"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

രാജ്‌ഭോജ് പാണ്ഡു രംഗ് നാഥുജി: ദലിത രുടെ ചെ ഗുവേ ര, പാര്‍ല മെന്റേറി യനായി രുന്ന അംബേ ഡ്കറൈറ്റ്

ആദ്യത്തെ കേന്ദ്ര മന്ത്രിസഭയില്‍ ബോംബെ - ഷോലാ പൂര്‍ സംവരണ മണ്ഡല ത്തില്‍ നിന്നും വിജയി ച്ചാണ് നാഥുജി രാജ്‌ഭോജ് പാര്‍ലമെ ന്റി ലെത്തുന്നത്. അംബേഡ്കര്‍ ആശയ ങ്ങളുടെ അടുത്ത
അനു യാ ആ യി രുന്ന നാഥുജി രാജ്‌ഭോജ് ദലിത് വിമോചന സമരങ്ങള്‍ക്കിടയില്‍ ഒട്ടേറെ തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പത്രാധിപരും പരിഭാഷകനും സന്നദ്ധ സേവക നുമായി ദലിത് വിമോചന സമര നിരയില്‍ സജീവ മായി നിലയുറ പ്പിച്ചി രുന്നു. അംബേഡ്കറുടെ കാലത്ത് ജീവിക്കുകയും സത്യാഗ്ര ഹങ്ങളില്‍ സജീവമായി പങ്കെടു ക്കുകയും ചെയ്തി രുന്നുവെ ങ്കിലും അംബേഡ്കറുമായി സഹക രിച്ചല്ല രാജ്‌ഭോജ് നാഥുജി പ്രവര്‍ത്തി ച്ചിരുന്നത്. വിയോജിപ്പു കൊണ്ടല്ല, തന്റേതായ മാര്‍ഗ ത്തില്‍ ദലിത് വിമോചന സമരം നയിക്കാനായിരുന്നു രാജ്‌ഭോജ് നാഥുറാമിന് താത്പര്യം. അതു പോലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ ഗ്രസില്‍ ചേര്‍ന്നപ്പോഴും എം കെ ഗാന്ധിയുടെ 'ഹരിജനോ ത്ഥാരണ' ത്തിലും രാജ്‌ഭോജ് താത്പര്യ മൊന്നും കാണിച്ചിരു ന്നില്ല.

1905 മാര്‍ച്ച് 15 ന് നാസിക് ജില്ലയിലെ കനാഷിയിലാണ് നാഥുജി രാജ്‌ഭോജ് ജനിച്ചത്. പൂനയിലെ നൂതന്‍ മറാത്തി വിദ്യാലയ ത്തിലും അവിടെ ത്തന്നെയുള്ള മഹാരാഷ്ട്ര എജ്യൂക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളി ലുമായി വിദ്യാഭ്യാസം പൂര്‍ത്തി യാക്കി. 1919 ല്‍ രുക്മിണി ബായിയെ വിവാഹം ചെയ്തു. ജര്‍ണലിസ ത്തിലും കൃഷി ശാസ്ത്രത്തിലും ബിരുദം സമ്പാദിച്ചു. 1925 ല്‍ റവന്യൂ ഡിപാര്‍ട്ട്‌മെന്റില്‍ ഉദ്യോഗം ലഭിച്ചുവെങ്കിലും അത് രാജിവെച്ചുകൊണ്ട് ദലിതരുടേയും പിന്നോക്കക്കാരുടേയും ഉന്നമന ത്തിനു വേണ്ടി പൊതു രംഗത്ത് ഇറങ്ങി. 1927 ല്‍ പൂന സിറ്റി ഡിവിഷനെ പ്രതിനി ധീകരിച്ചു കൊണ്ട് ബോംബെ മുനി സിപ്പാ ലിറ്റിയിലേക്ക് തെരഞ്ഞെടു ക്കപ്പെട്ടു. അതോടൊപ്പം പൂനാ ജില്ലാ കൗണ്‍സിലിലേക്ക് പ്രതിനിധിയായി നാമനിര്‍ദ്ദേശവും ചെയ്യപ്പെട്ടു. 1930 മുതല്‍ 34 വരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്ര സില്‍ അംഗമാ യി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സൈമണ്‍ കമ്മീഷന്റെ കാലത്ത് ഫ്രാഞ്ചൈസി കമ്മിറ്റിയില്‍ അധകൃതവര്‍ഗ പ്രതിനിധി യായിരുന്നു. 

