"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 31, ഞായറാഴ്‌ച

ദേവ് കുമാര്‍: വിമോചനത്തിന് തിയേറ്റര്‍ ആര്‍ട്ട് ഒരു സമരായുധം!

തിയേറ്റര്‍ ആര്‍ട്ടില്‍ ലെജണ്ടായ ദലിതനാണ് ദേവ് കുമാര്‍. ഉത്തര്‍ പ്രദേശിലെ കാന്‍ പൂരില്‍ ഹദ്ദി ഗോദം പ്രവിശ്യയില്‍ ഭംഗി എന്ന ദലിത് സമുദായത്തില്‍ 1972 ഫെബ്രു വരി 6 നാണ് ജനനം. അമ്മ ഗംഗാദേവി അടുത്തുള്ള സ്‌കൂളിലെ തൂപ്പുകാരിയായും അച്ഛന്‍ പ്രഭുദയാല്‍ മുനിസിപ്പാലിറ്റിയിലെ സൂപ്പര്‍ വൈസറുമായി ജോലി നോക്കി യിരുന്നു. നാലു മക്കളില്‍ മൂത്തയാളാണ് ദേവ് കുമാര്‍. മക്കളെ പഠിപ്പിക്കാന്‍ അയക്കാനുള്ള സാമ്പത്തികമൊന്നും മാതാ പിതാക്കളുടെ ജോലില്‍ നിന്നും ലഭിക്കു മായിരുന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും പ്രഭു ദയാല്‍ മക്കളെ പള്ളിക്കൂട ത്തിലയച്ചു. ദലിതുകള്‍ പഠിക്കുന്ന ഒരു പള്ളിക്കൂടത്തി ലായിരുന്നു ദേവ് കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. കുറച്ച് മുസ്ലീ ങ്ങളും ആ പള്ളിക്കൂടത്തില്‍ പഠിക്കുന്നു ണ്ടായിരുന്നെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ കുട്ടികള്‍ തീരെ ഇല്ലായിരുന്നു. 1984 ല്‍ അവിടെ നിന്നും ദേവ് കുമാര്‍ എട്ടാം ക്ലാസ് പാസായി. തുടര്‍ന്ന്, കാന്‍പൂരിലുള്ള വിശ്വം ഭര്‍ നാഥ് സനാതന സംസ്ഥാന്‍ ഇന്റര്‍ കോളേജില്‍ നിന്നും 1987 ല്‍ മെട്രിക്കുലേഷനും പാസായി. 1991 ല്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ ചേര്‍ന്ന് ബി എസ് സിക്ക് പഠിക്കുമ്പോള്‍ ഒന്നാം വര്‍ഷം തന്നെ അച്ഛന്‍ മരണ മടഞ്ഞു. തുടര്‍ന്ന പഠിക്കാന്‍ നിവൃത്തിയില്ലാതെ ദേവ് കുമാര്‍ കോളേജ് വിടേണ്ട ഘട്ടം വരെയെത്തി. മൂത്ത മകന്‍ എന്ന നിലയില്‍ കുടുംബ ത്തിലെ എല്ലാ ഭാരവും ദേവ് കുമാറിന്റെ ചുമലിലായി. മുനിസിപ്പല്‍ അധികൃതര്‍ അച്ഛന്റെ ജോലി ദേവ് കുമാറിന് കൊടുത്തു. അത് വളരെ ആശ്വാസമായി. ജോലി ചെയ്തു കൊണ്ടു തന്നെ ഇന്റര്‍ കോളേജിലെ പഠനം ദേവ് കുമാര്‍ തുടര്‍ന്നു.


ജോലിസ്ഥലത്ത് നിരവധിയായ ജാതിപീഢനങ്ങള്‍ ദേവ് കുമാര്‍ നേരിട്ടു. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ത്താലും ദലിതനായതിനാല്‍ സവര്‍ണ രില്‍ നിന്നും ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. തൂപ്പു ജോലിക്കാരുടെ സമുദായമായി രുന്നതിനാല്‍ മറ്റ് ദലിതരും തങ്ങളെക്കാള്‍ താഴ്ന്നവ നായാണ് ദേവ് കുമാറിനെ കണക്കാക്കി യിരുന്നത്. 

