"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ഫെബ്രുവരി 27, ശനിയാഴ്‌ച

കാവി വത്കരണ കാലത്തെ സാംസ്‌കാരിക കടമകള്‍ – ഡോ. സുജ സൂസന്‍ ജോര്‍ജ്

ഹിന്ദുത്വം മനുസ്മൃതിയില്‍: അഞ്ചാമതൊരു ജനതയുണ്ടോ? – സജി വള്ളോത്യാമല

2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

കാവി വത്കരണ കാലത്തെ സാംസ്‌കാരിക കടമകള്‍ – ഡോ. പി ജെ ജെയിംസ്

ഹിന്ദുത്വം: ഋഗ്വേദവും മറ്റു വേദങ്ങളും എന്തു പറയുന്നു? – സജി വള്ളോത്യാമല

സ്വാതിതിരുനാള്‍ സംഗീതജ്ഞനോ? – ദലിത്ബന്ധു എന്‍ കെ ജോസ്

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

സംഗീത സാമ്രാട്ട് – ദലിത്ബന്ധു എന്‍ കെ ജോസ്

CHAPTER-VIII DIRECTIVE PRINICPLES OF STATE POLICY: DR. AMBEDKAR’S PERSPECTIVE

ബ്ലോഗെഴുതിയ ക്ഷീണത്തില്‍ വൈകീട്ടൊന്നു കൂടുമ്പോള്‍ കൊറിച്ചിരിക്കാന്‍ ഇതാ ചില പേരുകള്‍: മോഹന്‍ലാലിന് ബെന്യാമിന്റെ മറുപടി

2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

കരുമാടി നൃത്തം

എന്‍ഹാന്‍സ്ഡ് എജ്യൂക്കേഷന്‍ പ്രോഗ്രാം – സജിത് കുമാര്‍

മംഗളം പത്രത്തിന്റെ ഭാഷ ആര്‍.എസ്.എസ് മുഖപത്രത്തിന്റേത്: കോളം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി.എസിന് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ കത്ത്

കനയ്യകുമാറിനെ പോലീസ് കസ്റ്റഡിയില്‍ മൂന്ന് മണിക്കൂറോളം ഞങ്ങള്‍ തല്ലിച്ചതച്ചു: ബി.ജെ.പി അഭിഭാഷകര്‍

എന്താണ് ഹിന്ദുത്വം? – സജി വള്ളോത്യാമല

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ദലിത് ജ്ഞാനവും മത രാഷ്ട്രീയ വിചാരവും – രവി കുമ്മഞ്ചേരി

അശുദ്ധത: ബൈബിളും ബുദ്ധമതവും ചരിത്രകാരന്മാരുടെ വീക്ഷണത്തില്‍ – സജി വള്ളോത്യാമല

2016, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

2016, ഫെബ്രുവരി 17, ബുധനാഴ്‌ച

2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

ദലിത് കവിതകള്‍: കുറത്തി

ഒരു വാക്ക്; സ്വാതിതിരുനാള്‍ എന്ന അനന്തപുരി നീചന്‍ – ദലിത്ബന്ധു എന്‍ കെ ജോസ്

CHAPTER-VII; INDIAN FEDERALISM: DR. AMBEDKAR’S VIEWPOINT

അശുദ്ധത മറ്റു രാജ്യങ്ങളില്‍ – സജി വള്ളോത്യാമല

പൊയ്കയില്‍ യോഹന്നാന്‍ രചിച്ച ഗീതം

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

അശുദ്ധതയെ സംബന്ധിക്കുന്ന ലോകവീക്ഷണം; 'കാദംബരി'യിലെ ജീവിത സാഹചര്യം - സജി വള്ളോത്യാമല

ലോകചരിത്രത്തിലെ ഏറ്റവും വലിയ വിമോചന പോരാളിയായി വാഴ്ത്തപ്പെടുന്ന ക്രിസ്തുവിനെ ക്കുറിച്ചും ക്രിസ്തു ജനിച്ച കാലഘട്ടത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തുന്ന ആസാമിലെ ജോര്‍ഹാട്ടിലുള്ള ഈസ്റ്റേണ്‍ തീയോളജിക്കല്‍ കോളേജി ന്റെ പ്രിന്‍സിപ്പാള്‍ റവ. ഡോ. ഒ.എ റാവു സെറാം മ്പൂര്‍ സര്‍വ്വകലാശാലയ്ക്കുവേണ്ടി എഴുതിയ ദ ലൈഫ് ആന്റ് ടീച്ചിംഗ് ഓഫ് ക്രൈസ്റ്റ് എന്ന ഗ്രന്ഥ ത്തില്‍ റോമിലെ തെരുവില്‍ക്കൂടി കാല്‍നടയായി നടന്നിരുന്നവരില്‍ മൂന്നില്‍ രണ്ടു പേരും അടിമകളാ യിരുന്നു. എന്നു പറഞ്ഞിരിക്കുന്നു. ശക്തി കുറഞ്ഞവനെ ശക്തി കൂടിയ വന്‍ കീഴടക്കി ഭരിക്കുക എന്ന സ്ഥിതിവിശേഷം ലോകം ഉണ്ടായ കാലഘട്ടം മുതല്‍ ഉണ്ട്. രാജ്യങ്ങള്‍ രാജ്യങ്ങളെയും വംശങ്ങള്‍ മറ്റു വംശങ്ങളെയും എന്തിനേറെ ഭാഷയുടെ കാര്യത്തില്‍ പോലും ഉച്ചനീചത്വ ങ്ങളുള്ള തലമുറയുടെ കണ്ണി ചേര്‍ക്കപ്പെടുന്ന കാലഘട്ടത്തെയാണ് ചരിത്രം എന്നു നാം വിളിക്കാറ്.

വംശങ്ങള്‍ തമ്മിലുള്ള ജീവിതനിലവാര വ്യത്യാസങ്ങള്‍, അചാരപരമായ അനുഷ്ഠാനങ്ങള്‍ (വൈകൃതങ്ങള്‍) ഇവയെല്ലാം ഭിന്നമാണ്. ഏതു അപരിഷ്‌കൃത സമൂഹത്തിലും പരിഷ്‌കൃത സമൂഹത്തിലും ശുദ്ധ അശുദ്ധ സങ്കല്പങ്ങളെ സംബന്ധിച്ചുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉണ്ടാ കും. വാത്സ്യായന ബ്രാഹ്മണനായ ബാണന്‍ രചിച്ച 'കാദംബരി' എന്ന ഗ്രന്ഥത്തില്‍ കാട്ടാളന്മാരുടെ വാസസ്ഥലത്തെ ക്കുറിച്ച് ഇങ്ങനെ പറഞ്ഞിരി ക്കുന്നു. അങ്ങുമിങ്ങുമുള്ള അവരുടെ വീടുകളുടെ പ്രവേശനദ്വാരങ്ങള്‍ ഇടതൂര്‍ന്ന മുളങ്കാടുകള്‍കൊണ്ടു മറയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഹരിതാലയ ത്തില്‍ നിന്നു പുക ഉയരുന്നതുകണ്ടാല്‍ അതെവിടെ നിന്നാണെന്ന് ഊഹിക്കാമായിരുന്നു. എല്ലാം വശങ്ങളിലും വളപ്പുകള്‍ ഉണ്ടായിരുന്നത് കപാലങ്ങള്‍ കൊണ്ടായിരുന്നു. വഴിയിലുള്ള ചവറ്റു കൂമ്പാരങ്ങള്‍ അസ്ഥികള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. കുടിലുകളുടെ മുറ്റത്ത് രക്തവും കൊഴുപ്പും അറുത്തു മുറിച്ച മാംസക്കഷണവും കൂടി ചേര്‍ന്ന് ചെളി കെട്ടികിടക്കുന്നു. അവിടുത്തെ ജീവിതത്തിന്റെ ഭാഗമാണ് നായാട്ട്. അവിടെ ആഹാരം മാംസമായിരുന്നു. ലോചനവസ്തു മൃഗക്കൊഴുപ്പാ യിരുന്നു. വസ്ത്രങ്ങള്‍ പരുക്കന്‍ പട്ടായിരുന്നു. കിടക്കകള്‍ ഉണങ്ങിയ തുകല്‍ ആയിരുന്നു. വീട്ടുജോലിക്കാര്‍ നായ്ക്കള്‍ ആയിരുന്നു. സവാരി മൃഗം പശുക്കള്‍ ആയിരുന്നു. പുരുഷന്‍മാരുടെ ജോലി മദ്യപാനവും സ്ത്രീസേവയും ആയിരുന്നു. ദേവന്‍മാര്‍ക്കു നൈവേദ്യം രക്തമായിരുന്നു. ബലി കന്നുകാലികള്‍ ആയിരുന്നു. സകല നരകങ്ങളുടെയും പ്രതിരൂപ മായിരുന്നു ആ സ്ഥലം.'

സാഹിത്യകാരന്‍ കാട്ടാളനെന്ന നാമത്തെ ഭയം ജനിപ്പിക്കുന്നതിനു വേണ്ടി ഭാവനയെ കൂട്ടുപിടിച്ച് അതിശയോക്തി യോടെ (വെറുപ്പുളവാക്കുന്ന ശൈലിയില്‍) രചിക്കപ്പെട്ടതാണ് ഈ ദൃശ്യവിവരണമെങ്കിലും ഇതിനുള്ളില്‍ ജീവിതസാഹചര്യങ്ങളുടെ ശുദ്ധത, അശുദ്ധതയുടെ ധ്വനി ഒളിഞ്ഞിരിക്കുന്ന തായി നമുക്കു മനസ്സിലാക്കാം ചിലര്‍ക്ക് ശുദ്ധമെന്നു തോന്നുന്നത് ചി ലര്‍ക്ക് അശുദ്ധിയാകാം. പ്രാകൃതസമൂഹത്തില്‍, ആ സമൂഹത്തില്‍ യദൃശ്ചികമായു ണ്ടാവുന്ന സംഭവങ്ങള്‍, കാലാവസ്ഥാ വെതിയാനങ്ങള്‍, വ്യക്തിപരമായുള്ള ആകസ്മിക സംഭവങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയുള്ള നിമിത്തങ്ങള്‍, ചില വസ്തുക്കളു മായുള്ള വ്യക്തികളു മായുള്ള സമ്പര്‍ക്കം, സാന്നിദ്ധ്യം, ജനനമരണങ്ങള്‍, ജ്ഞാനപക്വത, ലൈംഗിക പക്വത, വിവാഹം, സഹശയനം തുടങ്ങിയ മനുഷ്യജീവിത ത്തില്‍ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ വരെ ശുദ്ധ അശുദ്ധതയുമാ യി താരതമ്യപ്പെടുത്തിയിരുന്നു. ഒരുപക്ഷേ അശുദ്ധി നീങ്ങുന്നതിനായി സ്വീകരിച്ചിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കൃതമൂല്യ ങ്ങള്‍ക്കു വിരുദ്ധവുമാകാം.

ആശ്രമം സ്‌കൂള്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഭൂമിക - ബിനീഷ് പ്ലാത്താനത്ത്

ഭാരത സ്വാതന്ത്ര്യസമര ചരിത്ര ത്തിന്റെ ഭാഗമായ വൈക്കം സത്യാഗ്രഹത്തിന്റെ സജീവ സ്മാരക മായ ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന്‍ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലകൊടുത്തു വാങ്ങിയതാണ്. ഇന്നും ശ്രീനാരാ യണ ഗുരുദേവ ന്റെ പേരില്‍ കരമടയ്ക്കുന്ന ഭൂമിയിലാണ് മഹത്തായ ആശ്രമം സ്‌കൂള്‍ എന്നറയിപ്പെടുന്ന സത്യാ ഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യു ന്നത്. വൈക്കം സത്യാഗ്രഹ സമരസേനാനികള്‍ ഇവിടെ ക്യാമ്പ് ചെയ്താ ണ് സമരപരിപാടികള്‍ ആസൂത്രണം ചെയ്തത്. രാജ്യത്തിന്റെ നാനാഭാ ഗങ്ങളില്‍ നിന്ന് അകാലികള്‍ ഉള്‍പ്പെടെയുളളപുരോഗമനകാരികള്‍ ഈ പുണ്യഭൂമിയില്‍ ഒത്തു ചേര്‍ന്നു. ഇവിടെ വച്ച് ഗാന്ധിജി സമരസേനാനി കളെ അഭിസംബോ ധന ചെയ്ത് സംസാരിച്ചു.

പില്‍ക്കാലത്ത് സരസകവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍ ഇവിടെ ശ്രീനാ രായണ താരക എന്ന പേരില്‍ ഒരു വിദ്യാ കേന്ദ്രം ആരംഭിച്ചു. വൈദ്യ വും സംസ്‌കൃതവുമായിരുന്ന പ്രധാന പാഠ്യവിഷയങ്ങള്‍. വൈക്കത്തെ ജനപ്രതിനിധിയാ യിരുന്ന ശ്രീ. ഗോപാലന്‍ വക്കീലിനൊപ്പം സ്‌കളിലെ ത്തിയ ബഹുമാന്യനായ മന്ത്രി കുഞ്ഞുരാമനാണ് 1949-ല്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അന്നത്തെ എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. കെ.ആര്‍. നാരായണന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത്. അദ്ദേഹമാണ് ശ്രീനാരായണ ഇംഗ്ലീഷ് സ്‌കൂള്‍ എന്നറിയപ്പെട്ട ഈ സ്‌കൂളിന്റെ ആദ്യ മാനേജര്‍.

ശ്രീ. എന്. ഗോപാലപിളളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയനായ ശ്രീ. വി.കെ. വേലപ്പന്റെ മകന്‍ ശ്രീ. വി. രാജഗോപാലന്‍നായരായിരുന്നു സ്‌കൂളില്‍ ആദ്യ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി. ഇരുനൂറ്റി അമ്പത്തേഴ് വിദ്യാര്‍ത്ഥികളാണ് ആദ്യം വര്‍ഷം സ്‌കൂളിലുണ്ടായിരു ന്നത്. 1991-ല്‍ ഇവിടെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയും 2000-ല്‍ ഹയര്‍സെക്കണ്ടറിയും ആരംഭിച്ചു. ഇന്ന് എല്‍.കെ. ജി. മുതല്‍ പ്ലസ് ടു വരെ മൂവായിരത്തോളം വിദ്യാര്‍ത്ഥികളും നൂറ്റിമുപ്പതോളം അദ്ധ്യാപകരും ഇവിടുണ്ട്. വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ അധീനതയിലുളള ഈ സ്‌കൂള്‍ ഇപ്പോള്‍ ബഹു. യൂണിയന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ ശ്രീ. പി.വി. ബിനേഷിന്റെ മേല്‍ നോട്ടത്തില്‍ വികസനത്തിന്റെ പാതകള്‍ പിന്നിടുകയാണ്.

കടുത്തുരുത്തി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്.എല്‍.സി.സി. പരീക്ഷയെഴുതുകയും തുടര്‍ച്ചയായി 5 തവണയും 100% വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാംക്ലാസ്സില്‍ കടുത്തു രുത്തി വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്ന സ്‌കൂളാണ് ആശ്രമം എല്‍.പി. സ്‌കൂള്‍. വൊക്കേഷ ണല്‍ ഹയര്‍ സെക്കണ്ടറി കൊമേഴ്‌സ് വിഭാഗം തുടര്‍ച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂളില്‍ എന്‍.എസ്.എസ്., എസ്.പി.സി., റെഡ് ക്രോസ് വിഭാഗങ്ങള്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു. എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.റ്റി. ജിനീഷ്, ഹയര്‍ സെക്കണ്ടറി കെ.വി. പ്രദീപ്കുമാര്‍ പ്രിന്‍സിപ്പളായും, പി.ആര്‍. ബിജി വി.എച്ച്.എസ്.സി. പ്രിന്‍സിപ്പളായും സേവനമനുഷ്ഠിക്കുന്നു.
---------------------------------
ബിനീഷ് പ്ലാത്താനത്ത്, മാനേജര്‍, എസ്.എം.എസ്.എന്‍.എച്ച്.എസ്.

പൊയ്കയില്‍ അപ്പച്ചന്‍: അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ഐക്യം - ദലിത്ബന്ധു എന്‍ കെ ജോസ്

അടിസ്ഥാനജനവര്‍ഗ്ഗങ്ങള്‍ ഇന്ന് പലതായി പിരിഞ്ഞാണ് ജീവിക്കുന്നതെങ്കിലും അവരെല്ലാം ഒരു ഗോത്രത്തിന്റെ സന്തതികളാണ്. അവര്‍ പലതായി പിരിഞ്ഞപ്പോഴാണ് അടിമകളായത്. ചൂഷണത്തിന് വിധേയരായത്, അവ രുടെ സംസ്‌കാരത്തില്‍ നിന്നും അവര്‍ അന്യവല്‍ക്കരി ക്കപ്പെട്ടത്. അതിനാല്‍ അവര്‍ മോചനം പ്രാപിക്കണമെ ങ്കില്‍ വീണ്ടും ഒന്നാകണം. ഒരു വംശമാകണം. ഒരു ജനതയാകണം. ഒരു കുടുംബത്തിലെ അംഗങ്ങളാകണം. ഞാന്‍ മനസ്സിലാക്കിയി ടത്തോളം പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയുടെ സന്ദേശത്തിന്റെ മുഖ്യ ഭാഗം അതാണ്. ഈ ജനതയുടെ മോചനം നേടിയെടുക്കേണ്ടത് ഐക്യ ത്തിലൂടെയാണ്. വെറും ഐക്യത്തിന് വേണ്ടിയുള്ള ഐക്യമല്ല. രക്തവും രക്തവും തമ്മിലുള്ള ഐക്യം. മാംസവും മാംസവും തമ്മിലുള്ള ഐക്യം. പന്തിഭോജനവും മിശ്രവിവാഹവും അത്രയും പ്രോത്‌സാഹിപ്പിച്ച മറ്റാരുമില്ല. അദ്ദേഹം സഭ സ്ഥാപിച്ചതും ആസ്ഥാനമുണ്ടാക്കിയതുമെല്ലാം അതിന് വേണ്ടിയാണ്. തന്റെ ജനത്തിന്റെ ഐക്യം അടിസ്ഥാന ജന വംശങ്ങളുടെ ഐക്യം. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ യോഹന്നാന്‍ വിവാഹം കഴിച്ചത് വെള്ളാങ്ങൂരില്‍ പൂവത്തൂര്‍ മേലത്തേതിര്‍ കുഞ്ഞാ തിയുടെ മകളായ മറിയ എന്ന പുലയസ്ത്രീയെയാണ്.

