"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 17, ചൊവ്വാഴ്ച

കറുത്ത അമേരിക്ക: വംശീയാഭിമാനം - ദലിത് ബന്ധു എന്‍ കെ ജോസ്

വംശീയാഭിമാനം ഇന്നും കേരള ത്തിലെ ദലിതര്‍ക്ക് ഒരു മരിചീക യാണ്. താന്‍ ഒരു ദലിതനാണ്, അല്ലെങ്കില്‍ ഒരു പുലയനാണ്, പറയനാണ്, കുറവനാണ് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന എത്ര പേര്‍ ഇന്ന് കേരള ത്തിലുണ്ട്. ഈ.എം.ശങ്കരന്‍ നമ്പൂതി രിപ്പാട്, പി.കെ. നാരായണ പണി ക്കര്‍, സി.ബി.സി വാര്യര്‍ എന്ന പോലെ കെ.സി. നാരായണപ്പുല യന്‍, സുരേഷ്പറയന്‍, ഗോപാല കൃഷ്ണ ക്കുറവന്‍ എന്നു പറയാ നുള്ള ചങ്കൂറ്റം, ആര്‍ജ്ജവം എന്തു കൊണ്ടില്ലാതെ പോയി? ഒരു സജി കെ. ചേരമന്‍ മാത്രം മതിയോ? അവന്‍ നമ്പൂതിരി കുടുംബ ത്തിലാണ് ജനിച്ചതെങ്കില്‍ ഞാന്‍ പറയ കുടുംബത്തിലാണ് ജനിച്ചത് എന്ന് എന്തുകൊണ്ട് പറയുന്നില്ല?

നാരായണ സ്വാമി, ശങ്കര അയ്യര്‍ എന്നെല്ലാം കേള്‍ക്കുമ്പോള്‍ മൂന്നോ നാലോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രാ പ്രദേശത്ത് നിന്നും കര്‍ണ്ണാടക ത്തില്‍ നിന്നുമൊക്കെ ഇവിടെ കുടിയേറി ഇവിടത്തെ നല്ലവരായ അന്നത്തെ ജനത്തെ കബളിപ്പിച്ചു വഞ്ചിച്ച് ഇവിടെ ആസ്ഥാനമുറപ്പിച്ചു അവരെ ഞെക്കിപ്പിഴിഞ്ഞു അവരുടെ രക്തം ഊറ്റിക്കുടിച്ച നരഭോജികളുടെ പിന്‍തലമുറക്കാര്‍ എന്ന ചിന്ത മനസ്സില്‍ ഉദിക്കണമെങ്കില്‍ കേരളത്തിലെ ജനതയുടെ ചരിത്രം പഠിപ്പിച്ചിരിക്കണം. ചാത്തന്‍ പുലയനെന്നോ കറുമ്പന്‍ പറയനെന്നോ കേള്‍ക്കുമ്പോള്‍ കേരളത്തില്‍ ജനവാസം ഉണ്ടായകാലം മുതല്‍ ഈ മണ്ണില്‍ ജനിച്ചു ജീവിച്ച് ഇവിടെ വെട്ടിയും കിളച്ചും കാലി വളര്‍ത്തിയും മത്സ്യം പിടിച്ചും മറ്റും സ്വതന്ത്രമായി കഴിഞ്ഞ ശുദ്ധ മനസ്‌കരായ ജനം കബളിപ്പിക്കപ്പെട്ട് മണ്ണും പെണ്ണും നഷ്ടപ്പെട്ട വരുടെ പിന്‍തലമുറ, ഒരു കാലത്ത് അധിനിവേശ ക്കാരുടെ കൊള്ളക്കും ചൂഷണത്തിനും വിധേയരായി കുടിലുപോലും നഷ്ടപ്പെട്ടവരുടെ പിന്‍ തലമുറയില്‍പ്പെ ട്ടവരാണ് എന്ന ചിന്ത മനസ്സില്‍ ഉദിക്കണ മെങ്കില്‍ ആ ചരിത്രം അറിഞ്ഞിരിക്കണം ആ ചരിത്രം അറിഞ്ഞാല്‍ മാത്രമേ കോപം ഉണ്ടാകുകയുള്ളൂ. കോപമാണ് വിപ്ലവത്തെ സൃഷ്ടിക്കുന്നത്. അതൊന്നും അറിയാത്തവര്‍ക്ക് എന്ത് വംശീയാഭിമാനം !

