"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

കേരളത്തിലെ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം സുതാര്യമോ? എ. ശശിധരന്‍

എഗ്രിമെന്റിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്. 

1. അദ്ധ്യാപക അനദ്ധ്യാപക തസ്തിക കളിലേക്ക് നിയമനം നടത്തുന്നതിന് 
മാനേജുമെന്റ് നേതൃത്വത്തില്‍ കമ്മിറ്റി കള്‍ രൂപീകരിക്കുക.

2. യൂണിവേഴ്‌സിറ്റി നിശ്ചയിക്കുന്ന ഫീസ്സ്, ഫൈന്‍,എന്നിവ വിദ്യാര്‍ത്ഥി കളില്‍ നിന്നു പിരിച്ച് സര്‍ക്കാര്‍ കണക്കില്‍ ഖജനാവില്‍ അടക്കുക. 

3. കോളേജിന് ആവശ്യമായ കണ്ടിജന്‍ സിഗ്രാന്റ,് മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍നല്കുക.

4. അതാതാവശ്യങ്ങള്‍ ക്കായി സ്‌പെഷ്യല്‍ ഫീസ് പിരിക്കാനും ചെലവഴിക്കാനും കോളേജുകളെ അനുവദിക്കുക.

5. 01.09.1972 മുതല്‍ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുക. 

6. അദ്ധ്യാപക നിയമനത്തിലെ 50ശതമാനം മെറിറ്റിലും 50 ശതമാനം കോളേജു നടത്തുന്ന സമുദായത്തിനുമായി നീക്കി വെക്കുക.

ഇതിന്റെ പരിണിതഫലം ഇതാണ്. മാനേജ്‌മെന്റ് നിയമനം നടത്തുന്നു, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു. യു. ജി.സി. ഓരോ അഞ്ചുവര്‍ഷംകൂടുമ്പോഴും ശമ്പളം നിശ്ചയിക്കുന്നു. 

ശമ്പള നിര്‍ണ്ണയത്തിലെ അധിക ബാദ്ധ്യത 5 വര്‍ഷത്തേക്ക് യു. ജി. സി ഏറ്റെടുക്കുന്നു. 5 വര്‍ഷം കഴിയുമ്പോള്‍ അത് സര്‍ക്കാ രിന്റെ ബാദ്ധ്യതയാകുന്നു. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലെപ്‌മെന്റ് ഗ്രാന്റ്, റിസര്‍ച്ച് ഗ്രാന്റ് മുതലായവയും യു.ജി.സി കൊടു ക്കുന്നു. കണ്ടിജന്‍സി, റിപ്പയര്‍, ലബോറട്ടറി ഗ്രാന്റുകള്‍ സര്‍ക്കാ രും കൊടുക്കുന്നു. ഭൂരിഭാഗം കോളേജുകളും നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പതിച്ചു കൊടുത്ത സ്ഥലത്തോ നാമമാത്രമായി സര്‍ക്ക രിനു പാട്ടം കൊടുക്കുന്ന സ്ഥലത്തോ ആണ്. കെട്ടിടം പണിയുന്നത് യു.ജി.സി ഗ്രാന്റ് കൊണ്ടാണ്. പിരിഞ്ഞു കിട്ടുന്ന ഫീസ് സര്‍ക്കാ രിലടക്കുന്നു. വരവും ചെലവും മുതല്‍മുടക്കും സര്‍ക്കാരിന്റേതു മാത്രം. ചുരുക്കത്തില്‍ നിയമനം നടത്തുകയും കോഴ വാങ്ങി ക്കുകയും മാത്രമാണ് മാനേജുമെന്റകള്‍ ചെയ്യുന്നത്.

