"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 16, തിങ്കളാഴ്‌ച

കാന്‍ഷിറാം: പൂന ഉടമ്പടിക്കു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍

അംബേദ്ക്കര്‍ക്ക് ശേഷമുള്ള കാലഘട്ടത്തില്‍ പൂനാഉടമ്പടി സൃഷ്ടിച്ച തകരാറുകളെ മനസ്സി ലാക്കുകയും അവയ്ക്ക് ഡോ. അംബേദ്ക്കര്‍ ആഗ്രഹിച്ചിരുന്നതു പോലെയുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ഒരേ യൊരു നേതാവ് കാന്‍ഷിറാം മാത്രമാണ്. ഡോ.അംബേദ്ക്കര്‍ തന്റെ ശേഷിച്ച ജീവിതകാലമത്രയും പൂനാഉടമ്പടിയെ അതിശക്തമായി തള്ളിപ്പറഞ്ഞിരുന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം പൂനാ ഉടമ്പടിയുടെ നിര്‍മ്മാര്‍ജ്ജനത്തിനായി ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പൂനാ ഉടമ്പടിയുടെ അമ്പതാം വാര്‍ഷിക വേളയില്‍, 1982 സെപ്തംബര്‍ 24ന് പ്രസിദ്ധീകരിച്ച ചരിത്രപ്രാധാന്യമുള്ള കൃതിയായ ദി ചംചാ ഏജില്‍ (ചട്ടുകയുഗം) പൂനാ ഉടമ്പടിയുടെയും ചട്ടുകയുഗത്തിന്റെയും പോരായ്മ കളെക്കുറിച്ച് സമ്പൂര്‍ണ്ണമായും സ്പഷ്ടമായും വിശദീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം കാന്‍ഷിറാമിന്റെ രാഷ്ട്രീയ സമരരതന്ത്രങ്ങളെക്കുറിച്ച് അഗാധമായ ഒരുള്‍ക്കാഴ്ച്ച പ്രദാനം ചെയ്യുന്നു. അദ്ദേഹം പറയുന്നു '1956ല്‍ ഡോ.അം ബേദ്ക്കറുടെ ദുഃഖകരമായ ദേഹവിയോഗത്തിന് ശേഷം ചട്ടുകയുഗ ത്തിന്റെ പ്രക്രിയയ്ക്ക് ഗതിവേഗം വര്‍ദ്ധിച്ചു. ഉയര്‍ന്ന ജാതി ഹിന്ദു ക്കളുടെ ഉപകരണങ്ങളും ഏജന്റുമാരും ശിങ്കിടികളുമായ ഇവരെ രാഷ്ട്രീയ രംഗത്ത് മാത്രമല്ല, മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും ബന്ധങ്ങളുടേ തുമായ എല്ലാ മേഖലകളിലും ധാരാളമായി ഇന്ന് കാണാന്‍ കഴിയും.' വിവിധ തരത്തിലുള്ള ചട്ടുകങ്ങളുടെ വന്‍ തോതിലുള്ള ഉദയം അവരെ തരംതിരിക്കുന്നതിലേയ്ക്ക് കാന്‍ഷിറാമിനെ നയിച്ചു. 5

(എ) ജാതി സമുദായ ചട്ടുകങ്ങള്‍
1. പട്ടികജാതിക്കാര്‍ - മടിയന്‍മാരായ ചട്ടുകങ്ങള്‍
2. പട്ടിക വര്‍ഗ്ഗങ്ങള്‍ - സ്വയാര്‍ജ്ജിത ചട്ടുകങ്ങള്‍
3. ഒ.ബി.സികള്‍ - അതിമോഹി ചട്ടുകങ്ങള്‍
4. ന്യൂനപക്ഷങ്ങള്‍ - നിസഹായരായ ചട്ടുകങ്ങള്‍
(ബി) പാര്‍ട്ടി ചട്ടുകങ്ങള്‍
(സി) അറിവില്ലാത്ത ചട്ടുകങ്ങള്‍
(ഡി) ബുദ്ധി ജീവി ചട്ടുകങ്ങള്‍ അഥവാ അംബേദ്ക്കറൈറ്റ് ചട്ടുകങ്ങള്‍
(ഇ) ചട്ടുകങ്ങളുടെ ചട്ടുകങ്ങള്‍
(എഫ്) വിദേശത്തുള്ള ചട്ടുകങ്ങള്‍

