"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 2, ബുധനാഴ്‌ച

ദലിത് ക്രൈസ്തവര്‍ ഒരു അടിസ്ഥാന വിഭാഗ സമുദായം എന്ന നിലയില്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടു പ്പിനെ നേരിടണം - പി.എം.രാജീവ്

ഇന്ത്യയിലെ അടിസ്ഥാനവിഭാഗം ഒരു പുതിയൊരു വിമോചന തത്വശാസ്ത്രം സ്വീകരിച്ച്, മനുവാദികളുടെ കരാളഹ സ്തത്തില്‍ നിന്ന് വിമോചിതരായി തുടങ്ങിയത് 19-ാം നൂറ്റാണ്ടു മുത ലാണ് . ക്രൈസ്തവ വിശ്വാസ ത്തില്‍ സ്വയം അര്‍പ്പിച്ച്, മനുഷ്യരെല്ലാം ദൈവമ ക്കളാണ് എന്നുളള പ്രമാണ ത്തിന്റെ ശീതളിമയില്‍ ആനന്ദവും ആശ്വാസവും അവര്‍ കണ്ടെത്തി.

എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടില്ല. അടിസ്ഥാന വിഭാഗത്തെ പുതു ക്രിസ്ത്യാ നികളാക്കി മാറ്റി നിര്‍ത്താനാണ് പാരമ്പര്യ ക്രൈസ്തവര്‍ എന്ന് സ്വയം നടിക്കുന്നവര്‍ മുതിര്‍ന്നത്. അത്തരത്തില്‍ മാറ്റപ്പെട്ട വിഭാഗം ഇന്ന് ദലിത് ക്രൈസ്തവര്‍ എന്ന രാഷ്ട്രീയ സംജ്ഞയില്‍ അറിയ പ്പെടുന്നു. 1950 ആഗസ്റ്റ് 10-ലെ പട്ടികജാതി ഉത്തര വിന്റെ ഭരണഘടനാ വിരുദ്ധമായ മൂന്നാം ഖണ്ഡിക യിലൂടെ മതത്തിന്റെ / വിശ്വാസ ത്തിന്റെ പേരില്‍ ഭരണഘടന അവകാശ ങ്ങള്‍ നിഷേധിക്കപ്പെട്ട ദലിത് ക്രൈസ്തവര്‍ അത് വീണ്ടെടു ക്കാന്‍ മൂന്നും മൂന്നാം തലമുറയിലും പോരാട്ടം തുടരുകയാണ്.

കേരളത്തിലെ അടിസ്ഥാന വിഭാഗസ്വത്വ രാഷ്ട്രീയത്തിന്റെ പിതാവായ മഹാത്മാ പാമ്പാടി എന്‍.ജോണ്‍ ജോസഫ്, അടിസ്ഥാന വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ ചരിത്ര ബോധവും അധികാര രാഷ്ട്രീയ ത്തിന്റെ സ്വത്വ ബോധവും പകര്‍ന്നു നല്‍കി.

അതേ സമയം ക്രൈസ്തവ സഭയില്‍ നടമാടിയ അക്രൈസ്തമായ മാന സിക വ്യാപാര ങ്ങളെയും അടിസ്ഥാന വിഭാഗങ്ങളെ ക്രൈസ്ത വസഭാ നേതൃത്വം ചൂഷണം ചെയ്യുന്നതി നെതിരെയും ശക്തമായ പോരാട്ടം അദ്ദേഹം നടത്തി.

കേരളത്തിലെ സിവില്‍ സര്‍വ്വീസിലും അധികാര രാഷ്ട്രീയത്തിലും എല്ലാ സമുദായ ങ്ങള്‍ക്കും ജനസംഖ്യാ നുപാതിക പ്രാതിനിധ്യം ഉറപ്പുവരു ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് സമര്‍പ്പിച്ച മെമ്മോറി യലില്‍ ഇത് കാണാം.

ദലിത് ക്രൈസ്തവര്‍ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണം.

