"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 21, ശനിയാഴ്‌ച

ഉപജാതി ചിന്തയാണ് ദലിതരുടെ ഇടയിലെ അനൈക്യത്തിന് കാരണം - മുന്തൂര്‍ കൃഷ്ണന്‍

മുന്തൂര്‍ കൃഷ്ണന്‍
ഉപജാതിചിന്ത ദളിതരുടെ ഇടയിലെ അനൈ ക്യത്തിന് കാരണമാണ്. ഈ അനൈക്യത്തെ മുതലാക്കി സവര്‍ണ്ണര്‍ അവരുടെമേല്‍ ആധിപത്യം അരക്കിട്ടു റപ്പിക്കുയാണ്. സവര്‍ണ്ണരോട് സമരസ പ്പെടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. അവരോട് മുഖാ മുഖം നിന്ന് വിലപേശാതെ ഒന്നും സാധ്യ മല്ല. ഇതിന് പരിഹാരം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാരുടെ ഏകോപനം മാത്രമാണ്.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ജാതിയാണ്. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട് ജാതിയുടെ അടിത്തറയില്‍ 'You cannot build up a nation a morality.' സദാചാരത്തിന്റെ അടിത്തറ ഇല്ലാതെഒരു രാഷ്ട്രം എങ്ങനെ നിലനില്‍ക്കും? ജാതി സംരക്ഷണ മേഖല യായി നിന്നുകൊണ്ട് ഈ രാജ്യം എങ്ങനെ'സെകുലര്‍ സോഷ്യലിസ്റ്റ് രാഷ്ട്രമാകും?'

ജാതി പ്രശ്‌നത്തെ വര്‍ഗ്ഗീയത എന്നു വളച്ചൊടി യ്ക്കരുത്. ഇന്ത്യയുടെ മുഖ്യപ്രശ്‌നം ഹിന്ദുമുസ്ലിം, ഹിന്ദുക്രിസ്ത്യന്‍ അല്ലെങ്കില്‍ ഹിന്ദു പാഴ്‌സി വര്‍ഗ്ഗീയതയല്ല. അതൊക്കെ സൗകര്യം പോലെ പറ ഞ്ഞു തീര്‍ക്കാവുന്ന പൊറുക്കാവുന്ന പ്രശ്‌നങ്ങളാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ കാലത്തു കമ്യൂണല്‍ പ്രശ്‌നങ്ങളെ പ്പറ്റി ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭത്തില്‍ ഗാന്ധിയ്ക്ക് മുസ്ലിം ലീഗുമായി സന്ധിയിലേര്‍ പ്പെടാന്‍ ഒരു ബുദ്ധിമുട്ടു മുണ്ടായിരുന്നില്ല. മുസ്ലിങ്ങളുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യയെ വിഭജിക്കാന്‍ പോലും മടിയുണ്ടായില്ല. എന്നാല്‍ അയിത്ത ക്കാരുടെ രക്ഷയ്ക്കു വേണ്ടി ബ്രിട്ടീഷുകാര്‍ മനസ്സറിഞ്ഞു തന്ന കമ്മ്യൂണല്‍ അവാര്‍ ഡിനെ എതിര്‍ക്കാന്‍ ഗാന്ധിയും കൂട്ടരും ജീവന്‍ കയ്യിലെടുത്ത് കൊണ്ടാണ് മുന്നിട്ടിറ ങ്ങിയത്. മുസ്ലിം ലീഗിനെയോ കേരളകോണ്‍ ഗ്രസ്സിനെയോ ഘടകക ക്ഷിയാക്കി ചേര്‍ക്കാന്‍ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റിനോ രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല. എന്നാല്‍ ഒരു അയിത്ത ജാതി ക്കാരനെ പഞ്ചായത്ത് മെമ്പറാക്കാന്‍ സംവരണ സീറ്റിന്റെ പിന്‍ബലം വേണം. സംവരണം സത്യത്തില്‍ അനിഷേധ്യ മായൊരു അംഗീകാരമാണ്. പക്ഷേ ഒരു ഔദാര്യമായിട്ടാ ണ് ഏവരും കരുതുന്നത്. സംവരണ ത്തിന്റെ അവകാശികളും അതൊരു സൗജന്യം പോലെയാണ് കരുതുന്നത്. സംവരണം എന്ന ഭരണ ഘടനാനു സൃതമായ പദവി സ്വീകരിക്കാന്‍ ആരുടേയും പുറകെ നടക്കേണ്ടതില്ല. അത് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്കാരുടെ സ്വയംനിര്‍ണ്ണ യാധികാരമാണ്. പക്ഷേ ആരും അത് തിരിച്ചറി യുന്നില്ല. അതു കൊണ്ടാണ് അവര്‍ മറ്റുള്ളവരുടെ തീരുമാനങ്ങള്‍ ക്കുവേണ്ടി കാത്തു നില്‍ക്കുന്നത്. ഇതാണ് ജാതി. ദുഷ്ടജാതി. ക്രൂരമായ ജാതി. ജനാധിപത്യത്തിന്റെ ശത്രുവായ ജാതി.

