"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

ജനാധിപത്യാനന്തര നവോത്ഥാന രാഷ്ട്രീയം കേരളത്തില്‍ - വി.സി. സുനില്‍

കേരളത്തില്‍ ജനാധിപത്യാ നന്തര നവോത്ഥാന രാഷ്ട്രീയം പാര്‍ശ്വ വത്കൃത ജന സമൂഹ ങ്ങളെ കേന്ദ്രമാക്കി ജാതിരഹിത - മതേതര - തുല്യനീതി സങ്കല്‍പ്പ ത്തില്‍ പൗരബോ ധത്തില്‍ അധിഷ്ഠി തമായി കെട്ടിപ്പടുക്കണം
രളത്തിന്റെ സാമൂഹ്യ- രാഷ്ട്കീയാ ന്തരീക്ഷം മുന്‍പത്തേ ക്കാളധികം കലുഷിതമാകുന്ന സാഹചര്യ മാണ് സമകലികമായി രൂപം കൊള്ളുന്നത്. ശ്രീനാരയണ ഗുരുവും മഹാത്മാ അയ്യന്‍കാളി യുമൊക്കെ ദലിത്- പിന്നോക്ക വിഭാഗങ്ങള്‍ കഴിഞ്ഞ കാലത്തേ ക്കാള്‍ ഉപരിയായി തങ്ങളുടെ ഉത്തമ നേതൃത്വ ങ്ങളായും ആത്മീയാ ചര്യന്മാരായും ഇന്ന് ഉള്‍ക്കൊള്ളുന്നു. സ്ഥിതി സമത്വ -കമ്മ്യൂണിസ്റ്റു പ്രസ്ഥാന ങ്ങളില്‍നിന്ന് വംശപര മായി അകലുന്നു. എന്നിട്ടെ ങ്ങോട്ടു പോകുന്നു എന്നത് കാതലായ പ്രശ്‌നമാണ്. സംഘപരി വാരത്തിന്റെ രാഷ്ട്രീയ അജണ്ട കളിലേക്കു മനുവാദ രാഷ്ട്രീയ ത്തിന്റെ ആശയ സങ്കല്പ ങ്ങളിലേക്ക് നീങ്ങാനുള്ള വ്യഗ്രത സമുദായ നേതൃത്വ ങ്ങള്‍ക്കു ണ്ടെങ്കിലും ജനങ്ങള്‍ അതിന് തയ്യാറാകുന്നില്ല എന്ന വസ്തു തയും നിലനില്‍ക്കു ന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ രക്ഷാകര്‍തൃ സ്ഥാനം ആര്‍ക്കും അടിയറ വെയ്ക്കാ തെയുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് ദലിത്- പിന്നോക്ക നേതൃത്വ ങ്ങള്‍ തയ്യാറാകണം. സ്വന്തം നിലയില്‍ നില്‍ക്കാനുള്ള ആര്‍ജവത്വം പ്രകടമാക്കണം, മായാവതിയെയും മുലായം സിംഗിനെയും പോലെ.

