"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 22, ഞായറാഴ്‌ച

അയിത്തം ജാതിയുടെ ഉത്പന്നം - മുന്തൂര്‍ കൃഷ്ണന്‍

ലോകത്ത് അറിയപ്പെട്ടിട്ടുള്ള മനുഷ്യ നിന്ദയില്‍ ഏറ്റവും നിഷ്ഠൂരമാണ് അയിത്തം. അയിത്തം എന്നാല്‍ തൊടരുതെന്നു മാത്രമല്ല. തീണ്ടരു തെന്നുമാണ്. നിഴല്‍പോലും തീണ്ടരുത്. കാറ്റിനാല്‍ പോലും സ്പര്‍ശിക്കരുത്.

കാല്‍പ്പാടുകള്‍ക്കു പോലുമുണ്ട് അയിത്തം. കാണുന്നതു പോലും അയിത്തം. നിന്ദിച്ച് നിന്ദിച്ച് നികൃഷ്ടനാ ക്കുന്ന നീചത്വം. മനുഷ്യര്‍ മാത്രമല്ല അവരുടെ ദൈവങ്ങളും അയിത്താചാരത്തെ അനുകൂലിച്ചിട്ടുണ്ട്.

ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയ്ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ (ജാതിപീഢ) എത്ര വേണമെങ്കിലും സ്വതന്ത്രഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. അയിത്ത ജാതിയില്‍ പിറന്ന ജഗജീവന്‍ റാം (അദ്ദേഹം ഉപപ്രധാനമന്ത്രിയായിരുന്നു) ഇപ്രകാരം അപമാനിയ്ക്കപ്പെട്ട വാര്‍ത്ത വായിക്കാന്‍ ഇടവന്നത് ഓര്‍മ്മ വരുന്നു. ദ്രാവിഢപാര്‍ട്ടികള്‍ ഭരിക്കുകയും ഭരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍ അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യ മില്ലാത്ത തെരുവുകളും അവര്‍ക്കു പ്രവേശനമില്ലാത്ത കടകമ്പോളങ്ങള്‍ പോലു മുണ്ടെന്ന വസ്തുത പരസ്യമാണ്. ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചു എന്നതിന്റ പേരില്‍ ആക്രമണത്തി ന്നിരയായി ജീവന്‍ വെടിയേണ്ടി വന്നവര്‍, താണജാതിയില്‍ പിറന്നവരോട് എന്തുമാകാമെന്ന സവര്‍ണ്ണനിന്ദ കൂട്ടബലാല്‍സംഗ ത്തിനിരയാക്കി മരക്കൊമ്പില്‍ കെട്ടിത്തൂക്കിയ സംഭവങ്ങളുടെ മാപ്പുസാക്ഷികള്‍, ജാതി പറഞ്ഞ് ആക്ഷേപിക്ക പ്പെടുന്നവര്‍, ജാതിയുടെ പേരില്‍ നീതി നിഷേധിയ്ക്ക പ്പെടുന്നവര്‍ എന്നിങ്ങനെ ഒരു ജനാധിപത്യ രാജ്യത്തിനു ചേരാത്ത എത്രയോ പാതകങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. നീതിനിര്‍വ്വ ഹണത്തിനു വേണ്ടി സംവിധാനം ചെയ്യപ്പെട്ട ജുഡീഷ്യറിയുടെ ഉയര്‍ന്ന തലങ്ങളില്‍ ജാതി ഒരു തുറുപ്പുചീട്ടായി പ്രവര്‍ത്തിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അകത്തള ങ്ങളില്‍ സംവരണത്തിന്റെ ആനൂകൂല്യം പറ്റി കടന്നുവരുന്ന മിണ്ടാപ്രാണികളുടെ പരാധീനതകള്‍ ആര്‍ക്കാണ് അറിയാത്തത്. അയിത്ത ജാതിയില്‍ പിറന്ന കെ.ആര്‍. നാരായണന്‍ പ്രസിഡന്റായ തിനുശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ഛായാചിത്രം തൂക്കുന്ന സമ്പ്രദായം എങ്ങനെയോ നിന്നു പോവുക യുണ്ടായി. ഇന്‍ഡ്യന്‍ ചീഫ് ജസ്റ്റീസ്സായി സത്യപ്രതിജ്ഞ ചെയ്യപ്പെട്ട അയിത്ത ജാതിക്കാ രനായ കെ.