എന്തുകൊണ്ടാണ് എയ്ഡഡ് കോളേജുകളിലെ നിയമനത്തില്‍ സംവരണം പാലിക്കാത്തതെന്ന് വിവരാവകാശ നിയമപ്രകാരം ഹയര്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പ്രിന്‍സിപ്പാള്‍ സെക്രട്ടറിയോ ടാരഞ്ഞപ്പോള്‍ 13.03.2008 ലെ 5696/ഡി. 1 / 08 എച്ച്. ഇ. ഡി. എന്‍ നമ്പര്‍ കത്തു പ്രകാരം കിട്ടിയ മറുപടി 

''കേരളത്തിലെ എയ്ഡഡ് പ്രൈവറ്റ് കോളേജുകള്‍ സര്‍ക്കാരുമായു ണ്ടാക്കിയ ഡയറക്ട്‌പേമെന്റ് എഗ്രിമെന്റു പ്രകാരം സര്‍ക്കാ രില്‍ നിന്നു ഫണ്ടു വാങ്ങുന്നുണ്ട്. എന്നാല്‍ അവ ഇപ്പോഴും സ്വകാര്യ സ്ഥാപനങ്ങളാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ സംവര ണത്തിനുള്ള സമഗ്രമായ ഒരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരാതെ ഈ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരിനു കഴിയുകയില്ല'' എന്നാണ്. 

തൊട്ടുമുകളിലെ ഖണ്ഡികയില്‍ ഉദ്ധരിച്ച കാരണങ്ങളാല്‍ ഈ സ്ഥാപനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ സ്വഭാവത്തിലുള്ളതല്ല, എന്നു കാണാവുന്നതാണ്. കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡയറ ക്ടറുടെ കത്തില്‍ നിയമനത്തിനു പ്രത്യേക വ്യവസ്ഥ ഇല്ലെന്നേ പറഞ്ഞുള്ളൂ. ഗവ: സെക്രട്ടറി സംവരണം സാദ്ധ്യമല്ലെന്നു തീര്‍ത്തു പറഞ്ഞു. യു. ജി. സി നിയമപ്രകാരം അതായത് കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം പറ്റുന്നുണ്ടെ ങ്കില്‍ നിര്‍ബന്ധമായും സംവരണം പാലിച്ചിരിക്കണം. 

ഈ വൈരുദ്ധ്യങ്ങള്‍ യു. ജി.സി യുടെയും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയ ത്തിനേയും ബോദ്ധ്യപ്പെടു ത്തിയപ്പോള്‍ 28.05.2008 ലെ എഫ്. 8-7പബ്ലിക്ക് 2008 എസ്. സി. ടി നമ്പര്‍ ഉത്തരവ് പ്രകാരം ''കേരളത്തിലെ ഡയറക്ട് പേമെന്റ് സ്‌കീമില്‍ പെടുന്നതും ഖജനാവ് മുഖേന കേന്ദ്രസര്‍ക്കാര്‍ / യു. ജി.സി യില്‍ നിന്നു പണം പറ്റുന്ന എല്ലാ പ്രൈവറ്റ് എയ്ഡഡ് കോളേജുക ളിലും അടിയന്തിരമായി സംവരണം ഏര്‍പ്പെടുത്തി യു. ജി.സിയെ അറിയിക്കണം'' എന്ന് കോളേജിയറ്റ് എഡ്യൂക്കേ ഷന്‍ ഡയറ ക്ടര്‍ക്ക് ഉത്തരവു കൊടുത്തു. ആ ഉത്തരവും പതിവു പോലെ സര്‍ക്കാര്‍ ചവറ്റുകുട്ടയില്‍ തള്ളി. റിസര്‍വേഷന്‍ കൊടുത്തില്ലെ ങ്കില്‍ ഗ്രാന്റ് നല്‍കില്ലെന്ന കേന്ദ്ര നിയമം നിലനില്‍ക്കെ അതു പാലിക്കാതെ തന്നെ ഗ്രാന്റു വാങ്ങുന്നതിനു കേരളത്തിലെ സംഘടിത സമുദായങ്ങള്‍ക്കു സാധിക്കുന്നു. ഈ ഇനത്തില്‍ പട്ടികജാതി -വര്‍ഗ്ഗ സമൂഹത്തിന് ഇതുവരെ നഷ്ടപ്പെട്ടത് 719 പോസ്റ്റുകളും, അതുമൂലം ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണ്. സ്‌കൂള്‍ തലത്തില്‍ എല്‍. പി മുതല്‍ ഹയര്‍സെക്കന്ററി വരെ 7966 സ്‌കൂളുകളിലായി 118410 തസ്തികകള്‍ ആണുള്ളത്. സംവരണം വഴി പട്ടികജാതി വര്‍ഗ്ഗ ജനതക്ക് ലഭിക്കേണ്ടത് 11841 തസ്തിക കളാണ്. അതില്‍ ഒന്നു പോലും ലഭിച്ചിട്ടില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പട്ടികജാതി വര്‍ഗ്ഗക്കാരുടെ ചെലവില്‍ മറ്റു സമുദാ യങ്ങള്‍ സുഖിച്ചു വാഴുന്നു. പട്ടികജാതി - വര്‍ഗ്ഗ സമൂഹത്തി നര്‍ഹതപ്പെട്ട ഈ തസ്തികകള്‍ പിടിച്ചു പറിക്കുന്നതിന് ഇതര സമുദായക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും യാതൊരു ജാള്യതയുമില്ല. 