മൂന്നുകോടിയിലേറെ വരുന്ന കേരളത്തിലെ ജനങ്ങളുടെ 25 ശതമാനം ദലിതരാണ്. അതായത് മുക്കാല്‍ കോടി. അമേരിക്കന്‍ ജനതയുടെ കേവലം 12 ശതമാനം മാത്രമാണ് അവിടത്തെ കറുത്തവര്‍ തങ്ങള്‍ കേരളത്തില്‍ 75 ലക്ഷം ഉണ്ട് എന്നറിയാവുന്ന എത്ര ദലിതരുണ്ട്? അവരില്‍ ഇന്ന് ഡോക്ടര്‍മാരുണ്ട്, എന്‍ജിനീയര്‍ മാരുണ്ട്, പ്രൊഫസര്‍മാ രുണ്ട്, ജഡ്ജി മാരുണ്ട്, ഐ.എ.എസുകാരുണ്ട്, ഐ.പി.എസുകാരുണ്ട് അവരിലാര്‍ ക്കെങ്കിലും തങ്ങളുടെ കൂട്ടത്തില്‍ 70 ലക്ഷം പേര്‍ ദാരിദ്ര്യവും ദുരിതവും അജ്ഞതയും അനുഭവിക്കുന്ന വരാണ് എന്നറിയാമോ? എല്ലാ മനുഷ്യരും സഹോദര ങ്ങളാണെങ്കിലും ഈ ആളുകള്‍ തങ്ങളുമായി രക്ത ബന്ധമുള്ള നേര്‍ സഹോദരങ്ങളാണ്. അവരുടെ ദുഃഖം തങ്ങളുടെ ദുഃഖമാണ് എന്ന ബോധ മുണ്ടായിരുന്നു വെങ്കില്‍ കേരളത്തിലെ ദലിതരുടെ സ്ഥിതി ഇന്ന് ഇതാകുമായിരുന്നില്ല.

1960 മുതല്‍ 80 വരെയുള്ള കാലഘട്ട ത്തിലാണ് അമേരിക്കന്‍ കറുമ്പരുടെ സമരം അതിന്റെ ഉച്ചസ്ഥായി യിലെത്തിയത്. 1950കളിലെ ഭാഗികമായ വിജയത്തിന് ശേഷം അവര്‍ ദക്ഷിണ സംസ്ഥാന ങ്ങളിലെ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് രൂപീകരിച്ചു. (S.E.L.E) അത് കറുത്ത വൈദികരുടേത് മാത്രമായപ്പോള്‍ തത്തുല്യമായ ഒരു സംഘടനയ്ക്ക് അവരുടെ വിദ്യാര്‍ത്ഥി വിഭാഗവും രൂപം കൊടുത്തു. അക്രമരഹിത വിദ്യാര്‍ത്ഥി ഐക്യകമ്മിറ്റി. പിന്നെ ഈ രണ്ട് സംഘടനകളുടെ നേതൃത്വ ത്തിലാണ് സമരം നടന്നത്.

നോര്‍ത്ത് കരോലിനായിലെ വുള്‍വര്‍ത്തില്‍ ഭക്ഷണ വിതരണ മേശയില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ സത്യാഗ്രഹം ആരംഭിച്ചത് 1966ലാണ് അതിന് വലിയ പ്രസിദ്ധീകരണം ലഭിക്കുകയും രാജ്യമൊട്ടൊകെ പലസ്ഥലത്തും പലഗ്രൂപ്പുകളും അത് അനുവര്‍ത്തി ക്കുകയും ചെയ്തു. ദക്ഷിണ സംസ്ഥാന ങ്ങളില്‍ പലയിടത്തും നടന്ന പ്രകടനങ്ങള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. പിറ്റേ വര്‍ഷം ദക്ഷിണ സംസ്ഥാനങ്ങള്‍ കറുമ്പര്‍ക്ക് വിലക്കിയിട്ടുള്ള പല ബസ് സ്റ്റേഷനിലേക്കുള്ള ബസ്സുകളില്‍ അവര്‍ നിര്‍ബന്ധ പൂര്‍വ്വം കയറി ഇരിപ്പായി. അതിനവര്‍ ഫ്രീഡം റൈഡ് (Freedom ride) എന്നു വിളിച്ചു. അതിനെല്ലാം ആവശ്യമായ പ്രചരണം കൊടുക്കാന്‍ മാധ്യമങ്ങള്‍ സഹായിച്ചു വെന്നത് അവരുടെ സമരത്തിന്റെ വിജയത്തിന് ഏറെ കാരണമായി.

