"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

പേരാമ്പ്ര ഒരു ചൂണ്ടുപലക എ. ശശിധരന്‍

ദേശകാലപരിതസ്ഥിതികളിലൂടെ രൂപപ്പെട്ടു വരുന്ന അലിഖിതമായ പെരുമാറ്റചട്ടവും വിദ്യാഭ്യാസവും ഉല്പാദനബന്ധങ്ങളും നീതിന്യായവ്യവസ്ഥയും സാംസ്‌ക്കാരിക രാഷ്ട്രീയമാനങ്ങളും എല്ലാം ഉള്‍ച്ചേര്‍ന്ന താണ് ഒരു നാടിന്റെ സംസ്‌കൃതി. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം കാലാതിവര്‍ത്തിയും ലംബമാനവുമായ ജാതിയാണ് അശനീപാതം കണക്കെ സമൂഹത്തിനുമേല്‍ അടിഞ്ഞുകൂടി യിരിക്കുന്നത്. ഈ ജാതിപിശാചിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് കുതറിമാ റാനുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രയത്‌നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്രീബുദ്ധന്‍ മുതല്‍ ഇന്നത്തെസാംസ്‌ക്കാരിക നായകന്മാര്‍ വരെ നീളുന്ന വിശാലമായ ഒരു പട്ടിക തന്നെയുണ്ടതിന്. സന്യാസിവര്യന്മാരെയും സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ നയകന്മാരേയും പോലെതന്നെ അനേകം ദാര്‍ശനീകരും അദ്ധ്യാപകരും നമ്മുടെ ഇന്നത്തെ വിവിധത്വത്തില്‍ ഏകത്വമെന്ന സാംസ്‌ക്കാരികതക്ക് കാരണഭൂതന്മാരാ യിത്തീര്‍ന്നി ട്ടുണ്ട്. ഇന്ത്യക്കാരായ നമ്മളോരോരുത്തരും സാഭിമാനം ഉയര്‍ത്തി പ്പിടിക്കുന്ന ആ സംസ്‌കൃതിക്കു ഭംഗം വരുത്തുന്നതൊന്നും ഇന്ത്യന്‍ പൗരന്മാരിലൊരാളും ചെയ്യുന്നില്ലെന്നാണ് പൊതുധാരണ. എന്നാല്‍ സരസ്വതീ മന്ദിരങ്ങളായി നാം നെഞ്ചിലേറ്റുന്ന വിദ്യാല യങ്ങളില്‍ നിന്ന് കാട്ടുനീതിയുടെ തീണ്ടലുകള്‍ പുനര്‍ജ്ജനിക്കുന്നത് നമ്മെ ലജ്ജിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. 

ദുരാചാരങ്ങളുടേയും ഉച്ഛനീചത്വങ്ങളുടേയും സീമകളെ ഉല്ലംഘി ക്കുവാന്‍ നാം നടന്നുതീര്‍ത്ത നവോത്ഥാന സാമൂഹ്യ രാഷ്ട്രീയ വീഥികളെല്ലാം ചാക്രികമായി ആവര്‍ത്തിക്കേണ്ടി വരുന്ന സമകാ ലിക സാംസ്‌ക്കാരികത ഇതുവരെ നാം നേടിയെന്നു വിശ്വസിച്ചി രുന്ന പുരോഗമനം വെറും ജലരേഖയാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുകയാണു ചെയ്യുന്നത്. ഉത്തരകേരളത്തില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്കു തായ് വേരുള്ള, കൂത്താളി സമരത്തി ന്റെയും മറ്റനേകം ജനകീയ, രാഷ്ട്രീയ പോരാട്ടങ്ങളുടേയും നാടായ പേരാമ്പ്രയില്‍ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ജാതിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുന്നു എന്നുള്ളത് ലജ്ജാകരം തന്നെയാണ്. 

കോഴിക്കോടു ജില്ലയുടെ വടക്കു കിഴക്കു ഭാഗത്തുള്ള പേരാമ്പ്ര പട്ടണത്തിലെ ജനസമൂഹം നമ്പൂതിരി മുതല്‍ നായര്‍ വരെയുള്ള സവര്‍ണ്ണരും തീയ്യന്‍ മുതല്‍ പറയന്‍ വരെയുള്ളഅവര്‍ണ്ണ ജാതിക്കാരും അടങ്ങുന്നതാണ്. ജാതീയമായ അസ്വാരസ്യങ്ങളി ല്ലാതെ പൊതുജീവിതം മുന്നേറുന്നെങ്കിലും ജാതീ യതയുടെ ഒരഗ്നിപര്‍വ്വതം ഓരോ ജനമനസ്സിലും എരിയുന്നതായാണ് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്. പേരാമ്പ്ര പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ''കിഴിഞ്ഞാണ്യം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പറയ സമുദായത്തില്‍പ്പെട്ട കുട്ടി കളെ പ്രത്യേകം മാറ്റിയിരുത്തുന്നു. മറ്റു കുട്ടികള്‍ ജാതിപ്പേരു വിളിച്ച് ഇവരെ പരിഹസിക്കുന്നു. പറയവിഭാഗത്തില്‍പ്പെട്ട കുട്ടികളെ എന്‍. സി. സി. യില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നു. വിവേചനത്തിനെതിരെ നടപടിയെടുക്കേണ്ട അദ്ധ്യാപകര്‍ ഈ ജാതി വിവേചനത്തില്‍ പങ്കാളികളാകുന്നു'' എന്നാണ് ആരോ പണം. 

