"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 16, തിങ്കളാഴ്‌ച

കേരളത്തിലെ അയിത്തോച്ചാടന ശ്രമങ്ങള്‍ പരാജയപ്പെട്ട തെന്തുകൊണ്ട്? - മുന്തൂര്‍ കൃഷ്ണന്‍

സി കൃഷ്ണന്‍ 
പിന്നീട് അംബേദ്കറുടെ ശക്തമായ നിലപാടുകള്‍ക്കു മുന്നില്‍ ഗാന്ധി പതറി. അയിത്തോച്ചാട നത്തെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്നാല്‍ ജാതി പോകണ മെന്നദ്ദേഹം പറഞ്ഞില്ല. അയി ത്തോച്ഛാട നത്തിന്റെ പേരില്‍ ഗാന്ധി ചെയ്തതെല്ലാം വെറും പരീക്ഷണത്തി ലൊതുങ്ങി. ആത്മാര്‍ത്ഥത യില്ലാത്ത ആ പ്രവര്‍ത്തനങ്ങള്‍ ജാതി നിര്‍മ്മാര്‍ജ്ജ നമെന്ന ആശയത്തെ തളര്‍ത്തി. ജാതി നവീകരണം എന്ന കപട സിദ്ധാന്തം വിജയിച്ചു. കോണ്‍ഗ്രസ്സ് അയിത്തോ ച്ചാടനം ഒരു അജണ്ടയായി അംഗീകരിച്ചതില്‍ ഗാന്ധിക്ക് മുഖ്യ പങ്കു ണ്ടെന്നു പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിന്റെ കൊക്കനദാ സമ്മേളന ത്തില്‍ അയിത്തോച്ചാടന പ്രമേയം കൊണ്ടുവന്നത് ഈഴവനായ സി. കേശവനാണ്. അവിടന്നി ങ്ങോട്ട് കോണ്‍ഗ്രസ്സും ഗാന്ധിയും അയിത്ത ജാതി ക്കാര്‍ക്കു വേണ്ടി എന്തു ചെയ്തു എന്ന് അംബേദ്കര്‍ വിശമായി എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ് അയിത്തോ ച്ചാടനത്തിനു വേണ്ടി മാറ്റിവച്ച് തുകയുടെ പോരായ്മ യെപ്പറ്റി, അനുവദിച്ച തുക തന്നെ ഫലപ്രദമായി ചിലവിടാത്ത തിനെപ്പറ്റി അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സും ഗാന്ധിയും, രാഷ്ട്രീയമായ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നു എങ്കില്‍ ഇന്‍ഡ്യയില്‍ നിന്നും ജാതി കെട്ടുകെട്ടു മായിരുന്നു എന്ന വസ്തുത ചാരം മൂടി കിടക്കുന്നു.

എസ്.എന്‍.ഡി.പി.യെ പോലുള്ള സംഘടനകള്‍ നാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശത്തെ മുറുകെ പിടിച്ച് ജാതിപക്ഷത്തു നിന്നവരാണ്. ജാതി നശീകരണമല്ല ജാതി നവീകരണ മാര്‍ഗ്ഗമാണ് അവര്‍ സ്വീകരിച്ചത്. അവരുടെ പ്രവര്‍ത്തനം 'ഒരു ജാതി' അത് 'ഈഴവ ജാതി' എന്നതിലേക്ക് ഒതുങ്ങി. വെള്ളാപ്പള്ളി നടേശന്റെ കാലം വന്നപ്പോള്‍ 'ജാതി പറയണം' എന്നായി. ജാതിയുടെ കണക്കില്‍ വരവു ചിലവുകള്‍ എഴുതുന്ന നാള്‍വഴി സൂക്ഷിപ്പു കാരനാണ് വെള്ളാപ്പള്ളി. ജാതി സംവരണ ത്തിന്റെ മുന്തിയ പങ്കുപറ്റുന്ന അവര്‍ തങ്ങളുടെ മാനേജ്‌മെന്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങളില്‍ സംവരണം നടപ്പാക്കിയില്ല.