അദ്ദേഹം അസംബ്ലിയിലും പ്രജാസഭയിലും എല്ലാം വാദിച്ചത് പി.ആര്‍.ഡി. എസ്‌കാര്‍ക്കോ സാംബവസമുദായത്തിന് വേണ്ടിയോ മാത്രമായിരുന്നില്ല. മുഴുവന്‍ ദലിതര്‍ക്ക് വേണ്ടിയായിരുന്നു. ക്രൈസ്തവ സഭകളില്‍ ചേര്‍ന്ന ദലിതരെ സവര്‍ണ്ണ ക്രൈസ്തവരെ പോലെ കാണാതെ ക്രിസ്തുമതം സ്വീകരിച്ച പറയര്‍, പുലയര്‍, മറവര്‍, കുറവര്‍ ആദിയായവരായി പ്രത്യേകം വീക്ഷിക്കണമെന്ന് അദ്ദേഹം അസംബ്ലിയില്‍ പ്രസ്താവിച്ചത് 1921 മാര്‍ച്ച് 1, മാര്‍ച്ച് 3 എന്നീ തീയതിക ളിലെ അസംബ്ലി പ്രൊസീ ഡിംഗ്‌സില്‍ കാണാവുന്നതാണ്. 1931 മാര്‍ച്ച്31-ാം തീയതിയിലെ അസംബ്ലി പ്രൊസീഡിംഗ്‌സില്‍ കാണുന്നതും അതുതന്നെയാണ്. അധഃസ്ഥിത വര്‍ഗ്ഗ ത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും ഗവണ്‍മെന്റ് നൂറോ ഇരുന്നൂറോ കുട്ടികളെ വീതം തെരഞ്ഞെടുത്ത് ഗവണ്‍മെന്റ് ചെലവില്‍ എട്ടാം ക്ലാസ്സ് മുതല്‍ സര്‍വകലാശാല വരെയുള്ള വിദ്യാഭ്യാസം നല്‍കേണ്ടതാണ് എന്ന് അദ്ദേഹം വാദിച്ചു. അത് പി.ആര്‍.ഡി.എസ്സുകാര്‍ക്കോ സാംബവര്‍ക്കോ വേണ്ടി മാത്രമായിരിക്കണമെന്ന് അദ്ദേഹം പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.

ഐക്യം എന്നത് യോഹന്നാന്‍ ഉപദേശി മാത്രമല്ല, ഈ ജനത്തിന്റെ മോചനം ആഗ്രഹിച്ചവരെല്ലാം ഉരുവിട്ട മന്ത്രമാണ്. അയ്യന്‍കാളിയായാലും ഡോ: അംബേദ്ക്കറായാലും ശ്രീനാരായണ ഗുരുവായാലും ജ്യോതിറാവു ഫുലെയായാലും ആവശ്യപ്പെട്ടത് ഐക്യമാണ്. സംഘടിച്ച് ശക്തരാവുക. അയ്യന്‍കാളി ജാതിക്കും മതത്തിനും അതീതമായി സാധുജനപരിപാലന സംഘം രൂപീകരിച്ചു. ഡോ.അംബേദ്ക്കര്‍ പറഞ്ഞു Educate Agitate Organise എന്ന് ശ്രീബുദ്ധന്‍ ആവശ്യപ്പെട്ടു:

ബുദ്ധം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
സംഘം ശരണം ഗച്ഛാമി
ശാന്തി ശാന്തി ശാന്തി

പക്ഷെ ഇന്നു നടക്കാത്തതും അതുമാത്രമാണ്. ഇത്രയേറെ ജാതികളും ഉപജാതികളും സംഘങ്ങളും ഉപസംഘങ്ങളുമുള്ള ഒരു ജനം വേറെ ഏതുണ്ട്? കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ എത്ര സംഘടനകളുണ്ട് എന്നറിയുന്നതിന് പോലും നീണ്ട ഗവേഷണങ്ങള്‍ ആവശ്യമാണ്. പല കാര്യങ്ങളിലും ഇന്നും ദലിതര്‍ മാതൃകയായി നോക്കി കാണുന്ന തമ്പുരാക്കന്‍മാര്‍ക്ക് ഒന്നിലേറെ സംഘടനകള്‍ ഏത് സമുദായ ത്തിലാണുള്ളത്? ബ്രാഹ്മണ മഹാസഭായായാലും നായര്‍ സര്‍വീസ് സെസൈറ്റിയായാലും ശ്രീനാരായണ ധര്‍മ്മപരിപാലന സംഘമായാലും കേരളത്തില്‍ ഒന്നേയുള്ളൂ. ഒരിക്കല്‍ എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായി രുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള ശ്രമിച്ചിട്ട് പോലും ഒരു ബദല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ദലിതര്‍ക്ക് എത്ര ബദല്‍ വേണമെങ്കിലും നിര്‍മ്മിക്കാന്‍ നിഷ്പ്രയാസം കഴിയും. അവരി പ്പോഴും പുലയര്‍ വേറെ, സാംബവര്‍ വേറെ, സിദ്ധനര്‍ വേറെ എന്ന നിലയിലാണ്. മേനോന്‍മാരും പിള്ളമാരും നായന്‍മാരും കുറുപ്പുമാരും എല്ലാം ഒന്നു തന്നെ. എന്നുമാത്രമല്ല, പുലയര്‍ക്ക് സംഘടന ആയിരം, സാംബവര്‍ക്ക് അഞ്ഞൂറ്, സിദ്ധനര്‍ക്ക് നൂറ് എന്നതാണ് ദലിതരുടെ ക്രമം. അത് മതത്തിന്റെ പേരിലും വംശത്തിന്റെ പേരിലും പ്രദേശത്തിന്റെ പേരിലും എല്ലാമുണ്ട്. പിന്നെ രാഷ്ടീയ പാര്‍ട്ടികളുടെ പേരിലും. യോഹ ന്നാന്റെ ബാല്യത്തില്‍ അദ്ദേഹവും കുടുംബവും അടിയാന്മാരായിരുന്ന ശങ്കരമംഗലക്കാര്‍ക്ക് അടിയാന്‍മാരായി ഇരുപത്തിനാലുകുടി പുലയരും ഏറെ പറയരുമുണ്ടായിരുന്നു. അവിടെ അവര്‍ തമ്മില്‍ അയിത്തമുണ്ടാ യിരുന്നു. ആ പരിതസ്ഥിതിയില്‍ യോഹന്നാന്റെ ഭാര്യ മറിയ ഒരു പുലയസ്ത്രീയായത് അത്ഭുതമെന്നേ പറയേണ്ടതുള്ളൂ.

ഒന്നു മനസ്സിലാക്കണം. ദലിതരുടെ സംഘടനകളെ ഭിന്നിപ്പിക്കു ന്നതും പുതിയ സംഘടനകള്‍ സൃഷ്ടിക്കുന്നതും നേതൃമോഹികളെ ക്കാളേറെ ദലിതരുടെ ശത്രുക്കളാണ്. യജമാനന്‍മാരായും ഉപദേശിക ളായും അഭ്യുദയ കാംക്ഷികളായും സഹായികളായും എല്ലാം അഭിനയിച്ചുകൊണ്ട് അവരുടെ ഇടയില്‍ കടന്നുകയറുന്നവര്‍. 1907 മുതല്‍ 1937 വരെ ശക്ത മായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാധുജനപരിപാലന സംഘത്തെ നശിപ്പിച്ചു സമസ്ത തിരുവിതാംകൂര്‍ പുലയ മഹാസഭ രൂപീകരിച്ചത് 1937 ജൂണില്‍ അടൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഹാളില്‍ അന്നത്തെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുലയ യോഗ മാണ്. ഇന്ന് ആ സര്‍ സി.പി, മേനോന്‍ ചരിത്രകാരന്‍ മാരുടെ നല്ലപിള്ള യാണ്. സാധുജനപരിപാലന സംഘത്തെ നശിപ്പിച്ചത്മാത്രമല്ല അതിന്റെ കാരണം. 1946 ഒക്‌ടോബര്‍ 26-ാം തീയതി ചേര്‍ത്തലയിലെ വയലാറില്‍ വച്ചു 3500 ദലിതരെ (വയലാര്‍ ലഹള എന്ന ഗ്രന്ഥം ശ്രദ്ധിക്കുക) വെടിവെച്ച് കൊന്നതും അതിന്റെ കാരണമാണ്. ദിവാന്‍ രാമസ്വാമി അയ്യരുടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പാര്‍ത്ഥസാരഥി അയ്യര്‍, പോലീസ് സൂപ്രണ്ട് വൈദ്യനാഥ അയ്യരെക്കൊണ്ടാണ് അത് ചെയ്യിച്ചത്. ആ മൂന്നു മഹാബ്രാഹ്മണരും ഒത്തു ചേര്‍ന്നില്ലെങ്കില്‍ അത് നടക്കുമായി രുന്നില്ല. അതാണ് ബ്രാഹ്മണ സംഭാവന.

ദലിതര്‍ക്ക് പൊതുവേയുള്ള ഒരു ദൗര്‍ബല്യമാണ് വിഘടന സ്വഭാവം. ഏതെങ്കിലും ഒരു സംഘടന ഏതാനും വര്‍ഷം നിലനിന്നാല്‍ അതില്‍ വിഘടന വാദികള്‍ പ്രത്യക്ഷപ്പെടും. അതിനെ പലതാക്കി അതിന്റെ ശക്തി ക്ഷയിപ്പിക്കുക. തനിക്ക് നേതാവ് ആകുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സംഘടനയുടെ ആവശ്യമെന്ത് എന്ന സ്വാര്‍ത്ഥ ചിന്തയാണ് അതിന്റെ കാരണം. തന്നേക്കാള്‍ വലുതാണ് സമൂഹം എന്നു കാണാനുള്ള സന്മനസ്സ് ഇല്ലാതെ പോകുന്നു. ഒരുകാലത്ത് ദലിതര്‍ക്കുണ്ടായിരുന്ന ഗോത്രപാരമ്പര്യം നശിപ്പിച്ച് പകരം ബ്രാഹ്മണ കുടുംബപാരമ്പര്യം സ്വീകരിച്ചു. അതു വളര്‍ന്ന് ഇന്ന് അണുകുടുംബമായി. അതിലൂടെ സ്വാര്‍ത്ഥത അതിന്റെ പൂര്‍ണ്ണരൂപത്തില്‍ വ്യക്തികളില്‍ എത്തി.

ഈ ബ്രാഹ്മണ പരിഷകള്‍ കേരളത്തില്‍ കുടിയേറി ആധിപത്യം സ്ഥാ പിക്കുന്നതിന് മുമ്പ് ആദ്യ നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട സംഘ സാഹിത്യ കൃതികള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആ കാലഘട്ടത്തിലെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ നിദര്‍ശനങ്ങളാണ് ആ കൃതികള്‍. അവയെ ആര്യബ്രാഹ്മണര്‍ നശിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും വിജയി ച്ചില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ യാദൃശ്ചിക മായി അവയില്‍ ചിലതിനെ കണ്ടെത്തുവാന്‍ കഴിഞ്ഞു. ഒരു കാലത്ത് ദലിതര്‍ നയിച്ചിരുന്ന ജീവിതത്തെ അവരുടെതന്നെ കവികള്‍ ചിത്രീകരി ച്ചിരിക്കുന്നു. അവയില്‍ യോഹന്നാന്‍ ഉപദേശി ചോദിച്ച ചോദ്യങ്ങള്‍ ക്കുള്ള ഉത്തരങ്ങളുണ്ട്. ഈ ജനത്തിന്റെ ചരിത്രമാണത്. ആര്യ ബ്രാഹ്മണ അധിനിവേശം ഉണ്ടായതിന് ശേഷമാണ് പിന്നെ ചരിത്രം രേഖപ്പെടുത്താന്‍ കഴിയാതെ പോയത്. പുറനാനൂറ്, അകനാനൂറ്, പതിറ്റുപത്ത്, ഐങ്കുറു നൂറ് അങ്ങനെയുള്ള ആയിരക്കണക്കിന് പദ്യങ്ങള്‍ ദലിതരുടെ ചരിത്ര ങ്ങളും സമ്പാദ്യങ്ങളുമാണ്. ചിലപ്പതിക്കാരവും മണിമേഖലയും തിരുക്കു റള്‍ പോലെ ഹൃദയത്തില്‍ സൂക്ഷിക്കണം. ആവശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കേണ്ട അനര്‍ഘ സമ്പത്താണ് അത് ഓരോന്നും. അവയെ സാധൂകരിക്കാന്‍ ഇപ്പോള്‍ 'പട്ടണ'വും കണ്ടെത്തി.

അവയെല്ലാം യോഹന്നാന്‍ ഉപദേശി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി കളാണ്. കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്നതിന് മറു പടിയാണ്.

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

AmbedkarSaid;

“ Turn in any direction you like, caste is the monster that crosses your path. You cannot have political reform; you cannot have economic reforms unless you kill the monster.” 

Annihilation of Caste: Dr B R Ambedkarആര്യാധിനിവേശം മൂലം സൃഷ്ടിക്കപ്പെട്ട ജനതകള്‍; 'ഹരിജന്‍' എന്ന പദം എങ്ങനെയുണ്ടായി? സജി വള്ളോത്യാമല

ഒരു ജനത തകര്‍ക്കുന്നതിന് കഴിഞ്ഞ കാല സ്മരണ ഉയര്‍ത്തുന്ന വസ്തുതകളെ, പൈതൃകങ്ങളെ തകര്‍ക്കപ്പെടുകയാണെങ്കില്‍ ആ വംശത്തിന്റെ തന്നെ അസ്തിത്വം നശിക്കപ്പെടുമെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. ഈ വസ്തുത അറിയാമായിരുന്നതു കൊണ്ടാണ് റഷ്യന്‍ വിപ്ലവനേതാവായിരുന്ന ലെനിന്‍ 'ചരിത്രമറിയാത്ത ജനതയ്ക്കു ഒരു ചരിത്രം സൃഷ്ടി ക്കുവാന്‍ സാധ്യമല്ല 'എന്നു പറഞ്ഞത്. ആരാധനാ സ്വാതന്ത്ര്യം സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസം ഇവ അര്‍ഹതയുള്ള രീതിയില്‍ നല്‍കാതെ ഇവയുടെ ആവശ്യകതയെ വേണ്ട രീതിയില്‍ മനസ്സിലാക്കുവാന്‍ കഴിയാതെ അജ്ഞരും വൃത്തിഹീനരും, ധൈര്യം ചോര്‍ന്നുപോയവരുമായി വര്‍ണ്ണ വ്യവസ്ഥയുടെ ചട്ടക്കുടായിരിക്കുന്ന ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വ വേദങ്ങളടക്കമുള്ള വേദങ്ങളും തങ്ങളുടെ ബൗദ്ധിക മണ്ഡല ങ്ങള്‍ക്കപ്പുറമെന്നു കരുതി. ചന്ദ്രോപനിഷത്ത്, മണ്‌ഡോപനിഷത്ത്, അന്തോനിഷത്ത്, പ്രശ്‌നോപനിഷത്ത്, കഠോപനിഷത്ത്, ദര്‍ശനോപനിഷത്ത്, യോഗോഷികോപനിഷത്ത്, ആര്യോപനിഷത്ത്, ഭസ്മജപലോപനിഷത്ത്, വിത്രോപനിഷത്ത് അടക്കമുള്ള ഉപനിഷത്തുക്കളും ശതപതബ്രാഹ്മണം വിഷ്ണു മഹാപുരാണം, ഭവിഷ്യമഹാപുരാണമടക്കമുള്ള ഗ്രന്ഥങ്ങളുടെ മായികവലയത്തില്‍പ്പെട്ട മാനസിക അടിമത്വത്തിലായതാണ് ഈ അവസ്ഥയില്‍ എത്തുവാന്‍ കാരണം. പ്രാകൃതമായ ലിപി പോലും ഇല്ലാത്ത ഭാഷയെ ദേവഭാഷയെന്നു വിശേഷിപ്പിച്ചുകൊണ്ട് പ്രത്യേക താളക്രമത്തിലുള്ള മന്ത്രോച്ചാരണത്തെ ദേവന്മാരുമായുള്ള സംഭാഷണ മാണെന്നു തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ ദേവന്മാരുടെ പിന്‍തലമുറയില്‍ പ്പെട്ടവരാണെന്നു പറഞ്ഞപ്പോള്‍ , തങ്ങള്‍ക്കജ്ഞാതമായ ഭാഷയും കര്‍മ്മകാണ്ഡത്തെയും മുക്തിയെക്കുറിച്ചു മറ്റുള്ളവരുടെ വാദഗതികളെ മനസ്സിലാക്കാന്‍ കഴിയാതെയുള്ള അറിവില്ലായ്മയാണ് ഇങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുവാന്‍ കാരണം.

