"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 21, ശനിയാഴ്‌ച

ഒന്നാം വട്ടമേശ സമ്മേളനത്തില്‍ അംബേഡ്കര്‍ അവതരിപ്പിച്ച പ്രബന്ധവും അതിലെ പ്രധാന ആവശ്യങ്ങളും - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

സര്‍ ഐസക്‌ ഫൂട്ട് 
അയിത്ത ജാതിക്കാരെ അവഗണിക്കുന്ന സവര്‍ണ്ണരുടെ കൈകളിലേക്ക് ഇന്ത്യയുടെ ഭരണം കൈമാറിയാലുണ്ടാകുന്ന അപകട ത്തെപ്പറ്റി ശരിക്കറിയാമായിരുന്ന അംബേ ഡ്കര്‍ എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും സമത്വവും സാഹോദര്യവും ഉറപ്പു വരുത്തുന്ന തരത്തിലുള്ള മറ്റൊരു ഭരണഘടന യുണ്ടാക്കി ബ്രിട്ടീഷ് സര്‍ക്കാ രിനു സമര്‍പ്പിച്ചു. ഈ ഭരണഘടന ജനോപകാര പ്രദമെന്ന് സൈമണും ബ്രിട്ടീഷ് ഗവണ്‍മെന്റും കണ്ടെത്തി.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിക്കുന്ന ഭാവി ഇന്‍ഡ്യന്‍ ഭരണഘടന യിലൂടെ അയിത്ത ജാതിക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തിയില്ലെങ്കില്‍ ഇവര്‍ക്കൊരിക്കലും മോചനമു ണ്ടാകുകയില്ല എന്ന ചിന്ത അംബേദ്കറെ ഏറെ കര്‍മ്മ കുശലനാക്കി. ഇന്ത്യക്കു ണ്ടാകേണ്ട ഭരണ സംവിധാന ത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1930, 1931, 1932 എന്നീ വര്‍ഷങ്ങളില്‍ ബ്രിട്ടണില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ സമ്മേളനങ്ങളില്‍ അയിത്ത ജാതിക്കാരുടെ പ്രതിനിധി യായി അംബേദ്കര്‍ പങ്കെടുത്തു. ഈ സമ്മേളനങ്ങളിലെ പ്രവര്‍ത്തന ങ്ങളിലൂടെ ഇന്‍ഡ്യയിലെ അയിത്ത ജാതിക്കാരുടെ അവശതകളും അവര്‍ക്കു നിഷേധി ക്കപ്പെടുന്ന മനുഷ്യാ വകാശങ്ങളും എന്തൊക്കെ യാണെന്ന് അംബേഡ്കര്‍ ലോകജനതയെ ബോദ്ധ്യ പ്പെടുത്തി, അവകാശ ങ്ങള്‍ നേടിയെടു ക്കുവാന്‍ ആരാലും നിഷേധി ക്കപ്പെടാന്‍ സാധ്യമല്ലാത്ത വാദഗതികള്‍ സമ്മേളന ങ്ങളില്‍ അവതരിപ്പിച്ചു. അന്നുവരെ ലോകശ്രദ്ധ പിടിച്ചുപറ്റിയത് അമേരിക്ക യിലെയും ദക്ഷിണാഫ്രിക്ക യിലേയും കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങ ളായിരുന്നു. എന്നാല്‍ അതു പോലെയോ അതിനേക്കാള്‍ ഉപരിയായോ പരിഗണിക്ക പ്പെടേണ്ടതാണ് ഇന്‍ഡ്യയിലെ അയിത്ത ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ എന്നു സ്ഥാപിച്ചെടു ക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

