍ ലക്ചററായി സേവനമനുഷ്ഠിച്ചു. പിന്നീട് ദാദറിലുള്ള കീര്‍ത്തി കോളേജിലേക്ക് മാറി. 1989 വരെ അവിടെ സേവന മനുഷ്ഠിച്ച ശേഷം യൂണിവേഴ്‌സിറ്റി ഓഫ് മുംബൈയില്‍ റീഡറായി. മരിക്കുന്നതു വരെ അവിടെ ഫൂലെ - ഛത്രപതി ഷാഹു ചെയറിന്റെ തലവനും പിഎച്ച് ഡി ഗെയ്ഡുമായിരുന്നു.

ദലിത് പാന്തേഴ്‌സിന്റെ സ്ഥാപക നേതാവും ദേശീയ അധ്യക്ഷനു മായിരുന്ന അരുണ്‍ കാംബ്ലെ, 1989 ല്‍ വി പി സിങ് ജനതാദള്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ ദേശീയ ജനറല്‍ സെക്രട്ടറി യായിത്തീര്‍ന്നു. ജനതാദളില്‍ പാര്‍ലമെന്റ് അംഗമായിരുന്ന അരുണ്‍ ബീഹാറിലെ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നു. മറാത്വാല യൂണിവേഴ്‌സിറ്റിക്ക് ഡോ. അംബേഡ്കര്‍ യൂണിവേഴ്‌സിറ്റി എന്ന് പേരു മാറ്റുന്നതിന് 'നാമാന്തര്‍ ആന്ദോളന്‍' എന്ന പ്രക്ഷോഭം നടത്തി വിജയി ക്കാനായത് അരുണിന്റെ നേതൃത്വഗുണം ഒന്നു കൊണ്ടു മാത്രമായിരുന്നു.

1987 ല്‍ ബുദ്ധിസ്റ്റു കളുടേയും പിന്നോക്ക ക്കാരുടേയും ന്യൂനപക്ഷ ങ്ങളുടേയും സംവരണാ വകാശത്തിനു വേണ്ടി, അംബേഡ്കറുടെ 'Riddles in Hinduism' എന്ന ഗ്രന്ഥത്തിലെ ആശയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ചു കൊണ്ട് ഒരു താത്വിക സംഘട്ടനവും ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത റാലിയും അരുണിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ക്കപ്പെട്ടു. ഇതേ തുടര്‍ന്ന് രണ്ടാം പിന്നോക്ക വിഭാഗ കമ്മീഷനായ ''മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്' നടപ്പാക്കാന്‍ പ്രഥാന മന്ത്രിയായിരുന്ന വിശ്വനാഥ് പ്രതാപ് സിങ് ഉത്തരവിടുകയുണ്ടായി.

ദലിതനായ ഇന്ത്യന്‍ പ്രസിഡന്റ് എന്ന ആശയത്തെ തുടര്‍ന്നുണ്ടായ ചില പ്രശ്‌നങ്ങള്‍ നിമിത്തം അരുണ്‍ പിന്നീട് ജനതാദളില്‍ നിന്ന് രാജി വെക്കുക യായിരുന്നു. അംബേഡ്കറുടെ കൃതികളും പ്രസംഗങ്ങളും സംപൂര്‍ണമായി പ്രസിദ്ധീകരിക്കു ന്നതിനുവേണ്ടി അരുണിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്ക പ്പെട്ടു. അതിനൊടുവില്‍ 1989 ല്‍ 'ഡോ. അംബേഡ്കര്‍ ചരിത്ര സാധന പബ്ലിക്കേഷ' നില്‍ അരുണിനെ അംഗമായി ചേര്‍ത്തു. 'ഡോ. അംബേഡ്കര്‍ റൈറ്റിങ്‌സ് ആന്റ് സ്പീച്ചസ്'ല്‍ അരുണ്‍ എഡിറ്റ റായി രിക്കുമ്പോള്‍ 'ഇRiddles in Hinduism' എന്ന പുസ്തകത്തില്‍ നിന്ന് ഏതാനും ഭാഗം നീക്കം ചെയ്ത് പ്രസിദ്ധീകരി ക്കണമെന്ന് മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ നിന്നും നിര്‍ദ്ദേശം വന്നു. ഇതില്‍ പ്രതിഷേധിച്ച് അരുണ്‍ കാംബ്ലെ എഡിറ്റര്‍ സ്ഥാനം രാജി വെക്കുകയും ഈ അനീതി ക്കെതിരെ മഹാരാഷ്ട്ര ഹൈക്കോടതി യില്‍ കേസു കൊടുക്കുകയും ചെയ്തു.