ഈ ആരോപണം സത്യങ്ങളും അര്‍ത്ഥസത്യങ്ങളും കലര്‍ന്നതാണ്. ഇതു സംബന്ധമായി മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ലേഖന ങ്ങളും പരിശോധിച്ചാല്‍ ഇത് അതിപുരാതന മായി നിലനിന്നു പോരുന്ന ഒരാചാരമാണെന്നാണ് തോന്നുക. ലേഖകന്‍ 15.07.2015 ല്‍ ഫെഡറേഷന്‍ ഓഫ് എസ്. സി. - എസ്. ടി. യുടെ നേതാക്ക ളോടൊത്ത് പരാമര്‍ശ വിധേയരായ കുട്ടികള്‍ താമസിക്കുന്ന ചേര്‍മല കോളനിയും ചേര്‍മല ഗവ. വെല്‍ഫെയര്‍ എല്‍. പി. സ്‌കൂളും ചേര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളും സന്ദര്‍ശിക്കു കയും കോളനി നിവാസികളും സ്‌കൂള്‍ അധികാരികളും രക്ഷാകര്‍ത്തൃ സമിതി നേതാക്കളും പോലീസ് അധികാരികളു മായി ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാ നത്തില്‍ കണ്ടെത്തിയ സത്യങ്ങള്‍ പുറത്തു വന്ന വാര്‍ത്തകളിലെ ഒരു ഭാഗം അസത്യമാണെന്നതാണ.് പറയസമുദായത്തില്‍പ്പെട്ട കുട്ടികളെ പ്രത്യേകം ബെഞ്ചുകളിലേക്കു മാറ്റിയിരുത്തുന്നുഎന്നത് സത്യമാകാനിടയില്ല. കാരണം ആ കുട്ടികളുടെ ഓരോ ക്ലാസി ലേയും അംഗസംഖ്യ കിഴിഞ്ഞാണ്യം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. രമേഷ് ബാബു തന്ന കണക്കു പ്രകാരം താഴെ പറയുന്ന വിധമാണ്.

സ്‌കൂളിലെ ആകെ കുട്ടികള്‍ 2106, അതില്‍ എസ്. സി. വിഭാഗ ത്തില്‍ പെട്ടവര്‍ 223, ഇതില്‍ നിന്ന് പറയ വിഭാഗത്തില്‍ പെട്ടവര്‍ 15. യു. പി. വിഭാഗത്തില്‍ 5 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 10 ഉം കുട്ടികള്‍ അതിന്റെ ഡിവിഷന്‍ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്.

യു. പി. വിഭാഗം

5 ബി ഡിവിഷന്‍ ആണ്‍കുട്ടി -1, 6 ബി ഡിവിഷന്‍ പെണ്‍കുട്ടി -1, 7 ബി ഡിവിഷന്‍ പെണ്‍കുട്ടികള്‍ - 2, 7 ഇ ഡിവിഷന്‍ പെണ്‍കുട്ടി - 1

ഹൈസ്‌കൂള്‍ വിഭാഗം

8 എല്‍ ഡിവിഷന്‍ പെണ്‍കുട്ടി - 1, 9 ബി ഡിവിഷന്‍ പെണ്‍കുട്ടി - 1, 9 ഡി ഡിവിഷന്‍ പെണ്‍കുട്ടി - 1, 9 ജെ ഡിവിഷന്‍ പെണ്‍കുട്ടി 1 + ആണ്‍കുട്ടി 1, 10 എ ഡിവിഷന്‍ ആണ്‍കുട്ടി 1, 
10 ജെ ഡിവിഷന്‍ ആണ്‍കുട്ടി 1 + പെണ്‍കുട്ടി 1, 10 ഐ ഡിവിഷന്‍ ആണ്‍കുട്ടി 1, 10 ഒ ഡിവിഷന്‍ പെണ്‍കുട്ടി 1