ജി. ബാലകൃഷ്ണന് പാര്‍ലമെന്റില്‍ നല്‍കിയ സ്വീകരണ വേളയില്‍ സ്പീക്കറാ യിരുന്ന സോമനാഥ ചാറ്റര്‍ജി ഹാജാരാകാ തിരുന്ന കാര്യം വിവാദമായിരുന്നു. ഗവണ്‍മെന്റിന്റെ പല വകുപ്പുകളിലും അദ്ധ്യക്ഷ പദവി അലങ്കരി യ്‌ക്കേണ്ടി വരുന്ന സന്ദര്‍ഭത്തില്‍ പട്ടികജാതി ക്കാരെ അഡീഷണല്‍ പോസ്റ്റു കളിലേക്ക് ഒതുക്കുന്ന തായി വാര്‍ത്തകള്‍ പ്രചരി ച്ചിട്ടുണ്ട്. അയിത്ത ജാതിക്കാരന്‍ മേലദ്ധ്യ ക്ഷനായി റിട്ടയര്‍ ചെയ്യുന്ന അവസരത്തില്‍ ഓഫീസില്‍ ശുദ്ധികലശം നടത്തിയ സംഭവം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം അയിത്ത ത്തിന്റെ അതി നിഷ്ഠൂര മായ കെടുതികളാണ്. ഈ ക്രൂരതകള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് അംബേദ്കര്‍ അതിനെ നേരിടാനുള്ള നിയമ നിര്‍മ്മാണത്തിനു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ചത്. സൈമണ്‍ കമ്മീഷന്റെ മുന്നിലും വട്ടമേശ സമ്മേളനങ്ങളിലും മറ്റുനിയമ നിര്‍മ്മാണ വേദികളിലും അംബേദ്കര്‍ ഇടപെട്ടത് അയിത്ത ത്തിനെതിരെയുള്ള പരിരക്ഷ യ്ക്കു വേണ്ടിയാണ്. അയിത്തത്തെ ശാസ്ത്രീയമായി വിലയിരുത്തിയ ഒരേ ഒരാള്‍ ഇന്ത്യയില്‍ അംബേദ്കറാണ്. അയിത്തം ജാതിയുടെ സൃഷ്ടിയാ ണെന്നദ്ദേഹം സമര്‍ത്ഥിച്ചു. ജാതി ചാതുര്‍വര്‍ണ്യത്തിന്റെ സൃഷ്ടിയും, ചാതുര്‍വര്‍ണ്യം ഹിന്ദു മതത്തിന്റെ ആവിഭാജ്യ ഘടകവു മാണെ ന്നദ്ദേഹം നിസ്സംശയം തെളിയിച്ചു. അസ്പ്രശ്യത എന്ന പ്രശ്‌നം ഒരു വര്‍ഗ്ഗസമര ത്തിന്റെ വിഷയമാണ്. ഇത് ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തോട് കാട്ടുന്ന കുറ്റകരമായ നിഷേധത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് ഹിന്ദുവര്‍ഗ്ഗീ യതില്‍ നിന്നും മതിയായ സംരക്ഷണം ഉറപ്പാക്കണം എന്നതായിരുന്നു അംബേദ്കറുടെ ആവശ്യം. ഗാന്ധി അതിനെ അനുകൂലിച്ചില്ല. അയിത്ത ജാതിക്കാര്‍ ഹിന്ദുവിന്റെ ഭാഗമാണെന്നദ്ദേഹം വാശിപിടിച്ചു. ഗാന്ധിയുടെ പിടിവാശിമൂലം അയിത്തക്കാരുടെ കാര്യം ഞങ്ങള്‍ (സവര്‍ണ്ണര്‍) നോക്കിക്കൊള്ളാം എന്ന ഉറപ്പില്‍ അവസാനം പൂനാകരാര്‍ ഉണ്ടായി. അതിനെ തുടര്‍ന്ന് ഇന്ത്യ സ്വതന്ത്രയായി. ഇന്ത്യയ്‌ക്കൊരു ഭരണ ഘടനയു ണ്ടായി. പൂനാകരാറിന്റെ വെളിച്ചത്തില്‍ അംബേദ്കറുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഭരണ ഘടനയില്‍ അയിത്തം കുറ്റകരമായി പ്രഖ്യാപിച്ചു. ആര്‍ട്ടിക്കിള്‍ 17- ല്‍ ഇപ്രകാരം പറയുന്നു:- 'അസ്പ്രശ്യത' നിര്‍ത്താലാ ക്കുകയും അതിന്റെ ഏതു രൂപത്തിലുള് ആചരണവും വിലക്കുകയും ചെയ്തിരിക്കുന്നു. 'അസ്പ്രശ്യത' യില്‍ നിന്ന് ഉളവാകുന്ന ഏത് അവശത യേയും നിര്‍ബന്ധി ച്ചേല്‍പ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റമായിരിക്കുന്നതാകുന്നു.

