"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 27, ബുധനാഴ്‌ച

ലോക തത്വചിന്ത - സാമാന്യാവലോകനം - ജോണ്‍ ഡിറ്റോ പി ആര്‍

എല്ലാ ധ്രുവീകൃത ഘടനകളുടേയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തത്വചിന്തയായതിനാല്‍ നമ്മുടെ തത്വചിന്താ സരണിയെ ഒന്നറിയേണ്ടതായുണ്ട്. ലോകതത്വചിന്ത പാശ്ചാത്യമെന്നും പൗരസ്ത്യ മെന്നും വിപുലമായ രീതിയില്‍ വ്യവഹരിച്ചു പോരുന്നു.

പാശ്ചാത്യ തത്വചിന്തയുടെ ആദ്യ ഘട്ടം പ്രീ സോക്രട്ടീസ് ഘട്ടം (Pre Socratic Age) എന്നാ ണ് വിളിക്ക പ്പെടുന്നത്. ബി സി ഏഴാം നൂറ്റാ ണ്ടാണ് ആ കാലഘട്ടം. മോനിസ്റ്റുകളായ (ഏകാന്ത സത്താവാദം) തെയ്ല്‍സ്, അനാക്‌സിമന്റര്‍, അനാക്‌സിമെനസ്, ഗണിത പ്രതിഭയായിരുന്ന പൈതഗോറസ്, ഹിരാക്ലിറ്റസ്, പാര്‍മിനൈഡ്‌സ്, സീനോ എന്നിവരും പ്ലൂറലിസ്റ്റുകളായ (ബഹു സത്താവാദികള്‍) എംപിഡോക്ള്‍സ്, അനാക്‌സിഗോറസ്, ലൂസിപ്പസ്, ഡമോകേര്റ്റസ് സോഫിസ്റ്റുകളായ ജോര്‍ജിയാസ്, പ്രോഡിക്കസ് തുടങ്ങിയ വരാണ് ഇക്കൂട്ടത്തില്‍ വരുന്നത്. പ്രപഞ്ച സത്യാന്വേഷണത്തിന് ഒരു ശാസ്ത്രീയ മാര്‍ഗം ആവിഷ്‌കരിച്ചത് പ്രീ സോക്രട്ടീസ് ചിന്തകരാണ്.

ഗ്രീസിലെ ത്രിമൂര്‍ത്തികള്‍ എന്നു വിളിക്കാവുന്ന ലോക തത്വചിന്തയിലെ സൂര്യ തേജസുകളാണ് സോക്രട്ടീസും പ്ലേറ്റോയും അരിസ്‌റ്റോട്ടിലും. ക്രിസ്തു വും മുഹമ്മദ് നബിയും മതങ്ങളും ജനിക്കുന്നതിനു മുമ്പുതന്നെ മനുഷ്യന്റെ സദാചാര സാമൂഹ്യ രാഷ്ട്രീയ ജീവിതത്തേയും മനുഷ്യ സങ്കല്പത്തേയും കുറിച്ച് ആദ്യമായി ആധികാരികമായി പറഞ്ഞ ഇവര്‍ നമ്മള്‍ ഇന്നു കാണുന്ന എല്ലാ അശയങ്ങള്‍ക്കും വഴിവെച്ചവരാണ്.

റോമന്‍ തത്വചിന്തകരായ സിനിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്ന ആന്റി സ്തനീസ്, ഡയോജനീസ്, എപ്പിക്യൂറസ് എന്നിവരും സ്റ്റോയിക്കുകളായ സിസറോയും എലിറ്റിക്കസുമാണ് പിന്നീട്.