ഈ അജ്ഞത മൂലം നമുക്കു നഷ്ടപ്പെട്ടതിന്റെ കണക്കെടുക്കുമ്പോള്‍ ആദ്യം നഷ്ടപ്പെട്ടതെന്ത്? ഈ ലോകവും അതിലെ വസ്തുവകകളും ഞങ്ങളു ടേയിരുന്നുവെന്നും നിങ്ങള്‍ അടിമകളായിരുന്നുവെന്നും ഞങ്ങളുടെ ദാനമാണ് ഈ സ്വാതന്ത്ര്യമെന്നും പറഞ്ഞു നമ്മെ അടക്കി ഭരിക്കുവാന്‍ വന്ന സവര്‍ണ്ണ മേധാവിത്വത്തെിനെതിരെ 'എന്റെ ജനതയുടെ ചരിത്രം ഒരിടത്തും കാണുന്നില്ല' എന്നു പറഞ്ഞ ശ്രീ. കുമാരഗുരുദേവന്‍ ചരിത്ര പഠനത്തിന്റെ ആധികാരികതയാണ് നമുക്കു കാണിച്ചുതരുന്നത്. ആദ്യം ചരിത്രം നഷ്ടപ്പെട്ടു, പടിപടിയായി മതം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഇപ്പോള്‍ അത് വിദ്യാഭ്യാസ മേഖലയില്‍ വരെ എത്തിനില്‍ക്കുന്നു.

'ഹരിജന്‍' എന്നു പേരിട്ടു ഗാന്ധി നമ്മെ ആര്യഹിന്ദുത്വത്തിന്റെ വാലാ ക്കി മാറ്റിയപ്പോള്‍ ഇവിടുത്തെ അടിസ്ഥാന ജനതയെ തെറ്റിദ്ധരിപ്പിക്കു വാന്‍ സവര്‍ണ്ണ ബുദ്ധികേന്ദ്രങ്ങളുടെ ഗൂഢശ്രമം ഒരു പരിധി വരെ വിജയിച്ചു.

ഗുജറാത്തിലെ ഹാസ്യകവിയായ നരസിംഹമേത്ത ഒരു കവിതയില്‍ ദേവദാസിക്കു വ്യഭിചാരത്തിലുടെ ഉണ്ടായ സന്തതിയുടെ അച്ഛനാര്? എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ക്ഷേത്ര പൂജാരിയാണോ? ക്ഷേത്ര ജീവനക്കാരനാ ണോ? അതോ മറ്റുവല്ലവരുമാണോ? എന്ന സന്ദേഹം മുറ്റിനില്‍ക്കുന്ന സമയത്ത് അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ ബോധപൂര്‍വ്വം മറച്ചിട്ട് ഹരി (വിഷ്ണു) യുടെ പുത്രനെന്ന അര്‍ത്ഥത്തില്‍ ഹരിജന്‍ എന്നു ആക്ഷേപക രമായി അവതരിപ്പിക്കുന്നതോടുകൂടിയാണ് ആ പദത്തിന്റെ ഉത്ഭവം. ഒരു ദ്വയര്‍ത്ഥ പ്രയോഗമായി ഈ പദം ഇവിടുത്തെ അടിസ്ഥാന ജനത യ്ക്കു നേരെ പ്രയോഗിക്കുകയാണ് ഗാന്ധി ചെയ്തത്.

എന്നാല്‍ ഈ പദം സഭ്യമല്ല എന്ന് എല്ലാ കോണില്‍നിന്നുമുള്ള എതിര്‍പ്പി നെ തുടര്‍ന്ന് 1985 നവംബര്‍ 24-ാം തീയതി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്ഥാപനത്തിലും പത്രക്കുറിപ്പിലും അറിയിപ്പുകളിലും ഈ പദം നിരോധിക്കുകയുണ്ടായി.

പൊയ്കയില്‍ അപ്പച്ചന്‍: ഒരു ചോദ്യം - ദലിത്ബന്ധു എന്‍ കെ ജോസ്

സംസ്‌ക്കാരരഹിതമായിരുന്ന ഇന്ത്യയിലെയും കേരളത്തിലെയും കാട്ടാളന്‍മാര്‍ക്ക് ആര്യന്‍മാരും ആര്യബ്രാഹ്മണരും വന്ന് സംസ്‌ക്കാര ത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്ന പഴകി ദ്രവിച്ച മുദ്രാവാക്യത്തി നപ്പുറം പോകാന്‍ കഴിവില്ലാത്ത പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍ ദലിതരുടെ മക്കള്‍ സ്‌കൂളിലും കോളേജിലും പഠിക്കേണ്ടി വരുന്ന ഗതികേടാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.

കേരളീയര്‍ക്ക് സംസ്‌ക്കാരത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്നവകാശപ്പെടുന്നവര്‍ എന്തിനാണ് അതിലേറെ നിരോധനാ ജ്ഞകള്‍ നല്‍കിയത് എന്നൊരു മറുചോദ്യം ചോദിച്ചാല്‍ അവര്‍ക്ക് മറുപടി ഇല്ല. വേദം പഠിക്കരുത് ചൊല്ലരുത് കേള്‍ക്കരുത്. ചൊല്ലിയാല്‍ നാവറത്തു കളയും ശ്രവിച്ചാല്‍ കാതില്‍ ഈയം ഉരുക്കി ഒഴിക്കും. എന്തിനാണ് ആ നിയമം ഇവിടെ നടപ്പാക്കിയത്? ഈ കാട്ടാളന്‍മാര്‍ക്ക് അതിനൊന്നിനും കഴിവില്ലല്ലോ. വേദം ഒന്നു കേട്ടുപോയാലും അവര്‍ പഠിക്കുകയില്ല. അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും അവര്‍ക്ക് ആവതില്ല. ഈ കാട്ടാളന്‍മാര്‍ സംസ്‌ക്കാരമില്ലാത്തവരാണല്ലോ. അഥവാ വേദം കേള്‍ക്കുകയും പഠിക്കുകയും ചെയ്താല്‍ അത്രയും സംസ്‌ക്കാരം അവര്‍ക്ക് ലഭിക്കുമല്ലോ. അവരെ സംസ്‌കരിക്കുക എന്നതാണല്ലോ ആര്യബ്രാഹ്മണരുടെ ലക്ഷ്യം തന്നെ. ഇവിടെ ഒരു സംസ്‌ക്കാരം കെട്ടിപ്പടുത്തുന്നത് അവരെന്നാണല്ലോ അവകാശപ്പെടുന്നത്. അവരെ അതൊന്നും പഠിപ്പിക്കാതെ എങ്ങനെ ഇവിടെ സംസ്‌ക്കാരം കെട്ടിപ്പടുക്കാ നാവും. പിന്നെ എന്തിന് ഈ നിരോധനാജ്ഞ ഏര്‍പ്പെടുത്തി?

ശൂദ്രമക്ഷരസംയുക്തം
ദൂരതപരിവര്‍ജ്‌ജ്യേയേത്

അക്ഷരം പോലും പഠിക്കരുത് എന്ന് ആജ്ഞാപിച്ചത് എന്തിനാണ്? ഉപനയനം നടത്താത്തവര്‍ വേദം കൈകാര്യം ചെയ്യരുത് എന്ന തീരുമാനം ആരുടേതാണ്? ആദ്യവേദമായ അഥര്‍വവേദം രചിച്ചവര്‍ നടത്തിയ ഉപനയനം ഏതാണ്?

പക്ഷെ വേദം രഹസ്യമായിരിക്കണം. അത് ആര്യബ്രാഹ്മണരുടെ ആവശ്യമായിരുന്നു. ദലിതരില്‍ നിന്നും മോഷ്ടിച്ച തൊണ്ടി സാധനം കണ്ടാല്‍ അവര്‍ തിരിച്ചറിയുകയില്ലേ? നാട്ടുകാരെ അജ്ഞരാക്കി വേണം നിലയ്ക്ക് നിറുത്താന്‍. എങ്കില്‍ മാത്രമേ അവരെ നിയന്ത്രിക്കാനാവു കയുള്ളൂ. ആദിവാസികള്‍ക്ക് അറിവ് ലഭിക്കുന്നത് അപകടകരമാണ്. ഏകലവ്യന്റെ കഥ കേട്ടിട്ടില്ലേ? അംബേദ്ക്കര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചതിന്റെ ഫലം കണ്ടില്ലേ? അദ്ദേഹം ഗാന്ധിയെപ്പോലും എതിര്‍ത്തു. പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ഗാന്ധിക്ക് കഴിയാതെ വന്നു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും വേരുമാന്തി. യോഹന്നാന്‍ ഉപദേശി ബൈബിള്‍ വായിച്ചപ്പോള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇവിടെ നൂറ്റാണ്ടുകളായി ബൈബിളിന്റെ പുറത്ത് കിടന്ന് ഉറങ്ങുന്ന ആഢ്യ ക്രൈസ്തവര്‍ക്ക് മാത്രമല്ല, ബൈബിളിന്റെ കുത്തകാവകാ ശികളായ പാശ്ചാത്യ ക്രൈസ്തവ മിഷനറിമാര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാതെ പോയി. അതുകൊണ്ടാണ് അവര്‍ കൈകൊണ്ടു മറുപടി പറയാന്‍ പല സ്ഥലത്തും ശ്രമിച്ചത്. അത് ബ്രാഹ്മണിസ്റ്റു കളുടെ സ്വഭാവും പാരമ്പര്യവുമാണ്. അങ്ങ് സിന്ധുനദീതടം മുതല്‍ ഇങ്ങോട്ടു എവിടെയും അവര്‍ ഉത്തരം മുട്ടുമ്പോള്‍ ത്രിശൂലം എടുക്കും. അടിസ്ഥാന ജനവര്‍ഗ്ഗങ്ങള്‍ക്ക് അറിവ് ലഭിക്കുന്നതിന്റെ ഫലം അതെല്ലാമാണ്. അവരുടെ ദേവന്മാരെല്ലാം ജനിക്കുന്നതുതന്നെ ആയുധവുമായിട്ടാണ്. അവര്‍ അവതരിക്കുന്നതു തന്നെ ദുഷ്ടരെ നിഗ്രഹിക്കുവാനാണ്. ആരാണ് ദുഷ്ടന്‍? വാമനന് മഹാബലി ദുഷ്ടനായിരുന്നു. രാമന് രാവണന്‍ ദുഷ്ടനായിരുന്നു. എന്തായിരുന്നു അവരുടെയൊക്കെ ദുഷ്ടത? മനുഷ്യരെ ഒന്നുപോലെ കാണുന്നത് ദുഷ്ടത. ചാതുര്‍വര്‍ണ്ണമനുസരിച്ചുള്ള ഉച്ചനീചത്വ ത്തോടെ കാണുന്നത് ശിഷ്ടത. ശൂദ്രര്‍ തപസ്സനുഷ്ഠിക്കുന്നത് ദുഷ്ടത.

ഇന്നും പ്രശ്‌നം അടിസ്ഥാനപരമായി അതുതന്നെയാണല്ലോ. അടിസ്ഥാന വര്‍ഗ്ഗക്കാര്‍ക്ക് അറിവ് പകരാന്‍ ശ്രമിക്കുന്നവരെ ചുട്ടുകരിക്കുകയും ശിരഛേദനം നടത്തുകയും ബലാത്സംഗം നടത്തുകയും മറ്റുമാണ് ഒറീസ യിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും മധ്യപ്രദേശ ത്തും ബീഹാറിലും എല്ലാം ചെയ്യുന്നത്.

വിജ്ഞാനവും സംസ്‌കാരവുമെല്ലാം ദലിതരിലേക്ക് വിസര്‍ജ്ജിച്ചു എന്ന് പറയുന്നവര്‍ എന്തിന് അവരില്‍ നിന്നും വേദങ്ങളെ മറച്ചു? സംഘകൃതി കള്‍ മറച്ചു? ബുദ്ധമതഗ്രന്ഥങ്ങള്‍ നശിപ്പിച്ചു? ഈ ചോദ്യത്തിന് മേനോന്‍ ചരിത്രകാരന്‍മാരും കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാരും ആരും ഇന്നുവരെ വ്യക്തമായ ഒരു മറുപടിയും തന്നിട്ടില്ല.

അയിത്തക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥരാകാന്‍ പാടില്ല എന്ന നിയമം എന്തിന് കൊണ്ടുവന്നു. ഭൂമി ഒരു കാലത്ത് അവരുടേതായിരുന്നു എന്ന തിന്റെ വ്യക്തമായ തെളിവാണത്. പുരുഷന്‍മാന്‍ പ്രസവിക്കരുത് എന്ന വര്‍ വിലക്കിയില്ല. അതിനാല്‍ വേദങ്ങളും ഒരു കാലത്ത് പഠിച്ചിരുന്നത് ദലിതരായിരുന്നു. അത് ദലിതരുടേതായിരുന്നു.

ഇന്നലെ ദലിതരുടെ മേല്‍ നിലവിലിരുന്ന വിലക്കുകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അവര്‍ ഇന്നലെ ഇവിടെ എങ്ങനെ ജീവിച്ചി രുന്നു, അവരുടെ സംസ്‌കാരം ഇന്നലെ എന്തായിരുന്നു എന്ന് കാണുവാന്‍ കഴിയും. കാലികളെ വളര്‍ത്താന്‍ പാടില്ല, കൃഷി ചെയ്യാന്‍ പാടില്ല, കല്ലും തടിയും ഉപയോഗിച്ച് വീട് പണിയാന്‍ പാടില്ല. ആഭരണം ധരിക്കാന്‍ പാടില്ല, കല്ലയും മാലയും ഉപയോഗിച്ച് കൊള്ളണം മാറുമറയ്ക്കാന്‍ പാടില്ല. വഴിനടക്കാന്‍ പാടില്ല. വസ്ത്രം ധരിക്കാന്‍ പാടില്ല. അക്ഷരം പഠിക്കാന്‍ പാടില്ല തുടങ്ങി നൂറുകൂട്ടം നിരോധനങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ പഴയ സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന താണ് അതെ ല്ലാം. അതെല്ലാം ചെയ്തുകൊണ്ടിരുന്നവരെയാണ് അതില്‍ നിന്നും വില ക്കിയത്.

അതെല്ലാമറിയാമായിരുന്ന യോഹന്നാന്‍ ഉപദേശിയാണ് തന്റെ ജന ത്തിന്റെ ചരിത്രം എങ്ങും കാണുന്നില്ല എന്നു വിലപിച്ചത്. അത് തന്റെ ജനത്തിന് ചരിത്രം ഇല്ലാതിരുന്നത് കൊണ്ടല്ല. ആ വിലാപത്തിന്റെ പിന്നില്‍ ഒട്ടേറെ സത്യങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. തന്റെ ജനത്തിന് വ്യക്തമായ ഒരു ചരിത്രമുണ്ട് എന്ന ബോധ്യമാണ് ആ വിലാപത്തിന് കാരണം. 1909 ലെ കുളത്തൂര്‍ യോഗത്തില്‍ വച്ച് അദ്ദേഹം വെളിപ്പെടു ത്തിയ ചരിത്രസത്യങ്ങള്‍ അതെല്ലാമാണ്. പ്രവാചകന്‍മാര്‍ ഭാവിയെപ്പറ്റി പ്രവചനങ്ങള്‍ നടത്തുകമാത്രമല്ല ചെയ്യുന്നത്. ഭൂതകാലവും അവര്‍ക്ക് വ്യക്തമായി കാണുവാന്‍ കഴിയും.

പൊട്ടന്‍ തെയ്യം: ദലിത് ദൈവങ്ങള്‍ സംസാരിക്കുന്നു

Visit.... (Click Here)
ഒരു ജനപദത്തിന്റെ വിശ്വാസങ്ങളുടേയും നൈതികതയുടേയും അഭിവാഞ്ഛകളുടേയും ആന്തരിക സത്തയും ബാഹ്യ പ്രതീകവുമാണ് ദൈവം. ദലിതരുടെ അവരുടെ ദൈവങ്ങളും അഭേദ്യമായ ഒരൈക്യമായി വ്യാവര്‍ത്തിക്കുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഈ ദൈവം, അവരോടു കൂടെ അവരില്‍ ഒരാളായി സ്ഥിതി ചെയ്യുന്നു. അഭിന്നമായ ഈ ദൈവ ദലിതൈക്യം അനന്യാദൃശമാണ്. ഈ ദൈവങ്ങള്‍ അവരുടെ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നു. അവരുടെ കുലവും നിലയും അഭിവൃദ്ധിപ്പെടുത്തുന്നു. അന്യാശ്രയമില്ലാതെ പുലരാന്‍ അവരെ അനുവദിക്കുന്നു. ജാതിയുടെ പേരില്‍ അവരെ അമര്‍ച്ച ചെയ്യുന്നവരെ ജാത്യുത്കര്‍ഷത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തി, അവരുമായി യുക്തിഭദ്രമായ താര്‍ക്കികതയില്‍ ഏര്‍പ്പെടുന്നു. അഭേദാവസ്ഥയില്‍ ദലിതരില്‍ നിറഞ്ഞു നിന്ന് അവരെ സംരക്ഷിച്ചും അവരോടു കുറ്റം ചെയ്തവരെ ദൈവികമായ ശിക്ഷാവിധികൊണ്ടു പഠിപ്പിച്ചും അവരില്‍ ഉറഞ്ഞു തുള്ളുന്ന ഈ ദൈവങ്ങള്‍ ജാഗ്രത്തായ നീതിപാലന വ്യഗ്രരാണ്. അവരുടെ മോചകരും അവരെ വിടുവിക്കുന്ന വരുമാണ്. ദലിതന്റെ ഒപ്പം മനുഷ്യവര്‍ഗത്തിന്റെ മുഴുവന്‍ അന്തസും അവന്റെ മഹത്വവും ഈ ദൈവങ്ങളുടെ പാട്ടുകളില്‍ പ്രതിഫലിക്കുന്നു.

