"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

സ്വാശ്രയ കോളേജിലെ പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് നിഷേധിച്ചത് വിവേചനം- ഹൈക്കോടതി

കൊച്ചി: സ്വാശ്രയ അണ്‍എയി ഡഡ് കോളേജിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് നിഷേധിച്ച സര്‍ക്കാര്‍ നടപടി കടുത്ത വിവേചന മാണെന്ന് ഹൈക്കോടതി വ്യക്ത മാക്കി. പട്ടികജാതി-പട്ടികവര്‍ഗ്ഗ, ദുര്‍ബല വിഭാഗക്കാരുടെ വി ദ്യാഭ്യാസ, സാമ്പത്തിക മേഖല യിലെ മുന്നേറ്റം ഭരണഘടനാ ബാധ്യതയാണ്. സ്വാശ്രയ അണ്‍ എയിഡഡ് കോളേജുകളിലെ ബിരുദമുള്‍പ്പെടെയുള്ള കോഴ്‌സു കളില്‍ ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍ഡ് നിഷേധിച്ച് 2009 ലെ സര്‍ക്കാര്‍ ഉത്തരിലുള്‍പ്പെടുത്തിയ വ്യവസ്ഥ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് റദ്ദാക്കി.

കോതമംഗലം കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ എം.ജി. യൂണിവേഴ്‌സിറ്റിയുടെ മെറിറ്റ് കോട്ടയില്‍ എം.കോമിന് ചേര്‍ന്ന ശരണ്യമോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന ഗ്രാന്‍ഡ് പുനപരിശോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരി പഠിക്കുന്ന കോളേജിലെ ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് ലഭ്യമാക്കണം. 2012-13 ലെ ഗ്രാന്റിന്റെ രേഖകള്‍ വീണ്ടും ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തുക നല്‍കണമെന്നാണ് കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടിട്ടു ള്ളത്.

ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും നാളുകളില്‍ ദരിദ്രന്‍ കൂടുതല്‍ ദാരിദ്രത്തിലേക്ക് നീങ്ങുകയാണ്. സമ്പന്നര്‍ കൂടുതല്‍ പണക്കാരാകുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ സാമൂ ഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ ഉറപ്പുവരുത്താന് സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ശാക്തീകരിക്കുന്നതിനുപകരം അവരോട് വിവേ ചനം കാണിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാണോ എന്ന് കോടതി ചോദിച്ചു.

സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നില്ല. പകരം 15 വര്‍ഷത്തോളമായി സര്‍ക്കാര്‍ സ്വാശ്രയമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ കോളേജുകളെയാണ് ആശ്രയിക്കുന്നത്. അവിടെ പഠിക്കുന്നവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

ബിരുദാനന്തര ബിരുദ കോഴ്‌സില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 820 രൂപയും വീട്ടില്‍ നിന്ന് കോളേജിലെത്തുന്നവര്‍ക്ക് 530 രൂപയുമാണ് ഗ്രാന്റ്. 

ഹര്‍ജ്ജിക്കാരിക്കുവേണ്ടി അഡ്വ. അലക്‌സാണ്ടര്‍ ജോസഫ് ഹാജരായി.


സാമ്പത്തിക അസമത്വം പരിഹരിക്കാന്‍ ബജറ്റ് ഉപകരിക്കണമെന്ന്

പെരിയ: 2015-16 ലെ കേന്ദ്ര ബജറ്റിന്മേല്‍ കേന്ദ്ര സര്‍വ്വകലാശാലയിലെ അന്താരാഷ്ട്ര പഠനവിഭാഗം പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ വിശകലനം സംഘടിപ്പിച്ചു.

രാജ്യത്തിന്റെ ആധുനികവത്കരണവും പുരോഗതിയും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ ബജറ്റില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും വിവിധ സാമൂഹിക വിഭാഗങ്ങളുടെയും ദുര്‍ബലവിഭാ ഗങ്ങളുടെയും സ്ത്രീകളുടെയും പുരോഗതിക്കായി മാറ്റിവെച്ചിട്ടുള്ള ബജറ്റ് വിഹിതം അപര്യാപ്തമാണെന്നു വിഷയാവതരകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പത്ത് ഒരു ചെറുവിഭാഗത്തിന്റെ കരങ്ങളിലെത്തുന്നതു തടയുന്നതിനു ജനങ്ങളില്‍ ബജറ്റ് അവബോധം വളര്‍ത്തുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹം മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും ഉണര്‍ത്തിച്ചു. വിദ്യാര്‍ത്ഥികളായ സന്ദീപ്, രാഖില്‍ കുലേരി, മുഹമ്മദ് നൂറുദീന്‍ എന്നിവര്‍ ബജറ്റിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

അന്താരാഷ്ട്ര പഠനവിഭാഗം വകുപ്പ് അദ്ധ്യക്ഷ ഡോ. എസ്.ആര്‍. ജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. വിനീത്, യു.പി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