ഈ പട്ടിക പരിശോധിച്ചാല്‍ ഓരോ ജെന്ററില്‍പ്പെട്ട ഒന്നിലധികം കുട്ടികള്‍ ഉള്ളത് 7സി ഡിവിഷനിലെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ്. വിവേചനപരമായി പറയ സമുദായത്തിലെ കുട്ടികളെ മാറ്റിയിരുത്തുവാന്‍ ശ്രമിച്ചാല്‍ തന്നെ 7 സിയിലെ രണ്ടു പെണ്‍കുട്ടികളെ മാത്രമാണ് അങ്ങനെ ചെയ്യുവാന്‍ കഴിയുന്നത്. പക്ഷെ അപ്പോള്‍ ഈ വിഭാഗത്തില്‍പെട്ട കുട്ടികളെ ജാതിപ്പേരു വിളിച്ചു പരിഹസിക്കുന്നു എന്നും എന്‍. സി. സിയില്‍ ചേര്‍ക്കു ന്നില്ലെന്നും ഇതിനെതിരെ നടപടി എടുക്കേണ്ട അദ്ധ്യാപകര്‍ തന്നെ ജാതി വിവേചനത്തില്‍ പങ്കാളികളാകുന്നു, എന്നുമുള്ള വസ്തുത നിലനില്‍ക്കുന്നു. ചേര്‍മലകോളനി നിവാസികളുടെ വിവരണങ്ങ ളില്‍ നിന്നു മനസിസലാകുന്നത് സ്‌കൂളിലെ ഉന്നതജാതീയരായ കുട്ടികള്‍ തങ്ങളുടെ കുട്ടികളെ ജാതിപ്പേരു വിളിച്ച് ആക്ഷേപി ക്കുന്നുവെന്നും സഹികെട്ടപ്പോള്‍ ആ വിവരം അദ്ധ്യാപകരെ അറിയിച്ചപ്പോള്‍ നിങ്ങള്‍ അതു ശ്രദ്ധിക്കണ്ട എന്നു പറഞ്ഞു എന്നുമാണ്. ഇതു സംബന്ധമായി ആവര്‍ത്തിച്ചുള്ള  ഹെഡ് മാസറ്റര്‍ ശ്രീ. രമേഷ് ബാബു യാതൊരു മറുപടിയും തന്നില്ലെ ന്നുള്ളത് ശ്രദ്ധേയമാണ്. ഇത് സൂചിപ്പിക്കുന്നത് അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നത് സത്യമാണ് എന്നാണ്. ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് അഞ്ചു കാര്യങ്ങളാണ്.

1. മേല്‍ ജാതിയില്‍പ്പെട്ട കുട്ടികള്‍ പറയസമുദായത്തില്‍പ്പെട്ട കുട്ടികളെ ജാതി പറഞ്ഞാക്ഷേപിക്കുന്നു.
2.
2. ഇതരപട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികളെ ഇങ്ങനെആക്ഷേപിച്ചതായി യാതൊരു വാര്‍ത്തയും പുറത്തു വന്നിട്ടില്ല. 
3. ഇതു സംഭവിക്കുന്നത് സമകാലീന പരിതസ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലത്തിനുള്ളിലാണ്.
4. ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ അദ്ധ്യാപകര്‍ കുട്ടികളെ ഉപദേശിക്കുന്നു. 
5. പറയവിഭാഗത്തില്‍പെട്ട കുട്ടിയെ എന്‍. സി. സിയില്‍ ചേര്‍ക്കാതെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. 
6.
മേല്‍ സൂചിപ്പിക്കപ്പെട്ട ഓരോ കാര്യങ്ങളും വിശദമായ ചര്‍ച്ച യ്ക്കു വിധേയമാകുമ്പോഴേ ഈ സാംസ്‌ക്കരികാ പജയത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവാകുകയുള്ളൂ. ഒന്നാമത്തെ കാരണം സൂചിപ്പിക്കുന്നത് മനുഷ്യസമുദായം ഒന്നാണെന്നുള്ള ചിന്തയ്ക്കു പകരം കുട്ടികളില്‍ സങ്കുചിതവും ജാള്യവുമായ ജാതീയത അടിച്ചേല്‍പ്പിച്ചിരുക്കുന്നു എന്നതാണ്. 

ഭാവിഭാരതത്തെ വാര്‍ത്തെടുക്കേണ്ട യുവതലമുറയെ വിനാശ കരമായ ജാതിചിന്തയുടെ പ്ര യോക്താക്കളാക്കുന്നതില്‍ കുടുംബ ങ്ങള്‍ തന്നെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു. മാതാപിതാ ക്കളില്‍ നിന്നും സഹപാഠികളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുമിത്രാതികളില്‍ നിന്നും പകര്‍ന്നു കിട്ടുന്ന അറിവാ ണ് പിഞ്ചുമനസ്സുകളില്‍ രൂഢമൂലമാകുന്നത്. ഈ സംഭവം സൂചിപ്പിക്കുന്നത് സാമൂഹ്യനവോത്ഥാന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തിയെന്ന് പൊതുസമൂഹം വിശ്വസിക്കുന്നകേരളത്തില്‍ അതു വെറും ഉപരിപ്ലവമായി രുന്നുവെന്നും അതിശക്തമായിത്തന്നെ ഒരു സാമൂഹ്യ മാറ്റത്തിനു വേണ്ടി ഇനിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും തന്നെ യാണ്. 

