"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 26, ചൊവ്വാഴ്ച

ഘര്‍വാപസി : യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും മൗനം ഹിന്ദുപ്രീണനം

മലപ്പുറം വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേ ളനത്തില്‍ പങ്കെടുത്തവരില്‍ ബഹു ഭൂരി പക്ഷവും പട്ടികയില്‍ പ്പെടുന്ന ജാതി വിഭാ ഗങ്ങ ളായിരുന്നു. പട്ടികയില്‍പ്പെടുന്ന ജാതി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നേതാ ക്കളും സമ്മേളനത്തിലെ മുഖ്യകാര്യ ക്കാരാ യിരുന്നു. ഭാരവാഹിലിസ്റ്റിലും ഈ സംഘടനാ നേതാക്കള്‍ ഭാരവാഹികളാണ്. എന്നാണ് ഇവര്‍ ഹിന്ദുക്കളായത്. അതിരുകളില്ലാത്ത ഭൂമിയില്‍ സ്‌നേഹിക്കാന്‍ മാത്രം അറിയു ന്നവര്‍; മണ്ണിനേയും വിണ്ണിനേയും സ്‌നേഹിച്ചും ബഹുമാനിച്ചും സംരക്ഷിച്ചിരുന്നവര്‍ സ്വഛന്ദമായി വിഹരിച്ചിരുന്നവര്‍ അതേ കാരണത്താല്‍ അടി മകളാക്കപ്പെട്ടവര്‍; അയിത്തക്കാ രായവര്‍, കൊല്ലാനും മരിക്കാനും നിയോഗിക്കപ്പെട്ടവര്‍. ഈ ഭൂമികയില്‍ നിന്നും ഓടിപോയവരാണ് ദലിത് ക്രിസ്ത്യാനികളും ദലിത് മുസ്ലിംകളുമായി മാറ്റപ്പെട്ടത്. ക്രസ്ത്യാനികളിലും മുസ്ലിംകളിലും ഹിന്ദുനിലകൊതാണ് പുലയ മത്തായിയും പറയ ജോര്‍ജുമായി ഹാഫ്‌ബേക്കായി മാറിയത്. ഇന്നവര്‍ ഹിന്ദുക്കളും ക്രിസ്ത്യാ നികളും, മുസ്ലിംകളും അല്ലാത്ത പ്രത്യേക ജനവിഭാഗമാണ്.