അന്ധവിശ്വാസങ്ങളാഭരണമാക്കി
നിന്ദയുടെ വികൃതമാം പല്ലുകള്‍ കാട്ടി
എന്നും പതിനാറു വയസ്സുമായി നില്‍ക്കുന്ന പ്രഛന്നഭീകരന്‍-

അവനെ കൊല്ലുക തന്നെ വേണം. 
‘Kill the monster’ അംബേദ്കര്‍ അങ്ങനെ യാണ് പ്രസ്താവിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അപമാനവും നീതികേടിന്റെ നിറകുടവും മനുവിന്റെ വംശീയ ആയുധവുമായ ജാതിയെ വേരോടെ നശിപ്പിക്കുക എന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.

ജാതി ചിലര്‍ക്ക് ആഭരണവും മൂലധനവുമാണ്. അവര്‍ ജാതിയെ ദൈവത്തിന്റെ വരദാനമായി കണക്കാക്കുന്നു. പക്ഷേ ജാതിയുടെ ഇരകള്‍ക്ക് ജാതി ഒരു ബാദ്ധ്യതയാണ്. എന്നാല്‍ ആ ക്ഷുദ്രവേദാന്തത്തെ തളളിക്കളയുവാനും പറ്റുന്നില്ല. ഈ പ്രതിസന്ധിയാണ് ഇന്ത്യയിലെ അയിത്തജാതിക്കാര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി. ഇതിനെ മറികടക്കാതെ ദളിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല.

ജാതി നശീകരണം അസാധ്യമാണെന്ന വാദം ജാതിവാദികളുടെ സൃഷ്ടിയാണ്. അതിന് ആദ്യം അവര്‍ പറഞ്ഞ ന്യായം 'ചതുര്‍ വര്‍ണ്യം മയാ സൃഷ്ടം എന്നാണ്. പക്ഷെ ചാതുര്‍വര്‍ണ്യം മനുവിന്റെ സൃഷ്ടിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. എന്നിട്ടും പറയുന്നത് ജാതിനിര്‍മ്മാര്‍ജ്ജനം അസാദ്ധ്യമാണെന്നാണ്. ജാതിവാദികളായ ക്ഷുദ്രപ്രമാണിമാര്‍ അതിനെ ഏറ്റുപിടിക്കുന്നുണ്ട്. കാരണം അവര്‍ ജാതിയെ കൈവിടാന്‍ തയ്യാറല്ല. ജാതി അവരുടെ വയറ്റിപിഴപ്പോ ആയുധമോ ആണ്. ജാതിയുടെ ഗുണമല്ലാതെ മനുഷ്യഗുണമില്ലാത്ത അക്കൂട്ടര്‍ക്ക് ജാതി ഒരു അലങ്കാരവും ആശ്രയവും തന്നെ. പക്ഷെ ജാതികളുടെ ഇരകള്‍ക്ക്, ജാതിമൂലം അപമാനം സഹിക്കേണ്ടി വന്നവര്‍ക്ക്, ജാതിമൂലം സമസ്തമേഖലകളില്‍ നിന്നും ബഹിഷ്‌കൃത രാക്കപ്പെട്ടവര്‍ക്ക് ജാതി നിര്‍മ്മാര്‍ജ്ജനം സാധ്യമാക്കിയേപറ്റൂ. അവര്‍ പറയുന്നു 'ജാതി നിര്‍മ്മാര്‍ജ്ജനം സാധ്യമാണ്'.

