"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 16, തിങ്കളാഴ്‌ച

ഗുരുവിന്റെ ഗുരുവും ശിക്ഷ്യന്‍മാരും - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഒര്‍ണ 
ശ്രീനാരായണ ഗുരുവിന്റെ ഗുരു ഒരു താഴ്ന്ന ജാതിക്കാര നാണെന്നുളള വിവരം അന്നും ഇന്നും അദ്ദേഹത്തിന്റെ ജീവചരിത്ര കാരന്‍മാര്‍ മറച്ചു വച്ചിരിക്കുക യാണ്. തമിഴ് നാട്ടിലെ ചെങ്കല്‍പേട്ട് സ്വദേശിയും സ്വാതി തിരുനാളിന്റെ ഭരണകാലത്ത് റെസിഡന്‍സിയില്‍ സൂപ്രണ്ടായി ജോലിയില്‍ പ്രവേശിച്ച മുത്തുകുമാരന്‍ സുബ്ബരായര്‍ എന്ന അയ്യാവു സ്വാമികളില്‍ നിന്നാണ് ചട്ടമ്പി സ്വാമികളും ഗുരുദേവനും പലതും പഠിച്ചത്. പതഞ്ജലി യോഗദര്‍ശന ത്തിലും യോഗ വിദ്യയിലും മാത്രമല്ല യോഗാ സൂത്രണ വ്യാകരണങ്ങളുടെ മഹാഭാഷ്യത്തിന്റെ കര്‍ത്താവും കൂടിയായ ഇദ്ദേഹം ഗണിക സമൂദായാംഗവും മലബാര്‍ നിവാസിയുമാണ്. വേദാന്ത തത്വങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്റെ ശിക്ഷനായിരുന്നു വെന്ന് ജാതി പറയാതെ കോട്ടു കോയിക്കല്‍ വേലായുധന്‍ മാത്രമാണ് തന്റെ ശ്രീനാരായണഗുരു എന്ന കൃതിയില്‍ രേഖപ്പെടുത്തി യിട്ടുളളത്. ചെറുപ്പത്തില്‍ ശ്രീകൃഷ്ണ ഭക്തനായ ഗുരു പിന്നീട് സുബ്രഹ്മണ്യോ പാസകനായത് അയ്യാവ് സ്വാമികളുടെ യോഗാസന മുറകള്‍ക്ക് ശേഷമാണോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.

ജാതി നശീകരണ ത്തിനും മാനവ ധര്‍മ്മത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഗുരുവിന്റെ ശിക്ഷ്യന്‍മാര്‍ ഭൂരിഭാഗവും സവര്‍ണ്ണ സമ്പന്നരായിരുന്നു. സത്യവൃതന്‍ എന്ന പേരില്‍ അറിയപ്പെട്ട അയ്യപ്പന്‍ പിളളയാണ് അതില്‍ പ്രമുഖന്‍. ചൈതന്യ സ്വാമികള്‍, ധര്‍മ്മതീര്‍ത്ഥര്‍, ആനന്ദ തീര്‍ത്ഥന്‍ ഇവരെല്ലാം സവര്‍ണ്ണര്‍ തന്നെയായിരുന്നു. ഗുരുവായൂരിലെ കുലീന കുടുംബത്തില്‍ ജനിച്ച കരുണാകര മേനോന്‍ സി.എം.