"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 30, ശനിയാഴ്‌ച

ലിനേഷ് മോഹന്‍ ഗാവ്‌ലെ: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ രോഗപ്രതിരോധ ശാസ്ത്രജ്ഞന്‍

ഡെല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് ഇമ്യൂ ണോളജി യില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ലിനേഷ് മോഹന്‍ ഗാവ്‌ലെ എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്തത് 2011 ഏപ്രില്‍ 11 ന്. ലിനേ ഷിന് അപ്പോള്‍ 27 വയസുണ്ടായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ അമിത മായി ഉപയോഗിച്ചാണ് ലിനേഷ് ആത്മഹത്യ ചെയ്ത ത്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ദിന്‍ദോരി ഗ്രാമത്തിലെ പാവപ്പെട്ട ഒരു ദലിത് കുടുംബത്തി ലാണ് ലിനേഷ് ജനിച്ചത്.

എല്ലാ പരീക്ഷകള്‍ക്കും തിളക്കമാര്‍ന്ന വിജയം നേടിയ, രാജ്യത്തിന്റെ ഭാവി വാഗ്ദാന മായിരുന്നു ലിനേഷ്. ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീറിങ് (GATE) ന് 98 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി യാണ് ദലിതനായ ലിനേഷ് മോഹന്‍ ഗാവ്‌ലെ എന്നത് ഒരു ചെറിയ കാര്യമല്ല! ദലിത് വിദ്യാര്‍ത്ഥികളുടെ പുരോഗതി തടയുന്നതിന് രാജ്യത്തുട നീളമുള്ള ഉന്നതവിദ്യാ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ എന്ന് അഹങ്കരി ക്കുന്നവര്‍ വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പരീക്ഷളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ എത്രതന്നെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വരായാ ലും അവരുടെ പുരോഗതിയും വിമോചനവും തടയുക എന്ന ഒരു പദ്ധതി മാത്രമേ അവര്‍ കൊണ്ടു നടത്തുന്ന ജാതിവെറിയുടെ ഈ തുറന്ന അജണ്ടയിലുള്ളൂ!

ദലിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണമായി പറയപ്പെന്ന പുതിയ കണ്ടെത്തല്‍ ആയ 'അക്കാദമിക് പ്രഷര്‍' ഉപയോഗിച്ചല്ല ഇവിടെ അധികാരികള്‍ ലിനേഷിന്റെ ആത്മഹത്യയെ ന്യായീകരിച്ചത്. 98 ശതമാ നം മാര്‍ക്ക് നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണം അക്കാദമിക് പ്രഷറാണെന്ന മുടന്തന്‍ ന്യായം പറഞ്ഞാല്‍ വിലപ്പോവി ല്ലെന്ന് അവര്‍ക്ക് നന്നായറിയാം. പകരം ഇവിടെ കണ്ടെത്തിയത് ആ പഴഞ്ചന്‍ കാരണം തന്നെ - 'പ്രേമ നൈരാശ്യം!' അങ്ങിനെയെങ്കില്‍ ലിനേഷിന് അടുപ്പമു ണ്ടായിരുന്ന പെണ്‍കുട്ടിയെ കാമ്പസില്‍ ചൂണ്ടിക്കാ ണിച്ചു തരാന്‍ സഹപാഠി കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇളിഭ്യരായ അവര്‍ പത്തി മടക്കി.

പക്ഷെ, ലിനേഷിന്റെ സഹപാഠികള്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. JNU വില്‍ നിന്നും വ്യത്യസ്തമായ NII യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപക രുമായി തുറന്നു സംവദി ക്കാനുള്ള അവസരങ്ങളില്ല. പരാജയ പ്പെടുത്തു മെന്ന ഭീതിമൂലം അക്കാദമിക് വിരുദ്ധമായ ഏര്‍പ്പാടുകളെ ആരും ചോദ്യം ചെയ്യാറില്ല. 'എല്ലാവിധ സമരമാര്‍ഗങ്ങളും പരാജയ പ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തെടുക്കുന്ന ആയുധമാണ് ആത്മഹത്യ' എന്ന് JNU വില്‍ ആത്മഹത്യയെ കുറിച്ച് ഗവേഷണം നടത്തുന്ന കമലിനി മുഖര്‍ജി പ്രസ്താവിക്കുന്നു.

വീട്ടില്‍ നിന്നും വന്നു പോയി പഠിച്ചു കൊള്ളാമെന്നു പറഞ്ഞാലും അധികൃതര്‍ സമ്മതിക്കില്ല. അവര്‍ നിര്‍ബന്ധ പൂര്‍വം ഹോസ്റ്റിലില്‍ താമസിപ്പിക്കുന്നു. ആഴ്ചയറു തിയില്‍ പോലും വിശ്രമമില്ലാതെ ലാബില്‍ അമിതമായ ജോലികള്‍ അധിക സമയവും ചെയ്യിപ്പിക്കുന്നു. ഇതില്‍ വീഴ്ച വരുത്താതെ ആഴ്ച മുഴുവന്‍ 'വര്‍ക്ക്' ചെയ്യുന്ന വരെയാണ് 'മിടുക്കന്മാ' രായി വിലയിരുത്തുന്നത്. മറ്റുള്ളവരെ പൊതു വേദിയില്‍ വെച്ചു തന്നെ 'പരിഹാസ'ശിക്ഷക്ക് വിധേയരാക്കുന്നു എന്നും മറ്റുമുള്ള വിവരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്.

ഈ പാഠശാലയില്‍ ഞങ്ങള്‍ അടിമകളെ പോലെയാണെന്നും ഉടമകളായ അധ്യാപകരെ തൃപ്തിപ്പെടുത്താന്‍ തങ്ങള്‍ക്കാ വുന്നില്ലെന്നും, ലിനേഷിനെ പോലെ അധികനാള്‍ തങ്ങള്‍ക്ക് ഇത് സഹിച്ചു കൊണ്ടു പോകാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ലിനേഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതുനു പിന്നിലെ ജാതി വെറിയുടെ ക്രൂരകഥകള്‍ പുറത്തു വന്നപ്പോള്‍ സവര്‍ണക്കുട്ടികള്‍ തങ്ങളുടെ വിദ്യാ കേന്ദ്രത്തിന്റെ സല്‌പേരിന് കളങ്കം വരുത്തി എന്ന ആരോപണവുമായി മുന്നോട്ടു വന്നു. ആത്മഹത്യ ഒരാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം സംഭവിക്കുന്ന താണെന്ന്! ഒരു വിദ്യാകേന്ദ്രത്തിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ഏന്തേ വ്യക്തിപരമായ പ്രശ്‌നം!? മറു വിഭാഗ ത്തിന് എന്തേ ഈ പ്രശ്‌നം ഇല്ലാത്തത്!? അപ്പോള്‍ ഇത് വ്യക്തിപരമായ പ്രശ്‌നമല്ല, സാമൂഹ്യ പ്രശ്‌ന മാണ്. തിന്റെ പേരാണ് ജാതിവ്യവസ്ഥ! അതിന്റെ ഇരയായതു കൊണ്ടാണ് ദലിതുകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ ഒരു ദലിതനും ആത്മഹത്യ ചെയ്യേണ്ടി വരില്ല എന്നറിയുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