സമൂഹം വളരുന്നതനുസരിച്ച് ആശയങ്ങളിലും തദനുസൃതമായി നിയമങ്ങളിലും മാറ്റം വന്നു കൊണ്ടിരിക്കും. എന്നാല്‍ പരാമര്‍ശ സമുദായങ്ങള്‍ക്ക് വളര്‍ച്ച ഇല്ലെന്നതു മാത്രമല്ല, നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ അവരുടെ വളര്‍ച്ചയെ പ്രതിലോമകരമായി ബാധിക്കു കയും ചെയ്യുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കണ മെങ്കില്‍ പിന്നോക്കക്കാരുടെ വരുമാനപരിധി ആറര ലക്ഷം ആയിരിക്കെ പട്ടികജാതിയുടേത് 40,000/മാത്രമാണ്. അത്രക്കന്ത രമാണ് പട്ടികജാതി- വര്‍ഗ്ഗ ജനവിഭാഗങ്ങളും മറ്റുള്ളവരും തമ്മില്‍. 67 വര്‍ഷത്തെ ഭരണത്തിന്റെ ബാക്കി പത്രം ഇതാണ്. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും കൂടി തട്ടിയെടുത്ത പട്ടികജാതിക്കാ രുടെ അവകാശങ്ങള്‍ തിരിച്ചു പിടിക്കുന്നതിന് ആ സമുദായങ്ങ ളില്‍ നിന്ന് കാര്യമായ യാതൊരു നീക്കങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തിലെ പ്രബല സമുദായ സംഘടനയായ കെ. പി. എം. എസ്സിന് അടുത്ത കാലം വരെ സി. പി. ഐ ചായ്‌വാണ് ഉണ്ടായിരുന്നത്. സി. പി. ഐക്കാരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണല്ലോ ഈ അവകാശങ്ങള്‍ പിടിച്ചു പറിക്ക പ്പെട്ടത്. അഥവാ മറ്റുള്ളവര്‍ക്കായി ചോര്‍ത്തി ക്കൊടുത്തത്. അതു കൊണ്ട് കെ. പി. എം. എസോ സി. പി. (ഐ. എം)ഓ അതു തിരിച്ചു പിടിക്കാന്‍ ശ്രമിച്ചില്ല. സി. പി. ഐ (എം) നെ സംബ ന്ധിച്ചിട ത്തോളം അടുത്തകാലം വരെ അത്തരം ചിന്താഗതി തന്നെ വര്‍ഗ്ഗീയവും അസംബന്ധ വും ആയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ നിരാശരായ പട്ടികജാതി വിഭാഗക്കാരുടെ കൊഴി ഞ്ഞു പോക്കിനെ തടയുന്നതിനായി പട്ടികജാതി ക്ഷേമസമിതി (പി. കെ. എസ്) ഉണ്ടാക്കിയെങ്കിലും ഇത്തരം കാര്യങ്ങള്‍ അവരുടെ ചിന്താമണ്ഡലത്തില്‍ പോലും ഉദയം ചെയ്തിട്ടില്ല. വോട്ടു ബാങ്കു രാഷ്ട്രീയം കളിക്കുന്ന അവരും ആ അവകാശങ്ങള്‍ പട്ടികജാതി വര്‍ഗ്ഗ സമൂഹത്തിനു തിരിച്ചു കൊടുത്താ ലുണ്ടാകാവുന്ന ജാതി മത വിദ്വേഷത്തില്‍ തങ്ങളുടെ വോട്ടു കുറയുമെന്ന ഭയത്താല്‍ അതിനു തുനിയുന്നുമില്ല. പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും തങ്ങളുടെ ഭരണഘടനാ പരമായ അവകാശ ത്തെക്കുറിച്ചോ തങ്ങള്‍ക്കു സംഭവിച്ചിരിക്കുന്ന നഷ്ടത്തിന്റെ വ്യാപ്തിയെ ക്കുറിച്ചോ ബോധവാന്മാ രല്ലെന്നുള്ള സൗകര്യവും അവര്‍ക്കുണ്ട്.

