"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 23, തിങ്കളാഴ്‌ച

മനസ്സിനു കരുത്തേകിയ ശില്പശാല - ഷാന്‍ ജോണ്‍ ഐസക്, കങ്ങഴ

ഷാന്‍ ജോണ്‍
കേരളീയ മാധ്യമ സമൂഹത്തിന്റെ യിടയില്‍ മത്സര ബുദ്ധി യോടും പ്രതിബദ്ധത യോടും കൂടി ദലിത് പക്ഷ രചനയില്‍ ശക്തമായ സാന്നിദ്ധ്യമായ 'സൈന്ധ വമൊഴി'യും ദലിത് ബോധന രംഗത്ത് ഇതിനോടകം തന്നെ ശ്രദ്ധേയമായ അം ബേദ്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും (ആംസ്) ചേര്‍ന്ന് സംഘടിപ്പിച്ച ത്രിദിന ശില്പശാല ദലിത് - സാമൂ ഹിക പരിവര്‍ത്തന വഴികളിലെ ഒരു നാഴികക്ക ല്ലായി ചരിത്രം രേഖപ്പെടുത്തും. ദലിത് ജനതയുടെ കാലികമായ മുന്നേറ്റ ത്തിനും പുരോഗതിക്കും വേണ്ടി സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നതി നുളള മനോബലവും അറിവും ലഭിക്കുന്ന തായിരുന്നു സെപ്റ്റം. 11, 12, 13 തീയതി കളിലായി കോട്ടയം സോഫിയ സെന്ററില്‍ നടന്ന ക്യാമ്പ് എന്ന് അതിശയോക്തി ഇല്ലാതെ പറയാം.

സൈന്ധവമൊഴി പത്രാധിപര്‍ വി.സി. സുനില്‍, ആംസ് രക്ഷാധി കാരി എലിക്കുളം ജയകുമാര്‍, സൈന്ധ വമൊഴി മാനേജിംഗ് എഡിറ്റര്‍ എം.കെ. ശിവന്‍കുട്ടി എന്നിവരുടെ ദീര്‍ഘ വീക്ഷണ ത്തിന്റെ ഫലമായാണ് ഇത്തര മൊരു ക്യാമ്പ് സംഘടി പ്പിക്ക പ്പെട്ടത്. ഇന്നത്തെ യുവ തലമുറ യ്ക്ക് ഡോ. അംബേദ്കറുടെ വീക്ഷണങ്ങള്‍ മനസ്സിലാക്കാനും സ്വയം ഒരു തിരിച്ച റിവിനും ക്യാമ്പ് വേദിയായി. ആദി ദ്രാവിഡ സംസ്‌കാരവും ആദിമ ജനതയും തുടങ്ങി പരിസ്ഥി തിയുടെ രാഷ്ട്രീയം, സിനിമയിലെ അധീശ്വത്വ വ്യവഹാരങ്ങള്‍, അംബേദ്കര്‍ ദര്‍ശനവും പ്രായോഗിക അധികാര രാഷ്ട്രീയവും, പട്ടികജാതി സമൂഹം അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങളും ഏറ്റെടു ക്കേണ്ട ഉത്തര വാദിത്വങ്ങളും, ദലിത് ക്രൈസ്തവ സാമൂഹിക പ്രശ്‌നം - പരിവര്‍ത്ത നവഴികള്‍, ദലിത് വിഭാഗ ങ്ങളുടെ സാമൂഹിക വളര്‍ച്ചയ്ക്ക് ബജറ്റ് പങ്കാളിത്ത ത്തിന്റെ ആവശ്യകത, തദ്ദേശീയ ആദിമ ജനതയുടെ ആത്മീയ ജീവിതം, കുടുംബം സമൂഹം നവോത്ഥാനം, ദലിത് യുവത്വം - വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലു വിളികള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങളും സ്ത്രീപക്ഷ പ്രവര്‍ത്ത നങ്ങളുടെ കാലിക പ്രസക്തിയും, ഭൂസമരങ്ങളുടെ രാഷ്ട്രീയം, പട്ടിക വര്‍ഗ്ഗ സമൂഹവും ജീവിതാ വസ്ഥയും പരിവര്‍ത്തന സാധ്യതകളും, ദലിത് സാമൂഹ്യ വികസനവും ബിസിനസ്സും സ്ഥാപന വത്ക്കരണവും, മൂലധന സമാഹരണവും, ഇന്ത്യയില്‍ ദലിത് കേന്ദ്രീകൃതമായ ശക്തമായ മാധ്യമ സാങ്കേതിക പ്രവര്‍ത്തന ത്തിന്റെ ആവശ്യകതയും ജനാധിപത്യ ത്തില്‍ പ്രത്യേകിച്ച് ദലിത് സമൂഹം വളര്‍ത്തേണ്ട മാധ്യമസംസ്‌കാ രം. ഇത്യദി വിഷയങ്ങളെ അടിത്തറ യാക്കി ഗൗരവമായ പ്രബന്ധങ്ങളും ചര്‍ച്ചക അംബേദ്കര്‍, അയ്യന്‍കാളി, പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍, അപ്പച്ചന്‍, കല്ലറ സുകുമാരന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തന ങ്ങള്‍ അറിയാതെ പോകുന്ന യുവജനങ്ങള്‍ക്കു ചരിത്രപര മായ അറിവിന്റെ വാതില്‍ തുറന്നു തന്നു ഈ ക്യാമ്പ്.