ഹിന്ദു എന്നതില്‍ പുലയനും പറയനും കുറവനും വേട്ടുവനു മൊന്നും ഉള്‍ക്കൊളളില്ല എന്നത് ഹിന്ദുക്കള്‍ക്കറിയാം. എന്നാല്‍ ഹിന്ദുത്വം എന്ന ദുരാചാരം മാറ്റങ്ങളില്ലാതെ നിലനില്‍ക്കണ മെങ്കില്‍ പുലയനും പറയനും കുറവനുംവേട്ടുവനും ഹിന്ദുവാണ് എന്നു പ്രചരിപ്പിക്കണം. ഹിന്ദു എന്നത് ചാതുര്‍വര്‍ണ വ്യവസ്ഥി തിയില്‍ അധിഷ്ഠിതമാണ്. ഹിന്ദുവിന്റെ ഭരണഘടന മനുസ്മൃ തിയും പ്രത്യയശാസ്ത്രം ബാഹ്മണ്യവുമാണ്. ഇന്ത്യ നൂറ്റാുകളായി പുലര്‍ത്തിപോരുന്നതും ഇന്നും പ്രചരിപ്പിക്കുന്നതും വ്യത്യസ്ഥത പുലര്‍ത്തുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയില്‍ മാറ്റങ്ങളു് എന്നാണ് വിശ്വഹിന്ദുപരിഷത്തിന്റെ വാദം. എന്താണ് മാറ്റം എന്നു പറ യുന്നില്ല. കേരളത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമാണ് എന്നു വാദി ക്കുന്നവര്‍; ഭൂരിപക്ഷത്തില്‍ എണ്ണി കൂട്ടുന്ന പട്ടികയില്‍പ്പെടുന്ന ജാതിജനവിഭാഗങ്ങളെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. രാജാവോ സര്‍ക്കാരോ ദാനം ചെയ്ത ഭൂമിയില്‍ സര്‍ക്കാരി ന്റെയും രാജാവിന്റെയും സഹായത്തോടു കൂടി ആരംഭിച്ച അദ്ധ്യാപകരടക്കമുളള ജീവനക്കാര്‍ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം കൊടുത്തു കൊിരിക്കുന്നു വിദ്യാര്‍ത്ഥികളുടെ പഠനത്തിനു അതാതു സമുദായത്തിനു സീറ്റു സംവരണം ചെയ്തു നടത്തുന്ന സ്‌ക്കൂളുകളിലും കോളേജുകളിലും പട്ടിക വിഭാഗ ങ്ങളില്‍ പ്പെടുന്ന അര്‍ഹരായ യോഗ്യതയുളള അദ്ധ്യപകരേയും ജീവനക്കാരെയും നിയമിക്കാന്‍ എന്തേ കഴിയാത്തത്. ഹിന്ദുക്കള്‍ അധികാരികളായ നിയമ നിര്‍മ്മാണ സഭകളിലും സര്‍ക്കാര്‍ ആഫീസുകളിലും പട്ടികയില്‍ പ്പെടുന്ന ജാതിജന വിഭാഗത്തിന്റെ ഒരു സമഗ്ര പുനരധിവാസ പദ്ധതി സുതാര്യതയോടെ മുന്നോട്ടു വെക്കാന്‍ എന്തേ സന്മനസ്സു കാണിക്കാത്തത്. പ്രസംഗത്തിലപ്പുറം പട്ടിക വിഭാഗങ്ങളുടെ ആളോഹരി വരുമാനം ഉയര്‍ത്താനുള്ള സമഗ്ര പദ്ധതി എന്തേ മലപ്പുറം സമ്മേളനം മുന്നോട്ടു വെച്ചിട്ടു ണ്ടോ ? ഇല്ല; ഇന്നലെ വരെ പ്രത്യക്ഷമായി അയിത്തവും അടിമ ത്തവും അനുഭവിച്ച പട്ടിക വിഭാഗങ്ങള്‍ ഇന്നും സമാനമായ അവസ്ഥ പരോക്ഷമായി അനുഭവിക്കുന്നവരാണ്. കേരളത്തില്‍ ചാതുര്‍വര്‍ണ്ണ വ്യവസ്ഥിതിയിലെ ശ്രൂദ്രനു സമാനമായ നായര്‍ നേടിയതു പോലുള്ള സാമൂഹിക വികാസം ചാതുര്‍വര്‍ണ്ണ വ്യവ സ്ഥിതിക്ക് പുറത്തു നില്‍ക്കന്ന ഈഴവര്‍ നേടിയതു പോലുള്ള സാമൂഹിക പദവി പട്ടികയില്‍ പ്പെടുന്ന ജാതിവിഭാഗം നേടിയി ട്ടില്ലയെന്ന റിയാത്തവരല്ല വിശ്വഹിന്ദുപരിഷത്തിന്റെ നേതാക്കള്‍. ഇതിനനുപൂരകമായ കര്‍മ്മപദ്ധതി മുന്നോട്ടു വെക്കുന്നതിന് പകരം അയിത്തത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും ഓടിപ്പോ യവരെ ഏത് കൂട്ടിലേക്കാണ് തിരിച്ചു കൊുവരുന്നത്. പറയനായ ക്രിസ്ത്യാനിയും ചേരവനായ ക്രിസ്ത്യാനിയും 51 പേരാണ് കഴിഞ്ഞദിവസം തിരിച്ചു വന്നിരിക്കുന്നത്. ഇവരെ പൂണൂലിട്ട് ബ്രാഹ്മണ സമുദായത്തില്‍ പ്പെടുത്തുമോ ? അതോ പഴയ പറയ നാക്കി പഴയ ചേരമനാക്കി പഴയ അടിമ - അയിത്തക്കുലത്തില്‍ കുടിയിരു ത്താനാണോ ഉദ്ദേശിക്കുന്നത്.

