"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജനുവരി 31, ഞായറാഴ്‌ച

ദേവ് കുമാര്‍: വിമോചനത്തിന് തിയേറ്റര്‍ ആര്‍ട്ട് ഒരു സമരായുധം!

തിയേറ്റര്‍ ആര്‍ട്ടില്‍ ലെജണ്ടായ ദലിതനാണ് ദേവ് കുമാര്‍. ഉത്തര്‍ പ്രദേശിലെ കാന്‍ പൂരില്‍ ഹദ്ദി ഗോദം പ്രവിശ്യയില്‍ ഭംഗി എന്ന ദലിത് സമുദായത്തില്‍ 1972 ഫെബ്രു വരി 6 നാണ് ജനനം. അമ്മ ഗംഗാദേവി അടുത്തുള്ള സ്‌കൂളിലെ തൂപ്പുകാരിയായും അച്ഛന്‍ പ്രഭുദയാല്‍ മുനിസിപ്പാലിറ്റിയിലെ സൂപ്പര്‍ വൈസറുമായി ജോലി നോക്കി യിരുന്നു. നാലു മക്കളില്‍ മൂത്തയാളാണ് ദേവ് കുമാര്‍. മക്കളെ പഠിപ്പിക്കാന്‍ അയക്കാനുള്ള സാമ്പത്തികമൊന്നും മാതാ പിതാക്കളുടെ ജോലില്‍ നിന്നും ലഭിക്കു മായിരുന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും പ്രഭു ദയാല്‍ മക്കളെ പള്ളിക്കൂട ത്തിലയച്ചു. ദലിതുകള്‍ പഠിക്കുന്ന ഒരു പള്ളിക്കൂടത്തി ലായിരുന്നു ദേവ് കുമാറിന്റെ പ്രാഥമിക വിദ്യാഭ്യാസം. കുറച്ച് മുസ്ലീ ങ്ങളും ആ പള്ളിക്കൂടത്തില്‍ പഠിക്കുന്നു ണ്ടായിരുന്നെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ കുട്ടികള്‍ തീരെ ഇല്ലായിരുന്നു. 1984 ല്‍ അവിടെ നിന്നും ദേവ് കുമാര്‍ എട്ടാം ക്ലാസ് പാസായി. തുടര്‍ന്ന്, കാന്‍പൂരിലുള്ള വിശ്വം ഭര്‍ നാഥ് സനാതന സംസ്ഥാന്‍ ഇന്റര്‍ കോളേജില്‍ നിന്നും 1987 ല്‍ മെട്രിക്കുലേഷനും പാസായി. 1991 ല്‍ ക്രൈസ്റ്റ് ചര്‍ച്ച് കോളേജില്‍ ചേര്‍ന്ന് ബി എസ് സിക്ക് പഠിക്കുമ്പോള്‍ ഒന്നാം വര്‍ഷം തന്നെ അച്ഛന്‍ മരണ മടഞ്ഞു. തുടര്‍ന്ന പഠിക്കാന്‍ നിവൃത്തിയില്ലാതെ ദേവ് കുമാര്‍ കോളേജ് വിടേണ്ട ഘട്ടം വരെയെത്തി. മൂത്ത മകന്‍ എന്ന നിലയില്‍ കുടുംബ ത്തിലെ എല്ലാ ഭാരവും ദേവ് കുമാറിന്റെ ചുമലിലായി. മുനിസിപ്പല്‍ അധികൃതര്‍ അച്ഛന്റെ ജോലി ദേവ് കുമാറിന് കൊടുത്തു. അത് വളരെ ആശ്വാസമായി. ജോലി ചെയ്തു കൊണ്ടു തന്നെ ഇന്റര്‍ കോളേജിലെ പഠനം ദേവ് കുമാര്‍ തുടര്‍ന്നു.


ജോലിസ്ഥലത്ത് നിരവധിയായ ജാതിപീഢനങ്ങള്‍ ദേവ് കുമാര്‍ നേരിട്ടു. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ത്താലും ദലിതനായതിനാല്‍ സവര്‍ണ രില്‍ നിന്നും ഏറെ പഴികള്‍ കേള്‍ക്കേണ്ടി വന്നു. തൂപ്പു ജോലിക്കാരുടെ സമുദായമായി രുന്നതിനാല്‍ മറ്റ് ദലിതരും തങ്ങളെക്കാള്‍ താഴ്ന്നവ നായാണ് ദേവ് കുമാറിനെ കണക്കാക്കി യിരുന്നത്. 

ഒരു ദിവസം ദേവ് കുമാറിന് ജോലിത്തിരക്കു മൂലം കോളേജില്‍ പോ കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം കോളേജിലെ ത്തിയപ്പോള്‍ ഒരു ബ്രാഹ്മണക്കുട്ടി ക്ലാസില്‍ വരാതിരുന്നതിന്റെ കാരണം തിരക്കി. പല്ലു പറിക്കുന്നതിനായി താന്‍ ഒരു ദന്തിസ്റ്റിനെ കാണാന്‍ പോയതാണെന്ന് ദേവ് കുമാര്‍ മറുപടി കൊടുത്തു. ഇതു കേട്ട ഉടനെ ആ ബ്രാഹ്മണക്കുട്ടി കാലില്‍ കിടന്ന ചെരുപ്പൂരി ദേവ് കുമാറിന്റെ കരണത്തടിച്ചു കൊണ്ട് അലറി. 'നിനക്കൊക്കെ എന്തു ദീനം വന്നാലും അത് സ്വന്തം കൈകള്‍ കൊണ്ടു തന്നെ ചെയ്തു കൊള്ളണം. ഭംഗിയായ നീയൊന്നും ഒരു കാര്യത്തിനും ഡോക്ടറെ കാണാന്‍ പോകരുത്.' അടികൊണ്ട് വേദന യെടുത്തെങ്കിലും ദേവ് സ്തബ്ധനായി നിന്നു പോയി. പിന്നീട് ദേവ് കുമാറിന് മനസിലായി, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ മുഖമുദ്രയായ ആ ക്രൂര യാഥാര്‍ത്ഥ്യം, ജാതി! അതു മൂലമാണ് ഒരു തെറ്റും ചെയ്യാതിരു ന്നിട്ടും താന്‍ ശിക്ഷിക്കപ്പെട്ടതെന്ന്!

ജാതിപീഢകള്‍ പലപ്പോഴും പലയിടങ്ങളില്‍ നിന്നുമായി ദേവ് കുമാര്‍ നേരിട്ടു കൊണ്ടിരുന്നു. ശരീരത്തി നേല്ക്കുന്ന മര്‍ദ്ദനങ്ങള്‍ ദേവ് കുമാറി ന്റെ മനസിലും ആഘാതങ്ങള്‍ സൃഷ്ടിച്ചു. എന്തു കൊണ്ടാണ് ദലിതര്‍ മാത്രം കൂറ്റെ ചെയ്യാതെ ശിക്ഷിക്ക പ്പെടുന്നത്? അംബേഡ്കര്‍ കൃതികള്‍ വായിക്കുന്നതു വരെ ദേവ് കുമാറിനെ ഈ സംശയം അലട്ടിക്കൊ ണ്ടിരുന്നു. അംബേഡ്കര്‍ കൃതികളുടെ പാരായണം ദേവ് കുമാറിന് വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും നല്കി. ദലിതരെ കാരണം കൂടാതെ ശിക്ഷിക്കപ്പെടാന്‍ ഇടയാക്കുന്ന തെന്താണോ ആ ജാതിവ്യ വസ്ഥയെ ഉന്മൂലനം ചെയ്യാതെ ഒരു വിമോചനം സാധ്യമാവില്ല എന്ന തിരിച്ചറിവ് അംബേഡ്കര്‍ പാഠങ്ങള്‍ ദേവ് കുമാറിനു പകര്‍ന്നു കൊടുത്തു. അതിന് ഏറ്റവും പറ്റിയ സമരായുധം തൂലിക യാണെന്ന് മനസിലാക്കിയ ദേവ് കുമാര്‍ ലഘുലേഖകള്‍ എഴുതാന്‍ ആരംഭിച്ചു.

1992 - 93 ല്‍ പുറത്തിറക്കിയ 'മേരേ ബസാര്‍' ആണ് ആദ്യത്തെ ബുക് ലെറ്റ്. ട്യൂഷന്‍ ഫീസ് അടക്കാന്‍ വേണ്ടി കരുതിയിരുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇത് പ്രസിദ്ധീകരി ക്കുന്നതിനു വേണ്ട ചെലവ് നിര്‍വ ഹിച്ചത്. 'ഹാന്‍ ഹാന്‍ ഹാന്‍ മെം ഭംഗി ഹൂം', 'ഡോം സെ മഹര്‍ തക്', 'ആത്മഗതി ദസ്ത', എന്നിങ്ങനെ ബുക് ലെറ്റുകള്‍ തുടര്‍ന്നും പ്രസ്ദ്ധീ കരിച്ചു. ഭീം ഭവാനി എന്ന കവിതാ സമാഹാരവും 'ഭാരത് മെ ഭംഗി: ഭംഗി മെ ഭാരത്' തുടങ്ങിയവയും ദേവ് കമുമാറിന്റെ രചനകളില്‍ പെടുന്ന വയാണ്. പുസ്തകങ്ങള്‍ ചെറുതായാലും വലുതായാലും പ്രസാധക മുതലാളി മാരെ ഏല്പിച്ച് പണം പാഴാക്കുന്നതിന് ദേവ് കുമാര്‍ ഒരിക്ക ലും തയാറല്ല. സ്വന്തമായി അധ്വാനിച്ചു ണ്ടാക്കുന്ന തുക മുടക്കി മാത്രമേ ഒരു ലഘുലേഖ പോലും പ്രസിദ്ധീകരിക്കാറുള്ളൂ.

ബുക് ലെറ്റുകള്‍ക്ക് തന്റെ വിമോചന സന്ദേശം പൂര്‍ണമായി ദലിത് ജനതയുടെ ഇടയില്‍ പ്രചരിപ്പിക്കാ നാവുന്നില്ലെന്നു മനസിലാക്കിയ ദേവ് കുമാര്‍ തിയേറ്റര്‍ രംഗത്തേക്ക് ചുവടു മാറ്റി. 1992 ഏപ്രില്‍ 14 ന് അംബേഡ്കര്‍ ജയന്തി ദിനത്തില്‍ തന്നെ തന്റെ നാടക സംഘമായ 'അപ്‌നാ തിയേറ്റര്‍'ന് രൂപം കൊടുത്തു. ആര്യാധിനിവേ ശത്തെ ക്കുറി ച്ചുള്ള 'ദാസ്ഥന്‍' ആയിരുന്നു ആദ്യത്തെ നാടകം. വീരാംഗന ഉദാ ദേവിയെ കുറിച്ചുള്ള 'അഗ്യാത് ഇതിഹാസ്' തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ അപ്‌നാ തിയേറ്റര്‍ അരങ്ങിലെത്തിച്ചു.

2000 ആണ്ടായപ്പോള്‍ 'ജയ് ഭീം' എന്ന പേരില്‍ ഒരു ബുക് ലെറ്റ് മാസിക യുടെ പ്രസിദ്ധീകരണം ആരംഭിച്ചു. പൂര്‍ണമായും ദലിത് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തി രുന്ന ആ പ്രസിദ്ധീകരണം സാമ്പത്തിക പ്രതിസന്ധി മൂലം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നിലച്ചു. ദേവ് കുമാര്‍ പിന്‍തിരി ഞ്ഞില്ല. കുട്ടികളെ സംഘടിപ്പിച്ച് ബോധന ക്ലാസുകള്‍ നയിച്ചു. സ്വാഭിമാ നമുള്ള ജീവിതം നയിക്കാന്‍ ഉതകുന്ന നിര്‍ദ്ദേശ ങ്ങളായിരുന്നു കുട്ടികള്‍ക്ക് കൊടുത്തത്. ബുക് ലെറ്റ് പ്രസിദ്ധീകരണം നിലച്ചപ്പോള്‍ അതിലും ചെറിയ കടലാസു കഷണത്തില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതി തന്റെ ആളുക ളുടെ ഇടയില്‍ വിതരണം ചെയ്തു. 'ചൂലിന് മുകളില്‍ തൂലിക, തൂലിക ക്കു മുകളില്‍ ശിരസ്', 'ചൂല് ഉപേക്ഷിക്കൂ, തൂലികയേന്തൂ', 'സ്വയം ഭരണത്തിന് വോട്ടു ചെയ്യുക, ചൂലുവിട്ട് അധികാര ക്കസേരയിലേക്ക് സഞ്ചരിക്കുക' എന്നിങ്ങനെ യൊക്കെ യുള്ളതായിരുന്നു, അതിലെ വാക്യ ങ്ങള്‍. ഇങ്ങനെയൊക്കെ ചെയ്തിട്ടും തന്റെയാ ളുകളില്‍ ഉദ്ദേശിച്ച ഫലം ഉളവാക്കാ നായില്ലെന്നു മനസിലാക്കിയ ദേവ് കുമാര്‍ നിരാശനായി. പക്ഷെ, ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ ദേവ് കുമാറിനെ ഉറങ്ങാനനു വദിച്ചില്ല! അരികു ജീവിതങ്ങളുടെ വിമോചനത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ ദേവ് കുമാറിന് നിരന്തം ഊര്‍ജം പകര്‍ന്നു കൊടുത്തു കൊണ്ടിരി ക്കുകയാണ് ബാബാസാഹിബ്

മാധുരി സാലെ: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ സാങ്കേതിക ശാസ്ത്രജ്ഞ

2010 നവംബര്‍ 17 നാണ് കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളയില്‍ ബി ടെക് സിവില്‍ എഞ്ചിനീയറിംങിന് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി യായിരുന്ന മാധുരി സാലെ ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ മുറിയില്‍ സീലിങ്ഫാനില്‍ സ്വന്തം ഷാളില്‍ കെട്ടിത്തൂങ്ങിയാണ് മാധുരി ആത്മഹത്യ ചെയ്തത്. 22 ന് അടുത്ത് പ്രായമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുന്നതിന് 2 ദിവസം മുമ്പ് മാധുരിയുടെ പിറന്നാളായിരുന്നു. ആന്ധ്രാപ്രദേശിലെ നല്‌ഗൊണ്ട ജില്ലയിലാണ് മാധുരി ജനിച്ചത്.

സംഭവത്തെ കുറിച്ചുള്ള പൊലീസ് ഭാഷ്യമേ മറ്റുള്ളവര്‍ക്ക് ഇതുവരെ ലഭിച്ചുള്ളൂ. അതനുസരിച്ച്, മാധുരിയുടെ താമസിച്ചിരുന്ന മുറി ഏറെ നേരമായി തുറക്കാതിരുന്നത് സഹപാഠികള്‍ ശ്രദ്ധിച്ചു. കതകില്‍ മുട്ടിയിട്ടും തുറക്കാതെ വന്നതിനെ തുടര്‍ന്ന് അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കതക് വെട്ടിപ്പൊളിച്ചാണ് മാധുരിയുടെ മൃതദേഹം പുറത്തെടുത്തതത്രേ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ട ത്തിന് അയച്ചശേഷം മാധുരിയുടെ വീട്ടുകാരം വിവരമറിയിച്ചു.

മരണ കാരണം വ്യക്തിപരമായ പ്രശ്‌നം മൂലമാണെന്ന് ഇന്‍സ്റ്റിട്ട്യൂട്ട് അധികാരികളുടെ വിശദീകരണം. അതായത് 'പ്രേമനൈരാശ്യം'! ആത്മ ഹത്യയെ ആശ്രയിക്കും വിധം നിരാശയുണ്ടാക്കുന്ന മുടിഞ്ഞ പ്രേമം മാധുരിക്ക് ആരെങ്കിലുമായിട്ടുണ്ടായിരുന്നെങ്കില്‍ മരണത്തിനു മുമ്പുതന്നെ അത് കാമ്പസില്‍ അറിഞ്ഞ് വാര്‍ത്തായി രിക്കണമല്ലോ! അങ്ങനെ എന്തെങ്കിലും മാധുരിക്ക് ഉണ്ടായിരുന്നതായി സഹപാഠികള്‍ ഓര്‍ക്കു ന്നില്ല. 

മുന്‍ പരീക്ഷകള്‍ക്ക് തിളക്കമാര്‍ന്ന വിജയം നേടിയാണ് മാധുരി സിവില്‍ എഞ്ചിനീയറിങ്ങിന് അഡ്മിഷന്‍ നേടിയത്. ഇത്തരം മികച്ച വിജയ പശ്ചാത്തലമുള്ള ഒരു പെണ്‍കുട്ടി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നുള്ള ചോദ്യത്തിന് അധികാരികള്‍ കണ്ടെത്തിയ ന്യായമാണ് 'വ്യക്തി പരം' എന്ന്. എന്നാല്‍ മാധുരിയുടെ സഹോദരനായ ഭരത് സാലെ സഹോദരിയുടെ മരണകാരണം അധികാരികളുടെ സമ്മര്‍ദ്ദത്താലാണെന്ന് ആരോപിച്ച് അവര്‍ക്കെതിരെ കേസ് കൊടുത്തു. ഓസ്മാനിയ യൂണി വേഴ്‌സിറ്റിയില്‍ നിന്നും ബി ടെക് പാസായ ആളാണ് ഭരത് സാലെ. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന തന്റെ സഹോദരിക്ക് ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള 'വ്യക്തിപരമായ പ്രശ്‌നം' മറ്റെന്താണെന്ന് ഭരത് സാലെ ചോദിക്കുന്നു.

ഇതിനു മുമ്പും 8 വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ തൂങ്ങി മരിച്ചിട്ടുണ്ട്. അതില്‍ അഞ്ചെണ്ണവും ഹോസ്റ്റല്‍ മുറികളിലും ബാക്കിയുള്ള ഒറ്റമുറി കളിലു മായിരുന്നുവത്രെ! ഇന്‍സ്റ്റിട്ട്യൂട്ടിലെ ഉന്നതാധികാര സമിതി, ഹോസ്റ്റല്‍ റൂമുകളിലെ സീലിങ്ഫാനുകള്‍ മാറ്റി പെഡസ്റ്റല്‍ ഫാനുകള്‍ സ്ഥാപിക്കാന്‍ മുന്‍പെടുത്ത തീരുമാനം വൈകിയതില്‍ സ്വയം പഴിക്കു ന്നു!? 

സന്തുമോള്‍: ജാതിനിര്‍മിത ധാരണകളെ തുരത്തിയ വിദ്യാഭ്യാസ വിജയം!

കേരളത്തിലെ കോളനി നിവാസികളായ ദലിതര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരും വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിഞ്ഞുകൂടുന്നവരും വിദ്യാവിഹീനരു മാണെന്നത് സവര്‍ണനിര്‍മിത ധാരണകള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യം മറിച്ചാണ്, സംസ്‌കാരത്തില്‍ സമ്പന്നനും വൃത്തിയില്‍ മഹാത്മാക്കളുമാണ് ദലിതര്‍. അധ്വാനവര്‍ഗമായ ദലിതര്‍ അവര്‍ക്കു വേണ്ടതെല്ലാം സ്വയം ഉത്പാദി പ്പിക്കു ന്നതിനാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നില്ല. അവരുടെ അധ്വാനഫലം ചൂഷണം ചെയ്ത് അനുഭവിക്കുന്ന സവര്‍ണരല്ലേ വാസ്തവത്തില്‍ കുറ്റവാളികള്‍? തത്വശാ സ്ത്രങ്ങളുടെ പിന്‍ബലത്തില്‍ ദലിതര്‍ക്കുള്ള വിദ്യാഭ്യാസ അവകാശ നിഷേധം പ്രയോഗത്തില്‍ വരുത്തിയശേഷം 'വിദ്യാവിഹീനര്‍' എന്ന് ആക്ഷേപിക്കുമ്പോള്‍ സവര്‍ണരിലാണ് ബുദ്ധിഹീനത ഉള്ളത് എന്ന യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുന്നത്.

കോട്ടയം ജില്ലയിലെ കുറിച്ചി സചിവോത്തമപുരം കോളനിയിലേക്ക് വരിക. രാജഭരണക്കാലത്ത് ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരും മഹാത്മാ അയ്യന്‍കാളിയുടെ മരുമകന്‍ ടി ടി കേശവന്‍ ശാസ്ത്രിയും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ഈ കോളനി. തിരുവിതാം കൂര്‍ ദിവാന്മാരില്‍ പ്രമുഖനാണെ രാമസ്വാമി അയ്യര്‍ എന്ന സ്വയം വിശേഷണം ചരിത്രത്തിലുടനീളം നിലനിര്‍ത്തുവാന്‍ ബോധപൂര്‍വം കൊടുത്ത പേരാണ് 'സചിവോത്തമപുരം' എന്നത്! അതിനായി ശ്രീരാമ പ്രതിഷ്ഠയുള്ള 'രാമസ്വാമി ക്ഷേത്ര'വും ഇതോടൊപ്പം സ്ഥാപിക്കുക യുണ്ടായി.

ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതലമുറയും അധ്വാനശീലരായ മുതില്‍ന്നവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ സദാശ്രദ്ധാലുക്കളായ സ്ത്രീജനങ്ങളും ചേര്‍ന്ന് സംസ്‌കാര സമ്പന്നമായ ജീവിതം നയിച്ചുകൊണ്ട് സവര്‍ണ നിര്‍മിത ധാരണകളെ നിശേഷം തുരത്തിയിരിക്കുകയാണ് സചിവോത്തമപുരം കോളനിയിലെ നിവാ സികള്‍. അവരില്‍പ്പെട്ട സാബു ആന്റണി ഷൈലജ ദമ്പതികളുടെ ഇളയമകള്‍ സന്തുമോളുടെ വിദ്യാഭ്യാസ മികവുകള്‍ പരിശോധിക്കാം. ഇവരുടെ മൂത്തമകള്‍ NCC യുടെ ഹോക്കി ടീമില്‍ അംഗമാണ്. ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച വിജയങ്ങളും കൈവരി ക്കുന്നു.

ഇപ്പോള്‍ 19 വയസുള്ള ഇളയമകള്‍ സന്തുമോള്‍ ഇതിനോടകം ആയുര്‍ വേദ നഴ്‌സിംങും ഡാറ്റാ എന്‍ട്ി കോഴ്‌സും പാസായി, ബി എ സോഷ്യോളജി കറസ്‌പോണ്ടന്‍സ് കോഴ്‌സിന് പഠിക്കുന്നു. വീട്ടില്‍ വെച്ച് 18 കുട്ടികള്‍ക്ക് CBSE സിലബസില്‍ ട്യൂഷന്‍ കൊടുക്കുന്നു. നേഴ്‌സായി സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ലഭിച്ചു. കൂടുതല്‍ പഠിക്കുന്നതിനായി ആ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനത്തില്‍ നിയമനവും ലഭിച്ചു!