ശേഷം ക്രിസ്തുമതത്തിന്റെ കാലമാണ്. ക്രിസ്തുമതാധിഷ്ഠിത തത്വ ചിന്തയെ Scholastic Philosophy എന്നാണ് വിളിക്കുന്നത്. അഗസ്റ്റസ് & ഹിപ്പോ, കാന്റര്‍ബറിയിലെ ആന്‍സലം, അതിധിഷണാ ശാലിയായിരുന്ന വി തോമസ് അക്വിനാസ്, ജോണ്‍ ഡണ്‍ സ്‌കോട്ട്‌സ്, റോജര്‍ ബേക്കണ്‍, വില്യം ഓഫ് ഓക്ലം, കൊസീമോ മെഡീസി, കൂസ നിക്കോളസ്, ബെര്‍ണാ ഡീഞ്ഞോ ടെലസിയോ തുടങ്ങിയവരുടെ ഒരു നീണ്ട നിര മധ്യകാല തത്വചിന്തയെ അടക്കി ഭരിച്ചു. ജിയോഡാനോ ബ്രൂണോ, നിക്കോളോ മാക്യവല്ലി എന്നീ വ്യത്യസ്ത ചിന്തകരും ഈ ഗണത്തില്‍ വരുന്നു.

ഹ്യൂമനിസ്റ്റുകള്‍ എന്നു വിളിക്കാവുന്ന ഫ്രാന്‍സിസ്‌കോ പെട്രാര്‍ക്ക്, ഇറാ സ്മസ്, ഉട്ടോപ്യക്കാരനായ സര്‍ തോമസ് മൂര്‍ എന്നിവരാണ് പിന്നീട് വരുന്നത്. പ്രൊട്ടസ്റ്റന്റ് റിഫോമിസ്റ്റുകളായ മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍, എന്നീ ചിന്തകര്‍ മതത്തേയും മനുഷ്യനേയും മറ്റൊരു തര ത്തില്‍ വ്യാഖ്യാനിച്ചു.

ജോനാഥന്‍ കെപ്ലറും നിക്കോളാസ് കോപ്പര്‍നിക്കസും വന്നതോടെ സൂര്യ കേന്ദ്രിതമായ ഒരു പ്രപഞ്ച വീക്ഷണം അവതരിപ്പിക്കപ്പെട്ടു. ശാസ്ത്രീയ വിപ്ലവഘട്ടം എന്ന് ഈ കാലത്തെ വിശേഷിപ്പിക്കാം.

ജോണ്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടു പിടിച്ചതോടെ തത്വചിന്ത ഒരു പുതിയ ലോകത്തേക്ക് കടന്നു.

ആധുനികഘട്ടം (Modren Philosophy) എന്ന പ്രധാന ചിന്താഘട്ടം ആരംഭി ക്കുന്നത്, ഫ്രാന്‍സിസ് ബേക്കന്‍, റെനെ ഡെക്കാര്‍ത്തെ, തോമസ് ഹോബ്‌സ്, ബറൂഷ് സ്പിനോസ, ഗോഡ്‌ഫ്രെയ്ഡ് ലെയ്ബിനിസ് എന്നിവരുടെ ചിന്ത കള്‍ വന്നതോടെയാണ്.

ഇന്ദ്രിയവാദികള്‍ എന്ന് ബ്രിട്ടീഷ് എംപരിസ്റ്റുകള്‍ തത്വചിന്തയുടെ ലോക ത്തിന് ഉന്മേഷം നല്കി. ജോണ്‍ ലോക്ക്, ജോര്‍ജ് ബര്‍ക്കിലു, ഡേവിഡ് ഹ്യൂം തുടങ്ങിയവരായിരുന്നു അവര്‍.

ഫ്രഞ്ച് വിപ്ലവകാരികള്‍ എന്നു വിലയിരുത്താവുന്ന ചിന്തകരാണ് ആധു നിക തത്വചിന്തക്ക് വിപ്ലവകരമായ ദിശാബോധം നല്കിയത്. മോണ്ട സ്‌ക്യു, വോള്‍ട്ടയര്‍, റൂസ്സോ എന്നിവരാണ് അവര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