1954ല്‍ ബോഡ് ഓഫ് എഡ്യൂക്കേ ഷനെതിരായി ബ്രൗണ്‍ ഫയല്‍ ചെയ്ത കേസ്സില്‍ വിജയിച്ചത് ആഫ്രോ അമേരിക്കന്‍ ജനതയുടെ നീണ്ട സമര ത്തിന്റെ ഒരു പ്രധാന മൈല്‍ക്കുറ്റിയായി. അതിലൂടെ വേര്‍തിരിവ് അസാധ്യമായി. അതുകൊണ്ട് പ്രായോഗികമായി വലിയ പ്രയോജ നമുണ്ടായില്ലെങ്കിലും അത് വിജയത്തിന്റെ ഒരു പൈലറ്റായി.

1957ല്‍ പാസ്സാക്കിയ സിവില്‍ റൈറ്റ് ആക്ടിന്റെ പിന്നില്‍ ദീര്‍ഘകാല സമരത്തിന്റെ ഒരു ചരിത്രമുണ്ട്. ആഭ്യന്തരയുദ്ധത്തിന് ശേഷം പാസ്സാ ക്കിയ ആദ്യത്തെ വിവേചന വിരുദ്ധനിയമം എന്ന നിലയിലുള്ള അതിന്റെ പ്രാധാന്യം വലുതാണ്. അതേത്തുടര്‍ന്നു 1964ല്‍ മറ്റൊരു സിവില്‍ റൈറ്റ് ആക്ട് വന്നു 1965ല്‍ വോട്ടവ കാശനിയമം വന്നു. അക്കൊല്ലം തന്നെ ഇമിഗ്രേഷന്‍ ആന്റ് നാഷണലിസ്റ്റ് സര്‍വ്വീസ് ആക്ട് (Imigration and Nationalist Service Act) അംഗീകരിച്ചു. 1968 ല്‍ വില്‍പ്പന വാടക വിവേചന നിരോധന ആക്ട് വന്നു. അന്നുവരെ ഒരു വെള്ള ക്കാരന്റെ വസ്തുവോ സാധനങ്ങളോ ഒരു കറുമ്പന് വിലയ്‌ക്കോ വാടകയ്‌ക്കോ വാങ്ങാന്‍ പാടില്ലായിരുന്നു. അങ്ങനെയുള്ള കരണങ്ങള്‍ ക്കൊന്നും സാധുത യില്ലായിരുന്നു. ഇവിടെയും സ്ഥിതി അതായിരുന്നില്ലേ? ആദിവാസികളുടെ ഭൂമി എങ്ങനെ ആദിവാസി കളുടേതല്ലാതായി? ഏത് സര്‍ക്കാരാണ് ആദിവാസികള്‍ക്ക് ന്യായവില പ്രതിഫലം കൊടുത്ത് അവരുടെ ഭൂമി ഏറ്റെടുത്തത്? നാട്ടുവാസി കളുടെ ഭൂമി ഏറ്റെടുത്ത മ്പോള്‍ പൊന്നും വിലകൊടുക്കുക എന്ന ഏര്‍പ്പാടു ണ്ടായിരുന്നു. ആദിവാസി കള്‍ക്ക് അതും ഉണ്ടായിരുന്നില്ല.

എന്നാല്‍ അമേരിക്കന്‍ ഐക്യ നാടുകളുടെ പ്രസിഡണ്ടായിരുന്ന ജോണ്‍ കെന്നഡി ആദ്യം ദക്ഷിണ സംസ്ഥാന ങ്ങള്‍ക്കെതിരെ നടന്ന പ്രസ്തുത പ്രക്ഷോഭ ണങ്ങളോട് അത്ര മമത പുലര്‍ത്തി യിരുന്നില്ല. അദ്ദേഹത്തി നാവശ്യം ദക്ഷിണ സംസ്ഥാന ങ്ങളുടെ വോട്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആ നിലപാടിന് മാറ്റം വരാന്‍ അധികസമയം വേണ്ടി വന്നില്ല. ജെയിംസ് മെര്‍ഡിത്തിന് മിസ്സിസ്സിപ്പി സര്‍വകലാശാ ലയില്‍ 1962ല്‍ വംശീയ പ്രശ്‌നത്തില്‍ പ്രവേശനം നിഷേധി ച്ചപ്പോള്‍ അദ്ദേഹ ത്തിന് നടപടി എടുക്കാ തിരിക്കാന്‍ സാധ്യമല്ലാ തെവന്നു. കേന്ദ്രത്തിന്റെ പട്ടാളം മിസ്സിസ്സിപ്പി യിലേയ്ക്ക് നിയമം നടപ്പാക്കാന്‍ വേണ്ടി മാര്‍ച്ച് ചെയ്തു. പൊതു സ്ഥലങ്ങളിലും സ്ഥാപന ങ്ങളിലും വിവേചനവും വിഭാഗീയതയും പാടേ നിരോധിക്കുന്ന ബില്‍ കോണ്‍ഗ്ര സ്സിലേയ്ക്ക് അയച്ചു. പക്ഷേ അതിന്റെ ഫലമായി 1963ല്‍ അദ്ദേഹം ക്രൂരമായി വധിക്കപ്പെട്ടു. കറുത്തവരുടെ സമരത്തിനി ടയ്ക്കുണ്ടായ ഒരു തീരാനഷ്ട മായിരുന്നു അത്.

