"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 15, ഞായറാഴ്‌ച

ജാതി നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാണ് - മുന്തൂര്‍ കൃഷ്ണന്‍

ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീര നാണ് ജാതിക്കെതിരെ ആദ്യമായി ശബ്ദിച്ച മഹാന്‍. സമത്വത്തിന്റെ സന്ദേശ വാഹകനായ ബുദ്ധന്‍ ജാതി ചിന്തയ്‌ക്കെതി രായിരുന്നു. അദ്ദേഹത്തിന്റെ സംഘത്തില്‍ ജാതിപരിഗണ നകള്‍ ഇല്ലായിരുന്നു എന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. അവിടന്നിങ്ങോട്ട്, മഹാത്മ ഫൂലെ, പെരിയോര്‍, നാരായണഗുരു തുടങ്ങി ഒട്ടനവധി ആളുകള്‍ ജാതിയ്‌ക്കെതിരെ ശബ്ദിച്ചിട്ടുണ്ട്. എന്നാല്‍ ജാതി നിര്‍മ്മാര്‍ജ്ജനം ഒരു പ്രത്യയശാസ്ത്രമാക്കി വളര്‍ത്തിയെടു ക്കുകയും പ്രയോഗിക്കു കയും ചെയ്തത് ഡോ. അംബേദ്കറാണ്. ലോകത്ത് ഏറ്റവും വലിയ തിന്മ അയിത്തമാണെന്നും അയിത്തം ജാതിയുടെ ഉല്‍പ്പന്നമാണെ ന്നും കണ്ടെത്തി അംബേദ്ക്കര്‍. കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തത്തിലെ വര്‍ഗവിഭജന ത്തേക്കാള്‍ വലിയ സാമൂഹ്യവിപത്തും യാഥാര്‍ത്ഥ്യവു മാണ് ജാതി വിഭജനം. വര്‍ഗ്ഗ വിഭജനത്തിനുപോലും സാദ്ധ്യമാകാത്ത വിധം ജാതി വിവേചനം ഇന്ത്യയില്‍ പ്രബലമാണ്. ജാതിയെ മറി കടക്കാതെ ഇവിടെ വര്‍ഗ്ഗ രഹിത സമുദായമെന്ന സങ്കല്‍പം സാദ്ധ്യ മാകുകയില്ല. ജാതി രഹിത സമുദായത്തിലാണ് ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ ഭാവി. എന്നാല്‍ ഇവിടെ ജാതിവാദികള്‍ പെരുകുകയും ജാതി യുടെ രാജാക്കന്മാര്‍ രാജ്യം ഭരിക്കുകയുമാണ്. ഇവിടെ ജനാധിപത്യമല്ല ജാത്യാധിപത്യമാണ് നടമാടുന്നത്.

 നാരായണഗുരു ഒരു ജാതിയേ ഉള്ളൂ പലജാതി ഇല്ല എന്ന് സ്ഥാപിച്ചു. സഹോദരന്‍ അയ്യപ്പന്‍ 'ജാതിയേ വേണ്ട' എന്നു പ്രഖ്യാപിച്ചു. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, കുമാരനാശാന്‍ തുടങ്ങിയവര്‍ ജാതിയ്‌ക്കെതിരെ ശക്തമായി തൂലികചലിപ്പിച്ചവരാണ്. സഹോദരന്‍ അയ്യ പ്പന്‍ മിശ്രഭോജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച് പുലയന്‍ അയ്യപ്പന്‍ എന്ന പേരുകേട്ട ആളാണ്. നാരായണഗുരുവിനേക്കാള്‍ മുമ്പേ ജാതിയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ്‌ വൈകുണ്ഡസ്വാമികള്‍, തൈക്കാട് ആയ്യാവ് സ്വാമികള്‍ എന്നിവര്‍. എന്നാ ല്‍ 'ജാതിനിര്‍മ്മാര്‍ജ്ജനം' എന്ന തന്റെ വിഖ്യാതമായ കൃതിയിലൂടെ ജാതി നിര്‍മ്മാര്‍ജ്ജനം സാദ്ധ്യമാണ് എന്ന് പ്രഖ്യാപിക്കുകയും അതു തന്റെ ജീവിതം കൊണ്ട് സാക്ഷാത്കരി ക്കുകയും ചെയ്ത ആളാണ് അംബേദ്കര്‍. അംബേദ്കര്‍ ഒരു ബ്രാഹ്മണയുവതിയെ വിവാഹം കഴിച്ചു. ഇന്ത്യന്‍ ഭരണഘടനയിലൂടെ ജാതി വിവേചനം കുറ്റമാക്കി പ്രഖ്യാപിച്ചു.