ദലിതര്‍ പ്രാചീന കാലം മുതല്‍ക്കുതന്നെ പ്രതിഫലിപ്പിച്ചിരുന്ന പ്രപഞ്ച വീക്ഷണവും അതിന്റെ വിശാലതയും ആരേയും അസൂയാലുക്കളാ ക്കുന്നതാണ്. അവരുടെ വിശ്വദര്‍ശനത്തിന്റെ വിശ്വസനീയമായ വാങ്മയം കൂടെയാകുന്നു 'പൊട്ടന്‍ തെയ്യം' എന്ന കവിത. ഊരും ഉലകവും അതിലെ സമസ്ത ജനങ്ങളും അഭിവൃദ്ധിയും സമ്പത്സമൃദ്ധിയും കൈവരിക്കാനാണ് ദലിതര്‍ പ്രാര്‍ത്ഥിക്കുന്നത്. ഇത് തികച്ചും വ്യതിരിക്തമായ ഒരു അനുഭവ വിശേഷമാണ്. സംസ്‌കൃതാശയരെന്നു സ്വയം നടിക്കുന്ന പല ഉന്നതരും തങ്ങളുടെ പ്രാര്‍ത്ഥനകള്‍ എത്ര സാര്‍ത്ഥപൂരിത മാകുന്നുണ്ടെന്ന് അറിയു മ്പോഴാണ് ഈ മഹത്വമോര്‍ത്തു നാം അത്ഭുതപ്പെടുക. 'വിത്തവാനുമാ കണം, വിശേഷബുദ്ധി തോന്നണം' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഓര്‍ക്കുക. പല കവികളും തങ്ങളുടെ കാവ്യം തുടങ്ങുന്നത് ഈശ്വര സ്തുതികളോടെയാണ്. രാജവാഴ്ചയുടെ മൂര്‍ദ്ധന്യതയില്‍ അവര്‍ രാജസ്തുതികളില്‍ മുഴുകി. പട്ടും വളകളും ബഹുമതികളും കിട്ടാനുള്ള എളുപ്പവഴി അതായിരുന്നുവല്ലോ! ദലിതരും അവരുടെ ദൈവവും മാനവരാശിയുടെ മുഴുവന്‍ ഭാഗധേയത്തിനും ഐശ്വര്യ സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ശ്രദ്ധിക്കുക;

പൊലിക പൊലിക പൊലിക ദൈവമേ,
പൊലിക പൊലിക പൊലിക ദൈവമേ,
ആദിയില്‍ വെച്ചോരരിയും പൊലിക
കത്തിച്ചു വെച്ചോരു ദീപം പൊലിക
ഊരു പൊലിക, ഉലകം പൊലിക
നാടു പൊലിക, നഗരം പൊലിക

ദലിതര്‍ അനായാസമായി നടന്നു കയറുന്ന നി്‌സ്വാര്‍ത്ഥയുടെ ഈ ഉയരം ജാതി സംസ്‌കാരക്കാര്‍ക്കു തികച്ചും അപ്രാപ്യമാകുന്നു. അവരിലെ മനീഷികള്‍ ഇത് പരിവര്‍ജിക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. ഉദാഹരണത്തിന് മഹാകവി ടാഗൂര്‍ തങ്ങളുടെ കുടുസ്സായ സ്വാര്‍ത്ഥത യുടെ അടിവേരുകള്‍ അറുക്കാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ. ആധുനിക മനുഷ്യന്റെ ധര്‍മ സങ്കടമാണത്. ഇവിടെയിതാ, ശുദ്ധാത്മാക്കളായ ഈ ദലിതര്‍ നാടിനും നഗരത്തിനും ലോകത്തിനും അതിലെ സമസ്ത ജനപദങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. ദലിതരുടെ മാനുഷികമായ അന്തസ്, സമഭാവന, വിശാല വീക്ഷണം തുടങ്ങിയവയാണ് ഇവിടെ പ്രകടമാകുന്നത്.

വയല്‍ വരമ്പില്‍ കാവല്‍ നില്ക്കുന്ന അവരുടെ ദൈവമായ പൊട്ടന്‍ ദലിതരുടെ വിമോചകനാകുന്നു. ക്രിസ്തുവിനെ വിമോചകനായി ക്രൈസ്തവര്‍ കാണുന്നതു പോലെ തന്നെ പൊട്ടന്‍ തെയ്യത്തെ തങ്ങളുടെ വിമോചകനായി ദലിതര്‍ കാണുന്നു. അന്തരം ഒന്നുമില്ല. ദൈവം ദലിതര്‍ക്കു വേണ്ടിയും ദലിതരോടും സംസാരിക്കുന്നു. ഇതിന് വ്യത്യസ്ഥ മായ ഭാവതലങ്ങളുണ്ട്. വയനാടന്‍ പുഞ്ചയില്‍ വിത്തും വളവുമൊന്നും ഇറക്കേണ്ടതില്ല. അത് പൊട്ടന്റെ അനുഗ്രഹവും സാന്നിധ്യവും കാവലും കൊണ്ട് തനിയെ വിളഞ്ഞുകൊള്ളും. മണിയനും മണികണ്ഠനും പൊന്നനും പൊലിയനുമെല്ലാം നിലമുഴുതു മറിക്കുന്നു. വയനാടന്‍ പുഞ്ചയില്‍ കൃഷി ചമഞ്ഞൊരുങ്ങുന്നു. അവിടെ തങ്ങള്‍ അടിമകളും പരതന്ത്രരുമല്ലാത്ത അവസ്ഥയില്‍, ദലിതര്‍ക്ക് വയലിലെ കൃഷി നോക്കിനടത്താന്‍ ആളുകള്‍ ആവശ്യമില്ല. കന്നുകാലികളെ മേയ്ക്കാന്‍ കാലിപ്പിള്ളേരും വേണ്ട. എല്ലാം പൊട്ടന്റെ അതീത ശക്തിയുടെ നിയന്ത്രണത്താല്‍ നിയോഗിക്കപ്പെടുന്നു. 

ഈ സമയം ഭദ്രവും നിയന്ത്രിതവുമായ അവസ്ഥയുടെ മഹത്വം കാണുന്ന വര്‍ ആരാണിതിനെ സംരക്ഷിക്കുന്നതെന്ന് അത്ഭുതപ്പെട്ടു പോകും. ദൈവത്തിന്റെ പ്രപഞ്ച സംവിധാനത്തെപ്പറ്റി (ഇീാെശര ഉലശെഴി) നാം ധാരാളം കേള്‍ക്കാറുണ്ടല്ലോ. അതിന് സമമായ പൊട്ടന്റെ സംവിധാന മഹത്വമാണ് ഇവിടെ അന്വേഷിക്കപ്പെടുന്നത്. സകലതിന്റേയും കാവല്‍ പൊട്ടന്‍ നിര്‍വഹിക്കുന്നു.

തന്റെ മക്കളായ ദലിതരെ അവരുടെ സുഖ ദുഖങ്ങളില്‍ പരിരക്ഷിച്ചു വിരാജിക്കുന്ന പൊട്ടനോടു ചെറുമക്കളെ അമര്‍ച്ച ചെയ്യാനാഗ്രഹിക്കുന്ന ജാതിക്കോമരങ്ങള്‍ വാഗ്വാദത്തിന് മുതിരുന്നു. 'മാച്ചറും എളങ്കോയിലും കോയിലു'മാണ് പൊട്ടനോട് 'ഒരത്ത്' സംസാരിക്കാന്‍ ധൈര്യപ്പെടുന്നത്. വഴിമാറാന്‍ അവര്‍ പൊട്ടനോടു പറയുന്നു. ഇതിന് പൊട്ടന്‍ നല്കുന്ന മറുപടിയില്‍, ദൈലതികത്തനിമ മുറ്റിയ ദലിത് ദൈവമാണ് താനെന്ന് സിദ്ധിക്കുന്നുണ്ട്. തലയില്‍ കള്ള്, ഒക്കത്ത് കുട്ടി ഇരുഭാഗത്തുമുണ്ട്. സവര്‍ണരുടെ ദൈവങ്ങള്‍ സവര്‍ണ ബിംബങ്ങളായിരിക്കുമ്പോള്‍ ദലിതരുടെ ദൈവമായ പൊട്ടന്‍ ദലിതന്റെ സാമൂഹ്യമായ അവസ്ഥാന്തര ത്തില്‍ മുള്‍ക്കാടിന്റെ നടുവില്‍ വിരാജിക്കുന്നു. സ്വര്‍ണ ദൈവങ്ങളേയും അത്യുന്നതങ്ങളിലെ സ്വര്‍ഗാനുഭൂതികളേയും ധ്യാനിക്കുന്ന മതാത്മാക്കള്‍ക്ക് പൊട്ടനെ മനസിലാകുകയില്ല. പൊട്ടനും ദലിതനും ഏതോ വിചിത്രമായ രസപാകത്തില്‍ ഒന്നാകുന്ന ഈ സാത്മീകരണത്തിന്റെ പൊരുള്‍ മനസി ലാവുകയില്ല; അതിനു പുതിയ സംവേദനം അവര്‍ അനുശാസിച്ചേ വെക്കൂ. പൊട്ടന്‍ ദലിതനിലൂടെ സംസാരിക്കുന്നു. മനുഷ്യന്റെ സമത്വ ത്തിന്റെ മഹത്വ സങ്കീര്‍ത്തനമാണ് ഈ ഭാഗം. നവീനനായ ഒരു കവിക്കു പോലും ഇത്ര കുശാഗ്രീയവും താര്‍ക്കികവും യുക്തിഭദ്രവുമായ ഒരു വാദമുഖം ഉന്നയിക്കാന്‍ കെല്പുണ്ടാകുമോ എന്ന് സംശയമാണ്. അത്രക്ക് ശക്തിയുണ്ട് ഇതിന്. ഇത് ലക്ഷ്യവേദിയായിട്ടുമുണ്ട്.

ഒരാള്‍ക്കും ദലിതര്‍ വഴിതിരിയേണ്ട ആവശ്യമില്ല. കാരണം ജാതിയുടെ പേരിലുള്ള ഉച്ചനീച സങ്കല്പങ്ങള്‍ ഉപരിപ്ലവവും അടിസ്ഥാന രഹിതവുമാകുന്നു. ആനപ്പുറത്തു നിങ്ങള്‍ പോകുന്നു. ഞങ്ങളപ്പോള്‍ പോത്തിന്റെ പുറത്തു സഞ്ചരിക്കും. അപ്പോള്‍പ്പിന്നെ ജാതിയുടെ പേരില്‍ നുണ കൂടുന്നതു ശരിയാണോ? നിങ്ങള്‍ താമരപ്പൂമാല അണിയുന്നു. ഞങ്ങള്‍ പൂത്താലിമാല അണിയും. ഇവിടേയും സമത്വമല്ലേയുള്ളൂ? നിങ്ങള്‍ കണ്ണാടിത്തിടമ്പെടുത്ത് ആടുന്നു. ഞങ്ങളാകട്ടെ ചെമ്മീന്‍ പുടലെ ടുത്ത് ആടുന്നു. ആട്ടവും ഉത്സവവും അതിന്റെ ഉല്ലാസവും വികാര ത്തിന്റെ കരകവിഞ്ഞൊഴുകലും രണ്ടിടത്തും ഉണ്ടല്ലോ! പിന്നെ അന്തരം എവിടെയാണുള്ളത്? നിങ്ങള്‍ തേങ്ങയുടച്ചാല്‍ മധുരമുള്ള ഇളനീരു കിട്ടും. ഞങ്ങള്‍ തേങ്ങയുടച്ചാലും അനുഭവം അതുതന്നെ. നിങ്ങളും ഞങ്ങളും അരിയിട്ടു പതപ്പിച്ചാല്‍ ചോറുതന്നെയാണു ലഭിക്കുക. ദലിതനും ജാതി വെറിയനും തമ്മിലുള്ള മനുഷ്യാവസ്ഥയുടെ അഭേദം സ്ഥാപിക്കാന്‍ ഒരു വില്ലാളി വീരന്‍ അവസാനത്തെ ആഗ്നേയാ സ്ത്രം പ്രയോഗിക്കുന്നതു പോലെ, പൊട്ടന്‍ അതിശക്തമായ ഒരു യുക്തി കൊണ്ട് എതിരാളികളുടെ മര്‍മം പിളര്‍ക്കുന്നു.

നാങ്കളെ കൊത്യാലും
ചോരതന്നെ ചോവ്വറേ
നീങ്കളെ കൊത്യാലും ചോര
തന്നെ ചൊവ്വറേ

രക്തം ചെമപ്പാണ് ഇതില്‍ ഒന്ന് ശ്രേഷ്ഠമെന്നും മറ്റൊന്ന് ഹീനമെന്നും കല്പിക്കുന്നതു ബുദ്ധി ഹീനതയല്ലേ? അതുകൊണ്ട് കുലം പിശകുന്നതില്‍ അര്‍ത്ഥമില്ല. ദലിതന്റെ കുപ്പയിലെ വാഴ കുലച്ചുണ്ടാകുന്ന പഴം ജാതിവൈകൃതക്കാരുടെ ദൈവങ്ങള്‍ക്കു നിവേദിക്കാമെങ്കില്‍, അത് നട്ടു നനച്ചു വളര്‍ത്തുന്ന ദലിതനെ അംഗീകരിച്ചു കൂടെ?

'പുലമാരുതന്‍, പുലപ്പൊട്ടന്‍'

ചാമുണ്ഡി ദൈവങ്ങളായ ഈ 'ദലിത് ദൈവം' ദലിതരുടെ 'എട്ടുകോട്ടം പത്തില്ലക്കാര്‍ നല്കുന്ന പൂവും ചാതും പാരണയും' കണ്ടു പ്രസാദി ക്കുന്നു. വയനാടന്‍ വയലില്‍ ഏതോ ശത്രുവിന്റെ ആക്രമണം ഉണ്ടാ വുകയും പൊട്ടന്‍ അവരെ സംഹരിക്കുകയും ചെയ്യുന്നതായി കവിത യുടെ ഒടുവില്‍ പരാമര്‍ശമുണ്ട്. ജാതിവൈകൃതന്മാരുടെ കൈക്കാരനായി ചൊവ്വര്‍ വരുന്നുണ്ടല്ലോ. ദലിതരും അവരെ അമര്‍ച ചെയ്യാനെത്തിയ ജാതി വൈകൃതരും തമ്മില്‍ പലപ്പോഴും ഉഗ്ര പോരാട്ടം നടന്നതിനു ചരിത്ര രേഖകള്‍ സാക്ഷ്യം വഹിക്കുന്നു. ആ ചരിത്ര സത്യത്തിന്റെ നിറ ദീപ്തി കവിതയുടെ അന്ത്യത്തിലുണ്ട്. ഒരു ചെണ്ടമേളത്തിന്റെ വാദ്യ ലഹരിയോടെ, ഏട്ടു കോട്ടം പത്തില്ലക്കാരായ ദലിതര്‍ ആര്‍ത്തു കൂവി പൊട്ടനെ പ്രണമിക്കുന്നു: തന്നെ കയ്യേല്ക്കാത്ത പുലമാരുതന്‍ പുല പൊട്ടന്‍, പുലചാമുണ്ഡി ദൈവങ്ങളേ!

-------------------------------
പോള്‍ ചിറക്കരോടും എം സത്യപ്രകാശവും ഡോ. എബ്രഹാം അയിരൂ ക്കുഴിയും ചേര്‍ന്നെഴുതിയ 'ദലിത് കവിതകള്‍: ഒരു പഠനം' എന്ന ഗ്രന്ഥ ത്തില്‍ നിന്നും. പ്രസാധനം: സി എല്‍ എസ് തിരുവല്ല.

ഗാഡ്‌ഗെ ബാബ: ജാതി ഉന്മൂലനത്തിന് സന്നദ്ധ സേവനം മാര്‍ഗമാക്കിയ ഭിക്ഷാംദേഹി!

സാമൂഹ്യ സേവനത്തിലൂടെ ജാതി ഉന്മൂലനത്തി നായി പ്രവര്‍ത്തിച്ച ഭിക്ഷാംദേഹിയായിരുന്നു 19 ആം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മഹാരാ ഷ്ടയില്‍ ജീവിച്ചിരുന്ന ഗാഡ്‌ഗെ ബാബ. മണ്ണില്‍ പണിയെടുത്തു കിട്ടുന്ന കാശു മുടക്കി, ദലിതരും പിന്നോക്കക്കാരു മടങ്ങുന്ന അടിയാളര്‍ക്കു വേണ്ടി പള്ളിക്കൂടങ്ങളും ആശുപത്രികളും സത്രങ്ങളും അനാഥമന്ദിരങ്ങളും സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടിയുള്ള വീടുകളും ധര്‍മ്മശാലകളും മഹാരഷ്ട്രയിലുടനീളം സ്ഥാപിച്ചു കൊടുത്ത ഗാഡ്‌ഗെ ബാബ പക്ഷെ, തനിക്ക് സ്വന്തമായി ഒരു വീട് നിര്‍മിക്കുക യുണ്ടായില്ല. 

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ അന്‍ജന്‍ഗോണ്‍ സുര്‍ജി താലൂക്കില്‍ പെട്ട ഷെഡ്ഗാവോണ്‍ ഗ്രാമത്തില്‍ 1876 ഫെബ്രുവരി 23 ന് അലക്കുകാരുടെ സമുദായത്തില്‍ പെട്ട സാധാരണ കുടുംബത്തിലാണ് സന്ത് ഗാഡ്‌ഗെ മഹാരാജ് എന്നും ഗാഡ്‌ഗെ ബാബ എന്നും അറിയപ്പെടുന്ന ദേബൂജി സിന്‍ഗ്രാജി ജാനോര്‍ക്കര്‍ ജനിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഗാഡ്‌ഗെയുടെ ബാല്യകാലം മുഴുവന്‍ മത്തച്ഛന്റെ അടുത്തായിരുന്നു. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനായി കാലം തിരിച്ചറിഞ്ഞ ഗാഡ്‌ഗെയാകട്ടെ ഔപചാരിക വിദ്യാഭ്യാസം തീരെ ലഭിച്ചിട്ടി ല്ലാത്ത ആളുമായിരുന്നു!