അറിവ് ഒരു കരുത്താണെന്നും അത് നമ്മുടെ വ്യക്തി ത്വത്തെ ഒന്നുകൂടി തിളക്കി നിര്‍ത്തുമെന്നും മനസ്സിലാക്കിയ സന്ദര്‍ഭ മായിരുന്നു ക്യാമ്പിന്റെ സമാപനം. ശ്രീ കുഞ്ഞുകുട്ടി കൊഴുവനാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ എം. കെ. ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം ജയകുമാര്‍ സ്വാഗതം ആശംസിച്ചു. ചലച്ചിത്ര സംവിധായകന്‍ ബേബി തോമസ് മുഖ്യ അതിഥി യായിരുന്നു. വി. സി. സുനില്‍ ക്യാമ്പിന്റെ ലക്ഷ്യങ്ങളെ ക്കുറിച്ച് വിശീകരിച്ചു. കുമരകം ബാബുരാജ്, കെ. ഗുപ്തന്‍, ഏകലവ്യന്‍ ബോധി, പ്രൊഫ. രാജു തോമസ്, വി. കെ. കുട്ടപ്പന്‍, പി. എം. രാജീവ്, യു. പി. അനില്‍ കുമാര്‍, അഡ്വ. സി. കെ. തങ്കപ്പന്‍, എലിക്കുളം ജയകുമാര്‍, കെ. ടി. റജികുമാര്‍, തിലകമ്മ പ്രേംകുമാര്‍, ശ്രീരാമന്‍ കൊയ്യോന്‍, ശാന്താ തുളസീധരന്‍, പി. കെ. പ്രവീണ്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. സജന്‍ സി. മാധവന്‍, പാറമ്പുഴ ഗോപി, ലേഖാ കാവാലം കെ. എം. പൂവ്, കണ്ണന്‍ മേലോത്ത്, തോമസ് മാത്യു ഐ. എ. എസ്., വി. ഐ. ബോസ്, അഡ്വ. ജോഷി ജേക്കബ്, ആപ്പാഞ്ചിറ പൊന്നപ്പന്‍, കെ. ഉദയസിംഹന്‍, പി. എസ്. പ്രസാദ്, ആര്‍. പ്രസന്നന്‍, ജോയി തുരുത്തേല്‍, അഡ്വ. പി. എം. ബേബി, കെ. സി. ഫ്രാന്‍സിസ്, പി. പി. ഗോപി ഐ. എ. എസ്, പി. എസ്. പ്രഭാകരന്‍, തമ്പി മണര്‍കാട്, ദര്‍ശാചാര്യര്‍, ഡോ. സൈമണ്‍ ജോണ്‍, അജിത് നന്ദന്‍കോട്, ബി. മധുകുമാര്‍, പ്രവീണ്‍ കെ. മോഹന്‍, പ്രകാശ് കോട്ടയം, അനുരാജ് തിരുമേനി, റാണി സുന്ദരി, രേഷ്മ ആര്‍. എന്‍, ഊര്‍മിളാ ദേവി ടീച്ചര്‍, കെ. കെ. മണി, അഡ്വ. പി. ഒ. ജോണ്‍, ലൂക്കോസ് കെ. നീലംപേരൂര്‍, അമ്മിണി കെ. വയനാട്, സി. ജെ. തങ്കച്ചന്‍, ജീനമിത്ര, രാഹുല്‍ പൊങ്ങന്താനം, സജിമോള്‍, ജയശ്രീ ജയകുമാര്‍, രമേശ് അഞ്ചലശ്ശേരി, ആര്‍. ബോബി, ബേബിന്‍ ചേലക്കുഴി, രതീഷ്, ചന്ദ്രബാബു കുമരകം, കൈപ്പുഴ ജയരാജ്, ഔസേഫ് ചിറ്റക്കാട് തുടങ്ങി ഒട്ടനവധി പ്രമുഖ വ്യക്തികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏറ്റവും എടുത്തു പറയേണ്ട വസ്തുത ബഡ്ജറ്റില്‍ ദലിതുകള്‍ക്കുള്ള വിഹിതത്തെ ക്കുറിച്ച് യു.പി. അനില്‍കുമാര്‍ നയിച്ച ക്ലാസ്സായിരുന്നു. ഗ്രാമസഭകളില്‍ പോലും പങ്കെടുക്കാതെ നടക്കുന്ന ദലിത് ജനതയ്ക്ക് തന്റെ ഉത്തരവാദിത്വ ങ്ങളിലേക്കു ശ്രദ്ധ തിരിക്കാന്‍ പര്യാപ്ത മായിരുന്നു ഈ ക്ലാസ്. ബഡ്ജറ്റ് വിഹിതം കൃത്യമായി അറിയുകയും അതിനനുസൃ തമായി പ്രോജക്ടുകള്‍ വച്ച് അത് നേടിയെടു ക്കുകയും ചെയ്യണ മെന്നു പറഞ്ഞത് ഇന്നത്തെ യുവജന ങ്ങളുടെ സജീവശ്രദ്ധ പതിയേണ്ടതാണ്. അതുപോലെ അനുഭവ സാക്ഷ്യ ത്തിലൂടെ കേരളത്തിലെ ആദിവാസി കളെക്കുറിച്ച് പഠനഗ്രന്ഥം എഴുതിയ ശാന്താ സുളസീധര ന്റെയും ശ്രീരാമന്‍ കൊയ്യോന്റെയും ഭൂസമര ചര്‍ച്ചയും ക്യാമ്പിനെ സജീവമാക്കി. കറുത്ത വംശീയത യുടെ ആഗോള വിമോചന പോരാട്ട ങ്ങളോട് ഐക്യദാര്‍ഢ്യ പ്പെട്ട് തദ്ദേശീയരുടെ ആത്യന്തിക ഉയര്‍ത്തെഴു ന്നേല്‍പ്പും ലക്ഷ്യമാക്കി, ദേശീയ അന്തര്‍ദേശീയ നിലവാരത്തില്‍ ദൃശ്യ-ശ്രാവ്യ - പ്രിന്റഡ് മാധ്യമ സമുച്ചയ സാങ്കേതിക സ്ഥാപനം കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്നതിനെ സംബന്ധിച്ച് വി. സി. സുനില്‍ മാധ്യമ ത്തിന്റെ വികാസ പ്രവര്‍ത്തന ങ്ങളെക്കുറിച്ചു നടത്തിയ അവലോകന ചര്‍ച്ചയും ശ്രദ്ധേയ മായിരുന്നു. നിരവധി സംഘടനകളിലും രാഷ്ട്രീയ പ്രസ്ഥാന ങ്ങളിലുമായി ചിതറി ക്കിടക്കുന്ന ദലിത് ജനതയുടെ ഏകോപന ത്തിന്റെ പ്രസക്തി എന്നു ബോദ്ധ്യപ്പെടു ത്തുന്നതായിരുന്നു വിഷയങ്ങളി ലേറെയും.