മഹാത്മ അയ്യന്‍കാളിയും - ശ്രീനാരായണ ഗുരുവും ഹൈന്ദവ നവോത്ഥാ നത്തിന്റെ മുഖ്യ ശില്‍പികളാ ണെന്ന് വരുത്തി ത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. സവര്‍ണ്ണ ഹിന്ദുത്വ ത്തിന്റെ നിശംസൃത കള്‍ക്കെതിരെ അടരാടിയ നവോത്ഥാന നായകരേയും സവര്‍ണ്ണ ധാരയുടെ വക്താക്ക ളാക്കുന്നു. ദലിത്- പിന്നോക്ക വിഭാഗങ്ങള്‍ ജനാധിപത്യ കാലഘട്ടത്തില്‍ സ്വന്തം നില മെച്ചപ്പെടു ത്തിയത് ഡോ. ബബാ സാഹിബ് ഉയര്‍ത്തി ക്കൊണ്ടുവന്ന സംവര ണാവകശ പോരാട്ട ങ്ങളിലൂടെ യായിരുന്നു. എന്നാല്‍ ഇന്ന് സംവരണ വിരുദ്ധരുടെ രാഷ്ട്രീയ താത്പര്യ ങ്ങളിലലിയാന്‍ ദലിത് പിന്നോക്ക നേതൃത്വ ങ്ങള്‍ക്ക് യാതൊരു മടിയുമില്ല. മോഡിയുടെ വളര്‍ച്ച പോലെ ഗുജറാത്തില്‍ നിന്നുള്ള പട്ടേല്‍ സമരം സംഘപരിവാര്‍ ശക്തികളുടെ ഒത്താശ യോടെ ആരംഭിക്കുന്ന സംവരണ വിരുദ്ധരുടെ രാഷ്ട്രീയ കൂട്ടായ്മയായി ഇന്ത്യയില്‍ വികസി ക്കുകയാണ് എന്ന് ഈ അവസരത്തില്‍ ഓര്‍ക്കണം. സവര്‍ണ്ണ വംശീയ- കോര്‍പ്പറേറ്റ് ആധിപത്യം വിദേശ മൂലധന ത്തിന്റെ പിന്‍ബല ത്തോടെ അധികാരം കൈയ്യാളു മ്പോള്‍ അതിനെതിരെ നയപരമായി സംഘടി ക്കേണ്ടവര്‍ അതിനനു കൂലമായി മുദ്രാവാക്യം വിളിക്കുന്നു. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും സവര്‍ണ്ണ രാഷ്ട്രീയമാണ് പിന്‍തുടരുന്നത് എന്ന് ആക്ഷേപിച്ച് അതിലും കൂടുതല്‍ സവര്‍ണ്ണ മൂല്യങ്ങളുള്ള സംഘ പരിവാര ശക്തികളു മായി കൈ കോര്‍ക്കുന്നു. ഇന്ത്യയുടെ മതനിര പേക്ഷ സംസ്‌ക്കാരത്തിന് എതിരു നില്‍ക്കുന്ന വരോടൊപ്പം നിന്ന് മതാത്മക ഹിന്ദുത്വത്തിന്റെ വക്താ ക്കളാകുന്നു. ഹിന്ദു ഈഴവ, ഹുന്ദു പുലയ, ഹിന്ദു സാംബവ വീക്ഷണ ങ്ങളിലൂടെ ഹിന്ദുത്വം പാര്‍ശ്വ വത്കൃതരെ വിഴുങ്ങുന്നു. സ്വന്തമായ അസ്തിത്വ മില്ലാത്ത ജനതയാക്കി ആര്യന്‍ വംശീയത ദലിത്- പിന്നോ ക്കക്കാരെ ഉപയോഗ പ്പെടുത്തുന്നു. ചരിത്രബോ ധമില്ലാത്ത നേതാക്കള്‍ തങ്ങളുടെ ജനതയ്ക്ക് കൊലക്കയര്‍ ഇരന്നു വാങ്ങുന്നു. ഈ സാമൂഹ്യ- രാഷ്ട്രീയ പരിസര ത്തുനിന്നു വേണം കേരളത്തിലെ ദലിത്- പിന്നോക്ക പാര്‍ശ്വ വത്കൃത ജനത തങ്ങളുടെ സ്വന്തം അസ്തിത്വ ത്തെക്കുറിച്ചും ചരിത്രാനു ഭവത്തെ ക്കുറിച്ചും ഗൗരവമായി പുനര്‍വാ യിക്കേണ്ടത്. സംവരണ ത്തിനുവേണ്ടി ഹിന്ദുമത ത്തിലഭയം പ്രാപിച്ചു എന്നതിലുപരി ഹിന്ദുമത വുമായി ചരിത്ര പരമായി ഒരു ബന്ധവു മില്ലാത്തവരാണ് കേരളത്തിലെ ദലിത്- പിന്നോക്ക പാര്‍ശ്വ വത്കൃതര്‍. എന്നാല്‍ ഇന്ന് സവര്‍ണ്ണ രേക്കാള്‍ ഹിന്ദുത്വ ത്തിലഭിമാനി ക്കുന്നത് ഇവരാണ്. ക്ഷേത്ര പ്രവേശന വിളംബരവും വൈക്കം സത്യാഗ്രഹ ത്തിന്റെയു മൊക്കെ ചരിത്രമറി യാവുന്നവര്‍ തന്നെയാണ് ഹിന്ദുത്വ ത്തിലഭിമാനം കൊള്ളു ന്നത്.

