"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 29, വെള്ളിയാഴ്‌ച

മഹാപ്രാണ്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍: സമരവും ജീവിതവും അംബേഡ്കര്‍ക്ക് തുല്യം1947 സ്വാതന്ത്യ സമരത്തിനു ശേഷം ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട രണ്ടു രാജ്യങ്ങളിലേയും ആദ്യത്തെ നിയമ മന്തിമാര്‍ ദലിതരായിരുന്നു! ഇന്ത്യയില്‍ നിയമമന്ത്രിയായത് ബോബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കറാ ണെങ്കില്‍ പാകിസ്ഥാനില്‍ ആ നിയോഗം ബംഗാളി ദലിതനായ ജോഗേന്ദ്രനാഥ് മണ്ഡലിനായിരുന്നു. ഇരുവരും രാജിവെച്ചതിലും സമാനതകള്‍ ഏറെയുണ്ട്. അംബേഡ്കര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ഹിന്ദു കോഡ് ബില്‍' പാസാകാത്തതിനെ തുടര്‍ന്നായിരു ന്നെങ്കില്‍ ജോഗേന്ദ്രനാഥ് മണ്ഡലിന്റെ രാജി, പാകിസ്ഥാന്‍ പ്രസിഡന്റാ യിരുന്ന മുഹമ്മദാലി ജിന്നയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു. എന്നാല്‍ ജോഗേന്ദ്രനാഥിന്റെ രാജിയുടെ പൂര്‍ണ ഉത്തരവാദിത്വം ജിന്നയില്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് ചരിത്ര നിരീക്ഷകര്‍ കരുതുന്നു. പാകിസ്ഥാനിലെ ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ജിന്ന മണ്ഡലിന് ഉറപ്പു കൊടുത്തതാണ്. വൈകാതെ തന്നെ കാര്യങ്ങളെല്ലാം ജിന്നയുടെ കയ്യില്‍ നിന്ന് വഴുതി പോവുകയാണു ണ്ടായത്. ഈ സാഹചര്യത്തില്‍ മണ്ഡല്‍ ഇന്ത്യയിലേക്ക് മടങ്ങി. അതോടെ ഉദ്ദേശിച്ച വിമോചനം പാകിസ്ഥാനിലെ ദലിതര്‍ക്ക് ലഭ്യമാകുക യുണ്ടായില്ല. അംബേഡ്കര്‍ വിഭാവന ചെയ്ത് അവതരിപ്പിച്ച കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പാക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തായാറായിരുന്നിട്ടും, ഗാന്ധി സത്യാഗ്രഹം ചെയ്ത് അതിനെ പരാജയപ്പെടുത്തിയതിനാല്‍ ഇന്ത്യയിലെ ദലിത് വിമോചനവും സാധ്യമാകാതെ പോയി!

1904 ജനുവരി 29 ന് അവിഭക്ത ബംഗാളിലെ ബാരിസല്‍ ജില്ലയിലെ മെയ്‌സ്റ്റര്‍ കണ്ടി എന്ന സ്ഥലത്ത് ദലിത് സമുദായമായ നമശൂദ്ര കുടുംബത്തിലാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍ ജനിച്ചത്. അച്ഛന്‍ രാംദയാല്‍ മണ്ഡലും അമ്മ സന്ധ്യാദേബി യുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തില്‍ തന്നെയായിരുന്നു. 8 വയസുള്ളപ്പോഴാണ് സ്‌കൂളില്‍ ചേര്‍ന്നത്. 1924 ല്‍ മെട്രിക്കുലേഷന്‍ ഫസ്റ്റ് ഡിവിഷനില്‍ത്തന്നെ പാസായി. 1932 ല്‍ ബാരിസലിലുള്ള ബി എം കോളേജില്‍ നിന്നും മണ്ഡല്‍ ബി എ പാസായി. ഡെക്കാ യൂണിവേഴ്‌സിറ്റിയില്‍ എം എ ക്ക് ചേര്‍ന്നുവെങ്കിലും സാമ്പത്തിക നില പരുങ്ങലിലായതിനാല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. എന്നിരുന്നാലും പിന്നീട് 1934 ല്‍ കല്‍ക്കത്ത ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ ജാതിഹിന്ദുക്കളില്‍ നിന്നും നേരിടുന്ന അവമതികള്‍ക്ക് അറുതിവരത്തണമെങ്കില്‍ വിദ്യാഭ്യാസ പരവും രാഷ്ട്രീയ - സാമ്പത്തിക - സാമൂഹിക - സാമുദായിക രംഗങ്ങളിലും ശക്തി സ്വരൂപിക്ക ണ്ടേിയിരിക്കുന്നു എന്ന് വിദ്യാഭ്യാസ കാലത്തുതന്നെ ജോഗേന്ദ്രനാഥ് മണ്ഡല്‍ മനസിലാക്കിയിരുന്നു.

