"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 29, വെള്ളിയാഴ്‌ച

പൊയ്കയില്‍ അപ്പച്ചന്‍: ബാല്യകാലം - ദളിത്‌ബന്ധു എന്‍ കെ ജോസ്

തേവര്‍കാട് പള്ളിക്കൂടത്തില്‍ നിന്നും എഴുതാനും വായിക്കാനും യോഹന്നാന്‍ ഉപദേശി വശമാക്കി എന്നു പറയുന്നു. കുമാരന്‍ സ്‌കൂളില്‍ പോയിട്ടു ണ്ടെങ്കില്‍ അത് 1887-88 കാലത്താ യിരിക്കണം. എട്ടോ ഒന്‍പതോ വയസ്സ് പ്രായത്തില്‍. അരുവി പ്പുറത്ത് ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തുന്ന കാലത്ത്. അതിനു മുമ്പു തന്നെ ശങ്കരമംഗലംകാര്‍ കുമാരനെ അവരുടെ സഭയില്‍ ചേര്‍ത്ത് യോഹന്നാന്‍ എന്ന പേരു കൊടുത്തു എന്ന് മുമ്പ് പറഞ്ഞു വല്ലോ. അത് അദ്ദേഹ ത്തിന്റെ അഞ്ചാം വയസ്സിലാണ് എന്നും പറഞ്ഞുവല്ലൊ. അത് അദ്ദേഹ ത്തിന് പള്ളിക്കൂടത്തില്‍ ചേരാനും അക്ഷരം പഠിക്കാനും സഹായകമായി ത്തീര്‍ന്നു. മന്നിക്കല്‍ക്കാര്‍ ശങ്കരമം ഗലത്തെ അടിയാന്‍മാ രായിരുന്നു. അടിയാന്‍മാര്‍ എന്നത് അടിമക ളല്ലെങ്കിലും ഫലത്തില്‍ അടിമകളുടെ സ്ഥിതിയി ലായിരുന്നു. 1855 ല്‍ തിരുവി താംകൂര്‍ ഗവര്‍ണ്‍മെന്റ് അടിമത്തം അവസാനി പ്പിച്ചുകൊണ്ടു വിളംബരം പ്രസിദ്ധപ്പെടുത്തി യപ്പോള്‍ പിന്നെ അടിമ എന്ന് അവരെ വിളിക്കാന്‍ പാടില്ലല്ലോ. അതു കൊണ്ടു അടിയാന്‍ എന്നു വിളിച്ചു എന്നു മാത്രം. ആ മാറ്റം കൊണ്ടു ഫലത്തില്‍ അടിമയില്‍ ഒന്നും സംഭവിച്ചില്ല. യോഹന്നാന്‍ ജനിച്ചത് 1879 ലാണ് വിളംബരം ഉണ്ടായി 24 വര്‍ഷം മാത്രം കഴിഞ്ഞ പ്പോള്‍. യോഹ ന്നാന്‍ അദ്ദേഹ ത്തിന്റെ മാതാപിതാ ക്കളുടെ മൂന്നാമത്തെ സന്തതി യായിരുന്നു എന്നു പറഞ്ഞാല്‍ യോഹന്നാന്‍ ജനിക്കുമ്പോള്‍ 24 വയസ്സി ലേറെ പ്രായം പിതാവ് കണ്ടനും മാതാവ് ളേച്ചിക്കുമുണ്ടാ യിരുന്നു. അതായത് അവര്‍ ഒരു കാലത്ത് അടിമയായി കഴിഞ്ഞിരുന്ന വരാണ്. അടിയാള രായപ്പോഴും ഒരു അടിമ സംസ്‌ക്കാര മാണ് അവരില്‍ നിലനിന്നത്. പകലന്തി യോളം പണിയെ ടുക്കണം. രാത്രിയാ കുമ്പോള്‍ അന്നത്തെ ആവശ്യ ത്തിനുള്ള കൂലിയായി നെല്ലോ അരിയോ കൊടുക്കും. ആഹാര സാധന മല്ലാതെ കൂലി പണമായി ഒരിക്കലും കൊടുക്കു മായിരു ന്നില്ല. അത് സവര്‍ണ്ണര്‍ പൊതുവേ സ്വീകരിച്ചിരുന്ന ഒരു നയമാണ്. ക്രിസ്തീയ സവര്‍ണ്ണരും അതില്‍ നിന്നും വ്യത്യസ്ത രായിരുന്നില്ല. പണം കൊടുത്താല്‍ ചിലപ്പോള്‍ അതില്‍ എന്തെങ്കിലും മിച്ചം ഉണ്ടായി എന്നു വരാം. അത് അവര്‍ സൂക്ഷിക്കും. ആഹാര സാധനങ്ങള്‍ മിച്ചം വന്നാല്‍ അത് നശിച്ചു പോകും. മിച്ചം പണം പെരുകിയാല്‍ അടിയാളര്‍ അനുസരണയി ല്ലാത്തവരാകും.