എസ് സഭയില്‍ ചേര്‍ന്ന് ജ്ഞാന സ്‌നാനം ചെയ്ത് ജോണ്‍ എന്ന പേരില്‍ സെമിനാരി പ്രവര്‍ത്തനം ചെയ്തു പോരവെ ഗുരുവില്‍ ആകൃഷ്ടനായി ശിക്ഷ്യത്വം സ്വീകരിച്ച് ധര്‍മ്മ തീര്‍ത്ഥയാകുക പോലുമുണ്ടായി. അതുപോലെ കാതര്‍ എന്ന ഒരു മുസ്‌ലീം കന്തസ്വാമി എന്ന പേര് സ്വീകരിച്ച് ഗുരുവിന്റെ ശിക്ഷനായി മാറുകയുണ്ടായി. ഇന്നും ശിവഗിരി മഠത്തിലെ സന്യാസി വര്യന്‍മാരിലധികം പേരും സവര്‍ണ്ണരല്ലേ? ഇവരുടെ തമ്മിലടി ഗുരുവിനെ ധര്‍മ്മസ്ഥാപനം വിടുന്ന തിനുപോലും സാഹചര്യം ഒരുക്കി. സന്യാസിമാരുടെ ഈ വിഭാഗീയ തമൂലം ശ്രീനാരായണ ഗുരുവിന്റെ വാത്‌സല്യ ഭാജനവും ശിവഗിരിയില്‍ അന്തേവാസിയായി താമസിച്ച് ഗുരുവിന്റെ ശിക്ഷണം സ്വീകരിച്ച ശ്രീബോധേശ്വരന്‍ രണ്ട് വര്‍ഷം മഠത്തില്‍ താമസിച്ച് പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ അവിടെ വളര്‍ന്നുവന്ന സാമുദായിക ഭേദചിന്ത വേദനജനകമായി. തോന്നുകയും സ്വാമിയോട് സവിനയം യാത്രചോദിച്ച് നമസ്‌കരിച്ച് പിരിഞ്ഞു പോകുകയും ചെയ്തു.

ജാതി നശീകരണ പ്രസ്ഥാനത്തിന്റെ ദാതാവ് ഭഗവാന്‍ ബുദ്ധനും, ബുദ്ധന് ശേഷം ഡോ. അംബേദ്കറും, തുടര്‍ന്ന് കേരളത്തില്‍ സഹോദരന്‍ അയ്യപ്പനുമാണ് അതിന്റെ നേതൃത്വം എറ്റെടുത്തത്. എന്നാലും തന്റെ കുടുംബജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കുന്നതില്‍ പരാജയപ്പെടുക യാണുണ്ടായത്. സാമൂഹ്യ പ്രസ്ഥാനം അയ്യങ്കാളി യുടേതു മാത്രവുമാണ്. സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ അയ്യങ്കാളി നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ എസ്.എന്‍. ഡി.പി.യും അതിന്റെ നേതാക്കളും നടത്തിയ തിനേക്കാള്‍ വളരെ തീഷ്ണവും ദൃഢവുമായി രുന്നുവെന്ന് കാലം തെളിയിച്ചു. (മാധ്യമം വാരിക 2001 മാര്‍ച്ച് 30) എന്റെ ലക്ഷ്യം ഈഴവ താല്‍പ്പര്യ മാണെന്ന വെളളാപ്പിളളി യുടെ ഭാഷ്യം (ഇതേ ലക്കം) എത്ര സങ്കുചിത മായിരിക്കുന്നു വെന്ന് മര്‍ദ്ദിത ജനത മനസിലാക്കണം. അതിനിടെ നമ്പൂതിരി മുതല്‍ നായാടി വരെയുളള ഹൈന്ദവ ജനതയെ ഭൂരിപക്ഷ വര്‍ഗീയത ക്കെതിരെ സംഘടിപ്പി ക്കുമെന്ന് വാദിച്ച് എസ്.എന്‍. ഡി.പി യോഗവും നേതൃത്വവും പഴയകാല ചരിത്രം ആവര്‍ത്തി ക്കുമെന്ന് പ്രഖ്യാപി ക്കുകയാണ്.