86% മാര്‍ക്ക് നേടി സ്‌കൂള്‍ ടോപ്പറായാണ് സന്തുമോള്‍ SSLC പാസായത്. മന്ദിരം സെ. മേരീസ് മഗ്ദലനമറിയം ഗേള്‍സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ലീഡറും ഈ ദലിത് പെണ്‍കുട്ടിയായിരുന്നു. പ്ലസ് ടുവിന് സെ. മേരീസ് കോളേജില്‍ ചേര്‍ന്ന് പ്രൈവറ്റായണ് പഠിച്ചത്. 96 % മാര്‍ക്കോടെ പാസായി. തുടര്‍ന്ന് പെരുന്നയിലുള്ള അമൃത പാരാമെഡിക്കല്‍ കോളേ ജില്‍ ചേര്‍ന്ന് ആയുര്‍വേദ നഴ്‌സിങ്ങില്‍ നടുവേദന സ്‌പെഷ്യലിസ്റ്റ് കോഴ്‌സ് പാസായി. ഇതിനിടെ ഒരു ദുരന്തമുണ്ടായി. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ അതില്‍ നിന്ന് തെറിച്ചുവീണ് തലക്ക് ക്ഷതമേറ്റു. സര്‍ജറി വേണ്ടി വന്നു. ഭേദമായെങ്കിലും പരീക്ഷക്ക് ഹാജരാകേണ്ട എന്ന് എല്ലാ വരും നിര്‍ബന്ധിച്ചു. സന്തുമോളാകട്ടെ പഠിച്ച വിവരങ്ങള്‍ മറന്നു പോവുകയും ചെയ്തു. കെ ആര്‍ ശ്രീകുമാറിന്റെ 'പരിചാരക' എന്ന ആയുര്‍വേദ ഗ്രന്ഥം വാങ്ങി പഠിച്ച് ഒരു 'പരീക്ഷണ'മെന്ന നിലയില്‍ പരീക്ഷയെഴുതാന്‍ തീരുമാനിച്ചു. ഫലം വന്നപ്പോള്‍ സന്തുമോള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍!

പെരുന്ന ശ്രീശങ്കര ഹോസ്പിറ്റലില്‍ 6 മാസം നേഴ്‌സായി ജോലി ചെയ്തു. തുടര്‍ന്ന് സെ മേരീസ് കോളേജില്‍ ഡാറ്റാ എന്ട്രി കോഴ്‌സിന് ചേര്‍ന്നു. 60 കുട്ടികള്‍ പഠിക്കുന്ന ആ ബാച്ചിലും ടോപ്പര്‍! ബി എ സോഷ്യോളജി കറസ്‌പോണ്ടന്‍സ് കോഴ്‌സിനാണ് ഇപ്പോള്‍ പഠിക്കുന്നത്. അതോടൊപ്പം 18 കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് CBSC സിലബസില്‍ ട്യൂഷനെടുക്കുന്നു. സന്തുമോള്‍ സ്‌കൂള്‍ പഠനകാലത്ത് 500 രൂപ മുടക്കിയാണ് ട്യൂഷനു പോയിരുന്നത്. താനൊരു ട്യൂഷന്‍ ടീച്ചറായപ്പോള്‍ 100 രൂപ പോലും ഫീസായി ലഭിക്കാറില്ലെന്ന് സന്തുമോള്‍ പറയുന്നു. അതിലലൊട്ടു പരാതി യുമില്ലത്രെ.

എല്ലാ ദലിത് വിദ്യാര്‍ത്ഥികളേയും പോലെ ജാതിവെറിയുടെ ഇരയാണ് വിദ്യാഭ്യാസത്തില്‍ സമര്‍ത്ഥയായ സന്തുമോളും. സന്തുമോളുടെ അച്ഛന്റെ കുടുംബം കുട്ടനാട്ടിലെ പുളിങ്കുന്നിലുള്ള പൂവത്താണ്. ചേച്ചി സച്ചുമോള്‍ പിറക്കുന്നതു വരെ കുടുംബം പൂവത്താണ് താമസിച്ചിരുന്നത്. അമ്മയുടെ വീടിരിക്കുന്ന സചിവോത്തമപുരത്ത് വന്ന് സ്ഥലം വാങ്ങി തമസമാക്കി യതിനു ശേഷമാണ് സന്തുമോള്‍ പിറക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം ചെയ്തത് സചിവോത്തമപുരത്തുള്ള ഹരിജന്‍ വെല്‍ഫെയര്‍ യു പി സ്‌കൂളില്‍ നിന്നാണ്.

SSLC വരെ സന്തുമോളുടെ ജാതിക്ക് കുഴപ്പമൊന്നു മില്ലായിരുന്നു. തുടര്‍ന്നു പഠിക്കുന്നതിന്, ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ താലൂക്ക് ആഫീസില്‍ ചെന്നപ്പോള്‍ അച്ഛന്‍ ക്രിസ്ത്യാനി യായതിനാല്‍ തരാനാവില്ല എന്ന് ഓഫീസ് മേധാവികള്‍ തീര്‍ത്തു പറഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് മൂത്ത സഹോദരി സച്ചുമോള്‍ക്ക് ഇതേ ആവശ്യത്തിന് തടസം നേരിട്ടില്ല. അച്ഛന്‍ സാബു ആന്റണി രേഖാപരമായി ക്രിസ്ത്യാനി യാണെങ്കിലും, കഴിഞ്ഞ തലമുറയില്‍ പെട്ട പൂര്‍വികര്‍, ഇടക്കുവെച്ച് ക്രിസ്തുമത വിശ്വാസം സ്വീകരിച്ച കുട്ടനാട്ടിലെ ദലിതരായ കര്‍ഷകത്തൊ ഴിലാളികളുടെ വംശപരമ്പരയില്‍ പെട്ടവരാണ്. 

ജാതിയോ? ആ ഭീകര യാഥാര്‍ത്ഥ്യം സമൂഹത്തിനേല്പിക്കുന്ന മുറിവു കളുടെ വേദനയെന്തെന്ന് സ്‌കൂളില്‍ പഠിക്കുന്ന ചെറുപ്രായത്തിലേ തന്നെ സന്തുമോള്‍ അനുഭവിച്ചറിഞ്ഞു. സഹപാഠികളുടേയും അധ്യാപകരുടേയും ഇതര ജീവനക്കാരുടേയും ഇടയില്‍ പോലും അദൃശ്യനായ ആ കൊല യാളി പതിയിരിക്കുന്നു. അതുകൊണ്ട് താലൂക്കാഫീസിലെ ഉദ്യോഗസ്ഥന്‍ 'നല്ല ക്രിസ്ത്യാനിയല്ല പെലേരാണ്' ് എന്ന് ആക്ഷേപിച്ചപ്പോള്‍ വേദനയല്ല തോന്നിയത്, പ്രതിഷേധമാണ്. പ്രൈവറ്റ് കോളേജില്‍ ലക്ചററായി ജോലി നോക്കുന്ന ആ ഉദ്യോഗസ്ഥന്റെ 'സൈഡ്ബിസിനസ്' ആണ് താലൂക്കാഫീ സിലെ ഗവണ്‍മെന്റ് ഉദ്യോഗം എന്ന് മനസിലാക്കിയ സന്തുമോള്‍, അതുകൊണ്ട് എന്താണ് കുഴപ്പം എന്ന് തിരിച്ച് ആവശ്യപ്പെട്ടു. ജാതിക്കെ തിരായ പോരാട്ടം തുടരുമെന്ന് ഉറച്ച തീരുമാനത്തോടെയാണ് അവിടെ നിന്നും പോന്നത്. 

നാലാംക്ലാസ് മുതല്‍ സന്തുമോള്‍ നല്ലൊരു വായനക്കാരിയാണ്. ഈയിടെ അന്തരിച്ച, ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനു മായിരുന്ന വി കെ കുട്ടപ്പന്‍ ചങ്ങനാശേരിയും 'വിജ്ഞാനകേദാരം പബ്ലിക്കേഷന്‍സ്' ഉടമ ജിഷ്ണുവുമാണ് ഈ കാര്യത്തില്‍ സന്തുമോളുടെ പ്രചോദകര്‍. അച്ഛന്‍ കാറ്ററിങ് സ്ഥാപനം വിജയകരമായി നടത്തിക്കൊണ്ടു പോകുന്നു. അമ്മ അച്ഛനെ ജോലിയില്‍ സഹായിച്ചുകൊണ്ട് വീട്ടിലും. ചേച്ചി ഇപ്പോള്‍ ഹോക്കി പരിശീലന ക്യാമ്പിലാണ്. നെഴ്‌സിങ് ഇന്സ്റ്റിട്ട്യൂട്ടിലെ മികവ് പരിഗണിച്ച് ഡെല്‍ഹിയിലും ബാംഗ്ലൂരും എറണാകുളത്തുമൊക്കെയുള്ള ആയുര്‍വേദ ആശുപത്രികളില്‍ നിന്നും ജോലിക്കു ചേരുന്നതിനായി ഇപ്പോഴും സന്തുമോള്‍ക്ക് ഫോണ്‍വിളികള്‍ വരുന്നുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലിയും ലഭിച്ചു, നിയമനം കാത്തിരിക്കുകയാണ്.

ചമയങ്ങളില്ലാതെ, എന്നാല്‍ മികച്ച ആധുനിക വേഷത്തില്‍ സദാ ചുറു ചുറുക്കോടെ നടക്കുന്ന സന്തുമോള്‍ നാടിന്റെ അഭിമാനങ്ങളില്‍ ഒന്നാണ്. ദലിതുകള്‍ പഠിക്കാത്തു കൊണ്ടല്ല, നന്നായി പഠിക്കുന്നതു കൊണ്ടാണ് ജാതിവെറി എപ്പോഴും ഏല്‌ക്കേണ്ടി വരുന്നതെന്ന് രോഹിത് വെമുലയുടെ കൊലപാതകത്തെ ചൂണ്ടിക്കാട്ടി് സന്തുമോള്‍ സമര്‍ത്ഥിക്കുന്നു.

എങ്ങിനെയാണ് രണ്ടുസെന്റ് കോളനികളിലേക്ക് ദലിതര്‍ ഒതുക്കപ്പെട്ടത് എന്നതിനെ ചൂഴ്ന്നുള്ള ചരിത്ര യാഥാര്‍ത്ഥ്യം ജാതിവെറിമൂത്തവര്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണ്. അധ്വാനവര്‍ഗവും ഭേേക്ഷ്യാത്പാ ദകരുമായ ദലിതരെ കുറിച്ച് ഇങ്ങനെ ഒരു ധാരണ നിര്‍മിക്കുകയും അത് വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നതിനി ടയില്‍ത്തന്ന അവരുടെ അധ്വാനഫലം ഭുജിച്ചു കൊണ്ട് കഴിയുകയും ചെയ്യുന്ന മേലാള ജാതിക്കാരുടെ നാളിതുവരെയുള്ള ഗൂഢനീക്കങ്ങളെ തക്കസമയത്ത് തുരത്തി മാറ്റില്ലെങ്കില്‍ ഒരു ദേശത്തിന് പുരോഗതി ഒരു ജനതക്ക് മോചനവും പ്രാപിക്കാനാവില്ല എന്ന വസ്തുതയാണ് സന്തുമോളുടെ ജീവിതവും കോളനിയുടെ ചരിത്രവും ബഹുജനങ്ങള്‍ക്ക് തരുന്ന പാഠം.

പൊയ്കയില്‍ അപ്പച്ചന്‍ : ബ്രദറന്‍ സഭയില്‍ - ദളിത്‌ബന്ധു എന്‍ കെ ജോസ്

യോഹന്നാന്‍ മാര്‍ത്തോമ്മ സഭയില്‍ നിന്നും പിരിഞ്ഞു. അദ്ദേഹം ആരുടെയും കാരുണ്യത്തിനു വേണ്ടി കാത്തു നിന്നില്ല. നേരെ ബ്രദറന്‍ സഭയിലേയ്ക്കു പോയി. കൂടുതല്‍ പാശ്ചാത്യ മേധാവിത്വമുള്ളതും സാഹോദര്യത്തോടു കൂടിയതും (പേരു തന്നെ സൂചിപ്പിക്കുന്നത് അതാണല്ലൊ) അതിനാല്‍ ജാതിചിന്തയും വിവേചനവും ഇല്ലാത്ത തുമാണ് അതെന്ന് അദ്ദേഹം ധരിച്ചു. ആ കൂട്ടായ്മയിലേയ്ക്ക് മാറി. യോഹന്നാന്‍ പോയപ്പോള്‍ കുടെ പോകാന്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു. യോഹന്നാന്റെ ചുവടുമാറ്റം മധ്യ തിരുവിതാംകൂറില്‍ ഒരു വിപ്‌ളവം തന്നെ സൃഷ്ടിച്ചു. യാക്കോബായ സഭയില്‍ നിന്നും കേവലം 1889 ല്‍ മാത്രം തെറ്റിപ്പി രിഞ്ഞു രൂപീകരിക്കപ്പെട്ട മാര്‍ത്തോമ്മ സഭ കെട്ടുറപ്പോടെ വളര്‍ന്ന പ്പോഴാണ് യോഹന്നാന്റെ വേര്‍പാടുണ്ടായത്. ആയിരങ്ങളാണ് അന്ന് പിരിഞ്ഞത്. അത് സഭാധികാരികളെ ഇരുത്തി ചിന്തിപ്പിച്ചു. അവരിലെ ആഢ്യക്രിസ്ത്യാനികള്‍ ഒട്ടും തന്നെ ചോര്‍ന്നില്ലെങ്കെിലും അവശ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെയാണ് ചോര്‍ന്നു പോയത്. പ്രത്യേകിച്ചും യോഹന്നാന്‍ ഉപദേശിയുടെ സമുദായമായ സാംബവ സമുദായത്തില്‍ പ്പെട്ടവര്‍.

ഏതു ഓണം വരാനും ഒരു മൂലം വേണമല്ലോ. ആയിടെ പുല്ലാട്ട് മരിച്ച ഒരു ദലിത് ക്രിസ്ത്യാനിയുടെ ശവം ക്രൈസ്തവരുടെ സെമിത്തേ രിയില്‍ തന്നെ ആഢ്യക്രിസ്ത്യാനികളുടെ ശവവും മറവു ചെയ്യുന്നിടത്ത് മറവു ചെയ്തു. അത് ആഢ്യക്രൈസ്തവരുടെ കഠിനമായ പ്രതിഷേധ ത്തിനും പ്രക്ഷോഭത്തിനും കാരണമായി. പ്രക്ഷുബ്ധരായ ആഢ്യ ക്രൈസ്തവര്‍ ആ ശവം എടുത്തു ദൂരെ എറിഞ്ഞു. പുല്ലാട്ടെ പുല്ലരികാട്ട് ശ്മശാനത്തിലാണ് ആ സംഭവം നടന്നത്. അത് അവിടെത്തെ അവശ ക്രൈസ്തവരെ യോഹന്നാന്‍ ഉള്‍പ്പെടെ ഏറെപ്പേരെ ഒന്നു മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മതം മാറിയാലും കുരിശു ചുമന്നാലും ബൈബിള്‍ താങ്ങിയാലും ദലിതന്‍ ദലിതന്‍ തന്നെ. മരിച്ചുകഴിഞ്ഞാലുംഅയിത്തം നിലനില്‍ക്കും. അപ്പോള്‍ അത് സ്വര്‍ഗ്ഗത്തിലും കാണുമായിരിക്കും. അയിത്തമുള്ള സ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട എന്ന് യോഹന്നാന്റെ നേതൃത്വത്തില്‍ ഒരുനല്ല വിഭാഗം ദലിത് ക്രൈസ്തവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ബൈബിളിന് കടലാസിന്റെ വിലയേയുള്ളു. ജീവിതം മനുസ്മൃതിയെ ആസ്പദമാക്കിയാണ് നിര്‍വ്വഹിച്ചിരുന്നത്. അദ്ദേഹം മാര്‍ത്തോമ്മ സഭയില്‍ നിന്നും പിരിഞ്ഞു. ആഢ്യക്രിസ്ത്യാ നികളുടെ ജീവിതസമ്പ്രദായത്തെ അങ്ങേയറ്റം വെറുത്തു. ആ സംഭവം നടന്നത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നു. അതിനും അര നൂറ്റാണ്ടിനു ശേഷം കുറവിലങ്ങാട്ട് കത്തോലിക്ക പള്ളിയിലും ഇത്തരമൊരു സംഭവം ആവര്‍ത്തിച്ചു. അത് സംബന്ധിച്ച് അന്നുനടത്തിയ പ്രതിഷേധ യോഗത്തില്‍ ഈ ലേഖകനും പങ്കെടുത്തതാണ്. എങ്കിലും യോഹന്നാന്‍ ഉപദേശിക്ക് ബൈബിള്‍ ഉപേക്ഷിക്കാന്‍ തോന്നിയില്ല. വളരെ ചെറുപ്പം മുതല്‍ വായിച്ചു പഠിച്ചതല്ലേ. ആ പാരമ്പര്യത്തിലല്ലേ വളര്‍ന്നത്. അതിനാല്‍ ബൈബിള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്നതും കൂടുതല്‍ ആത്മാര്‍ത്ഥത യോടെ കാണുന്നതും എന്ന് അദ്ദേഹത്തിനു തോന്നിയ ബ്രദറന്‍ സഭയിലേയ്ക്കു മാറി. അങ്ങനെയാണ് ഉപദേശിയും കൂട്ടരും ബ്രദറന്‍ സഭയില്‍ എത്തിയത്. അവിടെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. അദ്ദേഹം അവിടെ ഒരു എരിവുള്ള പ്രാസംഗികനായി മാറി. പോരെങ്കില്‍ ആയിരക്കണക്കിന് അനുയായികളുമായിട്ടാണ് ചെന്നത്. പക്ഷെ അതും അധികനാള്‍ നീണ്ടുനിന്നില്ല. അദ്ദേഹം മാര്‍ത്തോമ്മസഭ യില്‍ നിന്നും പിരിഞ്ഞത് ഒരു മരണം മൂലമാണെങ്കില്‍ ബ്രദറന്‍ സഭയില്‍ നിന്നും പിരിയാന്‍ കാരണം ഒരു വിവാഹമാണ്. മറിയാമ്മ എന്ന ഒരു ആഢ്യക്രൈസ്തവ സ്ത്രീയും വെള്ളന്നൂര്‍ക്കാരന്‍ ദാനിയേല്‍ എന്ന ഒരു ദലിത് ക്രൈസ്തവനും പ്രേമബദ്ധരായി. യോഹന്നാന്‍ അവരുടെ വിവാഹം നടത്തികൊടുക്കാന്‍ മുന്‍കൈയ്യെടുത്തു. ബ്രദറന്‍ സഭയിലെ മാത്രമല്ല മറ്റു സഭകളിലെയും ആഢ്യക്രൈസ്തവര്‍ക്ക് അത് രസിച്ചില്ല. സഭ ഏതായാലും ആഢ്യന്‍മാര്‍ ആഢ്യന്‍മാര്‍ തന്നെ. അവശന്‍മാര്‍ അവശന്‍മാരും. ഒരു 'സവര്‍ണ്ണ'യും ഒരു ദലിതനും തമ്മിലുള്ള ബന്ധം അവര്‍ക്കു സഹിക്കുകയില്ല. ബ്രദറന്‍ എന്ന പേരു മാത്രം. സാഹോദര്യ മില്ല.

1850 ല്‍ എല്‍.എം.എസ്സിലെ ചാള്‍സ് മീഡ് എന്ന ഒരു യുറോപ്യന്‍ മിഷനറി തന്റെ ഭാര്യയുടെ നിര്യാണാനന്തരം ഉന്നതവിദ്യാഭ്യാസം ലഭിച്ച മുന്‍ അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു വനിതയെ പുനര്‍വിവാഹം ചെയ്ത പ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ പ്രസിദ്ധമാണ്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കഴിയാതെ വന്നപ്പോള്‍ യൂറോപ്പില്‍ എല്‍.എം.എസിന്റെ കേന്ദ്ര അധികാരികള്‍ക്ക് എഴുതി. അവര്‍ മുന്‍ അടിമവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു സ്ത്രീയാണ് (പറയ സ്ത്രീ) എന്നതുമാത്രമാണ് ആ പരാതിയുടെ കാരണം. പരാതിപ്പെട്ടത് യൂറോപ്യന്‍മാരാണ്. ജാതി എന്താണെന്ന് എന്നുപോലും അറിഞ്ഞു കൂടാത്തവര്‍. അവര്‍ ഏതാനും നാള്‍ കേരളത്തില്‍ താമസിച്ചതിന്റെ ഫലമാണത്. ആരേയും ആകര്‍ഷിച്ചു വലയിലാക്കുന്ന ജാതിപിശാചിന്റെ വലയില്‍ ആ യൂറോപ്യന്മാരും വീണുപോയി. അദ്ദേഹത്തെ അവര്‍ എല്‍.എം.എസ്സില്‍ നിന്നും പുറംതള്ളി. പിന്നെ അദ്ദേഹം ജീവിക്കാന്‍ വേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഒരു ജീവനക്കാരനായി മാറി. സ്വന്തം നിലയില്‍ മിഷനറി പ്രവര്‍ത്തനം തുടരുകയും ചെയ്തു Conversion and Social equality in India എന്ന ഗ്രന്ഥം 48-ാം പേജില്‍ ആ വിവരം പറയുന്നുണ്ട്. എല്‍.എം.എസ് മിഷനറിമാര്‍ മാത്രമല്ല സി.എം.എസ്സിലെയും മറ്റ് എല്ലാ മിഷനറി സമൂഹത്തില്‍പ്പെട്ട യൂറോപ്യന്‍മാരും അന്ന് ആ വിവാഹത്തെ എതിര്‍ത്തു. ജാതിചിന്ത ഇന്ത്യയിലെ ആഢ്യക്രിസ്ത്യാനി കളില്‍ മാത്രമല്ല അവരോട് ബന്ധപ്പെട്ട യൂറോപ്യന്‍ ക്രൈസ്തവരിലും പടര്‍ന്ന് പിടിച്ചിരുന്നു. അത് ഇന്റര്‍നെറ്റിലെ വൈറസ് പോലെയായി രുന്നു.