ഘര്‍വാപസി തുടങ്ങിയിട്ട് 30,40 വര്‍ഷങ്ങളായി. തിരിച്ചുവന്നവര്‍ ബ്രാഹ്മണനാ യല്ല തിരിച്ചുവന്നത്. പഴയ അയിത്തത്തിനും അടിമ ത്തത്തിനും വിധേയരായ തലമുറ യില്‍പ്പെട്ടവരല്ല. അയിത്ത ത്തിനും അടിമത്തത്തിനും അനുഭവിച്ച തലമുറയുടെ പിന്മുറ ക്കാരുടെ മാനസികവും സാമൂഹികവുമായ വികാസമല്ല ഘര്‍വാ പസി കളായി കുടിയിരുത്തു ന്നവര്‍ക്കുളളത്. ഉയര്‍ന്ന മാനസിക സാമൂഹിക വികാസം നേടിയവരാണ് ഇക്കൂട്ടര്‍ തിരിച്ചു വന്ന വരില്‍ നല്ലൊരു ശതമാനം ഉദ്ദ്യോഗസ്ഥരും പട്ടിക വിഭാഗ ത്തിന്റെ സംവരണ ക്വാട്ടയില്‍ കസേരയില്‍ കയറിയ വരാണ്. രണ്ടു എം.പി.മാരുളളതില്‍ രണ്ടുപേരും ഘര്‍വാപസികളാണ്. എന്നുവച്ചാല്‍ മാനസികവും സാമൂഹി കവും രാഷ്ട്രീയവുമായ ഒരു പുനരധിവാസം സാധ്യമാകേണ്ട പട്ടിക വിഭാഗങ്ങളെ മാറ്റി നിര്‍ത്താനുളള ഗൂഡാലോ ചനയാണ് ഘര്‍വാപസി. 1976-ല്‍ പട്ടിക വിഭാഗങ്ങളെ സംവരണ ലിസ്റ്റില്‍ ഉണ്ടായിരുന്ന പ്രാദേശിക ബ്രാക്കറ്റു കള്‍ എടുത്തു കളഞ്ഞതു കൊണ്ടു ഒരുവലിയ ശതമാ നം വ്യാജ ജാതികള്‍ ഉന്നത പോസ്റ്ററുകളില്‍ വിവിധ വകുപ്പു കളില്‍ ഉദ്ദ്യോഗസ്ഥരായി ഇന്നും തുടരുന്നു. ഇതു മനസ്സിലാക്കിയ സര്‍ക്കാര്‍ ആ പോസ്റ്ററുകള്‍ക്ക് തുല്യമായ പോസ്റ്റുകളില്‍ പട്ടിക വിഭാഗങ്ങള്‍ക്കു ജോലി നല്‍കി സംരക്ഷിക്കേണ്ടിയിരുന്നു.

സ്വതന്ത്ര ഇന്ത്യ പട്ടികവിഭാഗങ്ങള്‍ക്കു വേണ്ടിപുതുതായി നിയമ നിര്‍മ്മാണ ങ്ങളൊന്നും നടത്തിയിട്ടില്ല .ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കി യതു എടുത്തു മാറ്റുകയാണ് ചെയ്തിട്ടുളളത്. ഡോ.ബി.ആര്‍. അബേദ്കര്‍ അയിത്തവും അടിമത്തവും അനുഭവിച്ച സമൂഹ പ്രതിനിധി ഡോ.ബി.ആര്‍.അബേദ്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ വെച്ച സമഗ്ര പുനരധിവാസ വികസന പദ്ധതി അംഗീക രിച്ചതിന്റെ ഭാഗമായാണ് 1931-ല്‍ അയിത്തത്തിനും അടിമത്ത ത്തിനും വിധേയരായ ജനവിഭാഗത്തെ സെന്‍സസില്‍ ഉള്‍പ്പെടു ത്തുന്നത്. ഇതിന്റെ ഫലമായി ഈ വിഭാ ഗത്തിന്റെ നിജസ്ഥിതി മനസ്സിലാ ക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1935-ല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി സമഗ്ര വികസന ത്തിനുളള പുനരധിവാസ പദ്ധതി മുന്നോട്ടു വയ്ക്കുന്നുണ്ട്. 1932-ലെകമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാ പനം സാമൂഹിക രാഷ്ട്രീയ വികാസത്തിനുളള ചവിട്ടു പടിയായി ട്ടാണ് ഇതിനെയെല്ലാം എതിര്‍ത്തത് ഹിന്ദുക്കളുടെ പേരിലായി രുന്നു. ചാതുര്‍വര്‍ണ വ്യവസ്ഥിതിയെ തകര്‍ക്കും എന്നാണ് ഇക്കൂ ട്ടര്‍ വാദംഉന്നയിച്ചത്. കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാരം കിടന്നില്ലായിരുന്നെങ്കില്‍ പട്ടികവിഭാഗ ങ്ങള്‍ സാമൂഹിക രാഷ്ട്രീയ വികാസം പ്രഖ്യാപിച്ച ഒരു സമൂഹ മായേനെ. മഹാത്മ അയ്യങ്കാളിയാണ് ജനാധിപത്യ കേരള സൃഷ്ടി ക്കു നാന്ദി കുറിച്ചത്. പൊതുവഴി സമ്പ്രദായത്തിനു തുടക്കമായി; പൊതു വിദ്യാഭ്യാസം നടപ്പിലാക്കി; പൊതു സമൂഹ ത്തിന്റെ എല്ലാ അകത്തള ങ്ങളിലേക്കും കടന്നുകയറാനുളള വഴികള്‍ ഒരുക്കി സാമൂ ഹിക രാഷ്ട്രീയ വികാസത്തിനു പാതകള്‍ തുറന്നു. ഇതിനെയെല്ലാം മരവിപ്പിച്ചത് ഹിന്ദുവിന്റെ പേരിലാണ്. അയ്യ ങ്കാളി ഹിന്ദമായില്ല; ക്രിസ്ത്യാനി യായില്ല; മുസ്ലിം ആയില്ല; അയ്യങ്കാളി മനുഷ്യനാകാ നാണ്ശ്രമിച്ചത്. അയ്യങ്കാളിക്കു ശേഷം പിന്തുടര്‍ച്ച ക്കാരുണ്ടായില്ല .വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാ ഹികളായ പട്ടികവിഭാഗ സംഘടനാ നേതാക്കള്‍ ചരിത്ര വായന നടത്തേണ്ട താണ്.