ഈ ഗ്രന്ഥം ചട്ടുകയുഗത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. കാന്‍ഷിറാമിന് ചട്ടുകയുഗത്തെക്കുറിച്ച് ക്രിസ്റ്റല്‍ പോലെ വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം പറഞ്ഞു 'ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് തരം താഴ്ത്തപ്പെട്ട ജനങ്ങളെ ഇരുണ്ടയുഗത്തില്‍ നിന്നും പ്രകാശപൂര്‍ണ്ണമായ യുഗത്തിലേയ്ക്ക് ഉയര്‍ത്തണമായിരുന്നു. എന്നാല്‍ മാറ്റത്തിലേക്കുള്ള ഈ പ്രക്രിയയില്‍ ഗാന്ധിജി ഇടപെട്ടു. അങ്ങനെ നാം (പിന്നോക്ക വിഭാഗങ്ങള്‍) അന്നു മുതല്‍ മറ്റൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചു. ആ യുഗത്തിന് ഞാന്‍ പേരിട്ടിരിക്കുന്നത് ചട്ടുകങ്ങളുടെ യുഗം അഥവാ ശിങ്കിടികളുടെ കാലഘട്ടം എന്നാണ്.' 6

കാന്‍ഷിറാം ദൃഢമായി തറപ്പിച്ച് പറഞ്ഞത് 'ഇന്ത്യയില്‍ ചട്ടുകയുഗം അതിന്റെ പ്രവര്‍ത്തന പന്ഥാവിലാണെന്നും കഴിഞ്ഞ അറുപത്തിയെട്ട് വര്‍ഷങ്ങളായി (2001ല്‍ പറഞ്ഞത്) നാം ചട്ടുകയുഗത്തില്‍ ജീവിച്ചു കൊണ്ടിരിക്കുകയാണ്' എന്നാണ്.7 ചട്ടുകയുഗത്തിന്റെ വെല്ലുവിളികളെ മറികടക്കുവാനായി, ഒരു സോഷ്യല്‍ ആക്ഷന്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത കാന്‍ഷിറാം ദര്‍ശിച്ചു. അതിന്റെ ഭാഗമായി ബാബാ സാഹേബിന്റെ സന്ദേശത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയ ശേഷം അംബേദ്ക്കര്‍ പ്രസ്ഥാനത്തെ കൊലപ്പെടുത്തുന്നതിന് കാരണമായ ചട്ടുകയുഗത്തിന്റെ വെല്ലുവിളി കളുമായി ഏറ്റുമുട്ടുന്നതിനായി 1981 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ വച്ച് കാന്‍ഷിറാം തന്റെ രണ്ടാമത്തെ പ്രസ്ഥാനമായ ഡി.എസ്. ഫോറിന് (ദലിന് ശോഷിത് സമാജ് സംഘര്‍ഷ സമിതി-ഉമഹശ േടവീവെശ േടമാമഷ ടമിഴവമൃവെ ടമാശവേശ) രൂപം നല്‍കി. ശാസ്ത്രീയവും ക്രമീകൃതവുമായ പഠനങ്ങള്‍ക്ക് ശേഷം ചട്ടുകയുഗത്തിന്റെ പ്രശ്‌നങ്ങളെ വിജയകരമായി പരിഹരിക്കുന്നതിനായി അദ്ദേഹം തന്റെ പദ്ധതിയെ താഴെ കൊടുത്തിരിക്കും വിധം മൂന്ന് ഭാഗങ്ങളായി തിരിച്ചു.