ആഢ്യന്‍മാര്‍ യോഹന്നാന്‍ ഉപദേശിയെ വളഞ്ഞു മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. രാത്രിയില്‍ അദ്ദേഹത്തിന് സ്വന്തം വീടുപേക്ഷിച്ച് കടപ്രയില്‍ കുഴിപറമ്പില്‍ പത്രോസിന്റെ വീട്ടില്‍ അഭയം തേടേണ്ടിവന്നു. ശത്രുക്കള്‍ അവിടെയും അദ്ദേഹത്തെ വളഞ്ഞു. അവസാനം കരിമ്പില്‍കാട്ടില്‍ ഒളിച്ചിരുന്ന് രക്ഷപ്പെട്ടു. അതാണ് അദ്ദേഹം ബ്രദറന്‍ സഭയെ ഉപേക്ഷിക്കാന്‍ കാരണമായത്. സഭ ബ്രദറനായിരുന്നു വെങ്കിലും സഭയിലെ അംഗങ്ങള്‍ ബ്രദേഴ്‌സ് - സഹോദരങ്ങളായിരുന്നില്ല. യേശുവിന്റെ തിരുശരീരവും തിരുരക്തവുമാണ് ഒരു പാത്രത്തില്‍ നിന്നും സ്വീകരിച്ചിരുന്നെങ്കിലും മുന്‍ അയിത്തക്കാരന്‍ സ്പര്‍ശിച്ചതാണെങ്കില്‍ പിന്നെ അത് ആ്്യ ക്രൈസ്തവന് സ്വീകരിക്കുവാന്‍ പാടില്ല. ഭക്ഷിക്കാന്‍ കൊള്ളുകയില്ല, മറിച്ച് ആകുകയും ചെയ്യാം. ഈ അയിത്തത്തെ ദൂരികരിക്കുവാന്‍ പോലും ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ശക്തിയുള്ളതായിരുന്നില്ല. യോഹന്നാന്റെ ചിന്ത ആ വഴിക്കാണ് പോയത്.

തെങ്ങില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ള് താഴെ വരുമ്പോള്‍ അതിനകത്ത് ഈച്ചയും പ്രാണിയും അതുപോലുള്ള പലതും കണ്ടു എന്നു വരും. അതെല്ലാം എടുത്തുകളഞ്ഞ ശേഷമാണ് അതുകുടിക്കുന്നത്. അതിന്റെ വിഷമൊന്നും കളളില്‍ പകരുകയോ കഴിക്കുന്ന ആളിന് ദോഷം ചെയ്യുകയോ ചെയ്യുകയില്ല. അതിനു തക്കവീര്യം കള്ളിനുണ്ട്. എന്നാല്‍ അയിത്തക്കാരന് കര്‍ത്താവിന്റെ തിരുശരീരരക്ത ങ്ങള്‍ ആദ്യം നല്‍കുന്നതുമൂലം അതിനുണ്ടാകുന്ന അയിത്തം നിര്‍വീര്യമാക്കാനുള്ള ശക്തി യേശുവിന്റെ ആ തിരു ശരീരത്തിനില്ല. പിന്നെ എന്തിന് നാം അത് ഭക്ഷിക്കണം എന്ന് യോഹന്നാന്‍ ചോദിച്ചതിന് ആഢ്യക്രൈസ്തവര്‍ക്ക് മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല. പകരം അത് ചോദിച്ച ഉപദേശിയെ അവര്‍ വെറുക്കുകയാണ് ചെയ്തത്. മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയണ് ചെയ്തത്.

നിലവിലുള്ള ആചാരങ്ങള്‍ക്കെതിരായി പൊരുതിയ പലരും കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷെ യോഹന്നനെ പോലെ ശാരീരിക മര്‍ദ്ദനഭീഷണിക്ക് വിധേയരായവര്‍ മറ്റാരുമില്ല. യോഹന്നാന് എഴുപത് വര്‍ഷം മുമ്പ് ജനിച്ച വൈകുണ്ഠ സ്വാമികള്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി സമരം നയിച്ച വിപ്‌ളവകാരിയാ യിരുന്നു. ചാന്നാര്‍(നാടാര്‍) വംശത്തില്‍പ്പെട്ട അദ്ദേഹം ശുചീന്ദ്രം ക്ഷേത്രത്തിലെ തേരിന്റെ വടത്തില്‍ അനുയായികളുമൊത്ത് വലിച്ച് അതിനെ അശുദ്ധമാക്കി. അവിടത്തെ സവര്‍ണ്ണര്‍ അദ്ദേഹത്തനെതിരെ സര്‍ക്കാരില്‍ പരാതിപ്പെടുകയാണ് ചെയ്തത്. അദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചു. ജയിലില്‍ നിന്നും പുറത്തു വന്നതിനുശേഷം കൂടുതല്‍ വിപ്‌ളവകരമായ നടപടികളി ലേയ്ക്ക് അദ്ദേഹം തിരിഞ്ഞു. അപ്പോഴും ആരും അദ്ദേഹത്തിന്റെ മേല്‍കൈവയ്ക്കാന്‍ തുനിഞ്ഞില്ല. അതേപ്പറ്റിയെല്ലാം വൈകുണ്ഠസ്വാമികള്‍ എന്ന ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

യോഹന്നാന് കാല്‍നൂറ്റാണ്ടു മുമ്പു ജനിച്ച നാരായണ ഗുരു ഏറെ വിപ്‌ളവകരമായ പലതും ചെയ്തു. പലതും പ്രസംഗിച്ചു. 1888 ല്‍ അദ്ദേഹം അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠച്ചു. ഒരു അയിത്ത ക്കാരന് ഒരിക്കലും ചെയ്യുവാന്‍ പാടില്ലാത്ത പ്രവൃത്തി. അന്ന് യോഹന്നാന് വെറും 9 വയസ്സു മാത്രം പ്രായം. അവിടെ നിന്നും കേരളം വളരെ മുമ്പോട്ട് പോയി എന്നു കരുതിയിരുന്ന കാലത്താണ് ബൈബിള്‍ പ്രസംഗിച്ചതിന്റെ പേരില്‍ യോഹന്നാനെ മര്‍ദ്ദിക്കാന്‍ തയ്യാറായത്. ഏതോ ഒരു സവര്‍ണ്ണന്‍ നാരായണഗുരുവിനോട് ചോദിച്ചു. ശിവലിംഗം പ്രതിഷ്ഠിക്കാന്‍ തനിക്ക് ആരാണ് അധികാരം തന്നത്. അതിനു ഉചിതമായ മറുപടി അദ്ദേഹം നല്‍കുകയും ചെയ്തു. പിന്നെ തന്റെ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം നിര്‍ബാധം മുന്നോട്ടു പോയി. യാഥാസ്ഥിതികരില്‍ അമര്‍ഷം ജനിപ്പി ക്കാവുന്ന പലതും അദ്ദേഹം ചെയ്തു. കാളി,കൂളി,ചാമുണ്ഡി തുടങ്ങിയ വിഗ്രഹങ്ങളെ എടുത്തു വലിച്ചെറിഞ്ഞു. തിരണ്ടു കല്യാണത്തിനു തയ്യാറായി വന്ന പെണ്‍കുട്ടികളെ പന്തലില്‍ നിന്നും എഴുന്നേല്പിച്ചു വിട്ടു. അങ്ങനെ പ്രകോപനമായ പലതും ചെയ്തു. ആരും അദ്ദേഹത്തിനു നേരെ കൈ പൊക്കിയില്ല. അനിഷ്ടകരമായ ഒരു വാക്കു പോലും ഉച്ചരിച്ചില്ല.

അയിത്തജാതിക്കാര്‍ക്ക് നടക്കാന്‍ വിലക്കിയിരുന്ന പൊതുവഴിയി ലൂടെ അയ്യന്‍കാളി നടന്നു. വില്ലുവണ്ടി വാങ്ങി അതില്‍ സഞ്ചരിച്ചു. ദിവാന്‍രാജഗോപാലാചാരിയെപ്പോലെ ഒരു തലേക്കെട്ടും ഷേര്‍വാണിയും ഉപയോഗിച്ചു. സവര്‍ണ്ണര്‍ എതിര്‍ത്തു. കൈ പൊക്കി. അതിനെക്കാള്‍ ശക്തമായി അദ്ദേഹവും കൈ പൊക്കി. അദ്ദേഹത്തിന്റെ ഉരുക്കു മുഷ്ടി കണ്ടപ്പോള്‍ പൊങ്ങിയ കൈകള്‍ താണു. ഒന്നു രണ്ടു പ്രാവശ്യം ഒന്നു പരീക്ഷിച്ചു നോക്കി. പിന്നെ ആരും ഒന്നിനും തയ്യാറായില്ല. അയ്യന്‍കാളി ദലിതനാ യിരുന്നു. യോഹന്നാന്‍ ദലിതനായിരുന്നു. ദലിതര്‍ അടിമകളാണ്. സ്വതന്ത്രചിന്ത പാടില്ല. സ്വന്തമായി അഭിപ്രായവും പാടില്ല. എന്നും എവിടെയും അത് അങ്ങനെയാണ്. ആഢ്യന്‍മാര്‍ പറയുന്നതു കേട്ടു ജീവിച്ചു കൊള്ളണം. അല്ലെങ്കില്‍ അടിക്കും.

യോഹന്നാന്‍ ഉപദേശി അയ്യന്‍കാളിയെപ്പോലുള്ള ഒരു കായികാ ഭ്യാസിയായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന് പല രംഗങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. ശിഷ്യന്‍മാരുടെ കഠിനപ്രയത്‌നം മൂലം രക്ഷപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കരിമ്പിന്‍ക്കാട്ടില്‍ ഒളിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീ വേഷം കെട്ടി ഒളിച്ചു പോകേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അയ്യന്‍കാളിയും യോഹന്നാനും ദലിത് സമൂഹത്തില്‍പ്പെട്ടവരായിരുന്നു. വൈകുണ്ഠ സ്വാമികളും നാരായണഗുരുവും ദലിതരായിരുന്നില്ല. ഇന്നത്തെ പരികല്പന പ്രകാരം പിന്നോക്കക്കാരായിരുന്നു. മലയാളിക ളില്‍ സാമുദായികമായി ഈഴവര്‍ക്കുള്ള സ്ഥാനമാണ് തമിഴരില്‍ നാടാന്‍മാര്‍ക്ക് അല്ലെങ്കില്‍ ചാന്നാന്‍മാര്‍ക്കുള്ളത് എന്നു പറയപ്പെടുന്നു. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കുവാനുള്ള അവകാശമുണ്ട്. അത് ദലിതര്‍ക്കില്ല. അവന്‍ അടിമയാണ്. അടിമമാത്രമാണ്. അമേരിക്കയില്‍ അടിമയ്ക്ക് ആത്മാവില്ലായിരുന്നു. പക്ഷെ അടിമയ്ക്ക് കുട്ടികളുണ്ടാ യാലുടനെ ജ്ഞാനസ്‌നാനം ചെയ്യിക്കാന്‍ ഉടമ ശ്രദ്ധിച്ചു പോന്നു. അത് എന്തിനു വേണ്ടിയാണ്? ഇല്ലാത്ത ആത്മാവിന്റെ രക്ഷയ്‌ക്കോ. ഇവിടെയും അതു തന്നെ അനുവര്‍ത്തിച്ചു. അതാണ് ജാതിമതഭേദമെന്യേ സവര്‍ണ്ണര്‍ സ്വീകരിച്ചിരിക്കുന്ന മനോഭാവം. അയ്യന്‍കാളിയെ എതിര്‍ത്തത് നായന്‍മാരും പിന്നെ ഈഴവരുമാണ്. ഉപദേശിയെ എതിര്‍ത്തത് നായരില്‍ നിന്നും ഈഴവരില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനി കളായിരുന്നു. ആഢ്യക്രൈസ്തവര്‍. നായരും ഈഴവരും ക്രിസ്ത്യാനി കളായാല്‍ ആഢ്യക്രിസ്ത്യാനികള്‍. ദലിതര്‍ ക്രിസ്ത്യാനിക ളായാല്‍ അവശക്രിസ്ത്യാനികള്‍. മതം ഹൈന്ദവമായാലും ക്രൈസ്തവമായാലും ദലിതരോടുള്ള സമീപനം തുല്യമാണ്. അയ്യന്‍കാളിയും ഒരു ഹൈന്ദവനാണ് എന്ന ധാരണയാണ് അദ്ദേഹത്തെ എതിര്‍ത്തഹൈന്ദവരായ സവര്‍ണ്ണര്‍ക്കുണ്ടായിരുന്നത്. യോഹന്നാന്‍ ഒരു ക്രിസ്ത്യാനിയാണ് എന്ന ധാരണയാണ് അദ്ദേഹത്തെ എതിര്‍ത്ത ക്രൈസ്തവര്‍ക്കുണ്ടായിരുന്നത്. അന്ന് അവരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ യോഹന്നാന്‍ ഉപദേശി എന്നായിരുന്നു. കുമാരഗുരു എന്ന പേരു അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം അനുയായികള്‍ അവരുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹത്തിനുമേല്‍ വച്ചുകെട്ടിയ പേരാണ് എന്ന ആരോപണത്തെക്കുറിച്ച് പറഞ്ഞുവല്ലോ. അത് അനധികൃതമാണ്. അനാവശ്യമാണ്. അതിനാല്‍ ജാതിക്കു മതം ഒരു പ്രശ്‌നമായിരുന്നില്ല. ബൈബിളില്‍ വിശ്വസിക്കുകയും ബൈബിള്‍ പഠിക്കുകയും എല്ലാം ചെയ്തവരുടെ അടിസ്ഥാനപ്രമാണം ഋക്‌വേദം പത്താം മണ്ഡലവും മനുസ്മൃതിയും ഭഗവത്ഗീതയും എല്ലാമാണ്. അതു കഴിഞ്ഞുള്ള ബൈബിള്‍ മാത്രമേ അവര്‍ക്കുള്ളു. ഇന്നും അതുതന്നെ യാണല്ലൊ സ്ഥിതി. ഇന്നും ദലിത് ക്രൈസ്തവര്‍ വേറെയാണല്ലോ. എന്തുകൊണ്ട് വേറെയായി? ക്രിസ്ത്യാനിയായതിനുശേഷം രണ്ടു നൂറ്റാണ്ടു കഴിഞ്ഞവരുടെ സന്തതികള്‍ ഇന്നും പരിവര്‍ത്തന ക്രൈസ്തവരാണല്ലൊ. ജാതി ഏതായാലും മനുഷ്യന്‍ നന്നാകണമെന്ന് നാരായണഗുരു പോലും പറഞ്ഞില്ല. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഹിന്ദുമതത്തില്‍ ഏതെങ്കിലും ഒരു ജാതിയില്‍പ്പെടാ ത്തവരില്ല. അവര്‍ ഹിന്ദുവല്ല, ഈഴവനോ നായരോ പുലയനോ പറയനോ ആണ്. ക്രിസ്തുമതത്തിലും സ്ഥിതി അതു തന്നെയാണ്. ദലിത് ക്രിസ്ത്യാനി, ലത്തീന്‍ ക്രിസ്ത്യാനി, സുറിയാനി ക്രിസ്ത്യാനി, ക്‌നാനായ ക്രിസ്ത്യാനി ഇതില്‍ ഏതിലെങ്കിലും ഒന്നില്‍പ്പെടാത്ത ക്രിസ്ത്യാനിയുണ്ടോ? ദലിത്ക്രിസ്ത്യാനികളില്‍ തന്നെ പറയക്രിസ്ത്യാ നിയും പുലയക്രിസ്ത്യാനിയും കുറവക്രിസ്ത്യാനിയും ഉണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളെ മൊത്തം ഹൈന്ദവ ക്രിസ്ത്യാനി കള്‍ എന്നു വിളിക്കാം. നാരായണഗുരു പറഞ്ഞതുപോലെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാ നമാണിത്. 

ഇന്ത്യന്‍ ഭരണഘടന: മതേതര റിപ്ബ്ലിക് എന്നാല്‍ എന്ത്? - വി ഐ ബോസ് വാകത്താനം

ഭരണഘടനയുടെ പീഠികയില്‍ (Preamble) ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ലക്ഷ്യങ്ങളുടെ പ്രമാണ ങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തി യിട്ടുണ്ട്.

നീതി (Justice)
സ്വാതന്ത്ര്യം (Liberty)
സമത്വം (Equality)
സാഹോദര്യം (Fraternity)

എന്നിവ ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളായി രേഖപ്പെടുത്തി യിട്ടുണ്ട്. ഭരണഘടനയുടെ പീഠികയില്‍ ആദ്യം രേഖപ്പെടുത്തി യിരുന്നത് ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്നായിരുന്നു. എന്നാല്‍ 1976 ലെ 42 ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക് എന്നാക്കി മാറ്റി. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയു മെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഭരണഘടന രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ശുഭമുഹൂര്‍ത്ത ത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

'ഭാരതത്തിലെ ജനങ്ങളായ ഞങ്ങള്‍ ഭാരതത്തെ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം

സാമൂഹികവും
സാമ്പത്തികവും
രാഷ്ട്രീയവുമായ

നീതിക്കും ചിന്തക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മത നിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും പദവിയിലും അവസര ത്തിലും സമത്വവും ലഭിക്കാനും അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ടത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തി ക്കൊണ്ട് സാഹോദര്യം പുലര്‍ത്താനും സഗൗരവം തീരുമാനിച്ചരിക്കുയാല്‍,

ഞങ്ങളുടെ ഭരണഘടന നിര്‍മാണ സഭയില്‍ ഈ 1949 നവംബര്‍ 26 ആം ദിവസം ഇതിനാല്‍ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കു കയും ഞങ്ങള്‍ക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു'

എന്താണ് റിപ്പബ്ലിക് 

റിപ്പബ്ലിക്ക് എന്നാല്‍ ജനക്ഷേമരാഷ്ട്രം എന്നാണര്‍ത്ഥം. ഒരു ജാനധിപത്യ റിപ്പബ്ലിക്ക് (Democratic Repliblic) എന്നാല്‍ ജനപ്രതിനിധികളാല്‍ രൂപീകരി ക്കപ്പെട്ട ഒരു സര്‍ക്കാരും (Government) തെരഞ്ഞെടുക്കപ്പെട്ട രാഷ്ടത്തല വുനും ചേര്‍ന്ന രാജ്യം.

പൊതുകാര്യം എന്ന് അര്‍ത്ഥമുള്ള റെസ് പബ്ലിക്ക് (Res Public) എന്ന ലാറ്റില്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. ഭരണഘട നയില്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ഭരണം നിര്‍വഹിക്കാനായി രാഷ്ടത്തലവനെ ജനങ്ങളാണ് തെരഞ്ഞെടു ക്കുന്നത്. റിപ്പബ്ലിക്കില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. രാഷ്ടത്തലവന്മാ രായ രാഷ്ട്രപതിയെയും പ്രധാന മന്ത്രിയെയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന രാജ്യമായതിനാലാണ് ഇന്ത്യയെ ഒരു സാമൂഹ്യ ജനാധിപത്യ റിപ്പബ്ലിക് എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഭരണഘടനയുടെ ആത്മാവ്?

പാര്‍ലമെന്റ്‌റി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ മൗലികാവകാശ ങ്ങള്‍, മാര്‍ഗനിര്‍ദ്ദേശ തത്വങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍ മതേതര ജനാധിപത്യ സോഷ്യലിസം, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ അവസരസമത്വം എന്നിവ ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകളാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവെന്ന് വിശേഷിപ്പിക്കാറുള്ളത്.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍?

മതേതരത്വം, ജനാധിപത്യം, സോഷ്യലിസം, സാമൂഹ്യനീതി, സമഭാവന, അഭിപ്രായ സ്വാതന്ത്ര്യം ജനസംഖ്യാനുപാതിക ഭരണപങ്കാളിത്തം തുടങ്ങിയവകാളാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍

2016, ജനുവരി 30, ശനിയാഴ്‌ച

ലിനേഷ് മോഹന്‍ ഗാവ്‌ലെ: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ രോഗപ്രതിരോധ ശാസ്ത്രജ്ഞന്‍

ഡെല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് ഇമ്യൂ ണോളജി യില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ലിനേഷ് മോഹന്‍ ഗാവ്‌ലെ എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്തത് 2011 ഏപ്രില്‍ 11 ന്. ലിനേ ഷിന് അപ്പോള്‍ 27 വയസുണ്ടായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ അമിത മായി ഉപയോഗിച്ചാണ് ലിനേഷ് ആത്മഹത്യ ചെയ്ത ത്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ദിന്‍ദോരി ഗ്രാമത്തിലെ പാവപ്പെട്ട ഒരു ദലിത് കുടുംബത്തി ലാണ് ലിനേഷ് ജനിച്ചത്.

എല്ലാ പരീക്ഷകള്‍ക്കും തിളക്കമാര്‍ന്ന വിജയം നേടിയ, രാജ്യത്തിന്റെ ഭാവി വാഗ്ദാന മായിരുന്നു ലിനേഷ്. ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീറിങ് (GATE) ന് 98 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി യാണ് ദലിതനായ ലിനേഷ് മോഹന്‍ ഗാവ്‌ലെ എന്നത് ഒരു ചെറിയ കാര്യമല്ല! ദലിത് വിദ്യാര്‍ത്ഥികളുടെ പുരോഗതി തടയുന്നതിന് രാജ്യത്തുട നീളമുള്ള ഉന്നതവിദ്യാ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ എന്ന് അഹങ്കരി ക്കുന്നവര്‍ വളരെ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പരീക്ഷളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ എത്രതന്നെ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വരായാ ലും അവരുടെ പുരോഗതിയും വിമോചനവും തടയുക എന്ന ഒരു പദ്ധതി മാത്രമേ അവര്‍ കൊണ്ടു നടത്തുന്ന ജാതിവെറിയുടെ ഈ തുറന്ന അജണ്ടയിലുള്ളൂ!

ദലിത് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണമായി പറയപ്പെന്ന പുതിയ കണ്ടെത്തല്‍ ആയ 'അക്കാദമിക് പ്രഷര്‍' ഉപയോഗിച്ചല്ല ഇവിടെ അധികാരികള്‍ ലിനേഷിന്റെ ആത്മഹത്യയെ ന്യായീകരിച്ചത്. 98 ശതമാ നം മാര്‍ക്ക് നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണം അക്കാദമിക് പ്രഷറാണെന്ന മുടന്തന്‍ ന്യായം പറഞ്ഞാല്‍ വിലപ്പോവി ല്ലെന്ന് അവര്‍ക്ക് നന്നായറിയാം. പകരം ഇവിടെ കണ്ടെത്തിയത് ആ പഴഞ്ചന്‍ കാരണം തന്നെ - 'പ്രേമ നൈരാശ്യം!' അങ്ങിനെയെങ്കില്‍ ലിനേഷിന് അടുപ്പമു ണ്ടായിരുന്ന പെണ്‍കുട്ടിയെ കാമ്പസില്‍ ചൂണ്ടിക്കാ ണിച്ചു തരാന്‍ സഹപാഠി കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇളിഭ്യരായ അവര്‍ പത്തി മടക്കി.