ജാതി നിര്‍മ്മാര്‍ജ്ജനം അയിത്ത ക്കാരുടെ ജീവല്‍ പ്രശ്‌നമാണ്. രാഷ്ട്രീയ വും സാമൂഹ്യവും സാമ്പത്തിക വുമായ അവരുടെ ജീവിതത്തിന്റെ പ്രശ്‌നമാണ്. ജാതി നിര്‍മ്മാര്‍ജ്ജനം അത് സാധ്യമാണ്. സാധ്യമാണ്. സാധ്യമാണ്. ബുദ്ധന്‍ അത് തെളിയിച്ചിട്ടുണ്ട്. ജാതി നശീകരണ ത്തിന്റെ അത്യുജ്ജ്വല വക്താവായി അംബേദ്കര്‍ അത് നിവര്‍ത്തിക്കുക യുണ്ടാ യിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാതിനിര്‍മ്മാര്‍ജ്ജനം അംബേദ്കറൈറ്റു കളുടെ അജണ്ടയാണ്. ജാതി നിര്‍മ്മാര്‍ജ്ജനത്തിന് കുറുക്കു വഴികളൊ ന്നുമില്ല. അതിന് സന്നദ്ധതയുടെ വഴിയേ യുള്ളു. ത്യാഗത്തിന്റെ വഴിയേ ഒള്ളു. സാംസ്‌കാരികമായ ഉണര്‍വിന്റെ വഴിയെ ഒള്ളു. മാറ്റത്തിന് വിധേയ മായിക്കൊണ്ടേ അതിന് കഴിയൂ. ജാതിയുടെ മതമായ ഹിന്ദു വിന്റെ തൊഴുത്തില്‍ നിന്നുകൊണ്ട് അത് സാധ്യമല്ല. മതപരമായ ഒരു വിപ്ലവത്തി ലൂടെയേ അത് സാധ്യമാവൂ. അംബേദ്കര്‍ കാട്ടിത്തന്ന വഴിയിലൂടെ മാത്രമേ അതിന് കഴിയൂ. ജാതിബോധം ഉപേക്ഷിക്കുക. ഒരുമയുടെ മതമായ അംബേദ്കറൈറ്റ് ബുദ്ധിസത്തില്‍ അംഗമാകുക. അങ്ങനെ ജാതിക്കതീതമായ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള തയ്യാറെടു പ്പിലൂടെ പ്രാഥമീക ജോലി പൂര്‍ത്തീകരിക്കുക. ഉറച്ച് പാടുക. ഉറച്ച് പറയുക. പറഞ്ഞ് പ്രചരിപ്പിക്കുക. ജാതി നശീകരണം സാധ്യമാണ്. ലോകത്ത് ജാതിയെ തോല്‍പിച്ച ഒരു മതമേ ഒള്ളു. അത് ബുദ്ധമതമാണ്.

ജാതി ഒരു ദുരാചാരമാണ് എന്നതിനാല്‍ സദാചാര നിരതമായ ജീവിതം എന്ന ആത്മീയത മുന്നോട്ടു വയ്ക്കുന്ന ബുദ്ധമതം സ്വീകരിക്കുന്ന ഒരാള്‍ക്ക് പഴയ ജാത്യാചാരങ്ങള്‍ പിന്തുടരാന്‍ ആകില്ല. ജാതിയെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്ക് ബുദ്ധിസ്റ്റാകാനും കഴിയില്ല. വിശേഷിച്ച് അംബേദ്ക്കറൈറ്റ് ബുദ്ധിസ്റ്റ് ആകാന്‍ തീരെ പറ്റില്ല. അംബേദ്കറുടെ അനുയായികളുടെ മുദ്രാവാക്യം തന്നെ ജാതിരഹിത സമുദായമെന്നതാണ്.