എന്നാല്‍ പുറകെ പ്രസിഡണ്ടായി വന്ന ലിന്‍ഡ് ജോണ്‍സണ്‍ കെന്നഡി യുടെ പാതയില്‍ ഉറച്ചു തന്നെ നിന്നു. ബില്‍ നിയമമാകു വാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തി. ബില്‍ വച്ചുതാമസിക്കുക എന്ന എതിര്‍ പക്ഷ ത്തിനെതിരെ ജോണ്‍സണ്‍ കരുക്കള്‍ നീക്കി. 1964ല്‍ തന്നെ പൗരാവകാശ നിയമം പാസ്സാക്കി എടുത്തു. പിറ്റേ വര്‍ഷം പാസ്സാക്കിയ വോട്ടിംഗ് റൈറ്റ് ആക്ട് സംസ്ഥാന സര്‍ക്കാര്‍ വോട്ടവകാശം നല്‍കാതെ തള്ളിക്ക ളഞ്ഞ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുവാന്‍ ഫെഡറല്‍ ഗവണ്‍മെന്റിന് അധികാരം കൊടുത്തു. 1968ല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം പത്തു ലക്ഷത്തിലധികം കറുമ്പര്‍ക്ക് പുതുതായി വോട്ടവകാശം ലഭിച്ചു. പല ഔദ്യോഗിക സ്ഥാനങ്ങളിലും കറുത്തവര്‍ എത്തപ്പെട്ടു. അങ്ങനെ ആഫ്രോ അമേരിക്കന്‍സ് അവിടത്തെ പൊതു ധാരയില്‍ കയറിപ്പറ്റി.

അതിന്റെ എല്ലാം ഫലമായി അക്രമം പല നഗരങ്ങളിലും പൊട്ടിപ്പുറ പ്പെട്ടു. കറുമ്പരും വെള്ളക്കാരും മാറി മാറി അക്രമം അഴിച്ചു വിട്ടു. 1966-67 കാലഘട്ടത്തില്‍ പല പ്രധാനപ്പെട്ട നഗരങ്ങളിലും സമരം പൊട്ടി പ്പുറപ്പെട്ടു. 1968 മാര്‍ട്ടിന്‍ ലൂഥര്‍ കിങ് (ജൂണി) വെള്ളക്കാരുടെ തോക്കി നിരയായി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെനറ്റര്‍ റോബര്‍ട്ട് കെന്നഡിക്കും അതേ അനുഭവ മുണ്ടായി. കറുത്തവരുടെ ഒരു ബന്ധു വായിരുന്നു അദ്ദേഹം. അന്നു നടന്നു കൊണ്ടിരുന്ന വിയറ്റ്‌നാം യുദ്ധത്തിന് അദ്ദേഹം എതിരാ യിരുന്നുതാനും. ഈ മൂന്നു വധങ്ങളും കറുത്തവരുടെ സമര ത്തിന്റെ ഒരു ഘട്ടത്തിന്റെ അവസാന ത്തെയാണ് കുറിക്കുന്നത്. ആദര്‍ശ ങ്ങളുടെ പൊയ്മുഖം അവസാനിച്ചു. കോടതി വിധികളും കോണ്‍ഗ്രസ്സ് പാസ്സാക്കിയ നിയമങ്ങളും ഫെഡറല്‍ ഗവണ്‍മെന്റിന്റെ നയങ്ങളും കറുത്തവര്‍ക്ക് അനുകൂല മായിമായി. പക്ഷേ അവയെല്ലാം നടപ്പിലാ ക്കുന്നതില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച കുരുട്ടു ബുദ്ധി യും വച്ചു താമസിപ്പിക്കലും മറ്റും കൊണ്ട് ജനങ്ങള്‍ക്ക് പൗരസമത്വം ലഭിക്കുന്നത് ഏറെ കടമ്പകള്‍ പിന്നെയും വേണ്ടി വന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