"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 28, വ്യാഴാഴ്‌ച

അംബേദ്കര്‍ ഗാനം റിങ്‌ടോണാക്കിയതിന് ദലിത് യുവാവിനെ കൊന്നു

ഷിര്‍ധി (മഹാരാഷ്ട്ര): ഡോ.അംബേദ്കറെ കുറിച്ചു ളള ഗാനം മൊബൈല്‍ ഫോണിലെ റിങ്‌ടോണാ ക്കിയതിന് മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ ഷിര്‍ധിയില്‍ ദലിത് യുവാവിനെ മറാത്തി യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു. ഇതു സംബന്ധിച്ച് നാലുപേരെ അറസ്റ്റു ചെയ്തു. നാലുപേര്‍ ഒളിവിലാണ്. 

നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായ സാഗര്‍ ഷേജ് വാള്‍ ഷിര്‍ധിയിലെ വീട്ടില്‍ വന്നത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ്. മെയ് ആറിന് ഒന്നരയോടെ സാഗര്‍ രണ്ടു ബന്ധുക്കളോടൊപ്പം അടുത്തുളള ബിയര്‍ ഷോപ്പില്‍ പോയി. 

ഇതു സംബന്ധിച്ച് ഡി.വൈ.എസ്.പി. വിവേക് പാട്ടില്‍ പറഞ്ഞത് ഇങ്ങനെ. ബിയര്‍ ഷോപ്പിലിരിക്കെ സാഗറിന്റെ മൊബൈല്‍ ഫോണില്‍ ഒരു വിളി വരുകയും അംബേദ്കറെ കുറിച്ചുളള റിങ്‌ടോണ്‍ കേള്‍ക്കു കയും ചെയ്തു. ഉടനെ യാതൊരു പ്രകോപനവും കൂടാതെ അവിടെ യുണ്ടായിരുന്ന എട്ടു ചെറുപ്പക്കാര്‍ സാഗറെയും രണ്ടു ബന്ധുക്ക ളെയും മര്‍ദ്ദിച്ചു. ബിയര്‍ ഷോപ്പില്‍ ഒരു മേശക്കു ചുറ്റുമിരിക്കുക യായിരുന്നു അക്രമികള്‍. പോലീസിനു നല്‍കിയ പരാധിയില്‍ സാഗറിന്റെ കൂടെയു ണ്ടായിരുന്ന ബന്ധുക്കളായ ചെറുപ്പക്കാര്‍ പറഞ്ഞു. തംഹി കരാ രേ കിതി ഹല്ലാ-മസ്ബത് ബീമാച കില്ലാ എന്ന പാട്ടാണ് റിങ് ടോണായി ഇട്ടിരുന്നത്. നിങ്ങളുടെ ആവശ്യങ്ങളെകുറിച്ച് ഉച്ചത്തില്‍ വിളിച്ചു പറയുക, ഭീമിന്റെ പെരുംകോട്ട ശക്തമാണ് എന്നതാണതിന്റെ അര്‍ത്ഥം. റിങ്‌ടോണ്‍ കേട്ടയുടനെ അക്രമികള്‍ സാഗറെയും ബന്ധുക്കളെയും മര്‍ദ്ദിച്ചു. അക്രമികളി ലൊരാള്‍ ബിയര്‍കുപ്പികൊണ്ട് സാഗറിന്റെ തലക്കടിച്ചു. തുടര്‍ന്ന് മറ്റുളളവര്‍ ഇടിക്കുവാനും തുടങ്ങി. അവര്‍ സാഗറിനെ വലിച്ചിഴച്ച് ഒരു ബൈക്കില്‍ കയറ്റി അടുത്തുളള കാട്ടില്‍ കൊണ്ടുപോയി. അക്രമികള്‍ അവനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച ശേഷം ശരീരത്തിലൂടെ പലവട്ടം ബൈക്ക് ഓടിച്ച് രസിച്ചു. സാഗറിന്റെ നെഞ്ചുംകൂട് തകര്‍ന്നു. ശരീരത്തില്‍ ഇരുപത്തിയഞ്ച് മുറിവുകളുണ്ടാ യിരുന്നു. മൃതശരീരം അന്ന് വൈകീട്ട് ആറരയോടെ റൂയി ഗ്രാമത്തില്‍ വികൃതമായ നിലയില്‍ കാണപ്പെട്ടു. രണ്ടു മണിക്കും നാലുമണിക്കും ഇടയ്ക്ക് മരണം സംഭവിച്ചിരിക്കാം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

അക്രമികളായ ചെറുപ്പക്കാര്‍ ഉയര്‍ന്ന ജാതിക്കാരായ മറാത്തക്കാരും മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരുമാണ്. 