ഈ ഒരു രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തല ത്തിലാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തില്‍ സുതാര്യ തയും കൂടുതല്‍ നിയന്ത്രണവും ഏര്‍പ്പെടുത്തു ന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ നിയമം കൊണ്ടു വരുന്നത്. ഈ പുതിയ നിയമപ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടുകയും ഒഴിവുകള്‍ സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കുകയും വേണം. തസ്തിക ജില്ലാ തലത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിച്ച് യോഗ്യരാ യ ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ നിന്നു മാനേജര്‍ക്കു താല്പ ര്യ മുള്ളവരെ നിയമിക്കാം. പക്ഷെ ഇപ്പോഴും പട്ടികജാതി -വര്‍ഗ്ഗ സമൂഹം പരിഗണിക്കപ്പെട്ടില്ല. ഇല്ലാത്ത കുട്ടികളുടെ കണക്കു പറഞ്ഞും, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മനുഷ്യക്കടത്തു വഴി കുട്ടികളെ കൊണ്ടു വന്നും, കൂടുതല്‍ ഡിവിഷനുണ്ടാക്കി നിയമി ക്കപ്പെട്ട് പണിയില്ലാതെ വീട്ടിലിരിക്കുന്ന 20000 ത്തിലധികം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുത്തു കൊണ്ടിരി ക്കുകയാണ് സര്‍ക്കാര്‍.