രണ്ടാമതായി ഇതുമായി ചേര്‍ത്തു വായിക്കേണ്ടത് ഇതര പട്ടി കജാതി സമുദായത്തില്‍പ്പെട്ട കുട്ടികള്‍ ഇത്തരത്തില്‍ ആക്ഷേപി ക്കപ്പെടുന്നില്ല എന്നുള്ളതാണ്. അന്വേഷണത്തില്‍ മനസ്സിലായ സത്യങ്ങള്‍ ഇവയാണ്. പറയരെകൂടാതെ പുലയരാണ് ഈ പ്രദേശത്ത് പ്രബലരായ പട്ടികജാതിക്കാര്‍. (മറ്റു സമുദായക്കാര്‍ ആരുമുള്ളതായി പ്രദേശവാസികള്‍ക്കോ അദ്ധ്യാപകര്‍ക്കോ അറിയില്ല. ഉണ്ടെങ്കില്‍ തന്നെ വളരെ പരിമിതമായേ ഉണ്ടാകാനി ടയുള്ളൂ.) പുലയരാകട്ടെ വിദ്യാഭ്യാസപരമായി കുറച്ചൊക്കെ ഉന്നതി നേടുകയും സര്‍ക്കാരുദ്യോഗങ്ങളിലും മറ്റും കയറിക്കൂടു കയും കുലത്തൊഴിലുവിട്ട് ആധൂനികമായ മറ്റനേകം തൊഴിലു കളില്‍ വ്യാപൃതരാകുകയും ചെയ്തതു മൂലം അവര്‍ക്ക് പഴയതില്‍ നിന്ന് തെല്ലൊരു പുരോഗമനം കൈവന്നിട്ടുണ്ട്. അത് അവരുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. മോഡിയായി വസ്ത്രധാരണം ചെയ്യുന്നതിനും ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ള വീടുകളില്‍ ജീവിക്കുന്നതിനും ഇടയാക്കുകയും ചെയ്യുകയും കൈവരിച്ചത്രയും സാമ്പത്തിക നേട്ടം പൊതുസമൂഹത്തോടു സംവദിക്കുന്നതിനും ചേര്‍ന്നു പോകുന്നതിനും അവരെ പ്രാപ്തരാക്കുകയും ചെയ്തു. എന്നാല്‍ പറയസമുദായക്കാരാകട്ടെ പഴയസാമ്പത്തിക, സാമൂഹ്യ, സാമുദാ യിക ചുറ്റു പാടുകളില്‍ നിന്നും തെല്ലും ഉയര്‍ത്തെഴുന്നേല്‍ക്കാതെ ഗോത്രപാരമ്പര്യത്തിന്റേയും കുലത്തൊഴിലിന്റേയും തനതു സംസ്‌ക്കാരത്തിന്റേയും സ്വയം തീര്‍ത്ത തടവറക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നതില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ഇത് പട്ടികജാതിക്കാരുടെ ഇടയില്‍തന്നെ വിവേചനത്തിനു വഴി വച്ചിട്ടുണ്ട്. ചേര്‍മലക്കോളനിയിലെ അന്തേവാസികളുടെ വാക്കു കളില്‍ പറഞ്ഞാല്‍ ''ഒരു മാംഗല്യത്തില്‍ പങ്കെടുക്കാന്‍ വന്നാല്‍ ഇതരര്‍ ആദ്യം നോക്കുന്നത് പാചകക്കാര്‍ ആരെന്നാണ്. അതു പറയനാണെങ്കില്‍ അവര്‍ ഭക്ഷണം കഴിക്കാതെ പോകും. അന്യ ജാതി ക്കാരാണെങ്കില്‍ കുഴപ്പമില്ല.'' 