ബുദ്ധമതത്തിലും ജാതിയുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ തല്‍പരകക്ഷികള്‍ പറയാറുണ്ട്. അത് ജാതിവാദികളുടെ കുപ്രചര ണങ്ങളാണ്. ബുദ്ധമതത്തെ തകര്‍ക്കാനുള്ള അവരുടെ ഗൂഢാലോചനയുടെ ഭാഗമാണത്. ഇക്കൂട്ടര്‍ തന്ത്രപൂര്‍വ്വം ബുദ്ധമതത്തില്‍ പലകാല ങ്ങളിലും നുഴഞ്ഞു കയറി യിട്ടുണ്ട്. അങ്ങനെ ബുദ്ധ മതത്തില്‍ ' ആര്യനീച ത്വത്തെ' കടത്തി വിടുക യുണ്ടായി. അവര്‍ ബുദ്ധനെ അവതാര പുരുഷനാക്കി. 'ആര്യ സത്യങ്ങള്‍' എന്ന നുണ ബുദ്ധന്റെമേല്‍ കെട്ടിവച്ചു. ബുദ്ധനെ സദാ കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്ന ഒരു ദിവ്യന്റെ രൂപത്തിലാക്കി. ബുദ്ധന്റെ ജനനത്തോടു ബന്ധപ്പെടുത്തി കെട്ടുകഥകള്‍ പ്രചരിപ്പിച്ചു. ഈ ആര്യനീചത്വത്തെ ഇല്ലായ്മ ചെയ്ത് ബുദ്ധിസത്തെ അതിന്റെ തനിമയില്‍ നില നിര്‍ത്താ നുള്ള പരിശ്രമങ്ങള്‍ കാലാകാല ങ്ങളില്‍ ഉണ്ടായിട്ടു ള്ളതായി ചരിത്രം രേഖപ്പെടു ത്തുന്നുണ്ട്. അശോക ചക്രവര്‍ത്തി യുടെ കാലത്ത് നടന്ന നാലാം ബുദ്ധമത സമ്മേളന ത്തില്‍നിലവില്‍ കടന്നു കൂടിയ ആര്യനീചത്വ ത്തെ ഒഴിവാക്കുക യുണ്ടായി. സാമ്രാട്ട് അശോകനു ശേഷം ബുദ്ധമതത്തെ വീണ്ടെടുക്കുന്നത് ബാബാ സഹേബ് അംബേദ്കറാണ്. അംബേദ്കര്‍ ബുദ്ധമതത്തെ വീണ്ടെടുത്തത് ജാതിയെ മറികടക്കാന്‍ വേണ്ടിയാണ്.