സാമൂഹിക - രാഷ്ട്രീയ ആവശ്യങ്ങളുടെ മേല്‍ കേവലം നിവേദനങ്ങളിലും സമരങ്ങളിലും മാത്രം ഒരുങ്ങി നില്ക്കാതെ, അതിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടാന്‍, അധികാര രാഷ്ട്രീയത്തിലും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുണ്ട്.

പട്ടികജാതി ഹിന്ദു സഹോദര ങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങള്‍ തദ്ദേശ സ്വയം ഭരണ തെരെ ഞ്ഞെടുപ്പില്‍ ഉറപ്പു വരുത്തി യിട്ടുണ്ട്. എന്നാല്‍ പഞ്ചായ ത്തീരാജ് - നഗരപാലികാ നിയമ ത്തില്‍ സാമൂഹിക - ദുര്‍ബല വിഭാഗ ങ്ങള്‍ക്ക് സീറ്റുകള്‍ മാറ്റിവ യ്ക്കുന്നതിന് ആവശ്യമായ നിയമ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരു  കള്‍ക്ക് അധികാരം ഉണ്ടെങ്കിലും അത്തരത്തില്‍ ഒരു നീതി കേരളം ഭരിക്കുന്ന ഇടത്-വലത് മുന്നണികളില്‍ നിന്ന് ഉണ്ടായിട്ടില്ല. അത് ഉടന്‍ ഉണ്ടാകാനുളള രാഷ്ട്രീയ പക്വത ആ മുന്നണികളെ നയിക്കുന്ന നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.

ഇന്ന് ഇടത്-വലത് മുന്നണികളെ നിയന്ത്രിക്കുന്ന സാമൂദായിക ശക്തികള്‍ നായര്‍, മുസ്ലീം, ക്രിസ്ത്യന്‍, ഈഴവര്‍ എന്നി നാലു വിഭാഗ ങ്ങളാണ്. ഇവര്‍ പട്ടികജാതി ഹിന്ദു വിഭാഗ ങ്ങളെയോ, അടിസ്ഥാന വിഭാഗ ങ്ങളുടെ അവിഭാജ്യ രാഷ്ട്രീയ ഘടകമായ ദലിത് ക്രൈസ്ത വരേയോ പരിഗണിക്കില്ല. ഹിന്ദു പട്ടികജാ തിക്കാരെ സംവരണ സീറ്റുകളില്‍ പരിഗ ണിക്കുന്നു എന്നു മാത്രം.

കേരളത്തില്‍ ഒരു അടിസ്ഥാ നവിഭാഗ സ്വത്വരാഷ്ട്രീയം ഉയര്‍ത്തി പ്പിടി ക്കാന്‍ ദലിത് ക്രൈസ്തവര്‍ക്കേ കഴിയൂ എന്ന നില വന്നിരിക്കുന്നു. ഹിന്ദു പട്ടികജാതി രാഷ്ട്രീയ നേതാക്കള്‍ ഇടത് വലത് പാളയത്തില്‍ തളക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു അടിസ്ഥാന വിഭാഗ രാഷ്ട്രീയത്തെ പ്രതിനി ധാനം ചെയ്യാന്‍ കെല്പില്ല.

ഈ ഒരു അവസ്ഥയില്‍ ദലിത് ക്രൈസ്തവര്‍ സ്വന്തം നിലയില്‍ മത്സരിക്കു വാന്‍ കഴിയുന്ന സീറ്റുകളില്‍ സ്വതന്ത്രരായി രംഗത്ത് വരണം. അത്തര ത്തില്‍ വരുന്നവരെ മുന്നണികള്‍ അംഗീകരി ക്കുന്നെങ്കില്‍ അത് ആയിക്കോട്ടെ; ചര്‍ച്ചയിലൂടെ അക്കാര്യം പരിഗണി ക്കാവുന്നതാണ്.

അടിസ്ഥാന വിഭാഗങ്ങളില്‍ യോജിക്കാന്‍ സാധിക്കുന്ന ശക്തിക ളുമായും വ്യക്തിക ളുമായും സഹകരിച്ച് വിവിധ പഞ്ചായത്ത് / നഗരസഭകളില്‍ മുന്നണി സംവിധാനം ഉണ്ടാക്കി യെടുക്കണം.

