"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 22, ഞായറാഴ്‌ച

ചരിത്രപ്രസിദ്ധമായ പുലയനാര്‍കോട്ട - കുന്നുകുഴി എസ് മണി

Courtesy
വള്ളുവ രാജാക്കന്മാരുടെ പ്രതാപ മാര്‍ന്ന ഭരണാന്ത്യ ത്തിനുശേഷം തിരുവിതാംകോടില്‍ പുലയനാര്‍ കോട്ട ആസ്ഥാനമാക്കി ഭരണം നടത്തിയത് ഒരു പുലയ ഭരണാ ധികാരിയായ 'അയ്യന്‍ കോതന്‍' ആയിരുന്നു. പുലയ ഭരണ കൂടത്തി ന്റെ ആസ്ഥാനമായി വിളങ്ങി യിരുന്ന പുലയനാര്‍ കോട്ടയില്‍ അതിന്റെ തിരു ശേഷി പ്പായി കൊട്ടാര ക്കെട്ടുകളുടെയും, കോട്ട മതിലിന്റെയും, ഒരുവന്‍ കിണറ്റിന്റെയും അവശേഷിപ്പുകള്‍ കാണപ്പെട്ടിരുന്നു. ഈ തിരുശേഷി പ്പുകള്‍ ഈ ഗ്രന്ഥകര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരില്‍ കണ്ടിട്ടു ള്ളതാണ്. എന്നാല്‍ അതെല്ലാം ആധുനിക ചരിത്ര വിധ്വംസകന്മാര്‍ നശി പ്പിച്ചു കളഞ്ഞു. അടുത്ത കാലത്ത് പുലയനാര്‍കോട്ടയിലെ കോതന്‍ രാജാവിന്റെ ദൈവസ്ഥാന മായക്ഷേത്രം മണ്ണി നടിയില്‍ പുതഞ്ഞു കിടക്കുന്നതായി കണ്ടെത്തി യിട്ടുള്ളത് ഏറ്റവും വലിയ തെളിവാണ്. ഇതൊക്കെ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാരോ പുരാവസ്തു വകുപ്പു കാരോ അതെക്കുറിച്ചൊരു അന്വേഷ ണത്തിന് പോലും തയ്യാറായി കാണുന്നില്ല. പകരം പുലയനാര്‍കോട്ട രാജാവിന്റെ ആസ്ഥാനം മുഴുവന്‍ കൈക്കലാക്കി പുലയനാര്‍ കോട്ട ക്ഷയരോഗാ ശുപത്രിയും, ദക്ഷിണ മേഖല എയര്‍ കമാന്റും, ഹൗസിംഗ് കോളനിയും മറ്റും സ്ഥാപിച്ച് ചരിത്രത്തെ ഉന്മൂലനം ചെയ്തിരി ക്കുകയാണ്.

വേളിക്കായലിന് അഭിമുഖമായിട്ടാണ് പുലയനാര്‍കോട്ട സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരിയില്‍ നിന്നും നാലുമൈല്‍ അകലെ വടക്കുപടിഞ്ഞാറുമാറി സമുദ്രതീരത്തോട് അടുത്ത് സ്ഥിതിചെയ്യുന്ന പ്രക്യതി രമണീയമായ കുന്നിന്‍ പ്രദേശമാണ് പുലയനാര്‍കോട്ട. വള്ളുവരില്‍പ്പെട്ട പുലയ വംശജനായ രാജാവ് ഭരണം നടത്തിയിരു ന്നതിനാലാവണം കോട്ടയ്ക്ക് ആ പേര് സിദ്ധിച്ചത്. എന്നാല്‍ ചില സജാതീയ ചരിത്രകാരന്മാര്‍ ആ സത്യം നിഷേധിക്കാന്‍ ഒരു വ്യഥാശ്രമം തന്നെ അവരുടെ ഗ്രന്ഥങ്ങളില്‍ നടത്തുന്നണ്ട്. അവരില്‍ പ്രമുഖരാണ് ടി. എച്ച്. പി. ചെന്താരശ്ശേരിയും, ശാമുവല്‍ വാര്‍ഡന്‍ എന്ന് പരക്കെ അറിയപ്പെടുന്ന ശാമുവേല്‍ കുലശേഖരചേരനും. കുലശേഖരചേരന്‍ എന്നപേര് പിന്നീട് ഇയാള്‍ കൂട്ടിച്ചേര്‍ന്നതാണ്. മതപരിവര്‍ത്തനം നടത്തിയ ശാമുവല്‍ അന്ധമായ ചേരമര്‍ പ്രേമം മൂത്ത് സ്വയം ഇട്ടതാണ് കുലശേഖരചേരനെന്ന്. ഈ ഗ്രന്ഥകര്‍ത്താവിനൊപ്പം 1957 ല്‍ തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിച്ച സാമുവലിന്റെ രണ്ടാമത്തെ മകന്‍ വില്‍സണ്‍ പിന്നീട് കേരളവര്‍മ്മ എന്ന് പേരുമാറ്റുകയുണ്ടായി. ഇവരെല്ലാം ചേരരാജാക്കന്മാരുടെ വംശമെന്ന് കരുതിയാണ് ഇത്തരത്തില്‍ പേരുമാറ്റ ങ്ങള്‍ വരുത്താന്‍ തയ്യാറായത്.