നവോത്ഥാന പരിസരത്ത് ഈഴവ ശിവനെ പ്രതിഷ്ഠി ച്ചതിലൂടെ ഈഴവ ജാതി ബോധം നാരായണഗുരു അറിയാതെങ്കിലും ഉരുവിട്ടതിന്റെ ബാക്കി പത്രമാണ് ശ്രീനാരായണ പ്രസ്ഥാനം ഈഴവരുടെ ജാതി പ്രസ്ഥാനമായി ചുരുങ്ങിയത്. മഹാത്മാ അയ്യന്‍കാളി പ്രജ സഭയിലെ പ്രസംഗോ ദ്ധരണികളില്‍ 'പുലയര്‍ക്ക്' എന്ന വാക്ക് സ്ഥിരമായി ഉപയോഗിച്ചതാണ് സാധുജന പരിപാലന സംഘം, പുതിയ കാലത്ത് പുലയ ജാതി സംഘടന യായി ചുരുങ്ങാന്‍ കാരണം. നവോ ത്ഥാന നായകരുടെ മാനവികതാ ബോധത്തെ ചെറുതാക്കി കണ്ടുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ശ്രീനാരാ യണ പ്രസ്ഥാനവും സാധുജന പരിപാലന സംഘവും സമഞ്ജ മായി സമ്മേളിച്ചിരു ന്നെങ്കില്‍ ഒരു നൂറ്റാണ്ടിനു മുമ്പ് ഏകദേശ മൊരേ അവസ്ഥയില്‍ ജീവിച്ചിരു ന്നവര്‍ക്ക് ആത്മീയ പ്രസ്ഥാനവും രാഷ്ട്രീയ പ്രസ്ഥാന വുമായി ഇവയെ പരിവര്‍ത്തന പ്പെടുത്തിയി രുന്നെങ്കില്‍ കേരള ത്തിലെ ദലിത് - പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യസ്ഥിതി ഇതാകു മായിരുന്നില്ല. എന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ കഴിയും. കേരളത്തിലെ അധികാര വര്‍ഗ്ഗമായി ദലിത്- പിന്നോക്ക വിഭാഗങ്ങള്‍ പണ്ടേ പുരോഗമന പരമായി മാറിതീരു മായിരുന്നു. ഉത്തര്‍ പ്രദേശി ലേക്കോ ഡല്‍ഹിയി ലേക്കോ, തമിഴ് നാട്ടിലേക്കോ രാഷ്ട്രീയ രസതന്ത്രം പഠിക്കാന്‍ പോകേണ്ടി വരുമായിരുന്നില്ല.

കേരളത്തിലെ നായര്‍, ക്രിസ്ത്യന്‍, മുസ്ലീം സമൂഹത്തിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ തകര്‍ക്കപ്പെട്ടു പോയത് മഹാത്മ അയ്യന്‍കാളി യുടെയും ശ്രീനാരായണ ഗുരുവി ന്റെയും രാഷ്ട്രീയ- ആത്മീയ പ്രസ്ഥാന ങ്ങളായി രുന്നു എന്ന ചരിത്രപാഠം വേണ്ടപോലെ പഠിക്കാന്‍ പ്രസ്തുത സമൂ ഹത്തി ലുള്ളവര്‍ തയ്യാറാകണം. മലയാളി മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവും ഉയര്‍ത്തിവിട്ട ആശയധാ രകളാണ് നായര്‍, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളെ വളര്‍ത്തിയത്. ഈഴവ മെമ്മോറിയലും നിവര്‍ത്തന പ്രക്ഷോഭവും ഈഴവരേയും വളര്‍ത്തു ന്നതില്‍ ഉപകരിച്ചു. എന്നാല്‍ അതിനു താഴോട്ടുള്ള ദലിത്- പാര്‍ശ്വ വതകൃതരെ വളര്‍ത്താനുള്ള ശരിയായ വിധത്തിലുള്ള പ്രവര്‍ത്തനം ഇന്നും അന്യമാണെന്ന് കേരള ത്തിലെ ദലിത് മുന്നേറ്റ ങ്ങളെ പൊതുവായി വിലയിരു ത്തിയാല്‍ മനസ്സിലാകും. ദലിതര്‍ ഈ പ്രതിസന്ധി മറികടക്ക ണമെങ്കില്‍ മാനസീക വളര്‍ച്ചയും ആശയാദര്‍ശ ങ്ങളുമുള്ള നേതൃത്വം സൃഷ്ടിച്ചു കൊണ്ടേ സാധിക്കൂ.