എസ്.എന്‍.ഡി.പി. യുടെ പ്രാരംഭ ഘട്ടത്തില്‍ ജാതി നിര്‍മ്മാര്‍ ജ്ജനത്തെ ശക്തിയായി പിന്‍താങ്ങുന്ന മിതവാദി കൃഷ്ണന്‍ വക്കീല്‍, സഹോദരന്‍ അയ്യപ്പന്‍, സി.വി. കുഞ്ഞുരാമന്‍ തുടങ്ങി പ്രഗത്ഭ മതികളായ ഒരു പറ്റം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ജാതികളുടെ മതമായ ഹിന്ദുമതം വിട്ട് ഈഴവര്‍ ബുദ്ധമത ത്തില്‍ ചേരണമെന്ന ശക്തമായ നിലപാട് അവര്‍ കൈക്കൊ ള്ളുകയും ചിലരൊക്കെ ബുദ്ധമതം സ്വീകരിക്കുക പോലൂം ചെയ്തു. പക്ഷേ നാരായണ ഗുരുവിന്റെയും, ശിഷ്യനായ കുമാരനാ ശാന്റെയും എതിര്‍ വാദങ്ങളെ അതിജീ വിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഹിന്ദുമത പരിഷ്‌കരണ വാദികളുടെ സമ്മര്‍ദ്ദം ശക്തി പ്പെട്ടു. നാരായണ ഗുരുവിനെ ഒരു ഹിന്ദു സന്യാസിയുടെ സ്ഥാനത്ത് തല്‍പര കക്ഷികള്‍ പ്രതിഷ്ഠിച്ചു. സി. കേശവനെ പ്പോലുള്ളവ രിലൂടെ ഈഴവര്‍ക്ക് രാഷ്ട്രീയ പൊതു ഇടത്തില്‍ പ്രവേശനം കിട്ടി. ഹിന്ദുത്വ ത്തോട് ചായ്‌വുള്ള കുമാരാ നാശാനെ സവര്‍ണ്ണ കേരളം മഹാ കവിയായി ഏറ്റെടുത്തു. കേരള കൗമുദി സ്ഥാപിച്ച കെ. സുകുമാര നിലൂടെ മാധ്യമ രംഗ ത്തും അവര്‍ ആളായി. ജാതിയുടെ ഇരകളുടെ പാളയം വിട്ട് ഈഴവര്‍ ജാതിയുടെ ഉപഭോക്താ ക്കളായി മാറി. ഇടതു പക്ഷത്തും വലതു പക്ഷത്തും അവര്‍ ഇടം നേടി. നവോദ്ധാനം എസ്.എന്‍. ഡി.പി.യ്ക്ക് മുന്‍പും പിന്‍പും എന്ന് ചരിത്രം മാറ്റി എഴുതി. അങ്ങനെ കേരള നവോദ്ധാ നത്തിന്റെ ക്രെഡിറ്റ് നാരായണ ഗുരുവും എസ്.എന്‍.ഡിപിയും പിടിച്ചടക്കി. എന്നാല്‍ മുലക്കര ത്തിനെതിരെ മുല അറുത്തെറി ഞ്ഞവരും ഐതിഹാ സികമായ മേല്‍മുണ്ടു സമരം നടത്തിയവരും വഴിനടക്കാനും എഴുത്തു പള്ളിയില്‍ കയറാനും വേണ്ടി തല്ലുകൊ ണ്ടവരും തലമുറയെ തീറ്റിപ്പോറ്റാന്‍ ബലിയാ യവരും ചരിത്രത്തിന് പുറത്ത്. എസ്.എന്‍.ഡി.