1983 ല്‍ പെരിയാര്‍ സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വ ത്തില്‍ കരൂരില്‍ വെച്ചു നടത്തിയ 'മനുസ്മൃതി ദഹന സമ്മേളനം' ഉത്ഘാടനം ചെയ്തത് അരുണ്‍ കാംബ്ലെയാണ്. തുടര്‍ന്ന് 1987 ല്‍ ദലിത് വര്‍ഗങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ക്കെതിരെ കരംചേദുവില്‍ പ്രക്ഷോഭം നയിക്കുന്നതിന് നേതൃത്വം കൊടുത്തു. 1992 ല്‍ രാം വിലാസ് പസ്വാനോടൊപ്പം ചുന്തൂരു നിന്നും ന്യൂഡെല്‍ഹി യിലേക്ക് 'സാമാജിക് ന്യായ് ജ്യോതി' നയിച്ചു. 1987 ല്‍ ആള്‍ ഇന്ത്യ ദലിത് റൈറ്റേഴ്‌സ് കോണ്‍ഫെറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കാംബ്ലെ ആള്‍ ഇന്ത്യ ദലിത് റൈറ്റേഴ്‌സ് അസോസിയേഷന്റെ കണ്‍വീനറുമായിരുന്നു. 1984 ലെ നാമാന്തര്‍ മണ്ഡലിന്റെ പ്രവര്‍ത്തനങ്ങളും 1986 ല്‍ ബാംഗ്ലൂരില്‍ വിളിച്ചു ചേര്‍ത്ത ദലിത് സാഹിത്യ കാരന്മാരുടെ സമ്മേളനവും അരുണ്‍ കാംബ്ലെ യുടെ ശേഷിയുടേയും ഇച്ഛാശക്തി യുടേയും നിദാനങ്ങളായിരുന്നു. 1987 ല്‍ ആള്‍ ഇന്ത്യ ദലിത് ലിബറേഷന്‍ കോണ്‍ഫെറന്‍സില്‍ ചെയ്ത പ്രസം ഗവും 1995 ലെ 9 ആം മറാത്തി കോണ്‍ഫെറന്‍സും പ്രസിദ്ധമാണ്. അംബേഡ്കര്‍ ഭാരത്, ശൂന്യ, സംഘര്‍ഷ് തുടങ്ങിയ മൂന്ന് പ്രസിദ്ധീകര ണങ്ങളുടെ എഡിറ്ററു മായിരുന്നു അക്കാലത്ത്. വാര്‍ധയില്‍ വെച്ചു നടന്ന 3 ആം അംബേഡ്കര്‍ ലിറ്ററേച്ചര്‍ കോണ്‍ഫെറന്‍സില്‍ അധ്യക്ഷത വഹി ച്ചു. 2002 മാര്‍ച്ച് മാസത്തില്‍ കല്യാണില്‍ നടന്ന ബുദ്ധ - ഫൂലെ - അംബേഡ്കര്‍ സാഹിത്യ സമ്മേളന ത്തിലും അരുണ്‍ കാംബ്ലെ യായിരുന്നു അധ്യക്ഷന്‍.

കള്‍ച്ചറല്‍ സ്ട്രഗിള്‍ ഇന്‍ രാമായണ, കോണ്‍വെര്‍സേഷന്‍ ഓഫ് ഡോ. ബാബാസാഹിബ് അംബേഡ്കര്‍ തുടങ്ങി ഒട്ടേറെ സ്വതന്ത്ര കൃതികളും കവിതാ സമാഹാരങ്ങളും അരുണ്‍ കാംബ്ലെയുടേതായി ലഭ്യമായിട്ടുണ്ട്. അരുണിന്റെ കവിതകള്‍ പ്രവര്‍ത്തന രേഖകള്‍ എന്ന നിലയിലും പ്രസിദ്ധങ്ങളാണ്. സര്‍വകാല നേട്ടങ്ങള്‍ പരിഗണിച്ച് 'പ്രബുദ്ധ രത്‌ന പുരസ്‌കാര്‍' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അരുണ്‍ കാംബ്ലെയുടെ കൃതികള്‍ക്ക് ഇംഗ്ലീഷ്, ജെര്‍മന്‍, ഫ്രെഞ്ച്, ഗുജറാത്തി, കന്നട, തെലുഗു, മലയാളം ഉറുദു, ഹിന്ദി എന്നീ ഭാഷകളില്‍ മാഴിമാറ്റം ഉണ്ടായിട്ടുണ്ട്.

സാഹിത്യ - സമര പ്രവര്‍ത്തനങ്ങളോടൊപ്പം നാഷനല്‍ പൊലീസ് കമ്മീഷ നില്‍ അംഗമായും മുംബൈ യൂണിവേഴ്‌സിറ്റിയില്‍ പട്ടികജാതി - വര്‍ഗ സ്‌പെഷ്യല്‍ വകുപ്പില്‍ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു. 

ജനതാ ദളില്‍ നിന്നും വിട്ടു പോന്നു വെങ്കിലും പ്രഥാനമന്ത്രി യായിരുന്ന വിശ്വനാഥ് പ്രതാപ് സിങുമായുള്ള നല്ല ബന്ധം അരുണ്‍ കാബ്ലെ തുടര്‍ന്നു. മികച്ച ഒരു ചിത്രകാരന്‍ കൂടിയായിരുന്ന വി പി സിങ് വരച്ച ശ്രീ ബുദ്ധന്റെ ഒരു പെയിന്റിങ് അരുണിന് സമ്മാനിച്ചിട്ടുണ്ട്. 56 ആം വയസിലുള്ള അരുണ്‍ കാംബ്ലെയുടെ പരിനിര്‍വാണം അകാലത്തില്‍ സംഭവിച്ചതാണെന്ന് പിന്‍തുടര്‍ച്ചക്കാര്‍ വേദനയോടെ വിലയിരുത്തുന്നു. ദലിത് വിമോചന സമരങ്ങള്‍ തിരിച്ചടി നേരിടുന്ന സമീപ കാലത്ത് അരുണ്‍ കാംബ്ലെയുടെ ഒരു 'ജീവിത കാലം' വളരെ അത്യാവശ്യമാണ്. ഉയര്‍ന്ന ശമ്പളവും വാങ്ങി സുഖലോലുപനായി ജീവിക്കാമായിരുന്നിട്ടും അത് വേണ്ടെന്നു വെച്ച് സഹജീവികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വിശ്രമമില്ലാതെ ജീവിതകാല മത്രയും പ്രവര്‍ത്തിച്ച അരുണ്‍ കാംബ്ലെയെ പോലെ മഹാനായ വിപ്ലവ കാരിയെയാണ് കാലം ആവശ്യപ്പെടുന്നത്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