പക്ഷെ, ലിനേഷിന്റെ സഹപാഠികള്‍ ഇതൊന്നും വിശ്വസിക്കുന്നില്ല. JNU വില്‍ നിന്നും വ്യത്യസ്തമായ NII യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപക രുമായി തുറന്നു സംവദി ക്കാനുള്ള അവസരങ്ങളില്ല. പരാജയ പ്പെടുത്തു മെന്ന ഭീതിമൂലം അക്കാദമിക് വിരുദ്ധമായ ഏര്‍പ്പാടുകളെ ആരും ചോദ്യം ചെയ്യാറില്ല. 'എല്ലാവിധ സമരമാര്‍ഗങ്ങളും പരാജയ പ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തെടുക്കുന്ന ആയുധമാണ് ആത്മഹത്യ' എന്ന് JNU വില്‍ ആത്മഹത്യയെ കുറിച്ച് ഗവേഷണം നടത്തുന്ന കമലിനി മുഖര്‍ജി പ്രസ്താവിക്കുന്നു.

വീട്ടില്‍ നിന്നും വന്നു പോയി പഠിച്ചു കൊള്ളാമെന്നു പറഞ്ഞാലും അധികൃതര്‍ സമ്മതിക്കില്ല. അവര്‍ നിര്‍ബന്ധ പൂര്‍വം ഹോസ്റ്റിലില്‍ താമസിപ്പിക്കുന്നു. ആഴ്ചയറു തിയില്‍ പോലും വിശ്രമമില്ലാതെ ലാബില്‍ അമിതമായ ജോലികള്‍ അധിക സമയവും ചെയ്യിപ്പിക്കുന്നു. ഇതില്‍ വീഴ്ച വരുത്താതെ ആഴ്ച മുഴുവന്‍ 'വര്‍ക്ക്' ചെയ്യുന്ന വരെയാണ് 'മിടുക്കന്മാ' രായി വിലയിരുത്തുന്നത്. മറ്റുള്ളവരെ പൊതു വേദിയില്‍ വെച്ചു തന്നെ 'പരിഹാസ'ശിക്ഷക്ക് വിധേയരാക്കുന്നു എന്നും മറ്റുമുള്ള വിവരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നത്.

ഈ പാഠശാലയില്‍ ഞങ്ങള്‍ അടിമകളെ പോലെയാണെന്നും ഉടമകളായ അധ്യാപകരെ തൃപ്തിപ്പെടുത്താന്‍ തങ്ങള്‍ക്കാ വുന്നില്ലെന്നും, ലിനേഷിനെ പോലെ അധികനാള്‍ തങ്ങള്‍ക്ക് ഇത് സഹിച്ചു കൊണ്ടു പോകാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ലിനേഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതുനു പിന്നിലെ ജാതി വെറിയുടെ ക്രൂരകഥകള്‍ പുറത്തു വന്നപ്പോള്‍ സവര്‍ണക്കുട്ടികള്‍ തങ്ങളുടെ വിദ്യാ കേന്ദ്രത്തിന്റെ സല്‌പേരിന് കളങ്കം വരുത്തി എന്ന ആരോപണവുമായി മുന്നോട്ടു വന്നു. ആത്മഹത്യ ഒരാളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം സംഭവിക്കുന്ന താണെന്ന്! ഒരു വിദ്യാകേന്ദ്രത്തിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ഏന്തേ വ്യക്തിപരമായ പ്രശ്‌നം!? മറു വിഭാഗ ത്തിന് എന്തേ ഈ പ്രശ്‌നം ഇല്ലാത്തത്!? അപ്പോള്‍ ഇത് വ്യക്തിപരമായ പ്രശ്‌നമല്ല, സാമൂഹ്യ പ്രശ്‌ന മാണ്. തിന്റെ പേരാണ് ജാതിവ്യവസ്ഥ! അതിന്റെ ഇരയായതു കൊണ്ടാണ് ദലിതുകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യപ്പെടുന്നതോടെ ഒരു ദലിതനും ആത്മഹത്യ ചെയ്യേണ്ടി വരില്ല എന്നറിയുക.

യോഹന്നാന്‍ അടിയാന്‍ - ദലിത്ബന്ധു എന്‍ കെ ജോസ്

അങ്ങനെ കുമാരന്‍ ഒരു അടിയാനായിട്ടാണ് ജീവിതം ആരംഭിച്ചത്. എങ്കിലും അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ അവസരം ലഭിച്ചു. അന്ന് അടിയാന്മാര്‍ക്ക് ആര്‍ക്കും വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമുണ്ടായിരുന്നില്ല. കുമാരന്‍ ജനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാപിതാ ക്കള്‍ക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. അവര്‍ ശങ്കരമംഗലത്തുകാരുടെ ഭൂമിയിലാണ് താമസിച്ചിരുന്നത്. മറിച്ച് അയ്യന്‍കാളി ജനിച്ചത് മാതാപിതാക്കളുടെ സ്വന്തം ഭൂമിയിലായിരുന്നു. എങ്കിലും അയ്യന്‍കാളിക്ക് അക്ഷരം പഠിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം ക്രൈസ്തവസഭ യിലൊന്നിലും ചേര്‍ക്കപ്പെട്ടില്ല. അന്ന് എല്‍.എം.എ സുകാര്‍ ആ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നു ണ്ടായിരുന്നു. അയ്യന്‍കാളിയുടെ ഒരു അടുത്ത ബന്ധുവായ തോമസ് വാധ്യാര്‍ എല്‍.എം. എസ്സില്‍ ചേരുകയും അക്ഷരം പഠിക്കുകയും പിന്നീട് അയ്യന്‍കാളിയുടെ മുഖ്യ ഉപദേശകനും സഹായി യും ആകുകയും ചെയ്തു. അയ്യന്‍കാളി ആരുടെയും അടിമയോ അടിയാ നോ ആയിരുന്നില്ല. അന്ന് തിരുവിതാംകൂറില്‍ സി.എം. എസ്‌കാരുടെ പള്ളിക്കൂടങ്ങള്‍ പലതുണ്ടായിരുന്നു. ഇരവിപേരൂര്‍, മേപ്രാല്‍, പെരുന്തു രുത്ത്, തലവടി, വേളൂര്‍, ചെങ്ങളം, കങ്ങഴ, കോത്തല, പാമ്പാടി, കാടുമുറി തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ ഉണ്ടായിരുന്നു എന്ന് ഡോ. സാമുവേല്‍ നെല്ലിമുകള്‍ എഴുതിയ ജോണ്‍ ഹോക്‌സ്‌വത്ത് എന്ന ഗ്രന്ഥം 54-55 പേജുകളില്‍ കാണാം. അന്ന് അതെല്ലാം അടിമപ്പള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

തേവര്‍ക്കാട്ടുപള്ളിക്കൂടത്തില്‍ നിന്ന് കുമാരന്‍ അക്ഷരങ്ങള്‍ തിരിച്ചറി യാന്‍ വശമാക്കി. തെക്കന്‍ തിരുവിതാംകൂറില്‍ അയ്യന്‍കാളി ദലിതരുടെ വിദ്യാഭ്യാസ സമരം ശക്തമാക്കുന്നതിനു മുമ്പായിരുന്നു അത്. അന്ന് അവിടെയും മിഷനറിമാരുടെ സ്‌കൂളുണ്ടായിരുന്നു. അവയെ പുലപ്പള്ളി ക്കൂടം, പറപ്പള്ളിക്കൂടം എന്നെല്ലാമാണ് വിളിച്ചിരുന്നത് എന്നു മാത്രം. അവിടെ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ദലിതരും അല്ലാത്ത ദലിതരും മാത്രമാണ് പഠിച്ചിരുന്നത്.

കുമാരന്റെ യഥാര്‍ത്ഥ പള്ളിക്കൂടം തേവര്‍ക്കാട്ടു സ്‌കൂള്‍ ആയിരുന്നില്ല. താന്നിക്കല്‍ കുന്നും കാടുമായിരുന്നു. ശങ്കരമംഗലം തറവാടിനപ്പുറത്ത് കാലി മേയ്ക്കാന്‍ സൗകര്യമുള്ള കാടായിരുന്നു. അവിടെ ശങ്കരമംഗ ലത്തുകാരുടെ കാലി മേയ്ക്കുക എന്നതായിരുന്നു വളരെ ചെറുപ്പം മുതലേ കുമാരന്റെ ജോലി. കാലികളെ മേയ്ക്കാന്‍ പോകുമ്പോള്‍ മഴയും വെയിലും കൊള്ളാതിരിക്കാന്‍ തലയില്‍ ഒരു പാളത്തൊപ്പിയുമു ണ്ടായിരുന്നു. അതിനകത്ത് രഹസ്യമായി ചില കടലാസുകള്‍ ഉണ്ടാകും. അത് ബൈബിളിന്റെ ഷീറ്റായിരുന്നു. കുമാരന്‍ കാലികളെ മേയ്ക്കാന്‍ വിട്ടിട്ട് അതെടുത്ത് വായിക്കാന്‍ ശ്രമിക്കും. സംശയങ്ങള്‍ രാത്രിയില്‍ കൊച്ചുകുഞ്ഞ് ഉപദേശിയെ (മുത്തൂറ്റ്) കണ്ട് ചോദിച്ചു മനസ്സിലാക്കും. അക്ഷരങ്ങള്‍ തേവര്‍ക്കാട്ടു സ്‌കൂളില്‍ നിന്നും ഗ്രഹിച്ചിരുന്നുവല്ലൊ. വായിക്കുക മാത്രമല്ല കൂട്ടുകാരെ വായിച്ചുകേള്‍പ്പി ക്കുകയും അവരുടെ സംശയങ്ങള്‍ക്കു തന്നാലാകുന്ന വിധത്തില്‍ നിവര്‍ത്തി വരുത്തുകയും ചെയ്തിരുന്നു. ബൈബിള്‍ അന്ന് ലഘുലേഖാ രൂപത്തില്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. 1816 ല്‍ കേരളത്തില്‍ വന്ന സി.എം എസ്‌കാരാണ് അന്ന് ആ ദേശത്തെ സുവിശേഷ വേല നടത്തിയിരുന്നത്. 1837 ലെ മാവേലിക്കര സുനഹദോസിന് ശേഷം അവര്‍ യാക്കോബായ ക്കാരുമായി തെറ്റിപ്പിരിഞ്ഞു ദലിതരുടെ ഇടയില്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി എന്നു മാത്രമല്ല സി.എം.എസുകാരും മാര്‍ത്തോ മ്മാ വിഭാഗക്കാരും തമ്മില്‍ കൂടുതല്‍ മൈത്രിയിലുമായി. ശങ്കരമംഗല ത്തുകാര്‍ മാര്‍ത്തോമ്മ വിഭാഗത്തില്‍ പെട്ട ക്രിസ്ത്യാനികളാ യിരുന്നതി നാല്‍ കുമാരന് ബൈബിളിന്റെ ഭാഗങ്ങള്‍ വേഗം ലഭിച്ചിരുന്നു.

അറിഞ്ഞുകൊണ്ട് ഒരു മാര്‍ത്തോമ്മ ക്രിസ്ത്യാനിയാകുകയല്ല അദ്ദേഹം ചെയ്തത്. അഞ്ചാമത്തെ വയസ്സില്‍ സഭാകാര്യങ്ങളില്‍ എന്ത് അറിവാണ് ഉണ്ടാകുക. ശങ്കരമംഗലംകാര്‍ അദ്ദേഹത്തെ ക്രിസ്ത്യാനി യാക്കി. അങ്ങനെ കുമാരന്‍ ക്രിസ്ത്യാനിയായി. യോഹന്നാനായി. പക്ഷെ പിന്നീട് അദ്ദേഹം ബൈബിള്‍ വായിച്ചു പഠിച്ചു. ബൈബിളും തന്റെ ജീവിതവുമായി താരതമ്യം ചെയ്തു. ചുറ്റുപാടുമുള്ള ബൈബിള്‍ അനുയായികളുടെ ജീവിതത്തെയും അദ്ദേഹം നിരീക്ഷിച്ചു. ബൈബിള്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കി. നൂറ്റാണ്ടുകളായി അടിമത്തത്തില്‍ കിടന്നവര്‍ക്ക് ബൈബിള്‍ മോചനത്തിന്റെ സ്വരമായിരുന്നു. 

ബൈബിള്‍ വായിക്കുന്തോറും കുമാരനെ പല പ്രശ്‌നങ്ങളും അലട്ടാന്‍ തുടങ്ങി. അന്നു മാര്‍ത്തോമ്മക്കാരും സി.എം.എസ്‌കാരും ബൈബിള്‍ വളരെ പേര്‍ക്കു നല്‍കി. പക്ഷെ യോഹന്നാന്‍ ബൈബിള്‍വായിച്ചതും പഠിച്ചതും മറ്റൊരു വിധത്തിലാണ്. യോഹന്നാന്‍ പഠിക്കുക മാത്രമല്ല ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു. യോഹന്നാന്റെ കൂടെ അന്ന് കാലി മേയ്ചുകൊണ്ടിരുന്ന മറ്റ് കുട്ടികളോടാണ് യോഹന്നാന്‍ തന്റെ ബൈബിള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ വായി ക്കുന്ന ഓരോ ഭാഗവും യോഹന്നാന്‍ നല്ല കൊച്ചു കൊച്ചു വാചകത്തില്‍ പച്ച മലയാളത്തില്‍ ആ കാലി പിള്ളേര്‍ക്ക് മനസ്സിലാക ത്തക്കവിധത്തില്‍ വിശദീകരിച്ചു കൊടു ത്തു. പിന്നീട് വലിയൊരു ബൈബിള്‍ പ്രാസംഗിക നായി മാറിയ യോഹന്നാ ന്റെ ബാലപാഠ ങ്ങളായിരുന്നു അവ. യോഹന്നാനെ ഉപദേശി യാക്കി മാറ്റിയത് ആ കുന്നുകളും കാടും കാലികളും ആ കാലിച്ചെറു ക്കന്‍ മാരുമായിരുന്നു. യോഹന്നാന്റെ യഥാര്‍ത്ഥ വിദ്യാലയം തേവര്‍ക്കാ ട്ടു പള്ളിക്കൂടമായിരുന്നില്ല എന്നു പറഞ്ഞതും അതുകൊണ്ടാണ്. അവരെ ബൈബിള്‍ പറഞ്ഞു മനസ്സിലാ ക്കാന്‍ കഴിഞ്ഞപ്പോള്‍ പിന്നെ യോഹന്നാന് ആരെയും ബൈബിള്‍ വിശദീകരിച്ചു ബോദ്ധ്യപ്പെടുത്താമെന്നായി.

ബൈബിള്‍ ക്രിസ്ത്യാനികള്‍ക്കു വായിക്കാനും പഠിക്കാനും മാത്രമുള്ള ഒന്നല്ല പ്രവര്‍ത്തിക്കാനും കൂടിയുള്ളതാണ് എന്ന ബോധം തേവര്‍ക്കാട്ടു കാട്ടില്‍ നിന്നും തന്നെ യോഹന്നാന്‍ സമ്പാദിച്ചിരുന്നു. ക്രിസ്ത്യാനിക ളില്‍ത്തന്നെ കത്തോലിക്കര്‍ക്ക് അന്ന് ബൈബിള്‍ വായിക്കാന്‍ അനുവാദ മില്ലായിരുന്നു. അവരുടെ വൈദികരും മൈത്രാന്മാരും ബൈബിള്‍ വായിച്ചശേഷം കൊടുക്കുന്ന വ്യാഖ്യാനം മാത്രമേ അവര്‍ക്ക് സ്വീകാര്യമാ യിരുന്നുള്ളു. പക്ഷെ അന്നത്തെ ക്രിസ്ത്യാനികള്‍ ആരും ബൈബിള്‍ പ്രവര്‍ത്തിയില്‍ സ്വീകരിച്ചിരുന്നില്ല. അത് യോഹന്നാന്‍ അനുഭവത്തിലൂടെ അറിഞ്ഞു. അത് യോഹന്നാനെ ഇരുത്തി ചിന്തിപ്പിച്ചു. തന്നെക്കാളേറെ ബൈബിള്‍ കൊണ്ടു നടക്കുന്ന, എപ്പോഴും ബൈബിള്‍ വായിക്കുന്ന തമ്പുരാക്കന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്നതു പോലെയല്ല എന്ന ദുഃഖസത്യം യോഹന്നാന് ബോദ്ധ്യപ്പെട്ടു.

1897 മുതല്‍ യോഹന്നാന്‍ പ്രസംഗിക്കാന്‍ തുടങ്ങി. ബൈബിളിനെ ആസ്പദമാക്കിയുള്ള പ്രസംഗങ്ങള്‍. യോഹന്നാന്റെ പ്രസംഗങ്ങള്‍ ആവേശം ഉളവാക്കുന്നതായിരുന്നു. ജനം യോഹന്നാന്റെ പ്രസംഗം ശ്രവിച്ചു. കറുത്തവനും കയറി നിന്നു പ്രസംഗിക്കാന്‍ തുടങ്ങി എന്നത് യോഹന്നാന്റെ സഹജാതര്‍ക്ക് ഒരു പുതുമയായി തോന്നി. അവര്‍ യോഹന്നാനെ കൂടുതല്‍ ശ്രവിക്കാനും ശ്രദ്ധിക്കാനും തുടങ്ങി. അങ്ങനെ ആഢ്യക്രി സ്ത്യാനികളെക്കാള്‍ ഏറെ അവശക്രി സ്ത്യാനികള്‍, പുതു ക്രിസ്ത്യാനികള്‍, യോഹന്നാന്റെ പ്രസംഗങ്ങള്‍ ശ്രവിച്ചു. അദ്ദേഹത്തി ന്റെസ്വര മാധുര്യവും കവിതകള്‍ രചിക്കാനുള്ള കഴിവും അത് ഈണ ത്തില്‍ ആലപിക്കാനുമുള്ള പാടവവും ബൈബിളിലുള്ള അവഗാഹവും, വാക്ചാതുതരിയും, യുക്തിബോധവും, ഏതു വിഷയത്തെപ്പറ്റിയും സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായവും അത് അവതരിപ്പിച്ചു വാദിക്കാനുള്ള കഴിവും മറ്റും ശ്രോതാക്കള്‍ക്ക് ഏറെ ആകര്‍ഷണീ യമായിത്തോന്നി.

20-ാം നൂറ്റാണ്ടിന്റെ പ്രഥമവര്‍ഷത്തില്‍ അദ്ദേഹം മാരാമണ്‍ കണ്‍വെന്‍ ഷനില്‍ പ്രസംഗിച്ചത് ദൈവസന്തതികളും ദുഷ്ടസന്തതികളും എന്ന വിഷയത്തെ ആസ്പദ മാക്കിയാണ്. ഒട്ടകം സൂചിക്കുഴ യിലൂടെ കടക്കുന്നതു പോലെയാണ് ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് എന്നു പ്രസംഗി ച്ച ക്രിസ്തു വിന്റെ ദൃഷ്ടിയില്‍ ദുഷ്ടസന്തതികള്‍ ആരാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ട തുണ്ടോ എന്നായിരുന്നു അദ്ദേഹ ത്തിന്റെ പ്രസംഗം. അദ്ദേഹത്തിന് ഒരു പ്രത്യേക പ്രസംഗ ശൈലിയുണ്ടാ യിരുന്നു. അത് വിഷയത്തിന്റെ അടിസ്ഥാന മര്‍മ്മത്തി ലേയ്ക്ക് നുഴഞ്ഞു കയറുന്നതായി രുന്നു. അദ്ദേഹം ഉപയോഗിക്കുന്ന ഓരോ വാക്കും കുറിക്കു കൊള്ളുന്ന തായിരുന്നു. അയ്യന്‍കാളിയുടെ കായബലം അപാര മായിരുന്നു വെങ്കില്‍ യോഹന്നാന്‍ ഉപദേശിയുടെ വാക്ബലം അതുല്യ മായിരുന്നു. 

2016, ജനുവരി 29, വെള്ളിയാഴ്‌ച

മഹാപ്രാണ്‍ ജോഗേന്ദ്രനാഥ് മണ്ഡല്‍: സമരവും ജീവിതവും അംബേഡ്കര്‍ക്ക് തുല്യം1947 സ്വാതന്ത്യ സമരത്തിനു ശേഷം ഉപഭൂഖണ്ഡത്തില്‍ രൂപം കൊണ്ട രണ്ടു രാജ്യങ്ങളിലേയും ആദ്യത്തെ നിയമ മന്തിമാര്‍ ദലിതരായിരുന്നു! ഇന്ത്യയില്‍ നിയമമന്ത്രിയായത് ബോബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കറാ ണെങ്കില്‍ പാകിസ്ഥാനില്‍ ആ നിയോഗം ബംഗാളി ദലിതനായ ജോഗേന്ദ്രനാഥ് മണ്ഡലിനായിരുന്നു. ഇരുവരും രാജിവെച്ചതിലും സമാനതകള്‍ ഏറെയുണ്ട്. അംബേഡ്കര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 'ഹിന്ദു കോഡ് ബില്‍' പാസാകാത്തതിനെ തുടര്‍ന്നായിരു ന്നെങ്കില്‍ ജോഗേന്ദ്രനാഥ് മണ്ഡലിന്റെ രാജി, പാകിസ്ഥാന്‍ പ്രസിഡന്റാ യിരുന്ന മുഹമ്മദാലി ജിന്നയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു. എന്നാല്‍ ജോഗേന്ദ്രനാഥിന്റെ രാജിയുടെ പൂര്‍ണ ഉത്തരവാദിത്വം ജിന്നയില്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് ചരിത്ര നിരീക്ഷകര്‍ കരുതുന്നു. പാകിസ്ഥാനിലെ ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ജിന്ന മണ്ഡലിന് ഉറപ്പു കൊടുത്തതാണ്. വൈകാതെ തന്നെ കാര്യങ്ങളെല്ലാം ജിന്നയുടെ കയ്യില്‍ നിന്ന് വഴുതി പോവുകയാണു ണ്ടായത്. ഈ സാഹചര്യത്തില്‍ മണ്ഡല്‍ ഇന്ത്യയിലേക്ക് മടങ്ങി. അതോടെ ഉദ്ദേശിച്ച വിമോചനം പാകിസ്ഥാനിലെ ദലിതര്‍ക്ക് ലഭ്യമാകുക യുണ്ടായില്ല. അംബേഡ്കര്‍ വിഭാവന ചെയ്ത് അവതരിപ്പിച്ച കമ്മ്യൂണല്‍ അവാര്‍ഡ് നടപ്പാക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തായാറായിരുന്നിട്ടും, ഗാന്ധി സത്യാഗ്രഹം ചെയ്ത് അതിനെ പരാജയപ്പെടുത്തിയതിനാല്‍ ഇന്ത്യയിലെ ദലിത് വിമോചനവും സാധ്യമാകാതെ പോയി!