ജാതി ദൈവസൃഷ്ടമാണെന്ന് പറയുന്നവരുടെ ദുരുദ്ദേശത്തെ നിസ്സാരമാക്കി തള്ളാവുന്നതല്ല. ജാതിദൈവങ്ങളുടെ പേരിലാണ് ജാതി സൃഷ്ടിയ്ക്ക പ്പെട്ടതും നിലനില്‍ക്കുന്നതും. ജാത്യാചാരങ്ങളെ സദാചാര മായിട്ടാണ് അവര്‍ കാണുന്നത്. ജാത്യാചാരമര്യാദകള്‍ പാലിക്കാത്തവന്‍ നരകത്തില്‍ പോകുമെന്നാണ് അവര്‍ പഠിപ്പിക്കുന്നത്. ശരിയാണ്. ജാതിയെ തൊട്ടു കളിയ്ക്കുന്നവനെ വകവരുത്തിയ ചരിത്രമാണവരുടേത്. ആധുനിക യുഗത്തിലും ദുരഭിമാനകൊലകള്‍ നടക്കുന്നതായി പത്രറിപ്പോര്‍ട്ടുകളിലൂടെ അറിയാന്‍ കഴിയുന്നു. അവരോട് ജാതി ഭരണകൂടവും ജാതികോടതികളും സാധാരണ കുറ്റവാളികളോടെന്നപോലെയാണ് പെരുമാറുന്നത്. ഇത്തരം നിഷ്ടൂരതയെ കൈകാര്യം ചെയ്യുന്നതിന് തക്ക കര്‍ക്കശമായ ശിക്ഷാനി യമങ്ങള്‍ ഇല്ലാഞ്ഞല്ല. അതു നടപ്പാക്കാന്‍ അധികാരികള്‍ തയ്യാറാകാ ത്തതാണ് പ്രശ്‌നം. മാത്രമല്ല വിശ്വാസത്തിന്റെ മറവില്‍ ഇത്തരം കൊലകളെ ന്യായീകരിക്കുന്ന ഒരു പൊതുബോധം അവരുടെ ഇടയില്‍ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം അന്ധവിശ്വാ സങ്ങളെ പാടെ നിരാകരിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞത്. അതു കൊണ്ട് കൂടിയാണ് അന്ധവിശ്വാസങ്ങള്‍ക്ക് തരിമ്പും ഇടമില്ലാത്ത ബുദ്ധമതത്തെ തന്റെ മതമായി അംബേദ്കര്‍ സ്വീകരിച്ചത്. ബുദ്ധമതത്തില്‍ ദൈവമില്ല. ദൈവത്തിന്റെ കല്‍പനകളില്ല. ദൈവത്തിന്റെ നീതിയുമില്ല. അവിടെ മനുഷ്യന്റെ നീതി മാത്രമെ ഉള്ളു. മനുഷ്യനെ മുന്‍നിരത്തി രൂപം കൊണ്ട ലോകത്തിലെ ഏകമതമാണ് ബുദ്ധമതം. അതുകൊണ്ടാണ് അംബേദ്കര്‍ ആ മതം സ്വീകരിച്ചത്. ബുദ്ധമതം സ്വീകരിക്കണമെന്ന് ജാതിപീഢനം അനുഭവിച്ചവരോട് ആഹ്വാനം ചെയ്തത്. കൊടിയ അന്ധവിശ്വാ സങ്ങളുടെ ഉല്‍പന്നമാണ് ജാതി. ജാതിയെ ഡിഫൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. മനുഷ്യരെ തമ്മില്‍ തമ്മില്‍ ഭിന്നിപ്പിക്കുന്ന ഏറ്റവും നിന്ദ്യമായ മൂലകമാണ് ജാതി. അതില്‍ നന്മയുടെ അംശം ലവലേശം പോലുമില്ല. തീര്‍ത്തും അപരിഷ്‌കൃതമാണത്. ഹിന്ദു ഇന്ത്യയിലല്ലാതെ ഒരിടത്തും അതിന്റെ വേരുകള്‍ കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ തന്നെ ജാതിയില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന് ചരിത്രം സ്പഷ്ടമാക്കു ന്നുണ്ട്. സൈന്ധവ സംസ്‌കാര ത്തിലൊരിടത്തും ജാതിയുടെ അടയാളങ്ങളെ നമുക്കു കാണാന്‍ കഴിയില്ല. സൈന്ധവ കാലഘട്ടത്തോളം തന്നെ പഴക്കമുള്ള തെക്കെ ഇന്ത്യയില്‍ നിലനിന്ന സംഘകാലത്തും ജാതിമുദ്രകള്‍ ഉണ്ടായിരുന്നില്ല. 18-ാം നൂറ്റാണ്ടില്‍ വ്യാവസായിക വിപ്ലവത്തിനുമുമ്പ് ഉണ്ടായിരുന്ന കാര്‍ഷികവ്യവസ്ഥയിലെ മനുഷ്യവിഭജന മാതൃക ജാതിയല്ല. ബൈബിളില്‍ കാണുന്ന വംശീയത യെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ക്ക് ജാതിയുമായി ഒരു ബന്ധവുമില്ല. ഉല്‍പാദന വുമായി ബന്ധപ്പെട്ടാണോ, തൊഴില്‍ വിഭജനവുമായി ബന്ധപ്പെട്ടാണോ ജാതിയുടെ ഉദ്ഭവം എന്നിങ്ങനെ ജാതിയുടെ ഉത്ഭവം തേടിയുള്ള അനേ്വഷണത്തിന് ഇന്ന് വലിയ പ്രസക്തിയില്ല. ജാതി മനുഷ്യന്റെ സാമൂഹ്യവളര്‍ച്ചക്ക് വിഘാതമായ ഒരു തിന്മയാണെന്ന് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. അതു ഹിന്ദു ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു കുറ്റമായി അനേ്വഷണങ്ങളില്‍ ബോധ്യപ്പെട്ടു കഴിഞ്ഞു. ലോകം ജനാധിപത്യ ത്തിലേക്കും സോഷ്യലിസ ത്തിലെക്കും അതിവേഗം മാറിക്കൊ ണ്ടിരിക്കുന്ന ചരിത്ര വഴിയില്‍ അവശേഷിക്കുന്ന 'ജാതി'യേയും നാടുകടത്തുക എന്നതുമാത്രമാണ് രാഷ്ട്രത്തിനു ചെയ്യാനുള്ളത്. അതിന് പ്രാപ്തമായ രാഷ്ട്രീയ അഭിപ്രായം സ്വരൂപിക്കുകയും രാഷ്ട്രീയ നേതൃത്വ ത്തിലെക്കു വരുകയും ചെയ്യുക എന്നതാണ് അത്യാവശ്യമായിട്ടുള്ളത്. ഈ ദൗത്യം ഏറ്റെടുക്കേണ്ടത് ജാതിയുടെ ഇരകളുടെ ഐക്യ നിരയാണ്. ജാതിയെ ഇല്ലായ്മ ചെയ്യാന്‍ ജാതിയുടെ ക്രൂരതയ്ക്കിര യായവര്‍ ഉണരണം. രാഷ്ട്രത്തിനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ആ കടമ നിറവേറ്റു കതന്നെ വേണം. അത് സാദ്ധ്യമാണ്. ജാതി നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