തൊട്ടു കൂടായ്മക്കെതിരായ സന്ധിയില്ലാ സമരത്തില്‍ ഗഡ്‌ഗെ ബാബ ഡോ. ബി ആര്‍ അംബേഡ്കറുമായി കൈകള്‍ കോര്‍ത്തു. ജാതിവിവേചന ത്തേയും, സന്യാസിമാരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരെ താണുവണ ങ്ങുന്ന അനാവശ്യമായ കീഴ് വഴക്കങ്ങളേയും ഗാഡ്‌ഗെ ബാബ ഒരേ പോലെ എതിര്‍ത്തു. നിരക്ഷരതയുടെ ഇരയായ ഗാഡ്‌ഗെ സമൂഹത്തിലെ സാക്ഷരതാപ്രവര്‍ത്തന ങ്ങള്‍ക്കായി ശക്തമായ നടപടികള്‍ കൈക്കൊണ്ടു. കീഴ്ജാതിക്കാരുടെ നിയമസഭാ പ്രവേശനത്തെ ബാലഗംഗാധര തിലകന്‍ എതിര്‍ത്തപ്പോള്‍ ന്യായയുക്തമായ വാദങ്ങള്‍ നിരത്തി ഗാഡ്‌ഗെ ബാബ അതിനെ എതിരിട്ടു.

ഭിക്ഷാപാത്രം (ഗാഡ്‌ഗെ) തലയില്‍ കമിഴ്ത്തി, കയ്യില്‍ ഒരു ചൂലുമായാണ് ഗാഡ്‌ഗെ സന്നദ്ധ സേവനത്തിനായി ഗ്രാമത്തിലെത്തുന്നത്. ആരുടേയും അനുവാദത്തിനു കാത്തു നില്ക്കാതെ നിരത്തും പരിസരവും വൃത്തിയാ ക്കാന്‍ തുടങ്ങും. നാട്ടിന്‍ പുറത്തുകാര്‍ക്ക് ഗാഡ്‌ഗെയ വലിയ ഇഷ്ടവുമാ യിരുന്നു. ഭിക്ഷാപാത്ര (ഗാഡ്‌ഗെ) വുമായി എത്തുന്നതിനാല്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ച പേരാണ് ഗാഡ്‌ഗെ എന്നത്. ഭക്ഷണവും വൈകുന്നേരങ്ങളില്‍ കാശും കൊടുത്തു. ഈ തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ, ദലിതര്‍ക്കും മറ്റ് അടിയാളര്‍ക്കും വേണ്ടി വീടുകളും പള്ളിക്കൂടങ്ങളും നിര്‍മ്മിച്ചു കൊടുത്തു. വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടിതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ ബോധമുള വാക്കി. സ്വകാര്യ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതില്‍ മധ്യസ്ഥനുമായി.

നാട്ടിന്‍പുറ ത്തുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. 'കീര്‍ത്തന്‍' ആലപന യോഗങ്ങളായിരുന്നു ഇത്തരം പരിപാടികളില്‍ പ്രധാനം. അന്ധവിശ്വാസ ങ്ങളേയും അനാചാര ങ്ങളേയും അകറ്റുന്നതിനും മൂല്യവത്തായ ഒരു സാമൂഹ്യ ജീവിതം കെട്ടിപ്പടുക്കുന്നതിനും ഉതകുന്ന കീര്‍ത്തനങ്ങളാണ് യോഗങ്ങളില്‍ വ്യവഹ രിക്ക പ്പെട്ടിരുന്നത്. ഇതിനായി സെയ്‌ന്റെ കബീറിന്റെ രണ്ട് കീര്‍ത്തന ങ്ങള്‍ പതിവായി ആവര്‍ത്തിക്കപ്പെട്ടു. മതപരമായ ചടങ്ങുകള്‍ക്കുള്ള മൃഗബലി നിരോധിക്കാനും സാധാരണക്കാരുടെ ഇടയില്‍ നിന്ന് മദ്യപാന ശീലം അകറ്റുവാനും ബാബയുടെ ഇടപെടല്‍ അങ്ങേയറ്റം ഉപകരിച്ചു. കഠിനമായി അധ്വാനിക്കുക, സമൂഹത്തിലെ അടിയാള ജനങ്ങളുടെ വിമോചന ത്തിനായി നിസ്വാര്‍ത്ഥ സേവനം ചെയ്യുക എന്ന രീതിയില്‍ തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിച്ച അസാധാരണ വ്യക്തിത്വത്തിനു ഉടമയായിരുന്നു ഗാഡ്‌ഗെ ബാബ.

ഗാഡ്‌ഗെ ബാബ തന്റെ ആത്മീയ ഗുരുവായി മെഹര്‍ ബാബയെ സ്വീകരി ച്ചിരുന്നു. നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. 1954 നവംബര്‍ 6 ന് മെഹര്‍ ബാബയെ പാന്ഥര്‍പൂരിലേക്ക് വിളിച്ചു വരുത്തി, ആയിരങ്ങള്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ വെച്ച് സമൂഹ പുരോഗതിക്ക് തങ്ങളുടെ കാഴ്ചപ്പാടെന്തെന്ന് ഗാഡ്‌ഗെ ബാബ വിശദീകരിക്കുക യുണ്ടായി.

1956 ഡിസംബര്‍ 20 ന് അമരാവതിയില്‍ വെച്ച് ഗാഡ്‌ഗെ ബാബ അന്തരി ച്ചു. സന്നദ്ധ സേവനം സാമൂഹ്യ വിപ്ലവത്തിനുള്ള മാര്‍ഗമായി സ്വീകരി ച്ചതിലൂടെ ചരിത്രപുരുഷനായി മാറിയ ഗാഡ്‌ഗെ ബാബയെ പറ്റി പക്ഷെ, ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് യാതൊരു അറിവും ലഭ്യമല്ല എന്നത് കൊടിയ അനീതിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപനങ്ങളുടെ പേരുമാറ്റുകയും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത നടപടി ശ്രദ്ധിക്കുക: 2000-01 വര്‍ഷം മുതല്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഗ്രാമം വൃത്തിയാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന വര്‍ക്കായി 'സന്ത് ഗാഡ്‌ഗേബാബാ സ്വച്ഛതാ അഭിയാന്‍' അവാര്‍ഡ് ഇതിനായി ഏര്‍പ്പെടുത്തി. കേന്ദ്ര ഗവണ്‍മെന്റ് 'സാനിട്ടേഷന്‍ ആന്റ് വാട്ടര്‍' അവാര്‍ഡും ഏര്‍പ്പെടുത്തി. സന്നദ്ധ സേവകനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ വെറും അഴുക്കു നീക്കുന്ന ജോലി ചെയ്ത ചെറു മനായി കരുതുന്നത് അതിലും വലിയ അപരാധമാണ്.

അമരാവതി യൂണിവേഴ്‌സിറ്റിയുടെ പേര് 'സന്ത് ഗാഡ്‌ഗെ ബാബ യൂണി വേഴ്‌സിറ്റി' എന്നാക്കി മാറ്റിയ നടപടി സ്വാഗതാര്‍ഹമാണ്. സന്നദ്ധ സേവനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനം എന്നു പറയുമ്പോള്‍ ഗാഡ്‌ഗെ യെടെ സേവനം മുഴുവനായും സമൂഹത്തിന്റെ വിദ്യാഭ്യാസ ത്തിനു വേണ്ടിയാണ് വിനിയോഗിച്ചിരുന്നത് എന്ന വസ്തുതയാണ് പരിഗണിക്ക പ്പെടേണ്ടത്. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെന്ന നിലയില്‍ ഗാഡ്‌ഗെ ബാബയുടെ പേര് ചരിത്രത്തില്‍ അടയാളപ്പെടുത്താനും ആദരവ് പുലര്‍ത്താനും ഈ നടപടിക്ക് ആയിട്ടുണ്ട്. തപാല്‍ വകുപ്പ് സ്മാരക സ്റ്റമ്പും പുറത്തിറക്കിയിട്ടുണ്ട്.

സി.പി.ഐ (എം) പാര്‍ട്ടി ആരെ അഭി സംബോധന ചെയ്യുന്നു ? - ഇ പി കുമാരദാസ്

സി.പി.ഐ(എം)-ന്റെ 21-ാം പാര്‍ട്ടികോണ്‍ഗ്ര സ്സിന്റെ ഭാഗമായികേരള സംസ്ഥാനസമ്മേളനം ആലപ്പുഴയില്‍ സമാപിച്ചിരി ക്കുകയാണ്. മാര്‍ക്‌സിസ്റ്റ് പ്രത്യേയ ശാസ്ത്ര അടിത്തറയില്‍ ലെനിനിസ്റ്റ് സംഘടനാ തത്വത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ആലപ്പുഴ സമ്മേളന ത്തില്‍ ഇതൊന്നും പാലിക്കാന്‍ സാധിച്ചില്ല. അച്ചടക്ക രാഹിത്യത്തോടെ പ്രവര്‍ത്തിക്കുന്ന ബഹുജന സംഘടനയെക്കാള്‍ തരംതാണ നിലയി ലാണ് സി.പി.ഐ (എം)എത്തി നില്ക്കുന്നത്. സംസ്ഥാന സമ്മേളനം ഒരാഘോഷമായി കോടികള്‍ ചിലവഴിച്ച ഒരു മാമാങ്കം. കോര്‍പ്പറേറ്റ് മാനേജ്‌ മെന്റ് നടത്തുന്ന 'ഗെറ്റുഗതര്‍' എന്നരീതിയിലാണ് സമ്മേളനം നടന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പി ക്കേിയിരുന്ന പ്രമേയം സമ്മേളന തലേന്ന് പത്ര സമ്മേളനം നടത്തി പരസ്യമാക്കുന്നു. അതും രാഷ്ട്രീയ പ്രമേയങ്ങളാ യിരുന്നില്ല. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സെക്രട്ടറി തന്റെ വ്യക്തി പരമായ കാര്യങ്ങള്‍ പറയുന്നതിന് 10 ഓളം പേജുകള്‍ ഉപയോഗ പ്പെടുത്തി. രാജ്യത്തു നടക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനം ഗൗരവമായെ ടുത്തതായി തോന്നിയില്ല. ജാതി ജഢിലമായ വിഭജിത സമൂഹമായി കഴിയുന്ന മര്‍ദ്ദിത ജനവിഭാഗങ്ങളെ അഭിസം ബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു കള്‍.

കേരളം നവോത്ഥാന സമരങ്ങളിലൂടെ സഞ്ചരിച്ച ഭൂപ്രദേശമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും നേതാക്കളും 19-ാം നൂറ്റാിന്റെ അവസാന ഘട്ടത്തിലും 20-ാം നൂറ്റാിന്റെ ആദ്യ കാലഘട്ടത്തി ലുമാണ് മുന്നേറി യത്. റഷ്യന്‍ വിപ്ലവം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പുതിയ കാലഘട്ട ത്തിലേക്കുളള വളര്‍ച്ചയ്ക്ക് കേരളം നാന്ദി കുറിച്ചിരുന്നു. മാര്‍ക്‌സിസ്റ്റ് ആശയം സ്വീകരി ക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരി ക്കാന്‍ പ്രേരണ യാകുന്നതും ഈ നവോത്ഥാന സമര ങ്ങളിലൂടെ ഉഴുതു മറിച്ച മണ്ണിലാണ്. വ്യത്യസ്ത തലങ്ങളിലും ജാതി വിഭാഗങ്ങളിലും വളര്‍ന്നു വന്നിരുന്ന നവോത്ഥാന പ്രസ്ഥാനങ്ങളെ ഒരേ ഏകീകൃത സ്വഭാവ ത്തിലേക്കു വളര്‍ത്തി ജനാധിപത്യവും ജാതിരഹിത വുമായ സാമൂഹ്യ നീതിപ്രദാനം ചെയ്യുന്ന കേരള സമൂഹം സാക്ഷാത്ക രിക്കാന്‍ സാധ്യമാ കേിയിരുന്നു.എന്നാല്‍ ഇടക്കു കയറിവന്ന മാര്‍ക്‌സിസവും അതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ സാധ്യതകളെ ഇല്ലാതാക്കുക യായിരുന്നു. വ്യത്യസ്ത തലങ്ങളിലെ നവോത്ഥാന സമരങ്ങള്‍ അതേ പോലെ നില നിര്‍ത്തുകയും വിഭാഗീയത യില്‍ മനുഷ്യരെ ഭിന്നിപ്പി ക്കുന്നതിനും ഗോത്ര - ജാതി ഘടനയെ അതേപടി നിലനിര്‍ത്തി ഉപയോഗി ക്കുന്നതിനുമാണ് ശ്രദ്ധകേന്ദ്രീ കരിച്ചത്. ജാതിരഹിത സാമൂഹിക സംസ്‌കൃതി ജന്യമാകേണ്ടിയിരുന്ന കേരളത്തില്‍ ജാതി സംഘടനകളായി ചുരുങ്ങുന്നതിനും ജനാധിപത്യ വളര്‍ച്ച മരവിപ്പിക്കു ന്നതിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന്റെ സ്വാധീനം നിര്‍ണായക മായിരുന്നു. ചാതുര്‍ വര്‍ണ വ്യവസ്ഥയിലെ ബ്രാഹ്മണാ ധിപത്യത്തി നെതിരെ ഉയര്‍ന്നുവന്ന ശൂദ്രന്റെ പ്രതിഷേധങ്ങള്‍ കേരളത്തി ലാണ് ഏറ്റവും ശക്തമായതും നേട്ടം കണ്ടതും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മിക്കെതിരെയുളള പാട്ട കുടിയാന്‍ മാരുടെസമരമാണ് സാമൂഹ്യ നീതിയുടെ തലം വ്യക്തമാക്കുന്നത്. കെ.മാധവന്‍ നായര്‍ ഇന്ത്യന്‍ നാഷ ണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നിര്‍വ്വാഹക സമിതിയംഗ മായിരിക്കു മ്പോഴാണ് മലബാറും തിരു കൊച്ചിയും തിരുവിതാം കൂറുമായി വേര്‍പിരിഞ്ഞു കിടന്നിരുന്ന ഭൂപ്രദേശത്തെ കേരളം എന്ന നാമ കരണ ത്തിലൂടെ ഒന്നിപ്പിക്കാന്‍ നിര്‍ദ്ദേശം വയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാന ത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരള ഘടകം കെ.പി. സി.സി. എന്നാകുന്നത്. കെ.പി.സി.സി. യുടെ ആദ്യത്തെ അമരക്കാരനും കെ.മാധവന്‍ നായരായിരുന്നു. 

സ്വാതന്ത്യ ലബ്ധിക്കുശേഷം സംസ്ഥാന രൂപീകരണത്തില്‍ നേതൃത്വം കൊടുക്കാന്‍ മുന്‍പന്തിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇതാകട്ടെ ശൂദ്രന്റെ ബ്രാഹ്മണ വിരുദ്ധ അധികാര ഇഛയുടെ സഫലീകരണ മായിരുന്നു. 1957-ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തി ലെത്തുന്നത് ശൂദ്രന്റെ പ്രതീക മായിട്ടാണ്. 1957-ലെകമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധാനം ചെയ്തതും നടപ്പിലാക്കാന്‍ ശ്രദ്ധിച്ചതും ശൂദ്രാധികാര താല്പര്യങ്ങ ളെയാണ്. വിദ്യാഭ്യാസ അവകാശ ബില്ലും ഭൂപരിഷ്‌ക്കരണ ബില്ലും ഇതിന്റെ ഉദാഹരണ ങ്ങളാണ്.

ഗോത്ര-ജാതി വിഭജിത വിഭാഗീയ സമൂഹമായി നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ അഭി സംബോധന ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെട്ടു. മാര്‍ക്‌സിസം വിഭാവനം ചെയ്യുന്ന സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം എന്നത് പാര്‍ലമെന്ററി ജനാധിപത്യം എന്നതി ലേക്ക് പരിവര്‍ത്തന പ്പെടുത്തി. ഈ പ്രക്രിയയെ വലിയ വിപ്ലവ മായി കൊട്ടി ഘോഷിക്കപ്പെട്ടു. ഇതിലൂടെ മാര്‍ക്‌സിസം ലെനിനിസം കൈയൊ ഴിക്ക പ്പെടുക യായിരുന്നു. ഇന്ത്യന്‍ സംസ്‌കൃതിയിലെ ചാതുര്‍ വര്‍ണ വ്യവസ്ഥിതിക്ക് പാര്‍ട്ടി കീഴ്‌പ്പെട്ടു. അതുകൊണ്ടു തന്നെ കേരളത്തില്‍ ജാത്യാധിപത്യം വളരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാത്മന പിന്തുണയുായി. 1957-ല്‍ അധികാരത്തില്‍ വന്ന പാര്‍ട്ടി 1964-ല്‍ സി.പി.ഐ. സി.പി.ഐ.(എം) എന്ന രു പാര്‍ട്ടികളായി വേര്‍പിരിഞ്ഞു. പ്രത്യയ ശാസ്ത്ര പരമായ വേര്‍പിരിയലാ യിരുന്നില്ല, മറിച്ച് പാര്‍ല മെന്ററി വ്യാമോഹത്തിന്റെ വളര്‍ച്ചയുടെ ഒന്നാം ഘട്ടമായിരുന്നു ഇതു നക്‌സലൈറ്റുകളുണ്ടായി. തീവ്ര ഇടതുപക്ഷങ്ങളു ണ്ടായി. ഒരു പാടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായി പിരിഞ്ഞു. സായുധ വിപ്ലവം പരിപാടി യായി അംഗീകരിച്ച ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ഇവരെല്ലാം വര്‍ഗ രാഷ്ട്രീയവും ജാതിരാഷ്ട്രീയവും തമ്മിലുളള പൊട്ടിത്തെറിയില്‍ ഛിന്നഭിന്ന മായവരായിരുന്നു. വര്‍ഗരാഷ്ട്രീയം ഉയര്‍ത്തി പ്പിടിക്കുന്നവര്‍ തീവ്ര വാദികളാണെന്നു സ്വയം പ്രഖ്യാപിച്ചു. നക്‌സലൈറ്റുകള്‍ വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തി പ്പിടിക്കുന്ന വരാണെന്ന വകാശപ്പെട്ടു. എന്നാല്‍ സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം ആവശ്യ പ്പെടുന്ന അയിത്ത ത്തിനും അടിമത്ത ത്തിനും വിധേയരായി പാര്‍ശ്വവത് ക്കരിക്കപ്പെട്ട സമൂഹത്തെ അഭി സംബോധന ചെയ്യാന്‍ നക്‌സലൈറ്റു കള്‍ക്കും ആയില്ല. ഇവിടെയാണ് മാര്‍ക്‌സിസ ത്തിന്റെ കമ്മ്യൂണിസ ത്തിന്റെ പരിമിതി വെളിവാക്കപ്പെടു ന്നത്. ഇന്നത്തെ മാവോയിസ്റ്റു കളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രേതങ്ങള്‍ ജാത്യാനാധി പത്യത്തിന്റെ ആത്മ സംഘര്‍ഷങ്ങള്‍ പേറുന്ന അരാജക വാദികളാണ്. അതുകൊണ്ടാണ് ആദിവാസികളുടെ നേതൃത്വത്തില്‍ നടന്നകുടില്‍ കെട്ടിസമരം, മുത്തങ്ങ സമരം അവസാനത്തെ നില്‍പു സമരവും അതിന്റെ നേട്ടങ്ങളും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല; എന്നു മാത്രമല്ല നേട്ടങ്ങള്‍ തകര്‍ക്കാന്‍ മുന്നോട്ടു വരുന്നത്. 