ചെന്താരശ്ശേരി തന്റെ ആദ്യചരിത്രഗ്രന്ഥമായി പ്രസിദ്ധീകരിച്ച 'കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍' മറ്റൊരു ലഘുഗ്രന്ഥമായ 'ചേരനാട്ടു ചരിത്രശകലങ്ങള്‍' എന്നിവകളില്‍ പുലയനാര്‍കോട്ടയെ ചേരമന്നാര്‍കോട്ടയായും പിന്നീടതിനെ വള്ളുവനാര്‍ കോട്ടയായും പ്രതിപാദിച്ചിട്ടുണ്ട്. കേരളചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകളുടെ ആദ്യപതിപ്പില്‍ പുലയനാര്‍കോട്ടയെന്നും പുലയരാജാവ് എന്നുമാണ് എഴുതിയിരുന്നത്.

ആയ് രാജ്യത്തെ ഒരു സാമന്തരാജ്യമായിരുന്നല്ലോ തെക്കന്‍ വള്ളുവനാട്. എന്നാല്‍ എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടോടെ പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണത്തെ ചെറുത്തുനില്‍ക്കാനാകാതെ തെക്കന്‍വള്ളുവനാട് ചരിത്ര ത്തില്‍ നിന്നും മായ്ക്കപ്പെടുകയായിരുന്നു. പിന്നീട് വള്ളുവന്മാരില്‍ വേണാട് ഭാഗത്തേയ്ക്ക് ആരും തന്നെ രാജാധികാരത്തില്‍ വന്നില്ല. എ. ഡി. 885 ലെ രാജാവായ കരുന്തടക്കന്റെ ഹജൂര്‍ കച്ചേരി ചെമ്പു പട്ടയ ത്തില്‍ ആയ് രാജ്യത്തെ നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങളാണ് ചെന്താരശേരിയെ വഴിതെറ്റിച്ചത്. ട്രാവന്‍കൂര്‍ ആര്‍ക്കൈവ്‌സ് സീരിയ സില്‍ കാണുന്ന 'അകനാഴികൈച്ചെന്ന ടൈക്കു അട്ടിന പൂമി പൊഴി ചനാട്ടുകു രാത്തൂരില്‍ ഇടൈക്കുരാത്തൂര്‍ വലയും കരൈയും 15 എന്നതില്‍ നിന്നാണ് കുരാത്തൂര്‍ കളത്തൂര്‍ ആണെന്ന നിഗമനത്തില്‍ പുലയനാര്‍കോട്ടയെ വള്ളുവനാര്‍ കോട്ടയെന്ന് ചെന്താരശ്ശേരി തെറ്റിദ്ധ രിച്ചത്. അല്ലെങ്കില്‍ തന്നെ ആയ് രാജ്യത്തിന്റെ തലസ്ഥാനം വിഴിഞ്ഞ മായിരിക്കെ സാമന്തരാജ്യം വടക്കുഭാഗത്തെ പുലയനാര്‍കോട്ട ആസ്ഥാന മായി വരുകയില്ല. ആ സാമന്തരാജ്യം നെയ്യാറ്റിന്‍കര കുളത്തൂര്‍ ഭാഗത്ത് ആകാനാണ് ഏറെ സാദ്ധ്യത. പൊഴിചൂട് നാട് യഥാര്‍ത്ഥത്തില്‍ വേളീക്കാ യലിന്റെ തീരം മുതല്‍ പൂന്തുറ പൊഴിവരെ വ്യാപിച്ചു കിടന്നിരുന്ന ഭാഗമല്ല. മറിച്ച് നെയ്യാറ്റിന്‍കര കുളത്തൂര്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള സ്ഥലമാകാനാണ് ഏറെ സാദ്ധ്യതയുള്ളത്. എന്തായാലും പുലയനാര്‍കോട്ട വള്ളുവനാര്‍കോട്ടയല്ല എങ്കില്‍ ആ കാര്യം മേറ്റിയര്‍ ദി നേറ്റീവ് ലൈഫ് ഇന്‍ട്രാവന്‍കൂറില്‍ രേഖപ്പെടുത്തുമായിരുന്നു.