സ്‌കൂളുകളിലെ അദ്ധ്യാപക തസ്തികകളില്‍ 11841 ഉം കോളേജു കളിലെ അദ്ധ്യാപക തസ്തികകളില്‍ 719 ഉം സ്‌കൂളുകളിലും കോളേജു കളിലുമായി ആയിരക്കണക്കിന് അനദ്ധ്യാപക തസ്തികകളും നിയമപരമായി അര്‍ഹമായിരുന്നിട്ടും രാജ്യത്തെ പരമോന്നത നീതിപീഠം പോലും ശരിവച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നിയമ മുണ്ടായിരുന്നിട്ടും അതിനെയെല്ലാം ധിക്കരിച്ചു കൊണ്ട് ജാതിമത ശക്തികളുടെ ഈ ചൂഷണം പട്ടികജാതി -വര്‍ഗ്ഗം ഇനി എത്രകാലം സഹിക്കണം?. മെറ്റെല്ലാ അനീതികള്‍ ക്കുമെതിരെ പടപൊരുതുന്ന പൊതുസമൂഹവും മാദ്ധ്യമങ്ങളും ഈ അനീതി ക്കെതിരെ കുറ്റകരമായ മൗനമാണ് പാലിക്കുന്നത്. ഒരു സര്‍ക്കാരു ദ്യോഗസ്ഥന്‍ 100 രൂപ കൈകൂലി വാങ്ങിയാല്‍ ജാഗരൂകമാകുന്ന സാമൂഹ്യ മനസാക്ഷി പോലും ലക്ഷങ്ങള്‍ കോഴ വാങ്ങി നടത്തുന്ന ഈ അഴിമതി ക്കെതിരെയും പട്ടികജാതി പട്ടികവര്‍ഗ്ഗ ജനതയുടെ ഭരണഘടനാ ദത്തമായ അവകാശ നിഷേധം എന്ന കാടത്തത്തി നെതിരെയും ഒരു ചെറുവിരല്‍ പോലും അനക്കാ നാകാത്ത വിധം ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തി യിരിക്കുന്നു. അല്ലെന്നാകില്‍ ഇവരെ ഈ രാജ്യത്ത് ജനിച്ചു വളര്‍ന്ന പൗരന്മാ രായി ആരും കണക്കാക്കിയിട്ടില്ല, എന്ന് മനസ്സിലാക്കേണ്ടി വരും. ഈ പരിതസ്ഥിതിയില്‍ പട്ടികജാതി വര്‍ഗ്ഗസമൂഹം ഇതു തിരിച്ച റിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് പ്രത്യാശയ്ക്കു വക നല്‍കു ന്നുണ്ട്. അതിനു തെളിവാണ് 11 പട്ടികജാതി സമുദായങ്ങളും മറ്റു സംഘടനകളും ചേര്‍ന്ന് ഈ അനീതിയെ ചോദ്യം ചെയ്തുകൊണ്ട് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന wpc 33835/ 2010 എന്ന കേസ്. കേരളസര്‍ക്കാരിനേയും യു. ജി. സി. യേയും പ്രൈവറ്റ് മാനേജുമെന്റുകളേയും പ്രതി ചേര്‍ത്ത് ഫയല്‍ ചെയ്തി ട്ടുള്ള ഈ കേസില്‍ 4 വര്‍ഷമായിട്ടും കേരളസര്‍ക്കാര്‍ ഒരു സ്റ്റേറ്റ്‌ മെന്റ് പോലും ഫയല്‍ ചെയ്തിട്ടില്ല എന്നുള്ളത് ഈ സമൂഹ ത്തോട് സര്‍ക്കാര്‍ എത്ര ക്രൂരതയാണ് കാണിക്കുന്നത് എന്നുള്ളതി നു തെളിവാണ്. 

ഈ സന്ദര്‍ഭത്തില്‍ മദ്യലോബികളോടും കരിമണല്‍ ലോബികളോ ടും സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുകളോടും പോരടിച്ചു മുന്നേറുന്ന, പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതിലും നീതിപൂര്‍വ്വം ഇടപെടുന്ന കേരളത്തിന്റെ ഗ്ലാമര്‍താരം കെ. പി. സി. സി പ്രസിഡ്ന്റില്‍ പ്രത്യാശയുടെ ഒരു കിരണം ഈ വിഭാഗത്തിനു ദര്‍ശിക്കാനാ കുമോ?. കാരണവന്മാര്‍ ചെയ്ത തെറ്റുകള്‍ അനന്തര തലമുറ തിരുത്തുന്ന ഈ കാലത്ത് 1960 മുതല്‍ കോണ്‍ഗ്രസ്സ് പട്ടികജാതി - വര്‍ഗ്ഗ ജനതയോടു ചെയ്ത ക്രൂരത തിരുത്തുന്നതിന് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് നേതൃത്വം ധീരതയും മാന്യതയും കാട്ടുമോ?. ഇല്ലെ ങ്കില്‍ പട്ടിക ജാതി-വര്‍ഗ്ഗ ജനതയക്ക് അര്‍ഹമായ എല്ലാ അവകാ ശങ്ങളും വാഗ്ദാനം ചെയ്യുന്ന ബി. ജെ. പി. എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ഈ ജനത ഒന്നടങ്കം ചേക്കേറുന്ന കാഴ്ചയാ യിരിക്കും ഇനി കേരളം ദര്‍ശിക്കുക. അതോടെ ജാതി മത ശക്തി കളുടെ സഹായത്തോടെ പട്ടികജാതി വര്‍ഗ്ഗക്കാരുടെ തോളില്‍ ഇരുന്ന് അവരുടെ ചെവി തിന്നു കൊണ്ടിരിക്കുന്ന ഇടതു വലതു രാഷ്ട്രീയക്കാരുടെ ഭരണത്തിന് അന്ത്യം കുറിക്കുക, തന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