തിരുവിതാംകൂറില്‍ ക്രിസ്ത്യാനി കളോടും മലബാറില്‍ നായമാരോടും കൂടി ചേര്‍ന്നാണ് പുലയരെ, ഈഴവര്‍/തിയ്യര്‍ മര്‍ദ്ദിച്ചത്. ഭാരതത്തില്‍ ജാതിയെ അംഗീകരി ക്കാത്ത ഏക ചിന്തകള്‍ ശ്രീബുദ്ധന്‍ മാത്രമാണ്. ബുദ്ധനെ കുറിച്ച് അധികം പഠിക്കുകയും എഴുതുകയും ചെയ്തത് ആശാനാണ്. അദ്ദേഹവും ഈഴവര്‍ക്ക് വേണ്ടി മാത്രമാണ് വാദിച്ചതും പ്രവര്‍ത്തിച്ചതും. ടി.കെ. മാധവന്‍ പ്രജാ സഭക്ക് പുറത്ത് പ്രവര്‍ത്തിച്ച പ്പോള്‍ ആശാന്‍ സഭയ്ക്ക് അകത്താണ് എന്ന് മാത്രം. തന്റെ ഇരുപതിലധികം രചനകളില്‍ ചണ്ഡാല ഭിക്ഷുകിയും ദുരവസ്ഥയുമാണ് അയിത്തവും സാമൂഹ്യ വിപത്തും അല്പമെങ്കിലും ചൂണ്ടി കാണിച്ചിട്ടുളളത്. ദുരവസ്ഥയിലെ പ്രമേയം 1921 ലെ മലബാര്‍ കലാപമാണല്ലോ ജന്മി നാടുവാഴി സാമ്രാജത്വ ത്തിനുമെതിരെ ദരിദ്ര മുസ്ലിം ജനത ചെറുത്ത ആ കലാപം ഭാരതത്തിലാകമാനം നിശ്ചലാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പോലും കേരളത്തില്‍ ഒരു വര്‍ഷകാലം നിറുത്തി വക്കുന്നതിനിട യാകുകയും ചെയ്തു. കലാപത്തെ കുറിച്ച് കലാപം നടന്ന പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടി എസ്.എന്‍. ഡി.പി. യോഗം ആശാനെ കമ്മീഷനായി നിയമിക്കുക യുണ്ടായി. പ്രദേശം സന്ദര്‍ശിച്ച ആശാന് ദുരവസ്ഥ രചിക്കുന്ന തിനുളള പ്രചോദന മായിരുന്നു കലാപ ബാധിത പ്രദേശം കണ്ടിട്ട് സാധിച്ചത്. ദുരവസ്ഥയില്‍ അയിത്ത ജാതിക്കാരനായ ചാത്തന്റെ ചാളയില്‍ അന്തിയുറ ങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജന ത്തിന്റെ നൊമ്പരങ്ങ ളെയാണ് ആശാന്‍ ദുരവസ്ഥയില്‍ വര്‍ണ്ണിക്കുന്നത്. ചാത്തനിലുളള മനുഷ്യനെയും അവന്റെ ധാര്‍മ്മിക മൂല്യവും ആശാന്‍ കാണാതെ പോയി. മാത്രമാണോ ഇതിലെ ദുഷ്ടങ്ങളെ കഥാപാത്ര ങ്ങളായി ആശാന്‍ കണ്ടെത്തിയത് മുസ്ലിങ്ങളെയാണ്. പറയതക്ക ജാതി ചിന്തയില്ലാത്ത ഒരേ ഒരു മതം ഇസ്ലാം മതമാണ്. അത് ജാതിയെ നട്ടുപിടിപ്പി ക്കുന്നില്ല വെളളവും വളവും വക്കുന്നില്ല. ആശാനോടൊ അദ്ദേഹത്തിന്റെ ജാതിയോടെ യാതൊരു വിധ കലഹങ്ങളോ ദ്രോഹങ്ങളോ ഉളളതായിട്ട് അറിവുമില്ല. മാത്രമല്ല, മഹാനായ ടിപ്പു സുല്‍ത്താന്റെ 25 വര്‍ഷത്തെ മലബാറിലെ ഭരണമാണ് അവിടെ തിയ്യരെ ഭൂമിയുടെ ഉടമകളാ ക്കിയതെന്ന് കെ.