ചേര്‍മലക്കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ പരിമിതിക്കകത്തു നിന്നുകൊണ്ട് അവര്‍ വൃത്തിയായി ജീവിക്കുന്നവരാണെന്നാണ് കാണാന്‍ കഴിഞ്ഞത്. ഭൗതിക സാഹചര്യങ്ങളുടെ പോരായ്മയാണ് ദര്‍ശിക്കുവാന്‍ കഴിഞ്ഞത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊടുത്ത ചെറിയ വീടുകളിലാണവര്‍ താമസിക്കുന്നത്. വീടുകള്‍ക്ക് മിക്കതിനും രണ്ട് ചെറിയ മുറിയും ഒരു അടുക്കളയും മാത്രമാണുള്ളത്. അതു പലതും ഇടിഞ്ഞുപൊളിഞ്ഞതും പനയോലയും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ച് മറച്ചതുമാണ്. കറന്റുണ്ടെങ്കിലും ഒരു ബള്‍ബ് മാത്രമാണ് ഉപയോഗിക്കുന്നത്. എല്ലാ മുറികളിലും വെളിച്ചമെത്തിച്ചാല്‍ കറന്റു ബില്ലുകള്‍ ഒടുക്കാന്‍ സാമ്പത്തികമായി കഴിവില്ലെന്നാണവര്‍ സാക്ഷ്യപ്പെടു ത്തുന്നത്. ചേര്‍മല കോളനിയില്‍ പൈപ്പുവെള്ളം ലഭ്യമാണെ ങ്കിലും വളരെയധികം നാളുകളായി അഴുക്കു നിറഞ്ഞ വെള്ളമാ ണതില്‍ നിന്നും വരുന്നത്. വര്‍ഷങ്ങളായി പരാതിപ്പെട്ടിട്ടും അധികാരികള്‍ ഗൗനിച്ചിട്ടില്ല. മലകള്‍ കയറിയിറങ്ങി കിലോമീ റ്ററുകള്‍ താണ്ടി തലച്ചുമടായാണ് കുടിവെള്ളം എത്തിക്കുന്നത്. കുളിക്കുവാനും ശൗചം ചെയ്യുവാനും ഉള്ള വെള്ളവും ഇത്ത രത്തില്‍ തന്നെയാണെത്തിക്കേണ്ടത്. ഒരു കുടുംബത്തിന്റെ ആവശ്യ ത്തിനുള്ള മുഴുവന്‍ വെള്ളവും ഇത്തരത്തില്‍ എത്തി ക്കുക എന്നുള്ളത് ഇക്കാലത്ത് അചിന്തനീയം തന്നെയാണ്. മലകയറിയിറങ്ങുന്നതിനു കല്‍പടവുകള്‍ പോലുമില്ല. വര്‍ഷങ്ങ ളായി നടന്നു കിഴുക്കാംതൂക്കായ വഴിചാലുകള്‍ മാത്രമാണുള്ളത്. വര്‍ഷക്കാലമായതിനാല്‍ വിഴുക്കലുള്ളതുമാണ്. ഒരു രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനോ വൃദ്ധരായവര്‍ക്കു യാത്ര ചെയ്യുന്നതിനോ യോഗ്യമല്ലാത്ത വഴിചാലുകള്‍. പരാതിപ്പെട്ടിട്ടും ജീവജലം പോലും എത്തിക്കാത്തത് അധികാരികളുടെ അക്ഷന്ത വ്യമായ അനാസ്ഥയും പട്ടികജാതിക്കാരോടുള്ള അവഗണന യുമാണ്. ഇതിനെതിരെ പ്രതികരണശേഷിയില്ലാത്തവരാണ് പറയ സമുദായക്കാര്‍. സഹജീവികളാണെന്നു പോലും കരുതാത്ത ഇതര സമുദായക്കാര്‍ ഇതു ഗൗനിക്കുന്നില്ല. വോട്ടു തെണ്ടാന്‍ മാത്രം കയറിയിറങ്ങുന്ന രാഷ്ട്രീയക്കാര്‍ തങ്ങളുടെ ആവശ്യം സാധിച്ചു കഴിഞ്ഞാല്‍ അവരെ കറിവേപ്പില പോലെ വലിച്ചെറിയുന്നു. ഇതില്‍ നിന്നൊരു മോചനത്തിനായി പറയസുദായത്തില്‍ നിന്നു തന്നെയാണാരവങ്ങള്‍ ഉയരേണ്ടത്. അവരുടെ സ്വന്തം ഗോത്ര സംസ്‌കൃതിയില്‍ ചടഞ്ഞുകൂടാതെ പൊതുസമൂഹത്തി ലേക്കിറ ങ്ങുകയാണ് വേണ്ടത്. അതിനാദ്യമായി വേണ്ടത് ഭൗതിക സാഹച ര്യങ്ങളിലെ മാറ്റം തന്നെയാണ്. പുരുഷന്മാര്‍ കൂലിപ്പ ണിക്കു പോകുമ്പോള്‍ സ്ത്രീകള്‍ പരമ്പരാഗത തൊഴിലായ കുട്ട മുറം മുതലായവ നെയ്യുന്നു. മറ്റു തൊഴിലില്‍ പ്രവേശിക്കുന്ന തിനവര്‍ക്കു സാധിക്കുന്നില്ല. ചേര്‍മലക്കോളനിയിലെ 35 കുടുംബ ങ്ങളില്‍ ആരും തന്നെ സര്‍ക്കാരുദ്വോഗസ്ഥരല്ല. ആധുനിക തൊഴില്‍ ചെയ്യുന്നവരാരും തന്നെയില്ല. അതിന് ഒരു പരിധിവരെ കാരണം അവര്‍ തന്നെയാണ്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ അവരെ വിവാഹം ചെയതയക്കുന്നു. ആണ്‍കുട്ടികള്‍ കുടുംബത്തിലെ ദാരിദ്ര്യം മൂലം ഉപരിപഠനത്തിനു ശ്രമിക്കുന്നുമില്ല. അതിനാല്‍ അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനോ നല്ലൊരു ജോലി സമ്പാദിക്കുന്നതിനോ സാദ്ധ്യമല്ലാതെ വരുന്നു. കിഴിഞ്ഞാണ്യം ഗവണ്‍മെന്റു വെല്‍ ഫെയര്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ശ്രീ രഘുദാസിന്റെ വാക്കുകളില്‍ ആ സ്‌കൂളില്‍ നിന്നും പഠിച്ചുപോയ (പറയക്കു ട്ടികള്‍ മാത്രമാണവിടെ പഠിക്കുന്നത്) കുട്ടികളില്‍ 8 പേര്‍ ഇക്കൊല്ലം എസ്. എസ്. എല്‍.സിയും 2 പേര്‍ പ്ലസ് ടുവും പാസ്സായി. ഒരു പെണ്‍കുട്ടി ചിന്മയ കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു. പക്ഷെ ആ കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരി ക്കുന്നു. അങ്ങനെ ആ കുട്ടിയുടെ പഠനവും അവസാനിക്കുന്നു. ഇതിനു പരിഹാരം കാണുന്നതിനായി ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിനേയും രാഷ്ട്രീയപ്ര വര്‍ത്തകരേയും സഹകരിപ്പിച്ചുകൊണ്ട് കൗണ്‍സിലിങ്ങ് നടത്തു ന്നു ണ്ടെങ്കിലും കാതലായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന തിനായി ആരും മുന്നോട്ടു വന്നിട്ടില്ല. സാമൂഹ്യ പുരോഗതിക്ക് ആദ്യം വേണ്ടത് ഭൗതിക പുരോഗതി തന്നെയാണ്. ആരോഗ്യം, വിദ്യാഭ്യാസം, സ്ഥിരവരുമാനമുള്ള തൊഴില്‍ എന്നിവയാണ് അതിനുള്ള മുന്നുപാധികള്‍. മറ്റു സമുദായങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം തേടി തങ്ങളുടെ കുട്ടികളെ എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കയക്കുമ്പോള്‍ (പുലയര്‍ പോലും, കടംകൊണ്ടാണെങ്കിലും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകളില്‍ അയക്കുന്നതുകൊണ്ടാണ് ചേര്‍മല യു. പി. എസില്‍ പറയക്കുട്ടികള്‍ മാത്രമാകുന്നത്.) പറയകുട്ടികള്‍ക്കാധാരം ഗവ. വെല്‍ഫയര്‍ സ്‌കൂളുകള്‍ തന്നെയാണ്. പഠനോപകരണ ങ്ങളും ആഹാരവും കിട്ടുന്നു എന്നതു മാത്രമാണ് അതിനുള്ള കാരണം. ഈ സാഹചര്യം മറികടക്കാന്‍ കഴിയണം, അതിനു പൊതുസമൂഹത്തിന്റേയും രാഷ്ട്രീയപാര്‍ട്ടികളുടേയും സര്‍ക്കാര്‍ സംവിധാനത്തിന്റേയും കൈത്താങ്ങാവശ്യമാണ്. കോളനിയിലെ ആളുകള്‍ ബി. പി. എല്‍ വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും എ. പി. എല്‍ ആയി കണക്കാക്കിയാണ് അവര്‍ക്കു റേഷന്‍ വിതരണം പോലും നടത്തുന്നത്. അത്രക്ക് അവഗണനയാണവര്‍ അനുഭവി ക്കുന്നത്. ഈ അവഗണന അവസാനിപ്പിച്ച് അവരെ പൊതുധാര യിലേക്കാനയിക്കേണ്ടുന്ന ഉത്തരവാദിത്വം അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അതിലുപരി അവിടുത്തെ ഇതര പട്ടികജാതി സമുദായങ്ങള്‍ക്കും ഉള്ളതാണ്. അവരും പൊതു സമൂഹത്തിന്റെ ഭാഗമാകുക എന്നുള്ളതാണ് വിവേചനം അവസാ നിപ്പിക്കുന്നതിന്റെ മൂന്നുപാധി. 