1904 ജനുവരി 29 ന് അവിഭക്ത ബംഗാളിലെ ബാരിസല്‍ ജില്ലയിലെ മെയ്‌സ്റ്റര്‍ കണ്ടി എന്ന സ്ഥലത്ത് ദലിത് സമുദായമായ നമശൂദ്ര കുടുംബത്തിലാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍ ജനിച്ചത്. അച്ഛന്‍ രാംദയാല്‍ മണ്ഡലും അമ്മ സന്ധ്യാദേബി യുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തില്‍ തന്നെയായിരുന്നു. 8 വയസുള്ളപ്പോഴാണ് സ്‌കൂളില്‍ ചേര്‍ന്നത്. 1924 ല്‍ മെട്രിക്കുലേഷന്‍ ഫസ്റ്റ് ഡിവിഷനില്‍ത്തന്നെ പാസായി. 1932 ല്‍ ബാരിസലിലുള്ള ബി എം കോളേജില്‍ നിന്നും മണ്ഡല്‍ ബി എ പാസായി. ഡെക്കാ യൂണിവേഴ്‌സിറ്റിയില്‍ എം എ ക്ക് ചേര്‍ന്നുവെങ്കിലും സാമ്പത്തിക നില പരുങ്ങലിലായതിനാല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. എന്നിരുന്നാലും പിന്നീട് 1934 ല്‍ കല്‍ക്കത്ത ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി. പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ ജാതിഹിന്ദുക്കളില്‍ നിന്നും നേരിടുന്ന അവമതികള്‍ക്ക് അറുതിവരത്തണമെങ്കില്‍ വിദ്യാഭ്യാസ പരവും രാഷ്ട്രീയ - സാമ്പത്തിക - സാമൂഹിക - സാമുദായിക രംഗങ്ങളിലും ശക്തി സ്വരൂപിക്ക ണ്ടേിയിരിക്കുന്നു എന്ന് വിദ്യാഭ്യാസ കാലത്തുതന്നെ ജോഗേന്ദ്രനാഥ് മണ്ഡല്‍ മനസിലാക്കിയിരുന്നു.

1937 ബഗാര്‍ഗഞ്ച് പൊതുമണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ സാമാജികനുമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രബലനായൊരു ജന്മിയെയാണ് മണ്ഡല്‍ തോല്പിച്ചത്. അങ്ങനെ 33 വയസ് മാത്രമുള്ളപ്പോള്‍ മണ്ഡല്‍ നിയമസഭാ സാമാജികനായി. പട്ടികജാതിക്കാരായ മറ്റ് 20 സ്വതന്ത്ര പാര്‍ട്ടി നേതാക്കന്മാരെ വിളിച്ചു ചേര്‍ത്ത്, ഇന്‍ഡിപെന്‍ഡന്റ് ഷെഡ്യൂള്‍ഡ് കാസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. മണ്ഡല്‍ പാര്‍ട്ടി സെക്രട്ടറിയും ശ്രീ ഹേം ചന്ദര്‍ നസ്‌കാര്‍ പ്രസിഡന്റുമായി. ഈ സംഘപ്രവര്‍ത്തനത്തിന്റെ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ ദലിതര്‍ക്ക് 15 ശതമാനം സംവരണം നേടിയെടുക്കാനായി. ഇതില്‍ മതിപ്പുവന്ന മുഖ്യമന്ത്രി ജനാബ് ഖ്വാജാ നസീമുദ്ദീന്‍ മണ്ഡലിനേയും മറ്റ് രണ്ട് ദലിതരേയും കാബിനറ്റ് മന്ത്രി പദവിയിലേക്ക് ഉയര്‍ത്തി. മണ്ഡല്‍ അങ്ങിനെ അനിഷേധ്യ നേതാവാ യി ഉയര്‍ന്നു. അതോടൊപ്പമാണ് മുസ്ലീം ലീഗുമായി സഖ്യത്തിലാകുന്നതും.

സഹകരണ - ഗ്രാമവികസന വകുപ്പില്‍ ജോഗേന്ദ്രനാഥ് മന്ത്രിയായി. ആയിടെയാണ് ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ ബംഗാള്‍ ഘടകം ജോഗേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായത്. പിന്നീട് സുരഹവര്‍ധി മന്ത്രിസഭയില്‍ നിയമ വകുപ്പും, കെട്ടിട നിര്‍മാണ തൊഴിലാളികളുടേയും ഭാരവണ്ടി വലിക്കുന്നവരുടേയും ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായി.

അതിനിടെ അംബേഡ്കറുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ സാമൂഹിക ഐക്യം വളര്‍ത്തിയെടുത്തു. 1936 ആഗസ്റ്റ് 15 ന് അംബേഡ്കര്‍ രൂപീകരിച്ച ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി ദലിതരുടെ ഐക്യത്തിനും അവകാശ സമരങ്ങള്‍ക്കുമായി നിലകൊണ്ടു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ILP ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ (SCF) എന്നാക്കി പുനസംഘടിപ്പിച്ചു. എന്നാല്‍ ഇതിന്റെ ബംഗാള്‍ ഘടകം 'ബംഗാള്‍ പ്രൊവീന്‍ഷ്യല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍' എന്നറിയപ്പെട്ടു.

മണ്ഡല്‍ 'ജാഗരണ്‍' എന്നൊരു ആഴ്ചപ്പത്രം പുറത്തിറക്കി. അതിലൂടെ ദലിതരുടെ അവകാശങ്ങളെപ്പറ്റി പൊതുജനമധ്യത്തില്‍ അറിയിപ്പു നല്‍കി. അധികനാള്‍ ഈ പ്രസിദ്ധീകരണത്തിന് പിടിച്ചു നില്ക്കാനായില്ല. 1943 ല്‍ 'ദി പീപ്പിള്‍സ് ഹെറാള്‍ഡ്' എന്ന മറ്റൊരു ആഴ്ചപ്പത്രം പുറത്തിറക്കി. അതിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കറായിരുന്നു.

1935 ല്‍ ബംഗാള്‍ മന്ത്രിസഭയുടെ പതനത്തിന് ശേഷം 1946 ല്‍ പുതുതായി തെരഞെഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ജോഗേന്ദ്രനാഥ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സ്ഥാനാര്‍ത്ഥിയായി ജനറല്‍ സീറ്റില്‍ മത്സരിച്ച് ജയിച്ചു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ ജനാബ് എച്ച് എസ് സുരഹവര്‍ധി രൂപീകരിച്ച മന്ത്രിസഭയില്‍ വീണ്ടും ജെ എന്‍ മണ്ഡലിനെ ഉള്‍പ്പെടുത്തി. 1946 ല്‍ തന്നെ ക്യാബിനറ്റ് പദ്ധതിയനുസരിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഇടക്കാല മന്ത്രിസഭയില്‍ മുസ്ലീം ലീഗ് ക്വാട്ടയില്‍ മണ്ഡലിനെ ഉള്‍പ്പെടുത്തുകയും നിയമ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ ആഗ്രയില്‍ യോഗം ചേര്‍ന്ന് ജെ എന്‍ മണ്ഡലിനെ അഭിനന്ദിച്ചുകൊണ്ട് സന്ദേശമയച്ചു.

യാത്രകളുടെ നിഷ്ഫലത - മനോജ് എം.

'Without going outside, you may know the whole world. Without looking through the window, you can see the ways of heaven the farther you go, the less you know'

- Tao Te Ching

'ജൂലൈ മാസത്തിലെ, ഉഷ്ണമുള്ള ഒരു സായാഹ്നത്തില്‍, ചെറുപ്പക്കാരനായ ഒരാള്‍, അയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും ഇറങ്ങി, ഒന്നും തീര്‍ച്ച പ്പെടുത്താത്ത മട്ടില്‍ സാവധാ നമായി കെ പാലത്തിനു നേരേ നടന്നു. ''ദസ്‌തേവസ്‌കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിന്റെ ആരംഭ മാണ് മേല്‍ക്കുറിച്ചത്. ചെറിയ ഒരു യാത്രയുടെ തുടക്കം, പക്ഷേ ഈ യാത്ര നോവല്‍ പുരോഗമിക്കും തോറും വലിയ യാത്രയായി, ഒരു പക്ഷേ ഒരിക്കലം അവസാനിക്കാത്ത അനന്തമായ യാത്രയായി പരിണമിക്കുന്നു. ആ ചെറിയ തുടക്കം ആന്തരീകമായ യാത്രയിലേക്ക് നീങ്ങുന്നു. റസ്‌കോള്‍ നിക്കോ ഫിന്റെ കുറ്റകൃത്യം, തുടര്‍ന്നുള്ള അയാളുടെ വിമലീകരണം ജയില്‍ വാസം അങ്ങനെ ആ യാത്ര നീളുന്നു. ഒരു ആശ്ചര്യകരമായ കാര്യം റാസ്‌ക്കോള്‍ നിക്കോഫ് പീറ്റേര്‍സ് ബര്‍ഗ്ഗോ, അതിന്റെ പരിസര പ്രദേശമോ വിട്ടു എങ്ങും പോകുന്നില്ല എന്നതു തന്നെ. ഭൗതിക തലത്തി ലുള്ള യാത്രയല്ല അയാളുടേത്. ആന്തരികമായ ആ യാത്രയുടെ ആഖ്യാന മാണ് ആ നോവല്‍. ഇതു ബോധ മനസ്സിന്റെ യാത്രയല്ല, മറിച്ച് മൂല ബോധത്തിലേക്ക് ഉള്ള യാത്രയാണ്. (store consciousness) സ്വപ്നങ്ങളി ലൂടെയും, ദര്‍ശനങ്ങളിലൂടെയും, പൂര്‍വ്വ മാതൃകകളിലൂടെയും ഉള്ള യാത്ര.

സാരനാഥ്ബാനര്‍ജിയുടെ പുതിയ ഗ്രാഫിക് നോവലായ ''The Barn owl's wondrous Capers'തുടങ്ങുന്നത് 1601-ല്‍ ലൂബക്ക് എന്ന സ്ഥലത്ത് ഒരു സന്യാസി തന്നെ പിന്‍തുടരുന്ന പട്ടാളക്കാരനെ വെട്ടിച്ച് ഒരു കോട്ടയുടെ മതിലില്‍ നിന്നും ചാടി മറിയുന്നതായിട്ടാണ്. തുടര്‍ന്ന 1864 ല്‍ സ്റ്റുര്‍ട്ടഗാര്‍ ട്ടിലെ ഒരു കാട്ടില്‍ വിചിത്രമായ ഒരുസന്യാസിയെക്കുറിച്ച് കഥകള്‍ പര ക്കുന്നു. ഈ സന്യാസി കാട്ടില്‍ വഴി നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് വഴികാ ട്ടിയായി. ചിലപ്പോള്‍ പ്രത്യക്ഷപ്പെടുന്നു. യാത്രക്കാര്‍ എല്ലാവരും ശ്രദ്ധി ക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ മുന്നേ നടക്കുന്ന ആ സന്യാസി യുടെ കാലുകള്‍ നിലം തൊടുന്നില്ല എന്നത്. 740 - ല്‍ പാരീസില്‍ കൗണ്ട് ഓഫ് സെന്റ് ജെര്‍മെയ്ന്‍ എന്ന ഒരു പ്രഭു പ്രത്യക്ഷപ്പെടുന്നു. അറബി യും സംസ്‌കൃതവും ഉള്‍പ്പെടെ 12 ഭാഷകള്‍ സംസാരിക്കുന്നു, പ്രവചന ങ്ങള്‍ നടത്തുന്ന ഒരു പ്രഭു. 1914 - ല്‍ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ തുടക്കത്തില്‍ ശത്രുക്കളാല്‍ പിടിക്കപ്പെട്ട ഒരു ഫ്രഞ്ചു പട്ടാളക്കാരന്‍ യുദ്ധത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പ്രവചിക്കുന്നു. ഇതുപോലുള്ള പല നിഗൂഢമായ സംഭവങ്ങളിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്.

ഈ ഗ്രാഫിക് നോവലിലെ കേന്ദ്രകഥാപാത്രം തന്നെ 18-ാം നൂറ്റാണ്ടില്‍ അബ്രവനാല്‍ എന്ന ജൂതന്‍ രചിച്ച 'The Barnowl's wondro us Capers' എന്ന പുസ്തകമാണ്. പലതവണ കൈമാറി, പല രാജ്യങ്ങള്‍ ചുറ്റികറ ങ്ങിയ ഈ പുസ്തകത്തിനായുള്ള തിരച്ചിലാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. നോവലിലെ ഡിജിറ്റല്‍ ദത്ത എന്ന കഥാപാത്രം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദത്തക്കുണ്ടാകുന്ന ഒരു വെളിപാടിലൂടെയാണ്. (Epiphany) ചെറുപ്പത്തില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ പരിക്കേറ്റ ഡിജിറ്റല്‍ ദത്തയ്ക്ക് ഒരു വെളിപാടുണ്ടാക്കുന്നു: ഭൗതികമായ എല്ലാ യാത്രകളും നിഷ്ഫലമാണെന്ന്!!

ഇബ്‌നുബടൂട്ട എന്ന ലോക സഞ്ചാരിയെക്കുറിച്ച് ഡിജിറ്റല്‍ ദത്ത പറയു ന്നുണ്ട്. തന്റെ ലോക സഞ്ചാരങ്ങളില്‍ ഉടനീളം ബടൂട്ട മറ്റു രാജ്യങ്ങളിലെ കുറ്റങ്ങള്‍ അണിനിരത്തുന്നു. എന്നിട്ട് തന്റെ മാതൃ രാജ്യം ഇതിനേക്കാളും എത്രയോ മെച്ചം എന്ന ദീര്‍ഘ നിശ്വാസം വിടുന്നു. ബടൂട്ടയുടെ യാത്രക ളുടെ ലക്ഷ്യം തന്നെ തന്റെ മാതൃരാജ്യത്തിന്റെ മഹത്വം ഉയര്‍ത്തി കാട്ടുക എന്ന മുന്‍ വിധിയോടുകൂടി ആണെന്ന് വേണം കരുതുവാന്‍. ഇതില്‍ നിന്നും ഒരു കാര്യം ബോധ്യമാകുന്നു. ഭൗതികമായ യാത്രകള്‍ നമ്മുട മനസ്സ് തുറപ്പിക്കുന്നില്ല. ശരീരം സഞ്ചരിക്കുന്നുണ്ടെങ്കിലും, മനസ്സില്‍ യാതൊരു വിധ മാറ്റങ്ങളും ഉണ്ടാകുന്നില്ല. 

നാലുതവണ മാത്രമാണ് ദത്ത തന്റെ ജന്മ നഗരമായ കല്‍ക്കട്ട വിട്ടു പുറത്തുപോയിട്ടുള്ളു. ചെറുപ്പത്തില്‍ മൂന്നു തവണ തന്റെ മാതാപിതാക്ക ളോടൊത്ത് വേനലവധിക്ക്, പിന്നെ ഒരു ജോലി ഇന്റര്‍വ്യൂവിനായി ഡല്‍ഹിക്കും. ഡിജിറ്റല്‍ ദത്തയ്ക്ക് ജീവിതത്തെക്കുറിച്ച് ആഴത്തില്‍ അറിവു കിട്ടുന്നത് തനിക്ക് കൈമുതലായി കിട്ടിയ, തലമുറകളായി കൈമാറിവന്ന ഒരു ഗ്രന്ഥശേഖരത്തില്‍ നിന്നും, തന്റെ താമസ നഗരിയി ലൂടെയുള്ള അയാളുടെ നടത്തങ്ങളിലൂടെയാണ്. നോര്‍ത്ത് കല്‍ക്കട്ടയിലെ അയാളുടെ വീട്ടിലിരുന്നുകൊണ്ട് അയാള്‍ക്ക് പുറംലോകം മനസ്സിലാക്കു വാന്‍ സാധിക്കുന്നു. യാത്രചെയ്യാതെ തന്നെ സ്ഥലകാലങ്ങളില്‍ ബഹുദൂരം യാത്രചെയ്തതു പോലെ! 

ഭൗതികമായ യാത്രകളെക്കാള്‍, യാഥാര്‍ ത്ഥ്യത്തെ അടുത്തറിയാനും, ഇടപഴകാനും ആന്തരിക യാത്രകള്‍ മനുഷ്യനെ ഒരുക്കുന്നു. 'Tibetan Book of the Dead' എന്ന പുസ്തകം ടിബറ്റന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് വ്യാഖ്യാനം നല്‍കിയിരിക്കുന്ന Robert A.F. Thurman ഇത്തരം യാത്രികരെ 'സൈക്കോനോട്ടുകള്‍'എന്ന് വിശേഷിപ്പിക്കുന്നു.
മനുഷ്യജീവിതത്തിന്റെ പരിണാമത്തിലും പുരോഗതിയിലും ഏറ്റവും മഹത്തരമായ സംഭാവനകള്‍ നല്‍കിയിരിക്കുന്നത് ഇത്തരത്തിലുള്ള ആന്തരിക യാത്രികരാണ്. ഭൗതികമായ യാത്രകള്‍ പലപ്പോഴും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. നമുക്ക് ചുറ്റും അരങ്ങേറുന്ന ചൂഷണം, യുദ്ധങ്ങള്‍ മുതലായ നാടകങ്ങള്‍ ഇത്തരം യാത്രകളുടെ ഫലമാണല്ലോ. ചരിത്രവും ഇതിന് സാക്ഷിയാണ്. മനുഷ്യന് അഭിമാനകരമായ നേട്ടങ്ങള്‍ നല്‍കിയിട്ടു ള്ളത് ആന്തരികമായ സഞ്ചാരികളാണ്

നോവലിന്റെ അവസാനം അതിന്റെ ആരംഭത്തിലേയ്ക്ക് പോകുന്നതു പോലെ... പല കാലങ്ങളിലായി ലുബെക്കിലെ സന്യാസിയായും, സെന്റ് ജെര്‍മെയിന്‍ പ്രഭുവായി, ഒന്നാം ലോക മഹായുദ്ധത്തിലെ പട്ടാളക്കാര നായും.... അങ്ങനെ പല ജന്മങ്ങളി ലൂടെ യാത്ര ചെയ്ത് അവസാനം ഡിജിറ്റല്‍ ദത്തയായും നോര്‍ത്ത് കല്‍ക്കട്ടയിലെ ഒരു വീടിനുള്ളില്‍ വലിയ പുസ്തക ശേഖരവു മായി, ആ പുസ്തകശേഖരത്തില്‍ നോവലിലെ കേന്ദ്ര കഥാപാത്ര മായ പുസ്തകവും മാത്രമല്ല, അതെഴുതിയ 18-ാം നൂറ്റാണ്ടില്‍ ജീവിച്ച ജൂതനായ അബ്രവനാല്‍ എന്ന ഡിജിറ്റല്‍ ദത്ത.... ജന്മങ്ങ ളില്‍ നിന്നും ജന്മങ്ങളിലേക്കുള്ള തന്റെ യാത്ര ദത്ത തിരിച്ചറി യുന്നു. 

ചാക്രികമായ കാലത്തിലൂടെയുള്ള അയാളുടെ സഞ്ചാരങ്ങള്‍.....
ഒരു പക്ഷേ ഈ ചാക്രികവും അനന്തവുമായ തിരിച്ചു വരവു കളില്‍ നിന്നും അയാള്‍ മോചനം ആഗ്രഹിക്കുന്നുവോ?...

വായനക്കാരാ.... നിങ്ങളോ....?

ഡോ ബി ആര്‍ അംബേദ്ക്കര്‍ വായിക്കപ്പെടണം --- ഇ.പി.കുമാരദാസ്

അയിത്തവും അടിമത്തവും അനുഭവിച്ച ജാതിജന വിഭാഗത്തില്‍ ജനിച്ചതു കൊണ്ടു ഇന്ത്യ അറിയാതെ പോയ ഇന്ത്യയെ അറിയിക്കാന്‍ വിസമ്മതിച്ച ഒരു മഹാത്മാവാണ് ഡോ. ബി. ആര്‍. അംബേദ്ക്കര്‍. ഇന്ത്യയെ ഇന്നും ഇന്ത്യയായി നിലനിര്‍ത്തുന്ന ഭരണ ഘടനാ ശില്പി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമകാര്യ വകുപ്പു മന്ത്രി, സാമൂഹ്യ - ശാസ്ത്ര - രാഷ്ട്രീയ കാര്യ വിഷയങ്ങളില്‍ - നിയ മം, സാമൂഹ്യ ശാസ്ത്രം, നരവംശ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം തുടങ്ങി ഗവേഷണ പ്രബന്ധ ങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യം സമൂഹ ത്തിന്റെ സമൂല പരിവര്‍ത്തന ത്തിലൂടെ യാകണം എന്നാഗ്ര ഹിച്ച ഇന്ത്യയിലെ ഒരേയൊരു നേതാവ് ;മഹാത്മാ ക്കളുടെ കൂട്ടത്തില്‍ ഇടം കിട്ടാത്ത മഹാത്മാവ്, അയിത്തവും അടിമത്തവും അനുഭവിച്ച ജാതിജന വിഭാഗങ്ങളെ മനുഷ്യരായി അംഗീകരി പ്പിക്കാന്‍ വേണ്ടി പോരാടിയ മഹാന്‍ തുടങ്ങിയ വിശേഷണ ങ്ങള്‍ക്ക് ഇന്ത്യയിലെ ഏക വ്യക്തിത്വം ഡോ. ബി. ആര്‍. അംബേദ്ക്കര്‍ മാത്രമാണ്. മാര്‍ക്‌സിന്റെ മൂലധനം സാമ്പത്തിക മാത്ര വാദമാണ്. അതിന് മനുഷ്യ ശാസ്ത്ര പരമായ സാമൂഹിക - രാഷ്ട്രീയ തലം ഇല്ല. അതുകൊണ്ടാണ് സോവിയറ്റ് യൂണിയന്‍ തകര്‍ന്നടിഞ്ഞത് .വര്‍ഗ - ജാതി വംശീയ സംഘര്‍ഷങ്ങള്‍ ഉളളിട ത്തൊന്നും മാര്‍ക്‌സിസം വേരു പിടിക്കാത്തത്. ഇന്ത്യ ഉദാഹര ണമാണ്. അംബേദ്ക്കറിസം ലോകം അറിയാതി രിക്കാനുളള ഗൂഡാലോ ചന യാണ് ജാതിഹിന്ദു ക്കള്‍ നടത്തിയത്.