ദളവാക്കുളം രക്തസാക്ഷികളുടെ കുഴിമാടം - തിലകമ്മ പ്രേംകുമാര്‍

കെ സി കുഞ്ഞന്‍ 
വൈക്കം സത്യാഗ്രഹം നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. അതിന് ചരിത്ര രേഖകളുണ്ട്. എന്നാല്‍ വൈക്കം സത്യാഗ്രഹത്തിനു ഒരു നൂറ്റാണ്ട് മുമ്പ് ഏതാണ്ട് (1806-1910) വൈക്കത്ത് നടന്ന ഒരു പ്രധാന സംഭവം ചരിത്രകാരന്മാര്‍ തമസ്‌ക്കരിച്ചു.

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ കാട്ടുവളളികളാല്‍ മൂടിയ ഒരു കുളമുണ്ടായിരുന്നു. ആ കുളത്തിന് ദളവാക്കുളം എന്ന പേരു വരുവാന്‍ ഒരു കാരണമുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തില്‍ വാച്ചര്‍ തസ്തികയില്‍ നിന്ന് വിരമിച്ച 86 വയസ്സുളള കെ.സി. കുഞ്ഞന്‍ (കുട്ടി) തന്റെ പൂര്‍വ്വികര്‍ തലമുറയായി കൈമാറിയ വായ്‌മൊ ഴിയായി കിട്ടിയ അറിവ് പങ്ക് വെയ്ക്കുകയാണിവിടെ...

എന്റെ ചെറുപ്പകാലത്ത് ഈ കുളത്തില്‍ നിന്ന് ചൂണ്ടയിട്ട് വിലയ മീനുകള്‍ പിടിക്കുമായിരുന്നു. ഒരിക്കല്‍ ചൂണ്ടയിട്ട പ്പോള്‍ ചൂണ്ട എന്തിലോ ഉടക്കി വലിച്ചു നോക്കിയ പ്പോള്‍ ചെമ്പ് പിടിയുളള ഒരു വാള്‍പിടി. അച്ഛനോട് പറഞ്ഞപ്പോള്‍ എന്നെ ശകാരിച്ചു. ഇനിയവിടെ ചൂണ്ടയിടാന്‍ പോകരുതെന്നു പറഞ്ഞു. പണ്ട് ധാരാളം ആളുകളെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലമാണിതെന്നു പറഞ്ഞു. പണ്ട് വേലുത്തമ്പി ദളവയും പരിവാരങ്ങളും കുളിച്ചു തൊഴാന്‍ ക്ഷേത്രത്തില്‍ വന്നു. ആ സമയം ദൂരെ നിന്നും ശബ്ദകാഹളം കേട്ടു. ക്രമേണ അത് അടുത്തടുത്തു വന്നു. ഏതോ പടപ്പുറപ്പാടാണെന്ന് മനസ്സിലാക്കിയ ദളവയും കൂട്ടരും സന്നദ്ധ രായി. എണ്ണ തേച്ചു കളിച്ചു നിന്ന ദളവ അടുത്തു കണ്ട മുളളുമരിക്കില്‍ കൈ തൂത്ത് യുദ്ധത്തിന് തയ്യാറായി. ആ മുരിക്ക് വളരെനാള്‍ ദളവയുടെ രക്തം പുരണ്ട മുരിക്കായി അറിയപ്പെട്ടു. അവര്‍ണ്ണര്‍ക്ക് ക്ഷേത്ര ദര്‍ശന ത്തിന് അവകാശമില്ലാതിരുന്ന അക്കാലത്ത്, അതിക്രമിച്ച് ക്ഷേത്രത്തില്‍ കയറാന്‍ വന്ന അവര്‍ണ്ണരായിരുന്നു അവര്‍. ദളവയും പരിവാരങ്ങളും അവരെ നിഷ്‌കരുണം വെട്ടിക്കൊന്നു. ആ കുളത്തിന്റെ പടിഞ്ഞാറു വശത്തുളള പറമ്പിലാണ് അവരുടെ തല അറുത്ത് കൂട്ടിയിരുന്നത്. ഈ പറമ്പ് അറുത്തൂട്ടി പറമ്പ് എന്നറിയപ്പെട്ടു. രക്തം ഒഴുകി തളം കെട്ടിനി ന്നിടത്ത് കബന്ധങ്ങളും കൂട്ടിയിട്ട് മൂടി. അവിടെ ദളവാക്കുളം എന്നറി യപ്പെട്ടു. ഇപ്പോള്‍ വൈക്കം മുന്‍സിപ്പാലിറ്റി അവിടെ ബസ് ടെര്‍മിന ലാക്കി എന്നാലും പേരു മാറ്റിയിട്ടില്ല. ഈ കാര്യങ്ങള്‍ വൈക്കം മുനിസി പ്പാലിറ്റി മുന്‍ ചെയര്‍മാന്‍ നരസിംഹനായ്ക്കും പങ്കു വെച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുണ്ടായുരന്ന സ്ഥലങ്ങള്‍ ഈ ദളവാക്കുള ത്തിന്റെ തെക്കുവശത്തുണ്ട്. അതിനമുണ്ട് ചരിത്ര രേഖകളില്ലാത്ത ഐതീഹ്യം.

പണ്ട് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കൊടിയേറ്റിനു മുമ്പ് കഴുവേറ്റ് നടന്നിരുന്നു. ക്ഷേത്രദര്‍ശനത്തിനുവരുന്ന ഒരാളെ പിടിച്ച് മുറിയില്‍ പൂട്ടി യിട്ട് മുഖം മൂടിയിരിക്കും, രാവിലെ കുളിപ്പിച്ച് പൂജകള്‍ നടത്തി ഈ പറമ്പിലെത്തിക്കും. ഇവിടെയാണ് തൂക്കിലേറ്റാനുളള കഴുവ് മരം ഉണ്ടാ യിരിക്കുന്നത്. ഇവിടെ കഴുവേറ്റി ജഡം മറവു ചെയ്യും. പിറ്റേ ദിവസം ആണ് കൊടിയേറ്റ് നടത്തിയിരുന്നത്. ഇവിടെ കഴുവിന്‍ താഴെയെന്നും അടുത്തുളള പറമ്പിനെ കഴുവിന്‍പറമ്പ് എന്നും അറിയപ്പെടുന്നു.

ഒരിക്കല്‍ അമ്പലപ്പുഴയില്‍ നിന്നും ക്ഷേത്രദര്‍ശനത്തിന് വന്ന ഒരാളെ പിടിച്ച് മൂടിയിട്ടു. രാവിലെ മുറി തുറന്ന് മൂടുപടം മാറ്റിയപ്പോഴാണ് അത് ഒരു പെണ്ണാണെന്നറിഞ്ഞത്. പെണ്ണുങ്ങളെ തൂക്കിലേറ്റാറില്ല. പ്രശ്‌ന വിധിയില്‍ അമ്പലപ്പുഴ കൃഷ്ണന്റെ ലീലയാണിതെന്ന് അറിയുകയും ഈ ആചാരം നിര്‍ത്തലാക്കുകയും ചെയ്തു. ശ്രീ. എന്‍.കെ. ജോസിന്റെ ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും എന്ന പുസ്തകത്തിലും ഇത് വായിക്കാന്‍ കഴിയും. ഈ ദളവാക്കുളത്തിന്റെ വടക്കേ പറമ്പിലുളള വീട്ടിലേക്ക് ഇതിന്റെ അടുത്തുകൂടി നടവഴിയിലുണ്ടായിരുന്നു. ഈ കഥകള്‍ അറിഞ്ഞ് ആ വശത്തേക്ക് ഞങ്ങള്‍ക്ക് നോക്കാന്‍ പേടിയാ യിരുന്നു.

പുലയനായ കുഞ്ഞന്റെ ജന്മിയായ നരസിംഹനായ്ക്കിനും ക്ഷേത്രത്തില്‍ അയിത്ത മുണ്ടായിരുന്നു. ഗോവയില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് കൊങ്കിണികള്‍ കടല്‍ മാര്‍ഗ്ഗം വന്നവരായിരുന്നതിനാല്‍ മത്സ്യം ഭക്ഷിക്കാന്‍ സാദ്ധ്യതയുളളതിനാലാണ് അവര്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ്സില്‍ വടക്കേ നട സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മറ്റ് സവര്‍ണ്ണ കുട്ടികള്‍ക്കൊപ്പം ക്ഷേത്രത്തില്‍ കയറിയ ഇദ്ദേഹത്തെ നമ്പൂതി രിമാര്‍ പിടിച്ച് തളളിയിറക്കിയതായി 86കാരനായ ശ്രീ. കെ.സി. കുഞ്ഞന്‍ ഓര്‍ക്കുന്നു.

കാവാരികുളം കണ്ഠന്‍ കുമാരന് ജന്മനാടിന്റെ ആദരവ് - രാമചന്ദ്രന്‍ മുല്ലശ്ശേരി

കേരള നവോത്ഥാന പോരാട്ട ങ്ങളിലെ ഉജ്ജ്വലമായ ഏടുകള്‍ രചിച്ച സാമൂഹ്യവിപ്ലവകാരിയും സാംബവസമുദായത്തിന്റെ സംഘടനാ സ്ഥാപകനും ശ്രീമൂലം പ്രജാസഭയില്‍ നീണ്ട ഒന്നരപ്പതിറ്റാ ണ്ടുകാലത്തി ലധികം സമാജികനു മായിരുന്ന മഹാത്മാ കാവാരികുളം കണ്ഠന്‍ കുമാരന്റെ ഛായാചിത്രം കൊറ്റനാട് ഗ്രാമപഞ്ചാ യത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്ഥാപിച്ചുകൊണ്ട് ജന്മനാട് ആദരിച്ചു.

അക്ഷരവിദ്യ സ്വായത്തമാക്കുവാന്‍ അനുവാദമില്ലാതെ ജാതിയില്‍ താണവരെന്നു മുദ്രകുത്തപ്പെട്ടുമാറ്റിനിര്‍ത്തി യിരുന്നവര്‍ക്കായി തിരുവിതാംകൂര്‍ സംസ്ഥാനത്തുടനീളം 52 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് സവര്‍ണ്ണശാസനകള്‍ക്ക് പ്രഹരമേല്‍പ്പിക്കുവാന്‍ കണ്ഠന്‍ കുമാരന്‍ എന്ന ധൈഷണികപ്രഭാവനു കഴിഞ്ഞു. 1912, 13, 14 കാലഘട്ടങ്ങളിലായിരുന്നു ഇത്. യാതൊരുവിധ വിഭവമൂലധനവും ഇല്ലാതെയും ഭൗതികസാഹചര്യങ്ങള്‍അനുകൂലമല്ലാതിരുന്നിട്ടും അദ്ദേഹ ത്തിനതു കഴിഞ്ഞു എന്നത് ഇന്നും അചിന്തനീയമാണ്. ചരിത്രത്തില്‍ സമാനകളില്ലാത്ത സംഭമാണിത്.

1863 ഒക്‌ടോബര്‍ 25നു ഞായറാഴ്ച രേവതി നക്ഷത്രത്തില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ പെരുമ്പട്ടിഗ്രാമത്തില്‍ കാവാരികുള ത്തുവീട്ടില്‍ കണ്ഠന്റെയും മാണിയുടെയും മകനായി പിറന്ന കുമാരന്‍ 1911 ആഗസ്റ്റ് 29 നു ചൊവ്വാഴ്ച 'ബ്രഹ്മപ്രത്യക്ഷസ സാധുജനപറയര്‍ സംഘം' രൂപീകരിച്ചുകൊണ്ടാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. സാമൂഹിക തിന്മകള്‍ക്കും അയിത്തമെന്ന ദുരാചാരത്തിനെതിരെയും അദ്ദേഹം സിംഹഗര്‍ജ്ജനം നടത്തി. അസമത്വങ്ങള്‍ക്കെതിരെ പടനയിക്കു മ്പോള്‍ തന്നെ തന്റെ സമുദായത്തിന്റെ ആകമാന പരിഷ്‌കരണം നിശ്ചയം ചെയ്തിരുന്നു. പ്രാകൃതങ്ങളായ ആചാരങ്ങള്‍ക്കെതിരെയും ഭക്ഷണരീതിയിലും ജീവിത ശൈലിയിലും പുലര്‍ത്തേണ്ട നിഷ്ഠകള്‍ സംഘടന പ്രഖ്യാപിച്ചു. വൃക്തി ശുചിത്വം, ഭവന പരിസരവൃത്തി തുടങ്ങിയവയിലും അന്ധവിശ്വാസങ്ങളി ലധിഷ്ടിതമായ അനുഷ്ഠാനങ്ങള്‍ ഒഴിവാക്കുന്നതിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു

സമുദായ ജനങ്ങ ളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന്റെ ഭാഗ മായി ഒട്ടേറെ ക്ഷാമ നിവാരണ മാര്‍ഗ്ഗങ്ങളും ഉപായങ്ങളും അദ്ദേ ഹവും കൂട്ടരും ന ടത്തി വന്നു. അതില്‍ ഏറ്റവും ശ്രദ്ധേ യമായത് തിരുവിതാം കൂറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമുണ്ടായ തൊണ്ണൂറ്റി യൊമ്പതില്‍ കിഴക്കന്‍ വനങ്ങളില്‍ നിന്നും ഈറ്റവെട്ടി ചങ്ങാടങ്ങളാക്കി അതിസാഹസികമായി ദുരിതം വിതച്ച ഇടങ്ങളില്‍ എത്തിച്ചുകൊടുത്തു പട്ടണിക്ക് പരിഹാരം കാണുവാനും അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. വാളെടുത്തവരെ വരുതിയിലാക്കുവാനും പോരെടുത്തുവന്നവരെ പൊരുതിതോല്പിക്കാനുള്ള ബൗദ്ധികവിജ്ഞാനവും നയചാതുരിയും കണ്ഠന്‍ കുമാരന്റെ പ്രത്യേകതയായിരുന്നു. സംഘടനാരംഗത്ത് അദ്ദേഹം പുലര്‍ത്തിയ സത്യസന്ധതയും മികവും സമര്‍പ്പണ ബോധവും ഭരണ സിരാകേന്ദ്രങ്ങളില്‍ എത്തപ്പെട്ടു. 1915 ല്‍ കണ്ഠന്‍കുമാരനെ പറയ സമുദായ ത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ശ്രീമൂലം പ്രജാസഭാ സമാജികനായി ഉള്‍പ്പെടുത്തി. 1915 മുതല്‍ 20 വരെയും 1923 ലും 1926 മുതല്‍ 1932 വരെയും അദ്ദേഹം സാമാജികനായി തുടര്‍ന്നു. അയ്യന്‍കാളി കഴിഞ്ഞാല്‍ഏറ്റവും കൂടുതല്‍ കാലം സാമാജികനായിരുന്നതും കണ്ഠന്‍ കുമാരനായിരുന്നു.

വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നതിനുള്ള സ്വാതന്ത്രവും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ക്കൊടുക്കേണ്ടത് പ്രജകളോട് ഉത്തരവാദിത്വവും അനുകമ്പയുമുള്ള ഭരണാധിപന്മാരുടെ കടമയാണെന്ന് നിരവധി സഭാസമ്മേളനങ്ങളിലൂടെ അദ്ദേഹം ഉത്‌ബോധി പ്പിച്ചുകൊണ്ടിരുന്നു. ഈയാവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുവാന്‍ ഭരണകൂടം തയ്യാറായി. ആവലാതികളും ആവശ്യങ്ങളും യുക്തിഭദ്രമായും ഹൃദയാ വര്‍ജ്ജകമായും അവതരിപ്പിക്കുവാനുള്ള കണ്ഠന്‍ കുമാരന്റെ സവി ശേഷമായ കഴിവിനെ സഭാദ്ധ്യക്ഷന്മാരുടെയും ഇതരസാമാജിക രുടെയും പ്രശംസയ്ക്കു പാത്രമായിട്ടുണ്ട്.