സാമൂഹിക മായും, രാഷ്ട്രീയമായും മതപരമായും വേര്‍തിരിക്കപ്പെട്ട ഒരു ജനതയുടെ ഏകോപനവും, അതി ജീവനവും, അധികാര പങ്കാളിത്തവും ചര്‍ച്ച ചെയ്ത വേദിയില്‍ യുവജന പ്രാതിനിധ്യം കുറവായിരുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്. എന്നാലും പുതിയ കാലത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കി സമകാലിക മായി ചിന്തിക്കുകയും പ്രവര്‍ത്തി ക്കു കയും മുന്നേറുകയും ചെയ്യണമെന്നു ഓര്‍മ്മ പ്പെടുത്തിയ ക്യാമ്പ് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു.

ഇന്ത്യയുടെ ജനാധിപത്യാ നന്തര നവോത്ഥാ നത്തിന് കാലോചിതമായി മാനവ വാദപരമായ നവോത്ഥാന ധാര അടിത്തട്ട് സമൂഹ ത്തില്‍നിന്ന് ഉയര്‍ത്തി ക്കൊണ്ടുവരിക എന്നതായിരുന്നു ക്യാമ്പിന്റെ പൊതു അജണ്ട. തദ്ദേശീയ ആദിമ ജനവിഭാഗ ങ്ങളെ ഒരു സമൂഹമാക്കി പുനര്‍നിര്‍വചിച്ച് ഒരു ജനതയാക്കി ഘടനാപരമായ പരിഷ്‌കരണം സാമൂഹ്യ ക്രമം, കൂട്ടുത്തര വാദിത്വത്തോടെ പൊതു മണ്ഡലത്തില്‍ വികസിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തെ മുന്‍നിര്‍ത്തി കേരളത്തിലെ പാര്‍ശ്വ വത്കൃതരായ എല്ലാ വിഭാഗ ങ്ങളിലെയും സാധാരണ മനുഷ്യരെ ഐക്യപ്പെടുത്തുന്ന പുതിയ നവോത്ഥാന രാഷ്ട്രീയ ത്തിന്റെ വിമോചന ദൗത്യം ഏറ്റെടു ക്കാനും പാര്‍ശ്വ വത്ക്കരുടെ അധികാരം കേരളത്തിന്റെ രാഷ്ട്രീയ അധികാര മണ്ഡലത്തില്‍ തുല്യ നീതിയുടെയും അവസര സമത്വത്തി ന്റെയും ദര്‍ശനങ്ങളില്‍ രൂപപ്പെടുത്താനും ക്യാമ്പ് ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