1935 - 37 കാലഘട്ടത്തില്‍ 'പൂനാ പാക്ട്' സമരത്തില്‍ സജീവമാ യിരുന്നു. പട്ടികജാതി സത്യാഗ്രഹ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പൂനയിലും ബോംബെ യിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശി ലും നടന്ന സമരങ്ങളില്‍ നേതൃത്വം നലികി യതിനെ തുടര്‍ന്ന് ജോഥ്പൂ രിലും ലക്‌നൗവിലും ജയില്‍ ശിക്ഷ അനുഭവിച്ചു. കലാറം ക്ഷേത്ര പ്രവേശന സത്യാഗ്രത്തില്‍ പങ്കെടു ത്തതിനാല്‍ നാസിക്കിലും ജയില്‍ ശിക്ഷ അനുഭവിച്ചു. മഹദ് ടാങ്ക് സത്യാഗ്ര ഹത്തിലും രാജ്‌ഭോജ് നാഥുജി സജീവമായി പങ്കെടുത്തു.

1942 - 55 കാലഘട്ടത്തില്‍ ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡ റേഷന്റെ ജനറല്‍ സെക്ടട്ടറിയായിരുന്നു. 'സിംല സമ്മേളനത്തില്‍ (Simla Conference)' ഷെഡ്യൂള്‍ഡ് കാസ്റ്റ് പ്രൊപ്പഗണ്ട ഓഫീസറായി പ്രതിനിധീകരിച്ചു. രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബോംബെ ജില്ലയിലെ മറാത്ത ഭാഷാപ്രദേശത്തെ അസിസ്റ്റന്റ് റിക്രൂട്ടിങ് ഓഫീസറായും പ്രവര്‍ത്തിച്ചു. 1948 ല്‍ ഈ സേവനം മധ്യപ്രദേ ശിനു വേണ്ടിയും അനുഷ്ഠിച്ചു. പൂനയില്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി ബോര്‍ഡിങ് ഹൗസുകള്‍ സ്ഥാപിച്ച് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോയി.ആള്‍ ഇന്‍ഡ്യ ഡിപ്രസ്ഡ് ക്ലാസസ് അസോസിയേഷന്റെ വര്‍ക്കിങ് കമ്മിറ്റി മെമ്പറായും ബോംബെ സംസ്ഥാനത്തെ ബാക്വേഡ് ക്ലാസസ് ബോര്‍ഡില്‍ അംഗമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. ഡിപ്രസ്ഡ് ക്ലാസസ് മിഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു. ഭാരത് ദലിത് സേവക് സമാജ് (The Servants of Indian Depressed Classes Socie ty) ന്റെയും പ്രസിഡന്റാ യിരുന്നു.

1952 ല്‍ ഇന്ത്യന്‍ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ പ്രതിനിധിയായി ടോക്കിയോവില്‍ വെച്ചു നടന്ന ബുദ്ധിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. 1954 - 55 കാലഘട്ടത്തില്‍ വിവിധ ആവശ്യങ്ങള്‍ ക്കായി സ്വിറ്റ്‌സര്‍ലാന്റ്, വെസ്റ്റ് ജര്‍മനി, ഹോളണ്ട്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ടര്‍ക്കി, യുഎസ്എ എന്നീ രാജ്യങ്ങളിലും സന്ദര്‍ശന ങ്ങള്‍ നടത്തി.

