"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

എസ്. അമരാവതി: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ ബോക്‌സിങ് താരം!

നാഷനല്‍ ലെവല്‍ ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കൈവരി ച്ചിട്ടുള്ള സ്‌പോര്ട്ട് താരം ദലിത് യുവതിയായ എസ് അമരാവതി 2009 നവംബര്‍ 4 ന് സ്‌പോര്‍ട്ട് അതോറിട്ടി ഓഫ് ആന്ധ്രാ പ്രദേശിന്റെ (Saap) സെന്‍ട്രല്‍ എക്‌സലന്‍സ് ഹോസ്റ്റലില്‍ വെച്ച് ആത്മഹത്യ ചെയ്തു. അപ്പോള്‍ അമരാവതിക്ക് 21 വയസായിരുന്നു പ്രായം. വിഷ പദാര്‍ത്ഥം കഴിച്ചാണ് അമരാവതി ആത്മഹത്യ ചെയ്തത്. അധികാരി കളുടേയും പൊലിസിന്റേയും ഭാഷ്യം, ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദം താങ്ങാനാ വാത്തതിനെ തുടര്‍ന്നാണ് അമരാവതി ആത്മഹത്യ ചെയ്ത തെന്നാണ്. എന്നാല്‍ അധികാരി കളുടെ ജാതീയമായ അധിക്ഷേ പങ്ങള്‍ മൂലമാണ് തങ്ങളുടെ കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ കണ്ടെത്തി!

ഖൈറത്താബാദിലെ ചിന്താര്‍ ബസ്തി ചേരിയില്‍ ജനിച്ച അമരാവതി സാപ്പിന്റെ എക്‌സലന്‍സ് ഹോസ്റ്റലില്‍ താമസിച്ച് പരിശീലനം നേടുക യായിരുന്നു. ദേശീയ തലത്തില്‍ ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യനായ അമരാവതി 2004 ല്‍ സൗത്തേണ്‍ ഇന്ത്യ വുമണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡലും 2006 ല്‍ നടന്ന സീനിയര്‍ നാഷനല്‍ ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഓട്ടുമെഡലും നേടിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേവര്‍ഷം ബീഹാറിലെ ജംഷഡ്പൂറിലുള്ള ടാറ്റാ നഗറില്‍ വെച്ചു നടന്ന സീനിയര്‍ നാഷനല്‍ ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈന ലില്‍ എത്തുകയും ചെയ്തിരുന്നു.

സാപ്പിലെ ബോക്‌സിങ് കോച്ച് ഓംകാര്‍ യാദവ് അമരാവതിയെ നിര ന്തരം ജാതിപേര് വിളിച്ച് ആക്ഷേപി ക്കുമായിരുന്നു. 'നിനക്കൊക്കെ വേണ്ടി ഹോസ്റ്റലിലെ താമസത്തിനും ഭക്ഷണ ത്തിനുമായി ഗവണ്‍മെന്റ് വെറുതേ പണം ചെലവഴിക്കു ന്നതാണ് നീയൊന്നും വിജയിക്കാന്‍ പോകുന്നില്ല' എന്നൊക്കെ യായിരുന്നു അധിക്ഷേപം. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വീട്ടിലെ ത്തിയപ്പോള്‍, കോച്ചിന്റെ ആക്ഷേപങ്ങള്‍ സഹിക്കാനാ വുന്നില്ലെന്നും സാപ്പിലെ പരിശീലനം മതിയാക്കി വീട്ടിലേക്ക് മടങ്ങുമെന്നും അമരാവതി പറഞ്ഞിരുന്നു.

എന്നാല്‍ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പു കാര്‍ക്ക് അമരാവതിയെ കുറിച്ച് നല്ല മതിപ്പായിരുന്നു. ധൈര്യ ശാലിയായ ഒരു പെണ്‍കുട്ടി യായിരുന്നു അമരാവതി യെന്നും ഏതെങ്കിലും തരത്തിലുള്ള മാനസിക പീഢകള്‍ നേരിടു ന്നുണ്ടെന്ന് അറിയിച്ചി രുന്നെങ്കില്‍ അതിനെതിരേ നടപടിയെടു ക്കുമായിരുന്നു എന്നും മേലധികാ രികള്‍ വെളിപ്പെടുത്തി. പക്ഷെ, ജാതി പീഢയില്‍ നിന്നുള്ള രക്ഷാമാര്‍ഗം അമരാവതി തെരഞ്ഞെ ടുത്തു കഴിഞ്ഞിരുന്നു.

സ്‌പോര്‍ട്ട്‌സ് രംഗത്ത് തിളക്കാമാര്‍ന്ന അന്താരാഷ്ട്ര വിജയങ്ങള്‍ സ്വരാജ്യ ത്തിനു വേണ്ടി ഈ പെണ്‍കൊടി നേടിത്തരു മായിരുന്നു. തോല്പിക്കാ നാവാത്ത കായിക ശേഷികളുള്ള ഒരു താരമായി വളര്‍ന്നു വരാതിരി ക്കാന്‍ ജാതി വ്യവസ്ഥ അതിന്റെ നൃശംസ്യതകള്‍ ഒരു കുരുന്നു പെണ്ണിനു നേരേയും വിദഗ്ധമായി പ്രയോഗിച്ചു! ആണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും, മേളകളില്‍ ഏറെ പങ്കെടുത്തിട്ടും നൂറ്റി മുപ്പത് കോടി ജനങ്ങള്‍ അധി വസിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര കായിക രംഗത്ത് ഒരു വന്‍ശക്തി യായി മാറാത്ത തിനുള്ള ഏക കാരണം ഇത്തരം പ്രതിഭാ നഷ്ടങ്ങളാണ്. അത് വരുത്തി വെക്കുന്ന ജാതി വ്യവസ്ഥയെ സമൂഹ ത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാതെ ഒരു മേഖലയിലും ഒരു ദേശ രാഷ്ട്രത്തിന് വിജയിക്കാനാവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