ആര്‍. തിരുനിലത്തിനെ പോലുളള ചരിത്ര കാരന്മാര്‍ (ഗുരുദേവന്‍-ദര്‍ശനവും ചരിത്രവും) പ്രസ്താവിക്കുന്നു. അങ്ങനെ യുളള ആ സമുദായ ത്തെയാണ് ആശാന്‍ അറപ്പും, വെറുപ്പും ജനിപ്പിക്കുന്ന വിധത്തില്‍ കവിതയില്‍ ചിത്രീകരിച്ചത്. ക്രൂരന്മാര്‍, ദുഷ്ടമുഹമ്മദര്‍, മ്ലേഛന്മാര്‍, പീറോ ജോനകര്‍, എന്നിങ്ങനെ യായിരുന്നു ആശാന്‍ മുഹമ്മദീയര്‍ക്ക് നല്കിയ വിശേഷണങ്ങള്‍. തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ മഹാരാജാവ് കുതന്ത്രത്തില്‍ കൂടി തിരുവിതാം കൂറിന്റെ അധികാരം ഏറ്റെടുത്ത വേലിതമ്പി എന്ന സവര്‍ണന്‍ പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന് ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിന്റെ പൊതു വഴിയില്‍ കൂടി നടന്നതിന് നൂറുകണക്കിന് ഈഴവരുടെ ഗളച്ഛേദം നടത്തി ദളവകുളം സൃഷ്ടക്കുകയുണ്ടായി. ഈ ദാരുണ കൊലയ്ക്ക് നേതൃത്വം കൊടുത്ത കുതിര പക്കിയുടെയും, കുഞ്ഞു കുട്ടിപിളള യുടെയും തലമുറ കളുമായിട്ടാണ് പുതിയ നായരീഴവ സഖ്യത്തി ലേര്‍പ്പെട്ടാന്‍ ശ്രമിക്കുന്നത്. 1856ല്‍ എടയ്ക്കാട്ട് ഒരു ഒരു ശിവക്ഷേത്രം പണികഴിപ്പിച്ച് ആരാധന നടത്തുവാന്‍ ധൈര്യം കാണിച്ചത് ആറാട്ടുപുഴ വേലായുധ പണിക്കരെന്ന ഈഴവനാണ്. റൗക്ക ഉപയോഗി ക്കുവാന്‍ അവകാശ മില്ലാതിരുന്ന ഈഴവ സ്ത്രീകള്‍ക്ക് 1000 റൗക്ക വാങ്ങി ധരിപ്പിച്ചുകൊണ്ട് കായങ്കുളം പട്ടണത്തില്‍ കൂടി ജാഥ നടത്തുകയും മൂക്കുക്കുത്തി അണിയാന്‍ അധികാര മില്ലാതിരുന്ന ഈഴവ സ്ത്രീകള്‍ക്ക് 1000 മൂക്കു കത്തികള്‍ വാങ്ങി കൊടുത്ത് പന്തളത്തെ പട്ടണത്തില്‍ കൂടി ജാഥ നടത്തിച്ചും പിന്നോക്ക / ദലിത ജനതയുടെ അഭിമാനമായി മാറിയ ആറാട്ടുപുഴ വേലായുധ പണിക്കരെ ബോട്ടില്‍ കയറ്റി കായലിന്റെ നടുകയത്തില്‍ കൊണ്ടു പോയി മുക്കി കൊന്ന സവര്‍ണ്ണ നായര്‍ തമ്പുരാക്ക ന്മാരോടല്ലാതെ പുലയരോടും പറയരോടും ഐക്യപ്പെടാന്‍ സമ്പന്ന സവര്‍ണ്ണ ഈഴവ പ്രമാണി വര്‍ഗ്ഗത്തിന് ഒരിക്കലും കഴിയുകയില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