മൂന്നാമതായി ഈ വിവേചനം സംഭിവിക്കുന്നത് സമീപകാലത്തു മാത്രമാണ്. സമീപകാല ഇന്ത്യന്‍ സമൂഹം ജാതി ചിന്തയാല്‍ കലുഷിതമാണെന്നുള്ളത് പകല്‍പോലെ സത്യമാണ്. പട്ടികജാതി വര്‍ഗ്ഗസമുദായങ്ങളെ അതിലേക്കെത്തിച്ചത് സ്ഥലകാല പരിതസ്ഥി തികള്‍ മാത്രമാണ്. മറ്റുള്ള സമുദായക്കാര്‍ എല്ലാം തന്നെ ഭൗതികമായി അത്യുന്നതിയിലെത്തിയപ്പോള്‍ സമൂഹത്തിന്റെ അടിത്തട്ടിലാണ്ടുപോയതും വികസനത്തിന്റെ ഇരകളായി ഭവിക്കുന്നതും അവരാണെന്നും ആഗോളവല്‍ക്കരണത്തിന്റേയും കമ്പോളവല്‍ക്കരണത്തിന്റേയും തിക്തഫലങ്ങളനുഭവിക്കുന്നതു തങ്ങളാണെന്നും, തൊഴിലിടങ്ങളില്‍ നിന്നും ജനായത്ത ഭരണക്രമ ങ്ങളിലുള്ള ഇടങ്ങളില്‍ നിന്നും എല്ലാം ചവിട്ടിപ്പുറത്താക്ക പ്പെടുന്നത് തങ്ങള്‍ മാത്രമാണെന്നും, മറ്റു സമുദായങ്ങളാല്‍ അതിദാരുണമായി പീഡിപ്പിക്കപ്പെടുന്നതും തങ്ങള്‍ മാത്രമാണെന്നും മനസ്സിലാക്കിയ പട്ടികജാതി സമൂഹം തങ്ങളുടെ ഒരുമയില്ലാ യ്മയാണ് ഇതിനു കാരണമെന്നു കണ്ടറിഞ്ഞിട്ടുണ്ട്. അതുകൊ ണ്ടവര്‍ ഒരു ഐക്യ നിര രൂപപ്പെടുത്തിവരുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി അതിനു ശക്തി വര്‍ദ്ധിച്ചുവരിക യുമാണ്. ഇതില്‍ വിറളിപൂണ്ട മറുപക്ഷം മറ്റെല്ലാവിധ അടിച്ച മര്‍ത്തലുകള്‍ക്കും പുറമെ ഈ സമൂഹത്തെ മാനസികമായി പോലും തകര്‍ത്തും ഒറ്റപ്പെടുത്തിയും ഈ മുന്നേറ്റത്തെ തകര്‍ക്കു വാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായികൂടി വേണം ഇതിനെ വിലയി രുത്തേണ്ടത്. കിഴിഞ്ഞാണ്യം ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്‍ ശ്രീ. രമേഷ് ബാബുവിന്റെ വാക്കുകളില്‍ നിന്ന് അതു സ്പഷ്ടമാണ്. ''സ്‌കൂളിലെ സംഭവത്തില്‍ പ്രതിക്ഷേ ധിച്ച് ഇവിടെ പ്രകടനങ്ങളും മറ്റും നടക്കുകയുണ്ടായി. എന്നാല്‍ അവരിലധികം പേരും പുറത്തു നിന്ന് വന്നവരാണ്.'' പട്ടിക ജാതിക്കാരുടെ പൊതുപ്രശ്‌നമായി കിഴിഞ്ഞാണ്യം സ്‌കൂള്‍ പ്രശ്‌നം പരിണമിക്കുന്നതിലും വ്യാപകമായി പട്ടികജാതി സംഘട നകള്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നതിലും അദ്ദേഹത്തിനുള്ള അസഹിഷ്ണുതയും അതൃപ്തിയും വാക്കുകളിലും ശരീരഭാ ഷയിലും വ്യക്തമായി തെളിഞ്ഞുകാണാമായിരുന്നു. 