1937 ബഗാര്‍ഗഞ്ച് പൊതുമണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ സാമാജികനുമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രബലനായൊരു ജന്മിയെയാണ് മണ്ഡല്‍ തോല്പിച്ചത്. അങ്ങനെ 33 വയസ് മാത്രമുള്ളപ്പോള്‍ മണ്ഡല്‍ നിയമസഭാ സാമാജികനായി. പട്ടികജാതിക്കാരായ മറ്റ് 20 സ്വതന്ത്ര പാര്‍ട്ടി നേതാക്കന്മാരെ വിളിച്ചു ചേര്‍ത്ത്, ഇന്‍ഡിപെന്‍ഡന്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. മണ്ഡല്‍ പാര്‍ട്ടി സെക്രട്ടറിയും ശ്രീ ഹേം ചന്ദര്‍ നസ്‌കാര്‍ പ്രസിഡന്റുമായി. ഈ സംഘപ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ ദലിതര്‍ക്ക് 15 ശതമാനം സംവരണം നേടിയെടുക്കാനായി. ഇതില്‍ മതിപ്പുവന്ന മുഖ്യമന്ത്രി ജനാബ് ഖ്വാജാ നസീമുദ്ദീന്‍ മണ്ഡലിനേയും മറ്റ് രണ്ട് ദലിതരേയും കാബിനറ്റ് മന്ത്രി പദവിയിലേക്ക് ഉയര്‍ത്തി. മണ്ഡല്‍ അങ്ങിനെ അനിഷേധ്യ നേതാവാ യി ഉയര്‍ന്നു. അതോടൊപ്പമാണ് മുസ്ലീം ലീഗുമായി സഖ്യത്തിലാകുന്നതും.

സഹകരണ - ഗ്രാമവികസന വകുപ്പില്‍ ജോഗേന്ദ്രനാഥ് മന്ത്രിയായി. ആയിടെയാണ് ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ ബംഗാള്‍ ഘടകം ജോഗേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായത്. പിന്നീട് സുരഹവര്‍ധി മന്ത്രിസഭയില്‍ നിയമ വകുപ്പും, കെട്ടിട നിര്‍മാണ തൊഴിലാളികളുടേയും ഭാരവണ്ടി വലിക്കുന്നവരുടേയും ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായി.

അതിനിടെ അംബേഡ്കറുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ സാമൂഹിക ഐക്യം വളര്‍ത്തിയെടുത്തു. 1936 ആഗസ്റ്റ് 15 ന് അംബേഡ്കര്‍ രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി ദലിതരുടെ ഐക്യത്തിനും അവകാശ സമരങ്ങള്‍ക്കുമായി നിലകൊണ്ടു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ILP ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ (SCF) എന്നാക്കി പുനസംഘടിപ്പിച്ചു. എന്നാല്‍ ഇതിന്റെ ബംഗാള്‍ ഘടകം 'ബംഗാള്‍ പ്രൊവീന്‍ഷ്യല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍' എന്നറിയപ്പെട്ടു.

മണ്ഡല്‍ 'ജാഗരണ്‍' എന്നൊരു ആഴ്ചപ്പത്രം പുറത്തിറക്കി. അതിലൂടെ ദലിതരുടെ അവകാശങ്ങളെപ്പറ്റി പൊതുജനമധ്യത്തില്‍ അറിയിപ്പു നല്‍കി. അധികനാള്‍ ഈ പ്രസിദ്ധീകരണത്തിന് പിടിച്ചു നില്ക്കാനായില്ല. 1943 ല്‍ 'ദി പീപ്പിള്‍സ് ഹെറാള്‍ഡ്' എന്ന മറ്റൊരു ആഴ്ചപ്പത്രം പുറത്തിറക്കി. അതിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കറായിരുന്നു.