ഒരു ദിവസം ദേവ് കുമാറിന് ജോലിത്തിരക്കു മൂലം കോളേജില്‍ പോ കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം കോളേജിലെ ത്തിയപ്പോള്‍ ഒരു ബ്രാഹ്മണക്കുട്ടി ക്ലാസില്‍ വരാതിരുന്നതിന്റെ കാരണം തിരക്കി. പല്ലു പറിക്കുന്നതിനായി താന്‍ ഒരു ദന്തിസ്റ്റിനെ കാണാന്‍ പോയതാണെന്ന് ദേവ് കുമാര്‍ മറുപടി കൊടുത്തു. ഇതു കേട്ട ഉടനെ ആ ബ്രാഹ്മണക്കുട്ടി കാലില്‍ കിടന്ന ചെരുപ്പൂരി ദേവ് കുമാറിന്റെ കരണത്തടിച്ചു കൊണ്ട് അലറി. 'നിനക്കൊക്കെ എന്തു ദീനം വന്നാലും അത് സ്വന്തം കൈകള്‍ കൊണ്ടു തന്നെ ചെയ്തു കൊള്ളണം. ഭംഗിയായ നീയൊന്നും ഒരു കാര്യത്തിനും ഡോക്ടറെ കാണാന്‍ പോകരുത്.' അടികൊണ്ട് വേദന യെടുത്തെങ്കിലും ദേവ് സ്തബ്ധനായി നിന്നു പോയി. പിന്നീട് ദേവ് കുമാറിന് മനസിലായി, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ മുഖമുദ്രയായ ആ ക്രൂര യാഥാര്‍ത്ഥ്യം, ജാതി! അതു മൂലമാണ് ഒരു തെറ്റും ചെയ്യാതിരു ന്നിട്ടും താന്‍ ശിക്ഷിക്കപ്പെട്ടതെന്ന്!

ജാതിപീഢകള്‍ പലപ്പോഴും പലയിടങ്ങളില്‍ നിന്നുമായി ദേവ് കുമാര്‍ നേരിട്ടു കൊണ്ടിരുന്നു. ശരീരത്തി നേല്ക്കുന്ന മര്‍ദ്ദനങ്ങള്‍ ദേവ് കുമാറി ന്റെ മനസിലും ആഘാതങ്ങള്‍ സൃഷ്ടിച്ചു. എന്തു കൊണ്ടാണ് ദലിതര്‍ മാത്രം കൂറ്റെ ചെയ്യാതെ ശിക്ഷിക്ക പ്പെടുന്നത്? അംബേഡ്കര്‍ കൃതികള്‍ വായിക്കുന്നതു വരെ ദേവ് കുമാറിനെ ഈ സംശയം അലട്ടിക്കൊ ണ്ടിരുന്നു. അംബേഡ്കര്‍ കൃതികളുടെ പാരായണം ദേവ് കുമാറിന് വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും നല്കി. ദലിതരെ കാരണം കൂടാതെ ശിക്ഷിക്കപ്പെടാന്‍ ഇടയാക്കുന്ന തെന്താണോ ആ ജാതിവ്യ വസ്ഥയെ ഉന്മൂലനം ചെയ്യാതെ ഒരു വിമോചനം സാധ്യമാവില്ല എന്ന തിരിച്ചറിവ് അംബേഡ്കര്‍ പാഠങ്ങള്‍ ദേവ് കുമാറിനു പകര്‍ന്നു കൊടുത്തു. അതിന് ഏറ്റവും പറ്റിയ സമരായുധം തൂലിക യാണെന്ന് മനസിലാക്കിയ ദേവ് കുമാര്‍ ലഘുലേഖകള്‍ എഴുതാന്‍ ആരംഭിച്ചു.

1992 - 93 ല്‍ പുറത്തിറക്കിയ 'മേരേ ബസാര്‍' ആണ് ആദ്യത്തെ ബുക് ലെറ്റ്. ട്യൂഷന്‍ ഫീസ് അടക്കാന്‍ വേണ്ടി കരുതിയിരുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇത് പ്രസിദ്ധീകരി ക്കുന്നതിനു വേണ്ട ചെലവ് നിര്‍വ ഹിച്ചത്. 'ഹാന്‍ ഹാന്‍ ഹാന്‍ മെം ഭംഗി ഹൂം', 'ഡോം സെ മഹര്‍ തക്', 'ആത്മഗതി ദസ്ത', എന്നിങ്ങനെ ബുക് ലെറ്റുകള്‍ തുടര്‍ന്നും പ്രസ്ദ്ധീ കരിച്ചു. ഭീം ഭവാനി എന്ന കവിതാ സമാഹാരവും 'ഭാരത് മെ ഭംഗി: ഭംഗി മെ ഭാരത്' തുടങ്ങിയവയും ദേവ് കമുമാറിന്റെ രചനകളില്‍ പെടുന്ന വയാണ്. പുസ്തകങ്ങള്‍ ചെറുതായാലും വലുതായാലും പ്രസാധക മുതലാളി മാരെ ഏല്പിച്ച് പണം പാഴാക്കുന്നതിന് ദേവ് കുമാര്‍ ഒരിക്ക ലും തയാറല്ല. സ്വന്തമായി അധ്വാനിച്ചു ണ്ടാക്കുന്ന തുക മുടക്കി മാത്രമേ ഒരു ലഘുലേഖ പോലും പ്രസിദ്ധീകരിക്കാറുള്ളൂ.