ചത്താല്‍ കുഴിച്ചുമൂടാന്‍ തമ്പ്രാ ന്റെ കനിവിനുകാത്തു നില്ക്കണമെന്ന അവസ്ഥയ്ക്കു മാറ്റ മുണ്ടാകണം. അന്തി യുറങ്ങാന്‍ ഇടവും അന്നം പാകാന്‍ മണ്ണും വേണമെന്നദ്ദേഹം ശക്തിയുക്തം ആവ ശ്യപ്പെട്ടു. സര്‍ക്കാര്‍വക പുറമ്പോക്കുഭൂമിയും പുതുവല്‍ ഭൂമിയും ദാനപ്പതിവായി നല്കണമെന്നദ്ദേഹം അപേക്ഷിച്ചു. ഇത്തരത്തില്‍ ആയിരകണക്കിനു ഹെക്ടര്‍ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകിട്ടുകയും ചെയ്തു. ജനാധിപത്യ കേരളം നടപ്പാക്കിയ ഭൂപരിഷ്‌കരണനിയമം കണ്ഠന്‍ കുമാരന്റെ 'ദാനപ്പതിവിന്റെ വികസിതരൂപംതന്നെയാണ്. ഒരു നൂറ്റാണ്ടുമുമ്പ് വിദ്യാഭ്യാസം ഭൂമി വിഷയളങ്ങളില്‍കാവാരികുളം കണ്ഠന്‍ കുമാരന്‍ ഉയര്‍ത്തിയ ദര്‍ശനങ്ങള്‍ നാള്‍ കഴിയുംതോറും പ്രസക്തിയേറികൊണ്ടി രിക്കുക യാണ്. പിന്നോക്കപട്ടികജാതി വിഭാഗങ്ങളില്‍ 23 എന്ന ഏറ്റവും ഉയര്‍ന്ന സാക്ഷരതാ ശതമാനം കൈവരിച്ച സമുദായമാണ് സാംബവര്‍ (ജാതി സെന്‍സ്‌സ് 1931). അതിനിടയാക്കിയത് കണ്ഠന്‍ കുമാരന്റെ നിശ്ചയദാര്‍ഢ്യവും നിരന്തരപ്രവര്‍ത്തനങ്ങളുമാണ്. 1934 ഒക്‌ടോബര്‍ 16 ന് കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെ ആ പടയോട്ടം തുടര്‍ന്നു. എന്നിട്ടും ഇവിടെത്തെ ചരിത്രകാരന്മാര്‍ അദ്ദേഹത്തെ തമസ്‌കരിച്ചു എന്നത് ആശ്ചര്യജനകം തന്നെ.
സാംബമഹാസഭയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് ആചാര്യനെ ആദരിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം തന്നെ കൊറ്റനാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും 27 വര്‍ഷം ആ പദവയിലിരുന്നുകൊണ്ട് നാടിനെ നയിക്കുകയും സര്‍ക്കാര്‍ സ്ഥാപന ങ്ങളുടെ നിര്‍മ്മിതിക്കായി ഏക്കറുകണക്കിന് ഭൂമി കുടുംബസ്വത്തില്‍ നിന്ന് ദാനമായി നല്കുകയും ചെയ്ത കാവുംപടിയില്‍ പി.രാമന്‍നാ യരുടെ ചിത്രവും അനാഛാദനം ചെയ്തു. കണ്ഠന്‍കുമാരന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ചെങ്ങന്നൂരിലെ സാംബവമഹാസഭ ഹെഢാഫീസില്‍ നിന്നും നൂറുകണക്കിനു വാഹന ങ്ങളുടെഅകമ്പടിയോടാണ് കൊറ്റനാട് എത്തിച്ചത്. ഒക്‌ടോബര്‍ 3 ന് രാവിലെ 10.30 ന് പുറപ്പെട്ട ജാഥയ്ക്ക് മഹാസഭാപ്രസിഡന്റ് കെ.കെ. സോമന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. കൊറ്റനാട് മഠത്തുംചാല്‍ ജംഗ്ഷ നില്‍ പ്രസിഡന്റ് അഡ്വ.മനോജ് ചരളേലിന്റെ നേതൃത്വത്തില്‍പഞ്ചായത്ത് ഭരണമിതിയും പൗരാവലിയും ചേര്‍ന്നു ഘോഷയാത്രയെ സ്വീകരിച്ച് ആനയിച്ചു. 

കമ്മ്യൂണിറ്റിഹാളില്‍ നടന്ന അനാഛാദന സമ്മേളനം റാന്നി എം.എല്‍.എ രാജു ഏബ്രഹാം ഉത്ഘാടനം ചെയ്തു. സാംബവമഹാസഭ സംസ്ഥാന ജനറല്‍സെക്രട്ടിറ കോന്നിയൂര്‍ പി.കെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് ചരളേല്‍ ഫോട്ടോകള്‍ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോശാമ്മാതോമസ്, അഡ്വ.കെ.ജയവര്‍മ്മ, ഓമനവേണു ഗോപാല്‍, സാംബവ വനിതാസമാജം സംസ്ഥാന പ്രസിഡന്റ് സരളാശശി തുടങ്ങി ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കളും പ്രസംഗിച്ചു. സാംബവമഹാസഭ സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി ചടങ്ങിന് സ്വാഗതമോതി.

2016, ഫെബ്രുവരി 13, ശനിയാഴ്‌ച

നവോത്ഥാന നായകന്മാര്‍: എഴുത്തും ചിന്തയും - ദിവ്യ ഷാജി

പ്രത്യക്ഷ രക്ഷാ ദൈവസഭ മതത്തിന്റെ ഭാഗമല്ല മതങ്ങളെ ഒന്നും തന്നെ സഭ പരിഗണിച്ചുമില്ല. ചരിത്രത്തിലെ ദൈവവ്യവസ്ഥകളെ വിശകലനം ചെയ്യുന്ന ഒരു പുതിയ ദാര്‍ശനിക പദ്ധതി അപ്പച്ചന്‍ വികസിപ്പിച്ചിരുന്നുവെന്ന് രേഖകളില്‍ കാണുന്നു. മാത്രവുമല്ല സഭ ആദ്യഘട്ടം മുതല്‍ തന്നെ (1905) ബഹുജനങ്ങളുടെ സാമൂഹ്യ ആത്മീയ മുന്നേറ്റമെന്ന നിലയിലാണ് ചരിത്രത്തില്‍ കാണപ്പെടുന്നത്. ഈ ജനകീയ കൂട്ടായ്മയില്‍ പ്രവേശിക്കുന്നതിന് ജാതിയും മതവും വംശവും വര്‍ണവും ലിംഗവും ഒന്നും തടസ്സമായിരുന്നില്ല. പൊയ്കയില്‍ അപ്പച്ചന്‍ എന്ന വിളി പേരില്‍ കുമാരഗുരുദേവന്‍ അടിമജാതി സമൂഹങ്ങള്‍ക്കിടയില്‍ രഹസ്യയോഗങ്ങള്‍ നടത്തിയിരുന്നു. ഡബ്ലിയു. എസ്. ഹണ്ട് ആംഗ്ലിക്കന്‍ സഭകളുടെ ചരിത്രത്തില്‍ ഇത് രേഖപ്പെടുത്തുന്നുണ്ട്. യോഗത്തിനിടയില്‍ അപ്പച്ചന്‍ പാടിയ പാട്ടുകള്‍ യോഗവി—ഷയത്തെ വിശദീകരിക്കുന്ന പറച്ചിലുകളുടെ അനുബന്ധമായിരുന്നു. മുന്‍കൂര്‍ ചിട്ടപ്പെടുത്തിയ മട്ടിലായിരുന്നില്ല ഈ പാട്ടുകള്‍ രൂപപ്പെട്ടത്. മറിച്ച് പ്രസംഗത്തിനിടയില്‍ വിശദീകരണ വിഷയത്തെ സംഗ്രഹിക്കുന്ന മട്ടിലോ, പ്രബോധന രൂപങ്ങളായോ താത്വികവും ദൈവശാസ്ത്രപരവുമായ വിശദീകരണങ്ങളായോ ഒക്കെ ഈ വിധത്തില്‍ പാട്ടുകള്‍ രൂപപ്പെടുത്തിയിരുന്നു. പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ എന്ന പേരില്‍ ഇവ ലഭ്യവുമാണ്. ഈ പാട്ടുകള്‍ ഒരു മുന്നേറ്റത്തിന്റെ ചരിത്രം മാത്രമല്ല ഒരു ജനതയുടെ പാരമ്പര്യം ചരിത്രാനു ഭവങ്ങള്‍, ജ്ഞാനസംവാദങ്ങള്‍ ഇവയൊക്കെ ഉള്‍ക്കൊള്ളുന്ന തുമാണ്. കേവലം മതഗാനങ്ങള്‍ എന്നതിനപ്പുറം സാമൂഹ്യപരവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ളവയാണ് ഈ പാട്ടുകള്‍. ദാര്‍ശനീകമായ മാനങ്ങള്‍ ഉള്ള ഈ പാട്ടുകള്‍ കേവലം മതഗാനങ്ങളായി പരിഗണിക്കാനാവില്ല. . ഡോ. രാധിക പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ പാട്ടുകളെ മതഗാനങ്ങ ളായാണ് പരിഗണിക്കുന്നത്. ഇത് ചരിത്ര വിരുദ്ധമായ വീക്ഷണമാണ്. വഴിവക്കുകള്‍, തെരുവുകള്‍ , ചന്തകള്‍ , വെളിമ്പറമ്പുകള്‍ എന്നീ സ്ഥലങ്ങളിലെ യോഗങ്ങള്‍ക്കിടയില്‍ വിശകലനങ്ങളുടെ ഭാഗമായി ചിലപ്പോള്‍ വിശകലനങ്ങളോ തത്വോപദേശങ്ങളോ ആയി ആവിഷ്‌ക്കരി ക്കപ്പെട്ടിട്ടുള്ളതാണ് ഈ പാട്ടുകളെന്ന് ആഖ്യാനം സൗന്ദര്യം സാന്നിധ്യം എന്ന പുസ്തകത്തില്‍ വിലയിരുത്തിയിട്ടുണ്ട്. മാത്രവുമല്ല എഴുതപ്പെട്ട നിലയിലല്ല ഇവ ലഭ്യമായത്. പറഞ്ഞു വരുന്ന വിഷയത്തോടനുബന്ധിച്ച് തല്‍ക്ഷണം പാടിയ പാട്ടുകളാണിവ. മറിച്ച് മതഗാനങ്ങളെന്ന നിലയിലല്ല വായിക്കേണ്ടത്.ജനകീയവും ആധുനികവുമായ സാമൂഹ്യ-ആത്മീയ വീക്ഷണമാണ് ഈ ഗാനങ്ങള്‍ക്കുണ്ടായിരുന്നത്. അടിമവിഷയത്തില്‍ ഉള്‍പ്പെടെ ഉള്ള ഒട്ടനവധി ഗാനങ്ങള്‍ ഈ അര്‍ത്ഥത്തില്‍ തിരിച്ചറി യാനാവും. ഒളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ വേദപുസ്തകത്തെ ജ്ഞാനപരമായാണ് അപ്പച്ചന്‍ വിമര്‍ശിച്ചതെന്ന് കാണാം. ഈ വിമര്‍ശം എല്ലാ ദൈവ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കും ബാധകവുമാണ്. 1905 മുതല്‍ സഭയുടെ പ്രവര്‍ത്തനം സജീവമായിരുന്നു. വേദപുസ്തകത്തെ ഒരു മറയായി മാത്രമാണ് ഗുരുദേവന്‍ ഉപയോഗിച്ചിരുന്നത് എന്നതിന് അദ്ദേഹത്തിന്റെ പാട്ടുകളുടെ സൂക്ഷ്മ രാഷ്ട്രീയവും ദാര്‍ശനികതയും മതിയായ തെളിവാണ്. ജാതി ഗോത്ര പാരമ്പര്യങ്ങളില്‍ നിലനിന്നിരുന്ന അടിമജാതികളെയും ക്രൈസ്തവ സഭകളിലും മിഷ്ണറിമാരുടെ കൂട്ടായ്മകളിലും സാമൂഹ്യമായ അഭയം പ്രാപിച്ച ജനതയെ പല നിലനിലകളിലാണ് ഗുരുദേവന്‍ കണ്ടുമുട്ടുന്നത്. 1900 മുതല്‍ ആരംഭിക്കുന്ന ആ പ്രവര്‍ത്തനം ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് സഭാ പ്രഖ്യാപനം നടത്തുന്നതുവരെ നീളുന്നു. ജാതി, മതം, ദൈവം, വംശം , ഗോത്രം തുടങ്ങിയ ഒട്ടനേകം കാര്യങ്ങളെ ദൈവശാസ്ത്രപരമായ വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും ആധാരമാക്കുന്നുണ്ട്. രാധിക വിചാരിക്കുന്നതുപോലെ ജാതി വിരുദ്ധത മൂലം ക്രൈസ്തവ സഭകള്‍ ഉപേക്ഷിച്ച് 1908ല്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിക്കുകയായിരുന്നില്ല. മാത്രവുമല്ല സഭാ സ്ഥാപനം 1910ലാണ് ഔദ്യോഗികമായി പ്രഖ്യാപിക്ക പ്പെട്ടത്. അപമാനവീകരണത്തേയും അരികുജീവിതങ്ങളേയും നിര്‍ണ്ണയി ക്കുന്ന എല്ലാത്തരം ആത്മീയ മൂല്യങ്ങളേയും വ്യവസ്ഥകളേയും നിരാകരി ക്കുന്നവയായിരുന്നു ഗുരുദേവന്റെ ആശയലോകം. സഭ ഏതെങ്കിലും ഒരു ജാതിയെയോ ഉപജാതിയെയോ പരിഗണിക്കുന്നില്ല. ശ്രീകുമാര ഗുരുദേവ ന്റെ ശിഷ്യന്മാര്‍ ജാതി ഉപജാതി വ്യവസ്ഥയെ നിരാകരിച്ചവരായിരുന്നു. സുറിയാനി ക്രിസ്ത്യനികള്‍, നാടാര്‍ , ഈഴവ സമുദായഗംങ്ങളില്‍ പെട്ടവര്‍ കുമാരഗുരുദേവന്റെ ശിഷ്യഗണങ്ങളിലുണ്ടായിരുന്നു. സ്വന്തം ജാതിയും മതവും വംശവും ഗോത്രവും ഉപേക്ഷിച്ച് പൊയ്കകൂട്ടര്‍ അല്ലെങ്കില്‍ അപ്പച്ചന്‍ സഭക്കാര്‍ എന്ന നിലയില്‍ മാറുന്ന മനുഷ്യരുടെ ചരിത്രം കൂടി ഉള്‍ക്കൊള്ളുന്നതാണ് പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ചരിത്രം. മാത്രവുമല്ല പാരമ്പര്യ അടിമജാതികള്‍ എന്ന നിലയില്‍ പറയര്‍, പുലയര്‍ , കുറവര്‍ വേടര്‍ എന്നിങ്ങനെയുള്ള ദലിത് വിഭാഗങ്ങളെ ജാതിരഹിതവും മതേതരവുമായ ഒരു സമൂഹ്യ ആത്മീയ ജീവിതത്തി ലേക്ക് ഉയര്‍ത്തിയെന്നതും പുതിയ വീട്ടില്‍ സത്യനാഥന്റെ ഓര്‍മ്മക്കു റിപ്പില്‍ സൂചനയുണ്ട്. ഓര്‍മ്മ പാട്ട് ചരിത്ര രേഖകള്‍ എന്ന പുസ്തക ത്തില്‍ ഇതിന് തെളിവുകള്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ സഭ വിജാതിയ വിവാഹം നടത്തിയെന്ന വാദം ഒരു ജാതിരഹിത മതേതര മുന്നേറ്റത്തെ നിരാകരിക്കുന്നതിലേക്കാണ് മാറുന്നത്. എന്നാല്‍ രാധിക സി. നായര്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ പറയരെ ഏകോപിപ്പി ച്ചയാളാണ് എന്ന നിലയിലാണ് ചരിത്രം രചിക്കുന്നത്. മാത്രവുമല്ല സഭ കീഴാള ജനതയുടെ ഇടയില്‍ നിലനിന്ന ചാവുപിടുത്തം കുടംപിടുത്തം, മാടന്‍, മറുത എന്നീ സ്വരൂപങ്ങളെ ആരാധിക്കല്‍ എന്നിങ്ങനെയുള്ള ഗോത്രവിശ്വാസങ്ങളെയും അടഞ്ഞ ജ്ഞാനവ്യവസ്ഥ കളെയും നിരാകരി ക്കുന്നുണ്ട്. ഇരുമ്പുകുഴി ശ്രീധരന്‍ (ഭൂമിയുടെ നിറം) എന്നയാളുടെ ഓര്‍മ്മക്കുറിപ്പില്‍ ഇത് വിശദീകരിക്കുന്നുണ്ട്. ഗുരുദേവന്‍ അടിമത്താനു ഭവങ്ങളുടെ അനേകം അടരുകളെ ആസ്പദമാക്കി അടിമവിഷയം അവതരിപ്പിക്കുകയും ചെയ്തു. അടിമവിഷയത്തിലൂടെ ഒരു ജനതയുടെ ചരിത്രഭൂതകാലാനുഭവങ്ങളെ ഒരു പ്രത്യേക രീതിയില്‍ പ്രത്യക്ഷപ്പെടു ത്തുകയായിരുന്നു. ഒട്ടേറെ യോഗങ്ങള്‍ ഈക്കാലയളവില്‍ ആക്രമിക്കപ്പെ ടുന്നുണ്ട്. മുണ്ടക്കയം, വാകത്താനം, മല്ലപ്പള്ളി , മംഗ ലം, കൊഴുക്കച്ചിറ എന്നിങ്ങനെ വിവിധസ്ഥലങ്ങളില്‍ ഇത്തരം യോഗങ്ങള്‍ അലങ്കോലപ്പെടു ന്നുണ്ട്. വിവിധ ജാതികളുടെ ഏകീകരണം സാധ്യമാകുന്നത് ജ്ഞാനപര വും പ്രബോധനപരവുമായ ഗുരുദേവന്റെ ഉപദേശങ്ങളുടെയും തത്വങ്ങ ളുടെയും അടിസ്ഥാനത്തിലാണ്. ജാതി മത ശക്തികളില്‍ നിന്നും തലനാരി ഴയ്ക്കാണ് പലതവണയും ഗുരുദേവന്‍ രക്ഷപ്പെട്ടത്. ആക്രമങ്ങളില്‍ നിന്നും അലങ്കോലങ്ങളില്‍ നിന്നും പൊയ്കയില്‍ ശ്രീകുമാരഗുരുദേവനെ രക്ഷിച്ചവരില്‍ ഒട്ടെറെ സ്ത്രീരത്‌നങ്ങളെയും കാണാനാവും. ആഞ്ഞിലി മൂട്ടില്‍ മാര്‍ത്ത, കുഴിയടി മറിയ, തുടങ്ങിയ സ്ത്രീകളുടെ ചരിത്രം കൂടി ഉള്‍പ്പെടുന്നതാണ് ഈ മുന്നേറ്റത്തിന്റെ ചരിത്രം. (1969 ആദിയര്‍ ദീപം) ഇവയൊന്നും തന്നെ കണ്ടെടുക്കുന്നതിനു പകരം ക്രിസ്ത്യാനികളും പറയരും പല തവണ ഏറ്റുമുട്ടിയതായും മറ്റും ചരിത്രമെഴുതുന്ന രാധിക സി. നായര്‍ കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി എന്ന പാട്ട് വായിച്ചതിനുശേഷം ഈ കുറിപ്പെഴുതിയിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. 
----------------------------------------------
ലേഖിക കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും ബി. എ മ്യൂസിക് ബിരുദം നേടിയിട്ടുണ്ട്. 2013 ല്‍ സംസ്ഥാന സര്‍വ്വകലാശാല കലോല്‍സവത്തില്‍ ലളിതഗാനത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയിട്ടുണ്ട്. ബി. മധുകുമാറിന്റെ ഭാര്യയാണ്.