 ജാതിയെ 'രാക്ഷസന്‍' എന്നാണ് അംബേദ്കര്‍ വിളിച്ചത്. ജാതിയോട് ഒരു മൃദുസമീപനവും പാടില്ലെന്നുതന്നെ അദ്ദേഹം ശഠിച്ചു. 'Kill the monster' എന്നാണ് അംബേദ്കര്‍ പ്രസ്താവിച്ചത്.

എന്നാല്‍ ജാതിസമ്പ്രദായം നല്ലതാണെന്ന് വാദിച്ചയാളാണ് ഗാന്ധി. ദേശീയ പ്രസ്ഥാനത്തിന്റെ ആരംഭത്തില്‍ ജനങ്ങളെ ഒരുമിപ്പിച്ച് അണിനിരത്തു ന്നതിനു വേണ്ടി ഇന്‍ഡ്യന്‍ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തി ന്റെ മുന്നോടി യായി സാമൂഹ്യ പരിഷ്‌കരണം (തത്വത്തില്‍ ജാതി നിര്‍മ്മാര്‍ജ്ജനം) സാധിതമാക്കണമെന്നുള്ള ഉദ്ദേശത്തോടെ റാനഡെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ സോഷ്യല്‍ റിഫോം പാര്‍ട്ടി രൂപീകരിക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സമ്മേളനത്തിനുശേഷം അതേ പന്തലില്‍തന്നെ സോഷ്യല്‍റിഫോം പാര്‍ട്ടിയുടെ സമ്മേളനവും നടക്കുമായിരുന്നു. എന്നാല്‍ 1895-ല്‍ പൂനയില്‍ വച്ച് സമ്മേളനപന്തല്‍ വിട്ടുകൊടുത്താല്‍ പന്തല്‍ കത്തിക്കുമെന്ന് തിലകന്റെ നേതൃത്വത്തില്‍ ഭീഷണി ഉയര്‍ന്നു. അതോടെ ആ പരിപാടി അവസാനിച്ചു. 1919 - ല്‍ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ഗാന്ധി കോണ്‍ഗ്രസ്സിന്റെ എല്ലാമെല്ലാമായി മാറി. 1922 ഫെബ്രുവരിയില്‍ തയ്യാറാക്കിയ 'ബര്‍ദോലി' പദ്ധതി പ്രകാരം സവര്‍ണ്ണരെ നോവിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യപരിഷ്‌ക്കരണവും പാടില്ലെന്ന് നിശ്ചയിച്ചു. പകരം അധഃകൃതവര്‍ഗ്ഗങ്ങളെ മെച്ചപ്പെട്ട ജീവിത രീതിക്കു വേണ്ടി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ 'തൊട്ടുകൂടായ്മ'യെ സംബന്ധിച്ച കാര്യം ഹിന്ദുമഹാ സഭയുടെ ഔദാര്യത്തിന് വിട്ടു കൊണ്ട് ആ പദ്ധതിയും വിഫലമാക്കി.

ഈ നാണംകെട്ട ജീവിതസാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നിങ്ങളെ നിങ്ങളല്ലാതാക്കിത്തീര്‍ത്ത ഹിന്ദുമതത്തില്‍ നിന്നും രക്ഷപ്പെടുക.

ജാതിയുടെ പേരില്‍ വേര്‍തിരിവുകള്‍ കല്‍പ്പിക്കുന്ന ഒരു മതത്തില്‍ നില്‍ക്കുന്നതുകൊണ്ട് നമ്മുടെ മനസ്സിലും ജാതിബോധം രൂഢമൂലമായി രിക്കുകയാണ്. അയിത്തജാതിക്കാരുടെ ഇടയിലുള്ള ഉപജാതി ചിന്തയും, അയിത്തവും ഇല്ലാതാവണമെങ്കില്‍ ഹിന്ദുമതം വെടിയുകതന്നെ വേണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