1969 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെ ടുപ്പില്‍ 831 വോട്ടുകള്‍ മാത്രം നേടി 6 ആറാം സ്ഥാനത്താ യിരുന്നു രാജ്‌ഭോജ് നാഥുജി. വരാഹഗിരി വെങ്കിടഗിരിയാണ് അന്ന് പ്രസിഡന്റായി തെരഞ്ഞെടു ക്കപ്പെട്ടത്. തൊട്ടടുത്ത എതിരാളി നീലം സഞ്ജിവ റെഡ്ഢി യായിരുന്നു.

അധസ്ഥിത വര്‍ഗ വിമോചന പ്രവര്‍ത്തനങ്ങള്‍ രാജ്‌ഭോജ് നാഥുജി ക്ക് ചുമതലകള്‍ മാത്രമായിരുന്നില്ല, ആനന്ദം ലഭ്യമാകുന്ന വിനോ ദം കൂടിയാ യിരുന്നു! പിന്നോക്ക വര്‍ഗങ്ങളെ സംബന്ധിച്ചുള്ളതും ബുദ്ധിസ്റ്റു സാഹിത്യങ്ങളും നിരന്തരം വായിക്കുന്നതില്‍ അദ്ദേഹം അതീവ തത്പരനാ യിരുന്നു. തൊഴിലാളികളുടെ ഇടയിലും പ്രാദേ ശിക ഭരണകൂട ങ്ങളിലും ദലിതരുടേയും ബുദ്ധിസ്റ്റക ളുടേയും കാര്യങ്ങളിലും കൃഷികാ ര്യങ്ങളിലും സദാ ഇടപഴകി മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ.

1928 മുതല്‍ മറാത്തി വാരികയായ 'ദലിത് ബന്ധു'വിന്റെ എഡി റ്ററായിരുന്നു. രണ്ടു വര്‍ഷം ഇംഗ്ലീഷ് വീക്കിലിയായ 'ഇന്‍ഡ്യന്‍ സ്റ്റേറ്റ്‌സി'ലും എഡിറ്ററാ യിരുന്നു. 1954 മുതല്‍ 'സമാല' എന്ന പ്രസിദ്ധീക രണത്തിലും എഡിറ്ററായിരുന്നു. അംബേഡ്കറുടെ 'ബു ദ്ധിസ ത്തെ സംബന്ധിച്ച കൃതിക്ക് മറാത്തയില്‍ 'ലസ്‌കാരി പേഷ' എന്ന പേരില്‍ കൊടുത്ത പരിഭാഷ യാണ് പുസ്തക രൂപത്തി ലുള്ള ഏക സംരംഭം.

അംബേഡ്കറെ പോലെ തന്നെ രാജ്‌ഭോജ് നാഥുജിയും അവസാന കാലത്ത് ബുദ്ധിസത്തിലേക്ക് എത്തി. അദ്ദേഹം എന്ന് പരിനിര്‍ വാണം പ്രാപിച്ചു എന്ന് അറിയാന്‍ നിര്‍വാഹമില്ല. സര്‍വീസ് രംഗത്ത് ഉയര്‍ന്ന സ്ഥാനം ലഭിക്കുമാ യിരുന്നിട്ടും അതെല്ലാം വലി ച്ചെറിഞ്ഞ് ദലിത് വിമോചന ധാരയില്‍ തന്റെ ജീവിതം വിനി യോഗിച്ച രാജ്‌ഭോജ് നാഥുജി, ലോക ചരിത്രത്തില്‍ എന്തു കൊ ണ്ടും, കാസ്‌ട്രോ മന്തിസഭയില്‍ നിന്ന് ആ സ്ഥാനം വലിച്ചെറിഞ്ഞ് വിപ്ലവ പ്രസ്ഥാനത്തിലേക്ക് തിരികെ പോയ ഏണ്‌സ്‌റ്റോ ചെഗു വേരയോട് തുലനം അര്‍ഹിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