കേരള സമൂഹത്തില്‍ സാധുജന പരിപാലനകനയ മഹാത്മ അയ്യന്‍ കാളിയെ രാഷ്ട്രീയ- സമര നേതൃത്വമായും ശ്രീനാരായണ ഗുരുവിനെ മതാതീത- മതേതര ആത്മീയത യുടെ സ്ഥാപകനായും വികസിപ്പി ച്ചെടുക്കാന്‍ കഴിഞ്ഞിരു ന്നെങ്കില്‍ കേരള സമൂഹം ഇന്നും ജാതി- മതഭ്രാ ന്തിന്റേയും രാഷ്ട്രീയപ്പ കയുടേയും ഭ്രാന്താല യമായി തുടരുമാ യിരുന്നില്ല. നവോത്ഥാ നാനന്തരം രൂപപ്പെടേണ്ട സാംസ്‌ക്കാരിക പൗരസ മൂഹം ആയി കേരള സമൂഹം മാറിത്തീരു മായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ത്തിലുള്ള നവോത്ഥാന മുന്നേറ്റം പൂര്‍ത്തീ കരിക്കാന്‍ കഴിയാതായ ഒരു സമൂഹമാണ് കേരളത്തില്‍ നിലവിലുള്ളത്. അല്ലെങ്കില്‍ ഉച്ച നീചത്വവും വിവേചനങ്ങളും സാമ്പത്തി കാന്തരങ്ങളും ഇത്രമാത്രം വളരു മായിരുന്നില്ല. അവസര സമത്വവും സാമൂഹ്യ നീതിയും കര്‍ശന മായി സ്ഥാപി ച്ചെടുക്കാന്‍ കഴിയുന്ന ആഗോള നവോത്ഥാന ത്തിന്റെ മാതൃകാ സ്ഥാനമായി കേരളം മാറു മായിരുന്നു. എന്നാല്‍ ദലിത്- പിന്നോക്ക വിഭാഗ ങ്ങളിലുള്ള ഐക്യമില്ലായ്മയും തന്‍പോ രിമയും ഒരു കാലഘട്ടത്തില്‍ സമാനദുഃഖങ്ങളും ദുരിതങ്ങളും പേറി ണ്ടിവന്ന സാഹചര്യങ്ങളെ മറക്കുന്ന സാമൂഹ്യ ദുരന്തങ്ങളുടെ ഘോഷയാ ത്രകളില്‍ അണി ചേരാനാണ് അവര്‍ ജനാധിപത്യ കാലത്തും താത്പര്യം കാണിച്ചത്. എത്ര അവഹേളി ക്കപ്പെട്ടാലും ആത്മാഭി മാനപരമല്ലാത്ത - അരാഷ്ട്രീയ ദാസ്യ വൃത്തിയില്‍ ആണ് ഇന്നും ദലിത്- പിന്നോക്ക നേതൃത്വങ്ങള്‍ അണിനിര ന്നിരിക്കുന്നത് എന്നത് നിരാശാ ജനകമാണ്. മാനവ മൈത്രി യുടെയും സാംസ്‌കാരിക ഔന്നത്യ ത്തിന്റെയും ഉയര്‍ന്ന തലങ്ങളാല്‍ വിരാജിത ശ്രീനാരായണ ഗുരുവി നേയും മഹാത്മാ അയ്യന്‍ കാളിയേയും മറക്കുകയാണ് അവര്‍ ചെയ്തത്. ഈ മഹാത്മാ ക്കളുടെ ആശയ പരമായ സംയോജന ത്തിലൂടെ ജനാധി പത്യാനന്തര നവോത്ഥാന പൊതു മണ്ഡലം വികസിത മാക്കാന്‍ കഴിയുന്ന സാമൂഹ്യ- രാഷ്ട്രീയ ധ്രവീകരണം സ്ഥാപിത മായാല്‍ മാത്രമേ 21-ാം നൂറ്റാണ്ടില്‍ കേരള സമൂഹത്തില്‍ സ്ഥിതി സമത്വവും സാമുഹ്യനീതിയും പാര്‍ശ്വ വത്കൃതരായ മുഴുവന്‍ ജനവിഭാഗ ങ്ങളുടേയും അതിജീവന വിമോചന രാഷ്ട്രീയം സ്ഥാപി ച്ചെടുക്കാന്‍ കഴിയൂ...

സ്‌നേഹത്തോടെ/സവിനയം,
ഡയറക്ടര്‍ വി.സി. സുനില്‍
അംബേദ്കര്‍ സെന്റര്‍ ചീഫ് എഡിറ്റര്‍
കോട്ടയം. 25-09-2015 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