1. ചട്ടുകയുഗത്തിന്റെ വെല്ലുവിളികളെ നേരിടുക
2. ചട്ടുകയുഗം അവസാനിപ്പിക്കുക
3. പ്രകാശപൂര്‍ണ്ണമായ യുഗത്തിലേയ്ക്ക് ഉദിച്ചുയരുക
കാന്‍ഷിറാം മറ്റ് പരിഹാരങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുന്നു. അവ 1) ഹ്രസ്വകാല അടിസ്ഥാനത്തിലുള്ളവ 2) ദീര്‍ഘകാല അടിസ്ഥാ നത്തിലുള്ളവ 3) ശാശ്വത പരിഹാരത്തിനായി ഉള്ളവ. 8

കാന്‍ഷിറാമിനെ സംബന്ധിച്ചിടത്തോളം ചട്ടുകയുഗത്തിന്റെ വെല്ലുവിളികളെ നേരിടുവാനുള്ള ഹ്രസ്വകാല പരിഹാര മാര്‍ഗ്ഗമായി സോഷ്യല്‍ ആക്ഷന്റെ ആവശ്യകത അദ്ദേഹം ദര്‍ശിച്ചു. സോഷ്യല്‍ ആക്ഷന്റെ തലം ആരംഭിക്കുന്നത് മൂന്ന് ഘട്ടങ്ങളോടു കൂടിയാണ്.
അവ

1. ഉണര്‍ത്താന്‍ പ്രേരകമായ വിധം ഉണര്‍വ്വ് സൃഷ്ടിക്കുക
2. ദലിത് ശോഷിത് സമാജിനെ പ്രവര്‍ത്തനനിരതരായി നിലനിര്‍ത്തുക
3. ശാന്തമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉഗ്രമായ പ്രവര്‍ത്തന ങ്ങളിലേയ്ക്ക് പ്രവേശിക്കുക


ഈ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത് കാന്‍ഷിറാം തന്നെയായിരുന്നു. 


അദ്ദേഹം വിവരിക്കുന്നു 'എല്ലാം കണക്കിലെടുക്കുമ്പോള്‍ സോഷ്യല്‍ ആക്ഷന്‍ ശാന്തവും ഇടര്‍ച്ചകളില്ലാത്ത വിധം തുടര്‍ച്ചയുള്ളതു മായിരിക്കണം അത് ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലാകാം. ഒരു കാരണത്തിന്‍ മേലല്ലെങ്കില്‍ മറ്റൊരു കാരണത്തിന്‍മേലാകാം. അത് അര്‍ത്ഥ ൂര്‍ണ്ണവും ഫലപ്രദവുമാകണമെങ്കില്‍ സാന്ദര്‍ഭികമായി പൊട്ടിത്തെറി ഉളവാക്കുന്ന ഭാവത്തിലേക്ക് മാറണം. എന്നാലത് അക്രമസ്വഭാവമു ള്ളതായിരിക്കരുത്. ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത് ആ സമരരൂപത്തെയാണ്.'9 പ്രസ്ഥാനത്തിന്റെ അതിപ്രാവീണ്യവാനായ മുന്നേറ്റ ഹേതുവായിരുന്ന കാന്‍ഷിറാം പ്രസ്ഥാനം ദീര്‍ഘകാലം നിലനില്‍ക്കുന്ന തിനായി ജനകീയാടിത്തറയില്‍ കേഡര്‍ സംവിധാനം ഉണ്ടാകണമെന്ന് വിഭാവനം ചെയ്തു അതിനാല്‍ അത്തരത്തില്‍ പരിശീ ലനം സിദ്ധിച്ച ആത്മാര്‍പ്പണം ഉള്ള മിഷനറി കേഡര്‍മാരാല്‍ സോഷ്യല്‍ ആക്ഷന്‍ ആസൂത്രണം ചെയ്യുകയും ഡി.എസ്.ഫോറിന്റെ മൂന്ന് വിഭാഗങ്ങളായ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സഹായ ത്തോടുകൂടി താഴെ വിവരിക്കും വിധം അത് നടപ്പിലാക്കുകയും ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