അയിത്തവും അടിമത്തവും അനുഭവിച്ച ജനവിഭാഗത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ ഇന്ത്യ മനഃപൂര്‍വ്വം മറന്ന മഹാത്മാവാണ് ഡോ. ബി. ആര്‍. അംബേദ്ക്കര്‍. ചാതുര്‍വര്‍ണ വ്യവസ്ഥിതിയും ബ്രാഹ്മണിസ ത്തിനും കീഴ്‌പ്പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല അയിത്തവും അടിമത്തവും അനുഭവിച്ച ജനവിഭാഗങ്ങളെ മനുഷ്യരായി പരിഗണിക്കാന്‍ ജാതി ഹിന്ദുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍, ജാതിഹിന്ദു ക്കളുടെ എതിര്‍പ്പുകളെ മറികടന്നു കൊണ്ടാണ് ബ്രിട്ടീഷ് സര്‍ക്കാരിനു മുമ്പില്‍ സമഗ്ര വികസ നനയം സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അധികാര കൈമാറ്റത്തിനു വേിണ്ടി നിലയുറപ്പി ച്ചപ്പോള്‍ ഇന്ത്യയിലെ ജാതീയത ക്കെതിരായും മര്‍ദ്ദിതജന വിഭാഗ ത്തിന്റെ സമൂല പരിവര്‍ത്തന ത്തിനും വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനങ്ങളില്‍ പ്രതിനിധീ കരിക്കുക യായിരിന്നു അദ്ദേഹം. ഡോ. ബി. ആര്‍. അംബേദ്ക്കറുടെ സമ്മര്‍ദ്ദ ങ്ങള്‍ക്കു വഴങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍ അയിത്തവും അടിമത്തവും അനുഭവിച്ച ജനവിഭാഗ ങ്ങള്‍ക്കു വേണ്ടി പുനരധിവാസ പദ്ധതി മുന്നോട്ടു വയ്ക്കപ്പെട്ടു. ഇതില്‍ പ്രധാനപ്പെട്ടത് 1931-ലെ ജാതി സെന്‍സ സാണ്. അതുവരെ ജാതി ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം അയിത്തവും അടിമത്തവും അനുഭവിക്കുന്ന ജനവിഭാഗ ങ്ങളെ സെന്‍സസില്‍ ഉള്‍പ്പെടു ത്തിയിരുന്നില്ല. 1931-ല്‍ ജാതി തിരിച്ചുളള സമഗ്ര സെന്‍സസാണ് നടത്തി യത് .ഇതിന്റെ അടിസ്ഥാന ത്തില്‍ 1935-ല്‍ അയിത്തവും അടിമത്തവും അനുഭവിക്കുന്ന ജനവിഭാഗ ങ്ങളെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തി ജാതിയായി അംഗീകരിച്ചു. 1932-ല്‍ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപനം വന്നു. പാര്‍ട്ടി വിപ്പിനു കീഴ്‌പ്പെടാതെ നിയമ നിര്‍മ്മാണ സഭകളില്‍ തങ്ങളുടെ ജാതി ജനവിഭാഗ ങ്ങളുടെ പക്ഷത്തു നിന്ന് നിയമനിര്‍മ്മാണം നടത്താന്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന ജാതി ജനവിഭാഗ എം.എല്‍.എ. മാര്‍ക്കും, എം.പി. മാര്‍ക്കുമുളള സ്വത്വ അവസര മായിരുന്നു കമ്മ്യൂണല്‍ അവാര്‍ഡിന്റെ അന്തസത്ത. എന്നാല്‍ ഈ പുനരധിവാസ പദ്ധതികള്‍ ക്കെതിരെ ജാതിഹിന്ദു ക്കളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂ ണിസ്റ്റുകളും രംഗത്തു വന്നു. കമ്മ്യൂണല്‍ അവാര്‍ഡി നെതിരെ ഗാന്ധിജി മരണം വരെ നിരാഹാരം കിടന്നു. അയിത്തവും അടിമത്തവും അനുഭ വിക്കുന്ന മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കൂട്ടാക്കാത്ത ഒരു ജനസ മൂഹ ത്തിന്റെ സമഗ്രമായ വികസന ത്തിനുളള പദ്ധതി ക്കെതിരായാണ് ഗാന്ധിജി നിരാഹാരം കിടന്നത്. അദ്ദേഹം നിരാ ഹാരത്തെ ന്യായികരിച്ചു പറഞ്ഞത് ചാതുര്‍ വര്‍ണ വ്യവസ്ഥിതി യെ തകര്‍ക്കു ന്നതാണ് ഈ പ്രഖ്യാപനങ്ങള്‍ എന്നതാണ്. ഇതു ഗാന്ധിജിയുടെ മാത്രം താല്പര്യ മായിരുന്നില്ല. ജാതി ഹിന്ദുക്കളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഈ താല്പര്യ ക്കാരായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെ പട്ടികയില്‍ പ്പെടുന്ന ജനവിഭാഗ ങ്ങളെ മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടു ത്താന്‍ ഇന്നും ഇന്ത്യയിലെ ജാതി വിസമ്മതി ക്കുന്നത്. ഇന്ത്യയിലെ എല്ലാ മതങ്ങളും ജാതി ഹിന്ദുക്കളുടെ താല്പര്യ ത്തിനൊപ്പം നില്ക്കുന്ന വരാണ്.

മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതി ച്ചിരുന്ന ജാതിഹിന്ദു ക്കളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഡോ. ബി. ആര്‍. അംബേദ്ക്കറെ ബ്രിട്ടീഷ് ചാരന്‍ എന്നു വിളിച്ചാ ക്ഷേപിച്ചു. അദ്ദേഹത്തെ സാമൂഹ്യ പരമായും രാഷ്ട്രീയ പരമായും ഒറ്റപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രിയാകാന്‍ അദ്ദേഹം പാര്‍ലമെന്റിലെ ത്തിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സീറ്റു നല്‍കി വിജയിപ്പിച്ചതു കൊണ്ടായിരുന്നില്ല. ബംഗാളിലെ മര്‍ദ്ദിത ജനവിഭാഗ ങ്ങളുടെ നിര്‍ബന്ധ ങ്ങള്‍ക്കു വഴങ്ങി ബംഗാളില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റ് മെമ്പറാ കുന്നത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഔദാര്യ മായിരുന്നില്ല നിയമ മന്ത്രി സ്ഥാനം. ഭരണഘടന തയ്യാറാക്കാന്‍ ഒരു പ്രധാനിയെ കെണ്ടത്താ നുളള ജവഹര്‍ ലാല്‍ നെഹ്‌റു വിന്റെ പര്യടന ത്തിലാണ് ഡോ. ബി. ആര്‍. അംബേദ്ക്കറെ കണ്ടെത്തുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി യിലെ അദ്ദേഹത്തിന്റെ അദ്ധ്യാപകനായ ബ്രിട്ടീഷു കാരനാണ് മഹാനായ അംബേദ്ക്കര്‍ ഇന്ത്യയിലുണ്ട് എന്ന് നെഹ്‌റുവിനു ചൂണ്ടി കാണിച്ചു കൊടുക്കുന്നത് അതിന്റെ അടിസ്ഥാന ത്തിലാണ് നിയമ മന്ത്രിയും ഭരണ ഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷനാ കുന്നതും.

ഡോ. ബി. ആര്‍. അംബേദ്ക്കറെ ഹൈജാക്ക് ചെയ്യാനാണ് ഗാന്ധിജി വസ്ത്രം മാറുന്നതും അധഃകൃത വര്‍ഗ ലീഗ് എന്ന സംഘടന രൂപീകരി ക്കുന്നതും 'ഹരിജന്‍' എന്ന പത്രം തുടങ്ങുന്നതും. ധിഷണാ ശാലിയായ ജഗ്ജീവന്‍ റാം പോലുളള വരെ അധഃകൃത വര്‍ഗ ലീഗില്‍ തളച്ചിട്ടു കൊണ്ടു അംബേദ്കറുടെ പിന്‍മുറക്കാരെ ഒഴിവാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കര്‍ഷക തൊഴിലാളി സംഘടന യുണ്ടാക്കി കമ്മ്യൂണിസ്റ്റു കളും ജാതി ഹിന്ദു താല്പര്യ വുമായി രംഗത്തു വന്നത്. സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടു വെച്ച പുനരധിവാസ പദ്ധതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി സംവരണം എന്ന തലത്തിലേക്ക് ചുരുക്കി പട്ടിക വിഭാഗങ്ങളുടെ വികസന പ്രക്രിയ മുരടിപ്പിച്ചു. ഇതിന്റെ പ്രതിഫലനം ഏറ്റവും കൂടുതല്‍ ഉണ്ടായത് കേരളത്തിലാണ്. അംബേദ്ക്കറുടെ പിന്തുടര്‍ച്ച നഷ്ടപ്പെട്ട അയിത്തവും അടിമത്തവും അനുഭവിച്ച ജാതി ജനവിഭാഗം 21-ാം നൂറ്റാണ്ടിലും മനുഷ്യ ഗണത്തിലുള്‍ പ്പെട്ടിട്ടില്ല എന്നത് ആരെയാണ് ലജ്ജിപ്പിക്കുന്നത്. ബ്രിട്ടീഷ് ചാരന്‍ എന്നു വിളിച്ച കമ്മ്യൂണിസ്റ്റു കളും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ജാതി ഹിന്ദുക്കളും അംബേദ്ക്കര്‍ ജയന്തി ആഘോഷ വുമായി രംഗത്തു വന്നു മത്സരിക്കുന്നു. ഇതും ഇന്ന് സ്വതന്ത്രമായി വികസനനയം മുന്നോട്ടു വെച്ചു നീങ്ങുന്ന സംഘടന കളേയും സമുദായ ങ്ങളേയും ഹൈജാക്ക് ചെയ്യാനുളള രണ്ടാം പദ്ധതിയുടെ ഭാഗമായി തന്നെയാണ്.

അംബേദ്കറിസ്റ്റു കളായി നില കൊളളുന്ന വരാകട്ടെ പട്ടികയില്‍ പ്പെടുന്ന ജാതിജന വിഭാഗങ്ങളെ സ്വയം പര്യാപ്ത സമൂഹമായി മാറ്റുന്നതില്‍ പരാജയ പ്പെട്ടിരിക്കുക യാണ്. കമ്മ്യൂണല്‍ അവാര്‍ഡ് നിരാഹാര ത്തിലൂടെ ഗാന്ധിജി തോല്പിച്ചിട്ടു െണ്ടെങ്കില്‍ കമ്മ്യൂണല്‍ അവാര്‍ഡ് നേടിയെടു ക്കാന്‍ ഗ്രാമ തലത്തില്‍ ജാതികള്‍ ക്കതീതമായി പട്ടിക വിഭാഗ ങ്ങളുടെ സംഘടിത ശക്തിയുണ്ടാ ക്കിയെടു ക്കുകയാണ് ചെയ്യേണ്ടത്. ത്രി തല പഞ്ചായത്തു കളില്‍ പട്ടിക വിഭാഗ പ്രതിനിധി കളെക്കാളേറെ പട്ടിക വിഭാഗങ്ങള്‍ ആവശ്യ പ്പെടുന്ന താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രതിനി ധിയെ തെരഞ്ഞെടു ക്കുകയാണാ വശ്യം. ഗ്രാമസഭ നിയമ സാധുത യുളളതു കൊണ്ടു തന്നെ ഗ്രാമസഭയില്‍ ഇടപ്പെട്ടു പ്രാഥമിക തലത്തില്‍ നിന്നു തന്നെ വികസന നയ രൂപീകരണം നടത്താന്‍ ഇടപ്പെടാന്‍ കഴി യണം. പാര്‍ലമെന്ററി രാഷ്ട്രീയം ചാതുര്‍വര്‍ണ വ്യവസ്ഥിക്കു കീഴിലാണ്. ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര ത്തിനു കീഴ്‌പ്പെട്ടുളള നിയമനിര്‍മ്മാണ ങ്ങളാണ് ഇന്നത്തെ പാര്‍ലമെന്ററി വ്യവസ്ഥയില്‍ നടന്നുകൊണ്ടിരി ക്കുന്നത്. ഇതിനെ മാറ്റണ മെങ്കില്‍ അംബേദ്ക്കര്‍ നടത്തിയതു പോലുളള ഇടപ്പെടല്‍ വേറിട്ട വഴിയിലൂെട യാകണം. പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ പാര്‍ലമെന്റ ്അംഗം വരെയുളള ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണ്ണാ യക ശക്തിയാകുക എന്നതായി രിക്കണം പട്ടിക വിഭാഗ സംഘടന യുടെ അജണ്ട. ജാതിയേയും വ്യക്തിയേയും മറന്നുകൊണ്ടുുളള 

സമുദായ താല്പര്യം അല്ലെങ്കില്‍ ജാതിവത്ക്കരണം മാനസികമായും നേടിയെടു ക്കണം. പുലയനും പറയനും കുറവനും വേട്ടുവനും തുടങ്ങി കേരളത്തിലെ പട്ടികയില്‍ പ്പെടുന്ന ജാതികള്‍ക്ക് ഡോ. ബി. ആര്‍. അംബേദ്ക്കറെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. മറിച്ച് പട്ടിക വിഭാഗങ്ങള്‍ക്ക് - ജാതിരഹിത ബോധത്തിനു - അംബേദ്ക്കറെ ഉള്‍ക്കൊളളാന്‍ കഴിയും. വിദ്യാഭ്യാസ സ്ഥാപനം കൊടുക്കും എന്നു പറയുന്ന മുഖ്യമന്ത്രി യ്ക്കു കൈയടി കൊടുക്കുന്ന ഡോ. ബി. ആര്‍. അംബേദ്ക്കറെയും മഹാത്മാ അയ്യങ്കാളി യേയും സ്വീകരിക്കാന്‍ മാനസികമായി കഴിയില്ല. ഹൈന്ദവ പാളയത്തി നുളളിലും മാര്‍ക്‌സിസ്റ്റ് പാളയത്തിനു ളളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തുടങ്ങി വിവിധ സംഘട നകളുടെ പോഷക സംഘടനകള്‍ ക്കുളളിലും അടയിരിക്കുന്ന പട്ടിക വിഭാഗത്തില്‍ പ്പെടുന്ന ജാതിജന വിഭാഗ ങ്ങള്‍ക്ക് ചാതുര്‍വര്‍ണ വ്യവസ്ഥിതിയെ ഭേദിച്ച് സ്വതന്ത്രരാ രാകന്‍ സാധിക്കില്ല.പട്ടിക വിഭാഗ വിരുദ്ധ നിലപാടുകള്‍ക്ക് വശംവദരാ യിട്ടുളള വരാണി വിഭാഗം. അതുകൊണ്ടു തന്നെ ഡോ. ബി. ആര്‍. അംബേദ്ക്കറെ ഉള്‍ക്കൊളളാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കില്ല. ഇവ രെല്ലാം തന്നെ വിശാല ഹിന്ദു വാദികളാണ്. പഴയ അടിമത്തവും അയിത്തവും നിലനിര്‍ത്താന്‍ നിന്നു കൊടുക്കു ന്നവരാണിവര്‍ അതു കൊണ്ടാണ് ഭരണാഘടന ശില്പിയെന്നും കര്‍ഷക തൊഴിലാളി നേതാ വെന്നും അഭിസംബോധന ചെയ്യുന്നത്. ജനാധിപത്യവും സാമൂഹ്യ രാഷ്ട്രീയ വികാസവും നേടിയെടു ക്കാനുളള അംബേദ്ക്കര്‍ കാണിച്ചു തന്ന ജാതി രഹിത - മത രഹിത സാമൂഹിക - രാഷ്ട്രീയ നിര്‍മ്മിതി യ്ക്കായു ളള വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ പ്രാപ്ത മാക്കുക യെന്നത് ദുഷ്‌ക്കരമാണ്.

പൊയ്കയില്‍ അപ്പച്ചന്‍: ബാല്യകാലം - ദളിത്‌ബന്ധു എന്‍ കെ ജോസ്

തേവര്‍കാട് പള്ളിക്കൂടത്തില്‍ നിന്നും എഴുതാനും വായിക്കാനും യോഹന്നാന്‍ ഉപദേശി വശമാക്കി എന്നു പറയുന്നു. കുമാരന്‍ സ്‌കൂളില്‍ പോയിട്ടു ണ്ടെങ്കില്‍ അത് 1887-88 കാലത്താ യിരിക്കണം. എട്ടോ ഒന്‍പതോ വയസ്സ് പ്രായത്തില്‍. അരുവി പ്പുറത്ത് ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തുന്ന കാലത്ത്. അതിനു മുമ്പു തന്നെ ശങ്കരമംഗലംകാര്‍ കുമാരനെ അവരുടെ സഭയില്‍ ചേര്‍ത്ത് യോഹന്നാന്‍ എന്ന പേരു കൊടുത്തു എന്ന് മുമ്പ് പറഞ്ഞു വല്ലോ. അത് അദ്ദേഹ ത്തിന്റെ അഞ്ചാം വയസ്സിലാണ് എന്നും പറഞ്ഞുവല്ലൊ. അത് അദ്ദേഹ ത്തിന് പള്ളിക്കൂടത്തില്‍ ചേരാനും അക്ഷരം പഠിക്കാനും സഹായകമായി ത്തീര്‍ന്നു. മന്നിക്കല്‍ക്കാര്‍ ശങ്കരമം ഗലത്തെ അടിയാന്‍മാ രായിരുന്നു. അടിയാന്‍മാര്‍ എന്നത് അടിമക ളല്ലെങ്കിലും ഫലത്തില്‍ അടിമകളുടെ സ്ഥിതിയി ലായിരുന്നു. 1855 ല്‍ തിരുവി താംകൂര്‍ ഗവര്‍ണ്‍മെന്റ് അടിമത്തം അവസാനി പ്പിച്ചുകൊണ്ടു വിളംബരം പ്രസിദ്ധപ്പെടുത്തി യപ്പോള്‍ പിന്നെ അടിമ എന്ന് അവരെ വിളിക്കാന്‍ പാടില്ലല്ലോ. അതു കൊണ്ടു അടിയാന്‍ എന്നു വിളിച്ചു എന്നു മാത്രം. ആ മാറ്റം കൊണ്ടു ഫലത്തില്‍ അടിമയില്‍ ഒന്നും സംഭവിച്ചില്ല. യോഹന്നാന്‍ ജനിച്ചത് 1879 ലാണ് വിളംബരം ഉണ്ടായി 24 വര്‍ഷം മാത്രം കഴിഞ്ഞ പ്പോള്‍. യോഹ ന്നാന്‍ അദ്ദേഹ ത്തിന്റെ മാതാപിതാ ക്കളുടെ മൂന്നാമത്തെ സന്തതി യായിരുന്നു എന്നു പറഞ്ഞാല്‍ യോഹന്നാന്‍ ജനിക്കുമ്പോള്‍ 24 വയസ്സി ലേറെ പ്രായം പിതാവ് കണ്ടനും മാതാവ് ളേച്ചിക്കുമുണ്ടാ യിരുന്നു. അതായത് അവര്‍ ഒരു കാലത്ത് അടിമയായി കഴിഞ്ഞിരുന്ന വരാണ്. അടിയാള രായപ്പോഴും ഒരു അടിമ സംസ്‌ക്കാര മാണ് അവരില്‍ നിലനിന്നത്. പകലന്തി യോളം പണിയെ ടുക്കണം. രാത്രിയാ കുമ്പോള്‍ അന്നത്തെ ആവശ്യ ത്തിനുള്ള കൂലിയായി നെല്ലോ അരിയോ കൊടുക്കും. ആഹാര സാധന മല്ലാതെ കൂലി പണമായി ഒരിക്കലും കൊടുക്കു മായിരു ന്നില്ല. അത് സവര്‍ണ്ണര്‍ പൊതുവേ സ്വീകരിച്ചിരുന്ന ഒരു നയമാണ്. ക്രിസ്തീയ സവര്‍ണ്ണരും അതില്‍ നിന്നും വ്യത്യസ്ത രായിരുന്നില്ല. പണം കൊടുത്താല്‍ ചിലപ്പോള്‍ അതില്‍ എന്തെങ്കിലും മിച്ചം ഉണ്ടായി എന്നു വരാം. അത് അവര്‍ സൂക്ഷിക്കും. ആഹാര സാധനങ്ങള്‍ മിച്ചം വന്നാല്‍ അത് നശിച്ചു പോകും. മിച്ചം പണം പെരുകിയാല്‍ അടിയാളര്‍ അനുസരണയി ല്ലാത്തവരാകും.

ഇവിടെ മാത്രമല്ല ഉത്തരേന്ത്യയിലും അതായിരുന്നു സ്ഥിതി. അവിടെ ദലിതരില്‍ ചിലര്‍ക്കെങ്കിലും നാണയം കാണാന്‍ ഇടയായത് ഇംഗ്ലീഷ് പട്ടാളത്തില്‍ ദലിതരെ ശിപായികളായി നിയമിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇംഗ്ലീഷുകാര്‍ക്ക് ഇവിടെ യുദ്ധം ചെയ്യേണ്ടിവന്നത് മുസ്‌ലീങ്ങളോടും ഹിന്ദുക്കളോടുമാണ്. ആ വിഭാഗങ്ങളില്‍പ്പെട്ട രാജാക്കന്‍മാരോടാണ്. അതിനാല്‍ ആ മതക്കാരെ വിശ്വസിച്ചു പട്ടാളത്തില്‍ എടുക്കാന്‍ പാടില്ല. ഇന്ത്യ എന്ന വലിയ രാജ്യത്തെ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ ഇംഗ്ലണ്ട് എന്ന ചെറിയ രാജ്യത്തു നിന്നും ലഭിക്കുന്ന സൈനികര്‍ പോരാതെ വന്നു. അതുകൊണ്ട് സാമുദായികവും രാഷ്ട്രീയവും ജാതിപരവും മറ്റുമായ കാര്യങ്ങളില്‍ പ്രത്യേക താല്പര്യം വച്ചു പുലര്‍ത്താത്ത ദലിതരില്‍ നിന്നും അവര്‍ ശിപായികളെ എടുത്തു. അവര്‍ക്ക് ശമ്പളം കൊടുത്ത പ്പോള്‍ അത് പണമായി കൊടുത്തു. അങ്ങനെയാണ് ഇന്ത്യയിലെ ദലിതര്‍ ആദ്യമായി പണം കാണുന്നത്. അത് 19 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലായിരുന്നിരിക്കണം.

തിരുവിതാംകൂറില്‍ അയ്യന്‍കാളി 1911 ല്‍ നിയമസഭാ മെമ്പറാ യതിനു ശേഷം അനേകം പ്രാവശ്യം സഭയില്‍ നടത്തിയ അഭ്യര്‍ത്ഥനയെ മാനിച്ചു സര്‍ക്കാര്‍ എക്‌സൈസ് വകുപ്പില്‍ അഞ്ചു രൂപ ശമ്പളത്തില്‍ രണ്ടു ദലിതരെ പ്യൂണ്‍മാരായി നിയമിച്ചു. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും അഞ്ചു രൂപ വീതം പണം ശമ്പളമായി കിട്ടി. അന്നാണ് ദലിതര്‍ക്ക് ആദ്യമായി ഇവിടെ പണം കിട്ടുന്നത്. ആ രണ്ടു പേരില്‍ ഒരാള്‍ തിരുവല്ല ചോതിയായിരുന്നു. അദ്ദേഹത്തന്റെ ജീവിതാന്ത്യകാലത്ത് രണ്ടു ദിവസം അദ്ദേഹ ത്തോടൊത്ത് കഴിയാനും അയ്യന്‍കാളിയുമൊത്ത് അദ്ദേഹം ചെലവഴിച്ച കാലത്തെപ്പറ്റി പലതും ചോദിച്ചു മനസ്സിലാക്കാനും എനിക്കു അവസരം ലഭിച്ചിട്ടുണ്ട് എന്നു മുമ്പു പറഞ്ഞുവല്ലോ. അന്ന് അദ്ദേഹത്തിന് തൊണ്ണൂറിനു മുകളില്‍ പ്രായമുണ്ട്. അതെല്ലാം അയ്യന്‍കാളി എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്.