ഭരണഘടനയില്‍ ഇപ്രകാരം എഴുതിപ്പിടിപ്പിച്ചെങ്കിലും അതു നിയമ മാകാന്‍ സവര്‍ണ്ണതാല്പര്യപ്രകാരം വര്‍ഷങ്ങള്‍ വേണ്ടിവന്നു. അങ്ങനെ 
Protection of civil right Act ഉണ്ടായി. ഇതുകൊണ്ടും പ്രയോജനം കാണാതെ 'പട്ടികജാതി പട്ടികവര്‍ഗ്ഗ' അതിക്രമ നിരോധനനിയമം പാര്‍ലമെന്റ് മനസ്സിലാമനസ്സോടെ പാസാക്കി.

പക്ഷെ എന്തുഫലം! അതിക്രമങ്ങള്‍ കൂടി കൂടി വരികയും ആക്രമണ കാരികള്‍ പണത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും ജാതിയുടെയും പിന്‍ബലത്തില്‍ രക്ഷപെട്ടുനടക്കുകയും ചെയ്യുന്നു.''

രാംമനോഹര്‍ ലോഹ്യ തന്റെ ജാതിവ്യവസ്ഥ എന്ന പുസ്തകത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ഇപ്രകാരം വെളിപ്പെടുത്തി കാണുന്നു.

''ഇന്ത്യയുടെ രാഷ്ട്രപതി വാരണാസിയില്‍ വച്ച് 200 ബ്രാഹ്മണരുടെ പാദങ്ങള്‍ പരസ്യമായി കഴുകുകയുണ്ടായി.'' സ്വതന്ത്രഇന്ത്യയില്‍ രാഷ്ട്രത്തിന്റെ പ്രഥമപൗരന്‍ പരമാധികാരി ബ്രാഹ്മണരുടെ കാല്‍കഴുതി അനുഗ്രഹം തേടിയത്രെ! അപ്പോള്‍ പിന്നെ സാധാരണക്കാരായ പൗരന്മാര്‍ ബ്രാഹ്മണന്റെ എച്ചിലിലയില്‍ ഉരുണ്ട് പുണ്യം നേടുന്നതില്‍ എന്ത് അത്ഭുതം. ഈ വിഷയത്തില്‍ കോടതി ഇടപെട്ട് നല്ല ഇലയില്‍ ഉരുണ്ടാല്‍ മതി എന്നാക്കിയത്രെ! നമ്മുടെ കോടതികളുടെ നീതി ബോധം ഓര്‍ത്തു ലജ്ജിക്കുക.

രാഷ്ട്രത്തിന്റെ അന്തസ്സിനും ഭരണഘടനയുടെ അന്തസത്തയ്ക്കും എതിരായ ഒരു അനീതിയെ നിരോധിക്കാന്‍ അത്യുന്നതനീതിപീഠം പോലും ആരെ യാണ് ഭയപ്പെടുന്നത്.