1935 ല്‍ ബംഗാള്‍ മന്ത്രിസഭയുടെ പതനത്തിന് ശേഷം 1946 ല്‍ പുതുതായി തെരഞെഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ജോഗേന്ദ്രനാഥ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സ്ഥാനാര്‍ത്ഥിയായി ജനറല്‍ സീറ്റില്‍ മത്സരിച്ച് ജയിച്ചു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ജനാബ് എച്ച് എസ് സുരഹവര്‍ധി രൂപീകരിച്ച മന്ത്രിസഭയില്‍ വീണ്ടും ജെ എന്‍ മണ്ഡലിനെ ഉള്‍പ്പെടുത്തി. 1946 ല്‍ തന്നെ ക്യാബിനറ്റ് പദ്ധതിയനുസരിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഇടക്കാല മന്ത്രിസഭയില്‍ മുസ്ലീം ലീഗ് ക്വാട്ടയില്‍ മണ്ഡലിനെ ഉള്‍പ്പെടുത്തുകയും നിയമ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ ആഗ്രയില്‍ യോഗം ചേര്‍ന്ന് ജെ എന്‍ മണ്ഡലിനെ അഭിനന്ദിച്ചുകൊണ്ട് സന്ദേശമയച്ചു.പ്രൊവിന്‍ഷ്യല്‍ അസംബ്ലികള്‍ക്ക് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ നിന്നും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുവാന്‍ അധികാരമുണ്ട്. എന്നാല്‍ ബോംബെയില്‍ നിന്നും ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ പ്രതിനിധിയായി കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടു ക്കപ്പൊനുള്ള അവസരം ഡോ. അംബേഡ്കര്‍ക്ക് നിഷേധിക്കപ്പെട്ടിരി ക്കുകയായിരുന്നു. കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് ഒരിക്കലും പ്രവേശിക്കാനാവാത്തവിധം എല്ലാ വാതിലുകളും ജനാലുകളും അംബേഡ്കര്‍ക്കു മുന്നില്‍ അടച്ചിട്ടിരിക്കുകയാണെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുറന്നടിച്ചു. ഈ സന്ദര്‍ഭത്തില്‍ ഡോ. അംബേഡ്കര്‍ ജെ എന്‍ മണ്ഡലുമായി കൂടിയാലോചിച്ചു. അതനുസരിച്ച് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ജെ എന്‍ മണ്ഡല്‍ അംബേഡ്കറെ ബംഗാളിലേക്ക് ക്ഷണിച്ചു. ഡോ. അംബേഡ്കര്‍ ക്ഷണം സ്വീകരിക്കുകയും, പട്ടികജാതി - വര്‍ഗക്കാരുടേയും മുസ്ലീം ലീഗിന്റേയും പിന്തുണയോടെ ബംഗാള്‍ ലെജിസ്ലേച്ചറില്‍ നിന്നും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേത്തുടര്‍ന്നാണ് ഡോ. അംബേഡ്കര്‍ ഭരണഘടനാ നിര്‍മാണ ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ജെ എന്‍ മണ്ഡല്‍ പുലര്‍ത്തിയ ദീര്‍ഘ വീക്ഷണത്തിന് അദ്ദേഹത്തോട് ഡോ. അംബേഡ്കര്‍ നന്ദി പറഞ്ഞു.

ദലിതരുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളായിരുന്നു ജെ എന്‍ മണ്ഡല്‍. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഈ അവകാശങ്ങളോട് നിഷേധാത്മക നിലപാടാണ് ഉണ്ടായിരുന്നത്. ദലിതരുടെ ഐക്യത്തിലൂടെ മാത്രമേ ്‌വകാശങ്ങള്‍ പിടിച്ചുപറ്റാനാവൂ എന്ന കാര്യത്തിലും ജെ എന്‍ മണ്ഡലിന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംയുക്ത ബംഗാളിനെയാണ് മണ്ഡല്‍ പിന്തുണച്ചത്. വിഭജനം താത്കാലികമായ ഒരു നീക്കുപോക്കു മാത്രമായി കലാശിക്കുമെന്നാണ് ജെ എന്‍ മണ്ഡല്‍ കരുതിയിരുന്നത്.

എന്നാല്‍ മണ്ഡലിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്. 1947 ആഗസ്റ്റ് 14 ന് പാകിസ്ഥാന്‍ രൂപംകൊണ്ടു. സ്ത്രീപുരുഷ ഭേദമന്യേ ഏതൊരാള്‍ക്കും ഏതു രാജ്യത്തു ഉള്‍പ്പെടണമെന്ന കാര്യം സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്കപ്പെട്ടു. ജെ എന്‍ മണ്ഡല്‍ പാകിസ്ഥാന്‍ തെരഞ്ഞെടുത്തു. വിഭജനാനന്തരം പാകിസ്ഥാനില്‍ ഉള്‍പ്പെട്ടു പോകുന്ന ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ജെ എല്‍ മണ്ഡല്‍ ആ നിലപാടെടുത്തത്.