ഇവിടെ മാത്രമല്ല ഉത്തരേന്ത്യയിലും അതായിരുന്നു സ്ഥിതി. അവിടെ ദലിതരില്‍ ചിലര്‍ക്കെങ്കിലും നാണയം കാണാന്‍ ഇടയായത് ഇംഗ്ലീഷ് പട്ടാളത്തില്‍ ദലിതരെ ശിപായികളായി നിയമിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇംഗ്ലീഷുകാര്‍ക്ക് ഇവിടെ യുദ്ധം ചെയ്യേണ്ടിവന്നത് മുസ്‌ലീങ്ങളോടും ഹിന്ദുക്കളോടുമാണ്. ആ വിഭാഗങ്ങളില്‍പ്പെട്ട രാജാക്കന്‍മാരോടാണ്. അതിനാല്‍ ആ മതക്കാരെ വിശ്വസിച്ചു പട്ടാളത്തില്‍ എടുക്കാന്‍ പാടില്ല. ഇന്ത്യ എന്ന വലിയ രാജ്യത്തെ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ ഇംഗ്ലണ്ട് എന്ന ചെറിയ രാജ്യത്തു നിന്നും ലഭിക്കുന്ന സൈനികര്‍ പോരാതെ വന്നു. അതുകൊണ്ട് സാമുദായികവും രാഷ്ട്രീയവും ജാതിപരവും മറ്റുമായ കാര്യങ്ങളില്‍ പ്രത്യേക താല്പര്യം വച്ചു പുലര്‍ത്താത്ത ദലിതരില്‍ നിന്നും അവര്‍ ശിപായികളെ എടുത്തു. അവര്‍ക്ക് ശമ്പളം കൊടുത്ത പ്പോള്‍ അത് പണമായി കൊടുത്തു. അങ്ങനെയാണ് ഇന്ത്യയിലെ ദലിതര്‍ ആദ്യമായി പണം കാണുന്നത്. അത് 19 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നിരിക്കണം.

തിരുവിതാംകൂറില്‍ അയ്യന്‍കാളി 1911 ല്‍ നിയമസഭാ മെമ്പറാ യതിനു ശേഷം അനേകം പ്രാവശ്യം സഭയില്‍ നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ചു സര്‍ക്കാര്‍ എക്‌സൈസ് വകുപ്പില്‍ അഞ്ചു രൂപ ശമ്പളത്തില്‍ രണ്ടു ദലിതരെ പ്യൂണ്‍മാരായി നിയമിച്ചു. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും അഞ്ചു രൂപ വീതം പണം ശമ്പളമായി കിട്ടി. അന്നാണ് ദലിതര്‍ക്ക് ആദ്യമായി ഇവിടെ പണം കിട്ടുന്നത്. ആ രണ്ടു പേരില്‍ ഒരാള്‍ തിരുവല്ല ചോതിയായിരുന്നു. അദ്ദേഹത്തന്റെ ജീവിതാന്ത്യകാലത്ത് രണ്ടു ദിവസം അദ്ദേഹ ത്തോടൊത്ത് കഴിയാനും അയ്യന്‍കാളിയുമൊത്ത് അദ്ദേഹം ചെലവഴിച്ച കാലത്തെപ്പറ്റി പലതും ചോദിച്ചു മനസ്സിലാക്കാനും എനിക്കു അവസരം ലഭിച്ചിട്ടുണ്ട് എന്നു മുമ്പു പറഞ്ഞുവല്ലോ. അന്ന് അദ്ദേഹത്തിന് തൊണ്ണൂറിനു മുകളില്‍ പ്രായമുണ്ട്. അതെല്ലാം അയ്യന്‍കാളി എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