ന്യായാധിപന്മാര്‍ മതത്തിനും രാഷ്ട്രീയത്തിനും അതീതരും അവരുടെ സാമൂഹ്യപദവി അതിന്നപ്പുറത്താണെന്നു ബോദ്ധ്യമുള്ളവരും ആയിരി ക്കണം. ഭരണകര്‍ത്താക്കള്‍ മതവിശ്വാസങ്ങള്‍ക്ക് അമിതപ്രാധാന്യം കല്പിയ്ക്കാത്തവരും ജാതിമതാദികളോട് വൈകാരികമായ അടുപ്പം പ്രകടപ്പിയ്ക്കാ ത്തവരുമാവണം. ഭരണകൂടം ജാതിമതാദി താല്പര്യ ങ്ങള്‍ക്ക് വിധേയമാവാതിരിക്കുകയും വേണം. ഇങ്ങനെയുള്ള ഒരു വ്യവസ്ഥിതിയിലേ മനുഷ്യത്വത്തിനുമുന്തിയ പരിഗണന ലഭിയ്ക്കു. നീതി നിര്‍വ്വഹണം കൃത്യവും കാര്യക്ഷമമാകൂ. ജനാധിപത്യം സാദ്ധ്യമാകൂ.

ഇന്ത്യന്‍ ഭരണഘടനയില്‍ അയിത്തവും അനുബന്ധമാ യഅനീതികളും തടയാന്‍ മതിയായ നിയമങ്ങള ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള മനസ്സും ധൈര്യവും ഭരണാധികാരികള്‍ ക്കുണ്ടാകണം. അയിത്തോച്ചാടനത്തിന് ആവശ്യമായ നിരന്തര ബോധവല്‍ക്കണ ത്തോ ടൊപ്പം നിയമം കര്‍ക്കശമാക്കണം. കുറ്റവാളികള്‍ ഒരു കാരണ വശാലും രക്ഷപ്പെടാനിടവരരുത്. ഇത്തരം സംഭവങ്ങള്‍ പൊതു താല്‍പര്യ വിഷയ മെന്ന നിലയില്‍ കോടതികള്‍ സ്വയമേവ കേസെടുക്കണം. പക്ഷേ ഇത്ര ഉന്നതമായ നീതിബോധവും, കര്‍മ്മധീരതയും നമ്മുടെ നിയമജ്ഞരില്‍ നിന്നും പ്രതീക്ഷിയ്ക്കാമോ?

അയിത്താചരണത്തെ രാജ്യദ്രോഹകുറ്റമോ, ഭീകരപ്രവര്‍ത്തനമോ ആയി കാണുകയും കഠിനശിക്ഷ നല്‍കുകയും വേണം.

പക്ഷെ ഇന്ത്യാ മഹാരാജ്യത്ത് അത്രയ്ക്കു ധൈര്യവും ഉയര്‍ന്ന മൂല്യ ബോധവും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും പ്രതീക്ഷിയ്‌ക്കേണ്ടതില്ല. ജാതി രാഷ്ട്രീയവും, ജാതിഭരണകൂടവും ജാതി കോടതിയും അടക്കി വാഴുന്ന ഇന്ത്യാ രാജ്യത്ത് ജാതിയുടെ ഇരകള്‍ക്ക് നീതികിട്ടുകയില്ല എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ പിന്നെ സ്വീകരിക്കാവുന്നത് അംബേദ്കറുടെ വഴിയാണ്.

ജാതി നിര്‍മ്മാര്‍ജ്ജന യജ്ഞം അയിത്തജാതിക്കാര്‍ ഏറ്റെടുക്കണം. അയിത്തം ആചരിയ്ക്കു ന്നവരുടെ മതത്തെയും അവരുടെ ദൈവങ്ങ ളെയും തിരസ്‌കരിക്കണം. മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ മതത്തില്‍ അഭയം തേടണം.

മതം മനുഷ്യനുവേണ്ടിയാവണം.
മനുഷ്യന്‍ സാഹോദര്യത്തില്‍ വിശ്വസിക്കണം.
സാഹോദര്യം രാഷ്ട്രനിര്‍മ്മാണത്തിന് ഉപകരിക്കണം.
രാഷ്ട്രം സമത്വം പ്രദാനം ചെയ്യുന്ന ഇടമാകണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