ഘര്‍വാപ സിയെസംബന്ധിച്ച് ഇടതു വലതു മുന്നണികള്‍ അഭി പ്രായം പറയുന്നില്ല. 1957-ല്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കീഴ ടങ്ങിയത് ചാതുര്‍വര്‍ണ വ്യവസ്ഥിതിയ്‌ക്കെ തിരെയായിരുന്നു. അതു കൊണ്ടുതന്നെ വിദ്യാഭ്യാസ അവകാശ ബില്ലും ഭൂപരി ഷ്‌കരണ ബില്ലും പട്ടിക വിഭാഗങ്ങളെ ഒഴിവാക്കി കൊണ്ടാ യിരുന്നു. അവസാനം ഉമ്മന്‍ ചാി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സീറോ ലാന്‍ഡ്‌ലെസ്സ് പദ്ധതിയടക്കം ഇടതും വലതും മുന്നണികള്‍ പട്ടിക വിഭാഗങ്ങളെ പൂര്‍ണ്ണമായും വംശ നാശ ത്തിനുളള കര്‍മ്മ പരിപാടികളാണ് മുന്നോട്ട് വെയ്ക്കു ന്നത്. സംവരണ മണ്ഡലങ്ങള്‍ ഘര്‍വാപസി കള്‍ക്കു വീതം വെയ്ക്കു ന്നു. സംവരണമില്ലാത്ത രാജ്യ സഭയി ലേക്കു പട്ടിക വിഭാഗ പ്രതിനിധികളെ മെമ്പര്‍മാരാ ക്കുന്നില്ല. ആദര്‍ശ വാദിയായ കെ.പി.സി.സി. പ്രസിഡന്റ് രാജ്യ സഭയില്‍ കേരളത്തില്‍ നിന്നും പട്ടിക വിഭാഗ പ്രതിനിധി കളായ മെമ്പര്‍മാരി ല്ലായെന്നും സമൂ ഹ നീതിയും രാഷ്ട്രീയ ജനാധിപത്യ മര്യാദകള്‍ പാലിക്കണമെന്നും ചൂികാണിച്ചു കത്തയച്ചിരുന്നു. സമൂഹ നീതിയും ജനാധിപത്യവും സ്വസമുദായ പ്രതിനിധിക്കു വേണ്ടി നീക്കി വെയ്ക്കാന്‍ കെ.പി. സി.സി. പ്രസിഡന്റും മൗനം പാലിച്ചും ഇതെ കത്തു സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിക്കും അയച്ചിരുന്നു. അവിടേയും സാമൂ ഹിക നീതിയും രാഷ്ട്രീയ ജനാധിപത്യ മര്യാദയും പട്ടിക വിഭാഗ ങ്ങള്‍ക്കായി കനിഞ്ഞില്ല. ചാതുര്‍വര്‍ണ വ്യവസ്ഥിതി നിലനിര്‍ ത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും സഹയിക്കുന്ന വരാണ് ഇരു മുന്നണികളും അവിടെ ഘര്‍വാപസി യെകുറിച്ചുളള രാഷ്ട്രീ യനില പാടുകള്‍ നിഷ്പ്രഭമാണ്—

--- ഇ.പി.കുമാരദാസ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