ബുക് ലെറ്റുകള്‍ക്ക് തന്റെ വിമോചന സന്ദേശം പൂര്‍ണമായി ദലിത് ജനതയുടെ ഇടയില്‍ പ്രചരിപ്പിക്കാ നാവുന്നില്ലെന്നു മനസിലാക്കിയ ദേവ് കുമാര്‍ തിയേറ്റര്‍ രംഗത്തേക്ക് ചുവടു മാറ്റി. 1992 ഏപ്രില്‍ 14 ന് അംബേഡ്കര്‍ ജയന്തി ദിനത്തില്‍ തന്നെ തന്റെ നാടക സംഘമായ 'അപ്‌നാ തിയേറ്റര്‍'ന് രൂപം കൊടുത്തു. ആര്യാധിനിവേ ശത്തെ ക്കുറി ച്ചുള്ള 'ദാസ്ഥന്‍' ആയിരുന്നു ആദ്യത്തെ നാടകം. വീരാംഗന ഉദാ ദേവിയെ കുറിച്ചുള്ള 'അഗ്യാത് ഇതിഹാസ്' തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ അപ്‌നാ തിയേറ്റര്‍ അരങ്ങിലെത്തിച്ചു.

2000 ആണ്ടായപ്പോള്‍ 'ജയ് ഭീം' എന്ന പേരില്‍ ഒരു ബുക് ലെറ്റ് മാസിക യുടെ പ്രസിദ്ധീകരണം ആരംഭിച്ചു. പൂര്‍ണമായും ദലിത് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തി രുന്ന ആ പ്രസിദ്ധീകരണം സാമ്പത്തിക പ്രതിസന്ധി മൂലം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നിലച്ചു. ദേവ് കുമാര്‍ പിന്‍തിരി ഞ്ഞില്ല. കുട്ടികളെ സംഘടിപ്പിച്ച് ബോധന ക്ലാസുകള്‍ നയിച്ചു. സ്വാഭിമാ നമുള്ള ജീവിതം നയിക്കാന്‍ ഉതകുന്ന നിര്‍ദ്ദേശ ങ്ങളായിരുന്നു കുട്ടികള്‍ക്ക് കൊടുത്തത്. ബുക് ലെറ്റ് പ്രസിദ്ധീകരണം നിലച്ചപ്പോള്‍ അതിലും ചെറിയ കടലാസു കഷണത്തില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതി തന്റെ ആളുക ളുടെ ഇടയില്‍ വിതരണം ചെയ്തു. 'ചൂലിന് മുകളില്‍ തൂലിക, തൂലിക ക്കു മുകളില്‍ ശിരസ്', 'ചൂല് ഉപേക്ഷിക്കൂ, തൂലികയേന്തൂ', 'സ്വയം ഭരണത്തിന് വോട്ടു ചെയ്യുക, ചൂലുവിട്ട് അധികാര ക്കസേരയിലേക്ക് സഞ്ചരിക്കുക' എന്നിങ്ങനെ യൊക്കെ യുള്ളതായിരുന്നു, അതിലെ വാക്യ ങ്ങള്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും തന്റെയാ ളുകളില്‍ ഉദ്ദേശിച്ച ഫലം ഉളവാക്കാ നായില്ലെന്നു മനസിലാക്കിയ ദേവ് കുമാര്‍ നിരാശനായി. പക്ഷെ, ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ ദേവ് കുമാറിനെ ഉറങ്ങാനനു വദിച്ചില്ല! അരികു ജീവിതങ്ങളുടെ വിമോചനത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ ദേവ് കുമാറിന് നിരന്തം ഊര്‍ജം പകര്‍ന്നു കൊടുത്തു കൊണ്ടിരി ക്കുകയാണ് ബാബാസാഹിബ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