ശ്രീകാന്ത് മല്ലേപ്പുല : ജാതിവെറി രാജ്യത്തിന് നഷ്ടപ്പെടുത്തിയ വിവര സാങ്കേതിക ശാസ്ത്രജ്ഞന്‍

ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയില്‍ അവസാന വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥി യായിരുന്ന ശ്രീകാന്ത് മല്ലേപ്പുല എന്ന ദലിത് യുവാവ് ഹോസ്റ്റല്‍ മുറിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത് 2007 ജനുവരി 1 ന്. ഹൈദരാബാദ് സ്വദേശിയാ യിരുന്നു. അപ്പോള്‍ ശ്രീകാന്തിന് 21 വയ സേ ആയിരുന്നുള്ളൂ. പതിവു പോലെ ഇവിടേയും മരണ കാരണം 'അക്കാദമിക് പ്രഷറാ'ണെന്ന് ന്യായീകരിക്കപ്പെട്ടു. 

'മെന്റര്‍' മാരുടെ ജാതീയമായ അധിക്ഷേപ ങ്ങളും ഉപദ്രവങ്ങളും സഹിക്കവയ്യാതെയാണ് ശ്രീകാന്ത് ആത്മഹത്യക്ക് വിധേയനായ തെന്ന് പിന്നീട് കണ്ടെത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുമാത്ര മാണ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ മെന്റര്‍ സിസ്റ്റം ആരംഭിച്ചത്. എല്ലാ ഫാക്കല്‍ട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 മെന്റര്‍മാരാണ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഉള്ളത്. രണ്ടാം വര്‍ഷക്കാര്‍ മുതല്‍ നാലാം വര്‍ഷ ക്കാര്‍ വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് മെന്റര്‍മാരെ തെരഞ്ഞെടു ക്കുന്നത്. മെന്റര്‍മാരുമായുള്ള സഹവാസത്തിലൂടെ ജ്ഞാനരൂപീകരണം നടക്കുമെന്നതാണ് ഈ സിസ്റ്റത്തിന്റെ പരി കല്പന. എന്നാല്‍ ജാതിയില്‍ താണവനായതിനാല്‍ ശ്രീകാന്തുമായി സഹവസിക്കാന്‍ മേല്‍ജാതിബോധ ത്താല്‍ നയിക്കപ്പെടുന്ന മെന്റര്‍ മാര്‍ ആരും തയാറായില്ല. അതുകൊണ്ട് വ്യവഹാരപരിവര്‍ത്തനം നടന്നില്ലെന്നു മാത്രമല്ല ശ്രീകാന്തിന് മരണത്തെ ആശ്രയിക്കേണ്ട തായും വന്നു. കുറ്റം മെന്റര്‍ സിസ്റ്റത്തിന്റേതായിരുന്നില്ല, ജാതി വെറിയുടേതായിരുന്നു!

ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ മെന്റര്‍ സിസ്റ്റം വിപരീത ഫലം ഉളവാക്കുന്നത് എന്തുകൊണ്ട്? മെന്റര്‍ സിസ്റ്റം വിജയിക്ക ണമെങ്കില്‍ സമൂഹത്തിലുള്ള ആളുകള്‍ പൊതുവായി സംഘടി ക്കണം. ജാതിവ്യവസ്ഥ പൊതുവായി സംഘടിപ്പിക്കലിനെ തടയു ന്നു - ഡോ. ബി ആര്‍ അംബേഡ്കര്‍. അതുകൊണ്ട് ഇവിടെ മെന്റര്‍ സിസ്റ്റം പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി! മേല്‍ജാതി യില്‍ പെട്ട മെന്റര്‍മാര്‍ക്ക് കീഴ്ജാതി ക്കാരനായ ശ്രീകാന്തിനെ പൊതുവായി സംഘടിപ്പിക്കാന്‍ - സഹവസി ക്കാന്‍ നിലവിലുള്ള സാമൂഹ്യവ്യവസ്ഥ വലിയ തടസമായിരുന്നു. ഇതാണ് മെന്റര്‍ സിസ്റ്റം ഇവിടെ പ്രായോഗികമാകാതെ പോയതിനുള്ള കാരണം. മെന്റര്‍ സിസ്റ്റമായാലും ടീച്ചര്‍ സിസ്റ്റമായാലും വിദ്യാഭ്യാസം നേടുക എന്നത് സാമൂഹ്യ ജീവി എന്ന നിലയില്‍ ശ്രീകാന്തിന്റെ മൗലികാവകാശ ങ്ങളില്‍ പെടുന്നതായിരുന്നു. 


പഠനപുരോഗതി കൈവരി ക്കാനാവാത്ത വിദ്യാര്‍ത്ഥി യാണെന്നും അതിനാല്‍ തന്നെ രണ്ടാം സെമിസ്റ്റര്‍ കടന്നു കൂടാന്‍ ശ്രീകാന്തിന് ആയില്ല ത്രെ! മെന്റര്‍മാര്‍ ഇവിടെ നിസ്സഹായരായിരുന്നു പോലും!

ഡയറക്ടറായ അശോക് മിത്ര ഇതേപ്പറ്റി പ്രതികരിച്ചത്, മെന്റര്‍ സിസ്റ്റ ത്തിന് ശ്രീകാന്തിന്റെ പോരായ്മകള്‍ കൃത്യ സമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആ സിസ്റ്റം പരിഷ്‌കരിക്കേ ണ്ടിയിരിക്കുന്നു എന്നുമാണ്.

മെന്റര്‍മാരല്ലാത്ത സഹപാഠികള്‍ ശ്രീകാന്തിനെ ഓര്‍മ്മിക്കുന്നത്, എപ്പോഴും ചുറുചുറു ക്കോടെ കാണപ്പെടുകയും പുഞ്ചിരി പൊഴിച്ചു കൊണ്ട് നടക്കുകയും ചെയ്യുന്ന ചെറുപ്പ കാരനായാണ്. 'ശ്രീലു' എന്ന ചെല്ലപ്പരിട്ടാണ് ശ്രീകാന്തിനെ അവര്‍ വിളിച്ചിരുന്നത്. ആനിമേഷന്‍ സിനിമകളെ അങ്ങേ യറ്റം ഇഷ്ടപ്പെട്ടിരുന്ന ശ്രീകാന്തി ന്റെ പേഴ്‌സണല്‍ സിസ്റ്റം നിറയെ അത്തരം സിനിമകളായിരു ന്നുവത്രെ. 

സ്വന്തം പ്രശ്‌നങ്ങളെ മറച്ചു വെച്ചുകൊണ്ട് സദാ പ്രസന്നഭാവം പുറത്തെ ടുക്കുന്ന പ്രകൃതക്കാരനായിരുന്നു ശ്രീകാന്ത് എന്ന് ബോംബെ സൈക്കി യാട്രിക് അസോസിയേ ഷന്റെ പ്രസിഡന്റായ ഡോ. ഭാരത് ഷാ വില യിരുത്തി. 

ജാതിവെറിക്കല്ലാതെ ഇത്രക്ക് ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാ രനെ നിര്‍ദ്ദാക്ഷിണ്യം തകര്‍ക്കാനിവില്ലെന്നത് പക്ഷെ ഒരു അന്വേ ഷകനും കണ്ടെത്തിയില്ല. വിലമതിക്കാ നാവാത്ത ഒരു മസ്തിഷ്‌കം രാജ്യത്തിന് നഷ്ടമായതില്‍ ആര്‍ക്കും ഖേദമില്ല. കുറ്റകൃത്യത്തില്‍ തങ്ങളുടെ പങ്കിനെ ന്യായീകരിക്കാനാവാത്തതിലേ ഖേദമുള്ളൂ

2016, ജനുവരി 28, വ്യാഴാഴ്‌ച

ഫണ്ടില്ല; ആദിവാസികളുടെ ചികിത്സ മുടങ്ങുന്നു

അതിരപ്പിള്ളി: സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സ ക്കെത്തുന്ന ആദിവാസികള്‍ക്ക് നല്‍കാനുള്ള ധനസഹായം മുടങ്ങി. 10 ലക്ഷം രൂപ ആവശ്യ പ്പെട്ട് സര്‍ക്കാരി ലേക്ക് കത്തയ ച്ചിട്ട് ഒരു മാസമായിട്ടും പണം കിട്ടിയിട്ടില്ല.

ജില്ലാ മെഡിക്കല്‍ ഓഫീ സറാണ് ഈ പണം അനുവദി ക്കുന്നത്. രോഗിക്കും കൂട്ടിരി പ്പുകാര്‍ക്കും ഭക്ഷണചെലവിന് പുറമേ നിന്ന് വാങ്ങുന്ന മരുന്നു കളുടെ വില, ലാബ് പരിശോധന കള്‍ക്കുള്ള പണം മുതലായവ ആസ്പത്രിയില്‍ നിന്നാണ് നല്‍കാറ്. ഭക്ഷണ ചെലവിനായി രോഗിക്ക് 150 രൂപയും കൂട്ടിരിപ്പു കാര്‍ക്ക് 200 രൂപയും നല്‍കാറുണ്ട്. ചില ആസ്പത്രി കളില്‍ ഭക്ഷണം കാന്റീനു കളില്‍ നിന്നാണ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഈ ചെലവുകളൊന്നും ലഭിക്കു ന്നില്ല.

തൃശൂര്‍ ജനറല്‍ ആസ്പത്രി, മറ്റത്തൂര്‍ ആസ്പത്രി, ചാലക്കുടി താലൂക്ക് ആസ്പത്രി എന്നിവിട ങ്ങളിലേക്കാണ് ആദിവാസി കളുടെ ചികിത്സ ക്കായി ഫണ്ട് നല്‍കുന്നത്. എന്നാല്‍ ഉണ്ടായി രുന്ന 5 ലക്ഷം രൂപ ആദിവസി കളുടെ ചികിത്സാചിലവിലേക്ക് നല്‍കി കഴിഞ്ഞെന്നും ഇനി പണം അനുവദിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. മഴക്കാലമായതിനാല്‍ വന വിഭങ്ങള്‍ ശേഖരിക്കാനാകാ തെയും മറ്റ് പണികള്‍ ഇല്ലാത്ത തിനാലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആദിവാസി കള്‍ക്ക് ഇരുട്ടടിയായിരിക്കുക യാണിത്. ഇതുമൂലം പല കോളനികളില്‍ നിന്നും രോഗി കള്‍ ആസ്പത്രിയിലെത്താന്‍ മടിക്കുകയാ ണെന്ന് ആദിവാസി ക്ഷേമപ്രവര്‍ത്തകര്‍ പറയുന്നു.

ആദിവാസി സ്ത്രീ മതിയായ ഭക്ഷണം ലഭിക്കാതെ മരിച്ചു

കോഴിക്കോട്:(2015 സെപ്റ്റബര്‍ 15 ചൊവ്വ) കോടഞ്ചേരി പാത്തിപ്പാറ ആദിവാസി കോളനിയിലെ ചന്തന്റെ ഭാര്യ പാറ്റ (46) മതിയായ ഭക്ഷണം ലഭിക്കാതെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഇന്നലെ രാവിലെ യാണ് മരിച്ചത്. അര്‍ബുദത്തിന്റെയും ക്ഷയരോഗത്തിന്റെയും ലക്ഷണങ്ങള്‍ ഇവരിലുണ്ടായിരുന്നുവെന്നു പറയുന്നു. 

ആദിവാസികളുടെ ക്ഷേമത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്ന നാട്ടിലാണ് ഇത്തരമൊരു ദാരുണ മരണമുണ്ടായത്. സംഭവം സംബന്ധിച്ചു കളക്ടര്‍ എന്‍. പ്രശാന്ത് ഡി.എം.ഒ.യോടു വിശദീകരണം തേടി. ഇവിടെ അടിയന്തരമായി മെഡിക്കല്‍ ക്യാംപ് നടത്താനും നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇന്നു പാത്തിപ്പാറ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡി.എം.ഒ. ഓഫീസില്‍ നിന്നുളള പ്രതിനിധി ഇവിടെ എത്തി പ്രവര്‍ത്തനം വിലയിരു ത്തുമെന്നും ഡി.എം.ഒ. ഡോ.നാരായണ നായിക് പറഞ്ഞു.

ഇവര്‍ ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചതായും ഭക്ഷണം ഉണ്ടാക്കി കഴിക്കാറില്ലന്നുമാണു കോടഞ്ചേരി പ്രാഥേമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടെന്നും ഡി.എം.ഒ. വിശദീകരിച്ചു. കോളനിയില്‍ ത്വക്കു രോഗങ്ങള്‍ പടരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആര്‍.എല്‍.ബൈജുവിന്റെ നിര്‍ദ്ദേശ പ്രകാരം പാരാ ലീഗല്‍ വൊളണ്ടിയര്‍ ശ്രീജ അയ്യപ്പന്‍ 12 നു രാവിലെ കോളനിയിലെത്തിയിരുന്നു. ശരീരം ശോഷിച്ചു വരാന്തയില്‍ കിടക്കുന്ന ഇവരെ കണ്ട ശ്രീജ വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുമൂന്നു വാക്കുകള്‍ പറഞ്ഞ ഉടനെ ബോധരഹിതയായി. ഇവരെ ആശുപത്രിയിലെത്തിക്കാനായി ആരോഗ്യ വകുപ്പിന്റെയും ട്രൈബല്‍ വിഭാഗത്തിന്റെയും സേവനം അഭ്യര്‍ഥിച്ചെങ്കിലും ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. കോടഞ്ചേരി പോലീസ് ലഭ്യമാക്കിയ ജീപ്പിലാണ് ഇവരെ ഉച്ചയ്ക്കു മെഡിക്കല്‍ കോളേജിലെത്തിച്ചത്. പാറ്റയ്ക്ക് അസുഖമായതോടെ ഭര്‍ത്താവ് ചന്തന്‍ ജോലിക്കു പോയിരുന്നില്ലെന്നു പറയുന്നു.

ഇതേതുടര്‍ന്നു വീട്ടിലേക്കു ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും വകയുണ്ടാ യിരുന്നില്ലത്ര. കഴിഞ്ഞ 29 ന് ഇവര്‍ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയിരുന്നു.

36-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചെങ്കിലും തനിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന കാരണത്താല്‍ അവിടെ നിന്നു വീട്ടിലേക്കു പോകുകയായിരുന്നു. 

അട്ടപ്പാടിയില്‍ കാറ്റാടി ഉടമകള്‍ക്ക് കിട്ടിയത് 77 കോടി ; ചീഫ് സെക്രട്ടറിയുടെ അന്വോഷണം പാഴായി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ പട്ടിണി മരണം തുടര്‍ക്കഥ യാകുമ്പോള്‍ ആദിവാസി ഭൂമിയിലെ കാറ്റാടി ഉടമകള്‍ വൈദ്യുതി വിറ്റ് തട്ടി യെടുത്തത് 77 കോടിയില ധികം. കഴിഞ്ഞ മാര്‍ച്ച് 31 വരെ 13 ഉടമകള്‍ക്ക് വൈദ്യുതി ബോര്‍ഡ് നല്‍കിയ തുകയാണിത്. വൈദ്യു തി ബോര്‍ഡ് 23.58 കോടിയും നല്‍കിയത് ഭീമാ ജ്വല്ലറി ഗ്രൂപ്പിന്. ആലപ്പുഴ ഭീമാ ബ്രദേഴ്‌സ്, ഭീമാ മധുരെ, ഭീമാ നാഗര്‍ കോവില്‍, എറണാകുളം ഭീമാ ജുവല്ലേഴ്‌സ്, തിരുവനന്ത പുരം ഭീമാജ്വല്ലറി തുടങ്ങിയവര്‍ക്ക് ആകെ 10 കാറ്റാടികളുണ്ട്. 

ഗുജറാത്ത് ആസ്ഥാനമാക്കിയുളള ഏഷ്യന്‍ സ്റ്റാറിനാണ് ഒറ്റ കമ്പനിയെന്ന നിലയില്‍ ഏറ്റവുമധികം തുക ലഭിച്ചത്. അഞ്ച് കാറ്റാടിയുളള ഇവര്‍ക്ക് 13 കോടി നല്‍കി. അഞ്ച് കാറ്റാടിയുളള കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനും കിട്ടി 12 കോടി. സുസ്‌ലോണ്‍ കമ്പനിയില്‍ നിന്നും 31 കാറ്റാടികള്‍ 13 പേരാണ് വാങ്ങിയത്. 

ആലുവ അന്ന അലൂമിനിയം, കൊച്ചി വൈറ്റില ഒ.ഇ.എന്‍, എറണാകുളം സ്റ്റീല്‍ അസോസിയേറ്റ്, കൊച്ചിന്‍ കോലഞ്ചേരി പ്ലാന്റ് ലിമിറ്റഡ്, കൊച്ചി കിറ്റക്‌സ്, ആലപ്പുഴ പോപ്പികുട തുടങ്ങിവരാണ് മറ്റുടമകള്‍. ഇവര്‍ക്കെല്ലാം മൂന്ന് മുതല്‍ ആറുകോടി വരെ ലഭിച്ചിട്ടുണ്ട്. 

ആദിവാസികള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയിലാണ് പല കാറ്റാടി യന്ത്രങ്ങളും സ്ഥാപിച്ചതെന്ന് ഐ.ടി.ഡി.പി. റിപ്പോര്‍ട്ട് ചെയ്തി രുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അന്വോഷണ റിപ്പോര്‍ട്ടില്‍ വിവാദ ഭൂമിയിലെ കാറ്റാടികളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വിലനല്‍കരുതെന്ന നിര്‍ദ്ദേശം മറികടന്നാണ് വൈദ്യുതി ബോര്‍ഡ് പണം നല്‍കുന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ടു സര്‍വ്വെ നമ്പറുകളിലെ ആദിവാസികള്‍ക്ക് വ്യാജ രേഖയു ണ്ടാക്കി മറിച്ചുവിറ്റ അഹാ ഡ്‌സിലെ ഉദ്ദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.

മാത്രമല്ല, റിപ്പോര്‍ട്ടില്‍ ഏഴ് കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നത് ആദിവാസി ഭൂമിയിലാണെന്ന വ്യക്തമായ രേഖയുണ്ടെന്നും ചൂണ്ടികാണിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഉടമകള്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയതിനാല്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ നിറുത്തുകയായിരുന്നു.

കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചതോടെ നല്ലശിങ്കയിലും കോട്ടത്തറയിലും ഇപ്പോഴും വ്യാജരേഖ നിര്‍മ്മിച്ച് ആദിവാസി ഭൂമിയില്‍ കയ്യേറ്റം തുടരുകയാണ്. വില്ലേജ്, രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമി വാങ്ങികൂട്ടുന്നവരില്‍ അധികവും എറണാകുളത്തുളള ബിസിനസുകാരാണ്.

അംബേദ്കര്‍ ഗാനം റിങ്‌ടോണാക്കിയതിന് ദലിത് യുവാവിനെ കൊന്നു

ഷിര്‍ധി (മഹാരാഷ്ട്ര): ഡോ.അംബേദ്കറെ കുറിച്ചു ളള ഗാനം മൊബൈല്‍ ഫോണിലെ റിങ്‌ടോണാ ക്കിയതിന് മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ ഷിര്‍ധിയില്‍ ദലിത് യുവാവിനെ മറാത്തി യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു. ഇതു സംബന്ധിച്ച് നാലുപേരെ അറസ്റ്റു ചെയ്തു. നാലുപേര്‍ ഒളിവിലാണ്. 

നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിയായ സാഗര്‍ ഷേജ് വാള്‍ ഷിര്‍ധിയിലെ വീട്ടില്‍ വന്നത് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ്. മെയ് ആറിന് ഒന്നരയോടെ സാഗര്‍ രണ്ടു ബന്ധുക്കളോടൊപ്പം അടുത്തുളള ബിയര്‍ ഷോപ്പില്‍ പോയി. 

ഇതു സംബന്ധിച്ച് ഡി.വൈ.എസ്.പി. വിവേക് പാട്ടില്‍ പറഞ്ഞത് ഇങ്ങനെ. ബിയര്‍ ഷോപ്പിലിരിക്കെ സാഗറിന്റെ മൊബൈല്‍ ഫോണില്‍ ഒരു വിളി വരുകയും അംബേദ്കറെ കുറിച്ചുളള റിങ്‌ടോണ്‍ കേള്‍ക്കു കയും ചെയ്തു. ഉടനെ യാതൊരു പ്രകോപനവും കൂടാതെ അവിടെ യുണ്ടായിരുന്ന എട്ടു ചെറുപ്പക്കാര്‍ സാഗറെയും രണ്ടു ബന്ധുക്ക ളെയും മര്‍ദ്ദിച്ചു. ബിയര്‍ ഷോപ്പില്‍ ഒരു മേശക്കു ചുറ്റുമിരിക്കുക യായിരുന്നു അക്രമികള്‍. പോലീസിനു നല്‍കിയ പരാധിയില്‍ സാഗറിന്റെ കൂടെയു ണ്ടായിരുന്ന ബന്ധുക്കളായ ചെറുപ്പക്കാര്‍ പറഞ്ഞു. തംഹി കരാ രേ കിതി ഹല്ലാ-മസ്ബത് ബീമാച കില്ലാ എന്ന പാട്ടാണ് റിങ് ടോണായി ഇട്ടിരുന്നത്. നിങ്ങളുടെ ആവശ്യങ്ങളെകുറിച്ച് ഉച്ചത്തില്‍ വിളിച്ചു പറയുക, ഭീമിന്റെ പെരുംകോട്ട ശക്തമാണ് എന്നതാണതിന്റെ അര്‍ത്ഥം. റിങ്‌ടോണ്‍ കേട്ടയുടനെ അക്രമികള്‍ സാഗറെയും ബന്ധുക്കളെയും മര്‍ദ്ദിച്ചു. അക്രമികളി ലൊരാള്‍ ബിയര്‍കുപ്പികൊണ്ട് സാഗറിന്റെ തലക്കടിച്ചു. തുടര്‍ന്ന് മറ്റുളളവര്‍ ഇടിക്കുവാനും തുടങ്ങി. അവര്‍ സാഗറിനെ വലിച്ചിഴച്ച് ഒരു ബൈക്കില്‍ കയറ്റി അടുത്തുളള കാട്ടില്‍ കൊണ്ടുപോയി. അക്രമികള്‍ അവനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ച ശേഷം ശരീരത്തിലൂടെ പലവട്ടം ബൈക്ക് ഓടിച്ച് രസിച്ചു. സാഗറിന്റെ നെഞ്ചുംകൂട് തകര്‍ന്നു. ശരീരത്തില്‍ ഇരുപത്തിയഞ്ച് മുറിവുകളുണ്ടാ യിരുന്നു. മൃതശരീരം അന്ന് വൈകീട്ട് ആറരയോടെ റൂയി ഗ്രാമത്തില്‍ വികൃതമായ നിലയില്‍ കാണപ്പെട്ടു. രണ്ടു മണിക്കും നാലുമണിക്കും ഇടയ്ക്ക് മരണം സംഭവിച്ചിരിക്കാം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

അക്രമികളായ ചെറുപ്പക്കാര്‍ ഉയര്‍ന്ന ജാതിക്കാരായ മറാത്തക്കാരും മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരുമാണ്. 

അവര്‍ അവനെ മര്‍ദ്ദിച്ചത് എനിക്ക് മനസിലാകും. വഴക്ക് ഏതു സമയത്തും ഉണ്ടാകുകയും ചെയ്യാം. പക്ഷേ, ഇത്രയും കാടത്തമായ പ്രവര്‍ത്തി മനുഷ്യരാരെങ്കിലും ചെയ്യുമോ. ഈ നിസാരകാര്യത്തിന് എന്തിന് ഈ കൊടും ക്രൂരത എന്റെ മകനോട് കാട്ടി. ഇടനെഞ്ച് പൊട്ടി സാഗറിന്റെ അച്ഛന്‍ സുഭാഷ് ഷേജ് വാള്‍ ചോദിച്ചു.

സാഗറിനെ ബിയര്‍ഷോപ്പില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇരുപത്തൊന്നു മിനിട്ട് ദൈര്‍ഘ്യമുളള ദൃശ്യങ്ങളില്‍ അക്രമികളുടെ മുഖം വ്യക്തമായി കാണാം.

ബിയര്‍ ഷോപ്പില്‍ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന ദൂരത്തി ലാണ് ഷിര്‍ധി പോലീസ് സ്റ്റേഷന്‍. എന്നിട്ടും സംഭവസ്ഥലത്ത് ഉടനെ പോലീസ് എത്തി നടപടി എടുക്കാതിരുന്നത് സംശയങ്ങള്‍ ഉയര്‍ത്തുന്നു. സാഗറിനെ മര്‍ദ്ദിക്കുന്നതു കണ്ടയുടനെ ഞാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞതാണ്. അപ്പോള്‍, ഒന്നേമുക്കാല്‍ മണിയായിരുന്നു. എന്നാല്‍, വളരെ സമയം കഴിഞ്ഞാണ് അവരെത്തിയത്. 

ബിയര്‍ഷോപ്പിന്റെ മാനേജര്‍ സന്ദീപ് ഗോര്‍പേഡ് പറഞ്ഞു. അക്രമിക ളുടെ മര്‍ദ്ദനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട രണ്ടു ബന്ധുക്കളും പോലീസിനെ വിളിച്ചു പറഞ്ഞതാണ്. പക്ഷേ, സബ്ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് ഏതായാലും ബിയറുകുപ്പി കൊണ്ടല്ലേ അവന് അടികിട്ടിയത്, സാരമില്ല. അവന്‍ വൈകിട്ട് വന്നോളും എന്നാണ്. സാഗറിനെ തിരയുന്ന തിനായി എയര്‍കണ്ടീഷന്‍ ചെയ്ത വാഹനം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി സാഗറിന്റെ വീട്ടുകാര്‍ പരാധിപ്പെട്ടു. പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് വാഗിനും കോണ്‍സ്റ്റബിള്‍ ഷരത് കാദമിനു മെതിരെ വകുപ്പുതല അന്വാഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

ഞങ്ങളുടെ ബന്ധുക്കളാണ് സാഗറിനുവേണ്ടി തിരച്ചില്‍ നടത്തിയത്. പോലീസ് വാഹനങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല. മൃതശരീരം കണ്ടെത്തിയതും ഞങ്ങളാണ്. സാഗറിനൊപ്പം പോയിരുന്ന ബന്ധുവും പരാതിക്കാരനുമായ സതീഷ് ഗേക് വാദ് പറഞ്ഞു. സാഗറെ കൊന്ന വിശാല്‍ കോട്ട്, സോമ്‌നാഥ്, രൂപേഷ് വഡേക്കര്‍, സുനില്‍ ജാഥവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യയിലെ ജാതികള്‍: യാന്ത്രികപ്രവര്‍ത്തനം ഉത്പത്തിവികാസം - ഡോ. ബി ആര്‍ അംബേഡ്കര്‍

ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ അദ്ദേഹത്തിന്റെ പരിണാമ സൂത്ര വാക്യത്തില്‍ വിശദമാക്കു ന്നത് വിഘടനാനിയമം പിന്തുടരുക വഴി സ്വാഭാവികമായും ഉണ്ടായ ഒരു പ്രതിഭാസ മാണ് ജാതി വ്യവസ്ഥയെന്നാണ്. ഇത്തരം സിദ്ധാന്തങ്ങളുടെ നിരൂപണത്തിനു മുതിരാ തെ എന്റെ സ്വന്തം വീക്ഷണം ഞാന്‍ അവതരിപ്പിക്കട്ടെ. തുടക്കത്തില്‍ തന്നെ ഒരു കാര്യം അനുസ്മരിക്കാം. ഹിന്ദു സമൂഹ ത്തില്‍ മറ്റു സമൂഹങ്ങളിലെ പോലെ വിവിധ വര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊളളുന്നു. അവ യിലേറ്റവും ആദ്യത്തേത് (1) ബ്രാഹ്മണര്‍ അഥവാ പുരോഹിത വര്‍ഗ്ഗം; (2) ക്ഷത്രി യര്‍ അഥവാ സൈനിക വര്‍ഗ്ഗം; (3) വൈ ശ്യര്‍ അഥവാ വാണിജ്യ വര്‍ഗ്ഗം; (4) ശൂദ്രര്‍ അഥവാ കൈത്തൊഴില്‍ പണിക്കാരുടെയും വീടുപണിക്കാരുടെയും വര്‍ഗ്ഗം. ഇത് അനിവാര്യമായും ഒരു വര്‍ഗ്ഗ പദ്ധതിയാണെന്നത് പ്രത്യാകം ശ്രദ്ധേ യമാണ്. ഇതില്‍ വ്യക്തികള്‍ക്ക് യോഗ്യത നേടുന്നതിനനുസരിച്ച് വര്‍ഗ്ഗ മാറ്റം നടത്താന്‍ കഴിയുമായിരുന്നു. ഇതിനാല്‍ വര്‍ഗ്ഗങ്ങള്‍ അവരുടെ തൊഴിലിനു മാറ്റം വരുത്തിയിരുന്നു. ഹൈന്ദവ ചരിത്രത്തിലെ ചില ഘട്ടങ്ങളില്‍ പുരോഹിത വര്‍ഗ്ഗം മറ്റുളളവരില്‍ നിന്ന് സ്വയം വിട്ടുമാറു കയും അടച്ചു പൂട്ടിയ ഒരു നയത്തിലൂടെ ഒരു ജാതിയായി സ്വയം മാറു കയും ചെയ്തു. മറ്റു വര്‍ഗ്ഗങ്ങള്‍ സാമൂഹികമായ പ്രവൃത്തി വിഭജന നിയമത്തിനു വിധേയരായി ചെറുതും വലുതുമായ സംഘടനകളായി വേര്‍പിരിഞ്ഞു. വൈശ്യരും ശൂദ്രരുമായിരുന്നു അവികസിതമായ മൂലദ്ര വ്യം. അവരില്‍ നിന്നാണ് ഇന്നത്തെ വിവിധ ജാതികള്‍ ഉരുത്തിരിഞ്ഞത്. സൈനികവൃത്തി തീരെ ചെറിയ ഉപവിഭജനത്തിന് വഴങ്ങാത്തതിനാല്‍ ക്ഷത്രിയ വര്‍ഗ്ഗം സൈനികരായും ഭരണകര്‍ത്താക്കളായും വേറിട്ടു നിന്നു.

ഒരു സമൂഹത്തിന്റെ ഉപവിഭജനം തികച്ചും സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ ഫലമായി വര്‍ഗ്ഗങ്ങളുടെ ഉദാരമായ വിവൃത സ്വഭാവം നഷ്ടപ്പെടുകയും അവ ജാതികളെന്നും വിളിക്കപ്പെടുന്ന സ്വയം വലയിത വിഭാഗങ്ങളായി ചുരുങ്ങുകയും ചെയ്യുന്നു. അപ്പോള്‍, ചോദ്യംഇതാണ്: അവര്‍ വാതിലടയ്ക്കുവാനും മിശ്രവിവാഹ നിരോധനം വരിക്കാനും നിര്‍ബന്ധിതരായതാണോ? ഇതിനു രണ്ടു തരത്തില്‍ ഉത്തരം പറയാം. ചിലര്‍ വാതിലടച്ചു. മറ്റു ചിലര്‍ തങ്ങള്‍ക്കെതിരെ വാതിലടയ്ക്ക പ്പെട്ടതായി കണ്ടെത്തി. ഒന്ന്, മന:ശാസ്ത്രപരമായ വ്യാഖ്യാനമാണ്. മറ്റേത് യാന്ത്രികമാണ്. പക്ഷേ, അവ പരസ്പര പൂരക ങ്ങളാണ്. ജാതി രൂപീക രണമെന്ന പ്രതിഭാസത്തെ അതിന്റെ സമഗ്ര തയില്‍ വിശദീകരിക്കാന്‍ രണ്ടും ആവശ്യമാണ്. 

ആദ്യം മനശാസ്ത്രപരമായ വ്യാഖ്യാനമെടുക്കാം. ഇവിടെ ഉത്തരം കിട്ടേണ്ട ചോദ്യം ഇതാണ്. ഈ ഉപവിഭാഗങ്ങള്‍ അഥവാ വര്‍ഗ്ഗങ്ങള്‍ - അവയെ വ്യാവസായികമെന്നോ, മത പരമെന്നോ, അല്ലാത്ത തെന്നോ വിളിച്ചോളൂ- എന്തുകൊണ്ട് സ്വയം വലയിതങ്ങളായി? എന്റെ ഉത്തരം ഇതാണ്: ബ്രാഹ്മണര്‍ അങ്ങനെയായിരുന്ന തുകൊണ്ട് മറ്റുളളവരും അങ്ങനെയായി. സഗോത്ര വിവാഹം അഥവാ സങ്കുചിത സ്വഭാവ പദ്ധതി ഹൈന്ദവ സമൂഹത്തില്‍ ഒരു പരി ഷ്‌ക്കാരമായിരുന്നു (Fashionബ്രാഹ്ണ വര്‍ഗ്ഗത്തിലുണ്ടായ ഈ ഫാഷന്‍ മറ്റു വര്‍ഗ്ഗക്കാ രെല്ലാം ഹൃദയ പൂര്‍വ്വം അനു കരിക്കുകയും അങ്ങനെ അവര്‍ സഗോത്ര വിവാഹസമ്പ്രദായ ക്കാരായിത്തീരുകയും ചെയ്തു. അങ്ങനെ ''അനുകരണ സംക്ര മണം'' എല്ലാ ഉപവി ഭാഗങ്ങ ളെയും ബാധിക്കുകയും അവരെ ജാതികളാക്കി മാറ്റിത്തീ ര്‍ക്കുകയും ചെയ്തു. അനുകരണ പ്രവണത മനുഷ്യ മനസില്‍ രൂഢമാണ്. അതിനെ ഇന്‍ഡ്യയിലെവിവിധ ജാതികളുടെ രൂപ വല്‍ക്കര ണത്തിനുളള അപര്യാ പ്തമായ ഒരു ഉപാധിയെന്നു പറഞ്ഞു മാറ്റി നിറുത്താനാവില്ല. അനുകരണ പ്രവണത എത്ര ശക്തമാണെന്ന് വാള്‍ട്ടര്‍ ബാഗ്‌ഹോട്ടിന്റെ വാദഗതി ഉദാ ഹരിച്ചുകാട്ടുന്നു: ''അനുകര ണത്തെ ബോധപൂര്‍വ്വമെന്നു അബോധപൂര്‍വ്വമെന്നോ കരുതരുത്. നേരേ മറിച്ച് അതു മനസ്സിന്റെ ഏറ്റവും മങ്ങിയ മൂലകളില്‍ സ്ഥാനം പിടിച്ചി രിക്കു ന്നു. അതിന്റെ സങ്കല്‍ പങ്ങള്‍ ബോധപൂര്‍വ്വം ഉത്പാദി പ്പിക്കപ്പെടുന്നില്ല, നിലനില്‍ ക്കുന്നതായി തോന്നുന്നില്ല, മുന്‍കൂട്ടി ഗ്രഹിക്കാനാവുന്നില്ല, അപ്പപ്പോള്‍ അനുഭവപ്പെടുന്നില്ല താനും. നമ്മുടെ പ്രകൃതിയിലെ അനുക രണ വിഭാഗത്തിന്റെ മുഖ്യസ്ഥാനം നമ്മുടെ വിശ്വാസ മാണ്. ഇതു വിശ്വസിക്കണ മെന്നും അതു വിശ്വസിക്കരു തെന്നും വിധിക്കുന്ന കാരണ ങ്ങള്‍ നമ്മുടെ പ്രകൃതിയിലെ ഏറ്റവും മങ്ങിയ ഭാഗങ്ങള്‍ ക്കിടയിലാണ്. എന്നാല്‍, അനു കരണ സ്വഭാവത്തിന്റെ വിശ്വാ സതയെപ്പറ്റി സംശയമേ വേണ്ട''3. ഈ അനുകരണ പ്രവണത ഗബ്രിയേല്‍ താര്‍ഡേ ശാസ്ത്രീയ പരീക്ഷണത്തിന് വിഷയമാക്കിയിട്ടുണ്ട്. അദ്ദേഹം അനുകരണത്തിന്റെ മൂന്നു നിയമങ്ങള്‍ മുന്നോട്ടുവെക്കുന്നു. അവയിലൊന്ന് അനുകരണം മുക ളില്‍ നിന്ന് താഴോട്ട് ഒഴുകുന്നു എന്നാണ്. അദ്ദേഹ ത്തിന്റെ വാക്കുക ളില്‍ ''സന്ദര്‍ഭം കിട്ടിയാല്‍ അഭിജാതവര്‍ഗ്ഗം എവിടെയും എല്ലായ്‌പ്പോഴും അതിന്റെ നേതാക്കളെ, രാജാ ക്കന്‍മാരെ അഥവാ പരമാധികാരികളെ അനുകരിക്കും. അതുപോലെ ജനങ്ങള്‍ സന്ദര്‍ഭം കിട്ടിയാല്‍ അഭിജാത വര്‍ഗ്ഗത്തെ അനുകരിക്കും.''4 താര്‍ഡേയുടെ മറ്റൊരു നിയമം അനുകരണ ത്തിന്റെ ആഴവും പരപ്പും ദൂരത്തിനു വിലോമാനുപാത മായി വ്യത്യാ സപ്പെടും എന്നാണ്. ''ഏറ്റവും സമീപസ്ഥമായവയില്‍ ഏറ്റുവും ഉന്നതാ മായ ഒന്നാണ് ഏറ്റവും കൂടുതല്‍ അനുകരി ക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മാതൃകയുടെ സ്വാധീനത അതിന്റെ ദൂരത്തിനു വിപരീ തമായും ഉല്‍കൃ ഷ്ഠതയ്‌ക്കോ പ്രത്യക്ഷമായും ബലദായ കവുമായി തീരുന്നു. ദൂരം എന്നത് ഇവിടെ സമൂഹശാസ്ത്ര പരമായ അര്‍ത്ഥത്തിലാണ് ഉപയോ ഗിച്ചിരിക്കുന്നത്. ഒരു അപരിചിതന്‍ എത്ര വിദൂര സ്ഥനായാലും അയാളു മായി നമുക്ക് നിത്യവും നിരന്തര ബന്ധമുണ്ടെങ്കില്‍, അയാളെ അനുകരി ക്കാനുള്ള നമ്മുടെ ആഗ്രഹപൂര്‍ത്തിക്കു സാധ്യ തകള്‍ ഉണ്ടെങ്കില്‍, അയാള്‍ സമീപസ്ഥനാണ്. ഏറ്റവും അടുത്തതിന്, ഏറ്റവും ദൂരം കുറവാ യതിന്, അനുകരി ക്കുകയെന്ന ഈ നിയമം സമൂഹത്തിലെ ഉന്നതന്മാര്‍ രൂപ്പപെ ടുത്തിയ ഒരു മാതൃ കയുടെ അനുക്രമവും നിരന്തര വുമായ വ്യാപന സ്വഭാവം വ്യക്തമാക്കുന്നു. ''5

3 Physics and Politics, 1915, P.60
4 Laws of imitation, Tr.by E.C. Parsons, 2nd Edition, p.217
5 Ibid, p. 224

ഫ്രഞ്ച് - ജര്‍മന്‍ - അമേരിക്കന്‍ തത്വചിന്തകര്‍ - ജോണ്‍ ഡിറ്റോ പി ആര്‍

ഫ്രഞ്ച് വിപ്ലവകാരികള്‍ എന്ന് വിലയിരുത്താവുന്ന തത്വ ചിന്തകരാണ് ആധുനിക തത്വ ചിന്തക്ക് വിപ്ലവകരമായ ദിശാബോധം നല്കിയത്. മോണ്ടെസ്‌ക്യൂ, വോള്‍ട്ടയര്‍, റൂസ്സോ എന്നിവരാണവര്‍.

ജര്‍മന്‍ തത്വചിന്തകരായ ഇമ്മാനുവല്‍ കാന്റ്, ജോണ്‍ ഗോട്ട്‌ലിബ്ഫിഷേ, ജോസഫ് ഷില്ലിങ്, ഡബ്ല്യു എഫ് ഹേഗല്‍, ആര്‍തര്‍ ഷോപ്പന്‍ഹോവര്‍, ഫ്രെഡ്രിക് നീഷേ, ജറമി ബന്താം എന്നിവര്‍ ആധുനിക തത്വചിന്തക്ക് ബൃഹ ത്തായ സംഭാവനകള്‍ നല്കിയവരാണ്. ഫെമിനിസം ചിന്ത യിലാക്കിയ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ ഈ ഗണത്തിലെ അംഗമാണ്.

തനി ഫെമിനിസ്റ്റായ മോരി വുള്‍സ്‌റ്റോണ്‍ ക്രാഫ്റ്റ് ഇവരില്‍ വേറിട്ട് നില്ക്കുന്നു. 

എല്ലാത്തിലും ഈശ്വരനെ ദര്‍ശിക്കുന്ന അമേരിക്കന്‍ ട്രാന്‍സെന്റലിസ്റ്റു കളായ റാല്‍ഫ് വാചോ എമേഴ്‌സന്‍, വില്യം ഹെന്റി തോറോ എന്നീ താത്വിക പ്രതിഭകളും വില്യം എല്ലറി ചാനിങ്, ആമോസ് ബ്രോസ്‌നന്‍ വാല്‍ക്കോട്ട് എന്നിവരും അമേരിക്കയില്‍ ശാന്തമായ ജീവിതദര്‍ശനമായി തത്വചിന്തയെ പ്രയോഗവത്കരിച്ചു.

അസ്തിത്വവാദികളെന്ന് വിളിക്കപ്പെടുന്ന എഡ്മണ്ട് ഹസ്സല്‍, സോറന്‍ കീര്‍ക്കേഗാര്‍ഡ്, മാര്‍ട്ടിന്‍ ഹെയ്ഡഗര്‍, ആല്‍ബര്‍ കമ്യു, ജീന്‍ പോള്‍ സാര്‍ത്ര് എന്നിവര്‍ യുക്തിചിന്തയുടേയും ശാസ്ത്രത്തിന്റേയും പശ്ചാത്തല ത്തില്‍ മനുഷ്യാവസ്ഥയെ വ്യാഖ്യാനിച്ചു.

ഉത്തരാധുനിക തത്വചിന്തകരാണ് ഇനി. ബര്‍ട്ടന്റ് റസ്സല്‍, വിറ്റ് ജെന്‍ സ്റ്റൈന്‍, മൈക്കള്‍ ഫൂക്കോ, ജാക്ക് ദറീദ എന്നിവരാണ് അവര്‍.

സോഷ്യോളജിസ്റ്റുകള്‍ എന്നറിയപ്പെടുന്ന കാള്‍ മാര്‍ക്‌സ്, ഫ്രെഡ്‌റിക് എംഗത്സ്, മാക്‌സ് വെബ്ബര്‍, എമിലി ഡെര്‍ക്കെം എന്നിവര്‍ ലോകത്തിന്റെ മുഖം മാറ്റി മറിച്ച തത്വചിന്തകരാണ്. മുതലാളിത്തത്തിനും സോഷ്യലിസ ത്തിനും താത്വികാടിത്തറ ലഭിക്കുന്നത് ഇവരില്‍ നിന്നാണ്.

ഒബ്ജക്ടിവിസ്റ്റ് എന്ന് പേരുകേട്ട അയന്‍ റാന്റ് അമേരിക്കയിലും ലോകചിന്തയിലും വലിയ ചലനങ്ങളുണ്ടാക്കി. 

മനശാസ്ത്ര ചിന്തകരായ സിഗ്മന്റ് ഫ്രോയ്ഡ്, കാള്‍ ഗുസ്താവ് യുങ് എന്നിവര്‍ വ്യക്തിയുടെ മനസെന്ന 'അപാര രഹസ്യ മേഖല' ലോക സമക്ഷം വെളിപ്പെടുത്തിക്കൊടുത്തു.

ബിഹേവിയറിസ്റ്റുകളായ ജോണ്‍ വാട്ട്‌സണ്‍, ബി എഫ് സ്‌കിന്നര്‍, ആല്‍ഫ്രഡ് ആഡ്‌ലര്‍, വില്യം ജെയിംസ്, ജീന്‍ പീഷേ, കാള്‍ റോജേഴ്‌സ്, അബ്രഹാം മാസ്സോ എന്നിവര്‍ മനുഷ്യ സ്വഭാവ ശാസ്ത്രത്തിന്റെ പഠനത്തിലൂടെ വിദ്യാഭ്യാസ പ്രക്രിയക്ക് പുതിയ മാനങ്ങള്‍ നല്കി.

ചാള്‌സ് ഡാര്‍വിന്‍, ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ തുടങ്ങിയവരും അമേരിക്ക യിലെ ജോര്‍ജ് സന്തായനയും ബെനഡിറ്റോ ക്രോച്ചേയും തത്വചിന്തയിലെ ഒറ്റപ്പെട്ട നക്ഷത്രങ്ങളാണ്.