ലിയാഖത്ത് ആലി ഖാനായിരുന്നു പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി. നിയമ മന്ത്രിയായി ജെ എന്‍ മണ്ഡലിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി. നീതിന്യായവും തൊഴില്‍ വകുപ്പും കൂടി കൈകാര്യം ചെയ്യാല്‍ മണ്ഡല്‍ നിയുക്തനായി. കോമണ്‍വെല്‍ത്ത് - കാശ്മീര്‍ കാര്യങ്ങളുടെ രണ്ടാം മന്ത്രിസ്ഥാനവും ജെ എന്‍ മണ്ഡലിനായിരുന്നു. അങ്ങനെ, വിഭജനാനന്തരം ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട രണ്ടു രാജ്യങ്ങളിലേയും പ്രഥമ നിയമമന്ത്രിമാര്‍ പട്ടിക ജാതിക്കാരില്‍ നിന്നുള്ളവരായി - ഇന്ത്യയില്‍ ഡോ. ബി ആര്‍ അംബേഡ്കറും പാകിസ്ഥാനില്‍ ജോഗേന്ദ്രനാഥ് മണ്ഡലും!

എന്നാല്‍ കാര്യങ്ങള്‍ പിന്നീട് കുഴഞ്ഞു മറിഞ്ഞു. പാകിസ്ഥാന്‍ കോണ്‍സ്റ്റി റ്റുയുവന്റെ അസംബ്ലിയുടെ ആദ്യത്തെ സമ്മേളനത്തില്‍ നിയമ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നതിനുള്ള അവസരം മണ്ഡലിന് നല്കപ്പെട്ടില്ല! പാകിസ്ഥാനിലെ ദലിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ പരിരക്ഷകള്‍ പാകിസ്ഥാന്‍ ഗവണ്മെന്റ് തയാറാക്കിയിരുന്നില്ല. അത്തരം പ്രതിസന്ധികളില്‍ പെട്ട് ഉഴലാതിരിക്കാന്‍ ജെ എന്‍ മണ്ഡലിന് ഇന്ത്യയിലേക്ക് മടങ്ങുകയല്ലാതെ മറ്റ് പോംവഴികളൊന്നു മില്ലായിരുന്നു. 1950 ഒക്ടോബര്‍ 8 ന് പാകിസ്ഥാന്‍ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പ്രസിഡന്റ് എന്ന നിലക്കുള്ള നിയമവകുപ്പ് മന്ത്രിസ്ഥാനം ജെ എന്‍ മണ്ഡല്‍ രാജിവെച്ചു. 1950 ല്‍ത്തന്നെ ഇന്ത്യയില്‍ മടങ്ങിയെത്തി ദലിത് വിമോചന പോരാട്ടങ്ങളില്‍ മണ്ഡല്‍ സജീവമായി തുടര്‍ന്നു.

ദലിതരുടെ ഉന്നമനത്തിനായി അംബേഡ്കര്‍ വിഭാവനം ചെയ്ത സ്വപ്‌നപദ്ധതി കളുടെ സാക്ഷാത്കാരത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃനിരയില്‍ നിന്നുകൊണ്ട് ജെ എന്‍ മണ്ഡല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കി. 1967 ല്‍ വെസ്റ്റ് ബംഗാളിലെ പൊതുമണ്ഡലത്തില്‍ ആര്‍ പി ഐ സ്ഥാനാര്‍ത്ഥിയായി ലോക് സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജെ എന്‍ മണ്ഡല്‍ പരാജയപ്പെട്ടു.

1968 ഒക്ടോബര്‍ 5 ന് കല്‍ക്കത്തയില്‍ വെച്ച് അന്തരിക്കുന്നതു വരെ ദലിത് വിമോചനത്തിന് ജീവിതം സമര്‍പ്പിച്ചിരുന്ന ആ മണ്ണിന്റെ മകന്‍, വലിയ പടത്തലവന്‍ താന്‍ തെരഞ്ഞെടുത്ത വഴിയില്‍ സജീവമായി നിലകൊണ്ടി രുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