അവര്‍ അവനെ മര്‍ദ്ദിച്ചത് എനിക്ക് മനസിലാകും. വഴക്ക് ഏതു സമയത്തും ഉണ്ടാകുകയും ചെയ്യാം. പക്ഷേ, ഇത്രയും കാടത്തമായ പ്രവര്‍ത്തി മനുഷ്യരാരെങ്കിലും ചെയ്യുമോ. ഈ നിസാരകാര്യത്തിന് എന്തിന് ഈ കൊടും ക്രൂരത എന്റെ മകനോട് കാട്ടി. ഇടനെഞ്ച് പൊട്ടി സാഗറിന്റെ അച്ഛന്‍ സുഭാഷ് ഷേജ് വാള്‍ ചോദിച്ചു.

സാഗറിനെ ബിയര്‍ഷോപ്പില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുപത്തൊന്നു മിനിട്ട് ദൈര്‍ഘ്യമുളള ദൃശ്യങ്ങളില്‍ അക്രമികളുടെ മുഖം വ്യക്തമായി കാണാം.

ബിയര്‍ ഷോപ്പില്‍ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന ദൂരത്തി ലാണ് ഷിര്‍ധി പോലീസ് സ്റ്റേഷന്‍. എന്നിട്ടും സംഭവസ്ഥലത്ത് ഉടനെ പോലീസ് എത്തി നടപടി എടുക്കാതിരുന്നത് സംശയങ്ങള്‍ ഉയര്‍ത്തുന്നു. സാഗറിനെ മര്‍ദ്ദിക്കുന്നതു കണ്ടയുടനെ ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞതാണ്. അപ്പോള്‍, ഒന്നേമുക്കാല്‍ മണിയായിരുന്നു. എന്നാല്‍, വളരെ സമയം കഴിഞ്ഞാണ് അവരെത്തിയത്. 

ബിയര്‍ഷോപ്പിന്റെ മാനേജര്‍ സന്ദീപ് ഗോര്‍പേഡ് പറഞ്ഞു. അക്രമിക ളുടെ മര്‍ദ്ദനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട രണ്ടു ബന്ധുക്കളും പോലീസിനെ വിളിച്ചു പറഞ്ഞതാണ്. പക്ഷേ, സബ്ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് ഏതായാലും ബിയറുകുപ്പി കൊണ്ടല്ലേ അവന് അടികിട്ടിയത്, സാരമില്ല. അവന്‍ വൈകിട്ട് വന്നോളും എന്നാണ്. സാഗറിനെ തിരയുന്ന തിനായി എയര്‍കണ്ടീഷന്‍ ചെയ്ത വാഹനം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി സാഗറിന്റെ വീട്ടുകാര്‍ പരാധിപ്പെട്ടു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് വാഗിനും കോണ്‍സ്റ്റബിള്‍ ഷരത് കാദമിനു മെതിരെ വകുപ്പുതല അന്വാഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

ഞങ്ങളുടെ ബന്ധുക്കളാണ് സാഗറിനുവേണ്ടി തിരച്ചില്‍ നടത്തിയത്. പോലീസ് വാഹനങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. മൃതശരീരം കണ്ടെത്തിയതും ഞങ്ങളാണ്. സാഗറിനൊപ്പം പോയിരുന്ന ബന്ധുവും പരാതിക്കാരനുമായ സതീഷ് ഗേക് വാദ് പറഞ്ഞു. സാഗറെ കൊന്ന വിശാല്‍ കോട്ട്, സോമ്‌നാഥ്, രൂപേഷ് വഡേക്കര്‍, സുനില്‍ ജാഥവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