പി. അതിന്റെ ചരിത്രപരമായ കര്‍ത്തവ്യം ഏറ്റെടുത്ത് ദളിത് പിന്നോക്ക ദ്രുവീകരണ ത്തിലൂടെ ജാതി നശീകരണ ത്തിനുവേ ണ്ടി നിലകൊണ്ടി രുന്നെങ്കില്‍ ജാതി നശീകരണം കേരളത്തില്‍ സാദ്ധ്യമാകു മായിരുന്നു. എന്നാല്‍ ഹിന്ദുത്വ അജണ്ടയില്‍ ആകൃഷ്ടരായ അവര്‍ ഹിന്ദുവിന്റെ അവിഭാജ്യ ഘടക മായിമാറി. ഈഴവ മെമ്മോറി യലിലൂടെ അവര്‍ ചാതുര്‍വര്‍ണ്ണ്യ ത്തിന്റെ കാവല്‍ സേനയായ നായര്‍ സമുദായ വുമായി സ്വാര്‍ത്ഥലാഭ ങ്ങള്‍ക്കു വേണ്ടി സഹകരിച്ച് ജാതി താല്‍പര്യം സംരക്ഷിക്കു ന്നവരായി മാറി. അവര്‍ സമാന ജാതികളെ കൂട്ടുപിടിച്ചും തമ്മില്‍ തമ്മില്‍ ലയിച്ചും അംഗബ ലത്തില്‍ ഒരു വലിയ ജാതിയായി. അവര്‍ രാഷ്ട്രീ യമായും ആത്മീയ മായും വിലപേശാന്‍ പ്രാപ്തരായി. ജാതി പറയണം എന്നായി.

ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടെ നിന്ദ ഏറെ സഹിച്ച വരാണ് നായന്മാര്‍. അവരും ബ്രാഹ്മണ്യ ത്തിന്റെ അടിമ കളായിരുന്നു. അവരും ബ്രാഹ്മണരുടെ മുന്‍പില്‍ വിചിത്രമായ തൊട്ടു കൂടായ്മ അനുഭവി ച്ചവരാണ്. അതായത് പുരുഷ ന്മാരില്‍ മാത്രം ഒതുങ്ങിയ ഒരുതരം തൊട്ടു കൂടായ്മ. സ്വന്തം പിതാവിനെ പ്പോലും തൊടാന്‍ അനുവാ ദമില്ലാത്ത, ജനിപ്പിച്ചവനെ അച്ഛനെന്നു വിളിക്കാന്‍ അവകാശ മില്ലാത്ത ഒരു വ്യവസ്ഥിതി. നായര്‍ സ്ത്രീകള്‍ ബ്രാഹ്മണ രുടെ വെപ്പാട്ടി കളാകാന്‍ സൃഷ്ടിക്കപ്പെട്ട സാധന ങ്ങളായി കരുതപ്പെട്ടിരുന്നു. ജാതിവ്യവസ്ഥയുടെ സദാചാര വിരുദ്ധമായ ഒരു ദുഷിച്ച രീതി. ബ്രാഹ്മണ്യ ത്തിന്റെ ആത്മീയ പീഢനം ഇതുപോലെ അനുഭവിച്ച ഒരു ജനത വേറെയില്ല. എന്നിട്ടും അവര്‍ ജാതിക്കെ തിരെ നില്‍ക്കാത്ത തെന്തുകൊണ്ടെന്ന വസ്തുത സമൂഹ്യശാസ്ത്ര ത്തെിലെ ഒരു കടംകഥയും അത്ഭുത വുമാണ് (ഇതാണ് ജാതി!, ജാതിയുടെ മാരകമായ മാസ്മരികത!). പക്ഷേ നായന്മാര്‍ ബ്രാഹ്മണരിലും ക്ഷത്രിയരിലും വൈശ്യരിലും താഴെയാ യിരുന്നെങ്കിലും ബഹുഭൂരിപ ക്ഷമായ പിന്നോക്കരിലും തൊട്ടുകൂടാത്ത ജാതികളിലും മേലെയായിരുന്നു. മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍ രാജാവ്. തമ്പുരാക്ക ന്മാരുടെ രാജ്യത്ത് അങ്ങനെയും കൊച്ചു തമ്പുരാക്കന്മാര്‍. ചൂത്തര് തമ്പുരാന്‍. ബ്രാഹ്മണന്റെ ഭൂമിയുടെയും ദേവാലയ ങ്ങളുടെയും കന്നുകാ ലിയുടെയും കാര്യസ്ഥ ന്മാരായിരുന്നു അവര്‍. വേദത്തിന്റെ അധികാരിക ളായില്ലെങ്കിലും അവര്‍ക്ക് അക്ഷരം പഠിക്കാന്‍ പറ്റി. അക്ഷരം പഠിച്ച അവര്‍ ഭരണത്തില്‍ പങ്കാളി കളുമായി. ന്യൂനപക്ഷ മായിരുന്ന ബ്രാഹ്മ ണര്‍ക്ക് കൈയ്യും മെയ്യുമാ യിരുന്നു നായന്മാര്‍. നവോദ്ധാനവും കമ്യൂണസ വുമൊക്കെ അവരെ പിന്നീട് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അവരിലും ജാതിക്കെതി രെയുള്ള വികാരം അങ്കുരിച്ചു. പക്ഷേ അതു ജാതിനവീക രണത്തിലാണ് പര്യവസാനിച്ചത്. കാരണം ജാതി പോയാല്‍ നായര്‍ ജാതിക്ക് പലതും നഷ്ടപ്പെടാനുണ്ടായിരുന്നു. ചാതുര്‍വര്‍ ണ്ണ്യത്തി ന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചതിന്റെ കൂട്ടത്തില്‍ വലിയ ലാഭങ്ങളും കൈയടക്കി യവരായിരുന്നു നായന്മാര്‍. ചാതുര്‍വര്‍ണ്ണ്യം പോയാല്‍ അവിഹിതമായി കിട്ടിയതിന്റെ വിഹിതം താഴെയുള്ള വരുമായി പങ്കുവയ്‌ക്കേണ്ടി വരുമെന്ന ഭയം അവര്‍ക്കു ണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ഒറ്റയ്ക്ക് നടത്തിയ സമരത്തിന്റെ പേരാണ് മലയാളി മെമ്മോ റിയല്‍. സര്‍ക്കാരിലെ ഉയര്‍ന്ന സ്ഥാനങ്ങളെല്ലാം പരദേശീ ബ്രാഹ്മണര്‍ക്ക് സംവരണം ചെയ്തതിനെതിരെ യായിരുന്നു പ്രമേയം. ആ അവകാശം നായന്മാരില്‍ ഒതുങ്ങണം എന്നല്ലാതെ അതിനു പുറത്തുള്ള വര്‍ക്കും കിട്ടണം എന്നവര്‍ ആഗ്രഹിച്ചില്ല. എങ്കിലും കാര്യം കാണാന്‍ ഒരു പൊതു മുഖം സൂക്ഷിക്കണം എന്നതിനാല്‍ അവരോടൊപ്പം നില്‍ക്കാന്‍ പോന്ന ഈഴവ പ്രമാണി മാരില്‍ ചിലരുടെ ഒപ്പും വാങ്ങിയിരുന്നു. (196 ശൂദ്രരും 44 ക്രിസ്ത്യാനികളും ബാക്കി 10 പേര്‍ ഈഴവര്‍, നമ്പൂതിരിമാര്‍, അമ്പല വാസികള്‍ തുടങ്ങിയ വരായിരുന്നു മലയാളി മെമ്മോറിയലില്‍ ഒപ്പുവ ച്ചവര്‍ എന്ന് ചരിത്രകാരന്‍ എന്‍.കെ. ജോസ് ഈഴവ മെമ്മോറിയല്‍ എന്ന പുസ്തകത്തില്‍ പറയുന്നു).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