അയിത്തവും അനാചാരവും വച്ച് പുലര്‍ത്തിയ മനുവാദ ശക്തികള്‍ ഇന്ന് ബി.ജെ.പി.- യിലൂടെ മറനീക്കി വന്നിരിക്കുന്നു. അടിസ്ഥാന വിഭാഗത്തെ നക്കി നശിപ്പിക്കാന്‍ അവര്‍ പുതിയ തന്ത്രങ്ങള്‍ നെയ്യുന്നു. 'ഹിന്ദു പാര്‍ലമെന്റും', 'നായാടി മുതല്‍ നമ്പൂതിരി വരെയുളള ഐക്യം' എന്ന ഓമന പ്പേരിലും പട്ടികജാതി ക്കാരെ പ്രലോഭി ക്കുവാന്‍ ശ്രമിക്കുന്നു. വെളളാ പ്പളളി നടേശനും സുകുമാരന്‍ നായരും ഈ മന്ത്രം ഉരുക്കഴി ച്ചുകൊണ്ട് മുന്നോട്ട് വന്നു. ചില പുലയ പട്ടികജാതി സംഘടനകള്‍ കൈകൊടുത്തു. പക്ഷേ ദേവസ്വം ബോര്‍ഡിലെയും മറ്റ് അധികാര കസേരകളും ഇക്കൂട്ടര്‍ കൈയടക്കി പുലയര്‍ക്ക് പിണ്ഡം വച്ചു.

നായര്‍ക്കും, നമ്പൂതിരിക്കും, പട്ടേലിനും സംവരണം നല്‍കാന്‍ ഈഴവരും പുലയരും തങ്ങളുടെ സംവരണം ഉപേക്ഷി ക്കുമെന്ന് കരുതാന്‍ നിര്‍വ്വാ ഹമില്ല. സംവരണ ത്തിന്റെ ഭരണഘടനാ ഉദ്ദേശമായ സാമൂഹിക നീതിയെ സാമ്പത്തിക മാനദണ്ഡ ത്തിന്റെ പേരില്‍ അട്ടിമറി ക്കാനാണ് ബി.ജെ.പി.-ക്ക് നേതൃത്വം നല്‍കുന്ന ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഈ അപകടം അടിസ്ഥാന വിഭാഗങ്ങള്‍ തിരിച്ചറിയണം.

സവര്‍ണ്ണക്രൈസ്തവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ മണ്ഡലങ്ങളില്‍ ദലിത് ക്രൈസ്തവര്‍ക്ക് കൂടി പങ്കാളിത്തം ഉറപ്പ് വരുത്തണം. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെങ്കില്‍ ആ മണ്ഡലങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നതിന് ദലിത് ക്രൈസ്തവര്‍ക്ക് ബാധ്യത ഉണ്ട്.

ദലിത് ക്രൈസ്തവര്‍ കേരളത്തില്‍ 5% മുതല്‍ 8% വരെ ഉണ്ട്. പുലയരും, പറയരും, ചേരമരും, സിദ്ധനരും, പരവരും, ഭരതരും, വേടരും ഉള്‍ക്കൊളളു ന്നവരാണ് ദലിത് ക്രൈസ്തവര്‍. കേരളത്തില്‍ 50-ലധികം നിയമസഭാ മണ്ഡല ങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ദലിത് ക്രൈസ്തവര്‍, സ്വയം അധികാര രാഷ്ട്രീയ ധാര വെട്ടിപ്പിടിക്കാന്‍ തയ്യാറാ വുമ്പോള്‍ പട്ടികജാതി സംവര ണമുളള സഹോദര ങ്ങളും അതിനായി പരിശ്രമിക്കും. ഇത് ഇടത് - വലത് - ബി.ജെ.പി മുന്നണികളില്‍ പ്രതിസ ന്ധി ഉണ്ടാക്കു കയും അത് അടിസ്ഥാന വിഭാഗ സ്വത്വരാ ഷ്ട്രീയത്തെ കെട്ടിപ്പെടുത്താന്‍ തക്ക പ്രേരക ശക്തിയാ വുകയും അതിനാ വശ്യമായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാക്കു കയും ചെയ്യും.

പി.എം.രാജീവ് 9847863221 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