നാലാമതായി ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുക വഴി ഉന്നതമായ സംസ്‌ക്കാര ത്തിന്റെ ഉടമകളെന്നു സമൂഹം വിശ്വസിക്കുന്ന അദ്ധ്യാപകര്‍ ജാതീയമായ ഉച്ഛനീചത്വങ്ങള്‍ വച്ചു പുലര്‍ത്തുന്ന അധമ ചിന്താഗതിക്കാരായവരുടെ ഭാഗമായധപ്പതിക്കുകയാണ്‌ചെയ്യുന്നത്. ഇത് തീര്‍ത്തും അദ്ധ്യാപകരുടെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. അതിനാല്‍ തന്നെ പ്രകോപനപരവുമാണ്. സാമൂഹ ത്തിനു മാര്‍ഗ്ഗദര്‍ശികളാകേണ്ട ഗുരുക്കന്മാര്‍ സമൂഹത്തിലെ മാരകവിഷമായ ജാതിചിന്തയുടെ പ്രചാരണത്തിന് ചാലകശക്തി കളായി മാറുന്നത് സാമൂഹ്യ ദുരന്തം തന്നെയാണ്. ഇത്തരം അദ്ധ്യാപകരെ കണ്ടറിയുകയും തിരുത്തുകയും ചെയ്യുക എന്ന ഉത്തരവാദിത്വം കൂടെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. 