'ചേരരാജ്യത്തിന്റെ വീരചരിത്രം' രചിച്ച ശാമുവല്‍ കുലശേഖര ചേരന്‍ വളരെവിചിത്രമായ വാദഗതികളാണ് അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഉന്നയിച്ച് കാണുന്നത്. അന്ധമായ പുലയവിരോധത്തില്‍ നിന്നും ഉടലെ ടുത്ത വാദഗതി പരിശോധിക്കപ്പെടേണ്ടതാണ്. 'ബി. സി. 992 ല്‍ ഭരിച്ച കോതറാണി തെക്കേക്കര രാജ്ഞി പുലയരാജ്ഞിയല്ല ചേരറാണിയാണ്. പുലയര്‍ ഈ രാജ്യം ഭരിച്ചിട്ടേയില്ല. 'പുലയര്‍' എന്നൊരു പുതിയ ജാതിരൂപം കൊണ്ടതുതന്നെ 8 ാം നൂറ്റാണ്ടിനുശേഷമാണ്. ഹുലയ - ഹൊലയ -രാജാക്കന്മാരാരും'പുലയ'രാജാക്കന്മാരല്ല. പുലയനാര്‍കോട്ടയില്‍ പുലയരാജാക്കന്മാര്‍, ആസ്ഥാനമാക്കി ഭരണം നടത്തിയെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ക്ക് ചരിത്രവുമായി ഒരു ബന്ധവുമില്ലെന്ന് പറയേണ്ടിവരും. പുലയര്‍ ഭരണം നടത്തിയെന്നോ, ഭരിച്ചിരുന്നു എന്നോയാതൊരു ചരിത്രരേഖകളിലും തെളിവുനല്‍കുന്നില്ല. ഐക്കരനാട് യജമാനന്മാര്‍ പുലയരല്ലെന്ന് അദ്ദേഹം തന്നെ കെ. വ. 1096(എ. ഡി. 1920) ല്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഐക്കരനാട് യജമാനന്മാര്‍ പുലയരല്ലെന്ന് ഇവിടെ ഇന്നത്തെ ആര്യന്മാരായ നമ്പൂതിരിമാര്‍ പറയുന്നു. അതിന്റെ വാസ്ഥ വങ്ങളിലേയ്ക്ക് നാം കടക്കുന്നില്ല. നമ്മുടെ ഇന്നത്തെ രാജാവും കുടും ബവും പുലയരാണെങ്കില്‍ മാത്രമേ ഐക്കരനാട്ടുയജമാന്‍മാരും പുലയ രാകുകയുള്ളു.'16

ശാമുവലിന്റെ ചേരസാമ്രാജ്യത്തിന്റെ വീരചരിതം വായിക്കുന്ന ഏതൊരാള്‍ക്കും അതിലെ വിചിത്രജല്പന്നങ്ങളും, പുലയവിരോധവും പ്രകടമാകും. ചേര ഭരണകാലത്ത് കേരളത്തില്‍ പുലയരെ ഇല്ലെന്നാണ് സാമുവല്‍ പറയുന്നത്. എന്നാല്‍ 1923 ല്‍ പ്രസിദ്ധീകരിച്ച എസ്. രാമനാഥഅയ്യരുടെ 'പ്രോഗ്രസ്സീവ് ട്രാവന്‍കൂര്‍' എന്ന ഗ്രന്ഥത്തില്‍ ഗോത്രങ്ങളെ സംബന്ധിച്ച ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു. 'ചേര സാമ്രാജ്യത്തിനുമുന്‍പു തന്നെ കേരളത്തില്‍ ആദിമ നിവാസികളില്‍പ്പെട്ട പുലയര്‍ ഉണ്ടായിരുന്നതായി തെളിവുകളോടെ വ്യക്തമാക്കുന്നുണ്ട്'.17 മറ്റൊന്ന് ഐക്കരനാട് യജമാനന്മാര്‍ പുലയരല്ലെന്ന് അദ്ദേഹം തന്നെ തിരുവനന്തപുരത്തു ചേര്‍ന്ന ഒരു സമ്മേളനത്തില്‍ പ്രഖ്യാപിച്ചതായി സാമുവല്‍ അവകാശപ്പെടുന്നു. 'അന്നത്തെ ഗവണ്‍മെന്റെ് സെക്രട്ടറി മഹാകവി ഉള്ളൂരിന്റെ അദ്ധ്യക്ഷതയില്‍ പുത്തരിക്കണ്ടം മൈതാനത്തെ യോഗത്തില്‍ ഐക്കരനാട് യജമാനന്‍ എന്നപേരില്‍ വേദിയില്‍ കൊണ്ടി രുത്തിയത് ചേരരാജവംശജനായി വേശം കെട്ടിയ എറണാകുളം മുളവു കാട് ജോണ്‍കണ്ടക്ടര്‍ എന്ന അവശ ക്രൈസ്തവനെയാണ്. യഥാര്‍ത്ഥ ഐക്കരനാട് യജമാനന്‍ കൊച്ചിന്‍ പുലയര്‍ മഹാസഭയുടെ സ്ഥാപക നേതാവായി രംഗത്ത് വന്ന ക്യഷ്ണാദി ആശാനായിരുന്നുവെന്ന കാര്യം അറിയാത്തവരാണ് ഇന്നത്തെ ചേരമര്‍ വാദികളെന്ന്' 18 ആ സമ്മേളന ത്തില്‍ പങ്കെടുത്ത പി. കെ. ചോതി തന്റെ ഡയറക്കുറിപ്പില്‍ വ്യക്ത മാക്കുന്നു. കൊട്ടാരക്കര ചടയമംഗലം എന്ന സ്ഥലത്ത് കുന്നത്തു നാട്ടില്‍(ഐക്കരനാട്) എന്ന സ്ഥലത്താണ് പുലയരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്നത്. തുടര്‍ഭാഗങ്ങളില്‍ അവയെക്കുറിച്ച് പറയുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