ആമയാടി തേവന്‍ വൈക്കം സത്യാഗ്രഹത്തിലെ അണയാത്ത ജ്വാല: സി.കെ അജയന്‍ / വി സി സുനില്‍

സി.കെ അജയന്‍
വഴി നടക്കാനുള്ള സ്വാതന്ത്രത്തിനായി 1924-ല്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ വൈക്കത്ത് നടന്ന ഐതിഹാസിക സമരമാണ് വൈക്കം സത്യാഗ്രഹം. അവര്‍ണ്ണ ജാതിക്കാര്‍ക്ക് പൊതുവഴികളിലൂടെ നടക്കാന്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെ കേരളത്തിലേയും ഇന്ത്യയിലെയും വിവിധ നേതാക്ക ളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ചരിത്ര ത്തില്‍ ഇടം നേടാതെപോയ അവര്‍ണ ജാതിയില്‍ പ്പെട്ട നിര വധി ആളുകളും അവരുടെ നേതാക്കളും പങ്കെടുത്തി രുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ നവതി ആഘോഷിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കൊടിയ പീഡന ങ്ങള്‍ ഏറ്റുവാങ്ങി വീരചരമം പ്രാപിച്ച ആമയാടിതേവന്‍ എന്ന അടിയാള നേതാവിന്റെ വിരോജ്വലകഥ മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊ സൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുദ്രാ 'അമച്ച്വര്‍ തിയേറ്റര്‍' നാടകമായി അവതരിപ്പിക്കുന്നു. നാടകകൃത്തും സംവിധായകനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ എം.കെ ഷിബുവാണ് നാടകരച. കഴിഞ്ഞ 25 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും സംവിധാ യകനുമായ ശ്രീ സി.കെ അജയനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഈ അവസരത്തില്‍ ശ്രീ സി. കെ. അജയനുമായി സൈന്ധവമൊഴി നടത്തിയ അഭിമുഖം.

ചരിത്രത്തില്‍ ഇല്ലാത്ത ഒരു വ്യക്തിയെ അതും ഒരു അടിയാളനെ ഈ നാടകത്തില്‍ക്കൂടി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രചോദനം എന്തായി രുന്നു?

തികച്ചും യാദൃശ്ചികം നാടകകൃത്ത് ശ്രീ എം. കെ ഷിബു വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്വേഷിച്ച് കണ്ടെത്തി ഇങ്ങനെ ഒരു ചരിത്ര പുരുഷനെ നായ കനാക്കി എഴുതിയ നാടകമാണ് ആമയാടിതേവന്‍. ഈ നാടകം ചില മാസികകളില്‍ പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ രംഗാവതരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല എന്നാല്‍ വൈക്കം സത്യാഗ്രഹത്തിന്റെ നവമിയോടനുബന്ധിച്ച് മുദ്രയുടെ ആഭി മുഖ്യത്തില്‍ ഈ നാടകം ചെയ്യണം എന്ന് ശ്രീ ഷിബു ആവശ്യപ്പെട്ടപ്പോള്‍ ഈ നാടകം വീണ്ടും വായിക്കുകയും അതിന്റെ ഇന്നത്തെ സാമൂഹ്യ പ്രസക്തി ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. അങ്ങനെയാണ് ഈ തീരുമാനം ഉണ്ടായത്. യഥാര്‍ത്ഥ വഴി അവര്‍ക്കുമുന്നില്‍ അടഞ്ഞുതന്നെ കിടന്നു. 

യാദാര്‍ത്ഥ്യത്തെ മറച്ച് പിടിച്ചുകൊണ്ട് അവര്‍ണ്ണമനസ്സില്‍ മിഥ്യധാരണ വളര്‍ത്തി എടുത്ത് അവനു വഴിനടക്കാനുള്ള സ്വാതന്ത്യം ലഭിച്ചു എന്ന് വിളംബരം ചെയ്ത സവര്‍ണ്ണ മനസ്സ് ഇന്നും നിലനില്‍ക്കുന്നു. അന്ന് വഴി നടക്കാനുള്ള സ്വാതന്ത്യത്തിനായി പോരാടിയ ദളിതന്റെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി, കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി, കുടിലുകള്‍ കത്തിച്ച് ചുട്ടുകൊന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളി ലും ദളിതരെ പച്ചയോടെ കത്തിച്ച് കൊണ്ടിരിക്കുന്നു. ജാതിമത ഭ്രാന്തന്‍ മാര്‍ ലോകമാകെ ജാതി-മത-ഭീകരത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഫ്രാന്‍സിലും, നൈജീരിയയിലും ലോകമാകെയും ഈ ഭീകരത തുടരുകയാണ്. ഇതു തന്നെയാണ് ഈ നാടകത്തിന്റെ കാലിക പ്രസക്തി.

താങ്കള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണല്ലോ നാടകാവിഷ്‌ക്കാരം നടത്തിയത്. എന്തുകൊണ്ടാണ് ഒരു പ്രഫഷണല്‍ രീതിയില്‍ നാടകത്തെ സമീപിക്കാതിരുന്നത്?
അതിന് പല ഉത്തരങ്ങള്‍ ഉണ്ട്. ഞാന്‍ ഒരു പ്രഫഷണല്‍ സംവിധായ കന്‍ അല്ല. എന്റെ കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിക്കുന്നവര്‍ പ്രഫഷ ണല്‍ ടച്ച് ഉള്ള കലാകാരന്‍മാര്‍ ആയിരുന്നാല്‍ കഥാപാത്രങ്ങളുടെ സ്വഭാവികത നഷ്ടപ്പെടും എന്ന ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. കൂടാതെ 17-ഓളം കലാകാരന്‍മാര്‍ സത്യാഗ്രഹം പോലുള്ള ഒരു സമര പശ്ചാത്ത ലത്തില്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ പ്രഫഷണല്‍ നാടകസംഘത്തിന്റെ നിയതമായ സ്റ്റേജ് പോരാതെ വരുമെന്ന ഒരു ബോധ്യത്തില്‍ നിന്നാണ് പ്രഫഷണല്‍ നാട കരീതിയില്‍ നിന്നും, അക്കാദമിക തലങ്ങളില്‍ കണ്ടു വരുന്ന രംഗഭാഷയില്‍നിന്നും വ്യത്യസ്തമായി ഒരു നാടകാഖ്യാന രീതി തെരഞ്ഞെടുത്തത്. അവിടെ പ്രഫഷണലോ അമച്വറൊ എന്ന വേര്‍തി രിവില്ലാതെ തികച്ചും വ്യത്യസ്തമായ ശൈലിയില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന, രസിക്കുന്ന ആഖ്യാന രീതിയില്‍ അവതരിപ്പിക്കണമെന്ന താത്പ്പര്യം തന്നെയാണ് മുന്നിട്ട് നിന്നത്. 

താങ്കളുടെ നാടകത്തിലെ അഭിനേതാക്കളെപ്പറ്റി?
അവര്‍ ഒന്ന് രണ്ടു പേര്‍ ഒഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളും, കൂലി പ്പണിക്കാരും, ബിസിനസുകാരുമൊക്കെയാണ്. തികച്ചും നാടകാഭിനയം മാത്രം മുന്‍നിര്‍ത്തി സമിതിയില്‍ എത്തിച്ചേര്‍ന്നവരാണ് അവര്‍. നാടകത്തെ സമീപിക്കുമ്പോള്‍ അവരുടെ ശൈലി സ്വതന്ത്രമായ രീതിയില്‍ കഥാപാത്രങ്ങളെ സമീപിക്കാന്‍ ആണ് ഞാന്‍ ആവശ്യപ്പെട്ടത്. നടനകല യില്‍ മുന്‍പരിചയം ഇല്ലാതിരുന്നവര്‍ എന്റെ അഭിപ്രായം സ്വീകരിക്കു കയും സ്വതന്ത്രമായ രീതിയിലുള്ള അഥവാ സ്വഭാവികതയുള്ള അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തു. അത് തന്നെയാണ് ഈ നാടകത്തിന്റെ വിജയത്തിലെ ഒരു കാരണം.

കഥാപാത്രങ്ങളെപ്പറ്റി?

1924 -ലെ പുലയരും, ജന്മിമാരായ നായന്‍മാരും, നമ്പൂതിരിമാരും, ബ്രിട്ടിഷ് പോലീസ്‌കാരും, സത്യാഗ്രഹസമരനേതാക്കളും ആണ് ഇതിലെ കഥാപാത്രങ്ങള്‍. അതില്‍ ത്തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ മഹാത്മാഗാന്ധി , അയ്യന്‍ കാളി, ശ്രീനാരായണഗുരു എന്നീ ചരിത്ര പുരുഷന്‍മാരെ അവതരിപ്പിക്കാന്‍ അവരോടു സാമ്യമുള്ള കഥാപാത്ര ങ്ങളെ കണ്ടെത്തുക എന്നത് ഒരു ദുഷ്‌ക്കരമായ ജോലി ആയിരുന്നു. എന്നാല്‍ നമ്പൂതിരി, നായര്‍, പുലയ കഥാപാത്രങ്ങളെ ആ കാലഘട്ട ത്തിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ രംഗത്ത് അവതരിപ്പിക്കുവാന്‍ നടി- നടന്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ നടി-നടന്‍മാരുടെ കലവറ ഇല്ലാത്ത സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ നാടകം രംഗത്ത് വിജയകര മായി അവതരിപ്പിക്കുവാന്‍ സാധിച്ചത്.

രംഗപശ്ചാത്തലം ഒരു ബ്ലാക്ക് കര്‍ട്ടണില്‍ ഒതുക്കിയതിനെപ്പ റ്റിയും അവരുടെ ഡ്രസ്സുകള്‍ കറുപ്പും വെളുപ്പും ആക്കിയതിനെപ്പറ്റിയും അറിഞ്ഞാല്‍ കൊളളാം.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലഘട്ടത്തില്‍ പോലും പുലയ
സമുദായത്തില്‍ പിറന്നവര്‍ക്ക് വെളുത്ത വസ്ത്രം ധരിക്കുവാനോ പുതിയവസ്ത്രം കിട്ടിയാല്‍ അത് ചെളിയില്‍ മുക്കി അഴുക്കാക്കി മാത്രമേ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മേല്‍ജാതിക്കാര്‍ക്ക് മാത്രമാണ് വെള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാമായിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അക്കാലഘട്ടത്തിലെ അടിയാന്‍മാ രുടെ ഒരു പ്രതീകം എന്ന നിലയില്‍ കറുപ്പ് പശ്ചാത്തലം കൊണ്ടുവന്നത്. അടിയാളന്‍മാര്‍ക്ക് കറുപ്പ് വസ്ത്ര ങ്ങള്‍ നല്‍കിയതും അതുകൊണ്ടുതന്നെയാണ്. സത്യാഗ്രഹ സമരത്തി ലേയ്ക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ തേവനും കൂട്ടാളികളും വെള്ള വസ്ത്രത്തിലേയ്ക്ക് മാറുന്നുണ്ട്. അപ്പോഴും ഇപ്പോഴും അവരുടെ ജീവിതപശ്ചാത്തലം മാറാതെ ഇരുണ്ടുതന്നെ കിടക്കുന്നു. വേണമെങ്കില്‍ സെറ്റുകള്‍ ഇട്ട് അമ്പലവും, വൈക്കത്തെ തെരുവും, ഇണ്ടന്തുരുത്തി മനയും, തമ്പുരാട്ടിയുടെ വീടും ഒക്കെ കാണിക്കാമായിരുന്നു. പക്ഷേ ഒരു വിഷ്വല്‍ എഫക്ടിന് അപ്പുറം അവരുടെ ഇരുണ്ട ജീവിതം എങ്ങനെ അവതരിപ്പിക്കാം എന്നതായിരുന്നു എന്റെ ചിന്ത.

നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍?

അതിനെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ടത് 2 ഗാനങ്ങളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുമാണ്. അടിയാളന്‍മാരുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട പാടവും, ചക്രവും, തേക്കുകൊട്ടയും, നെല്ലും, ഞാറും, പാടത്തുപണിയും മട കെട്ടുന്നതും, മട വീഴുന്നതും ഒക്കെ നാടകത്തിലെ ഒരു പാട്ടിന്റ പശ്ചാത്തലത്തിലാണ്. ഈ 2 പാട്ടുകളിലെ വരികളും ആ കാലഘട്ടത്തിന് അനുസൃതമായി എഴുതി ഉണ്ടാക്കിയത്. ജയകുമാര്‍.കെ.പവിത്രന്‍ എന്ന യുവ ഗാനരചയിതാവാണ്. നാടന്‍പാട്ടിന്റെ ശൈലിയില്‍ അതിന് മനോഹരമായ ഈണം ഇട്ടത്. ആര്‍.എല്‍. വി കോളേജില്‍ നിന്നും കര്‍ണ്ണാട്ടിക്ക് മ്യൂസിക്കില്‍ എം,എ. കഴിഞ്ഞതിനുശേഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്നും വെസ്റ്റേണ്‍ മ്യൂസിക്കില്‍ സി. ഗ്രേഡ് നേടിയിട്ടുള്ള യുവസംഗീത സംവിധായകനായ നിഷാന്ത് ആണ് . ഇതിലെ ഗാനങ്ങള്‍ മനോഹരമായ ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മി, ദേവീമീര വൈക്കവും, സിനിമ പിന്നണി ഗായകനായ പള്ളിപ്പുറം സുനിലും, ഹരികൃഷ്ണനുമാണ്. ഇതിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നു. നാടകത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഉല്ലല സോമന്‍ ആണ് . കൂടാ തെ ആര്‍ട്ടിസ്റ്റ് സുജാതന്റെയും, സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഗ്രാഫിക്‌സും, ഡിസൈനിംഗും നടത്തിയത് അജയന്‍ മാലിയം ആണ്. നാടകത്തിന്റെ സഹസംവിധായകര്‍ ആയി പ്രവര്‍ ത്തിച്ച അനന്തനുണ്ണി, അനന്തുഗോപി എന്നിവരുടെ നിസ്സീമമായ ഭാവനയും, സഹകരണവും നാടകത്തിന്റെ മികച്ച വിജയ ത്തിന് കാരണമായി. 

മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി ഇങ്ങനെ ഒരു നാടകം തെരഞ്ഞെ ടുക്കുവാന്‍ കാരണം ?
മുന്‍പ് സൂചിപ്പിച്ചതുപോലെ തീര്‍ച്ചയായും അതിന്റെ കാലിക പ്രസക്തി തന്നെ. മുദ്രയുടെ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്റെ ഉറച്ച നിലപാ ടുകളും മുദ്ര ഡയറക്ട് ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്‍തുണയും ഈ നാടകം സംഭവിക്കാന്‍ കാരണമായി. കൂടാതെ (MAT) മുദ്ര അമച്വര്‍ തീയറ്ററിന്റെ ചെയര്‍മാന്‍ ഡോ. ഒ.ട.ജ സാറിന്റെ പൂര്‍ണ്ണമായ മേല്‍ നോട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ മികവുറ്റ സംഘാടകരുടെ കീഴില്‍ നാടകം അരങ്ങുണരുകയായിരുന്നു. ആമയാടി തേവനായി അഭിനയിച്ച ബിജു വടകരയും, കാളിയും സ്വനാച്ചിയുമായി അരങ്ങിലെ ത്തിയ ശരണ്യയും, ഇണ്ടന്തുരുത്തി നമ്പ്യാതിരിയായി വേഷമിട്ട ജോണ്‍ സണ്‍ ഞീഴുരും, അപ്പുനായരായ ജോണിയും, അയ്യന്‍കാളിയും മുത്തു സ്വാമിയുമായ പ്രസാദും, ചാത്തനും പോലീസുമായ ബഷീറും, ഗാന്ധി യായ ജോസ് ആന്റണി പാലയും , ഗുരുസ്വാമിയായ രതീഷും, റ്റി.കെ മാധവനും പോലീസുമായ കലാധരനും, അടിയാളനായ പ്രിന്‍സും, തമ്പുരാട്ടിയും നാഗമ്മയും ആയ സൂര്യാപ്പണിക്കരും , ഗവേഷകനായ ഗോപാല്‍ജിയും മികവുറ്റ അഭിനയം കാഴ്ചവെച്ചു.

ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ ചുട്ടുകൊല്ലപ്പെടുന്ന ദളിതരില്‍ ആരംഭിച്ച് 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ ഐത്തത്തിനെതിരെ പോരാടി മരിച്ച ഒരു ദളിത നേതാവില്‍ അവസാനിക്കുന്ന നാടകം തീര്‍ച്ചയായും ഈ കാലഘട്ടത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ദളിത ന്റെ ചിത്രം പ്രതിഫലിച്ച് കാട്ടുന്ന കണ്ണാടി തന്നെയാണ്.