അഞ്ചാമതായി എന്‍. സി. സിയില്‍ നിന്നു പോലും പറയസമുദാ യത്തിലെ കുട്ടികളെ മാറ്റി നിര്‍ത്തുന്നു എന്നതാണ്. ഇതിന് അദ്ധ്യാ പകര്‍ നല്‍കുന്ന ഉത്തരം എന്‍. സി. സിയിലേക്കു സെലക്ഷന്‍നടത്തുന്നത് അദ്ധ്യാപകരല്ല, എന്‍. സി. സി ഓഫീ സേഴ്‌സ് തന്നെയാണെന്നാണ്.വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും സ്വാഭിമാനവും സ്വരാജ്യസ്‌നേഹവും വളത്തേണ്ടുന്ന എന്‍. സി. സി പോലുള്ള പ്രസ്ഥാനങ്ങളില്‍ ജാതീയമായ ഒഴിച്ചുനിര്‍ത്തലുകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്. ഈ രാജ്യത്തെ ഒരു പൗരനല്ല ആ പറയ സമുദായക്കാരന്‍ എന്ന തോന്നല്‍ മറ്റുള്ളവരില്‍ ജനിപ്പിക്കുന്നതിനും ഇതെന്റെ രാജ്യമല്ല എന്ന ഒരു അരക്ഷിതബോധം മാറ്റി നിര്‍ത്തപ്പെട്ടവനില്‍ സൃഷ്ടിക്കുന്നതിനും ഇതിനിടയാക്കുന്നു. ഇത് സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ ത്തു ന്നതിനും ശിഥിലീകരണ പ്രവണതകള്‍ ഉയര്‍ന്നു വരുന്നതിനും കാരണമാകുന്നു. ഇതും മുളയിലേ നുള്ളിക്കളയേണ്ടതാണ്. 

രാജ്യമെങ്ങും പട്ടികജാതിക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമ ങ്ങളും അതില്‍ അധികാരി കള്‍ സ്വീകരിക്കുന്ന സമീപനങ്ങളും ഇതു സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. 

പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരം പതിനായിര ക്കണക്കിനു കേസ്സെടുത്തു എങ്കിലും അതില്‍ ഒരെണ്ണം പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസ്സുകള്‍ കോടതിയിലെത്തുമ്പോള്‍ വിചാരണ പോലും നേരിടാതെ തള്ളിപ്പോകുന്നു. കാരണം നിയമപരമായി അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നതാണ്. നിയമപ്രകാരം പരാതി അന്വേഷിക്കേണ്ടത് ഡി. വൈ. എസ്. പിയുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ്. ആ ഓഫീസറെ അതിനായി അധികാര പ്പെടുത്തുവാന്‍ അധികാരമുള്ളത് ഗവര്‍ണ്ണര്‍, ഡി. ജി. പി, എസ്. പി ഓഫ് പോലീസ് എന്നിവര്‍ക്കു മാത്രമാണ്. പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതി സൂപ്രണ്ട് ഓഫ് പോലിസിന് അയച്ച് അധികാരപ്പെടുത്തിവാങ്ങി അന്വേഷണത്തിനയക്കുക എന്ന പ്രക്രിയ നടക്കാത്തതിനാലാണിതു സംഭവിക്കുന്നത്. നിയമം അറിയാത്തതുകൊണ്ടല്ല അവരിങ്ങനെ ചെയ്യുന്നത്. പട്ടികജാതി ക്കാരന് നീതി ലഭിക്കേണ്ടതില്ലെന്ന പൊതുസമൂഹത്തിന്റെ ധാരണയില്‍ അവരും പങ്കാളികളായതുകൊണ്ടുതന്നെയാണ്. വിദ്യാഭ്യാസ, ഔദ്യോഗിക, രാഷ്ട്രീയ രംഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.അവഹേളനങ്ങളും ഒഴിവാക്കലുകളുമാണ് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. പട്ടകജാതി - വര്‍ഗ്ഗ സമുദായത്തിന്റെ ഒരുമിച്ചുള്ള ഒരു മുന്നേറ്റത്തിനല്ലാതെ ഇതിനെ തടഞ്ഞുനിര്‍ത്താ നാവില്ല. തീര്‍ച്ചയായും പേരാമ്പ്ര അതിനു പ്രേരകമാകുന്നുണ്ട്. 

ചുരുക്കത്തില്‍ സാമൂഹ്യമായി, പുരോഗമനപരമായി കേരള സമൂഹം മാറിയിട്ടില്ലെന്നും കൃത്രിമമായ ഒരു പുറം ചട്ടയില്‍ നാം ഒളിഞ്ഞിരിക്കുകയാണെന്നും ഇവിടെ കാണുന്ന മത-ജാതീയ സൗഹാര്‍ദ്ദം വെറും അഭിനയം മാത്രമാണെന്നും ബോദ്ധ്യപ്പെടു ത്തുന്ന ഒരു ചൂണ്ടപലകയാണ് പേരാമ്പ്ര സംഭവം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