വട്ടമേശ സമ്മേളന ങ്ങളിലെ ഡോ.ബി.ആര്‍. അംബേഡ്കറുടെ പ്രവര്‍ത്തന വിജയം സര്‍ ഐസക് ഫുട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ''അവര്‍ക്ക് (അയിത്ത ജാതിക്കാര്‍ക്ക്) വേണ്ടി നാം സുരക്ഷാ വ്യവസ്ഥകള്‍, ഏര്‍പ്പെടു ത്തിയില്ലെങ്കില്‍ അവരുടെ രക്തം നമുക്കായി തിളയ്ക്കും'' ഭാവിയിലെ ഗവര്‍ണ്ണര്‍ മാരോട് എനിക്കു ഉപദേശിക്കു വാനുള്ളതു ഇതാണ്. ''നിങ്ങളു ടെ പ്രധാന ശ്രദ്ധാ വിഷയം ഈ ജനവിഭാഗ മായിരിക്കട്ടെ.'' അവരിപ്പോള്‍ അശക്ത രായിരിക്കാം. പക്ഷേ ഒരു നാള്‍ ശക്തരാകും. ഭൂമിയില്‍ നീതി നില നില്ക്കുവോളം കാലം ഈ ജനതയുടെ കഷ്ടപാടുകള്‍ ഒരു ചിറ യ്ക്കും എക്കാലത്തും തടഞ്ഞു നിര്‍ത്തുവാ നാവില്ല. ഡോ. ബി.ആര്‍. അംബേഡ്കര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച വസ്തുതകളുടെ നിജസ്ഥിതി മനസ്സിലാക്കിയ സര്‍ ഐസക് ഫുട്ട് ബ്രിട്ടീഷ് കോമണ്‍ സഭയില്‍ അങ്ങനെയാണ് പ്രസ്താവിച്ചത്. ലോകമെമ്പാടു മുള്ള മനുഷ്യ സ്‌നേഹിക ളെകൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിക്കുവാനും പ്രതികരിപ്പിക്കുവാനും കഴിഞ്ഞത് ഡോ. അംബേഡ്കറുടെ വിജയത്തെയാണ് കാണിക്കുന്നത്.

1930 നവം. 12 ന് ആരംഭിച്ച് 1931 ജനു. 19 ന് സമാപിച്ച് ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ''സ്വയംഭരണ ഭാരതത്തിലെ ഭാവി ഭരണ ഘടനയില്‍'' മര്‍ദ്ദിതവര്‍ഗ്ഗ (അയിത്ത ജാതിക്കാര്‍) ത്തിന്റെ സംരക്ഷണ ത്തിനുള്ള രാഷ്ട്രീയ പരിരക്ഷയ്ക്ക് ഒരു പദ്ധതി'' എന്ന മെമ്മോറാണ്ടം അംബേദ്കര്‍ അവതരിപ്പിച്ചു അയിത്താ ചാരത്തിനു വിധേയരായി തകര്‍ന്നടിഞ്ഞ മനുഷ്യരുടെ സമ്പൂര്‍ണ്ണ മോചന മായിരുന്നു ആ മെമ്മോറാ ണ്ടത്തിന്റെ ലക്ഷ്യം.

അതിലെ പ്രസക്ത ഭാഗങ്ങള്‍

1. തുല്യ പൗരത്വം, അയിത്ത നിര്‍മ്മാര്‍ജ്ജനം, മൗലിക അവകാശസംരക്ഷണം, നിയമത്തിനു മുന്നിലെ സമത്വം തുല്യപൗരാവകാശം.
2. തുല്യമായ അവകാശങ്ങളുടെ സ്വതന്ത്രമായ ലഭ്യത.
3. വിവേചനത്തിനെതിരെ പരിരക്ഷ
4. ഭരണത്തില്‍ പങ്കാളിത്തം
5. ഉദ്യോഗനിയമനത്തില്‍ മതിയായ പ്രാതിനിധ്യം
6. മുന്‍വിധിയോടുകൂടിയ പ്രവര്‍ത്തിനങ്ങളില്‍ നിന്നും താല്‍പര്യങ്ങളുടെ അവഗണനയില്‍ നിന്നുമുള്ള ഉദ്ധാരണം.
7. ഡിപ്പാര്‍ട്ടുമെന്റല്‍ പരിരക്ഷ
8. മര്‍ദ്ദിത ജനതയുടെ (Depressed class) പരിരക്ഷയ്ക്കും അഭ്യുന്നതിക്കും ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് നിയമപരമായി (Statutory obligation) ബാദ്ധ്യത ഉണ്ടായേ മതിയാകൂ. അതിനുവേണ്ടി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ഡിപ്പാര്‍ട്ടുമെന്റും ഉണ്ടായിരിക്കണം.

ഈ മെമ്മോറാ ണ്ടത്തിന്റെ അടിസ്ഥാന ത്തിലാണ് മൈനോറിട്ടീസ് കമ്മിറ്റി യിലും കൗണ്‍സിലിലും ഒന്നാം വട്ടമേശ സമ്മേളനത്തില്‍ അധഃസ്ഥി തരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതും പരിഹാര നടപടി കള്‍ക്ക് പൊതുധാരണ ഉണ്ടായതും.

ശ്രദ്ധാപൂര്‍വ്വം പരിരക്ഷിക്ക പ്പെടേണ്ടുന്ന അയിത്ത ജാതികളുടെ പ്രത്യേക പട്ടിക ഉണ്ടാക്കുന്ന തിനുവേണ്ടി സ്വീകരിക്കേണ്ടുന്ന മാനദണ്ഡ ങ്ങളെപ്പറ്റി വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായത്.

''വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ തിക്ത ഫലമായി അനുഭവിച്ച തൊട്ടു കൂടായ്മ അതുമൂല മുണ്ടായ സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ അധഃസ്ഥിതത്വം'' ഇതാണ് പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താന്‍ സ്വീകരിച്ച മാനദണ്ഡം. വിവിധ പേരുകളിലായി അറിയപ്പെട്ടിരുന്ന അയിത്ത ജാതിക്കാരുടെ പട്ടിക (schedule) അങ്ങനെ രൂപപ്പെട്ടു

''പ്രാക്തത സ്വഭാവ സവിശേഷതകള്‍ പ്രത്യേക സംസ്‌കാരം, ഭൂമിശാസ്ത്ര പരമായ ഒറ്റപ്പെടല്‍, മറ്റു സമൂഹങ്ങളുമായി ഇടപഴകാനുള്ള വൈമ നസ്യം, പിന്നോക്കാ വസ്ഥ'' ഇവയായിരുന്നു പട്ടിക വര്‍ഗ്ഗക്കാരെ നിര്‍ണ്ണ യിക്കാന്‍ സ്വീകരിച്ച മാനദണ്ഡം. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ ഈ മാനദണ്ഡ ങ്ങള്‍ക്കനു സൃതമായ പട്ടികയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപം നല്‍കി പ്രാബല്യത്തില്‍ വരുത്തി. ഇതേ മാനദണ്ഡങ്ങള്‍ സ്വീകരിച്ചു കൊണ്ടുതന്നെ ഭരണഘടനാ പരമായ ഉദ്ദേശങ്ങള്‍ ക്കായി ഏതെങ്കിലും ഒരു ജാതിയെയോ ജാതികളെയോ പട്ടിക ജാതിയായോ ജാതികളായി അതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപി ക്കുവാന്‍ സ്വതന്ത്രഭാരത ഭരണഘടന യുടെ ആര്‍ട്ടിക്കിള്‍ 341(1) ഇന്‍ഡ്യന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നു. ഇങ്ങനെ പ്രസിഡന്റ് പ്രഖ്യാപി ക്കുന്ന ജാതികളുടെ പട്ടിക ആര്‍ട്ടിക്കിള്‍ 341(2) അനുസരിച്ചു ഇന്‍ഡ്യന്‍ പാര്‍ലമെന്റ് തയ്യാറാക്കി നോട്ടിഫിക്കേഷനിലൂടെ പ്രസിദ്ധം ചെയ്യുന്നു. ഇതാണ് പട്ടികജാതി ലിസ്റ്റ്.

ഇപ്രകാരം തന്നെ ആര്‍ട്ടിക്കിള്‍ 342(1) അനുസരിച്ചു പട്ടിക വര്‍ഗ്ഗങ്ങളെ യും പ്രസിഡന്റു പ്രഖ്യാപിക്കുന്നു. ആര്‍ട്ടിക്കിള്‍ 342(2) അനുസരിച്ച് മേല്‍ പറഞ്ഞ പ്രകാരം പട്ടിക തയ്യാറാക്കി പാര്‍ലമെന്റ് നിയമാനുസൃതം പ്രഖ്യാപിക്കുന്നതാണ് പട്ടികവര്‍ഗ്ഗലിസ്റ്റ്.

'പട്ടികജാതി' ലിസ്റ്റും പ്രയോഗവും സ്വതന്ത്ര ഇന്‍ഡ്യയില്‍ നിലവില്‍ വന്നത് 1950 ലാണ്. ഈ പട്ടികയിലു ള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗ ങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളി ത്തത്തിനും പ്രത്യേക സംരക്ഷണം ഭരണഘടന ഉറപ്പുനല്‍കുന്നു. 1976-ലെ 108-ാമത് അമന്റ്‌മെന്റ് ആക്ട് പ്രകാരം 68 പട്ടിക ജാതികളുടെയും 35 പട്ടികവര്‍ഗ്ഗ ങ്ങളുടെയും ലിസ്റ്റായി രുന്നു ണ്ടായിരുന്നത്. എന്നാല്‍ ആക്ട് 61 ഓഫ് 2002 പ്രകാരം 7-12-2002 ലും ആക്ട് 20 ഓഫ് 2003 പ്രകാരം 17-1-2003 ലും ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടു വിച്ചുള്ള ലിസ്റ്റാണ് ഇപ്പോള്‍ പ്രാബല്യ ത്തിലുള്ളത്. അതനു സരിച്ച് 53 പട്ടിക ജാതികളും 30 പട്ടികഗോത്ര വര്‍ഗ്ഗങ്ങളും നിയമാനു സൃതം നിലവിലുണ്ട്. ആ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